Thursday, June 23, 2011

ബാല്‍ക്കണി 40 ചലച്ചിത്ര അവാര്‍ഡ്‌ 2010

അണ്ണന്‍ എന്താ വെറുതെ ഇരുന്നു ചിരിക്കുന്നേ?

അനിയാ നമ്മുടെ ഈ ലോകത്തിന്‍റെ പോക്ക് ഓര്‍ത്തു ചിരിച്ചു പോയതാണ് . അതിരിക്കട്ടെ നിനക്കെന്താ വേണ്ടേ? പുതിയ പടമൊന്നും ......

അതല്ല അണ്ണന്‍ അറിഞ്ഞില്ലേ മലയാളത്തിലെ ഏതോ ഒരു പോര്‍ട്ടല്‍ മോശപ്പെട്ട മലയാള സിനിമക്കുള്ള അവാര്‍ഡ്‌ പ്രഖ്യാപിച്ചിരിക്കുന്നു.കിടിലം വാര്‍ത്ത‍ അല്ലെ?

എടാ അത് കുറച്ചു പഴയ വാര്‍ത്തയാണ്. നീ ഇന്നാണോ അറിഞ്ഞത് ?

അതെ പക്ഷെ സാരമില്ല എന്‍റെ കോളത്തില്‍ ഇതു ഇന്നലെ നടന്നതാണ് എന്ന രീതില്‍ ഒരു കാച്ച് കാച്ചിയിട്ട് തന്നെ വേറെ വേറെ കാര്യം. കാളകൂടം പത്രം ഈ ചിത്രവിദ്വേഷത്തിന്റെ പേരില്‍ ചിലവാകുന്ന കാലം വന്നില്ലേല്‍ നോക്കിക്കോ.അണ്ണന് എന്താ ഒരു ഉഷാറില്ലാതെ ? ഇതൊക്കെ കേട്ടിട്ട് ഒന്നും തോന്നുന്നില്ലേ ? ദാ അവാര്‍ഡ്‌ വിശദ വിവരങ്ങള്‍ ഇപ്രകാരം ......

ഡേ ഞാന്‍ വായിച്ചതാ . ഏറ്റവും മോശം നടന്‍ മോഹന്‍ലാല്‍ (ചിത്രം ഏതെന്നു വ്യക്തമല്ല ).നടി റീമ കല്ലിങ്കല്‍ (ചിത്രം ദൈവത്തിനറിയാം) ചിത്രം ഏപ്രില്‍ ഫൂള്‍ (അവിടെ ചിത്രം പറയാതെ പറ്റില്ലല്ലോ) മോശം സംവിധായകന്‍ വിജി തമ്പി (ഏപ്രില്‍ ഫൂള്‍ .ഭാഗ്യം അവിടെ ചിത്രം പറഞ്ഞു) മോശം തിരകഥകൃത്ത് ജഗദീഷ് (ഏപ്രില്‍ ഫൂള്‍) ഇങ്ങനെയല്ലേ ഈ സംഗതിയുടെ പോക്ക് ?

അതെ അതെ എന്നാലും എങ്ങനെ ഒരു വിപ്ലവകരമായ മാറ്റം എന്നൊക്കെ പറഞ്ഞാല്‍ .... ചില്ലറ കാര്യം വല്ലതും ആണോ ?

അല്ലേ അല്ല അനിയാ ഇതൊക്കെ വര്‍ഷങ്ങളായി ഹോളിവൂഡ്‌ലൊക്കെ നടക്കുന്നതാണ് എന്നാണ് എന്‍റെ അറിവ്. പക്ഷെ അത് കുറച്ചു കൂടി വ്യക്തമായി ഏതു ചിത്രത്തിലെ ഉജ്ജ്വല പ്രകടനത്തിനാണ് അവാര്‍ഡ്‌ എന്ന് കൂടി പറഞ്ഞേക്കും.അത്രേയുള്ളൂ വ്യത്യാസം .

പക്ഷെ ...

എന്തോന്ന് പക്ഷെ? അനിയാ ഏപ്രില്‍ ഫൂള്‍ എന്നതാണോ കഴിഞ്ഞ വര്‍ഷം മലയാളത്തിലെ ഏറ്റവും മോശം ചിത്രം? ഭേജ ഫ്രൈ എന്ന നല്ലൊരു ചിത്രം അത് പോലെ എടുത്തു അഥവാ എടുക്കാന്‍ ശ്രമിച്ചു എന്ന പാപമാണ് ശ്രീ വിജി തമ്പി ഈ ചിത്രത്തിലൂടെ ചെയ്തത്.പിന്നെ വിനയ് പഥക് അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ജഗദീഷ്നു പറ്റിയില്ല എന്നതാണ് ആ ചിത്രത്തെ ഇത്ര ബോര്‍ ആക്കുന്നത്.ഒരു സാധാരണ മലയാളി പ്രേക്ഷകനെ അതിലും കൂടുതല്‍ കൊന്നു കൊലവിളിച്ച ഒത്തിരി ചിത്രങ്ങള്‍ കഴിഞ്ഞ വര്‍ഷം ഇറങ്ങിയിട്ടുണ്ട് എന്ന് തന്നെയാണ് എന്‍റെ വിശ്വാസം.ഒരു മിനിമം ബഡ്ജെറ്റ്നു താഴെയുള്ള ചിത്രങ്ങളെ ഈ പരിപാടിയില്‍ നിന്നും ഒഴിവയില്ലെങ്കില്‍ ഏതു സൂപ്പര്‍ താര കൂറ ചിത്രവും ജയ് - ദേ -വാന്‍ പടങ്ങളെകാല്‍ മികച്ചത് ആണെന്ന് പറയേണ്ടി വരില്ലേ?

അണ്ണന്‍ കുറെ കാലമായല്ലോ ഈ മിടുക്കന്‍ പോസ് കളിച്ചു നടക്കുന്നു . ഇങ്ങേര്‍ ആണ് ഈ അവാര്‍ഡ്‌ കൊടുക്കുന്നത് എങ്കില്‍ ആര്‍ക്കൊക്കെ കൊടുക്കും ഒന്ന് കേള്‍ക്കട്ടെ .

അനിയാ, അതറിഞ്ഞാല്‍ നിനക്ക് സമാധാനം ആകുമോ? എന്നാല്‍ ഇതാ പിടിച്ചോ.കൂറകളില്‍ ഏറ്റവും മികച്ചത് ഏതു എന്നുള്ള ബാല്‍ക്കണി 40 യുടെ അഥവാ പ്രേക്ഷകന്‍റെ അഭിപ്രായം താഴെ കൊടുക്കുന്നു

പ്രേക്ഷക അവാര്‍ഡ്സ് 2010


മികച്ച സംവിധായകന്‍ ഷാജി കൈലാസ് (ദ്രോണ )
മികച്ച തിരകഥ : ബി ഉണ്ണികൃഷ്ണന്‍ (ത്രില്ലര്‍)
മികച്ച നടി : മീര ജാസ്മിന്‍ (പാട്ടിന്‍റെ പാലാഴി)
മികച്ച നടന്‍ : മോഹന്‍ലാല്‍ (ഒരു നാള്‍ വരും )
ഗോള്‍ഡെന്‍ സ്റ്റാര്‍ : മമ്മുട്ടി (ദ്രോണ,പ്രമാണി ) (കടപ്പാട് ഏഷ്യാനെറ്റ് )
മികച്ച ദേശസ്നേഹചിത്രം : കണ്ടഹാര്‍
മികച്ച പരീക്ഷണ ചിത്രം : നിറകാഴ്ച
മികച്ച തിരക്കഥകൃത്ത് : സത്യന്‍ അന്തിക്കാട്‌ (കഥ തുടരുന്നു),ടി എ ഷഹിദ് (താന്തോന്നി )
മികച്ച സാമൂഹ്യ പ്രതിബദ്ധത ഉള്ള ചിത്രം : സ്മാള്‍ ഫാമിലി
മികച്ച സൈക്കോ ത്രില്ലര്‍ : സദ്ഗമയ
മികച്ച നവാഗത പ്രതിഭ : ഗോവിന്ദന്‍കുട്ടി ( ത്രീ ചാര്‍ സൗ ബീസ്)
മികച്ച ജനപ്രീതി നേടിയ ചിത്രം : ( റിംഗ് ടോണ്‍ )
മികച്ച സംഗീത സംവിധായകന്‍ : എം ജി ശ്രീകുമാര്‍ ( സകുടുംബം ശ്യാമള)
മികച്ച ഹാസ്യ താരം : സുരാജ് വെഞ്ഞാറംമൂട് (ഈ വര്ഷം അദേഹം അഭിനയിച്ച മിക്ക ചിത്രങ്ങളും)
മികച്ച യാഥാര്‍ത്ഥ്യ ബോധം ഉള്ള സംവിധയകന്‍ : രഞ്ജിത് (പ്രഞ്ചിയെട്ടന്‍ ആന്‍ഡ്‌ ദി സെയിന്‍റ് എന്ന ചിത്രത്തിന് അവാര്‍ഡ്‌ കിട്ടാത്തപ്പോള്‍ നടത്തിയ പക്വതയാര്‍ന്ന പ്രതികരണത്തിന് )



എല്ലാ മേഖലകളിലും ഒരു പോലെ മികവു പുലര്‍ത്തിയ ചിത്രം : അലക്സാണ്ടര്‍ ദി ഗ്രേറ്റ്‌
(ഒറ്റയ്ക്ക് ഒറ്റയ്ക്ക് അവാര്‍ഡ്‌ കൊടുത്താല്‍ എല്ലാ അവാര്‍ഡും ഈ ചിത്രത്തിന് കൊടുക്കേണ്ടി വരും എന്നതിനാല്‍ സമഗ്ര സംഭാവനകള്‍ക്കുള്ള ദാദ സാഹിബ്‌ പ്രേക്ഷകന്‍ അവാര്‍ഡ്‌ ഈ ചിത്രത്തിനാണ് )


അനിയാ,എങ്ങനെയുണ്ട് ?

പൊന്ന് അണ്ണാ നിങ്ങള്‍ ഈ കാലഘട്ടത്തിനു ചേരുന്ന ഒരു മനുഷ്യനേ അല്ല .വിവരം ഉള്ള എന്നെ പോലെ ഉള്ളവര്‍ ഇതു വെച്ച് എന്ത് ചെയും എന്നറിയാമോ? കൂറ എന്നതങ്ങു മാറ്റി ഈ വര്‍ഷത്തെ മികച്ച അവാര്‍ഡുകള്‍ ആക്കി കാളകൂടവും ഞങ്ങളുടെ തന്നെ വനിതാ മാസിക കുഞ്ഞമ്മയും പിന്നെ കറിയാച്ചന്‍റെ മാപ്രാണം ചെവിതോണ്ടിയും കൂടി ഒരു ഉഗ്രന്‍ താര നിശ സംഘടിപ്പിച്ചു ഇതങ്ങോട്ട് കൊടുക്കും .ചാനല്‍ റൈറ്റ് ഉം ടിക്കറ്റ്‌മായി നല്ലൊരു തുക റെഡി.പഴി മലയാള പ്രേക്ഷകനും (ഗ്യാലപ്പ് പോള്‍ വഴി അവനൊക്കെ തിരഞ്ഞെടുത്തു എന്ന പേരില്‍).ഭാവിയില്‍,റിയാലിറ്റി ഷോ മാതിരി ഈ ഗ്യാലപ്പ് പോളും എസ് എം എസ് വഴി ആക്കിയാല്‍ മൊബൈല്‍ കമ്പനിക്കും കുറെ മന്ദബുദ്ധികള്‍ കാശു കൊടുത്തോളും,(ആ സംഗതി ചര്‍ച്ചയില്‍ ആണ്).ഈ നാട്ടിലെ മണ്ടന്‍മാര്‍ മമ്മൂട്ടി ആണോ ലാലാ ആണോ താരം എന്നും,ഇവരുടെ ഒക്കെ പൊട്ടിയ പടത്തിന്‍ന്‍റെ ഊതി വീര്‍പ്പിച്ച കളക്ഷന്‍ കണക്കും പറഞ്ഞും,മറ്റു ആരുടെ പടവും ഇവരുടെതിനെക്കാള്‍ മോശമാണെന്ന് സ്ഥാപിക്കാന്‍ വാശിയോടെ പൊരുതുന്നതും,എന്നോ വന്നു പോയ കിരീടമാണോ വടക്കന്‍ വീരഗാഥയാണോ മികച്ചത് എന്നുമുള്ള ബൌധിക ചര്‍ച്ചകളും നടത്തി തകര്‍ക്കുന്നത് കണ്ടു കൂട്ടത്തില്‍ നമുക്കല്‍പ്പം പൊട്ടിച്ചിരിക്കുകയും ആകാം

4 comments:

  1. Rajesh said...

    Bheja Fry was a ditto copy of a '98 French movie - Le Diner de cons. Watch that movie, then see if Bheja Fry was good at all.

    Ettavum mosham nadi - Reema Kallingal thanne. Please dont insult her by offering that award to somebody else.

    ReplyDelete
  2. ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

    കൂട്ടത്തില്‍ നമുക്കല്‍പ്പം പൊട്ടിച്ചിരിക്കുകയും ആകാം..
    ഇതെല്ലാം കണ്ടു ചിരിക്കാന്‍ നാം പാവം പ്രേക്ഷകര്‍.

    ReplyDelete
  3. Enthonnaade..prekshakaa..super star virodam valarnnu...pranthaayooo..? Enthokkeyooo ezhuthi vachirikkunnu...

    ReplyDelete
  4. വളരെ നന്നായിട്ടുണ്ട്...നമ്മുടെ സുപ്പരുകള്‍ക്ക് ഇനിയും ഇതുപോലെ നല്ല കൂതറ വേഷങ്ങള്‍ കിട്ടട്ടെ എന്ന് ആശംസിക്കുന്നു

    ReplyDelete