Saturday, July 31, 2010

രാമരാവണന്‍

ഹലോ കണ്ട്രോള്‍ റൂം , തമ്പാനൂര്‍ ഭാഗത്ത്‌ അത്ര പന്തി അല്ലാതെ റെയില്‍വേ ട്രാക്കിനടുത്തു ഒരുത്തന്‍ കറങ്ങുന്നുണ്ട് . ആത്മഹത്യ ശ്രമം ആണോ എന്ന് സംശയം . ഓവര്‍ ........

(ഒരു മണി കൂറിനു ശേഷം ......)

ഇങ്ങോട്ട് നീങ്ങി നില്‍ക്കെടാ. സത്യം പറഞ്ഞോ നീ അത്മഹത്യ ചെയ്യാന്‍ അല്ലേടാ രാത്രി ഈ സമയത്ത് റെയില്‍വേ ട്രാക്കിനടുത്തു കറങ്ങി നടന്നത് .

സര്‍ അത് .... എനിക്കൊരു അല്‍പ്പം വെള്ളം വേണം . തല കറങ്ങുന്നു ......

മം ഇതാ കുടിച്ചോ . ഇനി പറ എന്തു ആയിരുന്നു നിന്റെ പ്രശ്നം . പ്രേമ നൈരാശ്യമോ , ബ്ലേഡ് മഫിയയോ .. എന്താ ?

പോന്നു ഏമാനെ പ്രേക്ഷകന്‍ എന്ന ഈ ഞാന്‍ ശ്രീ രാവണന്‍ വട്ടപ്പാറ‍ സംവിധാനം ചെയ്ത രാമ ബിജു എന്ന..... ഛീ തെറ്റി ബിജു വട്ടപ്പാറ സംവിധാനം ചെയ്ത രാമരാവണന്‍ എന്ന ചിത്രം കണ്ടിട്ടു വരുന്ന വഴിയാണ്. അത് കണ്ടു കഴിഞ്ഞപ്പോള്‍ എന്താണെന്നറിയില്ല ഈ നശിച്ച ലോകത്ത് ജീവിക്കുന്നതില്‍ വലിയ അര്‍ഥം ഒന്നും ഇല്ലെന്നു തോന്നിപ്പോയി .

അതെന്താടെ അത്രക്ക് കരള്‍ അലിയിക്കുന്ന കഥയാണോ ഈ പടത്തിന്റെ?

ഈ ചിത്രത്തിന്റെ പ്രദര്‍ശനം അരംഭിക്കുനതിനു മുന്‍പ് തമിള്‍ നാട്ടില്‍ ഈ പടത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നതായി കേട്ടിരുന്നു .ഇനി ഒരു ഒത്തു തീര്‍പ്പ് ഭാഗമായി എന്തെങ്കിലും ഒക്കെ മുറിച്ചു മാറ്റിയതാണോ എന്നറിയില്ല .നമുക്ക് കാണാന്‍ കിട്ടിയിരിക്കുന്നത് ഒരു ആറു ബോറന്‍ സാധനം ആണ്.മലയാള സിനിമയില്‍ ബോറന്‍ സാധനം എന്നത് ഒരു പുതുമ അല്ല . എങ്കില്‍ കൂടി അത്മഹ്യ ചെയാന്‍ മാത്രം സ്വയം വെറുപ്പ്‌ തോന്നിപ്പിക്കുന്ന ചിത്രം അപൂര്‍വമാണ്. (ലങ്ക , ഫോട്ടോഗ്രാഫര്‍ എന്നിവ ഉദാഹരണം)

ആണോ അതെന്താ അങ്ങനെ തോന്നാന്‍ കാരണം?

കഥയെ പറ്റി ആദ്യം . സുരേഷ് ഗോപി അവതരിപ്പിക്കുന്നത്‌ തിരുചെല്‍വന്‍ എന്ന തമിഴ് തീവ്രവാദി കം വിപ്ലവ കവിയെയാണ്‌ . പ്രശസ്തനും നിരവധി തീവ്രവാദി ആക്രമണങ്ങളിലും പങ്കുള്ള ആളാണ് എങ്കിലും തിരുചെല്‍വന്‍ എന്ന പേരിനു അപ്പുറം ഇയാളെ കുറിച്ചൊന്നും പോലീസ്നു അറിയില്ല.(ഇതിനു മുന്‍പ് ഇങ്ങനെ ഒരു കഥ പാത്രത്തെ കുറിച്ച് കേട്ടിട്ടുള്ളത് മാന്‍ഡ്രേക്ക് ചിത്ര കഥയിലെ Octone എന്ന കഥാപാത്രത്തെ കുറിച്ചാണ്).മുന്‍പ് പറഞ്ഞ പ്രതിഷേധം കാരണം ആണോ എന്നറിയില്ല ചിത്രത്തില്‍ ഒരിടത്ത് പോലും തമിഴ് പുലി എന്ന വാക്ക് ഉപയോഗിക്കുന്നില്ല. പിന്നെ കഥാ പത്രങ്ങളുടെ പേരുകള്‍ എല്ലാം തമിഴ് ആണെങ്കിലും (അണ്ണാദുരൈ,കതിരേശന്‍,മുത്ത്‌ ലക്ഷ്മി,ആനന്ദം ......) എല്ലാവരും നല്ല പുല്ലു പോലെ മലയാളം പറയുകയും(ഒരു പൊടിക്ക് പോലും തമിഴ് ചുവയില്ലാതെ) മലയാളീ രീതിയില്‍ ഉള്ള അന്തരീക്ഷത്തില്‍ ജീവിക്കുകയും ചെയുന്നവര്‍ ആണ് .പറഞ്ഞു വന്നപ്പോള്‍ എനിക്കൊരു സംശയം ശ്രീലങ്കയില്‍ മലയാളികളും സിംഹളരും ആയിട്ടായിരുന്നോ പ്രശ്നം ?

നീ ബാക്കി പറയെടെ. ഇതൊക്കെ അറിയാം എങ്കില്‍ ഞാന്‍ എവിടെ എത്തിയേനെ . ഈ സ്റ്റേഷനില്‍ അങ്ങനെ ഒരു പരാതി വന്നിട്ടില്ല പോരെ ?

തീവ്രവാദ പ്രവര്‍ത്തനത്തില്‍ നിന്നും ഒരു ബ്രേക്ക്‌ എടുത്തു അവധി കാലം ആഘോഷിക്കാന്‍ (കണ്ടാല്‍ അങ്ങനെയേ തോന്നു ) തിരുചെല്‍വം കേരളത്തിലേക്ക് ഒളിച്ചു കടക്കുന്നിടതാണ് പടം തുടങ്ങുന്നത്.ഇയാളുടെ ലോക്കല്‍ ഗാര്‍ഡിയന്‍സ് കതിരെശനും (ബാബു രാജ് ) മുത്ത്‌ ലക്ഷ്മിയും (ലെന)അവതരിപ്പിക്കുന്ന പ്രാദേശിക തീവ്രവാദികള്‍ (പ്രാദേശിക ലേഖകന്‍ എന്ന പോലെ )ആണ് . തിരുചെല്‍വം പണ്ട് ഒളിവില്‍ താമസിച്ചിരുന്ന അതെ വീട്ടിലേക്കു ആണ് അവര്‍ ഇയാളെ കൊണ്ട് പോകുന്നത്. ഒരു മാതിരി ഹോസ്റ്റല്‍ വാര്‍ഡെന്‍മാരെ പോലയാണ് രണ്ടു പേരും പെരുമാറുന്നത്.ഒരു ഭീകരന്‍ ഒളിച്ചു കടന്ന വിവരം ചോര്‍ന്നു കിട്ടിയ പോലീസ് അന്വേഷണം തുടങ്ങുന്നു.ചുമതല സൂര്യ നാരായണനു (ബിജു മേനോന്‍ ).എവിടെ തുടങ്ങണം എന്നറിയാതെ കുഴങ്ങുന്ന സൂര്യ നാരായണന് ആദ്യത്തെ തുമ്പു കിട്ടുന്നത് തമാശയാണ് .

ഇപ്പോള്‍ സാറിന് അല്‍ഫോന്‍സ്‌ എന്നൊരു തീവ്രവാദിയെ പിടിക്കണം എന്ന് കരുതുക.പേരല്ലാതെ മറ്റൊന്നും അറിയില്ല എന്ന് ഇരിക്കട്ടെ. വീട്ടില്‍ ചെന്ന് ഭാര്യയോട്‌ സംസാര മദ്ധ്യേ ഈ കാര്യം പറയുമ്പോള്‍ അവര്‍ "എനിക്കാകെ ഒരു അല്‍ഫോന്‍സ്‌നെയെ അറിയൂ അത് ദൈവത്തിന്റെ വികൃതിയിലെ (മുകുന്ദന്‍) അല്‍ഫോന്‍സ് അച്ചനെ ആണ്" എന്ന് പറയുന്നു എന്നും ഇരിക്കട്ടെ .പിറ്റേ ദിവസം ചോര്‍ന്നു കിട്ടിയ ഒരു സന്ദേശത്തില്‍ തീവ്രവാദികള്‍ "അല്ഫോന്സച്ചനെ ഇങ്ങോട്ട് അയച്ചത് മണ്ടത്തരമായി അയാളുടെ മനസ്സില്‍ എപ്പോളും മാഗിയാണ്" എന്ന് കേട്ടാല്‍ സര്‍ ഉടനെ ദൈവത്തിന്റെ വികൃതി മുഴുവന്‍ കുത്തിയിരുന്ന് വായിച്ചു നേരെ മഹിയിലേക്ക് പോയി കുമാരന്‍ വൈദ്യര്‍ എന്ന് പേരുള്ള ഒരാളിനെ കണ്ടു പിടിച്ചു വിരട്ടി, തങ്ങള്‍ക്കു വേണ്ട തീവ്രവാദിയെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ നോക്കുമോ ?എന്താണ്ട് ഇങ്ങനെയാണ് നമ്മുടെ സൂര്യനാരായണന് ആദ്യ തുമ്പ് കിട്ടുന്നത്.

കഥയില്‍ അണ്ണാദുരൈ എന്നയാളിന്റെ വീട്ടില്‍ താമസിക്കുന്ന സമയത്താണ് മനോമിയും തിരുചെല്‍വനും കണ്ടു മുട്ടുന്നത് എന്ന് പറയുന്നത് കൊണ്ട് സൂര്യന്‍ നേരെ പൊയ് അണ്ണാദുരയെ പൊക്കുന്നു.കാണാന്‍ കാത്തിരുന്ന പോലെ അണ്ണാ ദുരൈ (നെടുമുടി വേണു)മനോമി (മിത്രാ കുര്യന്‍)തന്‍റെ സിംഹളകാരിയായ വളര്‍ത്തു മകള്‍ ആണെന്നും . തീവ്രവാദികളുമായി ബന്ധമുള്ള മകന്‍ ഒളിവില്‍ താമസിപ്പിച്ച ,മുറിവേറ്റു അവശനായ തിരുചെല്‍വത്തെ, യദ്രിച്ചികമായി കാണുന്ന മനോമി അയാള്‍ക്ക് ഭക്ഷണവും വെള്ളവും കൊണ്ട് കൊടുക്കുകയും കവിയാണെന്ന് അറിയുന്നതോടെ ആഞ്ഞു പ്രേമിക്കുകയും ചെയ്യുന്നു.(ഇവിടെ യുഗ്മ ഗാനം ഇല്ല. വളരെ നന്ദിയുണ്ട് ബിജു വട്ടപ്പാറ ).

ഇവിടെ സര്‍ എനിക്കൊരു ഉപകാരം ചെയ്യണം .എപ്പോഴെങ്കിലും ഈ ബിജു വട്ടപ്പാറ‍യെ കാണുകാനെങ്കില്‍ ഒരു പതിനഞ്ചു ഇരുപതു വര്ഷം മുന്‍പ് ഹരിഹരന്‍ സംവിധാനം ചെയ്ത ആരണ്യകം എന്നൊരു ചിത്രം ഉണ്ട് . ഒന്ന് കാണാന്‍ പറയണം . ഒരു തീവ്ര വാദിയും ഒരു സാധാരണ പെണ്‍കുട്ടിയും തമ്മിലുള്ള ബന്ധം എത്ര സ്വാഭാവികമായി ചിത്രീകരിച്ചിരിക്കുന്നു എന്ന്.

തിരുചെല്‍വത്തിന്റെ സഹപ്രവര്‍ത്തകനായ കതിരേശന് (ഇപ്പോളത്തെ വാര്‍ഡെന്‍) ഈ ബന്ധം ഇഷ്ടമല്ല . (സിംഹളര്‍ ശത്രുക്കള്‍ ആണല്ലോ ). അവസാനം കല്യാണ ആലോചന വരെ കാര്യങ്ങള്‍ എത്തുമ്പോള്‍ അവധി തീര്‍ന്ന പട്ടാളകാരനെ പോലെ തിരുചെല്‍വം പെട്ടിയുമെടുത്ത് ലങ്കയിലേക്ക് ഒരൊറ്റ പോക്ക്.അണ്ണാദുരയുടെ വീട്ടുകാര്‍ ഇറക്കി വിട്ട മനോമി ഏതോ വഴിക്ക് പോയി .പിന്നെ ഒന്നും അറിയില്ല അണ്ണാദുരക്ക്.ഇതെല്ലാം അറിഞ്ഞതോടെ മനോമിയും തിരുചെല്‍വവും കണ്ടു മുട്ടിയ പഴയ വീട്ടില്‍ തിരുചെല്‍വം കാണും എന്ന് ഉറപ്പായ (എങ്ങനെയാണാവോ ) സൂര്യന്‍ പോലീസ്മായി അങ്ങോട്ട്‌ കുതിക്കുന്നു. തിരുചെല്‍വം പോലീസ്കാര്‍ക്ക് അടി കൊടുത്തിട്ട് ഓടി രക്ഷപ്പെടുന്നു .(പിന്നെ സുരേഷ് ഗോപിയും ഒരു ഹീറോ അല്ലെ രണ്ടു ഡയലോഗ് കഴിഞ്ഞു ആണ് തല്ലും ഓട്ടവും .).എന്തായാലും ഇത്രയും ആയി ഇനി പത്തു പതിനഞ്ചു വര്ഷം ആയിട്ടു കാണാതിരുന്ന അമ്മയെ ഒന്ന് കണ്ടു കളയാം എന്ന് കരുതി അമ്മയുടെ കുടിലില്‍ എത്തുന്ന നായകന്‍ കാണുന്നത് സാരിയുടെ പരസ്യ മോഡല്‍നെ പോലെ നില്‍ക്കുന്ന മനോമിയെ ആണ് .ഇത്രയും കാലം മനോമി നായകന്റെ അമ്മയെ നോക്കി കഴിയുകയായിരുന്നു പോലും .(എന്തൊരു ത്യാഗം എന്തൊരു സ്നേഹം !!ത്യാഗം ശരണം ഗച്ചാമി ) കണ്ണ് നിറഞ്ഞു പോയി സര്‍.

കേട്ടിട്ട് എനിക്ക് പോലും സങ്കടം വരുന്നെടെ.എന്നിട്ട് ?

തിരുചെല്‍വം വീട്ടില്‍ എത്തിയ വിവരം അറിഞ്ഞു പോലീസ് വീണ്ടും രംഗത്ത്. (നായകന്റെ അമ്മ കടയില്‍ പോകുമ്പോള്‍ രഹസ്യമായി മോന്‍ വന്ന വിവരം ആരോടോ പറയുമ്പോള്‍ പോലീസ് ഒളിച്ചു നിന്ന് കേട്ടാണ് സംഭവം പിടിക്കുന്നത്‌) , നായികയും ഒത്തു ഓടി ഒളിച്ചിരുന്ന് പോലീസ്കാരെ പറ്റിക്കുന്ന നായകനെ അവസാനം സഹപ്രവര്‍ത്തകര്‍ (ലെന ) തന്നെ വെടി വയ്ക്കുമ്പോള്‍ ,പടം അവസാനിക്കുന്നു. ഈ ചിത്രത്തില്‍ ഏറ്റവും അവസാനം പറയപ്പെടുന്ന ഡയലോഗ് നായകന് വെടി കൊണ്ട് കഴിയുമ്പോള്‍ തിരിഞ്ഞു നിന്ന് ." കൊല്ല്" എന്ന് അയാള്‍ അലറുന്നതാണ്. പ്രേക്ഷകര്‍ക്കും ഏറ്റു പറയാന്‍ പറ്റുന്ന ഈ ഡയലോഗ് ഇല്‍ പടം നിര്‍ത്തിയതാണ് ഈ ചിത്രത്തിന്റെ ഏക മേന്മ.

കഴിഞ്ഞോ ? ശരി എന്നാല്‍ ബാക്കി കൂടെ പറ

എന്തോന്ന് പറയാന്‍ . ഇതിന്റെ സംഗീത സംവിധാനം ചെയ്ത ആളിനെ (കൈതപ്രം ആണെന്ന് തോന്നുന്നു ) നമിക്കണം വരികളും ഈണവും ഒരുമാതിരി നല്ല സിനിമയും മലയാളം സിനിമയും പോലെ ഒരു ബന്ധം എല്ലാ ത്തത് പോലെ തോന്നുന്നു . കുറഞ്ഞ പക്ഷം ആ യാത്ര മൊഴി എന്ന പാട്ട് എങ്കിലും നന്നാക്കാമായിരുന്നു. സംവിധായകനും കലാ സംവിധായകനും ജോലി പഠിക്കാന്‍ ഇറങ്ങിയവരെ പോലെ യാണ് പെരുമാറി കാണുന്നത് .

അല്ല അപ്പോള്‍ അഭിനയം ..

ഈ പടത്തില്‍ എന്തോന്ന് അഭിനയം? സുരേഷ് ഗോപി കൂടുതല്‍ തടിയനും വയസനും കഷണ്ടി കയറിയവനും ആയി തീര്‍ന്നിരിക്കുന്നു . ശരീരം, സൌദര്യം എന്നിവ സൂക്ഷികുന്നതില്‍ മോഹന്‍ ലാലിനെ മാതൃക ആക്കാതെ മമ്മൂടിയെ മാതൃക ആകുക ആണെങ്കില്‍ (അതില്‍ മാത്രം) സുരേഷ് ഗോപിക്ക് പോലീസ് പടങ്ങള്‍ ചെയ്തെങ്കിലും ജീവിക്കാം.മിത്രാ കുര്യന്‍,നെടുമുടി,ബിജു മേനോന്‍ എന്നിവര്‍ക്ക് പ്രത്യേകിച്ചു പണി ഒന്നും ഇല്ല .(അത് പിന്നെ ആര്‍ക്കും ഉണ്ടെന്നു തോന്നിയില്ല ).

അപ്പോള്‍ ചുരുക്കത്തില്‍ ....

പുതിയ സംവിധായകര്‍ വളര്‍ന്നു വരണം എന്നും എന്നാല്‍ മാത്രമേ മലയാള സിനിമക്ക് ഒരു നല്ല കാലം വരുകയുള്ളു എന്നും വിശ്വസിക്കുന്ന ആളാണ് ഞാന്‍. സുരേഷ് ഗോപിയുടെ അടി പൊളി പോലീസ് പടങ്ങള്‍ എനിക്ക് ഇഷ്ടവും ആണ് .പക്ഷെ ഈ ചിത്രം പൂര്‍ണമായും സ്വന്തം റിസ്ക്‌ല്‍ പൊയ് കാണുക .(മറ്റൊന്നും ചെയ്യാന്‍ ഇല്ലെങ്കില്‍ മാത്രം )

Friday, July 30, 2010

പെണ്‍ പട്ടണം

എന്താടെ വെറുതെ തേരാ പാര നടക്കുന്ന നിനക്ക് നമ്മളെ ഒക്കെ കാണുമ്പോള്‍ ഒരു തിരക്ക്?

ഒന്നും വിചാരിക്കരുത് ഒരല്‍പം തിരക്കാ ..

മം എന്ത് പറ്റി?

പറ്റാന്‍ ഇനി എന്തോന്ന് ? എത്ര പടങ്ങളാ ഇറങ്ങുന്നത് ഈ ആഴ്ച ...പിന്നെ നമുക്കെങ്ങനാ വെറുതെ ഇരിക്കാന്‍ പറ്റുന്നെ?

ശരി ശരി നീ എന്തെങ്ങിലും കണ്ടായിരുന്നോ?

പിന്നെ ഇല്ലാതെ . ഇന്നലെ തന്നെ പെണ്‍ പട്ടണം കണ്ടു തുടക്കം കുറിച്ചു.

ആണോ ? എങ്ങനെ ഉണ്ട് പടം ?

അണ്ണാ ഉള്ള കാര്യം പറയാമല്ലോ .ഈ പടത്തിന്റെ പ്രധാന അണിയറകാരെ ആരെയും എനിക്ക് വലിയ ഇഷ്ടം ഉള്ളവരല്ല. എന്താണെന്നു അറിയില്ല .രഞ്ജിത് എന്ന് കേള്‍ക്കുമ്പോള്‍ എനിക്ക് പ്രജാപതിയും,ചന്ദ്രോസവവും,റോക്ക് ആന്‍ഡ്‌ റോള് പിന്നെ പലേരി മാണിക്യവും ഒക്കെയാണ് ഓര്‍മ്മ വരുന്നത്.(പേടിയാവുന്നതില്‍ തെറ്റുണ്ടോ? കഥ ഇദേഹം ആണ് ).വി എം വിനു എന്ന് പറയുമ്പോള്‍ ആകട്ടെ ബാലേട്ടന്‍ , വേഷം , ബസ്‌ conducter, മയിലാട്ടം ഇവയൊക്കെയും ഞെട്ടിക്കുന്ന ഓര്‍മ്മകള്‍ ആകുന്നു.പിന്നെ തിരകഥ എഴുതിയ ടി എന്‍ റസാക്ക് ,ഒന്നും തോന്നരുത്, പരുന്തു എന്ന ചിത്രം കണ്ടതിനു ശേഷം എനിക്ക് അദേഹത്തെ പേടിയാണ്.എം ജി ശ്രീകുമാറിന്റെ സംഗീതം കുടിയാകുമ്പോള്‍ പൂര്‍ത്തിയായി . ഇതിന്റെ നിര്‍മാതാവ് ഒന്നുകില്‍ ബോധം ഇല്ലാത്തവന്‍ അല്ലെങ്കില്‍ കള്ള പണം വെളുപ്പിക്കാന്‍ ഇറങ്ങിയവന്‍ (ഇതെങ്ങനെ സിനിമ എടുക്കുന്നതിലൂടെ നടക്കും എന്നെനിക്കു അറിയില്ല.ഇങ്ങനെ ഉള്ളവരും സിനിമ എടുക്കും എന്ന് വായിച്ചിട്ടുണ്ട്) എന്ന ഒരു ധാരണയോടെ ആണ് പടത്തിനു കേറിയത്‌ .

എന്നിട്ട് ? പടത്തിനു നല്ല ആളുണ്ടോ?

എവിടുന്നു .. പ്രബുദ്ധരായ മലയാളി പ്രേക്ഷകരല്ലേ . നൂറു പ്രാവശ്യം കളിപ്പിക്കപ്പെട്ടാലും പിന്നെയും മാധ്യമ കുഴല്‍ ഊതു കേട്ട് ഒരു നാള്‍ വരും എന്ന പ്രതീക്ഷയോടെ അണി നിരക്കാനല്ലേ ഇവനൊക്കെ അറിയൂ . ഞാന്‍ ചുമ്മാ നടന്നു കേറി .പിന്നെ പറയാന്‍ മറന്നു വര്‍ണചിത്രയാണ് ചിത്രം വിതരണം ചെയ്യുന്നേ.നിര്‍മാതാവ് മഹാ സുബൈര്‍.ചായാഗ്രഹണം സഞ്ജീവ് ശങ്കര്‍.

എടേ ഏതൊക്കെ ആര്‍ക്കറിയണം ? നിര്‍മ്മാതാവിനെയും ബാന്നെര്‍ നെയും ഒക്കെ നോക്കി പടത്തിനു കേറിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു.നീ പടത്തിന്റെ കാര്യം പറയെടെ.

കുടുബ ശ്രീ പ്രവര്‍ത്തകരായ, നഗരത്തിലെ ചവറു വരികളയുന്ന നാല് സ്ത്രീകളെ ചുറ്റി പറ്റിയാണ് കഥ പോകുന്നത് .ഗിരിജ (രേവതി ) ശാന്ത (KPSC ലളിത ) സുഹറ (ശ്വേത മേനോന്‍ ) രാജി (വിഷ്ണു പ്രിയ ). എന്നിവരാണ്‌ അവര്‍ . നല്ല് സ്ത്രീ കള്‍ പ്രധാന കഥാ പത്രങ്ങള്‍ ആയുള്ള ചിത്രം എന്ന് പറയുമ്പോള്‍ അവരുടെ തോരാ കണ്ണീരിന്റെ മറ്റൊരു മഴകാലം പ്രതീക്ഷിക്കുന്നതില്‍ തെറ്റുണ്ടോ ? അവിടെയാണ് എന്നിക്ക് തികച്ചും തെറ്റിയത്. ഇങ്ങനത്തെ ഒരു കഥാതന്തു, അതായിത് മനുഷ്യനെ ബോര്‍ അടിപ്പിച്ചു കൊല്ലാന്‍ നല്ല സാധ്യത ഉള്ള ഒരു സാധനം , പ്രസ്തുത കൃത്യത്തില്‍ പ്രവീണ്യം നേടിയവര്‍ എന്ന് അറിയപ്പെടുന്ന ആളുകള്‍ തികച്ചും മാന്യമായി അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് സത്യം .

അപ്പോള്‍ പടം കൊള്ളമെന്നാണോ പറയുന്നേ ?

അതെ എന്ന് പറഞ്ഞാല്‍ ഞെട്ടരുത് .കുറവുകള്‍ ഉണ്ടെങ്കിലും വലിച്ചു നീട്ടാതെ , നല്ലൊരു കഥ പറഞ്ഞതിന് ഇതിന്റെ പ്രവര്‍ത്തകരെ അഭിനന്ദിക്കാതെ വയ്യ.

കഥയെ പറ്റി അല്‍പ്പം കൂടി ...?

നേരത്തെ പറഞ്ഞത് പോലെ നാല് സ്ത്രീകളെ ചുറ്റിയാണ്‌ കഥ മുന്നോട്ടു പോകുന്നത് . ഓരോത്തര്‍ക്കും അവരവരുടെ പ്രശ്നങ്ങള്‍ ഉണ്ട് . മുടിയനായ മകനും കുടുംബത്തിനും വേണ്ടി ജീവിക്കുന്ന ശാന്ത,വിധവയ,രണ്ടു കുട്ടികളുടെ അമ്മയായ ഗിരിജ,ശരീരം തളര്‍ന്ന ഭര്‍ത്താവിനെ സംരക്ഷിക്കാന്‍ പാട് പെടുന്ന തന്റെടിയായ സുഹറ,പിന്നെ ചേച്ചിയുടെയും പോലീസുകാരന്‍ ഭര്‍ത്താവിന്റെയും (ഇവിടെ ഒന്നും പ്രതീക്ഷികണ്ട.ഭാര്യയുടെ സഹോദരിയെ ചവറു പെറുക്കാന്‍ വിടുന്നുണ്ടെങ്കിലും സഹോദരിയെ പോലെ സ്നേഹമാണ് അദേഹത്തിന്)കൂടെ കഴിയുന്ന,പണ്ട് ഗുണ്ടായിസവും ഇപ്പോള്‍ മാന്യമായും ജീവിക്കുന്ന മണിയെ സ്നേഹിക്കുന്ന രാജി. ഈ കൂട്ടത്തിന്റെ നേതാവ് ഗിരിജയാണ്.ദിനം ദിന പ്രശ്നങ്ങളുമായി മല്ലടിച്ച് കഴിയുന്ന ഇവര്‍ക്ക് ഒരു ദിവസം ഹവാല ഇടപാടുകാര്‍ ചവറ്റു കുട്ടയില്‍ വലിച്ചെറിഞ്ഞ 30 ലക്ഷം രൂപ കിട്ടുന്നു.രൂപ പോലീസില്‍ ഏല്‍പ്പിക്കാം എന്ന് ഗിരിജ പറയുന്നെങ്കിലും ഒടുവില്‍ എല്ലാരുടെയും നിര്‍ബന്ധത്തിനു വഴങ്ങി പണം സൂക്ഷിക്കാന്‍ തീരുമാനിക്കുന്നു. സ്ഥലത്തെ പ്രധാന ബ്ലേഡ് ആയ ഉണ്ണിത്താന്‍ മുതലാളിയെ (നെടുമുടി) പണം ഏല്‍പ്പിക്കാന്‍ തീരുമാനിക്കുന്നു.പണം ഏല്‍പ്പിക്കുന്നു.എന്നാല്‍ പണം വലിച്ചെറിഞ്ഞ സംഭവത്തോട് അനുബന്ധിച്ച് നടന്ന ഒരു കൊലപാതകത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി സി ഐ ആന്റണി (ലാല്‍)ഈ 30 ലക്ഷം അന്വേഷിച്ചു തുടങ്ങുന്നതോടെ കാര്യങ്ങള്‍ പ്രശ്നത്തിലേക്ക് നീങ്ങുന്നു.

ഓഹോ അപ്പോള്‍ സംഭവം സ്ത്രീകളുടെ സ്ഥിരം കണ്ണീര്‍ കഥയല്ലേ ?

അല്ലെന്നേ . അവസാന ഭാഗത്ത്‌ കുറച്ചു അതിശയീകരണം ഉണ്ടെങ്കിലും പടം മൊത്തത്തില്‍ വളരെ നന്നായി എടുത്തിട്ടുണ്ട് . ഒട്ടും വലിച്ചു നീട്ടല്‍ അനുഭവപ്പെടുന്നില്ല എന്നത് ഇപ്പോളത്തെ മലയാള സിനിമയുടെ അവസ്ഥ വെച്ച് നോക്കിയാല്‍ വളരെ വലിയ കാര്യമാണ് എന്നാണ് എന്തെ അഭിപ്രായം .രണ്ടാം പകുതിയില്‍ മുഴച്ചു നില്‍ക്കുന്ന ഒരു ഗാന രംഗം കൂടി മാറ്റി നിര്‍ത്തിയാല്‍ നന്നായേനെ.makeup‌ രംഗത്ത് നമ്മള്‍ കുറച്ചു കൂടി നന്നാകാന്‍ ഉണ്ടെന്നു ശ്വേത മേനോന്റെ ഷേപ്പ് ചെയ്ത പുരികം പോലെയുള്ളവ ഓര്‍മിപ്പിക്കുന്നു. നെടുമുടി വേണു തന്‍റെ സകുടുംബം ശ്യാമള എന്ന കൂറ ചിത്രത്തിലെ മോശമായ അഭിനയത്തിന് ഈ ചിത്രത്തിലൂടെ പ്രായചിത്തം ചെയ്തിരിക്കുന്നു . പ്രധാനപ്പെട്ട നാലു നടിമാരില്‍ KPSC ലളിത തകര്‍ത്തിരിക്കുന്നു. രേവതിയും ശ്വേത മേനോനും അവരവരുടെ കഥാപത്രങ്ങളെ നന്നാക്കിയപ്പോള്‍ പുതു മുഖം വിഷ്ണു പ്രിയക്കും കൈലാഷിനും അധികമൊന്നും ചെയ്യാന്‍ ഉണ്ടായില്ല.ലാല്‍ പതിവ് ശൈലിയില്‍ തന്‍റെ കഥാപത്രത്തെ നന്നാക്കി.

അപ്പോള്‍ പടം ഒരു വന്‍ വിജയം ആകുമോ അനിയാ?

അതിവിടത്തെ പ്രബുദ്ധരായ മലയാളി പ്രേക്ഷകനെ പോലിരിക്കും .എനിക്ക് ഈ ചിത്രം ഇഷ്ടപ്പെട്ടു.ഒരു പക്ഷെ തീരെ പ്രതീക്ഷ ഇല്ലാതെ കേറിയത്‌ കൊണ്ടാകാം. പക്ഷെ ഈ ചിത്രം നിങ്ങളെ ബോര്‍ അടിപ്പിക്കും എന്ന് എനിക്ക് തോന്നുന്നില്ല

Thursday, July 22, 2010

സകുടുംബം ശ്യാമള

എന്താടെ ഇതു? ആകെ അലമ്പ് ആണല്ലോ ?കഴിഞ്ഞ രണ്ടു മൂന്ന് ദിവസമായി നല്ല ബഹളം ആണല്ലോ ഇവിടെ? ആരാധകരോ അനോണികളോ...... എന്താ പ്രശ്നം ?

അണ്ണാ നമ്മുടെ നാടിന്‍റെ മൂന്ന് പ്രത്യേകതകള്‍ അണ്ണന് അറിയാമോ?

മ്മം.. എന്തൊക്കയാ?

ആര്‍ക്കും ആരെ കുറിച്ചും എന്ത് ആരോപണവും ഉന്നയിക്കാവുന്ന രാജ്യം എന്നതും ,ലക്ഷ്യത്തെ പൂര്‍ണമായും അവഗണിച്ചു മാര്‍ഗമാണ് എല്ലാം എന്ന് കരുതുന്നതും ( ഉദാഹരണം നല്ല സിനിമയിലേക്കുള്ള മാര്‍ഗങ്ങള്‍ മാത്രമാണ് സൂപ്പര്‍ ഓ അല്ലാത്തതോ അയ താരങ്ങള്‍ എന്ന് മനസിലാക്കാത്തതും ) പിന്നെ സര്‍വോപരി സ്വന്തം വിശ്വാസം (അതെന്തു തന്നെ ആയിക്കോട്ടെ രാഷ്ട്രീയമോ,മതമോ,കലയോ,സാഹിത്യമോ) മാത്രമാണ് സത്യമെന്നും ബാക്കി എല്ലാരും അത് ഉറച്ചു വിശ്വസിചോണം എന്നും ഓരോ പൌരനും ഉറച്ചു വിശ്വസിക്കുന്ന ഒരു മഹാരാജ്യം ആണ് നമ്മുടേത്‌ . ഈ നല്ല രാജ്യത്തു ഇത്രയും കാലം ജീവിച്ചു പണ്ടാരം അടങ്ങിയതിനാല്‍ ഇതൊക്കെ നിസംഗതയോടെ കാണാന്‍ കഴിയുന്നു .

ഡേ നീ ആരു ബുജിയോ ? അതൊക്കെ വിട് പുതിയ പടം വല്ലതും ?

കണ്ടു അണ്ണാ , സകുടുംബം ശ്യാമള ..ഇന്നലെ രാത്രി .

തന്നെ ? എന്നിട്ട്... പറയെടെ. എങ്ങനെയുണ്ട് സംഗതി

രാധാകൃഷ്ണന്‍ മംഗലത്ത് എന്ന പുതുമുഖ സംവിധയകന്‍ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത് . ഉര്‍വശി ,നെടുമുടിവേണു ,സായി കുമാര്‍ കുഞ്ചാക്കോ ബോബന്‍ ,ഭാമ, സിറാജ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . ഇവര്‍ വിവാഹിതര്‍ ആയാല്‍, ഹാപ്പി ഹസ്ബണ്ട്സ് എന്നെ ഹിറ്റ്‌ ചിത്രങ്ങള്‍ക്ക് തിരകഥ രചിച്ച കൃഷ്ണ പൂജപ്പര ആണ് പ്രസ്തുത സംഭവം ഇതിനും നിര്‍വഹിച്ചിരിക്കുന്നത് . പിന്നെ സ്പെഷ്യല്‍ അപ്പിയരെന്‍സ് എന്ന് പറഞ്ഞു ഒരു പേര് എഴുതി കാണിക്കുന്നുണ്ട് . വിവരം ഇല്ലാത്തത് കൊണ്ടാക്കും അതാര് എന്ന് മനസിലായില്ല.

ശരി ശരി പടമെങ്ങനെ? അതല്ലേ കാര്യം

വെറുതെ ഒരൂ ഭാര്യ ,മമ്മി ആന്‍ഡ്‌ മീ എന്നെ ചിത്രങ്ങള്‍ നേടിയ വിജയം ആകണം ഇത്തരം ഒരു ചിത്രം എടുക്കാന്‍ ഇതിന്റെ അണിയറക്കാരെ പ്രേരിപ്പിച്ചത്.വീട്ടുകാരെ ധിക്കരിച്ചു, അവര്‍ കണ്ടുവെച്ച അമേരിക്കന്‍ വരനെ വേണ്ടെന്നു വെച്ച് തനിക്കു ഇഷ്ടപെട്ട ഒരു ആളിനെ കല്യാണം കഴിച്ച ശ്യാമള (ഉര്‍വശി)എന്ന വീട്ടമ്മയാണ് ഇതിലെ കേന്ദ്ര കഥാപാത്രം . ഇതൊക്കെ കഴിഞ്ഞു ഒരു ഇരുപത്തി അഞ്ചു + വര്‍ഷം കഴിഞ്ഞാണ് കഥ തുടങ്ങുന്നത് . എന്ന് ശ്യാമളക്ക് ഒരു ആഗ്രഹമേ ഉള്ളു മകനെ (കുഞ്ചാക്കോ ബോബന്‍ ) ഒരു അമേരിക്കന്‍ മലയാളി പെണ്‍കുട്ടിയെ കൊണ്ട് കെട്ടിക്കണം . എന്നിട്ട് തന്നെ ഒറ്റപെടുത്തിയ ബന്ധുക്കളെ തോല്‍പ്പികണം .അയല്‍പക്കത്ത്‌ താമസിക്കുന്ന സ്വന്തം സഹോദരന്‍ ജില്ല കളക്ടര്‍ ശേഖരനുമായി (നെടുമുടി വേണു )നിരന്തരമായി വഴക്കിലാണ് ശ്യാമള.അതിന്റെ ഫലം മുഴുവന്‍ അനുഭവിക്കേണ്ടി വരുന്നത് ക്ലാര്‍ക്ക് അയ ശ്യാമളയുടെ ഭര്‍ത്താവു വാസുദേവനാണ് . ഇതിനിടെ മകന്‍ ആകാശ് വിപ്ലവ പാര്‍ട്ടിയുടെ പുറം തള്ളപെട്ട സഖാവ് വിശ്വന്‍ (ബാലചന്ദ്രന്‍ ചുള്ളികാട്‌ ) ഇന്റെ മകള്‍ നന്ദന (ഭാമ) യുമായി പ്രേമത്തിലാണ് . ഇതിനിടെ പച്ചക്കറി വാങ്ങി വരുന്ന ശ്യാമള ഒരു ലാത്തി ചാര്‍ജ് ഇന്‍റെ ഇടയില്‍ പെടുന്നു.ചെറിയ പരിക്കേല്‍ക്കുന്ന ശ്യാമളയെ പാര്‍ട്ടി ചോട്ടാ നേതാവ് (സിറാജ്) ആശുപത്രിയില്‍ എത്തിക്കുന്നു.സംഭവത്തിന്‌ കിട്ടുന്ന വന്‍ പബ്ലിസിറ്റി ശ്യാമളയെ പ്രശസ്ത ആക്കുന്നു.പാര്‍ട്ടി ടിക്കറ്റ്‌ ലഭിച്ചു തിരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ചു revenew മന്ത്രി ആകുന്നു ശ്യാമള .ഇതിനിടെ ആകാശ്, അച്ഛന്‍ മരിച്ചു അനാഥയായ നന്ദനയെ മുറചെറുക്കന്‍ ല്‍ നിന്നും രക്ഷിച്ചു (പാവം മുറചെറുക്കന്‍ വളരെ സിമ്പിള്‍ ആവശ്യമാണ് അദേഹത്തിന്റെ . നാളെ ഞാന്‍ വരും എന്നെ കല്യാണം കഴിച്ചോണം !!!) വീട്ടില്‍ കൊണ്ട് വരുന്നു .ശ്യാമള പിണങ്ങുന്നു .അഴിമതി ആരോപണത്തില്‍ പെട്ട ശ്യാമള അറെസ്റ്റ്‌ ഭീഷണി നേരിടുന്നു .ഇതിനിടെ സഹോദരന്‍ കളക്ടര്‍ പിണക്കം അവസാനിപ്പിക്കുന്നു (ഏകപക്ഷീയമായി).അവസാനം ചാനല്‍ റിപ്പോര്‍ട്ടര്‍ ആയ മരുമകള്‍ ഒളി ക്യാമറയുമായി ഇറങ്ങി സകല ആരോപണങ്ങളില്‍ നിന്നും അമ്മായിഅമ്മ മന്ത്രിയെ രക്ഷപെടുതുന്നതോടെ പണ്ടാരം അടങ്ങി ശ്യാമള മനസുമാറി നല്ലവളായി അമേരിക്കന്‍ മരുമകള്‍ മോഹം മാറ്റി വെച്ച് നാടന്‍ മരുമകളെ സ്വീകരിക്കുന്നിടത്ത് സിനിമ അവസാനിക്കുന്നു . പ്രേക്ഷകര്‍ പുറത്തേക്കോടുന്നു ശുഭം .

അതെന്താടെ നീ ഒരുമാതിരി ആക്കി കൊണ്ട് നിര്‍ത്തിയത് .പടം മോശമാണോ ?

പോന്നു സഹോദര ഈ വെറുതെ ഒരു ഭാര്യയും , മമ്മി ആന്‍ഡ്‌ മീ എന്നെ ചിത്രങ്ങളെ ഒക്കെ വിജയിപ്പിച്ചത് അതിലെ സാമൂഹ്യ പ്രസക്തി ആണെന്നാണ് എന്‍റെ വിശ്വാസം. എന്നാല്‍ ആ രീതിയില്‍ ഉള്ള ഒരു ഒരു പടം എന്ന പ്രതീതി ജനിപ്പിക്കുന്ന ഈ ചിത്രത്തില്‍ ആകട്ടെ നല്ല ഒരു തിരകഥയോ,വിശ്വസിനീയമായ ഒരു കഥാ തന്തുവോ പോലും ഇല്ല. ഈ ചിത്രത്തില്‍ ആകെ മാന്യമായി അഭിനയിച്ചിരിക്കുന്നത് സായികുമാറും പിന്നെ കുഞ്ചാക്കോ ബോബനും മാത്രമാണ് . നെടുമുടി വേണുവിനെ പോലെയുള്ള നടന്‍മാര്‍ എന്തിനാണ് ഇങ്ങനത്തെ വേഷങ്ങളില്‍ അഭിനയിക്കുന്നത് എന്ന് സ്വയം ആലോചികേണ്ട സമയം കഴിഞ്ഞു.കളക്ടര്‍ ആയി പണിയെടുക്കുനവര്‍ നെടുമുടിക്കെതിരെ മാനനഷ്ടകേസ് കൊടുക്കാന്‍ സാധ്യത ഉണ്ട് .ഭാമ പിന്നെ അഭിനയം തുടങ്ങി കഴിഞ്ഞാല്‍ മഞ്ജു വാര്യരും മീര ജാസ്മിനും മാറി മാറി വരും.

അപ്പോള്‍ ഉര്‍വശിയോ അവരല്ലേ കേന്ദ്ര കഥാപാത്രം ?

തികഞ്ഞ അമിതാഭിനയം എന്നാണ് എനിക്ക് തോന്നിയത്. മധുചന്ദ്രലേഖ എന്ന ചിത്രത്തിലെ ഉര്‍വശിയുടെ കഥാ പാത്രത്തെ ഇഷ്ടപെട്ടവര്‍ക്ക് ഒരു പക്ഷെ (ഒരു പക്ഷെ മാത്രം ) ഇതിലെ ശ്യാമളയെ ഇഷ്ടപ്പെടാം.എനിക്ക് ഈ ചിത്രത്തില്‍ അവര്‍ മുഖം കൊണ്ട് കാണിക്കുന്ന ഗോഷ്ടികള്‍ തികച്ചും അരോചകം ആയാണ് തോന്നിയത്. (ഉര്‍വശിയും നെടുമുടിയും സിറാജിനു പഠിക്കയാണോ എന്ന് ആരോ പിറകില്‍ നിന്നും ചോദിക്കുനത് കേട്ടു).

അപ്പോള്‍ ....

തീര്‍ന്നില്ല . ഇതിലെ താരം ഇവരാരും തന്നെ അല്ല മറിച്ചു തിരകഥ കൃത്ത് ശ്രീ കൃഷ്ണ പൂജപ്പുര ആണ് എന്നാണ് എന്‍റെ എളിയ അഭിപ്രായം.പിന്നെ സംവിധാനം എന്താണെന്നു അറിയാത്ത ഒരു പുതുമുഖ സംവിധായകനും കൂടിയാകുമ്പോള്‍ ശ്യാമളയുടെ ദുരന്തം പൂര്‍ത്തിയാകുന്നു.

അതെന്താ അങ്ങനെ പറയാന്‍ കാരണം ?

അവിശ്വസിനീയമായ സംഭവങ്ങളിലുടെയാണ് കഥാ മുന്നേറുന്നത് . ഒരു എം എല്‍ എ വരെയൊക്കെ കഷ്ടിച്ച് സഹിക്കാം . മന്ത്രി എന്നൊക്കെ പറഞ്ഞാല്‍ കടുപ്പമല്ലേ . ബന്ധുകളോട് വാശി തീര്‍ക്കാന്‍ അല്ലെങ്കില്‍ ജയിക്കാന്‍ മകനെ ഒരു അമേരിക്കന്‍ മലയാളി പെണ്‍കുട്ടിക്ക് കെട്ടിച്ചു കൊടുക്കുക മാത്രമേ മാര്‍ഗം ഉള്ളോ ? നിങ്ങള്‍ ഒരു അയല്‍വാസി ജില്ലാ കളക്ടര്‍ ആണെന്ന് ഇരിക്കട്ടെ. നിങ്ങള്‍ അടുത്ത ബന്ധുക്കളും ബദ്ധ ശത്രുക്കളും ആണെന്ന് സങ്കല്‍പ്പിക്കു . ഇനി നിങ്ങള്‍ രാവിലെ ചവറു തൂത്ത് വാരി കളക്ടര്‍ന്‍റെ വീട്ടു പറമ്പില്‍ ഇടുക ആണെങ്ങില്‍ കലക്ട്ടെര്‍ എന്ത് ചെയും ? ഉത്തരം അദേഹം രണ്ടാം നിലയില്‍ നിന്നും നേരിട്ട് ഇരട്ടി ചവറു നിങ്ങളുടെ പറമ്പിലേക്ക് ഏറിയും!!!

അയ്യോ.....

പിന്നെ വീട്ടുകാരെയും അവരുടെ ഭീഷണിയും ഒക്കെ അതിജീവിച്ചു ഇഷ്ടപെട്ട ആളിന്റെ കൂടെ ജീവിക്കാന്‍ ഇറങ്ങിത്തിരിച്ച ആളാണ് ശ്യാമള എന്നാണ് പറയപെടുന്നത് . പക്ഷെ നമ്മള്‍ കാണുന്ന സിനിമയില്‍ ശ്യാമള ഈ ലോകവുമായി ഒരു ബന്ധവും ഇല്ലാത്ത മന്ദബുദ്ധി എന്ന് വരെ പറയാവുന്ന ഒരു സ്ത്രീയാണ്. സഹോദരന്റെ ശകുനം മുടക്കാന്‍ രാവിലെ (ഇരുപത്തി അഞ്ചു കൊല്ലമായി ) ചൂലും പിടിച്ചു വീടിനു വെളിയില്‍ നില്‍ക്കുന്ന രംഗമൊക്കെ എത്ര ബോധമുള്ള തിരകഥകൃത്ത് കള്‍ക്ക് ആലോചിക്കാന്‍ പറ്റും .ജഗദീഷ് ടു ഹരിഹര്‍നഗര്‍ , ഗോസ്റ്റ് ഹൌസ് എന്നെ ചിത്രങ്ങളില്‍ ഉപയോഗിച്ച അതെ കണ്ണാടിയും മന്ദ ബുദ്ധി പ്രകടനവുമായി രംഗത്തുണ്ട്.സിറാജ് സ്ഥിരം തന്നെ.ആദ്യത്തെ ഗാനരംഗം ചിത്രീ കരിച്ചതില്‍ തന്നെ സംവിധായകന്റെ പ്രതിഭ കാണാനുണ്ട്. ഒരു ചേട്ടന്റെയും അനിയത്തിയുടെയും കുട്ടികാലത്തെ സ്നേഹം ആണ് ഇതില്‍ കാണിക്കാന്‍ ശ്രമിച്ചിട്ടുള്ളത് . പക്ഷെ കാണുന്നവര്‍ക്ക് തോന്നുന്നത് ഒരു വലിയ വീട്ടില്‍ രണ്ടു കുട്ടികള്‍ ഒറ്റയ്ക്ക് താമസിച്ചിരുന്നു എന്നാണ്. മരുന്നിനു പോലും ആ കുട്ടികള്‍ താമസിക്കുന്ന വീട്ടില്‍ വേറൊരു അംഗത്തെ കാണിക്കുന്നില്ല.കുറഞ്ഞ പക്ഷം ആ കുട്ടികള്‍ പാട്ട് മുഴുവനും പുറത്തു കളിച്ചു നടക്കുനതായി കാണിച്ചിരുന്നെങ്കില്‍ ഇത്രയും ബോര്‍ ആകില്ലായിരുന്നു

ആകാശ്ന് നായികയെ വീട്ടിലേക്കു വിളിച്ചു കൊണ്ട് വരാന്‍ ഒരു കാരണം ആകാന്‍ വേണ്ടി മാത്രം ഒരു വില്ലന്‍(നായികയുടെ മുറ ചെറുക്കന്‍). അത് പോലെ എല്ലാ പഴിയും ഏറ്റു വാങ്ങാന്‍ വേറൊരു വ്യവസായി വില്ലന്‍ (കളക്ടര്‍ന്‍റെ ഭാര്യയുടെ ബന്ധു ) . അങ്ങനെ പകുതി വെന്ത കുറെ കഥാ പത്രങ്ങള്‍ കൂടിയുണ്ട് ഈ ചിത്രത്തില്‍ .ശരത് ചന്ദ്ര വര്‍മ എഴുതിയ ഗാനങ്ങള്‍ ശരാശരിയിലും താഴെയാണ്.

അപ്പോള്‍ ചുരുക്കമായി പറഞ്ഞാല്‍ ....

പോന്നു ചേട്ടാ ഈ സൂപ്പര്‍ താരങ്ങള്‍ ഇല്ലാത്ത ചിത്രങ്ങളില്‍ ഒക്കെ എന്തെങ്കിലും നല്ലത് കണ്ടെത്താന്‍ പരമാവധി ശ്രമിക്കാറുണ്ട് .പക്ഷെ ഇതിനെ കുറിച്ച് ശരാശരിയിലും താഴെയുള്ള ഒരു തട്ടി കൂട്ട് ചിത്രം എന്നേ പറയാന്‍ പറ്റു

Sunday, July 18, 2010

മലര്‍വാടി ആര്‍ട്സ് ക്ലബ്‌

ഡേ ഇതു വളരെ മോശമാണ്..

എന്തോന്ന്

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരനായ ശ്രീനിവാസന്റെ മകന്‍, ബഹുമുഖ പ്രതിഭ വിനീത് ശ്രീനി വാസന്‍ ഒരുക്കിയ മലര്‍വാടി ആര്‍ട്സ് ക്ലബ്‌ ഇറങ്ങിയിട്ട് ദിവസം മൂന്നായി.നിന്റെ ഭാവം നീ എന്തോ നിരൂപകന്‍ ആകും എന്നാണല്ലോ .പിന്നെ എന്തെടെ നീ ഒരക്ഷരം പോലും പറയാത്തത് ആ പടത്തെ പറ്റി.

സംഗതി ഇന്നലെയാ കണ്ടത് . മുടിഞ്ഞ മഴ .

ശരി ,പടം എങ്ങനെയുണ്ട് ? ഈ ചിത്രത്തോടെ അന്ത്യശ്വാസം വലിച്ചു കൊണ്ടിരിക്കുന്ന മലയാള സിനിമ ഹോര്‍ലിക്ക്സ് കഴിച്ച കുട്ടിയെ പോലെ ഓടി നടക്കും എന്നാണല്ലോ സാറന്മാര്‍ പറയുന്നേ ശരി തന്നെടെ ?

പോന്നു സഹോദരാ,ഗ്രാമം,സൌഹൃതം,പുതു മുഖങ്ങള്‍ എന്നീ കാര്യങ്ങള്‍ വേണം എന്ന് ആദ്യമേ തീരുമാനിച്ചു കഴിഞ്ഞാണ് സ്ക്രിപ്റ്റ് എഴുതാന്‍ തുടങ്ങിയത് എന്നാണ് പടം കാണുമ്പോള്‍ തോന്നുന്നത്. മനശ്ശേരി എന്നൊരു ഗ്രാമം (ഉത്തര കേരളത്തില്‍ ) .അവിടെ കാര്യമായ പണിയൊന്നും ഇല്ലാത്ത അഞ്ചു ചെറുപ്പക്കാര്‍ . ഇവരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന കുറെ പ്രശ്നങ്ങള്‍ .കോമാളി വില്ലന്മാരായി ജഗതി ,സിറാജ് (എല്ലാ സിനിമകളിലും കാണിക്കുന്ന സ്ഥിരം സാധനങ്ങള്‍ തന്നെയാണ് ഇതിലും സിറാജ് കാണിക്കുന്നത് .വിനീത് ശ്രീനിവാസന്റെ പടത്തില്‍ ആകുമ്പോള്‍ ഒരു കുഴപ്പവും ഇല്ല !!) പിന്നെ കഥ പറയുമ്പോള്‍ എന്ന സിനിമയിലെ അതേ റോളും ആയി കോട്ടയം നസീര്‍ എന്നിവര്‍ അഭിനയിക്കുന്നു.പിന്നെ കാണികളെ ഹരം കൊള്ളി ക്കാന്‍ ആകണം നല്ലവനായ, തമാശക്കാരന്‍ (ഈ കഥ പത്രം പറയുന്നത് ഒക്കെ തമാശ അന്നെങ്കില്‍ ) ആയ ഒരു പലിശക്കാരന്‍ (ബ്ലേഡ്) ആയി ശ്രീനിവാസന്‍ അഥിതി താരം ആയി എത്തുന്നുണ്ട്.( ആ ഒരു കുറവേ ഉണ്ടായിരുന്നുള്ളു . അതും തീര്‍ന്നു ).ചിത്രത്തെ കുറിച്ച് ചുരുക്കത്തില്‍ പറഞ്ഞാല്‍ റോക്ക് ഓണ്‍ എന്ന പടത്തിന്റെ one ലൈന്‍ അഥവാ ബേസ് തീം എടുത്തു തമിള്‍ നാട്ടിലെ ന്യൂ generation സിനിമകളുടെ ട്രക്കില്ലുടെ മലയാള ഗ്രാമീണ വിശുദ്ധി എന്ന പഴഞ്ചന്‍ കുപ്പിയില്‍ നിറച്ചിരിക്കുന്നു . ഇതാണ് സഹോദരാ സത്യത്തില്‍ സംഭവം.

എടേ നീ ഇങ്ങനെ കത്തി കേറാതെ നിനക്കെന്ത ഇഷ്ടപെടാതെ പോയത് അത് പറ,വെറുതെ യുവ പ്രതിഭകളെ കുറ്റം പറയാതെ .

മൊത്തത്തില്‍ സിനിമക്ക് ഒരു ameture ലുക്ക്‌ ആണുള്ളത്.അത് സഹിക്കാം . ഈ സിനിമയില്‍ വ്യക്തിത്വം ഉള്ള എത്ര കഥാപത്രങ്ങള്‍ ഉണ്ട്? നെടുമുടി വേണു ഒക്കെ അവതരിപ്പിക്കുന്ന കഥാപാത്രത്തെ നമ്മള്‍ക്ക് മിമിക്രി സ്റ്റേജ്കളില്‍ പോലും കണ്ടു മടുതതാണ്‌.

എടെ എന്നാലും ഒരു പുതു മുഖ സംവിധായകന്‍ എന്ന നിലയക്ക്‌ .....

ഇത്ര സ്നേഹം കാണിക്കാന്‍ വരട്ടെ . കഴിഞ്ഞ വര്‍ഷം Passenger എന്നൊരു പടം ഇറങ്ങിയിരുന്നു .ഓര്‍മ്മയുണ്ടോ ആവൊ ?

ആ.... അതിനു ?

ഒരൊറ്റ അഭിപ്രായം മാത്രം പറഞ്ഞെ , ഈ കൊട്ടിഘോഷിക്കുന്ന മലര്‍വാടി ആര്‍ട്സ് ക്ലബ്‌ എന്ന ചലച്ചിത്ര സംഭവത്തിന്‌ മേല്‍ പറഞ്ഞ പടത്തിന്റെ പകുതി നിലവാരം ഉണ്ടോ ?

അല്ല അത് പിന്നെ ഓരോ പടവും .. അങ്ങനെ നോക്കിയാല്‍ ....?

ഇല്ല എന്നുള്ളതാണ് സത്യം. പിന്നെ ആ ചിത്രം സംവിധാനം ചെയ്തത് ശ്രീനിവാസന്റെ മകന്‍ അല്ലല്ലോ.അല്ലെ ...

ശരി നീ അത് വിട്. ചിത്രത്തിന്റെ കാര്യം പറ.

തിരകഥ , ഈ ചിത്രത്തില്‍ സലിം കുമാറിനെ കാണിക്കുന്നത് കുറച്ചു ദൂരെ ഒരു സ്ഥലത്ത് ലൈറ്റ് ആന്‍ഡ്‌ സൌണ്ട് പണിക്കു പോകുമ്പോള്‍ കണ്ടു മുട്ടുന്ന ഒരു ചോട്ടാ തൊഴിലാളി നേതാവായാണ് . ആ പണി കഴിഞ്ഞു സംഘം നാട്ടിലെത്തിയിട്ടും എല്ലാ സീന്‍ലും സലിം കുമാറിനെ കാണാം . ഇയാള്‍ എല്ലാം ഉപേക്ഷിച്ചു ഇവരുടെ കൂടെ ഇറങ്ങി തിരിച്ചോ? ശരി അത് വിട്ടേ സന്തോഷ്‌ എന്ന കഥാപാത്രത്തെ വെള്ളയടിക്കാന്‍ സംവിധായകന്‍ നടത്തുന്ന ശ്രമങ്ങള്‍ പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുനതാണ് . അവസാനം സന്തോഷിന്റെ സഹോദരി നേരിട്ടു സമര്‍പ്പിക്കുന്ന ഒരു സത്യവാങ്ങുമൂലത്തോടെ എല്ലാ തെറ്റി ധാരണയും അവസാനിക്കുന്നു.ക്ലൈമാക്സ്‌ ആദ്യം തന്നെ നമുക്ക് മനസിലാകും ഇതു എവിടെ ചെന്ന് നില്‍ക്കും എന്ന് . ഇനി മനസിലാകാത്ത മന്ദ ബുദ്ധികള്‍ വല്ലതും ഉണ്ടെങ്കില്‍ അവര്‍ക്ക് വേണ്ടിയാകണം ക്ലൈമാക്സില്‍ ടെന്‍ഷന്‍ (അനിശ്ചിതത്വം) ഉണ്ടാക്കാനുള്ള വലിയൊരു ശ്രമം തന്നെ നടക്കുന്നുണ്ട്.ചേട്ടാ ഇതെല്ലാം ഞാന്‍ സഹിക്കാം ആ പുരുഷു കാമുകിയെ വിളിച്ചിറക്കി കൊണ്ട് പോകാന്‍ വരുന്ന സീന്‍ ഉണ്ടല്ലോ അത് മാത്രം സഹിക്കാന്‍ എന്നോട് പറയല്ലേ .അത്രക്ക് കഠിനമാണ് സംഗതി.നമ്മുടെ വീട്ടില്‍ പോയിട്ട് അയല്പക്കത്തെ വീട്ടില്‍ ഒരുത്തന്‍ വന്നു ഈ ജാതി ഡയലോഗ് അടിച്ചാല്‍ വലിയ ഗ്രാമ നിഷ്കളംഗം ഒന്നും ഇല്ലാതെ തന്നെ നമ്മള്‍ ആരെങ്കിലും ഒക്കെ തന്നെ രണ്ടു കൊടുത്തു പോകും.പിന്നെ സൌഹൃതം ഉണ്ടെങ്കില്‍ അഥവാ നല്ല സുഹൃത്തുക്കള്‍ ഉണ്ടെങ്കില്‍ എന്ത് പ്രശ്നവും നേരിടാന്‍ കഴിയും എന്നതാണ് ഈ ചിത്രത്തിന്റെ കാതല്‍.അങ്ങനെ അല്ല എന്ന് തോന്നുനവന്മാരോട് നീയൊക്കെ ഗ്രാമങ്ങളില്‍ പോയി നോക്കെടാ അവിടെ ഇങ്ങനെ ഒക്കെയാണ് എന്ന് പറഞ്ഞാല്‍ ആര്‍ക്കെങ്കിലും പോയി നോക്കാന്‍ പറ്റുമോ ? അപ്പോള്‍ ചോദിച്ചവന്‍ ആരായി?മാതാ പിതാക്കള്‍ പ്രത്യേകിച്ചു പിതാവ് ഒന്ന് ആഞ്ഞു ശ്രമിച്ചാല്‍ പ്രായ പൂര്‍ത്തി ആയ മകന്റെ യേത് യമണ്ടന്‍ സൌഹൃതവും പൊളിഞ്ഞു പാളീസാകും എന്ന് കൂടി ഈ ചിത്രം കണ്ടാല്‍ മനസിലാക്കാം (സംഗതി വെറും സിമ്പിള്‍ രണ്ടു ഫോണ്‍ കാള്‍ വന്ന വിവരം പറയാതിരിക്കുക .പറയാന്‍ സാധ്യത ഉള്ള ഭാര്യയെയും മകളെയും വിരട്ടുക .കഴിഞ്ഞു സംഗതി ). അത് കള. ഈ ചിത്രത്തില്‍ ഈ കൂട്ടത്തില്‍ എല്ലാര്‍ക്കും സംഗീതത്തില്‍ താല്പര്യം ഉള്ളവരാണ് എന്നാണ് വെപ്പ് . പക്ഷെ കാശിനു ആവശ്യം വരുമ്പോള്‍ എടുത്തോണ്ട് ഇറങ്ങാന്‍ ആയുള്ള ഒരു സാധനം ആയെ സംഗീതം ഈ ചിത്രത്തില്‍ വരുന്നുള്ളൂ . മിനിമം ഒരു രണ്ടു നല്ല പാട്ടുകള്‍ എങ്കിലും പടത്തില്‍ ചേര്‍ക്കാമായിരുന്നു.കുട്ടുസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് തമ്മില്‍ ഭേദം.ബാക്കി പുതു മുഖങ്ങള്‍ ഏതാണ്ട് മരം പോലെ നിന്ന് അഭിനയിക്കുകയാണ്.കഥയിലെ വഴിത്തിരിവുകള്‍ എന്ന് പറയാവുന്ന രംഗങ്ങള്‍ എന്താണ്ട് തല്ലി കൂട്ടി ഉണ്ടാക്കിയത് പോലെയുണ്ട്.ശശി കുമാര്‍ എന്ന തമിള്‍ നടന്‍ കാരണം ആകണം സൌഹൃദത്തിന്റെ കഥ പറയുമ്പോള്‍ മിനിമം രണ്ടു പേര്‍ക്കെങ്കിലും താടി ഒരു must ആയിട്ടുണ്ട്.

എടാ ഇതാ നീ ഒരു നിരൂപകന്‍ ആയിട്ടില്ല എന്ന് പറയുന്നത് . എടാ പുതുമയുള്ള കഥയും ക്ലൈമാക്സ്‌ ഉം ഒക്കെ മലയാള സിനിമയെ വിജയിപ്പിച്ചിരുന്ന കാലമൊക്കെ കഴിഞ്ഞു എന്ന് ഈയിടെ പത്രത്തില്‍ ഉണ്ടായിരുന്നല്ലോ വായിച്ചില്ലേ . പിന്നെ വെറുതെ അവിടെ കിടന്നോട്ടെ എന്ന് കരുതി ഈ വക സാധനങ്ങള്‍ ഇപ്പോളും സിനിമയില്‍ ചേര്‍ക്കുന്നു എന്ന് മാത്രം . ഇപ്പോള്‍ ശരിക്കും വേണ്ടത് കഥാകഥനത്തിന്‍റെ ശൈലിയും അര്‍ഥപൂര്‍ണതയുമാണ് .മേല്‍ പറഞ്ഞ സാധനം ഈ സിനിമയുടെ ഓരോ സീന്‍ലും ടണ്‍ കണക്കിന് കുത്തി നിറച്ചിട്ടുണ്ട് .അറിഞ്ഞു കൂടെങ്കില്‍ വിവരം ഉള്ളവര്‍ പറയുന്നത് കേട്ടൂടെ ?

അല്ല .... പറഞ്ഞത് മനസിലായില്ല .. എന്താ ഉദേശിച്ചത്‌ ?

ആ .. ആര്‍ക്കറിയാം .. ഇങ്ങനെ ഒക്കെയാണെന്ന് സാറന്മാര്‍ പറഞ്ഞാല്‍ അങ്ങനെ തന്നെ. ചോദിയ്ക്കാന്‍ നീ ആരെട ?മാത്രമല്ല പടം കണ്ടിറങ്ങുന്ന ആളുകള്‍ പൊട്ടി ചിരിച്ചു കൊണ്ടാണ് വരുന്നത് എന്നാണല്ലോ പറയുന്നത്.

അത് മിക്കവാറും അടുത്ത ഷോ കാണാന്‍ നില്‍കുന്നവരെ കണ്ടിട് ആകാന്‍ ആണ് സാധ്യത .

ശരി എന്തായാലും നീ പടം കണ്ടതല്ലേ . നിന്റെ ഒരു ചുരുങ്ങിയ വാചകത്തില്‍ ഉള്ള ഒരു അഭിപ്രായം ..?

എത്രയും പറഞ്ഞിട്ട് തനിക്കു മനസ്സില്‍ ആയില്ലെകില്‍ പറയാം വലിയ പ്രതീക്ഷ ഒന്നും ഇല്ലാതെ പോയി ഇരുന്നാല്‍ (വളരെ) കഷ്ടിച്ച് കണ്ടു കൊണ്ടിരിക്കാം എന്നതാണ് ഈ പടത്തിനു കൊടുക്കാവുന്ന ഏറ്റവും ഉദാരമായ അഭിപ്രായം

Saturday, July 17, 2010

അപൂര്‍വരാഗം

ഹലോ ഒന്ന് നിന്നേ ഇതെങ്ങോട്ടാ എത്ര ധ്രിതി പിടിച്ചു?

പോന്നു അണ്ണാ നില്ക്കാന്‍ സമയമില്ല . ഇന്നു ഏതെങ്കിലും പടത്തിന്റെ റിവ്യൂ ഇട്ടില്ലെങ്കില്‍ ആ എഡിറ്റര്‍ തെണ്ടി എന്നെ പിരിച്ചു വിടും .ഏതെങ്കിലും ഒന്നിന് തല വെച്ചാലെ പറ്റു.

ഓ അത്രെയേ ഉള്ളോ ? അനിയാ ഞാന്‍ ദേ ഒരു പടം കണ്ടിട്ട് വരുന്ന വഴിയാ.

അന്നോ ? രക്ഷപെട്ടു . ഏതു പടം അണ്ണാ ? ബാക്കി കാര്യങ്ങളും കുടി ഒന്ന് പറഞ്ഞാല്‍ ഞാന്‍ എഴുതി പൊളിച്ചു അടുക്കികൊള്ളം.
മലയാള സിനിമ രംഗത്ത് വന്നിട്ട് ഇരുപത്തി അഞ്ചു വര്ഷം കഴിഞ്ഞ ശ്രീ സിബി മലയില്‍ സംവിധാനം ചെയ്ത , സിയാദ് കൊക്കെര്‍ നിര്‍മിച്ചു , ഗോകുലം ഗോപലന്‍ അവതരിപ്പിക്കുന്ന അപൂര്‍വരാഗം എന്ന പടമാടെ കണ്ടത് .

ഓ .. ഇയാള്‍ ഈ നിരൂപക ഭാഷ വിട്ടു ഉള്ള കാര്യം ഒന്ന് പറയാമോ ?

ശരി ഈ പടത്തില്‍ താരതമ്യേനെ പുതു മുഖങ്ങള്‍ ആണ് അഭിനയിക്കുനത് . നിഷാന്‍ (ഋതു ), അസിഫ് അലി (ഋതു ),നിത്യ (കേരള കഫെ) എന്നിവരാണ്‌ പ്രധാന കഥാപത്രങ്ങളെ അവതരിപ്പികുന്നത്.ഇവരെ കുടാതെ സഹ നടീ നടന്മായി രംഗത്ത് വരുന്ന പലരും നല്ല അഭിനയം കാഴ്ച വെച്ചിരിക്കുന്നു . പക്ഷെ പലരുടെയും പേര് എനിക്കറിയില്ല . ഫിറോസ്‌ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ , നാരായണന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ എന്നിവരുടെ പേര് എടുത്തു പറയേണ്ടതാണ്‌ .തിരകഥ രചിച്ചിരിക്കുന്നതും പുതു മുഖങ്ങള്‍ തന്നെ

അപ്പോള്‍ പടം കിടിലമാനെന്നാണോ പറഞ്ഞു വരുന്നത് ?

എടേ ഈ പടത്തിനു കേറുന്നതിനു തൊട്ടു മുന്‍പാണ്‌ ഇതിന്റെ സംവിധായകന്‍ സിബി മലയില്‍ ആണെന്ന് ഞാന്‍ മനസിലാക്കിയത് .(കൃത്യമായി പറഞ്ഞാല്‍ ടിക്കറ്റ്‌ എടുക്കുനതിനു തൊട്ടു മുന്‍പ് ) .കുറച്ചു നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ മലര്‍വാടി ആര്‍ട്സ് ക്ലബ്‌ല്‍ പൊയ് ഭാഗ്യം പരീക്ഷിചേനെ. എത്രതോളം കാണുന്നവര്‍ക്ക് സങ്കടം തോന്നുമോ അത്രത്തോളം പടത്തിന്റെ കലാമൂല്യം കൂടുന്നു എന്നാണ് അദേഹത്തിന്റെ വിശ്വാസം എന്ന് എന്നിക് പലപ്പോഴും തോന്നിയിട്ടുണ്ട് . (അതിനു അദേഹത്തെ മാത്രം കുറ്റം പറയുന്നത് ശരിയാണെന്ന് തോന്നുന്നില്ല . ആകാശദൂത് പോലെയുള്ള സീരിയല്‍ നിലവാര ചിത്രങ്ങളെ വാനോളം ഉയര്‍ത്തിയ നമ്മളൊക്കെ പ്രസ്തുത സംഭവത്തില്‍ പ്രതികളാണ് !!).

പോന്നു ചേട്ടാ കാടു കേറാതെ പ്ലീസ്...

ശരി ശരി സിബി മലയില്‍ എന്ന സംവിധയകന്തേ പടത്തിനു കേറുമ്പോള്‍ , അതും പുതു മുഖങ്ങളെ വെച്ച് ഉള്ളതാകുമ്പോള്‍ , ഒരു നമ്മളില്‍ (സംഗതി കമല്‍ ആണെന്നറിയാം ) കൂടുതല്‍ ഒന്നും പ്രതീക്ഷിക്കരുത് എന്ന് കരുതിയാണ് പോയത് . ആ ചിന്ത ശരി വയ്ക്കും പോലെയായിരുന്നു പടത്തിന്റെ തുടക്കവും . ക്യാമ്പസ്‌ . അവിടെ നാണം കുണുങ്ങിയായ നായകന്‍ രൂപേഷ് (നിഷാന്‍) സുഹൃത്ത്‌ ടോമി (അസിഫ് അലി ). നായകന് മുടിഞ്ഞ പ്രേമമുള്ള എന്നാല്‍ നേരിട്ട് സംസാരിക്കാന്‍ ധൈര്യം ഇല്ലാത്ത (one way) നായികാ നാന്‍സി (നിത്യ) എന്നിവര്‍ ഇതു ഏതു കാലത്തേ ക്യാമ്പസ്‌ എന്നൊരു ചോദ്യം കാണുന്നവരില്‍ ഉളവാക്കുന്നു.പക്ഷെ ഒരു പറഞ്ഞു പഴകിയ സെന്റി പ്രണയ കഥ പ്രതീക്ഷിക്കുന്ന പ്രേക്ഷകര്‍ക്ക്‌ കിട്ടുന്നത് മറ്റൊന്നാണ്. കഥയെ കുറിച്ച് അധികം വിശദമായി പറയണ്ട എന്ന് എനിക്ക് തോന്നുന്ന ആദ്യ ചിത്രം (ഈ ബ്ലോഗ്‌ തുടങ്ങിയതിനു ശേഷം ) ഇതാണ്
ഇനി ഈ സിനിമയില്‍ നന്നായി തോന്നിയ ഒരു കാര്യം പറഞ്ഞോട്ടെ . കുറെ നാളുകളായി ഇറങ്ങുന്ന മലയാള സിനിമകളില്‍ എല്ലാം തന്നെ ആദ്യത്തെ ഒരു പതിനഞ്ചു മിനിട്ട് കഴിയുമ്പോള്‍ ഈ പടം എങ്ങോട്ട് പോകും എവിടെ ചെന്ന് നില്‍ക്കും എന്ന് വ്യക്തമായി പറയാവുന്നവ ആണ് (ആദ്യ അഞ്ചു മിനിട്ടിനുള്ളില്‍ നിങ്ങള്‍ ഉറങ്ങി പോയില്ലെങ്കില്‍ ). എന്നാല്‍ ഈ സിനിമയില്‍ കഥയിലെ ട്വിസ്റ്റ്‌ കള്‍ വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട് എന്നാണ് എന്നിക് തോന്നിയത് . (ഒന്നും പ്രതീക്ഷിക്കാതെ കേറിയത്‌ കൊണ്ടും ആക്കാം) . അതിന്റെ ക്രെഡിറ്റ്‌ മുഴുവനും കൊടുകേണ്ടത്‌ പുതു മുഖങ്ങളായ തിരകഥകൃത്ത്കള്‍ക്കാണ്.

അപ്പോള്‍ പടം കിടിലം എന്ന് പറയാമോ അണ്ണാ ധൈര്യമായി?

എടേ പണ്ട് ഈ സബി മലയില്‍ എന്ന സംവിധായകന്‍ ദേവദൂതന്‍ എന്നൊരു പടം ചെയ്തിരുന്നു. അതിനു ശേഷം അദേഹം തന്നെ പറഞ്ഞിട്ടുണ്ട് പുതു മുഖങ്ങളെ വെച്ച് ചെയെണ്ടിയിരുന്ന ഒരു ചിത്രമായിരുന്നു അതെന്നും .ലാല്‍ ഏട്ടന്‍ വന്നത് കൊണ്ട് ആ പടത്തിന്റെ എന്തൊക്കെയോ നഷ്ടമായി എന്നും .ഏതാണ്ട് അതേ പ്രശ്നം തന്നെയാണ് അടിസ്ഥാനപരമായി ഈ ചിത്രത്തിനും.

എന്ന് വെച്ചാല്‍ ....

എന്ന് വെച്ചാല്‍ ഒരു പുതു മുഖ സംവിധായകന്‍ ചെയ്യേണ്ട ചിത്രമായിരുന്നു ഇതു. കുറച്ചു സെന്‍സ് ഉള്ള ഒരു ചെറുപ്പക്കാരന്‍ ഈ പടം സംവിധാനം ചെയ്തെങ്കില്‍ ഒരു പക്ഷെ മലയാള സിനിമയുടെ പുതിയ ഒരു കാലഘട്ടത്തിന്റെ തുടക്കം പോലും ആയേക്കാവുന്ന ഒരു പടം ആയേനെ ഇതു .സിബിമലയില്‍ സംവിധാനം ചെയ്തു എന്നൊരു ഒറ്റ കുഴപ്പമേ ഈ ചിത്രത്തിന് ഉള്ളു.പിന്നെ പറയുമ്പോള്‍ എല്ലാം പറയണമല്ലോ . സിബി മലയില്‍ സാറിന്റെ സംവിധാനം എന്നൊരു ഉപദ്രവം ഉണ്ടെങ്കിലും അവസാനത്തെ ഒരു പതിനഞ്ചു- ഇരുപതു മിനിട്ട് വരെ പടം സഹിക്കാവുന്നതാണ് . പക്ഷെ നായികാ നായകന്മാര്‍ ചെന്നൈ യില്‍ നിന്നും തിരികെ വരുന്നത് മുതല്‍ സിനിമ നാടകമായി മാറുകയാണ്.പിന്നെ നാടകമായി മാറിയ സിനിമ അധികം നീളുന്നില്ല എന്നതാണ് ഒരു സമാധാനം.

അല്ല ഒന്ന് ചോദിച്ചോട്ടെ . ഈ സിബി മലയില്‍ സംവിധാനം ചെയ്തത് കൊണ്ട് സിനിമക്ക് എന്ത് സംഭവിച്ചു എന്നാ ഈ പറയുന്നേ ?

അനിയാ നേരത്തെ പറഞ്ഞത് പോലെ ഇഷ്ടമുള്ള പെണ്‍ കൊച്ചിനോട് കമ്പനി കൂടാതെ മാറി നിന്ന് നോക്കി വെള്ളമിറക്കി വീട്ടില്‍ പോകുന്ന oneway ലൈന്‍ ഒക്കെ ഒരു പതിനഞ്ചു കൊല്ലം മുന്‍പുള്ള കാമ്പസിലെ കാഴ്ചയാണ് . പിന്നെ ഇങ്ങനെ കുറെ കാലം നടന്ന ഒരുത്തന്‍ അവസാനം ഇഷ്ടമാണെന്ന് പറയുമ്പോള്‍ നാണിച്ചു തല കുനിച്ചു സമ്മതിക്കുന്ന പെങ്കൊച്ചും (വേറെ ഒരു പ്രകോപനവും കൂടാതെ) വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ക്യാമ്പസ് ചിത്രങ്ങളില്‍ നമ്മള്‍ വിട്ടിട് വന്നതാണ്‌. ഇനി അതൊക്കെ പോകട്ടെ ഈ കാലഘട്ടത്തിലെ ഒരു പെണ്‍കുട്ടിയും ആരാ, എന്താ , എന്നൊന്നും അറിയാതെ , സര്‍വോപരി ഭാവിയില്‍ എങ്ങനെ ജീവിക്കും എന്നറിയാതെ ഓടി പോയി രജിസ്റ്റര്‍ കല്യാണം കഴിക്കും എന്ന് എനിക്ക് തോന്നുന്നില്ല . തികച്ചും practical അയ ഒരു തലമുറ യാണ് നമ്മുടെ മുന്നില്‍ വളര്‍ന്നു വരുന്നത് എന്നാണ് എന്‍റെ വിശ്വാസം . പിന്നെ ഒളിച്ചു ഷൂട്ട്‌ ചെയ്ത videoകളുടെയും നഗ്ന ചിത്രങ്ങളുടെയും കാലഘട്ടത്തില്‍ , ഒരു വിവാഹ സര്‍ട്ടിഫിക്കറ്റ് വെച്ച് ബ്ലാക്ക്‌ മെയില്‍ ചെയ്താല്‍ ആരെങ്കിലും ഒരു കോടി കൊണ്ട് കൊടുക്കുമോ . അതും നഗരത്തിലെ പ്രമുഖനായ ഒരു ബിസ്നസ്കാരന്‍ !!നായികയുടെ Engagement രംഗം ചിത്രീകരിച്ചത് സിനിമ രംഗത്ത് ഇരുപത്തി അഞ്ചു വര്‍ഷം പിന്നിട്ട സംവിധായകന്‍ ആണെന്ന് ഒന്ന് കൂടി എഴുതി കൂടി കാണിക്കാമായിരുന്നു . അത്രക്ക് കേമമാണ്‌ സംഗതി.

അപ്പോള്‍ സഹിക്കില്ല സംഗതി എന്ന് ധൈര്യമായി പറഞ്ഞോട്ടെ ......

അനിയാ നേരത്തെ പറഞ്ഞില്ലേ ഈ വക പോരായ്മകള്‍ ഉണ്ടെങ്ങിലും അവസാന ഒരു പതിനഞ്ചു മിനിട്ട് വരെ കണ്ടിരിക്കാവുന്ന പടമായിട്ടാണ് എനിക്ക് തോന്നിയത് .

ശരി മറ്റു ഘടകങ്ങള്‍ ?

അഭിനയം , നിഷാനും,അസിഫ് അലിയും,നിത്യയും പിന്നെ നേരത്തെ പറഞ്ഞ പേര് എനിക്ക് അറിയില്ലാത്ത കലാകാരന്മാരും ഒക്കെ നന്നായിട്ടുണ്ട്.ജഗതിയെ എന്തിനു ഈ പടത്തില്‍ ഇട്ടു എന്ന് മനസിലാകുന്നില്ല .ചില രംഗങ്ങളില്‍ നിഷാനും (നായികയുടെ അച്ഛനുമായി വീട്ടില്‍ വെച്ച് സംസാരിക്കുന്ന രംഗം ഉദാഹരണം) നിത്യയും (അവസാന ഇരുപതു മിനിട്ട് )കുറച്ചൊക്കെ പാളി പോകുന്നത് ക്ഷമിക്കവുന്നത്തെ ഉള്ളു എന്നാണ് എന്‍റെ അഭിപ്രായം.പക്ഷെ ഇവരുടെ ഒക്കെ ആത്മാര്‍ത്ഥമായ പ്രയത്നം ചിത്രത്തിന് പുതുമ നല്‍കുന്നതില്‍ സഹായിക്കുന്നു.ഗാനങ്ങള്‍ ചിത്രത്തിന്റെ മൂഡുമായി ചേര്‍ന്ന് പോകുന്നവയാണ്.

അപ്പോള്‍ മൊത്തത്തില്‍ ഒരു അഭിപ്രായം ....

വളരെ നല്ലതകേണ്ടിയിരുന്ന ഒരു ചിത്രം. എങ്കില്‍ പോലും ഇപ്പോളത്തെ മലയാള സിനിമ നിലവാരം വെച്ച് നോക്കിയാല്‍ കാണാവുന്നതാണ് . ഇതില്‍ നിന്നും മലയാള സിനിമ പ്രവര്‍ത്തകര്‍ ശരിയായ പാഠങ്ങള്‍ ഉള്‍കൊണ്ടാല്‍ ഒരു പക്ഷെ മലയാള സിനിമ രക്ഷ നേടിയേക്കും .

Monday, July 12, 2010

ഒരു നാള്‍ വരും

തിരിച്ചു കിട്ടി .. തിരിച്ചു കിട്ടി ....

എന്താടെ രാവിലെ റോഡില്‍ നിന്നും വിളിച്ചു കൂവുന്നെ ...

അണ്ണന്‍ അറിഞ്ഞില്ലേ? നമ്മുടെ പ്രിയപ്പെട്ട ലാലേട്ടനെ നമുക്ക് തിരിച്ചു കിട്ടിയിരിക്കുന്നു.

തിരിച്ചു കിട്ടാന്‍ അങ്ങേരെ എന്താടെ വീരപ്പന്‍ തട്ടി കൊണ്ട് പോയോ ?

അതല്ല ഇടക്കാലത്ത് അമാനുഷിക കഥാപാത്രങ്ങളെ അവതരിപ്പിച്ചു കുടുംബ പ്രേക്ഷകരുടെ മനസ്സില്‍ നിന്നും അകന്നു പോയ ലാലേട്ടനെ നമുക്ക് തിരിച്ചു കിട്ടിയിരിക്കുന്നു . ദാമര്‍ ഫിലിംസ് ഇന്റെ മണിയന്‍ പിള്ള രാജു നിര്‍മ്മിച്ച രാജീവ്‌ കുമാര്‍ സംവിധാനം ചെയ്ത ഒരു നാള്‍ വരും എന്ന ചിത്രത്തിലുടെയാണ് ഈ മഹാത്ഭുതം സംഭവിച്ചിരിക്കുന്നത് .

തന്നേ .. ശരി നീ പടം കണ്ടോടെ ?

ആരു കാണുന്നു അണ്ണാ പടമൊക്കെ?ലാലേട്ടന്റെ ഒരു പോസ്റ്റര്‍ കണ്ടു അതില്‍ അദേഹം ഒരു സാധാരണ ഷര്‍ട്ടും പാന്റ്സ് ഉം ആണ് ധരിച്ചിരിക്കുന്നത്‌ . പോരാത്തതിനു മുകളിലത്തെ ഒരു ബട്ടന്‍ തുറന്നിട്ട്‌ അകതിട്ടിരിക്കുന്ന ബനിയന്‍ കാണിക്കുകയും ചെയുന്നുണ്ട് . അടുത്ത് തന്നെ വയറിളക്കം പിടിച്ചവന്‍ കക്കൂസ് അന്വേഷിച്ചു ഓടുന്ന മാതിരി ഉള്ള ശ്രീനിവാസന്റെ പടവും ഉണ്ട് .ഇത്രയും പോരെ ലാലേട്ടനെ തിരിച്ചു കിട്ടി എന്ന് മനസില്ലാക്കാന്‍?

ഓ.. ധാരാളം മതി . ഞാന്‍ ഇങ്ങോട്ട് വന്നത് .നിന്നോട് ഒരു ക്ഷമ ചോദിക്കാനാണ് .ഇന്നലെ നല്ലവന്‍ എന്ന പടം കണ്ടിട്ട് അതിന്റെ കുറച്ചു കുറവുകള്‍ ഞാന്‍ പറഞ്ഞിരുന്നു .ആ തെറ്റിന് മാപ്പ് ചോദികാനാടെ ഇങ്ങോട്ട് വന്നത് .

അതെന്താ അങ്ങനെ ഇപ്പോള്‍ തോന്നാന്‍ ?
ആ പടം കാണുമ്പോള്‍ ഞാന്‍ നീ നേരത്തെ പറഞ്ഞ മഹാത്ഭുതം കണ്ടിരുന്നില്ല .ഉണ്ടായിരുന്നെങ്ങില്‍ നല്ലവനെ ഓസ്കാറിനു വിടണമെന്ന് ഞാന്‍ പറഞ്ഞേനെ

അത് വിട്. പടം എങ്ങനെ ഉണ്ട് ?

പടത്തെ കുറിച്ച് ബൂലോകത്ത് തന്നെ ഉള്ള സാറന്മാര്‍ അഭിപ്രായം പറഞു കഴിഞ്ഞല്ലോ . എനിക്ക് ആകെ ചോദിക്കാനുള്ളത് ഈ ശ്രീനി വാസനും ലാലും രാജീവ്‌ കുമാറും ഒക്കെ ഏതു കാലത്താണ് ജീവിക്കുന്നത് എന്നാണ് . ഈ മൂന്ന് പേരില്‍ തിളങ്ങിയിരിക്കുനത് തിരകഥ രചിച്ചു തള്ളിയിരിക്കുന്ന ശ്രീനി വാസന്‍ തന്നെ (കഥ രചിച്ചു എന്ന ആരോപണം തര്‍ക്ക വിഷയം ആയതിനാല്‍ അത് ഉന്നയിക്കുന്നില്ല ) . പിന്നെ രാജീവ്‌ കുമാര്‍ വാലും തലയും ഇല്ലാത്ത തിരകഥ വെച്ച് കുടുതല്‍ വൃത്തി കേടു അക്കവുന്നത് അദേഹവും നിര്‍വഹിച്ചിരിക്കുന്നു . കൈകൂലിക്കാരനായ ടൌണ്‍ പ്ലാനിംഗ് ഓഫീസര്‍ താമസിക്കുന്ന വീടുകണ്ടാല്‍ ഒരു സത്യസന്ധനായ പാവം പ്രരബ്ദക്കാരന്‍ എന്‍ ജി ഓ താമസിക്കുന്ന വീട് പോലെയുണ്ട് .ഒരു കാര്‍ പോയിട്ട് ഒരു സ്കൂട്ടെര്‍ പോലുമില്ല പാവം, തള്ളിയാല്‍ പോലും സ്റ്റാര്‍ട്ട്‌ ആകാത്ത സര്‍ക്കാര്‍ ജീപ്പിലാണ് അദേഹവും കുടുംബവും യാത്ര ചെയുന്നത്. എന്നാല്‍ അഴിമതി വീരനായ ഇയാളെ കുടുക്കാനായി വലവീശുന്ന നീതിമാനായ DYSP താമസിക്കുന്നത് നഗരത്തിലെ ഒരു കിടിലന്‍ ഫ്ലാറ്റില്‍ !!!ശ്രീനിവാസന്റെ മന്ദബുദ്ധിയായ ഭാര്യയായി ദേവയാനി അവിസ്മരണീയ പ്രകടനം കാഴ്ച വെച്ചിരിക്കുന്നു.ആരു വീട്ടില്‍ വന്നാലും ഒരു പ്ലേറ്റില്‍ ആപ്പിള്‍ മുറിച്ചതും മറൊരു പ്ലേറ്റില്‍ ലഡുവും പിന്നെ ചായയുമായി ഓടിയെത്തുന്ന കഥാപാത്രം , എന്നാല്‍ ഇത്ര മര്യാദ ഉള്ള ആള്‍, വീട്ടില്‍ വന്ന ഒരാളുടെ (ലാലേട്ടനെ ആണ് ഉദേശിച്ചത്‌ ) മുന്നില്‍ വെച്ച് ഭര്‍ത്താവിനോട് അച്ഛനെ കാണാന്‍ ഒരു തടിയന്‍ വന്നിരിക്കുന്നു എന്ന് മോള് പറഞ്ഞു എന്ന് പറയുന്നത് ഹാസ്യം ഉദ്ദേശിച്ചു ആകണം .(ഇവിടെ കുറെ ചിരിയുടെ ശബ്ദം കുടി റെക്കോര്‍ഡ്‌ ചെയ്തിരുന്നെങ്ങില്‍ നന്നായേനെ )അവരുടെ പല അഭിപ്രായ പ്രകടങ്ങളും അടിസ്ഥാന വിദ്യാഭ്യാസം പോലും ഇല്ലാത്ത ഒരു സ്ത്രീയെ ആണ് ഓര്‍മിപ്പികുന്നത്.പിന്നെ ലാലേട്ടന്‍ കുറച്ചു കാലമായി തന്റെ സ്ഥിരം ജോലി (എഴുതി കൊടുത്ത സംഭാഷണം പറയല്‍ ) കൃത്യമായി നിര്‍വഹിച്ചിട്ടുണ്ട് . പിന്നെ, അച്ഛനൊന്നും അറിയില്ല എന്ന് പറയുന്നതിന് മറുപടിയായി എനിക്ക് പലതും അറിയാവുന്നത് കൊണ്ടാണ് നീ ഉണ്ടായതു എന്ന് തന്റെ മകളോട് പറയുന്ന ഒരച്ഛന്റെ അടുത്ത് നിന്നും മകളെ വിട്ടു കിട്ടണം എന്ന് പറയുന്ന സമീര അവതരിപ്പിക്കുന്ന മീര എന്ന കഥാപാത്രത്തെ ആരും കുറ്റം പറയില്ല. ചിത്രത്തില്‍ നായികാ നായകന്മാര്‍ ആദ്യം കാണുന്ന രംഗം വിചിത്രമാണ് . Techno പാര്‍ക്ക്‌ പോലെയുള്ള ഒരു സ്ഥലം . അവിടെ ഒരു ഐ ഡി കാര്‍ഡും കഴുത്തില്‍ തൂകിയിട്ടു ഇരിക്കുന്ന നായിക. എതിരെ ലാല്‍ . ഒരു അഞ്ചു നിമിഷത്തോളം പരസ്പരം കുറെ നാടകീയ ഡയലോഗ് കൈമാറിയതിന് ശേഷം നായികാ ഒരു പുതിയ കാര്യം പറയുന്ന പോലെ പറയുന്നു എന്നിക് ഇവിടെ ഒരു കാള്‍ സെന്റെറില്‍ ജോലി കിട്ടി എന്ന്, (അത് കണ്ടാല്‍ അറിയില്ലേ എന്ന് പുറകിലാരോ ചോദിക്കുനത് കേട്ടു).അത് നില്കട്ടെ പിന്നെ ആ കഥാപാത്രം പിണങ്ങി പോയത് എന്തിനു ? അത് ഭര്‍ത്താവു കുടുംബം നോക്കാതെ ജോലിയില്‍ മുഴുകി എന്നത് കൊണ്ടാണ് എന്ന് എവിടെയോ പറയുന്നുണ്ട് . എന്നാല്‍ പിന്നെ തിരിച്ചു വരാന്‍ ഉള്ള കാരണം ? ഒരു പക്ഷെ ഗോപീ കൃഷ്ണനെ കൈയോടെ പിടിക്കാന്‍ നടന്നത് കൊണ്ടാണ് കുടുംബം ശ്രദ്ധിക്കാന്‍ കഴിയാതെ പോയതെന്നും . അത് ഒരു വഴിക്കായ സ്ഥിതിക്ക് ഇനി കുടുംബം നോക്കി ജീവിച്ചോളും ലാലേട്ടന്‍ എന്ന് കരുതിയാണോ ആവൊ ? ആ .. ആര്‍ക്കു അറിയാം ? ഏതായാലും അവസാനത്തെ കുടുംബ ഒത്തു ചേരല്‍ രംഗം നല്ല തെറ്റില്ലാത്ത കൂവല്‍ വാങ്ങുന്നുണ്ട്.പിന്നെ ഒരു DYSPയെ കോണ്‍സ്റ്റബിള്‍ അറസ്റ്റ് ചെയ്തു കൊണ്ട് പോകുന്ന രംഗം കാണിക്കുന്നുണ്ട്. എനിക്ക് അറിയാവുന്നത് വെച്ച് ഒരു പോലീസ് ഉദ്യോഗസ്ഥന് തന്നെകാല്‍ ഉയര്‍ന്ന റാങ്കില്‍ ഉള്ള ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാന്‍ പാടില്ല എന്നാണ്.

പിന്നെ കൈകൂലി എന്ന് പറയുന്ന സാധനത്തെ പറ്റി തിരകഥ ക്രിത്തിനും സംവിധായകനും ഉള്ള ധാരണകള്‍ തികച്ചും വികലം ആണ് .നിങ്ങളുടെ വേണ്ടപ്പെട്ട ആരെങ്കിലുമോ അതോ നിങ്ങള്‍ തന്നെയോ വീട് വെച്ചിട്ടുന്ടെങ്ങില്‍ ഒന്ന് ചോദിച്ചു നോക്കു എവിടെയാണ് ഈ ടൌണ്‍ പ്ലാന്നിംഗ് ഓഫീസര്‍ ടേപ്പ് മായി വന്നു ഓരോ മൂലയും അളന്നു കൈകൂലി കൈപറ്റിയത് എന്ന് .പൊന്നു സുഹൃത്തുക്കളെ അറിയില്ലങ്കില്‍ പറഞ്ഞു തരാം നമ്മളൊക്കെ ജീവിക്കുന്ന ഈ സമൂഹത്തില്‍ കൈക്കൂലി വാങ്ങല്‍ തികച്ചും organize ആയി നടക്കുന്ന ഒരു സംഭവം ആണ് .ഇതൊന്നും കൊടുക്കാതെ റിബല്‍ കളിയ്ക്കാന്‍ ആരും നില്‍ക്കില്ല.അഴിമതിക്കാരനായ ഗോപി കൃഷ്ണന്‍ എന്ന ടൌണ്‍ പ്ലാന്നിംഗ് ഓഫീസറെ കുടുക്കാന്‍ വിജിലെന്‍സ് DYSP ലാലേട്ടന്‍ കാണിക്കുന്ന പരാക്രമങ്ങള്‍ കണ്ടാല്‍ . ഈ ലോകത്ത് കൈകൂലി മേടിക്കുന്ന ഒരേ ഒരാള്‍ ഇയാള്‍ മാത്രം ആണെന്നെ പറയു.(ആദ്യത്തെ ഏതാണ്ട് ഒരു മണികൂര്‍ അടുപ്പിച്ചു ലാലേട്ടന്‍ വേഷം മാറി നടത്തുന്ന അഭിനയ പരാക്രമം കണ്ടാല്‍ കേരളത്തിലെ സകല കൈകൂലിയും ഗോപി കൃഷ്ണനെ കൈയോടെ പിടിച്ചാല്‍ തീരും എന്നാണ് തോന്നുക)പിന്നെ ഗോപി കൃഷ്ണന്‍ കൈകൂലി വാങ്ങുന്നത് ഒരേ ഒരു മകള്‍ക്ക് മെഡിക്കല്‍ സീറ്റ്‌ വാങ്ങാനാണ് എന്നൊരു ന്യായം പറയുന്നുണ്ട് .(അതിനാണെങ്കില്‍ പിന്നെ ആര്‍ക്കും എത്ര കൈകൂലിയും വാങ്ങാമല്ലോ !!) അച്ഛന്‍ വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ച വാര്‍ത്ത‍ കേട്ട ഷോക്ക്‌ ഇല്‍ അത്മഹത്യ ശ്രമം നടത്തുന്ന കുട്ടികള്‍ ഈ കാലത്തും ഉണ്ടെന്നു ഞാന്‍ അങ്ങ് വിശ്വസിച്ചു. പോരെ ?

അപ്പോള്‍ ഈ പടത്തില്‍ ഒരു പുതുമയും ഇല്ലെന്നാണോ പറയുന്നേ?

ലാല്‍ ഏട്ടന്റെ പടത്തെ പറ്റി അങ്ങനെ ആരെങ്കിലും പറയുമോ ? ഇതിലെ ഏറ്റവും പുതുമയാണ് സമീര reddy എന്ന നായിക. സത്യമായിട്ടും അവരെ ഈ പടത്തില്‍ അഭിനയിക്കാനായി എന്തിനാണ് പൊക്കി കൊണ്ട് വനത് എന്ന് എനിക്ക് മനസിലായില്ല. പടത്തിനു പ്രത്യേകിച്ചു പ്രയോജനം ഒന്നും അവരെ കൊണ്ടില്ല എന്ന് മാത്രം പറയാം . രണ്ടു ബാല താരങ്ങളും (ശ്രീനിവാസന്റെ പ്ലസ്‌ ടു മകളെ ബാല താരം എന്ന് പറയാമെങ്കില്‍ ) വലിയ മെച്ചം ഒന്നും ഇല്ല. ലാലേട്ടന്‍ പതിവ് പോലെ തടിയനും കുടവയര്‍ ഉള്ളവനുമായി നിറഞ്ഞു നില്‍ക്കുന്നു . പടത്തിന്റെ അവസാനം, ടൈറ്റില്‍ ഇന്റെ കൂടെ ലാലിന്റെയും സമീരയുടെയും പ്രണയ രംഗങ്ങള്‍ കാണിക്കുനുണ്ട്. പടം തീര്‍ന സമാധാനത്തില്‍ ഓടി രക്ഷപെടാതെ ക്ഷമയോടെ അത് കൂടി കണ്ടിട്ട് പോകുക.(എന്തിനാ കുറക്കുന്നെ?).തിരകഥ സംഭാഷണം എന്നിവയുടെ വില മനസിലാക്കുന്നത് . അവസാനം കോടതിയില്‍ വെച്ച് പിടിച്ചെടുത്ത രൂപയ്ക്കു പകരം സോപ്പ് കട്ട കണ്ടെടുക്കുമ്പോള്‍ ലാല്‍ ഏട്ടനോട് കോടതി എന്തെകിലും പറയാനുണ്ടോ എന്ന് ചോദിക്കുമ്പോള്‍ അദേഹം പറയുന്ന മറുപടിയാണ്‌ . അക്ഷരഅര്‍ഥത്തില്‍ ഒരു തികഞ്ഞ രാഷ്ട്രീയ പ്രസംഗം തന്നെയാണ് ലാല്‍ ഏട്ടന്‍ അവിടെ നടത്തുന്നത് .ഈ സംഭവം എന്നെ ഞെട്ടിചിരിക്കയാണ് എന്ന് തുടങ്ങുന്ന ആ ഒരൊറ്റ സംഭാഷണം കൊണ്ട് മാത്രം നമുക്ക് ശ്രീനിവാസനിലെ പ്രതിഭ മനസിലാകും .എം ജി ശ്രീകുമാര്‍ ഒരുക്കുന്ന ഗാനങ്ങള്‍ പച്ച വെള്ളം പോലെയാണ് .വെറുതെ കുടിക്കാം .പ്രതേകിച്ചു ഒന്നും തോന്നില്ല .

ചുരുക്കത്തില്‍ ഒരു അഭിപ്രായം പറഞ്ഞാല്‍ ......

ഒരു ബോധവും ഇല്ലാതെ, ഇന്നത്തെ ലോകത്തെ കുറിച്ച് നേരിയ ഒരു ധാരണ പോലും ഇല്ലാത്ത , കിണറ്റിലെ തവളകള്‍ പോലെയുള്ള ചില മഹാന്മാര്‍ പടച്ചു വിട്ട ഒരു ആറു ബോറന്‍ ചിത്രം

Saturday, July 10, 2010

നല്ലവന്‍

നില്‍ക്കെടാ അവിടെ ....നിന്നെ ഇന്നു കയ്യില്‍ കിട്ടും എന്ന് എനിക്കറിയാമായിരുന്നു.

മം... അതെങ്ങനെ എത്ര കൃത്യമായി അറിയാം ?

എടാ കുറച്ചു ദിവസമായി പടമോന്നുമില്ലാത്തത് കൊണ്ട് കണ്ട അലമ്പ് എഴുതി നടക്കുക അല്ലായിരുന്നോ നീ ? ഇന്നു രണ്ടു പടം ഇറങ്ങിയ സ്ഥിതിക്ക് ഈ പരിസരത്ത് നിന്നെ കാണാന്‍ കിട്ടും എന്നറിയാന്‍ കോമണ്‍ സെന്‍സ് മാത്രം പോരേടാ?

അത് നില്കട്ടെ അണ്ണന്‍ ഇതു പടം കണ്ടിട്ട് വരുന്ന വഴിയാ? അത് പറഞ്ഞാല്‍ നമ്മുടെ പണി കുറഞ്ഞു .

എടെ ഞാന്‍ നല്ലവന്‍ എന്ന പടമാണ് ഇന്നലെ കണ്ടത്.

അന്നോ? ശരി അതെങ്ങില്‍ അത് എങ്ങനെ ഉണ്ട് സംഗതി ?

അജി ജോണ്‍ എന്ന പുതു മുഖ സംവിധായകനാണ് ചിത്രം ഒരുക്കിയിരിക്കുനത് . ഒരു പുതു മുഖ സംവിധായകന്‍ ചെയ്ത പടം എന്ന നിലയിക്ക് ഈ പടത്തിന്റെ കുറവുകള്‍ ക്ഷമിക്കാവുന്നതെ ഉള്ളു എന്നതാണ് എനിക്ക് തോന്നിയത്.

ഓഹോ അപ്പോള്‍ കുറവുകള്‍ ഉണ്ടല്ലേ . പറ പറ എന്നിട്ട് വേണം എനിക്കൊന്നു തകര്‍ക്കാന്‍ .

ഡേ... അടങ്ങേടെ .. ആദ്യം കഥയെ പറ്റി പറയാം . തമിള്‍ നാട്ടില്‍ ( അതോ കേരള തമിള്‍ നാട് അതിര്‍ത്തിയിലോ ?) ഉള്ള ഒരു ജന്മിയുടെ (സായി കുമാര്‍) വീടിലെ ജോലിക്കാരിയാണ് മല്ലി (മൈഥിലി ) . അവളുടെ അകന്ന ബന്ധുവും കളികൂട്ടുകാരന്‍ കം കമുകനുമാണ് കൊച്ചു ചെറുക്കന്‍ (ജയസൂര്യ).ജന്മിക്കു വേലക്കാരിയെ നോട്ടമുണ്ട് . ആയതിനാല്‍ നായകനെ കൊണ്ട് മല്ലിയെ കെട്ടാന്‍ സമ്മതിക്കുന്നില്ല .പകരം ബന്ധുവും സ്ഥലം മണ്ടനും അയ സിറാജ് ഇനെ കൊണ്ട് കേട്ടിക്കാനാണ് പരിപാടി . നിവര്‍ത്തി ഇല്ലാതെ നായികാ നായകന്മാര്‍ ഒളിച്ചോടുന്നു . വഴിയില്‍ തടയുന്ന കുമാരേശന്‍ പോലീസിന്റെ (സിദ്ദിഖിന്റെ )ഒരു കണ്ണ് അടിച്ചു പൊട്ടിച്ചു അവര്‍ രക്ഷപെടുന്നു .തമിള്‍ നാട്ടില്‍ എത്തുന്ന അവര്‍ സുഹൃത്തായ (സുധീഷ്‌ ) ഇന്റെ വീട്ടില്‍ എത്തുന്നു സുധീഷും അമ്മ ബിന്ദു പണിക്കരും അവരെ സ്വീകരിച്ചു സഹായിക്കുന്നു.കല്യാണം കഴിക്കാന്‍ പ്രായ പൂര്‍ത്തി ആകാനായി ഒരു വര്‍ഷം കാത്തിരിക്കുന്ന നായികാ നായകന്മാരുടെ ജീവിതത്തിലേക്ക് , അവരുടെ കല്യാണ തലേന്ന് കുമാരേശന്‍ പോലിസ് കടന്നു വരുന്നു.കള്ള കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കപെടുന്ന നായകന്റെ പിന്നീടുള്ള ദുരിതങ്ങളും അതിനെതിരെയുള്ള പോരാട്ടവും ആണ് തുടര്‍ന്ന് കഥ മുന്നോട്ടു കൊണ്ട് പോകുന്നത്.

ഓ... അപ്പോള്‍ തന്നെ ഒരു പോയിന്റ്‌ കിട്ടി സ്ഥിരം കഥ , പുതുമയില്ല അല്ലെ ?

എടേ നീ എങ്ങനെ കേറി സൂപ്പര്‍ താരങ്ങളെ ആരാധിക്കാതെ. കഥയിലെ പുതുമ അവിടെ നില്കട്ടെ . ( പിന്നെ ഇപ്പോള്‍ ഇറങ്ങുന്ന എല്ലാ മലയാള പടത്തിലും അന്യായ പുതുമയാന്നല്ലോ). കഥയുടെ തുടക്കവും ഒന്നാം പകുതിയും വളരെ നന്നായി കൊണ്ട് പോകാന്‍ സംവിധായകന് കഴിഞ്ഞിടുണ്ട് . ഒരു പുതു മുഖ സംവിധായകന്‍ ആയതിന്റെ പാളിച്ചകള്‍ എദൈക്കിടെ കാണാം എങ്കിലും . പക്ഷെ രണ്ടാം പകുതി തുടക്കം മുതല്‍ പടത്തിനു വലിച്ചില്‍ അനുഭവപ്പെടുന്നുണ്ട് .രണ്ടാം പകുതിയില്‍ ,കുറഞ്ഞ പക്ഷം ക്ലൈമാക്സ്‌ എങ്കിലും നന്നാക്കാം ആയിരുന്നു .New Generation തമിള്‍ പടങ്ങളെ അനുകരിക്കാന്‍ ബോധപൂര്‍വമോ അല്ലാതെയോ ഒരു ശ്രമം സംവിധായകന്റെ ഭാഗത്ത്‌ നിന്നുണ്ട്.അതിന്റെ ഗുണവും ദോഷവും നമുക്ക് ചിത്രത്തില്‍ പ്രതേകിച്ചു രണ്ടാം പകുതിയില്‍ കാണാം.പക്ഷെ മൊത്തത്തില്‍ കണ്ടിരിക്കാവുന്ന ഒന്നായിട്ടാണ് ഈ പടത്തെ കുറിച്ച് എനിക്ക് തോന്നിയത് .കുറച്ചു കൂടി ശ്രദ്ധ ഉണ്ടായിരുന്നെങ്ങില്‍ ഒരു പക്ഷെ ഈ വര്‍ഷത്തെ ഏറ്റവും നല്ല ചിത്രങ്ങളില്‍ ഒന്നായേനെ നല്ലവന്‍ .

അപ്പോള്‍ അഭിനയമോ ? അത് വെറും ബോര്‍ ആയിരിക്കുമല്ലോ ?

ജയസൂര്യ തന്റെ ഭാഗം ഉത്തരവാദിത്വത്തോടെ ചെയ്തിടുണ്ട് .makeup ഇല്‍ മാറ്റം വരുത്തുമ്പോള്‍ ശരീര ഭാഷയില്‍ വരുത്തേണ്ട മാറ്റം കൂടി മനസ്സില്‍ ഉണ്ടെങ്കില്‍ ഈ നടന് ‌ ശോഭിക്കാന്‍ കഴിയും. പൊരി വെയിലത്ത്‌ നടക്കുമ്പോളും നായിക ഉള്‍പെടെ ഉള്ളവര്‍ തികഞ്ഞ സുന്ദരീ സുന്ദരന്മാരായി കാണിക്കുന്നത് കഷ്ടമാണ്.അത് പോലെ ഹാസ്യ നടന് അധികമായി മുളകരച്ച സംഭാരം കൊടുത്തു പറ്റിക്കുന്ന നായിക, ഷീലയുടെ കാലത്ത് ഉള്ളതല്ലേ . സുധീഷ്‌ , സിറാജ് എന്നിവരാണ്‌ തങ്ങളുടെ കഥാപാത്രങ്ങളെ നശിപ്പിച്ചവര്‍. സുധീഷ്‌ ദയവായി തനിക്കു പറ്റുന്ന കഥാ പാത്രങ്ങളെ അവതരിപ്പിക്കാന്‍ ശ്രമിക്കുക . അദേഹത്തിന്റെ വേഷം അഭിനയത്തിന് മറ്റു കൂടുന്നു എന്ന് പറഞ്ഞാല്‍ ഒന്നും തോന്നരുത് . വില്ലനായ സിദ്ദിഖിന്റെ വേഷവും ശരീര ഭാഷയും കഥാ പത്രത്തിന് യോജിക്കുന്നതാണ് . (ജയസൂര്യക്ക് ഈ വിഷയത്തില്‍ ഈ കഥാപാത്രം ഒരു മാതൃക ആക്കാവുന്നതാണ് ) പാലേരി മാണിക്യം,ചട്ടമ്പി നാട് എനീ ചിത്രങ്ങളില്‍ ഒട്ടും നന്നകാതെ പോയ (അഭിപ്രായം എന്റെ സ്വന്തം )മൈഥിലി ഈ ചിത്രത്തില്‍,അഭിനയത്തില്‍ വളരെ മുന്നോട്ടു വന്നിടുണ്ട് . എങ്കിലും കുറച്ചു ഹെവി രംഗങ്ങളില്‍ പാളി പോകുന്നുണ്ട് .(നായകനെ ജയിലില്‍ കാണാന്‍ വരുന്ന രംഗം ഉദാഹരണം . ഇവിടെ കൂവല്‍ കേള്‍ക്കാന്‍ നല്ല സാധ്യത ഉണ്ട്).സായികുമാറും വിജയകുമാറും ഒക്കെ വെറുതെ.

അപ്പോള്‍ ചുരുക്കത്തില്‍ പറഞ്ഞാല്‍ .....

മലയാള സിനിമയുടെ ഇപ്പോളത്തെ ഒരു അവസ്ഥ വെച്ച് കണ്ടിരിക്കാവുന്ന ചിത്രമാണ് നല്ലവന്‍ .കുറെ കൂടി നല്ലത് ആകാമായിരുന്നു എന്ന് മാത്രം

Sunday, July 4, 2010

വീണ്ടും ഒരു പരസ്യ വിചാരണ

പ്രതി ഹാജരുണ്ടോ ?

യെസ് യുവര്‍ ഓണര്‍ , ദാ ഈ കൂട്ടില്‍ നികുന്നവനാണ് പ്രതി.

പ്രേക്ഷകന്‍ എന്ന പേരില്‍ അറിയപ്പെടുന്ന (അഥവാ അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന ) തന്നെ ഇതിനു മുന്‍പ് ഈ സിനിമ കോടതി ശിക്ഷിച്ചതാണല്ലോ .ശരിയല്ലേ.

അതെ യുവര്‍ ഓണര്‍ , ബോഡി ഗാര്‍ഡ് എന്ന സിനിമയെ പറ്റി നല്ല അഭിപ്രായം പറഞ്ഞു എന്ന കുറ്റത്തിന് ആയിരുന്നു ശിക്ഷ. അതിനു ഞാന്‍ അപ്പീല്‍ കൊടുക്കുകയും അപ്പോളേക്കും പ്രസ്തുത സിനിമയുടെ സീ ഡി/ ഡി വി ഡി കണ്ട ജനങ്ങള്‍ ഞാന്‍ പറഞ്ഞ അഭിപ്രായം തന്നെ പറയുകയും ചെയ്തത് കൊണ്ട് എന്നെ വെറുതെ വിടുകയാണ് ഉണ്ടായതു.

ശരി ശരി ഇപ്പോള്‍ എന്താ ഇയാളുടെ പേരിലുള്ള കേസ് ?

യുവര്‍ ഓണര്‍ , പ്രേക്ഷകന്‍ എന്ന പ്രതിക്ക് അടിസ്ഥാനപരമായി മലയാള സിനിമയോട് ഒരു മാതിരി ജയരാജന് (സീ പീ എം ) കോടതിയോടുള്ള പോലെയുള്ള ഒരു തരം മനോഭാവമാണ്.സൂപ്പര്‍ താരങ്ങളുടെ മഹത്തായ ചലച്ചിത്ര പരിശ്രമങ്ങളെ തുടക്കം തൊട്ടേ ഇയാള്‍ ഒരു ജാതി പുച്ഛത്തോടെയാണ് കാണുന്നത്.ഇതൊക്കെ ശരിയാണോ കോടതി? ഇവനെ എങ്ങനെ വിടാതെ മഹത്തായ മലയാള സിനിമയെയും അതില്‍ ഏറെ മഹാന്മാരായ മലയാള സൂപ്പര്‍ താര, സംവിധായകരെയും എങ്ങനെ ബഹുമാനിക്കണം എന്ന് എന്നും ഓര്‍മിക്ക തക്ക വിധത്തിലുള്ള ശിക്ഷ കൊടുക്കണം എന്ന് ആണ് എന്നിക് പറയാനുള്ളത് .

ഡേ, നീ നന്നാകില്ലെടെ, നിനക്ക് വല്ലതും പറയാനുണ്ടോ ? വേഗം ശിക്ഷ വിധിച്ചിട്ടു അടുത്ത കേസ് എടുക്കാന്‍ ഉള്ളതാ .

ഒരു നിമിഷം കോടതി. ഞാന്‍ കാണുന്ന സിനിമയെ കുറിച്ചുള്ള എന്‍റെ അഭിപ്രായം ആണ് ഞാന്‍ എഴുതുന്നത്‌ . എനിക്ക് ഇഷ്ടപെടാത്ത ഒരു ചിത്രം അത് എടുത്തത്‌/അഭിനയിച്ചത്, നല്ല പ്രായത്തില്‍ (അദേഹത്തിന്റെ ) കുറെ നല്ല ചിത്രങ്ങള്‍ എടുത്ത/ അഭിനയിച്ച ഒരാള്‍ ആണ് എന്ന ഒറ്റ കാരണം കൊണ്ട് പുകഴ്ത്താന്‍ ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ എനിക്ക് ബുദ്ധി മുട്ടുണ്ട്.മറ്റു നിരൂപകരും മാധ്യമങ്ങളും എന്തിനു ഇങ്ങനെ ചെയ്യുന്നു എന്ന് എനിക്ക് അറിയില്ല. എന്‍റെ കാര്യം മേല്‍ പറഞ്ഞതാകുന്നു.

എടേ മലയാള സിനിമ ഈ പടുതിയില്‍ ആയതിനു ഇവരൊക്കെ എന്ത് പിഴച്ചു ? ഇവരൊക്കെ മലയാള സിനിമകള്‍ക്ക്‌ നല്‍കിയ സംഭാവനകള്‍ ഓര്‍ത്താല്‍ ......ഹോ ഈ സിനിമ കോടതിക്ക് പോലും രോമാഞ്ചം വരുന്നു . അവരെ ഒക്കെയനോടാ നീ .....?
ബഹുമാനപെട്ട കോടതി , ഇതിനുള്ള ഉത്തരം ഒരു ഉദാഹരണത്തിലൂടെ പറയുവാന്‍ ആഗ്രഹമുണ്ട് . അത് കേട്ടിട്ട് കോടതി തന്നെ തീരുമാനിച്ചാല്‍ മതി ആരാ ഇതിനൊക്കെ ഉത്തരവാദികള്‍ എന്ന്.

ചുരുക്കി പറഞ്ഞാല്‍ മതി . വേഗമാകട്ടെ സമയമില്ല .

ഈയടുത്ത ദിവസം ശ്രീ ഫാസില്‍ സംവിധാനം ചെയ്ത ലൈഫ് ഈസ്‌ ബ്യൂട്ടിഫുള്‍ എന്ന ചിത്രം കാണാന്‍ ഇടയായി .

പ്രസ്തുത സംഭവത്തിന്‌ എന്തെങ്കിലും പ്രകോപനം ..?

ഇല്ല കോടതി, വെറുതെ ഇരുന്നു ബോര്‍ അടിച്ചപ്പോള്‍ കൈയില്‍ തടഞ്ഞത് ഈ ചിത്രത്തിന്റെ സീ ഡി ആണെന്ന് മാത്രം . കണ്ടു കഴിഞ്ഞപ്പോള്‍ മനസിലായത് ഈ ചിത്രം നല്‍കുന്ന സന്ദേശം അഥവാ ആശയം, പഠിക്കുന്നത് മാര്‍ക്ക് വാങ്ങാനോ ജോലി കിട്ടാനോ ആകരുത് മറിച്ചു അറിവ് നേടാന്‍ ആകണം എന്നതാണ്.ശരിയല്ലേ

അന്നോ? ആയിരിക്കും പത്തു കൊല്ലം മുന്‍പ് ഇറങ്ങിയ പടമല്ലേ. നല്ല ഓര്‍മ്മയില്ല.

എന്നാല്‍ ഓര്മ ഉണ്ടാകാന്‍ സാധ്യത ഉള്ള വേറൊരു സംഭവം ഇന്നാ... കഴിഞ്ഞ വര്ഷം ഇറങ്ങിയ ശ്രീ രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്ത ത്രീ idiots എന്ന ചിത്രം ഓര്‍മ്മയുണ്ടോ ?

പിന്നേ.. കിടിലം സിനിമയല്ലേ ..

ഈ സിനിമയും നല്‍കുന്ന സന്ദേശം അല്ലെങ്കില്‍ ആശയം ഇതു തന്നെ അല്ലെ .പിന്നെ എന്താ മലയാളം ബോര്‍ ചിത്രവും ഹിന്ദി വീണ്ടും കാണാന്‍ തോന്നുനതും ആകുന്നത്‌ ?

ഡേ നീ കോടതിയോട് ചോദ്യം ചോദിച്ചു കളിക്കാതെ ഉത്തരം പറ.

ഇതിനുള്ള ശരിക്കുള്ള ഉത്തരം അറിയണം എങ്കില്‍ ഇതിന്റെ സംവിധായകനോട് ചോദിക്കണം . എനിക്ക് ഭാവനയില്‍ തോന്നുന്ന ഒരു ഉത്തരം പറഞ്ഞോട്ടെ.

നിനക്ക് നിര്‍ത്താന്‍ ഒരു പരിപാടിയും ഇല്ലെ . പറഞ്ഞു തുലൈക്ക് .

ശ്രീ ഫാസിലും രാജ് കുമാര്‍ ഹിരാനിയും സുഹൃത്തുകള്‍ ആണെന്ന് സങ്കല്പ്പികുക. അവര്‍ ഒരുമിച്ചു ചര്‍ച്ച ചെയ്തു ഇങ്ങനെ ഒരു തീം പ്ലാന്‍ ചെയ്യുകയും യഥാക്രമം മലയാളത്തിലും ഹിന്ദിയിലും എടുക്കാന്‍ തീരുമാനിക്കയും ചെയുന്നു എന്ന് കൂടി കരുതുക . രാജ് കുമാര്‍ ഹിരാനി നേരെ ചെന്ന് അമീര്‍ ഖാന്‍ എന്ന നടന്റെ ഡേറ്റ് വാങ്ങുകയും അദേഹത്തിന്റെ കൂടെ involvmentലുടെ തിരകഥ കുറെ കൂടി നന്നാക്കി, ചിത്രം എടുക്കുന്നു . ഇതിനു വേണ്ടി ഗജ്നിക്ക് വേണ്ടി six പായ്ക്ക് ശരീരം കഷ്ടപ്പെട്ട് ഉണ്ടാക്കിയ അമീര്‍ ഖാന്‍ തന്റെ ശരീര ഘടനയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുന്നു.സായിപ്പു പറയുന്നത് പോലെ റസ്റ്റ്‌ ഈസ്‌ ഹിസ്റ്ററി.

ഇനി മലയാളത്തിലെ കാര്യം നോക്കാം. ഫാസില്‍ നേരെ ചെന്ന് അഭിനയ പ്രതിഭ മോഹന്‍ ലാല്‍ ഇന്റെ ഡേറ്റ് വാങ്ങുന്നു . അപ്പോള്‍ തുടങ്ങുന്നു പ്രശ്നം. തന്റെ ശരീരം നന്നായി സൂക്ഷിക്കുന്ന ശീലം ഉള്ള ശ്രീ മോഹന്‍ലാല്‍ ഒരു വിദ്യാര്‍ഥി ആയി അഭിനയിച്ചാല്‍ ജനം കൂവി തള്ളും എന്നത് ഉറപ്പു. (പത്തു വര്ഷം മുന്‍പുള്ള ലാലിന്‍റെ പ്രായമേ 3 idiots ഇല്‍ അഭിനയിക്കുമ്പോള്‍ അമീര്‍ ഖാന്നു ഉള്ളു എന്നാണ് എന്‍റെ വിശ്വാസം .തെറ്റ് ആണെങ്കില്‍ തിരുത്തുക ).അപ്പോള്‍ എളുപ്പ വഴി ലാലിനെ വിദ്യാര്‍ഥി എന്നതില്‍ നിന്നും അധ്യാപകന്‍ എന്നതിലേക്ക് മാറ്റുക എന്നതാണ് . (മണ്ടന്‍ അമീര്‍ , ഈ ബുദ്ധി ഉണ്ടായിരുന്നേല്‍ ഇയാള്‍ക്ക് വല്ല കഷ്ടപ്പാടും ഉണ്ടാകുമായിരുന്നോ ?). ശരി അധ്യാപകന്‍ . അപ്പോള്‍ അടുത്ത പ്രശ്നം. ഒരു വിദ്യാര്‍ത്ഥിക്ക് തന്റെ ജീവിതത്തിലൂടെ തന്റെ വിശ്വാസം ശരിയാണെന്ന് ലോകത്തിനു (സിനിമ കാണുന്നവര്‍ക്ക് ) തെളിയിച്ചു കൊടുക്കാം . അധ്യാപകന്‍ ആകുമ്പോള്‍ മൈതാന പ്രസംഗം അല്ലെ നടക്കു . നന്നാവേണ്ടത് വിദ്യാര്‍ഥികള്‍ അല്ലെ . ഈ ഉപദേശം കൊണ്ട് മാത്രം രണ്ടര മണികൂര്‍ പടം ഓടിക്കുനതെങ്ങനെ ? (പില്‍കാലത്ത് അതിനു ഉത്തരം ഇന്നത്തെ ചിന്താ വിഷയതിലൂടെ സത്യന്‍ കാണിച്ചു തന്നിട്ടുണ്ട് ) . അപ്പോള്‍ നമ്മള്‍ നായകന്റെ കുടുംബ ജീവിതത്തിലേക്ക് ക്യാമറ കൂടുതല്‍ തിരിക്കുന്നു .(അത് കൊള്ളാം. കുടുംബ ചിത്രം എന്ന പേരും കിട്ടും. സ്ത്രീ പ്രേക്ഷകര്‍ കേറിയാല്‍ കുടുംബം മൊത്തം ടിക്കറ്റ്‌ വങ്ങും ). അപ്പോളും പ്രശ്നം.കുടുംബ ജീവിതത്തില്‍ എന്തെങ്കിലും പ്രശ്നം വേണമല്ലോ. അല്ലെങ്കില്‍ പടം കാണാന്‍ കേറുന്ന സ്ത്രീകള്‍ നിരാശപെടില്ലേ. പടം തുടങ്ങുന്നത് മുതല്‍ തീരുനത് വരെ നായികാ നായകന്മാര്‍ സന്തോഷമായി ജീവിച്ചാല്‍ പിന്നെ നായിക എന്തിനായിരുന്നു എന്ന ചോദ്യം വരും. അത് പറ്റില്ല. ശരി നായകന് വ്യക്തി ജീവിതത്തില്‍ ഒരു പാളിച്ച ...... ഒരിക്കലും നടക്കില്ല . സല്‍ഗുണ സബന്നനും,മിടുക്കനും പിന്നെ എന്തൊക്കെയോ ആയ ലാലേട്ടന്റെ നായകന് ഒരു തെറ്റു പറ്റുകയോ ഒരിക്കലും ഇല്ല . ഫാന്‍സ്‌ സമ്മതിക്കില്ല . (മമ്മൂടി ആരാധകര്‍ സന്തോഷികണ്ട അദേഹം ആണേലും ഇതു തന്നെ ഗതി ).ശരി എന്നാല്‍ നായികക്ക് മറ്റൊരു ബന്ധം .... അതും പറ്റില്ല. ലാലേട്ടന്റെ നായികക്ക് വേറെ ഒരു ബന്ധം ഉണ്ടാകുന്നതു അദേഹത്തിന്റെ കഴിവുകേടായി മാത്രമേ പ്രേക്ഷകര്‍ കാണു . അതും പറ്റില്ല.അപ്പോള്‍ നമ്മള്‍ നായികയുടെ അനിയത്തിയെ കൊണ്ട് വരുന്നു. കൊണ്ട് വന്നിട്ടോ ? വെറുതെ, വീട്ടില്‍ വരുന്നവര്‍ക്ക് ചായ കൊടുക്കാന്‍ നിര്‍ത്താന്‍ പറ്റുമോ? എന്നാല്‍ നായകന്റെ വിദ്യാര്‍ത്ഥികളില്‍ ഒരുവനുമായി പ്രേമം ? അത് കൊണ്ട് കാര്യമില്ല .മാത്രമല്ല പടത്തിന്റെ ഫോക്കസ് നായകനില്‍ നിന്ന് മാറുകയും ചെയ്യും . ശരി എന്നാല്‍ നായകനെ തന്നെ പ്രേമിചോട്ടെ. പക്ഷെ ഒരു വ്യവസ്ഥ, നായകന്‍ ഒരിക്കലും തിരിക്കെ പ്രേമിക്കാന്‍ പാടില്ല. ഇനി എങ്ങാനും വല്ല ചില്ലറ പ്രശ്നവും ഉണ്ടായി പോയാല്‍ അതിനു അടുത്ത രംഗത്തില്‍ തന്നെ ന്യായീകരണവും വരും .പോരെ? മതി.... പക്ഷെ ... ഒരു സംശയം ഈ നായികയുടെ അനിയത്തിക്ക് പെട്ടന്ന് പ്രേമം പൊട്ടി മുളക്കാന്‍ എന്താ ഒരു പ്രകോപനം ? വല്ല നസീര്‍ ജയന്‍ കാലത്ത് ആയിരുന്നെങ്ങില്‍ നായകനെ കൊണ്ട് ഒരു സംഘടനം നടത്തി അത് അനിയത്തിയെ കാണിച്ചു സംഗതി ശരി ആക്കാമായിരുന്നു.
അത്... ഷൂട്ടിംഗ് സമയത്ത് വല്ലതും തോന്നും .. അല്ല പിന്നെ .. എല്ലാ ചോദ്യത്തിനും ഉത്തരം കിട്ടിയിട്ട് പടം തുടങ്ങാന്‍ ഇരുന്നാല്‍ സൂപ്പര്‍ സ്റ്റാര്‍ ഇന്റെ ഡേറ്റ് കണ്ടവന്‍ കൊണ്ട് പോകും . (ഒന്നും തോന്നിയില്ലങ്കില്‍ .അവസാനം നമുക്ക് ചോദ്യം പ്രേക്ഷകന് (എനിക്കല്ല , കാണുന്നവന് ) വിട്ടു അവസാനിപ്പിക്കാം.തമാശക്ക് innosent ഉം കെ പി എ സി ലളിതയും, എപ്പോളും വഴക്ക് കൂടുന്ന (എന്നാലും പരസ്പരം വലിയ സ്നേഹമാ) അയല്‍ക്കാരായി ഇടാം.പിന്നെ പേരിനെങ്കിലും ഒരു വില്ലന്‍ വേണ്ടേ . അതിനു ലാല്‍ ഏട്ടന്റെ നായികയെ വളക്കാന്‍ ശ്രമിക്കുന്ന ഒരു കോമാളി. നായികയുടെ സഹ പ്രവര്‍ത്തകനോ , മേലുദ്യോഗസ്ഥന്‍ ഓ ആകാം . ആരായാലും ലാലേട്ടന്‍ ഒതുക്കുമല്ലോ .പിന്നെ എന്താ? എന്നാലും ഒരു ഇതു പോരല്ലോ ............. പോരെ? ശരി എന്നാല്‍ നമുക്ക് നായികാ നായകന്മാര്‍ തമ്മിലുള്ള സംസാരത്തില്‍ മയത്തില്‍ കുറച്ചു നോണ്‍ വെജ് കേറ്റാം (നോണ്‍വെജ് എന്ന് പറഞ്ഞാല്‍ ഒരു മാതിരി ഒന്നും പറയാന്‍ പറ്റരുത്‌ . എന്തെങ്കിലും പറഞ്ഞു പോയാല്‍ മലയാളി മനസ്സിലെ കപട സദാചാര ബോധം എന്ന് വിളിച്ചു കൂവാന്‍ ബുജികളെ റെഡി ആക്കാം).അവരുടെ ബെഡ് റൂമില്‍ വെച്ചായാല്‍ പെര്‍ഫെക്റ്റ്‌ . പിന്നെ ആരു എന്ത് പറയാന്‍ ? അപ്പോള്‍ നമ്മുടെ പടത്തിന്റെ സന്ദേശം അഥവാ ആശയം ? അത് നമ്മള്‍ പുട്ടിനു തേങ്ങ ഇടുന്നത് പോലെ ഇടയിക്ക് ഇടയിക്ക് കാണിച്ചു കൊണ്ടിരിക്കും . ലാല്‍ ഏട്ടന്റെ ഉപദേശം അല്ലെ? അധികം വേണ്ട. കാണുന്ന കുടുംബ പ്രേക്ഷകര്‍ക്ക്‌ ബോര്‍ അടിക്കും. അപ്പോള്‍ തുടങ്ങുകല്ലേ ? Lights camera action....

കഴിഞ്ഞു കോടതി.ഇങ്ങനെ ആയിരിക്കണം മലയാള സിനിമ ഇങ്ങനെയും ഹിന്ദി വേറൊരു രീതിയിലും ആകുന്നത്‌ . ശരിയായ രീതിയില്‍ എടുത്തിരുന്നെങ്കില്‍ 3 idiots, മലയാളത്തില്‍ പത്തു കൊല്ലം മുന്‍പ് വന്ന ഒരു ചിത്രത്തിന്റെ remake മാത്രം ആയേനെ . ഇതിനൊക്കെ കാരണം ആരാണെന്നു ബഹുനമാപെട്ട കോടതി തന്നെ തീരുമാനിച്ചാല്‍ മതി.ഈ സിനിമകള്‍ ഒക്കെ ആസ്വദിച്ച് കാണുന്ന പൊതുജനത്തിന് ഇതിനൊന്നും സമയം കാണും എന്ന് തോന്നുന്നില്ല.