Monday, July 12, 2010

ഒരു നാള്‍ വരും

തിരിച്ചു കിട്ടി .. തിരിച്ചു കിട്ടി ....

എന്താടെ രാവിലെ റോഡില്‍ നിന്നും വിളിച്ചു കൂവുന്നെ ...

അണ്ണന്‍ അറിഞ്ഞില്ലേ? നമ്മുടെ പ്രിയപ്പെട്ട ലാലേട്ടനെ നമുക്ക് തിരിച്ചു കിട്ടിയിരിക്കുന്നു.

തിരിച്ചു കിട്ടാന്‍ അങ്ങേരെ എന്താടെ വീരപ്പന്‍ തട്ടി കൊണ്ട് പോയോ ?

അതല്ല ഇടക്കാലത്ത് അമാനുഷിക കഥാപാത്രങ്ങളെ അവതരിപ്പിച്ചു കുടുംബ പ്രേക്ഷകരുടെ മനസ്സില്‍ നിന്നും അകന്നു പോയ ലാലേട്ടനെ നമുക്ക് തിരിച്ചു കിട്ടിയിരിക്കുന്നു . ദാമര്‍ ഫിലിംസ് ഇന്റെ മണിയന്‍ പിള്ള രാജു നിര്‍മ്മിച്ച രാജീവ്‌ കുമാര്‍ സംവിധാനം ചെയ്ത ഒരു നാള്‍ വരും എന്ന ചിത്രത്തിലുടെയാണ് ഈ മഹാത്ഭുതം സംഭവിച്ചിരിക്കുന്നത് .

തന്നേ .. ശരി നീ പടം കണ്ടോടെ ?

ആരു കാണുന്നു അണ്ണാ പടമൊക്കെ?ലാലേട്ടന്റെ ഒരു പോസ്റ്റര്‍ കണ്ടു അതില്‍ അദേഹം ഒരു സാധാരണ ഷര്‍ട്ടും പാന്റ്സ് ഉം ആണ് ധരിച്ചിരിക്കുന്നത്‌ . പോരാത്തതിനു മുകളിലത്തെ ഒരു ബട്ടന്‍ തുറന്നിട്ട്‌ അകതിട്ടിരിക്കുന്ന ബനിയന്‍ കാണിക്കുകയും ചെയുന്നുണ്ട് . അടുത്ത് തന്നെ വയറിളക്കം പിടിച്ചവന്‍ കക്കൂസ് അന്വേഷിച്ചു ഓടുന്ന മാതിരി ഉള്ള ശ്രീനിവാസന്റെ പടവും ഉണ്ട് .ഇത്രയും പോരെ ലാലേട്ടനെ തിരിച്ചു കിട്ടി എന്ന് മനസില്ലാക്കാന്‍?

ഓ.. ധാരാളം മതി . ഞാന്‍ ഇങ്ങോട്ട് വന്നത് .നിന്നോട് ഒരു ക്ഷമ ചോദിക്കാനാണ് .ഇന്നലെ നല്ലവന്‍ എന്ന പടം കണ്ടിട്ട് അതിന്റെ കുറച്ചു കുറവുകള്‍ ഞാന്‍ പറഞ്ഞിരുന്നു .ആ തെറ്റിന് മാപ്പ് ചോദികാനാടെ ഇങ്ങോട്ട് വന്നത് .

അതെന്താ അങ്ങനെ ഇപ്പോള്‍ തോന്നാന്‍ ?
ആ പടം കാണുമ്പോള്‍ ഞാന്‍ നീ നേരത്തെ പറഞ്ഞ മഹാത്ഭുതം കണ്ടിരുന്നില്ല .ഉണ്ടായിരുന്നെങ്ങില്‍ നല്ലവനെ ഓസ്കാറിനു വിടണമെന്ന് ഞാന്‍ പറഞ്ഞേനെ

അത് വിട്. പടം എങ്ങനെ ഉണ്ട് ?

പടത്തെ കുറിച്ച് ബൂലോകത്ത് തന്നെ ഉള്ള സാറന്മാര്‍ അഭിപ്രായം പറഞു കഴിഞ്ഞല്ലോ . എനിക്ക് ആകെ ചോദിക്കാനുള്ളത് ഈ ശ്രീനി വാസനും ലാലും രാജീവ്‌ കുമാറും ഒക്കെ ഏതു കാലത്താണ് ജീവിക്കുന്നത് എന്നാണ് . ഈ മൂന്ന് പേരില്‍ തിളങ്ങിയിരിക്കുനത് തിരകഥ രചിച്ചു തള്ളിയിരിക്കുന്ന ശ്രീനി വാസന്‍ തന്നെ (കഥ രചിച്ചു എന്ന ആരോപണം തര്‍ക്ക വിഷയം ആയതിനാല്‍ അത് ഉന്നയിക്കുന്നില്ല ) . പിന്നെ രാജീവ്‌ കുമാര്‍ വാലും തലയും ഇല്ലാത്ത തിരകഥ വെച്ച് കുടുതല്‍ വൃത്തി കേടു അക്കവുന്നത് അദേഹവും നിര്‍വഹിച്ചിരിക്കുന്നു . കൈകൂലിക്കാരനായ ടൌണ്‍ പ്ലാനിംഗ് ഓഫീസര്‍ താമസിക്കുന്ന വീടുകണ്ടാല്‍ ഒരു സത്യസന്ധനായ പാവം പ്രരബ്ദക്കാരന്‍ എന്‍ ജി ഓ താമസിക്കുന്ന വീട് പോലെയുണ്ട് .ഒരു കാര്‍ പോയിട്ട് ഒരു സ്കൂട്ടെര്‍ പോലുമില്ല പാവം, തള്ളിയാല്‍ പോലും സ്റ്റാര്‍ട്ട്‌ ആകാത്ത സര്‍ക്കാര്‍ ജീപ്പിലാണ് അദേഹവും കുടുംബവും യാത്ര ചെയുന്നത്. എന്നാല്‍ അഴിമതി വീരനായ ഇയാളെ കുടുക്കാനായി വലവീശുന്ന നീതിമാനായ DYSP താമസിക്കുന്നത് നഗരത്തിലെ ഒരു കിടിലന്‍ ഫ്ലാറ്റില്‍ !!!ശ്രീനിവാസന്റെ മന്ദബുദ്ധിയായ ഭാര്യയായി ദേവയാനി അവിസ്മരണീയ പ്രകടനം കാഴ്ച വെച്ചിരിക്കുന്നു.ആരു വീട്ടില്‍ വന്നാലും ഒരു പ്ലേറ്റില്‍ ആപ്പിള്‍ മുറിച്ചതും മറൊരു പ്ലേറ്റില്‍ ലഡുവും പിന്നെ ചായയുമായി ഓടിയെത്തുന്ന കഥാപാത്രം , എന്നാല്‍ ഇത്ര മര്യാദ ഉള്ള ആള്‍, വീട്ടില്‍ വന്ന ഒരാളുടെ (ലാലേട്ടനെ ആണ് ഉദേശിച്ചത്‌ ) മുന്നില്‍ വെച്ച് ഭര്‍ത്താവിനോട് അച്ഛനെ കാണാന്‍ ഒരു തടിയന്‍ വന്നിരിക്കുന്നു എന്ന് മോള് പറഞ്ഞു എന്ന് പറയുന്നത് ഹാസ്യം ഉദ്ദേശിച്ചു ആകണം .(ഇവിടെ കുറെ ചിരിയുടെ ശബ്ദം കുടി റെക്കോര്‍ഡ്‌ ചെയ്തിരുന്നെങ്ങില്‍ നന്നായേനെ )അവരുടെ പല അഭിപ്രായ പ്രകടങ്ങളും അടിസ്ഥാന വിദ്യാഭ്യാസം പോലും ഇല്ലാത്ത ഒരു സ്ത്രീയെ ആണ് ഓര്‍മിപ്പികുന്നത്.പിന്നെ ലാലേട്ടന്‍ കുറച്ചു കാലമായി തന്റെ സ്ഥിരം ജോലി (എഴുതി കൊടുത്ത സംഭാഷണം പറയല്‍ ) കൃത്യമായി നിര്‍വഹിച്ചിട്ടുണ്ട് . പിന്നെ, അച്ഛനൊന്നും അറിയില്ല എന്ന് പറയുന്നതിന് മറുപടിയായി എനിക്ക് പലതും അറിയാവുന്നത് കൊണ്ടാണ് നീ ഉണ്ടായതു എന്ന് തന്റെ മകളോട് പറയുന്ന ഒരച്ഛന്റെ അടുത്ത് നിന്നും മകളെ വിട്ടു കിട്ടണം എന്ന് പറയുന്ന സമീര അവതരിപ്പിക്കുന്ന മീര എന്ന കഥാപാത്രത്തെ ആരും കുറ്റം പറയില്ല. ചിത്രത്തില്‍ നായികാ നായകന്മാര്‍ ആദ്യം കാണുന്ന രംഗം വിചിത്രമാണ് . Techno പാര്‍ക്ക്‌ പോലെയുള്ള ഒരു സ്ഥലം . അവിടെ ഒരു ഐ ഡി കാര്‍ഡും കഴുത്തില്‍ തൂകിയിട്ടു ഇരിക്കുന്ന നായിക. എതിരെ ലാല്‍ . ഒരു അഞ്ചു നിമിഷത്തോളം പരസ്പരം കുറെ നാടകീയ ഡയലോഗ് കൈമാറിയതിന് ശേഷം നായികാ ഒരു പുതിയ കാര്യം പറയുന്ന പോലെ പറയുന്നു എന്നിക് ഇവിടെ ഒരു കാള്‍ സെന്റെറില്‍ ജോലി കിട്ടി എന്ന്, (അത് കണ്ടാല്‍ അറിയില്ലേ എന്ന് പുറകിലാരോ ചോദിക്കുനത് കേട്ടു).അത് നില്കട്ടെ പിന്നെ ആ കഥാപാത്രം പിണങ്ങി പോയത് എന്തിനു ? അത് ഭര്‍ത്താവു കുടുംബം നോക്കാതെ ജോലിയില്‍ മുഴുകി എന്നത് കൊണ്ടാണ് എന്ന് എവിടെയോ പറയുന്നുണ്ട് . എന്നാല്‍ പിന്നെ തിരിച്ചു വരാന്‍ ഉള്ള കാരണം ? ഒരു പക്ഷെ ഗോപീ കൃഷ്ണനെ കൈയോടെ പിടിക്കാന്‍ നടന്നത് കൊണ്ടാണ് കുടുംബം ശ്രദ്ധിക്കാന്‍ കഴിയാതെ പോയതെന്നും . അത് ഒരു വഴിക്കായ സ്ഥിതിക്ക് ഇനി കുടുംബം നോക്കി ജീവിച്ചോളും ലാലേട്ടന്‍ എന്ന് കരുതിയാണോ ആവൊ ? ആ .. ആര്‍ക്കു അറിയാം ? ഏതായാലും അവസാനത്തെ കുടുംബ ഒത്തു ചേരല്‍ രംഗം നല്ല തെറ്റില്ലാത്ത കൂവല്‍ വാങ്ങുന്നുണ്ട്.പിന്നെ ഒരു DYSPയെ കോണ്‍സ്റ്റബിള്‍ അറസ്റ്റ് ചെയ്തു കൊണ്ട് പോകുന്ന രംഗം കാണിക്കുന്നുണ്ട്. എനിക്ക് അറിയാവുന്നത് വെച്ച് ഒരു പോലീസ് ഉദ്യോഗസ്ഥന് തന്നെകാല്‍ ഉയര്‍ന്ന റാങ്കില്‍ ഉള്ള ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാന്‍ പാടില്ല എന്നാണ്.

പിന്നെ കൈകൂലി എന്ന് പറയുന്ന സാധനത്തെ പറ്റി തിരകഥ ക്രിത്തിനും സംവിധായകനും ഉള്ള ധാരണകള്‍ തികച്ചും വികലം ആണ് .നിങ്ങളുടെ വേണ്ടപ്പെട്ട ആരെങ്കിലുമോ അതോ നിങ്ങള്‍ തന്നെയോ വീട് വെച്ചിട്ടുന്ടെങ്ങില്‍ ഒന്ന് ചോദിച്ചു നോക്കു എവിടെയാണ് ഈ ടൌണ്‍ പ്ലാന്നിംഗ് ഓഫീസര്‍ ടേപ്പ് മായി വന്നു ഓരോ മൂലയും അളന്നു കൈകൂലി കൈപറ്റിയത് എന്ന് .പൊന്നു സുഹൃത്തുക്കളെ അറിയില്ലങ്കില്‍ പറഞ്ഞു തരാം നമ്മളൊക്കെ ജീവിക്കുന്ന ഈ സമൂഹത്തില്‍ കൈക്കൂലി വാങ്ങല്‍ തികച്ചും organize ആയി നടക്കുന്ന ഒരു സംഭവം ആണ് .ഇതൊന്നും കൊടുക്കാതെ റിബല്‍ കളിയ്ക്കാന്‍ ആരും നില്‍ക്കില്ല.അഴിമതിക്കാരനായ ഗോപി കൃഷ്ണന്‍ എന്ന ടൌണ്‍ പ്ലാന്നിംഗ് ഓഫീസറെ കുടുക്കാന്‍ വിജിലെന്‍സ് DYSP ലാലേട്ടന്‍ കാണിക്കുന്ന പരാക്രമങ്ങള്‍ കണ്ടാല്‍ . ഈ ലോകത്ത് കൈകൂലി മേടിക്കുന്ന ഒരേ ഒരാള്‍ ഇയാള്‍ മാത്രം ആണെന്നെ പറയു.(ആദ്യത്തെ ഏതാണ്ട് ഒരു മണികൂര്‍ അടുപ്പിച്ചു ലാലേട്ടന്‍ വേഷം മാറി നടത്തുന്ന അഭിനയ പരാക്രമം കണ്ടാല്‍ കേരളത്തിലെ സകല കൈകൂലിയും ഗോപി കൃഷ്ണനെ കൈയോടെ പിടിച്ചാല്‍ തീരും എന്നാണ് തോന്നുക)പിന്നെ ഗോപി കൃഷ്ണന്‍ കൈകൂലി വാങ്ങുന്നത് ഒരേ ഒരു മകള്‍ക്ക് മെഡിക്കല്‍ സീറ്റ്‌ വാങ്ങാനാണ് എന്നൊരു ന്യായം പറയുന്നുണ്ട് .(അതിനാണെങ്കില്‍ പിന്നെ ആര്‍ക്കും എത്ര കൈകൂലിയും വാങ്ങാമല്ലോ !!) അച്ഛന്‍ വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ച വാര്‍ത്ത‍ കേട്ട ഷോക്ക്‌ ഇല്‍ അത്മഹത്യ ശ്രമം നടത്തുന്ന കുട്ടികള്‍ ഈ കാലത്തും ഉണ്ടെന്നു ഞാന്‍ അങ്ങ് വിശ്വസിച്ചു. പോരെ ?

അപ്പോള്‍ ഈ പടത്തില്‍ ഒരു പുതുമയും ഇല്ലെന്നാണോ പറയുന്നേ?

ലാല്‍ ഏട്ടന്റെ പടത്തെ പറ്റി അങ്ങനെ ആരെങ്കിലും പറയുമോ ? ഇതിലെ ഏറ്റവും പുതുമയാണ് സമീര reddy എന്ന നായിക. സത്യമായിട്ടും അവരെ ഈ പടത്തില്‍ അഭിനയിക്കാനായി എന്തിനാണ് പൊക്കി കൊണ്ട് വനത് എന്ന് എനിക്ക് മനസിലായില്ല. പടത്തിനു പ്രത്യേകിച്ചു പ്രയോജനം ഒന്നും അവരെ കൊണ്ടില്ല എന്ന് മാത്രം പറയാം . രണ്ടു ബാല താരങ്ങളും (ശ്രീനിവാസന്റെ പ്ലസ്‌ ടു മകളെ ബാല താരം എന്ന് പറയാമെങ്കില്‍ ) വലിയ മെച്ചം ഒന്നും ഇല്ല. ലാലേട്ടന്‍ പതിവ് പോലെ തടിയനും കുടവയര്‍ ഉള്ളവനുമായി നിറഞ്ഞു നില്‍ക്കുന്നു . പടത്തിന്റെ അവസാനം, ടൈറ്റില്‍ ഇന്റെ കൂടെ ലാലിന്റെയും സമീരയുടെയും പ്രണയ രംഗങ്ങള്‍ കാണിക്കുനുണ്ട്. പടം തീര്‍ന സമാധാനത്തില്‍ ഓടി രക്ഷപെടാതെ ക്ഷമയോടെ അത് കൂടി കണ്ടിട്ട് പോകുക.(എന്തിനാ കുറക്കുന്നെ?).തിരകഥ സംഭാഷണം എന്നിവയുടെ വില മനസിലാക്കുന്നത് . അവസാനം കോടതിയില്‍ വെച്ച് പിടിച്ചെടുത്ത രൂപയ്ക്കു പകരം സോപ്പ് കട്ട കണ്ടെടുക്കുമ്പോള്‍ ലാല്‍ ഏട്ടനോട് കോടതി എന്തെകിലും പറയാനുണ്ടോ എന്ന് ചോദിക്കുമ്പോള്‍ അദേഹം പറയുന്ന മറുപടിയാണ്‌ . അക്ഷരഅര്‍ഥത്തില്‍ ഒരു തികഞ്ഞ രാഷ്ട്രീയ പ്രസംഗം തന്നെയാണ് ലാല്‍ ഏട്ടന്‍ അവിടെ നടത്തുന്നത് .ഈ സംഭവം എന്നെ ഞെട്ടിചിരിക്കയാണ് എന്ന് തുടങ്ങുന്ന ആ ഒരൊറ്റ സംഭാഷണം കൊണ്ട് മാത്രം നമുക്ക് ശ്രീനിവാസനിലെ പ്രതിഭ മനസിലാകും .എം ജി ശ്രീകുമാര്‍ ഒരുക്കുന്ന ഗാനങ്ങള്‍ പച്ച വെള്ളം പോലെയാണ് .വെറുതെ കുടിക്കാം .പ്രതേകിച്ചു ഒന്നും തോന്നില്ല .

ചുരുക്കത്തില്‍ ഒരു അഭിപ്രായം പറഞ്ഞാല്‍ ......

ഒരു ബോധവും ഇല്ലാതെ, ഇന്നത്തെ ലോകത്തെ കുറിച്ച് നേരിയ ഒരു ധാരണ പോലും ഇല്ലാത്ത , കിണറ്റിലെ തവളകള്‍ പോലെയുള്ള ചില മഹാന്മാര്‍ പടച്ചു വിട്ട ഒരു ആറു ബോറന്‍ ചിത്രം

16 comments:

 1. അപ്പൊ ശരി, എല്ലാം പറഞ്ഞപോലെ.....

  ReplyDelete
 2. കൊള്ളാം മാഷേ, നന്നായിട്ടുണ്ട്. നല്ല ശൈലി, പക്ഷെ ഒരു ഡൌട്ട് - ഒരൊറ്റ നല്ല കാര്യം പോലും ഈ പടത്തിലില്ലേ? ക്യാമറ? നര്‍മ്മം? ആക്ഷന്‍? സെന്റി? തുള്ളല്‍? ...?
  പറഞ്ഞതെല്ലാം മോശം മാത്രം?

  ഈ റിവ്യൂ തീവ്രവാദി ലാലേട്ടന്‍ ഫാന്‍സ് കണ്ടാല്‍, ഇനി റ്റൈപ്പാന്‍ കൈ ഉണ്ടാവില്ലാ എന്നു ഭീഷണി വരാന്‍ സാധ്യത ഉണ്ട് - സൂക്ഷിച്ചോ ;) - അതാണല്ലോ ഇപ്പോഴത്തെ പാഷന്‍!

  ReplyDelete
 3. kollam machooo..Kidilam aayittund...Itrem koora padathine itrem thurannu vimarshikkan kaanicha thaankalude dhyryathe abhinandikkunnu...

  ReplyDelete
 4. nalla koora padmaanu.. enikku thonniya pala mandatharangalum thaan point out cheythittundu..

  ReplyDelete
 5. ഒരു നന്മ പോലും ചൂണ്ടിക്കാട്ടാനില്ലാത്ത പടം? അതു ഒരല്പം അവിശ്വസനീയം തന്നെ!

  ReplyDelete
 6. ആദ്യമായാണ് ഇവിടെ കമന്റ്സ് നു മറുപടി ഇടുന്നത്.സത്യമായും ഈ പടത്തില്‍ എനിക്ക് നല്ലതായി ഒന്നും തോന്നിയില്ല. പിന്നെ നിക്പക്ഷത്വും കാണിക്കാനായി ചായാഗ്രഹണം കുഴപ്പമില്ല , ക്യാമറ നന്നായി , ജനകൂട്ടത്തില്‍ നാലാമത് നിന്ന കഷണ്ടിക്കാരന്‍ നന്നായി അഭിനയിച്ചു എന്നൊക്കെ പറയാം എന്ന് മാത്രം . ഒരു നല്ലതും ഇല്ലാത്ത എത്ര പടത്തിന്റെ പേര് വേണം .? ദാ പിടിച്ചോ (അലക്സാണ്ടര്‍ ദി ഗ്രേറ്റ്‌ , ദ്രോണ, എന്ജേല്‍ ജോണ്‍ , ഭഗവാന്‍ .........)

  ReplyDelete
 7. Nee mammooty fansinte kayyil ninnu ethra roopa vangiyeda ee oombiya review ezhuthan....eduthondu poda

  ReplyDelete
 8. ithinte peranu degrading...mattonnum parayanilla

  ReplyDelete
 9. If u have any bad opinion about the movie..comment on that, but not insult an actor

  ReplyDelete
 10. Am sorry if my language is little bit offensive.....Truly this is not fair

  ReplyDelete
 11. Nice post....sathayathil ee filim nte trailer kandappol vicharichu lal ettan sameera reddiyude achan anennu.....enthu bore anu...ottum chercha illa...

  ReplyDelete
 12. ഞാനും ഈ ചിത്രം കണ്ടു. പൂര്‍ണ്ണമായും ഇതിനോട്‌ യോജിക്കുന്നു. പ്രേക്ഷകരെ മുഷിപ്പിക്കുന്ന ചിത്രം (അറു ബോറന്‍ എന്നു ഞാന്‍ പറയില്ല). ഈ സ്റ്റൈല്‍ കൊള്ളാം... ആശംസകള്‍..!!!

  ReplyDelete
 13. അറുബോറൻ‌ പടം‌. കണ്ട് പണ്ടാറടങ്ങി..

  സംവിധാനത്തിന്റെ മിടുക്ക് മനസ്സിലാവണേൽ‌ ഒന്നു രണ്ട് സന്ദർഭങ്ങൾ‌ ഉണ്ട്

  1. ശ്രീനിവാസൻ‌ കാണാതെ ‘മുടിഞ്ഞ് പോണേ’ എന്ന് പ്രാകുന്ന സീനുണ്ട്. വേഷം മാറി വന്നിട്ടുള്ള മോഹൻലാൽ‌ ഇതാരെ ഉദ്ദേശിച്ചാണു (ഗോപീകൃഷ്ണൻ കാണില്ലെന്നിരിക്കെ) ഈ കോപ്രായം കാണിക്കുന്നതു?
  പ്രേക്ഷകനെ വിശ്വസിപ്പിക്കാനാകണം

  2. വീടിനോട് ചേർന്നുള്ള ‘ചായ്പ്’പൊളിച്ചതിനാണു നെടുമുടി വേണുവിനെക്കൊണ്ട് ആത്മഹത്യ ചെയ്യിക്കുന്നതു. (വീടല്ല)

  ReplyDelete
 14. Mammootty fansil ninnu vangicha panathinulla review avan ittittundu!
  Eda ee padam super hittayi kazhinju!

  ReplyDelete
 15. Mohanlalinte jatty alakki koduththa panam kondu netil kayari reviewersine theriparayunna chila empokki fans ivide irangiyittund..sookshikkuka..

  ReplyDelete