Sunday, May 23, 2010

മമ്മി ആന്‍ഡ്‌ മി

എടെ ഇന്നലെ ...

ഇന്നലെ സ്ഥലത്തില്ലായിരുന്നു . കുറച്ചു തിരക്ക് ... ഒരു പുതു മുഖ നിരൂപകന്റെ ജീവിതവ്യഥകളെ കുറിച്ച് അണ്ണന് എന്തറിയാം ?

കളയെടെ എന്തോന്നെ തിരക്ക് അതും നിനക്ക് ... അതിനു നീ ഇതു പടം കാണാന്‍ പോയത് ? ഒരു നാള്‍ വരും എന്നാ ക്ലാസ്സിക്‌ സാധനം ഇറങ്ങിയോ ?

ഇതാണ് ഈ പന്ന മലയാളികളുടെ കുഴപ്പം . ഈ അമ്മാവന്മാരുടെ പടം അല്ലാതെ വേറെ സിനിമയൊന്നും ഇല്ലെ ഈ നാട്ടില്‍ ? എന്നിട്ട് മലയാള പടത്തിനു നിലവാരം ഇല്ലെ എന്ന നിലവിളിയും , നിലവാരം ഉണ്ടാക്കാന്‍ ചെയേണ്ട കാര്യങ്ങളെ കുറിച്ചുള്ള ചാനല്‍ ചര്‍ച്ച വേറെയും .

ഡേ നീ കത്തി കേറാതെ . ഇപ്പോള്‍ കിട്ടി നീ മമ്മി ആന്‍ഡ്‌ മി കണ്ടു അല്ലെ ? പറ എങ്ങനെയുണ്ട് പടം.

ശരി ആദ്യം മുതല്‍ പറഞ്ഞേക്കാം .Dectative എന്ന ചിത്രം എടുത്ത ശ്രീ ജിത്തു ജോസഫ്‌ ആണ് ഈ പടത്തിന്റെ സംവിധായകന്‍ . അദേഹത്തിന്റെ ആദ്യ ചിത്രം വലിയ തെറ്റില്ലാത്ത ഒന്നാണെന്നാണ് എനിക്ക് തോന്നിയത് . (ഇപ്പോള്‍ ഇറങ്ങുന്ന ചിത്രങ്ങളുടെ നിലവാരം വെച്ച് നോക്കിയാല്‍ പ്രത്യേകിച്ചു ) . തന്റെ ആദ്യ ചിത്രത്തില്‍ നിന്നും വ്യത്യസ്തമായി ഒരു കുടുംബ ചിത്രം എന്ന് പറയാവുന്ന ഒരു പ്രമേയം ആണ് സ്വീകരിച്ചിട്ടുള്ളത്.

നീ തല്ലു വാങ്ങും. നിന്റെ ഈ വളിച്ച നിരൂപക ഭാഷ വിട്ടു കാര്യം പറയെടെ. എങ്ങനാ കഥയുടെ ഒരു കിടപ്പ് ?

കഥയെന്നു പറഞ്ഞാല്‍ ( ഒരു അഞ്ചു മിനിറ്റ് താമസിച്ചാണ് പടത്തിനു കേറിയത്‌ ) ഊട്ടി പോലെയുള്ള ഒരു സ്ഥലം . അവിടെ മുകേഷ് , ഉര്‍വശി , അര്‍ച്ചന കവി കുടുംബം . വേറൊരു കുടുംബം ലാലു അലക്സ്‌ , ശാരി,കുഞ്ചാക്കോബോബന്‍ . ഇവര്‍ കുടുംബ സുഹൃത്തുക്കള്‍ . അര്‍ച്ചനയും കുഞ്ചാക്കോബോബനും ഒരു കോളേജില്‍ പഠിക്കുന്നു . നല്ല സുഹൃത്തുക്കള്‍ .

ഒരു നിറം ലൈന്‍ അല്ലെ ..

ഇവിടെ നിങ്ങള്‍ നിറത്തെ കുറിച്ച് പറഞ്ഞത് ഈ സിനിമയെ ഇടിച്ചു താഴ്ക്കാന്നല്ലേ .ഇവിടെ വലിയ താരങ്ങളോ സംവിധയകാരോ ഒരേ സാധനം കുപ്പി പോലും മാറാതെ ഒഴിച്ചു തന്നാല്‍ താനൊക്കെ ആര്‍ത്തിയോടെ വലിച്ചു കുടിച്ചിട്ട് മനോഹരം ഉദാത്തം എന്നോകെ കീച്ചുമല്ലോ . നാണം ഉണ്ടോടോ തനിക്കൊക്കെ ?

അടങ്ങേടെ...... നീ ആരു തീവ്രവാദിയോ? വിഷയത്തിലേക്ക് വാടെ .

പറഞ്ഞത് സത്യമാണ് . മേല്‍പറഞ്ഞത്‌ കുടാതെ നായകന് നായികയോട് വെളിപ്പെടുത്തിയിട്ടില്ലാത്ത പ്രണയവും ഉണ്ട് . പക്ഷെ അവിഒടെ തീര്‍ന്നു നിറവും ആയുള്ള സാമ്യം. ഇവിടെ സിനിമയിലെ പ്രധാന വിഷയം , പേര് സൂചിപ്പിക്കുന്നത് പോലെ അമ്മയും മകളും ആയുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ആണ്.തികച്ചും സാമൂഹ്യ പ്രസക്തി ഉള്ള ഈ വിഷയം തിരഞ്ഞെടുത്തതിനു സംവിധായകനെ അഭിനന്ദിക്കാതെ വയ്യ.തങ്ങള്‍ ജീവിച്ചിരുന്ന പോലെ മക്കളും പ്രത്യേകിച്ചു പെണ്‍കുട്ടികള്‍ ജീവിക്കണം എന്ന നിര്‍ബന്ധം ആണ് ഈ കാലത്തേ കുടുംബങ്ങളില്‍ തലമുറകള്‍ തമ്മിലുള്ള ഉരസ്സല്‍ഇന് മുഖ്യ കാരണം എന്നാണ് എനിക്ക് പലപ്പോളും തോന്നിയിട്ടുള്ളത് . അനൂപ്‌ മേനോന്‍ അവതരിപ്പിക്കുന്ന ഡോക്ടര്‍ ചിത്രത്തില്‍ ഈ വക പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിനെ കുറിച്ച് പറയുന്നുണ്ട് . ആ രംഗങ്ങള്‍ വളരെ നന്നായി ഒരുക്കിയിട്ടുണ്ട് സംവിധായകന്‍ . സാധാരണ സിനിമകളില്‍ (പത്താം നിലയിലെ തീവണ്ടി എന്ന പടത്തില്‍ പോലും) അനൂപ്‌ മേനോനെ കാണുമ്പോള്‍ ഉണ്ടാകുന്ന ഒരു മുഴച്ചു നില്‍ക്കല്‍ ഈ ചിത്രത്തില്‍ തീരെ തോന്നിയില്ല.ഏതൊരു അച്ഛനമ്മമാരെയും ഒരു നിമിഷം ചിന്തിപ്പികുനതാണ് ഈ സിനിമ എന്നാണ് എനിക്ക് തോന്നിയത്.ചുരുക്കത്തില്‍ പറഞ്ഞാല്‍ സത്യന്‍ അന്തികാടിന്റെ സാരോപദേശ സിനിമയെ കാലും (ഇന്നത്തെ ചിന്താ വിഷയം ) എന്ത് കൊണ്ടും ഉദ്ദേശ ശുദ്ധി ഉള്ളതാണ് ഈ ചിത്രം.

ആണോ ശരി എന്നി ബാക്കി പറ .
അമ്മയും (ക്ലാര - ഉര്‍വശി ), മകളും (ജുവെല്‍ - അര്‍ച്ചന ) തമ്മില്‍ നിരന്തരമായ വഴക്കാണ് . മകളുടെ ആധുനിക രീതികള്‍ (ഭയങ്കര ആധുനികം ഒന്നുമില്ല മൊത്തത്തില്‍ ഉള്ള ഒരു റിബല്‍ ലൈന്‍ ) അമ്മക്ക് തീരെ ഇഷ്ടം അല്ല . ഇതിനിടയില്‍ സ്ഥിരമായി റെഫറി കളിക്കുന്ന അച്ഛന്‍ (മുകേഷ് ) . ഇതിനിടയില്‍ മകള്‍ക്ക് ഒരു ചാറ്റ് ഫ്രണ്ട്നെ കിട്ടുന്നു . അവളെക്കാളും പ്രായ കുടുതല്‍ ഉള്ള ഒരു ക്രോണിക് ബാച്ചിലര്‍ ആയ അമീര്‍ എന്ന് വിളിക്കപെടുന്ന അയാള്‍ ജുവേലിന്റെ ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ കഥയെ മുന്നോട്ടു നയിക്കുന്നു . ഇനി ബാക്കി പോയി കണ്ടാല്‍ മതി . പിന്നെ നന്നായി തോന്നിയ രണ്ടു കാര്യങ്ങള്‍ . ഒന്ന്: ഈ ചിത്രം ഇന്റര്‍നെറ്റ്‌ ചാറ്റിങ് കുട്ടികളെ ചതി കുഴിയില്‍ വീഴുതതെങ്ങനെ എന്നുള്ളതിനെ കുറിച്ചല്ല (പീഡനം പ്രതീക്ഷിച്ചു ആരും അങ്ങോട്ട്‌ പോകണ്ട എന്ന് ചുരുക്കം ). രണ്ടു: പ്രശ്നങ്ങള്‍ക്ക് മൊത്തം കാരണം കുട്ടികളോ അച്ഛന്‍ അമ്മമാരോ മാത്രം ആണെന്ന് ഒരിടത്തും പറയുന്നില്ല (രണ്ടു കൂട്ടരും നന്നാകാന്‍ ഉണ്ടെന്നു ചുരുക്കം ) .

അപ്പോള്‍ ഈ പടത്തിനു പ്രശ്നങ്ങള്‍ ഒന്നും ഇല്ലെടെ?

ഉണ്ടല്ലോ . ഉദാഹരണത്തിന് മകളുടെ എല്ലാ ചലനങ്ങളും വിടാതെ ശ്രദ്ധിക്കുന്ന അമ്മ അവള്‍ക്കു ഒരു ചാറ്റ് ഫ്രണ്ട് ഉള്ളതും അവര്‍ തമ്മിലുള്ള അടുപ്പം കൂടുന്നതും ഒരല്‍പം പോലും സംശയിക്കുന്നില്ല . (വോയിസ്‌ ചാറ്റ് ആണ് എന്ന് കുടി ഓര്‍ക്കണം ). പിന്നെ അവസാനത്തെ ഫെലിക്സ് അച്ചനും അമീറും ആയുള്ള സംഭാഷണം ഒഴിവാക്കാം ആയിരുന്നു . (എല്ലാ കാര്യങ്ങളും തെളിച്ചു പറയണം എന്ന് ഈ മലയാള സംവിധയകര്‍കെന്താ ഇത്ര നിര്‍ബന്ധം?) ഒരു പക്ഷെ ജുവെല്ലും അമീറും ക്രോസ് ചെയ്തു പോകുന്നിടത്ത് പടം നിര്‍ത്തിയിരുന്നെങ്കില്‍ അതി മനോഹരം എന്ന് പറയാവുന്ന ഒരു അവസാനം ആയേനെ ചിത്രത്തിന് . പിന്നെ മൊത്തത്തില്‍ നല്ലൊരു തീം ആണെങ്കിലും കഥ പറഞ്ഞിരിക്കുന്നത് തികച്ചും സിനിമ ശാസ്ത്രം ( നാട്യ ശാസ്ത്രം എന്ന് പറയും പോലെ) അനുസരിച്ച് തന്നെ ആണ് . അതിന്റെ ഒരു കുറവ് ഈ ചിത്രത്തില്‍ ഉടനീളം ഉണ്ട് .

ശരി അഭിനയം ?

ഉര്‍വശി നന്നായിടുണ്ട് .ഒപ്പം അര്‍ച്ചനയും (റീമ കല്ലുങ്കല്‍ എന്ന ഭയങ്കര നടിയെക്കളും ഒത്തിരി ഭേദം ) കുഞ്ചാക്കോ ബോബന്‍ അന്യായ ഗ്ലാമര്‍ . (ചില ആംഗിള്‍ ഇല്‍ അര്‍ച്ചനയ്ക്ക് പ്രായ കുടുതല്‍ തോന്നിക്കുന്നു എന്ന് പറഞ്ഞാല്‍ അതിനു കുഞ്ചാക്കോ ബോബനെ മാത്രമേ കുറ്റം പറയാന്‍ പറ്റു . മുകേഷ് കുഴപ്പമില്ല . മറ്റു താരങ്ങള്‍ ആരും തന്നെ ബോര്‍ ആക്കുന്നില്ല.നല്ല ഒന്ന് രണ്ടു പാട്ടുകള്‍ ചിത്രത്തില്‍ ഉണ്ട്.

മലയാളത്തില്‍ കൂവല്‍ തൊഴിലാളികള്‍ ഉണ്ടോ എന്ന് ഈ സിനിമയോടെ എനിക്ക് നല്ല സംശയം തോന്നുന്നു . ഒരു കാരണവും ഇല്ലാതെ ഇടയിക്കിടെ ചില ഭാഗങ്ങളില്‍ നിന്നും (മാത്രം) സംഘടിതം ആയ കൂവല്‍ കേള്‍ക്കുന്നുണ്ടായിരുന്നു . വലിയ പിന്തുണ കിട്ടാത്തത് കൊണ്ടാവണം വേഗം നിന്നു. (അലക്സാണ്ടര്‍ ദി ഗ്രേറ്റ്‌ അനുസരണയോടെ ഇരുന്നു കണ്ടു തള്ളിയ ജനമാണ് ഈ പ്രതികരിക്കുന്നത് എന്ന് കുടി ഓര്‍ക്കണം ).

എടെ നീ ഈ പടത്തിന്റെ നിരൂപണം എഴുതുനുന്ടെങ്കില്‍.നീ ഈ കുറ്റം പറഞ്ഞ കാര്യങ്ങള്‍ ആദ്യം എഴുതുക . (കുറച്ചു കുടി വിശദമായി കാച്ചിയാല്‍ നന്നായി ) .നല്ലത് എന്ന് പറയുന്ന കാര്യങ്ങള്‍ പരമാവധി ചുരുക്കുക (ഒഴിവാക്കാന്‍ പറ്റുന്നത് കളയുക) അഭിനയത്തെ കുറിച്ച് പറയുമ്പോള്‍ സ്ഥിരം ശൈലി,വിമ്മിഷ്ടം,അമിതാഭിനയം,അഭിനയിക്കാന്‍ അറിയില്ല എന്നൊക്കെ കുറെ കേറ്റി അടിക്കുക.എത്രയും ചെയ്താല്‍ ഒരു നിരൂപകന്‍ എന്ന നിലക്ക് നിനക്ക് തെളിയാം. കുറച്ചു മാര്‍ക്ക് കുടെയിട്ടാല്‍ നീ പുലിയെടെ . ഓര്‍ക്കുക ഇതൊരു സൂപ്പര്‍ താര/ സൂപ്പര്‍ സംവിധായക ചിത്രം അല്ല . അപ്പോള്‍ ഇതാണ് നിരൂപക ശാസ്ത്രം (മലയാളം) വിധിച്ചിട്ടുള്ളത് .
.
അണ്ണാ ഇങ്ങനെ ഒക്കെ പറഞ്ഞാല്‍ ...

പിന്നെ ഇങ്ങനെ പറയണമെടെ . അലക്സാണ്ടര്‍ ദി ഗ്രേറ്റ്‌ എന്ന പടത്തെ കുറിച്ച് ദീപികയില്‍ വന്നത് മോഹന്‍ ലാലിന്‍റെ ഗംഭീര പ്രകടനം ആണ് ചിത്രത്തിന്റെ ഹൈ ലൈറ്റ് എന്നാണ് . ഇവന്റെ ഒക്കെ കൂടെ ജീവിക്കണം എങ്കില്‍ എന്തൊക്കെ ചെയ്യണമെടെ ..... അത് പോട്ടെ നീ പടത്തെ കുറിച്ച് ഒറ്റ വാക്കില്‍ ഒരു അഭിപ്രായം പറഞ്ഞെ .

ഇപ്പോളത്തെ മലയാള സിനിമ നിലവാരം വെച്ച് നോക്കിയാല്‍ കുടുംബ സമേതം ആസ്വദിച്ച് കാണാവുന്ന ഒരു ചിത്രം .

Sunday, May 9, 2010

കഥ തുടരുന്നു

ഹോ അങ്ങനെ പണി തീര്‍ന്നു.

എന്ത് ജോലിയാ തീര്‍ന്നത് ഇത്ര ആശ്വസിക്കാന്‍ ?

ഈ ആഴ്ച ഇറങ്ങിയ അവസാന മലയാളം പടവും കണ്ടു തീര്‍ത്തു.അത്ര തന്നെ. ഇപ്പോളത്തെ മലയാള സിനിമയുടെ അവസ്ഥ വെച്ച് ഇതൊരു ഭാരിച്ച ജോലി തന്നെ അണ്ണാ.

ഓഹോ അതിനനാണോ നീ കുറെ നേരമായി വിദൂരതയിലേക്ക് നോക്കി ഇരിക്കുന്നത് ?

അല്ല അണ്ണാ ഞാന്‍ ആലോചിക്കുകയായിരുന്നു നമ്മള്‍ മലയാളികള്‍ ഒറ്റ സ്വരത്തില്‍ ചില കാര്യങ്ങള്‍ എത്ര പ്രാവശ്യം പറഞ്ഞിട്ടും ഒരു പ്രയോജനവും ഇല്ലലോ എന്ന് .

എന്ന് വെച്ചാല്‍ ... ഒരു ഉദാഹരണം?

ഇനി ഉദാഹരണം പറഞ്ഞാലേ മാനസിലാക്കു. ദാ പിടിച്ചോ, മമ്മൂടിയോട് ഡാന്‍സ് ചെയ്യല്ലേ എന്നോ മോഹന്‍ലാലിനോട് തടി കുറയ്ക്കാമോ എന്നോ സത്യന്‍ അന്തികാടിനോട് തിരകഥ എഴുതല്ലേ എന്നോ പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ?

നീ അവസാനം പറഞ്ഞതില്‍ നിന്നും ഒന്ന് മനസിലായി നീ കഥ തുടരും കണ്ടു അല്ലെ ?

ഇന്നി അത് കുടെയെ ബാക്കി ഉണ്ടായിരുന്നുള്ളു .ഈ പടം, സത്യസന്ധമായി പറഞ്ഞാല്‍ മറ്റു രണ്ടു പടങ്ങളെകാളും ഭേദം ആണ് .പക്ഷെ അതിനു കാരണം ഈ ചിത്രത്തിന്റെ മികവല്ല മരിച്ചു മറ്റു ചിത്രങ്ങള്‍ മോശം ആയതു കൊണ്ടാണ് . പിന്നെ ഒരു ഗുണം ഉള്ളത് തിരക്കഥ മാത്രമാണ് ഇതിലെ വില്ലന്‍ എന്നതാണ്.

ഹാ.. നീ ഇങ്ങനെ കത്തി കേറാതെ കഥയെ പറ്റി ഒന്ന് പറയെടെ.

പറയാം മിശ്ര വിവാഹിതരായ യുവ ദമ്പതികള്‍ ഷാനവാസ്‌ - വിദ്യലക്ഷ്മി , അവര്‍ക്ക് ഒരു കുട്ടി.ബന്ധുക്കള്‍ ആരുടെയും പിന്തുണയില്ലാത്ത ഇവര്‍ നഗരത്തില്‍ ജീവിക്കുന്നു. ഒരു നാള്‍ ആളു മാറി ഒരു ഗുണ്ട സംഘം ഷാനവാസിനെ കൊലപ്പെടുത്തുന്നു. അനാഥര്‍ ആയി തീര്‍ന്ന വിദ്യക്കും കുട്ടിക്കും ആരും അഭയം നല്‍കുന്നില്ല. ഒടുവില്‍ നല്ലവനായ ഒരു ഓട്ടോ ഡ്രൈവര്‍ പ്രേമന്‍ (ജയറാം) അവരെ അയാളുടെ കോളനിയില്‍ എത്തിക്കുന്നു.അവിടെ എല്ലാവരും പ്രത്യേകിച്ചു ഒരു പ്രകോപനവും കുടാതെ അവരെ സ്നേഹിച്ചു പണ്ടാരം അടക്കുന്നു . അവര്‍ തിരിച്ചും അങ്ങനെ തന്നെ . ഇതിനിടെയാണ് വിദ്യ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ആയിരുന്നെനും അവസാന പരീക്ഷക്ക്‌ മൂന്ന് നാല് മാസം കുടി ഉള്ളപ്പോള്‍ ആയിരുന്നു പഠിത്തം ഉപേക്ഷിച്ചത് എന്നും കോളനി വാസികള്‍ അറിയുന്നത്. ഉടനെ കോളനി വാസികള്‍ എല്ലാം ചേര്‍ന്ന് അവരുടെ ചീത്ത ശീലങ്ങള്‍ എല്ലാം ഉപേക്ഷിച്ചു കാശു സമ്പാദിച്ചു സമ്പാദിച്ചു .. വിദ്യയെ പഠിപ്പികുന്നു.ഏതാണ്ട് ഡോക്ടര്‍ ആയി കഴിയുമ്പോള്‍ ഷാനവാസ്‌ ഇന്റെ ബന്ധുക്കള്‍ കുട്ടിയെ ആവശ്യപ്പെട്ടു രംഗത്ത് വരുന്നു. അവരെ വിദ്യ അട്ടി ഓടിക്കുന്നു എങ്കിലും പ്രശ്നം വര്‍ഗീയം ആകുമോ എന്ന് ഭയന്ന് വിദ്യ സുഹൃത്തിന്റെ സഹായത്തോടെ കുവൈറ്റ്‌ല്‍ ഒരു ജോലി സംഘടിപ്പിച്ചു നാട് വിടുന്നു .കോളനി വാസികള്‍ നിറകണ്ണുകളോടെ യാത്ര അയക്കുന്നു. അവരുടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം ഉണ്ടാക്കി കൊള്ളാം എന്നും . പ്രേമനെ ഉടനെ ഗള്‍ഫിലേക്കും തന്റെ ജീവിതത്തിലേക്കും ക്ഷണിക്കും എന്ന ഉറപ്പും കൊടുത്തിട്ട് വിദ്യ യാത്രയാകുന്നു. കഥ തുടരും. എപ്പിടി ?

ഡേ ഇതെന്തോന്ന് സീരിയലോ ?

മിശ്ര വിവാഹിതരായ രണ്ടു പേരുടെ കഥ സത്യന്‍ മുന്‍പും പറഞ്ഞിട്ടുണ്ട് . സസ്നേഹം എന്ന ആ ചിത്രം ഇപ്പോളും കണ്ടു കൊണ്ടിരിക്കാവുന്നതാണ് . എന്നാല്‍ ഇതേ തീം കഥ തുടരുന്നു എന്നതില്‍ എത്തുമ്പോള്‍ സംഗതി വെറും കെട്ടി കാഴ്ച ആയി മാറുന്നു.യുക്തി ഭദ്രമായ തിരകഥ ഒരുക്കാന്‍ പ്രിയപ്പെട്ട സത്യന്‍ അന്തികാട് , നിങ്ങള്ക്ക് കഴിയില്ല . ഈ സത്യം നിങ്ങള്‍ മനസിലാക്കുമ്പോള്‍ ഞങ്ങള്‍ , മലയാള പ്രേക്ഷകര്‍ക്ക്‌ ഒരു പക്ഷെ കുറച്ചു നല്ല ചിത്രങ്ങള്‍ കിട്ടിയേക്കും.താങ്കള്‍ സ്വന്തമായി തിരകഥ രചിച്ച ചിത്രങ്ങള്‍ എല്ലാം ഗ്രഹലക്ഷ്മി, വനിതാ നിലവാരത്തില്‍ ഉള്ളതാണെന്ന് പറഞ്ഞാല്‍ അതൊരു സത്യം മാത്രം ആണ്.

അടങ്ങെടെ നിനകെന്താ പിടിക്കാതെ അത് പറ.

അണ്ണന്‍ തന്നെ ചോദിച്ചല്ലോ ഇതു സീരിയല്‍ കഥയാണോ എന്ന് . അതിനു പോലും കുറച്ചു ലോജിക് വേണ്ടേ . ഭര്‍ത്താവു മരിച്ചു പോയ, ബന്ധുക്കള്‍ ഇല്ലാത്ത, നഗരത്തില്‍ ജീവിക്കുന്ന ,വിദ്യാഭ്യാസം ഉള്ള ഒരു സ്ത്രീ ആദ്യം ശ്രമിക്കാവുന്നത് ഒരു ജോലി കിട്ടാനല്ലേ? ചെല്ലുന്നിടത്തെല്ലാം അവരോടു ജോലി വേണമെങ്ങില്‍ അവിഹിത ബന്ധം നടത്തണം എന്ന് ആവശ്യപ്പെടുന്നു എങ്കില്‍ (അങ്ങനെ ഒരു സംഭവം കാണിക്കുന്നുണ്ട്.പിന്നെ അവര്‍ ജോലിക്ക് ശ്രമിക്കുന്നുമില്ല) അവര്‍ക്കെന്തോ പ്രശ്നം ഉണ്ട് എന്നാണ് മന്സിലകേണ്ടത് .

ഈ കാലഘടത്തില്‍ ജീവിക്കുന്ന ഒരു സ്ത്രീ പെട്ടന്ന് വിധവ ആയാല്‍,ജീവിക്കാന്‍ വേറെ വഴി ഇല്ലെങ്കില്‍ ഒന്ന് കണ്ടു പിടിക്കാന്‍ നോക്കുമോ അതോ മകളെയും കൊണ്ട് പാര്‍ക്കിലും റെയില്‍വേ പ്ലാറ്റ്ഫോംലും കഴിയുമോ?(അതും ഒരു ടെന്‍ഷന്‍ഉം ഇല്ലാതെ).

തന്നെ കല്യാണം കഴിച്ചത് കൊണ്ട് ഭാര്യക്ക്‌ ഒരു കുറവും വരരുത് എന്ന് നിര്‍ബന്ധം ഉള്ള നല്ലവനായ ഭര്‍ത്താവു,ഭാര്യയുടെ (പഠിക്കാന്‍ മിടുക്കി അയ) ഒരു മൂന്ന് നാല് മാസം കുടി കഴിഞ്ഞാല്‍ തീരുന്ന മെഡിസിന്‍ വിദ്യാഭ്യാസം പൂര്‍ത്തിയാകാന്‍ പ്രേരിപ്പികാത്തത് എന്ത് കൊണ്ടാണാവോ?

നിങ്ങള്‍ ഒരു സ്ത്രീ ആണെങ്കില്‍,ദിവസവും പത്രം വായിക്കുന്ന ആളും ആണെങ്കില്‍,ഒരു പരിചയവും ഇല്ലാത്ത ഒരു ഓട്ടോ റിക്ഷ ഡ്രൈവര്‍ വിളിക്കുമ്പോള്‍ അയാളുടെ കൂടെ ഒരു കോളനിലേക് പോകുമോ? (പിന്നെ ആദ്യമേ സ്ക്രിപ്റ്റ് മുഴുവന്‍ വായിച്ചതു കൊണ്ട് നന്മ മാത്രം നിറഞ്ഞ ഒരു കോളനി ലേക്കാണ് താന്‍ പോകുനതെന്ന് വിദ്യക്ക് അറിയാമായിരിക്കും!!)

മതിയെടെ.

തീര്‍ന്നില്ല ഇങ്ങനെ പറയാന്‍ തുടങ്ങിയാല്‍ ഒരു നൂറു കുറ്റം പറയാം ഈ പടത്തില്‍. പിന്നെ അഭിനയം . അത് നടീ നടന്‍മാര്‍ അവര്‍ക്ക് പറ്റുന്നത് പോലെ ഒക്കെ ചെയ്തിട്ടുണ്ട്. സത്യന്റെ സ്ഥിരം നായികാ മീര ജാസ്മിന്‍ ഇല്ല എന്നുള്ളത് മാത്രമാണ് ഏക ആശ്വാസം .മമത തെറ്റില്ലാതെ തന്റെ വേഷം ചെയ്തിടുണ്ട്.ജയറാം തന്റെ സ്ഥിരം ശൈലിയില്‍ തന്നെ.പാട്ടുകള്‍ ഭാഗ്യ ദേവതയുടെ അത്ര നന്നായില്ല എന്നാണ് തോന്നിയത്.

അപ്പോള്‍ ഇതു കാണാന്‍ പോകുന്നവരോട് ........

എന്ത് പറയാന്‍? അവരുടെ ഒക്കെ തലയില്‍ എഴുത്ത് . എനിക്ക് പറയാന്‍ ശ്രീ സത്യന്‍ അന്തികാടിനോട് മാത്രമേ ഉള്ളു . സര്‍,താങ്കള്‍ക്ക് ഇനിയും സമയം ഉണ്ട് .നല്ല ഒരു തിരകഥ കൃത്തിനെ കണ്ടു പിടിച്ചു ഒരു നല്ല സത്യന്‍ ചിത്രവുമായി വരിക .അതല്ല മൂക്കില്ലാത്ത ഈ മലയാള സിനിമ രാജ്യത്തു ഒരു മുറി മൂക്കന്‍ രാജാവായി തുടരാന്‍ ആണ് ഭാവമെങ്ങില്‍. .... മലയാള സിനിമയുടെ മറ്റൊരു ഗതികേടായി മാറാന്‍ താങ്കള്‍ക്ക് അധിക നേരം വേണ്ടി വരില്ല

പോക്കിരി രാജാ Born to win

എടെ നീ വീണ്ടും ഉയത്തു എഴുനേറ്റോ. അലക്സാണ്ടര്‍ ദി ഗ്രേറ്റ്‌ കഴിഞ്ഞതോടെ നീ ഒരു ആഴ്ച എങ്കിലും കിടപ്പായിരിക്കും എന്നാ ഞാന്‍ കരുതിയെ .
ചുമ്മാതിരി അണ്ണാ. എന്തൊക്കെ ബുദ്ധി മുട്ടുകള്‍ ഉണ്ടെങ്കിലും എനിക്ക് എന്റെ ലക്ഷോപലക്ഷം വായനകാരെ മറക്കാന്‍ പറ്റുമോ .അവരില്ലാതെ എന്നികെന്തു ആഘോഷം ?

ഡേ നിറുത്ത്, പഞ്ച് ഡയലോഗ് അടിക്കാന്‍ നീ ആരു സൂപ്പര്‍ ഡോക്ടര്‍ താരങ്ങളോ . കാര്യം പറയെടെ.
ശരി പറഞ്ഞേക്കാം ഇന്നലെ പൊയ് പോക്കിരി രാജാ കണ്ടു .
തന്നെ..... എങ്ങനെ ഉണ്ടെടെ പടം ?
വൈശാക് എന്ന വ്യക്തിയാണ് പടം സംവിധാനം ചെയ്തിരിക്കുന്നത് . അദേഹം ഒരു പുതു മുഖ സംവിധായകന്‍ ആണെന്നാണ് ഞാന്‍ മനസിലാക്കുന്നത്‌ . (അല്ലെങ്ങില്‍ ക്ഷമി) തിരക്കഥ സിബി കെ തോമസും ഉദയ കൃഷ്ണനും നിര്‍വഹിച്ചിരിക്കുന്നു. സംഗീതം ജാസ്സി ഗിഫ്റ്റ് (തെറ്റില്ലാതെ വൃത്തി കേടാക്കിയിടുണ്ട്). അഭിനയിക്കുനവര്‍ മമ്മൂടി, പ്രിത്വിരാജ് ,ശ്രേയ സരന്‍ , സലിം കുമാര്‍ , സിറാജ് , റിയാസ് ഖാന്‍ , സിദ്ദിക് ... അങ്ങനെ പോകുന്നു .ഇനി മാര്‍ക്കു കളിലേക്ക് കടന്നാല്‍ .......

നിര്‍ത്തെടാ .. അവന്റെ ഒരു വാര്‍ത്ത‍ വായന . പല പ്രാവശ്യം പറഞ്ഞിടുണ്ട് നിന്നോട് .മര്യാദക്ക് ഉള്ള കാര്യം നേരെ ചൊവ്വേ പറയമെങ്ങില്‍ ഈ പണി ചെയ്താല്‍ മതി എന്ന് .

അല്ല അണ്ണാ മാര്‍ക്ക്‌ ഇട്ടില്ലെങ്ങില്‍ എന്നെ നിരുപകനായി ആരും അംഗീകരിക്കില്ല . അല്ലെങ്കിലും ഞാന്‍ ഒന്ന് ഗതി പിടിക്കുനത് നിങ്ങള്‍ക്കിഷ്ടമാല്ലലോ .

നീ കാര്യം പറയെടെ . ചുമ്മാ .....
ശരി പടത്തിന്റെ കഥ , ഒരു പുതുമയും ഇല്ലാത്തതാണ് (അത് പിന്നെ ഒരു പുതിയ കാര്യമല്ലലോ ) നിരവധി സിനിമകളില്‍ നിന്നും അടിച്ചുമാറ്റിയ,അഥവാ ആ സിനിമകളെ ഓര്‍മിപ്പികുന്നതാണ് ഇതിലെ മിക്ക രംഗങ്ങളും രാജമാണിക്യം,അണ്ണന്‍ തമ്പി, സംഘടനം പലപ്പോഴും പുതിയ മുഖം എന്ന സിനിമയെ ഓര്‍മിപ്പിക്കുന്നു.മമ്മൂടിയും പ്രിത്വിരാജും അവരവരുടെ റോളുകള്‍ തെറ്റില്ലാതെ ചെയ്തു എന്ന് കരുതാം. മമ്മൂട്ടിയുടെ കോമഡി രംഗങ്ങള്‍ പലപ്പോളും അമിതാഭിനയതിന്റെ വക്കിലെത്തി നില്‍ക്കുന്നു. (എങ്കിലും ചിരിപ്പികുന്നുണ്ട് ) . മമ്മൂടിയെ കൊണ്ട് ഇനി ഡാന്‍സ് ചെയ്യിക്കുന്ന സംവിധായകര്‍ക്ക് എതിരെ public nuisenceനു കേസ് എടുക്കേണ്ടതാണ്.(അഥവാ അദേഹത്തിന് ഡാന്‍സ് ചെയ്യണം എന്ന് നിര്‍ബന്ധം ആണെങ്ങില്‍ ദയവായി ഒറ്റയ്ക്ക് ചെയുക. യുവ താരങ്ങളുടെ കൂടെ നൃത്തം ചെയ്യുമ്പോള്‍, പ്രിയപ്പെട്ട മമ്മൂടി,താങ്കള്‍ തികച്ചും ബോര്‍ ആണ്.)

എടെ നീ ഇങ്ങനെ അടച്ചു കുറ്റം പറയാതെ കഥയെ കുറിച്ച് എന്തെങ്കിലും കൂടെ ഒന്ന് ......

ശരി ആദ്യം ഫ്ലാഷ് ബാക്ക് . കൊല്ലംകോട്‌ എന്ന ഗ്രാമം അവിടുത്തെ തറവാട്ടുകാര്‍ തമ്മിലുള്ള കുടിപ്പക . ഒരു തറവാട്ടിലെ കാരണവര്‍ നെടുമുടി വേണുവിന്റെ മക്കള്‍ രാജയും സൂര്യയും (രാജാ എന്നൊക്കെ കേരളത്തില്‍ ആരെങ്കിലും പേരിടുമോ എന്ന് ചോദിച്ചാല്‍ ഉത്തരം ഇല്ല ) ഉത്സവം നടത്തുന്നത് പ്രമാണിച്ചുള്ള പതിവ് തര്‍ക്കം . അതിനിടയില്‍ നെടുമുടിയുടെ ഒരു കയ്യബദ്ധം മൂലം സംഭവിക്കുന്ന ഒരു മരണം ഏറ്റെടുത്തു രാജാ ജയിലില്‍ പോകുന്നു . ശിക്ഷ കഴിഞ്ഞു ഉണ്ടാകുന്ന കശപിശയെ തുടര്‍ന്ന് രാജാ തമിള്‍ നാട്ടിലേക്കു പോകുന്നു . മധുരയില്‍ ഒരു ദാദയുടെ കൂടെ കൂടുന്നു .
കാലം കടന്നു പോകുന്നു സൂര്യ വളര്‍ന്നു പ്രിത്വിരാജ് ആകുന്നു . സൂര്യയുടെ സ്വഭാവം നന്നകാനായി അളിയന്‍ ഇന്‍സ്പെക്ടര്‍ ഇടിവെട്ടു സുഗുണന്‍ (സിറാജ് ) ഇന്റെ കൂടെ കൊച്ചിയില്‍ എത്തുന്നു. അവിടെവെച്ചു പോലീസ് കമ്മിഷണര്‍ (സിദ്ദിക്) ടെ മകളുമായി (ശ്രേയ) പ്രണയത്തിലാകുന്ന സൂര്യ .അഭ്യന്തര മന്ത്രിയുടെ മകനുമായി (റിയാസ് ഖാന്‍.പതിവുപോലെ വില്ലന്‍ ) കല്യാണം നടത്താന്‍ പ്ലാന്‍ ചെയ്തിരുന്ന കമ്മിഷണര്‍ (ഇയാള്‍ ശ്രേയയുടെ രണ്ടാന്‍ അച്ഛനാണ് ) സൂര്യയെ കള്ളകേസ്ല്‍ കുടുക്കുന്നു . അനിയനെ രക്ഷിക്കാന്‍ മധുരയില്‍ നിന്നും രാജാ എത്തുന്നതോടെ പടത്തിന്റെ രണ്ടാം പകുതി തുടങ്ങുന്നു . ഒടുവില്‍ എല്ലാം ശുഭം .

അപ്പോള്‍ പടം ഒരു രക്ഷയും ഇല്ലെടെ. സഹിക്കതില്ലെടെ?

അതാണ് തമാശ ഇതൊക്കെ അന്നെങ്കിലും ഈ പടം നമ്മളെ കൊല്ലുന്നില്ല . അതിന്റെ ക്രെഡിറ്റ്‌ പൂര്‍ണമായും തിരകഥ എഴുതിയ സിബി കെ തോമസും ഉദയ കൃഷ്ണനും ആണ് .ഏറെ കാലത്തിനു ശേഷം സലിം കുമാറിനെയും സിറാജിനെയും സഹിക്കാവുന്ന പരുവത്തില്‍ അവതരിപ്പിചിടുണ്ട് . ശ്രേയ സരന് നല്ല ഒരു പാട്ട് പോലും കൊടുത്തിട്ടില്ല . പല്ലപ്പോഴും തമിള്‍ മാര്‍ക്കറ്റ്‌ നോക്കിയാകണം വിട്ടു വീഴ്ചകള്‍ക്ക് സംവിധായകന്‍ തയ്യാറാകുന്നുണ്ട് . ആദ്യത്തെ ഗാന രംഗം തന്നെ ഉദാഹരണം (ശ്വേത മേനോന്‍ വക ) . പ്രിത്വിരാജ് തന്റെ സൂപ്പര്‍ താര പദവിയിലേക്കുള്ള യാത്ര തുടരുന്നു . മമ്മൂട്ടി തന്റെ താര പദവി ഉപയോഗിച്ച് പ്രിത്വിരജിനെ ഒരു തരത്തിലും ഓവര്‍ ഷാഡോ ചെയ്യുന്നില്ല . അതിനു ആ നടനെ അഭിനന്ദിക്കാതെ വയ്യ.വില്ലന്‍ മാരായി എത്തുന്ന സിദ്ദിക്ഉം റിയാസ് ഖാനും പതിവ് ജോലികള്‍ തന്നെ. വില്ലന്‍ വേഷങ്ങളില്‍ ഇപ്പോള്‍ സായി കുമാറിനെ തീരെ കാണാന്‍ കിട്ടുനില്ലലോ എന്ന് അറിയാതെ ഓര്‍ത്തു പോയി .(സ്ഥിരമായി സിദ്ദിഖിനെ വില്ലനായി കാണുന്നത് കൊണ്ടാകാം )

എടെ നീ ഇങ്ങനെ എല്ലാം കൂടെ പറഞ്ഞാല്‍ എങ്ങനാ ? പടം കൊള്ളാമോ ഇല്ലെ ?
ഒരു വിജയ്‌ ചിത്രം പോലെ കാണാം എങ്കില്‍ പോക്കിരിരാജ ഒരു നല്ല entertainer ആയി ആസ്വദിക്കാവുന്നതാണ് . അല്ല നിങ്ങള്ക്ക് കലാ മൂല്യം ഉള്ള ലോകോത്തര പടം ആണ് ലക്‌ഷ്യം എങ്കില്‍ ദയവായി ആ വഴിക്ക് പോകരുത്.പിന്നെ അലക്സാണ്ടര്‍ ദി ഗ്രേറ്റ്‌ കണ്ടു കഴിഞ്ഞ ഒരു നിര്‍ഭാഗ്യവാന്‍ ആണ് നിങ്ങള്‍ എങ്കില്‍ ധൈര്യമായി പോക്കിരി രാജയ്ക്ക് വിട്ടോ പടം ഉറപ്പായും നിങ്ങള്ക്ക് ആസ്വദിക്കാം.

Saturday, May 8, 2010

അലക്സാണ്ടര്‍ ദി ഗ്രേറ്റ്‌

അണ്ണാ.. കുറച്ചു വെള്ളം ... വേഗം

എന്താടെ നീ നിന്ന് കിതൈക്കാതെ . അവിടെങ്ങാനും ഇരിക്ക്. ഇന്നാ വെള്ളം കുടി.

ഹോ എപ്പോള ശ്വാസം നേരെ വീണത്‌ .

എടെ നീ ഇന്നലെ തമിള്‍ പടങ്ങളെ ഒക്കെ പുച്ചിച്ചു നിലവാരവും കലാമൂല്യവും ഉള്ള മലയാള പടങ്ങള്‍ കാണാന്‍ പോയതാണല്ലോ . എന്നിട്ട് ?

അണ്ണാ വെറുതെ ശവത്തില്‍ കുത്തല്ലേ പ്ലീസ്. ഇന്നലെ വാശിക്ക് പൊയ് കണ്ട പടം അലക്സാണ്ടര്‍ ദി ഗ്രേറ്റ്‌ ആയി പോയി.

അത് കൊണ്ട് ? ഡോക്ടര്‍ ലാലേട്ടന്റെ പടമല്ലേ എങ്ങനെ ഉണ്ട് ? നീ വിശദമായി ഒന്ന് പറഞ്ഞെ .

പടം തുടങ്ങുന്നത് തരകേടില്ലാത്ത ഒരു പാട്ടോടെയാണ്‌ ( ഒപ്പം അസഹനീയമായ കൊറുസ്സും) ചെറുപ്പക്കാരനായ സായി കുമാറിനെയും ഒരു കുട്ടിയേയും ആണ് ഈ ഗാന രംഗത്തില്‍ കാണിക്കുന്നത്. അതിനുശേഷം കുറെ വര്‍ഷങ്ങള്‍ക്കു ശേഷം കഥ (അഥവാ കഥ എന്ന് ഇവനൊക്കെ പറയുന്ന സാധനം)തുടങ്ങുന്നു .

വര്‍മ industries മുതലാളി സായികുമാര്‍ (വയസായി) മകന്‍ ബാല ഭാര്യ സുധ ചന്ദ്രന്‍. സായി കുമാര്‍ ഭാര്യയും മകനുമായി പിണക്കത്തിലാണ് . പതിവ് പോലെ കുറെ ബന്ധുക്കള്‍ സിദ്ദിക് ഇന്റെ നേത്രുത്വത്തില്‍ സായികുമാര്‍ ചത്ത്‌ തുലഞ്ഞാല്‍ സ്വത്തു അടിച്ചു മാറ്റാന്‍ തയാറായി ഇരിപ്പുണ്ട്.ബാലാ ബിസ്നെസ്സ് ഒക്കെ പൊളിഞ്ഞു കടക്കാരെ കൊണ്ട് പൊറുതി മുട്ടി ഇരിക്കുന്നു. ബാലയുടെ കാമുകി ഒരു ബോംബെ മോഡല്‍ കൂടെ കൂടെ പ്രത്യക്ഷപെടുന്നു. അങ്ങനെ ഇരിക്കുമ്പോള്‍ പെട്ടന്ന് ഒരു ഹാര്‍ട്ട്‌ അറ്റാക്ക്‌ വന്നു സായികുമാര്‍ പണ്ടാരം അടങ്ങുന്നു. എല്ലാവരും ആകാംഷയോടെ കാത്തിരിക്കുമ്പോള്‍ വക്കീല്‍ സായി കുമാറിന്റെ വില്‍ പത്രം വായിക്കുന്നു . ആകെ മൂന്ന് വരി ഉള്ള ഒരു വില്‍പത്രം ആണത്രെ ഇതു !!
അതനുസരിച്ച് എല്ലാ സ്വത്തും ഇവര്‍ക്കാര്‍ക്കും അല്ല മറിച്ചു....

ഞാന്‍ പറയാം ബെല്ലാരിയില്ലേ ഒരു പോത്ത് കച്ചവടക്കാരനാണ് . പേര് രാജ മാണിക്യം . തന്നെടെ ....

ചുമ്മാതിരി അണ്ണാ അവിടെയല്ലേ കഥയുടെ വ്യത്യസ്തത . ഇവിടെ സ്വത്തു മുഴുവനും പോകുന്നത് സായികുമാറിന്റെ രഹസ്യ സന്തതി അയ അലക്സാണ്ടര്‍ വര്‍മക്കാണ്.പിന്നെ അയാള്‍ ജീവിചിരുപ്പില്ലേല്‍ കുറച്ചു സ്വത്തു ബാലയ്ക്കും കുറച്ചു ബന്ധുകള്‍ക്കും ബാക്കി ഏതോ ട്രസ്റ്റിനു പോകും .രണ്ടു പേരും ജീവിചിരുപ്പില്ലെങ്ങില്‍ സ്വത്തു മുഴുവനും ട്രസ്റ്റിനു.ഇതു കേട്ട പാതി ബാല അലക്സാണ്ടര്‍ വര്‍മയെ തേടി ബോംബൈക്ക് വെച്ച് പിടിക്കുന്നു. (പറയാന്‍ മറന്നു വര്‍മ സ്ഥാപനങ്ങളുടെ ബേസ് ദുബായ് ആണ് )
കൂട്ടിനു കാമുകി യും പിന്നെ അമ്മാവന്‍ ജഗദീഷും ഉണ്ട് . ഒരു വൃത്തികെട്ട വിഗും വെച്ച് പ്രത്യക്ഷപെടുന്ന ജഗദീഷ് പടം കാണുന്നവരെ ചിരിപ്പിച്ചേ അടങ്ങു എന്ന വാശിയില്‍ ആണ്.എന്ത് ചെയാന്‍ സഹിക്കുക തന്നെ.

എന്നിട്ട് ?

എന്നിട് എന്തോന്ന് ? ബോംബയില്‍ എത്തുന്ന അവര്‍ അലക്സാണ്ടര്‍ വര്‍മയെ അന്വേഷിക്കുന്നു . അവസാനം അയാള്‍ ഒരു കൊലപാതക കേസ്ല്‍ ശിക്ഷ അനുഭാവിക്കയാനെന്നും മാനസിക നില തകരാറില്‍ ആയതിനാല്‍ ഇപ്പോള്‍ ഭ്രാന്താശുപത്രിയില്‍ ചികിത്സയില്‍ ആണെന്നും അറിയുന്നത്.അവിടെ എത്തുന്ന അവര്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന അലക്സാണ്ടര്‍ വര്‍മയെ കാണുന്നു . അതിനു ശേഷം പടം എങ്ങോട്ടോ പോയി പണ്ടാരം അടങ്ങുന്നു.

ഹ നീ അങ്ങനെ അറുത്തു മുറിച്ചു പറയാതെ . ഒന്ന് വിശദമാക്കെടെ

അണ്ണാ ലാലേട്ടനെ ഈ പടത്തില്‍ കണ്ടാല്‍ ഇയാള്‍ക്ക് അഭിനയിക്കാന്‍ അറിയാമോ എന്ന് ആരും ചോദിച്ചു പോകും ആരും. അത്രക്ക് ബോര്‍ ആയിട്ടാണ് ലാലേട്ടന്‍ അഭിനയിച്ചു തകര്‍ക്കുന്നത്.പിന്നെ ഭ്രാന്തന്‍ ആയതു കൊണ്ട് എന്ത് വേണേലും ആകാമല്ലോ . തിരകഥ എന്നൊരു സാധനം ഇല്ലാത്തതും സംവിധായകന്‍ പണി പഠിക്കാന്‍ ഇറങ്ങിയ ആളു ആയതും ഈ പടത്തെ ഒരു അനുഭവം ആക്കി മാറ്റുന്നു.പിന്നെ വട്ടാണെന്ന് കരുതി ലാലേട്ടന്‍ മോശക്കാരന്‍ ആണെന്ന് ആരും കരുതരുത് .ബഹു ഭാഷ പണ്ഡിതന്‍,സംഗീത,സംഗീത ഉപകരണങ്ങളില്‍ വിദഗ്ധന്‍,കണക്കില്‍ അതിവിദഗ്ദന്‍,ഒടുക്കത്തെ ഓര്‍മ ശക്തി എന്തിനു അധികം പറയുന്നു ഒന്നോ രണ്ടോ കൊല്ലം മെഡിക്കല്‍ കോളേജില്‍ പോയതിന്റെ ബലത്തില്‍ ഒറ്റയ്ക്ക് ഒരു operation വരെ വിജയകരം ആയി ചെയുന്നുണ്ട് ഡോക്ടര്‍ ലാലേട്ടന്‍ ഈ പടത്തില്‍.(ഡോക്ടര്‍മാര്‍ അന്തിച്ചു നില്‍കുകയും അഭിനന്ദിക്കുകയും വേറെ).ലാലേട്ടന്റെ വട്ടു ഒരു പ്രത്യേക തരത്തില്‍ ഉള്ളതാണ് പോലും . ഒരു പ്രോഗ്രാം ചെയ്ത പോലെയാണ് അദേഹം പ്രവര്‍ത്തിക്കുക എന്നാണ് ഡോക്റെര്സ് പോലും പറയുന്നേ. (കാണുന്ന നമുക്ക് വട്ടു പിടികാത്തത് ഭാഗ്യം).തമാശ പോരാത്തത് കൊണ്ടാവും സിദ്ദിക്കു അയക്കുന്ന കുറെ മണ്ടന്‍ ഗുണ്ടകള്‍ അലക്സാണ്ടര്‍ വര്‍മയെ തട്ടി കൊണ്ട് പോകാന്‍ നടക്കുന്നുണ്ട്.ഒരിക്കല്‍ തട്ടി കൊണ്ട് പോകുമ്പോള്‍ ഗുണ്ടകളെ കച്ചാ പാപ്പട് പച്ചാ പാപ്പട് പോലുള്ള toung twisters പറഞ്ഞു പറ്റിച്ചു !!! രക്ഷപെടുന്നുണ്ട് അലക്സാണ്ടര്‍ വര്‍മ.ഇതിലും എത്ര ഭേദം ആണെടെ ആ വടിവേലുവിന്റെ വളിച്ച കോമഡി.പടം അവസാനിക്കാരകുമ്പോള്‍ ലാലേട്ടന്‍ വെറുതെ വട്ടു അഭിനയിക്കയായിരുന്നു എന്നും. സ്വന്തം അച്ഛനായ സായി കുമാറിനെ കുടുക്കാനുള്ള ഒരു ശ്രമത്തെ ( കുടുക്കാനുള്ള തന്ത്രം ആണ് കോമഡി. സായികുമാര്‍ ഒരു ഹോട്ടലില്‍ മുറി എടുക്കുന്നു . മുറിയില്‍ വരുന്ന സായി കുമാര്‍ കാണുന്നത് ബാത്ത് റൂമില്‍ അവിടുത്തെ ഒരു ജീവനകാരിയുടെ ശവം !!. തീര്‍ന്നില്ലേ . സായി കുമാറിന്റെ ജീവിതം കട്ട പുക!!! എന്തൊരു തന്ത്രം ) തകര്‍ക്കാനായി നല്ലവനായ ലാലേട്ടന്‍ ആ കൊലകുറ്റം ഏറ്റെടുക്കുകയും പിന്നെ കുറെ കാലമായി നിരന്തരമായി വട്ടു അഭിനയിക്കുകയും ആയിരുന്നത്രെ.
ഇതൊക്കെ പറഞ്ഞതിന് ശേഷവും ലാലിന്‍റെ പെരുമാറ്റത്തില്‍ പറയതക്ക ഒരു വ്യത്യാസവും നമുക്ക് കാണാന്‍ കഴിയുന്നില്ല.ദേഹം അനങ്ങി അഭിനയിക്കാന്‍ പോലും പറ്റാത്ത ഡോക്ടര്‍ ലാലേട്ടന്‍ മലയാള സിനിമക്ക് ഒരു ബാധ്യത ആയി മാറുകയാണ് എന്ന് പറഞ്ഞാല്‍ ദയവായി ഫാന്‍സ്‌ പിണങ്ങരുത്,പിന്നെ അവസാനം ബുദ്ധിമാനായ ലാലേട്ടന്‍ എല്ലാരേയും പറ്റിച്ചു സ്വത്തുക്കളെല്ലാം ബാലക്ക് കൊടുത്തിട്ട് പോകുന്നിടത്ത് പടം തീരുന്നു . ഇതിനിടെ സായി കുമാറിനെ കുരുക്കാന്‍ ശ്രമിച്ച വില്ലന്‍ ബന്ധുവിനെ പിടികുടുന്നും ഉണ്ട്.സംവിധായകന്‍ എന്ന നിലയ്ക്ക് ശ്രീ മുരളി നാഗവള്ളി ജയ സൂര്യയും (സംവിധായകന്‍) പ്രശാന്ത് മബുള്ളിയെയും ബഹു ദൂരം പിന്നില്‍ ആക്കിയിരിക്കുന്നു

മതിയാക്കെടെ. കേട്ടിട് തന്നെ മതിയായി . നീ എങ്ങനെ പിടിചിരുന്നെടെ ഇതു മുഴുവന്‍ കണ്ടു കൊണ്ട് ?

അത് എപ്പോളും എനിക്ക് പോലും അറിയില്ല അണ്ണാ . ഏതായാലും ഭഗവാനും , Angel ജോണ്‍ ഉം ഒക്കെ സഹിച്ചിരുന്നവര്‍ ആണ് നിങ്ങള്‍ എങ്കില്‍ , വേറെ ഒന്നും ചെയ്യാന്‍ ഇല്ലെങ്ങില്‍ മാത്രം ഒന്ന് രണ്ടു പ്രാവശ്യം കുടി ആലോചിച്ചിട്ട് ഈ പടം കാണുക.

Thursday, May 6, 2010

സുറാ

പന്ന .....മ .......പ .....ത ....$%&**&^*^***

എന്താടെ രാവിലെ പച്ച തെറി എഴുതി കളിക്കുവാണോ ? നീ വല്ല മത്സരത്തിനും പോകുന്നുണ്ടോ ? (അതിനു തെറി എഴുതല്‍ എന്നെടെ competition ഐറ്റം ആക്കിയത്?)

ദേ കാര്യം ഒക്കെ ശരി . ഒരു മാതിരി ജോലിക്കിടയില്‍ തടസപ്പെടുത്തിയാല്‍ ഉണ്ടല്ലോ ?

അതിനു നിന്നെ പത്രത്തില്‍ എടുതോടെ?

അതല്ല അണ്ണാ സുറായുടെ റിവ്യൂ ഇതു വരെ ഇട്ടില്ല.(പിന്നെ ഇട്ടാലും ഇല്ലെങ്കിലും നമുക്കല്ലാതെ ആര്‍ക്കും പ്രശ്നം ഒന്നും ഇല്ലാത്തതിനാല്‍ കുഴപ്പം ഇല്ല)

ഓഹോ ശരി എന്നാല്‍ നീ രചിചിടത്തോളം ഒന്ന് വായിച്ചേ . കേള്‍ക്കട്ടെ.

ശരി ഇന്ന പിടിച്ചോ . ശ്രീ രാജകുമാര്‍ സംവിധാനം ചെയ്ത സുറാ എന്ന ചിത്രം കാണാന്‍ കേറുന്നവനെ കൊന്നു കൊല വിളിക്കുനതാണ് .ഒരു പാട്ട്,ഒരു കോമഡി രംഗം ഒരു അടി എന്ന കൃത്യം ആയ രീതില്‍ ചെയ്തിട്ടുള്ള പടം ഒന്ന് തീര്‍ന് കിട്ടിയാല്‍ മതി എന്ന തോന്നലാണ് പ്രേക്ഷന് ഉണ്ടാക്കുനത് ...... ഈ ഒരു ലൈന്‍ പോരെ.

എടെ പ്രേക്ഷകനെ വിട്ടേരെ നിനക്ക് പടം പിടിച്ചില്ലേ.ഇല്ലെങ്കില്‍ എന്താ കാരണം ? അത് പറ.

അതിപ്പോള്‍ തുടക്കം തന്നെ ഒരു കടല്‍തീരം . അവിടെ പ്രകൃതി ക്ഷോഭം മൂലം കടലില്‍ പോയ കുറേ മീന്‍ പിടുത്തകാരെ കാണാനില്ല . കളക്ടര്‍ , പോലീസ്, അന്വേഷണത്തിന് helicopter, ബോട്ട് , അകെ ബഹളം . അവസാനം കടലില്‍ പെട്ടവരെ കണ്ടെത്തി രക്ഷപെടുത്തുന്നു .കരയില്‍ കാത്തുനിന്നവര്‍ നോക്കുമ്പോള്‍ ഒരാള്‍ മാത്രം ഇല്ല . സുറാ വന്നിട്ടില്ല ഇനിയും അന്വേഷണം തുടരണം എന്ന് അപേക്ഷിക്കുന ആളുകളോട് ഒരാളല്ലേ സാരമില്ല എന്ന് പറയുന്ന കലെക്ടര്‍ . അപ്പോള്‍ ആളുകള്‍ സുര ഒരാളല്ല ഒന്ന് ഒന്നര ആളാണെന്ന് പറയുന്നു. സംസാരം നടന്നു കൊണ്ടിരിക്കുമ്പോള്‍ അതാ കടലിലുടെ നീന്തി വരുന്ന സുറാ (വിജയ്‌ ) പാട്ട് സ്ലോ motion എല്ലാം ചേര്‍ത്ത് ... കാണാന്‍ വന്നവനെ ഒരു മാതിരി ആക്കുന്ന സ്ഥിരം സ്റ്റൈല്‍ .... ഏതൊക്കെ എങ്ങനെ സഹിക്കും അണ്ണാ.

ശരി നീ സഹികണ്ട. ഒരു കാര്യം പറഞ്ഞെ. നമ്മുടെ മലയാളത്തിലെ ഭരത്,പത്മശ്രീ,ലെഫ് കേര്‍ണല്‍,ഡോക്ടര്‍ മോഹന്‍ലാല്‍ സര്‍ അഭിനയിച്ച, മലയാളികള്‍ നെഞ്ചില്‍ എത്തി വിജയിപ്പിച്ചതുമായ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഹിറ്റ്‌ ഏതാ?

അത് ചോദിക്കാനുണ്ടോ നരസിംഹം .. വേറെ ഏതു?

ശരി പ്രസ്തുത സിനിമയില്‍ അദേഹം ആദ്യം പ്രത്യക്ഷപെടുന്നതും ഏതാണ്ട് ഇങ്ങനെ ഒക്കെ തന്നെ അല്ലെ ?

അത് .. പിന്നെ കലാമൂല്യം ഉള്ള മലയാളം സിനിമക്ക് അതൊക്കെ ആകാം അത് പോലെയാണോ ഈ പന്ന തമിഴന്‍ ?

ശരി ശരി ബാക്കി പറ ..

എന്തോന്ന് പറയാന്‍ സമുദ്രരാജാ എന്നൊരു വില്ലന്‍ . ആളു പണ്ട് ഗുണ്ടയും ഇപ്പോള്‍ മന്ത്രിയും കം ഗുണ്ടയും ആണ് . അദേഹത്തിന് ഈ മുക്കുവര്‍ താമസിക്കുന്ന ചേരി പ്രദേശം ഒരു വാട്ടര്‍ തീം പാര്‍ക്ക്‌ ഉണ്ടാക്കാന്‍ വേണം . അതിനായി അയാള്‍ പല തന്ത്രങ്ങളും പയറ്റുന്നു . ബുദ്ധിമാനായ സുറാ അതെല്ലാം പോളിച്ചടുക്കുന്നു . ഇതിനിടയില്‍ നായകനെ പ്രേമിക്കുക എന്ന ഒരേ ഒരു ജോലിക്കായി ഒരു നായികയെയും (തമന്ന) വെച്ചിട്ടുണ്ട്.വടിവേലു ഇറക്കുന്ന കുറെ കൂറ തമാശകളും കുടിയാകുമ്പോള്‍ തികഞ്ഞു .അവസാനം സുറാ അന്തിമ വിജയം കൈവരിച്ചു കഴിയുമ്പോള്‍ പടം തീരുന്നു . അവന്റെയൊക്കെ ഒരു പടം .മാ .... പൂ .....ക ...^%&^&***^(

ശരി അപ്പോള്‍ നിനക്ക് പടം ഇഷ്ടപെട്ടില്ല അല്ലെ ?

അത് ചോദിക്കാനുണ്ടോ ? ഇത്ര കൂറ പടം . ഒരു പുതുമയും ഇല്ലാത്ത കഥ . എങ്ങനെ സഹിക്കും അണ്ണാ
ശരി സഹിക്കണ്ട . പക്ഷെ ഒരു ചോദ്യം വിജയ്‌ ഇതിനു മുന്‍പ് നാല്പത്തി ഒന്‍പതു ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട് . ഇതില്‍ കുറെയെങ്കിലും കണ്ടിട്ടുള്ള നീ ഒരു ലോക ക്ലാസ്സിക്‌ പടം കാണാന്‍ ആണോ പോയത് ?

അങ്ങനെ ചോദിച്ചാല്‍ ... വിജയ്‌ അല്ലെ, നാലു ഡാന്‍സും മൂന്ന് തല്ലും രണ്ടു പഞ്ച ഡയലോഗ് ഉം ഒക്കെ കേള്‍ക്കാനല്ലേ നമ്മള്‍ വിജയ്‌ പടത്തിനു പോകുന്നത് .

അതാണ് ... എടാ കേരളത്തില്‍ ഈ സൂപ്പര്‍ താര രാജാക്കന്മാരുടെ ഒപ്പം ഇനിഷ്യല്‍ കളക്ഷന്‍ വിജയ്‌ പടങ്ങള്‍ക്ക് കിട്ടുന്നു എങ്കില്‍ അതിന്റെ കാരണം,തന്നില്‍ നിന്നും പ്രേക്ഷകര്‍ എന്ത് പ്രതീക്ഷിക്കുന്നു എന്ന് മനസിലാക്കി അത് കൊടുക്കാനുള്ള ആ നടന്റെ കഴിവാണ് തിരുവനന്ത പുരത്ത് മൂന്ന് സിനിമ ശാലകളിനാണ് ഈ പടം ഇറങ്ങിയത്‌. ഞാന്‍ പോയപ്പോള്‍ ഈ പടത്തിനു കണ്ട ജനപ്രളയം അബരപ്പികുന്നത് ആയിരുന്നു .

ചുമ്മാതാണോ ഡോക്ടര്‍ ലാലേട്ടന്‍ അന്യ ഭാഷ ചിത്രങ്ങള്‍ കേരളത്തില്‍ നിരോധിക്കണം എന്ന് പറയുന്നത്.

എടാ അവനവന്‍ നന്നാകാതെ വേറെ ആരെയും പരീക്ഷ എഴുതിക്കാതെ ഒന്നാമന്‍ ആകാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ ഉണ്ട് . അത് പോലെയാ ഇതും.പിന്നെ വാര്‍ധക്യം എന്നത് ഒരുതരത്തില്‍ രണ്ടാം ബാല്യം അല്ലെ.പിന്നെ ഇവിടുത്തെ ഡോക്ടര്‍ സൂപ്പര്‍ താരങ്ങള്‍ കണ്ടു മനസിലകേണ്ടത് വിജയ്‌പോലുള്ള നടന്‍മാര്‍ തങ്ങളുടെ മുഖ/ശാരീരിക സൌന്ദര്യം കാത്തു സൂക്ഷികുനത്തില്‍ കാണിക്കുന്ന ശ്രദ്ധയാണ് .നല്പതിനോട് അടുത്ത് പ്രായമുള്ള വിജയ്ക്ക് ഒരു ഇരുപത്തി അഞ്ചു കാരന്റെ റോള്‍ നിസാരമായി ചെയാവുന്നത്തെ ഉള്ളു . അതിന്റെ ഒരു ഊര്‍ജസ്വലത പടത്തിന്റെ ഗാന സംഘടന രംഗങ്ങളില്‍ കാണാനുണ്ട് .

ശരി അപ്പോള്‍ ഈ പടം കൊള്ളമെന്നാണോ അണ്ണന്റെ അഭിപ്രായം ?

വിജയുടെ സ്ഥിരം മസാല ഇഷ്ടപെടുന്ന അല്ലന് നിങ്ങള്‍ എങ്കില്‍ ധൈര്യം ആയി പോയി പടം കാണുക . നിങ്ങള്ക്ക് നിരാശപെടെണ്ടി വരില്ല . അല്ല നിങ്ങള്‍ നിലവാരമുള്ള ക്ലാസ്സിക്‌ പടങ്ങള്‍ മാത്രം കാണുന്ന മലയാളീ ആണെങ്കില്‍ ദയവായി പോക്കിരി രാജയോ അലക്സാണ്ടര്‍ ദ ഗ്രേറ്റ്‌ ഓ റിലീസ് ആകുന്നത്‌ വരെ കാത്തിരിക്കുക.

അപ്പോള്‍ ഇതിന്റെ തലകെട്ട് വിജയ്ക്ക് കഴിയുന്നതും മലയാള സൂപ്പര്‍ താരങ്ങള്‍ക്ക് പറ്റാത്തതും എന്നാക്കണോ അണ്ണാ?

അത് നീ ഇഷ്ടം പോലെ ചെയ്തോ ഞാന്‍ പറയാന്‍ ഉള്ളത് പറഞ്ഞു.

പക്ഷെ ഈ അന്യ ഭാഷാ ചിത്രങ്ങളെ എങ്ങനെ കയറൂരി വിട്ടാല്‍ നമ്മുടെ മലയാള സിനിമ ....? അത് കൊണ്ട് തമിള്‍ പടങ്ങളെ പ്രത്യേകിച്ചു വിജയ്‌ പടങ്ങളെ എഴുതി നാറ്റിക്കണം എന്നാണ് അസോസിയേഷന്‍ രഹസ്യ തീരുമാനം . അപ്പോള്‍ ....?

എടാ ഈ അടുത്ത കാലത്ത് ഇറങ്ങിയ മലയാളസിനിമകളില്‍

1) നായകന്‍ എവിടെയെങ്കിലും ഒന്ന് പരാജയപെടുന്നത് നമ്മള്‍ ഇപ്പോളാണ് അവസാനം കണ്ടത്
2) നായികക്ക് നായകനുമായി ആദ്യം ഉടക്കുക പിന്നെ പ്രേമിക്കുക എന്നതല്ലാതെ വേറെ പണിയുള്ള ഒരു ചിത്രത്തിന്റെ പേര്
3) വില്ലന് രാവിലെ മുതല്‍ രാത്രി വരെ നായകനെ എങ്ങനെ പരാജയപെടുത്താം എന്ന് ചിന്തിച്ചു മരിക്കുന്നതല്ലാതെ വേറെ എന്തെങ്ങിലും പണിയുള്ള ചിത്രം

എങ്ങനെഒക്കെ ഉള്ള പടങ്ങള്‍ മാത്രം ഇറക്കുന്ന നമ്മള്‍ മലയാളികള്‍ അന്യഭാഷാ ചിത്രങ്ങളെ തെറി പറയുക അല്ലെ . കൊള്ളം മോനെ കൊള്ളം. നീയാണെടാ യഥാര്‍ത്ഥ മലയാളീ