എടെ ഇന്നലെ ...
ഇന്നലെ സ്ഥലത്തില്ലായിരുന്നു . കുറച്ചു തിരക്ക് ... ഒരു പുതു മുഖ നിരൂപകന്റെ ജീവിതവ്യഥകളെ കുറിച്ച് അണ്ണന് എന്തറിയാം ?
കളയെടെ എന്തോന്നെ തിരക്ക് അതും നിനക്ക് ... അതിനു നീ ഇതു പടം കാണാന്‍ പോയത് ? ഒരു നാള്‍ വരും എന്നാ ക്ലാസ്സിക് സാധനം ഇറങ്ങിയോ ?
ഇതാണ് ഈ പന്ന മലയാളികളുടെ കുഴപ്പം . ഈ അമ്മാവന്മാരുടെ പടം അല്ലാതെ വേറെ സിനിമയൊന്നും ഇല്ലെ ഈ നാട്ടില്‍ ? എന്നിട്ട് മലയാള പടത്തിനു നിലവാരം ഇല്ലെ എന്ന നിലവിളിയും , നിലവാരം ഉണ്ടാക്കാന്‍ ചെയേണ്ട കാര്യങ്ങളെ കുറിച്ചുള്ള ചാനല്‍ ചര്‍ച്ച വേറെയും .
ഡേ നീ കത്തി കേറാതെ . ഇപ്പോള്‍ കിട്ടി നീ മമ്മി ആന്‍ഡ് മി കണ്ടു അല്ലെ ? പറ എങ്ങനെയുണ്ട് പടം.
ശരി ആദ്യം മുതല്‍ പറഞ്ഞേക്കാം .Dectative എന്ന ചിത്രം എടുത്ത ശ്രീ ജിത്തു ജോസഫ് ആണ് ഈ പടത്തിന്റെ സംവിധായകന്‍ . അദേഹത്തിന്റെ ആദ്യ ചിത്രം വലിയ തെറ്റില്ലാത്ത ഒന്നാണെന്നാണ് എനിക്ക് തോന്നിയത് . (ഇപ്പോള്‍ ഇറങ്ങുന്ന ചിത്രങ്ങളുടെ നിലവാരം വെച്ച് നോക്കിയാല്‍ പ്രത്യേകിച്ചു ) . തന്റെ ആദ്യ ചിത്രത്തില്‍ നിന്നും വ്യത്യസ്തമായി ഒരു കുടുംബ ചിത്രം എന്ന് പറയാവുന്ന ഒരു പ്രമേയം ആണ് സ്വീകരിച്ചിട്ടുള്ളത്.
നീ തല്ലു വാങ്ങും. നിന്റെ ഈ വളിച്ച നിരൂപക ഭാഷ വിട്ടു കാര്യം പറയെടെ. എങ്ങനാ കഥയുടെ ഒരു കിടപ്പ് ?
കഥയെന്നു പറഞ്ഞാല്‍ ( ഒരു അഞ്ചു മിനിറ്റ് താമസിച്ചാണ് പടത്തിനു കേറിയത് ) ഊട്ടി പോലെയുള്ള ഒരു സ്ഥലം . അവിടെ മുകേഷ് , ഉര്‍വശി , അര്‍ച്ചന കവി കുടുംബം . വേറൊരു കുടുംബം ലാലു അലക്സ് , ശാരി,കുഞ്ചാക്കോബോബന്‍ . ഇവര്‍ കുടുംബ സുഹൃത്തുക്കള്‍ . അര്‍ച്ചനയും കുഞ്ചാക്കോബോബനും ഒരു കോളേജില്‍ പഠിക്കുന്നു . നല്ല സുഹൃത്തുക്കള്‍ .
ഒരു നിറം ലൈന്‍ അല്ലെ ..
ഇവിടെ നിങ്ങള്‍ നിറത്തെ കുറിച്ച് പറഞ്ഞത് ഈ സിനിമയെ ഇടിച്ചു താഴ്ക്കാന്നല്ലേ .ഇവിടെ വലിയ താരങ്ങളോ സംവിധയകാരോ ഒരേ സാധനം കുപ്പി പോലും മാറാതെ ഒഴിച്ചു തന്നാല്‍ താനൊക്കെ ആര്‍ത്തിയോടെ വലിച്ചു കുടിച്ചിട്ട് മനോഹരം ഉദാത്തം എന്നോകെ കീച്ചുമല്ലോ . നാണം ഉണ്ടോടോ തനിക്കൊക്കെ ?
അടങ്ങേടെ...... നീ ആരു തീവ്രവാദിയോ? വിഷയത്തിലേക്ക് വാടെ .
പറഞ്ഞത് സത്യമാണ് . മേല്‍പറഞ്ഞത് കുടാതെ നായകന് നായികയോട് വെളിപ്പെടുത്തിയിട്ടില്ലാത്ത പ്രണയവും ഉണ്ട് . പക്ഷെ അവിഒടെ തീര്‍ന്നു നിറവും ആയുള്ള സാമ്യം. ഇവിടെ സിനിമയിലെ പ്രധാന വിഷയം , പേര് സൂചിപ്പിക്കുന്നത് പോലെ അമ്മയും മകളും ആയുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ആണ്.തികച്ചും സാമൂഹ്യ പ്രസക്തി ഉള്ള ഈ വിഷയം തിരഞ്ഞെടുത്തതിനു സംവിധായകനെ അഭിനന്ദിക്കാതെ വയ്യ.തങ്ങള്‍ ജീവിച്ചിരുന്ന പോലെ മക്കളും പ്രത്യേകിച്ചു പെണ്‍കുട്ടികള്‍ ജീവിക്കണം എന്ന നിര്‍ബന്ധം ആണ് ഈ കാലത്തേ കുടുംബങ്ങളില്‍ തലമുറകള്‍ തമ്മിലുള്ള ഉരസ്സല്‍ഇന് മുഖ്യ കാരണം എന്നാണ് എനിക്ക് പലപ്പോളും തോന്നിയിട്ടുള്ളത് . അനൂപ് മേനോന്‍ അവതരിപ്പിക്കുന്ന ഡോക്ടര്‍ ചിത്രത്തില്‍ ഈ വക പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിനെ കുറിച്ച് പറയുന്നുണ്ട് . ആ രംഗങ്ങള്‍ വളരെ നന്നായി ഒരുക്കിയിട്ടുണ്ട് സംവിധായകന്‍ . സാധാരണ സിനിമകളില്‍ (പത്താം നിലയിലെ തീവണ്ടി എന്ന പടത്തില്‍ പോലും) അനൂപ് മേനോനെ കാണുമ്പോള്‍ ഉണ്ടാകുന്ന ഒരു മുഴച്ചു നില്‍ക്കല്‍ ഈ ചിത്രത്തില്‍ തീരെ തോന്നിയില്ല.ഏതൊരു അച്ഛനമ്മമാരെയും ഒരു നിമിഷം ചിന്തിപ്പികുനതാണ് ഈ സിനിമ എന്നാണ് എനിക്ക് തോന്നിയത്.ചുരുക്കത്തില്‍ പറഞ്ഞാല്‍ സത്യന്‍ അന്തികാടിന്റെ സാരോപദേശ സിനിമയെ കാലും (ഇന്നത്തെ ചിന്താ വിഷയം ) എന്ത് കൊണ്ടും ഉദ്ദേശ ശുദ്ധി ഉള്ളതാണ് ഈ ചിത്രം.
ആണോ ശരി എന്നി ബാക്കി പറ .
അമ്മയും (ക്ലാര - ഉര്‍വശി ), മകളും (ജുവെല്‍ - അര്‍ച്ചന ) തമ്മില്‍ നിരന്തരമായ വഴക്കാണ് . മകളുടെ ആധുനിക രീതികള്‍ (ഭയങ്കര ആധുനികം ഒന്നുമില്ല മൊത്തത്തില്‍ ഉള്ള ഒരു റിബല്‍ ലൈന്‍ ) അമ്മക്ക് തീരെ ഇഷ്ടം അല്ല . ഇതിനിടയില്‍ സ്ഥിരമായി റെഫറി കളിക്കുന്ന അച്ഛന്‍ (മുകേഷ് ) . ഇതിനിടയില്‍ മകള്‍ക്ക് ഒരു ചാറ്റ് ഫ്രണ്ട്നെ കിട്ടുന്നു . അവളെക്കാളും പ്രായ കുടുതല്‍ ഉള്ള ഒരു ക്രോണിക് ബാച്ചിലര്‍ ആയ അമീര്‍ എന്ന് വിളിക്കപെടുന്ന അയാള്‍ ജുവേലിന്റെ ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ കഥയെ മുന്നോട്ടു നയിക്കുന്നു . ഇനി ബാക്കി പോയി കണ്ടാല്‍ മതി . പിന്നെ നന്നായി തോന്നിയ രണ്ടു കാര്യങ്ങള്‍ . ഒന്ന്: ഈ ചിത്രം ഇന്റര്‍നെറ്റ് ചാറ്റിങ് കുട്ടികളെ ചതി കുഴിയില്‍ വീഴുതതെങ്ങനെ എന്നുള്ളതിനെ കുറിച്ചല്ല (പീഡനം പ്രതീക്ഷിച്ചു ആരും അങ്ങോട്ട് പോകണ്ട എന്ന് ചുരുക്കം ). രണ്ടു: പ്രശ്നങ്ങള്‍ക്ക് മൊത്തം കാരണം കുട്ടികളോ അച്ഛന്‍ അമ്മമാരോ മാത്രം ആണെന്ന് ഒരിടത്തും പറയുന്നില്ല (രണ്ടു കൂട്ടരും നന്നാകാന്‍ ഉണ്ടെന്നു ചുരുക്കം ) .
അപ്പോള്‍ ഈ പടത്തിനു പ്രശ്നങ്ങള്‍ ഒന്നും ഇല്ലെടെ?
ഉണ്ടല്ലോ . ഉദാഹരണത്തിന് മകളുടെ എല്ലാ ചലനങ്ങളും വിടാതെ ശ്രദ്ധിക്കുന്ന അമ്മ അവള്‍ക്കു ഒരു ചാറ്റ് ഫ്രണ്ട് ഉള്ളതും അവര്‍ തമ്മിലുള്ള അടുപ്പം കൂടുന്നതും ഒരല്‍പം പോലും സംശയിക്കുന്നില്ല . (വോയിസ് ചാറ്റ് ആണ് എന്ന് കുടി ഓര്‍ക്കണം ). പിന്നെ അവസാനത്തെ ഫെലിക്സ് അച്ചനും അമീറും ആയുള്ള സംഭാഷണം ഒഴിവാക്കാം ആയിരുന്നു . (എല്ലാ കാര്യങ്ങളും തെളിച്ചു പറയണം എന്ന് ഈ മലയാള സംവിധയകര്‍കെന്താ ഇത്ര നിര്‍ബന്ധം?) ഒരു പക്ഷെ ജുവെല്ലും അമീറും ക്രോസ് ചെയ്തു പോകുന്നിടത്ത് പടം നിര്‍ത്തിയിരുന്നെങ്കില്‍ അതി മനോഹരം എന്ന് പറയാവുന്ന ഒരു അവസാനം ആയേനെ ചിത്രത്തിന് . പിന്നെ മൊത്തത്തില്‍ നല്ലൊരു തീം ആണെങ്കിലും കഥ പറഞ്ഞിരിക്കുന്നത് തികച്ചും സിനിമ ശാസ്ത്രം ( നാട്യ ശാസ്ത്രം എന്ന് പറയും പോലെ) അനുസരിച്ച് തന്നെ ആണ് . അതിന്റെ ഒരു കുറവ് ഈ ചിത്രത്തില്‍ ഉടനീളം ഉണ്ട് .
ശരി അഭിനയം ?
ഉര്‍വശി നന്നായിടുണ്ട് .ഒപ്പം അര്‍ച്ചനയും (റീമ കല്ലുങ്കല്‍ എന്ന ഭയങ്കര നടിയെക്കളും ഒത്തിരി ഭേദം ) കുഞ്ചാക്കോ ബോബന്‍ അന്യായ ഗ്ലാമര്‍ . (ചില ആംഗിള്‍ ഇല്‍ അര്‍ച്ചനയ്ക്ക് പ്രായ കുടുതല്‍ തോന്നിക്കുന്നു എന്ന് പറഞ്ഞാല്‍ അതിനു കുഞ്ചാക്കോ ബോബനെ മാത്രമേ കുറ്റം പറയാന്‍ പറ്റു . മുകേഷ് കുഴപ്പമില്ല . മറ്റു താരങ്ങള്‍ ആരും തന്നെ ബോര്‍ ആക്കുന്നില്ല.നല്ല ഒന്ന് രണ്ടു പാട്ടുകള്‍ ചിത്രത്തില്‍ ഉണ്ട്.
മലയാളത്തില്‍ കൂവല്‍ തൊഴിലാളികള്‍ ഉണ്ടോ എന്ന് ഈ സിനിമയോടെ എനിക്ക് നല്ല സംശയം തോന്നുന്നു . ഒരു കാരണവും ഇല്ലാതെ ഇടയിക്കിടെ ചില ഭാഗങ്ങളില്‍ നിന്നും (മാത്രം) സംഘടിതം ആയ കൂവല്‍ കേള്‍ക്കുന്നുണ്ടായിരുന്നു . വലിയ പിന്തുണ കിട്ടാത്തത് കൊണ്ടാവണം വേഗം നിന്നു. (അലക്സാണ്ടര്‍ ദി ഗ്രേറ്റ് അനുസരണയോടെ ഇരുന്നു കണ്ടു തള്ളിയ ജനമാണ് ഈ പ്രതികരിക്കുന്നത് എന്ന് കുടി ഓര്‍ക്കണം ).
എടെ നീ ഈ പടത്തിന്റെ നിരൂപണം എഴുതുനുന്ടെങ്കില്‍.നീ ഈ കുറ്റം പറഞ്ഞ കാര്യങ്ങള്‍ ആദ്യം എഴുതുക . (കുറച്ചു കുടി വിശദമായി കാച്ചിയാല്‍ നന്നായി ) .നല്ലത് എന്ന് പറയുന്ന കാര്യങ്ങള്‍ പരമാവധി ചുരുക്കുക (ഒഴിവാക്കാന്‍ പറ്റുന്നത് കളയുക) അഭിനയത്തെ കുറിച്ച് പറയുമ്പോള്‍ സ്ഥിരം ശൈലി,വിമ്മിഷ്ടം,അമിതാഭിനയം,അഭിനയിക്കാന്‍ അറിയില്ല എന്നൊക്കെ കുറെ കേറ്റി അടിക്കുക.എത്രയും ചെയ്താല്‍ ഒരു നിരൂപകന്‍ എന്ന നിലക്ക് നിനക്ക് തെളിയാം. കുറച്ചു മാര്‍ക്ക് കുടെയിട്ടാല്‍ നീ പുലിയെടെ . ഓര്‍ക്കുക ഇതൊരു സൂപ്പര്‍ താര/ സൂപ്പര്‍ സംവിധായക ചിത്രം അല്ല . അപ്പോള്‍ ഇതാണ് നിരൂപക ശാസ്ത്രം (മലയാളം) വിധിച്ചിട്ടുള്ളത് .
.
അണ്ണാ ഇങ്ങനെ ഒക്കെ പറഞ്ഞാല്‍ ...
പിന്നെ ഇങ്ങനെ പറയണമെടെ . അലക്സാണ്ടര്‍ ദി ഗ്രേറ്റ് എന്ന പടത്തെ കുറിച്ച് ദീപികയില്‍ വന്നത് മോഹന്‍ ലാലിന്‍റെ ഗംഭീര പ്രകടനം ആണ് ചിത്രത്തിന്റെ ഹൈ ലൈറ്റ് എന്നാണ് . ഇവന്റെ ഒക്കെ കൂടെ ജീവിക്കണം എങ്കില്‍ എന്തൊക്കെ ചെയ്യണമെടെ ..... അത് പോട്ടെ നീ പടത്തെ കുറിച്ച് ഒറ്റ വാക്കില്‍ ഒരു അഭിപ്രായം പറഞ്ഞെ .
ഇപ്പോളത്തെ മലയാള സിനിമ നിലവാരം വെച്ച് നോക്കിയാല്‍ കുടുംബ സമേതം ആസ്വദിച്ച് കാണാവുന്ന ഒരു ചിത്രം .
ദീപിക സിനിമാവാരികയല്ലേ. ലലേട്ടന്റെ പറ്റത്തെപ്പറ്റി അങ്ങിനെയൊക്കെയേ പറയാന്‍ പറ്റൂ
ReplyDeleteNalla koothara review. Edey maryadhakkokke ezhuthi padikku.
ReplyDelete