Saturday, January 29, 2011

അര്‍ജുനന്‍ സാക്ഷി (Arjunan Sakshi )

ഡേ... അനിയാ

ഓ എത്തിയോ നിങ്ങളെ പ്രതീക്ഷിച്ചിരിക്കയയിരുന്നു. ഇന്നലെ അര്‍ജുനന്‍ സാക്ഷിക്കു തള്ളി കേറുന്നത് കണ്ടല്ലോ . അതിന്‍റെ വിശേഷങ്ങള്‍ പറയാന്‍ അല്ലെ ഇപ്പോള്‍ വന്നത് ?

അതെടെ.പിന്നെ അല്ലാതെ . കഴിഞ്ഞ ഒരാഴ്ചയായി ഈ ബൂലോകത്ത് എന്തായിരുന്നു ബഹളം . അര്‍ജുനന്‍ സാക്ഷി ട്രെയിലര്‍ ഇറങ്ങി,സെന്‍സറിംഗ് കഴിഞ്ഞു,മുന്‍ കാഴ്ച , പിന്‍ കാഴ്ച എന്തൊരു പൂരം.

ശരി അതൊക്കെ ഇരിക്കട്ടെ .അണ്ണന്‍ കാര്യം പറ. പടം കണ്ടിട്ട് ........

2009 ല്‍ വ്യത്യസ്തമായ passenger എന്ന തന്‍റെ ആദ്യ ചിത്രമെടുത്ത ശ്രീ രഞ്ജിത്ത് ശങ്കര്‍ രണ്ടു കൊല്ലത്തിനു ശേഷം കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ചിത്രമാണ് അര്‍ജുനന്‍ സാക്ഷി. സുന്ദര്‍രാജന്‍ ആണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ക്യാമറ അജയനന്‍ വിന്‍സെന്റ് കൈകാര്യം ചെയുമ്പോള്‍. അഭിനയിക്കുന്നവര്‍ പ്രിത്വിരാജ്,ആന്‍ അഗസ്ട്യന്‍, ജഗതി,സുരേഷ് കൃഷ്ണ, ബിജു മേനോന്‍, നെടുമുടി,സുരാജ്,സലിം കുമാര്‍,മുകേഷ്,വിജീഷ് തുടങ്ങിയവരാണ് .

പൊന്നു അണ്ണാ ഏതൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ് . പടം .. അതെങ്ങനെ അത് പറ .

ശരി ഇന്നാ പിടിച്ചോ.തെളിവില്ല എന്ന് പറഞ്ഞു സകല അന്വേഷണ ഏജന്‍സികളും തള്ളി കളഞ്ഞു ഏതാണ്ട് വിസ്മൃതിയില്‍ ആണ്ടു തുടങ്ങിയ ഒരു കൊലപാതക കേസ് . എറണാകുളം കളക്ടര്‍ ഫിറോസ്‌ മൂപ്പന്‍ വധകേസ്.ഒരു ദിവസം മാതൃഭൂമിയിലെ പത്ര പ്രവര്‍ത്തക അഞ്ജലി മേനോന് (ആന്‍ അഗസ്ട്യന്‍) അര്‍ജുനന്‍ എന്ന ഒരു അജ്ഞാതന്റെ കത്ത് കിട്ടുന്നു.ഫിറോസ്‌ മൂപ്പന്‍ കൊലപാതകത്തിന്റെ ദൃക്സാക്ഷി ആണ് താനെന്നും . എന്നാല്‍ ഈ രാജ്യത്തിലെ അഴിമതി നിറഞ്ഞ നിയമവ്യവസ്ഥയില്‍ ഉള്ള വിശ്വസകുറവു കൊണ്ടും ജീവഭയം കൊണ്ടും പുറത്തു വരാന്‍ ആഗ്രഹിക്കുന്നില്ല എന്നുമാണ് കത്തിന്റെ ഉള്ളടക്കം.അഞ്ജലിയും പത്രവും ഈ കത്ത് പ്രസിദ്ധീകരിക്കുന്നതോടെ മറന്നു കിടന്ന കേസ് വീണ്ടും ജീവന്‍ വയ്ക്കുന്നു. മാധ്യമങ്ങളും പോലീസും ആരാണീ അര്‍ജുനന്‍ എന്ന് അന്വേഷിച്ചു അഞ്ജലിയുടെ പുറകെ കൂടുന്നു.ഒപ്പം ആ കൊലപാതകത്തിന് പിന്നില്‍ ഉള്ളവരും. എല്ലാവര്‍ക്കും അറിയേണ്ടത് അര്‍ജുനന്‍ ആരാണ് എന്നത് മാത്രം.

ഈ ബഹളത്തിനു ഇടയിലേക്കാണ്‌ ഇന്നത്തെ യുവ തലമുറയുടെ പ്രതിനിധിയായ റോയ് മാത്യു (പ്രിത്വിരാജ് ) ആ നഗരത്തിലേക്ക് കടന്നു വരുന്നത് . സിവില്‍ എഞ്ചിനീയര്‍ അയ അയാള്‍ നഗരത്തിലെ ഒരു പ്രമുഖ നിര്‍മ്മാണ കമ്പനിയില്‍ ജോലി കിട്ടി (ജോലി മാറി) വന്നതാണ്‌.തികച്ചും യദ്രിച്ചികമായി അര്‍ജുനന്‍ ആണെന്ന് തെറ്റിദ്ധരിക്കപ്പെടുന്നു റോയ് മാത്യൂസ്‌.അതോടെ മാധ്യമങ്ങളും,പോലീസും , കൊലപാതകത്തിന് ഉത്തരവാദികള്‍ ആയവരും റോയിയെ വേട്ടയാടുന്നു.താന്‍ അര്‍ജുനന്‍ അല്ല എന്ന് പറയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അത് ആരു വിശ്വസിക്കുന്നില്ല.ഒടുവില്‍ പതുക്കെ പതുക്കെ അര്‍ജുനന്റെ മാനസികാവസ്ഥയില്‍ എത്തുന്ന റോയ്, ഫിറോസ്‌ മൂപ്പന്‍ കൊല്ലപ്പെടുന്നതിനു പിന്നിലുള്ള ലക്ഷ്യവും അതിനു ഉത്തരവാദികള്‍ അയവരെയും കണ്ടു പിടിക്കാന്‍ നടത്തുന്ന ശ്രമങ്ങളിലൂടെ കഥ മുന്നോട്ടു നീങ്ങുന്നു .

ഓഹോ കേട്ടിട്ട് സംഗതി കൊള്ളാമല്ലോ ...

അനിയാ ആദ്യമായി ഒന്ന് പറഞ്ഞോട്ടെ ഈ തീയറ്ററില്‍ ഒക്കെ ടിക്കറ്റ്‌ എടുക്കാന്‍ നില്‍ക്കുമ്പോള്‍ വരി തെറ്റിക്കാതിരിക്കാന്‍ പോലീസ്കാരെ നിര്‍ത്താരുണ്ടല്ലോ. മലയാള സിനിമക്ക് ഇങ്ങനെ പോയാല്‍ സിനിമശാലയ്ക്ക് അകത്തും കുറച്ചു പോലീസുകാരെ നിര്‍ത്തേണ്ട സമയം കഴിഞ്ഞു.(ഇരുട്ടു കാണുമ്പോള്‍ പ്രതികരണശേഷി വര്‍ധിക്കുന്ന മലയാളിപുലികള്‍ ക്ഷമി.സര്‍ട്ടിഫിക്കറ്റ് കാണിക്കുമ്പോള്‍ മുതല്‍ കൂവുന്നവരെ കൂവല്‍ തൊഴിലാളികള്‍ എന്നല്ലാതെ എന്താ വിളികേണ്ടത്?).അത്രക്ക് ശല്യമാ ഈ തെണ്ടികളെ കൊണ്ട് !!!

അല്ല അതിപ്പോള്‍ സ്ഥിരം പരിപാടി അല്ലെ? എന്താ പുതുമ ?

ഇതാടാ ഈ മലയാളികളുടെ ഒരു കുഴപ്പം.ഇതു തന്ത ഇല്ലാത്തരത്തോടും എളുപ്പം അഡ്ജസ്റ്റ് ചെയ്യും.വേറെ ആരെങ്കിലും ഇതൊക്കെ നേരെ ആക്കി കൊടുത്താല്‍ സന്തോഷം.അല്ലെങ്കില്‍ ഈ പോക്രിത്തരതിനെതിരെ ഒരുത്തനും ഒരക്ഷരം മിണ്ടുന്നത് കണ്ടിട്ടില്ലല്ലോ .

അണ്ണാ അത് നൂറു ശതമാനം ശരി പക്ഷെ കാടു കേറല്ലേ.... പ്ലീസ്... ഈ പടത്തെ പറ്റി.....

ശരി , ഒരൊറ്റ കാര്യം കൂടി. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ അന്‍വര്‍ എന്ന ചിത്രം വമ്പിച്ച ഇനിഷ്യല്‍ നേടുകയും പിന്നീടു അതു നില നിര്‍ത്താന്‍ കഴിയാതെ പോകുകയും ചെയ്തതിനു എന്താ കാരണം?പറഞ്ഞെ ?

അത് പിന്നെ ... പ്രിത്വിരാജ്,അമല്‍ നീരദ്,സ്ലോമോഷന്‍,സന്ദേശം,മതവിഭാഗം , .... അങ്ങനെ ഒത്തിരി ഘടകങ്ങള്‍ ഉണ്ടല്ലോ ?

എടാ ഉരുളരുത്.എനിക്ക് തോന്നുന്നത് പറയട്ടെ.ആ ചിത്രം ഇറങ്ങുന്നതിനു മുന്‍പ് അതിന്റെ പിന്നണിക്കാര്‍ പ്രത്യേകിച്ചു സംവിധായകന്‍ ഈ ചിത്രത്തെ കുറിച്ച് പറഞ്ഞിരുന്നത് ഇങ്ങനെയാണ്. "നമ്മുടെ ഇടയിലെ ഒരു സാധാരണ ചെറുപ്പക്കാരന്‍ ആയിരുന്നു അന്‍വര്‍. ഒരു ദിവസം നമ്മള്‍ അറിയുന്നു അന്‍വര്‍ ഒരു തീവ്രവാദി ആണെന്ന് .അയാള്‍ എങ്ങനെ തീവ്രവാദി ആയി? ആരാണ് അയാളെ തീവ്രവാദി ആക്കിയത് ? നമ്മുടെ നാട്ടിലെ അഭ്യസ്ത വിദ്യരായ ചെറുപ്പക്കാര്‍ എങ്ങനെ തീവ്രവാദ ത്തിലേക്ക് തിരിയുന്നു? ഇതിനെ കുറിച്ചുള്ള ഒരു അന്വേഷണം ആണ് അന്‍വര്‍". ഇനി ട്രെയിലെര്‍ ആണെങ്കിലോ മേശക്കു അഭിമുഖം ആയി ഇരിക്കുന്ന ലാലിനോട് നിങ്ങളെ എന്തിനു അറസ്റ്റ് ചെയ്തു എന്നറിയാമോ എന്ന് ചോദിക്കുന്ന പ്രകാശ്‌രാജ്. ഉറച്ച സ്വരത്തില്‍ ലാലിന്‍റെ മറുപടി ഞാനൊരു മുസല്‍മാന്‍ ആയതു കൊണ്ട് എന്ന്. പൊട്ടിച്ചിരിക്കുന്ന പ്രകാശ്‌ രാജ് . ഇതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന ജനങ്ങള്‍ പുതുമ ഉള്ളതും തികച്ചും ബോള്‍ഡ് ആയതും ആയ ഒരു പടം കാണാന്‍ പോകുമ്പോള്‍ കാണുന്നത് ഒരു സാധാരണ ചിത്രം .(തീവ്രവാദത്തിനു പകരം അധോലോകം ആയിരുന്നെങ്കില്‍ ആ കഥയ്ക്ക് എന്ത് വ്യത്യാസം വരാനാണ്? പണി കിട്ടിയതോ പോട്ടെ ആ ചിത്രത്തിന്റെ സന്ദേശം അന്വേഷിച്ചു സമയം പാഴാക്കുന്ന വേറെ ഒരു പണിയും ഇല്ലാത്ത ബുജികള്‍ വേറെ !!!).

അല്ല ഇങ്ങേരു ആ പടത്തിന്റെ അഭിപ്രായം എഴുതിയപ്പോള്‍ ഇതൊന്നും കണ്ടില്ലല്ലോ .മാത്രമല്ല ഇതൊക്കെ എപ്പോള്‍ പറയാന്‍ കാരണം?

പടം ഇറങ്ങിയ അന്ന് എഴുതിയത് കൊണ്ടും ആകണം അന്ന് അത് തോന്നിയില്ല . ഇപ്പോള്‍ പറയാന്‍ കാരണം ഈ ചിത്രത്തെ കുറിച്ച് ശ്രീ രഞ്ജിത്ത് ശങ്കര്‍ റീലീസ്നു മുന്‍പ് പറഞ്ഞ കുറെ കാര്യങ്ങള്‍ ആണ്.എനിക്ക് തോന്നിയത് passenger കാണാന്‍ പോയതുപോലെ ഒരു സിനിമ കാണാന്‍ പോയാലൊരു നല്ല ചിത്രം കണ്ടു തിരിച്ചു വരാം. അല്ല മനസാക്ഷിയെ തൊട്ടു ഉണര്‍ത്താന്‍ ആണ് നിങ്ങള്‍ ഈ സിനിമക്ക് പോകുന്നതെങ്കില്‍ നിരാശപ്പെടേണ്ടി വന്നേക്കാം.

രഞ്ജിത്ത് ശങ്കര്‍ അവിടെ നില്‍ക്കട്ടെ. അഭിനേതാക്കള്‍ എങ്ങനെയുണ്ട്? (പ്രിത്വി രാജിന്‍റെ കാര്യം പറ.അവനെ അല്ലെ ഞങ്ങള്‍ക്ക് വേണ്ടത്!!!) .

അനിയാ ഒന്നും തോന്നരുത്.ഈ ചിത്രത്തില്‍ ഒരൊറ്റ കഥാപാത്രം പോലും മോശമായിട്ടില്ല.അനാവശ്യമായി ഒരൊറ്റ കഥാപാത്രം പോലും എല്ലാ എന്നത് വേറൊരു കാര്യം.പിന്നെ പറഞ്ഞാല്‍ ഞെട്ടരുത്.സുരാജ്, സലിം കുമാര്‍ എന്നിവര്‍ പോലും അവരുടെ കഥാപാത്രങ്ങളെ വൃത്തിയായി അവതരിപ്പിച്ചിട്ടുണ്ട് !!!!ഈ ചിത്രത്തിലെ ഒരു അഭിനേതാവിനെയും അവരായല്ല മറിച്ചു ഈ ചിത്രത്തിലെ കഥാപാത്രങ്ങളായി മാത്രമേ നമുക്ക് കാണാന്‍ കഴിയൂ.അതിന്റെ മുഴുവന്‍ ക്രെഡിറ്റും രഞ്ജിത് ശങ്കറിന് കൊടുക്കാവുന്നതാണ്.വേറൊരു മേഖലയില്‍ നിന്നും വന്ന രണ്ടാമത്തെ ചിത്രം ഒരുക്കുന്ന ഈ സംവിധാകയനെ പല സംവിധാന പ്രതിഭകളും മാതൃക ആക്കേണ്ടത് ആണ്.പ്രിത്വി രാജ് ഈ ചിത്രത്തില്‍ ഒരിടത്തും താരബോധം (താരം ആണെന്ന ബോധം) ഇല്ലാതെ അഭിനയിച്ചിട്ടുണ്ട്. ആന്‍ അഗസ്ട്യന്‍ തടി ഒരല്‍പം ശ്രദ്ധിച്ചാല്‍ നന്നായി (ഇനിയും കൂടിയാല്‍ കൈവിട്ടു പോകും !!) .ഒരിക്കല്‍ കൂടി പറഞ്ഞോട്ടെ ഒരു നടിയോ നടനോ പോലും മോശം ആയതായി എനിക്ക് തോന്നിയില്ല .

ഇനി സംവിധായകന്‍ രഞ്ജിത് ശങ്കറിനോട് ചിലത്. ഇങ്ങനെ ഒരു വിഷയം കൈകാര്യം ചെയ്യുമ്പോള്‍ ഉണ്ടാവേണ്ട പിരിമുറുക്കം പലയിടത്തും വേണ്ട രീതിയില്‍ ഉണ്ടാകുന്നുണ്ടോ (പ്രത്യേകിച്ചും അവസാന രംഗങ്ങളില്‍) എന്ന് ചിന്തിക്കാവുന്നതാണ് . ഉദാഹരണമായി റോയി കൊലപതകികളിലേക്ക് ആദ്യമായി എത്തുന്ന രംഗം . അത് തികച്ചും ലോജിക്കല്‍ ആയി ആണെങ്കിലും ആദ്യ തവണ തന്നെ വിജയിക്കുന്നതിന് പകരം അടുത്ത ഏതെങ്കിലും ഒരു ശ്രമത്തില്‍ ആയിരുന്നെങ്കില്‍ കുറച്ചു കൂടി നന്നാവില്ലേ? അത് പോലെ വ്യവസ്ഥിതിക്കെതിരെ പൊരുതാനുള്ള ഒറ്റയാള്‍ ശ്രമം വിജയിക്കുന്നതിന് ഉള്ള സാധ്യതയെകാള്‍ പരാജയപ്പെടാനുള്ള സാധ്യത ആണ് കൂടുതല്‍ എന്നിരിക്കെ എപ്പോളും ശുഭമായ ഒരന്ത്യം വിശ്വാസ്യത കുറയ്കില്ലേ എന്ന സംശയം വേറെ. ലോജിക്കല്‍ ആയ ചില്ലറ പ്രശ്നങ്ങള്‍ വേറെയുള്ളത് (ഉദാഹരണമായി നിങ്ങളാണ് ഈ കൊലപാതകം ചെയ്ത നഗരത്തിലെ പ്രമുഖന്‍ എന്നിരിക്കട്ടെ . ഇങ്ങനെ ഒരു വാര്‍ത്ത‍ വന്നാല്‍ നിങ്ങള്‍ ആദ്യം ഈ വാര്‍ത്തയെ കുറിച്ച് ആ പത്രത്തിനകത്തു തന്നെയുള്ള ഏതെങ്കിലും വിശ്വസ്തനെ കൊണ്ട് അന്വേഷിപ്പികുമോ. (പിന്നെ പോരെങ്കില്‍ ആ പത്രലേഖകയെ ഒന്ന് നിരീക്ഷണത്തില്‍ വയ്ക്കുകയോ) ചെയുമോ? അതോ ഉടനെ അര്‍ജുനനെ നിങ്ങള്‍ പറയുന്നിടത്ത് എത്തിച്ചില്ലെങ്കില്‍ തട്ടികളയും എന്ന് ഭീഷണിപ്പെടുത്തുമോ?).ഇതു പോലെ ഒരു തിരകഥാ കൃത്ത് എന്ന നിലയില്‍ താങ്കള്‍ മുന്നോട്ടു വരേണ്ട ഇടങ്ങള്‍ ഈ ചിത്രത്തില്‍ കാണാന്‍ കഴിയും . അടുത്ത ശ്രമങ്ങളില്‍ താങ്കള്‍ ബോബി സഞ്ജയ്‌ പോലെയുള്ള തിരകഥകൃത്ത് കളോ അതുപോലെയുള്ള മറ്റാരുടെയെങ്കിലുമോ സഹായം തേടുന്നത് നന്നായിരിക്കും . ചുരുങ്ങിയ പക്ഷം തിരകഥ എന്ന ഭാഗത്ത്‌ കുറച്ചു കൂടി ശ്രദ്ധിചാല്‍ കുറച്ചു നല്ല ചിത്രങ്ങള്‍ നമുക്ക് ലഭിച്ചേക്കും.തനിക്കു വേണ്ടത് എന്താണെന്നു കൃത്യമായി അറിയുന്ന ഒരു സംവിധയകന്‍ ആണ് താങ്കള്‍ എന്നതാണ് താങ്കളുടെ ഏറ്റവും വലിയ ശക്തി. ഒരു സൂപ്പര്‍ താരം എന്ന് പറയപ്പെടുന്ന ഒരു നടനെ നായകന്‍ ആക്കി പടം എടുക്കുമ്പോള്‍ പോലും താങ്കള്‍ വിട്ടു വീഴ്ചകള്‍ ചെയ്ന്നില്ല എന്നതും നല്ലൊരു വശമായി കാണാം. ഇതൊന്നും നഷ്ടപ്പെടാതെ ഇരിക്കട്ടെ വരും കാലത്ത്.ഒരിക്കല്‍ കൂടി പറഞ്ഞോട്ടെ ഈ ചിത്രത്തില്‍ താങ്കള്‍ ചെയ്യാത്തത്,കഴിഞ്ഞ ചിത്രത്തിലെ പളിച്ചകളില്‍ നിന്നും സ്വയം തിരുത്തലുകള്‍ വരുത്തുന്ന പക്ഷം , താങ്കളെ ഒരു നല്ല സംവിധായകനായി മലയാള സിനിമ ഓര്‍ക്കും.

അപ്പോള്‍ ചുരുക്കത്തില്‍ പറഞ്ഞാല്‍ ......

തന്‍റെ ആദ്യ ചിത്രത്തില്‍ നിന്നും ഒട്ടും തന്നെ മുന്നോട്ടു പോകാത്ത ഒരു സംവിധായകന്‍റെ ചിത്രം. അദേഹം ഒരടി പോലും പിന്നോട്ടും പോയിട്ടില്ല എന്നതാണ് ഏക ആശ്വാസം

Wednesday, January 26, 2011

കുടുംബശ്രീ ട്രാവല്‍സ് (Kudumbasree Travels )

പുതുമകള്‍ക്ക് വേണ്ടി ദാഹിക്കുന്ന ദാഹിക്കുന്ന മലയാള സിനിമക്ക് ഒരു നീരുറവ പോലെ ഹാസ്യവും ആകാംഷയും ഒരു പോലെ കൂട്ടി ചേര്‍ത്ത് നിര്‍മ്മിച്ച ഈ ചിത്രം ......

എന്തുവാടെ നല്ലൊരു റിപബ്ലിക് ദിനം ആയിട്ടു മലയാളിയുടെ ദേശീയ വിനോദമായ വെള്ളമടി തുടങ്ങാതെ എഴുതി തള്ളുന്നത്?

അണ്ണാ നിങ്ങള്‍ പറഞ്ഞപ്പോള്‍ ആണ് എന്‍റെ കണ്ണ് തുറന്നത് ഒരു ബുജി ലൈന്‍ ല്‍ മാത്രമേ പിടിച്ചു നില്ക്കാന്‍ പറ്റു ഈ രംഗത്ത് .അല്ലെങ്കിലും മലയാളികള്‍ക്ക് ബുദ്ധി ജീവി എന്ന് പറഞ്ഞാല്‍ പണ്ടേ ഒരു ബഹുമാനമാ.

എടാ ഉള്ളവനോട് ഇല്ലാത്തവന് ഉള്ള ബഹുമാനം ലോകാരംഭം മുതല്‍ ഉള്ളതാ . അതിരിക്കട്ടെ നീ ഇതു ചിത്രത്തെ കുറിച്ചാ ഈ കാച്ചുന്നെ...

അണ്ണാ കിരണ്‍ എന്നാ പുതുമുഖ(ആണെന്ന് തോന്നുന്നു )സംവിധായകന്‍ ചെയ്ത (ചല്ലറ ചെയ്തു വല്ലതും ആണോ അത്?) കുടുംബശ്രീ ട്രാവല്‍സ് എന്ന ചിത്രമാണ് എന്ന് എന്‍റെ വിഷയം. നിങ്ങളീ പുതു മുഖ സംവിധായകര്‍ എന്നൊക്കെ കേട്ടാല്‍ ചാടി വീഴുന്നത് അന്നല്ലോ. എന്ത് പറ്റി? കണ്ടില്ലേ ?

എടേ രണ്ടു മൂന്ന് ദിവസമായി കാണണം എന്ന് കരുതുന്നു.പക്ഷെ പോസ്റ്റര്‍ കാണുമ്പോള്‍ തന്നെ മനസ് മടുത്തു പോകുന്നു.ആ പോസ്റ്റര്‍ ഡിസൈന്‍ ചെയ്ത ആള്‍ക്ക് പണ്ട് എപ്പോളോ നിര്‍മ്മാതാവോ സംവിധായകനോ കാശു കടം വാങ്ങിയത് തിരിച്ചു കൊടുക്കാന്‍ ഉണ്ടെന്നു തോന്നുന്നു.അതിന്റെ കൂടെ നടന്‍ ജയറാമിന്റെ മീശ വടിച്ച മുഖത്തിന്റെ ക്ലോസപ്പ് കൂടെ ആകുമ്പോള്‍ സംഗതി തികഞ്ഞു .അവസാനം ധൈര്യം കിട്ടിയത് ഇന്നലെയാണ് .

എന്നിട്ട്

മൈത്രി വിഷന്റെ ബാനെര്‍ ല്‍ നിര്‍മിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ ജയറാം , ഭാവന , ജനാര്‍ദ്ദനന്‍ , ജഗതി , ശ്രീകുമാര്‍ , കെ പി എസ് സി ലളിത , രാധിക (ക്ലാസ്സ്‌മേറ്റ്‌) , ശ്രീകുമാര്‍ , കോട്ടയം നസീര്‍ ,മാമുകോയ, കല്പന,മണിയന്‍ പിള്ള രാജു തുടങ്ങിയവര്‍ അഭിനയിക്കുന്നു.

ഹാ ഇങ്ങനെ വലിച്ചു നീട്ടാതെ . ഇതൊക്കെ പോസ്റ്റര്‍ കണ്ടാല്‍ അറിയില്ലേ? പടം എങ്ങനെ ഉണ്ട് . അത് പറയു ?
ഈ പടം എങ്ങനെ സെന്‍സര്‍ ബോര്‍ഡ്‌ കടന്നു എന്നറിയില്ല .കാരണം തീവ്രവാദികള്‍ക്ക് മാര്‍ഗരേഖ ആയി ഉപയോഗിക്കാവുന്ന കുറച്ചു തന്ത്രങ്ങള്‍ ഈ ചിത്രത്തില്‍ കാണിക്കുന്നുണ്ട് .നാളെ ഏതെങ്കിലും ഒരു തീവ്ര വാദി ഈ ചിത്രം കണ്ടു ഇതിലെ മാര്‍ഗം ഉപയോഗിച്ച് ഒരു ആക്രമണം നടത്തിയാല്‍ ഈ ചിത്രം മാത്രമായിരിക്കും അതിനു ഉത്തരവാദി .

ഓഹോ എന്ന് വെച്ചാല്‍ ....

അനിയ ഞാന്‍ ഒരു തീവ്രവാദി ആണെന്ന് ഇരിക്കട്ടെ ഒരു നഗരത്തില്‍ എനിക്ക് ബോംബ്‌ സ്‌ഫോടനം നടത്തണം എന്നിരിക്കട്ടെ .എന്താണ് കോമണ്‍ സെന്‍സ് ഉണ്ടെങ്കില്‍ ഞാന്‍ ചെയേണ്ടത് (അഥവാ ഈ ലോകം മുഴുവന്‍ നടക്കുന്നത് ).ഒരു പെട്ടിയില്‍ സ്ഫോടക വസ്തു വെച്ച് ഞാന്‍ അത് ഒരു തിരക്കുള്ള പൊതു സ്ഥലത്ത് വെച്ചിട്ട് മുങ്ങുന്നു .സമയം ആകുമ്പോള്‍ സംഗതി പൊട്ടുന്നു.ഇത്തരം പഴഞ്ജന്‍ പരിപാടികള്‍ക്ക് പകരം ഈ ചിത്രത്തില്‍ തുടക്കത്തില്‍ തന്നെ തീവ്രവാദികള്‍ ചെയ്യുന്നത് ഇപ്രകാരം ആണ്.
1 )നഗരത്തിലെ പോലീസ് കമ്മിഷ്ണരെ തട്ടി കൊണ്ട് പോകുക .
2 )അതെ സമയം അയാളുടെ കേരളത്തിന്‌ പുറത്തു പഠിക്കുന്ന മകളെയും (രാധിക) തട്ടി എടുക്കുക
3 )അച്ഛനെ തട്ടി കളയും എന്ന് ഭീഷണിപ്പെടുത്തി ബോംബ്‌ അടങ്ങിയ പെട്ടി കള്ളനോട്ടുകള്‍ ആണെന്ന് തെറ്റിദ്ധരിപ്പിച്ചു മകളെ ഏല്‍പ്പിക്കുക
4 )പെട്ടിയുമായി രണ്ടു മൂന്ന് ദിവസം നഗരത്തിലൂടെ കറങ്ങാന്‍ അനുവദിച്ച ശേഷം വേണ്ട സ്ഥലത്ത് പെട്ടി വെച്ചിട്ട് പോകാന്‍ പറയുക .
5 ) അതിനു ശേഷം തീവ്രവാദികള്‍ റിമോട്ട് കണ്ട്രോള്‍ ഉപയോഗിച്ച് ബോംബ്‌ പൊട്ടിക്കുന്നു
എങ്ങനെയുണ്ട് ? ഇതെങ്ങാനും വല്ല തീവ്രവാദിയും കണ്ടാല്‍ ഓര്‍ക്കാന്‍ വയ്യാ......

അപ്പോള്‍ ഇതു അന്‍വര്‍ പോലെ തീവ്രവാദത്തെ കുറിച്ച് ഉള്ള പടമാണോ ? പോസ്റ്റര്‍ കണ്ടപ്പോള്‍ ഒരു തമാശ ചിത്രം പോലെയാണ് തോന്നിയത് ...

നീ ധ്രിതി പിടിക്കാതെ.തമാശ ഒക്കെ വരുന്നതെ ഉള്ളു .ഇതൊക്കെ ആദ്യത്തെ ഒരു പതിനഞ്ചു മിനിട്ടിനുള്ളില്‍ കഴിയും .ക്യാമറ നേരെ ഇതൊന്നും അറിയാതെ നിഷ്കളങ്കര്‍ മാത്രം തിങ്ങി പാര്‍ക്കുന്ന ഒരു നാട്ടിന്‍പുറത്തേക്കു.(കഷ്ടകാലത്തിനു നിങ്ങള്‍ നമവശേഷം ആയിക്കൊണ്ടിരിക്കുന്ന ബോധം ഉള്ള മലയാളീ എന്ന വര്‍ഗത്തില്‍ പെട്ടവന്‍ ആണെങ്കില്‍ ഈ നിഷ്കളങ്കന്‍ എന്ന വാക്ക് മരമണ്ടന്‍ മാര്‍ എന്ന് വായിക്കുക ).അവിടെ അവിവാഹിതനായ അരവിന്ദ ചാക്യാര്‍ (ജയറാം) അമ്മാവന്‍ ചാച്ചു (ജഗതി)തന്‍റെ മകളെ അരവിന്ദന്‍ വിവാഹം കഴിക്കണം എന്ന ആവശ്യവുമായി ദിവസവും അരവിന്ദന്റെ തറവാട്ടില്‍ കയറി ഇറങ്ങുന്നു.അരവിന്ദനും മാതാപിതാകള്‍ക്കും (ശ്രീകുമാര്‍,ലളിത)ഇതിനോട് താല്പര്യം ഇല്ലെന്നു പറഞ്ഞിട്ടും അദേഹം പരിപാടി അവസാനിപ്പിക്കുന്നില്ല .അരവിന്ദന് പെണ്‍കുട്ടി സുന്ദരിയും സുശീലയും ആയാല്‍ പോര നങ്ങ്യാര്‍ കൂത്തും അറിഞ്ഞിരിക്കണം പോലും (ഇതൊക്കെ ഏതു കാലത്തേ കഥാ പത്രങ്ങള്‍ ആണവോ?).ഗ്രാമത്തില്‍ വേറെ ഒത്തിരി നിഷ്കളങ്കന്‍ ഉണ്ട്.അതൊക്കെ പോയി നേരില്‍ കണ്ടാല്‍ മതി . എല്ലാവരും നിങ്ങളെ ചിരിപ്പിച്ചേ അടങ്ങൂ എന്ന വാശിയിലാണ്.(ഇതിലും ഭേദം ഇക്കിളി ഇടാന്‍ രണ്ടു പേരെ ഓരോ കസേരയിക്കും അടുത്ത് നിര്‍ത്തുക ആയിരുന്നു ).അവസാനം അരവിന്ദന് എല്ലാ താല്പര്യങ്ങളും ഒത്തു ഇണങ്ങിയ ഒരു പെണ്‍കുട്ടിയെ കണ്ടെത്തുന്നു .നഗരത്തില്‍ അത്യാവശ്യം പോഷ് ആയി ജീവിക്കുന്ന അശ്വതി (ഭാവന). അവരുടെ കുടുംബത്തിനു എന്തോ വഴിപാട് ഉണ്ടായിരുന്നുവത്രേ പട്ടിക്കാട്ടില്‍ നിന്ന് വരുന്ന,മീശയില്ലാത്ത ഒരു ചാക്യാര്‍ക്ക് മോളെ കെട്ടിച്ചു കൊടുത്തു കൊള്ളാം എന്ന് (സംഗതി അങ്ങനെ അല്ല .അത് പോലെ എന്തോ ആണ്).അശ്വതിക്കും അവളെ കെട്ടാന്‍ നടക്കുന്ന ഒരു മുറ ചെറുക്കന്‍ ഉണ്ട് .അശ്വതിക്ക് അരവിന്ദനെ പ്രഥമ ദ്രിഷ്ട്യാ ഇഷ്ടപ്പെടുന്നു .(ഈ പ്രഥമ ദ്രിഷ്ട്യാ കേസ് ഉണ്ടെന്നു പറയുന്ന പോലെ). കല്യാണം തീരുമാനിക്കുന്നു .കല്യാണത്തിനായി എറണാകുളത്തേക്ക് ആ നിഷ്കളങ്ക ഗ്രാമം മുഴുവന്‍ ഒരു ബസില്‍ കയറി കൊച്ചിയിലേക്ക് തിരിക്കുന്നു. ആ ബസിന്റെ പേരാണ് കുടുംബ ശ്രീ ട്രാവല്‍സ്.ആ യാത്രയുടെ കരള്‍ അലിയിപ്പിക്കുന്ന കദന കഥയാണ് ഈ ചിത്രം എന്ന് വേണേല്‍ പറയാം.

അപ്പോള്‍ സംഭവം റോഡ്‌ മൂവി ആണല്ലേ?

നീ എങ്ങനെ വേണേല്‍ വിളിച്ചോ.യാത്രക്കിടയില്‍ ബോംബ്‌ പെട്ടിയുമായി കമ്മിഷ്നരുടെ മകള്‍ ഈ ബസില്‍ കേറുന്നു. എറണാകുളത്തു എത്തുന്ന അരവിന്ദനും സംഘവും മുഹൂര്‍ത്തം തെറ്റിയതിനാല്‍ ലോഡ്ജില്‍ താമസിക്കുന്നു . രണ്ടാമതൊരു മുഹൂര്‍ത്തം കണ്ടു പിടിച്ചു കെട്ടാന്‍ പോകുമ്പോള്‍ കല്യാണം മുടക്കാനായി,താലി കെട്ടാന്‍ മണ്ഡപത്തില്‍ നില്‍ക്കുന്ന അരവിന്ദന്റെ പിന്‍ഭാഗത്ത്‌ ആരും കാണാതെ (?) മയക്കുമരുന്ന് കുത്തി വയ്ക്കുന്നു.(കോമഡി ആണ് എവിടെ ഉദ്ദേശിക്കുന്നത് എന്ന് തോന്നുന്നു . കുത്തു കൊള്ളുന്ന ജയറാമിന്റെ ഭീകര ഭാവ അഭിനയം വേറെ).ഇനി മൂന്നാമത്തെയും അവസാനത്തെയും ആയ ഒരേ ഒരു മുഹൂര്‍ത്തം കൂടെയേ ഉള്ളു. ആ മുഹൂര്‍ത്തത്തില്‍ എങ്കിലും കല്യാണം നടക്കുമോ ? ബോംബ്‌ പൊട്ടുമോ ? തട്ടി കൊണ്ട് വരപ്പെട്ട കമ്മിഷനര്‍ രക്ഷപ്പെടുമോ ?കാണികള്‍ക്ക് വീട്ടില്‍ പോകാമോ ? ഇങ്ങനെയുള്ള ഉദ്വേഗ ജനകമായ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാന്‍ ഇന്നു തന്നെ കാണുക ഈ വിനോദ ത്രില്ലെര്‍ കുടുംബ റോഡ്‌ മൂവി ...........

അപ്പോള്‍ പറഞ്ഞു വരുന്നത്

മോഹന്‍ലാലിനു വാമനപുരം ബസ്‌റൂട്ട് എന്ന ചിത്രം എന്തായിരുന്നോ അതാണ് ജയറാമിന് ഈ ചിത്രം .മീശ ഇല്ലാത്തത് കൊണ്ടാകണം സ്ഥിരമായി വയറിളക്കം ബാധിച്ച ഒരാളുടെ ഭാവമാണ് (അഥവാ അങ്ങനെയാണ് എന്നിക് തോന്നിയത്) ജയറാമിന് ഈ ചിത്രത്തില്‍ (മീശ ട്രിം ചെയ്യുക ആയിരുന്നു ഭേദം).പിന്നെ ദോഷം പറയരുതല്ലോ ഭാവന കാണാന്‍ നന്നായിട്ടുണ്ട് .അന്യ ഭാഷയില്‍ അഭിനയിക്കുന്നതിന്റെ ഗുണം ആകണം ക്യാമറക്ക് മുന്നില്‍ തികച്ചും ഫ്രഷ്‌ ആയി പ്രത്യക്ഷപെടാന്‍ ഈ നടിക്ക് കഴിയുന്നു .
സംവിധാനം ലോകോത്തരം .കഥാ തിരക്കഥ എന്നിവയെ പറ്റി ഇതിനകം വായനക്കാര്‍ക്ക്‌ ഒരു ഊഹം കിട്ടിയിട്ടുണ്ടാകുമല്ലോ

ചുരുക്കത്തില്‍ പറഞ്ഞാല്‍ ........

കഴിയുമ്പോള്‍ സന്തോഷം തോന്നുന്ന ഒരു ചിത്രം .കഴിഞ്ഞല്ലോ എന്ന ആശ്വാസത്തില്‍ നിന്നും ഉണ്ടാകുന്ന സന്തോഷം ആണെന്ന് മാത്രം .

Saturday, January 22, 2011

ദി മെട്രോ (The Metro )

ഹലോ അണ്ണാ ഇവിടെയൊക്കെ ഉണ്ടോ ? കാണാന്‍ ഇല്ലല്ലോ .

എന്ത് പറയാന്‍ ? മലയാള സിനിമയിലെ നിക്കര്‍ - കൂളിംഗ്‌ ഗ്ലാസ്‌ ആരാധകരുടെ മനം ഉരുകി ഉള്ള ശാപം അന്നെന് തോന്നുന്നു . കഴിഞ്ഞ ആഴ്ച മദര്‍ ബോര്‍ഡ്‌ ഡിം !!! പിന്നെ നമ്മുടെ നാട് ഒരു ഉപഭോക്ത പ്രാധാന്യമുള്ള നാടായതു കൊണ്ട് ഒരു ആഴ്ച ശയന പ്രദിക്ഷണം നടത്തിയപ്പോള്‍ സംഗതി ശരിയായി.ഭാഗ്യത്തിന് കഴിഞ്ഞ ആഴ്ച നല്ല മലയാള ചിത്രങ്ങളൊന്നും തന്നെ ഇറങ്ങിയും ഇല്ല.പോരാത്തതിനു കഴിഞ്ഞ ആഴ്ച മുഴുവനും ബ്ലോഗില്‍ ഭയങ്കര യുദ്ധവും ആയിരുന്നു . അവസാനത്തെ പോസ്റ്റിന്റെ ബഹളം.

അതിരിക്കട്ടെ അണ്ണന്റെ മുഖതെന്താ ഒരു ഇളിഞ്ഞ ഭാവം ? ഒരു ഇളിഭ്യത പോലെ .........

നീ ശ്രദ്ധിച്ചു അല്ലെ ? എടേ ഈ ആഴ്ച രണ്ടു മൂന്ന് പടം ഇറങ്ങിയല്ലോ പുതുമുഖങ്ങളെ പ്രോഹത്സഹിപ്പികുക എന്ന നമ്മുടെ നയത്തിന്റെ ഭാഗമായി ആദ്യം പോയി കണ്ടത് ദി മെട്രോ എന്ന പടമായിരുന്നു .

അത് .... നമ്മുടെ ദിലീപ് നിര്‍മ്മിച്ച പടം അല്ലിയോ ?

ഓ തന്നെ ദിലീപ് തന്നെയാണ് ഈ ചിത്രത്തിന്റെ നിര്‍മാണവും വിതരണവും എന്നാണ് എനിക്ക് മനസിലായത് . സംവിധാനം വിപിന്‍ പ്രഭാകര്‍ .വണ്ണ്‍ വേ ടിക്കറ്റ്‌,സമസ്ത കേരളം പി ഓ മുതലായ സിനിമ സംവിധായകന്‍റെ മാത്രം കലയാണെന്ന് വിളിച്ചറിയിക്കുന്ന സിനിമകള്‍ (പണി അറിയാത്തവന്‍ ചെയ്താല്‍ കൈ പൊള്ളും എന്നും വ്യാഖ്യാനം) ആണ് അദേഹം സംവിധാനം ചെയ്തത്.

അത് കൊണ്ട് എന്താ അണ്ണാ?ട്രാഫിക്‌ എന്ന പടം വന്നതോടെ ഏതു സംവിധായകനും എപ്പോള്‍ വേണേലും നന്നാകാം എന്ന് മലയാളിക്ക് മനസിലായില്ലേ ?

അത് തന്നെയാ അനിയാ എനിക്ക് പറ്റിയത്. ചിലര്‍ നന്നാകാം എന്ന് പറയുന്നത് പോലെ ചിലര്‍ ഒരിക്കലും നന്നാകില്ല എന്നും ഞാന്‍ ഓര്‍ക്കണം ആയിരുന്നു .ഇനി പറഞ്ഞിട്ടെന്താ?

ഇങ്ങേര്‍ എങ്ങനെ സെന്റി അടിക്കാതെ.വിശദമായി ഒന്ന് പറഞ്ഞെ കാര്യങ്ങള്‍ ....അല്ല പിന്നെ

ശരി നിര്‍മാണം വിതരണം ദിലീപ്.സംവിധാനം ബിപിന്‍ പ്രഭാകര്‍ കഥ തിരകഥ വസനം വ്യാസന്‍ ഇടവനകാട്‌ സംഗീതം ഷാന്‍ .സംഗതി ത്രില്ലെര്‍ ആണെന്നാണ് മധ്യമ കുഴലൂത്ത് . അഭിനയിക്കുന്നവര്‍ ശരത് കുമാര്‍ , ഭാവന ,ജഗതി , ജി കെ പിള്ള ,സുരാജ് വെഞ്ഞാറാന്‍ മൂട്, പിന്നെ മലര്‍വാടി ആര്‍ട്സ് ക്ലബ്‌ പിള്ളേരും . മാത്രമല്ല കൊച്ചി നഗരത്തില്‍ ഒരു രാത്രി നടക്കുന്ന രണ്ടു മൂന്ന് സംഭവങ്ങളും ഒടുവില്‍ അവയെല്ലാം ചേരുന്ന ഒരൊറ്റ ക്ലൈമാക്സ്‌ അങ്ങനെ ചുരുക്കത്തില്‍ കാണാന്‍ കേറുന്നവനെ ത്രില്ലടിപ്പിച്ചു കൊല്ലും എന്ന മട്ടിലുള്ള അവകാശ വാദങ്ങള്‍ ഇവയൊക്കെയാണ് ഈ ചിത്രത്തിന്റെ ബാക്ക് ഗ്രൌണ്ട് ഇന്‍ഫര്‍മേഷന്‍.

ശരി അപ്പോള്‍ ശരിക്കും സംഭവിക്കുന്നതോ ?
പടം തുടങ്ങുന്നത് തന്നെ കുറച്ചു കാലം മുന്‍പ് നടന്ന ഒരു സംഭവം , രാഷ്ട്രീയ യുവ നേതാവായ പടവീടന്‍ ജെയ്മിയെ (പുതു മുഖം) ഗുണ്ടാ തലവനും മുതിര്‍ന്ന നേതാവായ കുമ്പളം വര്‍ക്കിയുടെ (ജി കെ പിള്ള ) വലം കൈയുമായ പരുത്തിക്കാടന്‍ ഷാജി (സുരേഷ് കൃഷ്ണ)യും സംഘവും ഓടിച്ചിട്ട്‌ തട്ടുന്നത് കാണിച്ചാണ്.പൊതു ജന പ്രക്ഷോഭണം മൂലം മുന്‍പ് സ്ഥലം മാറ്റപെട്ട സര്‍ക്കിള്‍ ജേക്കബ്‌ അലക്സാണ്ടര്‍ (ശരത് കുമാര്‍)കൊച്ചിയില്‍ ചജെടുക്കുന്നു .ട്രാക്ക് രണ്ടു. സൌദിയില്‍ ജോലിയുള്ള ഹരി (മലര്‍വാടിയിലെ ഒരു താടി .നവീന്‍ പോളി എന്നല്ല പേരെങ്കില്‍ ക്ഷമി !) അവധിക്കു നാട്ടില്‍ എത്തുന്നു . ഹരിയുടെ സുഹൃത്തുക്കള്‍ (ബാക്കി മലര്‍വാടിയും പിന്നെ സുരാജും)എയര്‍ പോര്‍ട്ടില്‍ നിന്നും സ്വീകരിച്ചു നാട്ടിലേക്കു കൊണ്ട് പോകുന്നു.ഇവിടെ ഷാജിയും സര്‍ക്കിളുമായി പതിവ് ഗ്വാ ഗ്വാ (സര്‍ക്കിള്‍ ഷാജിയുടെ അനിയന്‍ ഫ്രെടിയെ പൊക്കുന്നു. ഷാജി പുല്ലു പോലെ വാദിയെ വിരട്ടി പരാതി പിന്‍വലിപ്പിച്ചു അനിയനെ ഇറക്കുന്നു . സര്‍ക്കിളും ആയി ഡയലോഗ് മത്സരം നടത്തുന്നു.ആ ഒരു ലൈന്‍.സര്‍ക്കിള്‍ ഷാജിയെ കുരുക്കാനായി അയാളുടെ പഴയ സഹ പ്രവര്‍ത്തകനായ (ഇപ്പോള്‍ ശത്രു) തട്ടില്‍ ജോണ്‍ നെ മാപ്പ് സാക്ഷി ആക്കാന്‍ ശ്രമിക്കുന്നു . ട്രാക്ക് രണ്ടു: ഹരിയും ബാക്കി മലര്‍വാടി സുഹൃത്തുക്കളും സുരാജും വാഗ മണ്ണിലേക്ക് ഒരു അടിച്ചു പൊളി യാത്ര പ്ലാന്‍ ചെയുന്നു . യാത്ര കഴിഞ്ഞു (യാത്രക്കിടയില്‍ ജഗതിയുമായി തമാശയുള്ള രംഗങ്ങള്‍ ഉണ്ട് .സുരജിനു കണ്ടു പഠിക്കാന്‍ വേണ്ടി ജഗതിയെ കാസ്റ്റ് ചെയതതാകണം ) തിരികെ നാട്ടിലേക്കു തിരിക്കുന്നു സംഘം.തട്ടില്‍ ജോണ്‍ മാപ്പ് സക്ഷിയകാനായി നഗരത്തില്‍ എത്തിയ വിവരം അറിഞ്ഞു ഷാജിയും സംഘവും അയാളെ തേടി ആ രാത്രി നഗരത്തിലേക്ക് ഇറങ്ങുന്നു . ഇതിനിടെ നാട്ടിലേക്കുള്ള യാത്രക്കിടയില്‍ കൊച്ചിയിലെത്തുന്ന ഹരിയും സംഘവും സിഗ്നലില്‍ വണ്ടി കൊണ്ടിടിക്കുന്ന ഫ്രെഡിയുമായി ഉടക്കുന്നു . അടി കൊടുത്തിട്ട് പോകുന്ന അവരെ തിരഞ്ഞു ഫ്രെഡിയും ഗുണ്ടകളും. ഇതിനിടെ വണ്ടി കേടായി നന്നാക്കി കൊണ്ടിരിക്കുമ്പോള്‍ മൂത്രമൊഴിക്കാന്‍ പോകുന്ന സംഘത്തിലെ ഒരാള്‍ ഷാജിയും സംഘവും തട്ടില്‍ ജോണ്‍ നെ തട്ടുന്നത് കാണുന്നു .സംഗതി മൊബൈലില്‍ പകര്‍ത്തുന്നു .(ലവന്‍ തുടക്കം മുതലേ ആദ്യമായി മൊബൈല്‍ കാണുന്നവരെ പോലെ ചുറ്റും ഉള്ളതെല്ലാം റെക്കോര്‍ഡ്‌ ചെയുന്നത് കണ്ടപ്പോലെ തോന്നിയതാ ഇതു സംഭവിക്കും എന്ന്). അതോടെ ഷാജിയും സംഘവും ഇവരുടെ പുറകെ.പിന്നെ ഏതാണ്ട് ഒരു മണികൂറോളം ഗുണ്ടകളും ഈ സംഘവും ആയുള്ള സാറ്റ് കളിയാണ്.(പിന്നെ കുറെയധികം നേരം "ദാ അവന്മാര്‍ വരുന്നു ഓടിക്കോ ". "ഇനി നമ്മള്‍ എന്ത് ചെയ്യുമെടാ " തുടങ്ങിയ സംഭാഷണങ്ങള്‍ വീണ്ടും വീണ്ടും കേട്ട് രസിക്കാം . ഈ പ്രക്രിയ കുറെ കഴിയുമ്പോള്‍ സംഘത്തിനു നേരത്തെ വഴിയില്‍ പരിചയപ്പെട്ട അനുപമ (ഭാവന)യുടെ കാര്‍ഡ്‌ കയ്യില്‍ ഉള്ളത് ഓര്‍മ വരുന്നു വിളിച്ചു സഹായം ചോദിക്കുന്നു .അനുപമയുടെ സഹോദരനാണ് സര്‍ക്കിള്‍ ജേക്കബ്‌ അലക്സാണ്ടര്‍ (ഇനി കഥയ്ക്ക് ട്വിസ്റ്റ്‌ ഇല്ല എന്നൊരു പരാതി വേണ്ട ).

ഓഹോ എന്നിട്ടോ

ഇനി എന്തോന്ന് എന്നിട്ടോ ? ശരത് കുമാര്‍ എത്തുന്നു ഗുണ്ടകളെ എല്ലാം അടിച്ചു താഴെ ഇടുന്നു ആംബുലന്‍സ് നെയും ഫയര്‍ എഞ്ചിനെയും വിളിച്ചു വരുത്തി നാട്ടുകാരെ കൂടുന്നു.എല്ലാരുടെയും സാനിധ്യത്തില്‍ ഒരു ലഘു പ്രസംഗം നടത്തി ഷാജിയെ പരസ്യമായി വെടി വെച്ച് കൊല്ലുന്നു.പിള്ളേരുമായി സ്ലോ മോഷന്‍ല്‍ നടന്നു പോകുന്നു ശുഭം.

ചിത്രം രണ്ടാം പകുതി മുതല്‍ പസ്സെന്‍ജര്‍ എന്ന ചിത്രത്തിന്റെ പ്രേതം കേറിതുടങ്ങും. ഒന്നാം പകുതി താരതമ്യേനെ ഭേദം ആണ് .ഇങ്ങനത്തെ ചിത്രങ്ങളില്‍ ഉണ്ടാവേണ്ട പിരി മുറുക്കം (പ്രത്യേകിച്ച് രണ്ടാം പകുതിയില്‍) സൃഷ്ടിക്കാന്‍ സംവിധായകനും തിരകഥാകൃത്തും ദേനീയമായി പരാജയപ്പെടുന്നു

ശരി ഇനി അഭിനയം ?
ശരീര ഭാഷയിലും രൂപത്തിലും ഒരു പോലീസ് ഓഫീസര്‍ ആയി നന്നകുനുണ്ടെങ്കിലും.കത്തി കേറേണ്ട സീനുകളില്‍ ശരത് കുമാര്‍ പോര എന്നാണ് എനിക്ക് തോന്നിയത് . ഇപ്പോളും ഇത്തരം കഥാപാത്രങ്ങളെ സുരേഷ് ഗോപി അവതരിപ്പികുന്നത് ആണ് ഭേദം എന്നാണ് എനിക്ക് തോന്നാറുള്ളത്. പിന്നെ സുരാജ് നിലവാരം ഇല്ലാത്ത കോമഡി അഭിനയിക്കുന്നു എന്നാ പരാതി ഞാന്‍ ഇതാ പിന്‍‌വലിക്കുന്നു (മാപ്പും ചോദിക്കുന്നു ) . പ്രിയപ്പെട്ട സുരാജ് താങ്കള്‍ ഇഷ്ടം പോലെ കോമഡി ഏതു നിലവാരത്തില്‍ ഉള്ളത് വേണേലും കാണിച്ചു കൊള്ളൂ ദയവായി സെന്റി അഭിനയിക്കരുത് .മലര്‍വാടി ആര്‍ട്സ് ക്ലബ്‌ എന്നാ ചിത്രത്തില്‍ ഭേദം കുട്ടൂസ് എന്നാ കഥാപാത്രത്തെ അവതരിപ്പിച്ച നടനായിരുന്നു എന്നാണ് പൊതുവേ അഭിപ്രായം . അത് മനസിലാക്കി ആകണം ഇതില്‍ അദേഹം ഭയങ്കരമായി അഭിനയിച്ചിരിക്കുന്നു . ആ പയ്യനെയും സുരജിനെയും കൊല്ലുന്ന രംഗം വരുമ്പോളാണ് ഗുണ്ടകള്‍ എത്ര നല്ലവരാണ് എന്ന് നമ്മള്‍ ഓര്‍ത്തു പോകുന്നത് . അധികം വിസ്ടരിക്കുന്നില്ല തികച്ചും ameture ആണ് ഈ സംഘത്തിലെ എല്ലാരുടെയും അഭിനയം . നിഷാനും ആസിഫലി യും ഒക്കെ ഇതിലും എത്ര ഭേദം എന്ന് പറയാതെ വയ്യ .ശരത് കുമാറിന് ഫോണ്‍ കൊടുക്കാനായി മാത്രം നായികാ എന്നപേരില്‍ അവതരിപ്പിക്കപെടുന്ന ഭാവന വന്നു പോകുന്നു (ആ റോള്‍ കവിയൂര്‍ പൊന്നമ്മ അവതരിപ്പിച്ചാലും ഒന്നുംവരാനില്ല). ജഗതിയും സുരേഷ് കൃഷ്ണയും മാത്രമാണ് അവരുടെ വേഷങ്ങള്‍ അത്മാര്തമായി ചെയാന്‍ ശ്രമിച്ചു കണ്ടത് .സംഗീതത്തെ കുറിച്ച് ഒന്നും പറയാനില്ല . (എനിക്ക് തല പെരുത്ത്‌ എന്നതൊഴിച്ച് !!)

എന്നാലും പുതു മുഖങ്ങള്‍ അഭിനയിക്കുന്ന ഒരു പടത്തെ കുറിച്ച് .....

എടേ പടം തുടങ്ങുമ്പോള്‍ ദിലീപ് ഒരു രണ്ടു മിനിട്ട് പ്രത്യക്ഷപ്പെട്ടു സിനിമയെ കുറിച്ച് രണ്ടു വാക്ക് പറയുന്നുണ്ട് . അദേഹം അവസാനിപ്പിക്കുന്നത് സൂക്ഷിചില്ലങ്കില്‍ നിങ്ങള്‍ക്കും ഇതു സംഭവിക്കാം എന്ന് പറഞ്ഞാണ്.പടം കണ്ടു കഴിഞ്ഞപ്പോള്‍ സൂക്ഷിക്കേണ്ട കാര്യങ്ങള്‍ എന്ന് ഞാന്‍ മനസിലാക്കിയത്
1 നിങ്ങള്‍ അപരിചിതമായ ഒരു നഗരത്തില്‍ പൊയി എന്നിരിക്കട്ടെ നിങ്ങളുടെ വാഹനത്തില്‍ വേറൊരു വാഹനം വന്നിടിച്ചാല്‍ . അതോടിക്കുനത് ഏതെങ്കിലും ഗുണ്ട ആയിരിക്കാം എന്ന് മനസിലാക്കി പുറത്തിറങ്ങി പുഞ്ചിരിയോടെ താങ്ക്‌ യു സര്‍ എന്ന് പറയുക .(പ്രത്യേകിച്ചു സ്ഥലം കൊച്ചി ആണെങ്കില്‍ ).
2 നിങ്ങളുടെ ഒരു കൂടുകാരന്‍ അപരിചിതമായ ഒരു നഗരത്തില്‍ (കൊച്ചിയില്‍ ആണെങ്കില്‍ പ്രത്യേകിച്ചും ) കൂടം തെറ്റി പോയി എന്നിരിക്കട്ടെ . അവനെ തിരഞ്ഞു നടക്കുക അല്ലാതെ ഒരിക്കലും അവന്റെ മൊബൈലില്‍ വിളിക്കരുത് .അവന്‍ മിക്കവാറും വല്ല കൊലപാതകമോ കുളി സീനോ ക്യാമറയില്‍ പകര്‍ത്തുന്ന തിരക്കില്‍ ആകും .

അണ്ണാ ഒന്ന് പറയട്ടെ ഇത് ഇപ്പോള്‍ ഏതാണ്ട് ഒരു കൊല്ലത്തില്‍ കൂടുതല്‍ ആയില്ലേ ഈ പരിപാടി തുടങ്ങിയിട്ട് . ഇനി ഇങ്ങനെ ഒക്കെ ആയാല്‍ മതിയോ കുറച്ചു കൂടി ഒരു ബൌധിക തലത്തില്‍ കേറി നിന്ന് കാച്ചികൂടെ. അതാ മലയാളിക്ക് ഒരു ഇതു...

എന്ന് വെച്ചാല്‍....... ഒന്ന് തെളിച്ചു പറയെടെ

ഓ ഒന്നുമറിയില്ല പാവം . അണ്ണാ ഒരു നാലു കൊറിയന്‍ സിനിമ,പത്തു ലാറ്റിന്‍ അമേരിക്കന്‍ പടം,പേരിനു രണ്ടു ഇറാന്‍ പടം എത്രയും മതി പിന്നെ അക്കിര കുറസോവ,ആല്‍ഫ്രഡ്‌ ഹിച് കോക്ക് തുടങ്ങിയ പേരുകളും അവരുടെ നാലു പടങ്ങളുടെ പേരും മതി ഓരോ പോസ്റ്റിലും ഓരോന്നായി ഇടയ്ക്കിടെ അലക്കുക. എത്രയും മതി ഒരു സിനിമ ബുജി ആകാന്‍ .

എടേ നീ പറയുന്നത് പഴയ ട്രെന്റ് ആണ് . ഇപ്പോള്‍ ലേറ്റസ്റ്റ് ട്രെന്റ് സന്ദേശം ആണ് . നിമാതാവ് പത്തു കാശു ഉണ്ടാക്കണോ അല്ലെങ്കില്‍ കള്ളപണം വെളുപ്പിക്കണോ നിര്‍മിക്കുന്ന പടം ഇതിനോന്നുമല്ല മറിച്ചു ഒരു സന്ദേശം പ്രച്ചരിപ്പികനാണെന്ന് വരുത്തി തീര്‍ക്കുക . എന്നിട്ട് ആ സന്ദേശം ഏതെങ്കിലും മത വിഭാഗങ്ങളെ ആക്ഷേപിക്കാന്‍ ഉണ്ടാക്കിയത് ആണെന്നും കൂടി കാച്ചിയാല്‍ തികഞ്ഞു .ജനങ്ങള്‍ തല്ലി ചാകട്ടെ വിവരം ഇല്ലാത്ത ജന്തുക്കള്‍ നമുക്ക് ബുദ്ധി ജീവി ആകണ്ടേ .നമുക്ക് വേണ്ടത് ജോണ്‍ ജാഫര്‍ ജനാര്‍ദ്ദനന്‍ സ്റ്റൈല്‍ ചിത്രങ്ങള്‍ മാത്രം .(നായകര്‍ മൂന്ന് പേര്‍ ഒരു ഹിന്ദു ഒരു ക്രിസ്ത്യാനി ഒരു മുസ്ലിം വില്ലന്മാരും മൂന്നുപേര്‍ ഒരു ഹിന്ദു ഒരു ക്രിസ്ത്യന്‍ ഒരു മുസല്‍മാന്‍ .ക്ലൈമാക്സില്‍ ഹിന്ദു നായകന്‍ ഹിന്ദു വില്ലനെ കൊല്ലുന്നു ക്രിസ്ത്യന്‍ നായകന്‍ ക്രിസ്ത്യന്‍ വില്ലനെ കൊല്ലുന്നു മുസ്ലിം നായക കഥാപാത്രം മുസ്ലിം വില്ലനെ കാച്ചുന്നു . എല്ലാരും ഹാപ്പി . മത സൌഹാര്‍ദം നീണാള്‍ വാഴട്ടെ ) എപ്പിടി ? ഇത്തരം നിരൂപണം എഴുതുന്ന ബുദ്ധി ജീവികളോടു എനിക്കൊന്നും പറയാനില്ല . ഒരു പൌരന്‍ എന്ന നിലയില്‍ "തൂ " എന്ന് കാര്‍ക്കിച്ചു ഒരു തുപ്പു തുപ്പാന്‍ തോന്നി പോകുന്നു .

അതിരിക്കട്ടെ അണ്ണാ കാടു കേറാതെ . ഈ പടം നല്‍കുന്ന സന്ദേശം എന്താണ് .

എനിക്ക് മനസിലായ കാര്യം പറയാം .കൊച്ചി മൊത്തം ഗുണ്ടകളാണ് . ഇരുട്ടു വീണിട്ടു പുറത്തിറങ്ങിയാല്‍ പണി മേടിക്കും .

അപ്പോള്‍ ചുരുക്കത്തില്‍ ....

ശ്രീ ദിലീപ് പറഞ്ഞതേ ഈ ചിത്രം കണ്ട ഒരാളെന്ന നിലക്ക് എന്നിക് പറയാനുള്ളൂ . സൂക്ഷിച്ചില്ലെങ്കില്‍ നിങ്ങള്‍ക്കും ഇതു പറ്റിയേക്കാം (എനിക്കോ അബദ്ധം പറ്റി !!)

Monday, January 10, 2011

മലയാള സിനിമയിലെ നീയും ഞാനും

മാന്യ പ്രേക്ഷകര്‍ക്ക്‌ നമസ്കാരം,ജയ് വേതാളം ചാനലിന്‍റെ പീരങ്കി എന്ന പരിപാടിയിലേക്ക് സ്വാഗതം.ഈ എപ്പിസോഡില്‍ നമ്മോടൊപ്പം ഉള്ളത് യുണിവേഴ്സല്‍ ബ്ലോഗ്ഗര്‍ ശ്രീ പ്രേക്ഷകനാണ് .മലയാള സിനിമയുടെ നിലവാര തകര്‍ച്ച എന്ന വിഷയത്തെ കുറിച്ചുള്ള ഈ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തന്‍റെ വിലയേറിയ കുറച്ചു സമയം നമുക്കായി മാറ്റിവെച്ചു നമ്മോടൊപ്പം ഇവിടെയുള്ള പ്രേക്ഷകനെ ഈ പരിപാടിയിലേക്ക് സ്വാഗതം ചെയുന്നു.

നന്ദി

പ്രേക്ഷകന്‍,മലയാള സിനിമയുടെ നെടും തൂണായ സൂപ്പര്‍ താരങ്ങളെ നിരന്തരമായി വിമര്‍ശിക്കാറുള്ള താങ്കള്‍ക്ക് ഈ വിഷയത്തെ പറ്റി തികച്ചും വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാകും എന്നാണ് ഞങളുടെ പ്രതീക്ഷ.സൂപ്പര്‍ താരങ്ങളോട് താങ്കള്‍ക്ക് വ്യക്തി വൈരാഗ്യം പോലും ആരോപിക്കപ്പെടുന്ന സ്ഥിതിക്ക് പ്രതേകിച്ചും .

സുഹൃത്തേ,പല വട്ടം പറഞ്ഞതാണ്‌ എങ്കിലും വീണ്ടും പറഞ്ഞോട്ടെ, മലയാള സൂപ്പര്‍ താരങ്ങളായ ശ്രീ മമ്മൂട്ടി ,ശ്രീ മോഹന്‍ലാല്‍ എന്നിവരോട് അവര്‍ കുറച്ചു കാലമായി തീരെ നിലവാരമില്ലാത്ത സിനിമകള്‍ കാണിച്ചു ഞാന്‍ അധ്വാനിച്ചുണ്ടാക്കുന്ന നാല്‍പതു അമ്പതു രൂപ അടിച്ചു മാറ്റുന്നു എന്ന ഒരേ ഒരു പരാതി മാത്രമേ ഉള്ളു

വ്യക്തിപരമായ പരാതികള്‍ ചര്‍ച്ച ചെയാനുള്ള വേദിയല്ല ഇതു.എങ്കില്‍ പോലും മലയാളികള്‍ക്ക് എന്നും ഓര്‍ത്തിരിക്കാന്‍ കഴിയുന്ന കുറെ ചിത്രങ്ങള്‍ സംഭാവന ചെയ്ത ഇവരെ പറ്റി എങ്ങനെ ഒരു ആരോപണം ഉന്നയിക്കാന്‍ തങ്ങള്‍ക്കു എങ്ങനെ കഴിയുന്നു? ഇവരുടെ സംഭാവന കളെ പറ്റി എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ ഒരു നീണ്ട ലിസ്റ്റുമായി ആരാധകരുടെ ഒരു വലിയ സംഘം വെളിയില്‍ കാത്തു നില്‍പ്പുണ്ട് .(പരിപാടി കഴിഞ്ഞു ഇറങ്ങുമ്പോള്‍ താങ്കളുമായി ഒരു "തുറന്ന" ചര്‍ച്ചക്ക് അവസരം കൊടുക്കണം എന്ന ആവശ്യവും അവര്‍ക്കുണ്ട്).

ഒരു ദിവസം കഴിച്ച ബിരിയാണിയുടെ ഓര്‍മയില്‍ അടുത്ത നാലു ദിവസം (മലയാളീ പ്രേക്ഷകന്‍ ആണെങ്കില്‍ ഒരു 7 -8 വര്‍ഷം എന്ന് വായിക്കാം) പച്ച വെള്ളം മാത്രം കഴിച്ചു (അഥവാ ഭക്ഷണ യോഗ്യമല്ലാത്ത വസ്തുക്കള്‍ കഴിച്ചു)ജീവിക്കാന്‍ എനിക്ക് ബുദ്ധിമുട്ടാണ്.എന്നെ പോലെയുള്ള ഏതൊരു സാധാരണ മലയാളീ പ്രേക്ഷകനും ഇതു പാടാണ് എന്നാണ് എന്‍റെ അറിവ്.ഒരു വര്‍ഷത്തില്‍,നന്നാകും എന്ന് കരുതി ചെയ്യുന്ന ഒന്നോ രണ്ടോ ചലചിത്ര പ്രൊജക്റ്റ്‌ പാളി പോകുന്നത് മനസിലാക്കാം.പക്ഷെ നിലവാരം ഉള്ള ഒരു ചിത്രം പോലും വര്‍ഷത്തില്‍ തരാന്‍ ഇവര്‍ക്ക് കഴിയുന്നില്ല എങ്കിലോ ?

അപ്പോള്‍ മലയാള സിനിമയുടെ ഇന്നത്തെ നിലവാര തകര്‍ച്ചക്ക് മുഖ്യ കാരണം ഈ സൂപ്പര്‍ താരങ്ങള്‍ മാത്രം ആണെന്ന് ഉറച്ചു വിശ്വസിക്കുന്നു താങ്കള്‍.ശരിയല്ലേ ?

അപ്പോള്‍ മലയാള സിനിമക്ക് നിലവാര തകര്‍ച്ച ഉണ്ട് എന്ന കാര്യം നിങ്ങളും സമ്മതിക്കുന്നു.പക്ഷെ അതില്‍ മലയാള സിനിമ ലോകം അടക്കി ഭരിക്കുന്ന അല്ലെങ്കില്‍ കുറഞ്ഞ പക്ഷം അവര്‍ അഭിനയിക്കുന്ന ചിത്രങ്ങളുടെ അവസാന വാക്കായ സൂപ്പര്‍ താരങ്ങള്‍ക്ക് ഒരു പങ്കും ഇല്ല.ഇതല്ലേ പറഞ്ഞു വരുന്നത്? അതിനോട് യോജിക്കാന്‍ എന്നിക്ക് ബുദ്ധി മുട്ടുണ്ട് .

പക്ഷെ എല്ലാ പ്രശ്നങ്ങള്‍ക്കും അവര്‍ മാത്രമാണ് കാരണം എന്ന് പറയുന്നത് ശരിയാണോ പ്രേക്ഷകന്‍ ?

ഈ ബ്ലോഗ്‌ തുടങ്ങിയപ്പോള്‍,അതായിത് കൃത്യം ഒരു വര്‍ഷ മുന്‍പ്,ഈ ബ്ലോഗിലെ ആദ്യ പോസ്റ്റില്‍ പറഞ്ഞ ചില കാര്യങ്ങള്‍ ഒന്ന് കൂടി ഓര്‍മ്മപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു.അതിനു മുന്‍പ് ഒന്നാമതായി,മലയാള സിനിമയുടെ നിലവാര തകര്‍ച്ചക്ക് മുഖ്യ കാരണം സൂപ്പര്‍ താരങ്ങള്‍ ആണെന്ന് ഞാന്‍ കരുതുന്നില്ല.നമ്മളില്‍ ഓരോരുത്തരെയും പോലെ അവനവന്‍റെ പദവിയും അത് നല്‍കുന്ന സ്ഥാനവും ജീവിത അവസാനം വരെ നില നില്‍ക്കണം എന്ന ഒരു എളിയ ആഗ്രഹം മാത്രമുള്ള മനുഷ്യര്‍ ആണ് ഇവര്‍ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.മാത്രമല്ല കുറച്ചു കാലം മുന്‍പ് വരെ ഞാനും ഇവരുടെ നല്ല ചിത്രങ്ങള്‍ എല്ലാം ഒന്നിലേറെ തവണ കാശു മുടക്കി കണ്ടിട്ട് ഉള്ളവന്‍ ആകുന്നു എന്നതും സത്യമാണ്.

പ്രേക്ഷകന്‍, തങ്ങള്‍ ഇപ്പോള്‍ നടത്തിയ ഈ അഭിപ്രായത്തോടെ നമ്മുടെ കാണികളില്‍ ആശയക്കുഴപ്പം ഉളവായിരിക്കുന്നു.താങ്കളെ കുറിച്ച് പ്രചരിപ്പിക്കപ്പെടുന്നത് അഥവാ പറഞ്ഞു കേള്‍ക്കുന്നത് തങ്ങള്‍ സൂപ്പര്‍ താരങ്ങളുടെ ആജന്മ ശത്രുവും അവരുടെ നാശം കാണാന്‍ കൊതിക്കുന്ന രക്തദാഹിയും ആണെന്നാണ്.ഇവരെ കുറിച്ചുള്ള താങ്കളുടെ വിമര്‍ശനങ്ങള്‍ ഇതു ശരി വെക്കുകയും ചെയുന്നു.ഇതിനെ കുറിച്ച് താങ്കള്‍ക്ക് എന്ത് പറയാനുണ്ട്‌ ?

ഒരു നിമിഷം,നിങ്ങള്‍ നിങ്ങളുടെ മകനെയോ മകളെയോ,അവര്‍ ചെയ്യുന്നതെല്ലാം പരസ്യമായി ന്യായീകരിക്കുക ആണ് എന്നിരിക്കട്ടെ . നിങ്ങളുടെ കുട്ടി നന്നാകാനാണോ നശിക്കാനാണോ സാധ്യത?കൃത്യമായും ഇതു പോലെയാണ് ഈ നാട്ടിലെ മാധ്യമങ്ങള്‍ ഈ കാര്യത്തില്‍ നില കൊള്ളുന്നത്‌.ഒന്ന് നോക്കിയാല്‍ ഈ നാട്ടിലെ മാധ്യമങ്ങള്‍ ഒരു മാതിരി എല്ലാം തന്നെ നിര്‍ലജ്ജം ഇവര്‍ക്ക് ദാസ്യ പണി ചെയ്യുന്ന കാഴ്ച അല്ലെ നമുക്ക് കാണാന്‍ കഴിയുന്നത്‌? ഒരു രാഷ്ട്രീയക്കാരനെ കൈയില്‍ കിട്ടിയാല്‍ കുടഞ്ഞു വിരിക്കുന്ന ചാനല്‍ പുലികള്‍ ഒരു സൂപ്പര്‍ താരം വരുമ്പോള്‍ എന്ത് വിനയത്തോടെ,എത്ര മൃദുവായി ആണ് ചോദ്യങ്ങള്‍ ചോദിക്കുന്നത്?പിന്നെ വര്‍ത്തമാന പത്ര മാസികകള്‍ക്കും ചാനല്‍കള്‍ക്കും അവരുടെ വ്യവസായ താല്പര്യങ്ങള്‍ ഉണ്ടെന്നു വെക്കാം.സമത്വ സുന്ദര സര്‍വ സ്വാത‍ത്രയം കളിയാടുന്ന ഈ ബൂലോകത്തോ? ഈ വര്‍ഷം നിരത്തി പൊട്ടിയ സൂപ്പര്‍ താര/തറ ചിത്രങ്ങളെ പൂര്‍ണമായും മറന്നു,ഷികാര്‍ലൂടെ ലാലും പ്രാഞ്ചിലൂടെ മമ്മൂട്ടിയും ഈ വര്‍ഷവും തങ്ങളുടെ സിംഹാസനം ഉറപ്പിച്ചു എന്ന് ഗീര്‍വാണം പാടി രസിക്കുനവരല്ലേ ഈ ബൂലോകത്ത് പോലും.പിന്നെ എന്തിനു വെറുതെ കാശു ചെലവാക്കി നടത്തുന്ന ലാഭത്തിനു വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളെ പഴിക്കണം.എന്ത് കൊണ്ട് ഈ കേരള രാജ്യത്തെ ഒരു മാധ്യമ/ ബൂലോക പുലിക്കും ഈ സൂപ്പര്‍ താരങ്ങളുടെ മുഖത്ത് നോക്കി നിങ്ങളുടെ ഭൂരിഭാഗം ചിത്രങ്ങളും ഈ വര്‍ഷം ജനങ്ങള്‍ നിരസിച്ചല്ലോ.എന്ത് കൊണ്ട് ആണിത് എന്ന് നിങ്ങള്‍ കരുതുന്നത്.എന്നൊരു ചോദ്യം ചോദിയ്ക്കാന്‍ ചങ്കൂറ്റം ഇല്ലാതെ പോകുന്നത്? പകരം നമ്മള്‍ ചാനല്‍ റൈറ്റ് തുകയെപറ്റിയും ഗ്ലോബല്‍ റിലീസ് വിശേഷങ്ങളും വിളമ്പി നമ്മളെ തന്നെ തൃപ്തിപ്പെടുത്താന്‍ നോക്കുന്നു.അല്ലെങ്കില്‍ നമ്മള്‍ ആരാധിക്കുന്ന താരങ്ങളുടെ പരാജയം മൂടി വെക്കാന്‍ ശ്രമിക്കുന്നു .ഇതിനു കാരണമായി എനിക്ക് തോന്നുന്നത് നീ ആരാധിക്കുന്ന താരത്തിന്റെ പടം പരാജയപ്പെട്ടാല്‍ അത് നിന്റെ പരാജയമാണ് എന്ന ചിന്ത നമ്മുടെ ഓരോരുത്തരുടെയും മനസ്സില്‍ അറിഞ്ഞോ അറിയാതെയോ കുത്തിവൈക്കപ്പെടുന്നത് കൊണ്ടാണ് .അത് കൊണ്ട് ,ഒരു പക്ഷെ അത് കൊണ്ട് മാത്രമാകണം ഒരു പുതു മുഖ സംവിധായകന്റെയോ പുതിയ നടീനടമാരുടെയോ എന്തിനു സൂപ്പര്‍ സ്റ്റാര്‍ അഭിനയിക്കാത്ത ഒരു നല്ല ചിത്രം വന്നാല്‍ പോലും അതില്‍ കുറ്റം കാണാനും , ചെറിയ പിഴവുകളെ പര്‍വതീകരിക്കാനും ഉള്ള ത്വര തെളിഞ്ഞു കാണുന്നത് . എന്നാല്‍ ഈ വക കുറ്റങ്ങള്‍,കണ്ടെത്തലുകള്‍ ഇവരൊന്നും ഒരു സൂപ്പര്‍ സ്റ്റാര്‍ ചിത്രത്തില്‍ കണ്ടെന്നും വരില്ല.നമ്മള്‍ നമ്മളെ തന്നെ തോല്‍പ്പിക്കുന്ന സുന്ദരമായ വ്യവസ്ഥിതി !!!! (ട്രാഫിക്‌ എന്ന ചിത്രത്തിലെ കമന്റ്‌ കള്‍ മാത്രം നോക്കിയാല്‍ മതിയല്ലോ ഈ മനസ്ഥിതി തെളിഞ്ഞു കാണാന്‍ ????)

ശരി പ്രേക്ഷകന്‍,അപ്പോള്‍ നിങ്ങള്‍ പറയുന്നത് കേരളത്തിലെ മാധ്യമങ്ങള്‍ ആണ് സിനിമ നിലവാര തകര്‍ച്ചക്ക് കാരണം എന്നാണോ ?

തിരക്കിട്ട ജീവിതത്തിനിടയില്‍ മാധ്യമങ്ങളെ അന്ധമായി വിശ്വസിക്കുന്ന, സ്വന്തം തല ഉപയോഗിക്കാതെ അവര്‍ പറയുന്നത് അപ്പടി വിഴുങ്ങുന്ന ജനങ്ങള്‍ നിറഞ്ഞ ഈ കാലത്ത് മാധ്യമങ്ങള്‍ക്ക് ഈ തകര്‍ച്ച ഇല്ലാതാക്കാന്‍ ഒരു നല്ല പങ്കു വഹിക്കാന്‍ കഴിയും എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്.വിമര്‍ശിക്കാന്‍ അതും വസ്തു നിഷ്ടമായി വിമര്‍ശിക്കാന്‍ ആളുകള്‍ കൂടുമ്പോള്‍ നന്നാവുക അല്ലെങ്കില്‍ ഒഴിവാകുക എന്നീ വഴികളില്‍ ഒന്ന് തിരഞ്ഞെടുക്കാന്‍ ഈ പറയുന്ന സൂപ്പര്‍ താരങ്ങള്‍ പോലും നിര്‍ബന്ധിതര്‍ ആകില്ലേ? അങ്ങനെ ആയാല്‍,പിന്നെ നോക്കികൊള്ളു ഇപ്പോള്‍ ഇമേജ് എന്ന് പറഞ്ഞു മരിക്കുന്ന ഈ സൂപ്പര്‍ താരങ്ങള്‍ സുഖമായി നല്ല ചിത്രങ്ങളില്‍ ഇമേജ് നോക്കാതെ അഭിനയിച്ചു തുടങ്ങും കേരളത്തില്‍ പുതുമയുള്ള കഥക്കോ, നല്ല സംവിധയകര്‍ക്കോ ഒരു പഞ്ഞവും ഉണ്ടാകില്ല. അതിനു തുടക്കം കുറിക്കേണ്ടത്‌ തീര്‍ച്ചയായും ഈ ബൂലോകത്ത് നിന്ന് തന്നെ ആകേണ്ടതാണ് .കാരണം സര്‍കുലേഷനും,ജനപ്രീതിയും നോക്കാതെ അവനവന്റെ ചിന്തകള്‍ സംവേദിക്കാനുള്ള അവസാന ഇടമാണ് ഈ ബൂലോകം എന്നാണ് ഞാന്‍ കരുതുന്നത് . (എത്ര നാള് കൂടി എന്ന് പടച്ചോനറിയാം).മലയാളത്തിലെ ഒരു പ്രമുഖ പത്രം ഈ കഴിഞ്ഞ വര്‍ഷം സൌത്ത് ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന ഒരു മലയാളി നടിയുടെ സ്വകാര്യ ജീവിതത്തില്‍ കേറി അറുംബാധിക്കാന്‍ ചെലവാക്കിയ പത്രത്തിലെ സ്ഥലവും സമയവും നല്ല സിനിമക്ക് വേണ്ടി ചിലവാക്കി ഇരുന്നേല്‍ എത്ര നന്നായേനെ !!!

പ്രേക്ഷകന്‍,പരിപാടി അവസാനിപ്പിക്കാനുള്ള സമയം ആകുന്നു.പീരങ്കിയുടെ കാണികളോട് എന്തെകിലും പറയാനുണ്ടോ ?

മുന്‍പ് പലപ്പോഴും പറയാറുള്ളത് പോലെ എവിടെ എഴുതുന്നത്‌ എന്റെ അഭിപ്രായങ്ങളാണ് . പോസ്റ്റില്‍ പ്രതിപാദികുന്ന ചിത്രവുമായി ബന്ധം ഇല്ലാത്ത കമന്റ്സ് ഇനി മുതല്‍ പ്രസിദ്ധീകരിക്കുന്നതല്ല.ദയവായി സമയം പഴക്കാതിരിക്കുക.ഈ പോസ്റ്റ്‌ന്റെ ഉദേശം മുഖ്യമായും ഞാന്‍ എന്താണ് വിശ്വസിക്കുനത് എന്ന് പറഞ്ഞു മനസിലാക്കാന്‍ ശ്രമിക്കുക എന്നതാണ് .(സത്യമായും വഴക്ക് കൂടാന്‍ അല്ല എന്ന് ചുരുക്കം !!) നിങ്ങളുടെ അഭിപ്രായം ഇതൊന്നും അല്ലെങ്കില്‍ എനിക്ക് സന്തോഷമേ ഉള്ളു .മറിച്ചും അങ്ങനെ തന്നെ ആയാല്‍ സന്തോഷം എന്റെ വിശ്വാസങ്ങള്‍ എത്രത്തോളം ശരിയാണെന്നോ അത് എത്രത്തോളം നന്നായി അവതരിപ്പിക്കാന്‍ കഴിഞു എന്നോ അറിയില്ല .പിന്നെ മനസിലാക്കാന്‍ ശ്രമിക്കുനവരോടെ പറയാന്‍ ശ്രമിച്ചിട്ട് കാര്യം ഉള്ളു എന്നറിയാം

ഈ വര്‍ഷം എങ്കിലും നല്ല സിനിമയും അതിനെ സ്നേഹിക്കുന്ന പ്രേക്ഷകരും ഉണ്ടാകട്ടെ എന്നാശംസിക്കുന്നു (സ്വയം)

(ഇതൊന്നും നേരെയാവില്ല എന്നറിയാമെങ്കിലും )
അറിയാതെ ആശിച്ചു പോകുന്നു ഞാന്‍
വീണ്ടും ഒരു നാള്‍ വരും .....

Saturday, January 8, 2011

കയം (Kayam )

അനിയാ.... നീ ഉറങ്ങിയോടെ ?

ഹാ അരാടെ ഈ രാത്രിയില്‍ മനുഷ്യനെ കിടത്തി ഉറകത്തില്ലേ......... ? അല്ല ഇതാര് അണ്ണ... സോറി യുണിവേഴ്സല്‍ ബ്ലോഗ്ഗര്‍ സാറോ? എന്താ ഈ രാത്രിയില്‍ ?

അനിയാ നീ എനിക്ക് ഒരു ഉപകാരം ചെയ്യണം . ഒരു രണ്ടു ദിവസത്തേക്ക് food & accomodation വേണം .പിന്നെ കഴിഞ്ഞ ഒരു മാസത്തെ മുഴുവന്‍ പത്രവും . എന്താ നടക്കുമോ ?

ശരിയാക്കാം . ആദ്യം എന്ത് സംഭവിച്ചു എന്ന് ഒന്ന് പറയാമോ ?

എന്ത് പറയാന്‍? എന്നെ വീട്ടില്‍ നിന്നും പുറത്താക്കി.(അടിച്ചു പുറത്താക്കി എന്ന് പറയുന്നില്ല മോശമല്ലേ )

നിങ്ങള്ക്ക് ഇന്നു അല്ലെങ്കില്‍ നാളെ അടി കിട്ടും എന്നു എനിക്ക് അറിയാമായിരുന്നു പക്ഷെ അത് വല്ല നിക്കര്‍/കൂളിഗ് ഗ്ലാസ്‌ പ്രേക്ഷകരുടെ കൈയില്‍ നിന്നായിരിക്കും എന്നാണ് കരുതിയത്‌ . വീട്ടില്‍ നിന്നും ... എന്താ സംഭവം ?

അനിയാ മലയാള സിനിമയുടെ ഉന്നമനത്തിനു വേണ്ടി അഹോരാത്രം പ്രയത്നിക്കുന്ന ഒരാളാണ് ഞാന്‍ എന്നു നിനക്കറിയാമല്ലോ .കഴിഞ്ഞ വര്‍ഷം മാത്രം ഞാന്‍ സഹിച്ച പീടനങ്ങള്‍ക്ക് മാത്രം ഒരു രണ്ടു ലെഫ് : കെര്‍ണല്‍ പദവി എനിക്ക് ചുമ്മാ തരേണ്ടതാണ് .അതൊക്കെ പോട്ടെ. കാര്യത്തിലേക്ക് കടക്കാം.ഇന്നു ഞാന്‍ പോയി കയം എന്ന ചിത്രം കണ്ടു.അത് ഒരു തെറ്റാണോ?

അല്ല ആണോ എന്നു ചോദിച്ചാല്‍ .......

എടാ നീയടക്കം ഉള്ള മലയാളികളുടെ മനസിലിരുപ്പ് ഇതാണ് എന്നറിയാവുന്നതു കൊണ്ട് തലയില്‍ മുണ്ടിട്ടാണ് പടത്തിനു കേറിയത്‌ . എന്നിട്ടും കാര്യം ഉണ്ടായില്ല . ആരോ വീട്ടില്‍ കൊളുത്തി കൊടുത്തു . വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ ഞാന്‍ ഈ പടം കാണാന്‍ പോയത് വ്യക്തമായ ചില ദുരുദേശങ്ങളോടെ ആണെന്ന് ഒറ്റ കെട്ടായി വിധി എഴുതി കളഞ്ഞു . ഇങ്ങനെ കേറി വിധി എഴുതാന്‍ ഇവരൊക്കെ കേരളത്തിലെ മാധ്യമങ്ങളും ഞാന്‍ ഏതാണ്ട് മന്ത്രീ പുത്രനും ആണോ ?

ചൂടാവല്ലേ അപ്പോള്‍ ഈ പഴയ പത്രം എന്തിന്നാ ?

എടാ അത് ഈ ചിത്രത്തോട് അനുബന്ധിച്ച് കുറച്ചു മുന്‍പ് ശകലം വിവാദം ഉണ്ടായിരുന്നു.അതുമായി ബന്ധപ്പെട്ടു ഒന്നാംതരം കുടുംബ ചിത്രമായ തന്റെ കയം ഈ മുസ്ലി പവര്‍ വിവാദത്തോടെ കുടുംബങ്ങള്‍ കേറാത്ത അവസ്ഥ ആയി എന്നു പറഞ്ഞു സംവിധായകന്റെ ( അതോ നിര്‍മ്മാതാവോ ?) ഒരു പ്രസ്താവന ഉണ്ടായിരുന്നു . ആ പത്ര വാര്‍ത്ത‍ ഒന്ന് കാണിച്ചു കാല് പിടിച്ചു നോക്കാം.അകത്തു കയറേണ്ടത് എന്റെ മാത്രം ആവശ്യം ആണല്ലോ

ശരി പടം ഏങ്ങനെ ഉണ്ട് ? ഈ ചിത്രം കാണുന്ന കേരള ജനത ഒരു പോലെ മൂത്തിരിക്കുന്ന തടിയും കൊളസട്രോലും മറന്നു ആക്രാന്തം മൂത്ത് മുസ്ലി പവര്‍ വാങ്ങാന്‍ ഓടുമോ ?

എടേ നിന്റെ ചോദ്യത്തില്‍ അടങ്ങിയിരിക്കുന്ന ദുരുദേശം എന്നിക്ക് മനസിലാകുന്നു. മേലില്‍ ആവര്‍ത്തിക്കരുത് ....
ശരി ഇല്ല. അപ്പോള്‍ കഥ ....?

എടേ സംവിധാനം അനില്‍ , സംഗീതം മോഹന്‍ സിതാര , അഭിനേതാക്കള്‍ മനോജ്‌ കെ ജയന്‍ , ശ്വേത മേനോന്‍ , ബാല , സുബൈര്‍ , അപര്‍ണ, അനില്‍ മുരളി ,കോട്ടയം നസീര്‍ ,ചെമ്പില്‍ അശോകന്‍ .. അങ്ങനെ പോകുന്നു . ഇനി കഥ ഒരു നാട്ടിന്‍പുറം(നരന്‍ എന്ന പടത്തില്‍ കാണിക്കുന്നത് പോലെ കാടിനടുത്തുള്ള) അവിടെ എങ്ങോ നിന്ന് വന്ന ഒരു അനാഥന്‍ ആണ് മൂകനും ബധിരനുമായ ചൂണ്ട (മനോജ്‌ കെ ജയന്‍ ).അയാളുമായി അടുപ്പമുള്ളത് രായപ്പനും (ചെമ്പില്‍ അശോകനും ) ചിന്നമ്മക്കും പിന്നെ മകള്‍ മുത്ത്‌ ലക്ഷ്മിയും യാണ് .സ്ഥലത്തെ പ്രമുഖനും വില്ലനുമായ രഘുവിന് (അനില്‍ മുരളി) മുത്ത്‌ലക്ഷ്മിയെ നോട്ടമുണ്ട് എങ്കിലും കരുത്തനായ ചൂണ്ടയെ അയാള്‍ക്ക് പേടിയാണ് .ചൂണ്ടയുടെ ബലത്തിലാണ് കബഡി മത്സരങ്ങള്‍ ആ ഗ്രാമം ജയിക്കുന്നത് വേറെ ഒരു നാട്ടില്‍ പോയപ്പോള്‍ കണ്ടു ഇഷ്ടപ്പെട്ടു,ബലമായി കീഴടക്കി,നാട്ടിലേക്കു കൊണ്ട് വന്നു വിവാഹം കഴിച്ച പെണ്ണാണ്‌ താമര (ശ്വേത).ആദ്യമൊക്കെ പിതാമഹന്‍ എന്ന ചിത്രത്തിലെ വിക്രത്തിനെ ഓര്‍മിപ്പിക്കുന്ന ചൂണ്ടയെ താമരക്ക്‌ വെറുപ്പായിരുന്നു എങ്കിലും പിന്നീടു സാഹചര്യങ്ങളുമായി യോജിക്കുന്നു.

രഘു അടുത്ത കബഡി മത്സരത്തില്‍ ചൂണ്ടയെ തോല്പ്പികാനായി ഇറക്കുന്ന എബി (കോട്ടയം നസീര്‍ ) യുടെ ടീം ലെ പ്രധാനിയാണ്‌ സജി (ബാല). എത്തി കുറച്ചു നാള്‍ക്കുള്ളില്‍ തന്റെ കുട്ടികാലത്ത് നാട് വിട്ട ചേട്ടനാണോ ചൂണ്ട എന്ന് സംശയം തോന്നുന്ന സജി അത് സ്ഥിതീകരിച്ചു ആ നാട്ടില്‍ ചൂണ്ടയുടെയും താമരയുടെയും ഒപ്പം കൂടുന്നു . മുത്ത്‌ ലക്ഷ്ഹ്മിയുമയി അടുക്കുന്ന സജിയും മുത്തും ആയുള്ള കല്യാണം തീരുമാനിക്കുന്നു . ഇതിനിടെ രാത്രി ഒറ്റയ്ക്ക് പോകുന്ന ചൂണ്ടയെ മുഖം മൂടി വെച്ച ഒരാള്‍ പുറകില്‍ നിന്നും അടിച്ചു വീഴ്ത്തുന്നു .അക്രമിയെ കീഴടക്കുന്നു എങ്കിലും അയാളുടെ മുഖം കാണുന്ന ചൂണ്ട തകര്‍ന്നു പോകുന്നു (മുഖം നമ്മളെ കാണിക്കുന്നില്ല ) . വേദനയോടെ നടന്നു പോകുന്ന ചൂണ്ടയെ അക്രമി പുറകില്‍ നിന്നും അടിച്ചു കൊല്ലുന്നു (ഇടവേള) (ഇവിടെയാണ് സംവിധായകന്‍ നമുക്കിട്ടു പണി തരും എന്ന് കരുതിയത്‌ . പക്ഷെ ആ ഭാഗം കുഴപ്പമില്ലാതെ കൊണ്ട് പോയിട്ടുണ്ട് . അത്ഭുതം !!!) .

ഓഹോ... മം...... എന്നിട്ട്

ഇടവേളക്കു ശേഷം പിന്നെ എല്ലാം പ്രതീക്ഷിച്ച പോലെ .താമരക്ക്‌ സജിയോടു അഭിനിവേശം, സജിക്ക് താമര അമ്മയെ പോലെ, പ്രേമം മുത്ത്‌ ലക്ഷ്മി യോട് , രഘുവിന് മുത്ത്‌ ലക്ഷ്മിയോട് പ്രേമം,രഘുവും താമരയും ചേര്‍ന്ന് സജിയുടെയു മുത്ത്‌ ലക്ഷ്മിയുടെയും പ്രേമം പൊളിക്കാന്‍ ശ്രമം.അവസാനം അഴകിയ രാവണന്‍ എന്ന ചിത്രത്തില്‍ പറയുന്ന പോലെ അവിടെ പാലുകാച്ചു, ഇവിടെ താലി കെട്ടു എന്നത് പോലെ അവിടെ നായകനും വില്ലനും (ബാലയും അനില്‍ മുരളിയും) ആയി ഭയങ്കര അടി ഇവിടെ താമരയും മുത്ത്‌ ലക്ഷ്മിയും തമ്മില്‍ ഭയങ്കര സ്ടണ്ട് . അവസാനം എപ്പോളും പറയാറുള്ളത് പോലെ സത്യവും ധര്‍മവും വിജയിച്ചു പണ്ടാരമടങ്ങുന്നു . പോരെ .

പിന്നെ ......

പിന്നെ എന്തോന്ന് ? എടേ നീ ചോദിച്ചത് എന്നിക് മനസിലായി മലയാളസിനിമയുടെ ഈ കാല ഘട്ടത്തിലെ ബൌധിക സില്‍ക്ക് (ശ്വേത മേനോന്‍ എപ്പോള്‍ ചെയുന്ന ഒരു മാതിരി എല്ലാ റോളും സില്‍ക്ക് സ്മിത അവസാന കാലത്ത് ചെയ്തിരുന്നതും എപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍ ചെയ്യാവുന്നതും ആണ് എന്നാണ് എന്റെ വിശ്വാസം. ഇതില്‍ ദയവായി അശ്ലീലം കാണരുത്) എന്ന് വിശേഷിപ്പികാവുന്ന ശ്വേത മേനോന്‍ ബാലയും ആയി വെള്ളച്ചാട്ടത്തില്‍ വെച്ച് ഒരു പാട്ടുണ്ട് . ഇങ്ങനത്തെ ഒരു സിറ്റുവേഷന്‍ ചിത്രീകരിക്കവുന്നതില്‍ പരമാവധി മാന്യമായി ചിത്രീകരിച്ചിട്ടുണ്ട് എന്നാണ് എനിക്ക് തോന്നിയത് . ശ്വേത മേനോന്റെ വയര്‍ ഭാഗം രണ്ടു മൂന്ന് പ്രാവശ്യം ക്ലോസ്അപ്പ്‌ ആയി കാണിക്കുന്നത് അശ്ലീലം ആണെങ്കില്‍ ഇതു ഒരു അശ്ലീല ചിത്രമാണ് .

അപ്പോള്‍ പടം പോക്കാണ് അല്ലേ?

അനിയാ , ഈ ചിത്രത്തില്‍ ശ്വേത മേനോനെകാളും പദ്മപ്രിയയെ പോലെയുള്ള ഒരു നടിയായിരുന്നു നല്ലത് . (അല്ലെങ്കില്‍ ശ്വേത മേനോനെ ആ രീതില്‍ മെയിക്ക് അപ്പ്‌ ചെയ്യണം). കഥാപാത്രം അനുസരിച്ച് വേഷം മാറുന്നു എന്നത് ഒഴിച്ചാല്‍ അവരുടെ രൂപത്തിനോ ശരീര ഭാഷക്കോ ഈ ചിത്രത്തില്‍ വലിയ വ്യത്യാസം ഒന്നും ഇല്ല. വലിയ തെറ്റില്ലാതെ ആദ്യ പകുതി പോകുന്നതില്‍ മനോജ്‌ കെ ജയന്‍ ഉള്ള പങ്കു വലുതാണ് .എന്നാല്‍ ഇടവേളക്കു തൊട്ടു മുന്‍പ് ചൂണ്ട മരിക്കുന്നതോടെ കഥയുടെ താളം നഷ്ടപ്പെടുകയും ആരൊക്കെയോ എന്തൊക്കെയോ ചെയുന്നു എന്ന അവസ്ഥയിലേക്ക് വരുകയും ചെയ്യുന്നു.പോരാത്തതിനു ശ്വേത മേനോന്റെ അഭിനയവും.മീര ജാസ്മിന്റെ അത്ര വരില്ലെങ്കിലും ഒരു പരിധി കഴിഞ്ഞാല്‍ ഭയങ്കര കിതൃമത്വം തോന്നിപ്പിക്കുന്നു.മനോജ്‌ കെ ജയനും , അനില്‍ മുരളിയും നന്നായിട്ടുണ്ട് ഈ ചിത്രത്തില്‍ .കലാഭവന്‍ മണിയെ പോലെയുള്ള ക്രത്യമായ ഇമേജ് ഇല്ലാത്ത ഒരു നടനെ കൂടെ ഉപയോഗിച്ചിരുന്നെങ്കില്‍ നന്നായിരുന്നേനെ എന്ന് തോന്നി .

അപ്പോള്‍ ചുരുക്കത്തില്‍ ...
എടുത്തു നശിപ്പിച്ച ഒരു ചിത്രം.ട്രാഫിക്‌ എന്ന പടത്തിന്റെ കൂടെയുള്ള റീ ലീസ് കൂടെയായപ്പോള്‍ പൂര്‍ത്തിയായി .അനില്‍ അടുത്ത പടമെകിലും ഇതില്‍ നിന്നും തെറ്റുകള്‍ തിരുത്തി ചെയുമെന്നു കരുതുന്നു
എടേ അപ്പോള്‍ എനിക്ക് എങ്ങനെ എങ്കിലും വീട്ടില്‍ കേറണം. നീ ആ പഴയ പത്രങ്ങള്‍ ഒന്ന് വേഗം എടുത്തേ .......


ഓ ടോ : മലയാള സിനിമ 2010 എന്ന പോസ്റ്റില്‍ ചേര്‍ക്കാന്‍ വിട്ടു പോയ ഒരു ചോദ്യം

ചോദ്യം : മലയാള സിനിമയില്‍ 2010 ല്‍ ഏറ്റവും നല്ല ഗാനങ്ങള്‍ ഉള്ള ചിത്രം ?

ഉത്തരം : കരയിലേക്ക് ഒരു കടല്‍ ദൂരം (ഇന്നലെയാ കേട്ടത്.എന്നിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു.കേട്ടിട്ട് ഇഷ്ടപെട്ടാല്‍ ഒന്ന് പറഞ്ഞാല്‍ ഉപകാരം.എനിക്ക് തോന്നിയതാണോ എന്നറിയാന്‍ ആണ് .ആരും ഒന്നും പറഞ്ഞു കണ്ടില്ല)

ട്രാഫിക്‌ (Traffic )

അണ്ണാ ഒന്ന് നിന്നേ.. എങ്ങോട്ടാ ഈ വെച്ചടിച്ചു?

എടെ നിന്നോട് പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് ഇത്തരം ലോക്കല്‍ സംബോധനകള്‍ ഉപയോഗിക്കരുത് എന്ന് . യുണിവേഴ്സല്‍ ബ്ലോഗര്‍ എന്ന് വിളിക്കുനതാണ് എനിക്കും എന്‍റെ ആരാധകര്‍ക്കും ഇഷ്ടം.

അതിരിക്കട്ടെ മലയാള സിനിമ 2010 ഇട്ടതിനു ശേഷം നിങ്ങളെ പുറത്തു കാണാന്‍ ഇല്ലായിരുന്നല്ലോ ? ഫാന്‍സ്‌ പെരുമാറിയോ?

അനിയാ ചില്ലറ അധ്വാനം ആയിരുന്നോ ഡിസംബര്‍ മാസം ഏതാണ്ട് രണ്ടു ആഴ്ച നാട്ടില്‍ ഇല്ലായിരുന്നിട്ടു പോലും പത്തു പടമല്ലിയോ കണ്ടു തുലച്ചത്.പോരാത്തതിനു മലയാള സിനിമ 2010 ഉം. തികഞ്ഞില്ലേ ?പിന്നെ ആ പോസ്റ്റില്‍ വന്ന ഒരു കമന്റ്‌ എനിക്ക് ഇഷ്ടപ്പെട്ടു. (എനിക്ക് അങ്ങനെ എഴുതാന്‍ തോന്നിയില്ലല്ലോ എന്നാ അസൂയ ആവാം ).പ്രാഞ്ചി,ഷികാര്‍ എന്നീ കീറ കൊണകങ്ങള്‍ മാത്രം ധരിച്ചു നഗ്നത മറക്കുന്ന സൂപ്പര്‍ താരങ്ങള്‍ ആണ് 2010 ഇന്റെ ബാക്കി പത്രം എന്ന കമന്റ്‌.പിന്നെ ബാക്കി ആര്‍ക്കും തുണിയില്ല ഉണ്ടെങ്കിലും ഉടുക്കാന്‍ സമ്മതിക്കില്ല ഉടുത്താലും അംഗീകരിക്കില്ല എന്ന ആക്രോശങ്ങളും.ശരിക്കും പറഞ്ഞാല്‍ ഇത്രയെ ഉള്ളു മലയാള സിനിമ 2010.അതിരിക്കട്ടെ നീ എങ്ങോട്ടാ ഈ തിരക്ക് പിടിച്ചു ?

പിന്നെ ഞാന്‍ നിങ്ങളെ പോലെയാണോ ? തിരക്കിലാ. പ്രാഞ്ചി ആണോ ഷികാര്‍ ആണോ ഈ വര്‍ഷത്തെ ഏറ്റവും ജന പ്രീതി ആര്‍ജിച്ച ചിത്രം എന്ന് പോള്‍ നടത്തി തീരുമാനിചിട്ടെ എനിക്ക് വിശ്രമം ഉള്ളു . അല്ല പിന്നെ .

അനിയാ ഈ പോള്‍ എന്നൊക്കെ പറയുമ്പോള്‍ ഇതിലൊക്കെ കുത്തുന്നത് കൂടുതലും ഇന്ത്യക്ക് പുറത്തുള്ള മലയാളികളല്ലേ . ഈ ചിത്രങ്ങള്‍ കണ്ടിട്ട് പോലും ഇല്ലാത്ത അല്ലെങ്കില്‍ ഏതെങ്കിലും ചിലത് മാത്രം കാണുന്ന ഇവര്‍ക്കൊക്കെ ഏങ്ങനെ ആണെടെ ഒരു അഭിപ്രായം എങ്കിലും പറയാന്‍ പറ്റുന്നത് ? പിന്നെ ബൂ ലോകത്ത് ഏതു സൂപ്പര്‍ താരത്തിന്റെ ആരാധകര്‍ ആണ് കൂടുതല്‍ എന്നറിയാനല്ലേ ഇതു ഉപകരിക്കൂ ?

ഏങ്ങനെ ഒന്നും ചോദിക്കല്ലേ അണ്ണാ ജീവിച്ചു പൊക്കോട്ടെ.അത് കള.2010 കഴിഞ്ഞില്ലേ പുതിയ വര്‍ഷം പടം ഒന്നും കണ്ടില്ലേ ?

ഇന്നലെ ഒരെണ്ണം കണ്ടെടെ . രാജേഷ്‌ പിള്ള സംവിധാനം ചെയ്ത ട്രാഫിക്‌ .

രാജേഷ്‌ പിള്ള ആരെടെ ഇതു? പുതുമുഖം ആണോ ?

എന്‍റെ ഓര്‍മ ശരിയാണെങ്കില്‍ ഇതു ശ്രീ രാജേഷിന്‍റെ രണ്ടാമത്തെ ചിത്രം ആണ് . ആദ്യ ചിത്രം കുഞ്ചാക്കോ ബോബന്‍ , ഭാവന എന്നിവര്‍ അഭിനയിച്ച ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന ചിത്രം ആണ് . (ഓര്‍മയില്‍ നിന്നു പറയുന്നതാണ് തെറ്റാണെങ്കില്‍ ക്ഷമിക്കണം )

അമ്മേ........ ആദ്യ ചിത്രം ഒരു ഭയങ്കര സംഭവം ആയിരുന്നു എന്നാണ് ഓര്‍മ .പിന്നെ എന്ത് ധൈര്യത്തിലാ ഇതിനു കേറിയത്‌ ? പിന്നെ പടം എങ്ങനെ ഉണ്ട് ? മറ്റു കാര്യങ്ങള്‍ ഒന്ന് പറഞ്ഞെ ?

കഥ തിരകഥ ബോബി സഞ്ജയ് എന്നിവരാണ്‌ . ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തില്‍ ഉണ്ട് .പിന്നെ പടം ... ഒറ്റ വക്കില്‍ പറഞ്ഞാല്‍ ഉഗ്രന്‍ .വളരെ നന്നായിട്ടുണ്ട്. Passenjer എന്ന ചിത്രത്തിന്റെ ശ്രേണിയില്‍ പെടുത്താവുന്ന,എന്നാല്‍ അതിനെകാലും നന്നായ ഒരു ചിത്രം ആണ് ഇതു എന്ന് എനിക്ക് തോന്നിയത് . 2011 ലെ ആദ്യ ചിത്രം മലയാള സിനിമയ്ക്ക് പ്രതീക്ഷ നല്‍ക്കുന്ന ഒന്നാണ് എന്നതില്‍ സന്തോഷം ഉണ്ട്. അനിയാ ആ ബ്ലെസി എന്ന പ്രതിഭയെ ഈ പടം ഒന്ന് കാണിക്കണം (കോക്ക്ടൈല്‍ എന്ന പടം ഈച്ച കോപ്പി ആണ് എന്നുള്ളത് കൊണ്ട് അത് പറയുന്നില്ല ). ഭ്രമരം എന്ന ചിത്രമാണ് മലയാളത്തിലെ ആദ്യ റോഡ്‌ മൂവി എന്ന് അദേഹം എവിടെയോ പറഞ്ഞിരുന്നു .കുറഞ്ഞ പക്ഷം റോഡ്‌ മൂവി എന്നത് നിന്ന് കൊണ്ടു ,ലുങ്കി മടക്കി കുത്തി മൂത്രമൊഴിക്കുന്ന ലാലിന്റെ അടുത്ത് വന്നിരുന്നു മുകളിലേക്ക് നോക്കി പറയുന്ന പ്രശംസ വചനങ്ങള്‍ അല്ല എന്നെകിലും അദേഹത്തിന് മനസിലാകുമല്ലോ .

അപ്പോള്‍ സംഭവം എന്തുവാ ? കുടുംബ ചിത്രം , ത്രില്ലര്‍ , റോഡ്‌ മൂവി , സാമൂഹ്യ ചിത്രം, കലാമൂല്യ ചിത്രം .. ഏതായിട്ടു വരും

നല്ല സിനിമ എന്നൊരു വിഭാഗം എപ്പോള്‍ മലയാള സിനിമയില്‍ നിലവില്‍ ഉണ്ടോ എന്നറിയില്ല . ഉണ്ടെങ്കില്‍ ഇതിനെ ആ വിഭാഗത്തില്‍ പെടുത്താം

കഥയെ പറ്റി അധികം വിസ്തരിച്ചു കാണുമ്പോളുള്ള രസം കളയുന്നില്ല . നേരത്തെ പറഞ്ഞ പോലെ ശ്രീനിവാസന്‍ , വിനീത് ശ്രീനിവാസന്‍,ആസിഫലി ,കുഞ്ചാക്കോ ബോബന്‍,അനൂപ്‌ മേനോന്‍ , കൃഷ്ണ , സായി കുമാര്‍,റഹ്മാന്‍,കാതല്‍ സന്ധ്യ, റോമ,രമ്യ നബീശന്‍,ലെന തുടങ്ങി ഒരു വലിയ നിര അഭിനേതാക്കള്‍ ഈ ചിത്രത്തില്‍ ഉണ്ട്.ഏറ്റവും ആദ്യമായി പറഞ്ഞോട്ടെ അനാവശ്യമായി ഒരൊറ്റ കഥാപാത്രം പോലും ഈ ചിത്രത്തില്‍ ഇല്ല.(ചിത്രത്തിന്റെ പരസ്യത്തില്‍ സുരാജും സലിം കുമാറും ഇല്ലാത്ത മലയാള ചിത്രം എന്ന് കൂടി കൊടുക്കാമായിരുന്നു എന്ന് ഒരു സുഹൃത്ത്‌ !!).കൈകൂലി വാങ്ങിയതിനു സസ്പെന്‍ഷന്‍ ലഭിക്കുകയും ഒരുവില്‍ പാര്‍ട്ടി ക്കാരുടെ കാല് പിടിച്ചു തിരികെ ജോലിയില്‍ സെപ്റ്റംബര്‍ പതിനാറിന് കേറാന്‍ പോകുന്ന സുദേവന്‍ എന്ന ട്രാഫിക്‌ കോണ്‍സ്റ്റബിള്‍ (ശ്രീനിവാസന്‍).ഡോക്ടര്‍ടെ (സായി കുമാര്‍) മകനും നല്ലൊരു പത്ര പ്രവര്‍ത്തകന്‍ ആകാന്‍ ആഗ്രഹിക്കുന്ന, ഇന്ത്യ വിഷന്‍ ചാനലില്‍ ജോലി കിട്ടി,സെപ്റ്റംബര്‍ പതിനാറിന് ഉള്ള തന്‍റെ ആദ്യ പരിപാടിക്കായി തയാറെടുക്കുന്ന റെയ്‌ഹാൻ (വിനീത് ശ്രീനിവാസന്‍ ).ഉറ്റ സുഹൃത്ത്‌ (ആസിഫലി).തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞു സെപ്റ്റംബര്‍ പതിനാറിന് മടങ്ങുന്ന സൂപ്പര്‍ താരം സിദ്ധാര്‍ത് ശങ്കറും (റെഹ്മാന്‍) ഭാര്യയും (ലെന) മകളും.വിവാഹ വാര്‍ഷികമായ സെപ്റ്റംബര്‍ പതിനാറിന് ഭാര്യക്ക്‌ (രമ്യ നബീശന്‍) സര്‍ പ്രൈസ് ഗിഫ്റ്റ് ആയി പുതിയ കാര്‍ വാങ്ങി സുഹൃത്തും ഒത്തു പോകുന്ന ഹൃദ്രോഗ വിദഗ്ധന്‍ ഡോ ഏബിള്‍ (കുഞ്ചാക്കോ).വ്യത്യസ്ത ജീവിത സാഹചര്യങ്ങളില്‍ നിന്നുന്‍ വരുന്നവരും പരസ്പരം അറിയാത്തവരുമായ ഇവരെയൊക്കെ അധികം വലിച്ചു നീട്ടാതെ അവതരിപ്പിച്ച ശേഷം സെപ്റ്റംബര്‍ പതിനാറിന് ഒന്‍പതു മണിക്ക് ഒരു ട്രാഫിക്‌ സിഗ്നലിനു മുന്നില്‍ പച്ച കാത്തു കിടക്കുന്ന ഇവരുടെ ഒക്കെ ജീവിതത്തില്‍, ഇവരോട് ഒന്നുമായി ഒന്നും ബന്ധം ഇല്ലാത്ത ഒരു സംഭവത്തോടെ ,അടുത്ത ഇരുപത്തി നാല് മണിക്കൂറിനുള്ളില്‍ വരുന്ന മാറ്റങ്ങളാണ് ഈ ചിത്രത്തിലെ കഥ.ഇത്രയും പറഞ്ഞാല്‍ പോരെടെ ? ബാക്കി വേണേല്‍ പോയി കണ്ടോ ..

കൊള്ളാമല്ലോ .. സംഗതി

ഇവരെ കൂടാതെ പോലീസ് ഉദ്യോഗസ്ഥന്‍ ആയി അനൂപ്‌ മേനോന്‍ , റെയ്‌ഹാൻ പ്രേമിക്കുന്ന പെണ്‍കുട്ടി അതിഥി (കാതല്‍ സന്ധ്യ), പിന്നെ എനിക്ക് പേരറിയാത്ത കുറച്ചു അഭിനേതാക്കളും.മലയാള സിനിമയിലെ കാരണവര്‍ (മധുവിനെ കാളും സീനിയര്‍ അദേഹം ആണെന്നാണ് ഓര്‍മ ) ശ്രീ ജോസ് പ്രകാശ്‌ ഒരു അതിഥി താരമായി (ഡോക്ടര്‍) വരുന്നുണ്ട് . പ്രായത്തിന്റെ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും രണ്ടു രംഗത്തില്‍ വരുന്ന അദേഹം പോലും കാണികളുടെ മനസില്‍ ഉണ്ടാകും എന്ന് പറയുമ്പോള്‍ ഈ ചിത്രത്തിലെ പ്രവര്‍ത്തകര്‍ (മുന്നിലും പിന്നിലും ഉള്ളവര്‍)എത്ര നന്നായി ഈ ചിത്രം ഒരുക്കിയിരിക്കുന്നു എന്ന് മനസിലാക്കവുന്നത്തെ ഉള്ളു.

അപ്പോള്‍ ഒരു കുറ്റവും പറയാന്‍ ഇല്ല എന്നാണോ ?

അനിയാ, മലയാളത്തില്‍ ഇന്നത്തെ സാഹചര്യത്തില്‍ സൂപ്പര്‍ താരങ്ങള്‍ ഇല്ലാതെ ചിത്രം എടുക്കുന്ന സംവിധയകന്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ഒരു ഏകദേശ ബോധ്യം ഉള്ളത് കൊണ്ടു ഒരു ശരാശരി പടത്തെ പറ്റി പോലും നല്ലത് പറയാന്‍ ആണ് ശ്രമിക്കാറുള്ളത് .അങ്ങനെ നോക്കിയാല്‍ ഈ ചിത്രത്തെ കുറിച്ച് ഒന്നും കുറ്റമായി പറയാന്‍ ഉണ്ടാവില്ല.കേരളത്തില്‍ സോണിയ ഗാന്ധിയെ പോലെയുള്ള ഔദ്യോദിക സ്ഥാനങ്ങള്‍ ഇല്ലാത്ത ഒരു പാര്‍ട്ടി നേതാവ് വന്നാല്‍ പോലും അനുസരണയോടെ വഴിയരികില്‍ മണികൂര്‍കളോളം വഴി അരികില്‍ കുത്തിപ്പിടിച്ചു നില്‍ക്കുന്നവരല്ലേ മലയാളികള്‍ എന്ന ചോദ്യം പോലും ഈ ചിത്രം കാണുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ ഉണ്ടാകില്ല (പടം കാണാത്തവര്‍ക്ക് ഈ വരി മനസിലാകില്ല കഷമിക്കു).അത് സംവിധായകന്റെയും തിരകഥ കൃത്ത് കളുടെയും മിടുക്ക്.ശ്രീനിവാസന് പകരം ലാല്‍ (താടി) ആയിരുന്നെങ്കില്‍ ഒരു പക്ഷെ ഒരല്‍പം കൂടി നന്നായേനെ എന്നൊരു തോന്നല്‍ ഉണ്ട് (പുറത്തു പറഞ്ഞാല്‍ എന്നെ ഉടന്‍ താടി ലാല്‍ ആരാധകന്‍ ആയി പ്രഖ്യാപിക്കുമോ എന്ന പേടി വേറെ!! ). പാട്ടുകള്‍ (?) സത്യത്തില്‍ എനിക്ക് ഓര്‍മയില്ല അത്രക്ക് സിനിമയില്‍ മുഴുകി കണ്ടത് കൊണ്ടോ ചിത്രവുമായി ചേര്‍ന്ന് പോകുന്നത് കൊണ്ടോ ആകാം.

ട്വിസ്റ്റ്‌കളും മറ്റും നന്നായി ഒരുക്കിയിട്ടുണ്ട് ഈ ചിത്രത്തില്‍.വേഗത കുറയുന്നു എന്നോ സംഗതി എവിടെ എത്തി നില്‍ക്കുമെന്നോ ഉള്ള തോന്നല്‍ ഉണ്ടാകുമ്പോള്‍ ഒക്കെ ഒരു അപ്രതീക്ഷിതമായ വഴിത്തിരിവ് കൊണ്ടുവന്നു പ്രേക്ഷകരെ ആകാംഷ ഭരിതര്‍ ആക്കാന്‍ ഈ ചിത്രത്തിന് കഴിയുന്നുണ്ട്.ഇടവേള കൊണ്ടു നിര്‍ത്തുന്ന പോയിന്റ്‌ തന്നെ ഏറ്റവും വലിയ ഉദാഹരണം

പ്രേക്ഷകരുടെ പ്രതികരണമോ ?(നമുക്ക് ഇഷ്ടപ്പെട്ടോ ഇല്ലയോ എന്നത് വിഷയം അല്ലാലോ . )

ചിത്രം കഴിഞ്ഞു കാണികള്‍ ഒന്നടങ്കം (സ്ത്രീകള്‍ പോലും)കൈയടിക്കുന്നത് കണ്ടു സത്യത്തില്‍ കണ്ണ് നിറഞ്ഞു പോയി അനിയാ. എത്ര നാളായി ഇങ്ങനെ ഒരു പ്രതികരണവും ചിത്രം കഴിഞ്ഞു സന്തോഷത്തോടെ പോകുന്ന പ്രേക്ഷകരെയും കണ്ടിട്ട് എന്നറിയാമോ?

അപ്പോള്‍ ചുരുക്കത്തില്‍ ...

മലയാള സിനിമകളിലെ നായകന്റെ മടക്കി കുത്തിയ മുണ്ട് /ലുങ്കി എന്നിവയുടെ ഇടയില്‍ നിന്നും തല നീട്ടുന്ന,വെള്ളയില്‍ കറുത്ത വരയുള്ള നിക്കറും,പല നിറങ്ങളില്‍ ഉള്ള കൂളിംഗ് ഗ്ലാസ്സുകളും കണ്ടു മടുത്തവര്‍ക്ക് , ഒരു നല്ല ചിത്രം കാണണം എന്ന് ആഗ്രഹം ഉള്ളവര്‍ക്ക്,ആസ്വദിച്ച് കാണാവുന്ന ഒരു നല്ല ചിത്രം . ഈ ചിത്രവുമായി ബന്ധപെട്ടു പ്രവര്‍ത്തിച്ച എല്ലാര്‍ക്കും ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഒരു നല്ല ചിത്രം തന്നതിന് മലയാള സിനിമയുടെ പേരിലും യുണിവേഴ്സല്‍ ബ്ലോഗര്‍ പ്രേക്ഷകന്റെ പേരിലും ഒരിക്കല്‍ കൂടി നന്ദി പറഞ്ഞു കൊള്ളട്ടെ