Thursday, December 30, 2010

മലയാള സിനിമ 2010

മാന്യ പ്രേക്ഷകര്‍ക്ക്‌ ജയ് വേതാളം ചാനല്‍ന്റെ മലയാള സിനിമ 2010 എന്ന പരിപാടിയിലേക്ക് സ്വാഗതം . എന്ന് നമ്മോടൊപ്പം ഉള്ളത് ബൂലോകത്തെ യുണിവേര്‍സല്‍ ബ്ലോഗ്ഗര്‍ എന്നറിയപ്പെടുന്ന ശ്രീ പ്രേക്ഷകന്‍ ആണ് . അനാരോഗ്യം മൂലം പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയുമോ എന്നാ സംശയം ഉണ്ടായിരുന്നു എങ്കിലും തന്റെ അനാരോഗ്യം വക വെക്കാതെ ,ഡോക്ടരോടൊപ്പം അദേഹം നമ്മോടൊപ്പം ഉണ്ട് .ആദ്യമായി നമുക്ക് അദേഹത്തിന്റെ ആരോഗ്യ നിലയെ നിലയെക്കുറിച്ച് ഒന്നന്വേഷിക്കാം .ഡോക്ടര്‍ ശ്രീ പ്രേക്ഷകന്റെ മാനസിക ആരോഗ്യ നിലവാരം എങ്ങനെയുണ്ട് ? അദേഹം ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം തരാന്‍ പ്രാപ്തനാണോ ?

ഡോക്ടര്‍ : തീര്‍ച്ചയായും . പ്രേക്ഷകനെ ബാധിച്ചിരിക്കുന്ന രോഗം അന്യന്‍ എന്ന ചിത്രത്തില്‍ വിക്രമിന് വന്നത് പോലെയുള്ള മള്‍ട്ടിപ്പിള്‍ പെര്‍സണ്‍നാലിട്ടി ഡിസ്ഓര്‍ഡര്‍ എന്ന രോഗമാണ് . ഇദ്ദേഹത്തില്‍ കയറിയിരിക്കുന്ന അപര വ്യക്തിത്വം ഇപ്പോളത്തെ മിക്കവാറുമുള്ള എല്ലാ സിനിമ-മാധ്യമ രംഗത്തിന്റെ പ്രതിനിധിയാണ് .നൂറു ശതമാനം പ്രേക്ഷകന് എതിരായ ഈ അപര വ്യക്തിത്വത്തെ നമുക്ക് തല്ക്കാലം ആന്റി പ്രേക്ഷകന്‍ എന്ന് വിളിക്കാം . നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് രണ്ടു പേരും ഉത്തരം നല്‍കുന്നതാണ് .ഒരാളുടെ അസ്തിത്വത്തെ പറ്റിയോ അയാളുടെ അഭിപ്രായത്തെ പറ്റിയോ മറ്റെയാള്‍ക്ക് അറിയില്ല എന്ന് മാത്രം.

വളരെ നല്ലത് ഡോക്ടര്‍ അപ്പോള്‍ നമുക്ക് ആരംഭിക്കാം .

1)ചോദ്യം :ഈ വര്‍ഷം ഒരു മലയാളീ സിനിമ പ്രേക്ഷകന് നടത്താന്‍ കഴിയുന്ന ഏറ്റവും സത്യ സന്ധമായ കുമ്പസാരം ?

പ്രേ : ഈ വര്‍ഷം കേരളത്തില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രം ശങ്കര്‍ - രജനീകാന്ത് ടീം ന്റെ യന്തിരന്‍ എന്ന ചിത്രം ആയിരുന്നു.

ആന്റി പ്രേ :മലയാളികളുടെ ആസ്വാദന നിലവാരം തീരെ കുറഞ്ഞു പോയത് കാരണം നമ്മുടെ ലാലേട്ടന്റെ ഉജ്ജ്വല ശിക്കാറും,മമ്മൂട്ടിയുടെ വ്യതസ്ത പ്രാഞ്ചിയും മൂക്ക് കുത്തി താഴെ വീണു. ഞങ്ങള്‍ ഫാന്‍സും,പത്രങ്ങളും ജീവന്‍ കൊടുത്ത് കുഴലൂതിയിട്ടും രണ്ടും അന്‍പത്-അറുപതു ദിവസം കടന്നില്ല

2)ചോദ്യം : ഒരു മലയാള സിനിമ പ്രേക്ഷകന്‍ എന്ന നിലയില്‍ ഈ വര്‍ഷം തങ്ങള്‍ക്കു ലജ്ജിച്ചു തല താഴ്ത്താന്‍ തോന്നിയതെപ്പോള്‍ ?

പ്രേ : സഹസ്രം,കോക്ക് ടൈല്‍,ആഗതന്‍,നായകന്‍,അപൂര്‍വ രാഗം,ദാസന്‍ തുടങ്ങിയ ഭേദപ്പെട്ട ചിത്രങ്ങള്‍ക്ക് അര്‍ഹിക്കുന്ന വിജയം ലഭിക്കാതെ വന്നതില്‍

ആന്റി പ്രേ : യന്തിരന്‍ അഞ്ചും ആറും തിയറ്ററുകളില്‍ നിറഞ്ഞ് ഓടുമ്പോഴും എല്‍സമ്മ എന്ന ആണ്‍കുട്ടി മാന്യമായി നൂറു ദിവസം ഓടിച്ച മലയാളി പ്രേക്ഷകര്‍ എന്നില്‍ കഠിനമായ ലജ്ജ ഉണര്‍ത്തുന്നു. ഇവന്മാര്‍ എന്ത് കൊണ്ട് ശിക്കാര്‍ ,പ്രാഞ്ചിയേട്ടന്‍,അലക്സാണ്ടര്‍ ദ ഗ്രേറ്റ്, പ്രമാണി തുടങ്ങിയ പടങ്ങള്‍ക്ക് ഈ ആവേശം കാണിക്കുന്നില്ല? മമ്മൂട്ടി,മോഹന്‍ലാല്‍ എന്നീ രണ്ടു ദൈവങ്ങള്‍ അഭിനയിക്കുന്ന പടങ്ങള്‍ക്ക് നിലവാരം ഉണ്ടോ എന്ന് നോക്കാന്‍ ഇവന്മാര്‍ക്ക് എങ്ങനെ ധൈര്യം വന്നു? അവര്‍ ചുമ്മാ ക്യാമറക്ക്‌ മുന്നില്‍ നിന്നാല്‍ ആ മുഖങ്ങള്‍ , ആ ഫുള്‍ ഫിഗറുകള്‍ ഇതൊക്കെ കണ്ട് നിര്‍വൃതി അടഞ്ഞ് പോന്നാല്‍ പോരെ ഈ തെണ്ടികള്‍ക്കു. ഛായ്,ലജ്ജിക്കു മലയാളമേ ,ലജ്ജിച്ചു തല താഴത്തു

3)ചോദ്യം : ഈ വര്‍ഷം ഒരു മലയാള സിനിമ നിരൂപകനും പച്ചക്ക് പറയാത്ത സത്യം

പ്രേ : മലയാള സിനിമകളിലെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച വിജയങ്ങള്‍ ഹാപ്പി husbands, എല്‍സമ്മ എന്ന ആണ്‍കുട്ടി എന്നെ ചിത്രങ്ങള്‍ ആണ് .രണ്ടു ചിത്രങ്ങളും നൂറ്റി അമ്പതു ദിവസത്തോളം നാലു ഷോ ആയി റിലീസ് കേന്ദ്രത്തില്‍ ഓടിയ ചിത്രങ്ങളാണ് . തിരുവനന്തപുരത്തെ കാര്യം എനിക്ക് നേരിട്ടറിയാം.

ആന്റി പ്രേ :എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിന്‍റെ നിരൂപണം ഞങ്ങളില്‍ മിക്കവരും പടം കാണും മുന്‍പേ എഴുതിയാണ് . ശിക്കാറും പ്രാഞ്ചിയേട്ടനും എങ്ങനെയെങ്കിലും ഹിറ്റാക്കി എടുക്കാനുള്ള തത്രപ്പാടില്‍ ഇതിനൊക്കെ ആര്‍ക്ക് നേരം. പക്ഷെ എന്നിട്ടും ഏറ്റില്ല .അതാണ്‌ സങ്കടം

4)ചോദ്യം : ഒരല്‍പം പ്രതിഭ/കഴിവ് കൂടി ഉണ്ടായിരുന്നെങ്കില്‍ മലയാളത്തിന്റെ രാംഗോപാല്‍ വര്‍മ എന്ന് നിസംശയം വിളിക്കാമായിരുന്ന സംവിധായകന്‍ ?

പ്രേ : വിനയന്‍

ആന്റി പ്രേ : ബി ഉണ്ണികൃഷ്ണന്‍

5)ചോദ്യം :നടന്‍ മോഹന്‍ലാലിന്റെ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയം

പ്രേ : പോക്കിരി രാജാ .
(അലക്സാണ്ടര്‍ ദി ഗ്രേറ്റ്‌ എന്ന ലോക ക്ലാസ്സിക്‌ ചിത്രം ഇറക്കി തന്റെ കടുത്ത ആരാധകരെ പോലും പോക്കിരി രാജാ എന്ന ചിത്രം കാണാന്‍ അട്ടി ഓടിച്ചത് വഴി .അല്ലാതെ ആ പടം എങ്ങനെ ഓടി എന്ന് ഇപ്പോളും എനിക്ക് മനസിലായിട്ടില്ല).


ആന്റി പ്രേ :കാണ്ഡഹാര്‍ ,അലക്സാണ്ടര്‍ ദ ഗ്രേറ്റ് .ഇമ്മാതിരി പടങ്ങളില്‍ അഭിനയിച്ചാലും വീണ്ടും തന്നെ ചുമന്നോണ്ട് നടക്കാന്‍ കുറച്ചു കഴുതകള്‍ എങ്കിലും കേരളത്തില്‍ ബാക്കിയുണ്ടാവും എന്ന് പ്രധാനമായി ബൂലോകത്തില്‍ തെളിയിച്ച അദേഹത്തിന്റെ പ്രഭാവമാണ് സത്യത്തില്‍ ഈ വര്‍ഷത്തെ അദ്ദേഹത്തിന്‍റെ ഏറ്റവും മികച്ച വിജയം

6)ചോദ്യം : യുവ പ്രതിഭ വിനീത് ശ്രീനിവാസന്റെ ഈ വര്‍ഷത്തെ മലയാള സിനിമക്കുള്ള ഏറ്റവും വലിയ സംഭാവന?

പ്രേ : കേരളത്തിലെ സുബ്രമണ്യപുരത്ത് വെച്ച് നടക്കുന്ന റോക്ക് ഓണ്‍ എന്ന മലര്‍വാടി ചിത്രം ഇറക്കിയത് കൊണ്ട് മലയാളത്തില്‍ ഏതു അവനും പടം സംവിധാനം ചെയ്യാമെന്ന അവസ്ഥ ഉണ്ടാകുകയും തന്മൂലം ത്രീ ചാര്‍ സൗ ബീസ് , നിറകാഴ്ച , അവന്‍ , ഫിഡില്‍ എന്നിങ്ങനെ ഒത്തിരി കലാ രൂപങ്ങള്‍ മലയാളികള്‍ക്ക് കാണാന്‍ ഭാഗ്യം ഉണ്ടായി.നടന്‍ ദിലീപും പ്രസ്തുത സംഭാവനയില്‍ കാര്യമായ പങ്കു വഹിച്ചിട്ടുണ്ട്‌ എന്നത് സ്മരണീയമാണ്

ആന്റി പ്രേ :കേരളത്തിലെ അവസാന ബുദ്ധിജീവികളില്‍ ഒരാളായ ശ്രീനിവാസന്റെ മകനായ താന്‍ അച്ഛന്റെ പാത പിന്തുടര്‍ന്ന്,കഴിയുന്നതും മലയാളികളുടെ അപകര്‍ഷതാ ബോധവും, സഫലീകരിക്കാത്ത മോഹങ്ങളും, തമിഴിലെയും ,ഹിന്ദിയിലെയും കൊള്ളാവുന്ന പടങ്ങളുടെ ഫോര്‍മാറ്റ് വൃതികേടാക്കിയിട്ടാണെങ്കിലും ആധുനിക പടം എന്ന രീതിയില്‍ മലയാളികള്‍ക്ക് നല്‍കും എന്ന് ആ മുത്ത്‌ പല അഭിമുഖങ്ങളിലൂടെയും നമുക്ക് ഉറപ്പ് തന്നില്ലേ. അത് പോരെ കനത്ത ഒരു ഒന്നൊന്നര സംഭാവനക്ക് ?

7)ചോദ്യം : മലയാള ചലചിത്ര രംഗത്ത് ഈ വര്‍ഷം അടിവരയിട്ടു കുറിക്കപെട്ട ഫാക്റ്റ്?

പ്രേ : പ്രേക്ഷകരെ ഇളക്കി മറിക്കുന്ന പോലീസ് വേഷങ്ങള്‍ ചെയ്യാന്‍ ഇപ്പോളും സുരേഷ് ഗോപി മാത്രമേ ഉള്ളു .
(ഇതു വരെ ശ്രമിച്ചു പരാജയപ്പെട്ടവര്‍ മമ്മൂട്ടി : രൌദ്രം,മോഹന്‍ലാല്‍ ബാബാ കല്യാണി,പ്രിത്വിരാജ് : ത്രില്ലെര്‍ , ജയസൂര്യ : റോബിന്‍ ഹൂഡ്/പോസിറ്റീവ് ,ജയറാം:രഹസ്യ പോലീസ് ,ഇന്ദ്രജിത്ത്:ചേകവര്‍,കലാഭവന്‍ മണി : ???) ഇനി ശരത് കുമാറില്‍ ആണ് ഒരു പ്രതീക്ഷ.മെട്രോ വരട്ടെ ...

ആന്റി പ്രേ : (ആത്മഗദം) പത്തു കൊല്ലങ്ങള്‍ക്ക് മുന്‍പ് ശരാശരി മലയാളി പ്രേക്ഷകന് പരമ പുച്ഛമായിരുന്ന രജനികാന്ത് എന്ന പേര് തിയറ്ററിന്റെ മുന്നില്‍ സ്ഥിരമായി വെറുതെ ഒരു കടലാസില്‍ എഴുതി വെച്ചാല്‍ ,മലയാളത്തിലെ സുപ്പര്‍ താരങ്ങള്‍ മിക്കവാറും ആത്മഹത്യാ ചെയ്യേണ്ടി വരും.(പ്രകാശം) സൂപ്പര്‍ താരങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്താവുന്ന ഒരു നടനും ഉയര്‍ന്നു വന്നില്ല ഈ വര്‍ഷവും (ആശ്വാസം )

8 )ചോദ്യം : ഒരു സാധാരണ മലയാള പ്രേക്ഷകന്‍ എന്ന നിലയ്ക്ക്,സുരേഷ് ഗോപി സ്റ്റൈല്‍ ലില്‍ "ഭാ..." എന്ന് ആട്ടാന്‍ തോന്നിയ നിമിഷം .

പ്രേ : മോഹന്‍ലാല്‍ തന്റെ ജനപ്രീതി കൂടുതല്‍ വര്‍ദ്ധിപ്പിച്ച വര്‍ഷമാണ്‌ ഇതെന്നും കേരള സര്‍ക്കാരിന്‍റേതുള്‍പ്പെടെ പല ബ്രാന്‍ഡുകളെ പിന്തുണയ്‍ക്കുന്ന ബ്രാന്‍ഡ് അബാസിഡര്‍ ലാലേട്ടനാണ് എന്നത് ഇതിന്റെ തെളിവാണെന്നും ബൂലോകത്തെ നിര്‍ഭയനും തന്റെടിയും മാപ്രാണം അന്തിപത്രത്തിന്റെ പ്രാദേശിക ലേഖകനുമായ ശ്രീ ടോമി പാല തന്റെ ബ്ലോഗില്‍ എഴുതിയത് വായിച്ചപ്പോള്‍

ആന്റി പ്രേ :പ്രേക്ഷകന്‍ എന്നോരുത്തനുണ്ട് . അവന്റെ ബ്ലോഗില്‍ മമ്മൂട്ടി ,മോഹന്‍ലാല്‍ ചിത്രങ്ങളുടെ അഭിപ്രായം എഴുതി വെയ്ക്കുന്നത് കാണുമ്പൊള്‍ ഒക്കെ തോന്നാറുണ്ട് . ആ മനുഷ്യ ദൈവങ്ങളുടെ പടങ്ങള്‍ക്ക് നിലവാരം വേണം എന്ന് പറയാന്‍ ഇവന്‍ ആര്? ആ തെണ്ടിക്ക് ചുമ്മാ ചെന്ന് നാല്‍പതു രൂപ കാണിക്കയിട്ട് തിയറ്ററില്‍ അവരുടെ ദര്‍ശനം കിട്ടി സായൂജ്യം അടഞ്ഞ് മിണ്ടാതെ പോന്നാല്‍ പോരെ? എല്ലാ മലയാളിയുടെയും ധര്‍മ്മമല്ലേ അത്? ആട്ടണ്ടേ അവനെ മുഖമടച്ച് ?

9)ചോദ്യം : മലയാള ചിത്രങ്ങള്‍ കണ്ടു അഭിപ്രായം പറയുന്ന ഒരാള്‍ എന്ന നിലയ്ക്ക്,ഈ വര്‍ഷം കണ്ണ് നിറഞ്ഞു പോയ നിമിഷം ..

പ്രേ : ടൂര്‍ണമെന്റ് എന്ന ചിത്രം മര്‍മ്മത്ത് കൊള്ളുന്ന നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞതാണ്‌ എന്ന് സൂര്യാസ്തമയം എന്ന ബ്ലോഗ്ഗര്‍ സുഹൃത്ത്‌ എഴുതി കണ്ടപ്പോള്‍

ആന്റി പ്രേ : കാണ്ഡഹാര്‍ എന്ന ഉജ്ജ്വല ചിത്രം കണ്ടപ്പോള്‍ . മുന്‍പ് യഥാര്‍ത്ഥ കാണ്ഡഹാര്‍ വിമാന റാഞ്ചല്‍ നടന്നപ്പോള്‍ തീവ്രവാദികളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങിയ അന്നത്തെ സര്‍ക്കാരിനെ ഞാന്‍ കുറെ ചീത്ത വിളിച്ചിരുന്നു. ഈ പടം കണ്ടപ്പോള്‍ സത്യത്തില്‍ അന്ന് ചീത്ത വിളിച്ചതില്‍ എനിക്ക് ശരിക്ക് വിഷമം തോന്നി . ഈ പടത്തിന്റെ സംവിധായകന്‍ മേജര്‍ രവി ഒക്കെ അല്ലായിരുന്നോ അന്ന് നമ്മുടെ കയ്യിലുള്ള കമാണ്ടോസ് . ബന്ധികളെ രക്ഷിക്കാന്‍ അങ്ങോട്ട്‌ വിട്ടേച്ചാലും മതിയായിരുന്നു . തീവ്രവാദികള്‍ ബന്ദികളെ മുഴുവന് കൊന്നിട്ട് ചിലപ്പോ വന്നു ഇന്ത്യ പിടിച്ചേടുത്തേനെ .ബുദ്ധിയുള്ള സര്‍ക്കാരിനെ ഞാന്‍ വെറുതെ തെറ്റിദ്ധരിച്ചല്ലോ എന്ന് ഓര്‍ത്ത്‌ കണ്ണ് നിറഞ്ഞ് പോയി അണ്ണാ കണ്ണ് നിറഞ്ഞ് പോയി

10 )ചോദ്യം : മലയാള സിനിമ പത്രപ്രവര്‍ത്തകരും ബ്ലോഗര്‍മാരും ഈ വര്‍ഷം കാണിച്ച ഏറ്റവും വലിയ വൃത്തികേട്‌...

പ്രേ : പോക്കിരി രാജാ എന്ന വിജയ ചിത്രത്തിന്റെ ക്രെഡിറ്റ്‌ മൊത്തമായി ശ്രീ മമ്മൂട്ടിക്ക് പതിച്ചു കൊടുക്കുകയും .തുല്യ പ്രാധാന്യം ഉണ്ടായിരുന്ന പ്രിത്വിരാജിനെ അവഗണിക്കുകയും ചെയ്തത് .

ആന്റി പ്രേ :മലയാളത്തിന്റെ ആധുനക ബുദ്ധിജീവി സംസ്കാരത്തിന്റെ പ്രതീകമായി നമ്മുടെ താടി രഞ്ചിത്തിനെ അവരോധിക്കാത്തത്. പാവം താടി ...അവസരം കിട്ടിയ സ്ഥലങ്ങളിലൊക്കെ പറഞ്ഞു നോക്കി അയാള്‍ ഒരു അതി ബൌധിക ജീവിയാണ് എന്ന്. വൃത്തികെട്ടവന്മാര്‍ സമ്മതിച്ചു കൊടുക്കണ്ടേ?

11)ഈ വര്‍ഷം കണ്ട ഏറ്റവും സഹതാപം അര്‍ഹിക്കുന്ന കാഴ്ച

പ്രേ : മൂന്ന് കേന്ദ്രങ്ങളില്‍ റിലീസ് ചെയ്ത , മൂന്ന് കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിച്ച ഓരോ ദിവസവും മൂന്നായി കൂടിയാല്‍ പോലും, തിരുവനന്തപുരത്ത് പോലും 75 ദിവസത്തില്‍ താഴെ ഓടിയ ശിക്കാര്‍ എന്ന ചിത്രം ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ്‌ ആണെന്ന് സ്ഥാപിക്കാന്‍ പാട് പെടുന്ന ലാല്‍ ആരാധകരും മാധ്യമലോകവും .സമാനമായ സാഹചര്യം ഇതിലും കുറച്ചു ഓടിയ പ്രാഞ്ചി ഏട്ടനും നേരിടുന്നുണ്ട്.

ആന്റി പ്രേ :ഗ്രാന്‍ഡ്‌ കേരളാ ഷോപ്പിംഗ്‌ ഫെസ്റ്റിവലിന്റെ 'ഞങ്ങളും വരുന്നു' എന്ന മോഹന്‍ലാല്‍ ,അമിതാബ് ബച്ചന്‍ എന്നിവരുടെ കാണ്ഡഹാര്‍ സിനിമയുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് ചെയ്ത വല്യ ഫ്ലെക്സിനു താഴെ 'ഒറ്റയ്ക്ക് പോയാല്‍ മതി. കൊന്നാലും ഞങ്ങള്‍ വരൂല സാമി ' എന്ന് ഏതോ ഒരുത്തന്‍ എഴുതി വെച്ചിരിക്കുന്നത് കണ്ടപ്പോള്‍

13)ചോദ്യം : ഈ വര്‍ഷം,സിനിമ ലോകവുമായി ബന്ധപെട്ടു ഏറ്റവും ചിരിപ്പിച്ച സംഭവം

പ്രേ : ഒരു നാള്‍ വരും എന്ന ചിത്രം ആര്‍ട്ട്‌ സിനിമയാണോ വാണിജ്യ സിനിമയാണോ എന്ന തര്‍ക്കം

ആന്റി പ്രേ :പുറത്ത് പറയരുത് . പക്ഷേ ദ്രോണ 2010 എന്ന പടത്തിന് ശേഷം അതെ ടീം വീണ്ടും ഒരു പടം എടുക്കുന്നു എന്ന് കേട്ടപ്പോള്‍ തലകുത്തി നിന്ന് ചിരിച്ചു പോയി. എ കെ സാജനെ അവര്‍ ഒഴിവാക്കിയത് കഷ്ടമായി പോയി . എന്നാലും മുട്ടന്‍ കോമഡി പടമായിരിക്കും അല്ലേ അണ്ണാ ? ദ്രോണയിലെ ഓരോ സീനും ഓര്‍ക്കുമ്പോള്‍ ....ഹമ്മേ ...ചിരിച്ചു , ചിരിച്ചു ...എനിക്ക് വയ്യ "

14)ചോദ്യം : ഒരിക്കല്‍ ചക്കയിട്ടപ്പോള്‍ മുയല് ചത്തു എന്ന് കരുതി എപ്പോളും അത് സംഭവിക്കണം എന്നില്ല . ഈ പഴംചൊല്ല് ഓര്‍മിപ്പിക്കുന്ന ചിത്രം .

പ്രേ : ഫോര്‍ ഫ്രണ്ട്സ്

ആന്റി പ്രേ :ചോദ്യം പിന്‍വലിക്കണം എന്നാണ് എന്റെ അഭിപ്രായം.കാരണം സൂപ്പറുകള്‍ എപ്പോള്‍ ചക്കയിട്ടാലും മുയല്‍ താഴെ കാണണം .അത് ഈ നാട്ടിലെ ഫാന്‍സ്‌ എന്ന കണാപ്പന്‍മാരുടെ ഉത്തരവാദിത്വം ആണ്

15)ചോദ്യം : സ്വന്തം നിലയ്ക്ക് ഹിറ്റ്‌ ചിത്രങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ കൂടി ഈ വര്‍ഷം ശ്രദ്ധേയരായ നായക നടന്‍മാര്‍ ?

പ്രേ : ഇന്ദ്രജിത്ത് ,കുഞ്ചാക്കോ ബോബന്‍

ആന്റി പ്രേ :കുറെ കാലമായി സ്വന്തം നിലക്ക് ഹിറ്റുകള്‍ ഒന്നും ഇല്ലെങ്കിലും മമ്മൂട്ടി ,മോഹന്‍ലാല്‍ ,ഇവര്‍ ശ്രദ്ധേയര്‍ തന്നെയാണ്

16)ചോദ്യം : മറ്റു നടന്മാരെ അനുകരിക്കാന്‍ ശ്രമിച്ചു പണി വാങ്ങിയ നായക നടന്‍

പ്രേ : പ്രിത്വിരാജ് (താന്തോന്നി : ലാല്‍ ,ത്രില്ലെര്‍ : സുരേഷ് ഗോപി )

ആന്റി പ്രേ : മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ ആരെയും അനുകരിക്കാറില്ല (സ്വയമല്ലാതെ).വേറെ ആരെയും ഞങ്ങള്‍ നായകന്‍ ആയി അംഗീകരിക്കുകയും ഇല്ല. പോരെ? ആയതിനാല്‍ ആ ചോദ്യവും പിന്‍വലിക്കണം

17)ചോദ്യം :ഈ വര്‍ഷത്തെ പ്രതീക്ഷ നല്‍കുന്ന പുതുമുഖ സംവിധായകര്‍

പ്രേ : ലിജോ ജോസ് പല്ലിശ്ശേരി (നായകന്‍),മാര്‍ട്ടിന്‍ പ്രക്കാടില്‍ (ബെസ്റ്റ് ആക്ടര്‍ )

ആന്റി പ്രേ :ഗോവിന്ദന്‍കുട്ടി. ഇവനൊക്കെ ത്രീ ചാര്‍സോബീസ് പോലുള്ള പടങ്ങള്‍ എടുത്താലെ കുറച്ചു കാലം കൂടി സൂപ്പറുകളുടെ മേലുള്ള പ്രതീക്ഷ (ബു ഹാ ഹാ ഹാ ) ജനം കൈ വിടാതിരിക്കു . പുതിയ അവന്മാര്‍ നല്ല നാല് പടം എടുത്തു ,അത് ജനം കണ്ടാല്‍ സൂപ്പറുകളുടെ കട്ടയും പടവും എന്നേ മടങ്ങിയേനെ

18)ചോദ്യം : സൂപ്പര്‍ താരങ്ങള്‍ അഭിനയിച്ചതും എന്നാല്‍ സീ ഗ്രേഡ് എന്ന് പോലും വിശേഷിപ്പിക്കാനും പറ്റാത്ത മൂന്ന് ചിത്രങ്ങള്‍

പ്രേ : ദ്രോണ,അലക്സാണ്ടര്‍ ദി ഗ്രേറ്റ്‌,റിംഗ് ടോണ്‍

ആന്റി പ്രേ : എല്‍സമ്മ എന്ന ആണ്‍കുട്ടി , ഹാപ്പി ഹസ്ബെന്ഡ്സ് , പിന്നെ ഇപ്പോള്‍ മേരിക്കുണ്ടൊരു കുഞ്ഞാട് .സൂപ്പര്‍ താരങ്ങള്‍ ഇല്ലാതെ ശ്രദ്ധിക്കപ്പെടുന്ന പടങ്ങള്‍ മാത്രമാണ് സി ഗ്രേഡ് അല്ലെങ്കില്‍ അതിനു താഴെ ഉണ്ടാവേണ്ടത്

19)ചോദ്യം : ഈ വര്‍ഷം വന്ന സാമാന്യ ബുദ്ധിയെ പരിഹസിക്കുന്ന രണ്ടു ചിത്രങ്ങള്‍

പ്രേ : ഇന്‍ ഗോസ്റ്റ് ഹൌസ്,ടൂര്‍ണമെന്റ്

ആന്റി പ്രേ :ഈ സാമാന്യ ബുദ്ധി എന്ന് പറയുന്ന സാധനം അണ്ണാ , സത്യമായിട്ടും അത് എന്താണ് എന്ന് എനിക്കറിയില്ല . അത് ഇല്ലാത്തതാണ് ഫാന്‍സ്‌ അസോസിയേഷന്‍ പ്രസിടന്റ്റ് ആകാനും , പത്രത്തിലും,മറ്റു മാധ്യമങ്ങളിലും ഒക്കെ നിരൂപണം എഴുതാനുള്ള എന്റെ ഏറ്റവും വല്യ കോളിഫിക്കേഷന്‍ എന്നാണ് സാറന്മാര്‍ പറയുന്നത്

20)ചോദ്യം : മലയാളീ പ്രേക്ഷകന്റെ ഈ വര്‍ഷത്തെ ഏറ്റവും വലിയ നിരാശ

പ്രേ : കയം എന്ന കുടുംബചിത്രം (എന്നാ സംവിധായകന്‍ പറയുന്നേ) ഈ വര്‍ഷം റിലീസ് ആകാത്തത്..

ആന്റി പ്രേ :അമിതാബ് ബച്ചന്‍ വന്ന് മലയാളിയുടെ എന്തോ ഉയര്‍ത്തി കൊടുത്തു എന്ന് പറഞ്ഞത് പോലെ ടോം ഹാങ്ങ്സ് അത് ഉയര്‍ത്താന്‍ വരാത്തതില്‍. അയാള്‍ക്കൊക്കെ ചുമ്മാ വന്നാല്‍ എന്താ ?

21)ചോദ്യം മുന്‍പ് എഴുതി തള്ളപ്പെട്ടവരും,എന്നാല്‍ ഈ വര്‍ഷം നല്ല ചിത്രങ്ങളുമായി തിരിച്ചു വന്ന സംവിധായകര്‍?

പ്രേ : ജിത്തു ജോസഫ്‌ (മമ്മി & മി ), ഡോ ജനാര്‍ദ്ദനന്‍ (സഹസ്രം )

ആന്റി പ്രേ : മുരളി നാഗവള്ളി(അലക്സാണ്ടര്‍), ഷാജി കൈലാസ് (ദ്രോണ).(രവി സാറിനെ പിന്നെ ഒരിക്കലും എഴുതി തള്ളിയിട്ടില്ലല്ലോ )

22) ഒരു നിവര്‍ത്തി ഉണ്ടെങ്കില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പികരുത് എന്ന് പറയാന്‍ തോന്നിയ നായക നടന്‍ ?

പ്രേ : സുരേഷ് ഗോപി (വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്തു ചില്ലറയാണോ ആശാന്‍ നമ്മളെ വെറുപ്പിച്ചത് !! ഒരു സഹസ്രം മാത്രം വേറിട്ട്‌ നില്‍ക്കുന്നു )

ആന്റി പ്രേ : മലയാളികള്‍ എന്നും വ്യത്യസ്തതയെ സ്നേഹിച്ചിരുന്നവര്‍ ആണ് . അവര്‍ ഒരിക്കലും ഒരു നടനോടും വ്യത്യസ്തത വേണ്ട എന്ന് പറയില്ല .മാത്രമല്ല വ്യത്യസ്തത ഇല്ലാത്ത ചിത്രങ്ങള്‍ അവര്‍ നിഷ്കരുണം തള്ളി കളയുകയും ചെയ്യും .പോക്കിരി രാജാ പോലെയുള്ള വ്യത്യസ്ത പടങ്ങള്‍ അവനെ ആവേശം കൊള്ളിക്കുന്നത്‌ കാണുന്നില്ലേ

23) ചോദ്യം : അന്യഭാഷാ ചിത്രങ്ങളെ കണ്ണടച്ച് പുകഴ്തുന്നവര്‍ക്ക് ശക്തമായ തിരിച്ചടി നല്‍കിയ ചിത്രങ്ങള്‍

പ്രേ : തീസ് മാര്‍ ഖാന്‍ , മന്മത അമ്പു

ആന്റി പ്രേ : എല്ലാ അന്യ ഭാഷാ ചിത്രങ്ങളും എന്നും മലയാളിക്ക് തിരിച്ചടിക്കള്‍ നല്കികൊണ്ടിരിക്കുന്നവ ആണ് .ചുമ്മാതാണോ ലാലേട്ടന്‍ ഈ ചവറൊക്കെ നിരോധിക്കണം എന്ന് പറഞ്ഞത്.

24) ചോദ്യം : ഈ വര്‍ഷം മലയാള സിനിമ ആസ്വാദന രംഗത്ത് ഉടലെടുത്ത വ്യത്യസ്തത..

പ്രേ : സൂപ്പര്‍ താരങ്ങള്‍ അഭിനയിക്കാത്ത ഒരുമാതിരി ഏതു ചിത്രവും തുടക്കം മുതല്‍ തീയറ്ററില്‍ ഇരുന്നു കൂവി പ്രേക്ഷകരെ ചിത്രം കാണാന്‍ സമ്മതിക്കാത്ത കൂവല്‍ തൊഴിലാളികള്‍ ഈ വര്‍ഷം മുതല്‍ പടം കണ്ടു ഇറങ്ങുന്നവനെ പുറത്തു നിന്നും കൂവുന്ന പുതിയ പരിഷ്കാരം ആരംഭിച്ചു .

ആന്റി പ്രേ : നിലവാരമില്ലാത്ത എല്‍സമ്മ പോലുള്ള ചിത്രങ്ങളെ വിജയിപ്പിച്ച മലയാള പ്രേക്ഷകന്‍ അടുത്ത കൊല്ലമെങ്കിലും നന്നായി കാണണേ എന്നൊരു ആഗ്രഹമേ ഞങ്ങള്‍ക്ക് ഉള്ളു (കാസനോവ പോലുള്ള ചിത്രങ്ങള്‍ അതിനൊരു സുവര്‍ണ അവസരം നിങ്ങള്ക്ക് തരും )


25) ചോദ്യം :മലയാള സിനിമ രംഗത്ത് മാധ്യമങ്ങളിലൂടെ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടതില്‍ തികഞ്ഞ പോക്രിത്തരം എന്ന് നിങ്ങള്ക്ക് തോന്നിയ പ്രസ്താവന

പ്രേ : അന്യ ഭാഷാ ചിത്രങ്ങള്‍ നിരോധിക്കണം എന്ന് ശ്രീ മോഹന്‍ലാല്‍ നടത്തിയ പരസ്യ പ്രസ്താവന

ആന്റി പ്രേ : ചോദിക്കാനുണ്ടോ ? ആ ഹെന്‍ട്രി മമ്മൂട്ടിക്ക് എതിരെ നടത്തിയ പരാമര്‍ശങ്ങള്‍ .ചോദിക്കുന്ന കാശു കൊടുക്കുക എന്നതല്ലാതെ ഇവനൊക്കെ അദ്ദേഹത്തോട് അഭിനയിക്കാന്‍ പറയാന്‍ പോയിരിക്കുന്നു എന്തൊരു ധൈര്യം .അല്ലെങ്കില്‍ തന്നെ ഈ നിര്‍മാതാക്കളെ കൊണ്ട് വലിയ ശല്യമാ .നമ്മള്‍ ഇവിടുന്നു കഷ്ടിച്ച് മുപ്പതു നാല്‍പ്പതു ദിവസം നിരങ്ങി ഓടിയ പടം വലിയ വിജയമാണെന്നും നിര്‍മാതാവിന് അഞ്ചു കോടി ലാഭം കിട്ടി എന്നൊക്കെ ഒന്ന് മൂപ്പിച്ചു വരുംബോല്ലെക്കും അവന്മാര്‍ ഒരു വശത്ത് നിന്നും സൂപ്പര്‍ താരങ്ങള്‍ പ്രതിഫലം കുറക്കണം എന്ന് ആവശ്യപ്പെട്ടു വരും . എല്ലാ പടവും ലാഭം ആണെങ്കില്‍ പിന്നെ എന്തിനു ഇവരൊക്കെ പ്രതിഫലം കുറക്കണം എന്ന് ആരെങ്കിലും ചോദിച്ചാല്‍ തീര്‍ന്നില്ലേ .

26)അവസാന ചോദ്യം : ഈ വര്‍ഷത്തെ മികച്ച നടനുള്ള അവാര്‍ഡ്‌ കൊടുക്കാനുള്ള ചുമതല താങ്കള്‍ക്ക് കിട്ടിയാല്‍ ആര്‍ക്കു അവാര്‍ഡ്‌ കൊടുക്കും

ആന്റി പ്രേ : ഒരു നാള്‍ വരും എന്ന സിനിമയിലെ കരള്‍ അലിയിപ്പിക്കുന അഭിനയത്തിന് ലാലിനും പ്രമാണി എന്നാ ചിത്രത്തിന് മമ്മൂട്ടി കും തുല്യമായി പങ്കിട്ടു കൊടുക്കും

പ്രേ : നെടുമുടി വേണു (പെണ്‍ പട്ടണം , എല്‍സമ്മ , ബെസ്റ്റ് ആക്ടര്‍ എന്നീ ചിത്രങ്ങളിലെ വ്യത്യസ്ത കഥാ പാത്രങ്ങളെ അവതരിപ്പിച്ചതിന് .മികച്ച നടന്‍ ഒന്നേ ഉള്ളു അത് നായകന്‍ ആയാലും കൊള്ളാം വില്ലന്‍ ആയാലും കൊള്ളാം സഹ നടന്‍ ആയാലും കൊള്ളാം )

നന്ദി സുഹൃത്തുക്കളെ ഈ പരിപാടി അവസാനിപ്പിക്കുന്നതിന് മുന്‍പ് ജയ് വേതാളം ചാനലിന്റെ കാണികളോട് എന്തെങ്കിലും പറയാനുണ്ടോ

ആന്റി പ്രേ : എനിക്ക് അങ്ങനെ ഒന്നും പറയാനില്ല .നല്ലതോ ചീത്തയോ എന്നൊന്നും നോക്കാതെ അവന്റെ പടമാണോ ഇവന്റെ പടമാണോ നല്ലത് എന്ന് പറഞ്ഞു ചുമ്മാ വഴക്ക് കൂടി സമയം പാഴാക്കി ആനന്ദിക്കു .സ്വന്തം തല ചിന്തിക്കാന്‍ ഒരിക്കലും ഉപയോഗിക്കാതിരിക്കു . എല്ലാ ആശംസകളും .

പ്രേ : കൃത്യം ഒരു വര്‍ഷം മുന്‍പ് ഈ ബ്ലോഗ്‌ ആരംഭിക്കുമ്പോള്‍ ഇതു വരെ എത്തും എന്ന് കരുതിയതല്ല . (പൊതുവേ സ്ഥായിയായ ഭാവം മടി ആണ് എന്നത് തന്നെ കാരണം ).ഒരിക്കലും ഒരു നിരൂപകന്‍ ആണെന്നോ ഇതു ഒരു സിനിമ നിരൂപണ ബ്ലോഗ്‌ ആണെന്നോ തോന്നിയിട്ടില്ല . ഒരു ചിത്രം കണ്ടു കഴിഞ്ഞാല്‍ പിറ്റേന്ന് ജോലി സ്ഥലത്ത് എത്തുമ്പോള്‍ അല്ലെങ്കില്‍ സുഹൃത്ത് വലയത്തില്‍ നടക്കുന്ന സംഭാഷണങ്ങള്‍ ഏതാണ്ട് അത് പോലെ പകര്‍ത്തുക എന്നത് മാത്രമേ പൊതുവേ ചെയ്യാന്‍ ശ്രമിക്കാറുള്ളൂ. ഈ പോസ്റ്റുകള്‍ ആര്‍ക്കെങ്കിലും, എങ്ങനെ എങ്കിലും ഒക്കെ ഉപകാരപ്പെട്ടിടുന്ടെങ്കില്‍ സന്തോഷം. പ്രോഹല്‍സാഹിപ്പിച്ചു നല്ലവാക്കുകള്‍ പറഞ്ഞവര്‍ക്കും ,കല്ല്‌ എറിഞ്ഞവര്‍ക്കും ഒരു പോലെ നന്ദി രേഖപ്പെടുത്തികൊള്ളട്ടെ .നിങ്ങളാണ് എന്റെ പ്രചോദനം. നിങ്ങള്‍ക്ക് ഓരോത്തര്‍ക്കും ഒപ്പം മലയാള സിനിമക്കും ഒരു നല്ല പുതുവര്‍ഷം ആശംസിച്ചു കൊണ്ട് .
നിങ്ങളുടെ സ്വന്തം
പ്രേക്ഷകന്‍

ബെസ്റ്റ് ആക്ടര്‍ (best actor )

അണ്ണാ എന്ന് ആശുപത്രിയില്‍ നിന്നിറങ്ങി ?

ഇന്നലെ ഇറങ്ങിയെടെ. എന്നി മരുന്ന് മാത്രം കഴിച്ചാല്‍ മതി എന്നാ പറഞ്ഞേ .

പക്ഷെ അണ്ണാ നിങ്ങള്‍ ബെസ്റ്റ് ആക്ടര്‍ എന്ന ചിത്രത്തിന്റെ റിവ്യൂ ഇട്ടില്ല എന്ന് പറഞ്ഞു എവിടെ ഓരോരുത്തന്മാര്‍ പരാതി,പരിഭവം,പുച്ഛം,പരിഹാസം എങ്ങനെ നവരസങ്ങള്‍ എടുത്തു വീശുവാണല്ലോ.

അനിയാ ഈ വര്‍ഷം ഈ സാധനം തുടങ്ങിയതിനു ശേഷം ഒരു വിധം എല്ലാ മലയാള സിനിമകളും കണ്ടു അഭിപ്രായം എഴുതിയ ഒരാളാണ് ഞാന്‍ . അഭിമാനത്തോടെ പറയട്ടെ പ്രൊഫഷണല്‍ അയ (കാശുണ്ടാക്കുന്ന എന്നര്‍ഥം ) പോര്‍ട്ടലുകള്‍ അല്ലാതെ ഈ വര്‍ഷം ഈ ബ്ലോഗില്‍ പറഞ്ഞ അത്രയും ചിത്രങ്ങള്‍ വേറെ ഒരു ബ്ലോഗിലും എഴുതപ്പെട്ടിടില്ല. പൊന്നാനിയ, ഈ കാലും നീട്ടിയിരുന്നു രണ്ടു വരി കമന്റ്‌ എഴുതുന്നത്‌ പോലെയല്ല ഈ പരിപാടി എന്നാണ് എന്റെ വിശ്വാസം.എന്ത് കൊണ്ട് രണ്ടാഴ്ച മിണ്ടാതിരുന്നു എന്നതിന് കാരണം ആരോടും ബോധിപ്പിക്കേണ്ട കാര്യം എനിക്കില്ല.എങ്കില്‍ പോലും എന്ത് പറ്റി എന്ന് കമന്റ്‌കളിലൂടെ ചോദിച്ചവരോട് മറുപടി പറയേണ്ടത് എന്റെ കടമ ആണെന്ന് തോന്നിയത് കൊണ്ടാണ് അത് ചെയ്തത് .ബെസ്റ്റ് ആക്ടര്‍ എന്ന ചിത്രം കാണാന്‍ ഇന്നലെയാണ് സമയം കിട്ടിയത് (സൌകര്യവും).ഭൂമി മലയാളത്തില്‍ ഇറങ്ങുന്ന എല്ലാ മലയാള ചിത്രങ്ങളുടെയും അഭിപ്രായം എഴുതി കൊടുത്തേക്കാം എന്ന് ആരോടും വാക്ക് കൊടുത്തിട്ട് ഇല്ലാത്തതിനാല്‍ ഈ പുല്ലു എഴുതണ്ട എന്ന് പോലും തോന്നിയതാണ്.പിന്നെ വല്ലവനും പറയുന്നത് കേട്ട് തുള്ളാന്‍ നിന്നാല്‍ അതിനെ നേരം കാണൂ എന്നതിനാല്‍ ഇതങ്ങു പറയുകയാ .

ഹാ നിങ്ങള്‍ ഇങ്ങനെ കത്തി കേറാതെ വിവരം ഇല്ലാത്തവര്‍ വല്ലതും പറഞ്ഞു എന്ന് വെച്ച് . അണ്ണന്‍ കമന്റ്‌ moderation വെച്ചതിനു ശേഷം ഇവനോക്കെയും വേണ്ടേ ഒരു Job‌ satisfaction . അതിരിക്കട്ടെ പടം ഏങ്ങനെ ഉണ്ട് ?

ഈ ചിത്രത്തെ കുറിച്ച് ഇവിടത്തെ വിവിധ മാദ്യമങ്ങളില്‍ ഇതിനകം പ്രതിപാതിച്ചു കഴിഞ്ഞതാണ് . എങ്കിലും ചില അടിസ്ഥാന വിവരങ്ങള്‍ .മാര്‍ട്ടിന്‍ പ്രക്കാട് എന്ന പുതുമുഖം ആണ് ഇതിന്റെ കഥ,തിരകഥ സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത്.അഭിനയിക്കുന്നവര്‍ മമ്മൂടി,ശ്രുതി ലക്ഷ്മി (പുതു മുഖം ) , നെടുമുടിവേണു, ലാല്‍ (താടി),സലിം കുമാര്‍,ബൈജു,സുകുമാരി,കെ . പി . എസ് സി ലളിത,വിനായകന്‍ എന്നിവരാണ്‌ സംഗീതം ബിജിബാല്‍,ക്യാമറ അജയന്‍ വിന്‍സെന്റ്.

ഓ പിന്നെ ഏതൊക്കെ ഇയാള്‍ പറഞ്ഞിട്ട് വേണമല്ലോ അറിയാന്‍ . ഇങ്ങേരു കാര്യം പറ പടം എങ്ങനെ ഉണ്ട് ?

ആദ്യമായി ഇതിന്റെ സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാടിനെ ഒന്ന് അഭിനന്ദിചോട്ടെ.ഒരു പുതു മുഖ സംവിധായകന്‍ എന്ന നിലയ്ക്ക് തങ്ങള്‍ ഇതു അര്‍ഹിക്കുന്നു.പഴയ മലയാള ചിത്രങ്ങളുടെ പോസ്റ്റര്‍കളും സംഭാഷണവും കാണിച്ചു tittle കാണിക്കുന്ന രീതി തന്നെ തികച്ചും പുതുമയുള്ളതും കാണികളെ പഴയ കാലത്തേക്ക് കൊണ്ട് പോകുകയും ചെയ്യുന്നതാണ്‌ എനിക്ക് ഈ ചിത്രത്തിന് താങ്കളുടെ ഏറ്റവും വലിയ സംഭാവന ആയി തോന്നിയത് . one ലൈന്‍ കേട്ടാല്‍ പരമ കൂറ എന്ന് തോന്നിപ്പിക്കുന്ന ഒരു ആശയം ഇത്ര നന്നായി എടുക്കാന്‍ താങ്കള്‍ക്ക് ആയി എന്നിടത്താണ് . (ഈ ചിത്രം ഇറങ്ങുന്നതിനു മുന്‍പ്, സിനിമയില്‍ അഭിനയിക്കാന്‍ കൊതിച്ചു നടക്കുന്ന ഒരു സ്കൂള്‍ ടീച്ചര്‍ സിനിമയിലെ കഥാപാത്രത്തെ പറ്റി പഠിക്കാന്‍ കൊച്ചിയിലെ കൊട്ടേഷന്‍ സംഘത്തോടൊപ്പം ഒരു ഗുണ്ട ആയി അഭിനയിച്ചു,ആ സംഘത്തില്‍ ചേര്‍ന്ന് ജീവിക്കുന്ന കഥ എടുത്താല്‍ എങ്ങനെ ഇരിക്കും എന്ന് ചോദിച്ചാല്‍ മഹാ ബോര്‍ ആയിരിക്കും എന്നേ ഞാന്‍ പറയും ആയിരുന്നുള്ളു ).മലയാളത്തിനു ഒരു നല്ല സംവിധായകനെ കൂടി കിട്ടട്ടെ എന്ന് ആശംസിക്കുന്നു.തൊട്ടു പിറകെ നില്‍ക്കുന്ന സാധനം ഈ ചിത്രത്തിന്റെ ക്യാമറ ആണ്.പണി അറിയുന്ന ആള്‍ക്കാര്‍ ചെയ്തത് കൊണ്ടാകണം ഫ്രെയിംകള്‍ക്ക് അത് അര്‍ഹിക്കുന്ന മിഴിവും ഭംഗിയും ഉണ്ട് .ഒരു പുതുമുഖ സംവിധായകന്‍ എന്ന നിലയില്‍ സ്ക്രിപ്റ്റ് ലെ ചെറിയ പാളിച്ചകള്‍ നമുക്ക് മറക്കാം .

ഇനി താങ്കള്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ എന്ന് തോന്നിയിരുന്ന ചില കാര്യങ്ങള്‍ കൂടി പറഞ്ഞോട്ടെ . ഇതു എന്നെകിലും താങ്കള്‍ വായിക്കാന്‍ ഇടയായാല്‍ (അങ്ങനെ ഒരു പ്രതീക്ഷ ഒന്നും എനിക്കില്ല),വരുന്ന ചിത്രങ്ങളില്‍ ഇതിനെ അതിജീവിക്കാന്‍ താങ്കള്‍ക്ക് കഴിഞ്ഞാല്‍,ഒരു പക്ഷെ നല്ലൊരു സംവിധായകനെ മലയാളത്തിനു ലഭിച്ചേക്കും എന്നാണ് എന്റെ എളിയ അഭിപ്രായം
കുറെ കാലം മുന്‍പ് നടന്ന ഒരു സംഭവം പറയാം.ലോഹിതദാസ്‌ ഏതോ ഇന്റര്‍വ്യൂല്‍ പറഞ്ഞതാണ്‌ .അദേഹം ആദ്യ ഒന്ന് രണ്ടു നല്ല തിരകഥ എഴുതി കുറച്ചു അറിയപ്പെട്ടു വരുന്ന കാലം.ഐ വി ശശി എന്ന സംവിധായകന് വേണ്ടി മൃഗയ എന്ന തിരകഥ എഴുതി പൂര്‍ത്തിയാക്കിയ അദേഹം ഷൂട്ടിംഗ് തുടങ്ങുന്ന ദിവസം സെറ്റില്‍ എത്തിയപ്പോള്‍ ഒരു നിമിഷം ഞെട്ടിപ്പോയി !!! സംഗതി എന്താണെന്നു വെച്ചാല്‍ അദേഹത്തിന്റെ നായകന്‍ വാറുണ്ണി അതാ സുമുഖ സുന്ദരനായി ,ഷേവ് ചെയ്തു മിനുക്കിയ കവിളുകളുമായി , പിരിച്ചു വെച്ച വടിവൊത്ത കൊമ്പന്‍ മീശയുമായി , വെട്ടിത്തിളങ്ങുന്ന ഒരു ലുങ്കിയും ഉടുത്തു, പുറകിലോട്ടു ഒതുക്കത്തില്‍ ചീകി വെച്ച മുടിയുമായി (ചുരുകത്തില്‍ സുന്ദര സുകുമാരനായി !!) പുലിയെ പിടിക്കാന്‍ തയ്യാര്‍ ആയി നില്‍ക്കുന്നു!!!.ലോഹിതദാസ് കുപിതനായി എന്നും സംവിധയകനോടും നായകനോടും വഴക്കടിച്ചു വാറുണ്ണിയെ ആ ചിത്രത്തില്‍ കാണുന്ന രൂപത്തില്‍ ആക്കി എന്നുമാണ് അദേഹം പറഞ്ഞത്.മസാല /നാടകീയത ഒഴിവാക്കിയാല്‍ നമുക്ക് മനസിലാക്കാന്‍ കഴിയുന്നത്‌ തന്നെക്കാള്‍ വളരെ സീനിയര്‍ ആയ നായകന്‍, സംവിധായകന്‍ എന്നിവരോട്, അവര്‍ക്കെന്തു തോന്നും എന്ന് ആലോചിക്കാതെ തന്റെ ആശയം പറഞ്ഞു മനസിലാക്കാന്‍ സാധിച്ചു എന്നതാണ്.ഈ ഒരു ഘടകം സംവിധായകന്‍ പലപ്പോഴും വിട്ടു പോകുന്നതായി തോന്നി ഈ ചിത്രത്തില്‍ .പ്രത്യേകിച്ചു നായക കഥാപാത്രത്തിന്റെ കാര്യത്തില്‍

flexibility കുറവായ മമ്മൂടിയെ പോലെയുള്ള ഒരു നടനെ വെച്ച് ഇങ്ങനെ ഒരു ചിത്രം ചെയ്യുമ്പോള്‍ കുറഞ്ഞ പക്ഷം മേല്‍പ്പറഞ്ഞ പോലുള്ള കാര്യങ്ങളില്‍ ശ്രദിച്ചിരുന്നു എങ്കില്‍ നായക കഥാപാത്രം പലപ്പോഴും അരോചകം ആകില്ലായിരുന്നു. ട്യൂബ് ലൈറ്റ് പോലും ഇല്ലാത്ത വീട്ടില്‍ താമസിക്കുന്ന,scooter ഓടിച്ചു നടക്കുന്ന,കുടുംബവും കുട്ടിയും ഉള്ള നാട്ടിന്‍പുറത്തെ അധ്യാപകന്‍ അയ നായകന്‍ ചാന്‍സ് ചോദിയ്ക്കാന്‍ പോകുമ്പോള്‍ വര്‍ണ്ണപൊലിമ ഉള്ള വസ്ത്രങ്ങളും കൂളിംഗ്‌ ഗ്ലാസ്സും വെക്കുന്നത് മനസിലാക്കാം.പക്ഷെ നാട്ടിലൂടെ നടക്കുമ്പോളും അങ്ങനെ ചെയ്യുന്നത് എനിക്ക് അരോചകം ആയാണ് തോന്നിയത് . അങ്ങനെ ഒരാള്‍ ഉണ്ടായി കൂടെ എന്നാണ് ചോദ്യമെങ്കില്‍ സിനിമയിലെ തന്റെ റോള്‍നു വേണ്ടി കഷ്ടപ്പെടുന്നവര്‍ എല്ലാം മണ്ടന്മാര്‍ എന്ന് പറയേണ്ടി വരും പിന്നെ രണ്ടാം പകുതിയിലെ അദേഹത്തിന്റെ ഗുണ്ടാ വേഷം , അത് വെറും ഫാന്‍സി ഡ്രസ്സ്‌ ആയി പോയത് സംവിധായകന്റെ മാത്രം കുറ്റം ആണ് .കോമാളിത്തരം ഇനി മമ്മുക്കയുടെ 'കാമഡി' യിലെ സൂക്ഷ്മാഭിനയം ആണെന്ന് ഒരു നിമിഷം ഒരു ഫാനിന്റെ മുഖംമൂടി അണിഞ്ഞു സമ്മതിച്ച് കൊടുക്കാം എന്ന് വെക്കാം .പക്ഷെ ഇടയ്ക്കു, തോക്ക് വരെ കൈകാര്യം ചെയ്യുന്ന ഏഴെട്ടു തകര്‍പ്പന്‍ ഗുണ്ടകളെ മമ്മൂട്ടിയുടെ കഥാപാത്രം(കോളിഫിക്കേഷന്‍സ് :ലോക്കല്‍ സ്കൂള്‍ മാഷ്‌, ശുദ്ധന്‍, അഭിനയ മോഹം ) ഓടിച്ചിട്ട്‌ ഇടിക്കുന്നത്‌ കണ്ടപ്പോള്‍ , എന്റെ പ്രക്കാട്ടേ !!! സാഷ്ടാംഗം വീണു നമിച്ചു പോയി. ഇതിന്റെ എല്ലാം കൂടെ മമ്മൂടിയെ പോലെ ഒരു നടന്‍ ഈ കഥ പാത്രത്തെഅവതരിപ്പിക്കുക കൂടി ചെയ്യുമ്പോള്‍ അദേഹം ഫലത്തില്‍ ഒരു മിസ്‌ കാസ്റ്റ് ആയി എന്നാണ് എനിക്ക് തോന്നിയത് .

മമ്മൂടി മിസ്‌ കാസ്റ്റ് എന്നോ ? നിങ്ങള്‍ ഇന്നു ഫാന്‍സിന്റെ തല്ലു മേടിച്ചേ പോകു. എന്നാല്‍ പിന്നെ ആരു ചെയ്യണം ആയിരുന്നു ഈ റോള്‍ അത് പറ ?

അനിയാ മമ്മൂടി എന്ന നടന് വേണ്ടി മുറിച്ചു പാകപ്പെടുത്തിയ റോള്‍ വേറെ ആരു ചെയ്യണം എന്ന് പറയുന്നതില്‍ അര്‍ഥം ഇല്ല. എങ്കിലും ജയറാമിന് താഴെയുള്ള ഇതു നടനും വേണ്ട മാറ്റങ്ങളോടെ നന്നാക്കാം ആയിരുന്ന ഒരു കഥാപാത്രം ആയിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്.(ഇതു എഴുതുമ്പോള്‍ തന്നെ "അങ്ങനെ ചെയ്താല്‍ പടം കാണാന്‍ ആളെ നീ കൊണ്ടുവരുമോടാ" എന്ന മാര്‍ട്ടിന്‍ പ്രക്കാടിന്റെ ചോദ്യം എന്റെ ചെവിയില്‍ മുഴങ്ങുന്നുണ്ട് .അത് മലയാള സിനിമയുടെ ഗതി കേടാണ് മാര്‍ട്ടിന്‍ ഈ പോസ്റ്റ്‌ എഴുതുന്നവനും വയിക്കുനവരും ഒക്കെ അതില്‍ പങ്കാളികള്‍ ആണ് ) .പിന്നെ അഭിനയത്തിന്റെ കാര്യം നോക്കിയാല്‍ വേറെ ചിത്രത്തിലെ ഇന്ന നായകനെ നോക്ക് എന്നൊന്നും പറയേണ്ട ആവശ്യം ഇവിടെ ഇല്ല.ഈ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ മാത്രം നോക്കിയാല്‍ മതി.ലാല്‍, നെടുമുടി ... എന്തിനു പുതു മുഖ നായികാ പോലും തനിക്കു കിട്ടിയ വേഷം ഭംഗിയാക്കി.സംവിധയകന്‍ കുറച്ചു കൂടി മിനക്കെട്ടിരുന്നെങ്കില്‍ മമ്മൂടിയെയും ആ നിലവാരത്തിലേക്ക് കൊണ്ട് വരാമായിരുന്നു .

ഒരിക്കല്‍ കൂടി പറഞ്ഞു കൊള്ളട്ടെ.മുകളില്‍ പറഞ്ഞതൊന്നും താങ്കളെ കുറ്റപ്പെടുത്താനല്ല മറിച്ചു ആദ്യ സംരംഭം എന്ന നിലയില്‍ താങ്കള്‍ക്ക് പറ്റി എന്ന് എനിക്ക് തോന്നിയ ചില കാര്യങ്ങള്‍ താങ്കളുടെ ശ്രദ്ധയില്‍ പെടുത്തിയതാണ്. ഈ ചിത്രത്തില്‍ സ്ക്രിപ്റ്റിലെ ചെറിയ പാളിച്ചകള്‍ താങ്കള്‍ക്ക് ചിത്രം കണ്ടപ്പോള്‍ തന്നെ മനസിലായി കാണും എന്നു കരുതുന്നു .

ഇനി ഈ ചിത്രത്തിന്റെ ക്ലൈമാക്സ്‌നെ കുറിച്ച് .കിടുക്കന്‍ തകര്‍പ്പന്‍ എന്നൊക്കെയാണ് പറഞ്ഞു കേട്ടത് . പ്രേക്ഷകനെ ഒരു നിമിഷം ഒന്ന് അമ്പരപ്പിക്കുക എന്നതല്ലാതെ വേറെ എന്താണ് ഈ ക്ലൈമാക്സ്‌ കൊണ്ട് താങ്കള്‍ നേടുന്നത്?.പതിവ് പോലെ നായകന്‍ വിജയ ശ്രീ ലാളിതനായി അവസാനിപ്പിക്കുന്ന ചിത്രം.വ്യത്യസ്തമായ ഒരു അവസാനത്തെ കുറിച്ച് ചിന്തിക്കാമായിരുന്നു എന്നു പറയുന്നത് അത്യാഗ്രഹം ആണെന്നറിയാം (എന്തു ചെയാം മലയാളീ ആയി പോയി ).ശ്രീകുമാര്‍ എന്ന സംവിധായകന്റെ റോളിലേക്ക് സ്ഥിരമായി കഥാ മോഷണ ആരോപണം നേരിടുന്ന ശ്രീനിവാസന്‍ അല്ലാതെ വേറെ ആരെങ്കിലും ആകാമായിരുന്നു .( അദേഹം "ഈ കഥ പലപ്പോഴും നമ്മിലേക്ക്‌ വരുന്നതാണ് ..." തുടങ്ങിയ ഡയലോഗ് ഒക്കെ അടിക്കുമ്പോള്‍ എന്തോ പോലെ )
മാത്രമല്ല ശ്രീനിവാസന്റെ കഥാപാത്രത്തിന്റെ ഓരോ വാചകവും ആള്‍ ഒരു ഉഗ്രന്‍ ബുദ്ധിജീവിയാണ് എന്ന മട്ടിലാണ്. കഷ്ടകാലത്തിന് ശരീര ഭാഷ അതിന്റെ ഏഴയലത്ത് വരുന്നതുമില്ല. ഇനി ശരീര ഭാഷ കൊണ്ടു വരാന്‍ അദ്ദേഹം കഷ്ടപ്പെട്ട് ശ്രമിച്ച ഒരു സീനുണ്ട്. ക്ലൈമാക്സിനു തൊട്ടു മുന്‍പ് കാറില്‍ ചാരി , സിഗരറ്റും പുകച്ചു മമ്മൂട്ടിയുടെ കഥാപാത്രത്തിനോട് ഗീര്‍വാണം പറയുന്ന ആ രംഗത്തില്‍ ,സത്യത്തില്‍ ശ്രീനിവാസന്‍ പരമ ബോരായിട്ടാണ് എനിക്ക് തോന്നിയത് .പിന്നെ ബുദ്ധിജീവികളുടെ ജാഡ കാണാന്‍ സാധിച്ചില്ല എന്ന വിഷമം ആര്‍ക്കും ഈ സിനിമ കണ്ടാല്‍ ഉണ്ടാവില്ല.കാരണം നമ്മുടെ സംവിധായകന്‍ താടി രഞ്ചിത്ത് ഒരു രണ്ടോ മൂന്നോ നിമിഷം അദ്ദേഹമായി തന്നെ അഭിനയിക്കുന്നുണ്ട് ഇതില്‍.കിട്ടിയ നേരം കൊണ്ട് ഒരു രണ്ടു ലോഡ് ബൌധിക ഉപദേശങ്ങള്‍ തിയറ്ററില്‍ ഇറക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട് .നന്ദി ഗുരു നന്ദി .

അപ്പോള്‍ ചുരുക്കത്തില്‍ ......

ഇപ്പോളത്തെ മലയാള സിനിമയുടെ അവസ്ഥ വെച്ച് നോക്കിയാല്‍ കണ്ടിരിക്കാവുന്ന ചിത്രം തന്നെയാണ് ഇതു .മാനം മുട്ടുന്ന പ്രതീക്ഷകളുമായി പോയാല്‍ ചിലപ്പോള്‍ കുറച്ചു നിരാശ ആകും ഫലം .മാര്‍ട്ടിന്‍ പ്രക്കാടിന്റെ വരുന്ന ചിത്രങ്ങള്‍ ഇതിലും മികച്ചത് ആയിരിക്കട്ടെ എന്നാശംസിക്കുന്നു

Wednesday, December 29, 2010

തീസ് മാര്‍ ഖാന്‍ (Tees Maar Khan )

@&%$"@@@***&&&$££$$£

എടൊ attender എന്താ പുറത്തു ഒരു ശബ്ദം ? ഇതൊരു ആശുപത്രി ആണെന്ന് അറിയില്ലേ ഒരുത്തനും ?

അതല്ല സര്‍ കുറച്ചു മുന്‍പ് ഒരുത്തന്‍ വന്നു സാറിന്റെ പേര് പറഞ്ഞു ഭയങ്കര തെറി .... ഒരുമാതിരി കേരള പോലീസ് കാര്‍ തോറ്റു പോകും. പിന്നെ സെക്യൂരിറ്റി കാര്‍ പിടിച്ചു കെട്ടിയിട്ടിരിക്കയാണ് . എന്തെങ്കിലും മയക്കു മരുന്ന് കൊടുത്തു ഉറക്കാന്‍ പറ്റുമോ സര്‍ ?

ശരി നോക്കാം കൊണ്ട് വരൂ . കെട്ട് അഴിക്കണ്ട ..

ശരി സര്‍ .

എടാ നാറി @@$$$""&&&& ......... ഡോക്റെരെ , നിനക്ക് ആരെടെ ഡിഗ്രി തന്നത് തെണ്ടി ........ നീയും നിന്റെ ഒരു മനോരോഗ ചികിത്സയും ഇന്നു കൊണ്ട് എല്ലാം തീര്‍ക്കും ഞാന്‍ .....

ഹാ ... ആരിത് പ്രേക്ഷകനോ... വരൂ ഇരിക്കു. എപ്പോള്‍ എങ്ങനെയുണ്ട് അസുഖം ഒക്കെ ?

തന്‍ എന്റെ വായില്‍ നിന്ന് വല്ലതും കേള്‍ക്കും .ചുണയുണ്ടെങ്കില്‍ ഈ കെട്ടൊന്നു അഴിച്ചു വിടെടാ.

നിങ്ങള്‍ ഇങ്ങനെ പഴയ മലയാള സിനിമയില്‍ ജയന്‍ ജോസ് പ്രകാശിനോട് സംസാരിക്കുനത് പോലെ പെരുമാറാതെ .നമുക്ക് സമാധാനമായി സംസാരിക്കാം അതല്ലേ നല്ലത് ?

എടൊ താനല്ലേ പറഞ്ഞത് ഏതെങ്കിലും അന്യ ഭാഷ ചിത്രം കണ്ടാല്‍ എന്റെ അസ്വസ്ഥതകള്‍ക്കു (വട്ടിനു പകരം ഉപയോഗിക്കുന്ന ബുദ്ധിജീവി പദമാണ് ഇതു ) കുറവ് വരും എന്ന് ....

അതിനു താന്‍ ഏതു പടമാ കണ്ടത് ?

ഈ ആഴ്ച അകെ ഒരു അന്യ ഭാഷാ ചിത്രമേ ഉണ്ടായിരുന്നുള്ളു .താന്‍ പറഞ്ഞത് കൊണ്ടാ പെന്റിംഗ് ലുള്ള ബെസ്റ്റ് ആക്ടര്‍ പോലും മാറ്റി വെച്ചിട്ട് ഈ ചിത്രത്തിന് പോയത്.

എന്നിട് എന്ത് പറ്റി?അടുത്ത സൂപ്പര്‍ താരം അക്ഷയ് കുമാര്‍,കിടിലം സുന്ദരി കത്രീന കൈഫ്‌,സൂപ്പര്‍ ഡയറക്ടര്‍ ഫറഖാന്‍ കൂടുതല്‍ എന്തോന്ന് വേണം . അതിരിക്കട്ടെ പടം ഇങ്ങനെ ഉണ്ട് ?

പോന്നു ഡോക്റെരെ അസുഖം മാറ്റാന്‍ വേണ്ടി അന്യഭാഷ അന്വേഷിച്ചു പോയ ഞാന്‍ ഇന്നലെ മുഴുവന്‍ അബോധാവസ്ഥയില്‍ ആയിരുന്നു എന്ന് പറഞ്ഞാല്‍ മതിയല്ലോ .ഇപ്പോളും തല പെരുപ്പ്‌ മാറിയില്ല.അല്ല തന്റെ ഒക്കെ വാക്ക് കേള്‍ക്കുന്ന എനിക്ക് ഇത് തന്നെ വേണം.

താന്‍ കാര്യം പറ .

ശുദ്ധ 916 കോമാളി പടം . സമയ ബുദ്ധി ഉള്ള ഏതൊരുത്തനും ഈ പടം കണ്ടാല്‍ ഇറങ്ങിയോടും എന്നാണ് എന്റെ അഭിപ്രായം .(സത്യമായും ഇതാണ് എന്റെ അഭിപ്രായം അല്ലാതെ അക്ഷയ് കുമാറിനോട് എനിക്ക് പ്രത്യേക വൈരാഗ്യം ഒന്നും ഉണ്ടായിട്ടല്ല )

അപ്പോള്‍ ഇതിന്റെ കഥ ?

അങ്ങനെയും ഒരു സാധനം ഉണ്ടായിരുന്നല്ലോ ? എന്തുവായിരുന്നു അത് ? ആ കിട്ടി പോയി ... അഞ്ഞൂറ് കോടി രൂപ വിലപിടിപ്പുള്ള പുരാവസ്തുക്കളും മറ്റും ഇന്ത്യന്‍ പോലീസ് ട്രെയിനില്‍ ഡല്‍ഹിയിലേക്കു അയക്കുന്നു . അത് അടിച്ചു മാറ്റാന്‍ ഈ ലോകത്ത് മൂന്ന് പേരെ ഉള്ളു എന്നും രണ്ടു പേര്‍ ജയിലിനകത്തനെന്നും പുറത്തുള്ള ഒരേ ഒരാള്‍ തീസ് മാര്‍ ഖാന്‍ എന്നാ കള്ളന്‍ ആണെന്നും പോലീസ് ഉന്നത ഉദ്യോഗസ്ഥന്‍ സഹപ്രയത്തകരോട് പറയുന്നു . ഇതിനിടെ തീസ് മാര്‍ ഖാനെ (അക്ഷയ് ) പാരിസില്‍ വെച്ച് അറസ്റ്റ് ചെയ്യുന്നു . എന്നാല്‍ പൈലറ്റ് കാബിന്‍ ലോക്ക് ജാം ചെയ്തു അടച്ചു, അത് തുറന്നു യാത്രക്കാരെ രക്ഷപ്പെടുത്തി ഖാന്‍ പോലീസ് കാരില്‍ നിന്നും രക്ഷപ്പെടുന്നു .ഖാന്റെ അമ്മക്ക് മകന്‍ കള്ളന്‍ ആണെന്ന് അറിയില്ല .കാമുകി അന്യ (കത്രീന ) തുണ്ട് പടങ്ങളിലെ ഐറ്റം ഡാന്‍സ് കാരിയും.(തുണ്ട് പടം എന്ന് പറയുന്നില്ല ഷീല കി ജവാനി, ചോളി മേം ഹോളി എന്നീ ചിത്രങ്ങളെ ഇത് വിഭാഗത്തിലാ പെടുത്തുക ?) പിന്നെ ദോഷം പറയരുയ്തല്ലോ കത്രീന കൈഫിന്റെ മേനിയഴക് പ്രദര്‍ശിപ്പിക്കുന്ന ഐറ്റം ഡാന്‍സ് ആണ് ഏക ആശ്വാസം !!

അത് നില്കട്ടെ . പുരാവസ്തുക്കള്‍ കൊണ്ടുവരുന്ന ട്രെയിന്‍ കൊള്ളയടിക്കാനായി ഖാന്‍ പ്ലാന്‍ ചെയ്യുന്ന തന്ത്രം ഇപ്രകാരം.ട്രെയിന്‍ വരുന്ന വഴിക്കുള്ള ഗ്രാമത്തില്‍ ഒരു ഷൂട്ടിംഗ് സംഘം ആയി എത്തുക.ഷൂട്ടിംഗ് ന്റെ ഭാഗമാണ് എന്ന് തെറ്റിദ്ധരിപ്പിച്ചു ഗ്രാമവാസികളെ കൂടി ഉള്‍പ്പെടുത്തി ട്രെയിന്‍ കൊള്ളയടിക്കുക . ഇതിനായി ഹോളിവൂഡ്‌ ല്‍ നിന്ന് വന്ന മനോജ്‌ ഡേ ശ്യാമളന്‍ എന്നാ ഡയറക്ടര്‍ ആണ് താന്‍ എന്ന് പറഞ്ഞു സൂപ്പര്‍ താരം ആഹ്മിത് കപൂറില്‍ (അക്ഷയ് ഖന്ന) നിന്ന് ഡേറ്റ് വാങ്ങുക.സൂപ്പര്‍ താരം ആണെങ്കില്‍ എങ്ങനെയും ഓസ്കാര്‍ വാങ്ങണം എന്ന വാശിയിലും.ജോരി സഹോദരന്മാര്‍ എന്ന ഭീകര കുറ്റവാളികളായ സയാമീസ് ഇരട്ടകള്‍ ആണ് ഖാനെ ഈ പരിപാടിക്ക് പറഞ്ഞയക്കുന്നത്.

വിദേശ സംവിധായകന്‍ എന്ന് കേട്ടതും സൂപ്പര്‍ താരം തല കുത്തി നിന്ന് ഡേറ്റ് കൊടുക്കുന്നു . പ്ലാന്‍ അനുസരിച്ച് ഗ്രാമത്തില്‍ എത്തുന്ന സംഘം (നായിക എന്ന് അവതരിപ്പിക്കുന്നത്‌ കാമുകിയായ അന്യയെയാണ് ) അറിയുന്നു ട്രെയിന്‍ പുറപ്പെടുന്ന തീയതി ഒരു ആഴ്ചത്തേക്ക് മാറ്റി വെച്ചു എന്ന് .ഒരാഴ്ച സമയം കളയനായും ഗ്രമാവസികളെയും സൂപ്പര്‍ താരത്തെയും പറ്റിക്കാനായി കുറെ രംഗങ്ങള്‍ ചിത്രീകരിക്കുന്നു (ബ്രിട്ടീഷ് കാര്‍ ഇന്ത്യ ഭരിക്കുന്ന കാലത്തേ വിപ്ലവ കഥ എന്ന് പറഞ്ഞാണ് രംഗങ്ങള്‍ ചിത്രീകരിക്കുന്നത് )ഇതിനിടയില്‍ നായകന്‍ തന്റെ (പഴയ ശ്രീനിവാസന്‍ മോഡല്‍) വിഡ്ഢിത്തരങ്ങളിലൂടെ പ്രേതബാധിതം എന്ന് വിശ്വസിപ്പിച്ചു കുട്ടികളെ തട്ടി കൊണ്ട് പോയി കഞ്ഞാവ്‌ കൃഷി ചെയുന്ന ഒരു സംഘത്തെ പിടികൂടുന്നുണ്ട് . .ഒടുവില്‍ ട്രെയിന്‍ വരുന്നു ഷൂട്ടിംഗ് ല്‍ പങ്കെടുക്കുന്ന ആവേശത്തില്‍ ഗ്രാമവാസികള്‍ ട്രെയിന്‍ തടഞ്ഞു പോലീസ് കാരെ അടിച്ചു വീഴ്ത്തി പുരാവസ്തുക്കള്‍ കഷ്ടപ്പെട്ട് ചുമന്നു മാറ്റി വില്ലന്മാരുടെ കണ്‍ ടൈനെര്‍ല്‍ കയറ്റുന്നു .വില്ലന്മാര്‍ രക്ഷപ്പെടുന്നു എങ്കിലും നായകന്‍ പിടികൂടപ്പെടുന്നു.തടവ്‌ ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുന്ന നായകന്‍ താന്‍ ഷൂട്ട്‌ ചെയ്ത ചിത്രം (അഥവാ അതിന്റെ ഭാഗങ്ങള്‍ ) പൂര്‍ത്തിയാക്കി പ്രദര്‍ശനത്തിനു എത്തുന്നത്‌ കാണാന്‍ വരുന്നു.(അതില്‍ അഭിനയിച്ച സൂപ്പര്‍ താരത്തിനു ഓസ്കാര്‍ കിട്ടുന്നു ) അവിടെ നിന്നും വീണ്ടും ഖാന്‍ രക്ഷപ്പെടുനത്തോടെ സിനിമ തീരുന്നു .

ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഈ ചിത്രത്തില്‍ അഭിനയിക്കുന്ന എല്ലാവരും പമ്പര വിഡ്ഢികള്‍ ആണ് എന്നതാണ് . നായകനും നായികയും വില്ലനും മറ്റു നടീനടന്മാരും എല്ലാം. (കാണാന്‍ പോകുന്നവരെ പ്രത്യേകിച്ചു പറയേണ്ട കാര്യം ഇല്ലല്ലോ ).ഓരോ രംഗവും നമ്മെ ചിരിപ്പിച്ചേ അടങ്ങു എന്ന വാശിയിലാണ് ചിത്രീകരിച്ചിരിക്കുന്നത് .(ഷാരൂഖ്‌ ഖാന് ഞാന്‍ വിചാരിച്ചതില്‍ കൂടുതല്‍ വിവരം ഉണ്ട് .ചുമ്മാതാണോ പുള്ളി വിട്ടു കളഞ്ഞത് !!!) കൂടാതെ സല്‍മാന്‍ ഖാന്റെ അഞ്ചു മിനിറ്റ് ഗസ്റ്റ്‌ അപ്പീരെന്‍സ് ഉം ഉണ്ട് . അക്ഷയ് കുമാര്‍ നമ്മളെ ചിരിപ്പിക്കാന്‍ കിണഞ്ഞു ശ്രമിക്കുന്നുണ്ട് കത്രീനയും ശ്രമം ഒട്ടും കുറക്കുന്നില്ല (എനിക്ക് ഇവരോടൊക്കെ വലിയ ശത്രുത ആയതിനാല്‍ ആകാം വലിയ ചിരി ഒന്നും വന്നില്ല ) ഉള്ളതില്‍ ഭേദം അക്ഷയ് ഖന്ന ആണ് . വില്ലനായാലും തമാശക്കാരന്‍ ആയാലും നായകനായാലും ഒക്കെ നന്നകാറുള്ള ഈ നടന്‍ രക്ഷപ്പെടാത്തത്‌ കഷ്ടം തന്നെ.

ഓഹോ അപ്പോള്‍ ചുരുക്കത്തില്‍ പറഞ്ഞാല്‍ ....

നിങ്ങള്‍ ഒരു അക്ഷയ് കുമാര്‍ -കത്രീന കൈഫ്‌ ആരാധകനും, അവരെ വെറുതെ കണ്ടിരിക്കാന്‍ വിരോധം ഇല്ലെങ്കിലും , വേറെ ഒന്നും തന്നെ ചെയ്യാന്‍ ഇല്ലെങ്കിലും പോയി കാണാവുന്ന ഒരു ചിത്രം .

പിന്നെ ഈ ചിത്രം ജന കോടികളെ രസിപ്പിച്ചത്‌ ആണെന്നും എനിക്ക് ഇവരോടൊക്കെ ഏതാണ്ട് വൈരാഗ്യം അനുമുള്ള സ്ഥിരം പല്ലവികള്‍ പാടല്ലേ പ്ലീസ്. പറയുന്ന നിങ്ങള്ക്ക് ഇല്ലെങ്കിലും വായിക്കുന്ന എനിക്ക് ബോര്‍ അടിക്കുന്നു !!!

Monday, December 27, 2010

ടൂര്‍ണമെന്റ് പ്ലേ ആന്‍ഡ്‌ റിപ്ലേ (Tournament Play and replay )

നമസ്കാരം ...

വരൂ ഇരിക്കു.....

അല്ല ഞാന്‍ എന്തിന്നാ ഇങ്ങോട്ട് വന്നത് ........? താങ്കള്‍ ആരാ .....?

ഞാന്‍ ഈ നഗരത്തിലെ ഒരു മനോരോഗ വിദഗ്ധനാണ് ഡോ:അറുപ്പുകത്തി. താങ്കളുടെ വിസിട്ടിംഗ് കാര്‍ഡില്‍ പ്രേക്ഷകന്‍,യുണിവേഴ്സല്‍ ബ്ലോഗ്ഗര്‍,ബൂലോകം എന്നാണ് എഴുതിയിരുന്നത്.

ഓഹ്...... ഓര്‍മ വന്നു ഞാനാണ്‌ പ്രേക്ഷകന്‍ മലയാള ബൂലോകത്തെ യുണിവേര്ഴ്സല്‍ ബ്ലോഗ്ഗര്‍ ..

എടൊ അതല്ലേ ഞാന്‍ ഇപ്പോള്‍ അങ്ങോട്ട്‌ പറഞ്ഞത് .ശരി അതിരിക്കട്ടെ എന്താ തന്റെ പ്രശ്നം ?

സര്‍ , കുറച്ചു ദിവസമായി എന്റെ ബുദ്ധിക്കു എന്തോ സംഭവിക്കുന്നു.ഓര്‍മക്കുറവു,പെട്ടന്ന് ദേഷ്യം വരുന്നു , അതൊക്കെ പോട്ടെന്നു വെക്കാം.എന്റെ പോസ്റ്റ്‌കളില്‍ പോലും തെറ്റുകള്‍ വരുന്നു.അതും ഞാന്‍ സഹിച്ചു (എന്നോട് സ്നേഹമുള്ള വായക്കാര്‍ ചൂണ്ടി കാണിച്ചു തരുന്നത് കൊണ്ട് കഷ്ടിച്ചു രക്ഷപ്പെടുന്നു).ഇന്നലെ വൈകുന്നേരം മുതലാണ് പൂര്‍ണമായ താത്കാലിക മറവി എന്നെ പിടികൂടുന്നത് . എന്നിക്ക് തന്മാത്രയിലെ ലാല്‍ ഏട്ടനെ ആണ് ഓര്‍മ വരുന്നത് . പറയു ഡോക്ടര്‍ ഞാനും ഇനി അങ്ങനെ എങ്ങാനും...... ?

ഹാ വിഷമിക്കാതെ .. ഈ രോഗം എന്ന് മുതലാണ് ആരംഭിച്ചത് ?

ഈ വര്ഷം പകുതിയോടെ.തുടക്കത്തില്‍ എനിക്ക് മാത്രമെ ഇതു തിരിച്ചറിയും ആയിരുന്നുള്ളു.ഇപ്പോള്‍ അത് കൂടുതല്‍ പ്രകടം ആകുന്നു.

ശരി ഈ വര്ഷം പുതിയതായി എന്തെങ്ങിലും ശീലങ്ങള്‍ തുടങ്ങിയോ ? മദ്യപാനം,പുകവലി,പാന്‍ അങ്ങനെ എന്തെങ്കിലും?

അങ്ങനെ ഉള്ള ശീലങ്ങള്‍ ഒന്നും ഇല്ല. ഉണ്ടായിരുന്നത് കൊല്ലങ്ങള്‍ക്ക് മുന്‍പ് നിര്‍ത്തി.പിന്നെ ഈ വര്‍ഷം ഞാന്‍ പുതിയതായി ഒരു ബ്ലോഗ്‌ തുടങ്ങി.

ഓഹോ എന്തിനെ കുറിച്ചുള്ളതാണ് ആ ബ്ലോഗ്‌ ?

അത് .. പിന്നെ .. മലയാള സിനിമകളെ കുറിച്ച് എന്റെ സ്വന്തം അഭിപ്രായം കുറിച്ച് വയ്ക്കാന്‍ ഞാന്‍ കണ്ടെത്തിയ ഒരു ഇടമാണ് അത് .

ചുമ്മാ ജാഡ ഇറക്കല്ലേ . അതാണെങ്കില്‍ തനിക്കു ഒരു നോട്ട് പുസ്തകം പോരെ?എനിക്കെല്ലാം മനസിലായി . ഇതിനു മുന്‍പ് ഞാന്‍ ഈ ജാതി അസുഖം കണ്ടിട്ടുള്ളത് ഭാസനഹള്ളി എന്നാ സ്ഥലത്ത് ജോലി ചെയ്തിരുന്നപ്പോള്‍ ആണ് . നിലവാരം ഇല്ലാത്ത കന്നഡ പടങ്ങള്‍ തുടര്‍ച്ചയായി കണ്ടു നിരവധി പേര്‍ക്ക് ഈ രോഗം വന്നിട്ടുണ്ട് . അതിന്നെകാലും നൂറു മടങ്ങ്‌ മോശമായ ഇപ്പോളത്തെ മലയാള സിനിമകള്‍ തുടര്‍ച്ചയായി കണ്ടാല്‍....... ചോദിക്കാനുണ്ടോ?അതിരിക്കട്ടെ ഇന്നലെ പെട്ടന്ന് ഈ അസുഹ്കം കൂടാന്‍ ? ഇന്നലെ ഏതെങ്കിലും പടം കണ്ടോ ?

ഇന്നലെ മലയാളത്തിലെ മികച്ച നിര്‍മ്മാതാക്കളില്‍ ഒരാളായ ലാല്‍ (താടി) സംവിധാനം ചെയ്ത ടൂര്‍ണമെന്റ് play and replay എന്നാ കലാസൃഷ്ടി കാണാന്‍ ഇടയായി.എന്റെ പോന്നു ഡോക്റ്ററേ എന്റെ കഷ്ടിച്ച് ഒരു വര്‍ഷമായ ബൂലോക ജീവിതത്തില്‍ ഉണ്ടായ ഏക വിഷമം ഇന്‍ ഗോസ്റ്റ് ഹൌസ് എന്നാ ചിത്രത്തെ കുറിച്ച് ഒരു അഭിപ്രായം എഴുതാന്‍ കഴിഞ്ഞില്ല എന്നതാണ് . സ്വതവേ മടിയനായ ഞാന്‍ അങ്ങ് ഉഴപ്പി പോയതാ .പിന്നീടു വളരെ വൈകി ആ ചിത്രം കണ്ടപ്പോള്‍ മനുഷ്യന്റെ സാമാന്യ ബുദ്ധിയെ ഇത്രയും വെല്ലുവിളിക്കുന്ന ഒരു ചിത്രത്തെ നല്ല രണ്ടു തെറി പോലും പറയാന്‍ പറ്റിയില്ലല്ലോ എന്നാ വിഷമം ഇന്നലെ വരെ എനിക്ക് ഉണ്ടായിരുന്നു ഇന്നലെ അത് തീര്‍ന്നു ഈ ചിത്രവുമായി നോക്കുമ്പോള്‍ ഗോസ്റ്റ് ഹൌസ് ഓസ്കാറിനു അയക്കാം സര്‍ .

ഓഹോ അപ്പോള്‍ കഥ ?

ആദ്യം തന്നെ ലാല്‍ (സംവിധായകന്‍) ന്റെ വക വോയിസ്‌ ഓവര്‍ . അതില്‍ കൂടി ഇതു ഒരു ടൂര്‍ണമെന്റ് ഇന്റെ കഥ അല്ലെന്നും മറിച്ചു നമ്മുടെ ഒക്കെ ജീവിതത്തില്‍ ,നമ്മള്‍ കാണാതെ പോകുന്ന,നടന്നു പോകുന്ന സത്യത്തിന്റെയും ബസില്‍ പോകുന്ന അസത്യത്തിന്റെയും പിന്നെ വേറെ എന്തോ ഒക്കെ സാധനങ്ങളുടെയും ഒക്കെ കഥ ആണിത് എന്ന് പറയുന്നു.പടം കഴിഞ്ഞപ്പോള്‍ ചിത്രവും ഈ പറഞ്ഞതും ആയുള്ള ബന്ധത്തെ കുറിച്ച് ഗഹനമായി ആലോചിച്ചു നില്‍ക്കുമ്പോളാണ് സര്‍ ബോധം പോയത് .

മലയാള സിനിമ കണ്ടു ആലോചിക്കുന്ന തനിക്കൊക്കെ ബോധം ഉണ്ടായിട്ടു വേണ്ടേ പോകാം ശരി ബാക്കി പറ ..

പടം തുടങ്ങുന്നു . ക്രികറ്റ് കളിക്കാരായ മൂന്ന് സുഹൃത്തുക്കള്‍ ഉസ്മാന്‍,വിശ്വനാഥന്‍,ബാലചന്ദ്രന്‍ , ഇതില്‍ ബാലചന്ദ്രന്‍ അല്‍പ്പം തരികിട ആണ് .ഇവര്‍ മൂന്ന് പേരും ഐ പി എല്‍ selection നു വേണ്ടി തിരഞ്ഞെടുക്കപ്പെടുന്നു.ഇതിനിടെ ഇവര്‍ അശ്വതി അലക്സ്‌ എന്ന യുവ ഫോട്ടോഗ്രാഫര്‍ സുന്ദരിയെ പരിചയപ്പെടുന്നു .പഴയ ഹരിഹര്‍ നഗര്‍ലേത് പോലെ മൂവരും ഒലിപ്പിച്ചു സുന്ദരിയുടെ പിറകെ ഇതിനിടെ സെലെക്ഷന്‍ ദിനം അടുത്ത് വരുന്നു . പോകാന്‍ തയാര്‍ എടുക്കുന്ന സമയത്ത് ബാലചന്ദ്രന്‍ ഒരു ബൈക്ക് അപകടത്തില്‍ പെടുന്നു .കൂട്ടുകാര്‍ മലവടി കൂടുകാര്‍ ആയി മാറി പോകുന്നില്ല എന്ന് നിര്‍ബന്ധിക്കുന്നു എങ്കിലും ബാലന്‍ നിര്‍ബന്ധിച്ചു പറഞ്ഞു വിടുന്നു. ഇനി ആദ്യ റീപ്ലേ ..... കൂടുകാര്‍ പോയി കഴിഞ്ഞു ബാലന്‍ തനി വില്ലനെ പോലെ അവന്മാര്‍ ഒരു കാരണവശാലും അവിടെ എത്താന്‍ പാടില്ല എന്ന് പറയുന്നു . ഇവിടെ പ്രേക്ഷകര്‍ക്ക്‌ ഒന്ന് ഞെട്ടാന്‍ ഒരു നിമിഷം pause ചെയ്യാമായിരുന്നു !!! (പിന്നെ ഇവര്‍ മൂന്നുപേര്‍ കൂടാതെ തൃശൂരില്‍ നിന്നും ഒരു ബോബി പിന്നെ മൈസൂരില്‍ നിന്നും വേറൊരു കളികാരനും കൂടെയുണ്ട് ഈ സെലെക്ഷനു)എയര്‍ പോര്‍ട്ടില്‍ എത്തുന്ന രണ്ടു കൂട്ടുകാരും (യാത്ര അയക്കാന്‍ അശ്വതിയും ) അറിയുന്നു വിമാനം റദ്ദാക്കി എന്ന് . ഇതിനിടെ തൃശൂരുള്ള ബോബി എന്ന കളിക്കാരനെയും അവര്‍ പരിചയപ്പെടുന്നു . ഇനി എന്ത് ചെയ്യും എന്നാലോചിക്കുന്ന പയ്യന്മാര്‍ക്ക് അശ്വതി ഒരു തകര്‍പ്പന്‍ ആശയം കൊടുക്കുന്നു ഒരു ഉല്ലാസ യാത്ര പോലെ ബംഗലൂര്‍ ലേക്ക് പോവുക എന്ന് . ആ കൊച്ചു അങ്ങനെ ചിലപ്പോള്‍ ഒക്കെ യാത്ര പോകാറുണ്ട് അത്രെ . അതായിത് കുറെ ദൂരം ബസില്‍ പിന്നെ കണ്ട ലോറി യില്‍ ലിഫ്റ്റ്‌ ചോദിച്ചു , പിന്നെ നടന്നു .. അങ്ങനെ തോന്നുന്ന പോലെ ഒരു യാത്ര .കേട്ട പാതി എല്ലാവനും തല കുലുക്കി സമതിക്കുന്നു .(വിമാനം ഹൈ ജാക്ക് ചെയാന്‍ പോകുന്നവര്‍ക്ക് വഴിക്ക് പെണ്ണിനെ തോണ്ടാമെങ്കില്‍ ഇതും സുഖമായി നടക്കും!! ) . നായിക ആശയം പറഞ്ഞു കഴിഞ്ഞ ഉടന്‍ പടം കണ്ടോടിരുന്ന ഒരാള്‍ ചാടി എഴുനേറ്റു "പുതിയ നായികയെ കിട്ടിയേ " എന്നാര്‍ത്തു വിളിച്ചു പുറത്തേക്കു ഓടുന്നത് കണ്ടു.ഒറ്റ നോട്ടത്തില്‍ സംവിധായകന്‍ താടി രഞ്ജിത് നെ പോലെ തോന്നിച്ചു !!!

എന്തായാലും യാത്ര അയക്കാന്‍ വരുന്ന അശ്വതിയും കൂടെ യാത്ര പോകാന്‍ തീരുമാനിച്ചതോടെ എല്ലാരും ഹാപ്പി.
കൊച്ചു പ്രേമന്‍ ഓടിക്കുന്ന ലോറിയില്‍ ലിഫ്റ്റ്‌ ചോദിച്ചു യാത്ര ആരംഭിക്കുന്നു.(ഇവിടം മുതല്‍ നിലവാരം ഉള്ള ഹാസ്യം കൊതിക്കുന്ന കുടുംബപ്രേക്ഷകര്‍ക്കായി അശ്ലീല /തരം താണ തമാശ കളുടെ ഒരു പേര് മഴ തന്നെ കാണാം ) വഴിക്ക് വെച്ച് ഒരു ചായക്കടയില്‍ വെച്ച് ചീഞ്ഞ പേരുംപാമ്പിനെ തിന്നു വയറു കേടായി ഉസ്മാന്‍ ആശുപത്രിയില്‍ ആകുന്നു . വീണ്ടും കൂടുകാര്‍ അവിടെ നില്‍ക്കാം എന്ന് പറയുന്നു നിര്‍ബന്ധിച്ചു പറഞ്ഞു വിടുന്ന ഉസ്മാന്‍ . പിന്നെയും റിപ്ലേ...... അവര്‍ പോയി കഴിയുമ്പോള്‍ ഉസ്മാന്‍ ആശുപത്രിയില്‍ ഉള്ളവരോട് കയര്‍ക്കുകയും ബാലനെ ബൈക്ക് അപകടപ്പെടുതിയത് താന്‍ ആണ് എന്ന് ക്രൂരമായ മുഖത്തോടെ ഓര്‍ക്കുകയും ചെയ്യുന്നു .സലിം കുമാറിന്റെ ജീപ്പില്‍ യാത്ര തുടരുന്നു.വഴിക്ക് ജീപ്പില്‍ നിന്ന് തെറിച്ചു വീണു വിശ്വനാഥന് കാലിനു പരിക്ക് പറ്റുന്നു. ബോബിയും അശ്വതിയും യാത്ര തുടരുന്നു.ഇടയ്ക്ക് എപ്പോളോ ഒരു റിപ്ലേ കൂടി ... ബോബി ക്രൂരമായ മുഖത്തോടെ വിശ്വ നാഥനെ ഉറക്കത്തില്‍ ജീപ്പില്‍ നിന്നും തള്ളി ഇട്ടത് താന്‍ ആണല്ലോ എന്ന് ഓര്‍ക്കുന്നു . ഇത്രയും അയ സ്ഥിതിക്ക് ഇനി ബാക്കിയുള്ള മൈസൂര്കാരനെ കൂടി ഒഴിവാക്കിയാല്‍ ബോബിക്ക് selection കിട്ടുമല്ലോ എന്ന് പറഞ്ഞു അശ്വതി ബോബിയെ പ്രലോഭിപ്പിക്കുന്നു . അതിനായി ശ്രമിക്കുമ്പോള്‍ വഴില്‍ വെച്ച് ഒരു ചായകടകാരനെ പരിചയപ്പെടുന്നു അവനെയും കൂടുന്നു.പിന്നെ എന്തൊക്കെയോ സംഭവിക്കുന്നു . മൈസൂര്‍ കളിക്കാരന്‍,അവന്റെ ഗുണ്ട സംഘം, ഇവരെ ഒക്കെ പറ്റിക്കാനുള്ള ശ്രമം ,..ഉന്തും തള്ളും,അശ്വതിയെ കൊന്നു കെട്ടി തൂക്കുന്നു . എങ്ങനെയോ രക്ഷപെട്ടു ബോബിയും ചായകടകാരനും പുറത്തു എത്തുന്നു . എങ്ങനെ എങ്കിലും രക്ഷപെടാന്‍ പറയുന്ന ചായകടക്കരനോട് യാത്ര പറഞ്ഞു ജീപ്പില്‍ തിരികെ പോകുന്ന ബോബി . അതും കഴിഞ്ഞാണ് നമുക്ക് മനസിലാകുന്നത് ചായകടക്കാരന്‍ ആണ് ശരിക്കുള്ള മൈസൂര്‍ കളിക്കാരന്‍ എന്നും .അശ്വതി അയാളുടെ ചേച്ചി ആണെന്നും (ഇവിടെ ചേച്ചി അനിയന് വേണ്ടി ആണ് പാട് പെടുന്നത് . അനിയന്‍ ആകട്ടെ ചേച്ചിയെ കെട്ടിച്ചു വിടാനായി കാശുണ്ടാക്കാനും!!!കണ്ണ് നിറഞ്ഞു പോയി ഡോക്ടര്‍ ആ സ്നേഹം കണ്ടു) അവിടെ നടന്നത് മുഴുവന്‍ അഭിനയം ആണെന്നും( ചായകടക്കരനായി അഭിനയിച്ചു മൈസൂര്‍ കളിക്കാരന്‍ വാങ്ങുന്ന തല്ലു കണ്ടാല്‍ അവന്‍ ജിവിതത്തില്‍ ഇനി ഗോലി പോലും കളിക്കും എന്ന് തോന്നില്ല !!!!)

അവസാനം വിജയിച്ചു അശ്വതിയും അനിയനും യാത്ര തിരിക്കുന്നു . പരസ്പരം സെന്റി ഡയലോഗ് അടിച്ചു കളിക്കുന്ന അവര്‍ (ചേച്ചിക്ക് ആ ബോബിയെ ശരിക്കും ഇഷ്ടം ആയിരുന്നല്ലേ എന്ന ലൈന്‍ )ക്ക് പെട്ടന്ന് ഒരു ഫോണ്‍ കാള്‍ വരുന്നു . ഐ പി എല്‍ selection മൂന്ന് മാസത്തേക്ക് മാറ്റി വെച്ച് . ഈ വാര്‍ത്ത‍ കേട്ട് തുള്ളി ചാടി പോകുന്ന അശ്വതി യും അനിയനും .

പിന്നെ മൂന്ന് മാസം കഴിഞ്ഞു കൊച്ചി ഐ പി എല്‍ ടീം ഗുപ് നേടുന്നു . വിശ്വനാഥന്‍ മാന്‍ ഓഫ് ദി സീരീസ്‌ (കിടക്കട്ടെ ഫാസില്‍ ഇന്റെ മകനല്ലേ അഭിനയിക്കുന്നേ ). ബാക്കി ടീം അംഗങ്ങള്‍ (ബാലചന്ദ്രന്‍ , ഉസ്മാന്‍ , ബോബി ഉള്‍പ്പെടെ ഉള്ളവര്‍ ) വിശ്വത്തിനെ തോളില്‍ എടുത്തു നില്‍ക്കുന്ന പടം ബോബി അശ്വതിയെ കെട്ടുന്നു .സര്‍വം ശുഭം. ആഹ്ലാദ ചിതരായി പൊട്ടിച്ചിരിച്ചു കൊണ്ട് ഇറങ്ങുന്ന കാണികളുടെ ആരവങ്ങള്‍ .

ഇത്രയും കണ്ടിട്ട് ആഹ്ലാദമോ ?

അത് റെക്കോര്‍ഡ്‌ ചെയ്തു വെച്ചത് ആകാനാണ് സാധ്യത . ഉണ്ടായിരുന്ന കാണികളുടെ മുഖത്ത് നിര്‍വികാരത ആണ് ഞാന്‍ കണ്ടത് . ലാല്‍ ഇപ്പോളും സംവിധാനം പഠിച്ചു കൊണ്ടിരിക്കുനത്തെ ഉള്ളു (ഇപ്പോള്‍ പഠിച്ചു തീരുമോ ആവൊ ?) എന്നിക് എന്നും തോന്നിയിട്ടുള്ളത് sidique ലാല്‍ ജോടികളില്‍ സിദ്ദികു നല്ല ഒരു സംവിധായകനും ലാല്‍ marketting അറിയുന്ന മനുഷ്യനും ആണെന്നാണ് .(ഇതു എന്റെ തോന്നല്‍ ആണേ . നിങ്ങള്ക്ക് അങ്ങനെ തോന്നിയില്ലെങ്കില്‍ ദയവായി എന്നെ കൊല്ലാന്‍ വരരുത് !!) ലാല്‍ ഒരു നിര്‍മാതാവ് എന്ന നിലയില്‍ കൂടുതല്‍ വിജയം ഉണ്ടാക്കിയത് അത് കൊണ്ടാകാം . ലാല്‍, മലയാളത്തില്‍ സൂപ്പര്‍ താരങ്ങള്‍ തുടങ്ങി താങ്കളെ പോലെ സംവിധാനം പഠിക്കുന്ന പുതിയ പിള്ളേര്‍ വരെ ഉള്ളവര്‍ കാണികളെ ആവശ്യത്തില്‍ കൂടുതല്‍ ഉപദ്രവിക്കുന്നുണ്ട്.താങ്കള്‍ ദയവായി താങ്കള്‍ക്ക് നന്നായി ചെയ്യാന്‍ കഴിയുന്ന അഭിനയമോ നിര്‍മാണമോ പോലുള്ള ജോലികളില്‍ എര്‍പെട്ടു കൂടെ ?

ഇതു പറഞ്ഞിട്ട് കാര്യമില്ല ദക്ഷിണ ഇന്ത്യയില്‍ പ്രത്യേകിച്ചു കേരളത്തില്‍ കാണപ്പെടുന്ന ഒരു പ്രത്യേക തരം മനോരോഗം ആണ് ഇതു.ഇതിന്റെ ലക്ഷണം ഒരു പണി വൃത്തിയായി കുറെ കാലം ചെയ്തു കൊണ്ടിരുന്നാല്‍ താന്‍ ഏതു ജോലിയിലും മിടുക്കന്‍ ആണെന്ന തോന്നല്‍ സ്വയം ഉണ്ടാവുകയും തന്മൂലം പറ്റാത്ത പണി എടുത്തു തലയില്‍ വെക്കുകയും ചെയ്യും.കേരളത്തില്‍ ആണ് ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ കേസ് റിപ്പോര്‍ട്ട്‌ ചെയ്തിട്ടുള്ളത് .തമിഴരും മോശമല്ല

ഡോക്ടര്‍ അപ്പോള്‍ എന്റെ കാര്യം?

എടൊ താന്‍ ഇങ്ങനെ മലയാള പടം തുടര്‍ച്ചയായി കണ്ടാല്‍ തനിക്കു ഇതല്ല നട്ട പ്രാന്ത് വരും .

അപ്പോള്‍ എന്റെ കോടാനു കോടി വായനക്കാര്‍ .....

അതൊന്നും എനിക്കറിയില്ല . ഇനി തന്റെ മുന്നിലുള്ള ഒരേ ഒരു വഴി കുറച്ചു അന്യ ഭാഷ ചിത്രങ്ങളും കൂടി കാണുക എന്നതാണ് ഇതിനു വേറെ മരുന്നൊന്നും കണ്ടു പിടിച്ചിട്ടില്ല .ഗെറ്റ് വെല്‍ സൂണ്‍ .

Sunday, December 26, 2010

മേരിക്കുണ്ടൊരു കുഞ്ഞാട് (Merrykkundoru Kunjadu)

കോട്ടയം സോളമന്‍ മഹാനായ ഷാഫി ...

എന്തുവാടെ ഈ എഴുതുന്നെ ?

അണ്ണാ സൂപ്പര്‍ രാജാക്കാന്‍മാര്‍ ബക്രീദിന് പടമിറക്കി കിട്ടേണ്ടത് മേടിച്ചു പോയല്ലോ . ഇനി ഈ ക്രിസ്മസ് റിലീസ് ആയ ബാക്കി ണഞ്ഞ പിഞ്ഞ പടങ്ങളെ കുറിച്ച് എന്തേലും എഴുതണ്ടേ?. നാളെയും പച്ചരി വാങ്ങണ്ടേ , നമ്മുടെ മുതലാളി നവംബര്‍ല്‍ തന്നെ (അതോ അതിനു മുന്‍പോ?) മലയാള സിനിമ 2010 എന്നൊരു നെടുങ്ങന്‍ കുഴലൂത്ത് സാധനം എഴുതി വെച്ചിട്ട് കുടുംബസമേതം മലേഷ്യ പര്യടനത്തിനു പോയി . ചുരുക്കത്തില്‍ എല്ലാം നമ്മുടെ തലയില്‍ .എന്തയാലും ഇതൊന്നും പോയി കാണാനുള്ള സ്ടാമിന എനിക്കില്ല.പിന്നെ ദിലീപിന്റെ പടം ഉണ്ടല്ലോ അങ്ങേരുടെ പടത്തെ കളിയാക്കി കൊണ്ട് തുടങ്ങാം എന്ന് കരുതി .

മിടുക്കന്‍ നീ ഈ പത്രത്തില്‍ ഒന്നും ജോലി ചെയ്യേണ്ടാവനല്ലെടെ . നിന്നെ കുറിച്ച് എനിക്ക് അഭിമാനം ഉള്ള ഒരു കാര്യം നീ കളിയുടെ നിയമങ്ങള്‍ വേഗം പഠിക്കുന്നു എന്നത് ആണ് .അതിരിക്കട്ടെ ഇന്നലെ നിന്നെ വിളിച്ചിട്ട് കിട്ടിയില്ലല്ലോ എന്ത് പറ്റി?

അത് പിന്നെ ക്രിയാത്മക വിമര്‍ശനം ബൂലോകത്ത് എന്നൊരു ശില്പ ശാല ഉണ്ടായിരുന്നു . universal ബ്ലോഗര്‍ ആയ ഞാന്‍ പോയില്ലെങ്കില്‍ പിന്നെ ആരു പോകാന്‍ ? അജണ്ട പഴയത് തന്നെ നിക്ഷ് പക്ഷത തോന്നിപ്പിച്ചു സൂപ്പര്‍ താര ചിത്രങ്ങളെ പുകഴ്ത്തുക പിന്‍ നിരയില്‍ (രണ്ടും മൂന്നും നാലും ...എല്ലാം ) കൊന്നു കൊല വിളിക്കുക അല്ലെങ്ങില്‍ അവഗണിക്കുക അങ്ങനെ ഒരു ലൈന്‍ . ശരിക്കും അണ്ണാ ഈ തീയറ്ററില്‍ ഇരുന്നു കൂവുന്നവനും ഇവന്മാരും ആയിട്ട് എന്താ വ്യത്യാസം ?

അനിയാ എന്തെങ്കിലും ഉണ്ട് എന്ന് തോന്നുന്നെകില്‍ അത് തോന്നല്‍ മാത്രമാണ് . പിന്നെ ഇന്നലെ നിന്നെ വിളിച്ചത് മേരിക്കുണ്ടൊരു കുഞ്ഞാട് എന്നാ പടം കാണാന്‍ ആണ് . ഒന്നുംമില്ലെങ്കില്‍ പടം കണ്ടിട്ട് വിമര്‍ശിക്കുന്ന ഒരേ ഒരു ബ്ലോഗര്‍ എന്നാ പദവി നിനക്കിരിക്കട്ടെ എന്ന് കരുതി .

ഓ അതൊക്കെ വലിയ പാടാ . താങ്കള്‍ കാര്യം പറ. ദിലീപിന്റെ പടമല്ലേ? തൊട്ടു മുന്‍പിറങ്ങിയ പപ്പി അപ്പച്ചാ , കാര്യസ്ഥന്‍ എന്നിവ പോലെ കടുത്ത ദിലീപ് ആരാധകര്‍ക്ക് ഒഴികെ ബാക്കി എല്ലാരേയും വെറുപ്പിക്കുന്ന ചിത്രമാണോ ഇതു ?

അനിയാ, ആദ്യം പടത്തിന്റെ അടിസ്ഥാന വിവരങ്ങള്‍ പിടിച്ചോ സംവിധാനം ഷാഫി . (അടിസ്ഥാന പരമായി റാഫി മക്കാര്‍ ടിന്‍ കുടുംബത്തില്‍ നിന്നു വരവ് എങ്കിലും ആദ്യ ചിത്രത്തോടെ ആശയ കുഴപ്പം എന്ന സ്ഥിരം സാധനം ഉപേക്ഷിച്ച സംവിധായകന്‍ ആണ് ഇദേഹം.വ്യത്യസ്ത വിഷയങ്ങള്‍ വെച്ച് ഓരോ ചിത്രവും ഒരുക്കുന്ന ഇദേഹം അടിസ്ഥാന പരമായി entertaining ചിത്രങ്ങള്‍ ഒരുക്കുന്ന സംവിധായകനാണ് .)

ഒരു മിനിട്ട് . അത് പറയാന്‍ വരട്ടെ ഈ സംവിധായകന്റെ അവസാന ചിത്രം ലോലിപ്പോപ് ഒരു പരാജയം ആയിരുന്നല്ലോ .

അനിയ ആ പടത്തിനു ഞാന്‍ അകെ കണ്ട കുറ്റം അതിന്റെ ക്ലൈമാക്സ്‌ നു അച്ചുവിന്റെ അമ്മ എന്ന സത്യന്‍ ചിത്രത്തിന്റെ അവസാനവും ആയുള്ള സാദൃശ്യം ആണ് . ബാക്കി വിദേശത്ത് പോയുള്ള ഗാന ചിത്രീകരണം , മസിലുള്ള പ്രിത്വിയെ കാണുമ്പോള്‍ ഫാമിലി പായ്ക്ക് ഉള്ള മലയാളിക്ക് തോന്നുന്ന കുശുമ്പ് ഇവ എല്ലാം കൂടി ആയപ്പോള്‍ പൂര്‍ത്തിയായി എന്ന് മാത്രം .

ശരി എന്തോ ആകട്ടെ ബാക്കി പറ.

തിരക്കഥ ബെന്നി നായരമ്പലം , വരികള്‍ അനില്‍ പനച്ചൂരാന്‍ , സംഗീതം ബേണി ഇഗ്നേഷ്യസ് ,ശ്യാം ദത്തു ചായാഗ്രഹണം , വൈശാഖ് സിനിമയുടെ ബാനെര്‍ല്‍ രാജന്‍ ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നു .

അപ്പോള്‍ കഥ ?

ഒരു മലയോര ഗ്രാമം . അവിടുത്തെ പ്രമാണി ഇട്ടിച്ചന്‍ (ഇന്നസെന്റ്‌ ). ഇങ്ങേരു ചെറുപ്പത്തില്‍ പ്രേമിച്ചിരുന്ന മേരി (വിനയപ്രസാദ്‌ ) എന്നാല്‍ കല്യാണ തലേന്ന് ഇട്ടി വയറ്റില്‍ ഉണ്ടാക്കിയ വേലക്കാരി പ്രശ്നം ആക്കുകയും അവസാനം ഇട്ടിക്ക് അവരെ കെട്ടേണ്ടിയും വരുന്നു.മേരി ആ ഗ്രാമത്തിലെ കപ്യാരെ (വിജയ രാഘവന്‍ ) കെട്ടുന്നു . ഇത്രയും ഫ്ലാഷ് ബാക്ക് (കാണിക്കുന്നില്ല പറയുന്നേ ഉള്ളു ).കാലം കടന്നു പോയി .ഇട്ടിച്ചന്റെ മക്കള്‍ (അപ്പഹാജ ,ആനന്ദ്‌ മുതലായ) തടിമാടന്മാര്‍ പിന്നെ മേരി (ഭാവന) എന്ന മകളും .(പഴയ പ്രേമത്തിന്റെ ഓര്‍മയ്ക്ക് ആയാണ് മകള്‍ക്ക് മേരി എന്ന് പേരിട്ടിരിക്കുന്നത് . മേരിക്ക് നാലു മക്കള്‍ മൂത്തവന്‍ ജോസ് പന്ത് പന്ത്രട് വയസുള്ളപ്പോള്‍ നാട് വിട്ടു പോയി . പിന്നെ ഉള്ളത് സോളമന്‍ താഴെ രണ്ടു പെണ്‍കുട്ടികളും . സോളമന്‍ ഇടവകയില്‍ കുഞ്ഞാട് എന്നാണ് അറിയപ്പെടുന്നത് . തികഞ്ഞ ഭീരു ആയ ഇയാളെ നാട്ടില്‍ എല്ലാവര്ക്കും പരിഹാസമാണ് . മേരിയും ആയുള്ള അടുപ്പത്തിന്റെ പേരില്‍ മേരിയുടെ സഹോദരങ്ങള്‍ ഇയാളെ ഇടയ്ക്കിടെ തല്ലി ചതക്കാറുണ്ട് . പള്ളി വികാരി ആയ ഫാദര്‍ കുണ്ട്കുഴി (ജഗതി ) മനസുകൊണ്ട് സോളമനോട് അനുഭാവം ഉണ്ടെങ്കിലും ഒന്നും ചെയ്യാന്‍ കഴിയുന്നില്ല.ഇങ്ങനെ ഇരിക്കുമ്പോളാണ് ബിജു മേനോന്‍ അവതരിപ്പിക്കുന്ന കഥാപാത്രം (തല്‍കാലം ജോസ് എന്ന് വിളിക്കാം) ആ ഗ്രാമത്തില്‍ എത്തുന്നത്‌ . സോളമനും കുടുംബവുമായി യദ്രിചികമായി പരിചയത്തില്‍ ആകുന്ന ജോസ് അവിടെ തന്നെ കൂടുന്നു.തീറ്റ പ്രാന്തന്‍ ആണെങ്കിലും കരുത്തനായ ജോസില്‍ ഒരു രക്ഷകനെ കാണുന്ന സോളമന്‍ ഇതു തന്റെ നാട് വിട്ടു പോയ ജേഷ്ടന്‍ ജോസ് ആണെന്ന് നാട്ടുകാരെയും വീട്ടുകാരെയും വിശ്വസിപ്പിക്കുന്നു . ജോസിന്റെ ബലത്തില്‍ ആരെയും കൂസാതെ വിലസുന്ന സോളമനു ജോസിന്റെ ഭൂതകാലത്തെ കുറിച്ചുള്ള ചില വിവരങ്ങള്‍ ലഭിക്കുന്നതോടെ അസ്വസ്ഥന്‍ ആകുന്നു.ചില പ്രത്യേക ഉദ്ദേശങ്ങളോടെ ആണ് ജോസ് ഈ നാട്ടിലേക്കു വന്നത് എന്ന് മനസിലാകുന്നതോടെ സോളമനില്‍ പരിഭ്രാന്തി കൂടുന്നു. ഇതിനെ തുടര്‍ന്ന് സോളമനിലും കുടുംബത്തിലും ഉണ്ടാകുന്ന മാറ്റങ്ങളിലൂടെ കഥ പുരോഗമിക്കുന്നു .

ശരി ശരി അപ്പോള്‍ സിനിമ എങ്ങനെ ?

എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിന് ശേഷം മനസമാധാനത്തോടെ (ഒരു ചെറു ചിരിയോടെ എന്ന് വായിക്കാം )പടം കണ്ടു ഇറങ്ങി വരാന്‍ പറ്റുന്ന ഒരു ചിത്രം ആണ് ഇതു എന്നാണ് എനിക്ക് തോന്നിയത് . തിരകഥ എഴുതിയ ബെന്നി നായരമ്പലം തന്റെ ജോലി വൃത്തിയായി നിര്‍വഹിച്ചു എന്നാണ് എനിക്ക് തോന്നിയത് . ഒന്ന് അനാവശ്യമായ ഒരു കഥ പത്രം പോലും ഉള്ളതായി എനിക്ക് തോന്നിയില്ല .പിന്നെ കഥ എപ്പോളൊക്കെ പാളം തെറ്റുന്നു എന്ന തോന്നല്‍ ഉണ്ടാകുംബോളും അതിനെ തിരിച്ചു ട്രാക്കില്‍ കൊണ്ട് വരാന്‍ ബെന്നിക്ക് കഴിഞ്ഞിട്ടുണ്ട് .ഭയങ്കര അഭിനയത്തിന് സ്കോപ്പ് ഒന്നും ഇല്ലെങ്കിലും ദിലീപ് ഇതില്‍ നേരിടുന്ന വെല്ലുവിളി തന്റെ ചക്കര മുത്തു , ചന്തു പൊട്ടു മുതലായ ചിത്രങ്ങളിലെ കഥാപാത്രങ്ങളുമായി ഈ ചിത്രത്തിലെ സോളമന് സാദൃശ്യം തോന്നിക്കാതിരിക്കുക എന്നത് ആണ് . അതില്‍ ആ നടന്‍ വിജയിച്ചു എന്നാണ് എനിക്ക് തോന്നിയത് . എല്‍സമ്മ എന്ന ചിത്രവുമായി താരതമ്യപ്പെടുത്താനുള്ള ഒരേ ഒരു കാരണം രണ്ടും മലയോര കുടിയേറ്റ ഗ്രാമങ്ങളുടെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച സിനിമകള്‍ ആണ് എന്നുള്ളത് കൊണ്ടാണ് .ഭയങ്കരമായി ഒന്നും ചെയുന്നില്ലെങ്കിലും എല്ലാ നടീ നടന്മാരില്‍ നിന്നും ചിത്രത്തിന് ആവശ്യമുള്ളത് എടുക്കുവാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട് . അതാണ് സംവിധകന്‍ എന്ന നിലയില്‍ ഷാഫിയുടെ വിജയവും .ഭാവന , ജഗതി ,ബിജു മേനോന്‍,ഇന്നസെന്റ്‌ ,സലിം കുമാര്‍ , പൊന്നമ്മ ബാബു തുടങ്ങി ഈ ചിത്രത്തില്‍ അഭിനയിച്ച ആരും മോശമായി എന്ന് പറയാനില്ല.സുരാജോ ഹരിശ്രീ അശോകണോ ഇല്ലാത്തതും ,ചിത്രത്തില്‍ ഒരിടത് പോലും ദിലീപ് താരബോധം (താരമാണെന്ന ബോധം) കാണിക്കാത്തതും ചിത്രത്തിന്റെ നിലവാരം താഴ്ത്താതെ രക്ഷിച്ചു.ചായാഗ്രഹണം നല്ല നിലവാരം പുലര്‍ത്തുന്നു.

ഏതൊക്കെ പറഞ്ഞാലും നമ്മുടെ സൂപ്പര്‍ താരങ്ങള്‍ അവരുടെ ആയ കാലത്ത് ചെയ്ത .........

നിര്‍ത്തെടാ പത്തിരുപതു കൊല്ലം മുന്‍പ് നടന്ന ചരിത്ര സംഭവങ്ങളെയും കെട്ടി പ്പിടിച്ചു എന്നിയും ഒരു നാള്‍ വരും എന്ന പ്രതീക്ഷ എനിക്കില്ല . അത് നിന്നെ പോലെയുള്ള കുഴല്‍ഊതുകര്‍ക്ക് പറഞ്ഞിട്ടുള്ളതാണ് . ഈ ചിത്രത്തിന്റെ തുടക്കത്തിലും കൂവല്‍ തൊഴിലാളികളുടെ സാന്നിധ്യം പ്രകടം ആയിരുന്നു എന്നാല്‍ പടം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ അതെല്ലാം താനേ നിന്നു എന്നാണ് ഞാന്‍ കണ്ടത് . അത് തികച്ചും ഈ പടത്തിന്റെ ഒരു വിജയം ആയാണ് ആദ്യ ദിനങ്ങളിലെ പ്രേക്ഷകന്‍ എന്ന നിലയിക്ക് ഞാന്‍ കാണുന്നത് .

അണ്ണാ മതിയേ . ഇനി ചുരുക്കമായി ചിത്രത്തെ കുറിച്ച് ഒരു അഭിപ്രായം

ഒരു നല്ല കൊച്ചു ചിത്രം.സിനിമ സംവിധായകന്റെ കല തന്നെ ആണെന്നും, ടീം വര്‍ക്ക്‌ലൂടെ ഒരു നല്ല സിനിമ എങ്ങനെ ഉണ്ടാകുന്നു എന്നും കാണിച്ചു തരുന്ന ഒരു ചിത്രം

Friday, December 24, 2010

മന്മഥന്‍ അംബു (Manmadhan Ambu)

നമസ്കാരം അനിയാ..

ഹാ..... അണ്ണന്റെ കാര്യം ഇപ്പോള്‍ സ്മരിച്ചതെ ഉള്ളു .അപ്പോളേക്കും ആളു എത്തി ..

അതെന്താടെ നീ ഇപ്പോള്‍ സ്മരിക്കാന്‍? നമ്മുടെ ലീഡര്‍ പോയപ്പോള്‍ ഇനി ഞാന്‍ എന്ന് കട്ടില്‍ ഒഴിയും എന്ന് എങ്ങാനും ആണോ?

ചുമ്മാതെ ഇരി അണ്ണാ . നിങ്ങള്‍ പറയുന്ന ഓരോന്ന് കേട്ട് റിവ്യൂ എഴുതി മിക്കവാറും കാളകൂടം ദിനപത്രം എന്നെ പിരിച്ചു വിടും എന്നാ തോന്നുന്നേ.പുറത്തു ആണെങ്കില്‍ കുഴല്‍ ഉതുകാര്‍ നൂറു പേര് റെഡി ആയി നില്കുവാ.

എന്നാല്‍ നീയും പോയി ഈ കൂതറ ചിത്രങ്ങള്‍ എല്ലാം കണ്ടു റിവ്യൂ എഴുതിക്കോ ആരു വേണ്ട എന്ന് പറഞ്ഞു?

അതിനുള്ള സഹന ശക്തി ഉണ്ടായിരുന്നു എങ്കില്‍ നിങ്ങളുടെ ഒക്കെ കാല് പിടിക്കുമോ ? അതിരിക്കട്ടെ ഇപ്പോള്‍ വന്നത് .....

അനിയാ ഇന്നലെ മന്മഥന്‍ അംബു എന്ന ചിത്രം കാണാന്‍ ഇടയായി .

ഹോ തകര്‍ത്തു ഒന്നാമത് ഉലക നായകന്‍ കമല്‍ സാറിന്റെ പടം .. പോരാത്തതിനു നിങ്ങള്‍ അന്യഭാഷാ ചിത്രങ്ങളുടെ ആരാധകനും പറ പറ .. ഇന്നെങ്കിലും ഒരു നല്ല റിവ്യൂ എഴുതി ആ എഡിറ്റര്‍ തെണ്ടിക്ക് കൊടുത്തിട്ട് വേറെ കാര്യം .

അനിയാ ഇതാണ് നമ്മുടെ കുഴപ്പം ഒരുത്തനെ ഒരു ബ്രാന്‍ഡ്‌ ചെയ്തു തുലചില്ലെങ്കില്‍ ഇവനൊന്നും ഉറക്കം വരില്ലെടെ?

അത് നില്കട്ടെ.പടത്തിന്റെ കാര്യം ആദ്യം അങ്ങ് പറഞ്ഞെ .

സംവിധാനം കെ എസ് രവികുമാര്‍ , നിര്‍മാണം റെഡ് ജയന്റ് മുവീസ് സംഗീതം ദേവി ശ്രീ പ്രസാദ്‌ അഭിനയിക്കുന്നവര്‍ കമല്‍ , തൃഷ , മാധവന്‍ , സംഗീത , ഉര്‍വശി ,കുഞ്ചന്‍, മഞ്ജു പിള്ള, രമേശ്‌ അരവിന്ദ് തുടങ്ങിയവര്‍
ശരി കഥ ....?
മദന ഗോപാലന്‍ (മാധവന്‍) എന്ന വ്യവസായ പ്രമുഖന്‍ മുന്‍ നിര നായിക അംബുജാക്ഷി അഥവാ നിഷയുമായി (തൃഷ) ഭയങ്കര പ്രേമം. സംശയ രോഗിയായ മദന്‍ അമ്പുവുമായി സ്ഥിരം വഴക്കിലാണ്. തുടക്കത്തില്‍ മൂന്ന് കൊല്ലം മുന്‍പുള്ള ഒരു സംഭവം അതായിത് ഷൂട്ടിംഗ് കാണാന്‍ മാതാ പിതാക്കളോട് ഒത്തു വരുന്ന മദന്‍ (പറയാന്‍ വിട്ടു മദന്‍ ന്‍റെ അമ്മക്ക് (ഉഷാ ഉതുപ്പ്) അംബുവിനെ തീരെ ഇഷ്ടമല്ല ) ചിത്രത്തിലെ നായകന്‍ സൂര്യ (അതിഥി താരം) യുമായുള്ള അമ്പുവിന്റെ പെരുമാറ്റത്തില്‍ അസ്വസ്ഥനാകുന്നു മാതാ പിതാക്കളെ വിട്ടു തിരിച്ചു പോകുന്ന ഇവര്‍ പതിവ് പോലെ വഴക്കടിക്കുകയും അതിനിടയില്‍ എതിരെ വരുന്ന ഒരു വാഹനവുമായി ഇടിച്ചു ഇടിച്ചില്ല എന്ന അവസ്ഥയില്‍ രക്ഷപ്പെടുകയും ചെയ്യുന്നു .

മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം നമ്മള്‍ കാണുന്നത് മദന്‍ അമ്പു ജോടികള്‍ പ്രണയ കലഹങ്ങളുമായി തുടരുന്നതാണ് .അമ്പു വിദേശത്തുള്ള ഒരു സുഹൃത്തിനോടൊപ്പം (സംഗീത , വിവാഹ മോചിത , രണ്ടു കുട്ടികള്‍)ടെന്‍ഷന്‍ മോചനാര്‍ധം ഒരു ഉല്ലാസ കപ്പലില്‍ യുറോപ്യന്‍ പര്യടനം നടത്തുകയാണ് .സംശയരോഗി അയ മദന്‍ ആകട്ടെ ഒരു സ്വകാര്യ കുറ്റാന്വേഷകന്‍ ആയ മേജര്‍ മന്നാര്‍ (കമല്‍) നെ അവരെ പിന്തുടര്‍ന്ന് അമ്പു വിന്റെ വിശ്വാസ വഞ്ചനക്ക് തെളിവുകള്‍ ശേഖരിക്കാന്‍ ആവശ്യപ്പെടുന്നു.അതിനായി മേജര്‍ മന്നാര്‍ അംബുവിനും സംഘത്തിനും പിന്നാലെ ഉല്ലാസ കപ്പലില്‍ എത്തുന്നു . ഇതു കൂടാതെ അമ്പുവിന്റെ ഡേറ്റ് കിട്ടാനായി സ്ക്രിപ്റ്റും കൊണ്ട് പുറകെ കൂടിയിരിക്കുന്ന നിര്‍മാതാവ് കുഞ്ചു കുറുപ്പും (കുഞ്ചന്‍) ഭാര്യ മഞ്ജു കുറുപ്പും (മഞ്ജു പിള്ള) ഈ കപ്പലില്‍ ഉണ്ട് . ഇതിനെ തുടര്‍ന്ന് ഉണ്ടാകുന്ന സംഭവങ്ങളാണ് സിനിമയെ മുന്നോട്ടു കൊണ്ട് പോകുന്നത് .

അപ്പോള്‍ ചിത്രം എങ്ങനെ ഉണ്ട് ?
ഒരു തമാശ പടം എന്ന് ചിന്തിക്കുമ്പോള്‍ തന്നെ കമലും രവികുമാറും (കമല്‍ ചിത്രങ്ങളില്‍ സംവിധായകന് പ്രസക്തി ഇല്ല എന്നാണ് കേട്ടിട്ട് ഉള്ളത്.അതെന്തോ ആകട്ടെ ) ചെയുന്നത് തെന്നാലി എന്ന ചിത്രത്തിന്റെ ടെമ്പ്ലേറ്റ് ഉപയോഗിച്ച് ഒരു ചിത്രം പടച്ചു വിടുക എന്നതാണ് . പമ്മല്‍ കെ സംബന്ധം,പഞ്ച തന്ത്രം തുടങ്ങിയ ചിത്രങ്ങളില്‍ നമ്മള്‍ ഇതു കണ്ടതാണ് . ഈ പറഞ്ഞ ജനുസില്‍ പെട്ട എന്നാല്‍ മേല്പറഞ്ഞ ചിത്രങ്ങളെക്കാളും നിലവാരം കുറഞ്ഞ ഒരു ചിത്രം ആയി ആണ് എനിക്ക് തോന്നിയത് .

എന്നാലും സകലകലാവല്ലഭനും ,ഉലക നായകനും അഭിനയ പ്രതിഭയും ആയ കമല്‍ അഭിനയിച്ച ഒരു ചിത്രമല്ലേ ഇതു .. അതിനെ കുറിച്ച് ഇങ്ങനെ പറയാമോ?

എടേ ഈ കമലഹാസന്‍ എന്ന നടന് സ്ക്രിപ്റ്റ് എന്ന സാധനം വഴങ്ങില്ല എന്ന സത്യത്തിനു മികച്ച ഉദാഹരണം ആണ് ഈ ചിത്രം. പിന്നെ മികച്ച സംവിധായകര്‍ അദേഹത്തെ വെച്ച് ചെയ്ത ചിത്രങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ സ്വന്തം കഥാപാത്രം കഴിയുന്നത്ര കൊഴുപ്പികുക എന്ന ഒരു നടന്‍റെ പ്രാഥിമികം ആയ ധര്‍മം മാത്രമേ അദേഹം ചെയ്തു വരുന്നുള്ളൂ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് (അത് പോലും ചെയ്യാത്ത സുഖിമാന്‍മാരാണ് നമ്മുടെ നായകന്മാര്‍ എന്നത് വേറെ കാര്യം).അമ്പതു വര്ഷം പ്രവര്‍ത്തിച്ചു പരിചയം ഉള്ള ഒരു നടന്‍ അത്ര മാത്രം ചെയ്താല്‍ മതിയോ? അല്ലെങ്കില്‍ അദേഹത്തിന്റെ ഇടപെടലുകള്‍ ചിത്രത്തിന്റെ മൊത്തം ഗുണത്തിന് വേണ്ടി ആയിരിക്കണ്ടേ? അവിടെയാണ് തികച്ചും ചോക്ലേറ്റ് ആയി തുടങ്ങിയ അമീര്‍ഖാന്‍ എന്ന നടന്‍ കമലിനും മുകളില്‍ നില്‍ക്കുന്നത്.ലളിതം ആയ ഒരു സത്യം ചോദിച്ചോട്ടെ.വ്യക്തിത്വം ഉള്ള ഒരു കഥാപാത്രത്തെ ഇദ്ദേഹത്തിന്റെ സിനിമയില്‍ ഒരു സഹനടന്‍ അവസാനമായി അവതരിപ്പിക്കുന്നത്‌ കണ്ടത് എന്നാണ്? ഗോവിന്ദ് നിഹലാനി സംവിധാനം ചെയ്ത ദ്രോഹകാല്‍ എന്ന ചിത്രവും അതിനെ റീ മേക്ക് ചെയ്ത കുരുതിപുനല്‍ എന്ന ചിത്രവും കണ്ടിട്ടുള്ളവര്‍ക്ക് ഈ പറയുന്നത് മനസിലാകും. മുന്നാഭായ്ലെ സര്‍ക്യുട്ട് നായകനൊപ്പം തന്നെ ഹിറ്റ്‌ ആയപ്പോള്‍ വസൂല്‍ രാജായില്‍ ആ കഥാപാത്രം ചെയ്തത് ആരാണെന്നു ആലോചിക്കേണ്ടി വരുന്നത് പ്രഭുവിന് അഭിനയിക്കാന്‍ അറിയാഞ്ഞിട്ടല്ല.ലഗാനും,രംഗ് ദേ ബസന്തിയും,ത്രീ idiots ലെയും കഥാപാത്രങ്ങള്‍ എല്ലാം നമ്മുടെ മുന്നില്‍ സജീവം ആയി നില്‍ക്കുന്നത് ചേര്‍ത്ത് വായിച്ചാല്‍ എന്ത് കൊണ്ട് അമീര്‍ഖാന്‍ കമലിന് മുകളില്‍ നില്‍ക്കുന്നു ( ഒരു പൂര്‍ണ ചലച്ചിത്രകാരന്‍ എന്ന നിലയില്‍ ) എന്ന് മനസിലാകും . ഒരു മസാല ചിത്രമായ ദില്‍ ചാഹ്ത ഹൈ എന്ന പടത്തില്‍ പോലും മറിച്ചകുന്നില്ല സംഗതികള്‍ ..

ഇയാളെ വിട്ടാല്‍ അപ്പോള്‍ കേറുമല്ലോ കട്ടിലോട്ടു ...? ഒന്ന് തിരിച്ചു വന്നു ഈ ചിത്രത്തിനെ പറ്റി പറഞ്ഞെ .. നല്ലതെന്തെങ്കിലും ...?

ഈ ചിത്രത്തില്‍ ഫ്ലാഷ് ബാക്ക് ആയി കമലും അദേഹത്തിന്റെ ഭാര്യ ആയിരുന്ന (മരിച്ചു) ഫ്രഞ്ച് കാരിയും ചേര്‍ന്നുള്ള ഒരു ഗാനം ഉണ്ട് . തികച്ചും പുതുമ ഉള്ളതാണ് ഇതിന്റെ ചിത്രീകരണം. ഭാര്യ അപകടത്തില്‍ പെട്ട് മരിക്കുന്ന രംഗം മുതല്‍ പുറകോട്ടു rewind ചെയ്താണ് കാണിക്കുനത്. ഒടുവില്‍ പുറകോട്ടു പോയി അവര്‍ കണ്ടു മുട്ടുന്ന (തീവ്രവാദികളില്‍ നിന്ന് രക്ഷിക്കാനായി എത്തുന്ന പട്ടാളകാരനായി വരുന്ന കമല്‍) രംഗത്തില്‍ പാട്ട് അവസാനിപ്പിക്കുന്നു . സാധാരണ രീതില്‍ ബോര്‍ ആയേക്കാവുന്ന ഒരു ഗാന രംഗം ഈ ഒരു പൊടികൈയിലൂടെ രക്ഷിച്ചെടുക്കാന്‍ കമലിന് കഴിഞ്ഞിട്ടുണ്ട്.(ഈ ഒരു സംഗതി ഇല്ലായിരുന്നു എങ്കില്‍ ആ രംഗം വേട്ടയാടു വിളയാട് എന്ന ചിത്രത്തിലെ പാര്‍ത്ത മുതല്‍ നാളേ ... എന്ന ഗാന ചിത്രീകരണത്തെ ഓര്‍മിപ്പി ചേനെ എന്നത് വേറെ കാര്യം )കുഞ്ചനും മഞ്ജുപിള്ളൈക്കും പകരം ശേന്തിലും ഗൌണ്ട മണിയും ആയിരുന്നെങ്കില്‍ പോലും ഇതിലും ഭേദം ആയേനെ . പിന്നെ ഇതില്‍ അഭിനയിക്കുന്ന ആരെയും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല .കൂട്ടി കെട്ടി തികച്ചും അലക്ഷ്യമായി ഉണ്ടാക്കിയ ഒരു തിരകഥ വെച്ച് എന്ത് ചെയ്യാന്‍ ? ഉര്‍വശിക്ക് സ്ഥിരമായി പറയാനുള്ള ഒരു ഡയലോഗും ഭാവവും കൊടുത്തിട്ടുണ്ട്‌ .രണ്ടാം പകുതി കുറച്ചു കഴിയുമ്പോള്‍ ഇതു കഴിയില്ലേ എന്ന് തോന്നിയാല്‍ കാണികളെ നിങ്ങളെ ഞാന്‍ കുറ്റം പറയില്ല . മാധവന്റെ ഒക്കെ കഥ പാത്രത്തെ ഒക്കെ എത്ര അപക്വമായി ആണ് ചിത്രീകരിച്ചു വെച്ചിരിക്കുനത് എന്ന് നോക്കിയാല്‍ മതി ഒരു തിരകഥാകൃത്ത് എന്ന നിലയില്‍ കമലിന്‍റെ മേന്മ അറിയാന്‍.

അപ്പോള്‍ കാണികളെ രോമാഞ്ചം കൊള്ളിക്കുന്ന അഭിനയ മുഹൂര്‍ ത്തങ്ങള്‍ എങ്കിലും ...?

മം ഇരിക്കുന്നു ഓടി ചെല്ല് . എടാ പമ്മല്‍ കെ സംബന്ധം എന്ന ചിത്രത്തില്‍ ഉള്ളത് പോലെ ഒക്കെ ഇതിലും കാണിക്കുന്നുണ്ട് . അത് അഭിനയം ആണെങ്ങില്‍ ഇതും അഭിനയം .

അപ്പോള്‍ ചുരുക്കമാ സോന്നാല്‍

അനിയാ ഈ ചിത്രത്തിന്റെ പേര് ഇംഗ്ലീഷില്‍ ആക്കിയാല്‍ cupids arrow എന്ന് വായിക്കേണ്ടി വരും എന്നാണ് എന്‍റെ പരിമിതമായ അറിവ് പറയുന്നത് . അങ്ങനെ ആണെങ്കില്‍ stupids arrow എന്ന വിശേഷണം ആകും ഈ ചിത്രത്തിന് കൂടുതല്‍ യോജിക്കുക

Wednesday, December 22, 2010

ചിക്കു ബുക്കു (chikku bukku )

ഹലോ എന്താ അണ്ണാ ഇതു കണ്ഡഹാര്‍ കണ്ട ക്ഷീണം മാറിയില്ലേ ഇതു വരെ?

അതെന്താടെ നീ അങ്ങനെ ചോദിച്ചത് ?

അല്ല അതിനു മുന്‍പിറങ്ങിയ സൂപ്പര്‍ താര ചിത്രത്തെ കുറിച്ച് ഒന്നും പറഞ്ഞു കണ്ടില്ല.

ഏതു ബെസ്റ്റ് ആക്ടര്‍ ആണോ ? അനിയാ അത് കാണാന്‍ ഇന്നലെ ഇറങ്ങിയതാ നഗരത്തിലെ നാലു തീയട്ടെര്‍ complex ല്‍ സംഗതി ഉണ്ട് എന്നായിരുന്നു ഒടുവില്‍ കിട്ടിയ വിവരം . അവിടെ ചെന്നപ്പോള്‍ പടം മാറി പോലും .

ആണോ അതെന്താ ?

അതിപ്പോഴത്തെ ഒരു പുതിയ ട്രെന്‍റ് ആണ് പോലും. ഒരു മൂന്ന് നാല് തീയറെര്‍ല്‍ റിലീസ് ചെയ്യുക ഗ്ലോബല്‍ മെഗാ റിലീസ് എന്ന് ഘോഷിക്കുക .മാക്സിമം വിഡ്ഢികളെ അകത്തു കേറ്റുക. പിന്നെ നാലു ദിവസം കൊണ്ട് ഇരുപത്തി അഞ്ചു കോടി കളക്ഷന്‍ നേടി എന്ന് വാര്‍ത്ത‍ ഇറക്കുക .ഫാന്‍സിനെ വന്‍ തോതില്‍ ഇറക്കി ആദ്യ ദിവസങ്ങളില്‍ ഒരു ഉന്തും തള്ളും കൂടി ഉണ്ടാക്കിയാല്‍ തികഞ്ഞു . ആദ്യ കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞാല്‍ പതുക്കെ ഒരു തീയറെര്‍ലേക്ക് പിന്നെ അവിടെ കിടന്നു നൂണ്‍ ഷോയും രണ്ടു ഷോയും നടത്തി ഒരു അമ്പതു ദിവസം . പിന്നെ കാണാതെ ആകുന്ന ചിത്രം പൊങ്ങുന്നത് കൃത്യം 98 മത്തെ ദിവസമാണ് (പൊതു ജനങളുടെ നിരന്തരമായ അഭ്യര്‍ഥന മാനിച്ചു എന്ന് പരസ്യം .കിടക്കട്ടെ അവന്‍റെ ഒക്കെ തലയില്‍ !!) പിന്നെ നൂറാം ദിവസവും മറ്റു ബഹളവും.ഇതാണ് അനിയാ ഇപ്പോളത്തെ സൂപ്പര്‍ താര മലയാള സിനിമ

ശരി അപ്പോള്‍ നിരാശനായി തിരിച്ചു വന്നു അല്ലെ ?

പിന്നെ..... വരും അവിടെ ഓടുന്ന പടങ്ങള്‍ നോക്കിയപ്പോള്‍ ചിക്കു ബുക്ക് എന്നാ തമിള്‍ പടം കണ്ടു .കൊള്ളാമെന്നു തോന്നിയത് കൊണ്ട് കേറി കണ്ടെടെ .

ആണോ ആരൊക്കെയ ആള്‍ക്കാര്‍? പടം എപ്പിടി ?

ആര്യ , ശ്രേയ, പ്രീതിക , സന്താനം എന്നിവരാണ്‌ പ്രധാന കഥ പാത്രങ്ങളെ അവതരിപ്പിക്കുന്നത്‌ . മണികണ്ടന്‍ എന്ന പുതു മുഖ സംവിധായകനാണ് പടം സംവിധാനം ചെയുന്നത്.പിന്നെ പടം . സംഗതി ഹിന്ദിയില്‍ ഇറങ്ങിയ ലവ് ആജ് കല്‍ എന്ന സൈഫ് അലി ഖാന്‍ ,ദീപിക ചിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടത്‌ ആണെന്ന് തോന്നുന്നു . ആ പടം ആദ്യത്തെ ഒരു പതിനഞ്ചു മിനിട്ടേ ഞാന്‍ കണ്ടിട്ടുള്ളു .(പിന്നെ കാണാന്‍ പറ്റിയില്ല . അങ്ങ് വിട്ടു പോയി) നമ്മുടെ കോക്ക് ടെയില്‍ പോലെ ബാക്ക് ടു ബാക്ക് കോപ്പി അല്ല എന്ന് ഉറപ്പിച്ചു പറയാം. പിന്നെ പടം above average എന്ന വിഭാഗത്തില്‍ പെടുത്താവുന്ന ഒന്നായിട്ടാണ് എനിക്ക് തോന്നിയത് .പക്ഷെ സത്യത്തില്‍ എനിക്ക് കൊതിയായി അനിയാ

എന്തിന്നാ ?
ഇത്ര എങ്കിലും സംഗതി (അതാണല്ലോ ഇപ്പോളത്തെ വാക്ക്) ഉള്ള ഒരു പടം മലയാളത്തില്‍ ഒന്ന് കാണാന്‍ ......

അഭിനേതാക്കളെ കുറിച്ച് പറയുകയാണെങ്കില്‍ ആര്യ തന്റെ പരിമിതികളെ എല്ലാം മറികടന്നു, കമലഹാസന്‍ മുതല്‍ ഉള്ള കഥ പത്രത്തിന് വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ തയ്യാറുള്ള ഒരു വലിയ നായക നിരയില്‍ തന്റെ സ്ഥാനം ഉറപ്പിക്കാന്‍ അത്മാര്തമായി ശ്രമിക്കുന്ന ഒരു നടനാണ് എന്നാണ് എന്നിക്ക് തോന്നിയിട്ടുളത് , അദേഹത്തിന്റെ ബാസ് എന്ട്ര ഭാസ്കരന്‍ എന്ന ചിത്രം കണ്ടത് വളരെ താമസിച്ചു പോയത് കൊണ്ടാണ് അഭിപ്രായം പോസ്റ്റ്‌ ചെയ്യാത്തത്. എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു കൊച്ചു ചിത്രം ആയിരുന്നു അത് .നാന്‍ കടവുള്‍ , മദിരാശി പട്ടണം എന്നെ ചിത്രങ്ങള്‍ വളരെയധികം പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു എന്നാണ് എന്റെ വിശ്വാസം.ശ്രേയ ഭാഗ്യമില്ലാത്ത നടി എന്ന തന്‍റെ ഇമേജ് ഈ ചിത്രത്തോടെ മാറ്റാന്‍ അത്മാര്തമായി ശ്രമിച്ചിട്ടുണ്ട്.സന്താനം എന്ന നടനെ വേണ്ട പോലെ ഉപയോഗിക്കാതെ ഒരു seperate ട്രാക്ക് കൊടുത്തു പഴയ തമിഴ് ചിത്രങ്ങളുടെ (ഗൌണ്ടാമണി -സെന്തില്‍ ) രീതിയില്‍ ഉപയോഗിച്ചിരിക്കുന്നു

ദേ പിന്നെയും കാട്ടിലേക്ക് പോകുന്നു . പൊന്നു സഹോദരാ കഥയെ പറ്റി രണ്ടു വാക്ക് ......

ലണ്ടന്‍ നഗരത്തില്‍ ജനിച്ചു വളര്‍ന്ന അര്‍ജുന്‍ (ആര്യ) .DJ ആണ് കക്ഷി , നാട്ടില്‍, മധുരൈക്ക് അടുത്തുള്ള അവരുടെ തറവാട് വില്‍ക്കാന്‍ പോകുന്നു എന്നറിഞ്ഞു ഒപ്പം താമസിക്കുന്ന മുത്തശി ,അത് വാങ്ങുവാന്‍ അര്‍ജുനെ നാട്ടിലേക്കു അയക്കുന്നു . അത് പോലെ ലണ്ടനില്‍ MBA വിദ്യാര്‍ത്ഥിനി അനു (ശ്രേയ) നാട്ടിലേക്കു തിരിക്കുന്നു .ബംഗ്ലൂര്‍ എത്തുന്ന ഇവരുടെ ഫ്ലൈറ്റ് ക്യാന്‍സെല്‍ ആകുന്നു .യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌ എന്ന ചിത്രത്തില്‍ കാണിക്കുന്നത് പോലെ, അര്‍ജുനും അനുവും കള്ള ടിക്കറ്റ്‌ല്‍ ഭാര്യ ഭര്‍ത്താക്കന്മാരായി ഒരുമിച്ചു യാത്ര തുടരുന്നു . യാത്രക്കിടയില്‍ മുത്തശി ബാഗിനുള്ളില്‍ വെച്ച തന്‍റെ അച്ഛന്‍ ശേഖര്‍ ( ആര്യ) എഴുതിയ ഡയറി അര്‍ജുനന് വായിക്കാന്‍ തുടങ്ങുന്നു . ട്രെയിനില്‍ തുടങ്ങി ബസിലും , ലോറിയിലും ബൈക്കിലും ഒക്കെയായി നീളുന്ന അവരുടെ യാത്രക്കിടയില്‍ അര്‍ജുനും അനുവും മാറി മാറി വായിക്കുന്ന ശേഖറിന്റെ ഡയറി കുറിപ്പുകളിലൂടെ 1985 ല്‍ നടന്ന ശേഖറിന്റെ പ്രേമ കഥയുടെ ചുരുള്‍ അഴിയുന്നു. യാത്രക്കിടയില്‍ കിട്ടുന്ന സമയത്ത് നടത്തുന്ന വായനയിലൂടെ അര്‍ജുന്‍ - അനു ജോടികളുടെയും ശേഖര്‍ - മീന (പ്രീതിക) ജോടികളുടെയും അടുപ്പത്തിന്റെയും പ്രണയത്തിന്റെയും കഥ സമാന്തരമായി പ്രേക്ഷകന് മുന്നില്‍ അവതരിപ്പിക്കപ്പെടുന്നു

കൊള്ളാമല്ലോ സംഗതി അണ്ണാ . കേട്ടിട്ട് കുഴപ്പം ഒന്നും തോന്നുന്നില്ലല്ലോ ?.

എനിക്ക് ഒട്ടും ബോര്‍ അടിക്കാത്ത ഈ ചിത്രത്തില്‍ അകെ ഒരു കുറവായി തോന്നിയത് മുഴച്ചു നില്‍ക്കുന്ന കുറച്ചു കോമഡി രംഗങ്ങള്‍ ആണ്‌. നേരത്തെ പറഞ്ഞത് പോലെ സന്താനത്തെ കഥയുമായി നേരിട്ട് ബന്ധമുള്ള ഒരു കഥാപാത്രം ആക്കിയിരുന്നെങ്കില്‍ നന്നായേനെ.ആര്യ തന്‍റെ ഇരട്ട വേഷം നന്നായി ചെയ്തു വളരെ വളരെ പുതുമുഖം അയ അര്യയില്‍ നിന്ന് പോലും നമ്മുടെ മുന്‍നിര താരങ്ങള്‍ കഥാപാത്രത്തെ അവതരിപ്പികുന്നതിനെ കുറിച്ച് ഒത്തിരി കാര്യങ്ങള്‍ മനസിലാക്കനുണ്ട് എന്ന് പറയേണ്ടി വരുന്നതില്‍ സങ്കടം ഉണ്ട്. പക്ഷെ സത്യം അതാണ് . ശ്രേയ നന്നായപ്പോള്‍ പുതുമുഖം (അല്ലെങ്കില്‍ ക്ഷമിക്കണേ ) പ്രീതിക തന്‍റെ ഭാഗം ഭംഗിയാക്കി . ഇവരെ ക്കാളും ഒക്കെ മികച്ചു നില്‍ക്കുനതു സംവിധായകനാണ് . ഒരു പുതു മുഖ സംവിധായകന് കൊടുകാവുന്ന ഒരു ആനുകൂല്യവും കൊടുക്കാതെ തന്നെ അദേഹം ഒരു ഭാവിയുള്ള സംവിധായകന്‍ ആണെന്ന് ഉറപ്പിച്ചു പറയാം.ചായാഗ്രഹണം ഓരോ ഫ്രെയിമിനും പുതുമ അഥവാ ഫ്രെഷ്നെസ് നല്‍കുന്നതില്‍ വിജയിച്ചിരിക്കുന്നു .അവസാന രംഗങ്ങള്‍ ഒരല്‍പം കൂടി നന്നാക്കിയിരുന്നെങ്കില്‍ ഉഗ്രന്‍ എന്ന് തന്നെ പറയാമായിരുന്നു

അപ്പോള്‍ ചുരുക്കത്തില്‍ പറഞ്ഞാല്‍

തികച്ചും സാധാരണമായ രണ്ടു പ്രണയ കഥകള്‍ ഇടകലര്‍ത്തി തികച്ചും പുതുമയുള്ള രീതിയില്‍ പറഞ്ഞിരിക്കുന്ന ഒരു നല്ല ചിത്രം .
തൊട്ടു മുന്‍പ് കണ്ട മഹത്തായ ചിത്രത്തിന്റെ ഗുണമാണോ എന്നറിയില്ല പക്ഷെ മനുഷ്യനെ കൊല്ലാത്ത ഒരു ചിത്രം മലയാളികള്‍ക്ക് കാണണമെങ്കില്‍ ഇതൊക്കെയേ വഴിയുള്ളൂ എന്ന് ഒരിക്കല്‍ കൂടി വിളിച്ചു പറയുന്ന ചിത്രം

Monday, December 20, 2010

കാണ്ഡഹാര്‍(Kandahaar )

ഭാരത് മാതാ കീ ജയ്‌ ......

എന്താ അനിയാ രാവിലെ ഒരു ദേശ പ്രേമ ലൈന്‍?

അല്ല അണ്ണാ ഉള്ള ദേശ പ്രേമം ഇല്ലാതെ ആയാലോ എന്ന് കരുതി വിളിച്ചതാ.

അത് ശരിയാ ദിവസവും രാവിലെ പത്രം വായിക്കുന്ന സ്വഭാവം ഇന്ത്യാക്കാര്‍ ഉടനെ നിര്‍ത്തി ഇല്ലെങ്കില്‍ ഈ ദേശ സ്നേഹം എന്നൊക്കെ പറയുന്നത് കാണാന്‍ കിട്ടാതെയാകും സമ്മതിച്ചു. പക്ഷെ അതിനു ഇങ്ങനെ വിളിച്ചു കൂവി കൊണ്ട് നടക്കണോ ?

അതൊക്കെ സഹിക്കാം അണ്ണാ പക്ഷെ ഇന്നലെ കണ്ട ദേശ സ്നേഹ ചിത്രം കഴിഞ്ഞു പുറത്തിറങ്ങിയത് മുതല്‍ എന്താണെന്നറിയില്ല അകെ മൊത്തം ഒരു ആത്മനിന്ദ

ഓഹോ നീ കാണ്ഡഹാര്‍ കണ്ടു അല്ലെ ? എങ്ങനെ ഉണ്ടെടെ സംഗതി?

അണ്ണാ ഇനിയും അത്ഭുതം സംഭവിക്കും എന്നൊക്കെ പ്രതീക്ഷിച്ചു ഇതിനൊക്കെ കേറുന്ന മലയാളീ പ്രേക്ഷകരെ (അങ്ങനെ ഒരു വര്‍ഗം തീരെ കുറവാണു . ഇപ്പോള്‍ ഫാന്‍സ്‌നു വേണ്ടി മാത്രം എടുക്കുനതാണല്ലോ ഈ സൂപ്പര്‍ താര ചിത്രങ്ങള്‍ .പിന്നെ ബാക്കിയുള്ളവന്‍ വേണേല്‍ പോയിരുന്നു കണ്ടോളണം) പറഞ്ഞാല്‍ മതി .

നീ ഇങ്ങനെ കാടിനു ചുറ്റും നടന്നു തല്ലാതെ കാര്യം പറയെടെ.

അമിതാബ് ബച്ചന്‍ ആദ്യമായി അഭിനയിക്കുന്ന ഒരു മലയാള ചിത്രത്തോട് ഇങ്ങനെ ഒരു അവഗണ ലൈന്‍ .....

അണ്ണാ ഈ പടത്തില്‍ അമിതാബ് ബച്ചന്‍ അഭിനയിച്ച റോള്‍ ഇല്‍ തിലകനോ എന്തിനു ജഗന്നാഥവര്‍മ്മയോ അഭിനയിചെങ്കില്‍ പോലും ഒരു പ്രശ്നവും വരില്ലായിരുന്നു. പിന്നെ ദോഷം പറയരുതല്ലോ ഈ ചിത്രത്തിന്റെ പോസ്റ്റര്‍ കണ്ടാല്‍ ബച്ചന്‍ തീവ്രവാദിയും മോഹന്‍ലാല്‍ പട്ടാള ഓഫീസര്‍ ഉം ആണെന്നെ പറയു ( ബിഗ്‌ ബി യും ലാലും മുഖാ മുഖം എന്നൊക്കെ അല്ലായിരുന്നോ മാധ്യമ കസര്‍ത്ത് !).

എടെ നീ കുറ്റം പറയല്‍ നിര്‍ത്തി കഥയെ കുറിച്ച് ഒന്ന് പറയെടെ.

ഈ ചിത്രത്തിന്റെ കഥ എന്ന് പറയുന്ന സാധനം ഇപ്രകാരം ആണ് . ലാലേട്ടന്‍ ഒരു ലോഡ് മെഡലും ചുമന്നു ഒരു ഡെഡ് ബോഡി യും കൊണ്ട് വരുന്നു .ഓര്‍മകളിലൂടെ പുറകോട്ടു ..... (കീര്‍ത്തിചക്ര എന്ന ചിത്രത്തിന്റെ അതെ തുടക്കം )
കഥ ഊട്ടി യിലേക്ക് പഴയ അധ്യാപകന്‍ ലോകനാഥ ശര്‍മയുടെ മകന്‍ സൂര്യ (പുതു മുഖം പേരറിയില്ല) തൊഴില്‍ രഹിതന്‍ അനീതി കണ്ടാല്‍ അപ്പോള്‍ തല്ലും . ഇത്തരം പരിപാടി ഒക്കെ നിര്‍ത്തി പട്ടാളത്തില്‍ ചേരാന്‍ മേജര്‍ മഹാദേവന്‍ (ഇടയിക്ക് കുരുക്ഷേത്ര എന്ന ചിത്രത്തില്‍ ഇദേഹം വേറെ എന്തോ ആയിരുന്നില്ലേ ?) പറയുന്നത് അനുസരിച്ച് സൂര്യ പട്ടാളത്തില്‍ ചേരുന്നു . ഇതിനിടെ പണ്ടു ലാലേട്ടന്‍ നേരിട്ട് പിടിച്ച ഒരു തീവ്രവാദി നേതാവിനെ മോചിപ്പികാനായി സഹ തീവ്രവാദികള്‍ ഒരു വിമാനം ഹൈ ജാക്ക് ചെയുന്നു . ഇതു കൊണ്ട് മാത്രം രണ്ടു മണികൂര്‍ ഒപ്പിക്കാന്‍ സാധിക്കാത്തത് കൊണ്ട്.രണ്ടാം പകുതിയിലാണ് ഹിജച്ക് മുതലുള്ള സാധനങ്ങള്‍ ആരംഭിക്കുന്നത് . അത് വരെ കാണികള്‍ക്ക് ഒരു മാദക നൃത്തം,വേറെ രണ്ടു മൂന്ന് പാട്ടുകള്‍,ഇന്ത്യന്‍ മുസ്ലിം മതവിഭാഗത്തില്‍ പെട്ടവരുടെ ദേശ സ്നേഹത്തിന്റെ സാക് ഷ്യപത്രങ്ങള്‍ ( പൊന്നു മേജര്‍ രവി സാറെ, മറ്റേതു മതവിഭാഗത്തില്‍ പെട്ടവരെയും പോലെ തന്നെ മുസ്ലിം മതവിഭാഗത്തില്‍ പെട്ടവരിലും ബഹുഭൂരിപക്ഷവും സമാധാനമായി ജീവിച്ചു പോകാന്‍ ആഗ്രഹിക്കുനവര്‍ ആണ് എന്ന് എല്ലാര്വര്‍ക്കും അറിയാം.അതിങ്ങനെ വീണ്ടും വീണ്ടും അലക്കണോ സാര്‍?).പിന്നെ ഇടയ്ക്കിടെ തീവ്രവാദി ക്യാമ്പും അവരുടെ ക്രൂരമായ പരിശീലനവും കാണിക്കും.ആദ്യ പകുതിയില്‍ സൂര്യയുടെ ഒരു കാമുകി ഉണ്ട് (കുറച്ചേ ഉള്ളു ഭാഗ്യം) സംസാരിക്കുമ്പോള്‍ സംഭാഷണം (കേള്‍ക്കുന്നത്) ഒരു വഴി ലിപ് movement വേറൊരു വഴിക്ക് .പിന്നെ മേജര്‍ രവി തന്നെ ആണെന്ന് തോന്നുന്നു ശിവ എന്ന ട്രെയിനര്‍ കഥാപാത്രത്തെ അവതരിപ്പികുന്നത് (എവിടെയോ വായിച്ചതാണ്.ഇനി അല്ലെങ്കില്‍ ദയവായി ക്ഷമിക്കണം).ആണെങ്കിലും അല്ലെങ്കിലും ആ കഥാപാത്രമാണ് അഭിനയത്തില്‍ ഏറ്റവും തകര്‍ത്തത് .(മരിച്ചു കിടന്നാല്‍ പോലും അഭിനയിക്കും എന്ന വാശിയില്‍ ആണ് ആ കഥാപാത്രം !!!) .

ഈ വക ഗുസ്തി ഒക്കെ കഴിഞ്ഞു ആണ് ശരിക്കും കഥ അഥവാ കഥ എന്ന് പറയുന്ന സംഗതി തുടങ്ങുന്നത് .വിമാനത്തില്‍ പതിവ് പോലെ സ്കൂള്‍ കുട്ടികള്‍,സ്ത്രീകള്‍ .... (ഇതൊന്നുമല്ലാതെ കുറെ ചെറുപ്പക്കാര്‍ മാത്രം ആയിരുന്നെങ്കില്‍ ചത്ത്‌ തുലയട്ടെ നാശങ്ങള്‍ എന്ന് കരുതാമായിരുന്നു !).വിമാനം ഹൈ ജാക്ക് ചെയ്യാന്‍ എത്തുന്ന തീവ്രവാദികളില്‍ ഒരാള്‍ വിമാനത്തില്‍ കയറുന്ന വഴിക്ക് ഇരിക്കുന്ന ഒരു പെണ്‍കുട്ടിയെ തോണ്ടി അടി വാങ്ങുന്നത് ഇത്തരം ചിത്രങ്ങളില്‍ വെച്ച് ഏറ്റവും പുതുമ ഉള്ള ഒന്നാണ് . രവി സാറിന്റെ ഭാവന (നടിയല്ല ) സമ്മതിക്കണം .

ഓഹോ എന്നിട്ടോ ?

പിന്നെ എന്തോന്ന്? വിമാനം ഹൈ ജാക്ക് ചെയ്യപ്പെടുന്നു . കാട്ടില്‍ ഏതോ മിഷന്‍ ഇല്‍ ഏര്‍പ്പെട്ടിരിക്കുന്ന മഹാദേവനെ വിളിച്ചു വരുത്തുന്നു .(ഹോ എല്ലാത്തിനും മഹാദേവന്‍ തന്നെ വേണം ഈ സര്‍കാരിന്റെ ഒരു കാര്യം !!!) അദേഹവും പിള്ളേരും കൂടെ പെട്രോള്‍ അടിക്കാന്‍ ഇറക്കിയ വിമാനത്തിന്‍റെ അടുത്ത് എത്തുന്നു . സൈന്നിക നടപടി വേണ്ട എന്ന് പറഞ്ഞ മേലധികാരിയോട് പോടാ പുല്ലേ എന്ന് സുരേഷ് ഗോപി സ്റ്റൈല്‍ഇല്‍ പറഞ്ഞു പിള്ളേരെയും വിളിച്ചു വിമാനത്തിന്‍റെ കാര്‍ഗോ വയ്ക്കുന്ന ഭാഗത്ത്‌ കേറി ഒളിച്ചിരിക്കുന്നു .(ഇതിനിടെ തീവ്രവാദികള്‍ ബോറടിക്കുമ്പോള്‍ ഓരോ യാത്രക്കാരെ കൊണ്ട് പോയി കൊല്ലുന്നുണ്ട്‌) കുറച്ചു കഴിഞു അകത്തു കേറി എല്ലാ തീവ്ര വാദികളെയും വെടി വെച്ച് കൊല്ലുന്നു.എല്ലാം കഴിയുമ്പോള്‍ യാത്രക്കാരുടെ കൂടെ ഇരുന്ന ഒരുത്തന്‍ പെട്ടന്ന് ചാടി എഴുനേറ്റു പട പാടാ വെടി വയ്ക്കുന്നു .അത്രയും നേരം ലവന്‍ യാത്രകര്‍ക്ക് വേണ്ടി തീവ്രവാദികളോട് ഉടക്കുന്ന ഒരു ലൈ നില്‍‍ ആയിരുന്നു .(അതും ഭീകര ഭാവാഭിനയം!!!). രണ്ടു പൈലട്ടുമാര്‍ക്കും സൂര്യക്കും വെടി കൊള്ളുന്നു. പിന്നെ മഹാദേവന്‍ ഒറ്റയ്ക്ക് വിമാനം താഴെ ഇറക്കുന്നു (ദോഷം പറയരുതല്ലോ ഒരു എയര്‍ ഹോസ്റ്റെസ് ആ സ്വിച്ച് ഈ സ്വിച്ച് എന്നൊക്കെ പറഞ്ഞു സഹായിക്കുന്നുണ്ട്) .വെടി കൊണ്ട സൂര്യ മരിക്കുന്നു.ലാല്‍ ബോഡിയുമായി ബച്ചനെ കണ്ടു കുറെ സെന്റി ഡയലോഗ് വീശി തിരിച്ചു പോകുന്നു . ശുഭം

ചുരുക്കത്തില്‍ പറഞ്ഞാല്‍ എല്ലാം മഹാദേവന്‍ തന്നെയാണല്ലോ . എന്നാല്‍ പിന്നെ വിമാനം കൂടി ഒന് ഹൈ ജാക്ക് ചെയ്തിരുന്നേല്‍ പൂര്‍ത്തി ആയെനെയല്ലോ?

സത്യമായും ഇതു ആ സിനിമ കഴിഞ്ഞു പോകുന്ന ഒരുത്തന്‍ ചോദിക്കുനത് ഞാന്‍ കേട്ടത്താ .....

ശരി അപ്പോള്‍ മറ്റു ഘടകങ്ങള്‍ ?

എന്തോന്ന് ഘടകം ? സംവിധാനം ലോകോത്തരം . (മേജര്‍ രവി അറിയുന്ന പാശ്ചാതലത്തില്‍ ഒരു പടം എടുത്തിട്ട് ഇങ്ങനെ . ഇക്കണക്കിനു തികച്ചും വ്യത്യസ്ടമായ ഒരു ചിത്രം എങ്ങാനും എടുക്കാന്‍ തോന്നിയാല്‍ എന്താവും അവസ്ഥ എന്ന് എന്നിക് ആലോചിക്കാന്‍ വയ്യ) .ലാലേട്ടന്‍ പിന്നെ മേജര്‍ ആയാലും കൂലി പണിക്കാരന്‍ ആയാലും പിച്ചക്കാരന്‍ ആയാലും പറയുന്ന വാചകങ്ങളിലും വേഷത്തിലും അല്ലാതെ വേറെ ഒരു വ്യത്യാസവും ഇല്ല എന്ന കുറെ കാലം ആയുള്ള സ്ഥിരം അവസ്ഥയിലാണ് .അനാവശ്യമായ സെന്‍ടിമെന്‍ടല്‍ രംഗങ്ങള്‍ കുത്തി തിരുകി ചിത്രത്തിന്റെ ഡോകുമെന്ററി സ്വഭാവം ഒഴിവാക്കാന്‍ ശ്രമിച്ചത് സംഗതി കൂടുതല്‍ വൃത്തികേടാക്കി . ക്ലൈമാക്സ്‌ രംഗങ്ങള്‍ കൂട്ട ചിരി ഉളവാക്കുന്നു.(പാവം ഫാന്‍സ്‌ .കൂവുന്നവനെ കൈകാര്യം ചെയ്യാം .ചിരിക്കുനവനെ എന്ത് ചെയ്യും ?)സുമലത എന്ന നടിക്ക് രണ്ടു ചിരിക്കുന്ന ഷോട്ടും ഒരു ഫോട്ടോയും മാത്രമാണ് ഉള്ളത്.(ഇനി അവരുടെ ഫാന്‍സ്‌ കേറി നിരാശപെടേണ്ട എന്ന് കരുതി പറഞ്ഞതാ). പിന്നെ ഇടയ്ക്കിടെ തുടര്‍ച്ച ഇല്ലാത്ത പോലെ ഒരു തോന്നല്‍ . കൂവല്‍ കാരണം തിയേറ്റര്‍ ഉടമ വെട്ടി മാറിയതാണോ അതോ എഡിറ്റ്‌ ചെയ്തു കളഞ്ഞതാണോ എന്നറിയില്ല . എടുത്തു പറയാവുന്ന ഒരു പ്രത്യേകത ഒരു കഥപാത്രത്തിനും അങ്ങനെ പ്രത്യേകിച്ചു ഒരു വ്യക്തിത്വം ഒന്നും ഇല്ല എന്നതാണ്. അതിന്റെ ഇല്ല ക്രെഡിറ്റ്‌ ഉം രവി സാറിന് മാത്രം .അവസാനമായി ദി മിഷന്‍ continues എന്ന് എഴുതി കാണിക്കുന്നുണ്ട് .എങ്ങാനും ഒരു നാലാം ഭാഗം .......? (പേടിയാകുന്നു ).പറയാന്‍ മറന്നു സൂര്യയെ കുറച്ചു പട്ടാളക്കാരുടെ കമാന്‍ഡ് എല്പ്പിക്കുനതും .അവരെ കമാന്‍ഡ് ചെയണമെങ്കില്‍ കഴിവ് തെളിയിക്കണം എന്ന് അവര്‍ (പുതിയ പട്ടാളകാര്‍ ആണെന്ന് ഓര്‍ക്കണം ) പറയുന്നതു അനുസരിച്ച് സൂര്യ അവരെ ഓടി (കയറു കേറ്റം, മതില് ചട്ടം)തോല്‍പ്പിച്ചു നേതാവകുന്നത് പഴയ തെലുങ്ക് ചിത്രങ്ങളില്‍ പോലും കാണാന്‍ പറ്റുകയില്ല

എടേ ചുരുക്കത്തില്‍ പറഞ്ഞാല്‍ .....?

ഞാന്‍ മോശമാണെന്ന് പറഞ്ഞാല്‍ ചിത്രം തകര്‍ത്തു ഓടും എന്നാണ് പണ്ടൊരു സ്നേഹിതന്‍ ഈ ബ്ലോഗില്‍ തന്നെ പറഞ്ഞത് . അങ്ങനെ ആണെങ്കില്‍ മലയാള സിനിമാ ചരിത്രത്തിലെ ഒരു ഷോലേ തന്നെ ആയേക്കും ഈ ചിത്രം !!അടുത്ത പട്ടാള ചിത്രം പ്ലാന്‍ ഉണ്ടെങ്കില്‍ മേജര്‍ രവി ദയവായി നാന പടെകര്‍ സംവിധാനം ചെയ്ത പ്രഹാര്‍ എന്ന ഹിന്ദി ചിത്രം ദയവായി ഒന്ന് കണ്ടു നോക്കു. മേജര്‍ രവിയോട് ഒരേ ഒരു കാര്യം മാത്രം പറഞ്ഞോട്ടെ താങ്കള്‍ പട്ടാളത്തില്‍ ഇരുന്നു ജനങ്ങളെ സേവിച്ചതിന് അളവറ്റ നന്ദിയുണ്ട്.എന്ന് കരുതി ഇങ്ങനെ ദ്രോഹിക്കല്ലേ പ്ലീസ്

Sunday, December 19, 2010

ദി റിട്ടേണ്‍ ഓഫ് പ്രേക്ഷകന്‍

ഹലോ ഹലോ .......

ഹലോ ആരെടെ ഈ വെളുപ്പാന്‍ കാലത്ത് ? ഉറങ്ങാന്‍ സമ്മതിക്കില്ലേ ?

എടേ ഇതു ഞാന മനസിലായില്ലേ ? പ്രേക്ഷകന്‍

അണ്ണാ നിങ്ങളോ..... ? നിങ്ങളിത് എവിടെ ? നിങ്ങള്‍ ചത്തെന്നോ സഞ്ജയന കാര്‍ഡ്‌ അടിക്കാന്‍ കൊടുത്തെന്നോ . അന്ത്യ കൂദാശ നല്കാന്‍ അച്ചനെ വിളിക്കാന്‍ പോകുന്നത് കണ്ടെന്നോ മയ്യപ്പെട്ടി ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞു എന്നും ഒക്കെയാണല്ലോ വാര്‍ത്തകള്‍ .

ഒള്ളത് തന്നേടെ ?

പിന്നെ അല്ലാതെ ബെസ്റ്റ് ആക്ടര്‍ എന്നാ ചിത്രവും കണ്ടഹാര്‍ എന്ന പടവും ഇറങ്ങിയിട്ട് ഒരന്നക്കവും ഇല്ലല്ലോ . സാധാരണ പിറ്റേന്ന് സാധനം വരുന്നതാണല്ലോ.സത്യം പറ നിങ്ങളെ സൂപ്പര്‍താര ആരാധകന്മാര്‍ വിരട്ടി അല്ലെ ?

എടേ സംഗതി നിസാരം ഇതൊക്കെ നടക്കുന്നെങ്കിലും പച്ചരി വാങ്ങുന്നത് ഇപ്പോളത്തെ മലയാളികളുടെ കുലത്തൊഴില്‍ ആയ സോഫ്റ്റ്‌വെയര്‍ കൂലിപണി ചെയയ്താണ് എന്ന് വിനയ പൂര്‍വ്വം അറിയിച്ചു കൊള്ളട്ടെ. ഒരു പുഞ്ച ലോയിഡ് (സംഗതി കേരളത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഹിന്ദിക്കാരെ കൂട്ടമായി ഇറക്കുമതി ചെയ്തു പണിയെടുപ്പിക്കുന്ന ഒരു സ്ഥാപനം ആണ് ) മോഡല്‍ പണിക്കായി ഒന്നര ആഴ്ച യൂറോപ്പില്‍ ആയിരുന്നു അനിയാ.

ഛെ നശിപ്പിച്ചു എന്നിട്ടാണോ നിങ്ങള്‍ ഇങ്ങനെ പറയുന്നത് ? കലക്കണ്ടേ? യാത്ര വിവരണം,ചിത്രങ്ങള്‍,ചരിത്രം ഭൂമിശാസ്ത്രം.......... അങ്ങനെ ഒരു വര്‍ഷത്തേക്ക് ഓടാനുള്ള വക ആയില്ലേ .അല്ലെങ്കില്‍ തന്നെ വലിയ വലിയ ബ്ലോഗര്‍മാര്‍ക്ക് പോലും writers ബ്ലോക്ക്‌ വന്നിരിക്കുന്ന കാലം ..

അനിയാ ഒന്ന് രണ്ടു കാര്യങ്ങള്‍ പറഞ്ഞോട്ടെ ഈ സംഗതി സിനിമയെ കുറിച്ച് എന്റെ അഭിപ്രായങ്ങള്‍ പറയാന്‍ ഉള്ള സാധനം അല്ലെ? അവിടെ എന്തോന്ന് യാത്ര വിവരണം ? പിന്നെ സിനിമ കാണാന്‍ താല്പര്യം ഉള്ളിടതോള്ളം അഭിപ്രായം പറയാന്‍ വലിയ പാടൊന്നും ഇല്ല. പിന്നെ അനിയാ അടിസ്ഥാനപരമായി ഒരു തൊഴിലാളി ആയ എന്നെ നീ പിടിച്ചു ഒരുമാതിരി പ്രൊജക്റ്റ്‌ മാനേജരെ സോപ്പ് ഇട്ടു ഒരു ഓവര്‍സീസ് സങ്കടിപ്പിച്ചു അവിടെ പോയി കുറച്ചു കാലം വെള്ളമടിച്ചു,കറങ്ങിനടന്ന് ഡൂക്കിലി മുട്ടായിയും സ്പ്രേയും വാങ്ങി വരുന്ന കൂറ മലയാളി അക്കരുതെ . അവിടെ നല്ല പണിയുണ്ടായിരുന്നു ഒന്നര ആഴ്ച പോയത് അറിഞ്ഞില്ല.പിന്നെ യാത്ര വിവരണം .. അതൊക്കെ എഴുതാന്‍ ഈ ബൂലോകത്തെ പിഞ്ചു കുഞ്ഞുങ്ങള്‍ ഒത്തിരി ഉണ്ടല്ലോ . അവര് കലക്കട്ടെ ....

എന്നാലും ഒരു വാക്ക് പറഞില്ലല്ലോ ?

അനിയാ സംഗതി കുറച്ചു പെട്ടന്നായിരുന്നു . മാത്രമല്ല ഈ കാലത്ത് ഇടയിക്ക് കണ്ട ചില നല്ല ഹിന്ദി ഓഫ്‌ ബീറ്റ് ചിത്രങ്ങളെ കുറിച്ച് എഴുതണം എന്ന് ഉണ്ടായിരുന്നു . പണ്ടാരാണ്ടോ പറഞ്ഞത് പോലെ നിലത്തു നിന്നിട്ട് വേണ്ടേ അഭ്യാസം ഇറക്കാന്‍ അനിയാ . അത്രക്ക് പണിയായിരുന്നു . എന്ന് രാവിലെ വന്നു ഇറങ്ങിയേ ഉള്ളു . ഒരു ദിവസത്തെ ഉറക്കം പെന്‍ഡിംഗ് . അത് ഒന്ന് തീര്‍ത്തിട്ട് നല്ലേ മുതല്‍ സജീവം ആയേക്കാം .ചുരുക്കമാ സോന്നാല്‍ മലയാളികളുടെ അവസാന പ്രതീക്ഷ ആയ യൂണിവേര്‍സല്‍ ബ്ലോഗ്ഗര്‍ പ്രേക്ഷകന്‍ നാളെമുതല്‍ സജീവം ആകുന്നു .

അണ്ണാ എപ്പോള്‍ പറഞ്ഞതെല്ലാം മനസിലായി. രോമാഞ്ചവും എന്ന് പറഞ്ഞതും സഹിച്ചു (ഒരു ദിവസത്തെ ഉറക്കം ബാക്കി ഉള്ളതല്ലേ അങ്ങനെ ഒക്കെ തോന്നും ) എന്തോന്നാണ് ഈ യൂണിവേര്‍സല്‍ ബ്ലോഗ്ഗര്‍ ? ഇതു മലയാളത്തില്‍ ഉള്ള ബ്ലോഗല്ലേ അപ്പോള്‍ യൂണിവേര്‍സല്‍ എന്നൊക്കെ പറഞ്ഞാല്‍ .... ഒരു മാതിരി ....?

അനിയാ അവസാന ദിവസം നാട്ടില്‍ എന്തൊക്കെ വിശേഷം എന്നറിയാന്‍ ഓഫീസില്‍ വെച്ച് തന്നെ നെറ്റില്‍ കേറി ഒന്ന് പരതി നോക്കി ഒരു മലയാളം പോര്‍ട്ടല്‍ കണ്ടു സത്യത്തില്‍ കണ്ണ് ബള്‍ബ്‌ ആയി പോയി അനിയാ . എന്തൊക്കെയാ അവന്മാര്‍ കാച്ചി വിടുന്നത്? എന്നിട്ട് സ്വയം വിശേഷിപ്പിക്കുനത് പത്രപ്രവര്‍ത്തകര്‍ എന്ന് ...ഭയങ്കരം .

എന്ന് വെച്ചാല്‍........ ഒന്ന് വിശദം ആക്കാമോ ?

പറയാന്‍ കുറെയുണ്ട് ഒരു ഉദാഹരണം പറഞ്ഞാല്‍ പ്രസ്തുത പോര്‍ട്ടലില്‍ മലയാളത്തിലെ നടന്‍ മോഹന്‍ലാലിനെ വിശേഷിപ്പിക്കുന്നത് യൂണിവേര്‍സല്‍ സ്റ്റാര്‍ എന്നാണ് . അദേഹം മലയാളത്തില്‍ അല്ലാതെ അഭിനയിച്ചത് വിരലില്‍ എണ്ണാവുന്ന അന്യ ഭാഷാ ചിത്രങ്ങള്‍ അതില്‍ തന്നെ വന്‍ വിജയങ്ങള്‍ എന്ന് പറയാവുന്ന ഏതെങ്കിലും ഒക്കെ ഉണ്ടോ എന്ന് സംശയം.മലയാളം എന്ന ഇട്ടാ വട്ടത്തു കുറച്ചു കാലം മുന്‍പ് നല്ല ചിത്രങ്ങളില്‍ അഭിനയിച്ചിരുന്ന ഒരു നടനെ കേറി ഇങ്ങനെ ഒക്കെ വിശേഷിപ്പികുന്നതിന്റെ പേര് പത്രപ്രവര്‍ത്തനം എന്നല്ല .(എന്തെന്ന് പറയുന്നില്ല ) കണ്ടഹരിന്റെ കുഴല്‍ ഊതു വേറെ.മോഹന്‍ ലാലിന്റെയോ അമിതബിന്റെയോ ആരാധകര്‍ വേണ്ട സുമലതയുടെ മാത്രം ആരാധകര്‍ കേറിയാല്‍ മാത്രം മതി കണ്ടഹാര്‍ എന്ന പത്തു പതിനഞ്ചു കോടി ചെലവാക്കി എടുത്ത ചിത്രം ഒരു മെഗാ വിജയം ആയി മാറാന്‍ എന്ന് വരെ കാച്ചിയിട്ടുണ്ട് (എന്നിട്ട് ഇവനൊക്കെ ചെയ്യുന്നത് പത്ര പ്രവര്‍ത്തനം ആണ് പോലും.അനിയാ പിമ്പുകള്‍ എന്ന് പറയപ്പെടുന്നവര്‍ ചെയുന്നത് എത്രയോ മാന്യമായ പണി !!! ).

അപ്പോള്‍ പറഞ്ഞു വന്നത് ഇങ്ങനെ ഒക്കെ ആള്‍ക്കാരെ വിശേഷിപ്പിക്കാമെങ്കില്‍ പറയാമെങ്കില്‍ എനിക്കെന്താ യൂണിവേര്‍സല്‍ ബ്ലോഗ്ഗര്‍ എന്ന് സ്വയം വിശേഷിപ്പിചൂടെ അനിയാ ? വേറെ ആരും പറയാത്തത് കൊണ്ട് ഞാന്‍ ഒരു തുടക്കം ഇട്ടു കൊടുക്കുന്നു എന്ന് മാത്രം .ആരെങ്കിലും ഒന്ന് ഉത്സഹിക്കണ്ടേ ..? യേത് ?

വേണം വേണം .. അപ്പോള്‍ ഇനി മുതല്‍ സജീവം അകുകല്ലേ ?

ആകുന്നോന്നോ ? എപ്പോള്‍ ആയെന്നു ചോദിച്ചാല്‍ മതി . തിരുവന്തപുരത്തെ സിനിമാശാലകളെ പ്രകമ്പനം കൊള്ളിക്കാന്‍ ഇതാ യൂണിവേര്‍സല്‍ ബ്ലോഗ്ഗര്‍ പ്രേക്ഷകന്‍ ഒരു കൊടുംകാറ്റായി ആഞ്ഞടിക്കുന്നു നാളെ മുതല്‍ ..........

എന്റെ അമ്മോ മതിയേ പ്ലീസ് .....................

Tuesday, December 7, 2010

രക്ത ചരിത്രം (Raktha Charithram)

"എടേ നീ ഇന്നലെ അഗൈന്‍ കാസര്‍കോട്‌ കാദര്‍ ഭായ് കാണാന്‍ പോണെന്ന് പറഞ്ഞിട്ട് കണ്ടോ ?"

"ഇല്ല അണ്ണാ, തിയറ്ററിന്റെ മുന്നില്‍ വണ്ടി കൊണ്ട് നിറുത്തുകയും,പോസ്റ്ററില്‍ ജഗദീഷ് മുപ്പത്തിരണ്ട് പല്ലും കാണിച്ചു ഇളിച്ചു എന്നെ പേടിപ്പിച്ചു . ജീവനും കൊണ്ട് ഞാന്‍ ഓടിയതാ . ഓട്ടം പോയി നിന്നത് രക്ത ചരിത്രം കളിക്കണ തിയറ്ററില്‍"

"നന്നായി ചെല്ലാ , കാദര്‍ ഭായുടെ കയ്യില്‍ നിന്നും നിന്നെ ദൈവം രക്ഷിച്ചു എന്ന് കരുതിയാല്‍ മതി. രക്ത ചരിത്രം , റാം ഗോപാല്‍ വര്‍മ്മയുടെ അല്ലെടെ പടം ? "

"തന്നെ, തന്നെ "

"നിന്നെ കഴിഞ്ഞ ആഴ്ച്ച ഡല്‍ഹിക്ക് കെട്ടിയേടുത്തപ്പോ നീ ഇതിന്റെ ഒന്നാം ഭാഗം കണ്ടതല്ലേ?"

"അത് ഹിന്ദി അണ്ണാ, ഹിന്ദിയിലും തെലുങ്കിലും സംഭവം രണ്ട് പാര്‍ട്ടായിട്ടാണ് ഇറക്കിയിരിക്കുന്നത് . ഇന്നലെ ഞാന്‍ കണ്ടത് തമിഴാ. ഒറ്റ പടത്തില്‍ കഥ തീരും "

"തന്നെ ? എന്നിട്ട് എങ്ങനെ ഉണ്ടടെ പടം ?"

"അണ്ണാ ഒറ്റയടിക്ക് പറഞ്ഞാല്‍ സൂര്യയുടെ പടം . അതാണ്‌ സംഭവം . പടം തുടങ്ങി കുറച്ചു കഴിഞ്ഞാണ് സൂര്യ സ്ക്രീനില്‍ വരുന്നത്. പക്ഷെ വരുന്ന സെക്കണ്ട് തൊട്ടു ഒരു ഒന്നൊന്നര ഞെരിപ്പാണ്. "

"വിവേക് ഒബ്രായി ഇല്ലെടെ പടത്തില്‍ ?"

"ഉണ്ട് അണ്ണാ . വിവേകും നന്നായിട്ടുണ്ട് . പക്ഷെ വിവേകിന്റെ ശരിക്കുള്ള അഭിനയവും അറിയണമെങ്കില്‍ ഹിന്ദിയോ തെലുങ്കോ ഒന്നാം ഭാഗം കൂടി കാണണം . ഹിന്ദിയില്‍ ഒന്നാം ഭാഗം വിവേക് അവതരിപ്പിക്കുന്ന പ്രതാപ് രവിയുടെ ഉയര്‍ച്ചയുടെ കഥയാണ്. രണ്ടാം ഭാഗം പരതാപ് രവിയുടെ ശത്രുവായ സൂര്യ അവതരിപ്പിക്കുന്ന സൂര്യയുടെ ഉയര്‍ച്ചയും , പ്രതാപ്‌ രവിയുടെ വീഴ്ച്ചയും ആണ് കഥ. തമിഴില്‍ പ്രതാപ് രവിയുടെ വളര്‍ച്ച തമിഴില്‍ പെട്ടെന്ന് കാണിച്ചിട്ട് കഥ സൂര്യയില്‍ നിന്നും നേരെ അങ്ങ് തുടങ്ങും. അതുകൊണ്ട് വിവേക് തമിഴില്‍ ഒരു വില്ലന്‍ മാത്രമായി ഒതുങ്ങി. എങ്കിലും വിവേക് കൊടുത്ത വേഷം മോശമാക്കി എന്ന് ആരും പറയില്ല."

"ശരി , പടത്തിന്റെ ബാക്കി കാര്യങ്ങള്‍ പറ "

"കഥാപാത്രങ്ങളുടെ വ്യക്തിത്വം അങ്ങനെ വല്യ ഭാരിച്ച കാര്യങ്ങള്‍ ഒന്നും തലയില്‍ എടുത്തു വെയ്ക്കാതെ , പ്രതികാരം എന്ന ഒരൊറ്റ വികാരത്തില്‍ പിടിച്ചു , ഇനി എന്തും സംഭവിക്കും എന്ന് പ്രേക്ഷകന് മുന്‍പേ മനസിലാവുന്ന കഥയാണെങ്കില്‍ കൂടി അവരെ പിടിച്ചിരുത്താന്‍ റാം ഗോപാല്‍ വര്‍മ്മയ്ക്ക് കഴിഞ്ഞിട്ടുണ്ട് "

"അപ്പൊ കഥയില്‍ സസ്പെന്‍സ് ഒന്നും ഇല്ലേ ?"

"കുടുമ്പ കഥ എന്ന് എഴുതി കാണിച്ചിട്ട് അതില്‍ വരെ മസ്റ്റ് ആയിട്ട് സസ്പെന്‍സും ട്വിസ്റ്റും വേണം എന്ന് അനുശാസിക്കുന്ന ബി ഉണ്ണികൃഷ്ണന്‍ സ്കൂളില്‍ വര്‍മ്മ പഠിച്ചിട്ടില്ല അണ്ണാ."

"അതിനിത് പ്രതികാര കഥ അല്ലേടെ? കുടുമ്പ കഥ അല്ലല്ലോ?"

"ഓ ...ഞാന്‍ ഒരു ഉപമ പറഞ്ഞതാ . ക്ഷമി . യഥാര്‍ഥത്തില്‍ നടന്ന സംഭവങ്ങളുമായി വളരെ അടുത്തു ബന്ധമുള്ള കഥയില്‍ വല്യ ട്വിസ്റ്റിനും, സസ്പെന്‍സിനും ഒന്നും വകുപ്പില്ല അണ്ണാ . പക്ഷെ പടം നമ്മളെ ബോറടിപ്പിക്കില്ല "

"ശരി , സൂര്യ കലക്കി, വിവേക് കൊല്ലം, ബാക്കിയുള്ളവരോ ?"

"സൂര്യയുടെ ഭാര്യയായി പ്രിയമണിക്കും , വിവേകിന്റെ ഭാര്യയി രാധികാ ആപ്ട്ടെക്കും കാര്യമായി ഒന്നും ചെയ്യാനില്ല. എങ്കിലും അവരുടെ ജോലി അവര്‍ വൃത്തിയായി ചെയ്തിട്ടുണ്ട് . ചെറിയ ചെറിയ റോളുകളില്‍ വരുന്ന ബാക്കിയുള്ള നടി നടന്മാരും അങ്ങനെ തന്നെ . പിന്നെ പറയുമ്പോള്‍ എല്ലാം പറയണമല്ലോ അണ്ണാ , നല്ല അഭിനയം ഇഷ്ടമുള്ളവര്‍ എങ്ങനെയെങ്കിലും ഹിന്ദിയോ തെലുങ്കോ ഫസ്റ്റ് പാര്‍ട്ട് കാണാന്‍ നോക്കിയാല്‍ കൊള്ളാം. അതിലെ വില്ലന്‍ അഭിമന്യു സിംഗ് , എന്നാ പൊളപ്പന്‍ അഭിനമായിരുന്നെന്നോ ?"

"അതിനി ഡി വീ ഡി ഇറങ്ങട്ടെ . എന്നിട്ട് കാണാം . നീ ഇപ്പൊ തമിഴിന്റെ കാര്യം പറ .

അപ്പൊ പടം കൊല്ലം, അല്ലെ?"

"എനിക്കിഷ്ട്ടപ്പെട്ടു അണ്ണാ. പിന്നെ ആകെ ഉള്ള ഒരു പരാതി അതിന്റെ ക്യാമറാ മാനോടാണ് . റാം ഗോപാല്‍ വര്‍മയുടെ ഇഷ്ടം കണക്കാക്കിയാവും പുള്ളി അതങ്ങനെ ചെയ്തത് . പക്ഷെ ചില സീനുകളില്‍ ക്യാമറ ശരിക്കും തല കുത്തി നില്‍ക്കുന്നത് കണ്ടാല്‍ ഷാജി കൈലാസ് പടങ്ങളുടെ ഓര്‍മ്മ വന്നു നമ്മള്‍ കിടുങ്ങി പോകും അണ്ണാ ."

"ചില സീനുകള്‍ അല്ലെ ഉള്ളു, അത് പോട്ടെ . ബാക്കി പടം കൊള്ളാം , അല്ലേടെ ?"

"എനിക്കിഷ്ടപ്പെട്ടു അണ്ണാ "

"നന്നായിട്ടിരി, കാദര്‍ ഭായിക്ക് പകരം ഇത് പോയി കണ്ട കണക്കുള്ള പുത്തി ഈശ്വരന്‍ ഇനിയും നിനക്ക് തോന്നിക്കട്ട്"

"നടക്കുമെന്ന് തോന്നുന്നില്ല അണ്ണാ ...ഞാനിപ്പോ ഇന്ന് സെക്കണ്ട് ഷോയ്ക്ക് കാദര്‍ ഭായിക്കുള്ള ടിക്കെറ്റ് ബുക്ക് ചെയ്തിട്ട് വരുന്ന വഴിയാ "

"ഈ പടത്തിനും ബുക്കിങ്ങാ ? നീ ശരിയാവൂലടെ . മാനത്തൂടി പോണ എട്ടിന്റെ പണി ബുക്ക് ചെയ്തു വാങ്ങിക്കുന്ന നിന്നെയൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല . എങ്കിലും , ഇന്ന് സെക്കണ്ട് ഷോ ഹൃദയ സ്തംഭനം , മാനസിക വിഭ്രാന്തി ഇതൊന്നും കൂടാതെ നീ കടന്നു പോണേ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കാം "

Saturday, December 4, 2010

സഹസ്രം (Sahasram)

മഹാ അത്ഭുതം അണ്ണാ മഹാ അത്ഭുതം

എന്താടെ എത്ര അത്ഭുതം? കേരള പോലീസ് ഹെല്‍മറ്റ് പിടിത്തം നിര്‍ത്തി കള്ളന്മാരെ പിടിച്ചു തുടങ്ങിയോ?

ഛീ എവിടുന്നു ? സിനിമ കാര്യം പറയുമ്പോള്‍ അണ്ണന്‍ ഇതെന്തോന്ന് ഒരുമാതിരി വര്‍ത്തമാനം ?

ശരി ഇതു പടം കണ്ടത് ? ബെസ്റ്റ് ആക്ടര്‍ ഇറങ്ങിയോടെ? കണ്ടഹാര്‍ ....?

ചുമ്മാതിരി അണ്ണാ ഇതു അതൊന്നുമല്ല . സുരേഷ് ഗോപി , ബാലാ എന്നിവര്‍ അഭിനയിച്ച ഒരു കുറ്റാന്വേഷണ ചിത്രമാ ഞാന്‍ കണ്ടത് .

സുരേഷ് ഗോപി , ബാല , കുറ്റാന്വേഷണം ..... ഐയ്യോ (ഡിം)

അണ്ണാ കണ്ണ് തുറക്ക് എന്ത് പറ്റി..

എടാ മഹാ പാപി ... നീ ആ റിംഗ് ടോണ്‍ സീ ഡി എടുത്തു കണ്ടു അല്ലെ ......

അല്ല അണ്ണാ ഇതു പുതിയ പടം സഹസ്രം ... ഇറങ്ങിയത്‌ അറിഞ്ഞില്ലേ.

എടേ നിന്റെ ചങ്കൂറ്റം സമ്മതിക്കാതെ വയ്യ കന്യാകുമാരി എക്സ്പ്രസ്സ്‌ ഉം സദ്‌ഗമയയും ഒക്കെ കണ്ടിട്ടും നീ പിന്നെയും ഇതിനൊക്കെ കേറുന്നല്ലോ!!! ഭയങ്കരം തന്നെ . ശരി എന്തായാലും കണ്ടതല്ലേ പറ കേള്‍ക്കട്ടെ വിശേഷങ്ങള്‍ .

ഡോക്ടര്‍ ജനാര്‍ദ്ദനന്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തൃലോക് productions ആണ് ചിത്രം നിര്‍മ്മിചിരിക്കുനത് . അഭിനയിക്കുന്നത് സുരേഷ് ഗോപി,ബാല,കാതല്‍ സന്ധ്യ,സരയു,ലക്ഷ്മി ഗോപാല സ്വാമി , ജഗതി,റിസ ബാവ,മധു,കൊച്ചു പ്രേമന്‍,കോട്ടയം നസീര്‍,സുരേഷ് കൃഷ്ണ,ഇന്ദ്രന്‍സ്,കൊല്ലം തുളസി മുതലായവരാണ് ,സംഗീതം ജയചന്ദ്രന്‍.

ഇങ്ങനെ വലിച്ചു നീട്ടണ്ട. നിന്‍റെ കാശു പോയി എന്ന് പറഞ്ഞാല്‍ പോരെ .

തോക്കില്‍ കേറി വെടി വെക്കല്ലേ അണ്ണാ കഥയെ പറ്റി കൂടെ ഒന്ന് പറഞ്ഞോട്ടെ.

ശരി പോരട്ടെ

മയക്കു മരുന്നിനു അടിമയെങ്കിലും പ്രതിഭാശാലിയായ ആര്‍ട്ട്‌ ഡയറക്ടര്‍ വൈശാഖന്‍ (ബാല).ഉയര്‍ന്നു വരുന്ന വില്ലന്‍ നടനും മന്ത്രീ പുത്രനും അയ സുധീപ് (സുരേഷ് കൃഷ്ണ ).വൈശാഖന്‍ ന്‍റെ കാമുകിയും നടിയുമായ യമുനയുടെ (സരയു) ആത്മഹത്യക്ക് ഉത്തരവാദി സ്ത്രീ ലമ്പടനായ സുധീപ് ആണെന്ന കാരണം കൊണ്ട് വൈ ശാ ഖന് സുധീപിനോട് കടുത്ത ശത്രുത ഉണ്ട്.പലപ്പോഴും ഇവര്‍ തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടാകാറുണ്ട്.ഏവര്‍ക്കും രണ്ടു പേരുമായും അടുപ്പമുള്ള production controller (ജഗതി) പലപ്പോഴും പ്രശ്നങ്ങള്‍ വഷളാകാതെ നോക്കുന്നത് .അങ്ങനെ ഇരിക്കെ ഇവര്‍ എല്ലാരും ഒരുമിച്ചു ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പണി തുടങ്ങുന്നു.നിര്‍മാതാവ് (കൊച്ചു പ്രേമന്‍ )സംവിധായകന്‍ (കോട്ടയം നസീര്‍ ). ചിത്രത്തിന്റെ പേര് യക്ഷി അമ്പലം.പൊളിച്ചു ഒരു സൂപ്പര്‍ speciality ഹോസ്പിറ്റല്‍ ഉണ്ടാക്കാനായി മാറ്റി വെച്ചിരിക്കുന്ന മനശാസ്ത്ര വിദഗ്തയായ ഡോക്ടര്‍ (ലക്ഷ്മി ഗോപാലസ്വാമി )ടെ പഴയ ഒരു മനയില്‍ വെച്ചാണ്‌ ഷൂട്ടിംഗ് പ്ലാന്‍ ചെയ്യുന്നത് ഡോക്റെരുടെ അച്ഛനായി റിസ ബാവ അഭിനയിക്കുന്നു.ദുര്‍മരണങ്ങള്‍ നടന്ന ഒരു ഇല്ലം ആണ് ഇതു.സെറ്റിന്റെ പണിക്കായി ആദ്യമേ എവിടെ എത്തുന്ന വൈശാഖന് അവിടെ പ്രേതസാന്നിധ്യം ഉള്ളതായി തോന്നുന്നു.അടുപ്പം ഉള്ളവരോട് പറയുന്നു എങ്കിലും മയക്കു മരുന്ന് ഉപയോഗിക്കുമ്പോള്‍ ഉള്ള തോന്നലുകളായി അവയെ എല്ലാരും തള്ളി കളയുന്നു.നായികയായി വരുന്ന പുതുമുഖം സുപ്രിയ (കാതല്‍ സന്ധ്യ) വൈശാഖന്‍റെ അസ്വസ്ഥതകള്‍ക്കു ആക്കം കൂടുന്നു.ഒടുവില്‍ സുധീപുമായി നല്ലൊരു വഴക്ക് കഴിഞ്ഞു ചിത്രത്തില്‍ നിന്നു പുറം തള്ളപ്പെട്ട ദിവസം രാത്രി ഷൂട്ടിംഗ് നിടയില്‍ കറന്റ്‌ പോകുന്ന ഒരു ചെറിയ ഇടവേളയില്‍ സുധീപ് അജ് ഞാതന്‍ അയ ഒരാളുടെ കുത്തേറ്റു മരിക്കുന്നു.സ്വാഭാവികമായും സംശയം വൈശാഖനെ.പോലീസ് വൈശാഖനെ അറസ്റ്റ് ചെയുന്നു.കേസ് അന്വേഷിക്കാനായി വിഷ്ണു സഹസ്രനാമം ഐ പി എസ് (സുരേഷ് ഗോപി ) എത്തുന്നു.കേസ് അന്വേഷണവും അതിന്റെ പരിണാമവും ആണ് കഥയുടെ പിന്നീടുള്ള ഭാഗം.

കേട്ടിട്ട് സുരേഷ് ഗോപിയുടെ സ്ഥിരം വളിപ്പ് പടം പോലെ ഉണ്ടല്ലോ. സഹിക്കമോടെ ?

അണ്ണാ ഇതാണ് ഞാന്‍ നേരത്തെ പറഞ്ഞ അത്ഭുതം. ഈ മാസം മാത്രം ഇറങ്ങിയ കുറെ ത്രില്ലര്‍ ചിത്രങ്ങള്‍ (അഥവാ അങ്ങനെ അവകാശപ്പെടുന്നവ ) കണ്ടു പണ്ടാരം അടങ്ങിയ മനുഷ്യനാണ് ഞാന്‍.ഒരു പ്രതീക്ഷയും ഇല്ലാതെ ഈ ബ്ലോഗിനെയും പ്രാകിയാണ് ഞാന്‍ പടത്തിനു കയറിയത്.ഇടവേള വരെ കുഴപ്പം ഇല്ലാതെ പോയ പടം കണ്ടപ്പോള്‍ എനിക്ക് സത്യമായും സങ്കടം വന്നു രണ്ടാം പകുതിയില്‍ ഇതു മൊത്തം നശിപ്പിക്കും എന്നോര്‍ത്ത്.പിന്നെ മലയാള സിനിമയുടെ ഇപ്പോളത്തെ അവസ്ഥ വെച്ചിട്ട് (അതും സുരേഷ് ഗോപി , ബാല എന്നിവര്‍ അഭിനയിക്കുന്ന ഒരു ചിത്രത്തില്‍ നിന്നു ) നല്ല ഒരു ഒന്നാം പകുതിയേ വലിയ കാര്യം .ബാക്കി ഇങ്ങനെ നശിപ്പിക്കും എന്ന് നോക്കാനാണ് ഇടവേള കഴിഞ്ഞു അകത്തു കേറിയത്‌ , അത്ഭുതം !!!! എന്‍റെ എല്ലാ പ്രതീക്ഷകളും തെറ്റിച്ചു കൊണ്ട് പടം വൃത്തിയായി അവസാനിച്ചു .സത്യമായും എനിക്ക് വിശ്വാസം വരുന്നില്ല. ഞാന്‍ ഉറങ്ങി പോയിട്ട് ഒരു നല്ല ചിത്രം സ്വപ്നം കണ്ടതാണോ എന്ന് വരെ എന്നിക്ക് സംശയം ഉണ്ട്.

നീ ചുമ്മാ തമാശ പറയല്ലേ .. പിന്നെ ... നല്ല ചിത്രം

അണ്ണാ സത്യം.സംവിധായകന്‍റെ കലയാണ് സിനിമ എന്ന് പറയുന്നത് സത്യം. ഇതിന്‍റെ സംവിധാനവും കഥ തിര ക്കഥ എന്നിവ ചെയ്ത ഡോക്ടര്‍ ജനാര്‍ദ്ദനന്‍ ആണ് ഈ ചിത്രത്തിലെ താരം.എല്ലാ അഭിനേതാക്കളും നന്നായി.സുരേഷ് ഗോപി വരുന്നതോടെ സ്ഥിരം അമിതാഭിനയതിന്റെ ഒരു സ്ഥിരം പ്രകടനം ആണ് പ്രതീക്ഷിച്ചത്.വളരെ വൃത്തിയായി അദേഹം തന്‍റെ കഥാപാത്രത്തെ അവതരിപ്പിച്ചു.(ഞെട്ടി !!!) ബാല , കാതല്‍ സന്ധ്യ, അങ്ങനെ എല്ലാരും എന്തിനു നിര്‍മാതാവായി അഭിനയിക്കുന്ന കൊച്ചു പ്രേമന്‍ വരെ നന്നായിട്ടുണ്ട് എന്ന് പറയുമ്പോള്‍ ഒരു ക്യാമറക്ക് മുന്നിലും പിന്നിലും ഉള്ളവരുടെ ഒരു നല്ല ടീം വര്‍ക്ക്‌ ആണ് ഈ ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്‌.

അപ്പോള്‍ ഒരു കുറ്റവും പറയാനില്ലേ ...

എന്നിക്ക് ഒരു നല്ല കുറ്റാന്വേഷണ ചിത്രം കണ്ടതായാണ് തോന്നിയത് .ഒരു പ്രേത കഥയും കുറ്റാന്വേഷണ കഥയും നന്നായി സംയോജിപ്പിച്ചിരിക്കുന്നു എന്നിടത്താണ് തിരകഥകൃത്ത് എന്ന നിലയില്‍ ശ്രീ ജനാര്‍ദ്ദനന്‍ വിജയിക്കുന്നത്.(കുറെ കഴിയുമ്പോള്‍ ഏതെങ്കിലും ഒന്ന് ഇല്ലാതാകുകയും മറ്റേതില്‍ ഫോക്കസ് എത്തുകയും ചെയ്യും എന്നാണ് ഞാന്‍ കരുതിയത്‌ ).പിന്നെ ഇതില്‍ കാതല്‍ സന്ധ്യയുടെ ഒരു നൃത്ത രംഗം ഉണ്ട് മണിച്ചിത്ര താഴിലെ ശോഭനക്ക് പഠിക്കുവാണോ എന്ന് തോന്നിപ്പിക്കുന്ന കുറെ രംഗങ്ങള്‍ അതിലുണ്ട് .ഈ ചിത്രത്തിലുള്ള ഏക കല്ല്‌കടി ആയി എന്നിക്ക് തോന്നിയത് ആ രണ്ടോ മൂന്നോ മിനിട്ടുകളാണ്.ഇത്ര അധികം കഥാപത്രങ്ങള്‍ ഉണ്ടായിട്ടും അനാവശ്യമായ ഒരൊറ്റ കഥാപാത്രം പോലും ഓര്‍മയില്‍ വരുന്നില്ല എന്നത് പ്രത്യേകം പറയേണ്ട ഒന്നാണ് എന്ന് എനിക്ക് തോന്നുന്നു.കഥയിലെ twsit കള്‍ നന്നായി അവതരിപ്പിച്ചിട്ടുണ്ട് .നല്ല ഒരു അവസാനവും കൂടിയാകുമ്പോള്‍ ഒരു നല്ല ചിത്രം എന്ന് ഈ ചിത്രത്തെ നിസംശയം പറയാവുന്നതാണ് .

എന്നാലും പിന്നെ ....

അണ്ണാ, സുരേഷ് ഗോപിയും ബാലയും ഒക്കെ കുറെ കാലമായി അഭിനയിച്ചു തള്ളുന്ന പടങ്ങള്‍ വെച്ച് നോക്കിയാല്‍ ഇതിനു ഉയിര് പേടിയുള്ള ജനങ്ങള്‍ കേറാന്‍ സാധ്യത കുറവാണു.(പോരാത്തതിനു ബുദ്ധി ജീവികളായ മലയാളികള്‍ സൂപ്പര്‍ താരങ്ങള്‍ അഭിനയിക്കാത്ത ചിത്രങ്ങള്‍ ആണെങ്കില്‍ ഏറ്റവും കുറഞ്ഞത്‌ ഒരു ബെന്‍ഹര്‍ എങ്കിലും അല്ലെങ്കില്‍ സഹിക്കില്ല !!) എങ്കിലും ഒരു നല്ല ചിത്രത്തെ നല്ലത് എന്ന് പറയാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ എന്തിന്നാ ഈ സമയം മിനക്കെടുതുന്നത് .

അപ്പോള്‍ ചുരുക്കത്തില്‍ പറഞ്ഞാല്‍ .

ഈ വര്‍ഷം ഇതു വരെ ഇറങ്ങിയ മലയാള ചിത്രങ്ങളില്‍ ഏറ്റവും നല്ലത് എന്ന് എനിക്ക് തോന്നിയ ചിത്രം. അല്ലെങ്കില്‍ വേണ്ട , അങ്ങനെ പറഞ്ഞാല്‍ സൂപ്പര്‍താര ആരാധകന്മാര്‍ക്ക് വിഷമം ആയാലോ.ഒത്തിരി നാളുകള്‍ക്ക് ശേഷം മലയാളത്തില്‍ ഇറങ്ങിയ നല്ലൊരു കുറ്റാന്വേഷണ ചിത്രം.