Thursday, December 30, 2010

ബെസ്റ്റ് ആക്ടര്‍ (best actor )

അണ്ണാ എന്ന് ആശുപത്രിയില്‍ നിന്നിറങ്ങി ?

ഇന്നലെ ഇറങ്ങിയെടെ. എന്നി മരുന്ന് മാത്രം കഴിച്ചാല്‍ മതി എന്നാ പറഞ്ഞേ .

പക്ഷെ അണ്ണാ നിങ്ങള്‍ ബെസ്റ്റ് ആക്ടര്‍ എന്ന ചിത്രത്തിന്റെ റിവ്യൂ ഇട്ടില്ല എന്ന് പറഞ്ഞു എവിടെ ഓരോരുത്തന്മാര്‍ പരാതി,പരിഭവം,പുച്ഛം,പരിഹാസം എങ്ങനെ നവരസങ്ങള്‍ എടുത്തു വീശുവാണല്ലോ.

അനിയാ ഈ വര്‍ഷം ഈ സാധനം തുടങ്ങിയതിനു ശേഷം ഒരു വിധം എല്ലാ മലയാള സിനിമകളും കണ്ടു അഭിപ്രായം എഴുതിയ ഒരാളാണ് ഞാന്‍ . അഭിമാനത്തോടെ പറയട്ടെ പ്രൊഫഷണല്‍ അയ (കാശുണ്ടാക്കുന്ന എന്നര്‍ഥം ) പോര്‍ട്ടലുകള്‍ അല്ലാതെ ഈ വര്‍ഷം ഈ ബ്ലോഗില്‍ പറഞ്ഞ അത്രയും ചിത്രങ്ങള്‍ വേറെ ഒരു ബ്ലോഗിലും എഴുതപ്പെട്ടിടില്ല. പൊന്നാനിയ, ഈ കാലും നീട്ടിയിരുന്നു രണ്ടു വരി കമന്റ്‌ എഴുതുന്നത്‌ പോലെയല്ല ഈ പരിപാടി എന്നാണ് എന്റെ വിശ്വാസം.എന്ത് കൊണ്ട് രണ്ടാഴ്ച മിണ്ടാതിരുന്നു എന്നതിന് കാരണം ആരോടും ബോധിപ്പിക്കേണ്ട കാര്യം എനിക്കില്ല.എങ്കില്‍ പോലും എന്ത് പറ്റി എന്ന് കമന്റ്‌കളിലൂടെ ചോദിച്ചവരോട് മറുപടി പറയേണ്ടത് എന്റെ കടമ ആണെന്ന് തോന്നിയത് കൊണ്ടാണ് അത് ചെയ്തത് .ബെസ്റ്റ് ആക്ടര്‍ എന്ന ചിത്രം കാണാന്‍ ഇന്നലെയാണ് സമയം കിട്ടിയത് (സൌകര്യവും).ഭൂമി മലയാളത്തില്‍ ഇറങ്ങുന്ന എല്ലാ മലയാള ചിത്രങ്ങളുടെയും അഭിപ്രായം എഴുതി കൊടുത്തേക്കാം എന്ന് ആരോടും വാക്ക് കൊടുത്തിട്ട് ഇല്ലാത്തതിനാല്‍ ഈ പുല്ലു എഴുതണ്ട എന്ന് പോലും തോന്നിയതാണ്.പിന്നെ വല്ലവനും പറയുന്നത് കേട്ട് തുള്ളാന്‍ നിന്നാല്‍ അതിനെ നേരം കാണൂ എന്നതിനാല്‍ ഇതങ്ങു പറയുകയാ .

ഹാ നിങ്ങള്‍ ഇങ്ങനെ കത്തി കേറാതെ വിവരം ഇല്ലാത്തവര്‍ വല്ലതും പറഞ്ഞു എന്ന് വെച്ച് . അണ്ണന്‍ കമന്റ്‌ moderation വെച്ചതിനു ശേഷം ഇവനോക്കെയും വേണ്ടേ ഒരു Job‌ satisfaction . അതിരിക്കട്ടെ പടം ഏങ്ങനെ ഉണ്ട് ?

ഈ ചിത്രത്തെ കുറിച്ച് ഇവിടത്തെ വിവിധ മാദ്യമങ്ങളില്‍ ഇതിനകം പ്രതിപാതിച്ചു കഴിഞ്ഞതാണ് . എങ്കിലും ചില അടിസ്ഥാന വിവരങ്ങള്‍ .മാര്‍ട്ടിന്‍ പ്രക്കാട് എന്ന പുതുമുഖം ആണ് ഇതിന്റെ കഥ,തിരകഥ സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത്.അഭിനയിക്കുന്നവര്‍ മമ്മൂടി,ശ്രുതി ലക്ഷ്മി (പുതു മുഖം ) , നെടുമുടിവേണു, ലാല്‍ (താടി),സലിം കുമാര്‍,ബൈജു,സുകുമാരി,കെ . പി . എസ് സി ലളിത,വിനായകന്‍ എന്നിവരാണ്‌ സംഗീതം ബിജിബാല്‍,ക്യാമറ അജയന്‍ വിന്‍സെന്റ്.

ഓ പിന്നെ ഏതൊക്കെ ഇയാള്‍ പറഞ്ഞിട്ട് വേണമല്ലോ അറിയാന്‍ . ഇങ്ങേരു കാര്യം പറ പടം എങ്ങനെ ഉണ്ട് ?

ആദ്യമായി ഇതിന്റെ സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാടിനെ ഒന്ന് അഭിനന്ദിചോട്ടെ.ഒരു പുതു മുഖ സംവിധായകന്‍ എന്ന നിലയ്ക്ക് തങ്ങള്‍ ഇതു അര്‍ഹിക്കുന്നു.പഴയ മലയാള ചിത്രങ്ങളുടെ പോസ്റ്റര്‍കളും സംഭാഷണവും കാണിച്ചു tittle കാണിക്കുന്ന രീതി തന്നെ തികച്ചും പുതുമയുള്ളതും കാണികളെ പഴയ കാലത്തേക്ക് കൊണ്ട് പോകുകയും ചെയ്യുന്നതാണ്‌ എനിക്ക് ഈ ചിത്രത്തിന് താങ്കളുടെ ഏറ്റവും വലിയ സംഭാവന ആയി തോന്നിയത് . one ലൈന്‍ കേട്ടാല്‍ പരമ കൂറ എന്ന് തോന്നിപ്പിക്കുന്ന ഒരു ആശയം ഇത്ര നന്നായി എടുക്കാന്‍ താങ്കള്‍ക്ക് ആയി എന്നിടത്താണ് . (ഈ ചിത്രം ഇറങ്ങുന്നതിനു മുന്‍പ്, സിനിമയില്‍ അഭിനയിക്കാന്‍ കൊതിച്ചു നടക്കുന്ന ഒരു സ്കൂള്‍ ടീച്ചര്‍ സിനിമയിലെ കഥാപാത്രത്തെ പറ്റി പഠിക്കാന്‍ കൊച്ചിയിലെ കൊട്ടേഷന്‍ സംഘത്തോടൊപ്പം ഒരു ഗുണ്ട ആയി അഭിനയിച്ചു,ആ സംഘത്തില്‍ ചേര്‍ന്ന് ജീവിക്കുന്ന കഥ എടുത്താല്‍ എങ്ങനെ ഇരിക്കും എന്ന് ചോദിച്ചാല്‍ മഹാ ബോര്‍ ആയിരിക്കും എന്നേ ഞാന്‍ പറയും ആയിരുന്നുള്ളു ).മലയാളത്തിനു ഒരു നല്ല സംവിധായകനെ കൂടി കിട്ടട്ടെ എന്ന് ആശംസിക്കുന്നു.തൊട്ടു പിറകെ നില്‍ക്കുന്ന സാധനം ഈ ചിത്രത്തിന്റെ ക്യാമറ ആണ്.പണി അറിയുന്ന ആള്‍ക്കാര്‍ ചെയ്തത് കൊണ്ടാകണം ഫ്രെയിംകള്‍ക്ക് അത് അര്‍ഹിക്കുന്ന മിഴിവും ഭംഗിയും ഉണ്ട് .ഒരു പുതുമുഖ സംവിധായകന്‍ എന്ന നിലയില്‍ സ്ക്രിപ്റ്റ് ലെ ചെറിയ പാളിച്ചകള്‍ നമുക്ക് മറക്കാം .

ഇനി താങ്കള്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ എന്ന് തോന്നിയിരുന്ന ചില കാര്യങ്ങള്‍ കൂടി പറഞ്ഞോട്ടെ . ഇതു എന്നെകിലും താങ്കള്‍ വായിക്കാന്‍ ഇടയായാല്‍ (അങ്ങനെ ഒരു പ്രതീക്ഷ ഒന്നും എനിക്കില്ല),വരുന്ന ചിത്രങ്ങളില്‍ ഇതിനെ അതിജീവിക്കാന്‍ താങ്കള്‍ക്ക് കഴിഞ്ഞാല്‍,ഒരു പക്ഷെ നല്ലൊരു സംവിധായകനെ മലയാളത്തിനു ലഭിച്ചേക്കും എന്നാണ് എന്റെ എളിയ അഭിപ്രായം
കുറെ കാലം മുന്‍പ് നടന്ന ഒരു സംഭവം പറയാം.ലോഹിതദാസ്‌ ഏതോ ഇന്റര്‍വ്യൂല്‍ പറഞ്ഞതാണ്‌ .അദേഹം ആദ്യ ഒന്ന് രണ്ടു നല്ല തിരകഥ എഴുതി കുറച്ചു അറിയപ്പെട്ടു വരുന്ന കാലം.ഐ വി ശശി എന്ന സംവിധായകന് വേണ്ടി മൃഗയ എന്ന തിരകഥ എഴുതി പൂര്‍ത്തിയാക്കിയ അദേഹം ഷൂട്ടിംഗ് തുടങ്ങുന്ന ദിവസം സെറ്റില്‍ എത്തിയപ്പോള്‍ ഒരു നിമിഷം ഞെട്ടിപ്പോയി !!! സംഗതി എന്താണെന്നു വെച്ചാല്‍ അദേഹത്തിന്റെ നായകന്‍ വാറുണ്ണി അതാ സുമുഖ സുന്ദരനായി ,ഷേവ് ചെയ്തു മിനുക്കിയ കവിളുകളുമായി , പിരിച്ചു വെച്ച വടിവൊത്ത കൊമ്പന്‍ മീശയുമായി , വെട്ടിത്തിളങ്ങുന്ന ഒരു ലുങ്കിയും ഉടുത്തു, പുറകിലോട്ടു ഒതുക്കത്തില്‍ ചീകി വെച്ച മുടിയുമായി (ചുരുകത്തില്‍ സുന്ദര സുകുമാരനായി !!) പുലിയെ പിടിക്കാന്‍ തയ്യാര്‍ ആയി നില്‍ക്കുന്നു!!!.ലോഹിതദാസ് കുപിതനായി എന്നും സംവിധയകനോടും നായകനോടും വഴക്കടിച്ചു വാറുണ്ണിയെ ആ ചിത്രത്തില്‍ കാണുന്ന രൂപത്തില്‍ ആക്കി എന്നുമാണ് അദേഹം പറഞ്ഞത്.മസാല /നാടകീയത ഒഴിവാക്കിയാല്‍ നമുക്ക് മനസിലാക്കാന്‍ കഴിയുന്നത്‌ തന്നെക്കാള്‍ വളരെ സീനിയര്‍ ആയ നായകന്‍, സംവിധായകന്‍ എന്നിവരോട്, അവര്‍ക്കെന്തു തോന്നും എന്ന് ആലോചിക്കാതെ തന്റെ ആശയം പറഞ്ഞു മനസിലാക്കാന്‍ സാധിച്ചു എന്നതാണ്.ഈ ഒരു ഘടകം സംവിധായകന്‍ പലപ്പോഴും വിട്ടു പോകുന്നതായി തോന്നി ഈ ചിത്രത്തില്‍ .പ്രത്യേകിച്ചു നായക കഥാപാത്രത്തിന്റെ കാര്യത്തില്‍

flexibility കുറവായ മമ്മൂടിയെ പോലെയുള്ള ഒരു നടനെ വെച്ച് ഇങ്ങനെ ഒരു ചിത്രം ചെയ്യുമ്പോള്‍ കുറഞ്ഞ പക്ഷം മേല്‍പ്പറഞ്ഞ പോലുള്ള കാര്യങ്ങളില്‍ ശ്രദിച്ചിരുന്നു എങ്കില്‍ നായക കഥാപാത്രം പലപ്പോഴും അരോചകം ആകില്ലായിരുന്നു. ട്യൂബ് ലൈറ്റ് പോലും ഇല്ലാത്ത വീട്ടില്‍ താമസിക്കുന്ന,scooter ഓടിച്ചു നടക്കുന്ന,കുടുംബവും കുട്ടിയും ഉള്ള നാട്ടിന്‍പുറത്തെ അധ്യാപകന്‍ അയ നായകന്‍ ചാന്‍സ് ചോദിയ്ക്കാന്‍ പോകുമ്പോള്‍ വര്‍ണ്ണപൊലിമ ഉള്ള വസ്ത്രങ്ങളും കൂളിംഗ്‌ ഗ്ലാസ്സും വെക്കുന്നത് മനസിലാക്കാം.പക്ഷെ നാട്ടിലൂടെ നടക്കുമ്പോളും അങ്ങനെ ചെയ്യുന്നത് എനിക്ക് അരോചകം ആയാണ് തോന്നിയത് . അങ്ങനെ ഒരാള്‍ ഉണ്ടായി കൂടെ എന്നാണ് ചോദ്യമെങ്കില്‍ സിനിമയിലെ തന്റെ റോള്‍നു വേണ്ടി കഷ്ടപ്പെടുന്നവര്‍ എല്ലാം മണ്ടന്മാര്‍ എന്ന് പറയേണ്ടി വരും പിന്നെ രണ്ടാം പകുതിയിലെ അദേഹത്തിന്റെ ഗുണ്ടാ വേഷം , അത് വെറും ഫാന്‍സി ഡ്രസ്സ്‌ ആയി പോയത് സംവിധായകന്റെ മാത്രം കുറ്റം ആണ് .കോമാളിത്തരം ഇനി മമ്മുക്കയുടെ 'കാമഡി' യിലെ സൂക്ഷ്മാഭിനയം ആണെന്ന് ഒരു നിമിഷം ഒരു ഫാനിന്റെ മുഖംമൂടി അണിഞ്ഞു സമ്മതിച്ച് കൊടുക്കാം എന്ന് വെക്കാം .പക്ഷെ ഇടയ്ക്കു, തോക്ക് വരെ കൈകാര്യം ചെയ്യുന്ന ഏഴെട്ടു തകര്‍പ്പന്‍ ഗുണ്ടകളെ മമ്മൂട്ടിയുടെ കഥാപാത്രം(കോളിഫിക്കേഷന്‍സ് :ലോക്കല്‍ സ്കൂള്‍ മാഷ്‌, ശുദ്ധന്‍, അഭിനയ മോഹം ) ഓടിച്ചിട്ട്‌ ഇടിക്കുന്നത്‌ കണ്ടപ്പോള്‍ , എന്റെ പ്രക്കാട്ടേ !!! സാഷ്ടാംഗം വീണു നമിച്ചു പോയി. ഇതിന്റെ എല്ലാം കൂടെ മമ്മൂടിയെ പോലെ ഒരു നടന്‍ ഈ കഥ പാത്രത്തെഅവതരിപ്പിക്കുക കൂടി ചെയ്യുമ്പോള്‍ അദേഹം ഫലത്തില്‍ ഒരു മിസ്‌ കാസ്റ്റ് ആയി എന്നാണ് എനിക്ക് തോന്നിയത് .

മമ്മൂടി മിസ്‌ കാസ്റ്റ് എന്നോ ? നിങ്ങള്‍ ഇന്നു ഫാന്‍സിന്റെ തല്ലു മേടിച്ചേ പോകു. എന്നാല്‍ പിന്നെ ആരു ചെയ്യണം ആയിരുന്നു ഈ റോള്‍ അത് പറ ?

അനിയാ മമ്മൂടി എന്ന നടന് വേണ്ടി മുറിച്ചു പാകപ്പെടുത്തിയ റോള്‍ വേറെ ആരു ചെയ്യണം എന്ന് പറയുന്നതില്‍ അര്‍ഥം ഇല്ല. എങ്കിലും ജയറാമിന് താഴെയുള്ള ഇതു നടനും വേണ്ട മാറ്റങ്ങളോടെ നന്നാക്കാം ആയിരുന്ന ഒരു കഥാപാത്രം ആയിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്.(ഇതു എഴുതുമ്പോള്‍ തന്നെ "അങ്ങനെ ചെയ്താല്‍ പടം കാണാന്‍ ആളെ നീ കൊണ്ടുവരുമോടാ" എന്ന മാര്‍ട്ടിന്‍ പ്രക്കാടിന്റെ ചോദ്യം എന്റെ ചെവിയില്‍ മുഴങ്ങുന്നുണ്ട് .അത് മലയാള സിനിമയുടെ ഗതി കേടാണ് മാര്‍ട്ടിന്‍ ഈ പോസ്റ്റ്‌ എഴുതുന്നവനും വയിക്കുനവരും ഒക്കെ അതില്‍ പങ്കാളികള്‍ ആണ് ) .പിന്നെ അഭിനയത്തിന്റെ കാര്യം നോക്കിയാല്‍ വേറെ ചിത്രത്തിലെ ഇന്ന നായകനെ നോക്ക് എന്നൊന്നും പറയേണ്ട ആവശ്യം ഇവിടെ ഇല്ല.ഈ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ മാത്രം നോക്കിയാല്‍ മതി.ലാല്‍, നെടുമുടി ... എന്തിനു പുതു മുഖ നായികാ പോലും തനിക്കു കിട്ടിയ വേഷം ഭംഗിയാക്കി.സംവിധയകന്‍ കുറച്ചു കൂടി മിനക്കെട്ടിരുന്നെങ്കില്‍ മമ്മൂടിയെയും ആ നിലവാരത്തിലേക്ക് കൊണ്ട് വരാമായിരുന്നു .

ഒരിക്കല്‍ കൂടി പറഞ്ഞു കൊള്ളട്ടെ.മുകളില്‍ പറഞ്ഞതൊന്നും താങ്കളെ കുറ്റപ്പെടുത്താനല്ല മറിച്ചു ആദ്യ സംരംഭം എന്ന നിലയില്‍ താങ്കള്‍ക്ക് പറ്റി എന്ന് എനിക്ക് തോന്നിയ ചില കാര്യങ്ങള്‍ താങ്കളുടെ ശ്രദ്ധയില്‍ പെടുത്തിയതാണ്. ഈ ചിത്രത്തില്‍ സ്ക്രിപ്റ്റിലെ ചെറിയ പാളിച്ചകള്‍ താങ്കള്‍ക്ക് ചിത്രം കണ്ടപ്പോള്‍ തന്നെ മനസിലായി കാണും എന്നു കരുതുന്നു .

ഇനി ഈ ചിത്രത്തിന്റെ ക്ലൈമാക്സ്‌നെ കുറിച്ച് .കിടുക്കന്‍ തകര്‍പ്പന്‍ എന്നൊക്കെയാണ് പറഞ്ഞു കേട്ടത് . പ്രേക്ഷകനെ ഒരു നിമിഷം ഒന്ന് അമ്പരപ്പിക്കുക എന്നതല്ലാതെ വേറെ എന്താണ് ഈ ക്ലൈമാക്സ്‌ കൊണ്ട് താങ്കള്‍ നേടുന്നത്?.പതിവ് പോലെ നായകന്‍ വിജയ ശ്രീ ലാളിതനായി അവസാനിപ്പിക്കുന്ന ചിത്രം.വ്യത്യസ്തമായ ഒരു അവസാനത്തെ കുറിച്ച് ചിന്തിക്കാമായിരുന്നു എന്നു പറയുന്നത് അത്യാഗ്രഹം ആണെന്നറിയാം (എന്തു ചെയാം മലയാളീ ആയി പോയി ).ശ്രീകുമാര്‍ എന്ന സംവിധായകന്റെ റോളിലേക്ക് സ്ഥിരമായി കഥാ മോഷണ ആരോപണം നേരിടുന്ന ശ്രീനിവാസന്‍ അല്ലാതെ വേറെ ആരെങ്കിലും ആകാമായിരുന്നു .( അദേഹം "ഈ കഥ പലപ്പോഴും നമ്മിലേക്ക്‌ വരുന്നതാണ് ..." തുടങ്ങിയ ഡയലോഗ് ഒക്കെ അടിക്കുമ്പോള്‍ എന്തോ പോലെ )
മാത്രമല്ല ശ്രീനിവാസന്റെ കഥാപാത്രത്തിന്റെ ഓരോ വാചകവും ആള്‍ ഒരു ഉഗ്രന്‍ ബുദ്ധിജീവിയാണ് എന്ന മട്ടിലാണ്. കഷ്ടകാലത്തിന് ശരീര ഭാഷ അതിന്റെ ഏഴയലത്ത് വരുന്നതുമില്ല. ഇനി ശരീര ഭാഷ കൊണ്ടു വരാന്‍ അദ്ദേഹം കഷ്ടപ്പെട്ട് ശ്രമിച്ച ഒരു സീനുണ്ട്. ക്ലൈമാക്സിനു തൊട്ടു മുന്‍പ് കാറില്‍ ചാരി , സിഗരറ്റും പുകച്ചു മമ്മൂട്ടിയുടെ കഥാപാത്രത്തിനോട് ഗീര്‍വാണം പറയുന്ന ആ രംഗത്തില്‍ ,സത്യത്തില്‍ ശ്രീനിവാസന്‍ പരമ ബോരായിട്ടാണ് എനിക്ക് തോന്നിയത് .പിന്നെ ബുദ്ധിജീവികളുടെ ജാഡ കാണാന്‍ സാധിച്ചില്ല എന്ന വിഷമം ആര്‍ക്കും ഈ സിനിമ കണ്ടാല്‍ ഉണ്ടാവില്ല.കാരണം നമ്മുടെ സംവിധായകന്‍ താടി രഞ്ചിത്ത് ഒരു രണ്ടോ മൂന്നോ നിമിഷം അദ്ദേഹമായി തന്നെ അഭിനയിക്കുന്നുണ്ട് ഇതില്‍.കിട്ടിയ നേരം കൊണ്ട് ഒരു രണ്ടു ലോഡ് ബൌധിക ഉപദേശങ്ങള്‍ തിയറ്ററില്‍ ഇറക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട് .നന്ദി ഗുരു നന്ദി .

അപ്പോള്‍ ചുരുക്കത്തില്‍ ......

ഇപ്പോളത്തെ മലയാള സിനിമയുടെ അവസ്ഥ വെച്ച് നോക്കിയാല്‍ കണ്ടിരിക്കാവുന്ന ചിത്രം തന്നെയാണ് ഇതു .മാനം മുട്ടുന്ന പ്രതീക്ഷകളുമായി പോയാല്‍ ചിലപ്പോള്‍ കുറച്ചു നിരാശ ആകും ഫലം .മാര്‍ട്ടിന്‍ പ്രക്കാടിന്റെ വരുന്ന ചിത്രങ്ങള്‍ ഇതിലും മികച്ചത് ആയിരിക്കട്ടെ എന്നാശംസിക്കുന്നു

18 comments:

 1. Pratheekshichathu pole thanne aayi thaangalude review. pala kaaryangalkkum ulla marupadiyum thaangal thanne koduthittumundu - (എന്തു ചെയാം മലയാളീ ആയി പോയി ) - athu kondu veruthe samayam kalayunnillaa.

  ennaalum ithu paranjotte -- ella alavalaathy chithrangaludeyum review cheyyunnathil kaaryamilla, pakshe endengilum pratheeksha unarthunna chithrangal review cheyyuka alle nallathy - quality better than quantity ennalle ....

  ReplyDelete
 2. ഇങ്ങനെ ഒരു ബ്ലോഗ്‌ എഴുതുമ്പോള് കണ്ടു കഴിഞ്ഞിട്ട് ഒരു പടം അലവലാതി ആണ് എന്ന് തീരുമാനിക്കുനതല്ലേ നല്ലത്? രാജേഷ്‌ പറഞ്ഞ പോലെ selective ആയിരുന്നെങ്കില്‍ സഹസ്രം പോലെ ഉള്ള ചിത്രങ്ങള്‍ മിസ്സ്‌ ആകില്ലേ .ശലഭം എന്നാ പടം വരെ കണ്ടു റിവ്യൂ എഴുതിയ ജയന്‍ എന്നൊരു ബ്ലോഗ്ഗര്‍ പണ്ട് ഇവിടെ ജീവിച്ചിരുന്നു .(മടുത്തു നിര്‍ത്തി )

  ReplyDelete
 3. Preshakante review illaayirunnengil jnan Sahasram kaanaanulla chance kuravaayirunnu. (Kaaryasthan, Kandahaar okke venda ennu vecha aaalanu eeyullavan).
  Endaayaalum ithu nirutharuthe please. Thaangalude abhipraayangalodu palappozhum yojikkaan pattillengilum enikku thaangalude shaily valare ishtamaanu. And this is your blog, so you write for you.

  ReplyDelete
 4. റീവ്യൂവിനോട് ചില കാര്യങ്ങളില് വിയോജിക്കുന്നു. മമ്മൂട്ടിയുടെ പ്രകടനത്തെപറ്റിയാണ് ഒരഭിപ്രായമ്. കഥാപാത്രത്തിന്റെ വേഷവിധാനങ്ങള് ഒരു നടന് മിസ് കാസ്ട് ആകുന്നതിനുള്ള കാരണമാകുന്നില്ല. അത് സമ്വിധായകന്റെ കൈപ്പിഴ എന്നേ പറയാനാകൂ. മമ്മൂട്ടി അത്ര ശരിയായില്ല എന്ന് എനിക്ക് തോന്നിയത് കഥാപാത്രത്തിന്റെ പ്രായം കണക്കിലെടുത്തപ്പോഴാണ്. ഒര കൊച്ചുകുട്ടിയുടെ അച്ഛനാകാന് മാത്രം പ്രായക്കുറവ് മമൂട്ടിയുടെ കഥാപാത്രത്തിന് തോന്നിയില്ല. അത്ര മാത്രം. അല്ലാതെ സിനിമാ സെടില് നിന്നു തിരികെ വരുമ്പോള്, അവസാന സീനുകളിലൊന്നില് എനിക്കഭിനയിക്കാനറിയില്ലേ എന്നു ചോദിക്കുമ്പോള് ഒക്കെ നമുക്ക് ഒരെതിരഭിപ്രായം ഉണ്‍ടാകേണ്‍ട കാര്യമില്ലെനാണ് എന്റെ അഭിപ്രായമ്. കഥാപാത്രം മമ്മൂട്ടിക്ക് യോജിച്ചതല്ല എന്നെനിക്കും തോന്നിയിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ പ്രകടനം, മടഭിനേതാക്കളുടേതില് നിന്നും ഒട്ടും മോശമായിരുന്നില്ല.

  ReplyDelete
 5. "പതിവ് പോലെ നായകന്‍ വിജയ ശ്രീ ലാളിതനായി അവസാനിപ്പിക്കുന്ന ചിത്രം.ചിന്തിക്കാമായിരുന്നു എന്നു പറയുന്നത് അത്യാഗ്രഹം ആണെന്നറിയാം (എന്തു ചെയാം മലയാളീ ആയി പോയി )"

  അവസാന രംഗങ്ങളില്‍ നായകന്‍ വിജയസ്രീലലിതന്‍ ആകാത്ത എത്രയോ ചിത്രങ്ങള്‍ ഇതേ മലയാളികള്‍ തന്നെ സൂപ്പര്‍ ഹിറ്റ്‌ ആക്കിയിട്ടുണ്ട് (താങ്കള്‍ മേനി പറയുന്ന അന്യബഷകള്ളില്‍ കഴിഞ്ഞ ഇരുപതഞ്ഞു വര്ഷം ഇറങ്ങിയ ചിത്രങ്ങളില്‍ എത്രയെണ്ണം tragic ക്ലൈമാക്സ്‌ ഉള്ളവയാണ് ? അതില്‍ എത്രയെണ്ണം വിജയം കൈവരിച്ചു )
  കണക്കുകള്‍ വച്ച് നോക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ tragic ക്ലൈമാക്സ്‌ ചിത്രങ്ങള്‍ക്ക് വിജയം നല്‍കിയത് നമ്മള്‍ മലയാളികള്‍ തന്നെ ആണ് . എന്നാല്‍ സിനിമാക്കാര്‍ മാത്രം ഇത് മനസ്സിലാക്കുന്നില്ല.

  പിന്നെ ജയറാമിന് താഴെയുള്ള ആരും എന്ന് താങ്കള്‍ ഉദ്ദേശിച്ചത് ദിലീപിനെ മാത്രം ഉദ്ദേശിച്ചല്ലേ ?(branding ആണ് എന്ന് പറയരുത് താങ്കളുടെ ഇതുവരെ ഉള്ള എല്ലാ reviews വായിച്ചാല്‍ ഏത് കൊച്ചു കുട്ടിക്കും ഇത് ചോദിക്കാം )

  ReplyDelete
 6. നിങ്ങള്‍ എഴുതൂ , വായിക്കുന്നുണ്ട് :))

  ReplyDelete
 7. ജയറാമിന് താഴെ എന്ന് ഞാന്‍ ഉദേശിച്ചത്‌ സീനിയോരിട്ടി മാത്രമാണ് . വ്യക്തം ആയില്ല എങ്കില്‍ ഖേദിക്കുന്നു .കഴിഞ്ഞ ഒരു അഞ്ചു വര്‍ഷത്തില്‍ (പത്തു വര്ഷം ആയാലും കുഴപ്പം ഒന്നും വരില്ല എന്ന് തോന്നുന്നു ) നായകന്‍ വിജയിക്കാത്ത ഒരു ചിത്രത്തിന്റെ പേര് പറഞ്ഞെ (ഒരു പളുങ്ക് മാത്രമേ ഓര്‍മ വരുന്നുള്ളൂ സത്യമായും പിന്നെ സ്വയം സമാധാനിക്കാന്‍ തന്മാത്രയും , ഭ്രാമരവും ഒക്കെ പറയാം എന്ന് മാത്രം)

  ReplyDelete
 8. വിജയിക്കാത്തതും നായകന്‍ പരാജയപ്പെടുന്നതും ആയ ചിത്രങ്ങള്‍ ഈ അഞ്ചു വര്‍ഷത്തില്‍ വേറെയും ഉണ്ടായിരുന്നു
  പകല്‍ നക്ഷത്രങ്ങള്‍, ആകാശ ഗോപുരം, മിഴികള്‍ സാക്ഷി (നായകന്‍ ഉണ്ടോ ഇതില്‍ ?), പരദേശി.
  അന്വേഷിച്ചാല്‍ ഇതിലൊക്കെ അഭിനയിച്ചത് തരധിപത്യതിന്റെയും താങ്കള്‍ മുന്‍പ് പറഞ്ഞ നായകന്റെ വിജയത്തിന്റെ പ്രതീകം ആയ നടന്‍ തന്നെ ആണ് എന്നത് വിധി വൈപരീത്യ്വം മാത്രം ആണ് ( ഒരു ഇരുപതഞ്ഞു വര്‍ഷത്തിനു ശേഷം ഉള്ള ചരിത്രം നോക്കിയാലും പ്രസ്തുത നടന്‍ തന്നെ ആണ് ഇത്തരം tragic ക്ലൈമാക്സ്‌ ഉള്ള ചിത്രങ്ങളില്‍ കൂടുതല്‍ അഭിനയിച്ചത്. എന്തിനധികം കോമഡി , action , കുടുംബ ചിത്രങ്ങളില്‍ പോലും ഇത്തരം tragic end പ്രസ്തുത നടന്റെ സിനിമകളില്‍ ഉണ്ടായിരുന്നു .) . പക്ഷെ മാറ്റം വന്നത് പ്രേക്ഷകര്‍ക്കണോ അതോ നടന് ആണോ എന്നത് ചിന്തിക്കേണ്ട ഒരു വിഷയം ആണ് !

  ReplyDelete
 9. "ഇതു എഴുതുമ്പോള്‍ തന്നെ "അങ്ങനെ ചെയ്താല്‍ പടം കാണാന്‍ ആളെ നീ കൊണ്ടുവരുമോടാ" എന്ന മാര്‍ട്ടിന്‍ പ്രക്കാടിന്റെ ചോദ്യം എന്റെ ചെവിയില്‍ മുഴങ്ങുന്നുണ്ട് .അത് മലയാള സിനിമയുടെ ഗതി കേടാണ് മാര്‍ട്ടിന്‍. *ഈ പോസ്റ്റ്‌ എഴുതുന്നവനും വയിക്കുനവരും ഒക്കെ അതില്‍ പങ്കാളികള്‍ ആണ്*..."

  മമ്മൂട്ടി അഭിനയം തുടങ്ങിയ കാലത്ത് സൌന്ദര്യം മാത്രം മതിയായിരുന്നു ഒരു ആക്ടര്‍ ന്. അന്നുള്ളവരുടെ വിവരക്കേടിന് ഇന്നത്തെ പ്രേക്ഷകര്‍ അനുഭവിക്കുന്നു.

  ReplyDelete
 10. ഒരു സംശയം ചോദിച്ചോട്ടെ? ഈ ഫോര്‍ട്ട്കൊച്ചി, മട്ടാഞ്ചേരി പ്രദേശങ്ങളില്‍ മാത്രമാണോ കേരളത്തില്‍ ഗുണ്ടകള്‍ ഉള്ളത്? അതല്ലെങ്കില്‍ ഈ പ്രദേശങ്ങളില്‍ ഉള്ളവരുടെ പ്രധാന തൊഴില്‍ കൊട്ടേഷന്‍ പണി ആണോ? ഈ ചിത്രം ഉള്‍പ്പെടെയുള്ള മിക്ക മലയാളസിനിമകളും കണ്ടാല്‍ അങ്ങനെയാണ് തോന്നുക.

  മലയാള സിനിമയില്‍ കാലാകാലങ്ങളായി തുടരുന്ന ഇത്തരം ക്ലീഷേ അലക്കലുകള്‍ എന്നവസാനിക്കും? അടിച്ചുതളിക്കാരി ജാനു, ബോംബെയില്‍ നിന്നു വരുന്ന ഗുണ്ടകള്‍, രാഷ്ട്രീയക്കാര്‍ മുഴുവന്‍ അഴിമതിക്കാര്‍, മുസ്ലീം കഥാപാത്രത്തെ കാണിച്ചാല്‍ ഉടനെ മലപ്പുറം സ്ലാങ്ങ്, നമ്പൂതിരി ആണെങ്കില്‍ വള്ളുവനാടന്‍ ഭാഷ, കോട്ടയംകാരാണെങ്കില്‍ മുഴുവന്‍ അബ്കാരികളും. ലോകത്തിലെ എല്ലാ കള്ളക്കടത്തുകാരും ആംഗ്ലോ ഇന്ത്യന്‍ പേരുകള്‍ ഉള്ളവരാണല്ലോ.

  ReplyDelete
 11. ഈ ചിത്രത്തില്‍ മമ്മൂട്ടിയെ മിസ്സ്‌ കാസറ്റ്‌ ചെയ്തു എന്നകാര്യത്തില്‍ സംശയം ഇല്ല. അധ്യാപകനും എട്ടുവയസിനു താഴെ പ്രായമുള്ള കൊച്ചിന്റെ അച്ഛനും സിനിമയില്‍ അവസരം തെണ്ടുന്നവനുമായി ഒരു 58 വയസ്സുകാരന്‍ തന്നെ അഭിനയിച്ചത് നന്നായില്ല.
  എങ്കിലും ഞാന്‍ പറയട്ടെ, സിനിമയില്‍ അവസരം അന്വേഷിച്ചു അതും സ്വപ്നം കണ്ടു നടക്കുന്ന കോളേജ് വിദ്യാര്‍ഥി ആയി മമ്മൂട്ടിയെ അവതിരിപ്പിചില്ലല്ലോ . പിന്നെ ഒരു variety ക്ക് വേണ്ടി 'കാസര്ഗോഡ് ഭാഷ ' നമുക്ക് ഉപയോഗിക്കാവുന്നതാണ് . കാരണം ഭാഷ മട്ടുന്നതാണല്ലോ അഭിനയം , അതാണല്ലോ ഇപ്പോഴത്തെ ഒരു style . മാത്രമല്ല ആരാധകര്‍ക്കും അതായിരിക്കും കൂടുതല്‍ ഇഷ്ടം

  ReplyDelete
 12. P M Pathrose is absolutely right...
  Fortunately stories based on sea is not coming. Otherwise we has to suffer 'the language discovered by the directors of malayalam movie'. I think these language creators can do a try in holiwood while james kamaroon is taking the second part of AVATAR.( 'Navi' varey polichezhuthi kodukkum nammudey directors')

  ReplyDelete
 13. ജയറാമിന് താഴെയുള്ള ഇതു നടനും വേണ്ട മാറ്റങ്ങളോടെ നന്നാക്കാം ആയിരുന്ന ഒരു കഥാപാത്രം ആയിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്

  അതെ .......അതു തന്നെ , എന്റെ സ്വന്തം ദീലീപ്......

  ReplyDelete
 14. PM Pathrose...u are correct.
  പശുവിണ്റ്റെ പേര്‌ നങ്ങേലി, സൈക്യാട്റിസ്റ്റിണ്റ്റെ പേര്‌ ഡോ. സണ്ണി.. (മണിചിത്രതാഴ്‌, ഉള്ളടക്കം, വിസ്മയതുമ്പത്ത്‌) കോണ്‍സ്റ്റബിള്‍ 316, ഹേഡ്‌ കുട്ടന്‍പിള്ള....പിന്നെ എല്ലാ A പടങ്ങളുടെയും തുടക്കം കൌസല്യാ സുപ്രഭാതവും.... എന്തരപ്പീ ഇത്‌?

  ReplyDelete
 15. PM Pathrose, U are correct...
  പശുവിണ്റ്റെ പേര്‌ നങ്ങേലി, സൈക്യാട്റിസ്റ്റിണ്റ്റെ പേര്‌ ഡോ. സണ്ണി.. (മണിചിത്രതാഴ്‌, ഉള്ളടക്കം, വിസ്മയതുമ്പത്ത്‌)കോണ്‍സ്റ്റബിള്‍ 316, ഹേഡ്‌ കുട്ടന്‍പിള്ള....പിന്നെ എല്ലാ A പടങ്ങളുടെയും തുടക്കം കൌസല്യാ സുപ്രഭാതവും.... എന്തരപ്പീ ഇത്‌?

  ReplyDelete
 16. @കിടങ്ങൂരാന്‍ :

  നായകന് "ഉണ്ണി" എന്നുപേരുള്ള എത്ര സിനിമകള്‍ മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ട്.

  വല്ല കണക്കുമുണ്ടോ?

  ReplyDelete
 17. I think too much is said about mamooty's age!
  Does he really look 58yrs old? Angane engil ee Hollywood/Bollywood il abhinayikkan aalkaaru illayirikkum allo!!!

  Amir Khan college kumaran aayi abhinayikumbol aarkum kozhapam ilalo.

  Pinne mamooty or 5 vayasu kaaran payante achan aayi alle abhinayich? 5 vayassu kaaran aayi allalo!!!

  ReplyDelete
 18. തകര്‍പ്പന്‍ എന്നൊന്നും പറയാന്‍ കഴിയില്ലെങ്കിലും മോശമല്ലാത്ത ഒരു സിനിമ, അതിനെ ഇങ്ങനെ വിമര്‍ശിക്കുന്നതും ഒരു തരം മാനസിക അവസ്ഥയാണ്. നായകന്‍റെ ഷര്‍ട്ട്‌-ന്റെ നിറം, ഒറിജിനല്‍ വയസ്സ് ഇവയൊക്കെ നോക്കി തന്നെയാണോ താങ്കള്‍ അന്യ ഭാഷ ചിത്രങ്ങളും കാണുന്നത്. താങ്കള്‍ ആഗ്രഹിക്കുന്ന വ്യത്യസ്തത എന്താണ്? അങ്ങനെയെങ്കില്‍ താങ്കള്‍ ഒരു ഉജ്ജ്വല സ്ക്രിപ്റ്റ് എഴുതി ഈ ബ്ലോഗില്‍ publish ചെയ്യൂ... താങ്കള്‍ ആഗ്രഹിക്കുന്ന വ്യത്യസ്തത ഞങ്ങള്‍ക്കും കൂടി മനസിലാകാന്‍ വേണ്ടിയാ... ഞാന്‍ ഒരു സൂപ്പര്‍ താര ഫാന്‍ അല്ല, പക്ഷെ എല്ലാ സിനിമയും കണ്ണടച്ച് വിമര്‍ശിച്ചു വെറുതെ നിര്‍വൃതി കൊള്ളുന്ന ബ്ലോഗ്ഗര്‍ ഇതെങ്കിലും അറിയണം എന്ന് കരുതി. അത്ര മാത്രം!...

  ReplyDelete