Monday, December 27, 2010

ടൂര്‍ണമെന്റ് പ്ലേ ആന്‍ഡ്‌ റിപ്ലേ (Tournament Play and replay )

നമസ്കാരം ...

വരൂ ഇരിക്കു.....

അല്ല ഞാന്‍ എന്തിന്നാ ഇങ്ങോട്ട് വന്നത് ........? താങ്കള്‍ ആരാ .....?

ഞാന്‍ ഈ നഗരത്തിലെ ഒരു മനോരോഗ വിദഗ്ധനാണ് ഡോ:അറുപ്പുകത്തി. താങ്കളുടെ വിസിട്ടിംഗ് കാര്‍ഡില്‍ പ്രേക്ഷകന്‍,യുണിവേഴ്സല്‍ ബ്ലോഗ്ഗര്‍,ബൂലോകം എന്നാണ് എഴുതിയിരുന്നത്.

ഓഹ്...... ഓര്‍മ വന്നു ഞാനാണ്‌ പ്രേക്ഷകന്‍ മലയാള ബൂലോകത്തെ യുണിവേര്ഴ്സല്‍ ബ്ലോഗ്ഗര്‍ ..

എടൊ അതല്ലേ ഞാന്‍ ഇപ്പോള്‍ അങ്ങോട്ട്‌ പറഞ്ഞത് .ശരി അതിരിക്കട്ടെ എന്താ തന്റെ പ്രശ്നം ?

സര്‍ , കുറച്ചു ദിവസമായി എന്റെ ബുദ്ധിക്കു എന്തോ സംഭവിക്കുന്നു.ഓര്‍മക്കുറവു,പെട്ടന്ന് ദേഷ്യം വരുന്നു , അതൊക്കെ പോട്ടെന്നു വെക്കാം.എന്റെ പോസ്റ്റ്‌കളില്‍ പോലും തെറ്റുകള്‍ വരുന്നു.അതും ഞാന്‍ സഹിച്ചു (എന്നോട് സ്നേഹമുള്ള വായക്കാര്‍ ചൂണ്ടി കാണിച്ചു തരുന്നത് കൊണ്ട് കഷ്ടിച്ചു രക്ഷപ്പെടുന്നു).ഇന്നലെ വൈകുന്നേരം മുതലാണ് പൂര്‍ണമായ താത്കാലിക മറവി എന്നെ പിടികൂടുന്നത് . എന്നിക്ക് തന്മാത്രയിലെ ലാല്‍ ഏട്ടനെ ആണ് ഓര്‍മ വരുന്നത് . പറയു ഡോക്ടര്‍ ഞാനും ഇനി അങ്ങനെ എങ്ങാനും...... ?

ഹാ വിഷമിക്കാതെ .. ഈ രോഗം എന്ന് മുതലാണ് ആരംഭിച്ചത് ?

ഈ വര്ഷം പകുതിയോടെ.തുടക്കത്തില്‍ എനിക്ക് മാത്രമെ ഇതു തിരിച്ചറിയും ആയിരുന്നുള്ളു.ഇപ്പോള്‍ അത് കൂടുതല്‍ പ്രകടം ആകുന്നു.

ശരി ഈ വര്ഷം പുതിയതായി എന്തെങ്ങിലും ശീലങ്ങള്‍ തുടങ്ങിയോ ? മദ്യപാനം,പുകവലി,പാന്‍ അങ്ങനെ എന്തെങ്കിലും?

അങ്ങനെ ഉള്ള ശീലങ്ങള്‍ ഒന്നും ഇല്ല. ഉണ്ടായിരുന്നത് കൊല്ലങ്ങള്‍ക്ക് മുന്‍പ് നിര്‍ത്തി.പിന്നെ ഈ വര്‍ഷം ഞാന്‍ പുതിയതായി ഒരു ബ്ലോഗ്‌ തുടങ്ങി.

ഓഹോ എന്തിനെ കുറിച്ചുള്ളതാണ് ആ ബ്ലോഗ്‌ ?

അത് .. പിന്നെ .. മലയാള സിനിമകളെ കുറിച്ച് എന്റെ സ്വന്തം അഭിപ്രായം കുറിച്ച് വയ്ക്കാന്‍ ഞാന്‍ കണ്ടെത്തിയ ഒരു ഇടമാണ് അത് .

ചുമ്മാ ജാഡ ഇറക്കല്ലേ . അതാണെങ്കില്‍ തനിക്കു ഒരു നോട്ട് പുസ്തകം പോരെ?എനിക്കെല്ലാം മനസിലായി . ഇതിനു മുന്‍പ് ഞാന്‍ ഈ ജാതി അസുഖം കണ്ടിട്ടുള്ളത് ഭാസനഹള്ളി എന്നാ സ്ഥലത്ത് ജോലി ചെയ്തിരുന്നപ്പോള്‍ ആണ് . നിലവാരം ഇല്ലാത്ത കന്നഡ പടങ്ങള്‍ തുടര്‍ച്ചയായി കണ്ടു നിരവധി പേര്‍ക്ക് ഈ രോഗം വന്നിട്ടുണ്ട് . അതിന്നെകാലും നൂറു മടങ്ങ്‌ മോശമായ ഇപ്പോളത്തെ മലയാള സിനിമകള്‍ തുടര്‍ച്ചയായി കണ്ടാല്‍....... ചോദിക്കാനുണ്ടോ?അതിരിക്കട്ടെ ഇന്നലെ പെട്ടന്ന് ഈ അസുഹ്കം കൂടാന്‍ ? ഇന്നലെ ഏതെങ്കിലും പടം കണ്ടോ ?

ഇന്നലെ മലയാളത്തിലെ മികച്ച നിര്‍മ്മാതാക്കളില്‍ ഒരാളായ ലാല്‍ (താടി) സംവിധാനം ചെയ്ത ടൂര്‍ണമെന്റ് play and replay എന്നാ കലാസൃഷ്ടി കാണാന്‍ ഇടയായി.എന്റെ പോന്നു ഡോക്റ്ററേ എന്റെ കഷ്ടിച്ച് ഒരു വര്‍ഷമായ ബൂലോക ജീവിതത്തില്‍ ഉണ്ടായ ഏക വിഷമം ഇന്‍ ഗോസ്റ്റ് ഹൌസ് എന്നാ ചിത്രത്തെ കുറിച്ച് ഒരു അഭിപ്രായം എഴുതാന്‍ കഴിഞ്ഞില്ല എന്നതാണ് . സ്വതവേ മടിയനായ ഞാന്‍ അങ്ങ് ഉഴപ്പി പോയതാ .പിന്നീടു വളരെ വൈകി ആ ചിത്രം കണ്ടപ്പോള്‍ മനുഷ്യന്റെ സാമാന്യ ബുദ്ധിയെ ഇത്രയും വെല്ലുവിളിക്കുന്ന ഒരു ചിത്രത്തെ നല്ല രണ്ടു തെറി പോലും പറയാന്‍ പറ്റിയില്ലല്ലോ എന്നാ വിഷമം ഇന്നലെ വരെ എനിക്ക് ഉണ്ടായിരുന്നു ഇന്നലെ അത് തീര്‍ന്നു ഈ ചിത്രവുമായി നോക്കുമ്പോള്‍ ഗോസ്റ്റ് ഹൌസ് ഓസ്കാറിനു അയക്കാം സര്‍ .

ഓഹോ അപ്പോള്‍ കഥ ?

ആദ്യം തന്നെ ലാല്‍ (സംവിധായകന്‍) ന്റെ വക വോയിസ്‌ ഓവര്‍ . അതില്‍ കൂടി ഇതു ഒരു ടൂര്‍ണമെന്റ് ഇന്റെ കഥ അല്ലെന്നും മറിച്ചു നമ്മുടെ ഒക്കെ ജീവിതത്തില്‍ ,നമ്മള്‍ കാണാതെ പോകുന്ന,നടന്നു പോകുന്ന സത്യത്തിന്റെയും ബസില്‍ പോകുന്ന അസത്യത്തിന്റെയും പിന്നെ വേറെ എന്തോ ഒക്കെ സാധനങ്ങളുടെയും ഒക്കെ കഥ ആണിത് എന്ന് പറയുന്നു.പടം കഴിഞ്ഞപ്പോള്‍ ചിത്രവും ഈ പറഞ്ഞതും ആയുള്ള ബന്ധത്തെ കുറിച്ച് ഗഹനമായി ആലോചിച്ചു നില്‍ക്കുമ്പോളാണ് സര്‍ ബോധം പോയത് .

മലയാള സിനിമ കണ്ടു ആലോചിക്കുന്ന തനിക്കൊക്കെ ബോധം ഉണ്ടായിട്ടു വേണ്ടേ പോകാം ശരി ബാക്കി പറ ..

പടം തുടങ്ങുന്നു . ക്രികറ്റ് കളിക്കാരായ മൂന്ന് സുഹൃത്തുക്കള്‍ ഉസ്മാന്‍,വിശ്വനാഥന്‍,ബാലചന്ദ്രന്‍ , ഇതില്‍ ബാലചന്ദ്രന്‍ അല്‍പ്പം തരികിട ആണ് .ഇവര്‍ മൂന്ന് പേരും ഐ പി എല്‍ selection നു വേണ്ടി തിരഞ്ഞെടുക്കപ്പെടുന്നു.ഇതിനിടെ ഇവര്‍ അശ്വതി അലക്സ്‌ എന്ന യുവ ഫോട്ടോഗ്രാഫര്‍ സുന്ദരിയെ പരിചയപ്പെടുന്നു .പഴയ ഹരിഹര്‍ നഗര്‍ലേത് പോലെ മൂവരും ഒലിപ്പിച്ചു സുന്ദരിയുടെ പിറകെ ഇതിനിടെ സെലെക്ഷന്‍ ദിനം അടുത്ത് വരുന്നു . പോകാന്‍ തയാര്‍ എടുക്കുന്ന സമയത്ത് ബാലചന്ദ്രന്‍ ഒരു ബൈക്ക് അപകടത്തില്‍ പെടുന്നു .കൂട്ടുകാര്‍ മലവടി കൂടുകാര്‍ ആയി മാറി പോകുന്നില്ല എന്ന് നിര്‍ബന്ധിക്കുന്നു എങ്കിലും ബാലന്‍ നിര്‍ബന്ധിച്ചു പറഞ്ഞു വിടുന്നു. ഇനി ആദ്യ റീപ്ലേ ..... കൂടുകാര്‍ പോയി കഴിഞ്ഞു ബാലന്‍ തനി വില്ലനെ പോലെ അവന്മാര്‍ ഒരു കാരണവശാലും അവിടെ എത്താന്‍ പാടില്ല എന്ന് പറയുന്നു . ഇവിടെ പ്രേക്ഷകര്‍ക്ക്‌ ഒന്ന് ഞെട്ടാന്‍ ഒരു നിമിഷം pause ചെയ്യാമായിരുന്നു !!! (പിന്നെ ഇവര്‍ മൂന്നുപേര്‍ കൂടാതെ തൃശൂരില്‍ നിന്നും ഒരു ബോബി പിന്നെ മൈസൂരില്‍ നിന്നും വേറൊരു കളികാരനും കൂടെയുണ്ട് ഈ സെലെക്ഷനു)എയര്‍ പോര്‍ട്ടില്‍ എത്തുന്ന രണ്ടു കൂട്ടുകാരും (യാത്ര അയക്കാന്‍ അശ്വതിയും ) അറിയുന്നു വിമാനം റദ്ദാക്കി എന്ന് . ഇതിനിടെ തൃശൂരുള്ള ബോബി എന്ന കളിക്കാരനെയും അവര്‍ പരിചയപ്പെടുന്നു . ഇനി എന്ത് ചെയ്യും എന്നാലോചിക്കുന്ന പയ്യന്മാര്‍ക്ക് അശ്വതി ഒരു തകര്‍പ്പന്‍ ആശയം കൊടുക്കുന്നു ഒരു ഉല്ലാസ യാത്ര പോലെ ബംഗലൂര്‍ ലേക്ക് പോവുക എന്ന് . ആ കൊച്ചു അങ്ങനെ ചിലപ്പോള്‍ ഒക്കെ യാത്ര പോകാറുണ്ട് അത്രെ . അതായിത് കുറെ ദൂരം ബസില്‍ പിന്നെ കണ്ട ലോറി യില്‍ ലിഫ്റ്റ്‌ ചോദിച്ചു , പിന്നെ നടന്നു .. അങ്ങനെ തോന്നുന്ന പോലെ ഒരു യാത്ര .കേട്ട പാതി എല്ലാവനും തല കുലുക്കി സമതിക്കുന്നു .(വിമാനം ഹൈ ജാക്ക് ചെയാന്‍ പോകുന്നവര്‍ക്ക് വഴിക്ക് പെണ്ണിനെ തോണ്ടാമെങ്കില്‍ ഇതും സുഖമായി നടക്കും!! ) . നായിക ആശയം പറഞ്ഞു കഴിഞ്ഞ ഉടന്‍ പടം കണ്ടോടിരുന്ന ഒരാള്‍ ചാടി എഴുനേറ്റു "പുതിയ നായികയെ കിട്ടിയേ " എന്നാര്‍ത്തു വിളിച്ചു പുറത്തേക്കു ഓടുന്നത് കണ്ടു.ഒറ്റ നോട്ടത്തില്‍ സംവിധായകന്‍ താടി രഞ്ജിത് നെ പോലെ തോന്നിച്ചു !!!

എന്തായാലും യാത്ര അയക്കാന്‍ വരുന്ന അശ്വതിയും കൂടെ യാത്ര പോകാന്‍ തീരുമാനിച്ചതോടെ എല്ലാരും ഹാപ്പി.
കൊച്ചു പ്രേമന്‍ ഓടിക്കുന്ന ലോറിയില്‍ ലിഫ്റ്റ്‌ ചോദിച്ചു യാത്ര ആരംഭിക്കുന്നു.(ഇവിടം മുതല്‍ നിലവാരം ഉള്ള ഹാസ്യം കൊതിക്കുന്ന കുടുംബപ്രേക്ഷകര്‍ക്കായി അശ്ലീല /തരം താണ തമാശ കളുടെ ഒരു പേര് മഴ തന്നെ കാണാം ) വഴിക്ക് വെച്ച് ഒരു ചായക്കടയില്‍ വെച്ച് ചീഞ്ഞ പേരുംപാമ്പിനെ തിന്നു വയറു കേടായി ഉസ്മാന്‍ ആശുപത്രിയില്‍ ആകുന്നു . വീണ്ടും കൂടുകാര്‍ അവിടെ നില്‍ക്കാം എന്ന് പറയുന്നു നിര്‍ബന്ധിച്ചു പറഞ്ഞു വിടുന്ന ഉസ്മാന്‍ . പിന്നെയും റിപ്ലേ...... അവര്‍ പോയി കഴിയുമ്പോള്‍ ഉസ്മാന്‍ ആശുപത്രിയില്‍ ഉള്ളവരോട് കയര്‍ക്കുകയും ബാലനെ ബൈക്ക് അപകടപ്പെടുതിയത് താന്‍ ആണ് എന്ന് ക്രൂരമായ മുഖത്തോടെ ഓര്‍ക്കുകയും ചെയ്യുന്നു .സലിം കുമാറിന്റെ ജീപ്പില്‍ യാത്ര തുടരുന്നു.വഴിക്ക് ജീപ്പില്‍ നിന്ന് തെറിച്ചു വീണു വിശ്വനാഥന് കാലിനു പരിക്ക് പറ്റുന്നു. ബോബിയും അശ്വതിയും യാത്ര തുടരുന്നു.ഇടയ്ക്ക് എപ്പോളോ ഒരു റിപ്ലേ കൂടി ... ബോബി ക്രൂരമായ മുഖത്തോടെ വിശ്വ നാഥനെ ഉറക്കത്തില്‍ ജീപ്പില്‍ നിന്നും തള്ളി ഇട്ടത് താന്‍ ആണല്ലോ എന്ന് ഓര്‍ക്കുന്നു . ഇത്രയും അയ സ്ഥിതിക്ക് ഇനി ബാക്കിയുള്ള മൈസൂര്കാരനെ കൂടി ഒഴിവാക്കിയാല്‍ ബോബിക്ക് selection കിട്ടുമല്ലോ എന്ന് പറഞ്ഞു അശ്വതി ബോബിയെ പ്രലോഭിപ്പിക്കുന്നു . അതിനായി ശ്രമിക്കുമ്പോള്‍ വഴില്‍ വെച്ച് ഒരു ചായകടകാരനെ പരിചയപ്പെടുന്നു അവനെയും കൂടുന്നു.പിന്നെ എന്തൊക്കെയോ സംഭവിക്കുന്നു . മൈസൂര്‍ കളിക്കാരന്‍,അവന്റെ ഗുണ്ട സംഘം, ഇവരെ ഒക്കെ പറ്റിക്കാനുള്ള ശ്രമം ,..ഉന്തും തള്ളും,അശ്വതിയെ കൊന്നു കെട്ടി തൂക്കുന്നു . എങ്ങനെയോ രക്ഷപെട്ടു ബോബിയും ചായകടകാരനും പുറത്തു എത്തുന്നു . എങ്ങനെ എങ്കിലും രക്ഷപെടാന്‍ പറയുന്ന ചായകടക്കരനോട് യാത്ര പറഞ്ഞു ജീപ്പില്‍ തിരികെ പോകുന്ന ബോബി . അതും കഴിഞ്ഞാണ് നമുക്ക് മനസിലാകുന്നത് ചായകടക്കാരന്‍ ആണ് ശരിക്കുള്ള മൈസൂര്‍ കളിക്കാരന്‍ എന്നും .അശ്വതി അയാളുടെ ചേച്ചി ആണെന്നും (ഇവിടെ ചേച്ചി അനിയന് വേണ്ടി ആണ് പാട് പെടുന്നത് . അനിയന്‍ ആകട്ടെ ചേച്ചിയെ കെട്ടിച്ചു വിടാനായി കാശുണ്ടാക്കാനും!!!കണ്ണ് നിറഞ്ഞു പോയി ഡോക്ടര്‍ ആ സ്നേഹം കണ്ടു) അവിടെ നടന്നത് മുഴുവന്‍ അഭിനയം ആണെന്നും( ചായകടക്കരനായി അഭിനയിച്ചു മൈസൂര്‍ കളിക്കാരന്‍ വാങ്ങുന്ന തല്ലു കണ്ടാല്‍ അവന്‍ ജിവിതത്തില്‍ ഇനി ഗോലി പോലും കളിക്കും എന്ന് തോന്നില്ല !!!!)

അവസാനം വിജയിച്ചു അശ്വതിയും അനിയനും യാത്ര തിരിക്കുന്നു . പരസ്പരം സെന്റി ഡയലോഗ് അടിച്ചു കളിക്കുന്ന അവര്‍ (ചേച്ചിക്ക് ആ ബോബിയെ ശരിക്കും ഇഷ്ടം ആയിരുന്നല്ലേ എന്ന ലൈന്‍ )ക്ക് പെട്ടന്ന് ഒരു ഫോണ്‍ കാള്‍ വരുന്നു . ഐ പി എല്‍ selection മൂന്ന് മാസത്തേക്ക് മാറ്റി വെച്ച് . ഈ വാര്‍ത്ത‍ കേട്ട് തുള്ളി ചാടി പോകുന്ന അശ്വതി യും അനിയനും .

പിന്നെ മൂന്ന് മാസം കഴിഞ്ഞു കൊച്ചി ഐ പി എല്‍ ടീം ഗുപ് നേടുന്നു . വിശ്വനാഥന്‍ മാന്‍ ഓഫ് ദി സീരീസ്‌ (കിടക്കട്ടെ ഫാസില്‍ ഇന്റെ മകനല്ലേ അഭിനയിക്കുന്നേ ). ബാക്കി ടീം അംഗങ്ങള്‍ (ബാലചന്ദ്രന്‍ , ഉസ്മാന്‍ , ബോബി ഉള്‍പ്പെടെ ഉള്ളവര്‍ ) വിശ്വത്തിനെ തോളില്‍ എടുത്തു നില്‍ക്കുന്ന പടം ബോബി അശ്വതിയെ കെട്ടുന്നു .സര്‍വം ശുഭം. ആഹ്ലാദ ചിതരായി പൊട്ടിച്ചിരിച്ചു കൊണ്ട് ഇറങ്ങുന്ന കാണികളുടെ ആരവങ്ങള്‍ .

ഇത്രയും കണ്ടിട്ട് ആഹ്ലാദമോ ?

അത് റെക്കോര്‍ഡ്‌ ചെയ്തു വെച്ചത് ആകാനാണ് സാധ്യത . ഉണ്ടായിരുന്ന കാണികളുടെ മുഖത്ത് നിര്‍വികാരത ആണ് ഞാന്‍ കണ്ടത് . ലാല്‍ ഇപ്പോളും സംവിധാനം പഠിച്ചു കൊണ്ടിരിക്കുനത്തെ ഉള്ളു (ഇപ്പോള്‍ പഠിച്ചു തീരുമോ ആവൊ ?) എന്നിക് എന്നും തോന്നിയിട്ടുള്ളത് sidique ലാല്‍ ജോടികളില്‍ സിദ്ദികു നല്ല ഒരു സംവിധായകനും ലാല്‍ marketting അറിയുന്ന മനുഷ്യനും ആണെന്നാണ് .(ഇതു എന്റെ തോന്നല്‍ ആണേ . നിങ്ങള്ക്ക് അങ്ങനെ തോന്നിയില്ലെങ്കില്‍ ദയവായി എന്നെ കൊല്ലാന്‍ വരരുത് !!) ലാല്‍ ഒരു നിര്‍മാതാവ് എന്ന നിലയില്‍ കൂടുതല്‍ വിജയം ഉണ്ടാക്കിയത് അത് കൊണ്ടാകാം . ലാല്‍, മലയാളത്തില്‍ സൂപ്പര്‍ താരങ്ങള്‍ തുടങ്ങി താങ്കളെ പോലെ സംവിധാനം പഠിക്കുന്ന പുതിയ പിള്ളേര്‍ വരെ ഉള്ളവര്‍ കാണികളെ ആവശ്യത്തില്‍ കൂടുതല്‍ ഉപദ്രവിക്കുന്നുണ്ട്.താങ്കള്‍ ദയവായി താങ്കള്‍ക്ക് നന്നായി ചെയ്യാന്‍ കഴിയുന്ന അഭിനയമോ നിര്‍മാണമോ പോലുള്ള ജോലികളില്‍ എര്‍പെട്ടു കൂടെ ?

ഇതു പറഞ്ഞിട്ട് കാര്യമില്ല ദക്ഷിണ ഇന്ത്യയില്‍ പ്രത്യേകിച്ചു കേരളത്തില്‍ കാണപ്പെടുന്ന ഒരു പ്രത്യേക തരം മനോരോഗം ആണ് ഇതു.ഇതിന്റെ ലക്ഷണം ഒരു പണി വൃത്തിയായി കുറെ കാലം ചെയ്തു കൊണ്ടിരുന്നാല്‍ താന്‍ ഏതു ജോലിയിലും മിടുക്കന്‍ ആണെന്ന തോന്നല്‍ സ്വയം ഉണ്ടാവുകയും തന്മൂലം പറ്റാത്ത പണി എടുത്തു തലയില്‍ വെക്കുകയും ചെയ്യും.കേരളത്തില്‍ ആണ് ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ കേസ് റിപ്പോര്‍ട്ട്‌ ചെയ്തിട്ടുള്ളത് .തമിഴരും മോശമല്ല

ഡോക്ടര്‍ അപ്പോള്‍ എന്റെ കാര്യം?

എടൊ താന്‍ ഇങ്ങനെ മലയാള പടം തുടര്‍ച്ചയായി കണ്ടാല്‍ തനിക്കു ഇതല്ല നട്ട പ്രാന്ത് വരും .

അപ്പോള്‍ എന്റെ കോടാനു കോടി വായനക്കാര്‍ .....

അതൊന്നും എനിക്കറിയില്ല . ഇനി തന്റെ മുന്നിലുള്ള ഒരേ ഒരു വഴി കുറച്ചു അന്യ ഭാഷ ചിത്രങ്ങളും കൂടി കാണുക എന്നതാണ് ഇതിനു വേറെ മരുന്നൊന്നും കണ്ടു പിടിച്ചിട്ടില്ല .ഗെറ്റ് വെല്‍ സൂണ്‍ .

10 comments:

 1. Entalloo, ithenna padam, ithu nammude Lal thanne direct cheytha padam aano. Ithinekkaal bedham Khandahar analloda ennu aaro koovunnathinidiyil vilichu parayunnundaayirunnu. oru chathi aayippoyi.

  ReplyDelete
 2. കൊള്ളാം, അങ്ങനെ അതും കഴിഞ്ഞു. നമ്മുടെ സിനിമാക്കാരുടെ ഒരു പ്രധാന കുഴപ്പമായി എനിക്ക് തോന്നുന്നത് അറിയാന്‍ വയ്യാത്ത പണി ചെയ്യുന്നു എന്നതാണ്. അത് കൊണ്ടാണല്ലോ രാജസേനന്‍ അഭിനയിക്കുന്നതും സത്യന്‍ അന്തിക്കാട്‌ തിരക്കഥ എഴുതുന്നതും എല്ലാം നമ്മള്‍ കാണേണ്ടി വരുന്നത്. തമിഴില്‍ മൈന എന്നൊരു ചിത്രം ഇറങ്ങിയിരുന്നു. പ്രഭു സോളമന്‍ എന്ന അത്ര പ്രശസ്തനൊന്നും അല്ലാത്ത ഒരു സംവിധായകന്‍ പുതുമുഖങ്ങളെ വെച്ചെടുത്ത ചിത്രം. നായിക മലയാളിയായ അമല പോള്‍ ആണ്. മൃഗം സംവിധാനം ചെയ്ത സാമിയുടെ സിന്ധു സമവെലിയില്‍ അവരായിരുന്നു നായിക. കണ്ടിട്ടില്ല എങ്കില്‍ ഒന്ന് കണ്ടു നോക്കു. നിരാശപ്പെടേണ്ടി വരില്ല. ;)

  ReplyDelete
 3. അശ്വതിയെ കെട്ടിതൂക്കുന്നു എന്നൊക്കെ പറഞ്ഞിട്ട് ശരിക്കും വട്ടായോ?

  ReplyDelete
 4. sahodara!! onnum manassilayilla.. Athu review ezhuthiyathinte kozhapam aano atho padathinteyo?

  ReplyDelete
 5. Kakkoos and kundi thamasakalayirunnu muzhuvan. Lalinu ithenthupatti? pinne prekshaka thangalud 2 puthiya postinonnum pazhayapole oru gummilla. Odakkan pattiya elements onnum illa.aa aduthathinu nokkam...

  ReplyDelete
 6. എനിക്കിത് വായിച്ചിട്ടൊന്നും മനസിലായില്ല..അപ്പോള്‍ പടം കണ്ട നിങ്ങളുടെ കാര്യമോ...പറയാതിരിക്കുന്നതാണ് ഭേദം...
  Sadique M Koya

  ReplyDelete
 7. കഴിഞ്ഞ മൂന്ന് പടങ്ങളായിട്ട് തുടങ്ങിയതാണ് ലാലിന്റെ ഈ തെറ്റിദ്ധരിപ്പിക്കല്‍. എന്തെങ്കിലും കുറെ ആദ്യം കാണിച്ചിട്ട് ക്ലൈമാക്‌സില്‍ അതല്ല യാഥാര്‍ത്ഥ്യം- ഇതാണ് എന്ന് പറഞ്ഞ് മാറ്റിക്കാണിക്കുന്ന പരിപാടി. ഒന്നോ അല്ലെങ്കില്‍ രണ്ടോ സിനിമകളില്‍ നമുക്ക് അത് സഹിക്കാം. പക്ഷെ എല്ലാത്തിലും ഇതേ മെത്തേഡ് തന്നെയായാല്‍ ബോറടിക്കില്ലേ? യൂത്ത് എന്നൊക്കെപറയുന്നത് അങ്ങ് ചൊവ്വയില്‍ നിന്നും വന്ന ഒന്നല്ലല്ലോ? നമ്മുടെ ഇടയില്‍, നമുക്ക് ചുറ്റിലുമുള്ള ആള്‍ക്കാരൊക്കെ തന്നല്ലോ? അവരുടെ പ്രശ്‌നങ്ങള്‍ നമുക്കറിയാം. അല്ലാതെ ഒരു സനിമയില്‍ കൂടി ഒരാള്‍ എന്തെങ്കിലുമൊക്കെ പറഞ്ഞു എന്നു വച്ച് അതാവില്ലല്ലോ ലോകനടപ്പ്.
  ലോഹിതദാസ് ഒരിക്കല്‍ പറഞ്ഞിരുന്നു: ''ഞാന്‍ മരിക്കുമ്പോഴേ എന്റെ വില മലയാളം മനസ്സിലാക്കുള്ളു എന്ന്.'' സത്യം... മണ്ണിന്റ മണമുള്ള സിനിമകളൊക്കെ നമുക്ക് അന്യമായി തുടങ്ങി.

  ReplyDelete
 8. എന്‍റെ പ്രേക്ഷകാ...

  "നായിക ആശയം പറഞ്ഞു കഴിഞ്ഞ ഉടന്‍ പടം കണ്ടോടിരുന്ന ഒരാള്‍ ചാടി എഴുനേറ്റു "പുതിയ നായികയെ കിട്ടിയേ " എന്നാര്‍ത്തു വിളിച്ചു പുറത്തേക്കു ഓടുന്നത് കണ്ടു.ഒറ്റ നോട്ടത്തില്‍ സംവിധായകന്‍ താടി രഞ്ജിത് നെ പോലെ തോന്നിച്ചു!!!"

  :D :D

  ReplyDelete
 9. മലയാള സിനിമയുടെ അധപതനത്തിന് പലരും പല കാരണങ്ങളും കഴിഞ്ഞ പത്തു വര്ഷം ആയി പറയാറുണ്ട് അതില്‍ പ്രധാനം രണ്ടു കാരണങ്ങള്‍
  1 സൂപ്പര്‍ താരങ്ങള്‍ - മഴ പെയ്തു ഷൂട്ടിംഗ് മുടങ്ങി പടം പ്രതിസന്ധിയില്‍ ആയാല്‍ പോലും ചിലര്‍ സൂപ്പര്‍ താരങ്ങളെ കുറ്റം പറയാറുണ്ട് .
  2 കഥയില്ലായ്മ

  എന്നാല്‍ എനിക്ക് തോന്നിയ രണ്ടു കാരണങ്ങള്‍

  1. സിനിമയെ പലതാക്കി വെട്ടിമുരിച്ചു. പ്രേക്ഷകരെ പല വിഭാഗങ്ങള്‍ ആയി തരാം തിരിച്ചു അതായതു സൂപ്പര്‍ താര ചിത്രം, യുവ താര ചിത്രം, കുറ്റാന്വേഷണ ചിത്രം ,തുടങ്ങിയ തരം തിരിവുകള്‍ . ഞാന്‍ മനസ്സിലാക്കിയ അറിവ് വച്ച് 1985 ഇല്‍ യുവാക്കള്‍ ആയി ഇരിക്കെ തന്നെ മമ്മൂട്ടിയും , ലാലിനെയും ഒന്നും ആരും യുവക്കലെന്നും അവരുടെ ചിത്രത്തെ യുവതാര ചിത്രം എന്നും വിളിച്ചിരുന്നില്ല .എന്നാല്‍ ഇന്ന് അങ്ങിനെ അല്ല 40 വയസ്സോ , അതിനു താഴെ പ്രായം ഉള്ളവരോ ആയ ആര് അഭിനയിച്ച ചിത്രത്തിനും യുവതാര ചിത്രം എന്നാ label ആണ് .

  2. കഴിഞ്ഞ പത്തു വര്‍ഷമായി നാടക രംഗത്ത് നിന്നോ , അഭിനയം പഠിച്ചവരോ ആയ എത്ര പേരെ കൊണ്ട് വന്നു . പകരം സിനിമ കുടുംബത്തില്‍ നിന്നും, ഫാഷന്‍ റാമ്പില്‍ നിന്നും , മാസികകളുടെ കവര്‍ പേജില്‍ നിന്നും ആളുകളെ കൊണ്ട് വന്നാല്‍ ഇങ്ങിനെ ഇരിക്കും. പ്രേക്ഷകന്‍ മുന്‍പ് പറഞ്ഞപോലെ ഈ മുട്ടുകുത്തി നടക്കുന്ന കുഞ്ഞുങ്ങള്‍ വലുതാകുന്നത് വരെ കാത്തിരിക്കുക , അത് വരെ കാശു മുടക്കി ഇവരെ സഹിചോലുക തുടങ്ങിയ മുടന്തന്‍ നയങ്ങള്‍ക്ക് എന്ത് പ്രസക്തി ?

  ReplyDelete