Tuesday, December 7, 2010

രക്ത ചരിത്രം (Raktha Charithram)

"എടേ നീ ഇന്നലെ അഗൈന്‍ കാസര്‍കോട്‌ കാദര്‍ ഭായ് കാണാന്‍ പോണെന്ന് പറഞ്ഞിട്ട് കണ്ടോ ?"

"ഇല്ല അണ്ണാ, തിയറ്ററിന്റെ മുന്നില്‍ വണ്ടി കൊണ്ട് നിറുത്തുകയും,പോസ്റ്ററില്‍ ജഗദീഷ് മുപ്പത്തിരണ്ട് പല്ലും കാണിച്ചു ഇളിച്ചു എന്നെ പേടിപ്പിച്ചു . ജീവനും കൊണ്ട് ഞാന്‍ ഓടിയതാ . ഓട്ടം പോയി നിന്നത് രക്ത ചരിത്രം കളിക്കണ തിയറ്ററില്‍"

"നന്നായി ചെല്ലാ , കാദര്‍ ഭായുടെ കയ്യില്‍ നിന്നും നിന്നെ ദൈവം രക്ഷിച്ചു എന്ന് കരുതിയാല്‍ മതി. രക്ത ചരിത്രം , റാം ഗോപാല്‍ വര്‍മ്മയുടെ അല്ലെടെ പടം ? "

"തന്നെ, തന്നെ "

"നിന്നെ കഴിഞ്ഞ ആഴ്ച്ച ഡല്‍ഹിക്ക് കെട്ടിയേടുത്തപ്പോ നീ ഇതിന്റെ ഒന്നാം ഭാഗം കണ്ടതല്ലേ?"

"അത് ഹിന്ദി അണ്ണാ, ഹിന്ദിയിലും തെലുങ്കിലും സംഭവം രണ്ട് പാര്‍ട്ടായിട്ടാണ് ഇറക്കിയിരിക്കുന്നത് . ഇന്നലെ ഞാന്‍ കണ്ടത് തമിഴാ. ഒറ്റ പടത്തില്‍ കഥ തീരും "

"തന്നെ ? എന്നിട്ട് എങ്ങനെ ഉണ്ടടെ പടം ?"

"അണ്ണാ ഒറ്റയടിക്ക് പറഞ്ഞാല്‍ സൂര്യയുടെ പടം . അതാണ്‌ സംഭവം . പടം തുടങ്ങി കുറച്ചു കഴിഞ്ഞാണ് സൂര്യ സ്ക്രീനില്‍ വരുന്നത്. പക്ഷെ വരുന്ന സെക്കണ്ട് തൊട്ടു ഒരു ഒന്നൊന്നര ഞെരിപ്പാണ്. "

"വിവേക് ഒബ്രായി ഇല്ലെടെ പടത്തില്‍ ?"

"ഉണ്ട് അണ്ണാ . വിവേകും നന്നായിട്ടുണ്ട് . പക്ഷെ വിവേകിന്റെ ശരിക്കുള്ള അഭിനയവും അറിയണമെങ്കില്‍ ഹിന്ദിയോ തെലുങ്കോ ഒന്നാം ഭാഗം കൂടി കാണണം . ഹിന്ദിയില്‍ ഒന്നാം ഭാഗം വിവേക് അവതരിപ്പിക്കുന്ന പ്രതാപ് രവിയുടെ ഉയര്‍ച്ചയുടെ കഥയാണ്. രണ്ടാം ഭാഗം പരതാപ് രവിയുടെ ശത്രുവായ സൂര്യ അവതരിപ്പിക്കുന്ന സൂര്യയുടെ ഉയര്‍ച്ചയും , പ്രതാപ്‌ രവിയുടെ വീഴ്ച്ചയും ആണ് കഥ. തമിഴില്‍ പ്രതാപ് രവിയുടെ വളര്‍ച്ച തമിഴില്‍ പെട്ടെന്ന് കാണിച്ചിട്ട് കഥ സൂര്യയില്‍ നിന്നും നേരെ അങ്ങ് തുടങ്ങും. അതുകൊണ്ട് വിവേക് തമിഴില്‍ ഒരു വില്ലന്‍ മാത്രമായി ഒതുങ്ങി. എങ്കിലും വിവേക് കൊടുത്ത വേഷം മോശമാക്കി എന്ന് ആരും പറയില്ല."

"ശരി , പടത്തിന്റെ ബാക്കി കാര്യങ്ങള്‍ പറ "

"കഥാപാത്രങ്ങളുടെ വ്യക്തിത്വം അങ്ങനെ വല്യ ഭാരിച്ച കാര്യങ്ങള്‍ ഒന്നും തലയില്‍ എടുത്തു വെയ്ക്കാതെ , പ്രതികാരം എന്ന ഒരൊറ്റ വികാരത്തില്‍ പിടിച്ചു , ഇനി എന്തും സംഭവിക്കും എന്ന് പ്രേക്ഷകന് മുന്‍പേ മനസിലാവുന്ന കഥയാണെങ്കില്‍ കൂടി അവരെ പിടിച്ചിരുത്താന്‍ റാം ഗോപാല്‍ വര്‍മ്മയ്ക്ക് കഴിഞ്ഞിട്ടുണ്ട് "

"അപ്പൊ കഥയില്‍ സസ്പെന്‍സ് ഒന്നും ഇല്ലേ ?"

"കുടുമ്പ കഥ എന്ന് എഴുതി കാണിച്ചിട്ട് അതില്‍ വരെ മസ്റ്റ് ആയിട്ട് സസ്പെന്‍സും ട്വിസ്റ്റും വേണം എന്ന് അനുശാസിക്കുന്ന ബി ഉണ്ണികൃഷ്ണന്‍ സ്കൂളില്‍ വര്‍മ്മ പഠിച്ചിട്ടില്ല അണ്ണാ."

"അതിനിത് പ്രതികാര കഥ അല്ലേടെ? കുടുമ്പ കഥ അല്ലല്ലോ?"

"ഓ ...ഞാന്‍ ഒരു ഉപമ പറഞ്ഞതാ . ക്ഷമി . യഥാര്‍ഥത്തില്‍ നടന്ന സംഭവങ്ങളുമായി വളരെ അടുത്തു ബന്ധമുള്ള കഥയില്‍ വല്യ ട്വിസ്റ്റിനും, സസ്പെന്‍സിനും ഒന്നും വകുപ്പില്ല അണ്ണാ . പക്ഷെ പടം നമ്മളെ ബോറടിപ്പിക്കില്ല "

"ശരി , സൂര്യ കലക്കി, വിവേക് കൊല്ലം, ബാക്കിയുള്ളവരോ ?"

"സൂര്യയുടെ ഭാര്യയായി പ്രിയമണിക്കും , വിവേകിന്റെ ഭാര്യയി രാധികാ ആപ്ട്ടെക്കും കാര്യമായി ഒന്നും ചെയ്യാനില്ല. എങ്കിലും അവരുടെ ജോലി അവര്‍ വൃത്തിയായി ചെയ്തിട്ടുണ്ട് . ചെറിയ ചെറിയ റോളുകളില്‍ വരുന്ന ബാക്കിയുള്ള നടി നടന്മാരും അങ്ങനെ തന്നെ . പിന്നെ പറയുമ്പോള്‍ എല്ലാം പറയണമല്ലോ അണ്ണാ , നല്ല അഭിനയം ഇഷ്ടമുള്ളവര്‍ എങ്ങനെയെങ്കിലും ഹിന്ദിയോ തെലുങ്കോ ഫസ്റ്റ് പാര്‍ട്ട് കാണാന്‍ നോക്കിയാല്‍ കൊള്ളാം. അതിലെ വില്ലന്‍ അഭിമന്യു സിംഗ് , എന്നാ പൊളപ്പന്‍ അഭിനമായിരുന്നെന്നോ ?"

"അതിനി ഡി വീ ഡി ഇറങ്ങട്ടെ . എന്നിട്ട് കാണാം . നീ ഇപ്പൊ തമിഴിന്റെ കാര്യം പറ .

അപ്പൊ പടം കൊല്ലം, അല്ലെ?"

"എനിക്കിഷ്ട്ടപ്പെട്ടു അണ്ണാ. പിന്നെ ആകെ ഉള്ള ഒരു പരാതി അതിന്റെ ക്യാമറാ മാനോടാണ് . റാം ഗോപാല്‍ വര്‍മയുടെ ഇഷ്ടം കണക്കാക്കിയാവും പുള്ളി അതങ്ങനെ ചെയ്തത് . പക്ഷെ ചില സീനുകളില്‍ ക്യാമറ ശരിക്കും തല കുത്തി നില്‍ക്കുന്നത് കണ്ടാല്‍ ഷാജി കൈലാസ് പടങ്ങളുടെ ഓര്‍മ്മ വന്നു നമ്മള്‍ കിടുങ്ങി പോകും അണ്ണാ ."

"ചില സീനുകള്‍ അല്ലെ ഉള്ളു, അത് പോട്ടെ . ബാക്കി പടം കൊള്ളാം , അല്ലേടെ ?"

"എനിക്കിഷ്ടപ്പെട്ടു അണ്ണാ "

"നന്നായിട്ടിരി, കാദര്‍ ഭായിക്ക് പകരം ഇത് പോയി കണ്ട കണക്കുള്ള പുത്തി ഈശ്വരന്‍ ഇനിയും നിനക്ക് തോന്നിക്കട്ട്"

"നടക്കുമെന്ന് തോന്നുന്നില്ല അണ്ണാ ...ഞാനിപ്പോ ഇന്ന് സെക്കണ്ട് ഷോയ്ക്ക് കാദര്‍ ഭായിക്കുള്ള ടിക്കെറ്റ് ബുക്ക് ചെയ്തിട്ട് വരുന്ന വഴിയാ "

"ഈ പടത്തിനും ബുക്കിങ്ങാ ? നീ ശരിയാവൂലടെ . മാനത്തൂടി പോണ എട്ടിന്റെ പണി ബുക്ക് ചെയ്തു വാങ്ങിക്കുന്ന നിന്നെയൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല . എങ്കിലും , ഇന്ന് സെക്കണ്ട് ഷോ ഹൃദയ സ്തംഭനം , മാനസിക വിഭ്രാന്തി ഇതൊന്നും കൂടാതെ നീ കടന്നു പോണേ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കാം "

8 comments:

 1. Athe, 100% Suryayude padam. Athreyulloo, vere prathyekichu menma onnum ee chithrathinundennu thonniyilla. Randum partum koodi oru 90 minutil othukkiyirunnengil oru sleek movie aayi vaazhthaamaayirunnu.
  But again, Surya valare valare nannaayi. Aa jailil vechulla stunt scene prathyekichum.

  ReplyDelete
 2. ഫസ്റ്റ് പാര്‍ട്ട്‌ കണ്ടിരുന്നു ...പടം മൊത്തത്തില്‍ നന്നായിരുന്നു . ഒരു പ്രാവശ്യം കാണാം .. യഥാര്‍ത്ഥത്തില്‍ നടന്ന സംഭവം ആണെന്ന് പറയുന്നു.

  ReplyDelete
 3. I saw first part in Hindi, it looked like a trailer, I felt I was cheated by RGV, now this will not offer much, we all know Vivek Obroy will be Killed by Surya.

  Just stunts RGV has no story, from Kill Bill he took this saying a story in two films and thus exploiting viewer.

  Slow motion and camera work has been criticised in hindi they are repeating first part again for 2 reels so I skip this movie

  A director should not cheat a viewer.

  ReplyDelete
 4. അല്ല പ്രേക്ഷക ഇതെന്തു പറ്റി..ഒരുപാട് പടങ്ങള്‍ റിലീസായല്ലോ, ഇതുവരെ ഒന്നും കാണാനുള്ള സമയം കിട്ടിയില്ലേ...
  സാദിഖ്‌ M കോയ...

  ReplyDelete
 5. ഹല്ലോ ഹലോ എവിടെപോയി. ?

  ReplyDelete
 6. endu patti, best actor kandille ithu vare? 2 praavashyam poyittum blackil polum ticket kittiyilla.

  ReplyDelete
 7. അല്ല പ്രേക്ഷകനെ കാണ്മാനില്ല എന്ന് പത്രത്തില്‍ പരസ്യം കൊടുക്കേണ്ടി വരുമോ...അതല്ലെങ്കില്‍ എത്രപേര്‍ താങ്കളെയും പ്രതീക്ഷിചിരികുന്നു എന്ന് പരീക്ഷികുകയാണോ....നിറുത്തു ഈ കാനന വാസം..യവനികകുള്ളില്‍നിന്നും പുറത്തു വരൂ...

  ReplyDelete
 8. "കുടുമ്പ കഥ എന്ന് എഴുതി കാണിച്ചിട്ട് അതില്‍ വരെ മസ്റ്റ് ആയിട്ട് സസ്പെന്‍സും ട്വിസ്റ്റും വേണം എന്ന് അനുശാസിക്കുന്ന ബി ഉണ്ണികൃഷ്ണന്‍ സ്കൂളില്‍ വര്‍മ്മ പഠിച്ചിട്ടില്ല അണ്ണാ."

  ReplyDelete