@&%$"@@@***&&&$££$$£
എടൊ attender എന്താ പുറത്തു ഒരു ശബ്ദം ? ഇതൊരു ആശുപത്രി ആണെന്ന് അറിയില്ലേ ഒരുത്തനും ?
അതല്ല സര് കുറച്ചു മുന്‍പ് ഒരുത്തന് വന്നു സാറിന്റെ പേര് പറഞ്ഞു ഭയങ്കര തെറി .... ഒരുമാതിരി കേരള പോലീസ് കാര്‍ തോറ്റു പോകും. പിന്നെ സെക്യൂരിറ്റി കാര്‍ പിടിച്ചു കെട്ടിയിട്ടിരിക്കയാണ് . എന്തെങ്കിലും മയക്കു മരുന്ന് കൊടുത്തു ഉറക്കാന്‍ പറ്റുമോ സര് ?
ശരി നോക്കാം കൊണ്ട് വരൂ . കെട്ട് അഴിക്കണ്ട ..
ശരി സര് .
എടാ നാറി @@$$$""&&&& ......... ഡോക്റെരെ , നിനക്ക് ആരെടെ ഡിഗ്രി തന്നത് തെണ്ടി ........ നീയും നിന്റെ ഒരു മനോരോഗ ചികിത്സയും ഇന്നു കൊണ്ട് എല്ലാം തീര്‍ക്കും ഞാന്‍ .....
ഹാ ... ആരിത് പ്രേക്ഷകനോ... വരൂ ഇരിക്കു. എപ്പോള്‍ എങ്ങനെയുണ്ട് അസുഖം ഒക്കെ ?
തന് എന്റെ വായില്‍ നിന്ന് വല്ലതും കേള്‍ക്കും .ചുണയുണ്ടെങ്കില്‍ ഈ കെട്ടൊന്നു അഴിച്ചു വിടെടാ.
നിങ്ങള്‍ ഇങ്ങനെ പഴയ മലയാള സിനിമയില്‍ ജയന് ജോസ് പ്രകാശിനോട് സംസാരിക്കുനത് പോലെ പെരുമാറാതെ .നമുക്ക് സമാധാനമായി സംസാരിക്കാം അതല്ലേ നല്ലത് ?
എടൊ താനല്ലേ പറഞ്ഞത് ഏതെങ്കിലും അന്യ ഭാഷ ചിത്രം കണ്ടാല്‍ എന്റെ അസ്വസ്ഥതകള്‍ക്കു (വട്ടിനു പകരം ഉപയോഗിക്കുന്ന ബുദ്ധിജീവി പദമാണ് ഇതു ) കുറവ് വരും എന്ന് ....
അതിനു താന്‍ ഏതു പടമാ കണ്ടത് ?
ഈ ആഴ്ച അകെ ഒരു അന്യ ഭാഷാ ചിത്രമേ ഉണ്ടായിരുന്നുള്ളു .താന്‍ പറഞ്ഞത് കൊണ്ടാ പെന്റിംഗ് ലുള്ള ബെസ്റ്റ് ആക്ടര്‍ പോലും മാറ്റി വെച്ചിട്ട് ഈ ചിത്രത്തിന് പോയത്.
എന്നിട് എന്ത് പറ്റി?അടുത്ത സൂപ്പര്‍ താരം അക്ഷയ് കുമാര്‍,കിടിലം സുന്ദരി കത്രീന കൈഫ്,സൂപ്പര്‍ ഡയറക്ടര്‍ ഫറഖാന്‍ കൂടുതല്‍ എന്തോന്ന് വേണം . അതിരിക്കട്ടെ പടം ഇങ്ങനെ ഉണ്ട് ?
പോന്നു ഡോക്റെരെ അസുഖം മാറ്റാന്‍ വേണ്ടി അന്യഭാഷ അന്വേഷിച്ചു പോയ ഞാന്‍ ഇന്നലെ മുഴുവന്‍ അബോധാവസ്ഥയില്‍ ആയിരുന്നു എന്ന് പറഞ്ഞാല്‍ മതിയല്ലോ .ഇപ്പോളും തല പെരുപ്പ് മാറിയില്ല.അല്ല തന്റെ ഒക്കെ വാക്ക് കേള്‍ക്കുന്ന എനിക്ക് ഇത് തന്നെ വേണം.
താന്‍ കാര്യം പറ .
ശുദ്ധ 916 കോമാളി പടം . സമയ ബുദ്ധി ഉള്ള ഏതൊരുത്തനും ഈ പടം കണ്ടാല്‍ ഇറങ്ങിയോടും എന്നാണ് എന്റെ അഭിപ്രായം .(സത്യമായും ഇതാണ് എന്റെ അഭിപ്രായം അല്ലാതെ അക്ഷയ് കുമാറിനോട് എനിക്ക് പ്രത്യേക വൈരാഗ്യം ഒന്നും ഉണ്ടായിട്ടല്ല )
അപ്പോള്‍ ഇതിന്റെ കഥ ?
അങ്ങനെയും ഒരു സാധനം ഉണ്ടായിരുന്നല്ലോ ? എന്തുവായിരുന്നു അത് ? ആ കിട്ടി പോയി ... അഞ്ഞൂറ് കോടി രൂപ വിലപിടിപ്പുള്ള പുരാവസ്തുക്കളും മറ്റും ഇന്ത്യന്‍ പോലീസ് ട്രെയിനില്‍ ഡല്‍ഹിയിലേക്കു അയക്കുന്നു . അത് അടിച്ചു മാറ്റാന്‍ ഈ ലോകത്ത് മൂന്ന് പേരെ ഉള്ളു എന്നും രണ്ടു പേര് ജയിലിനകത്തനെന്നും പുറത്തുള്ള ഒരേ ഒരാള്‍ തീസ് മാര്‍ ഖാന് എന്നാ കള്ളന് ആണെന്നും പോലീസ് ഉന്നത ഉദ്യോഗസ്ഥന് സഹപ്രയത്തകരോട് പറയുന്നു . ഇതിനിടെ തീസ് മാര്‍ ഖാനെ (അക്ഷയ് ) പാരിസില്‍ വെച്ച് അറസ്റ്റ് ചെയ്യുന്നു . എന്നാല്‍ പൈലറ്റ് കാബിന് ലോക്ക് ജാം ചെയ്തു അടച്ചു, അത് തുറന്നു യാത്രക്കാരെ രക്ഷപ്പെടുത്തി ഖാന് പോലീസ് കാരില്‍ നിന്നും രക്ഷപ്പെടുന്നു .ഖാന്റെ അമ്മക്ക് മകന് കള്ളന് ആണെന്ന് അറിയില്ല .കാമുകി അന്യ (കത്രീന ) തുണ്ട് പടങ്ങളിലെ ഐറ്റം ഡാന്‍സ് കാരിയും.(തുണ്ട് പടം എന്ന് പറയുന്നില്ല ഷീല കി ജവാനി, ചോളി മേം ഹോളി എന്നീ ചിത്രങ്ങളെ ഇത് വിഭാഗത്തിലാ പെടുത്തുക ?) പിന്നെ ദോഷം പറയരുയ്തല്ലോ കത്രീന കൈഫിന്റെ മേനിയഴക് പ്രദര്‍ശിപ്പിക്കുന്ന ഐറ്റം ഡാന്‍സ് ആണ് ഏക ആശ്വാസം !!
അത് നില്കട്ടെ . പുരാവസ്തുക്കള്‍ കൊണ്ടുവരുന്ന ട്രെയിന്‍ കൊള്ളയടിക്കാനായി ഖാന് പ്ലാന്‍ ചെയ്യുന്ന തന്ത്രം ഇപ്രകാരം.ട്രെയിന്‍ വരുന്ന വഴിക്കുള്ള ഗ്രാമത്തില്‍ ഒരു ഷൂട്ടിംഗ് സംഘം ആയി എത്തുക.ഷൂട്ടിംഗ് ന്റെ ഭാഗമാണ് എന്ന് തെറ്റിദ്ധരിപ്പിച്ചു ഗ്രാമവാസികളെ കൂടി ഉള്‍പ്പെടുത്തി ട്രെയിന്‍ കൊള്ളയടിക്കുക . ഇതിനായി ഹോളിവൂഡ് ല്‍ നിന്ന് വന്ന മനോജ് ഡേ ശ്യാമളന് എന്നാ ഡയറക്ടര്‍ ആണ് താന്‍ എന്ന് പറഞ്ഞു സൂപ്പര്‍ താരം ആഹ്മിത് കപൂറില്‍ (അക്ഷയ് ഖന്ന) നിന്ന് ഡേറ്റ് വാങ്ങുക.സൂപ്പര്‍ താരം ആണെങ്കില്‍ എങ്ങനെയും ഓസ്കാര്‍ വാങ്ങണം എന്ന വാശിയിലും.ജോരി സഹോദരന്മാര് എന്ന ഭീകര കുറ്റവാളികളായ സയാമീസ് ഇരട്ടകള്‍ ആണ് ഖാനെ ഈ പരിപാടിക്ക് പറഞ്ഞയക്കുന്നത്.
വിദേശ സംവിധായകന് എന്ന് കേട്ടതും സൂപ്പര്‍ താരം തല കുത്തി നിന്ന് ഡേറ്റ് കൊടുക്കുന്നു . പ്ലാന്‍ അനുസരിച്ച് ഗ്രാമത്തില്‍ എത്തുന്ന സംഘം (നായിക എന്ന് അവതരിപ്പിക്കുന്നത് കാമുകിയായ അന്യയെയാണ് ) അറിയുന്നു ട്രെയിന്‍ പുറപ്പെടുന്ന തീയതി ഒരു ആഴ്ചത്തേക്ക് മാറ്റി വെച്ചു എന്ന് .ഒരാഴ്ച സമയം കളയനായും ഗ്രമാവസികളെയും സൂപ്പര്‍ താരത്തെയും പറ്റിക്കാനായി കുറെ രംഗങ്ങള്‍ ചിത്രീകരിക്കുന്നു (ബ്രിട്ടീഷ് കാര്‍ ഇന്ത്യ ഭരിക്കുന്ന കാലത്തേ വിപ്ലവ കഥ എന്ന് പറഞ്ഞാണ് രംഗങ്ങള്‍ ചിത്രീകരിക്കുന്നത് )ഇതിനിടയില്‍ നായകന് തന്റെ (പഴയ ശ്രീനിവാസന് മോഡല്‍) വിഡ്ഢിത്തരങ്ങളിലൂടെ പ്രേതബാധിതം എന്ന് വിശ്വസിപ്പിച്ചു കുട്ടികളെ തട്ടി കൊണ്ട് പോയി കഞ്ഞാവ് കൃഷി ചെയുന്ന ഒരു സംഘത്തെ പിടികൂടുന്നുണ്ട് . .ഒടുവില്‍ ട്രെയിന്‍ വരുന്നു ഷൂട്ടിംഗ് ല്‍ പങ്കെടുക്കുന്ന ആവേശത്തില്‍ ഗ്രാമവാസികള്‍ ട്രെയിന്‍ തടഞ്ഞു പോലീസ് കാരെ അടിച്ചു വീഴ്ത്തി പുരാവസ്തുക്കള്‍ കഷ്ടപ്പെട്ട് ചുമന്നു മാറ്റി വില്ലന്മാരുടെ കണ് ടൈനെര്ല് കയറ്റുന്നു .വില്ലന്മാര് രക്ഷപ്പെടുന്നു എങ്കിലും നായകന് പിടികൂടപ്പെടുന്നു.തടവ് ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുന്ന നായകന് താന്‍ ഷൂട്ട് ചെയ്ത ചിത്രം (അഥവാ അതിന്റെ ഭാഗങ്ങള്‍ ) പൂര്‍ത്തിയാക്കി പ്രദര്‍ശനത്തിനു എത്തുന്നത് കാണാന്‍ വരുന്നു.(അതില്‍ അഭിനയിച്ച സൂപ്പര്‍ താരത്തിനു ഓസ്കാര്‍ കിട്ടുന്നു ) അവിടെ നിന്നും വീണ്ടും ഖാന് രക്ഷപ്പെടുനത്തോടെ സിനിമ തീരുന്നു .
ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഈ ചിത്രത്തില്‍ അഭിനയിക്കുന്ന എല്ലാവരും പമ്പര വിഡ്ഢികള്‍ ആണ് എന്നതാണ് . നായകനും നായികയും വില്ലനും മറ്റു നടീനടന്മാരും എല്ലാം. (കാണാന്‍ പോകുന്നവരെ പ്രത്യേകിച്ചു പറയേണ്ട കാര്യം ഇല്ലല്ലോ ).ഓരോ രംഗവും നമ്മെ ചിരിപ്പിച്ചേ അടങ്ങു എന്ന വാശിയിലാണ് ചിത്രീകരിച്ചിരിക്കുന്നത് .(ഷാരൂഖ് ഖാന് ഞാന്‍ വിചാരിച്ചതില്‍ കൂടുതല്‍ വിവരം ഉണ്ട് .ചുമ്മാതാണോ പുള്ളി വിട്ടു കളഞ്ഞത് !!!) കൂടാതെ സല്മാന് ഖാന്റെ അഞ്ചു മിനിറ്റ് ഗസ്റ്റ് അപ്പീരെന്സ് ഉം ഉണ്ട് . അക്ഷയ് കുമാര്‍ നമ്മളെ ചിരിപ്പിക്കാന്‍ കിണഞ്ഞു ശ്രമിക്കുന്നുണ്ട് കത്രീനയും ശ്രമം ഒട്ടും കുറക്കുന്നില്ല (എനിക്ക് ഇവരോടൊക്കെ വലിയ ശത്രുത ആയതിനാല്‍ ആകാം വലിയ ചിരി ഒന്നും വന്നില്ല ) ഉള്ളതില്‍ ഭേദം അക്ഷയ് ഖന്ന ആണ് . വില്ലനായാലും തമാശക്കാരന്‍ ആയാലും നായകനായാലും ഒക്കെ നന്നകാറുള്ള ഈ നടന് രക്ഷപ്പെടാത്തത് കഷ്ടം തന്നെ.
ഓഹോ അപ്പോള്‍ ചുരുക്കത്തില്‍ പറഞ്ഞാല്‍ ....
നിങ്ങള്‍ ഒരു അക്ഷയ് കുമാര്‍ -കത്രീന കൈഫ് ആരാധകനും, അവരെ വെറുതെ കണ്ടിരിക്കാന്‍ വിരോധം ഇല്ലെങ്കിലും , വേറെ ഒന്നും തന്നെ ചെയ്യാന്‍ ഇല്ലെങ്കിലും പോയി കാണാവുന്ന ഒരു ചിത്രം .
പിന്നെ ഈ ചിത്രം ജന കോടികളെ രസിപ്പിച്ചത് ആണെന്നും എനിക്ക് ഇവരോടൊക്കെ ഏതാണ്ട് വൈരാഗ്യം അനുമുള്ള സ്ഥിരം പല്ലവികള്‍ പാടല്ലേ പ്ലീസ്. പറയുന്ന നിങ്ങള്‍ക്ക് ഇല്ലെങ്കിലും വായിക്കുന്ന എനിക്ക് ബോര് അടിക്കുന്നു !!!
Ithokke kaanaan maathram changoottam ullavan aanu preshakan ennariyillaayirunnu.
ReplyDeleteTournament enna Malayalam padam kandaalum aashupathriyil admit aakendi varum
"സത്യമായും ഇതാണ് എന്റെ അഭിപ്രായം അല്ലാതെ അക്ഷയ് കുമാറിനോട് എനിക്ക് പ്രത്യേക വൈരാഗ്യം ഒന്നും ഉണ്ടായിട്ടല്ല" -- "ഭൂല്‍ ഭുലൈയ" എന്ന ചിത്രം കണ്ടില്ലായിരുന്നോ? അത് കണ്ടാല്‍ ആര്‍ക്കായാലും അക്ഷയ് കുമാറിനോട് നന്നായിട്ട് വിരോധം തോന്നിപ്പോകും...
ReplyDeleteതനിക്കു ഇത് തന്നെ വേണം , ടിക്കെടിന്റെ പണം ഉണ്ടായിരുന്നെങ്കില്‍ തനിക്കു അരക്കിലോ സവാള വാങ്ങി വീട്ടില്‍ കൊടുക്കരുതോ ?
ReplyDeleteഅക്ഷയ് ഖന്നയുടെ കഥാപാത്രം ഷാരൂഖിനെ കളിയാക്കാന്‍ ഉണ്ടാക്കിയതാണെന്ന് ഒരു ശ്രുതി ഉണ്ടല്ലോ?
ReplyDeleteപാവം ബെസ്റ്റ് ആക്ടര്‍ കാണാന്‍ സമയം ഇല്ല. കഷ്ടം തന്നെ.
ReplyDeleteIs there any good picture these days??
ReplyDeleteCrazy are people who venture going to the theatre to see movies.
മനപ്പൂര്‍വ്വം ഇങ്ങനെ സ്ലാപ്പ് സ്റ്റിക്ക് സ്ടൈല്‍ കോമഡി(സറ്റയര്‍?) എടുത്തതാണെന്നാണ് വായിച്ചത്...ഓം ശാന്തി ഓമിലും ഇങ്ങനെ എടുത്ത കുറേ "അവിഞ്ഞ ഫില്‍മി" സീനുകളും ഡയലോഗുകളും ഉണ്ടായിരുന്നല്ലോ(ആ പടം നല്ലതെന്നല്ല)..ഫാറഖാന് ഒരു പ്രത്യേക സ്റ്റൈല്‍ ഉണ്ടാക്കിയെടുക്കാന്‍ മിനക്കെടുകയാണെന്ന് തോന്നുന്നു. ഈ പടം കണ്ടില്ല, പക്ഷേ കാണും.
ReplyDeleteഅക്ഷയകുമാര്‍ കോമഡി ചെയ്യുന്നത് മമ്മൂട്ടി ഡാന്‍സ് കളിക്കുന്നതിലും വിക്രുതമാണ്.