കോട്ടയം സോളമന് മഹാനായ ഷാഫി ...
എന്തുവാടെ ഈ എഴുതുന്നെ ?
അണ്ണാ സൂപ്പര്‍ രാജാക്കാന്മാര് ബക്രീദിന് പടമിറക്കി കിട്ടേണ്ടത് മേടിച്ചു പോയല്ലോ . ഇനി ഈ ക്രിസ്മസ് റിലീസ് ആയ ബാക്കി ണഞ്ഞ പിഞ്ഞ പടങ്ങളെ കുറിച്ച് എന്തേലും എഴുതണ്ടേ?. നാളെയും പച്ചരി വാങ്ങണ്ടേ , നമ്മുടെ മുതലാളി നവംബര്‍ല്‍ തന്നെ (അതോ അതിനു മുന്‍പോ?) മലയാള സിനിമ 2010 എന്നൊരു നെടുങ്ങന്‍ കുഴലൂത്ത് സാധനം എഴുതി വെച്ചിട്ട് കുടുംബസമേതം മലേഷ്യ പര്യടനത്തിനു പോയി . ചുരുക്കത്തില്‍ എല്ലാം നമ്മുടെ തലയില്‍ .എന്തയാലും ഇതൊന്നും പോയി കാണാനുള്ള സ്ടാമിന എനിക്കില്ല.പിന്നെ ദിലീപിന്റെ പടം ഉണ്ടല്ലോ അങ്ങേരുടെ പടത്തെ കളിയാക്കി കൊണ്ട് തുടങ്ങാം എന്ന് കരുതി .
മിടുക്കന് നീ ഈ പത്രത്തില്‍ ഒന്നും ജോലി ചെയ്യേണ്ടാവനല്ലെടെ . നിന്നെ കുറിച്ച് എനിക്ക് അഭിമാനം ഉള്ള ഒരു കാര്യം നീ കളിയുടെ നിയമങ്ങള്‍ വേഗം പഠിക്കുന്നു എന്നത് ആണ് .അതിരിക്കട്ടെ ഇന്നലെ നിന്നെ വിളിച്ചിട്ട് കിട്ടിയില്ലല്ലോ എന്ത് പറ്റി?
അത് പിന്നെ ക്രിയാത്മക വിമര്‍ശനം ബൂലോകത്ത് എന്നൊരു ശില്പ ശാല ഉണ്ടായിരുന്നു . universal ബ്ലോഗര്‍ ആയ ഞാന്‍ പോയില്ലെങ്കില്‍ പിന്നെ ആരു പോകാന്‍ ? അജണ്ട പഴയത് തന്നെ നിക്ഷ് പക്ഷത തോന്നിപ്പിച്ചു സൂപ്പര്‍ താര ചിത്രങ്ങളെ പുകഴ്ത്തുക പിന് നിരയില്‍ (രണ്ടും മൂന്നും നാലും ...എല്ലാം ) കൊന്നു കൊല വിളിക്കുക അല്ലെങ്ങില്‍ അവഗണിക്കുക അങ്ങനെ ഒരു ലൈന്‍ . ശരിക്കും അണ്ണാ ഈ തീയറ്ററില്‍ ഇരുന്നു കൂവുന്നവനും ഇവന്മാരും ആയിട്ട് എന്താ വ്യത്യാസം ?
അനിയാ എന്തെങ്കിലും ഉണ്ട് എന്ന് തോന്നുന്നെകില്‍ അത് തോന്നല്‍ മാത്രമാണ് . പിന്നെ ഇന്നലെ നിന്നെ വിളിച്ചത് മേരിക്കുണ്ടൊരു കുഞ്ഞാട് എന്നാ പടം കാണാന്‍ ആണ് . ഒന്നുംമില്ലെങ്കില് പടം കണ്ടിട്ട് വിമര്‍ശിക്കുന്ന ഒരേ ഒരു ബ്ലോഗര്‍ എന്നാ പദവി നിനക്കിരിക്കട്ടെ എന്ന് കരുതി .
ഓ അതൊക്കെ വലിയ പാടാ . താങ്കള്‍ കാര്യം പറ. ദിലീപിന്റെ പടമല്ലേ? തൊട്ടു മുന്പിറങ്ങിയ പപ്പി അപ്പച്ചാ , കാര്യസ്ഥന് എന്നിവ പോലെ കടുത്ത ദിലീപ് ആരാധകര്‍ക്ക് ഒഴികെ ബാക്കി എല്ലാരേയും വെറുപ്പിക്കുന്ന ചിത്രമാണോ ഇതു ?
അനിയാ, ആദ്യം പടത്തിന്റെ അടിസ്ഥാന വിവരങ്ങള്‍ പിടിച്ചോ സംവിധാനം ഷാഫി . (അടിസ്ഥാന പരമായി റാഫി മക്കാര്‍ ടിന് കുടുംബത്തില്‍ നിന്നു വരവ് എങ്കിലും ആദ്യ ചിത്രത്തോടെ ആശയ കുഴപ്പം എന്ന സ്ഥിരം സാധനം ഉപേക്ഷിച്ച സംവിധായകന് ആണ് ഇദേഹം.വ്യത്യസ്ത വിഷയങ്ങള്‍ വെച്ച് ഓരോ ചിത്രവും ഒരുക്കുന്ന ഇദേഹം അടിസ്ഥാന പരമായി entertaining ചിത്രങ്ങള്‍ ഒരുക്കുന്ന സംവിധായകനാണ് .)
ഒരു മിനിട്ട് . അത് പറയാന്‍ വരട്ടെ ഈ സംവിധായകന്റെ അവസാന ചിത്രം ലോലിപ്പോപ് ഒരു പരാജയം ആയിരുന്നല്ലോ .
അനിയ ആ പടത്തിനു ഞാന്‍ അകെ കണ്ട കുറ്റം അതിന്റെ ക്ലൈമാക്സ് നു അച്ചുവിന്റെ അമ്മ എന്ന സത്യന് ചിത്രത്തിന്റെ അവസാനവും ആയുള്ള സാദൃശ്യം ആണ് . ബാക്കി വിദേശത്ത് പോയുള്ള ഗാന ചിത്രീകരണം , മസിലുള്ള പ്രിത്വിയെ കാണുമ്പോള്‍ ഫാമിലി പായ്ക്ക് ഉള്ള മലയാളിക്ക് തോന്നുന്ന കുശുമ്പ് ഇവ എല്ലാം കൂടി ആയപ്പോള്‍ പൂര്‍ത്തിയായി എന്ന് മാത്രം .
ശരി എന്തോ ആകട്ടെ ബാക്കി പറ.
തിരക്കഥ ബെന്നി നായരമ്പലം , വരികള്‍ അനില്‍ പനച്ചൂരാന് , സംഗീതം ബേണി ഇഗ്നേഷ്യസ് ,ശ്യാം ദത്തു ചായാഗ്രഹണം , വൈശാഖ് സിനിമയുടെ ബാനെര്ല് രാജന് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നു .
അപ്പോള്‍ കഥ ?
ഒരു മലയോര ഗ്രാമം . അവിടുത്തെ പ്രമാണി ഇട്ടിച്ചന് (ഇന്നസെന്റ് ). ഇങ്ങേരു ചെറുപ്പത്തില്‍ പ്രേമിച്ചിരുന്ന മേരി (വിനയപ്രസാദ് ) എന്നാല്‍ കല്യാണ തലേന്ന് ഇട്ടി വയറ്റില്‍ ഉണ്ടാക്കിയ വേലക്കാരി പ്രശ്നം ആക്കുകയും അവസാനം ഇട്ടിക്ക് അവരെ കെട്ടേണ്ടിയും വരുന്നു.മേരി ആ ഗ്രാമത്തിലെ കപ്യാരെ (വിജയ രാഘവന് ) കെട്ടുന്നു . ഇത്രയും ഫ്ലാഷ് ബാക്ക് (കാണിക്കുന്നില്ല പറയുന്നേ ഉള്ളു ).കാലം കടന്നു പോയി .ഇട്ടിച്ചന്റെ മക്കള്‍ (അപ്പഹാജ ,ആനന്ദ് മുതലായ) തടിമാടന്മാര് പിന്നെ മേരി (ഭാവന) എന്ന മകളും .(പഴയ പ്രേമത്തിന്റെ ഓര്‍മയ്ക്ക് ആയാണ് മകള്‍ക്ക് മേരി എന്ന് പേരിട്ടിരിക്കുന്നത് . മേരിക്ക് നാലു മക്കള്‍ മൂത്തവന് ജോസ് പന്ത് പന്ത്രട് വയസുള്ളപ്പോള്‍ നാട് വിട്ടു പോയി . പിന്നെ ഉള്ളത് സോളമന് താഴെ രണ്ടു പെണ്‍കുട്ടികളും . സോളമന് ഇടവകയില്‍ കുഞ്ഞാട് എന്നാണ് അറിയപ്പെടുന്നത് . തികഞ്ഞ ഭീരു ആയ ഇയാളെ നാട്ടില്‍ എല്ലാവര്ക്കും പരിഹാസമാണ് . മേരിയും ആയുള്ള അടുപ്പത്തിന്റെ പേരില്‍ മേരിയുടെ സഹോദരങ്ങള്‍ ഇയാളെ ഇടയ്ക്കിടെ തല്ലി ചതക്കാറുണ്ട് . പള്ളി വികാരി ആയ ഫാദര്‍ കുണ്ട്കുഴി (ജഗതി ) മനസുകൊണ്ട് സോളമനോട് അനുഭാവം ഉണ്ടെങ്കിലും ഒന്നും ചെയ്യാന്‍ കഴിയുന്നില്ല.ഇങ്ങനെ ഇരിക്കുമ്പോളാണ് ബിജു മേനോന് അവതരിപ്പിക്കുന്ന കഥാപാത്രം (തല്കാലം ജോസ് എന്ന് വിളിക്കാം) ആ ഗ്രാമത്തില്‍ എത്തുന്നത് . സോളമനും കുടുംബവുമായി യദ്രിചികമായി പരിചയത്തില്‍ ആകുന്ന ജോസ് അവിടെ തന്നെ കൂടുന്നു.തീറ്റ പ്രാന്തന് ആണെങ്കിലും കരുത്തനായ ജോസില്‍ ഒരു രക്ഷകനെ കാണുന്ന സോളമന് ഇതു തന്റെ നാട് വിട്ടു പോയ ജേഷ്ടന് ജോസ് ആണെന്ന് നാട്ടുകാരെയും വീട്ടുകാരെയും വിശ്വസിപ്പിക്കുന്നു . ജോസിന്റെ ബലത്തില്‍ ആരെയും കൂസാതെ വിലസുന്ന സോളമനു ജോസിന്റെ ഭൂതകാലത്തെ കുറിച്ചുള്ള ചില വിവരങ്ങള്‍ ലഭിക്കുന്നതോടെ അസ്വസ്ഥന്‍ ആകുന്നു.ചില പ്രത്യേക ഉദ്ദേശങ്ങളോടെ ആണ് ജോസ് ഈ നാട്ടിലേക്കു വന്നത് എന്ന് മനസിലാകുന്നതോടെ സോളമനില്‍ പരിഭ്രാന്തി കൂടുന്നു. ഇതിനെ തുടര്‍ന്ന് സോളമനിലും കുടുംബത്തിലും ഉണ്ടാകുന്ന മാറ്റങ്ങളിലൂടെ കഥ പുരോഗമിക്കുന്നു .
ശരി ശരി അപ്പോള്‍ സിനിമ എങ്ങനെ ?
എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിന് ശേഷം മനസമാധാനത്തോടെ (ഒരു ചെറു ചിരിയോടെ എന്ന് വായിക്കാം )പടം കണ്ടു ഇറങ്ങി വരാന്‍ പറ്റുന്ന ഒരു ചിത്രം ആണ് ഇതു എന്നാണ് എനിക്ക് തോന്നിയത് . തിരകഥ എഴുതിയ ബെന്നി നായരമ്പലം തന്റെ ജോലി വൃത്തിയായി നിര്‍വഹിച്ചു എന്നാണ് എനിക്ക് തോന്നിയത് . ഒന്ന് അനാവശ്യമായ ഒരു കഥ പത്രം പോലും ഉള്ളതായി എനിക്ക് തോന്നിയില്ല .പിന്നെ കഥ എപ്പോളൊക്കെ പാളം തെറ്റുന്നു എന്ന തോന്നല്‍ ഉണ്ടാകുംബോളും അതിനെ തിരിച്ചു ട്രാക്കില്‍ കൊണ്ട് വരാന്‍ ബെന്നിക്ക് കഴിഞ്ഞിട്ടുണ്ട് .ഭയങ്കര അഭിനയത്തിന് സ്കോപ്പ് ഒന്നും ഇല്ലെങ്കിലും ദിലീപ് ഇതില്‍ നേരിടുന്ന വെല്ലുവിളി തന്റെ ചക്കര മുത്തു , ചന്തു പൊട്ടു മുതലായ ചിത്രങ്ങളിലെ കഥാപാത്രങ്ങളുമായി ഈ ചിത്രത്തിലെ സോളമന് സാദൃശ്യം തോന്നിക്കാതിരിക്കുക എന്നത് ആണ് . അതില്‍ ആ നടന് വിജയിച്ചു എന്നാണ് എനിക്ക് തോന്നിയത് . എല്‍സമ്മ എന്ന ചിത്രവുമായി താരതമ്യപ്പെടുത്താനുള്ള ഒരേ ഒരു കാരണം രണ്ടും മലയോര കുടിയേറ്റ ഗ്രാമങ്ങളുടെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച സിനിമകള്‍ ആണ് എന്നുള്ളത് കൊണ്ടാണ് .ഭയങ്കരമായി ഒന്നും ചെയുന്നില്ലെങ്കിലും എല്ലാ നടീ നടന്മാരില് നിന്നും ചിത്രത്തിന് ആവശ്യമുള്ളത് എടുക്കുവാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട് . അതാണ് സംവിധകന് എന്ന നിലയില്‍ ഷാഫിയുടെ വിജയവും .ഭാവന , ജഗതി ,ബിജു മേനോന്,ഇന്നസെന്റ് ,സലിം കുമാര്‍ , പൊന്നമ്മ ബാബു തുടങ്ങി ഈ ചിത്രത്തില്‍ അഭിനയിച്ച ആരും മോശമായി എന്ന് പറയാനില്ല.സുരാജോ ഹരിശ്രീ അശോകണോ ഇല്ലാത്തതും ,ചിത്രത്തില്‍ ഒരിടത് പോലും ദിലീപ് താരബോധം (താരമാണെന്ന ബോധം) കാണിക്കാത്തതും ചിത്രത്തിന്റെ നിലവാരം താഴ്ത്താതെ രക്ഷിച്ചു.ചായാഗ്രഹണം നല്ല നിലവാരം പുലര്‍ത്തുന്നു.
ഏതൊക്കെ പറഞ്ഞാലും നമ്മുടെ സൂപ്പര്‍ താരങ്ങള്‍ അവരുടെ ആയ കാലത്ത് ചെയ്ത .........
നിര്‍ത്തെടാ പത്തിരുപതു കൊല്ലം മുന്‍പ് നടന്ന ചരിത്ര സംഭവങ്ങളെയും കെട്ടി പ്പിടിച്ചു എന്നിയും ഒരു നാള് വരും എന്ന പ്രതീക്ഷ എനിക്കില്ല . അത് നിന്നെ പോലെയുള്ള കുഴല്ഊതുകര്ക്ക് പറഞ്ഞിട്ടുള്ളതാണ് . ഈ ചിത്രത്തിന്റെ തുടക്കത്തിലും കൂവല്‍ തൊഴിലാളികളുടെ സാന്നിധ്യം പ്രകടം ആയിരുന്നു എന്നാല്‍ പടം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ അതെല്ലാം താനേ നിന്നു എന്നാണ് ഞാന്‍ കണ്ടത് . അത് തികച്ചും ഈ പടത്തിന്റെ ഒരു വിജയം ആയാണ് ആദ്യ ദിനങ്ങളിലെ പ്രേക്ഷകന് എന്ന നിലയിക്ക് ഞാന്‍ കാണുന്നത് .
അണ്ണാ മതിയേ . ഇനി ചുരുക്കമായി ചിത്രത്തെ കുറിച്ച് ഒരു അഭിപ്രായം
ഒരു നല്ല കൊച്ചു ചിത്രം.സിനിമ സംവിധായകന്റെ കല തന്നെ ആണെന്നും, ടീം വര്ക്ക്ലൂടെ ഒരു നല്ല സിനിമ എങ്ങനെ ഉണ്ടാകുന്നു എന്നും കാണിച്ചു തരുന്ന ഒരു ചിത്രം
മനുഷ്യര്‍ക്ക് ഇത്തിരിയെങ്കിലും ദഹിക്കുന്ന കഥയും അതിനെ വേണ്ട വിധത്തില്‍ പ്രയോജനപ്പെടുത്തുന്ന സംവിധാനവുമുണ്ടെങ്കില്‍ തീര്‍ച്ചയായും പടം ഓടിയിരിക്കും. അത് സൂപ്പറോ മെഗായോ ജനപ്രിയനോ അങ്ങനെയുള്ള വേര്‍തിരിവൊന്നും കാണില്ല. ജനങ്ങള്‍ 40 രൂപ മുടക്കുന്നത് വഴിപാടിനല്ല... മുതലാവാന്‍ തന്നെയാണ്. രണ്ടര മണിക്കൂറെങ്കില്‍ രണ്ടര മണിക്കൂര്‍ അസ്വദിക്കാന്‍ ചെന്നിരിക്കുന്നവനെ പിഴിയരുത്. ഷാഫിക്ക് ജനങ്ങളുടെ പള്‍സ് അറിയാം. അയാള്‍ അത് ഉപയോഗപ്പെടുത്തുന്നുമുണ്ട്.
ReplyDeleteപിന്നെ പ്രേക്ഷകാ.... കുറച്ചുനാളായി ശ്രദ്ധിക്കുന്നു. എഴുത്തില്‍ തെറ്റുകള്‍ കടന്ന് കൂടുന്നു. ഷാഫിയുടെ ഇതിനുമുമ്പ് ചെയ്ത പടം ലോലിപോപ്പ് അല്ല, ചട്ടമ്പിനാടാണ്. ആ പടവും ഒരു വിജയമായിരുന്നെന്നാണ് എന്റെ വിശ്വാസം.
അപ്പൊ ഇനി ടൂര്‍ണമെന്റ് മാത്രം ബാക്കിയുണ്ടല്ലേ. അത് കൂടെ പ്രതീക്ഷിക്കുന്നു.
ReplyDeleteരതീഷേ ശരിയാണല്ലോ?ചടംബി നാട് ശരിക്കും എന്നേ ബോര് അടിപ്പിച്ച ചിത്രമാണ്.അങ്ങനെയെങ്കില്‍ ഷാഫി ഒരു നല്ല പാഠം (ചട്ടമ്പി നാടിലൂടെ)പഠിച്ചു എന്ന് ഈ ചിത്രത്തിലൂടെ ആശ്വസിക്കാം
ReplyDeleteആവൂ അങ്ങനെ കുറേ നാളുകള്‍ക്കു ഒരു മലയാളപടം ഇറങ്ങിയിട്ടുണ്ട് എന്നു പറയാമല്ലേ.
ReplyDeleteMan. "Lollipop" became boring from that scene where Bhavana & Kunchacko get caught "sleeping" together... What follows is just nonsensical melodrama. Like, why does Franco decide to break up with Jenny when he knows that she is innocent? Worse than the usual mega-serial crap.
ReplyDeleteആര്യന്, ഞാന്‍ മേല്പറഞ്ഞ സംഗതികള്‍ വിട്ടാല്‍ ഈ വര്‍ഷം ഇറങ്ങിയ ഒരുമാതിരി ഇതു പടത്തിലും ഭേദം ആണ് ലോലിപോപ്പ് എന്നാണ് എനിക്ക് തോന്നുന്നത് . എന്തെ ആസ്വാദന നിലവാരത്തിന്റെ പ്രശ്നം ആകാം. വിട്ടുകള
ReplyDeleteനല്ലൊരു സിനിമ ആയിരിക്കട്ടെ.... തമിഴ് സിനിമ കണ്ട് അസൂയപ്പെടുന്ന മലയാളികള്‍ക്ക് ഒരു പ്രതീക്ഷ നല്കട്ടെ...അടുത്ത വീട്ടിലെ അതേ പയ്യന് തന്നെ. കൃസൃതിത്തരങ്ങളും അല്‍പ്പം വില്ലത്തരവുമുള്ള പയ്യന്..ഏതായാലും ദിലീപിന്റെ ശനിദശ കഴിഞ്ഞുവെന്ന് കരുതാം.By Sadique M KMoya
ReplyDeleteലോലിപോപ്പ്.. ഈ വര്‍ഷം ഇറങ്ങിയ ഒരുമാതിരി ഇതു പടത്തിലും ഭേദം ആണെന്നു താങ്കള്‍ക്ക് തോന്നിയോ...ചെയ് ഇത്രയും നിലവാര മില്ലാതെ ആസ്വാതനമാണോ നിങ്ങളുടേത് ..നിങ്ങളുടെ നിരൂപണങ്ങളൊക്കെ വായിച്ചു താങ്കളെ കുറിച്ച് മനസ്സില്‍ ഒരു ബഹുമാനമുണ്ടായിരുന്നു...????
ReplyDeleteഅതെയല്ലോ ഈ വര്‍ഷത്തെ മുന്‍നിര ചിത്രങ്ങള്‍ എടുത്താല്‍ കണ്ടഹാര്‍,അലക്സാണ്ടര്‍ ദി ഗ്രേറ്റ് ,ശിക്കാര്‍,ഒരു നാള് വരും , ദ്രോണ,പ്രമാണി ഇവയെ ഒക്കെകളും ഭേദം ലോലിപ്പോപ് ആണെന്നാണ് എനിക്ക് തോന്നിയത് .നേരത്തെ പറഞ്ഞത് പോലെ ആസ്വാദന നിലവാരത്തിന്റെ പ്രശ്നം ആകാം. എന്തായാലും ഇനി ബഹുമാനിക്കണ്ട തീര്‍ന്നില്ലേ :)
ReplyDeleteതലക്കെട്ടിലെ മേരി എന്നതിന്റെ ഇംഗ്ലീഷ് സ്പെല്ലിംഗ് തെറ്റാണ്. "MARY" എന്നാണ് വേണ്ടത്. താങ്കള്‍ കൊടുത്തിരിക്കുന്നത് "MERRY" എന്നാണ്, "Merry Christmas"-ലെ പോലെ.
ReplyDeleteDear Preshaka, Elsamma enna aankuttiyekkaalum 2 madangu better aani chithram. Valare predictable aanengil koodi sarasamaayi kadha paranjittundu, prathyekichum Dileep enna thaarathine oru saadhaarana nadan enna nilayil maathram kandu kondu. Biju menon valare valare nannaayi. Mikkavaarum ellaavarum nannaayi. Endinu vendiyittaanu Salim kumaarinte makane konnathu ennu maathram manassilaayilla.
ReplyDeleteThaangalude chila taste okke alpam kaduthathu thanne - Lollypop - entammo, athithiri kaduppam thanne.
Super starsine eppozhum kuttam parayunna thaangal (jnanum angine thanneyaa ketto), Best Actor review cheyyaanjathu shariyaayilla. Oru pazhaya Sathyan Anthikaadu touch ulla oru cinema aayirunnu athu.
Marrkkundoru എന്നെഴുതിയപ്പോള്‍ എന്തോ ഒരു വൃത്തികേടു പോലെ.അതാണ് ഇങ്ങനെ ആക്കിയത് .ക്ഷമിക്കണം.ചൂണ്ടി കാണിച്ചതിന് നന്ദി
ReplyDeleteപോന്നു സുഹൃത്തേ രാജേഷേ , മനുഷ്യനായാല്‍ മനസാക്ഷി വേണം.എല്ലാ പുതിയ പടവും കണ്ടു കൃത്യമായി അഭിപ്രായം പറയുന്ന എന്നോട് തന്നെ വേണം എങ്ങനെ പറയാന്‍ !!! :( സമയം കിട്ടാത്തത് കൊണ്ടാ ബെസ്റ്റ് ആക്ടര്‍ കാണാത്തത് .പിന്നെ കുറെ പുതിയ പടങ്ങളും വന്നല്ലോ. അതൊക്കെ ഒന്ന് കണ്ടു തീരണ്ടേ?
ReplyDeleteലോലിപോപ്പ് അന്ന് കണ്ടപ്പോള്‍ എനിക്കും അത്ര നന്നായി തോന്നിയില്ല . പിന്നെ ഈ വര്‍ഷം കടന്നു പോയ പീഡന അനുഭവങ്ങള്‍ ചില്ലറ വല്ലതും ആണോ ?
samayam, athe suhruthe, athoru prashnam thanne.
ReplyDeleteanyways, continue with your work.
ട്രെയിലര്‍ കണ്ടപ്പോള്‍ തോന്നിയായിരുന്നു പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന്.... കാണണം....
ReplyDeleteഅതെ, അഭിപ്രായ വ്യത്യാസം ഉണ്ടാകാമല്ലോ... ഞാന്‍ എന്റെ അഭിപ്രായം പറഞ്ഞു എന്നേ ഉള്ളൂ. ഏതായാലും "സഹസ്രം" താങ്കള്‍ പറഞ്ഞത് പോലെ കണ്ടിരിക്കാവുന്ന പടം ആയിരുന്നു. അവസാനം എസ്. എന്‍. സ്വാമി സ്റ്റൈല്‍ കൊലപാതകം ആയില്ല എന്നതാണ് ഏറ്റവും വലിയ ആശ്വാസം. താങ്ക്സ്!
ReplyDeleteN.B: "ബാല്‍ക്കണി-40 "യെപ്പറ്റി ഉള്ള എന്റെ ചില നിരീക്ഷണങ്ങള്‍ ഞാന്‍ ഒരു ബ്ലോഗ് പോസ്റ്റ് ആക്കി ഇടുന്നുണ്ട്, ഉടനെ. അതും ഒരു സ്പോര്‍ട്സ്മാന്‍ സ്പിരിറ്റില്‍ തന്നെ കാണണം എന്ന് അപേക്ഷ.
പലരും പറഞ്ഞു കേട്ടും പല റിവ്യൂവിലും വായിച്ചതറിഞ്ഞും നല്ലൊരു കോമഡി പ്രതീക്ഷിച്ചിരുന്നു. പക്ഷെ സിനിമ നിരാശപ്പെടുത്തി. ബെന്നി പതിവു ചേരുവയില്‍ തന്നെ. ഓര്‍ത്തു ചിരിക്കാവുന്നതുപോയിട്ട് തിയ്യറ്ററില്‍ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു സീനുകള്‍ പോലും ദുര്ലഭം (രണ്ടു സീനിലാണ് ചിരി വന്നത്, ഒന്ന് ഒരു പാട്ടു സീനില്‍ സ്വന്തം വീട്ടില്‍ രാത്രി പതുങ്ങി വരുന്ന ദിലീപ് ബിജു മേനോനെകണ്ട് ബോധംകെട്ട് വീഴുന്നതും പിറ്റേ ദിവസം രാവിലെ വീട്ടുകാരുണര്ന്ന് ജോലികളൊക്കെ തുടങ്ങിയതിനു ശേഷം ബോധം വീണ് ചമ്മലോടെ എഴുന്നേറ്റ് പോകുന്നത്, മറ്റൊന്ന് ജഗതിയോടൊപ്പം നടന്നു വരുമ്പോള്‍ ഇടവകയിലെ ചില സ്ത്രീകളെ ചീത്ത പറയുന്ന രംഗം)
ReplyDeleteദിലീപ് മാക്സിമം ബോറഡിപ്പിച്ചു, മലയാള സിനിമയില്‍ ഓരോ സിനിമയിലും സ്വയം അനുകരിച്ച് വഷളാവുന്ന മറ്റൊരു നടനുണ്ടോ ആവോ?! ദിലീപിന്റെ പല സീനുകളും ചാനലിലെ കോമഡി സ്ക്റ്റിറ്റ് അനുസ്മരിപ്പിച്ചു. ആദ്യപകുതി ഒട്ടും പ്രതീക്ഷ നല്കിയില്ലെങ്കിലും രണ്ടാം പകുതി മെച്ചപ്പെട്ടു.
വളരെ നല്ലതുപോയിട്ട് നല്ല സിനിമയല്ലെങ്കില്‍ പോലും ഈ അടുത്തിറങ്ങിയ കാണ്ഡഹാര്‍, മന്മഥന് അമ്പ്, ടൂര്‍ണമെന്റ് എന്നീ ചിത്രങ്ങളുടെ അത്രക്കും മോശമല്ല, അത്രക്ക് ബോറഡിയുമില്ല.
ഷ്യാംദത്തിന്റെ ഛായാഗ്രഹണം വളരെ നന്ന്.
Dileep is imitating himself and the movie is not upto the mark.
ReplyDeleteപാവം ദിലീപ് .അങ്ങേര് ഒരു സുശക്തനായ നായകനെ അവതരിപ്പിച്ചാല്‍ അപ്പോള്‍ തുടങ്ങും ദിലീപ് ദാ സൂപ്പര്‍ താരം കളിക്കുന്നു എന്ന് അല്ല പറ്റുന്ന പണി ചെയ്താല്‍ സ്വയം അനുകരിക്കുന്നു എന്ന പഴിയും .ഇവനോടൊക്കെ പ്രിത്വിരാജിന്റെ പോടാ പോ എന്ന സമീപനമാണ് നല്ലത് .സുരേഷ് ഗോപി ഒക്കെ മര്യാദക്ക് ഒന്ന് സ്വയം അനുകരിച്ചു വര്‍ഷത്തില്‍ ഒരു നല്ല പോലീസ് വേഷം തന്നിരുന്നേല്‍ മതിയായിരുന്നു .ഇന്നലെ പടം കണ്ടു. ഇതിനെ ഒരു ദിലീപ് ചിത്രം എന്ന് പറയുന്നതിനെകാല് എല്ലാരും നന്നായ ഒരു ചിത്രം എന്ന് പറയുന്നതാവും ശരി
ReplyDeleteഎന്തൊരു പടം, ഇത്ര മനോഹരം ആയ ഒരു പടം മലയാളത്തില്‍ ഇന്നേ വരെ ഇറങ്ങിയിട്ടില്ല . ഈ പടം വിജയിച്ചതോടെ മലയാളികള്‍ തനി ചവറുകള്‍ ആയ ചിത്രം, കിലുക്കം, രംജി റാവു സ്പീകിംഗ്, ഗോട്ഫതെര്, ഇന്‍ ഹരിഹര്‍ നഗര്‍, നാടോടി കട്ട് , വരവേല്പ് , സന്മനസ്സുള്ളവര്ക്ക് സമാധാനം തുടങ്ങിയവയെ മറന്നോളും. കഴിയുമെങ്കില്‍ ഈ പടങ്ങളുടെ CD കല് പോലും നശിപ്പിക്കണം . കാരണം ഇനി നമുക്ക് ജനപ്രിയ നായകന് ഉണ്ടല്ലോ . അദ്ദേഹത്തിന്റെയും, സലിംകുമാര്‍, ബിജുക്കുട്ടന്, സുരാജ് തുടങ്ങിയവരുടെതും മാത്രമാണ് കോമഡി . മറ്റെല്ലാം വെറും തൃണം
ReplyDelete2011-ലേയ്ക്ക് കാലെടുത്തുവയ്ക്കുമ്പോള്‍ മലയാളസിനിമാലോകത്തിനു പ്രതീക്ഷ നല്‍കിക്കൊണ്ട് ഒരു കൊച്ചുചിത്രം മെഗാഹിറ്റിലേയ്ക്ക് കുതിക്കുന്ന കാഴ്ചയാണ് നമ്മള് കാണുന്നത്. ബിഗ്ബി ബച്ചന്, യൂണിവേര്‍സല്‍ സ്റ്റാര്‍ മോഹന്‍ലാല്‍ തുടങ്ങിയ കൊടികെട്ടിയ സൂപ്പറുകള്‍ അഭിനയിച്ചു തകര്‍ത്ത ഒരുപാട് കാശുമുടക്കി കഷ്ടപ്പെട്ട് എടുത്ത കാണ്ഡഹാര്‍ പോലെയുള്ള ഒരു ചിത്രം എട്ടുനിലയില്‍ പൊട്ടിയ അവസരത്തിലാണ് ഇതെന്നോര്‍ക്കണം.
ReplyDelete"വലിയ തേങ്ങാക്കുല എന്നൊക്കെ പത്രക്കാരെ കൊണ്ട് എഴുതിച്ചിട്ടും പ്രൊഡ്യൂസറുടെ അണ്ടംകീറിയ" (കടപ്പാട്: പച്ചാളം ഭാസി) കാണ്ഡഹാര്‍ പൊട്ടി പൊളിഞ്ഞു പാളീസായ സ്ഥിതിയ്ക്ക് ഇനി ദിലീപിനെ കുറച്ചു തെറിവിളിച്ചു ജാള്യത മറച്ചേക്കാം. ഹും ഇവനൊക്കെ എന്തു കോമഡി അറിയാം, മിമിക്രിയല്ലാതെ? അല്ലെങ്കില്‍ത്തന്നെ ആരാണീ ദിലീപ്? ഈ ദിലീപ് "അലക്സാണ്ടര്‍ ദി ഗ്രേറ്റ്" പോലെ "ഒരുനാള്‍ വരും" പോലെ ലോകക്ലാസ്സിക് കോമഡി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ആളാണോ?