Monday, December 20, 2010

കാണ്ഡഹാര്‍(Kandahaar )

ഭാരത് മാതാ കീ ജയ്‌ ......

എന്താ അനിയാ രാവിലെ ഒരു ദേശ പ്രേമ ലൈന്‍?

അല്ല അണ്ണാ ഉള്ള ദേശ പ്രേമം ഇല്ലാതെ ആയാലോ എന്ന് കരുതി വിളിച്ചതാ.

അത് ശരിയാ ദിവസവും രാവിലെ പത്രം വായിക്കുന്ന സ്വഭാവം ഇന്ത്യാക്കാര്‍ ഉടനെ നിര്‍ത്തി ഇല്ലെങ്കില്‍ ഈ ദേശ സ്നേഹം എന്നൊക്കെ പറയുന്നത് കാണാന്‍ കിട്ടാതെയാകും സമ്മതിച്ചു. പക്ഷെ അതിനു ഇങ്ങനെ വിളിച്ചു കൂവി കൊണ്ട് നടക്കണോ ?

അതൊക്കെ സഹിക്കാം അണ്ണാ പക്ഷെ ഇന്നലെ കണ്ട ദേശ സ്നേഹ ചിത്രം കഴിഞ്ഞു പുറത്തിറങ്ങിയത് മുതല്‍ എന്താണെന്നറിയില്ല അകെ മൊത്തം ഒരു ആത്മനിന്ദ

ഓഹോ നീ കാണ്ഡഹാര്‍ കണ്ടു അല്ലെ ? എങ്ങനെ ഉണ്ടെടെ സംഗതി?

അണ്ണാ ഇനിയും അത്ഭുതം സംഭവിക്കും എന്നൊക്കെ പ്രതീക്ഷിച്ചു ഇതിനൊക്കെ കേറുന്ന മലയാളീ പ്രേക്ഷകരെ (അങ്ങനെ ഒരു വര്‍ഗം തീരെ കുറവാണു . ഇപ്പോള്‍ ഫാന്‍സ്‌നു വേണ്ടി മാത്രം എടുക്കുനതാണല്ലോ ഈ സൂപ്പര്‍ താര ചിത്രങ്ങള്‍ .പിന്നെ ബാക്കിയുള്ളവന്‍ വേണേല്‍ പോയിരുന്നു കണ്ടോളണം) പറഞ്ഞാല്‍ മതി .

നീ ഇങ്ങനെ കാടിനു ചുറ്റും നടന്നു തല്ലാതെ കാര്യം പറയെടെ.

അമിതാബ് ബച്ചന്‍ ആദ്യമായി അഭിനയിക്കുന്ന ഒരു മലയാള ചിത്രത്തോട് ഇങ്ങനെ ഒരു അവഗണ ലൈന്‍ .....

അണ്ണാ ഈ പടത്തില്‍ അമിതാബ് ബച്ചന്‍ അഭിനയിച്ച റോള്‍ ഇല്‍ തിലകനോ എന്തിനു ജഗന്നാഥവര്‍മ്മയോ അഭിനയിചെങ്കില്‍ പോലും ഒരു പ്രശ്നവും വരില്ലായിരുന്നു. പിന്നെ ദോഷം പറയരുതല്ലോ ഈ ചിത്രത്തിന്റെ പോസ്റ്റര്‍ കണ്ടാല്‍ ബച്ചന്‍ തീവ്രവാദിയും മോഹന്‍ലാല്‍ പട്ടാള ഓഫീസര്‍ ഉം ആണെന്നെ പറയു ( ബിഗ്‌ ബി യും ലാലും മുഖാ മുഖം എന്നൊക്കെ അല്ലായിരുന്നോ മാധ്യമ കസര്‍ത്ത് !).

എടെ നീ കുറ്റം പറയല്‍ നിര്‍ത്തി കഥയെ കുറിച്ച് ഒന്ന് പറയെടെ.

ഈ ചിത്രത്തിന്റെ കഥ എന്ന് പറയുന്ന സാധനം ഇപ്രകാരം ആണ് . ലാലേട്ടന്‍ ഒരു ലോഡ് മെഡലും ചുമന്നു ഒരു ഡെഡ് ബോഡി യും കൊണ്ട് വരുന്നു .ഓര്‍മകളിലൂടെ പുറകോട്ടു ..... (കീര്‍ത്തിചക്ര എന്ന ചിത്രത്തിന്റെ അതെ തുടക്കം )
കഥ ഊട്ടി യിലേക്ക് പഴയ അധ്യാപകന്‍ ലോകനാഥ ശര്‍മയുടെ മകന്‍ സൂര്യ (പുതു മുഖം പേരറിയില്ല) തൊഴില്‍ രഹിതന്‍ അനീതി കണ്ടാല്‍ അപ്പോള്‍ തല്ലും . ഇത്തരം പരിപാടി ഒക്കെ നിര്‍ത്തി പട്ടാളത്തില്‍ ചേരാന്‍ മേജര്‍ മഹാദേവന്‍ (ഇടയിക്ക് കുരുക്ഷേത്ര എന്ന ചിത്രത്തില്‍ ഇദേഹം വേറെ എന്തോ ആയിരുന്നില്ലേ ?) പറയുന്നത് അനുസരിച്ച് സൂര്യ പട്ടാളത്തില്‍ ചേരുന്നു . ഇതിനിടെ പണ്ടു ലാലേട്ടന്‍ നേരിട്ട് പിടിച്ച ഒരു തീവ്രവാദി നേതാവിനെ മോചിപ്പികാനായി സഹ തീവ്രവാദികള്‍ ഒരു വിമാനം ഹൈ ജാക്ക് ചെയുന്നു . ഇതു കൊണ്ട് മാത്രം രണ്ടു മണികൂര്‍ ഒപ്പിക്കാന്‍ സാധിക്കാത്തത് കൊണ്ട്.രണ്ടാം പകുതിയിലാണ് ഹിജച്ക് മുതലുള്ള സാധനങ്ങള്‍ ആരംഭിക്കുന്നത് . അത് വരെ കാണികള്‍ക്ക് ഒരു മാദക നൃത്തം,വേറെ രണ്ടു മൂന്ന് പാട്ടുകള്‍,ഇന്ത്യന്‍ മുസ്ലിം മതവിഭാഗത്തില്‍ പെട്ടവരുടെ ദേശ സ്നേഹത്തിന്റെ സാക് ഷ്യപത്രങ്ങള്‍ ( പൊന്നു മേജര്‍ രവി സാറെ, മറ്റേതു മതവിഭാഗത്തില്‍ പെട്ടവരെയും പോലെ തന്നെ മുസ്ലിം മതവിഭാഗത്തില്‍ പെട്ടവരിലും ബഹുഭൂരിപക്ഷവും സമാധാനമായി ജീവിച്ചു പോകാന്‍ ആഗ്രഹിക്കുനവര്‍ ആണ് എന്ന് എല്ലാര്വര്‍ക്കും അറിയാം.അതിങ്ങനെ വീണ്ടും വീണ്ടും അലക്കണോ സാര്‍?).പിന്നെ ഇടയ്ക്കിടെ തീവ്രവാദി ക്യാമ്പും അവരുടെ ക്രൂരമായ പരിശീലനവും കാണിക്കും.ആദ്യ പകുതിയില്‍ സൂര്യയുടെ ഒരു കാമുകി ഉണ്ട് (കുറച്ചേ ഉള്ളു ഭാഗ്യം) സംസാരിക്കുമ്പോള്‍ സംഭാഷണം (കേള്‍ക്കുന്നത്) ഒരു വഴി ലിപ് movement വേറൊരു വഴിക്ക് .പിന്നെ മേജര്‍ രവി തന്നെ ആണെന്ന് തോന്നുന്നു ശിവ എന്ന ട്രെയിനര്‍ കഥാപാത്രത്തെ അവതരിപ്പികുന്നത് (എവിടെയോ വായിച്ചതാണ്.ഇനി അല്ലെങ്കില്‍ ദയവായി ക്ഷമിക്കണം).ആണെങ്കിലും അല്ലെങ്കിലും ആ കഥാപാത്രമാണ് അഭിനയത്തില്‍ ഏറ്റവും തകര്‍ത്തത് .(മരിച്ചു കിടന്നാല്‍ പോലും അഭിനയിക്കും എന്ന വാശിയില്‍ ആണ് ആ കഥാപാത്രം !!!) .

ഈ വക ഗുസ്തി ഒക്കെ കഴിഞ്ഞു ആണ് ശരിക്കും കഥ അഥവാ കഥ എന്ന് പറയുന്ന സംഗതി തുടങ്ങുന്നത് .വിമാനത്തില്‍ പതിവ് പോലെ സ്കൂള്‍ കുട്ടികള്‍,സ്ത്രീകള്‍ .... (ഇതൊന്നുമല്ലാതെ കുറെ ചെറുപ്പക്കാര്‍ മാത്രം ആയിരുന്നെങ്കില്‍ ചത്ത്‌ തുലയട്ടെ നാശങ്ങള്‍ എന്ന് കരുതാമായിരുന്നു !).വിമാനം ഹൈ ജാക്ക് ചെയ്യാന്‍ എത്തുന്ന തീവ്രവാദികളില്‍ ഒരാള്‍ വിമാനത്തില്‍ കയറുന്ന വഴിക്ക് ഇരിക്കുന്ന ഒരു പെണ്‍കുട്ടിയെ തോണ്ടി അടി വാങ്ങുന്നത് ഇത്തരം ചിത്രങ്ങളില്‍ വെച്ച് ഏറ്റവും പുതുമ ഉള്ള ഒന്നാണ് . രവി സാറിന്റെ ഭാവന (നടിയല്ല ) സമ്മതിക്കണം .

ഓഹോ എന്നിട്ടോ ?

പിന്നെ എന്തോന്ന്? വിമാനം ഹൈ ജാക്ക് ചെയ്യപ്പെടുന്നു . കാട്ടില്‍ ഏതോ മിഷന്‍ ഇല്‍ ഏര്‍പ്പെട്ടിരിക്കുന്ന മഹാദേവനെ വിളിച്ചു വരുത്തുന്നു .(ഹോ എല്ലാത്തിനും മഹാദേവന്‍ തന്നെ വേണം ഈ സര്‍കാരിന്റെ ഒരു കാര്യം !!!) അദേഹവും പിള്ളേരും കൂടെ പെട്രോള്‍ അടിക്കാന്‍ ഇറക്കിയ വിമാനത്തിന്‍റെ അടുത്ത് എത്തുന്നു . സൈന്നിക നടപടി വേണ്ട എന്ന് പറഞ്ഞ മേലധികാരിയോട് പോടാ പുല്ലേ എന്ന് സുരേഷ് ഗോപി സ്റ്റൈല്‍ഇല്‍ പറഞ്ഞു പിള്ളേരെയും വിളിച്ചു വിമാനത്തിന്‍റെ കാര്‍ഗോ വയ്ക്കുന്ന ഭാഗത്ത്‌ കേറി ഒളിച്ചിരിക്കുന്നു .(ഇതിനിടെ തീവ്രവാദികള്‍ ബോറടിക്കുമ്പോള്‍ ഓരോ യാത്രക്കാരെ കൊണ്ട് പോയി കൊല്ലുന്നുണ്ട്‌) കുറച്ചു കഴിഞു അകത്തു കേറി എല്ലാ തീവ്ര വാദികളെയും വെടി വെച്ച് കൊല്ലുന്നു.എല്ലാം കഴിയുമ്പോള്‍ യാത്രക്കാരുടെ കൂടെ ഇരുന്ന ഒരുത്തന്‍ പെട്ടന്ന് ചാടി എഴുനേറ്റു പട പാടാ വെടി വയ്ക്കുന്നു .അത്രയും നേരം ലവന്‍ യാത്രകര്‍ക്ക് വേണ്ടി തീവ്രവാദികളോട് ഉടക്കുന്ന ഒരു ലൈ നില്‍‍ ആയിരുന്നു .(അതും ഭീകര ഭാവാഭിനയം!!!). രണ്ടു പൈലട്ടുമാര്‍ക്കും സൂര്യക്കും വെടി കൊള്ളുന്നു. പിന്നെ മഹാദേവന്‍ ഒറ്റയ്ക്ക് വിമാനം താഴെ ഇറക്കുന്നു (ദോഷം പറയരുതല്ലോ ഒരു എയര്‍ ഹോസ്റ്റെസ് ആ സ്വിച്ച് ഈ സ്വിച്ച് എന്നൊക്കെ പറഞ്ഞു സഹായിക്കുന്നുണ്ട്) .വെടി കൊണ്ട സൂര്യ മരിക്കുന്നു.ലാല്‍ ബോഡിയുമായി ബച്ചനെ കണ്ടു കുറെ സെന്റി ഡയലോഗ് വീശി തിരിച്ചു പോകുന്നു . ശുഭം

ചുരുക്കത്തില്‍ പറഞ്ഞാല്‍ എല്ലാം മഹാദേവന്‍ തന്നെയാണല്ലോ . എന്നാല്‍ പിന്നെ വിമാനം കൂടി ഒന് ഹൈ ജാക്ക് ചെയ്തിരുന്നേല്‍ പൂര്‍ത്തി ആയെനെയല്ലോ?

സത്യമായും ഇതു ആ സിനിമ കഴിഞ്ഞു പോകുന്ന ഒരുത്തന്‍ ചോദിക്കുനത് ഞാന്‍ കേട്ടത്താ .....

ശരി അപ്പോള്‍ മറ്റു ഘടകങ്ങള്‍ ?

എന്തോന്ന് ഘടകം ? സംവിധാനം ലോകോത്തരം . (മേജര്‍ രവി അറിയുന്ന പാശ്ചാതലത്തില്‍ ഒരു പടം എടുത്തിട്ട് ഇങ്ങനെ . ഇക്കണക്കിനു തികച്ചും വ്യത്യസ്ടമായ ഒരു ചിത്രം എങ്ങാനും എടുക്കാന്‍ തോന്നിയാല്‍ എന്താവും അവസ്ഥ എന്ന് എന്നിക് ആലോചിക്കാന്‍ വയ്യ) .ലാലേട്ടന്‍ പിന്നെ മേജര്‍ ആയാലും കൂലി പണിക്കാരന്‍ ആയാലും പിച്ചക്കാരന്‍ ആയാലും പറയുന്ന വാചകങ്ങളിലും വേഷത്തിലും അല്ലാതെ വേറെ ഒരു വ്യത്യാസവും ഇല്ല എന്ന കുറെ കാലം ആയുള്ള സ്ഥിരം അവസ്ഥയിലാണ് .അനാവശ്യമായ സെന്‍ടിമെന്‍ടല്‍ രംഗങ്ങള്‍ കുത്തി തിരുകി ചിത്രത്തിന്റെ ഡോകുമെന്ററി സ്വഭാവം ഒഴിവാക്കാന്‍ ശ്രമിച്ചത് സംഗതി കൂടുതല്‍ വൃത്തികേടാക്കി . ക്ലൈമാക്സ്‌ രംഗങ്ങള്‍ കൂട്ട ചിരി ഉളവാക്കുന്നു.(പാവം ഫാന്‍സ്‌ .കൂവുന്നവനെ കൈകാര്യം ചെയ്യാം .ചിരിക്കുനവനെ എന്ത് ചെയ്യും ?)സുമലത എന്ന നടിക്ക് രണ്ടു ചിരിക്കുന്ന ഷോട്ടും ഒരു ഫോട്ടോയും മാത്രമാണ് ഉള്ളത്.(ഇനി അവരുടെ ഫാന്‍സ്‌ കേറി നിരാശപെടേണ്ട എന്ന് കരുതി പറഞ്ഞതാ). പിന്നെ ഇടയ്ക്കിടെ തുടര്‍ച്ച ഇല്ലാത്ത പോലെ ഒരു തോന്നല്‍ . കൂവല്‍ കാരണം തിയേറ്റര്‍ ഉടമ വെട്ടി മാറിയതാണോ അതോ എഡിറ്റ്‌ ചെയ്തു കളഞ്ഞതാണോ എന്നറിയില്ല . എടുത്തു പറയാവുന്ന ഒരു പ്രത്യേകത ഒരു കഥപാത്രത്തിനും അങ്ങനെ പ്രത്യേകിച്ചു ഒരു വ്യക്തിത്വം ഒന്നും ഇല്ല എന്നതാണ്. അതിന്റെ ഇല്ല ക്രെഡിറ്റ്‌ ഉം രവി സാറിന് മാത്രം .അവസാനമായി ദി മിഷന്‍ continues എന്ന് എഴുതി കാണിക്കുന്നുണ്ട് .എങ്ങാനും ഒരു നാലാം ഭാഗം .......? (പേടിയാകുന്നു ).പറയാന്‍ മറന്നു സൂര്യയെ കുറച്ചു പട്ടാളക്കാരുടെ കമാന്‍ഡ് എല്പ്പിക്കുനതും .അവരെ കമാന്‍ഡ് ചെയണമെങ്കില്‍ കഴിവ് തെളിയിക്കണം എന്ന് അവര്‍ (പുതിയ പട്ടാളകാര്‍ ആണെന്ന് ഓര്‍ക്കണം ) പറയുന്നതു അനുസരിച്ച് സൂര്യ അവരെ ഓടി (കയറു കേറ്റം, മതില് ചട്ടം)തോല്‍പ്പിച്ചു നേതാവകുന്നത് പഴയ തെലുങ്ക് ചിത്രങ്ങളില്‍ പോലും കാണാന്‍ പറ്റുകയില്ല

എടേ ചുരുക്കത്തില്‍ പറഞ്ഞാല്‍ .....?

ഞാന്‍ മോശമാണെന്ന് പറഞ്ഞാല്‍ ചിത്രം തകര്‍ത്തു ഓടും എന്നാണ് പണ്ടൊരു സ്നേഹിതന്‍ ഈ ബ്ലോഗില്‍ തന്നെ പറഞ്ഞത് . അങ്ങനെ ആണെങ്കില്‍ മലയാള സിനിമാ ചരിത്രത്തിലെ ഒരു ഷോലേ തന്നെ ആയേക്കും ഈ ചിത്രം !!അടുത്ത പട്ടാള ചിത്രം പ്ലാന്‍ ഉണ്ടെങ്കില്‍ മേജര്‍ രവി ദയവായി നാന പടെകര്‍ സംവിധാനം ചെയ്ത പ്രഹാര്‍ എന്ന ഹിന്ദി ചിത്രം ദയവായി ഒന്ന് കണ്ടു നോക്കു. മേജര്‍ രവിയോട് ഒരേ ഒരു കാര്യം മാത്രം പറഞ്ഞോട്ടെ താങ്കള്‍ പട്ടാളത്തില്‍ ഇരുന്നു ജനങ്ങളെ സേവിച്ചതിന് അളവറ്റ നന്ദിയുണ്ട്.എന്ന് കരുതി ഇങ്ങനെ ദ്രോഹിക്കല്ലേ പ്ലീസ്

24 comments:

 1. റിവ്യു തകര്‍ത്തു... :)
  എന്റെ തിരക്കഥ പൂരതിയായാലെ ഇനി മലയാള സിനിമക്കൊരു നല്ല കാലം വരൂ എന്ന് തോനുന്നു.. :)

  ReplyDelete
 2. GOOD REVIEW, I APPRECIATE YOU QUALITY AS A BLOGGER!! SO I AM APPROVING YOU AS 1SO 9000 CERTIFIED BLOGGER.

  ReplyDelete
 3. Kidilan!!!!!!

  "ലാലേട്ടന്‍ പിന്നെ മേജര്‍ ആയാലും കൂലി പണിക്കാരന്‍ ആയാലും പിച്ചക്കാരന്‍ ആയാലും പറയുന്ന വാചകങ്ങളിലും വേഷത്തിലും അല്ലാതെ വേറെ ഒരു വ്യത്യാസവും ഇല്ല എന്ന കുറെ കാലം ആയുള്ള സ്ഥിരം അവസ്ഥയിലാണ് ."


  എനിക്കത് കേട്ടിട്ട് ഒരത്ഭുതവും തോന്നുന്നില്ല!!!

  ReplyDelete
 4. “പാവം ഫാന്‍സ്‌ .കൂവുന്നവനെ കൈകാര്യം ചെയ്യാം .ചിരിക്കുനവനെ എന്ത് ചെയ്യും ?“ - അതു തകര്‍ത്തു മച്ചു....

  ReplyDelete
 5. ഏതു അരി വയ്പ്പുകാരനും ഇപ്പോള്‍ സിനിമ സംവിധായകന്‍ ആകാമല്ലോ

  ReplyDelete
 6. മേജര്‍ രവിയുടെ അടുത്ത ചിത്രത്തിന്റെ ഇതിവൃത്തം മുംബൈ ഭീകരാക്രമണം ആയിരിക്കാനാണ് സാധ്യത. അമിതാഭ് ബച്ചനെ ഉള്‍പ്പെടുത്തിയത് ചിത്രത്തിന് പബ്ലിസിറ്റി കിട്ടാനുള്ള ഒരു വിലകുറഞ്ഞ മാര്‍ക്കറ്റിംഗ് തന്ത്രമായിട്ടാണ് തോന്നുന്നത്.

  ReplyDelete
 7. അതെ പ്രതിച്ചയകളില്‍ കുടുങ്ങി കിടന്നാല്‍ ഇതും ഇതില്‍ അപ്പുറവും വരും. ലാലിനെ വാനോളം പുകഴ്ത്തുന്ന ആന്റണി പെരുംബവൂരിനെക്കള്‍, അഴീകൊടിനെ പോലെ ഉള്ളവരുടെ വാക്കുകള്‍ക്ക് ലാല്‍ ചെവി കൊടുത്തിരുന്നെങ്കില്‍ ഈ അവസ്ഥയില്‍ ഒരിക്കലും ലാല്‍ എതിചെരുംയിരുന്നില്ല. മോഹന്‍ലാല്‍ മറ്റു ഇതു നടനേക്കാളും മുന്‍പില്‍ ആണ് എന്ന് കരുതിയിരുന്ന ഞാന്‍ ഇപ്പോള്‍ അത് തിരുത്തുന്നു, 2000 ത്തിനു ശേഷം മലയാളം കണ്ട ഏറ്റവും മോശം താരം ആണ് മോഹന്‍ലാല്‍! ഇത്ര മണ്ടന്‍ സിനിമയില്‍ അഭിനയിക്കാന്‍ സമ്മതം നല്‍കിയ മോഹന്‍ലാല്‍, അമിതാബ് ബച്ചന്‍ എന്നിവര്‍ മുപ്പതു വര്‍ഷത്തില്‍ അധികം ഈ രംഗത്ത് തന്നെയാണോ തുടര്‍ന്നിരുന്നത് എന്ന് ഞാന്‍ അതിശയപ്പെടുന്നു ! അത്രയും അപക്വം ആയ ഒരു തിരഞ്ഞെടുപ്പ് ആണ് ഇത്

  ReplyDelete
 8. മലപ്പുറം കത്തി, മെഷീന് ഗണ്ണു, ഒലക്കേടെ മൂട് അങ്ങിനെ പവനാഴിയും ശവമായി എന്ന് പറഞ്ഞത് പോലെ എന്തൊക്കെ പ്രതീക്ഷകളായിരുന്നു അമിതാഭ് ബച്ചന്‍ അഭിനയിച്ച ആദ്യമലയാള ചിത്രം, പഴയനായിക സുമലതയുടെ തിരിച്ചുവരവ്, വിമാന ഹൈജാക്ക് വിഷയം, ഒര്‍ജിനല്‍ വിമാനത്തിലെ ഷൂട്ടിംഗ്, എന്നാല്‍ പ്രതീക്ഷകളെയെല്ലാം തകിടംമറിക്കുന്ന തീര്‍ത്തും നിരാശയായിപോയി ഈ ബിഗ്‌ ബജറ്റ് ചിത്രം.

  സൂര്യ എന്ന കഥാപാത്രത്തിന്‍റെ പേര് ‘ഗണേഷ് വെങ്കിട്ടരാമന്‍’ എന്നാണ് ഇദ്ദേഹം മോഹന്‍ലാലിന്‍റെ കൂടെ കമല് ഹാസന്‍റെ ‘ഉന്നൈപോല്‍ ഒരുവന്‍’ പിന്നെ പ്രകാശ്‌ രാജിന്‍റെ ‘അഭിയും ഞാനും’ എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്‌. ആ പടങ്ങളിലൊക്കെതന്നെ ഇത്രയും മോശമായിരുന്നില്ല അദ്ധേഹത്തിന്റെ പ്രകടനം

  ReplyDelete
 9. ഹ ഹ ഫാന്‍സ്‌കാരോട് ഒരു സ്നേഹവുമില്ലാത്ത സൂപ്പര്‍സ്റ്റാര്‍ :)തിരകഥ വായിക്കുന്നത് ആന്‍റണി പെരുമ്പാവൂര്‍ ആണെന്നാണ്‌ കേള്‍ക്കുന്നത്, ഇതും ഇതിലപ്പുറവും നടക്കും:)))

  ReplyDelete
 10. അണ്ണാ കൊള്ളാം! നിരുപണം കലക്കി!! LMAO !! ഇതാണ് ഏറ്റവും ഇഷ്ടപെട്ടത്.. (ദോഷം പറയരുതല്ലോ ഒരു എയര്‍ ഹോസ്റ്റെസ് ആ സ്വിച്ച് ഈ സ്വിച്ച് എന്നൊക്കെ പറഞ്ഞു സഹായിക്കുന്നുണ്ട്) ... (ഇതിനിടെ തീവ്രവാദികള്‍ ബോറടിക്കുമ്പോള്‍ ഓരോ യാത്രക്കാരെ കൊണ്ട് പോയി കൊല്ലുന്നുണ്ട്‌)..
  പിന്നെ ഈ പടം കാണാത്തത് കൊണ്ട് അമിതാഭ്ജിയുടെ റോള് മനസിലായില്ല!! അതും കൂടി പറഞ്ഞിരുന്നേല്‍ വല്യ ഉപകാരം ആയിരുന്നു!!

  ReplyDelete
 11. അവസാനം വെബ്‌ലോകം കാരനും പറഞ്ഞു കണ്ടഹാര്‍ പൊട്ടി
  http://malayalam.webdunia.com/entertainment/film/gossip/1012/22/1101222028_1.htm

  ReplyDelete
 12. "അങ്ങനെ , അതി ഫീകരമായി തന്റെ കഴിവുകളില്‍ കൂടി മഹാദേവന്‍ ആ ഭിമാനത്തെ ദില്ലി വിമാനത്താവളത്തില്‍ കൂടിയിട്ടിരികുന്ന മണലില്‍ ഇടിച്ചു ഇറക്കുന്നു .. ജമ്പോ ജെറ്റ് സ്പീടുള്ള വിമാനം , മഹാദേവന്റെ താര പ്രതിഭയുടെ മുന്‍പില്‍ ഒരു കൊച്ചു കുട്ടിയെ പോലെ പകച്ചു നില്‍ക്കുക ആണ് സുഹുര്തുകളെ..പകച്ചു നില്‍ക്കുക ആണ് ..ആ മണലില്‍ കൂടി പോകുന്ന വിമാനത്തിന്റെ അകത്തു കോക്പിറ്റില്‍ കൂടി നോക്കിയാ മഹാദേവന്‍ കാണുന്നത് , മുന്‍പില്‍ നില്‍കുന്ന പടുകൂടന്‍ ഇന്ധന ടാങ്കുകളെ ആണ് .. അതില്‍ ഇടിച്ചാല്‍ മഹാദേവന്‍ തന്റെ അദ്ഭുത ശക്തി ഉപയോഗിച്ച് രക്ഷപെടും , പക്ഷെ പാവം യാത്രക്കാര്‍ ..അവരെ ഓര്‍ത്തപ്പോള്‍ , മഹാദേവന് സഹിച്ചില്ല.. സര്‍വ ശക്തിയും ഉപയോച്ഗിച്ചു അദ്ദേഹം പാര്‍ക്കിംഗ് ഗിയറില്‍ ആഞ്ഞു തിരിച്ചു .. ജാം ആയിരുന്ന ഗിയര്‍ ..അദ്ഭുതം എന്ന് പറയട്ടെ , തിരിഞ്ഞു .. "നരസിംഹത്തില്‍ ലാലേട്ടന്‍ , ഷൂമാക്കരെ പോലെ , തന്റെ ജീപ്പ് കറക്കി നിരത്തുന്ന പോലെ , ഭിമാനം ചരിഞ്ഞു നിന്ന് പോയി " .. ഹോ അത് കണ്ടു എന്റെ കണ്ണില്‍ നിന്നും , എന്തിനേറെ പറയുന്നു മൂക്കില്‍ നിന്ന് പോലും വെള്ളോം ചാടി പോയി .. കാണികള്‍ ആര്‍ത്തു കരഞ്ഞു .. വല്ല പയലട്ടും ഉണ്ടാരുന്നേ ഹാര്‍ട്ട് അറ്റാക്ക്‌ വന്നു ചത്തേനെ ..." from another review :D

  ReplyDelete
 13. ചക്രവത്തി , വായിക്കാന്‍ നല്ല രസമുണ്ടല്ലോ . ഏതു റിവ്യൂ? ലിങ്ക് കൂടെ ഇട്ടിരുന്നെങ്കില്‍ എനിക്കും മുഴുവന്‍ വായിക്കാമായിരുന്നു

  ReplyDelete
 14. എനിക്ക് തോന്നുന്നത് മോഹന്‍ലാല്‍ എന്നാ നാടാണ്‌ മാറ്റം വന്നത് 'കാലാപാനി ' എന്നാ ചിത്രത്തിന്റെ പരാജയത്തിനു ശേഷം ആണ് ! ആ പദത്തിന് ശേഷം ലാലിന് വന്ന മാറ്റങ്ങള്‍
  1 . മലയാളികള്‍ക്ക് അത്ര നിലവാരം ഉള്ള പടം ഒന്നും വേണ്ട എന്നാ തിരിച്ചറിവ്
  2 . ഏകദേശം ഈ ചിത്രം കഴിഞ്ഞപ്പോഴേക്കു പൂര്‍ണമായും വിഗിലേക്ക് ലാല്‍ മാറിയിരുന്നു .
  3 പെരുംബവൂരുകാരന്‍ ശിന്കിടിക്ക് സ്ഥാനക്കയറ്റം നല്‍കുന്നു
  4 . sinus സര്‍ജറി നടത്തിയ ശേഷം ശബ്ദത്തിനു അല്ലറ ചില്ലറ മാറ്റങ്ങള്‍ വരുന്നു . ഞാന്‍ സ്വന്തം അന്വേഷണത്തില്‍ മനസ്സിലാക്കിയത്‌ , ലാലിന്‍റെ ഡയലോഗ് deliverikku പ്രേക്ഷകന്‍ മുന്‍പ് പറഞ്ഞ മാറ്റങ്ങള്‍ (അതായതു നേരെ നിന്ന് പറയാനുള്ളത് പറയുക എന്നല്ലാതെ പഴയ ആ modulation ഇല്ല എന്ന സത്യം )
  5 Age Factor (mainly obesity)
  ചില മാധ്യമങ്ങളും മിക്കവാറും പഴയ ലാല്‍ ആരാധകരും പറയുന്ന ആ 'പഴയ ലാലേട്ടന്‍ എന്നാ nostaligia ' ഒരു പരിധി വരെ ഓര്മ മാത്രം ആയതിനു ഞാന്‍ മുകളില്‍ പറഞ്ഞ നാലു കാരണങ്ങള്‍ ഒരു നിമിത്തം ആയിരിക്കാം എന്ന് ഞാന്‍ കരുതുന്നു .
  of course, after that he delivered a very few outstanding performances, but not in the same fluent style that we seen on 80s and early 90s.
  Hope this biggest flop, may change his attitude

  ReplyDelete
 15. Every this said was absolutely true, & the review report was excellent... expecting such truthful comment in funny way like this...

  ReplyDelete
 16. http://sarathgmenon.wordpress.com/2010/12/21/kandahar-review/
  http://www.google.com/buzz/ansonjerrin/RVs9i1bvQwP/%E0%B4%95%E0%B4%A3-%E0%B4%9F%E0%B4%B9-%E0%B4%B0-super-duper-bumper
  http://movieraga.indulekha.com/2010/12/16/review-kandahar/

  ReplyDelete
 17. "അവസാനമായി ദി മിഷന്‍ continues എന്ന് എഴുതി കാണിക്കുന്നുണ്ട് .എങ്ങാനും ഒരു നാലാം ഭാഗം .......? "

  my god........athundavaruthe.........

  ReplyDelete
 18. ചക്രവര്‍ത്തി , ഉഗ്രന്‍ റിവ്യൂ . അസൂയ തോന്നുന്നു ഇങ്ങനെ എഴുതാന്‍ സാധിക്കാത്തതില്‍ . സ്ഥിരമായി എഴുതാന്‍ പറയു .
  ഇതു വായിക്കുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്‌ ഈ പോസ്റ്റ്‌ വായിച്ചില്ലെലും മുകളിലത്തെ ലിങ്ക് മിസ്സ്‌ ചെയല്ലേ (വേര്‍ഡ്‌ പ്രസ്‌ ലിങ്ക് ആണ് ഉദേശിച്ചത്‌ . ഇന്ദുലേഖ പോര )

  ReplyDelete
 19. വിമാനം ഇറക്കുന്നത് ഡല്‍ഹിയില്‍ ആണെങ്കില്‍ പിന്നെ ഈ ചിത്രത്തിന് കാണ്ഡഹാര്‍ എന്ന പേര് എന്തിന്..!!!?

  ReplyDelete
 20. New Delhi Already eduthu poyilley suhruthey :) Dont Worry Mumbai will come...

  ReplyDelete
 21. ഈ ചിത്രത്തിന് satellite , ചാനല്‍ റൈറ്റ് ആയി 6 . 5 കോടി കിട്ടിയെന്നോ മറ്റോ കേട്ടിരുന്നു . ചിത്രത്തിന് തിയേറ്ററില്‍ നിന്നും കിട്ടുന്ന വരുമാനം വെറും bonus മാത്രം ആണത്രേ ! ഇറങ്ങുന്നതിനു മുന്‍പേ 50 ലക്ഷം ലാഭം ആണത്രേ

  ReplyDelete
 22. I didnt see the movie, I read the blog, if these are correct, there is an english movie with Curt Russel. Critical(Executve) Decision. Athilum nayakanaanu vimanan idichirakkunnathu. athum manalkoonayil. Major Sir oru padu english moviesum kanarundakanam.

  ReplyDelete
 23. TO STANTO STAN >>

  ഒരു ഇംഗ്ലീഷ് പടതില്‍ നായകന്‍ വണ്ടി ഓടിക്കുമ്പോള്‍ break ചവിട്ടുന്നുണ്ട് . എന്ന് വച്ച് മലയാളം പടതില്‍ നായകന്‍ വണ്ടി ഓടിക്കുമ്പോള്‍ break ചവിട്ടിയാല്‍ അത് കോപി അടി ആകുമോ .

  ReplyDelete