Sunday, December 19, 2010

ദി റിട്ടേണ്‍ ഓഫ് പ്രേക്ഷകന്‍

ഹലോ ഹലോ .......

ഹലോ ആരെടെ ഈ വെളുപ്പാന്‍ കാലത്ത് ? ഉറങ്ങാന്‍ സമ്മതിക്കില്ലേ ?

എടേ ഇതു ഞാന മനസിലായില്ലേ ? പ്രേക്ഷകന്‍

അണ്ണാ നിങ്ങളോ..... ? നിങ്ങളിത് എവിടെ ? നിങ്ങള്‍ ചത്തെന്നോ സഞ്ജയന കാര്‍ഡ്‌ അടിക്കാന്‍ കൊടുത്തെന്നോ . അന്ത്യ കൂദാശ നല്കാന്‍ അച്ചനെ വിളിക്കാന്‍ പോകുന്നത് കണ്ടെന്നോ മയ്യപ്പെട്ടി ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞു എന്നും ഒക്കെയാണല്ലോ വാര്‍ത്തകള്‍ .

ഒള്ളത് തന്നേടെ ?

പിന്നെ അല്ലാതെ ബെസ്റ്റ് ആക്ടര്‍ എന്നാ ചിത്രവും കണ്ടഹാര്‍ എന്ന പടവും ഇറങ്ങിയിട്ട് ഒരന്നക്കവും ഇല്ലല്ലോ . സാധാരണ പിറ്റേന്ന് സാധനം വരുന്നതാണല്ലോ.സത്യം പറ നിങ്ങളെ സൂപ്പര്‍താര ആരാധകന്മാര്‍ വിരട്ടി അല്ലെ ?

എടേ സംഗതി നിസാരം ഇതൊക്കെ നടക്കുന്നെങ്കിലും പച്ചരി വാങ്ങുന്നത് ഇപ്പോളത്തെ മലയാളികളുടെ കുലത്തൊഴില്‍ ആയ സോഫ്റ്റ്‌വെയര്‍ കൂലിപണി ചെയയ്താണ് എന്ന് വിനയ പൂര്‍വ്വം അറിയിച്ചു കൊള്ളട്ടെ. ഒരു പുഞ്ച ലോയിഡ് (സംഗതി കേരളത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഹിന്ദിക്കാരെ കൂട്ടമായി ഇറക്കുമതി ചെയ്തു പണിയെടുപ്പിക്കുന്ന ഒരു സ്ഥാപനം ആണ് ) മോഡല്‍ പണിക്കായി ഒന്നര ആഴ്ച യൂറോപ്പില്‍ ആയിരുന്നു അനിയാ.

ഛെ നശിപ്പിച്ചു എന്നിട്ടാണോ നിങ്ങള്‍ ഇങ്ങനെ പറയുന്നത് ? കലക്കണ്ടേ? യാത്ര വിവരണം,ചിത്രങ്ങള്‍,ചരിത്രം ഭൂമിശാസ്ത്രം.......... അങ്ങനെ ഒരു വര്‍ഷത്തേക്ക് ഓടാനുള്ള വക ആയില്ലേ .അല്ലെങ്കില്‍ തന്നെ വലിയ വലിയ ബ്ലോഗര്‍മാര്‍ക്ക് പോലും writers ബ്ലോക്ക്‌ വന്നിരിക്കുന്ന കാലം ..

അനിയാ ഒന്ന് രണ്ടു കാര്യങ്ങള്‍ പറഞ്ഞോട്ടെ ഈ സംഗതി സിനിമയെ കുറിച്ച് എന്റെ അഭിപ്രായങ്ങള്‍ പറയാന്‍ ഉള്ള സാധനം അല്ലെ? അവിടെ എന്തോന്ന് യാത്ര വിവരണം ? പിന്നെ സിനിമ കാണാന്‍ താല്പര്യം ഉള്ളിടതോള്ളം അഭിപ്രായം പറയാന്‍ വലിയ പാടൊന്നും ഇല്ല. പിന്നെ അനിയാ അടിസ്ഥാനപരമായി ഒരു തൊഴിലാളി ആയ എന്നെ നീ പിടിച്ചു ഒരുമാതിരി പ്രൊജക്റ്റ്‌ മാനേജരെ സോപ്പ് ഇട്ടു ഒരു ഓവര്‍സീസ് സങ്കടിപ്പിച്ചു അവിടെ പോയി കുറച്ചു കാലം വെള്ളമടിച്ചു,കറങ്ങിനടന്ന് ഡൂക്കിലി മുട്ടായിയും സ്പ്രേയും വാങ്ങി വരുന്ന കൂറ മലയാളി അക്കരുതെ . അവിടെ നല്ല പണിയുണ്ടായിരുന്നു ഒന്നര ആഴ്ച പോയത് അറിഞ്ഞില്ല.പിന്നെ യാത്ര വിവരണം .. അതൊക്കെ എഴുതാന്‍ ഈ ബൂലോകത്തെ പിഞ്ചു കുഞ്ഞുങ്ങള്‍ ഒത്തിരി ഉണ്ടല്ലോ . അവര് കലക്കട്ടെ ....

എന്നാലും ഒരു വാക്ക് പറഞില്ലല്ലോ ?

അനിയാ സംഗതി കുറച്ചു പെട്ടന്നായിരുന്നു . മാത്രമല്ല ഈ കാലത്ത് ഇടയിക്ക് കണ്ട ചില നല്ല ഹിന്ദി ഓഫ്‌ ബീറ്റ് ചിത്രങ്ങളെ കുറിച്ച് എഴുതണം എന്ന് ഉണ്ടായിരുന്നു . പണ്ടാരാണ്ടോ പറഞ്ഞത് പോലെ നിലത്തു നിന്നിട്ട് വേണ്ടേ അഭ്യാസം ഇറക്കാന്‍ അനിയാ . അത്രക്ക് പണിയായിരുന്നു . എന്ന് രാവിലെ വന്നു ഇറങ്ങിയേ ഉള്ളു . ഒരു ദിവസത്തെ ഉറക്കം പെന്‍ഡിംഗ് . അത് ഒന്ന് തീര്‍ത്തിട്ട് നല്ലേ മുതല്‍ സജീവം ആയേക്കാം .ചുരുക്കമാ സോന്നാല്‍ മലയാളികളുടെ അവസാന പ്രതീക്ഷ ആയ യൂണിവേര്‍സല്‍ ബ്ലോഗ്ഗര്‍ പ്രേക്ഷകന്‍ നാളെമുതല്‍ സജീവം ആകുന്നു .

അണ്ണാ എപ്പോള്‍ പറഞ്ഞതെല്ലാം മനസിലായി. രോമാഞ്ചവും എന്ന് പറഞ്ഞതും സഹിച്ചു (ഒരു ദിവസത്തെ ഉറക്കം ബാക്കി ഉള്ളതല്ലേ അങ്ങനെ ഒക്കെ തോന്നും ) എന്തോന്നാണ് ഈ യൂണിവേര്‍സല്‍ ബ്ലോഗ്ഗര്‍ ? ഇതു മലയാളത്തില്‍ ഉള്ള ബ്ലോഗല്ലേ അപ്പോള്‍ യൂണിവേര്‍സല്‍ എന്നൊക്കെ പറഞ്ഞാല്‍ .... ഒരു മാതിരി ....?

അനിയാ അവസാന ദിവസം നാട്ടില്‍ എന്തൊക്കെ വിശേഷം എന്നറിയാന്‍ ഓഫീസില്‍ വെച്ച് തന്നെ നെറ്റില്‍ കേറി ഒന്ന് പരതി നോക്കി ഒരു മലയാളം പോര്‍ട്ടല്‍ കണ്ടു സത്യത്തില്‍ കണ്ണ് ബള്‍ബ്‌ ആയി പോയി അനിയാ . എന്തൊക്കെയാ അവന്മാര്‍ കാച്ചി വിടുന്നത്? എന്നിട്ട് സ്വയം വിശേഷിപ്പിക്കുനത് പത്രപ്രവര്‍ത്തകര്‍ എന്ന് ...ഭയങ്കരം .

എന്ന് വെച്ചാല്‍........ ഒന്ന് വിശദം ആക്കാമോ ?

പറയാന്‍ കുറെയുണ്ട് ഒരു ഉദാഹരണം പറഞ്ഞാല്‍ പ്രസ്തുത പോര്‍ട്ടലില്‍ മലയാളത്തിലെ നടന്‍ മോഹന്‍ലാലിനെ വിശേഷിപ്പിക്കുന്നത് യൂണിവേര്‍സല്‍ സ്റ്റാര്‍ എന്നാണ് . അദേഹം മലയാളത്തില്‍ അല്ലാതെ അഭിനയിച്ചത് വിരലില്‍ എണ്ണാവുന്ന അന്യ ഭാഷാ ചിത്രങ്ങള്‍ അതില്‍ തന്നെ വന്‍ വിജയങ്ങള്‍ എന്ന് പറയാവുന്ന ഏതെങ്കിലും ഒക്കെ ഉണ്ടോ എന്ന് സംശയം.മലയാളം എന്ന ഇട്ടാ വട്ടത്തു കുറച്ചു കാലം മുന്‍പ് നല്ല ചിത്രങ്ങളില്‍ അഭിനയിച്ചിരുന്ന ഒരു നടനെ കേറി ഇങ്ങനെ ഒക്കെ വിശേഷിപ്പികുന്നതിന്റെ പേര് പത്രപ്രവര്‍ത്തനം എന്നല്ല .(എന്തെന്ന് പറയുന്നില്ല ) കണ്ടഹരിന്റെ കുഴല്‍ ഊതു വേറെ.മോഹന്‍ ലാലിന്റെയോ അമിതബിന്റെയോ ആരാധകര്‍ വേണ്ട സുമലതയുടെ മാത്രം ആരാധകര്‍ കേറിയാല്‍ മാത്രം മതി കണ്ടഹാര്‍ എന്ന പത്തു പതിനഞ്ചു കോടി ചെലവാക്കി എടുത്ത ചിത്രം ഒരു മെഗാ വിജയം ആയി മാറാന്‍ എന്ന് വരെ കാച്ചിയിട്ടുണ്ട് (എന്നിട്ട് ഇവനൊക്കെ ചെയ്യുന്നത് പത്ര പ്രവര്‍ത്തനം ആണ് പോലും.അനിയാ പിമ്പുകള്‍ എന്ന് പറയപ്പെടുന്നവര്‍ ചെയുന്നത് എത്രയോ മാന്യമായ പണി !!! ).

അപ്പോള്‍ പറഞ്ഞു വന്നത് ഇങ്ങനെ ഒക്കെ ആള്‍ക്കാരെ വിശേഷിപ്പിക്കാമെങ്കില്‍ പറയാമെങ്കില്‍ എനിക്കെന്താ യൂണിവേര്‍സല്‍ ബ്ലോഗ്ഗര്‍ എന്ന് സ്വയം വിശേഷിപ്പിചൂടെ അനിയാ ? വേറെ ആരും പറയാത്തത് കൊണ്ട് ഞാന്‍ ഒരു തുടക്കം ഇട്ടു കൊടുക്കുന്നു എന്ന് മാത്രം .ആരെങ്കിലും ഒന്ന് ഉത്സഹിക്കണ്ടേ ..? യേത് ?

വേണം വേണം .. അപ്പോള്‍ ഇനി മുതല്‍ സജീവം അകുകല്ലേ ?

ആകുന്നോന്നോ ? എപ്പോള്‍ ആയെന്നു ചോദിച്ചാല്‍ മതി . തിരുവന്തപുരത്തെ സിനിമാശാലകളെ പ്രകമ്പനം കൊള്ളിക്കാന്‍ ഇതാ യൂണിവേര്‍സല്‍ ബ്ലോഗ്ഗര്‍ പ്രേക്ഷകന്‍ ഒരു കൊടുംകാറ്റായി ആഞ്ഞടിക്കുന്നു നാളെ മുതല്‍ ..........

എന്റെ അമ്മോ മതിയേ പ്ലീസ് .....................

6 comments:

 1. എന്റെ അമ്മോ (:-D)

  ReplyDelete
 2. Happy to hear that u r back.................
  waiting for ur latest malayalam reviews......

  ReplyDelete
 3. എന്നാടാ ഉവ്വേ...കേട്ടിട്ട് ഒരു മാതിരി സിനിമാകഥപോലെയുണ്ടല്ലോ, രണ്ടാഴ്ചത്തെ യൂറോപ്പ്യന്‍ട്രിപ്പ്, അപ്പിയിടാന്‍ പോലും സമയമില്ലാത്തത്രയുംതിരക്ക്...എന്നാലും ഉവ്വേ പോകുമ്പോള്‍ ഒന്ന് പറഞ്ഞിട്ട് പോയ്ക്കൂടായിരുന്നോ, എത്ര പേര്‍ ഇവിടെ താങ്കളെയും കാത്തിരികുനെന്നറിയില്ലേ...എന്നാല്‍ ശരി നാളെ മുതല്‍ പൂര്‍വാതികം ശക്തിയോടെ കാര്യങ്ങള്‍ തുടങ്ങിക്കോ...

  ReplyDelete
 4. Athilum kidakkatte lalnu oru kottu! Then you said What is the meaning of the Degree 'MEGA', even Rajanikanth is SUPER. Then U said, SUPER OR MEGA which is BIG?

  ReplyDelete
 5. എന്താണ് പുതിയ പോസ്റ്റുകള്‍ കാണാത്തത് എന്ന് ആലോചിക്കുമ്പോ ആണ് ഈ പോസ്റ്റ്‌.. ദി retun സൂപ്പര്‍ ഹിറ്റ്‌ ആവട്ടെ എന്ന് ആശംസിക്കുന്നു..

  ReplyDelete
 6. പൊന്നു സഹോദരാ കുത്തും വെട്ടും ഒന്നും അല്ല അര്‍ഹിക്കാത്ത വിശേഷണങ്ങള്‍ ചാര്‍ത്തി കൊടുത്തു ഇവരെ ഒക്കെ ദൈവ തുല്യരാക്കി മാറ്റിയെടുക്കാന്‍ പാടുപെടുന്ന പത്രപ്രവര്‍ത്തനം എന്ന പേരില്‍ നടത്തുന്ന ആഭാസം കണ്ടപ്പോള്‍ അതിനെ പറ്റി പറഞ്ഞു എന്ന് മാത്രം. Universal സ്റ്റാര്‍ എന്ന ബഹുമതി അര്‍ഹിക്കുനത് ഒരു പരിധി വരെയെങ്കിലും രജനികാന്തിന് മാത്രമാണ് എന്നാണ് എന്‍റെ അഭിപ്രായം.ഭാരതത്തിനു പുറത്തും അദേഹത്തിന്റെ ചിത്രങ്ങള്‍ക്ക് നല്ല മാര്‍ക്കറ്റ്‌ ഉണ്ടെന്നത് എവിടെയോ വായിച്ചതു ഓര്മ വരുന്നു.മെഗാ യും സൂപ്പര്‍ ഉം ഒക്കെ ഈ ആരാധകരെ ആവേശം കൊള്ളികാന്‍ മാധ്യമങ്ങള്‍ പടച്ചു വിടുനത് തന്നെയാണ് എന്നാണ് എന്നിക് തോന്നിയിട്ടുള്ളത്

  ReplyDelete