സഹൃദയരെ ,കലപ്രേമികളെ നിങ്ങൾക്കെന്റെ കൂപ്പു കൈ . പ്രഭാതം പൊട്ടി വിരിയുമ്പോൾ നമ്മൾ കാണുന്നത് ചീറി പാഞ്ഞു പോകുന്ന രണ്ടു ബൈക്കുകളാണ് . മുന്നിലത്തെ ബൈക്കിലെ ചെറുപ്പക്കാരൻ ആണ് നേതാവ് എന്നും പിന്നിലെ ചെറുപ്പക്കാരൻ ശിങ്കിടി ആണെന്നും ഒറ്റ നോട്ടത്തിൽ നമുക്ക് മനസിലാക്കാം . ഒറ്റ നോട്ടത്തിൽ തന്നെ ഒരു ദീർഘ യാത്രക്കുള്ള പുറപ്പാടാണ് രണ്ടു പേരുമെന്നു നമുക്ക് കാണാം . ആരാണവർ ? എങ്ങോട്ടാണ് അവരുടെ യാത്ര ?സുഹൃത്തുക്കളെ... ആ മുൻപേ കുതിക്കുന്ന യുവകോമളൻ ആണ് കസ്സി (ദുൽക്കർ സല്ലു ) ആരാണയാൾ ? ദുബായിൽ ജനിച്ചു പ്ലസ് ടു വരെ അവിടെ പഠിച്ച , ഇപ്പോൾ നാട്ടിലെ ഒരു എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുന്ന , വിപ്ലവ പാർട്ടിയുടെ (SFI) മുന്നണി പോരാളിയും , തന്റെടിയും , സകല സമരത്തിനും മുൻ നിരയിൽ നില്ക്കുകയും ജല പീരങ്കി പുറം കൊണ്ട് തടുക്കുകയും ചെയ്യുന്ന ഈ ധീരൻ ഒരു യാഥാസ്ഥിതിക, സമുദായ സംഘടനയിൽ പ്രമുഖ സ്ഥാനം വഹിക്കുന്ന മുസ്ലിം തറവാട്ടിലെ അംഗം കൂടിയാണ് (ഒരുമാതിരി പച്ച ഷർട്ടും, ചുവന്ന പാന്റ്റ്റും , മഞ്ഞ തൊപ്പിയും പോലെ.(ഒന്നോർത്താൽ അതായിരുന്നു ഈ സിനിമക്ക് കൂടുതൽ ചേരുന്ന പേര് !!!) )
ഇത്രയും ഭയങ്കരനായ കസ്സിക്ക് ഒരു കാമുകി ഉണ്ട് അതാണ് അസ്സി (സുർജ ബാല) നാഗാലാൻഡിൽ നിന്ന് ഇവിടെ വന്നു പഠിക്കുന്ന ഈ നാഗ സുന്ദരിക്കും ഒരു കദന കഥയുണ്ട് . ബോംബെക്കാരനായ മേജർ അച്ഛൻ നാഗ അമ്മ . ഒരിക്കൽ ഒരു പട്ടാള ഓപ്പറേഷന് ഇടയിൽ ഒരു നാഗ പ്രമുഖന്റെ കുടുംബാഗം കൊല്ലപെട്ടു . ആ പ്രമുഖൻ പ്രതികാര ദാഹിയായി അസ്സിയുടെ മാതാ പിതാക്കളെ കാച്ചി കളഞ്ഞു സുഹൃത്തുക്കളെ കാച്ചി കളഞ്ഞു !!!എന്നിട്ടും പക തീരാതെ നമ്മുടെ പാവം അസ്സി തിരിച്ചു വരുന്നതും കാത്തു ഇന്നും ഇരിക്കുകയാണ് (ബോറടിക്കുമ്പോൾ കുറച്ചു കിടക്കും ).അങ്ങനെ കേരളത്തിന്റെ വിരിമാറിൽ വെച്ച് പ്രണയ ബദ്ധരായ ഇവരെ പറ്റി കസ്സിയുടെ തറവാട്ടിൽ അറിയുന്നു .കസ്സി അസ്സിയെയും കൂട്ടി തറവാട്ടിൽ എത്തുന്നു കസ്സിയുടെ ഉമ്മ (വനിത കൃഷ്ണചന്ദ്രൻ )ക്ക് സങ്കടം , വാപ്പക്ക് (ജോയ് മാത്യു ) നിർവികാരത പ്രതിശ്രുത വധുവും കളികൂട്ടുകാരിയുമായ ഫാത്തിമക്ക് തഴയപ്പെടുന്ന ഉപനായികയുടെ സ്ഥിരം ഭാവം എന്നിവ ഉണ്ടാകുന്നു . അസ്സിയെ മതം മാറ്റാൻ ധീരനായ കസ്സിക്ക് താല്പര്യം ഇല്ല എന്നറിയുന്നതോടെ അവിടെ സമുദായം ഇളകി മറിയുന്നു . നമ്മുടെ സോളാർ കേസ് മോഡൽ ഉപരോധം വരെ എത്തും എന്നാകുമ്പോൾ അസ്സി പെട്ടിയെടുത്തു യാത്രയാകുന്നു .കുറച്ചു ദിവസത്തെ ദുഖാച്ചരണത്തിന് ശേഷം നമ്മുടെ കസ്സി അതാ ബൈക്ക് എടുത്തു, തന്റെ പ്രണയിനിയെ കാണാൻ നാഗാലാൻഡിലേക്ക് കുതിക്കുകയാണ് സുഹൃത്തുക്കളെ കുതിക്കുകയാണ് ഒപ്പം ശിങ്കിടി സുനിയും (സണ്ണി വെയിൻ ).
അണ്ണോ എന്തോന്നിത് കഥാപ്രസംഗമോ ?
അല്ല അനിയാ നീ എപ്പോൾ വന്നു ? ഞാൻ നിനക്ക് വേണ്ടി നമ്മുടെ സമീർ താഹിർ സംവിധാനം ചെയ്ത നീലാകാശം പച്ചകടൽ ചുവന്ന ഭൂമി എന്ന പടത്തെ പറ്റി ചിന്തിക്കുകയായിരുന്നു അല്പ്പം ഉറക്കെ ആയി പോയി ക്ഷമി .
നിങ്ങള്ക്ക് അല്ലെങ്കിലും ഈ സിനിമയുടെ കഥ മുഴുവനും പറഞ്ഞില്ലേൽ ഉറക്കം വരില്ലല്ലോ അല്ലേ
അനിയ ഇതു കഥയല്ല .കഥയുടെ പശ്ചാത്തലം മാത്രമാണ് .ഇനിയല്ലേ കഥ .
എന്ന് വെച്ചാൽ ?
അസ്സിയെ തേടി കസ്സി നടത്തുന്ന ബൈക്ക് യാത്ര .. ആ യാത്രയിൽ കണ്ടു മുട്ടുന്ന ആളുകൾ ,മനസിലാക്കുന്ന ജീവിത യാഥാർത്ഥ്യങ്ങൾ അതിലൂടെ കഥ മുന്നോട്ടു പോകുന്നു അഥവാ എന്നാണ് ഈ ചിത്രത്തിന്റെ പിന്നണിക്കാരുടെ ഭാവം .
എന്ന് വെച്ചാൽ ? എന്താണ് അവർ മനസിലാക്കുന്നത് ?
അതിപ്പോ ... അങ്ങനെ ചോദിച്ചാൽ ... അനിയാ ഈ ഉസ്താദ് ഹോട്ടലിൽ ജീവിതം പഠിക്കാൻ പോയപ്പോൾ അദ്ദേഹം മനസിലാക്കിയതൊക്കെ തന്നെ (സധാരണക്കാരന്റെ ഉസ്താദ് ഹോട്ടൽ ഫൈവ് സ്റ്റാർ നിലവാരത്തിൽ ആക്കി വിലയും കൂട്ടി കഴിക്കുന്നവന്റെ മനസ്സു നിറഞ്ഞില്ലേലും നമ്മുടെ പോക്കറ്റ് നിറയണം എന്നാണല്ലോ അവസാനം അദ്ദേഹം പഠിച്ചത് ).പിന്നെ , കാമുകിയെ കാണാൻ ഉള്ള യാത്രയാണെന്ന് സമ്മതിക്കാൻ ഭയങ്കര വിഷമം ഉള്ള നായകൻ പക്ഷെ നൂല് പിടിച്ച പോലെ ആ വഴിക്ക് ആണ് പോകുന്നേ . എന്ന് കരുതി വല്ല തിടുക്കവും ഉണ്ടോ ? അതൊട്ടില്ല താനും. കണ്ടിടതെല്ലാം കേറി ഇരുന്നു,ഉണ്ട് ഉറങ്ങി താമസിച്ചു മടുക്കുമ്പോൾ ആണ് യാത്ര തുടരുന്നേ ,(ഇടയ്ക്ക്ക്കു അടുത്തിരുന്നു ശ്രീനി പിറുപിറുത്തു "ഇക്കണക്കിനു അവളുടെ രണ്ടാമത്തെ കൊച്ചിന്റെ കല്യാണ ദിവസം പോലും ഇവൻ അവിടെ എത്തും എന്ന് തോന്നുന്നില്ല ").പ്രതികാരം ചെയ്യാൻ നമ്മുടെ പ്രമുഖൻ കാത്തിരിക്കുന്ന കൊച്ചാണ് എന്ന് കൂടി ഓർത്തു കൊള്ളാൻ അപേക്ഷിക്കുന്നു .
അല്ല അണ്ണാ ഈ യാത്രയിൽ നായകനും കൂട്ടുകാരനും നേരിടുന്ന ......
പറയാം അതല്ലിയോ കഥ എന്ന് പറയപ്പെടുന്ന സംഗതിയുടെ മർമ്മം .നമ്മുടെ നായകൻ ആദ്യം പുരിയിൽ എത്തി ഒരു ബൈക്ക് സംഘത്തോടൊപ്പം കളിച്ചു രസിച്ചു കഴിയുന്നു . പിന്നെ കൽക്കത്ത ഭാഗത്തെ ഖനന മാഫിയ വേട്ടയാടുന്ന ഒരു ഗ്രാമത്തിൽ കുറെ ദിവസം താമസിക്കുന്നു .ആദ്യത്തെ ഇടത്ത് നായകനെ ആരാധിക്കാൻ ഒരു ന്യൂ ജനറേഷൻ പെങ്കൊച്ചു ഉണ്ടായെങ്കിൽ രണ്ടാമത്തെ ഇടത്ത് ഒരു ഗ്രാമീണ പെണ്‍കുട്ടിയാണ് സുധിയെ ആകർഷിക്കുന്നത് (അവനൊക്കെ കുറച്ചു ഗ്രാമീണം മതി !!!).പിന്നെ ആ ഹൈവേയിൽ റോഡിൽ ആണി വിതറി ടയർ പഞ്ചർ ഒട്ടിക്കുന്ന ഒരു മലയാളിയെ കാണുന്നു.അയാളുടെ ഒപ്പം കുറച്ചു സമയം ചെലവഴിക്കുന്നു (ചുമ്മാ ) . പിന്നീടു ഒരു കലാപ ബാധിത പ്രദേശത്ത് ആളുകളെ കൊല്ലുന്നത് കാണുമ്പോൾ എനിക്ക് അസ്സിയും വേണ്ട ഉസ്സിയും വേണ്ട ഉമ്മയെ കണ്ടാൽ മതി എന്ന് പറഞ്ഞു കരഞ്ഞു തിരിച്ചു പോകാൻ ഒരുന്നുന്നു കസ്സി..
എന്നിട്ടോ ?
അവിടന്ന് വല്ല വിധേനയും കസ്സിയെ സമാധാനിപ്പിച്ചു അസ്സിയുടെ വീട്ടിലേക്ക് പറഞ്ഞു വിടുന്നു അസ്സിയെ അവസാനം കണ്ടു മുട്ടുന്ന കസ്സി .. അപ്പോളേക്കും നമ്മുടെ പ്രതികാര ദാഹി പ്രമുഖന്റെ ആൾക്കാർ അസ്സിയുടെ കതകിൽ മുട്ടുന്നു .(അങ്ങേരു പാവം കൊച്ചിനെ വിട്ടേക്കാം എന്ന് കരുതിയതാ . അപ്പോൾ ദേ വരുന്നു അവളുടെ കാമുകൻ . ഇനി എന്തായാലും അയാൾ എങ്ങനെ ക്ഷമിക്കുമെന്നാ!! ).ജന്നൽ വഴി ചാടി അസ്സിയും കസ്സിയും ബൈക്കിൽ കയറി ഓടി രക്ഷപ്പെടുമ്പോൾ, പ്രമുഖന്റെ ഗുണ്ടകൾ നിര്വികരരായി നിൽക്കുമ്പോൾ യാത്രയുടെയും പ്രണയത്തിന്റെയും ജീവിത പാഠ ങ്ങളുടെയും ബൈക്കിന്റെയും നീലാകാശം പച്ചക്കടൽ ചുവന്ന ആകാശം വട്ടായ കാണികൾ എന്ന ഈ ചിത്രം അവസാനിക്കുന്നു .(കുടുംബത്തു കലിപ്പായപ്പോൾ അസ്സിയും കസ്സിയും ഇതു ചെയ്തിരുന്നേൽ നമുക്ക് ഈ രണ്ടര മണികൂർ ദുരിതം അനുഭവിക്കാതെ കഴിയാമായിരുന്നു ).
അല്ല ഇങ്ങനെ അങ്ങ് അടച്ചു പറഞ്ഞാൽ ....
പിന്നെ എങ്ങനെ പറയണം അനിയാ ? ഈ സിനിമ കണ്ടപ്പോൾ ഞാൻ ജീവിതം തിരിച്ചറിഞ്ഞു എന്ന് പറയണോ ? സത്യത്തിൽ സഞ്ചാരം സി ഡി കാണുന്ന പോലെയ എനിക്ക് തോന്നിയത് .വ്യക്തമായ ഒരു കഥയോ ആശയമോ ഈ ചിത്രത്തിൽ ഇല്ല .ഏറ്റവും കുറഞ്ഞ പക്ഷം ഈ സിനിമയിലൂടെ സംവിധായകനും തിരക്കഥാകൃത്തും പറയാൻ ഉദ്ദേശിച്ചത് എന്താണെന്നു അവർക്കെങ്കിലും അറിയാമെങ്കിൽ കൊള്ളാം . ചാപ്പാ കുരിശു എന്ന ചിത്രത്തിന്റെ പാളിച്ചകൾ രമ്യ നമ്പീശന്റെ ലിപ് ലോക്ക് പുതുമ കണ്ടു ഫ്ലാറ്റ് ആയ മലയാളി ചർച്ച ചെയ്യാൻ മറന്നു എന്ന് വേണം കരുതാൻ അഥവാ ഒരിടത്തും കാര്യമായി ചർച്ച ചെയ്യപ്പെട്ടില്ല എന്നാണ് എന്റെ വിശ്വാസം .തിരക്കഥാ കൃത്ത് ഹസിർ മൊഹമ്മദ് ആയിരിക്കുമോ സമീർ താഹിർ ആയിരിക്കുമോ ആദ്യം പണി പഠിച്ചു കഴിയുക എന്നാ കാര്യത്തിൽ നിനക്ക് വല്ല പ്രവചന മത്സരം നടത്താവുന്നതാണ് .നാഗാലാൻഡ് വരെ ബൈക്കിൽ പോകുന്നത് ഏതാണ്ട് തിരുവനന്തപുരം മുതൽ എറണാകുളം വരെ പോകുന്ന പോലെ ഉള്ളു എന്നാണ് ഈ ചിത്രത്തിന്റെ പിന്നണിക്കാരുടെ ധാരണ എന്ന് പലപ്പോഴും തോന്നിപ്പോകും .എന്തിനാണ് ബൈക്കിൽ പോകുന്നത് വല്ല ട്രെയിനിൽ പോയി കൂടെ എന്ന ചോദ്യം ആരും ചോദിക്കാതിരിക്കാൻ ആകണം ആദ്യം തന്നെ ചോദിക്കുന്നുണ്ട് .അതിനു ഉത്തരം ഇല്ല താനും !!
ദയവായി ആരേലും ഈ ദുൽക്കർ സൽമാൻ ഖാനെ കൊണ്ട് പോയി ഈ ജീവിതം എന്താണെന്നു ഒന്ന് ശരിക്കും പഠിപ്പിച്ചു വിട്ടാൽ വലിയ ഉപകാരമായിരുന്നു .കഴിഞ്ഞ മൂന്നു ചിത്രങ്ങളായി അദ്ദേഹം ജീവിതം പഠിക്കുകയാണ് .അത് സഹിക്കുകയും വേണം മരം പോലെ നില്ക്കുന്ന അദ്ദേഹത്തെ കൂൾ ആയ അഭിനയം എന്ന് പറയുകയും വേണം മലയാളിയുടെ ഓരോ ഗതികേട് നോക്കണേ .
അല്ല ഇതു പോലെ ഒരു ചിത്രത്തെ പറ്റി വ്യത്യസ്ത മായ , പതിവ് ശീലങ്ങൾ , സഞ്ചാര ചിത്രം , മോട്ടോർ സൈക്കിൾ ഡയറീസ് .....
പിന്നെ ഒരു ബുദ്ധി ജീവി ലൈനിൽ കാസ്സി ഗ്രാമവാസികൾക്ക് ഉണ്ടാക്കി കൊടുക്കുന്ന അരി പൊടിക്കുന്ന യന്ത്രം (അരി എങ്ങനെ പൊടിക്കും എന്നോർത്ത് കണ്ണീരും കൈയും ആയി കഴിയുകയായിരുന്നു അവർ !!!!) അവിടുത്തെ പഴയ സ്കൂട്ടർ ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത് .സ്കൂട്ടർ വമിക്കുന്ന വിഷ പുകയുടെ മൂട്ടിൽ വെച്ച് അരി പൊടിക്കുമ്പോൾ ഉണ്ടാകുന്ന / ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളെ പറ്റി ആരും ശ്രദ്ധിക്കുന്നില്ല എന്ന മട്ടിൽ സമീറും ഹാസിറും ഒന്നും സ്വപ്നത്തിൽ ചിന്തിച്ചു പോലും കാണാത്ത കാര്യങ്ങൾ അലക്കി ഇതൊരു ദാർശനിക ചിത്രമാക്കി വിലയിരുത്താം .(പറഞ്ഞു വരുമ്പോൾ മാത്തുക്കുട്ടി ഒക്കെ സാമൂഹ്യ ആക്ഷേപ ഹാസ്യ ചിത്രമാണല്ലോ !!!) .
അണ്ണാ ഇതിനൊരു അവസാനമില്ലേ ....
അത് തന്നെയാണ് അനിയാ ഈ സിനിമ കണ്ടപ്പോൾ എനിക്കും തോന്നിയത് .സത്യം
അല്ല ഈ സിനിമയുടെ ഭാഗമായി അല്ലെ നമ്മുടെ കേരള സൽമാൻ ഖാൻ ഹെൽ മ റ്റ് ഇല്ലാതെ നാട് റോഡിലൂടെ ബൈക്ക് ഓടിച്ചു കാണിച്ചത് ?
അനിയ അതൊക്കെ അങ്ങനെ കിടക്കും .സാധാരണക്കാരനെ ഇടവഴിയിൽ നിന്ന് ചാടി വീണും എറിഞ്ഞു വീഴ്ത്തിയും ഒക്കെ പിടിക്കുന്ന നിയമം (ഇങ്ങനെ ആൾക്കാർ മരിച്ചിട്ട് പോലും ഉണ്ട് എന്നാണ് ഓർമ്മ ) ഇതിനൊക്കെ മൌനം പാലിക്കും . ഈ നാട്ടിൽ നമ്മുടെ പ്രബുദ്ധ കേരളത്തിൽ ഒരു സാധാരണക്കാരൻ ഒരു മാസം മുൻപ് ഒരു പ്രാവശ്യം ട്രാഫിക് സിഗ്നൽ തെറ്റിച്ചാൽ അത് റെക്കോർഡ് ചെയ്തു കൃത്യമായി പിഴ അടയ്ക്കാനുള്ള കല്പ്പന വീട്ടിൽ എത്തിക്കുമ്പോൾ . സോളാർ കേസിൽ ബന്ധപ്പെട്ട കക്ഷികൾ ഭരണാധികാരികളെ അവരുടെ ഓഫീസിൽ വന്നു കണ്ടതിന്റെ വീഡിയോ രേഖകൾ ഇല്ലാത്ത നാടാണ് നമ്മുടെ . ഒരു മൊബൈൽ പോലുമില്ലാത്ത സുതാര്യ ഭരണം കാഴ്ച വെക്കുന്ന നാട്ടിൽ ഇതും ഇതിന്റെ അപ്പുറവും നടക്കും
ചുരുക്കത്തിൽ .....
വാലും തലയും ഇല്ലാത്ത , കഥയുമായി (അങ്ങനെ വല്ലതും ഉദ്ദേശിച്ചു എങ്കിൽ ) പ്രത്യേകിച്ചു ഒരു ബന്ധവും ഇല്ലാത്ത കുറെ സംഭവങ്ങൾ ചേർത്ത് വെച്ച് തട്ടി കൂട്ടിയ കുറെ ദ്രിശ്യങ്ങൾ .
എഴുതാൻ മറന്നത് :
റോഡ് മൂവി അഥവാ ഒരു യാത്ര ആധാരമാക്കി എടുക്കുന്ന ചിത്രങ്ങൾ എന്ന് പറയുമ്പോൾ പെട്ടന്ന് ഓർമ്മ വരുന്നത് സിന്ദഗി ന മിലെഗി ദുബാരഹ് എന്ന ചിത്രമാണ് .മൂന്ന് പേര്‍ നടത്തുന്ന യാത്രയും.ആ യാത്രയുടെ അവസാനം അവര്‍ ഓരോത്തര്‍ക്കും അവരവരുടെ ജീവിതത്തിലും ജീവിതവീക്ഷണത്തിലും വരുന്ന മാറ്റങ്ങളും ആണ് ചിത്രത്തിന്റെ പ്രമേയം..ഇവിടെ കുറെ ബൈക്ക് ഓടിക്കുന്നു എന്നല്ലാതെ ഈ യാത്ര ആ ഈ സിനിമയിലെ ആരുടെയെങ്കിലും ജീവിതത്തിനു എന്തെങ്കിലും മാറ്റം വരുത്തിയതായി എനിക്ക് തോന്നിയില്ല . അപ്പൊ പിന്നെ യാത്രക്ക് എന്താ പ്രസക്തി ? ഒന്നുമില്ല . കഷ്ട്ടം !!! ഇതിനൊക്കെ ഡോക്യുമെന്റ റി നിലവാരമേ ഉള്ളു എന്ന് പറഞ്ഞാൽ നല്ല ഡോക്യുമെന്ററി എടുക്കുന്നവൻ എന്നെ വന്നു തല്ലും !!!