Saturday, September 1, 2012

മുഖം മൂടി (Mukham Moodi : Review )

അനിയാ നീ മിസ്കിന്‍ എന്ന് കേട്ടിട്ടുണ്ടോ ?

എന്ത് മിക്സിയോ ?

മിക്സിയല്ലടാ മിസ്കിന്‍ മിസ്കിന്‍ തമിള്‍ സംവിധായകന്‍ .

ഇല്ല അണ്ണാ വേണേല്‍ ഗൂഗിള്‍ അപ്പുപ്പനോട് ചോദിച്ചിട്ട് പറയാം .പറഞ്ഞു വരുമ്പോള്‍ അതാണല്ലോ നമ്മുടെ ഒക്കെ ചോറ് .

വേണ്ട നീ ബുദ്ധിമുട്ടണ്ട എനിക്കറിയാവുന്നത് ഞാന്‍ പറയാം.ഭാവന,നരേയിന്‍ എന്നിവര്‍ അഭിനയിച്ച ചിത്തിരം പേശുതെടി,പ്രസന്ന,നരേയിന്‍ എന്നിവര്‍ അഭിനയിച്ച അഞ്ജാതെ എന്നിവ കൂടാതെ അദേഹം തന്നെ നായകനായി അഭിനയിച്ച നന്ദലാല എന്നൊരു ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട് . ആദ്യ രണ്ടും വിജയം ആയിരുന്നു .രണ്ടും ഞാന്‍ കണ്ടതുമാണ് . ഒട്ടും ബോര്‍ അടിക്കാതെ ആസ്വദിച്ച് കാണാവുന്ന ചിത്രങ്ങള്‍ .നന്ദലാല കാണാന്‍ കഴിഞ്ഞില്ല .

ശരി അതൊക്കെ എപ്പോള്‍ പറയാന്‍ ......

പ്രസ്തുത സംവിധായകന്‍ ഒരുക്കിയ മുഖം മൂടി എന്ന ചിത്രം ഇന്നലെ കണ്ടു .അഭിനയിക്കുന്നവര്‍ ജീവ,നരേയിന്‍,പുതുമുഖം പൂജ ഹേഗ്ഡേ,നാസ്സര്‍ എന്നിവരാണ്‌ അഭിനേതാക്കള്‍ .സംഗീതം കെ നിര്‍മാണം യു ടി വി .

ഓ മനസിലായി ഈ പടത്തിനു വേണ്ടിയല്ലേ നരേയിനെ കുറേക്കാലം ജൂഡോ പഠിപ്പിക്കാന്‍ വിട്ടത് .പടം എങ്ങനെ ?

കഥ തുടങ്ങുന്നത് മുഖം മൂടി ധരിച്ച,അത്യന്താധുനിക ഉപകരണങ്ങളുടെ സഹായത്തോടെ വീടുകള്‍ കൊള്ളയടിക്കുകയും അവിടുള്ള എല്ലാവരെയും കൊലപ്പെടുത്തുകയും ചെയ്യുന്ന ഒരു സംഘത്തെ കാണിച്ചു കൊണ്ടാണ്.തുടരെ നടക്കുന്ന ഇത്തരം സംഭവങ്ങള്‍ കൊണ്ട് പൊറുതി മുട്ടിയ സര്‍ക്കാര്‍ അന്വേഷണം അസി .കമ്മിഷണര്‍ ഗൌതമിനെ (നാസ്സര്‍)ഏല്‍പ്പിക്കുന്നു.ഇനി അടുത്ത ട്രാക്ക്.തൊഴില്‍ രഹിതനായ ആനന്ദ്‌ (ജീവ) എന്ന യുവാവും സുഹൃത്തുക്കളും.kung - fu ലുള്ള താല്പര്യം നിമിത്തം ബ്രുസ് ലീ എന്ന് അറിയപ്പെടുന്ന ആനന്ദിന് അതല്ലാതെ മറ്റൊന്നിലും താല്പര്യം ഇല്ല. അത് കൊണ്ട് വീട്ടില്‍ നിന്ന് നിരന്തരം ശകാരവും കിട്ടുന്നുണ്ട്‌.ഇയാളുടെ kung - fu സ്കൂളും മാസ്റ്റെറും സാംബത്തിക പ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടുന്നുമുണ്ട് .ഇതിനിടെ ഗൌരവിന്‍റെ മകള്‍ ശക്തിയില്‍ (പൂജ ഹേഗ്ഡേ) ആനന്ദ്‌ ആക്രിഷ്ട്ടനാകുന്നു .അവള്‍ക്കാകട്ടെ തൊഴിലില്ലാത്ത,തല്ലും പിടിയുമായി നടക്കുന്ന നായകനെ പരമ പുച്ഛവും. തന്‍റെ കാമുകിയുടെ പ്രേമം പിടിച്ചു പറ്റാന്‍ ആഘോഷങ്ങള്‍ക്ക് ഉള്ള വേഷ വിധാനങ്ങള്‍ ഉണ്ടാകുന്ന അപ്പൂപ്പന്‍ ഉണ്ടാക്കി വെച്ചിരുന്ന ബാറ്റ് മാന്‍ - കൃഷ്‌ മോഡല്‍ വേഷവും ധരിച്ചു രാത്രി കാമുകിയെ കാണാന്‍ പോകുന്ന നായകന്‍ യദ്രിചികമായി നേരത്തെ പറഞ്ഞ സംഘത്തെ പിന്തുടരാന്‍ ഇടയാകുന്നു.അവരില്‍ ഒരാളെ പോലീസിന് പിടിച്ചു കൊടുത്തിട്ട് നിങ്ങള്‍ ആരാണ് എന്ന ചോദ്യത്തിന് മുഖം മൂടി എന്ന ഉത്തരവും നല്‍കി ആനന്ദ്‌ അപ്രത്യക്ഷനാകുന്നു.

കഥ വില്ലന്മാരിലേക്ക് .ഡ്രാഗണ്ണ്‍ kung - fu സ്കൂള്‍ നടത്തുന്ന അംഗ സ്വാമിയും (നരേയ്ന്‍)സംഘവും ആണ് ഈ കൊള്ള - കൊലകള്‍ക്ക് പിന്നില്‍.അന്വേഷണം കുറ്റവാളികളിലേക്ക് ഇതും എന്ന ഘട്ടത്തില്‍ വില്ലന്മാരുടെ വെടിയേറ്റ്‌ ഗൌരവ് അത്യാസന്ന നിലയിലാകുന്നു.കുറ്റം കാമുകിയെ കാണാന്‍ എത്തിയ ആനന്ദിന് മേല്‍ വീഴുന്നു.അവിടന്ന് രക്ഷപ്പെടുന്ന ആനന്ദ്‌ മുഖം മൂടിയായി തന്‍റെ നിരപരാധിത്വം തെളിയിക്കുന്നതും വില്ലന്മാരെ അകത്താക്കുന്നതും ആണ് ശേഷമുള്ള കഥ .

അയ്യേ ഇതൊരുമാതിരി വിജയ്‌ ചിത്രം പോലെയുണ്ടല്ലോ ?

അനിയാ പല പ്രാവശ്യം പല ഉദാഹരണങ്ങള്‍ വെച്ച് എവിടെ പറഞ്ഞിട്ടുള്ള താണ് . ഒരു ചിത്രം അതിലെ പ്രേമയം കൊണ്ട് മാത്രമല്ല പുതുമ സൃഷ്ട്ടിക്കവുന്നത്.ഉദാഹരണം സിരുത്തൈ എന്ന കാര്‍ത്തി ചിത്രം നോക്കിയാല്‍ കഥ പല പ്രാവശ്യം പല ഭാഷകളിലായി പറഞ്ഞതാണ്‌ (മലയാളത്തില്‍ ശോഭരാജ്,പത്താമുദയം.ഹിന്ദിയില്‍ ഡോണ്‍ കാളിചരണ്‍) ഇതില്‍ നിന്നും ചിരുത എന്ന ചിത്രം അകെ വ്യത്യസ്തമാകുന്നത് കഥയിലെ സംഭവങ്ങളുടെ ഓര്‍ഡറില്‍ വരുന്ന മാറ്റമാണ്. ജീവിക്കാന്‍ 3 മാസം മാത്രം അവശേഷിക്കുന്ന ഉള്ള ഒരാളുടെ കഥ പറയുന്ന 180 എന്ന ചിത്രം മറ്റൊരു ഉദാഹരണമാണ്‌.

അപ്പോള്‍ പടം കിടിലം എന്നാണോ പറയുന്നേ ...

അതല്ലേ കഷ്ട്ടം ഒറ്റവാക്കില്‍ പറഞ്ഞാല്‍ സത്യന്‍ അന്തിക്കാട്‌, അങ്ങേരുടെ നല്ല കാലത്ത് ആറാം തമ്പുരാന്‍ എടുത്തത്‌ പോലെയുണ്ട് ഈ ചിത്രം.ചിത്രത്തിന്‍റെ ഒരു സ്വഭാവം വെച്ച് നോക്കിയാല്‍ ഗൌതം മേനോനെ പോലെ ഒരാള്‍ സംവിധാനം ചെയ്യേണ്ട ഒരു ചിത്രം ആയിരുന്നു ഇതു എന്ന് തോന്നുന്നു.ഗൌതം മേനോന്‍ സ്റ്റൈലില്‍ ഉള്ള ഒരു സമീപനം ചിത്രത്തെ മൊത്തത്തില്‍ കുറച്ചു കൂടി ഡാര്‍ക്ക്‌ ആക്കുകയും വില്ലന്മാര്‍ക്ക് കൂടുതല്‍ ഭീകരത കൈവരുകയും ചെയ്തേനെ എന്നാണ് എന്‍റെ അഭിപ്രായം .ഇവിടെ അത് ഇല്ല എന്ന് മാത്രമല്ല നല്ല ഫാസ്റ്റ് പേസില്‍ തറ തൊടാണ്ടെ പോകേണ്ടേ ചിത്രം സാവധാനം രണ്ടു മണികൂര്‍ മുക്കാല്‍ മിനിറ്റ് കൊണ്ട് തീരുമ്പോള്‍ (ഇഴഞ്ഞു എന്ന് പറയുന്നതിനേക്കാള്‍ പതിഞ്ഞ താളത്തില്‍ എന്ന് പരുയുന്നതാണ് ശരി എന്ന് തോന്നുന്നു ) ഒരുമാതിരി പെട്ടവനോക്കെ ഹോ കഴിഞ്ഞല്ലോ എന്ന് പറഞ്ഞു പോകും.എടുത്തു പറയേണ്ട ഒന്ന് ഈ ചിത്രത്തിലെ സംഘട്ടന രംഗങ്ങളിലെ മികവും അതിനായി അഭിനേതാക്കള്‍ നല്‍കുന്ന സംഭാവനകളും ആണ്.നരേയ്നും ജീവയും ഒക്കെ നല്ല ഉഗ്രനായി kung - fu രംഗങ്ങളില്‍ ശോഭിക്കുന്നുണ്ട് (എന്ന് വെച്ചാല്‍ സാധാരണക്കാര്‍ക്ക് കിടിലം എന്ന് തോന്നുന്ന രീതിയില്‍).എന്നാല്‍ ഈ kunf - fu രംഗങ്ങള്‍ സിനിമയുടെ ടോട്ടാലിറ്റിക്ക് പ്രയോജനം ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നാണ് ഉത്തരം.പ്രണയ രംഗങ്ങള്‍ മഹാ ബോര്‍.ആദ്യ പകുതിയില്‍ ഇതു മാത്രമേ ഉള്ളു ഉപദ്രവം എന്ന് തോന്നുന്നു .പിന്നെ പല രംഗങ്ങളും കുറച്ചധികം ഡീറ്റെയില്‍ ചെയ്തു എന്നും തോന്നി.നായികയുടെ ആദ്യ രംഗങ്ങളിലെ പ്രകടനം കണ്ടാല്‍ ഇവര്‍ക്ക് വല്ല മാനസിക രോഗവും ആണോ എന്ന് തോന്നിപ്പോകും .നായികയായി പുതുമുഖം കൂടി ആയപ്പോള്‍ തികഞ്ഞു എന്ന് പറഞ്ഞാല്‍ മതിയല്ലോ.ക്ലൈമാക്സ്‌ രങ്ങള്‍ ആകുമ്പോള്‍ ദുരന്തം പൂര്‍ണമാകുന്നു.ഗിരീഷ്‌ കര്‍ണ്ണാടിനെ പോലുള്ള നടന്മാരെ ഉപയോഗിച്ചിരിക്കുന്നതിലും അലക്ഷ്യമായി നടന്മാരെ ഉപയോഗിക്കാന്‍ മലയാള സംവിധായകര്‍ക്ക് മാത്രമേ കഴിയു എന്നാണ് തോന്നുന്നത് .നാസ്സര്‍ നന്നായിട്ടുണ്ട് എങ്കിലും രഘുവരന്‍ എന്ന നടന്‍ ജീവനോടെ ഉണ്ടായിരുന്നു എങ്കില്‍ എന്ന് തോന്നി പോയി

അപ്പോള്‍ വേണമെങ്കില്‍ പണി തമിഴ് നാട്ടില്‍ നിന്നും വരാം അല്ലെ ?

മിസ്ക്കിന്‍ എന്ന സംവിധായകന്‍ ഒരല്‍പം ഹോം വര്‍ക്ക്‌ ചെയ്തിരുന്നു എങ്കില്‍ തകര്‍പ്പന്‍ ആകുമായിരുന്ന ഒരു ചിത്രം.ആ ഒരൊറ്റ ആളുടെ കുഴപ്പം കൊണ്ട് നാശ കോടാലി ആകുന്നത്‌ കാണുന്നത് ഒരര്‍ഥത്തില്‍ സങ്കടം തന്നെ . ഒരു പക്ഷെ താന്‍ നായകനായി അഭിനയിച്ച, തൊട്ടു മുന്‍പ് അദേഹം സംവിധാനം ചെയ്ത നന്ദലാല കാണാന്‍ എത്താത്ത പ്രേക്ഷകരോടുള്ള മിസ്കിന്‍റെ ഒരു പ്രതികാരമായി ഈ ചിത്രം കാണുന്നതാണ് നല്ലത് എന്ന് തോന്നുന്നു !!!!9 comments:

 1. മിശ്കിന്റെ ഏറ്റവും നല്ല ചിത്രം ഏതെന്നു ചോദിച്ചാല്‍ ധൈരമായി നന്ദലാല എന്ന് പറയാം പക്ഷെ commercialy flop aayirunnu അതിനു ശേഷം ചെരനെ നായകനാക്കി യുത്തം സെയി എന്നാ പടം ചെയ്തിരുന്നു അതും മോശമല്ലാത്ത ചിത്രമായിരുന്നു പക്ഷെ ഈസന്‍ എന്നാ പടവുംമായി നല്ല സാമ്യം ഉണ്ട്

  ReplyDelete
 2. myshkinte ettavum nalla chithram ethennu chodhichaal nandalaala ennanu ente uththaram pattumenkil kaanuka ilayaraja yude adutha kaalathe ettavum nalla bgm thirakadhayilum dialogue ulla mithathwam aa padam vijayichirunnuvenkil tamil cinema veroru angel lekku thirinenne pinne athine sesham myshkin (raja) adutha padam ithalla yuththam ssei aanu hero cheran director ameerinte item dance channelil kandu kaanum

  ReplyDelete
 3. താങ്ക് യു കാണാന്‍ ഇരുന്നതാണ് , അഞ്ചാതെ ഒരു ഇഗ്ലിഷ് നോവല്‍ ആണ് അത് അടിച്ചു മാറ്റി അതില്‍ നായകന് ഒരു ഫ്ലാഷ് ബാക്ക് ചേര്‍ത്ത് ഹിറ്റാക്കി പ്രശസ്തി നേടി , ഇതിനു വലിയ റേറ്റിംഗ് ഇല്ല കാണണോ വേണ്ടയോ എന്നാ ഒരു കണ്ഫ്യൂഷനില്‍ ആയിരുന്നു , മിഷ്കിന്‍ ആണ് അമീര്‍ സുല്‍ത്താന്റെ ഒക്കെ ഗുരു

  ReplyDelete
  Replies
  1. ameer sulthaan vetrimaran thudangiyavarokke ballayude sishyanmaar aayirunnu balayude guru balu mahendrayum

   Delete
  2. @susheelan.. whats the problem if one copies from a novel? I dont feels its a shame to do. More over many classic movies are either inspired or based on novels/ literature.

   Delete
 4. 'ചിരുത' സിരുത്തൈ(പുലി) എന്നാണു ശരി
  സധാരണ മിസ്കീന്റെ എല്ലാ സിനിമയിലും കാണുമ്പോലെ ഇതിലും ഉണ്ടോ മഞ്ഞ സാരിയുമുടുത്തുള്ള ഐറ്റം ഡാന്‍സ്..'യുദ്ധം സെയ്' എന്ന സിനിമയും കൂടി മിസ്കീന്‍ ചെയ്തിടുണ്ട് അതും നല്ല പടം ആയിരുന്നു

  ReplyDelete
  Replies
  1. പറഞ്ഞത് രണ്ടും ശരിയാണ് . 'യുദ്ധം സെയ്' ഞാന്‍ കണ്ട പടമാണ് .എനിക്കും ഇഷ്ട്ടപെട്ടിരുന്നു മിസ്ക്കിന്‍ ആണെന്ന് പെട്ടന്ന് ഓര്‍മ്മ വന്നില്ല .ക്ഷമിക്കുമല്ലോ

   Delete
 5. പോസ്റ്റ് നന്നായി...മിഷ്കിന്റെ നന്ദലാല ഒഴികെയുള്ള എല്ലാ സിനിമകളും കണ്ടയാളാണ് ഞാന്‍ .അതില്‍ ഏറ്റവും ഇഷ്ടം 'അന്ജാതെ'യാണ് .വ്യത്യസ്തതയുള്ള ആക്ഷന്‍ രംഗങ്ങള്‍ മിഷ്കിന്റെ സിനിമകളുടെ പ്രത്യേകതയാണ്...പാട്ടുകളുടെയും അതിനന്റെ ചിത്രീകരണകാര്യത്തിലും ഒരു തരം വിമുഖതയുള്ളതുകൊണ്ടാണെന്ന് തോന്നുന്നു പാട്ടുകള്‍ ടിയാന്റെ പടത്തില്‍ മഹാബോറായിരിക്കും.ഓരോ കുത്തുപാട്ട് ഫ്രീയാണ് ഓരോ പടത്തിലും.'ചിത്തിരം പെശുതടി'യിലെ 'വാള മീനുക്കും'എന്ന പാട്ട് ഉദാഹരണം...സിനിമയ്ക്ക് പാട്ടിന്റെ ആവശ്യം ഇല്ല എന്ന് അഭിപ്രായക്കാരനാണ് ടിയാന്‍ . എങ്കിലും ചില കൊമ്പ്രമൈസുകളുടെ ഭാഗമായി പാട്ട് ചേര്‍ക്കേണ്ടി വരുന്നു.ആ വഴക്കത്തോടുള്ള കലഹമാണ് തന്റെ സിനിമയിലെ കുത്തുപാട്ടുകള്‍ എന്നാണു ടിയാന്‍ പറയുന്ന ന്യായം. ഈ പാട്ടുകള്‍ ഉള്‍പ്പെടുത്തുമ്പോള്‍ ഞാന്‍ എന്റെ മുഖത്ത് തന്നെ തുപ്പുന്ന പ്രതീതിയാണ് എന്ന് ഒരു അഭിമുഖത്തിനിടെ മിഷ്കിന്‍ പറഞ്ഞിട്ടുണ്ട് . തമിഴിലെ 'ന്യൂ ജനറേഷന്‍ ' സിനിമയുടെ തുടക്കമിട്ടത് മിഷ്കിന്‍ ആണ് .
  പിന്നെ പ്രേക്ഷകന്റെ സ്ഥിരം വായനക്കാരനാണ് ഞാന്‍ .കുറെക്കാലമായി ഈ ബ്ലോഗ്‌ ഇങ്ങനെ തന്നെ കാണുന്നതിനാല്‍ ഒരു മടുപ്പ്. ടെംപ്ലേറ്റ് ഒന്ന് മാറ്റിപ്പരീക്ഷിച്ചുകൂടെ? ഫോളോവര്‍ ഗാട്ജെറ്റ് ചേര്‍ത്തൂടെ ? പിന്നെ ഓരോ പോസ്റ്റിനും അനുയോജ്യമായ ഒന്നോ രണ്ടോ ചിത്രങ്ങള്‍ ചേര്‍ത്തുകൂടെ ? :)

  ReplyDelete
  Replies
  1. അഭിപ്രായങ്ങള്‍ക്ക് നന്ദി.സത്യമായും ഇതൊക്കെ ചെയ്യണം എന്ന് എനിക്ക് ആഗ്രഹം ഇല്ലാത്തത് കൊണ്ടല്ല (രണ്ടാമത് പറഞ്ഞ ആ സംഗതി എന്താണെന്നു നോക്കണം ) കൊല മടിയാണ് പ്രധാന തടസ്സം .ഉടനെ എന്തെങ്കിലും ചെയ്യാം.

   Delete