Monday, November 29, 2010

ഗുസാരിഷ് (Guzaarish)

"നീണ്ട സപര്യക്കൊടുവില്‍ പാരീസിലെ ഇരുണ്ട വീഥികളില്‍ അലഞ്ഞു നടക്കവേയാണ് എല്ലാം കീഴടക്കിയവന് ജീവിതത്തോടു ഒരു വിരക്തി തോന്നും എന്ന് ഞാന്‍..."
"ഡാ, നിറുത്തടാ ...പാരീസില്‍ അലഞ്ഞു നടന്ന് പെണ്ണ് പിടിച്ചും , വെള്ളമടിച്ചും വിരക്തനാവാന്‍ നീയാര് അഭിനവ ബുദ്ധി ജീവി താടി രഞ്ചിത്തോ?"
"അല്ലണ്ണാ, ഒരു ബുദ്ധിജീവി ലൈന്‍ ഉണ്ടാക്കിയെടുത്താല്‍ പിന്നെ ഞാന്‍ എഴുതുന്നതും പറയുന്നതും നമ്മുടെ നാട്ടിലെ കഴുതകള്‍ തൊണ്ട തൊടാതെ വിഴുങ്ങിക്കോളും എന്ന് കരുതിയാ ഞാന്‍..."
"അത് ശരി തന്നെ ...പക്ഷെ തത്കാലം നിനക്കതിന് പ്രായമായില്ല. ആകുമ്പോ പറയാം. അത് പോട്ട്, ഇപ്പൊ എന്തോന്ന് എഴുതാനുള്ള പട പുറപ്പാടായിരുന്നടെ ഈ കേട്ടത്"
"അണ്ണാ ഗുസാരിഷ് പടത്തിന്റെ ഒരു നിരൂപണം കാച്ചണം"
"ഓ , നമ്മുടെ സഞ്ജയ്‌ ലീലാ ബന്‍സാലി സംവിധാനം ചെയ്ത പടം . ഹൃതിക്ക് റോഷനല്ലേടെ നായകന്‍ ?"
"തന്നെ . ഐശ്വര്യാ റായി നായികയും "
"പൊളപ്പന്‍ ഡാന്‍സും സ്റ്റണ്ടും ഒക്കെ ഉണ്ടോടെ പടത്തില് ?"
"അണ്ണാ എന്ന് വിളിച്ച നാക്കിനു ഇങ്ങേരു വേറെ വല്ലതും വിളിപ്പിക്കും . അണ്ണാ ഹൃതിക് റോഷന്‍ അവതരപ്പിക്കുന്ന ഈതന്‍ മാസ്ക്കരേനിയസ് എന്ന കഥാപാത്രം ഒരു അപകടത്തില്‍ പരിക്കേറ്റു കഴുത്തിനു താഴേക്ക്‌ ശരീരം തളര്‍ന്ന ലോക പ്രശസ്തനായ ഒരു മജീഷ്യന്‍ ആണ് . സ്റ്റണ്ട് ഒന്നും പടത്തില്‍ ഇല്ല . പക്ഷെ ഈതന്‍ അവതരിപ്പിക്കുന്ന മാജിക് ഷോകള്‍ ഫ്ലാഷ് ബാക്കില്‍ കാണിക്കുമ്പോള്‍ നാലഞ്ച് കലക്കന്‍ ഡാന്‍സുകള്‍ ഉണ്ട്.
അത് ഹൃതിക്ക് ഉഗ്രനായി അവതരിപ്പിച്ചിട്ടുണ്ട് എന്ന് മാത്രമല്ല കഥയുമായി നല്ലത് പോലെ ചേര്‍ന്ന് പോകുന്നുണ്ട് "
"പടത്തിന്റെ കഥ എന്തോന്നടെ? "
"മാജിക് ഷോക്കിടെ സംഭവിക്കുന്ന ഒരു അപകടത്തില്‍ ശരീരം തളരുന്ന ഈതന്‍ എന്ന മജീഷ്യന്‍ പതിനാലു വര്‍ഷങ്ങള്‍ അതെ അവസ്ഥയില്‍ , ജീവിതത്തെ കീഴടക്കുന്നു. പതിനാലു വര്‍ഷങ്ങള്‍ക്കൊടുവില്‍ സ്വന്തം ജീവിതം അവസാനിപ്പിക്കാന്‍ അയാള്‍ തീരുമാനിക്കുന്നു . അതിനായി മേര്‍സി കില്ലിംഗ് അഥവാ യൂതനേഷ്യക്കുള്ള അനുവാദം തനിക്കു നല്‍കണം എന്ന് ആത്മ സുഹൃത്ത് കൂടിയായ വക്കീല്‍ വഴി അയാള്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുന്നു. കോടതി അയാളുടെ അപേക്ഷ നിരസിക്കുന്നു. താന്‍ അവതരിപ്പിക്കുന്ന റേഡിയോ ഷോയുടെ ആരാധകര്‍ക്കിടയില്‍ തന്റെ ആവശ്യം പ്രചരിപ്പിക്കുന്ന ഈതന്‍ വീണ്ടും അതെ ആവശ്യവുമായി കോടതിയെ സമീപിക്കുന്നു. ആ കേസും , അതിന്റെ വിധിയും , തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ കഥ"
"ഹൃതിക്ക് എങ്ങനെ ഉണ്ടെടെ ? നല്ല ചുള്ളന്‍ പയ്യന്‍ വീല്‍ ചെയറിലും കിടക്കയിലും ഒക്കെയായി വൃത്തികേടായി കാണും അല്ലെ?"
'ഉള്ളത് പറഞ്ഞാല്‍ ഹൃതിക് തകര്‍ത്തിട്ടുണ്ട് അണ്ണാ. നിഗൂഡതയുടെ പരിവേഷമുള്ള മജീഷ്യനായും, നിസഹായനായ ക്വാഡ്രാപ്ലീജിക്ക് രോഗിയുമായി ഉഗ്രന്‍ പെര്‍ഫോമന്‍സ്"
"അപ്പോള്‍ ഐശ്വര്യാ റായിയും പൊലിപ്പിച്ച് കാണുമല്ലോ?"
"കുന്തം...അവരെ ഈ പടത്തില്‍ കുറച്ചു നേരം സ്ക്രീനില്‍ കണ്ടിരുന്നാല്‍ ചൊറിഞ്ഞ് വരും അണ്ണാ. ഒരു മാതിരി അറുപതുകളിലെ നാടകങ്ങളില്‍ ഒറ്റ മൈക്കിനു മുന്നില്‍ നിന്നുള്ള 'പ്രാണനാഥാ!!!' ലൈന്‍ അഭിനയം. അവര്‍ മാത്രമേ ഈ പടത്തില്‍ ഒരു ഏച്ചു കെട്ടല്‍ ഉള്ളു. ബാക്കിയുള്ളവരൊക്കെ അവരവരുടെ കഥാപാത്രങ്ങള്‍ ഭംഗിയാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് ഈതന്റെ സുഹൃത്ത് വക്കെലായി അഭിനയിച്ച ഷേര്‍നാസ് പട്ടേല്‍ "
"അപ്പൊ ബന്‍സാലി സാവരിയയുടെ ക്ഷീണം മാറ്റി , അല്ലെ?"
"ഉഗ്രന്‍ ക്യാമറ , നല്ല രസികന്‍ പശ്ചാത്തലങ്ങള്‍ , അങ്ങേര്‍ തന്നെ സംഗീത സംവിധാനം ചെയ്ത നല്ല പാട്ടുകള്‍ , ഇത്രയൊക്കെ ബന്‍സാലി ഈ പടത്തില്‍ വൃത്തിയായി ഉത്കൊള്ളിച്ചിട്ടുണ്ട് "
"അപ്പൊ ധൈര്യമായിട്ട് പോയി കാണാം , അല്ലെടെ?"
"എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന പടമാണോ ഇത് എന്ന് ചോദിച്ചാല്‍ അല്ല. പക്ഷെ ഹൃതിക്കിന്റെ കലക്കന്‍ അഭിനയം , കണ്ണിനു സുഖമുള്ള കാഴ്ച്ചകള്‍ , മേര്‍സി കില്ലിംഗ് ആണ് കഥാതന്തുവെങ്കിലും ട്രാജഡിക്കിടയിലെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ , നല്ല പാട്ടുകള്‍ , ഉഗ്രന്‍ ഡാന്‍സുകള്‍ , അതും കഥക്ക് ഒരു കോട്ടവും വരുത്താത്ത രീതിയില്‍ , ഇത്രയൊക്കെ നല്ല കാര്യങ്ങള്‍ പോരെ അണ്ണാ നമുക്ക് ഒരു പടം ധൈര്യമായി പോയി കണ്ടോ എന്ന് വേറെ ഒരാളോട് പറയാന്‍ "
"ഇന്നത്തെ കാലത്ത് ഇത്രയുമൊക്കെ വളരെ കൂടുതലാണ് ചെല്ലാ!!!"
"എന്നാ ധൈര്യമായി പോയി ഗുസാരിഷ് കണ്ടോ "

Sunday, November 28, 2010

സ്മാള്‍ ഫാമിലി (small ഫാമിലി)

ആരാടാ അത് ? ആരെയാ താങ്ങിയെടുത്ത് കൊണ്ട് വരുന്നേ .....

സാറെ ഇതു തന്റെ സ്വന്തം സുഹൃത്ത്‌ പ്രേക്ഷകന്‍ . വഴിയില്‍ അടിച്ചു ബോധം ഇല്ലാതെ കിടക്കുവായിരുന്നു . പോക്കെറ്റില്‍ ഇവിടെത്തെ വിലാസമാ കണ്ടത് .

ശരി എവിടെ കിടത്തി യേരെ....
ഡേ പ്രേക്ഷക .. എഴുനെല്‍ക്കെടെ ... ഡാ ...

ഏ..... എവിടാ ഞാന്‍ ? എങ്ങനെ ഇവിടെ എത്തി ...

എടേ നീ എന്ന് മുതല്‍ വെള്ളമടി തുടങ്ങിയത് ? അടിച്ചു പാമ്പായി കിടന്ന നിന്നെ നാട്ടുകാര്‍ ഇവിടെ കൊണ്ട് വരികയായിരുന്നു .

അണ്ണാ സത്യമായും ഞാന്‍ വെള്ളമടിച്ചിട്ടില്ല. ഒരു മലയാള സിനിമ കണ്ടു ഇറങ്ങിയത്‌ മാത്രമേ ഓര്‍മയുള്ളൂ .

എടാ അത് നിന്റെ കുറ്റമല്ല ഈ ബെവരെജസ് കടയുടെ മുന്നിലെ ക്യു കാണുമ്പോള്‍ എനിക്ക് പലപ്പോഴും തോന്നാറുണ്ട് ഇവനൊക്കെ പോയി മലയാളം സിനിമ കണ്ടു കൂടെ എന്ന് . കുറഞ്ഞത്‌ ഒരു രണ്ടു ദിവസം എങ്കിലും കെട്ടു നില്‍ക്കും.അതിരിക്കട്ടെ നീ ഇതു പടമെടെ കണ്ടത് ?
ശ്രീ രാജസേനന്‍ സംവിധാനം ചെയ്ത സ്മാള്‍ ഫാമിലി എന്ന ചലചിത്രകാവ്യം കണ്ടാണ്‌ അണ്ണാ ഞാന്‍ ഈ പരുവം ആയതു .

എടേ നീയെന്താ ഒരുമാതിരി പരിഹാസ രീതി ? അങ്ങേരു മുന്‍പ് മേലേപറമ്പില്‍ആണ്‍വീട് ഒക്കെ എടുത്ത ആളു അല്ലെ ?

അണ്ണാ ഇതു അത് പോലെ ഒന്നുമല്ല . ഈ സിനിമയെ കുറിച്ച് പറയുമ്പോള്‍,എനിക്കോര്‍മ വരുന്നത് സ്കൂള്‍ കാലത്ത് ശ്രീ കെ എസ്‌ ഗോപാലകൃഷ്ണന്‍ സര്‍ എടുത്ത "നീല ചിത്രങ്ങള്‍ക്ക് എതിരെ " എന്നൊരു ചിത്രം ഇറങ്ങിയിരുന്നു . അത് കണ്ടിട്ട് വന്ന സുഹൃത്തുക്കള്‍ (കാണാന്‍ അത്യ അധികമായ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും പേടി കാരണം പറ്റിയില്ല ) പറഞ്ഞത് എതിരെ എന്ന വാക്കിന് ഒരു പ്രസക്തിയും ഇല്ലാത്ത രീതിയിലാണ്‌ പടം എന്നാണ് എന്ന് (സംഗതി ഉഗ്രന്‍ എന്ന് ചുരുക്കം).എന്ന് പറഞ്ഞ പോലെ കേരളത്തിലെ ഏറ്റവും പുതിയ ട്രെന്റ് എന്ന് തന്നെ പറയാവുന്ന വൈകിട്ടെന്താ പരിപാടി അഥവാ വെള്ളമടി ആണ് ചിത്രത്തിലെ പ്രതിപാദ്യ വിഷയം . അനന്യ, സീത എന്നിവരുടെ കഥാപാത്രങ്ങള്‍ ഒഴികെ ബാക്കിയുള്ള എല്ലാ സ്ത്രീ പുരുഷ കഥാപാത്രങ്ങളും നല്ലവണ്ണം വെള്ളം അടിക്കുന്നവര്‍ ആണ് .മദ്യപിക്കത്തവരില്‍ തന്നെ സീത മദ്യം വാങ്ങി അടിക്കാന്‍ തുടങ്ങിയിട്ട് വേണ്ട എന്ന് വെക്കുനതാണ് . ഒരു സമ്പൂര്ണ മദ്യ ചിത്രം എന്നിതിനെ വിളിക്കുനത്തില്‍ തെറ്റില്ല എന്നാണ് എനിക്ക് തോന്നുന്നത് .

എടേ നീ എങ്ങനെ കാടിനു ചുറ്റും തല്ലാതെ സിനിമയെ പറ്റി വല്ലതും പറ .

ശരി രാജസേനന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ അഭിനയിക്കുന്നവര്‍ രാജസേനന്‍ , സീത , അനന്യ , കെ പി എസ്‌ സി ലളിത , കൈലാഷ് , ഭീമന്‍ രഘു , കൊച്ചു പ്രേമന്‍ , സുരാജ് , ഇന്ദ്രന്‍സ് , കോട്ടയം നസീര്‍ എന്നിവരോക്കെയാണ് .മദ്യവും ഹാസ്യവുമാണ് ചിത്രത്തിന്റെ പ്രധാന ഭാവങ്ങള്‍. അതായിത് കഥാപാത്രങ്ങള്‍ എല്ലാം തന്നെ ഇപ്പോഴും മദ്യപിക്കുകയോ അല്ലെങ്ങില്‍ തമാശ പറയുകയോ ചെയും എന്നുള്ളതാണ് .അനന്യയും കൈലാശും ഇതിനു പുറമേ അഭിനയിക്കുകയും ചെയുന്നതാണ് .ജഗൃതൈ !!!!!

എടേ ഇതിനു കഥ അല്ലെങ്കില്‍ അത് പോലെ എന്തെങ്കിലും ?

ഉണ്ടല്ലോ സബ് registrar വിശ്വനാഥന്‍ (രാജസേനന്‍ ) ഭാര്യ കൌസു (സീത) മകള്‍ അമ്മു (അനന്യ ). ഇവരുടെ വീടിന്റെ അടുത്തുള്ള ഒരു ബെവരെജസ് കട വലിയ ശല്യം ആണെന്നു പൊതുവേ വിശ്വനാഥന്റെ ഭാവം . എന്നാലും ഭാര്യ അവിടത്തെ പതിവുകാര്‍ക്ക് അച്ചാറും ഒമ്ലെറ്റ് ഉം ഒക്കെ ഉണ്ടാക്കി കൊടുക്കാറുണ്ട് .മകള്‍ അമ്മുവുനു കൂടെ പഠിക്കുന്ന കിഷോറും ആയിട്ടു ഭയങ്കര പ്രേമം. പ്രേമം തുടങ്ങുന്ന രംഗങ്ങള്‍, കിഷോര്‍ ഈ വിവരം വിശ്വനാഥനോട് പറയുന്ന രംഗം ഇവയൊക്കെ ഇതിലും നന്നായി സീരിയല്‍ സംവിധായകരുടെ നാലാമത്തെ അസിസ്റ്റന്റ്‌ പോലും എടുക്കും എന്താണ് സത്യം.

ശരി അത് കഴിഞ്ഞു . മകളെ പ്രേമത്തില്‍ നിന്നും പിന്തിരിപ്പികാന്‍ കഴിയില്ല എന്ന് മനസിലാക്കുന്ന വിശ്വനാഥന്‍ കൈലാഷ് ന്റെ കുടുംബ പശ്ചാത്തലം അന്വേഷിക്കുന്നു . അവിടെ ചെല്ലും പോളാണ് കൈലഷിന്റെ കുടുംബം ഒരു സമ്പൂര്ണ മദ്യ കുടുംബം ആണെന്ന് അറിയുന്നത് .കാരണവരുടെ പേര് സീസര്‍,മക്കളുടെ പേര് പോലും കല്യാണി (ലളിത )ഹെര്‍കുലീസ് (ഭീമന്‍ രഘു ),നെപോളിയന്‍ (കൊച്ചു പ്രേമന്‍),ബിജോയ് (സുരാജ് ) . ഇവരെല്ലാവരും നല്ല മദ്യപാനികളും ആണ്.ബിസ്നെസ്സ് മൊത്തം കള്ള വാറ്റ്. പോരെ .

എന്നിട്ട് ?
അതല്ലേ രസം . ഇതു കണ്ടിട്ട് ടെന്‍ഷന്‍ സഹിക്കാതെ വിശ്വനാഥന്‍ മദ്യപാനം തുടങ്ങുന്നു .മുഴു കുടിയന്‍ ആയി മാറുന്നു. അതോടെ മദ്യപാനം ഒരു വിപത്താണ് എന്ന് മനസിലാക്കുന്ന കൌസുവും മകളും സകല മദ്യപനികളുടെയും ഭാര്യമാരെയും വിളിച്ചു കൂടി മദ്യപിക്കാന്‍ ആഹ്വാനം ചെയുന്നു .(മാത്രമല്ല എല്ലാരും യോഗം കൂടി മദ്യം വാങ്ങി കുടിക്കാന്‍ തുടങ്ങുന്നും ഉണ്ട്) .പിന്നെ എന്തോ ഭാരതസ്ത്രീ തന്‍ ഭാവശുദ്ധി ഓര്‍ത്തിട്ടു ലാസ്റ്റ് മിനിറ്റില്‍ വേണ്ട എന്ന് വയ്ക്കുന്നു .ഇതിന്ടെ കൈലഷിന്റെ സഹോദരിയെ കല്യാണം കഴിക്കാന്‍ വന്ന മറ്റൊരു മദ്യ കുടുംബത്തിലെ കല്യാണ ചെറുക്കന്‍ സകുടുംബം വെള്ളമടിച്ചു (പെണ്ണ് കാണാന്‍ വന്ന വീട്ടില്‍ വെച്ച് തന്നെ ) കൈലഷിന്റെ സഹോദരിയെ കേറിപ്പിടിച്ചു അലമ്പായി തല്ലി പിരിയുന്നു.ഇതോടെ കൈലാഷും സഹോദരിയും മദ്യത്തിനെതിരെ തിരിയുന്നു (എങ്ങനെ തിരിയാതിരിക്കും? അത്ര തങ്കപ്പെട്ട ചെറുക്കനല്ലേ കൈയില്‍ നിന്നും പോയത്) . പിന്നെ അബ്‌കാരി കുടുംബത്തെ സഹായിക്കുന്ന പോലീസ് കാരനായി കലാഭവന്‍ മണി അഭിനയിക്കുന്നുണ്ട് .പിന്നെ എന്തൊക്കെയോ കഴിയുമ്പോള്‍ രാജസേനന്‍ , കെ പി എസ്‌ സി ലളിത , സീസര്‍ എന്നിവര്‍ ആശുപത്രിയില്‍ ആകുന്നു ,രാജസേനന് ലിവര്‍ സെറോസിസ് ,ലളിതയുടെ ഗര്‍ഭപാത്രം പോകുന്നു . കാരണവര്‍ക്ക്‌ വേറെ എന്തോ.(എല്ലാം മദ്യപാനം കാരണം ) അവസാനം എല്ലാരും ഒരു പ്രകോപനവും കൂടാതെ നന്നാകുന്നു.സന്തോഷകരമായ അവസാനം.

എടേ നിനക്ക് ഒരു പണിയും ഇല്ലെ . ഇങ്ങനത്തെ പടം ഒക്കെ കണ്ടു ....

പോന്നു അണ്ണാ ഈ ചിത്രത്തിന്റെ അവസാനം ആകുമ്പോള്‍ മര്യാദക്ക് ഇരുന്നു സാധാരണ ചിത്രം കാണുന്ന കുടുംബ പ്രേക്ഷകര്‍ പോലും കൂവി തള്ളുന്ന കാഴ്ചയാണ് കാണുന്നത് (പെണ്ണുങ്ങള്‍ കൂവുന്നത് ആദ്യമായാ കാണുന്നത്) സത്യമായും മര്യാദ ഉള്ള ഒരു മലയാള ചിത്രം കണ്ട കാലം മറന്നു

ശരി അപ്പോള്‍ അഭിനയം ..

രാജസേനന്‍ മരം പോലെ നിന്ന് അഭിനയിക്കുകയാണ് . അറിയുന്ന പണിയോ അദേഹത്തിന് നേരെ ചെയ്യാന്‍ കഴിയുന്നില്ല അപ്പോളാണ് പുതിയ പണി (അഭിനയം ).കൈലാഷ് അനന്യ ജോടികള്‍ സ്ഥിരമായി ഒരുമിച്ചു അഭിനയിക്കട്ടെ എന്ന് ആശംസിക്കുന്നു (അപ്പോള്‍ പിന്നെ പ്രസ്തുത സംഗതി കാണാതിരുന്നാല്‍ മതിയല്ലോ . അത്രക്ക് അസഹിനീയം ആയാണ് ആണ് ഇരുവരുടെയും അഭിനയം എനിക്ക് തോന്നിയത് !!!). ഭീമന്‍ രഘു പതിവ് പോലെ കോമഡിയില്‍ ജഗതിയെ തോല്‍പ്പിക്കും എന്ന വാശിയിലാണ് . കൊച്ചു പ്രേമന്റെ ആക് ഷന്‍ രംഗങ്ങള്‍ ഈ ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ് ആണ്.പിന്നെ മദ്യപാനിയായ അച്ഛന്‍ മദ്യപിക്കുന്നതും വഴിയില്‍ കിടക്കുന്നതും വാള് വൈക്കുന്നതും അയ നിഗൂഡ രംഗങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി മകളെ ബ്ലാക്ക്‌ മെയില്‍ ചെയാന്‍ ശ്രമിക്കുന്ന വില്ലന്‍ (പുതുമുഖം ) ആണ് മറ്റൊരു ഹൈ ലൈറ്റ് പോരെ?

കഥ തിരകഥ അങ്ങനെ ഒന്നും ഈ ചിത്രത്തില്‍ ഇല്ലാത്തതിനാല്‍ പറഞ്ഞു സമയം പാഴകണ്ടല്ലോ .പിന്നെ മകള്‍ മദ്യപാനികളുടെ കുടുംബത്തിലേക്ക് കല്യാണം കഴിഞ്ഞു പോകുന്നതോര്‍ത്തു വിഷമമം സഹിക്കാന്‍ വയ്യാതെ അച്ഛന്‍ മുഴു കുടിയന്‍ ആകുന്ന ലോജിക് കലക്കി .മദ്യത്തിന്റെ മഹത്വത്തെ കുറിച്ച് പറയുന്ന ഒരു ഗാനവും ഒരു പ്രേമഗാനവും ഉണ്ട് . രണ്ടും പൊളിച്ചടുക്കി .നായികയുടെ അച്ഛന്റെ വക ഒരു മദ്യ ഗാനവും കൂടി ആകാമായിരുന്നു.ചെലവ് കുറച്ചു എടുക്കാന്‍ ശ്രമിച്ചതിന്റെ ഒരു ചീപ്പ്‌ നെസ് ചിത്രത്തില്‍ ഉടനീളം തോന്നി

അപ്പോള്‍ ചുരുക്കത്തില്‍ ...

ദ്രോണ , അലക്സാണ്ടര്‍ മുതലായ ഈ വര്ഷം ഇറങ്ങിയ ലോക ക്ലാസ്സിക്‌കളുടെ ഒപ്പം നില്‍ക്കുന്ന ഒരു ചിത്രം നിര്‍മ്മിക്കാന്‍ ഒരു സൂപ്പര്‍സ്റ്റാര്‍ ഉം വേണ്ട എന്ന് ഉറക്കെ വിളിച്ചു പറയുന്ന ഒരു ചിത്രം.ഇതൊക്കെ കാണുന്നതിലും ഭേദം നാലോ അഞ്ചോ ലാര്‍ജ് വെള്ളം ചേര്‍ക്കാതെ അടിച്ചിട്ട് വാള് വൈക്കുന്നതാ

Thursday, November 25, 2010

കോളേജ് ഡെയ്സ് (college days)

നമസ്കാരം ... കാണാന്‍ ഇല്ലല്ലോ

അനിയാ കന്യാകുമാരി എക്സ്പ്രസ്സ്‌ എന്ന ചിത്രത്തിന്റെ റിവ്യൂ എഴുതി പബ്ലിഷ് ബട്ടണ്‍ അമര്തിയത് മാത്രം ഓര്‍മയുണ്ട് . മൂന്നിന്റെ അന്നാണ് കണ്ണ് തുറക്കുന്നത് . അത്രക്ക് തളര്‍ന്നു പോയെടെ .

അത് ശരി എപ്പോള്‍ ഈ വഴി .......

ഇന്നലെ അവസാനം എവിടിന്നോ കിട്ടിയ കുറച്ചു ധൈര്യവുമായി കോളേജ് ഡേയ്സ് പോയി കണ്ടു.

ആണോ? എങ്ങനെ ഉണ്ട് പടം.ഭയങ്കര മോശം ആണെന്നാണല്ലോ പറച്ചില്‍ .

ആണോ ശരി ഈ ആഴ്ച ഇറങ്ങിയ ത്രില്ലര്‍,ഹോളിഡേയ്സ്, ബെസ്റ്റ് ഓഫ് ലക്ക് ,കന്യാകുമാരി എക്സ്പ്രസ്സ്‌ എന്നീ ചിത്രങ്ങളെകാളും എന്ത് കൊണ്ടും ഭേദപ്പെട്ട ചിത്രം ആണ് കോളേജ് ഡേയ്സ് .ആദ്യം പറഞ്ഞ ചിത്രങ്ങളുടെ സംവിധായക പ്രതിഭകളുടെ പാരമ്പര്യവും ( എടുത്തു പറയേണ്ടവര്‍ ബി ഉണ്ണികൃഷ്ണനും സുരേഷ് ബാബുവും ) തികച്ചും പുതുമുഖമായ ഈ ചിത്രത്തിന്റെ സംവിധായകന്‍ ജി എന്‍ കൃഷ്ണകുമാറിന്റെ പശ്ചാത്തലവും നോക്കുമ്പോള്‍ എനിക്ക് ഭേദപ്പെട്ട ഒരു ചിത്രം എന്ന് മാത്രമേ ഇതിനെ വിളിക്കാന്‍ പറ്റു (ഇന്നത്തെ മലയാള സിനിമയുടെ നിലവാരം വെച്ച് പ്രത്യേകിച്ചും ).

അപ്പോള്‍ ലോകോത്തര നിലവാരം ഉള്ള ഒരു ചിത്രം ആണ് ഇതു എന്നാണോ ?

എടാ നീയടക്കമുള്ള മലയാളികള്‍ ഇപ്പോഴും ലോകോത്തര മലയാള സിനിമയെ കാണാറുള്ളു അല്ലിയോ ? അല്ലെങ്ങില്‍ പിന്നെ സൂപ്പര്‍ താര ചിത്രം ആയിരിക്കണം ഏതു അമേധ്യവും എടുത്തു വിഴുങ്ങാന്‍ .......^$%^##

അണ്ണാ അടങ്ങിയെ .വെറുതെ ചോദിച്ചെന്നെ ഉള്ളു ക്ഷമി .

അനിയാ ഈ ചിത്രത്തിന് ..... അല്ലെങ്ങില്‍ വേണ്ട ചിത്രത്തെ പറ്റി പറയാം. മെഡിക്കല്‍ കോളേജ് പശ്ചാത്തലം ആക്കി എടുത്ത ഒരു ചിത്രമാണ് ഇതു . അഭിനയിക്കുന്നവര്‍ ഇന്ദ്രജിത്ത്, കാതല്‍ സന്ധ്യ , ധന്യ മേരി വര്‍ഗീസ് , ജഗതി, സായി കുമാര്‍,ബിജുമേനോന്‍, ഭാമ (അഥിതി താരം), സുരാജ് എങ്ങനെ പോകുന്നു താര നിര. മെഡിക്കല്‍ കോളേജില്‍ ഒരു റാഗിങ്ങ് കേസിലെ പ്രധാന സാക്ഷിയായ ആതിരയെ (ഭാമ) പ്രതികളായ മന്ത്രീ പുത്രന്റെ നേത്രുത്വതിലുള്ള സന്ധ്യയും,ധന്യയും ഉള്‍പ്പെട്ട അഞ്ജങ്ക സംഘം താഴേക്കു തള്ളിയിട്ടു കൊലപ്പെടുത്തുന്നത് കാണിച്ചാണ് ചിത്രം തുടങ്ങുന്നത് . തുടര്‍ന്ന് titles കാണിക്കുനതിനിടയില്‍ ഈ സംഘത്തെ കോടതി വെറുതെ വിട്ട വാര്‍ത്ത‍ കാണിക്കുന്നു . പുതിയ അധ്യയന വര്‍ഷം മെഡിക്കല്‍ കോളേജില്‍ വെച്ച് ചിത്രം തുടങ്ങുന്നു . അവിടെ ഹൌസ് സര്‍ജന്‍സി ക്ക് വന്ന രോഹിത് മേനോന്‍ (ഇന്ദ്രജിത്ത്) എന്ന ചെറുപ്പക്കാരന്‍ . കോളേജില്‍ ഇപ്പോഴും വിലസുന്ന അഞ്ജങ്ക സംഘവുമായി ഉടക്കേണ്ടി വരുന്ന രോഹിത് ഒടുവില്‍ അവരുടെ കൈ കൊണ്ട് തന്നെ കൊല്ലപ്പെടുന്നു.ശവം മറവു ചെയ്തു കഴിഞ്ഞു നാളുകള്‍ക്കുള്ളില്‍ ഈ സംഘത്തിലെ ഓരോരുത്തരായി കൊല്ലപ്പെടുന്നു . ആരു കൊല്ലുന്നു എന്തിനു കൊള്ളുന്നു എന്നീ ചോദ്യങ്ങളുടെ ഉത്തരത്തിനു വലിയ പുതുമ ഒന്നും ഇല്ലെങ്കിലും പറയുന്നില്ല .(ഊഹിക്കവുന്നത്തെ ഉള്ളു ).

ഇനി ചിത്രത്തെ പറ്റി കുറച്ചു കാര്യങ്ങള്‍ . ഒരു സംവിധായകന്‍ എന്ന നിലക്ക് ശ്രീ കൃഷ്ണകുമാര്‍ തന്റെ ജോലി നന്നായി ചെയ്തിട്ടുണ്ടെങ്കിലും ഒരു തിരകഥകൃത്ത് എന്ന നിലയ്ക്ക് പരാജയം ആയാണ് എനിക്ക് തോന്നിയത് . രണ്ടേ മുക്കാല്‍ മണികൂര്‍ നീളമുള്ള ചിത്രം തന്നെ ഏറ്റവും വലിയ ഉദാഹരണം . അവസാന ഭാഗങ്ങളില്‍ സാമാന്യം നല്ല വലിവ് അനുഭവപ്പെടുന്നു .ത്രില്ലര്‍ വിഭാഗത്തില്‍ പെടുത്താവുന്ന ഒരു ചിത്രം ആണ് ഉദേശിച്ചത്‌ എങ്കില്‍ ഒരു രണ്ടു മണികൂരിനുള്ളില്‍ നില്‍ക്കുന്ന നല്ല ഫാസ്റ്റ് ആയുള്ള ഒരു തിരകഥ ആയിരുന്നു വേണ്ടിയിരുന്നത് .തിരകഥയില്‍ വലുതായി ട്വിസ്റ്റ്‌ കളോ ഒന്നും കാണുന്നില്ല . അഥവാ ഉണ്ടെങ്കില്‍ തന്നെ അത് പറയേണ്ട രീതില്‍ പറഞ്ഞു ഫലിപ്പിക്കാന്‍ കൃഷ്ണ കുമാറിലെ തിരകഥാകൃതിനു കഴിഞ്ഞിട്ടില്ല.തിരകഥയിലെ പലയിടത്തും ഉള്ള യുക്തി രാഹിത്യം മലയാള സിനിമക്ക് ഒരു പുതുമയെ അല്ലാത്തതിനാല്‍ അതിനെ പറ്റി പറയുന്നില്ല.ഈ ചിത്രം കണ്ടപ്പോള്‍ അകെ തോന്നിയ വിഷമം ഒരു നല്ല തിരകഥ കൂടി ഉണ്ടായിരുന്നെങ്കില്‍ ഒരു പക്ഷെ നല്ലൊരു ചിത്രം ആയി മാറിയേനെ ഇതു എന്നതാണ് . ഈ ദൌര്‍ബല്യം കാരണം സായികുമാര്‍നെയും ജഗതി യെയും പോലുള്ള നടന്മാരെ പോലും വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്തിയിട്ടില്ല .

അപ്പോള്‍ ബാക്കി കാര്യങ്ങള്‍ ?

സാങ്കേതിക വിഭാഗം ആണ് തിരകഥയിലെ പിഴവുകളെ ഒരു പരിധി വരെ എങ്കിലും നികത്തുന്ന ഘടകം . സംഗീതം ചിത്രത്തില്‍ നന്നായി ചേര്‍ന്ന് പോകുന്നു .റോണി റാഫേല്‍ (പേര് തെറ്റാണെങ്കില്‍ ക്ഷമിക്കുക ) നല്ലൊരു ഭാവി വാഗ്ദാനം ആയാണ് എനിക്ക് തോന്നിയത്. വസ്ത്ര അലങ്കാരവും കലാസംവിധാനവും ചെലവ് കുറച്ചു എടുത്ത ഒരു ചിത്രത്തിന്റെ തോന്നല്‍ ഉളവാക്കുന്നില്ല. ക്യാമറ കൈകാര്യം ചെയ്ത സുജിത് വാസുദേവ് തന്റെ ജോലി നന്നായി ചെയ്തു. ചുരുക്കത്തില്‍ നല്ല ഒരു ടീം വര്‍ക്ക്‌ ഈ ചിത്രത്തില്‍ ഉടനീളം കാണാന്‍ കഴിയും

അഭിനയത്തെ പറ്റി ഒന്നും പറഞ്ഞില്ല . അതല്ലേ മലയാള സിനിമയുടെ കാതല്‍ ?

ആദ്യം നായക കഥാപാത്രത്തെ പറ്റി.മലയാള സിനിമയുടെ ഇന്നത്തെ അവസ്ഥയില്‍ ഏറ്റവും മുകളിലത്തെ രണ്ടു സൂപ്പര്‍താരങ്ങള്ക്കൊഴികെ ബാക്കി എല്ലാ നടന്മാര്‍ക്കും കിട്ടുന്ന ചിത്രങ്ങളില്‍ അഭിനയിച്ചു അത് നന്നായി വരണേ എന്ന് പ്രാര്‍തിക്കാന്‍ ഉള്ള സാഹചര്യമെ ഉള്ളു എന്നാണ് ഞാന്‍ വിശ്വസിക്കുനത്.അത് കൊണ്ട് തന്നെ നായകനായി അഭിനയിച്ചു തുടങ്ങുന്ന ഇന്ദ്രജിത്ത് എന്ന നടന് ചിത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ എത്രത്തോളം കഴിയും എന്ന് അറിയില്ല.എന്നാല്‍ പോലും ഈ വര്‍ഷം ഈ നടന്‍ അഭിനയിച്ച കഥാപാത്രങ്ങളുടെ വ്യത്യസ്തത (നായകന്‍ ,എല്‍സമ്മ,ചേകവര്‍ ,കോളേജ് ഡെയ്സ് ) അദേഹത്തിന് നല്ലൊരു ഭാവി വാഗ്ദാനം ചെയുന്നു എന്നാണ് എനിക്ക് തോന്നുന്നത്.ഈ ചിത്രത്തിലും ഇന്ദ്രജിത്ത് നന്നായി അഭിനയിച്ചിട്ടുണ്ട് എന്നേ പറയാനുള്ളൂ . നായികമാരില്‍ കാതല്‍ സന്ധ്യ തികച്ചും അരോചകം ആയി തോന്നി . റോമയെ പോലെ ഒരു നടി ആയേനെ ഒരു പക്ഷെ കുറച്ചു കൂടി നല്ല ചോയ്സ് . ധന്യ മേരി കുഴപ്പം ഇല്ല എന്ന് തോന്നിക്കുനതിന്റെ ഒരു കാരണം സന്ധ്യ ആണ് . വില്ലന്‍ ഗാങ്ങിലെ പുരുഷ കഥാപാത്രങ്ങള്‍ നന്നായിട്ടുണ്ട് .(പേര് അറിയാത്തതില്‍ ഖേദിക്കുന്നു ).കേസ് അന്വേഷിക്കുന്ന കമ്മി ഷ ണാര്‍ സുധീപ് ഹരിഹരന്‍ (ബിജു മേനോന്‍ ) നന്നായ മറ്റൊരു കഥ പാത്രം ആണ്.സുരാജ് ഈ ചിത്രത്തില്‍ ഷൈന്‍ രാജ് എന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ അവതരിപ്പിക്കുന്നു .(മെഡിക്കല്‍ വിദ്യാര്‍ഥി ആയാലും തട്ട് കട നടത്തുന്നവന്‍ ആയാലും ഈ നടന്റെ ശരീര ഭാഷയും തമാശയും എല്ലാം ഒന്ന് തന്നെ .ഇതിന്റെ ഗുണം ഇനി സുരജിനെ വെച്ച് പടം എടുക്കുമ്പോള്‍ കുറെ തമാശ രംഗങ്ങള്‍ ഒരുമിച്ചു ചിത്രീകരിച്ചു വെച്ചാല്‍ അടുത്ത പടങ്ങളില്‍ ഉപയോഗിക്കാം . കഥാപാത്രം ഒരു പ്രശ്നം അല്ലാലോ !!!!. പണ്ട് ഷക്കീല ചിത്രങ്ങള്‍ ഇങ്ങനെ
ചിത്രീകരിച്ചതായി കേട്ടിട്ടുണ്ട് . :) ).മലയാള സിനിമ ഈ നടന്റെ പുറകെ ഓടുന്നതിന്റെ ഏറ്റവും വലിയ ദുരന്തം ജഗതിയെ പോലുള്ള നടന്‍മാര്‍ ഉപയോഗിക്കപ്പെടുന്നില്ല എന്നതാണ് .(ഈ വര്‍ഷം എല്‍സമ്മ എന്ന ചിത്രത്തില്‍ ഒഴികെ എവിടെയാണ് ജഗതി ഉപയോഗിക്കപ്പെട്ടത് ?)

അപ്പോള്‍ ചുരുക്കത്തില്‍ പറഞ്ഞാല്‍ ?

എപ്പോള്‍ ഉള്ളതില്‍ വെച്ച് ഭേദപ്പെട്ട ചിത്രം. കൃഷ്ണകുമാറിനു ഒരു നല്ല സംവിധായകന്‍ ആകാന്‍ കഴിയേണ്ടതാണ് . പക്ഷെ അതിനായി തന്‍റെ ആദ്യ ചിത്രത്തിലെ പിഴവുകള്‍ മനസിലാക്കി, വരും കാലത്ത് അത് തിരുത്താന്‍ അത്മാര്‍ത്ഥം അയ ഒരു ശ്രമം അദേഹത്തിന്റെ ഭാഗത്ത്‌ നിന്നും വേണ്ടി വരും

Saturday, November 20, 2010

കന്യാകുമാരി എക്സ്പ്രസ്സ്‌ (knyakumari express )

നമസ്കാരം ഡോക്ടര്‍

ഇതാര് പ്രേക്ഷകനോ ? വരണം വരണം കുറെയായല്ലോ കണ്ടിട് . എന്താ അകെ ഒരു ക്ഷീണം പോലെ .

ഡോക്ടര്‍ സത്യം പറയണം . എന്നെ കണ്ടിട്ട് വല്ല കുഴപ്പവും തോന്നുന്നുണ്ടോ ?

ഇതെന്താ ഇങ്ങേര്‍ ഒരുമാതിരി മണി ചിത്ര താഴിലെ പപ്പുവിനെ പോലെ ? ഞാനൊരു പാവം മന ശാസ്ട്രന്ജന്‍ മാത്രം അല്ലെടെ ? നീ എന്നെ കേറി സണ്ണി ജോസഫ്‌ ആക്കാതെ .

അത് കൊണ്ട് തന്നെയാ എങ്ങോട്ട് വന്നത് ഇന്നലെ രാത്രി മുതല്‍ എന്റെ സമനില ആകെ തെറ്റുന്നത് പോലെ ഒരു തോന്നല്‍ . ഡോക്ടര്‍ എങ്ങനെ എങ്കിലും എന്നെ ഒന്ന് സഹായിക്കണം.

ഓഹോ ശരി പെട്ടന്നിങ്ങനെ തോന്നാന്‍ ? ഇതു പൊതുവേ ഈ ജീവിത ശൈലീ രോഗങ്ങള്‍ എന്നൊക്കെ പറയുന്ന പോലെ മലയാള സിനിമ മാത്രം കാണുന്നവരില്‍ കാണപ്പെടുന്ന ഒരു രോഗമാണ് . ഏറ്റവും എളുപ്പം ഉള്ള ചികിത്സ മാസത്തില്‍ ഒന്നോ രണ്ടോ അന്യ ഭാഷാ ചിത്രങ്ങള്‍ കാണുക എന്നതാണ്. പക്ഷെ എത്ര മോശമായ അവസ്ഥയില്‍ ഒരു രോഗി ആദ്യമാണ് . അങ്ങനെ വരാന്‍ .......ആലോചിച്ചിട്ട് ഒന്നും കിട്ടുന്നില്ലല്ലോ ?

പോന്നു ഡോക്റെരെ ഈ ആഴ്ച കണ്ടത് നാലു മലയാള പടം .അതില്‍ മൂന്നെണ്ണം ഒടുക്കത്തെ സസ്പെന്‍സ് ത്രില്ലെര്‍ . ഹോളി ഡെയ്സ് , ത്രില്ലെര്‍ ,കന്യാകുമാരി എക്സ്പ്രസ്സ്‌ .ഇനി ഒന്ന് കൂടി കാണാന്‍ ഉണ്ട് അതും സസ്പെന്‍സ് ത്രില്ലെര്‍ ആണെന്ന് കേട്ടു. അത് കൂടി ഞാന്‍ തങ്ങുമോ ഡോക്ടര്‍?

അത് തന്റെ മനക്കട്ടി പോലിരിക്കും. എന്നാലും താന്‍ ആളു കൊള്ളാമല്ലോ . സ്വന്തമായി ഒരു ബ്ലോഗ്‌ ഉണ്ടെന്നു കരുതി .... എടോ ഈ സുരേഷ് ഗോപിയും , സംവിധായകന്‍ ടി എസ് സുരേഷ് ബാബുവിനെയും എന്നൊക്കെ പറഞ്ഞാല്‍ ഇന്നത്തെ കാലത്ത് ഒറ്റയ്ക്ക് ഒറ്റയ്ക്ക് തന്നെ നാട്ടുകാര്‍ക്ക്‌ പേടിയാണ് . അപ്പോള്‍ അവര്‍ ഒരുമിക്കുന്ന ഒരു ചിത്രത്തിന് സധൈര്യം കേറുക എന്നൊക്കെ പറഞ്ഞാല്‍ .....

കന്യാകുമാരി എക്സ്പ്രസ്സ്‌ എന്ന ചിത്രത്തിന്റെ സംവിധായകന്‍ സുരേഷ് ബാബു മലയാള സിനിമയുടെ ഏറ്റവും നല്ല കാലത്ത് അടിപതറാതെ കൂറ പടങ്ങള്‍ സൃഷ്ടിച്ചു വിട്ട ഒരാള്‍ ആണെന്നാണ് എന്റെ അഭിപ്രായം . പിന്നെ ഇതിന്റെ തിരകഥകൃത്ത് ശ്രീ ഡെന്നിസ് ജോസഫ്‌ ആകട്ടെ മര്യാദക്ക് തിരകഥ എഴുതിയിരുന്ന ഒരാള്‍ (കോപ്പി അടി ആണെങ്ങില്‍ കൂടി ) സംവിധാനത്തിലേക്ക് തിരിഞ്ഞു നശിക്കുന്നതിനു തുടക്കം കുറിച്ച വ്യക്തിയും.കയറുന്നതിനു തൊട്ടു മുന്‍പാണ്‌ തിരകഥ ഡെന്നിസ് ജോസഫ്‌ ആണെന്ന് അറിയുന്നത് . ജന്മനാ ഒരു ശുഭാപ്തി വിശ്വാസി അയ എനിക്ക് ഒരല്‍പം പ്രതീക്ഷ തോന്നി എന്നത് തെറ്റാണോ ഡോക്ടര്‍?

എടോ എല്ലാത്തിനും ഒരു പരിധി വേണം . ശുഭ പ്രതീക്ഷ ഒക്കെ നല്ലത് തന്നെ . പക്ഷെ മലയാള സിനിമ , സുരേഷ് ബാബു , സുരേഷ് ഗോപി ........ ഇതിന്റെ പേര് ശുഭ പ്രതീക്ഷ എന്നല്ല അഹങ്കാരം എന്നാണു . അതിരിക്കട്ടെ ബാക്കി പറ .

ഈ ചിത്രത്തില്‍ അഭിനയിക്കുന്നവര്‍ സുരേഷ് ഗോപി,ബാബു ആന്റണി,ജഗതി,സരയു,ഷാനവാസ്‌ .. അങ്ങനെ കുറെ പേര്‍. പേരെഴുതി കനിക്കുനത് പോലും പഴയ ഒരു നരച്ച രീതിയില്‍ . (സൂപ്പര്‍ സ്റ്റാര്‍ ഭരത് സുരേഷ് ഗോപി ഇന്‍ ആന്‍ഡ്‌ ആസ് ......, action കിംഗ്‌ ബാബു ആന്റണി ആന്‍ഡ്‌ ടീം ആയ ഒരു ലൈന്‍ ശരി അതും സഹിച്ചു.കഥ തുടങ്ങുമ്പോള്‍ രത്ന വ്യാപാരിയായ സത്താറാം സേട്ടിന്റെ (ഷാനവാസ്‌ ) മകളെ (സരയു) ഒരു സംഘം തട്ടി കൊണ്ട് പോകുന്നു.റാന്‍സം ഇരുപത്തി അഞ്ചു കോടി വിലയുള്ള രത്നങ്ങള്‍.മുഖ്യമന്ത്രി (ജഗതി ) തലത്തിലാണ് എന്ത് ചെയണം എന്ന് ആലോചിക്കുന്നത് !!! അത് കൊണ്ട് കൊടുക്കാന്‍ ഒരാളെ ഉള്ളു എന്ന് മുഖ്യന്‍ ഉയര്‍ന്ന പോലീസെ ഉദ്യോഗസ്ഥന്‍ അയ ഭീമന്‍ രഘുനോട് പറയുന്നു .(ഭീമന്‍ രഘു കോമഡി കച്ചവടം തുടങ്ങിയതിനു ശേഷം വേലുത്തമ്പി ദളവ ആയി അഭിനയിച്ചാലും കുറച്ചു കോമഡി ടച്ച്‌ കൊടുത്തേ ചെയുക ഉള്ളു .നമ്മുടെ ഭാഗ്യം !!). ദാ വരുന്നു മോഹന്‍ ശങ്കര്‍.(സുരേഷ് ഗോപി ).അദേഹം ജാതിയില്‍ ആശാരി ആണ് ആ പണി അറിയുകയും ചെയ്യാം (ഇതും സിനിമയും ആയി എന്ത് ബന്ധം എന്ന് ചോദിച്ചാല്‍ വിനയനോ,സുരേഷ് ബാബുവിനോ നല്ല സിനിമയുമായുള്ള ബന്ധം തന്നെ എന്ന് മാത്രമേ പറയാനുള്ളൂ ).(കൂട്ടത്തില്‍ ഒന്ന് പറഞ്ഞോട്ടെ ഷാനവാസിനെ മേക്ക് അപ്പ്‌ ചെയ്ത മഹാനു ഒരു രണ്ടു ഓസ്കാര്‍ എങ്കിലും കൊടുക്കാവുന്നതാണ്. അത്രക്ക് കിടിലം )

മോഹന്‍ ശങ്കര്‍ കേരള എക്സ്പ്രസ്സ്‌ എന്നാണ് പോലും അറിയപ്പെടുന്നത് !! അദേഹം വരുന്നു രണ്ടു തമാശ പറയുന്നു .ദൌത്യം ഏറ്റെടുക്കുന്നു . ഇരുപത്തി അഞ്ചു കോടിയുടെ രത്നങ്ങള്‍ ഒരു ഫ്ലാസ്കില്‍ ആക്കി തൂക്കിയിട്ടു പോകുന്നു .വില്ലന്‍ കൊറേ നേരം അവിടെ വരൂ ഇവിടെ വരൂ എന്ന് പറഞ്ഞു നായകനെ ഓടിക്കുന്നു . (വണ്ടിയുടെ കാറ്റു കുത്തി കളഞ്ഞിട്ടാണ് പറയുന്നത് so അക്ഷരര്ധത്തില്‍ ഓടിക്കുന്നു !!! നായകന് ഒരു ഓട്ടോ പിടിക്കാന്‍ തോന്നാത്തത് ഭാഗ്യം !!). അവസാനം ഒരു ബസില്‍ കേറ്റി കുറെ നേരം ഇരുത്തി, തലക്കടിച്ചു ബോധം കെടുത്തി രത്നങ്ങള്‍മായി പോകുന്നു. സരയുനെ തട്ടി ബോധം കേട്ടു കിടക്കുന്ന നായകന്റെ അടുത്ത് റോഡ്‌ സൈഡ്ല്‍ ചവറു കളയുന്നത് പോലെ നിക്ഷേപിക്കുന്നു.എല്ലാവരും മോഹന്‍ ശങ്കറെ പഴിക്കുന്നു .അദേഹം ലീവ് എടുത്തു കന്യാകുമാരിയിലേക്ക് പോകുന്നു . (അവിടെ ക്ഷേത്രങ്ങളെ പറ്റി ഒരു റിസര്‍ച്ച് ചെയ്യാനാണ് പോകുന്നത് . ഒരു ക്യാമറ യും ആയി കുറെ ക്ഷേത്രങ്ങളുടെ പടം എടുക്കുനതാണ് റിസര്‍ച്ച് !!!) .ഇതിനിടെ മോഹന്‍ ശങ്കര്‍ന്റെ കുടുംബത്തെ വില്ലന്മാര്‍ ലോറി കേറ്റി കൊന്നത് ആണെന്ന് കാണിക്കുന്നുണ്ട് . (കൊന്നത് ഇപ്പോളത്തെ വില്ലന്മാര്‍ ഒക്കെ തന്നെ) .ഇദേഹം എത്തേണ്ട താമസം കന്യാകുമാരിയില്‍ ഈ വില്ലന്മാര്‍ ഓരോരുത്തരായി കൊല്ലപ്പെടുന്നു .എല്ലാവര്ക്കും ഇങ്ങേരെ സംശയം.ഇന്റെര്‍വെല്‍ ആകുമ്പോള്‍ ബാബു ആന്റണി helicopter ല്‍ വന്നിറങ്ങുന്നു .(കാറ്റു, പൊടി ആക്കെ ബഹളം ) രഞ്ജന്‍ തോമസ്‌ എന്ന അദേഹം ആണത്രെ പ്രധാന വില്ലന്‍.പിന്നെ എന്തൊക്കെയോ സംഭവിക്കുന്നു . ഏതൊക്കെയോ കഥ പത്രങ്ങള്‍ പരസ്പരം ഗ്വാ ഗ്വാ വിളിക്കുന്നു.എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും പക വീടുന്നു . ജഗതി ഒക്കെ വില്ലനായി മാറുന്നു. അവസാനം കുറെ ഭയങ്കര വാചകങ്ങള്‍ പറഞ്ഞു സുരേഷ് ഗോപി ബാബു ആന്റണിയെ തട്ടുന്നു.

ഡോക്ടര്‍ ഡോക്ടര്‍ ......

ഹോ വല്ലാത്ത ക്ഷീണം .. ഒന്ന് മയങ്ങി പോയി . നീ എവിടെയാ പറഞ്ഞു നിര്‍ത്തിയെ ? രത്നങ്ങള്‍ റാന്‍സം ... പിന്നെ സുരേഷ് ഗോപി എപ്പോളാ വരുന്നേ ?

അത് ശരി ഇത്രയും കേട്ടപ്പോളെ ഉറങ്ങി എങ്കില്‍ ഈ പടം മുഴുവന്‍ കണ്ട (കഷ്ടപ്പെട്ട് കണ്ട എന്ന് വായിക്കുക ) എന്നിക് ഒരു അവാര്‍ഡ്‌ തരേണ്ടേ? ഇനി കാര്യമായിട്ട് പറഞ്ഞാല്‍ പോലീസ് വേഷത്തില്‍ സുരേഷ് ഗോപിക്ക് ഇപ്പോളും ഒരു കുഴപ്പവും ഇല്ല എന്നാണ് എനിക്ക് തോന്നിയത് .സാധാരണ പടങ്ങളില്‍ ഈ നടനെ കാണുമ്പോള്‍ തോന്നാറുള്ള വൃത്തികേടുകള്‍ പോലീസ് വേഷത്തില്‍ ഈ നടനെ കാണുമ്പോള്‍ തീരെ തോന്നുന്നില്ല .വര്‍ഷത്തില്‍ ഒരു രണ്‍ജി പണിക്കര്‍ ,ഷാജി,സുരേഷ് ഗോപി,തീപ്പൊരി പടം എങ്കിലും വന്നെങ്കില്‍ എന്ന് ആശിച്ചു പോകുന്നു .(വ്യക്തിപരമായി കമ്മിഷണര്‍ മുതല്‍ ഭരത് ചന്ദ്രന്‍ വരെയുള്ള ചിത്രങ്ങള്‍ എന്നികിഷ്ടം ആണ് ഒരു Tiger വരെ സഹിക്കാനും സന്തോഷം).പിന്നെ സുരേഷ് ഗോപി ഇതില്‍ ഒരു പട്ടു പാടിയിട്ടുണ്ട് എന്നാണ് എഴുതി കാണിച്ചത്‌ . ഞാന്‍ ഉദേശിക്കുന്ന പട്ടാനെങ്കില്‍ (ചിത്രത്തില്‍ കാണിക്കുന്ന ഒന്ന് ) കുഴപ്പം ഇല്ലാതെ ഒപ്പിച്ചിട്ടുണ്ട് എന്ന് പറയേണ്ടി വരും .ചെലവു കുറയ്ക്കാന്‍ ചെയ്തത് ആകാനാണ് വഴി .ഹന്നാ എന്ന് പറയുന്ന മര്‍മ്മ പ്രധാനമായ (എന്തോന്ന് മര്‍മ്മം !!) കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടിയെ പറ്റി ഒന്നും പറയുന്നില്ല .വേറെ ആരെയും കിട്ടിയില്ലേ എന്നൊരു ചോദ്യം മാത്രം മാന്യതയുടെ പരിധിക്കുള്ളില്‍ നിന്നും ചോദിക്കുന്നു .അപ്പോള്‍ ഡോക്ടര്‍ ഇനി ചികിത്സ ? അതിനെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ

അതിപ്പോള്‍ നീ ഈ പണി ഇവിടം കൊണ്ട് നിര്‍ത്തുക ആണോ?

ഛെ ഒരിക്കലും ഇല്ല......എന്തെ കോടാനു കോടി വായനക്കാര്‍.. അവരെ ഞാന്‍ എങ്ങനെ നിരാശര്‍ ആക്കും ഡോക്ടര്‍?

അപ്പോള്‍ നന്നാകില്ല എന്ന് തന്നെ . ശരി എന്നാല്‍ നീ പോയി കോളേജ് ഡയിസ്‌ എന്നൊരു പടം കൂടി ബാക്കിയുണ്ടല്ലോ അത് കൂടെ കണ്ടിട്ട് വാ . മുഴു വട്ടന്‍ മാരെ ചികിത്സിക്കുന്നതാ ഭേദം

Friday, November 19, 2010

ബെസ്റ്റ് ഓഫ് ലക്ക് (Best of Luck )

അണ്ണാ ഇതെന്തു പറ്റി ? തലയ്ക്കു പിറകില്‍ ഒരു പ്രഭാ വലയം?

എടാ ഇതാണ് ഹാലോ (halo).വളരെ അനുഗ്രഹീതര്‍ക്ക്‌ മാത്രം കിട്ടുന്ന ഒരു സംഗതി ആണ് ഇതു .

ഹ ഇങ്ങേരു കളി നിര്‍ത്തി കാര്യം പറഞ്ഞേ .

നീ പത്രം വായിക്കാറില്ലേ? ഈ ആഴ്ച ഇറങ്ങിയ ഒരു ചിത്രത്തിന്റെ പരസ്യ വാചകം ഇങ്ങനെ "ഇതൊരു മമ്മൂടി ചിത്രം അല്ല .മറിച്ചു മമ്മൂടി യുടെ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായ ചിത്രമാണ് ".സൂപ്പര്‍ താരങ്ങളെ രണ്ടു മിനിട്ട് നേരത്തേക്ക് എഴുന്നള്ളിക്കുന്നതിന്റെ ഉദേശം ഏതൊക്കെ തന്നെ ആണെങ്കിലും ഇത്ര പച്ചക്ക് ആരാധിക്കുന്നത് ആദ്യമായാണ് കാണുന്നത് .ഇത്ര അനുഗ്രഹീത ചിത്രം കണ്ടാല്‍ അത്യാവശ്യം ഹാലോ ഒക്കെ ഉണ്ടായെന്നു വരും .

ഓഹ് അപ്പോള്‍ അതാണ് സംഗതി . താങ്കള്‍ ബെസ്റ്റ് ഓഫ് ലക്ക് എന്ന ചിത്രം കണ്ടു . ഇതല്ലേ പറയാന്‍ വന്നത് . അതിനാണോ ഇത്രയും വളച്ചു കെട്ടു? ശരി ഏങ്ങനെ ഉണ്ട് പടം ?

അനിയാ നീ കുണുക്കിട്ട കോഴി , മാട്ടുപ്പെട്ടി മച്ചാന്‍ ഈ ടൈപ്പ് സാധനങ്ങള്‍ വല്ലതും കണ്ടിട്ടുണ്ടോ? അല്ലെങ്കില്‍ ഓള്‍ ദി ബെസ്റ്റ് എന്ന പേരിലോ മറ്റോ ഇറങ്ങിയ ഒരു ഹിന്ദി ചിത്രം ഉണ്ട്.(അജയ് ദേവഗനും, സഞ്ജയ്‌ ദത്തും ഒക്കെയനെന്നാണ് ഓര്‍മ്മ )

പിന്നെ ഉണ്ടോന്നോ ? അതെന്താ അങ്ങനെ ചോദിച്ചേ?

മേല്പറഞ്ഞ ചിത്രങ്ങളില്‍ എന്ന പോലെ ഇതിലും രണ്ടു ജോഡി കമിതാക്കള്‍ . സൂര്യ (കൈലാഷ് ), നീതു (അര്‍ച്ചന) ജോടിയും ദിയ (റീമ കല്ലിങ്കല്‍ )മനു (ആസിഫലി) ജോടികളും ആണ് ഇവര്‍ .സൂര്യ സമ്പന്നന്‍ പക്ഷെ സ്വത്തെല്ലാം ചേട്ടന്റെ (പ്രഭു) പേരില്‍ .അങ്ങേരാണെങ്കില്‍ മാസം കുറച്ചു കാശു മാത്രമേ ചെലവിനായി വക്കീല്‍ ഉത്തമന്‍ (ജഗതി) വഴി സൂര്യക്ക് കൊടുക്കു.സംഗീതത്തില്‍ ഉള്ള താല്പര്യം ആണ് സൂര്യയും നീതുവിനെയും അടുപ്പിച്ചത് . നീതുവിന്റെ അച്ഛന്‍ മലേഷ്യയിലെ കോടീശ്വരന്‍.അസിഫലിക്ക് സംവിധായകന്‍ ആകാനുള്ള അടങ്ങാത്ത മോഹം (മമ്മൂടി ആരാധകന്‍ കൂടിയാണ് കക്ഷി.(കടുത്ത ആരാധകര്‍ അല്ലാതെ വേറെ ആരും മമ്മൂടിയെ വെച്ച് ചിത്രം എടുക്കാന്‍ ആലോചിക്കില്ല എന്നൊരു ദുസൂചന ഉണ്ടോ എന്നൊരു സംശയം!!! )) ദിയക്കാകട്ടെ നടിയാകണം എന്നാണ് മോഹം.ആസിഫലി,റീമ ജോടികള്‍ പൊതുവേ ഈ സൂര്യ - നീതു ജോടികളെ പറ്റി കൂടി ജീവിക്കുന്നവര്‍ ആണെന്നാണ് നമുക്ക് മനസിലാകുന്നത് .പിന്നെ ഇവര്‍ താമസിക്കുന്ന വീടിലെ പാചക കാരന്‍ ആയി ഷാന്‍ഹായ് ശശി (സുരാജ്) അഭിനയിക്കുന്നു .

ഓഹോ പിന്നെ ..

പിന്നെയെന്താ? അസിഫ് ഒരു ദിവസം മമ്മൂടിയെ കാണുന്നു .ഒരു കഥയുടെ ത്രെഡ് പറയുന്നു . അത് കേട്ട് ഇതിനെ സ്ക്രിപ്റ്റ് ആക്കി വന്നാല്‍ ആലോചിക്കാം എന്ന് പറയുന്നു സൂപ്പര്‍ താരം.ഉടനെ സ്ക്രിപ്റ്റ് റെഡി ആക്കാനല്ല കാശു ഉണ്ടാക്കാനാണ് ഇവരുടെ ശ്രമം.(അതിനു പകരം ഒരു പലചരക്കു കട തുടങ്ങാനായി കാശുണ്ടാക്കാന്‍ ആയിരുന്നു പിന്നീടു കാണിക്കുന്ന പരിപാടികള്‍ എങ്കില്‍ പോലും ഇതിലും വിശ്വസിനീയത ഉണ്ടായിരുന്നു ).

എന്നിട്ടോ?

എന്നിട്ട് എന്തോന്ന്?പടത്തിനു വേണ്ടി ബ്ലേഡ്കാരില്‍ (ഭീമന്‍ രഘു)നിന്നും മീറ്റര്‍ പലിശക്ക് സൂര്യ വീട് പണയം വെച്ച് കാശു കൊടുക്കുന്നു .കാശു പോകുന്നു.ബ്ലേഡ്കാരന്‍ കാശിനായി പുറകെ.കടം വീട്ടാന്‍ ചേട്ടന്റെ കൈയില്‍ നിന്ന് കാശു കിട്ടാനായി നീതുവുമായി കല്യാണം കഴിഞ്ഞു എന്ന് കള്ളം പറയുന്നു.നീതു മലേഷ്യയിലേക്ക് പോയിരിക്കുന്ന സമയത്ത് അപ്രതീക്ഷിതമായി സൂര്യയുടെ ചേട്ടന്‍ വരുന്നു.നിവര്‍ത്തിയില്ലാതെ ദിയയെ നീതുവാക്കി അവതരിപ്പിക്കുന്നു .അപ്പോള്‍ നീതുവിനെ നേരത്തെ കണ്ടിട്ടുള്ള വക്കീലിന് സംശയം.ഇതിനിടെ നീതു തിരിച്ചു വരുന്നു.അപ്പോള്‍ നീതു ആണ് ദിയ എന്നും അസിഫലിയുടെ കാമുകിയും എന്ന് പറഞ്ഞു അവതരിപ്പിക്കുന്നു.പിന്നെ സത്യം തെളിയിക്കാനും കള്ളം പിടിച്ചു നിര്‍ത്താനുമുള്ള പതിവ് പരാക്രമം.അപ്പോള്‍ സ്ഥിരം കഥ അല്ലെ ? രാത്രി ആകുമ്പോള്‍ സ്നേഹിതന്റെ ഭാര്യയുടെ കൂടെ കിടപ്പ് മുറിയില്‍ രാത്രി ചിലവഴിക്കാന്‍ നിര്‍ബന്ധിതന്‍ ആകുന്ന നായകനും പുറത്തു വെപ്രാളപ്പെടുന്ന സുഹൃത്തിനെയും ജഗ ദീഷ് -സിദ്ദിക് കാലം മുതല്‍ കാണുനതാണ് എന്നാണ് ഓര്‍മ്മ.ശരിയല്ലേ ?

തന്നെടെ ഈ ചിത്രത്തിലും ഉണ്ട് ഇത്തരം ഒരു രംഗം.പക്ഷെ നീ വിധി എഴുതാന്‍ വരട്ടെ.ഇടവേള കഴിഞ്ഞു ഉര്‍വശി അവതരിപ്പിക്കുന്ന താമര എന്ന ഒരു വേലക്കാരി കഥാപാത്രം ഉണ്ട്.സത്യം പറഞ്ഞാല്‍ ആ കഥാപാത്രം ആണ് ഈ ചിത്രത്തിന്റെ ഹൈ ലൈറ്റ് . തിരുവനന്തപുരം ഭാഷ എന്ന് നാം പറയുന്ന സാധനം ഇത്ര അനായാസം ആയിയാണ് ഈ നടി അവതരിപ്പിക്കുന്നത്‌ . പ്രസ്തുത സ്ഥലത്ത് ജനിച്ചു വളര്‍ന്ന മനുഷ്യന്‍ എന്ന നിലക്ക് പറഞ്ഞോട്ടെ.പണ്ട് ധിം ധരികിട തോം എന്ന പ്രിയന്‍ ചിത്രത്തില്‍ ജഗതി മാത്രമാണ് ഇതിലും നന്നായി ഈ ഭാഷ അവതരിപ്പിച്ചു കണ്ടിട്ടുള്ളത് .

ചുമ്മാതിരി അപ്പോള്‍ സുരാജോ?

എടേ ഇവര്‍ രണ്ടു പേരും പരസ്പരം തിരുവനന്തപുരം ഭാഷ സംസാരിക്കുന്ന രംഗങ്ങള്‍ ഉണ്ട് . സുരാജ് ഉര്‍വശിയുടെ മുന്നില്‍ നില്ക്കാന്‍ പാട് പെടുന്ന കാഴ്ചയാണ് അവിടെ നമുക്ക് കാണാന്‍ സാധിക്കുനത് എന്നാണ് എനിക്ക് തോന്നിയത്.അവസാനം ക്ലൈമാക്സില്‍ ഉര്‍വശി വെറും വേലകാരി അല്ലെന്നും മറ്റുമുള്ള സത്യങ്ങള്‍ പുറത്തു വരുന്നത്.അവസാനം ഈ കഥ തന്നെ സിനിമ ആക്കി മമ്മൂടി അഭിനയിച്ചു ആസിഫലി സംവിധാനം ചെയുന്നതായ് കാണിക്കുന്ന ശുഭ പര്യവസനിയായ അന്ത്യം.

അപ്പോള്‍ അഭിനയം?

പുതിയ പിള്ളേര്‍ അവര്‍ക്ക് പറ്റുന്ന പോലെ അഭിനയിച്ചിട്ടുണ്ട് (സംഗതി തുമ്പിയും കല്ലും ആണെങ്കിലും ).നിലനില്‍പ്പിനു വേണ്ടിയാണെങ്കില്‍ പോലും ആസിഫലി ജഗദീഷ് മോഡല്‍ വേഷങ്ങളില്‍ പ്രത്യക്ഷപെടുനത് ഒഴിവാക്കിയാല്‍ കൊള്ളം.കഴിവുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്ന ഒരു നടന്‍ അയാള്‍ അര്‍ഹിക്കാത്ത റോളുകളില്‍ ഒതുങ്ങുന്നത് കാണുബോള്‍ ഉള്ള ബുദ്ധി മുട്ട് കൊണ്ട് പറഞ്ഞതാ.അര്‍ച്ചന വലിയ കുഴപ്പം ഇല്ലാതെ ഒപ്പിക്കുമ്പോള്‍ .(standerd ഭാവങ്ങള്‍ ഒഴിവാക്കിയാല്‍ കൊള്ളാം) റീമ കല്ലിങ്കല്‍ കോടീശ്വരന്റെ മകളായി അഭിനയിച്ചാലും പിച്ച ക്കാരന്റെ മകളായി അഭിനയിച്ചാലും ഭാവവും ശരീര ഭാഷയും ഒരേ പോലെ ഇരിക്കും എന്നാണ് എന്നിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത് . ജഗതിയെ ഒക്കെ ഇതിലും എത്രയോ നന്നായി ഉപയോഗപ്പെടുതമായിരുന്നു എന്ന് തോന്നുന്നത് ഇതു ആദ്യം അല്ലാത്തതിനാല്‍ ഒന്നും പറയുന്നില്ല .തമിഴ് നടന്‍ പ്രഭു തന്‍റെ റോള്‍ വൃത്തിയായി ചെയ്തിട്ടുണ്ട്.നടന്‍ ഭീമന്‍ രഘു ഹാസ്യ വേഷങ്ങളില്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ക്ക് നിയമ പ്രകാരം ഉള്ള മുന്നറിയിപ്പ് എഴുതി വയ്ക്കുന്ന കാര്യം സര്‍കാര്‍ ഗൌരവമായി പരിഗണിക്കണം (അദേഹം ഹലോ എന്ന ചിത്രത്തില്‍ തുടങ്ങിയ ഹസ്യഭിനയം അടുത്തെങ്ങും നിര്‍ത്തുന്ന ലക്ഷണം ഇല്ല) .സുരാജ് എത്ര ബോര്‍ ആണെന് മനസിലാക്കണം (സ്വയം)എങ്കില്‍ ശരിക്കും ഈ ചിത്രത്തിലെ ഉര്‍വശിയുടെ അഭിനയം കാണണം എന്നാണ് എനിക്ക് തോന്നുനത് . ഗാനങ്ങള്‍ ശരാശരി നിലവാരത്തിലും താഴെയാണ് .

അപ്പോള്‍ സംവിധാനം , തിരകഥ ഇവയൊക്കെ?

വൈരം പോലെയുള്ള ഭേദപ്പെട്ട സിനിമ എടുത്ത നിഷാദ് എം എ എന്ന വ്യക്തിയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് . എന്നാല്‍ ഒരു സംവിധായകന്‍ എന്ന നിലയില്‍ അദേഹം ഒരുപാടു പുറകോട്ടു പോയിരിക്കുന്നു . കഥ തിരകഥ മുതല്‍ അയവക്ക് വലിയ പ്രസക്തി ഇല്ലാത്തതിനാല്‍ അതിനെ പറ്റി അധികം പറയുന്നില്ല


അപ്പോള്‍ ചുരുക്കമായി പറഞ്ഞാല്‍ ..

പറഞ്ഞു പഴകിയ ഒരു കഥ , പുതുമയുള്ള രീതിയില്‍ എടുത്തു വിജയിപ്പിക്കാന്‍ ശ്രമിക്കുന്നതിനു പകരം , സൂപ്പര്‍ താരത്തിന്‍റെ മൂന്ന് മിനിട്ട് സാന്നിധ്യവും പോസ്റ്ററിലെ വലിയ തലയും കാണിച്ചു വിജയിപ്പിക്കാം എന്ന് വ്യാമോഹിച്ച സംവിധായകന്റെ ചിത്രം

Thursday, November 18, 2010

ദി ത്രില്ലര്‍ (The Triller )

എന്താടെ വന്നപാടെ ഇരിക്കാതെ ചുറ്റും പരതി നടക്കുന്നെ?

അണ്ണാ രണ്ടു ത്രില്ലെര്‍ ചിത്രങ്ങള്‍ അടുപ്പിച്ചു കണ്ടാല്‍ അങ്ങനെയാ.മനുഷ്യന്‍ എവിടെ പോയാലും "ഒളിഞ്ഞിരിക്കുന്ന സത്യം " കണ്ടു പിടിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കും.

എന്തുവാടെ നീ പിച്ചും പേയും പറയുന്നേ . ഒളിഞ്ഞിരിക്കുന്ന സത്യമോ? എവിടെ?

അണ്ണാ അങ്ങനാ ബി ഉണ്ണി കൃഷ്ണണന്‍ സര്‍ തന്‍റെ ഏറ്റവും പുതിയ ചിത്രമായ ദി ത്രില്ലര്‍ന്‍റെ തുടക്കത്തില്‍ നായകന്‍ പ്രിത്വിരജിനെ കൊണ്ട് പറയിപ്പിക്കുന്നത്.

ഓഹോ അപ്പോള്‍ അതും കണ്ടു.എങ്ങനെ ഉണ്ടെടെ പടം?

പൊന്നു അണ്ണാ എന്ത് പറയാനാ . അതൊരു ......

ആദ്യം നീ കഥയെ പറ്റി പറ

നിരഞ്ജന്‍ ഐ പി എസ്.അസിസ്റ്റന്റ്‌ കമ്മിഷണര്‍.മലയാള സിനിമയിലെ സുരേഷ് ഗോപി അവതരിപ്പിച്ചു കൈയ്യടി വാങ്ങിയ കഥാപാത്രങ്ങളുടെ എല്ലാ സ്വഭാവവും ഉള്ളയാള്‍.(കുപിതന്‍ ,മേലധികാരികളെ ഗ്വാ ഗ്വാ വിളിക്കല്‍,ഇംഗ്ലീഷ്,സ്റ്റൈല്‍ എന്ന് പറയപ്പെടുന്ന സാധനം,സ്ലോ മോഷന്‍,അനീതിക്കെതിരെ ഒരു വിട്ടു വേഴ്ചയും ഇല്ലാത്ത നയം,എന്തെങ്കിലും പുതുമക്ക് വേണ്ടി ആകണം നായകന്‍റെ റൊമാന്റിക്‌ ജീവിതത്തിനു കുറച്ചു പ്രാധാന്യം കൊടുത്തിട്ടുണ്ട്‌ !!). പ്രമുഖ യുവ റിയല്‍ എസ്റ്റേറ്റ്‌ ബിസ്നെസ്സ്കാരനായ സൈമണ്‍ പാലത്തിങ്കല്‍ ഒരു പാര്‍ട്ടി കഴിഞ്ഞു രണ്ടു ഗുണ്ട സുഹൃത്തുക്കളുമായി (റിയാസ്ഖാന്‍,പുതു മുഖം)വരുന്ന വഴി ഹൈവേയില്‍ വെച്ച് അതിദാരുണമായി കൊല്ലപ്പെടുന്നു.

എടേ ഒരു നിമിഷം ... ഹൈവേ , റിയല്‍ എസ്റ്റേറ്റ്‌ ബിസ്നെസ്സ് , യുവ വ്യവസായി , രണ്ടു ഗുണ്ട സുഹൃത്തുക്കള്‍ , കൊല ...... ഇനി s ആകൃതിയില്‍ ഉള്ള കത്തി കൊണ്ടാണ് കൊല നടന്നത് എന്ന് കൂടി പറയല്ലേ .

ഞാന്‍ പറയുന്നില്ല .പക്ഷെ ചിത്രത്തില്‍ പറയുന്നുണ്ട്. അത് മാത്രമല്ല കൊല്ലനെ കൊണ്ട് കത്രിമം ആയി തൊണ്ടി (കത്തി) ഉണ്ടാക്കിക്കല്‍, അത് മാധ്യമങ്ങള്‍ കണ്ടു പിടിക്കല്‍ , കേരളത്തിന്റെ ക്രിക്കറ്റ്‌ ലീഗ്ല്‍ കേരളത്തിന്റെ ടീം ഉണ്ടാക്കാനുള്ള കടി പിടി,വഴിയെ പോകുന്ന ഗുണ്ടകള്‍ ബൈക്ക് ഇടിച്ചത് കണ്ടു പണി മാറ്റി വെച്ച് വ്യവസായിയുടെ വണ്ടിയുടെ പുറകെ പോയി കുത്തി കൊല്ലുന്ന കഥ . അങ്ങനെ സമകാലീനം എന്ന് പറയാവുന്ന കുറെ സംഭവങ്ങള്‍ ഈ ചിത്രത്തില്‍ നിരത്താന്‍ ശ്രമിച്ചിട്ടുണ്ട്.

എന്നിട്ടോ ...

എന്നിട്ട് എന്തോന്ന് ? രണ്ടര മണികൂര്‍ ഭയങ്കര അന്വേഷണം നടത്തി നായകന്‍ സത്യം കണ്ടു പിടിക്കുന്നു . നമ്മളെ പോകാന്‍ അനുവദിക്കുന്നു . അത്ര തന്നെ. അവസാനം ഒരു മുട്ടന്‍ ക്ലൈമാക്സ്‌ വേറെ

എടേ നീ കാര്യം പറ .

ചുരുക്കമായി പറഞ്ഞാല്‍ ബി ഉണ്ണികൃഷ്ണന്‍ രെന്ജി പണിക്കര്‍ക്ക് പഠിക്കുന്നു,പ്രിത്വിരാജ് സുരേഷ് ഗോപിക്ക് പഠിക്കുന്നു.സമ്പത്ത് എന്ന നടന്‍ സായി കുമാറിന് പഠിക്കുന്നു .ഉപയോഗിച്ചിരിക്കുന്നത് ശ്രീ ബി ഉണ്ണികൃഷ്ണന്‍ petant എടുത്തിട്ടുള്ള ടൈഗര്‍ എന്ന പടത്തിന്റെ template. പോരെ ?

എന്‍റെ അമ്മോ ....

ശ്രീ ഉണ്ണി കൃഷ്ണനോട് എനിക്ക് പറയാനുള്ളത് പ്രിത്വിരാജ് എന്ന നടനെ പോലീസ് വേഷം കേട്ടിക്കുമ്പോള്‍ അതില്‍ എന്തെങ്കിലും പുതുമ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നുണ്ടാകും. അത് നായകനെ ക്ലീന്‍ ഷേവ് ചെയ്ത മുഖവുമായി അവതരിപ്പികുന്നതിലോ.വേറൊരു തരം തൊപ്പി വയിപ്പികുന്നതിലോ ആകരുത്,മറിച്ചു കഥാപാത്രത്തിന്റെ അവതരണത്തിലോ, സ്വഭാവത്തിലോ ,ഒക്കെ ആയിരുന്നെങ്കില്‍ നന്നായേനെ. ഇനി പുതിയ ഒരു template ഉണ്ടാക്കാനുള്ള പ്രാപ്തി ഇല്ല എന്നിരിക്കട്ടെ (അങ്ങനെ ഉള്ളവര്‍ക്കും ജീവിക്കണം അല്ലോ ) മിനിമം വര്‍ഗം എന്ന ചിത്രം ഒരു അഞ്ചു തവണ എങ്കിലും കണ്ടിട്ട്,അതിലെ കഥാപാത്രത്തിന്റെ ചുവടു പിടിച്ചു (ഒരല്‍പം നെഗറ്റീവ് ടച്ച്‌ കൊടുത്തെങ്കിലും) തിരകഥ സൃഷ്ടി നടത്തിയിരുന്നെങ്കില്‍ ഇങ്ങനെ രണ്ടു - രണ്ടര മണികൂര്‍ സ്ലോ മോഷന്‍ ഉം കയറു കെട്ടി ഉള്ള stunt ഉം നിറഞ്ഞ കുറ്റാന്വേഷണം സഹിക്കേണ്ടി വരില്ലായിരുന്നു.പിന്നെ ഒരു കുറ്റാന്വേഷണ ചിത്രം എടുക്കുമ്പോള്‍ കഴിയുമെങ്കില്‍ നായകന്‍റെ പ്രേമം ഇത്യാദി പരിപാടികള്‍ക്ക് അധികം സമയം പാഴാക്കരുത് എന്നാണ് എനിക്ക് തോന്നുനത് .വിജയിച്ച ഏതൊരു പോലീസ് ചിത്രം എടുത്താലും ഏതൊരു പൊതു ഘടകം ആയി കാണാന്‍ കഴിയും.നായകന്‍റെ പ്രണയ ഗാന രംഗങ്ങള്‍ക്കും അത് പോലെയുള്ള രംഗങ്ങള്‍ക്കും ആയിരുന്നു കൂവല്‍ ഏറ്റവും അധികം .കുറ്റം പറയാന്‍ പറ്റില്ല അത്രക്ക് ബോര്‍ ആയിരുന്നു . നായികയെ (കാതെറിന്‍ എന്നോ മറ്റോ ആണെന്ന് തോന്നുന്നു പേര്) കണ്ടപ്പോള്‍ സത്യമായും ഒരു എക്സ്ട്രാ നടിയെ മേക് അപ്പ്‌ ചെയ്തു കൊണ്ട് വന്നത് ആണെന്നെ പറയു . അത്രക്കും ഭയങ്കര അഭിനയം

പിന്നെ സമകാലീന സംഭവങ്ങള്‍ എന്ന് പറഞ്ഞു പത്രത്തില്‍ വന്ന ഒരു മാതിരി പെട്ട എല്ലാ വാര്‍ത്തയും ചിത്രീകരിക്കുമ്പോള്‍ , ഈ പൊതു ജനം എന്ന കഴുതയ്ക്ക് എന്ത് പറഞ്ഞാല്‍ ആണ് ഏല്‍ക്കുക എന്നൊരു മിനിമം ധാരണ എങ്കിലും വേണം . (ഹെല്‍മറ്റ് ഇടാതവനെ പെറ്റി അടിക്കാന്‍ മാത്രം അല്ലല്ലോ പോലീസ് എന്ന ഒറ്റ വാചകത്തിന് കിട്ടുന്ന കൈയടി മാത്രം മതി അത് മനസിലാക്കാന്‍) . എന്ത് കൊണ്ടാണ് ഈ ചിത്രത്തിലെ നീണ്ട , ഇംഗ്ലീഷ് മലയാളം ഡയലോഗ് കള്‍ക്ക് കിട്ടാത്ത കൈയടി ഈ ഒരൊറ്റ വാചകത്തിന് കിട്ടുന്നത് എന്ന് മനസില്‍ ആക്കാത്തത് ആണ് തിരകഥാകൃത്ത് എന്ന നിലയില്‍ ഉണ്ണി കൃഷ്ണന്റെ പരാജയം.

അപ്പോള്‍ സംവിധായകന്‍ എന്ന നിലയിലോ ?

അണ്ണാ താരങ്ങള്‍ ആത്മാര്‍ഥമായി അഭിനയിക്കുക, അണിയറ പ്രവര്‍ത്തകര്‍ അവര്‍ക്ക് പറ്റുന്ന പണി ചെയ്യുക എന്നോകെ പറയുന്നത് ഈ കാലഘടത്തിലെ മലയാള സിനിമയെ പറ്റി ആകുമ്പോള്‍ അതിമോഹം,അത്യാഗ്രഹം എന്നോകെയെ പറയാന്‍ പറ്റു. പിന്നെ വലിയ തെറ്റില്ലാതെ ഷാജി കൈലാസ് ടൈപ്പ് പടങ്ങളില്‍ തിരകഥ എഴുതി ജീവിച്ചു പോന്ന ഈ മനുഷ്യനെ,അദേഹത്തിന്റെ മാടമ്പി എന്ന ലോക ക്ലാസ്സിക്‌ കണ്ടു വിജയിപ്പിച്ച നമ്മളെ ഒക്കെ പറഞ്ഞാല്‍ മതി. അദേഹത്തിന്റെ ഒരു പടം കണ്ടിട്ടും സംവിധാനം അദേഹത്തിന് പറ്റിയ പണിയാണെന്ന് എനിക്ക് തോന്നിയിട്ടില്ല.പ്രസ്തുത കര്‍മം നിര്‍വഹിച്ചു തുടങ്ങിയതിനു ശേഷം അദേഹത്തിന്റെ തിരകഥകളും മോശം ആയി തുടങ്ങി എന്നാണ് എന്‍റെ അഭിപ്രായം .

അപ്പോള്‍ അഭിനയം ?

നായികയുടെ കാര്യം നേരത്തെ പറഞ്ഞല്ലോ . ആവശ്യത്തിനും അനാവശ്യത്തിനും പിന്നെ വെറുതെ സംശയിക്കാനും ഒക്കെ ആയി കുറെ പേരെ നിരത്തിയിട്ടുണ്ട് (ഇതില്‍ ആരു കൊന്നു എന്ന് പറഞ്ഞാലും വലിയ പ്രശ്നം ഒന്നും വരില്ല എന്നത് വേറെ കാര്യം ) ലാലു അലക്സ്‌ , സിദ്ദിക് (rtd),വിജയ രാഘവന്‍ (നായകന്‍റെ അച്ഛന്‍ പഴയ പോലീസ്കാരന്‍ ഒറ്റ സീന്‍ ) അന്തരിച്ച നടന്‍ സുബൈര്‍,ശ്രീ കുമാര്‍ .ഇങ്ങനെ കുറെ പോലീസ് വേഷക്കാര്‍.പിന്നെ മല്ലിക കപൂര്‍ , റിയാസ് ഖാന്‍ ,അങ്ങനെ കുറെ പേര്‍ .ഇവര്‍ക്കാര്‍ക്കും ഈ സിനിമയുമായി കുറെ കാശു വാങ്ങി എന്നതില്‍ കഴിഞ്ഞു ബന്ധം ഒന്നും ഉണ്ടെന്നു തോന്നിയില്ല.തന്‍റെ റോള്‍നോട് നീതി പുലര്‍ത്താന്‍ ശ്രമിക്കുക എങ്കിലും ചെയ്തിട്ടുള്ളത് സമ്പത്ത് എന്ന നടന്‍ മാത്രം ആണെന്നാണ് എനിക്ക് തോന്നുന്നത്.(തിരകഥ ഇല്ലെങ്കില്‍ പാവത്തിന് എന്ത് ചെയ്യാന്‍ പറ്റും !!)

എടേ നീ നായകനെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ ?

അണ്ണാ ശ്രീ പ്രിത്വിരജിനോട് എനിക്ക് പറയാനുള്ളത്.ഒരാളെ ഇടിക്കുമ്പോള്‍ അയാള്‍ (അല്ലെങ്കില്‍ ആളുകള്‍ )പന്ത് പോലെ തെറിച്ചു പോകുന്നത് കാണുന്നവര്‍ക്ക് ഇഷ്ടപ്പെടും എന്നാണ് താങ്കള്‍ കരുതുന്നത് എങ്കില്‍ തെറ്റാണു .തികച്ചും ബോര്‍ ‍ ആണ് പ്രസ്തുത സംഭവം. വേറൊരു നടനെ അനുകരിച്ചല്ല നല്ലൊരു പടം ഉണ്ടാക്കുന്നത് .(താങ്കളുടെ തന്‍റെ നല്ല ചിത്രങ്ങള്‍,വാസ്തവവും , വര്‍ഗ്ഗവും ഒക്കെ പോലെ ഉള്ളവ നോക്കിയാല്‍ മാത്രം അത് മനസിലാകും ) വെറുതെ കല്ലെടുക്കുന്ന തുമ്പി ആകാതിരുന്നാല്‍ താങ്കള്‍ക്ക് ഇനിയും നല്ല ചിത്രങ്ങളുടെ ഭാഗം ആകാന്‍ കഴിഞ്ഞേക്കും. തങ്ങളുടെ ഈ വര്‍ഷത്തെ ഏറ്റവും മോശമായ രണ്ടാമത്തെ ചിത്രം ആണ് ഇതെന്ന് ആണ് എന്‍റെ അഭിപ്രായം .(ഒന്നാം സ്ഥാനം തന്തോന്നിക്ക് തന്നെ ). ഈ ചിത്രം ആദ്യാവസാനം ഒരു പ്രാവശ്യം എങ്കിലും കണ്ടിട്ടുണ്ടെങ്കില്‍ ഒരു പോലെ ഇരിക്കുന്ന കുറെ action രംഗങ്ങള്‍ മനുഷ്യനെ എത്ര ബോര്‍ അടിപ്പിക്കും എന്ന് താങ്കള്‍ക്ക് മനസിലാകും.തങ്ങളോടു ആകെയുള്ള ഒരപേക്ഷ താങ്കള്‍ ഒരു അഭിനേതാവ് എന്ന നിലയില്‍ അല്ലാതെ ചിത്രത്തില്‍ ഇടപെടുന്നു എങ്കില്‍ ദയവായി അത് നിര്‍ത്തുക. ഇനി ഇടപെടുന്നില്ല എങ്കില്‍ ദയവായി ഇടപെട്ടു തുടങ്ങുക.

നീ ഇങ്ങനെ പോയാല്‍ ഇല്ല ഫാന്‍സ്‌കാരുടെ കൈയില്‍ നിന്നും മേടിക്കും.

പിന്നെ അല്ലാതെ എന്ത് പറയാനാ അണ്ണാ . ഗാനങ്ങള്‍ ശരാശരിയിലും താഴെയാണ്.ഇത്തരം ചിത്രങ്ങളില്‍ ഗാനരംഗങ്ങള്‍ വേണോ എന്ന ചോദ്യം വേറെ .പിന്നെ നായകന്‍ എല്ലാ തല്ലും തുടങ്ങുന്നത് കൂളിംഗ്‌ ഗ്ലാസും വെച്ചാണ്‌ .പിന്നെ സ്ലോ മോഷന്‍ ഇല്‍ സംഗതി എടുക്കും.ഇതു എത്ര പ്രാവശ്യം കാണണം !!!ഇനി ഈ ചിത്രത്തെ കുറിച്ച് ഒരൊറ്റ കാര്യം കൂടി പറഞ്ഞോട്ടെ . ക്ലൈമാക്സില്‍ നമുക്ക് മനസിലാകുന്നത് കൊല്ലപ്പെട്ട സൈമണ്‍ പാലത്തിങ്കല്‍ കൊല്ലപെട്ട രാത്രിയില്‍ , ഹൈവേയിലൂടെ നാട്ടുകാരുടെ കൈയില്‍ നിന്നും റിലേ ആയി കുത്തുകള്‍ വാങ്ങിക്കൊണ്ടു യാത്ര ചെയ്യുക ആയിരുന്നു.പക്ഷെ മരണ കാരണമായ ആ ഒരേ ഒരു കുത്ത് കുത്തിയതാര് ? അതാണ് ചോദ്യം.അതിനുള്ള ഉത്തരമാണ് ഈ ചിത്രത്തിന്റെ ക്ലൈമാക്സ്‌. ഒരല്‍പം ബോധം ഉള്ളവന് ആദ്യത്തെ പതിനഞ്ചു മിനിട്ട് കഴിയുമ്പോള്‍ സംഗതി കിട്ടും .

അപ്പോള്‍ ചുരുക്കത്തില്‍ പറഞ്ഞാല്‍

ഒന്നുകില്‍ ബി ഉണ്ണികൃഷ്ണന് ബോധം വേണം , ഇല്ലെങ്കില്‍ പ്രിത്വിരാജിനു തിരിച്ചറിവ് വേണം. ഇതൊന്നുംമില്ലെങ്കില്‍ മലയാളീ പ്രേക്ഷകന് തലച്ചോറ് വേണം ഇതൊന്നും ഇല്ലെങ്കില്‍ ഇനിയും ഇങ്ങനെ ത്രില്‍ അടിക്കേണ്ടി വരും മലയാള സിനിമ

Sunday, November 14, 2010

ഹോളിഡെയ്സ് (Holidays)

ത്രില്ലെര്‍.... ത്രില്ലെര്‍.........

എന്താടെ ഇതു? പ്രിത്വിരാജിന്റെ പടത്തിന്റെ പോസ്റ്റര്‍ ഒട്ടിച്ചതല്ലേ ഉള്ളു . അപ്പോളേക്കും നീ തുടങ്ങിയോ ? ചുമ്മാതാണോ ലോകത്തൊരിടത്തും ഇല്ലാത്ത ബഹളം നിന്റെ ബ്ലോഗില്‍ !!!

അണ്ണാ, ഇതു അതൊന്നുമല്ല . പ്രിത്വിരാജിനോട് പോകാന്‍ പറ . ഈ ആഴ്ച മലയാളത്തില്‍ ഒരു സസ്പെന്‍സ് ത്രില്ലെര്‍ ചിത്രം ഇറങ്ങിയത്‌ നിങ്ങള്‍ അറിഞ്ഞില്ലേ ?

ഏതെടെ...ഹോളിഡെയ്സ് എന്ന പടം വല്ലതും പോയി കണ്ടോടെ?

അത് തന്നെ അണ്ണാ .കണ്ടു അവനെ . ഇന്നാണ് ധൈര്യം കിട്ടിയത്.

എങ്ങനെ ഉണ്ട് പടം ?
ഡോക്ടര്‍ എം എം രാമചന്ദ്രന്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്തു നമ്മെ അനുഗ്രഹിച്ചിരിക്കുന്നത് . (ഇതു "ജനകോടികളുടെ വിശ്വസ്ത സ്ഥാപനം ....." പറയുന്ന ശ്രീ അറ്റ്‌ലസ് രാമചന്ദ്രന്‍ ആണെന്ന് കേട്ടു (ശരി അല്ലെങ്കില്‍ ക്ഷമിക്കണം . അല്ലെങ്കിലെ സൈബര്‍ സെല്‍ ആളെ നോക്കിനടക്കുന്നു !!!)) .തിരക്കഥ മോഹന്‍ തോമസ്‌ ,സംഗീതം അലക്സ്‌ പോള്‍, ക്യാമറ ഉത്പല്‍ നായനാര്‍ അഭിനയിച്ചു തകര്‍ക്കുന്നവര്‍ വിനു മോഹന്‍ , കലാഭവന്‍ മണി ,മുക്ത ജോര്‍ജ് , ദേവന്‍ , ഉര്മിള ഉണ്ണി ,ഹരിശ്രീ അശോകന്‍ , അനൂപ്‌ ചന്ദ്രന്‍ പിന്നെ കുറെ പുതുമുഖങ്ങള്‍ (ആരുടെയും പേരറിയില്ല .വീണ്ടും ക്ഷമിക്കുക ).

എടെ നീ ഒരുമാതിരി കളിയാക്കല്‍ ലൈനില്‍ ആണല്ലോ . എടെ നീ തന്നെയല്ലേ പറയരു പുതു മുഖ ചിത്രങ്ങളെ പ്രോഹല്സാഹിപ്പിക്കണം എന്നൊക്കെ . എന്നിട്ടാണോ ഇങ്ങനെ? ഈ ചിത്രത്തില്‍ ആണെങ്ങില്‍ സംവിധായകന്‍ മുതല്‍ പുതു മുഖങ്ങള്‍ അല്ലെ . പിന്നെ എന്താ ?

അണ്ണാ എല്ലാം ശരി .പക്ഷെ സംവിധായകന്‍ ഉള്‍പ്പെടെ ഉള്ളവരെല്ലാം പണി പഠിക്കാന്‍ വന്നവര്‍ അന്നെങ്കില്‍ ഓ . ഇത്രയും വിചിത്രമായ ഒരു കഥയും സംവിധാനവും ഞാന്‍ ഇതു വരെ കണ്ടിട്ടില്ല .

എടെ നീ കത്തി കേറാതെ കഥയെ പറ്റി പറയെടെ.

കഥ എന്നൊക്കെ പറഞ്ഞാല്‍ . ഏഴു സുഹൃത്തുക്കള്‍ സുധി (സുധീഷ്‌) , അല്‍ബി (വിനു മോഹന്‍) , വീരമണി (അനൂപ്‌ ചന്ദ്രന്‍) ,സൌമിത്രന്‍ (പുതു മുഖം), ശ്യാം (പുതു മുഖം ), ജന്നെറ്റ് (മുക്ത),റിയ (പുതു മുഖം ) . ബംഗ്ലൂരില്‍ അടിച്ചു പൊളിച്ചു ജീവിക്കുന്ന (ഇതു ചെയുന്നു എന്ന് വ്യക്തമായി പറയുന്നില്ല . ഏതോ കോഴ്സ് ചെയുന്നു എന്ന് സൂചനകള്‍ ഉണ്ട് ) അവര്‍ സുധിയുടെ കാമുകിയും സ്ഥലം എം എല്‍ എ യുമായ (ദേവന്‍) മകളുമായ (പേര് മറന്നു ) അടിച്ചോണ്ട് വരാന്‍ കേരളത്തിലേക്ക് പോകുന്നിടതാണ് കഥ എന്ന് പറയുന്ന സംഭവം ആരംഭിക്കുന്നത്. ബസില്‍ വെച്ച് കാണുന്ന ലേഖ എന്ന സഹയാത്രിക കുറെ അക്രമികകള്‍ ബസ്‌ തടഞ്ഞു ആക്രമിക്കുമ്പോള്‍ ഈ സംഘം അത് തടയുന്നു (സ്ടുണ്ട് ). താരമൂല്യം കൊണ്ടാകണം വിനു മോഹന്‍ ഇറങ്ങുമ്പോള്‍ അത്യാവശ്യം കാറ്റും സംഗതികളും ഒക്കെ ഉണ്ട് . ലേഖയെ രക്ഷിക്കുന്ന അവര്‍ കേരളത്തില്‍ എത്തി പിരിയുന്നു. ഒരു അധോലോക സംഘത്തിന്റെ carrier അയ ലേഖ സംഘത്തില്‍ എത്തി, നോക്കുമ്പോള്‍ പെട്ടി മാറി പോയിരിക്കുന്നു. ഇതിനിടെ നഗരത്തില്‍ എത്തുന്ന ഏഴംഗ സംഘത്തെ രണ്ടു അധോലോക സംഘങ്ങളും വേട്ടയാടുന്നു . രക്ഷപെടാന്‍ അല്‍ബി ഓടി കേറുന്നത് ലേഖയുടെ ബത്ത്രൂമിലാണ് ( വ്യാമോഹം ഒന്നും വേണ്ട ) വിവരങ്ങള്‍ വിശദമായി പറഞ്ഞു തിരിച്ചു പോകുന്ന ആല്‍ബിയും സംഘവും പിറ്റേ ദിവസം ലേഖ ദാരുണമായി കൊല്ലപെട്ട വാര്‍ത്തയാണ് കേള്‍ക്കുന്നത് .കേസ് അന്വേഷിക്കുന്നത് സുധിയുടെ കാമുകിയെ കെട്ടാന്‍ പോകുന്ന പോലീസ് ഉദ്യോഗസ്ഥന്‍ മുറ ചെറുക്കന്‍ (കലാഭവന്‍ മണി ).പിന്നെ പലരും കൊല്ലപ്പെടുന്നു (ഒരു രണ്ടു മൂന്നെണ്ണം ) ഇതൊക്കെ ആരു ചെയ്തു എന്നുള്ളതാണ് ക്ലൈമാക്സ്‌ . എന്തിനാണ് എന്നതാണ് ഈ കഴിഞ്ഞ പത്തു വര്‍ഷത്തിലെ ഏറ്റവും വലിയ തമാശയും !!!(സിനിമയുടെ നിര്‍ണായകമായ ക്ലൈമാക്സ്‌ വെളിപ്പെടുത്തി ആ തമാശ ഇല്ലാതാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല ).

അപ്പോള്‍ പറഞ്ഞു വരുന്നത് .....

ആദ്യം ഇതിന്റെ നല്ല വശങ്ങളെ പറ്റി.ശ്രീ അറ്റ്‌ലസ് രാമചന്ദ്രന്‍ ആണ് ഇതിന്റെ സംവിധായകന്‍ എങ്കില്‍ ഈ ചിത്രത്തില്‍ അദേഹം അഭിനയിച്ചിട്ടില്ല എന്നത് മാത്രമാണ് എനിക്ക് കാണാന്‍ കഴിഞ്ഞ ഏക നല്ല കാര്യം . അതിനു ഒരു എളിയ പ്രേക്ഷകന്‍ എന്ന നിലയില്‍ അദേഹതോട് ഞാന്‍ എന്നും കടപ്പെട്ടിരിക്കും .

ഇനി സഹിക്കാന്‍ വയ്യാത്തത് .വിനുമോഹന്റെ വിഗ് . (എവിടുന്നു കിട്ടിയോ ആ സാധനം?).ഈയിടെ കണ്ട മിക്ക സിനിമകളിലും ഇത്തരം ഒരു സാധനം ആരുടെയെങ്ങിലും തലയില്‍ കാണാറുണ്ട് .ഏതാരെങ്ങിലും ഫ്രീ ആയി കൊടുക്കുനതാണോ ആവൊ ?കലാഭവന്‍ മണി എന്ന നടനോട് ഒരു വാക്ക് താങ്കള്‍ വക്കീലോ , ഉന്നത പോലീസ് അധികാരിയോ , ജഡ്ജിയോ ആരോ ആയി അഭിനയിക്കുക.പക്ഷെ ദയവായി മലയാളത്തില്‍ മാത്രം സംസാരിക്കാന്‍ ശ്രദ്ധിക്കുക .നേഴ്സറി കുട്ടികള്‍ക്ക് പോലും ചിരി വരുന്ന തരത്തിലാണ് താങ്കള്‍ ഇംഗ്ലീഷ് പറയുന്നത് .അത് നന്നായി പറയാന്‍ ശ്രമിച്ചാലും മതി .കഥ ,തിരകഥ എന്നിവയ്ക്ക് ഒരു മിനിമംലോജിക് ആവശ്യപ്പെടുന്നത് സൈബര്‍ നിയമം അനുസരിച്ച് തൂക്കി കൊല്ലാന്‍ വരെ ശിക്ഷിക്കാന്‍ പര്യാപ്തമായ കുറ്റമായതിനാല്‍ അതിനു മുതിരുന്നില്ല.പിന്നെ ഹോളിഡേ എന്ന പേരും ഈ ചിത്രവും തമ്മില്‍ എന്താ ബന്ധം എന്ന് ചോദിച്ചാല്‍ എനിക്ക് വട്ടാണെന്ന് ആളുകള്‍ പറയും.പിന്നെ ഗാനങ്ങള്‍ അതും കൊലപാതകങ്ങളും ഈ ചിത്രത്തില്‍ ഒരു പോലെയാണ് പ്രത്യേകിച്ചു പ്രകോപനം ഒന്നും വേണ്ട രണ്ടും സംഭവിക്കാന്‍.(അത് പിന്നെ മിക്ക സംഭവങ്ങള്‍ക്കും വലിയ പ്രകോപനം ഒന്നും വേണ്ട ഈ ചിത്രത്തില്‍ .ആദ്യാവസാനം മകളുടെ പ്രണയത്തിനു എതിര് നില്‍ക്കുന്ന എം എല്‍ എ (ദേവന്‍) അവസാന രംഗത്ത്‌ പരമ യോഗ്യനായി (വേറെ പ്രകോപനം ഒന്നും അവിടെയും ഇല്ല) ഒരു സാരോപദേശം നടത്തി മകളുടെ പ്രേമത്തിന് ഓക്കേ പറയുന്നുണ്ട് . ഹരി ശ്രീ അശോകനും,അനൂപ്‌ ചന്ദ്രനും മത്സരിച്ചു വളിപ്പ് പറയ്ന്നുണ്ട്.

ഹോ എന്നാലും ഇതൊക്കെ എങ്ങനെ സഹിക്കുന്നു ?

ഇതാണ് അണ്ണാ ഒരു ശരാശരി മലയാളീ പ്രേക്ഷകന്റെ ഗതികേടു എന്ന് പറയുന്നത് . ഇതിന്റെ പിന്നണികാരോട് ദയവായി അറിയുന്ന പണി ചെയ്തു ജീവിക്കാന്‍ നിറകണ്ണുകളോടെ അപേക്ഷിച്ച് കൊണ്ട് നിര്‍ത്തിക്കോട്ടേ

Friday, November 12, 2010

താരാധനയുടെ മലയാള സിനിമ

എന്താടെ വിദൂരതയിലേക്ക് നോക്കി ഒരു ഫാര്‍ away ലുക്ക്‌ മായി........

അണ്ണാ ഈ മലയാള സിനിമ അടുത്ത കാലത്തെങ്ങാനും നന്നാകുമോ?

എടാ അതിപ്പോള്‍ .. അങ്ങനെ ചോദിച്ചാല്‍ ....? ഒരു സാധനം നന്നാകുമോ എന്ന് അറിയണം എങ്കില്‍ കുറഞ്ഞ പക്ഷം അതിനുള്ള തടസ്സങ്ങള്‍ എന്തൊക്കെ യാണ് എന്നല്ലേ ആദ്യം അറിയേണ്ടത് .

അതിപ്പോള്‍ ചോദിയ്ക്കാന്‍ എന്തിരിക്കുന്നു ? എല്ലാര്ക്കും അറിയാമല്ലോ മലയാള സിനിമയെ നശിപ്പിക്കുന്നത് രണ്ടു സൂപ്പര്‍ താരങ്ങള്‍ ആണ്.പിന്നെ അവരുടെ ഏറാന്‍ മൂളികള്‍ അയ കുറെ സംവിധായകരും .ശരിയല്ലേ ?

എന്ന് നിന്നോട് ആരാ പറഞ്ഞെ? നീ തൊട്ടു അടുത്ത് കിടക്കുന്ന തമിള്‍ നാട്ടിലേക്കു നോക്കെടെ . രജനീകാന്തും കമലഹാസ്സനും ഉള്ളത് കൊണ്ട് അവിടെ പുതുമുഖ നടീ നടന്മാര്‍ക്ക് കടന്നു വരാന്‍ വല്ല തടസ്സവും ഉണ്ടോ?

അല്ല അതിപ്പോള്‍ അത് പോലെയാണോ ഇവിടെ? ഇവിടെ പുതു മുഖങ്ങളെ / ചെറിയ താരങ്ങളെ നശിപ്പിക്കാന്‍ കച്ചകെട്ടി നടക്കുകല്ലെ സൂപ്പര്‍ താരങ്ങള്‍.

ആണോ? ശരി അത് നിന്റെ അഭിപ്രായം . ഇനി എന്റേത് ഒന്ന് പറഞ്ഞോട്ടെ?

ഇതെന്താ എങ്ങനെ ചോദിക്കുന്നേ? അങ്ങ് പറഞ്ഞൂടെ?

ചോദിയ്ക്കാന്‍ കാര്യം ഉണ്ട് . ഭാരതം എന്ന മഹത്തായ രാജ്യത്തു ജീവിക്കുന്ന നമ്മുക്കൊക്കെ അഭിപ്രായ സ്വതന്ത്രം ഉണ്ടെന്നാണ് അഥവാ ആയിരുന്നു എന്‍റെ വിശ്വാസം.പക്ഷെ ആ വിശ്വാസം എന്നിക്ക് എപ്പോള്‍ തീരെ ഇല്ല. ഒരു തരം ആസ്വാദന ഫാസിസം ആണ് എപ്പോള്‍ നടക്കുന്നത്.കുറച്ചു പേര്‍ക്ക് ഇഷ്ടപ്പെട്ടാല്‍ നമ്മളും ഇഷ്ടപ്പെട്ടോണം എന്ന ലൈന്‍. ഇവിടെ നടക്കുന്നത് ഒരുതരം branding പരിപാടിയാണ് .നിങ്ങള്‍ ഒരു സുരേഷ് ഗോപി ചിത്രം അല്ലെങ്കില്‍ ജയറാമോ,ദിലീപോ,പ്രിത്വിരാജോ അഭിനയിച്ച ചിത്രം ഇഷ്ടപ്പെട്ടു എന്ന് പറയുന്നു എന്നിരിക്കട്ടെ ഉടനെ വിധി എഴുതപ്പെട്ടു കഴിഞ്ഞു.നിങ്ങള്‍ പ്രസ്തുത നടന്‍റെ ഒരു ഒടുക്കത്തെ ആരാധകന്‍ ആണെന്നും ആ നടന്‍ എന്ത് ചെയ്താലും നിങ്ങള്‍ വാഴ്ത്തും എന്നും.(നിങ്ങള്‍ക്ക് ആ ചിത്രം ഇഷ്ടപ്പെടാന്‍ വേറെ നൂറു കാരണങ്ങള്‍ ഉണ്ടാവാം ഉദാഹരണമായി ആ ചിത്രം സംവിധാനം ചെയ്ത ശൈലി,ചായാഗ്രഹണം,ഗാനങ്ങള്‍,അങ്ങനെ ഒരു നൂറു കാര്യങ്ങള്‍ ഉണ്ടാകാം, എന്തിനു നായകന്‍ അല്ലാതെ വേറെ ഏതെങ്കിലും ഒരു നടനോ നടിയോ അഭിനയിച്ചത് നന്നായി തോന്നിയാല്‍ പോലും ഒരു ചിത്രം ഇഷ്ടപ്പെട്ടക്കാം) പക്ഷെ ഇതൊന്നും ഒരിക്കലും കണക്കിലെടുക്കാതെ തന്നെ പോലെ തന്നെയാണ് എല്ലാവരും എന്ന് ചിന്തിക്കുന്നിടതാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്

അതെന്തോ ആകട്ടെ മലയാള സിനിമയുടെ കാര്യം പറഞ്ഞേ.അപ്പോള്‍ മലയാള സിനിമയുടെ അവസ്ഥക്ക് കാരണം സൂപ്പര്‍ താരങ്ങള്‍ അല്ലെന്നാണോ പറഞ്ഞു വരുന്നേ ?

അനിയാ . ആ പാവങ്ങള്‍ എന്ത് പിഴച്ചു . ഇതൊരു മനുഷ്യനും ഉള്ള,തന്‍റെ സ്ഥാനം,സുഖ സൌകര്യങ്ങള്‍ , സമൂഹം തരുന്ന ബഹുമാനം എന്നിവയൊക്കെ മരണം വരെ നിലനിര്‍ത്തണം എന്നുള്ള സാധാരണ ആഗ്രഹം മാത്രമേ അവര്‍ക്കും ഉള്ളു എന്നാണ് എന്നിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്.പിന്നെ പത്തോ പതിനഞ്ചോ വര്ഷം മുന്‍പ് അവര്‍ എനിക്ക് തന്നിരുന്ന നല്ല ചിത്രങ്ങള്‍ തരുന്നില്ല എന്നതോ പോട്ടെ തരാന്‍ ഒരു ശ്രമവും നടത്തി കാണുന്നില്ല എന്നൊരു സ്വകാര്യ പരാതി മാത്രമേ എന്നിക് അവരോടു ഉള്ളു.

അപ്പോള്‍ ......

അനിയാ, ഒരുകാലത്ത് നമ്മളൊക്കെ പുച്ഛത്തോടെ കണ്ടിരുന്ന,തമിഴ്നാട്ടുകാരനെ കളിയാക്കിയിരുന്ന , താരാരാധന അതിന്റെ ഏറ്റവും വൃത്തികെട്ട രൂപത്തില്‍ നമ്മുടെ നാട്ടില്‍ ഇന്നു നില നില്‍ക്കുന്നു.ആദ്യ ദിവസങ്ങളിലെ സിനിമാശാലകളില്‍ ,ഫാന്‍സ്‌ നടത്തുന്ന,തോന്നിയവാസത്തെ പറ്റി ഇവിടുള്ള ഒരുമാതിരി എല്ലാവരും പറയാറുള്ളതാണ് .കുടുംബങ്ങളെ ആദ്യ ദിനങ്ങളില്‍ എങ്കിലും സിനിമ ശാലകളില്‍ നിന്നും അകറ്റുന്നതിന് ഈ വൃത്തികേടിനു നല്ലൊരു പങ്കുണ്ട്.പക്ഷെ അതൊക്കെ പഴയ കഥ . ഒരു ചിത്രം പ്രദര്‍ശിപ്പിക്കുമ്പോള്‍ തുടക്കം തൊട്ടു കൂവുന്നവനെ എന്ത് വിളിക്കണം? അതും കഴിഞ്ഞു, സിനിമ കഴിഞ്ഞു ഇറങ്ങുന്നവരെ കൂവാന്‍ നില്‍ക്കുന്നവരെയോ? ഇതാണോ ആരാധന? ഇനി ഇഷ്ടമില്ലാത്ത താരത്തിന്റെ ചിത്രം കാണാന്‍ പോകുന്നവരെ തല്ലുക,സ്ത്രീകളെ ഉപദ്രവിക്കുക എന്നിവ കൂടി നടപ്പിലാക്കിയാല്‍ പൂര്‍ത്തിയായി.

അല്ല അതിപ്പോള്‍ സ്വയം തോന്നുന്ന ഒരാത്മ നിന്ദ ..... അങ്ങനെ ആരോ പറഞ്ഞില്ലേ?

പറഞ്ഞല്ലോ . അങ്ങനെ നിന്ദ തോന്നുന്നവര്‍ അങ്ങോട്ട്‌ പോകാതിരിക്കുകല്ലേ വേണ്ടത് ? കുറഞ്ഞ പക്ഷം സാധാരണ മനുഷ്യര്‍ ഒക്കെ അങ്ങനെ ആണ് ചെയുന്നത്.ഉദാഹരണമായി നിങ്ങള്‍ ഒരു ഹോട്ടലില്‍ പോകുന്നു .ബിരിയാണി ഓര്‍ഡര്‍ ചെയ്യുന്നു. കിട്ടിയ സാധനം തീരെ മോശം. നിങ്ങള്‍ കയര്‍ക്കുകയും ബഹളം വയ്ക്കുകയും ചെയ്യുന്നു. തികച്ചും ന്യായം.എന്നാല്‍ പിറ്റേ ദിവസവും നിങ്ങള്‍ അതെ ഹോട്ടലില്‍ ചെന്ന് ബിരിയാണി ഓര്‍ഡര്‍ ചെയ്തു ബഹളം വയ്ക്കുമോ? ഞാന്‍ ആണെങ്കില്‍ ആ വഴിക്ക് പോകില്ല.

പക്ഷെ അണ്ണാ മലയാളീ ഇന്നു വെച്ചാല്‍ ഭയങ്കര അഭിമാനിയും തെറ്റ് കണ്ടാല്‍ ഒട്ടും കൂസാതെ വിളിച്ചു പറയുന്നവനും അല്ലെ? സഹിക്കുമോ ഇതൊക്കെ?

ശരി സമ്മതിച്ചു . പക്ഷെ ഇതേ മലയാളീ സിംഹം തന്‍റെ ഇഷ്ട താരത്തിന്റെ മോശം എന്നു പറയപ്പെടുന്ന ഒരു ചിത്രം വരുമ്പോള്‍ ആ ചിത്രത്തെ കുറിച്ച് തന്‍റെ അഭിപ്രായം സധൈര്യം പറയാന്‍ മടിക്കുന്നതോ? അങ്ങനെ നോക്കിയാല്‍ നല്ല ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ശ്രമിക്കുക പോലും ചെയ്യാത്തതിന് സൂപ്പര്‍ താരങ്ങളെ ഒന്നും നമുക്ക് കുറ്റം പറയാനേ പറ്റില്ല . ഞാന്‍ എന്‍റെ ജോലി എങ്ങനെ ചെയ്താലും അത് ഭയങ്കര സംഭവം ആണെന്ന് ന്യായീകരിക്കാന്‍ , വേറെ ആരും നല്ല ജോലി ചെയ്തെന്നു സമ്മതികാതെ വാശിയോടെ ബഹളം വെക്കാന്‍ ഒരു സംഘം ആളുകള്‍ തയാറായി നില്‍ക്കുമ്പോള്‍ ഞാന്‍ ഇതിനു എന്‍റെ ജോലി അത്മാര്തമായി ചെയ്യണം ? (വേറെ ജോലി ഇല്ലെ ?) .

ഈ ബ്ലോഗില്‍ തന്നെ പലപ്പോഴും പറയാറുള്ളത് പോലെ അലക്സാണ്ടര്‍ ദി ഗ്രേറ്റ്‌ ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം എന്നാരെങ്കിലും എന്നോട് പറഞ്ഞാല്‍ , എനിക്ക് ചെയ്യാവുന്നത് എന്നു ഞാന്‍ കരുതുന്നത് എന്ത് കൊണ്ടാണ് ആ ചിത്രം ഇഷ്ടപ്പെട്ടത് എന്നു മനസിലാക്കാന്‍ ശ്രമിക്കുക എന്നുള്ളത് ആണ് . (വെറുതെ മോഹന്‍ ലാലിനെ കണ്ടു കൊണ്ടിരിക്കുനത് ഇഷ്ടമുള്ള ഒരാള്‍ക്ക് ആ ചിത്രം ഇഷ്ടപ്പെട്ടാല്‍ ഞാന്‍ കുറ്റം പറയില്ല ). അല്ലാതെ ഞാന്‍ അവനോടു വഴക്കിനു പോകുന്നത് എന്തൊരു മണ്ടത്തരമാണ്. (നീ അല്ലെങ്കിലും മറ്റേ നടന്‍റെ ആളല്ലേ . അങ്ങേരുടെ മറ്റേ ചിത്രം കണ്ടാല്‍ മതി ..... ഈ നടന്‍ ഭയങ്കര സംഭവമാണ്. തൊട്ടിലില്‍ കിടന്നപ്പോള്‍ തന്നെ സൂപ്പര്‍ താരം അയ ആളാണ് . ആ റെക്കോര്‍ഡ്‌ തകര്‍ക്കണം എങ്കില്‍ ഗര്‍ഭപത്രത്തില്‍ വെച്ചേ സൂപ്പര്‍ താരം ആകണം .........ഈ ഒരു ലൈന്‍ ) തമിഴ് നാട്ടില്‍ പോലും ഇങ്ങനത്തെ ആരാധകരെ കാണാന്‍ പറ്റുമോ എന്നു സംശയം

ഒന്നാലോചിച്ചാല്‍ ഇതു സിനിമാ ആസ്വാദന രംഗത്ത് മാത്രമാണോ ? മതം,രാഷ്ടീയം തുടങ്ങി ഇതു രംഗത്ത് നോക്കിയാലും ഇതു തന്നെ അല്ലെ അവസ്ഥ ? ആരെ തോല്‍പ്പിക്കാനാണ് നമ്മള്‍ വാശിയോടെ തര്‍ക്കികുന്നത്? ബഹുമാനം കൊടുത്തു ബഹുമാനം വാങ്ങാന്‍ മലയാളീ ഇനിയും ശീലികേണ്ടിയിരിക്കുന്നു.താരങ്ങളും, രാഷ്ട്രീയ നേതാക്കളും, മത നേതാക്കളും ഒക്കെ വെറും വഴികള്‍ മാത്രം ആണെന്നും ലക്‌ഷ്യം യഥാ ക്രമം നല്ല സിനിമകളും,നല്ല ഭരണവും, നല്ല സമൂഹവും ആണെന്നത് മറന്നു അഥവാ അവഗണിച്ചു നമ്മള്‍ വെറുതെ ആര്‍ക്കോ വേണ്ടി തര്‍ക്കിക്കുന്നു,വഴക്കടിക്കുന്നു. വല്ലവന്റെയും വിജയ പരാജയങ്ങള്‍ സ്വന്തമെന്നു കരുതി മന്ദ ബുദ്ധികളെ പോലെ സന്തോഷിക്കുകയും ദേഷ്യപ്പെടുകയും ചെയുന്നു . ഇതല്ലേ അനിയാ ഇവിടെ നടക്കുന്നത്?

ഈ ബ്ലോഗിലേ തൊട്ടു മുന്‍പത്തെ പോസ്റ്റില്‍ വന്ന കമന്റ്‌ നോക്കിയാല്‍ മാത്രം മതി, ഒരാള്‍ പലര്‍ ആണെന്ന് തോന്നിപ്പിച്ചു കൊണ്ട് നടത്തുന്ന കമന്റ്‌ ആഘോഷം !!!! എത്ര വാഴ്ത്തി പാടിയിട്ടും അദേഹത്തിന് മതിയാവുന്നില്ല എന്നാണ് തോന്നുന്നത് . ഒരൊറ്റ ചോദ്യം ഇതു കൊണ്ട് അദേഹം നേടുന്നത് ? അദേഹത്തിന് തന്നെ അത് അറിയുമോ എന്നു സംശയം .

അപ്പോള്‍ ചുരുക്കത്തില്‍ ...

അന്ധമായ താര ആരാധന. എല്ലാ അതിരുകളും കടന്നു നീങ്ങുന്ന ആരാധക മാഫിയ .ഒറ്റപ്പെട്ട ഇത്തരം സംഘങ്ങള്‍ ആണ് മലയാള സിനിമയുടെ ഇന്നത്തെ ഈ നിലവാര തകര്‍ച്ചയുടെ പ്രധാന കാരണമായി, ചുരുങ്ങിയ പക്ഷം ഒരു പ്രധാന കാരണമായി എനിക്ക് തോന്നുന്നത്


വാല്‍കഷ്ണം :

ഈ ബ്ലോഗ്‌ വായിക്കുന്ന ആണെങ്കിലും ഒക്കെ ഉണ്ടെങ്കില്‍,ഈ പോസ്റ്റ്‌ നിങ്ങളെ ബോര്‍ അടിപ്പിച്ചു എങ്കില്‍, ക്ഷമിക്കുക.നിങ്ങള്‍ക്ക് ഈ പോസ്റ്റില്‍ പറഞ്ഞതിനോട് യോജിപ്പില്ലെങ്കില്‍ വേറൊരു രീതിയില്‍ ചിന്തിക്കുന്ന ഒരാള്‍ എന്നു കരുതാന്‍ ശ്രമിക്കുക. വീണ്ടും ഒരിക്കല്‍ കൂടി.ഇതൊരു നിരൂപണ ബ്ലോഗ്‌ അല്ല മറിച്ചു മലയാളത്തിലെ ഒരു സാധാരണ പ്രേക്ഷകന്‍ തന്‍റെ സ്വന്തം അഭിപ്രായം പറയുന്ന ഒരു സ്ഥലം മാത്രമാണ്.എന്‍റെ അഭിപ്രായം നിങ്ങളുടെതും ആയി യോജിക്കുന്നില്ലെങ്കില്‍ നമ്മുടെ ആസ്വാദന നിലവാരം രണ്ടു തരത്തില്‍ ആണെന്ന് കരുതുക .(ഒരു പക്ഷെ സമൂഹ നിലവാരം വെച്ച് നിങ്ങളുടെതാകം മെച്ചം ) . ഇഷ്ടം ഇല്ലാഞ്ഞിട്ടു കൂടി കമന്റ്‌ moderation വൈക്കേണ്ടി വന്നത് ഇതൊരു ചന്ത ആക്കാനുള്ള ചിലരുടെ ബോധപൂര്‍വമായ ശ്രമങ്ങള്‍ കാരണം ആണ് .പോസ്റ്റുമായി ബന്ധം ഇല്ലാത്ത കമന്റ്‌കള്‍ പ്രസിധീകരിക്കുനതല്ല .ദയവായി സമയം പാഴാക്കാതിരിക്കുക.

നന്ദി

പ്രേക്ഷകന്‍

Saturday, November 6, 2010

കാര്യസ്ഥന്‍ (karyasthan)

ഹലോ .. എങ്ങോട്ടാ അനിയാ ഈ വിട്ടടിച്ചു?

അണ്ണാ ജനപ്രിയ നായകന്‍ എന്ന് പറയപ്പെടുന്ന ശ്രീ ദിലീപ് അഭിനയിച്ച കാര്യസ്ഥന്‍ എന്ന ചിത്രം ഇന്നലെ ഇറങ്ങിയതാ.ഇന്നലെയെ അതിന്റെ റിവ്യൂ കൊടുകേണ്ടാതയിരുന്നു. ഇന്നു എങ്കിലും സാധനം കൊടുതില്ലെങ്ങില്‍ വേറെ പത്രത്തില്‍ ജോലി നോക്കി തുടങ്ങാനാ ഉത്തരവ് .കഞ്ഞി കുടിച്ചു പോകണ്ടേ അണ്ണാ. ദിലീപ് മാത്രം ആയിരുന്നേല്‍ പോട്ടെന്നു വിചാരിക്കാമായിരുന്നു . ഇതു തിരകഥ സംഭാഷണം നിര്‍വഹിചിരിക്കുനത് സൂപ്പര്‍ താരങ്ങളെ കാലും വലിയ താരങ്ങളായ സിബി - ഉദയ കൃഷ്ണ ജോടികളാണ് . അപ്പോള്‍ പിന്നെ ഒഴിവാക്കാന്‍ പറ്റുമോ . പുതുമുഖ സംവിധായകന്‍ ആണല്ലോ പിന്നെ എന്താ അണ്ണന് ഒരു ഉഷാര്‍ ഇല്ലാതെ ?

എടേ ആദ്യം ഈ സൂപ്പര്‍ തിരകഥകൃത്ത്കളെ പറ്റി .റാഫി മെകാര്‍ട്ടിന്‍ ടീമിന്റെ നിലവാരം കുറഞ്ഞ (പഴയ മലയാള സിനിമയുടെ നിലവാരം ഇപ്പോളും മനസ്സില്‍ സൂക്ഷിക്കുന്നവര്‍ കുറെ കൂടി നിലവാരം കുറഞ്ഞ എന്നു വായിക്കുക) ഒരു പതിപ്പായി തുടങ്ങിയ ഇവര്‍ക്ക് ചുറ്റും ഒരു പ്രഭാവലയം(ഹാലോ) പ്രത്യക്ഷപ്പെട്ടു തുടങ്ങിയത് ട്വന്റി -ട്വന്റി എന്ന ചിത്രത്തോടെയാണ് . ചക്കയിട്ടു മുയല് ചത്തു എന്നു പറയുന്ന പോലെ സംഭവിച്ച ആ വിജയത്തിന് ശേഷം ഇവര്‍ വീണ്ടും അറിയുന്ന പണി ചെയ്തു ജീവിക്കുന്നു എന്നു മാത്രം .

അപ്പോള്‍ അണ്ണന്‍ പടം കണ്ടു അല്ലെ ?

കണ്ടല്ലോ . സൂപ്പര്‍ തിരകഥകൃത്ത്കളുടെ തിരകഥ ഉപയോഗിക്കുന്ന വിനീത വിധേയനായ ഒരു പുതുമുഖസംവിധായകന് സംഭവിച്ച ദുരന്തം എന്നാണ് ഒറ്റ വാക്കില്‍ ഈ ചിത്രത്തെ കുറിച്ച് പറയാന്‍ എനിക്ക് തോന്നുന്നത്.പിന്നെ ഇങ്ങനത്തെ ചിത്രങ്ങളെ ഒരു പരിധിക്കപ്പുറം കുറ്റം പറയാന്‍ മടി തോന്നുന്നത് , ഇത്തരം ചിത്രങ്ങളെ കീറി മുറിക്കാന്‍ ഇവിടത്തെ നിരൂപക സിംഹങ്ങള്‍ കാണിക്കുന്ന ഉത്സാഹവും ഇതിലും ബോറായ സൂപ്പര്‍ താര ചിത്രങ്ങളോട് കാണിക്കുന്ന വിധേയത്വവും കാണുന്നത് കൊണ്ടാണ് .പോക്കിരി രാജ എന്ന ചിത്രം സംവിധാനം ചെയ്ത വൈശാഖിനും സംഭവിച്ചത് ഏതാണ്ട് ഇതൊക്കെ തന്നെയാണ് . പറയാന്‍ മറന്നു ഈ ചിത്രം സംവിധാനം ചെയ്തു എന്നു പറയപ്പെടുന്നത്‌ തോംസണ്‍ എന്നയാളാണ് . (എഴുതി കാണിച്ചത്‌ നന്നായി അല്ലാതെ അദേഹം എന്തെങ്കിലും ചെയ്തു എന്നു എന്നിക് സത്യമായും തോന്നിയില്ല!! ) .പിന്നെ പോക്കിരി രാജയുടെ കാര്യം പറഞ്ഞത് കൊണ്ട് തെറ്റിധരിക്കണ്ട.പ്രസ്തുത ചിത്രത്തിന്റെ പകുതിപോലും ഈ ചിത്രം നിങ്ങളെ കൊല്ലില്ല.പിന്നെ പറയുമ്പോള്‍ എല്ലാം പറയണം അല്ലോ . ചിത്രത്തിന്റെ ചായാഗ്രഹണം നന്നായിട്ടുണ്ട് .സംഗീതം പോര എന്നാണ് എന്നിക്ക് തോന്നിയത്

ഹ ... നിങ്ങളിത് ഒരു ഗാപ്‌ കിട്ടിയാല്‍ നേരെ കട്ടിലോട്ടു കേറുമല്ലോ? ഒന്ന് തിരിച്ചു വന്നേ.. ദിലീപിന്റെ നൂറാമത്തെ ചിത്രമല്ലേ ഇതു . കഥ .മറ്റു സംഭവങ്ങള്‍ ഒക്കെ എങ്ങനെ ?

കഥ,ഇപ്പോളുള്ള ഒരുമാതിരി പെട്ട എല്ലാ മലയാള സിനിമയും പോലെ തന്നെ ആദ്യത്തെ അഞ്ചു മിനിട്ട് കഴിയുമ്പോള്‍ ഇതു എങ്ങോട്ട് പോകും എന്നും എവിടെ ചെന്ന് നില്‍ക്കും എന്നും കൃത്യമായി പറയാന്‍ പറ്റും.

അതിപ്പോള്‍ മലയാളിക്ക് ഒരു ശീലം ആയി കഴിഞ്ഞല്ലോ . അത് പോര എന്നു തോന്നുമ്പോള്‍ ഈ വര്‍ഗം പോയി തമിള്‍ - ഹിന്ദി - engilish ചിത്രങ്ങള്‍ കണ്ടു ആഗ്രഹം തീര്‍ത്തോളും. അണ്ണന്‍ ബാക്കി പറ .പറഞ്ഞു പഴകിയ തീം പിന്നെ ......

എടാ പറഞ്ഞു പഴകിയ തീം ഉപയോഗിക്കുനത്തില്‍ ഒരു തെറ്റും ഇല്ല. പക്ഷെ കഥ പറയുന്ന രീതി , അവതരണ ശൈലി ഇതൊക്കെയോ ? ഉദാഹരണമായി തനിക്കു പ്രിയപെട്ടവരെ കൊന്നതിനു പ്രതികാരം ചെയ്യുക . പുതുമ ഉള്ള തീം ആണോ ?

അതെങ്ങനെ സത്യന്‍ കാലം മുതല്‍ നമ്മള്‍ കാണുന്ന സംഗതി അല്ലെ ഇതു ? ഇതില്‍ എന്തോന്ന് പുതുമ ?

എന്നാല്‍ ഒന്ന് രണ്ടു വര്‍ഷം മുന്‍പ് നമ്മുടെ ഭാരതത്തില്‍ ഇറങ്ങിയ ഏറ്റവും പുതുമ ഉള്ള ചിത്രം എന്ന് വാഴ്ത്തപ്പെട്ട A wednesday എന്ന ചിത്രത്തെ കുറിച്ച് ഒറ്റ വരിയില്‍ പറഞ്ഞാല്‍ ഇതു തന്നെ അല്ലെ സംഭവം ?

അത് പിന്നെ...
അതാ പറഞ്ഞത് . ശരി ഇനി ഈ സിനിമയുടെ കാര്യം പറയാം

രണ്ടു തറവാടുകള്‍ (കിഴകേടത്തു, പുത്തെടത്) ഭയങ്കര സൌഹൃതം .(അപ്പുറവും ഇപ്പുറവും ആണ് വീടുകള്‍ പോലും !!! ഇങ്ങനെ വില്ല പോലെയുള്ള തറവാടുകള്‍ ഉദയന്റെയും സിബിയുടെയും ഒക്കെ നാട്ടില്‍ ധാരാളം ഉണ്ടായിരിക്കും . നമുക്കറിയില്ലേ!). ഒരു തറവാട്ടിലെ കല്യാണം നിശ്ചയിച്ചിരുന്ന ഒരു അംഗത്തിന്റെ (സിദിക്കു ) ഒളിച്ചോട്ടവും നാട് വിടലും മറ്റേ തറവാട്ടിലെ ഒരാളുടെ (ലെന) ആത്മഹത്യയും കാരണം ഈ തറവാടുകള്‍ ശത്രുതയില്‍ ആയി. വര്‍ഷങ്ങള്‍ക്കു ശേഷം ഒളിച്ചോടിയ ആളുടെ മകന്‍ കൃഷ്ണന്‍ ഉണ്ണി (ദിലീപ്)നാട്ടിലെത്തി കാര്യസ്ഥന്‍ വേഷത്തില്‍ ആള്‍ അറിയിക്കാതെ ഒരു തറവാട്ടില്‍ കേറി കൂടുകയും.പിന്നെ രണ്ടു തറവാട്ട്‌കാരെയും സ്നേഹത്തില്‍ ആക്കുകയും ചെയുന്നു .(സംഗതി വളരെ എളുപ്പമാണ് . ഒരു തറവാടിനു വേണ്ടി രഹസ്യമായി ഒരു സഹായം ചെയ്യുക .എന്നിട്ട് മറ്റേ തറവാട്ടുകാര്‍ ആണ് ചെയ്തത് എന്ന് പറയുക . സ്നേഹം താനെ വന്നോളും!! സധാരണയായി ഇത്തരം ബാലിശമായ സംഗതികള്‍ കാണുന്നത് വിനയന്‍ ചിത്രങ്ങളില്‍ ആണ് ).പോരാത്തതിന് പണ്ട് നടന്ന ആത്മഹത്യ തന്റെ അച്ഛന്‍ ഒളിച്ചോടി പോയത് മൂലം അല്ലായിരുന്നു എന്നും മഹാ ദുഷ്ടനായ (എല്ലാ വില്ലന്മാരും അങ്ങനെയാണല്ലോ ) വില്ലന്‍ (സുരേഷ് കൃഷ്ണ ) നടത്തിയ കൊലപാതകം ആയിരുന്നു എന്നു തെളിയിച്ചു അച്ഛനെ തറവാട്ടിന്റെ അകത്തു പ്രതിഷ്ടിച്ചു പഴയ സൌഹൃത- സമൂഹ ഗാനവും പാടിച്ചിട്ടെ നമ്മെ പുറത്തു വിടുന്നുള്ളു.ഇതൊന്നും പോരാത്തതിനു നാല്‍പ്പതോളം സീരിയല്‍ താരങ്ങള്‍ പങ്കെടുക്കുന്ന ഒരു ഗാന രംഗം കൂടി ഉണ്ട് . (അതാണ് ചിത്രത്തിന്റെ ഹൈ ലൈറ്റ് )

അപ്പോള്‍ അഭിനയം ?
അത് പിന്നെ മലയാളിക്ക് ലോക നിലവാരത്തിലുള്ള അഭിനയം മാത്രമല്ലേ ദഹിക്കു. എടാ അവന്‍ അവന്റെ അവസ്ഥ മനസിലാക്കി സംസാരിക്കണം .മധുവും ജി കെ പിള്ളയുമാണ് തറവാട്ട്‌ കാരണവന്മാര്‍ . ഇതില്‍ ജി കെ പിള്ളയുടെ പഴയ കാല നസീര്‍ - വടക്കന്‍ പാട്ട് ചിത്രങ്ങളില്‍ കാഴ്ച വെച്ചിട്ടുള്ള ഭീകര ഭാവാഭിനയം ഓര്‍മയുള്ളത് കൊണ്ട് പേടിച്ചാണ് ഇരുന്നത് . പക്ഷെ വെറുതെ. പാവം തികച്ചും മാന്യമായി അഭിനയിച്ചിരിക്കുന്നു.നായികാ പുതു മുഖം അഖിലക്ക് അധികം അഭിനയിക്കേണ്ടി വന്നിട്ടില്ല .(അത് നന്നയെന്നെ ഞാന്‍ പറയു .കണ്ടിടത്തോളം അധികം അഭിനയിച്ചിരുന്നെങ്കില്‍ ബോര്‍ ആകാനാണ് സാധ്യത !!) മധുവിന്റെ ചില സംഭാഷണങ്ങള്‍ കൈയടി നേടുന്നുണ്ട് . സുരാജ് പതിവ് പോലെ .സുരാജും സലിം കുമാറും വന്നതിനു ശേഷം ഹാസ്യ രംഗത്ത് റൂം ചെറുതായി കൊണ്ടിരിക്കുന്ന ഹരി ശ്രീ അശോകന്‍ സമാനം അയ ഒരു അവസ്ഥ ഈ ചിത്രത്തിലും നേരിടുന്നു .വില്ലന്മാരായി രംഗത്ത് വരുന്ന ഷമ്മി തിലകനും സുരേഷ് കൃഷ്ണയും ആദ്യത്തെ അഞ്ചു മിനിട്ടിനു ശേഷം പിന്നെ പടം തീരാര്‍ ആകുമ്പോലാണ് കാണുന്നത്.

ശരി അപ്പോള്‍ നൂറാമത്തെ ചിത്രം അഭിനയിക്കുന്ന ദിലീപോ?

അനിയാ, ഈ ദിലീപ് എന്ന നടന്റെ ആരാധകന്‍ ഒന്നുമല്ല ഞാന്‍ .ആരാധിക്കാന്‍ മാത്രം ആ ചെറിയ മനുഷ്യനില്‍ എന്തെങ്കിലും ഭയങ്കര സംഭവം ഉണ്ടെന്നു ഞാന്‍ കരുതുന്നും ഇല്ല.പക്ഷെ മലയാള സിനിമയില്‍ എല്ലാവര്‍ക്കും കൊട്ടാവുന്ന ഒരു ചെണ്ടയായി മാറാറുണ്ട് ഈ നടന്‍ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് .പ്രിത്വിരാജ് എന്ന നടന്റെ സിനിമകളെ കൂവിക്കുന്നത് ആരാണ് ? ദിലീപ് തന്റെ ആരാധകരെ കൊണ്ട് .അതേ പടത്തിനിടയില്‍ സൂപ്പര്‍ താരങ്ങള്‍ക്ക് ഒരു നന്ദി എഴുതിക്കാണിച്ചാല്‍ ഉടന്‍ കൈ അടിച്ചു തകര്‍ക്കുകയും ജയ് വിളിക്കുകയും ചെയ്യുന്നത് ? അതും ദിലീപിന്റെ ആരാധകര്‍ ആണ് .(വെറുതെ, സംശയം തോന്നാതിരിക്കാന്‍ ).കേരളത്തില്‍ അങ്ങോളം ഇങ്ങോളം എത്ര ശക്തമായ ഒരു ആരാധക വൃന്ദം ഉണ്ടായിട്ടും ഈ നടന്റെ അടുത്ത കാലത്ത് ഇറങ്ങിയ ചിത്രങ്ങളൊന്നും വന്‍ വിജയം ആകാത്തത്? (അത് പിന്നെ കൂവി തോല്‍പ്പിക്കാന്‍ ആളുണ്ടാകും പടം വിജയിക്കണമെങ്കില്‍ ലോകോത്തര നിലവാരത്തില്‍ കുറഞ്ഞൊന്നും മലയാളികള്‍ എടുക്കില്ല !!) ട്വന്റി - ട്വന്റി പോലൊരു റിസ്ക്‌ എടുക്കാന്‍, മലര്‍വാടി ആര്‍ട്സ് ക്ലബ്‌ പോലൊരു പുതുമുഖ പരീക്ഷണം നിര്‍മിക്കാന്‍ ആ നടന്‍ വേണം .(അതൊക്കെ കാശു നേടി തരും എന്ന് അയാള്‍ക്ക് പണ്ടേ അറിയാമായിരുന്നു എന്നേ. അയാള്‍ ഏതാ മോന്‍ ? ) സുരേഷ് ഗോപി പടങ്ങള്‍ ഇല്ലാതെ വീട്ടില്‍ ഇരുന്ന കാലത്തും ലോഹിതദാസിന്റെ മരണശേഷം അദേഹത്തിന്റെ കുടുംബഅംഗങ്ങളെയും വിളിച്ചു സംസാരിച്ചു എന്ന് അവര്‍ തന്നെ പറഞ്ഞിട്ടുള്ള ചുരുക്കം ചില സിനിമ പ്രവര്‍ത്തകരുടെ കൂട്ടത്തില്‍ ദിലീപിന്റെ പേരും ഞാന്‍ കണ്ടിട്ടുണ്ട്.പക്ഷെ പറഞ്ഞു വരുമ്പോള്‍ മലയാള സിനിമയിലെ എല്ലാ കുതന്ത്രങ്ങളുടെയും പിന്നില്‍ ഈ മനുഷ്യനാണ് അഥവാ അങ്ങനെയാണ് പ്രച്ചരിപ്പിക്കപെട്ടു വരുന്നത് .

അണ്ണാ. പിന്നെയും കാടു കേറി . ഈ പടത്തിലെ അഭിനയത്തെ പറ്റിയാണ് ചോദിച്ചത് .

ശരി ശരി ഇടയ്ക്കിടെ പിടികൂടുന്ന താര ബോധം (താരം ആണെന്ന ബോധം ) മാറ്റി നിര്‍ത്തിയാല്‍ ദിലീപ് തനിക്കു കഴിയുന്നത്‌ പോലെ തന്റെ കഥപാത്രത്തെ നന്നാക്കിയിട്ടുണ്ട് എന്നു എന്നിക്ക് തോന്നിയത് .

അപ്പൊ ചിത്രത്തെ കുറിച്ച് ചുരുക്കത്തില്‍ പറഞ്ഞാല്‍ .....

ഒരു ടിപ്പിക്കല്‍ ദിലീപ് ചിത്രം, പാപ്പി അപ്പച്ചാ പോലെ ഒരെണ്ണം ഇഷ്ട്ടപെടുന്ന ആളാണ് നിങ്ങള്‍ എങ്കില്‍ നിങ്ങള്ക്ക് ഈ ചിത്രം ഇഷ്ടപ്പെട്ടേക്കും .സിബി - ഉദയ കൃഷ്ണന്‍ സഹോദരങ്ങള്‍ നന്നാകാന്‍ ഒന്ന് ശ്രമിച്ചു നോക്കിയാല്‍ ഉപകാരം

Friday, November 5, 2010

ചിത്രക്കുഴല്‍ (chitrakkuzal )

മലയാള സിനിമയുടെ ഇന്നത്തെ അവസ്ഥക്ക് പ്രധാന കാരണം ......

അണ്ണാ എന്തോന്നിത്? മൈതാന പ്രസംഗം വല്ലതും പ്ലാന്‍ ചെയ്തിട്ടുണ്ടോ ?

അല്ലെടെ മലയാള സിനിമയുടെ ഇന്നത്തെ അവസ്ഥക്ക് കാരണം പുതിയ തലമുറയെ നമ്മള്‍ പ്രേക്ഷകര്‍ വേണ്ടത് പോലെ പ്രോഹട്സഹിപ്പികാത്തത് കൊണ്ടാണ് എന്ന് ഞാന്‍ പറഞ്ഞാല്‍ ...... എടേ ടി ഡി ദാസനും , പത്താം നിലയിലെ തീവണ്ടിയും ഒക്കെ ഒന്നും ഒന്നരയും ദിവസമാടെ തീയറ്റെരില്‍ ഓടിയത്.ഇതാ ഈ മലയാളീകളുടെ ഒരു കുഴപ്പം . വാചകത്തിന് ഒരു കുറവും ഇല്ല . എന്നാല്‍ എന്തെങ്കിലും ചെയ്യാന്‍ യാതൊരു താല്‍പര്യവും ഇല്ല . എന്നാല്‍ ഇതാ പിടിച്ചോ .. പ്രസ്തുത ചിത്രം കാണാന്‍ ഭാഗ്യം സിദ്ധിച്ച ഒരു മനുഷ്യനാണ് ഞാന്‍ .

തന്നെടെ ? പറ എങ്ങനെയുണ്ട് പടം ? പക്ഷെ .... അതെന്തോ കുട്ടികളുടെ ചിത്രം അല്ലെ ?

അതെ ഈ കുട്ടികളുടെ ചിത്രം എന്ന് വെച്ചാല്‍ കുട്ടികള്‍ക്ക് മാത്രം കാണാന്‍ പറ്റുന്ന ചിത്രം എന്നാണോ ? (ഒരു മാതിരി എ പടം എന്നൊക്കെ പറയുന്ന പോലെ ).എനിക്ക് മനസിലായിട്ടുള്ളത്‌ കുട്ടികളുടെ പോയിന്റ്‌ ഓഫ് വ്യൂ ഇല്‍ നിന്ന് കഥ പറയുന്ന ചിത്രമാണ് കുട്ടികളുടെ ചിത്രം എന്നാണ്.(ഇതു എന്‍റെ വീക്ഷണമാണ് .നിങ്ങളുടേത് അങ്ങനെ അല്ലാത്ത പക്ഷം ചുമ്മാ ക്ഷമിചേക്കണം!). ശരി ബാക്കി പറയാം. ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മജീദ്‌ ഗുലിസ്ഥാന്‍ എന്ന ആളാണ് .
ഇനി കഥയെ പറ്റി പറയുക ആണെങ്കില്‍.മൂന്ന് കുട്ടികളാണ് ഇതിലെ പ്രധാന കഥ പാത്രങ്ങള്‍ വിരുന്ദന്‍ എന്ന ആദിവാസി ബാലന്‍, അമിന എന്ന പാവപ്പെട്ട വീടിലെ കുട്ടി,ഫോറെസ്റ്റ് ranger (വിജയ രാഘവന്‍)ടെ മകന്‍ ചാരു എന്നിവരാണ്‌ ഇവര്‍.ഇവര്‍ മൂന്ന് പേരും ഒരു സ്ചൂളിലാണ്‌ പഠിക്കുന്നത് . വിരുന്ദന്‍ താമസം കാട്ടിലെ ആദിവാസി ഊരില്‍, നാട്ടിലെ സ്കൂളില്‍ പഠിക്കുകയും ബാക്കി സമയം നാട്ടു മരുന്ന് വില്‍പ്പനയും ആണ്. അച്ഛനില്ലാത്ത ആമിനയും വീടിലെ കഷ്ട്ടപ്പടുകള്‍ക്കിടയില്‍ വളരെ ബുദ്ധി മുട്ടിയാണ് സ്കൂളില്‍ എത്തുന്നത്‌ . ആദിവാസി ആയതിന്നാല്‍ വിരുന്ദന്‍ സ്കൂളില്‍ മറ്റു കുട്ടികളാല്‍ ഒറ്റപ്പെടുത്ത പെട്ടവന്‍ ആകുന്നു.ഒരു ദിവസം അച്ഛന്റെ കൂടെ കട്ടില്‍ വരുന്ന ചരുവിനെ കാട്ടു കള്ളന്മാര്‍ തട്ടി കൊണ്ട് പോകുന്നു . ഒരു പ്രത്യേക സാഹചര്യത്തില്‍ വീട്ടില്‍ നിന്നും ഓടി പോകുന്ന ആമിനയും കട്ടില്‍ എത്തുന്നു . വിരുന്ദന്‍ ഇവരെ രണ്ടു പേരെയും രക്ഷിച്ചു കാട്ടില്‍ നിന്നും പുറത്തു എത്തിക്കുന്നു . ഉള്‍ക്കാട്ടില്‍ നിന്നും പുറത്തേക്കുള്ള ആ യാത്രക്കിടയില്‍ ചാരുവിനും അമിനക്കും വിരുന്ദനെ കൂടുതല്‍ മനസിലാകുകയും കാടിനേയും കാട്ടിലെ ജീവിതത്തെയും പറ്റി അടുത്തറിയാനും കഴിയുന്നു . ഒടുവില്‍ സുരക്ഷിതമായി അച്ഛന്റെ അടുത്ത് എത്തുന്ന ചാരു തനിക്കു വളരെ പ്രിയപ്പെട്ട binacular വിരുന്ദന് സമ്മാനിക്കുന്നു .വിരുന്ദന് തുടന്നു പഠിക്കാനുള്ള സര്‍വ സഹായവും ചാരുവിന്റെ അച്ഛന്‍ വാഗ്ദാനം ചെയ്യുന്നു.

അനിയാ, കേട്ടിട്ട് വലിയ കുഴപ്പം തോന്നുന്നില്ലലോ ഇന്നു തന്നെ പോയി കണ്ടാലോ ?

ഇതു കണ്ടു കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നിയത് പറഞ്ഞോട്ടെ കുറച്ചു നല്ല ഒരു സംവിധായകന്റെ കൈയില്‍ ഈ തീം കിട്ടിയിരുന്നെങ്കില്‍ (അങ്ങനെ ഒരു വര്‍ഗം ഇപ്പോള്‍ മലയാളത്തില്‍ ഉണ്ടോ എന്നറിയില്ല ) വാണിജ്യ പരമായും കലാപരമായും മികച്ചൊരു ചിത്രമായി എടുക്കാവുന്ന ഒരു ചിത്രം ആയേനെ ഇതു. നല്ലൊരു banner ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് എനിക്ക് മനസിലാകുന്നത് ആയതിനാല്‍ ദാരിദ്രം പോലുള്ള ന്യായങ്ങള്‍ക്കു പ്രസക്തി ഉണ്ടെന്നു തോന്നുന്നില്ല. തികച്ചും ameture എന്നു പറയാവുന്ന രീതിയിലാണ്‌ ഈ ചിത്രം എടുത്തിരിക്കുന്നത് . (വനം കൊള്ളകാരെ ഒക്കെ കണ്ടാല്‍ ചുമട്ടു തൊഴിലാളികള്‍ ആണെന്നെ പറയു ! ) എന്തെങ്കിലും ഉള്ളത് രണ്ടാം പകുതിയിലാണ്.അതിനു ഒന്നാം പകുതി ഒന്ന് കഴിഞ്ഞു കിട്ടണ്ടേ ? അകെ കൂടെ ഇങ്ങനത്തെ ചിത്രം കാണാന്‍ വരുന്നത് മലയാള സിനിമയെ ഉധരിച്ചേ അടങ്ങു എന്നു വാശിയുള്ള ഒരു നാലോ അഞ്ചോ പേര്‍ . അതില്‍ തന്നെ പകുതി പേരും ഒന്നാം പകുതി കഴിയുമ്പോള്‍ ഓടി രക്ഷപ്പെടും.ബാക്കി വരുന്നവന്‍ ജീവിതത്തില്‍ ഒരു പത്തു പ്രാവശ്യം ആലോചിച്ചിട്ടേ ഇങ്ങനത്തെ പടത്തിനു കയറൂ.ഇനി പറ മലയാള പ്രേക്ഷകന്‍ മാത്രമാണോ നല്ല ചിത്രങ്ങള്‍ ഒടതത്തിനു ഉത്തരവാദി .മധു, ഗീത വിജയന്‍ തുടങ്ങിയ താരങ്ങള്‍ ഒന്ന് രണ്ടു രംഗങ്ങളില്‍ വന്നു പോകുന്നുണ്ട് . ആകെ ഒരു ആശ്വാസം ആദിവാസികള്‍ ഈ ചിത്രത്തില്‍ വള്ളുവ നാടന്‍ ഭാഷ സംസാരിക്കുന്നില്ല എന്നതാണ്.പക്ഷെ പല നടീ നടന്മാരുടെയും സംഭാഷണം കുറച്ചൊക്കെ അരോചകമായി അഥവാ കിത്രിമം ആയി തോന്നിയാല്‍ സംവിധായകനെ മാത്രമേ പഴി പറയാനുള്ളൂ .പിന്നെ രണ്ടു മണികൂര്‍ കൊണ്ട് സംഗതി തീര്‍ന്നു കിട്ടും എന്നൊരു സമാധാനം ഉണ്ട്

അപ്പോള്‍ ചുരുക്കത്തില്‍ പറഞ്ഞാല്‍ ?

മുന്‍പ് പറഞ്ഞത് പോലെ പുതു മുഖങ്ങള്‍ അഭിനയമോ സംവിധാനമോ ഒക്കെ ചെയുന്ന അല്ലെങ്കില്‍ പുതിയ പരീക്ഷണം എന്ന നിലയില്‍ ചെയുന്ന ചിത്രങ്ങളെ കുറിച്ച് കഴിയുന്നതും നല്ല വശങ്ങള്‍ കാണാന്‍ ശ്രമിക്കണം എന്നാണ് അത്മാര്തമായ ആഗ്രഹം . പക്ഷെ ഇത്തരം ഉത്തരവാദിത്വം ഇല്ലാത്ത ശ്രമങ്ങളെ നല്ലത് എന്നു പറയുന്നത് സൂപ്പര്‍ താര സ്തുതിപാടലിനെകാള്‍ വലിയ തെറ്റ് ആയി ആണ് എനിക്ക് തോന്നുന്നത് .