Thursday, November 25, 2010

കോളേജ് ഡെയ്സ് (college days)

നമസ്കാരം ... കാണാന്‍ ഇല്ലല്ലോ

അനിയാ കന്യാകുമാരി എക്സ്പ്രസ്സ്‌ എന്ന ചിത്രത്തിന്റെ റിവ്യൂ എഴുതി പബ്ലിഷ് ബട്ടണ്‍ അമര്തിയത് മാത്രം ഓര്‍മയുണ്ട് . മൂന്നിന്റെ അന്നാണ് കണ്ണ് തുറക്കുന്നത് . അത്രക്ക് തളര്‍ന്നു പോയെടെ .

അത് ശരി എപ്പോള്‍ ഈ വഴി .......

ഇന്നലെ അവസാനം എവിടിന്നോ കിട്ടിയ കുറച്ചു ധൈര്യവുമായി കോളേജ് ഡേയ്സ് പോയി കണ്ടു.

ആണോ? എങ്ങനെ ഉണ്ട് പടം.ഭയങ്കര മോശം ആണെന്നാണല്ലോ പറച്ചില്‍ .

ആണോ ശരി ഈ ആഴ്ച ഇറങ്ങിയ ത്രില്ലര്‍,ഹോളിഡേയ്സ്, ബെസ്റ്റ് ഓഫ് ലക്ക് ,കന്യാകുമാരി എക്സ്പ്രസ്സ്‌ എന്നീ ചിത്രങ്ങളെകാളും എന്ത് കൊണ്ടും ഭേദപ്പെട്ട ചിത്രം ആണ് കോളേജ് ഡേയ്സ് .ആദ്യം പറഞ്ഞ ചിത്രങ്ങളുടെ സംവിധായക പ്രതിഭകളുടെ പാരമ്പര്യവും ( എടുത്തു പറയേണ്ടവര്‍ ബി ഉണ്ണികൃഷ്ണനും സുരേഷ് ബാബുവും ) തികച്ചും പുതുമുഖമായ ഈ ചിത്രത്തിന്റെ സംവിധായകന്‍ ജി എന്‍ കൃഷ്ണകുമാറിന്റെ പശ്ചാത്തലവും നോക്കുമ്പോള്‍ എനിക്ക് ഭേദപ്പെട്ട ഒരു ചിത്രം എന്ന് മാത്രമേ ഇതിനെ വിളിക്കാന്‍ പറ്റു (ഇന്നത്തെ മലയാള സിനിമയുടെ നിലവാരം വെച്ച് പ്രത്യേകിച്ചും ).

അപ്പോള്‍ ലോകോത്തര നിലവാരം ഉള്ള ഒരു ചിത്രം ആണ് ഇതു എന്നാണോ ?

എടാ നീയടക്കമുള്ള മലയാളികള്‍ ഇപ്പോഴും ലോകോത്തര മലയാള സിനിമയെ കാണാറുള്ളു അല്ലിയോ ? അല്ലെങ്ങില്‍ പിന്നെ സൂപ്പര്‍ താര ചിത്രം ആയിരിക്കണം ഏതു അമേധ്യവും എടുത്തു വിഴുങ്ങാന്‍ .......^$%^##

അണ്ണാ അടങ്ങിയെ .വെറുതെ ചോദിച്ചെന്നെ ഉള്ളു ക്ഷമി .

അനിയാ ഈ ചിത്രത്തിന് ..... അല്ലെങ്ങില്‍ വേണ്ട ചിത്രത്തെ പറ്റി പറയാം. മെഡിക്കല്‍ കോളേജ് പശ്ചാത്തലം ആക്കി എടുത്ത ഒരു ചിത്രമാണ് ഇതു . അഭിനയിക്കുന്നവര്‍ ഇന്ദ്രജിത്ത്, കാതല്‍ സന്ധ്യ , ധന്യ മേരി വര്‍ഗീസ് , ജഗതി, സായി കുമാര്‍,ബിജുമേനോന്‍, ഭാമ (അഥിതി താരം), സുരാജ് എങ്ങനെ പോകുന്നു താര നിര. മെഡിക്കല്‍ കോളേജില്‍ ഒരു റാഗിങ്ങ് കേസിലെ പ്രധാന സാക്ഷിയായ ആതിരയെ (ഭാമ) പ്രതികളായ മന്ത്രീ പുത്രന്റെ നേത്രുത്വതിലുള്ള സന്ധ്യയും,ധന്യയും ഉള്‍പ്പെട്ട അഞ്ജങ്ക സംഘം താഴേക്കു തള്ളിയിട്ടു കൊലപ്പെടുത്തുന്നത് കാണിച്ചാണ് ചിത്രം തുടങ്ങുന്നത് . തുടര്‍ന്ന് titles കാണിക്കുനതിനിടയില്‍ ഈ സംഘത്തെ കോടതി വെറുതെ വിട്ട വാര്‍ത്ത‍ കാണിക്കുന്നു . പുതിയ അധ്യയന വര്‍ഷം മെഡിക്കല്‍ കോളേജില്‍ വെച്ച് ചിത്രം തുടങ്ങുന്നു . അവിടെ ഹൌസ് സര്‍ജന്‍സി ക്ക് വന്ന രോഹിത് മേനോന്‍ (ഇന്ദ്രജിത്ത്) എന്ന ചെറുപ്പക്കാരന്‍ . കോളേജില്‍ ഇപ്പോഴും വിലസുന്ന അഞ്ജങ്ക സംഘവുമായി ഉടക്കേണ്ടി വരുന്ന രോഹിത് ഒടുവില്‍ അവരുടെ കൈ കൊണ്ട് തന്നെ കൊല്ലപ്പെടുന്നു.ശവം മറവു ചെയ്തു കഴിഞ്ഞു നാളുകള്‍ക്കുള്ളില്‍ ഈ സംഘത്തിലെ ഓരോരുത്തരായി കൊല്ലപ്പെടുന്നു . ആരു കൊല്ലുന്നു എന്തിനു കൊള്ളുന്നു എന്നീ ചോദ്യങ്ങളുടെ ഉത്തരത്തിനു വലിയ പുതുമ ഒന്നും ഇല്ലെങ്കിലും പറയുന്നില്ല .(ഊഹിക്കവുന്നത്തെ ഉള്ളു ).

ഇനി ചിത്രത്തെ പറ്റി കുറച്ചു കാര്യങ്ങള്‍ . ഒരു സംവിധായകന്‍ എന്ന നിലക്ക് ശ്രീ കൃഷ്ണകുമാര്‍ തന്റെ ജോലി നന്നായി ചെയ്തിട്ടുണ്ടെങ്കിലും ഒരു തിരകഥകൃത്ത് എന്ന നിലയ്ക്ക് പരാജയം ആയാണ് എനിക്ക് തോന്നിയത് . രണ്ടേ മുക്കാല്‍ മണികൂര്‍ നീളമുള്ള ചിത്രം തന്നെ ഏറ്റവും വലിയ ഉദാഹരണം . അവസാന ഭാഗങ്ങളില്‍ സാമാന്യം നല്ല വലിവ് അനുഭവപ്പെടുന്നു .ത്രില്ലര്‍ വിഭാഗത്തില്‍ പെടുത്താവുന്ന ഒരു ചിത്രം ആണ് ഉദേശിച്ചത്‌ എങ്കില്‍ ഒരു രണ്ടു മണികൂരിനുള്ളില്‍ നില്‍ക്കുന്ന നല്ല ഫാസ്റ്റ് ആയുള്ള ഒരു തിരകഥ ആയിരുന്നു വേണ്ടിയിരുന്നത് .തിരകഥയില്‍ വലുതായി ട്വിസ്റ്റ്‌ കളോ ഒന്നും കാണുന്നില്ല . അഥവാ ഉണ്ടെങ്കില്‍ തന്നെ അത് പറയേണ്ട രീതില്‍ പറഞ്ഞു ഫലിപ്പിക്കാന്‍ കൃഷ്ണ കുമാറിലെ തിരകഥാകൃതിനു കഴിഞ്ഞിട്ടില്ല.തിരകഥയിലെ പലയിടത്തും ഉള്ള യുക്തി രാഹിത്യം മലയാള സിനിമക്ക് ഒരു പുതുമയെ അല്ലാത്തതിനാല്‍ അതിനെ പറ്റി പറയുന്നില്ല.ഈ ചിത്രം കണ്ടപ്പോള്‍ അകെ തോന്നിയ വിഷമം ഒരു നല്ല തിരകഥ കൂടി ഉണ്ടായിരുന്നെങ്കില്‍ ഒരു പക്ഷെ നല്ലൊരു ചിത്രം ആയി മാറിയേനെ ഇതു എന്നതാണ് . ഈ ദൌര്‍ബല്യം കാരണം സായികുമാര്‍നെയും ജഗതി യെയും പോലുള്ള നടന്മാരെ പോലും വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്തിയിട്ടില്ല .

അപ്പോള്‍ ബാക്കി കാര്യങ്ങള്‍ ?

സാങ്കേതിക വിഭാഗം ആണ് തിരകഥയിലെ പിഴവുകളെ ഒരു പരിധി വരെ എങ്കിലും നികത്തുന്ന ഘടകം . സംഗീതം ചിത്രത്തില്‍ നന്നായി ചേര്‍ന്ന് പോകുന്നു .റോണി റാഫേല്‍ (പേര് തെറ്റാണെങ്കില്‍ ക്ഷമിക്കുക ) നല്ലൊരു ഭാവി വാഗ്ദാനം ആയാണ് എനിക്ക് തോന്നിയത്. വസ്ത്ര അലങ്കാരവും കലാസംവിധാനവും ചെലവ് കുറച്ചു എടുത്ത ഒരു ചിത്രത്തിന്റെ തോന്നല്‍ ഉളവാക്കുന്നില്ല. ക്യാമറ കൈകാര്യം ചെയ്ത സുജിത് വാസുദേവ് തന്റെ ജോലി നന്നായി ചെയ്തു. ചുരുക്കത്തില്‍ നല്ല ഒരു ടീം വര്‍ക്ക്‌ ഈ ചിത്രത്തില്‍ ഉടനീളം കാണാന്‍ കഴിയും

അഭിനയത്തെ പറ്റി ഒന്നും പറഞ്ഞില്ല . അതല്ലേ മലയാള സിനിമയുടെ കാതല്‍ ?

ആദ്യം നായക കഥാപാത്രത്തെ പറ്റി.മലയാള സിനിമയുടെ ഇന്നത്തെ അവസ്ഥയില്‍ ഏറ്റവും മുകളിലത്തെ രണ്ടു സൂപ്പര്‍താരങ്ങള്ക്കൊഴികെ ബാക്കി എല്ലാ നടന്മാര്‍ക്കും കിട്ടുന്ന ചിത്രങ്ങളില്‍ അഭിനയിച്ചു അത് നന്നായി വരണേ എന്ന് പ്രാര്‍തിക്കാന്‍ ഉള്ള സാഹചര്യമെ ഉള്ളു എന്നാണ് ഞാന്‍ വിശ്വസിക്കുനത്.അത് കൊണ്ട് തന്നെ നായകനായി അഭിനയിച്ചു തുടങ്ങുന്ന ഇന്ദ്രജിത്ത് എന്ന നടന് ചിത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ എത്രത്തോളം കഴിയും എന്ന് അറിയില്ല.എന്നാല്‍ പോലും ഈ വര്‍ഷം ഈ നടന്‍ അഭിനയിച്ച കഥാപാത്രങ്ങളുടെ വ്യത്യസ്തത (നായകന്‍ ,എല്‍സമ്മ,ചേകവര്‍ ,കോളേജ് ഡെയ്സ് ) അദേഹത്തിന് നല്ലൊരു ഭാവി വാഗ്ദാനം ചെയുന്നു എന്നാണ് എനിക്ക് തോന്നുന്നത്.ഈ ചിത്രത്തിലും ഇന്ദ്രജിത്ത് നന്നായി അഭിനയിച്ചിട്ടുണ്ട് എന്നേ പറയാനുള്ളൂ . നായികമാരില്‍ കാതല്‍ സന്ധ്യ തികച്ചും അരോചകം ആയി തോന്നി . റോമയെ പോലെ ഒരു നടി ആയേനെ ഒരു പക്ഷെ കുറച്ചു കൂടി നല്ല ചോയ്സ് . ധന്യ മേരി കുഴപ്പം ഇല്ല എന്ന് തോന്നിക്കുനതിന്റെ ഒരു കാരണം സന്ധ്യ ആണ് . വില്ലന്‍ ഗാങ്ങിലെ പുരുഷ കഥാപാത്രങ്ങള്‍ നന്നായിട്ടുണ്ട് .(പേര് അറിയാത്തതില്‍ ഖേദിക്കുന്നു ).കേസ് അന്വേഷിക്കുന്ന കമ്മി ഷ ണാര്‍ സുധീപ് ഹരിഹരന്‍ (ബിജു മേനോന്‍ ) നന്നായ മറ്റൊരു കഥ പാത്രം ആണ്.സുരാജ് ഈ ചിത്രത്തില്‍ ഷൈന്‍ രാജ് എന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ അവതരിപ്പിക്കുന്നു .(മെഡിക്കല്‍ വിദ്യാര്‍ഥി ആയാലും തട്ട് കട നടത്തുന്നവന്‍ ആയാലും ഈ നടന്റെ ശരീര ഭാഷയും തമാശയും എല്ലാം ഒന്ന് തന്നെ .ഇതിന്റെ ഗുണം ഇനി സുരജിനെ വെച്ച് പടം എടുക്കുമ്പോള്‍ കുറെ തമാശ രംഗങ്ങള്‍ ഒരുമിച്ചു ചിത്രീകരിച്ചു വെച്ചാല്‍ അടുത്ത പടങ്ങളില്‍ ഉപയോഗിക്കാം . കഥാപാത്രം ഒരു പ്രശ്നം അല്ലാലോ !!!!. പണ്ട് ഷക്കീല ചിത്രങ്ങള്‍ ഇങ്ങനെ
ചിത്രീകരിച്ചതായി കേട്ടിട്ടുണ്ട് . :) ).മലയാള സിനിമ ഈ നടന്റെ പുറകെ ഓടുന്നതിന്റെ ഏറ്റവും വലിയ ദുരന്തം ജഗതിയെ പോലുള്ള നടന്‍മാര്‍ ഉപയോഗിക്കപ്പെടുന്നില്ല എന്നതാണ് .(ഈ വര്‍ഷം എല്‍സമ്മ എന്ന ചിത്രത്തില്‍ ഒഴികെ എവിടെയാണ് ജഗതി ഉപയോഗിക്കപ്പെട്ടത് ?)

അപ്പോള്‍ ചുരുക്കത്തില്‍ പറഞ്ഞാല്‍ ?

എപ്പോള്‍ ഉള്ളതില്‍ വെച്ച് ഭേദപ്പെട്ട ചിത്രം. കൃഷ്ണകുമാറിനു ഒരു നല്ല സംവിധായകന്‍ ആകാന്‍ കഴിയേണ്ടതാണ് . പക്ഷെ അതിനായി തന്‍റെ ആദ്യ ചിത്രത്തിലെ പിഴവുകള്‍ മനസിലാക്കി, വരും കാലത്ത് അത് തിരുത്താന്‍ അത്മാര്‍ത്ഥം അയ ഒരു ശ്രമം അദേഹത്തിന്റെ ഭാഗത്ത്‌ നിന്നും വേണ്ടി വരും

7 comments:

  1. Malayaalathinte ippozhathe avasthakku ee chithram bedappettathaanu ennu aadyamaayittanu oraal parayunnathu. palarkkum (fans alla) aa abhipraayam illaayirunnu.
    24 hours enna oru padam nannaayittundathre. Kochiyil ithu vare irangiyittilla. kure naal koodi malayaalathil oru thriller kandathu pole thonniyathaayi kandavar okke vilichu paranju.

    ReplyDelete
  2. പ്രേക്ഷന് ചില കാര്യങ്ങള്‍ വിട്ടുപോയതോ അതോ മനപൂര്‍വം ഒഴിവാക്കിയതോ..
    ഒരാളെ കെട്ടിപ്പൊതിഞ്ഞ്‌ മറവ്‌ ചെയ്യാന്‍ കൊണ്ടുപോകുമ്പോള്‍ ജീവനുണ്ടോ മരിച്ചോ എന്ന് അറിയാന്‍ പോലും പറ്റാത്തത്ര ഭീകരമായ 'മരണാഭിനയം' ഗംഭീരമായി..പ്രത്യേകിച്ചും അവസാനവര്ഷ മെഡിക്കല്‍ വിദ്യാര്ത്ഥി കള്ക്ക്ാ‌ പോലും മനസ്സിലാകാത്തവിധം അഭിനയിക്കണമെങ്കിലുള്ള കാര്യം ആലോചിക്കാനേ വയ്യ.സംഘത്തിലുള്ളവര്‍ ഓരോരുത്തരും വധിക്കപ്പെടാനുള്ള സാഹചര്യം സംവിധായകന്‍ വളരെ നാടകീയമായി ഒരുക്കിയിരിക്കുന്നു. പാതിരാത്രികളില്‍ തനിയെ പോകാന്‍ സംവിധായകന്‍ അവസരം ഉണ്ടാക്കിക്കൊടുത്തതുകൊണ്ട്‌ നായകന്‌ സംഗതികള്‍ വളരെ ഈസിയായി.

    ഒരു ഗാനവും അതിന്റെ വരികള്‍ ശ്രദ്ധിച്ചാലും ചിരിക്കാനുള്ള വകയുണ്ട്‌ "വൈറസ്‌ ഉള്ള ഹാര്ഡ്ട‌ ഡിസ്കുള്ള എന്റെ ലാപ്‌ ടോപ്പില്‍ നീ പെന്‍ ഡ്രൈവ്‌ കുത്തല്ലേ.." എന്നോ മറ്റോ ഒക്കെ കേട്ടെന്നു തോന്നുന്നു... അസഭ്യമല്ല ഉദ്ദേശിച്ചത്‌.. ക്ഷമിക്കണം

    പ്രായോഗികബുദ്ധിയും കുറച്ചുകൂടെ വ്യക്തമായ സന്ദര്ഭണങ്ങളും സൃഷ്ടിച്ച്‌ നല്ല തിരക്കഥയൊരുക്കുവാന്‍ ജി.എന്‍. കൃഷ്ണകുമാറിന്‌ ഭാവിയില്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു

    ReplyDelete
  3. സാദിഖ്‌ , തിരകഥ യിലെ പ്രശ്നങ്ങള്‍ പറയാന്‍ തുടങ്ങിയാല്‍ വേറൊരു പോസ്റ്റ്‌ തന്നെ എഴുതേണ്ടി വരും . ഈ കഴിഞ്ഞ പത്തു ദിവസങ്ങള്‍ക്കുള്ളില്‍ ഞ്ഞാന്‍ കണ്ട ചിത്രങ്ങളില്‍ ഭേദപ്പെട്ട ചിത്രം ആണ് ഇതു എന്ന് പറയുമ്പോള്‍ അതിന്റെ ക്രെഡിറ്റ്‌ ആ പറഞ്ഞ മറ്റു ചിത്രങ്ങള്‍ക്കാണ് . (നമ്മുടെ ഒക്കെ ഗതികേടിനും !!!) പിന്നെ നല്ലൊരു തിരകഥ യുടെ അഭാവം മറ്റു കുറെ നല്ല ഘടകങ്ങളെ എങ്ങനെ നിഷ്പ്രഭം ആക്കും എന്നതിന് ഉദാഹരണം ആണ് ഈ ചിത്രം എന്നാണ് എനിക്ക് തോന്നിയത് .ഒരു പുതു മുഖ സംവിധായകന്റെ ആദ്യ സംരംഭത്തെ പറ്റി പറയുമ്പോള്‍ കുറച്ചു പോസിറ്റീവ് ആയി പറഞ്ഞു എന്ന് മാത്രം (താര തമ്യേനെ പുതിയ ആള്‍ക്കാരെ വെച്ച് പടം ചെയ്യുന്ന ഒരു പുതു മുഖ സംവിധായകന്‍ മലയാള സിനിമ ലോകത്ത് നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ഒരു ഏകദേശ ധാരണ ഉള്ള ആര്‍ക്കും അങ്ങനെയേ കാണാന്‍ കഴിയു എന്നാണ് എന്നിക് തോന്നുന്നത് )
    അവസാന പാരഗ്രാഫില്‍ താങ്കള്‍ പറഞ്ഞ കാര്യങ്ങളോട് പൂര്‍ണ യോജിപ്പ് . അത് തന്നെയാണ് ഞാനും പറയാന്‍ ശ്രമിച്ചത്

    ReplyDelete
  4. ചോദിയ്ക്കാന്‍ മറന്നു . സിനിമ നിരൂപണം എന്ന ബ്ലോഗിലെ വരികളാണല്ലോ കമന്റ്‌ ആയി എഴുതിയിരിക്കുന്നത് :)

    ReplyDelete
  5. Dhanesh kaattoopaadathNovember 27, 2010 at 2:04 PM

    പ്രേക്ഷകാ റിവ്യു കൊള്ളാം...പ്രത്യേകിച്ചും സുരാജിന്റെ കാര്യം :)

    എനിക്ക് തോന്നിയ ചില പൊതുവായ കാര്യങ്ങള്‍ ഒന്ന് കുറിക്കട്ടെ:-

    ഒരു പുതുമയുള്ള കഥ ,ഏറ്റവും മികച്ച രീതിയില്‍ പ്രേക്ഷകനോട് പറയുന്നതിലാണ് എല്ലാ സിനിമയുടെയും, നാടകത്തിന്റെയും വിജയം..അത് ഉദ്ദേശിച്ച രീതിയില്‍ അഭിനേതാക്കള്‍ അഭിനയിച്ചു പ്രതിഫലിപ്പിക്കുമ്പോള്‍ അത് പ്രേക്ഷകന് ഒരു ദ്രശ്യാനുഭാമായി മാറും.
    തിരക്കഥാകൃത്തിന്റെ ജോലി 'കഥ'ഉണ്ടാക്കലല്ല..അയാള്‍ ഒരു കഥ പറച്ചിലുകാരനാണ്..
    കാണുന്നവന്റെ ജിജ്ഞാസ നഷ്ട്ടപെടാതെ,അവന്റെ വികാരങ്ങളെ യഥാസമയം ഉണര്‍ത്തിക്കൊണ്ട് , അവന്റെ സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യാത്ത രീതിയില്‍, അവനെ എല്ലാ തരത്തിലും തൃപ്തിപ്പെടുത്തുന്ന തരത്തില്‍ ഒരു കഥ ഭംഗിയായി പറയുക എന്നതത്രേ അയാളുടെ കര്‍ത്തവ്യം...
    പക്ഷെ എന്തുകൊണ്ടോ ഇപ്പോഴത്തെ ഭൂരിഭാഗം തിരക്കഥാകൃത്തുക്കളും അതില്‍ പകുതി പോലും വിജയിക്കുന്നില്ല ..വ്യക്തമായി പറഞ്ഞാല്‍ അവരതിന് ശ്രമിക്കുന്നില്ല..പ്രേക്ഷകന് ഏറ്റവും മികച്ചത് കൊടുക്കണം എന്ന ആഗ്രഹം തന്നെ അവരില്‍ നിന്നും നഷ്ട്ടമായിരിക്കുന്നു :(

    കാലിക പ്രസക്തിയുള്ള പ്രമേയവും,നല്ല കഥയും കിട്ടിക്കഴിഞ്ഞാല്‍ സിനിമ എടുക്കാമെന്ന് കരുതുന്നത് അറിവില്ലായ്മയാണ് :) (കുറച്ചു നാളുകളായി മലയാളത്തില്‍ ഇറങ്ങുന്ന മോശം ചിത്രങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് മനസ്സിലാകും )
    വിവിധ വികാരങ്ങള്‍ തുടര്‍ച്ചയായി പ്രേക്ഷകന് സമ്മാനിക്കുന്ന ഒരു യന്ത്രമാണ് നല്ല സിനിമ എന്ന് പറയാം..പ്രേക്ഷകന്റെ ഹൃദയത്തെ സ്പര്‍ശിക്കുന്ന ശക്തമായ കഥാപാത്രങ്ങളെ എഴുതിയുണ്ടാക്കുന്നില്ല, വിത്യസ്തതയുള്ള സ്വഭാവ സവിശേഷതകള്‍ കൊടുക്കുന്നില്ല..ഒടുവില്‍ പ്രേക്ഷകന് മുന്പിലെതുന്നത് മാനങ്ങളില്ലാത്ത വെറും പേര് മാത്രമുള്ള കഥാപാത്രങ്ങള്‍.അങ്ങനെ സംഭവിക്കുമ്പോള്‍ പ്രേക്ഷകന്‍ അക്ഷരാര്‍ത്ഥത്തില്‍ വെറും'പ്രേക്ഷകനായി'മാറും.. വെറും കാഴ്ചക്കാരന്‍.സിനിമയില്‍ അവനൊരു പങ്കാളിയാകുന്നില്ല.കണ്മുന്‍പില്‍ കാണുന്നതൊന്നും അവന്റെ മനസ്സിനെ സ്പര്‍ശിക്കില്ല.ആരൊക്കയോ വരുന്നു,ആരൊക്കയോ അടിക്കുന്നു,ആരൊക്കയോ കൊല്ലപ്പെടുന്നു.. പ്രേക്ഷകന് കഥാപാത്രത്തോട് ഒരു അനുകമ്പയോ,താല്‍പ്പര്യമോ തോന്നില്ല,പിന്നെങ്ങനെ അവന്റെ ഭാവിയെക്കുറിച്ച് പ്രേക്ഷകന്‍ ആകുലപ്പെടും..നായകന്‍ അപകടത്തില്‍ നിന്നും കരയകയറണമെന്നോ, അവന്റെ ലക്‌ഷ്യം നിറവേറണമെന്നോ ഒരിക്കലും ആശിക്കില്ല,ഒന്നും തോന്നില്ല.ആ സിനിമയെ അങ്ങനെ കണ്ടു മറന്നു കളയും.

    ReplyDelete
  6. എനിക്ക് തോന്നുന്നത് അധികം പേരും ഇതിനെപ്പറ്റി കൂടുതലായൊന്നും പഠിക്കാന്‍ ശ്രമിക്കുന്നില്ല എന്നാണു.അക്ഷരം എഴുതാനും,കുറച്ചു ഭാവനയും ഉണ്ടെങ്കില്‍ ഇത് ഭംഗിയായി എഴുതാമെന്നാണ് പലരും കരുതുന്നതെന്ന് തോനുന്നു.
    കുറെ നല്ല ഗാനങ്ങള്‍ കേട്ടിട്ടുണ്ട്,എങ്കില്‍ ഒരു ഗാനം ചിട്ടപ്പെടുത്തിക്കളയാം എന്ന് കരുതുന്നത് പോലെ.അങ്ങനെ കരുതുന്നവര്‍ക്കും എന്തെങ്കിലുമൊരു ഗാനം ഉണ്ടാക്കാന്‍ കഴിഞ്ഞെന്നു വരാം..പക്ഷെ അതിന്റെ ഗുണനിലവാരം എത്രത്തോളം ഉണ്ടാകും ?
    പുതിയ പല സിനിമകളും കാണുമ്പോള്‍ എനിക്ക് തോന്നും ഇതിന്റെ അണിയറക്കാര്‍ എന്താണ് ഉദ്ദേശിച്ചിരിക്കുന്നതെന്ന് ?അതവര്‍ക്ക് തന്നെ അറിയില്ല..പിന്നെങ്ങനെ ഞാനറിയും.:)
    നമുക്കിപ്പോ വിശക്കുന്നു..എന്തെങ്കിലും ഉണ്ടാക്കി കഴിക്കാം എന്ന് കരുതുന്നു ,അടുക്കളയില്‍ കയറുന്നു..പക്ഷെ എന്തുണ്ടാക്കണം എന്നറിയില്ല അതുകൊണ്ട് അതെങ്ങനെ ഉണ്ടാക്കണമെന്നുമറിയില്ല ..അപ്പൊ എന്തു ചെയ്യും അവിടെയുള്ള കാണാന്‍ ഭംഗിയുള്ള കുറെ കറി സാധനങ്ങള്‍ എടുത്തു അടുപ്പത് വെച്ച് വേവിക്കുന്നു, തിളപ്പിക്കുന്നു.. എന്തൊക്കയോ ചെയുന്നു..ഒടുവില്‍ എന്തോ വായ്ക്കു രുചിയായി കഴിക്കാന്‍ പറ്റാത്ത ഒരു സംഭവം കിട്ടുന്നു.. വീണ്ടും അല്ലറ ചില്ലറ മാറ്റങ്ങള്‍ വരുത്തി വീണ്ടും ഉണ്ടാക്കുന്നു..അങ്ങനെ ഒരു 10 തവണ ഉണ്ടാക്കുമ്പോള്‍ വായ്ക്കു രുചിയായി എന്തെങ്കിലും കിട്ടിയെന്നും വരാം..ഭാഗ്യത്തിന് ഇരു ഇടിവെട്ട് സാധനം കിട്ടിയെന്നും വരാം :)വേറൊരാള്‍ക്കും വിശക്കുന്നു.ബിരിയാണി ഉണ്ടാക്കി കഴിക്കാം എന്ന് ഉറപ്പിക്കുന്നു.ബിരിയാണി ഉണ്ടാക്കുന്നതിനെ പറ്റി അയാള്‍ക്ക് നല്ല വിവരം ഉണ്ട്.പാചക പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ട്, ഉണ്ടാക്കുന്നത്‌ ടീവിയില്‍ കണ്ടു പഠിച്ചിട്ടുണ്ട്.നല്ല ബിരിയാണി ഉണ്ടാക്കി തരാറുണ്ടായിരുന്ന സുഹൃത്തിനോട്‌ കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കിയിട്ടുണ്ട്,പക്ഷെ ഇതുവരെ ഉണ്ടാക്കിയിട്ടില്ല.അയാള്‍ മൂപ്പില്ലാത്ത കോഴിയെ വാങ്ങുന്നു,നല്ല മസാല വാങ്ങുന്നു,നല്ല അരി വാങ്ങുന്നു..കൃത്യ സമയം ചൂടാക്കുന്നു.സുഹൃത്ത്‌ പറഞ്ഞു തന്ന പൊടിക്കയ്കള്‍ പ്രയോഗിക്കുന്നു ഒടുവില്‍ നല്ലൊരു ബിരിയാണി തന്നെ കിട്ടുന്നു.ചിലവാക്കിയ സമയവും, പണവും, അധ്വാനവും നഷ്ട്ടമാവുന്നില്ല.ഉദ്ദേശിച്ചത് തന്നെ അയാള്‍ക്ക്‌ കിട്ടുന്നു.പ്രതീക്ഷിച്ചതിലും രുചിയോടെ :)
    ബിരിയാണി കഴിക്കണം എന്ന് തോന്നുമ്പോഴൊക്കെ അയാള്‍ക്ക്‌ നല്ല ബിരിയാണി തന്നെ കിട്ടും..
    പലരും സിനിമയെ സമീപിക്കുന്നത് ആദ്യം പറഞ്ഞ പോലെയാണ്.
    തിരക്കഥാ രചനയും ഒരു CRAFT ആണ്.പഠിച്ചു മനസ്സിലാക്കാവുന്ന ഒരു കല..മനസ്സിലാക്കേണ്ട കല..അതിനു വേണ്ടി മെനക്കെടാനും,ബുധിമുട്ടാനും തയ്യാറല്ലാത്ത എഴുതുകാര്‍ക്കെന്തു സംഭവിക്കുമെന്ന് ഊഹിക്കാവുന്നെ ഒള്ളൂ.സിനിമ കാണുന്നവന്റെ മനശാസ്ത്രം മനസ്സിലാക്കാതെ സിനിമയെ സമീപിക്കുന്നത് പ്രേക്ഷകനോട് ചെയ്യുന്ന തെറ്റാണ്.ഓരോ നിമിഷവും പ്രേക്ഷകന്റെ മനസ്സില്‍ എന്തൊക്കെ ചിന്ത വരും,അതെങ്ങോട്ടു സഞ്ചരിക്കും,എന്തെല്ലാം ചോദ്യങ്ങള്‍ ഉണ്ടാകും,എന്തൊക്കെ പ്രതീക്ഷിക്കും,എന്തായിരിക്കും അവന്‍ ഭയപ്പെടുന്നത്, കഥാപാത്രം എന്ത് ചെയ്താലാണവന് ആഹ്ലാദം തോനുന്നത്, കഥാപാത്രം എന്ത് ചെയ്യരുത് എന്നാണു അവനാഗ്രഹിക്കുന്നത്.ഇതൊക്കെ മനസ്സിലാക്കുന്നതിലാണ് വിജയം..
    മലയാള സിനിമയ്ക്ക് വീണ്ടുമൊരു നല്ല കാലം പ്രതീക്ഷിക്കുന്നു...

    ReplyDelete
  7. പ്രേക്ഷകാ....
    ഞാന്‍ പടം കണ്ടപ്പോള്‍ എനിക്ക് ഫീല്‍ ചെയ്ത കാര്യങ്ങള്‍ തന്നെയായിരുന്നു 'നീരൂപണത്തില്‍' വന്നത്, പിന്നെ പ്രത്യേകിച്ച് എന്റെതായിട്ടുള്ള ഒരു ഭാഷ എയുതി ചേര്‍ക്കണ്ട എന്ന് വിചാരിച്ചു അത്രയെ ഉള്ളു.....പുതുമുഖ സംവിധായകന്‍ എന്ന് കരുതി എല്ലാം സഹിക്കാന്‍ പറ്റുമോ എത്രയോ പുതുമുഖ സംവിധായകര്‍ ഇതിനെക്കാള്‍ നല്ല പടങ്ങള്‍ ചെയ്തു Fieldലേക്ക് Enrty ചെയ്തിട്ടുണ്ട്.ഒരു പരുതി വരെ നമുക്ക് സഹിക്കാം..അതിന്‍റെ അപ്പുറം അയാല്‍....!!!!!

    ReplyDelete