Thursday, November 18, 2010

ദി ത്രില്ലര്‍ (The Triller )

എന്താടെ വന്നപാടെ ഇരിക്കാതെ ചുറ്റും പരതി നടക്കുന്നെ?

അണ്ണാ രണ്ടു ത്രില്ലെര്‍ ചിത്രങ്ങള്‍ അടുപ്പിച്ചു കണ്ടാല്‍ അങ്ങനെയാ.മനുഷ്യന്‍ എവിടെ പോയാലും "ഒളിഞ്ഞിരിക്കുന്ന സത്യം " കണ്ടു പിടിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കും.

എന്തുവാടെ നീ പിച്ചും പേയും പറയുന്നേ . ഒളിഞ്ഞിരിക്കുന്ന സത്യമോ? എവിടെ?

അണ്ണാ അങ്ങനാ ബി ഉണ്ണി കൃഷ്ണണന്‍ സര്‍ തന്‍റെ ഏറ്റവും പുതിയ ചിത്രമായ ദി ത്രില്ലര്‍ന്‍റെ തുടക്കത്തില്‍ നായകന്‍ പ്രിത്വിരജിനെ കൊണ്ട് പറയിപ്പിക്കുന്നത്.

ഓഹോ അപ്പോള്‍ അതും കണ്ടു.എങ്ങനെ ഉണ്ടെടെ പടം?

പൊന്നു അണ്ണാ എന്ത് പറയാനാ . അതൊരു ......

ആദ്യം നീ കഥയെ പറ്റി പറ

നിരഞ്ജന്‍ ഐ പി എസ്.അസിസ്റ്റന്റ്‌ കമ്മിഷണര്‍.മലയാള സിനിമയിലെ സുരേഷ് ഗോപി അവതരിപ്പിച്ചു കൈയ്യടി വാങ്ങിയ കഥാപാത്രങ്ങളുടെ എല്ലാ സ്വഭാവവും ഉള്ളയാള്‍.(കുപിതന്‍ ,മേലധികാരികളെ ഗ്വാ ഗ്വാ വിളിക്കല്‍,ഇംഗ്ലീഷ്,സ്റ്റൈല്‍ എന്ന് പറയപ്പെടുന്ന സാധനം,സ്ലോ മോഷന്‍,അനീതിക്കെതിരെ ഒരു വിട്ടു വേഴ്ചയും ഇല്ലാത്ത നയം,എന്തെങ്കിലും പുതുമക്ക് വേണ്ടി ആകണം നായകന്‍റെ റൊമാന്റിക്‌ ജീവിതത്തിനു കുറച്ചു പ്രാധാന്യം കൊടുത്തിട്ടുണ്ട്‌ !!). പ്രമുഖ യുവ റിയല്‍ എസ്റ്റേറ്റ്‌ ബിസ്നെസ്സ്കാരനായ സൈമണ്‍ പാലത്തിങ്കല്‍ ഒരു പാര്‍ട്ടി കഴിഞ്ഞു രണ്ടു ഗുണ്ട സുഹൃത്തുക്കളുമായി (റിയാസ്ഖാന്‍,പുതു മുഖം)വരുന്ന വഴി ഹൈവേയില്‍ വെച്ച് അതിദാരുണമായി കൊല്ലപ്പെടുന്നു.

എടേ ഒരു നിമിഷം ... ഹൈവേ , റിയല്‍ എസ്റ്റേറ്റ്‌ ബിസ്നെസ്സ് , യുവ വ്യവസായി , രണ്ടു ഗുണ്ട സുഹൃത്തുക്കള്‍ , കൊല ...... ഇനി s ആകൃതിയില്‍ ഉള്ള കത്തി കൊണ്ടാണ് കൊല നടന്നത് എന്ന് കൂടി പറയല്ലേ .

ഞാന്‍ പറയുന്നില്ല .പക്ഷെ ചിത്രത്തില്‍ പറയുന്നുണ്ട്. അത് മാത്രമല്ല കൊല്ലനെ കൊണ്ട് കത്രിമം ആയി തൊണ്ടി (കത്തി) ഉണ്ടാക്കിക്കല്‍, അത് മാധ്യമങ്ങള്‍ കണ്ടു പിടിക്കല്‍ , കേരളത്തിന്റെ ക്രിക്കറ്റ്‌ ലീഗ്ല്‍ കേരളത്തിന്റെ ടീം ഉണ്ടാക്കാനുള്ള കടി പിടി,വഴിയെ പോകുന്ന ഗുണ്ടകള്‍ ബൈക്ക് ഇടിച്ചത് കണ്ടു പണി മാറ്റി വെച്ച് വ്യവസായിയുടെ വണ്ടിയുടെ പുറകെ പോയി കുത്തി കൊല്ലുന്ന കഥ . അങ്ങനെ സമകാലീനം എന്ന് പറയാവുന്ന കുറെ സംഭവങ്ങള്‍ ഈ ചിത്രത്തില്‍ നിരത്താന്‍ ശ്രമിച്ചിട്ടുണ്ട്.

എന്നിട്ടോ ...

എന്നിട്ട് എന്തോന്ന് ? രണ്ടര മണികൂര്‍ ഭയങ്കര അന്വേഷണം നടത്തി നായകന്‍ സത്യം കണ്ടു പിടിക്കുന്നു . നമ്മളെ പോകാന്‍ അനുവദിക്കുന്നു . അത്ര തന്നെ. അവസാനം ഒരു മുട്ടന്‍ ക്ലൈമാക്സ്‌ വേറെ

എടേ നീ കാര്യം പറ .

ചുരുക്കമായി പറഞ്ഞാല്‍ ബി ഉണ്ണികൃഷ്ണന്‍ രെന്ജി പണിക്കര്‍ക്ക് പഠിക്കുന്നു,പ്രിത്വിരാജ് സുരേഷ് ഗോപിക്ക് പഠിക്കുന്നു.സമ്പത്ത് എന്ന നടന്‍ സായി കുമാറിന് പഠിക്കുന്നു .ഉപയോഗിച്ചിരിക്കുന്നത് ശ്രീ ബി ഉണ്ണികൃഷ്ണന്‍ petant എടുത്തിട്ടുള്ള ടൈഗര്‍ എന്ന പടത്തിന്റെ template. പോരെ ?

എന്‍റെ അമ്മോ ....

ശ്രീ ഉണ്ണി കൃഷ്ണനോട് എനിക്ക് പറയാനുള്ളത് പ്രിത്വിരാജ് എന്ന നടനെ പോലീസ് വേഷം കേട്ടിക്കുമ്പോള്‍ അതില്‍ എന്തെങ്കിലും പുതുമ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നുണ്ടാകും. അത് നായകനെ ക്ലീന്‍ ഷേവ് ചെയ്ത മുഖവുമായി അവതരിപ്പികുന്നതിലോ.വേറൊരു തരം തൊപ്പി വയിപ്പികുന്നതിലോ ആകരുത്,മറിച്ചു കഥാപാത്രത്തിന്റെ അവതരണത്തിലോ, സ്വഭാവത്തിലോ ,ഒക്കെ ആയിരുന്നെങ്കില്‍ നന്നായേനെ. ഇനി പുതിയ ഒരു template ഉണ്ടാക്കാനുള്ള പ്രാപ്തി ഇല്ല എന്നിരിക്കട്ടെ (അങ്ങനെ ഉള്ളവര്‍ക്കും ജീവിക്കണം അല്ലോ ) മിനിമം വര്‍ഗം എന്ന ചിത്രം ഒരു അഞ്ചു തവണ എങ്കിലും കണ്ടിട്ട്,അതിലെ കഥാപാത്രത്തിന്റെ ചുവടു പിടിച്ചു (ഒരല്‍പം നെഗറ്റീവ് ടച്ച്‌ കൊടുത്തെങ്കിലും) തിരകഥ സൃഷ്ടി നടത്തിയിരുന്നെങ്കില്‍ ഇങ്ങനെ രണ്ടു - രണ്ടര മണികൂര്‍ സ്ലോ മോഷന്‍ ഉം കയറു കെട്ടി ഉള്ള stunt ഉം നിറഞ്ഞ കുറ്റാന്വേഷണം സഹിക്കേണ്ടി വരില്ലായിരുന്നു.പിന്നെ ഒരു കുറ്റാന്വേഷണ ചിത്രം എടുക്കുമ്പോള്‍ കഴിയുമെങ്കില്‍ നായകന്‍റെ പ്രേമം ഇത്യാദി പരിപാടികള്‍ക്ക് അധികം സമയം പാഴാക്കരുത് എന്നാണ് എനിക്ക് തോന്നുനത് .വിജയിച്ച ഏതൊരു പോലീസ് ചിത്രം എടുത്താലും ഏതൊരു പൊതു ഘടകം ആയി കാണാന്‍ കഴിയും.നായകന്‍റെ പ്രണയ ഗാന രംഗങ്ങള്‍ക്കും അത് പോലെയുള്ള രംഗങ്ങള്‍ക്കും ആയിരുന്നു കൂവല്‍ ഏറ്റവും അധികം .കുറ്റം പറയാന്‍ പറ്റില്ല അത്രക്ക് ബോര്‍ ആയിരുന്നു . നായികയെ (കാതെറിന്‍ എന്നോ മറ്റോ ആണെന്ന് തോന്നുന്നു പേര്) കണ്ടപ്പോള്‍ സത്യമായും ഒരു എക്സ്ട്രാ നടിയെ മേക് അപ്പ്‌ ചെയ്തു കൊണ്ട് വന്നത് ആണെന്നെ പറയു . അത്രക്കും ഭയങ്കര അഭിനയം

പിന്നെ സമകാലീന സംഭവങ്ങള്‍ എന്ന് പറഞ്ഞു പത്രത്തില്‍ വന്ന ഒരു മാതിരി പെട്ട എല്ലാ വാര്‍ത്തയും ചിത്രീകരിക്കുമ്പോള്‍ , ഈ പൊതു ജനം എന്ന കഴുതയ്ക്ക് എന്ത് പറഞ്ഞാല്‍ ആണ് ഏല്‍ക്കുക എന്നൊരു മിനിമം ധാരണ എങ്കിലും വേണം . (ഹെല്‍മറ്റ് ഇടാതവനെ പെറ്റി അടിക്കാന്‍ മാത്രം അല്ലല്ലോ പോലീസ് എന്ന ഒറ്റ വാചകത്തിന് കിട്ടുന്ന കൈയടി മാത്രം മതി അത് മനസിലാക്കാന്‍) . എന്ത് കൊണ്ടാണ് ഈ ചിത്രത്തിലെ നീണ്ട , ഇംഗ്ലീഷ് മലയാളം ഡയലോഗ് കള്‍ക്ക് കിട്ടാത്ത കൈയടി ഈ ഒരൊറ്റ വാചകത്തിന് കിട്ടുന്നത് എന്ന് മനസില്‍ ആക്കാത്തത് ആണ് തിരകഥാകൃത്ത് എന്ന നിലയില്‍ ഉണ്ണി കൃഷ്ണന്റെ പരാജയം.

അപ്പോള്‍ സംവിധായകന്‍ എന്ന നിലയിലോ ?

അണ്ണാ താരങ്ങള്‍ ആത്മാര്‍ഥമായി അഭിനയിക്കുക, അണിയറ പ്രവര്‍ത്തകര്‍ അവര്‍ക്ക് പറ്റുന്ന പണി ചെയ്യുക എന്നോകെ പറയുന്നത് ഈ കാലഘടത്തിലെ മലയാള സിനിമയെ പറ്റി ആകുമ്പോള്‍ അതിമോഹം,അത്യാഗ്രഹം എന്നോകെയെ പറയാന്‍ പറ്റു. പിന്നെ വലിയ തെറ്റില്ലാതെ ഷാജി കൈലാസ് ടൈപ്പ് പടങ്ങളില്‍ തിരകഥ എഴുതി ജീവിച്ചു പോന്ന ഈ മനുഷ്യനെ,അദേഹത്തിന്റെ മാടമ്പി എന്ന ലോക ക്ലാസ്സിക്‌ കണ്ടു വിജയിപ്പിച്ച നമ്മളെ ഒക്കെ പറഞ്ഞാല്‍ മതി. അദേഹത്തിന്റെ ഒരു പടം കണ്ടിട്ടും സംവിധാനം അദേഹത്തിന് പറ്റിയ പണിയാണെന്ന് എനിക്ക് തോന്നിയിട്ടില്ല.പ്രസ്തുത കര്‍മം നിര്‍വഹിച്ചു തുടങ്ങിയതിനു ശേഷം അദേഹത്തിന്റെ തിരകഥകളും മോശം ആയി തുടങ്ങി എന്നാണ് എന്‍റെ അഭിപ്രായം .

അപ്പോള്‍ അഭിനയം ?

നായികയുടെ കാര്യം നേരത്തെ പറഞ്ഞല്ലോ . ആവശ്യത്തിനും അനാവശ്യത്തിനും പിന്നെ വെറുതെ സംശയിക്കാനും ഒക്കെ ആയി കുറെ പേരെ നിരത്തിയിട്ടുണ്ട് (ഇതില്‍ ആരു കൊന്നു എന്ന് പറഞ്ഞാലും വലിയ പ്രശ്നം ഒന്നും വരില്ല എന്നത് വേറെ കാര്യം ) ലാലു അലക്സ്‌ , സിദ്ദിക് (rtd),വിജയ രാഘവന്‍ (നായകന്‍റെ അച്ഛന്‍ പഴയ പോലീസ്കാരന്‍ ഒറ്റ സീന്‍ ) അന്തരിച്ച നടന്‍ സുബൈര്‍,ശ്രീ കുമാര്‍ .ഇങ്ങനെ കുറെ പോലീസ് വേഷക്കാര്‍.പിന്നെ മല്ലിക കപൂര്‍ , റിയാസ് ഖാന്‍ ,അങ്ങനെ കുറെ പേര്‍ .ഇവര്‍ക്കാര്‍ക്കും ഈ സിനിമയുമായി കുറെ കാശു വാങ്ങി എന്നതില്‍ കഴിഞ്ഞു ബന്ധം ഒന്നും ഉണ്ടെന്നു തോന്നിയില്ല.തന്‍റെ റോള്‍നോട് നീതി പുലര്‍ത്താന്‍ ശ്രമിക്കുക എങ്കിലും ചെയ്തിട്ടുള്ളത് സമ്പത്ത് എന്ന നടന്‍ മാത്രം ആണെന്നാണ് എനിക്ക് തോന്നുന്നത്.(തിരകഥ ഇല്ലെങ്കില്‍ പാവത്തിന് എന്ത് ചെയ്യാന്‍ പറ്റും !!)

എടേ നീ നായകനെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ ?

അണ്ണാ ശ്രീ പ്രിത്വിരജിനോട് എനിക്ക് പറയാനുള്ളത്.ഒരാളെ ഇടിക്കുമ്പോള്‍ അയാള്‍ (അല്ലെങ്കില്‍ ആളുകള്‍ )പന്ത് പോലെ തെറിച്ചു പോകുന്നത് കാണുന്നവര്‍ക്ക് ഇഷ്ടപ്പെടും എന്നാണ് താങ്കള്‍ കരുതുന്നത് എങ്കില്‍ തെറ്റാണു .തികച്ചും ബോര്‍ ‍ ആണ് പ്രസ്തുത സംഭവം. വേറൊരു നടനെ അനുകരിച്ചല്ല നല്ലൊരു പടം ഉണ്ടാക്കുന്നത് .(താങ്കളുടെ തന്‍റെ നല്ല ചിത്രങ്ങള്‍,വാസ്തവവും , വര്‍ഗ്ഗവും ഒക്കെ പോലെ ഉള്ളവ നോക്കിയാല്‍ മാത്രം അത് മനസിലാകും ) വെറുതെ കല്ലെടുക്കുന്ന തുമ്പി ആകാതിരുന്നാല്‍ താങ്കള്‍ക്ക് ഇനിയും നല്ല ചിത്രങ്ങളുടെ ഭാഗം ആകാന്‍ കഴിഞ്ഞേക്കും. തങ്ങളുടെ ഈ വര്‍ഷത്തെ ഏറ്റവും മോശമായ രണ്ടാമത്തെ ചിത്രം ആണ് ഇതെന്ന് ആണ് എന്‍റെ അഭിപ്രായം .(ഒന്നാം സ്ഥാനം തന്തോന്നിക്ക് തന്നെ ). ഈ ചിത്രം ആദ്യാവസാനം ഒരു പ്രാവശ്യം എങ്കിലും കണ്ടിട്ടുണ്ടെങ്കില്‍ ഒരു പോലെ ഇരിക്കുന്ന കുറെ action രംഗങ്ങള്‍ മനുഷ്യനെ എത്ര ബോര്‍ അടിപ്പിക്കും എന്ന് താങ്കള്‍ക്ക് മനസിലാകും.തങ്ങളോടു ആകെയുള്ള ഒരപേക്ഷ താങ്കള്‍ ഒരു അഭിനേതാവ് എന്ന നിലയില്‍ അല്ലാതെ ചിത്രത്തില്‍ ഇടപെടുന്നു എങ്കില്‍ ദയവായി അത് നിര്‍ത്തുക. ഇനി ഇടപെടുന്നില്ല എങ്കില്‍ ദയവായി ഇടപെട്ടു തുടങ്ങുക.

നീ ഇങ്ങനെ പോയാല്‍ ഇല്ല ഫാന്‍സ്‌കാരുടെ കൈയില്‍ നിന്നും മേടിക്കും.

പിന്നെ അല്ലാതെ എന്ത് പറയാനാ അണ്ണാ . ഗാനങ്ങള്‍ ശരാശരിയിലും താഴെയാണ്.ഇത്തരം ചിത്രങ്ങളില്‍ ഗാനരംഗങ്ങള്‍ വേണോ എന്ന ചോദ്യം വേറെ .പിന്നെ നായകന്‍ എല്ലാ തല്ലും തുടങ്ങുന്നത് കൂളിംഗ്‌ ഗ്ലാസും വെച്ചാണ്‌ .പിന്നെ സ്ലോ മോഷന്‍ ഇല്‍ സംഗതി എടുക്കും.ഇതു എത്ര പ്രാവശ്യം കാണണം !!!ഇനി ഈ ചിത്രത്തെ കുറിച്ച് ഒരൊറ്റ കാര്യം കൂടി പറഞ്ഞോട്ടെ . ക്ലൈമാക്സില്‍ നമുക്ക് മനസിലാകുന്നത് കൊല്ലപ്പെട്ട സൈമണ്‍ പാലത്തിങ്കല്‍ കൊല്ലപെട്ട രാത്രിയില്‍ , ഹൈവേയിലൂടെ നാട്ടുകാരുടെ കൈയില്‍ നിന്നും റിലേ ആയി കുത്തുകള്‍ വാങ്ങിക്കൊണ്ടു യാത്ര ചെയ്യുക ആയിരുന്നു.പക്ഷെ മരണ കാരണമായ ആ ഒരേ ഒരു കുത്ത് കുത്തിയതാര് ? അതാണ് ചോദ്യം.അതിനുള്ള ഉത്തരമാണ് ഈ ചിത്രത്തിന്റെ ക്ലൈമാക്സ്‌. ഒരല്‍പം ബോധം ഉള്ളവന് ആദ്യത്തെ പതിനഞ്ചു മിനിട്ട് കഴിയുമ്പോള്‍ സംഗതി കിട്ടും .

അപ്പോള്‍ ചുരുക്കത്തില്‍ പറഞ്ഞാല്‍

ഒന്നുകില്‍ ബി ഉണ്ണികൃഷ്ണന് ബോധം വേണം , ഇല്ലെങ്കില്‍ പ്രിത്വിരാജിനു തിരിച്ചറിവ് വേണം. ഇതൊന്നുംമില്ലെങ്കില്‍ മലയാളീ പ്രേക്ഷകന് തലച്ചോറ് വേണം ഇതൊന്നും ഇല്ലെങ്കില്‍ ഇനിയും ഇങ്ങനെ ത്രില്‍ അടിക്കേണ്ടി വരും മലയാള സിനിമ

13 comments:

 1. റിവ്യൂ നന്നായി !! പക്ഷെ ഇങ്ങനെ ഉള്ള വിമര്‍ശനങ്ങള്‍ ഒന്നും ബി. ഉണ്ണികൃഷ്ണന്‍ എന്ന സംവിധായക പ്രതിഭ കാണാന്‍ ഇട വരുന്നില്ലല്ലോ. അദ്ദേഹം കാണുന്നതും കേള്‍ക്കുന്നതും ചാനലുകാരുടെ അര്‍ത്ഥമില്ലാത്ത പുകഴ്ത്തലുകളും കുറെ മൂട് താങ്ങികളുടെ ജയ് വിളികളും അല്ലെ? പിന്നെ എങ്ങനെ വീണ്ടു വിചാരം ഉണ്ടാവും? അത് കൊണ്ട്, ഇത് പോലെ ഉള്ള ത്രില്ലറുകള്‍ ഇനിയും പ്രതീക്ഷിക്കാം !!

  ReplyDelete
 2. ഹോ....ഭയങ്കര മഴ കാരണം കേരിപ്പോയതാ മാഷേ...

  മഴ കൊള്ളുന്നത് എത്രയോ ഭേദം എന്ന് തോന്നിപ്പോയി...
  ഈ തോക്ക് എന്ന സാധനം കൊണ്ട് ഒരു പ്രയോജനവും ഇല്ല എന്ന് മനസിലായി.
  "bloody damn daring " ആയ ഒരാള്‍ നെറ്റിയില്‍ വെച്ച് കൊടുത്താലും ഈ ഐറ്റം പൊട്ടില്ല..കഷ്ടം.
  ചുറ്റും കാക്ക തൊള്ളായിരം പേര് തോക്കുമായി നിന്നാലും നായകന് വേദി കൊള്ളില്ല..എന്താണാവോ ഈ "bloody damn daring "??

  പിന്നെ പ്രിത്വിരാജ് ഇട്ട ഷര്‍ട്ടുകള്‍ എല്ലാം നന്നായിരുന്നു...ഹിഹി...
  സമ്പത്തിന്റെ ശബ്ദവും...പുള്ളിക്ക് മലയാളത്തില്‍ രാശി ഇല്ലല്ലോ എന്നാണു വിഷമം.

  കുത്തി തിരുകിയ പോലെയുള്ള രണ്ട് പാട്ടുകളും...
  റൊമാന്‍സ് എന്ന പേരില്‍ കാട്ടിയ കാല്‍ മണിക്കൂര്‍ സീനുകളും കണ്ടപ്പോള്‍ പൂര്‍ത്തിയായി..

  പോന്നു ഉണ്ണികൃഷ്ണന്‍ സാറേ...ഒരല്‍പം കൂടി ദയവു കാട്ടണം..
  വിനയനെ ഫീല്‍ഡ് ഔട്ട്‌ ആക്കിത്തന്നു എന്ന ഒറ്റ കാരണത്താല്‍..
  ഇത്തവണ വെറുതെ വിടുന്നു.
  ഇനി മേലാല്‍...

  ReplyDelete
 3. പ്രിയ പ്രേക്ഷകന്‍,
  ഈ അടുത്ത കാലത്തായി താങ്കള്‍ എഴുതിയ നല്ലൊരു നിരൂപണം.you have done a good job,ഇത് പോലെ സത്യസന്ധമായി നിരൂപണം എഴുതുക.ഫാന്‍സിന്റെ ഒരുപാട് കുത്ത് വാക്കുകള്‍ കേള്‍ക്കാം അതൊന്നും സാരമാക്കരുത്..ഒരു പുതുമയുമില്ലാത്ത ഒരേ അച്ചില്‍ വാര്‍ത്ത പടങ്ങള്‍ കണ്ടു നമ്മള്‍ സഹിക്കണം അതാണ് നമ്മുടെ മലയാളികളുടെ വിധി...എത്ര പടങ്ങളില്‍ കണ്ടു ഇതേപോലുള്ള പോലീസ്‌ വേഷങ്ങള്‍ എന്നാണാവോ ഇവനൊക്കെ പഠിക്കുക....

  ReplyDelete
 4. ഒരു director ടെ capacity അറിയാന്‍ അയാളുടെ ഒന്നോ രണ്ടോ പടങള്‍ കണ്‍ടാല്‍ പോരേ?

  ഉണ്ണിക്ക്ര്ഷണന്റെ നിര്‍ബന്ധത്തിനു പ്രിത്വിരാജ് വഴങിക്കൊടുത്തതായിരിക്കണം. Industry യില്‍ പിടിച്ചു നില്‍ക്ക്കാന്‍ politics ന്റെ ഭഗമായാലേ പറ്റൂ എന്നു തോന്നിക്കാണും.

  പക്ഷെ ഇവരൊക്കെ മലയാളി പ്രേക്ഷകനെ വെറും കൂതറ ആയി ആണു കാണുന്നതു എന്നു തൊന്നും ചിലപ്പോഴൊക്കെ..
  അല്ലെങ്കില്‍ എങിനെ വീണ്‍റ്റും വീണ്‍റ്റും ഇത്തരം ചവരുകള്‍ ഇറക്കാന്‍ ധ്യരയം വരും?

  "wow.. great movie" .. "you did great" എന്നൊക്കെ പറഞു അഭിനന്ദിക്കുന്നവരെ മാത്രമല്ലെ അവര്‍ക്കു നെരിട്ടു കാണാന്‍ പറ്റൂ..

  ReplyDelete
 5. അപ്പൊ അതും വെടി തീര്‍ന്നു അല്ലെ? എന്നാലും ഫാന്‍സ്‌ മത്സരിച്ചു ജയിപ്പിച്ചു കൊടുക്കുമായിരിക്കും :))

  ReplyDelete
 6. "അല്പന് അര്ത്ഥം കിട്ടിയാല് അര്ദ്ധരാത്രിയിലും കുടപിടിക്കും" അന്‍‌ജാതെയ്ക്ക് ശേഷം നരേന്‍ എന്ന നടനെ ഒരു നല്ല ചിത്രത്തിലും കണ്ടില്ല ... നല്ല അഭിനയ ശേഷിയുള്ള ഇതു പോലുള്ള ചെറുപ്പക്കാര്‍ക്ക് എന്താണാവോ അവസരങ്ങള്‍ കിട്ടാത്തത് !

  ReplyDelete
 7. സിദ്ദിക് , എല്ലാ ചിത്രങ്ങളെ കുറിച്ചുള്ള അഭിപ്രായവും സത്യസന്ധമായി ആണ് എഴുതുന്നത്‌ എന്നാണ് വിശ്വാസം :)
  ഞാന്‍ , പടം പൊട്ടുമോ ഇല്ലയോ എന്നൊന്നും എനിക്ക് അറിയില്ല .എനിക്ക് ഇഷ്ടപ്പെട്ടില്ല അത്ര മാത്രം

  ReplyDelete
 8. സുരേഷ്ഗോപിയുടെ പോലീസിനെ വെല്ലാന്‍ ഈ യുവ സൂപ്പര്‍ (?) താരത്തിന് ആവുമോ എന്നുള്ള ചോദ്യത്തിന് ഉത്തരം കിട്ടി ആല്ലേ?.അപ്പോള്‍ ക്രിസ്മസ് റിലീസ്‌,മറ്റേ സൂപ്പറുകളുടെ പടം നോക്കിയിരിക്കാം.അതെന്താവോ ആവോ?

  ReplyDelete
 9. കേരളപോലീസ് ഈ പടം കണ്ടിട്ടെങ്കിലും, മറ്റേ കേസിലെ പ്രതികളെ പിടിച്ചാല്‍ മതിയായിരുന്നു.....

  ReplyDelete
 10. "ഒന്നുകില്‍ ബി ഉണ്ണികൃഷ്ണന് ബോധം വേണം , ഇല്ലെങ്കില്‍ പ്രിത്വിരാജിനു തിരിച്ചറിവ് വേണം. ഇതൊന്നുംമില്ലെങ്കില്‍ മലയാളീ പ്രേക്ഷകന് തലച്ചോറ് വേണം ഇതൊന്നും ഇല്ലെങ്കില്‍ ഇനിയും ഇങ്ങനെ ത്രില്‍ അടിക്കേണ്ടി വരും മലയാള സിനിമ"

  അണ്ണാ ഉമ്മ ഉമ്മാ......നിന്നെ കെട്ടിപ്പിടിച്ച് ഒരായിരം ഉമ്മ!!!!

  പ്രഥിരാജിനെ പോട്ടെ, വലിയ ഗീര്‍വാണമടിക്കുന്ന ആ ബി ഉണ്ണികൃഷ്ണന്റെ വായില്‍ ചകിരിച്ചോറ് നിറക്കണം..കുപ്പിയും പാട്ടയും പെറുക്കി വില്‍ക്കുന്നതായിരിക്കും അദ്ദേഹത്തിനു ഇമ്മാതിരി പടങ്ങള്‍ ചെയ്യുന്നതിനേക്കാള്‍ അന്തസ്സുള്ള പണി.

  ReplyDelete
 11. Super review...Especially avasaanathe aa comment kalaki!

  ReplyDelete
 12. അല്ല ഒരു സംശയം... വര്‍ഗം ദേവാസുരത്തിന്റെ ഒരു remake മാത്രമല്ലേ? പടം കണ്ടപ്പോള്‍ എനിക്ക് തോന്നിയതാണ്.

  പിന്നെ വാസ്തവം, അത് മലയാളത്തിലെ എക്കാലത്തെയും ടോപ്‌ ക്ലാസ് സിനിമകളില്‍ ഒന്നായിട്ടാണ് *ഞാന്‍* കരുതുന്നത്. കുറവുകള്‍ ഇല്ലെന്നല്ല; എന്നാല്‍ ഇത്രയും മനോഹരമായ ഒരു ഒറിജിനല്‍ പ്ലോട്ട് എത്ര മലയാള ചിത്രങ്ങള്‍ക്ക് അവകാശപ്പെടാന്‍ പറ്റും? ഒരു അദ്വൈതമോ ഒരു മണിച്ചിത്രത്താഴോ ഒക്കെ പന്തീരാണ്ടു കാലം കൂടുമ്പോള്‍ അല്ലേ ഉണ്ടാകുന്നത്? ആ മന്ത്രിയുടെ അടുക്കല്‍ നിന്നും റിയല്‍ എസ്റ്റെറ്റ് കമ്പനി ഉടമയുടെ പക്ഷത്തേക്ക് നായകന്‍ മലക്കം മറിയുന്നത് പോലെ ഉള്ള മനോഹരമായ dramatic ആയ രംഗങ്ങള്‍ വിദേശ ചിത്രങ്ങളില്‍ കണ്ടിട്ട് മലയാളത്തില്‍ കാണാന്‍ കൊതിച്ചിട്ടുണ്ട്. ബാബു നനര്‍ദ്ദനന്‍ ഒരു നല്ല തിരക്കഥാകൃത്താണ്, പക്ഷെ, സംഭാഷണങ്ങളുടെ കാര്യത്തില്‍ അത്ര പോര. എന്ന് വെച്ചാല്‍ മോശം അല്ല, എന്നാലും ലോഹി, എം.ടി., ടി. ദാമോദരന്‍ തുടങ്ങിയവരുടെ ഗ്രൂപ്പില്‍ ചേരാന്‍ ഒന്നുരണ്ടടി കൂടെ മുന്നോട്ട് വരണം.

  ബി. ഉണ്ണി: "സ്മാര്‍ട്ട്‌ സിറ്റി"-യില്‍ മനോജ്‌ കെ ജയന്‍റെ കഥാപാത്രത്തെ കൊല്ലാന്‍ അയാളുടെ ഭാര്യ തന്നെ നായകനോട് പറയുന്ന രംഗം final confrontation-ന്‍റെ സമയത്ത് ഒരു ഫ്ലാഷ്ബാക്കിലൂടെ കാണിച്ചിരുന്നെങ്കില്‍ എത്ര നന്നായേനെ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. "മാടമ്പി" ആകട്ടെ, ഗജകൂതറ പടവും. ഭാഗ്യത്തിന് പരുന്ത് കണ്ടില്ല. ഈ പണി അങ്ങേര്‍ക്ക് പറഞ്ഞിട്ടേ ഉള്ളതല്ല എന്ന് തോന്നുന്നു. (പിന്നെ വേറൊരു കോമഡി: പടം ഇറങ്ങിയ ഉടനെ "കിട്ക്കന്‍" എന്ന് പറഞ്ഞു റിവ്യൂ എഴുതിയ വെബ്‌ദുനിയ ഒരാഴ്ച കഴിഞ്ഞപ്പോ ദേ പടം പൊട്ടി എന്ന് എഴുതിയിരിക്കുന്നു.)

  ReplyDelete
 13. വര്‍ഗം എന്നത് ഒരു മഹത്തായ ചിത്രം ആണെന്നല്ല പറയാന്‍ ശ്രമിച്ചത് . അങ്ങനെ തോന്നിയെങ്കില്‍ ഖേദിക്കുന്നു . ആ ചിത്രത്തിലെ പ്രിത്വിരാജ് അഭിനയിച്ച കഥാപാത്രത്തെ പോലെ കുറച്ചു നെഗറ്റീവ് shade ഉള്ള ഒരു കഥാപാത്രമായി അവതരിപ്പിച്ചിരുന്നെങ്കില്‍ ഇതിലും ഭേദവും വ്യത്യസ്ടവും ആയേനെ എന്നാണ് പറയാന്‍ ശ്രമിച്ചത്

  ReplyDelete