നമസ്കാരം ഡോക്ടര്‍
ഇതാര് പ്രേക്ഷകനോ ? വരണം വരണം കുറെയായല്ലോ കണ്ടിട് . എന്താ അകെ ഒരു ക്ഷീണം പോലെ .
ഡോക്ടര്‍ സത്യം പറയണം . എന്നെ കണ്ടിട്ട് വല്ല കുഴപ്പവും തോന്നുന്നുണ്ടോ ?
ഇതെന്താ ഇങ്ങേര്‍ ഒരുമാതിരി മണി ചിത്ര താഴിലെ പപ്പുവിനെ പോലെ ? ഞാനൊരു പാവം മന ശാസ്ട്രന്ജന്‍ മാത്രം അല്ലെടെ ? നീ എന്നെ കേറി സണ്ണി ജോസഫ് ആക്കാതെ .
അത് കൊണ്ട് തന്നെയാ എങ്ങോട്ട് വന്നത് ഇന്നലെ രാത്രി മുതല്‍ എന്റെ സമനില ആകെ തെറ്റുന്നത് പോലെ ഒരു തോന്നല്‍ . ഡോക്ടര്‍ എങ്ങനെ എങ്കിലും എന്നെ ഒന്ന് സഹായിക്കണം.
ഓഹോ ശരി പെട്ടന്നിങ്ങനെ തോന്നാന്‍ ? ഇതു പൊതുവേ ഈ ജീവിത ശൈലീ രോഗങ്ങള്‍ എന്നൊക്കെ പറയുന്ന പോലെ മലയാള സിനിമ മാത്രം കാണുന്നവരില്‍ കാണപ്പെടുന്ന ഒരു രോഗമാണ് . ഏറ്റവും എളുപ്പം ഉള്ള ചികിത്സ മാസത്തില്‍ ഒന്നോ രണ്ടോ അന്യ ഭാഷാ ചിത്രങ്ങള്‍ കാണുക എന്നതാണ്. പക്ഷെ എത്ര മോശമായ അവസ്ഥയില്‍ ഒരു രോഗി ആദ്യമാണ് . അങ്ങനെ വരാന്‍ .......ആലോചിച്ചിട്ട് ഒന്നും കിട്ടുന്നില്ലല്ലോ ?
പോന്നു ഡോക്റെരെ ഈ ആഴ്ച കണ്ടത് നാലു മലയാള പടം .അതില്‍ മൂന്നെണ്ണം ഒടുക്കത്തെ സസ്പെന്‍സ് ത്രില്ലെര്‍ . ഹോളി ഡെയ്സ് , ത്രില്ലെര്‍ ,കന്യാകുമാരി എക്സ്പ്രസ്സ് .ഇനി ഒന്ന് കൂടി കാണാന്‍ ഉണ്ട് അതും സസ്പെന്‍സ് ത്രില്ലെര്‍ ആണെന്ന് കേട്ടു. അത് കൂടി ഞാന്‍ തങ്ങുമോ ഡോക്ടര്‍?
അത് തന്റെ മനക്കട്ടി പോലിരിക്കും. എന്നാലും താന്‍ ആളു കൊള്ളാമല്ലോ . സ്വന്തമായി ഒരു ബ്ലോഗ് ഉണ്ടെന്നു കരുതി .... എടോ ഈ സുരേഷ് ഗോപിയും , സംവിധായകന്‍ ടി എസ് സുരേഷ് ബാബുവിനെയും എന്നൊക്കെ പറഞ്ഞാല്‍ ഇന്നത്തെ കാലത്ത് ഒറ്റയ്ക്ക് ഒറ്റയ്ക്ക് തന്നെ നാട്ടുകാര്‍ക്ക് പേടിയാണ് . അപ്പോള്‍ അവര്‍ ഒരുമിക്കുന്ന ഒരു ചിത്രത്തിന് സധൈര്യം കേറുക എന്നൊക്കെ പറഞ്ഞാല്‍ .....
കന്യാകുമാരി എക്സ്പ്രസ്സ് എന്ന ചിത്രത്തിന്റെ സംവിധായകന്‍ സുരേഷ് ബാബു മലയാള സിനിമയുടെ ഏറ്റവും നല്ല കാലത്ത് അടിപതറാതെ കൂറ പടങ്ങള്‍ സൃഷ്ടിച്ചു വിട്ട ഒരാള്‍ ആണെന്നാണ് എന്റെ അഭിപ്രായം . പിന്നെ ഇതിന്റെ തിരകഥകൃത്ത് ശ്രീ ഡെന്നിസ് ജോസഫ് ആകട്ടെ മര്യാദക്ക് തിരകഥ എഴുതിയിരുന്ന ഒരാള്‍ (കോപ്പി അടി ആണെങ്ങില്‍ കൂടി ) സംവിധാനത്തിലേക്ക് തിരിഞ്ഞു നശിക്കുന്നതിനു തുടക്കം കുറിച്ച വ്യക്തിയും.കയറുന്നതിനു തൊട്ടു മുന്‍പാണ് തിരകഥ ഡെന്നിസ് ജോസഫ് ആണെന്ന് അറിയുന്നത് . ജന്മനാ ഒരു ശുഭാപ്തി വിശ്വാസി അയ എനിക്ക് ഒരല്‍പം പ്രതീക്ഷ തോന്നി എന്നത് തെറ്റാണോ ഡോക്ടര്‍?
എടോ എല്ലാത്തിനും ഒരു പരിധി വേണം . ശുഭ പ്രതീക്ഷ ഒക്കെ നല്ലത് തന്നെ . പക്ഷെ മലയാള സിനിമ , സുരേഷ് ബാബു , സുരേഷ് ഗോപി ........ ഇതിന്റെ പേര് ശുഭ പ്രതീക്ഷ എന്നല്ല അഹങ്കാരം എന്നാണു . അതിരിക്കട്ടെ ബാക്കി പറ .
ഈ ചിത്രത്തില്‍ അഭിനയിക്കുന്നവര്‍ സുരേഷ് ഗോപി,ബാബു ആന്റണി,ജഗതി,സരയു,ഷാനവാസ് .. അങ്ങനെ കുറെ പേര്‍. പേരെഴുതി കനിക്കുനത് പോലും പഴയ ഒരു നരച്ച രീതിയില്‍ . (സൂപ്പര്‍ സ്റ്റാര്‍ ഭരത് സുരേഷ് ഗോപി ഇന്‍ ആന്‍ഡ് ആസ് ......, action കിംഗ് ബാബു ആന്റണി ആന്‍ഡ് ടീം ആയ ഒരു ലൈന്‍ ശരി അതും സഹിച്ചു.കഥ തുടങ്ങുമ്പോള്‍ രത്ന വ്യാപാരിയായ സത്താറാം സേട്ടിന്റെ (ഷാനവാസ് ) മകളെ (സരയു) ഒരു സംഘം തട്ടി കൊണ്ട് പോകുന്നു.റാന്‍സം ഇരുപത്തി അഞ്ചു കോടി വിലയുള്ള രത്നങ്ങള്‍.മുഖ്യമന്ത്രി (ജഗതി ) തലത്തിലാണ് എന്ത് ചെയണം എന്ന് ആലോചിക്കുന്നത് !!! അത് കൊണ്ട് കൊടുക്കാന്‍ ഒരാളെ ഉള്ളു എന്ന് മുഖ്യന്‍ ഉയര്‍ന്ന പോലീസെ ഉദ്യോഗസ്ഥന്‍ അയ ഭീമന്‍ രഘുനോട് പറയുന്നു .(ഭീമന്‍ രഘു കോമഡി കച്ചവടം തുടങ്ങിയതിനു ശേഷം വേലുത്തമ്പി ദളവ ആയി അഭിനയിച്ചാലും കുറച്ചു കോമഡി ടച്ച് കൊടുത്തേ ചെയുക ഉള്ളു .നമ്മുടെ ഭാഗ്യം !!). ദാ വരുന്നു മോഹന്‍ ശങ്കര്‍.(സുരേഷ് ഗോപി ).അദേഹം ജാതിയില്‍ ആശാരി ആണ് ആ പണി അറിയുകയും ചെയ്യാം (ഇതും സിനിമയും ആയി എന്ത് ബന്ധം എന്ന് ചോദിച്ചാല്‍ വിനയനോ,സുരേഷ് ബാബുവിനോ നല്ല സിനിമയുമായുള്ള ബന്ധം തന്നെ എന്ന് മാത്രമേ പറയാനുള്ളൂ ).(കൂട്ടത്തില്‍ ഒന്ന് പറഞ്ഞോട്ടെ ഷാനവാസിനെ മേക്ക് അപ്പ് ചെയ്ത മഹാനു ഒരു രണ്ടു ഓസ്കാര്‍ എങ്കിലും കൊടുക്കാവുന്നതാണ്. അത്രക്ക് കിടിലം )
മോഹന്‍ ശങ്കര്‍ കേരള എക്സ്പ്രസ്സ് എന്നാണ് പോലും അറിയപ്പെടുന്നത് !! അദേഹം വരുന്നു രണ്ടു തമാശ പറയുന്നു .ദൌത്യം ഏറ്റെടുക്കുന്നു . ഇരുപത്തി അഞ്ചു കോടിയുടെ രത്നങ്ങള്‍ ഒരു ഫ്ലാസ്കില്‍ ആക്കി തൂക്കിയിട്ടു പോകുന്നു .വില്ലന്‍ കൊറേ നേരം അവിടെ വരൂ ഇവിടെ വരൂ എന്ന് പറഞ്ഞു നായകനെ ഓടിക്കുന്നു . (വണ്ടിയുടെ കാറ്റു കുത്തി കളഞ്ഞിട്ടാണ് പറയുന്നത് so അക്ഷരര്ധത്തില്‍ ഓടിക്കുന്നു !!! നായകന് ഒരു ഓട്ടോ പിടിക്കാന്‍ തോന്നാത്തത് ഭാഗ്യം !!). അവസാനം ഒരു ബസില്‍ കേറ്റി കുറെ നേരം ഇരുത്തി, തലക്കടിച്ചു ബോധം കെടുത്തി രത്നങ്ങള്‍മായി പോകുന്നു. സരയുനെ തട്ടി ബോധം കേട്ടു കിടക്കുന്ന നായകന്റെ അടുത്ത് റോഡ് സൈഡ്ല്‍ ചവറു കളയുന്നത് പോലെ നിക്ഷേപിക്കുന്നു.എല്ലാവരും മോഹന്‍ ശങ്കറെ പഴിക്കുന്നു .അദേഹം ലീവ് എടുത്തു കന്യാകുമാരിയിലേക്ക് പോകുന്നു . (അവിടെ ക്ഷേത്രങ്ങളെ പറ്റി ഒരു റിസര്‍ച്ച് ചെയ്യാനാണ് പോകുന്നത് . ഒരു ക്യാമറ യും ആയി കുറെ ക്ഷേത്രങ്ങളുടെ പടം എടുക്കുനതാണ് റിസര്‍ച്ച് !!!) .ഇതിനിടെ മോഹന്‍ ശങ്കര്‍ന്റെ കുടുംബത്തെ വില്ലന്മാര്‍ ലോറി കേറ്റി കൊന്നത് ആണെന്ന് കാണിക്കുന്നുണ്ട് . (കൊന്നത് ഇപ്പോളത്തെ വില്ലന്മാര്‍ ഒക്കെ തന്നെ) .ഇദേഹം എത്തേണ്ട താമസം കന്യാകുമാരിയില്‍ ഈ വില്ലന്മാര്‍ ഓരോരുത്തരായി കൊല്ലപ്പെടുന്നു .എല്ലാവര്ക്കും ഇങ്ങേരെ സംശയം.ഇന്റെര്‍വെല്‍ ആകുമ്പോള്‍ ബാബു ആന്റണി helicopter ല്‍ വന്നിറങ്ങുന്നു .(കാറ്റു, പൊടി ആക്കെ ബഹളം ) രഞ്ജന്‍ തോമസ് എന്ന അദേഹം ആണത്രെ പ്രധാന വില്ലന്‍.പിന്നെ എന്തൊക്കെയോ സംഭവിക്കുന്നു . ഏതൊക്കെയോ കഥ പത്രങ്ങള്‍ പരസ്പരം ഗ്വാ ഗ്വാ വിളിക്കുന്നു.എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും പക വീടുന്നു . ജഗതി ഒക്കെ വില്ലനായി മാറുന്നു. അവസാനം കുറെ ഭയങ്കര വാചകങ്ങള്‍ പറഞ്ഞു സുരേഷ് ഗോപി ബാബു ആന്റണിയെ തട്ടുന്നു.
ഡോക്ടര്‍ ഡോക്ടര്‍ ......
ഹോ വല്ലാത്ത ക്ഷീണം .. ഒന്ന് മയങ്ങി പോയി . നീ എവിടെയാ പറഞ്ഞു നിര്‍ത്തിയെ ? രത്നങ്ങള്‍ റാന്‍സം ... പിന്നെ സുരേഷ് ഗോപി എപ്പോളാ വരുന്നേ ?
അത് ശരി ഇത്രയും കേട്ടപ്പോളെ ഉറങ്ങി എങ്കില്‍ ഈ പടം മുഴുവന്‍ കണ്ട (കഷ്ടപ്പെട്ട് കണ്ട എന്ന് വായിക്കുക ) എന്നിക് ഒരു അവാര്‍ഡ് തരേണ്ടേ? ഇനി കാര്യമായിട്ട് പറഞ്ഞാല്‍ പോലീസ് വേഷത്തില്‍ സുരേഷ് ഗോപിക്ക് ഇപ്പോളും ഒരു കുഴപ്പവും ഇല്ല എന്നാണ് എനിക്ക് തോന്നിയത് .സാധാരണ പടങ്ങളില്‍ ഈ നടനെ കാണുമ്പോള്‍ തോന്നാറുള്ള വൃത്തികേടുകള്‍ പോലീസ് വേഷത്തില്‍ ഈ നടനെ കാണുമ്പോള്‍ തീരെ തോന്നുന്നില്ല .വര്‍ഷത്തില്‍ ഒരു രണ്‍ജി പണിക്കര്‍ ,ഷാജി,സുരേഷ് ഗോപി,തീപ്പൊരി പടം എങ്കിലും വന്നെങ്കില്‍ എന്ന് ആശിച്ചു പോകുന്നു .(വ്യക്തിപരമായി കമ്മിഷണര്‍ മുതല്‍ ഭരത് ചന്ദ്രന്‍ വരെയുള്ള ചിത്രങ്ങള്‍ എന്നികിഷ്ടം ആണ് ഒരു Tiger വരെ സഹിക്കാനും സന്തോഷം).പിന്നെ സുരേഷ് ഗോപി ഇതില്‍ ഒരു പട്ടു പാടിയിട്ടുണ്ട് എന്നാണ് എഴുതി കാണിച്ചത് . ഞാന്‍ ഉദേശിക്കുന്ന പട്ടാനെങ്കില്‍ (ചിത്രത്തില്‍ കാണിക്കുന്ന ഒന്ന് ) കുഴപ്പം ഇല്ലാതെ ഒപ്പിച്ചിട്ടുണ്ട് എന്ന് പറയേണ്ടി വരും .ചെലവു കുറയ്ക്കാന്‍ ചെയ്തത് ആകാനാണ് വഴി .ഹന്നാ എന്ന് പറയുന്ന മര്‍മ്മ പ്രധാനമായ (എന്തോന്ന് മര്‍മ്മം !!) കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടിയെ പറ്റി ഒന്നും പറയുന്നില്ല .വേറെ ആരെയും കിട്ടിയില്ലേ എന്നൊരു ചോദ്യം മാത്രം മാന്യതയുടെ പരിധിക്കുള്ളില്‍ നിന്നും ചോദിക്കുന്നു .അപ്പോള്‍ ഡോക്ടര്‍ ഇനി ചികിത്സ ? അതിനെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ
അതിപ്പോള്‍ നീ ഈ പണി ഇവിടം കൊണ്ട് നിര്‍ത്തുക ആണോ?
ഛെ ഒരിക്കലും ഇല്ല......എന്തെ കോടാനു കോടി വായനക്കാര്‍.. അവരെ ഞാന്‍ എങ്ങനെ നിരാശര്‍ ആക്കും ഡോക്ടര്‍?
അപ്പോള്‍ നന്നാകില്ല എന്ന് തന്നെ . ശരി എന്നാല്‍ നീ പോയി കോളേജ് ഡയിസ് എന്നൊരു പടം കൂടി ബാക്കിയുണ്ടല്ലോ അത് കൂടെ കണ്ടിട്ട് വാ . മുഴു വട്ടന്‍ മാരെ ചികിത്സിക്കുന്നതാ ഭേദം
(ഇതും സിനിമയും ആയി എന്ത് ബന്ധം എന്ന് ചോദിച്ചാല്‍ വിനയനോ,സുരേഷ് ബാബുവിനോ നല്ല സിനിമയുമായുള്ള ബന്ധം തന്നെ എന്ന് മാത്രമേ പറയാനുള്ളൂ ).
ReplyDeleteഡോക്ടര്‍ ഉറങ്ങിപോയതും വിളിച്ചുണര്‍ത്തുന്നതും വായിച്ച് ചിരിച്ചു...
പെട്ടെന്ന് മുഴുവട്ടനായി വരൂ ചികിത്സ തുടങ്ങേണ്ടേ....
പ്രിയ പ്രേക്ഷക....ഇത്തരം പടങ്ങള്‍ കാണാനുള്ള താങ്കളുടെ മനസിന്‍റെ ധൈര്യത്തെ ഞാന്‍ ഞാന്‍ സാഷ്ടാങ്കം നമിക്കുന്നു....രണ്ടര മണിക്കൂര്‍ എങ്ങിനെ സഹിച്ചു...താങ്കളുടെ കഥ കേട്ട ഡോക്ടറോടു ഉറങ്ങിപ്പോയി താങ്കള്‍ക്ക് ഉറക്കം വന്നില്ലേ എന്നാണ് എന്റെ സംശയം
ReplyDeleteഎടോ ഈ സുരേഷ് ഗോപിയും , സംവിധായകന്‍ ടി എസ് സുരേഷ് ബാബുവിനെയും എന്നൊക്കെ പറഞ്ഞാല്‍ ഇന്നത്തെ കാലത്ത് ഒറ്റയ്ക്ക് ഒറ്റയ്ക്ക് തന്നെ നാട്ടുകാര്‍ക്ക് പേടിയാണ് . അപ്പോള്‍ അവര്‍ ഒരുമിക്കുന്ന ഒരു ചിത്രത്തിന് സധൈര്യം കേറുക എന്നൊക്കെ പറഞ്ഞാല്‍
ReplyDelete"No Comments"-:)
സാദ്ദിക്,നൂറു കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപെടരുത് എന്ന തത്വം ഈ രംഗത്ത് നടപ്പകുന്നതിന്റെ ദുരന്ത ഫലങ്ങള്‍ ആയേ ഇങ്ങനത്തെ ചിത്രങ്ങള്‍ കാണേണ്ടി വരുന്ന ഗതി കേടിനെ കാണുന്നുള്ളൂ :)
ReplyDeleteകോളേജ് ഡെയ്സിന്റെ അഭിപ്രായങ്ങൾക്കായി കാത്തിരിക്കുന്നു :)
ReplyDeleteകോളേജ് ഡെയ്സ് ആണ് മെച്ചം എന്ന് തോന്നുന്നു ഈ നിരൂപണങ്ങള്‍ വായിച്ചിട്ട്
ReplyDeleteഇടിവെട്ടിയവനെ പാമ്പും കടിച്ചു, പഴുതാരേം കുത്തി , പോരാത്തതിനിപ്പൊ തീവണ്ടീം കേറി...
ReplyDeleteഇപ്പോള്‍ ഇറങ്ങുന്ന മലയാള സിനിമകള്‍ കാണാന്‍ മാത്രം മനക്കട്ടി ഉള്ള താങ്കളെ ഞാന്‍ നമിക്കുന്നു :)
ReplyDeleteee vaka "chavaru" padangal kandu enthinaa veruthe maanasika-nila thakarkkunnathu?? but ur blog is really helpful as well as entertaining :)
ReplyDeleteGo watch a good movie once in a while. I would suggest Guzaarish(hindi), i wish i could watch a movie of that standard in malayalam. it's a fab film with commendable performances. Eager to read ur opinion about it..