ത്രില്ലെര്‍.... ത്രില്ലെര്‍.........
എന്താടെ ഇതു? പ്രിത്വിരാജിന്റെ പടത്തിന്റെ പോസ്റ്റര്‍ ഒട്ടിച്ചതല്ലേ ഉള്ളു . അപ്പോളേക്കും നീ തുടങ്ങിയോ ? ചുമ്മാതാണോ ലോകത്തൊരിടത്തും ഇല്ലാത്ത ബഹളം നിന്റെ ബ്ലോഗില്‍ !!!
അണ്ണാ, ഇതു അതൊന്നുമല്ല . പ്രിത്വിരാജിനോട് പോകാന്‍ പറ . ഈ ആഴ്ച മലയാളത്തില്‍ ഒരു സസ്പെന്‍സ് ത്രില്ലെര്‍ ചിത്രം ഇറങ്ങിയത് നിങ്ങള്‍ അറിഞ്ഞില്ലേ ?
ഏതെടെ...ഹോളിഡെയ്സ് എന്ന പടം വല്ലതും പോയി കണ്ടോടെ?
അത് തന്നെ അണ്ണാ .കണ്ടു അവനെ . ഇന്നാണ് ധൈര്യം കിട്ടിയത്.
എങ്ങനെ ഉണ്ട് പടം ?
ഡോക്ടര്‍ എം എം രാമചന്ദ്രന്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്തു നമ്മെ അനുഗ്രഹിച്ചിരിക്കുന്നത് . (ഇതു "ജനകോടികളുടെ വിശ്വസ്ത സ്ഥാപനം ....." പറയുന്ന ശ്രീ അറ്റ്‌ലസ് രാമചന്ദ്രന്‍ ആണെന്ന് കേട്ടു (ശരി അല്ലെങ്കില്‍ ക്ഷമിക്കണം . അല്ലെങ്കിലെ സൈബര്‍ സെല്‍ ആളെ നോക്കിനടക്കുന്നു !!!)) .തിരക്കഥ മോഹന്‍ തോമസ് ,സംഗീതം അലക്സ് പോള്‍, ക്യാമറ ഉത്പല്‍ നായനാര്‍ അഭിനയിച്ചു തകര്‍ക്കുന്നവര്‍ വിനു മോഹന്‍ , കലാഭവന്‍ മണി ,മുക്ത ജോര്‍ജ് , ദേവന്‍ , ഉര്മിള ഉണ്ണി ,ഹരിശ്രീ അശോകന്‍ , അനൂപ് ചന്ദ്രന്‍ പിന്നെ കുറെ പുതുമുഖങ്ങള്‍ (ആരുടെയും പേരറിയില്ല .വീണ്ടും ക്ഷമിക്കുക ).
എടെ നീ ഒരുമാതിരി കളിയാക്കല്‍ ലൈനില്‍ ആണല്ലോ . എടെ നീ തന്നെയല്ലേ പറയരു പുതു മുഖ ചിത്രങ്ങളെ പ്രോഹല്സാഹിപ്പിക്കണം എന്നൊക്കെ . എന്നിട്ടാണോ ഇങ്ങനെ? ഈ ചിത്രത്തില്‍ ആണെങ്ങില്‍ സംവിധായകന്‍ മുതല്‍ പുതു മുഖങ്ങള്‍ അല്ലെ . പിന്നെ എന്താ ?
അണ്ണാ എല്ലാം ശരി .പക്ഷെ സംവിധായകന്‍ ഉള്‍പ്പെടെ ഉള്ളവരെല്ലാം പണി പഠിക്കാന്‍ വന്നവര്‍ അന്നെങ്കില്‍ ഓ . ഇത്രയും വിചിത്രമായ ഒരു കഥയും സംവിധാനവും ഞാന്‍ ഇതു വരെ കണ്ടിട്ടില്ല .
എടെ നീ കത്തി കേറാതെ കഥയെ പറ്റി പറയെടെ.
കഥ എന്നൊക്കെ പറഞ്ഞാല്‍ . ഏഴു സുഹൃത്തുക്കള്‍ സുധി (സുധീഷ്) , അല്‍ബി (വിനു മോഹന്‍) , വീരമണി (അനൂപ് ചന്ദ്രന്‍) ,സൌമിത്രന്‍ (പുതു മുഖം), ശ്യാം (പുതു മുഖം ), ജന്നെറ്റ് (മുക്ത),റിയ (പുതു മുഖം ) . ബംഗ്ലൂരില്‍ അടിച്ചു പൊളിച്ചു ജീവിക്കുന്ന (ഇതു ചെയുന്നു എന്ന് വ്യക്തമായി പറയുന്നില്ല . ഏതോ കോഴ്സ് ചെയുന്നു എന്ന് സൂചനകള്‍ ഉണ്ട് ) അവര്‍ സുധിയുടെ കാമുകിയും സ്ഥലം എം എല്‍ എ യുമായ (ദേവന്‍) മകളുമായ (പേര് മറന്നു ) അടിച്ചോണ്ട് വരാന്‍ കേരളത്തിലേക്ക് പോകുന്നിടതാണ് കഥ എന്ന് പറയുന്ന സംഭവം ആരംഭിക്കുന്നത്. ബസില്‍ വെച്ച് കാണുന്ന ലേഖ എന്ന സഹയാത്രിക കുറെ അക്രമികകള്‍ ബസ് തടഞ്ഞു ആക്രമിക്കുമ്പോള്‍ ഈ സംഘം അത് തടയുന്നു (സ്ടുണ്ട് ). താരമൂല്യം കൊണ്ടാകണം വിനു മോഹന്‍ ഇറങ്ങുമ്പോള്‍ അത്യാവശ്യം കാറ്റും സംഗതികളും ഒക്കെ ഉണ്ട് . ലേഖയെ രക്ഷിക്കുന്ന അവര്‍ കേരളത്തില്‍ എത്തി പിരിയുന്നു. ഒരു അധോലോക സംഘത്തിന്റെ carrier അയ ലേഖ സംഘത്തില്‍ എത്തി, നോക്കുമ്പോള്‍ പെട്ടി മാറി പോയിരിക്കുന്നു. ഇതിനിടെ നഗരത്തില്‍ എത്തുന്ന ഏഴംഗ സംഘത്തെ രണ്ടു അധോലോക സംഘങ്ങളും വേട്ടയാടുന്നു . രക്ഷപെടാന്‍ അല്‍ബി ഓടി കേറുന്നത് ലേഖയുടെ ബത്ത്രൂമിലാണ് ( വ്യാമോഹം ഒന്നും വേണ്ട ) വിവരങ്ങള്‍ വിശദമായി പറഞ്ഞു തിരിച്ചു പോകുന്ന ആല്‍ബിയും സംഘവും പിറ്റേ ദിവസം ലേഖ ദാരുണമായി കൊല്ലപെട്ട വാര്‍ത്തയാണ് കേള്‍ക്കുന്നത് .കേസ് അന്വേഷിക്കുന്നത് സുധിയുടെ കാമുകിയെ കെട്ടാന്‍ പോകുന്ന പോലീസ് ഉദ്യോഗസ്ഥന്‍ മുറ ചെറുക്കന്‍ (കലാഭവന്‍ മണി ).പിന്നെ പലരും കൊല്ലപ്പെടുന്നു (ഒരു രണ്ടു മൂന്നെണ്ണം ) ഇതൊക്കെ ആരു ചെയ്തു എന്നുള്ളതാണ് ക്ലൈമാക്സ് . എന്തിനാണ് എന്നതാണ് ഈ കഴിഞ്ഞ പത്തു വര്‍ഷത്തിലെ ഏറ്റവും വലിയ തമാശയും !!!(സിനിമയുടെ നിര്‍ണായകമായ ക്ലൈമാക്സ് വെളിപ്പെടുത്തി ആ തമാശ ഇല്ലാതാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല ).
അപ്പോള്‍ പറഞ്ഞു വരുന്നത് .....
ആദ്യം ഇതിന്റെ നല്ല വശങ്ങളെ പറ്റി.ശ്രീ അറ്റ്‌ലസ് രാമചന്ദ്രന്‍ ആണ് ഇതിന്റെ സംവിധായകന്‍ എങ്കില്‍ ഈ ചിത്രത്തില്‍ അദേഹം അഭിനയിച്ചിട്ടില്ല എന്നത് മാത്രമാണ് എനിക്ക് കാണാന്‍ കഴിഞ്ഞ ഏക നല്ല കാര്യം . അതിനു ഒരു എളിയ പ്രേക്ഷകന്‍ എന്ന നിലയില്‍ അദേഹതോട് ഞാന്‍ എന്നും കടപ്പെട്ടിരിക്കും .
ഇനി സഹിക്കാന്‍ വയ്യാത്തത് .വിനുമോഹന്റെ വിഗ് . (എവിടുന്നു കിട്ടിയോ ആ സാധനം?).ഈയിടെ കണ്ട മിക്ക സിനിമകളിലും ഇത്തരം ഒരു സാധനം ആരുടെയെങ്ങിലും തലയില്‍ കാണാറുണ്ട് .ഏതാരെങ്ങിലും ഫ്രീ ആയി കൊടുക്കുനതാണോ ആവൊ ?കലാഭവന്‍ മണി എന്ന നടനോട് ഒരു വാക്ക് താങ്കള്‍ വക്കീലോ , ഉന്നത പോലീസ് അധികാരിയോ , ജഡ്ജിയോ ആരോ ആയി അഭിനയിക്കുക.പക്ഷെ ദയവായി മലയാളത്തില്‍ മാത്രം സംസാരിക്കാന്‍ ശ്രദ്ധിക്കുക .നേഴ്സറി കുട്ടികള്‍ക്ക് പോലും ചിരി വരുന്ന തരത്തിലാണ് താങ്കള്‍ ഇംഗ്ലീഷ് പറയുന്നത് .അത് നന്നായി പറയാന്‍ ശ്രമിച്ചാലും മതി .കഥ ,തിരകഥ എന്നിവയ്ക്ക് ഒരു മിനിമംലോജിക് ആവശ്യപ്പെടുന്നത് സൈബര്‍ നിയമം അനുസരിച്ച് തൂക്കി കൊല്ലാന്‍ വരെ ശിക്ഷിക്കാന്‍ പര്യാപ്തമായ കുറ്റമായതിനാല്‍ അതിനു മുതിരുന്നില്ല.പിന്നെ ഹോളിഡേ എന്ന പേരും ഈ ചിത്രവും തമ്മില്‍ എന്താ ബന്ധം എന്ന് ചോദിച്ചാല്‍ എനിക്ക് വട്ടാണെന്ന് ആളുകള്‍ പറയും.പിന്നെ ഗാനങ്ങള്‍ അതും കൊലപാതകങ്ങളും ഈ ചിത്രത്തില്‍ ഒരു പോലെയാണ് പ്രത്യേകിച്ചു പ്രകോപനം ഒന്നും വേണ്ട രണ്ടും സംഭവിക്കാന്‍.(അത് പിന്നെ മിക്ക സംഭവങ്ങള്‍ക്കും വലിയ പ്രകോപനം ഒന്നും വേണ്ട ഈ ചിത്രത്തില്‍ .ആദ്യാവസാനം മകളുടെ പ്രണയത്തിനു എതിര് നില്‍ക്കുന്ന എം എല്‍ എ (ദേവന്‍) അവസാന രംഗത്ത് പരമ യോഗ്യനായി (വേറെ പ്രകോപനം ഒന്നും അവിടെയും ഇല്ല) ഒരു സാരോപദേശം നടത്തി മകളുടെ പ്രേമത്തിന് ഓക്കേ പറയുന്നുണ്ട് . ഹരി ശ്രീ അശോകനും,അനൂപ് ചന്ദ്രനും മത്സരിച്ചു വളിപ്പ് പറയ്ന്നുണ്ട്.
ഹോ എന്നാലും ഇതൊക്കെ എങ്ങനെ സഹിക്കുന്നു ?
ഇതാണ് അണ്ണാ ഒരു ശരാശരി മലയാളീ പ്രേക്ഷകന്റെ ഗതികേടു എന്ന് പറയുന്നത് . ഇതിന്റെ പിന്നണികാരോട് ദയവായി അറിയുന്ന പണി ചെയ്തു ജീവിക്കാന്‍ നിറകണ്ണുകളോടെ അപേക്ഷിച്ച് കൊണ്ട് നിര്‍ത്തിക്കോട്ടേ
എന്റെ ഭായ്,
ReplyDeleteഇതിനൊക്കെ നിങ്ങള്‍ അല്ലാതെ വല്ലവരും പോയി തല വെയ്ക്കുമോ?
എങ്ങനെ, 'ഒരാള്‍ മാത്രം' ആയിരുന്നോ തിയേറ്ററില്‍?
I can not control my laughter.....sarcasm at its best
ReplyDeleteI think you should try your hands at screenplay, u can easily occupy the seat once Sreenivasan had for himself.....
what about this???
ഒറ്റക്കിരുന്നു ഈയിടെ ഒരു പടം കണ്ടായിരുന്നു .ഫിഡില്‍ എന്ന ആ ചിത്രം കാണാന്‍ കേറുമ്പോള്‍ ഒരാള്‍ കൂടി ഉണ്ടായിരുന്നു അകത്തു.ഇടവേള അകാരയപ്പോള്‍ വെറുതെ ഒന്ന് തിരിഞ്ഞു നോക്കിയപ്പോള്‍ മറ്റേ സുഹൃത്ത് അപ്രത്യക്ഷം !!! പിന്നെ ബാക്കി മുഴുവന്‍ ഒറ്റക്കിരുന്നു കണ്ടു തീര്‍ത്തു .ജീവിതത്തില്‍ ചെയ്ത കുറെ പാപമൊക്കെ ഈ വഴിക്ക് തീരുമായിരിക്കും !!!
ReplyDeleteരെഞ്ചിത്തെ ആക്കല്ലേ .ജീവിച്ചു പൊക്കോട്ടെ !