Saturday, November 6, 2010

കാര്യസ്ഥന്‍ (karyasthan)

ഹലോ .. എങ്ങോട്ടാ അനിയാ ഈ വിട്ടടിച്ചു?

അണ്ണാ ജനപ്രിയ നായകന്‍ എന്ന് പറയപ്പെടുന്ന ശ്രീ ദിലീപ് അഭിനയിച്ച കാര്യസ്ഥന്‍ എന്ന ചിത്രം ഇന്നലെ ഇറങ്ങിയതാ.ഇന്നലെയെ അതിന്റെ റിവ്യൂ കൊടുകേണ്ടാതയിരുന്നു. ഇന്നു എങ്കിലും സാധനം കൊടുതില്ലെങ്ങില്‍ വേറെ പത്രത്തില്‍ ജോലി നോക്കി തുടങ്ങാനാ ഉത്തരവ് .കഞ്ഞി കുടിച്ചു പോകണ്ടേ അണ്ണാ. ദിലീപ് മാത്രം ആയിരുന്നേല്‍ പോട്ടെന്നു വിചാരിക്കാമായിരുന്നു . ഇതു തിരകഥ സംഭാഷണം നിര്‍വഹിചിരിക്കുനത് സൂപ്പര്‍ താരങ്ങളെ കാലും വലിയ താരങ്ങളായ സിബി - ഉദയ കൃഷ്ണ ജോടികളാണ് . അപ്പോള്‍ പിന്നെ ഒഴിവാക്കാന്‍ പറ്റുമോ . പുതുമുഖ സംവിധായകന്‍ ആണല്ലോ പിന്നെ എന്താ അണ്ണന് ഒരു ഉഷാര്‍ ഇല്ലാതെ ?

എടേ ആദ്യം ഈ സൂപ്പര്‍ തിരകഥകൃത്ത്കളെ പറ്റി .റാഫി മെകാര്‍ട്ടിന്‍ ടീമിന്റെ നിലവാരം കുറഞ്ഞ (പഴയ മലയാള സിനിമയുടെ നിലവാരം ഇപ്പോളും മനസ്സില്‍ സൂക്ഷിക്കുന്നവര്‍ കുറെ കൂടി നിലവാരം കുറഞ്ഞ എന്നു വായിക്കുക) ഒരു പതിപ്പായി തുടങ്ങിയ ഇവര്‍ക്ക് ചുറ്റും ഒരു പ്രഭാവലയം(ഹാലോ) പ്രത്യക്ഷപ്പെട്ടു തുടങ്ങിയത് ട്വന്റി -ട്വന്റി എന്ന ചിത്രത്തോടെയാണ് . ചക്കയിട്ടു മുയല് ചത്തു എന്നു പറയുന്ന പോലെ സംഭവിച്ച ആ വിജയത്തിന് ശേഷം ഇവര്‍ വീണ്ടും അറിയുന്ന പണി ചെയ്തു ജീവിക്കുന്നു എന്നു മാത്രം .

അപ്പോള്‍ അണ്ണന്‍ പടം കണ്ടു അല്ലെ ?

കണ്ടല്ലോ . സൂപ്പര്‍ തിരകഥകൃത്ത്കളുടെ തിരകഥ ഉപയോഗിക്കുന്ന വിനീത വിധേയനായ ഒരു പുതുമുഖസംവിധായകന് സംഭവിച്ച ദുരന്തം എന്നാണ് ഒറ്റ വാക്കില്‍ ഈ ചിത്രത്തെ കുറിച്ച് പറയാന്‍ എനിക്ക് തോന്നുന്നത്.പിന്നെ ഇങ്ങനത്തെ ചിത്രങ്ങളെ ഒരു പരിധിക്കപ്പുറം കുറ്റം പറയാന്‍ മടി തോന്നുന്നത് , ഇത്തരം ചിത്രങ്ങളെ കീറി മുറിക്കാന്‍ ഇവിടത്തെ നിരൂപക സിംഹങ്ങള്‍ കാണിക്കുന്ന ഉത്സാഹവും ഇതിലും ബോറായ സൂപ്പര്‍ താര ചിത്രങ്ങളോട് കാണിക്കുന്ന വിധേയത്വവും കാണുന്നത് കൊണ്ടാണ് .പോക്കിരി രാജ എന്ന ചിത്രം സംവിധാനം ചെയ്ത വൈശാഖിനും സംഭവിച്ചത് ഏതാണ്ട് ഇതൊക്കെ തന്നെയാണ് . പറയാന്‍ മറന്നു ഈ ചിത്രം സംവിധാനം ചെയ്തു എന്നു പറയപ്പെടുന്നത്‌ തോംസണ്‍ എന്നയാളാണ് . (എഴുതി കാണിച്ചത്‌ നന്നായി അല്ലാതെ അദേഹം എന്തെങ്കിലും ചെയ്തു എന്നു എന്നിക് സത്യമായും തോന്നിയില്ല!! ) .പിന്നെ പോക്കിരി രാജയുടെ കാര്യം പറഞ്ഞത് കൊണ്ട് തെറ്റിധരിക്കണ്ട.പ്രസ്തുത ചിത്രത്തിന്റെ പകുതിപോലും ഈ ചിത്രം നിങ്ങളെ കൊല്ലില്ല.പിന്നെ പറയുമ്പോള്‍ എല്ലാം പറയണം അല്ലോ . ചിത്രത്തിന്റെ ചായാഗ്രഹണം നന്നായിട്ടുണ്ട് .സംഗീതം പോര എന്നാണ് എന്നിക്ക് തോന്നിയത്

ഹ ... നിങ്ങളിത് ഒരു ഗാപ്‌ കിട്ടിയാല്‍ നേരെ കട്ടിലോട്ടു കേറുമല്ലോ? ഒന്ന് തിരിച്ചു വന്നേ.. ദിലീപിന്റെ നൂറാമത്തെ ചിത്രമല്ലേ ഇതു . കഥ .മറ്റു സംഭവങ്ങള്‍ ഒക്കെ എങ്ങനെ ?

കഥ,ഇപ്പോളുള്ള ഒരുമാതിരി പെട്ട എല്ലാ മലയാള സിനിമയും പോലെ തന്നെ ആദ്യത്തെ അഞ്ചു മിനിട്ട് കഴിയുമ്പോള്‍ ഇതു എങ്ങോട്ട് പോകും എന്നും എവിടെ ചെന്ന് നില്‍ക്കും എന്നും കൃത്യമായി പറയാന്‍ പറ്റും.

അതിപ്പോള്‍ മലയാളിക്ക് ഒരു ശീലം ആയി കഴിഞ്ഞല്ലോ . അത് പോര എന്നു തോന്നുമ്പോള്‍ ഈ വര്‍ഗം പോയി തമിള്‍ - ഹിന്ദി - engilish ചിത്രങ്ങള്‍ കണ്ടു ആഗ്രഹം തീര്‍ത്തോളും. അണ്ണന്‍ ബാക്കി പറ .പറഞ്ഞു പഴകിയ തീം പിന്നെ ......

എടാ പറഞ്ഞു പഴകിയ തീം ഉപയോഗിക്കുനത്തില്‍ ഒരു തെറ്റും ഇല്ല. പക്ഷെ കഥ പറയുന്ന രീതി , അവതരണ ശൈലി ഇതൊക്കെയോ ? ഉദാഹരണമായി തനിക്കു പ്രിയപെട്ടവരെ കൊന്നതിനു പ്രതികാരം ചെയ്യുക . പുതുമ ഉള്ള തീം ആണോ ?

അതെങ്ങനെ സത്യന്‍ കാലം മുതല്‍ നമ്മള്‍ കാണുന്ന സംഗതി അല്ലെ ഇതു ? ഇതില്‍ എന്തോന്ന് പുതുമ ?

എന്നാല്‍ ഒന്ന് രണ്ടു വര്‍ഷം മുന്‍പ് നമ്മുടെ ഭാരതത്തില്‍ ഇറങ്ങിയ ഏറ്റവും പുതുമ ഉള്ള ചിത്രം എന്ന് വാഴ്ത്തപ്പെട്ട A wednesday എന്ന ചിത്രത്തെ കുറിച്ച് ഒറ്റ വരിയില്‍ പറഞ്ഞാല്‍ ഇതു തന്നെ അല്ലെ സംഭവം ?

അത് പിന്നെ...
അതാ പറഞ്ഞത് . ശരി ഇനി ഈ സിനിമയുടെ കാര്യം പറയാം

രണ്ടു തറവാടുകള്‍ (കിഴകേടത്തു, പുത്തെടത്) ഭയങ്കര സൌഹൃതം .(അപ്പുറവും ഇപ്പുറവും ആണ് വീടുകള്‍ പോലും !!! ഇങ്ങനെ വില്ല പോലെയുള്ള തറവാടുകള്‍ ഉദയന്റെയും സിബിയുടെയും ഒക്കെ നാട്ടില്‍ ധാരാളം ഉണ്ടായിരിക്കും . നമുക്കറിയില്ലേ!). ഒരു തറവാട്ടിലെ കല്യാണം നിശ്ചയിച്ചിരുന്ന ഒരു അംഗത്തിന്റെ (സിദിക്കു ) ഒളിച്ചോട്ടവും നാട് വിടലും മറ്റേ തറവാട്ടിലെ ഒരാളുടെ (ലെന) ആത്മഹത്യയും കാരണം ഈ തറവാടുകള്‍ ശത്രുതയില്‍ ആയി. വര്‍ഷങ്ങള്‍ക്കു ശേഷം ഒളിച്ചോടിയ ആളുടെ മകന്‍ കൃഷ്ണന്‍ ഉണ്ണി (ദിലീപ്)നാട്ടിലെത്തി കാര്യസ്ഥന്‍ വേഷത്തില്‍ ആള്‍ അറിയിക്കാതെ ഒരു തറവാട്ടില്‍ കേറി കൂടുകയും.പിന്നെ രണ്ടു തറവാട്ട്‌കാരെയും സ്നേഹത്തില്‍ ആക്കുകയും ചെയുന്നു .(സംഗതി വളരെ എളുപ്പമാണ് . ഒരു തറവാടിനു വേണ്ടി രഹസ്യമായി ഒരു സഹായം ചെയ്യുക .എന്നിട്ട് മറ്റേ തറവാട്ടുകാര്‍ ആണ് ചെയ്തത് എന്ന് പറയുക . സ്നേഹം താനെ വന്നോളും!! സധാരണയായി ഇത്തരം ബാലിശമായ സംഗതികള്‍ കാണുന്നത് വിനയന്‍ ചിത്രങ്ങളില്‍ ആണ് ).പോരാത്തതിന് പണ്ട് നടന്ന ആത്മഹത്യ തന്റെ അച്ഛന്‍ ഒളിച്ചോടി പോയത് മൂലം അല്ലായിരുന്നു എന്നും മഹാ ദുഷ്ടനായ (എല്ലാ വില്ലന്മാരും അങ്ങനെയാണല്ലോ ) വില്ലന്‍ (സുരേഷ് കൃഷ്ണ ) നടത്തിയ കൊലപാതകം ആയിരുന്നു എന്നു തെളിയിച്ചു അച്ഛനെ തറവാട്ടിന്റെ അകത്തു പ്രതിഷ്ടിച്ചു പഴയ സൌഹൃത- സമൂഹ ഗാനവും പാടിച്ചിട്ടെ നമ്മെ പുറത്തു വിടുന്നുള്ളു.ഇതൊന്നും പോരാത്തതിനു നാല്‍പ്പതോളം സീരിയല്‍ താരങ്ങള്‍ പങ്കെടുക്കുന്ന ഒരു ഗാന രംഗം കൂടി ഉണ്ട് . (അതാണ് ചിത്രത്തിന്റെ ഹൈ ലൈറ്റ് )

അപ്പോള്‍ അഭിനയം ?
അത് പിന്നെ മലയാളിക്ക് ലോക നിലവാരത്തിലുള്ള അഭിനയം മാത്രമല്ലേ ദഹിക്കു. എടാ അവന്‍ അവന്റെ അവസ്ഥ മനസിലാക്കി സംസാരിക്കണം .മധുവും ജി കെ പിള്ളയുമാണ് തറവാട്ട്‌ കാരണവന്മാര്‍ . ഇതില്‍ ജി കെ പിള്ളയുടെ പഴയ കാല നസീര്‍ - വടക്കന്‍ പാട്ട് ചിത്രങ്ങളില്‍ കാഴ്ച വെച്ചിട്ടുള്ള ഭീകര ഭാവാഭിനയം ഓര്‍മയുള്ളത് കൊണ്ട് പേടിച്ചാണ് ഇരുന്നത് . പക്ഷെ വെറുതെ. പാവം തികച്ചും മാന്യമായി അഭിനയിച്ചിരിക്കുന്നു.നായികാ പുതു മുഖം അഖിലക്ക് അധികം അഭിനയിക്കേണ്ടി വന്നിട്ടില്ല .(അത് നന്നയെന്നെ ഞാന്‍ പറയു .കണ്ടിടത്തോളം അധികം അഭിനയിച്ചിരുന്നെങ്കില്‍ ബോര്‍ ആകാനാണ് സാധ്യത !!) മധുവിന്റെ ചില സംഭാഷണങ്ങള്‍ കൈയടി നേടുന്നുണ്ട് . സുരാജ് പതിവ് പോലെ .സുരാജും സലിം കുമാറും വന്നതിനു ശേഷം ഹാസ്യ രംഗത്ത് റൂം ചെറുതായി കൊണ്ടിരിക്കുന്ന ഹരി ശ്രീ അശോകന്‍ സമാനം അയ ഒരു അവസ്ഥ ഈ ചിത്രത്തിലും നേരിടുന്നു .വില്ലന്മാരായി രംഗത്ത് വരുന്ന ഷമ്മി തിലകനും സുരേഷ് കൃഷ്ണയും ആദ്യത്തെ അഞ്ചു മിനിട്ടിനു ശേഷം പിന്നെ പടം തീരാര്‍ ആകുമ്പോലാണ് കാണുന്നത്.

ശരി അപ്പോള്‍ നൂറാമത്തെ ചിത്രം അഭിനയിക്കുന്ന ദിലീപോ?

അനിയാ, ഈ ദിലീപ് എന്ന നടന്റെ ആരാധകന്‍ ഒന്നുമല്ല ഞാന്‍ .ആരാധിക്കാന്‍ മാത്രം ആ ചെറിയ മനുഷ്യനില്‍ എന്തെങ്കിലും ഭയങ്കര സംഭവം ഉണ്ടെന്നു ഞാന്‍ കരുതുന്നും ഇല്ല.പക്ഷെ മലയാള സിനിമയില്‍ എല്ലാവര്‍ക്കും കൊട്ടാവുന്ന ഒരു ചെണ്ടയായി മാറാറുണ്ട് ഈ നടന്‍ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് .പ്രിത്വിരാജ് എന്ന നടന്റെ സിനിമകളെ കൂവിക്കുന്നത് ആരാണ് ? ദിലീപ് തന്റെ ആരാധകരെ കൊണ്ട് .അതേ പടത്തിനിടയില്‍ സൂപ്പര്‍ താരങ്ങള്‍ക്ക് ഒരു നന്ദി എഴുതിക്കാണിച്ചാല്‍ ഉടന്‍ കൈ അടിച്ചു തകര്‍ക്കുകയും ജയ് വിളിക്കുകയും ചെയ്യുന്നത് ? അതും ദിലീപിന്റെ ആരാധകര്‍ ആണ് .(വെറുതെ, സംശയം തോന്നാതിരിക്കാന്‍ ).കേരളത്തില്‍ അങ്ങോളം ഇങ്ങോളം എത്ര ശക്തമായ ഒരു ആരാധക വൃന്ദം ഉണ്ടായിട്ടും ഈ നടന്റെ അടുത്ത കാലത്ത് ഇറങ്ങിയ ചിത്രങ്ങളൊന്നും വന്‍ വിജയം ആകാത്തത്? (അത് പിന്നെ കൂവി തോല്‍പ്പിക്കാന്‍ ആളുണ്ടാകും പടം വിജയിക്കണമെങ്കില്‍ ലോകോത്തര നിലവാരത്തില്‍ കുറഞ്ഞൊന്നും മലയാളികള്‍ എടുക്കില്ല !!) ട്വന്റി - ട്വന്റി പോലൊരു റിസ്ക്‌ എടുക്കാന്‍, മലര്‍വാടി ആര്‍ട്സ് ക്ലബ്‌ പോലൊരു പുതുമുഖ പരീക്ഷണം നിര്‍മിക്കാന്‍ ആ നടന്‍ വേണം .(അതൊക്കെ കാശു നേടി തരും എന്ന് അയാള്‍ക്ക് പണ്ടേ അറിയാമായിരുന്നു എന്നേ. അയാള്‍ ഏതാ മോന്‍ ? ) സുരേഷ് ഗോപി പടങ്ങള്‍ ഇല്ലാതെ വീട്ടില്‍ ഇരുന്ന കാലത്തും ലോഹിതദാസിന്റെ മരണശേഷം അദേഹത്തിന്റെ കുടുംബഅംഗങ്ങളെയും വിളിച്ചു സംസാരിച്ചു എന്ന് അവര്‍ തന്നെ പറഞ്ഞിട്ടുള്ള ചുരുക്കം ചില സിനിമ പ്രവര്‍ത്തകരുടെ കൂട്ടത്തില്‍ ദിലീപിന്റെ പേരും ഞാന്‍ കണ്ടിട്ടുണ്ട്.പക്ഷെ പറഞ്ഞു വരുമ്പോള്‍ മലയാള സിനിമയിലെ എല്ലാ കുതന്ത്രങ്ങളുടെയും പിന്നില്‍ ഈ മനുഷ്യനാണ് അഥവാ അങ്ങനെയാണ് പ്രച്ചരിപ്പിക്കപെട്ടു വരുന്നത് .

അണ്ണാ. പിന്നെയും കാടു കേറി . ഈ പടത്തിലെ അഭിനയത്തെ പറ്റിയാണ് ചോദിച്ചത് .

ശരി ശരി ഇടയ്ക്കിടെ പിടികൂടുന്ന താര ബോധം (താരം ആണെന്ന ബോധം ) മാറ്റി നിര്‍ത്തിയാല്‍ ദിലീപ് തനിക്കു കഴിയുന്നത്‌ പോലെ തന്റെ കഥപാത്രത്തെ നന്നാക്കിയിട്ടുണ്ട് എന്നു എന്നിക്ക് തോന്നിയത് .

അപ്പൊ ചിത്രത്തെ കുറിച്ച് ചുരുക്കത്തില്‍ പറഞ്ഞാല്‍ .....

ഒരു ടിപ്പിക്കല്‍ ദിലീപ് ചിത്രം, പാപ്പി അപ്പച്ചാ പോലെ ഒരെണ്ണം ഇഷ്ട്ടപെടുന്ന ആളാണ് നിങ്ങള്‍ എങ്കില്‍ നിങ്ങള്ക്ക് ഈ ചിത്രം ഇഷ്ടപ്പെട്ടേക്കും .സിബി - ഉദയ കൃഷ്ണന്‍ സഹോദരങ്ങള്‍ നന്നാകാന്‍ ഒന്ന് ശ്രമിച്ചു നോക്കിയാല്‍ ഉപകാരം

38 comments:

 1. ഫാമിലി ആയി കാണാന്‍ പോകണം എന്ന് വിചാരിച്ചതാ. ഇനി ഒന്ന് ആലോചിക്കെട്ടെ..

  പിന്നെ, സംവിധായകന്‍ തോംസണ്‍ സിബി കെ തോമസ്‌ ന്‍റെ അനിയന്‍ ആണെന്നാ കേട്ടത്..

  ReplyDelete
 2. ഒരു കാര്യസ്ഥന്‍ ആയി മമ്മൂട്ടി രാപ്പകലിലും , ലാലേട്ടന്‍ 'ഇവിടെ എല്ലാവര്ക്കും സുഖം' എന്നാ പടത്തിലും അഭിനയിച്ചിരുന്നു. അപ്പോളൊന്നും അവര്കനിക്കാത്ത ഒരു താര ഇമേജ് ദിലീപ് ഇപ്പോള്‍ പേറി നടക്കുകയാണ് !
  അതായതു ഇതു അഭിമാനമുള്ള തരവട്ടുകാരന് , കല്യാണത്തിന് കാര്യസ്ഥനെ കൊണ്ട് സ്വന്തം തറവാട്ടിലെ പെന്പില്ലെരെയും കൂട്ടി ബ്രേക്ക്‌ ഡാന്‍സ് കളിപ്പിക്കുന്നത് ! ഇത്തരം മോശം ചിത്രങ്ങളെ പരാജയപ്പെടുതിയലെ സിനിമ രക്ഷപ്പെടുകയുള്ളൂ ! ദിലീപിന് പ്രായം ഇപ്പോള്‍ നല്പ്പതിനോടടുത്തു ! ആയ കാലത്ത് കെട്ടിയിരുന്നെങ്കില്‍ അഖിലയുടെ പ്രായത്തില്‍ ഒരു പെങ്കൊച്ചു ഉണ്ടായിരുന്നു (സൂപ്പര്‍ താര അപ്പോപ്പന്മാരെ വിട്ടേക്കാം , വഷളായ വരെ കുറിച്ച് എന്ത് പറയാന്‍, പക്ഷെ ഇനി വരുന്നവരെങ്കിലും ഈ പ്രവണതയില്‍ നിന്നും മാറണം , അതായതു മുളയിലെ നുള്ളണം ഇത്തരം ആശകള്‍ )
  ചെറുപ്പക്കാരന്‍ ആയി പ്രിത്വിരാജ് ഉണ്ടല്ലോ ? ആടാനും പാടാനും ഇനി അവന്‍ മതി , അവന്‍ മാത്രം !

  ReplyDelete
 3. ഇതാണ് പ്രബുദ്ധനായ മലയാളീ പ്രേക്ഷകന്‍ . മോനെ പടം കണ്ടിട്ട് കുറ്റം പറഞ്ഞാല്‍ ഒരു രസം എങ്കിലും ഉണ്ട് .മുകളില്‍ പറഞ്ഞ ഗാന രംഗം വേറൊരു സന്ദര്‍ഭത്തിലാണ് നടക്കുനതു .തറവാട്ടില്‍ നടക്കുന്ന ബ്രേക്ക്‌ ഡാന്‍സ് അല്ലെന്നു ചുരുക്കം.

  "ഇത്തരം ചിത്രങ്ങളെ കീറി മുറിക്കാന്‍ ഇവിടത്തെ നിരൂപക സിംഹങ്ങള്‍ കാണിക്കുന്ന ഉത്സാഹവും ഇതിലും ബോറായ സൂപ്പര്‍ താര ചിത്രങ്ങളോട് കാണിക്കുന്ന വിധേയത്വവും കാണുന്നത് കൊണ്ടാണ്"

  ഈ പറഞ്ഞതിനോട് നൂറു ശതമാനം യോജിക്കുന്നു

  ReplyDelete
 4. സൂപ്പര്‍ താര അപ്പോപ്പന്മാരെ വിട്ടേക്കാം , വഷളായ വരെ കുറിച്ച് എന്ത് പറയാന്‍,

  കാണിക്കുന്നത് വൃത്തികേടു ആണെന്ന് വിളിച്ചു പറയാം.പറ്റുമോ ? കഷ്ടിച്ചു ഒന്ന് മുക്കിയും മൂളിയും പറയുന്നത് തന്നെ മിനിമം ഒരു വര്ഷം എങ്കിലും കഴിഞ്ഞിട്ടു

  ReplyDelete
 5. അലക്കിതേച്ച മുണ്ടും ഷര്‍ട്ടും ഇട്ടു തറവാട്ടിലെ ഉത്സവ അവസരങ്ങളില്‍ അവിടത്തെ പെണ്ണുങ്ങളോട് മുട്ടിയുരുമ്മി നൃത്തം ആടുന്നത് , എന്റെ വീട്ടിലെ കാര്യസ്ഥന്‍ എങ്ങന ആണെങ്കില്‍ പിന്നെ അവന്റെ ശവം ഞങ്ങളുടെ അമ്പലക്കുളത്തിലെ പിന്നെ കാണൂ ! ഇതൊക്കെ ഇതു തറവാട്ടില്‍ സമ്മതിച്ചു കൊടുക്കും ! ഇത്തരം കൊമാളിതരങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ഒരു കാരണവശാലും പാടില്ല !

  സൂപ്പര്‍ താരങ്ങള്‍ ഇപ്പോളും പിടിച്ചു നില്‍ക്കുന്നു (കടിച്ചു തൂങ്ങിയനെങ്കിലും ബയങ്ങര സ്ട്രോങ്ങ്‌ തന്നെ ആണ് ആ കടിച്ചു തൂങ്ങല്‍ ഇപ്പോളും ), യുവ താരങ്ങള്‍ പടക്കുതിരകളെ പ്പോലെ ഇരച്ചു കയറുന്നു, ചിലര്‍ പത്ര സമ്മേളനം നടത്തി പോലും തങ്ങളുടെ ആവശ്യകത സ്വയം പ്രഖ്യാപിക്കുന്നു , ഔട്ട്‌ ആയി എന്ന് കരുതിയ വേറൊരു സൂപ്പര്‍ താരം അതിശക്തന്‍ ആയി തിരിച്ചു വന്നിരിക്കുന്നു , ഇതിനിടയില്‍ പുളിച്ച മിമിക്രിയില്‍ നിന്നും പഠിച്ച നമ്പരുകളും ആയി ഒരു കുള്ളന്‍ ( അങ്ങനെ തന്നെ വിളിക്കാം കാരണം മോഹന്‍ലാലിന്‍റെ തടിയെ കുറ്റം പറയാം എങ്കില്‍ ഇതും ആകാം ) എത്ര കാലം പിടിച്ചു നില്‍ക്കും ?

  ReplyDelete
 6. മലയാള സിനിമയുടെ പ്രതിസന്തി സൂപ്പര്‍ താര അധിപത്യമോ , നിര്‍മാതാക്കള്‍ ഭുധിയുള്ളവര്‍ അല്ലാത്തതോ, ജനങ്ങള്‍ പോരഞ്ഞിട്ടോ അല്ല !
  കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി വെള്ളിത്തിരയെ സംപന്നമാകിയിരുന്ന , നാടകത്തില്‍ പയറ്റി തെളിഞ്ഞ ഒരു പാട് പ്രതിഭ ശാലികള്‍ ഉണ്ടായിരുന്നു -ഒടുവില്‍ , ശങ്കരാടി, ഫിലോമിന, കുതിരവട്ടം പപ്പു, കരമന ജനാര്‍ദ്ദനന്‍ നായര്‍, കൃഷ്ണന്‍ കുട്ടി നായര്‍, മീന (അമ്മ നടി) തുടങ്ങിയവര്‍ ആയിരുന്നു അതില്‍ പ്രമുഖര്‍! കോമഡി മാത്രം അല്ലാതെ സ്വഭാവ വേഷങ്ങള്‍ ചെയ്യാനും ത്രാണി ഉള്ള കരുത്തര്‍ ആയിരുന്നു ഇവര്‍ ! കഥ അല്പം മോശം ആണെങ്കില്‍ പോലും സ്വന്തം പ്രകടനം കൊണ്ട് അത് മറച്ചു വക്കാന്‍ ഇവര്‍ക്ക് സാധിക്കും ആയിരുന്നു ! ഇന്നത്തെ നടന്‍മാര്‍ ഓവര്‍ ആക്കുമായിരുന്ന 'താമരശ്ശേരി ചുരവും' മറ്റും ഇന്നും ജനങ്ങള്‍ ഓര്‍ക്കുനതും ഇതൊകൊണ്ടാണ് !

  ഇവര്‍ ഒഴിഞ്ഞു പോയ ശൂന്യതയിലേക്ക് കയരിവന്നതാകട്ടെ തനി കൊമാളികളും ! കോമഡി =ഓവര്‍ ആക്ടിംഗ് ഇതാണ് ഇവരുടെ പക്ഷം . ഇവരുടെ ചില സിനിമകളില്‍ സംഭാഷണം പോലും ഇവര്‍ ആണ് നിശ്ചയിക്കുന്നത് പോലും (കോമഡി സ്കിറ്റിംഗ്)! ചില സൂപ്പര്‍ താര അപ്പൂപ്പന്‍ മാരും അവസരത്തിനൊത് ഈ ലെവല്‍ ഇലേക്ക് താണ്‌ വന്നു ! ഇതൊക്കെ തന്നെ ആണ് യഥാര്‍ത്ഥ പ്രടിസന്തി

  സത്യന്‍ അന്ത്ക്ക്കാട് പറഞ്ഞപോലെ , പോയവര്‍ പോയി ഇനി സിദ്ടിക്കിനും, മുകേഷിനും, ജഗദീഷിനും, മറ്റും അരുപതഞ്ഞും എഴുപതും ആകുന്നതു വരെ കാത്തിരിക്കാം ശങ്കരടിയുടെയും മറ്റും ശൂന്യത നികത്താന്‍ !

  ReplyDelete
 7. അതെ വളരെ ശരിയാണ് പറഞ്ഞത്. നാടോടിക്കാറ്റില്‍ അറിയും മണ്ണെണ്ണയും കടം വാങ്ങാന്‍ പോകുന്ന രംഗത്ത് പ്രേക്ഷകര്‍ ചിരിചെങ്ങില്‍ അതിന്റെ ക്രെഡിറ്റ്‌ തിരക്കഥ യെക്കാള്‍ ക്രെഡിറ്റ്‌ മോഹന്‍ലാലിനു ആണ് കൊടുക്കേണ്ടത് , കാരണം സംബഷനതെക്കള്‍ ഭാവം ആയിരുന്നു കൂടുതല്‍ !

  എന്നാല്‍ ഇന്ന് ഒരു ചിത്രത്തില്‍ സലിം കുമാര്‍ പറയുകയാണ് 'ബസ്‌ സ്റ്റോപ്പില്‍ നിന്നാല്‍ ബസ്‌ വരും എന്നാല്‍ ഫുള്‍ സ്റ്റോപ്പില്‍ നിന്നാല്‍ ഫുള്‍ വരുമോ എന്ന് ? തിയേറ്ററില്‍ ഭയങ്കര ചിരി ആയിരുന്നു ! ഇത് ഞാന്‍ മനോരമ ആഴ്ചപ്പതിപ്പില്‍ ഈ പടം ഇറങ്ങുന്നതിനു മുന്‍പേ വായിച്ചാ കോമഡി ആണ് ! ഇത് കേട്ട് ആളുകള്‍ ചിരിചെങ്കില്‍ ക്രെഡിറ്റ്‌ ആര്‍ക്കു ? നമ്മുടെ കോമഡി താരതിനാണോ കൊടുക്കേണ്ടത് ?

  കോമഡി ഭാവത്തില്‍ നിന്നും മാറി സംഭാഷണത്തില്‍ ഒതുങ്ങിപ്പോയി (പലപ്പോഴും ദ്വയാര്‍ത്ഥം ), എന്നിട്ട് അതിനു അകമ്പടി യായി സുരജിനും , സലീമിനും മറ്റും സ്ഥിരം ചില ഭാവങ്ങളും ഉണ്ട് ! മടുത്തു തുടങ്ങി ഈ കോമാളികളെ ! ഇവരുടെ ഈ പുതിയ പടം കാണുന്നതിലും മെച്ചം വല്ല പഴയ മലയാള ഹാസ്യ ചിത്രങ്ങളും കാണുന്നതാണ് !

  ReplyDelete
 8. കുള്ളന്‍ (അങ്ങനെ തന്നെ വിളിക്കാം കാരണം മോഹന്‍ലാലിന്‍റെ തടിയെ കുറ്റം പറയാം എങ്കില്‍ ഇതും ആകാം ) .

  ഈ പറഞ്ഞതിനോട് തീരെ യോജിക്കാന്‍ പറ്റില്ല .തടി,ഫാന്‍സ്‌ എന്ന മന്ദ ബുദ്ധികള്‍ എന്ത് കാണിച്ചാലും പഴയ പ്രതാപ കഥകളും പറഞ്ഞു താങ്ങി കൊള്ളും എന്ന അഹംകാരത്തില്‍ നിന്നും,കഠിനമായി അധ്വാനിച്ചു ഉണ്ടാക്കിയെടുക്കുന്നതും,പോക്കമില്ലയിമ ജന്മനാ ഉള്ള ഒരു കുറവും ആണല്ലോ .

  ഓഫ് : പിന്നെ ഈ വര്ഷം ഒരൊറ്റ വിജയ ചിത്രം പോലും ഇല്ലാത്ത കിളവന്‍മാര്‍ക്ക് ഏതു പടം വന്നാലും പേടിയാ. പ്രായം ആകുന്നതിന്റെ അസ്കിതയാ സാരമാക്കാനില്ല

  ReplyDelete
 9. ഈ വര്ഷം ഒറ്റ വിജയം ഇല്ലാത്തതു ആര്‍ക്കാണ് ? മമ്മൂട്ടിക്ക് പോക്കിരി രാജാ ഉണ്ട് , മോഹന്‍ലാലിനു ശിക്കാര്‍ ഉണ്ട് , പ്രിത്വിരജിനു പോക്കിരിരജയും അന്വാരും ഉണ്ട് , ജയറാമിന് ഹാപ്പി ഹുസ്ബന്ദ്‌ ഉണ്ട് !
  ഇല്ലാത്തതു ഒരേ ഒരാള്‍ക്ക് അത് ദിലീപിന് മാത്രം ! പ്രിത്വിരാജ് ചിത്രങ്ങളെ കൂകി തകര്‍ക്കാന്‍ ശ്രമിച്ചതിനു ദൈവം കൊടുത്ത ശിക്ഷ ആണ് ഈ പരാജയങ്ങള്‍

  ReplyDelete
 10. സൂപ്പര്‍ താരങ്ങള്‍ പ്രതാപത്തോടെ നിലനില്‍ക്കുന്നു , യുവതാരങ്ങള്‍ പടക്കുതിരകള്‍ ആയി കുതിച്ചു വരുന്നു , ജനകീയ നായകന്‍ ജയറാം തിരിച്ചു വന്നു !
  ഇനി എവിടെ ദിലീപിന്റെ സ്ഥാനം ! സ്ഥിരം നിര്മാതവായി മാറണം , അതേയുള്ളൂ രക്ഷ ! ജയ്‌ പ്രിത്വിരാജ്

  ReplyDelete
 11. എനിക്ക് പ്രിത്വിയെ ഇഷ്ട പെടാന്‍ കാരണം അയാള്‍ പുളിച്ച കൊമെടി കാണിക്കില്ല എന്നതാണ് ! ഈ മദ്യവയസ്കന്‍ ദിലീപ് ഇപ്പോളും പ്രായം മറന്നു കൊമെടി ചെയ്യുകയാണ് , ആര്‍ക്കു കാണണം ഇവന്റെ ഒക്കെ കൊമെടി

  ReplyDelete
 12. ആര് പറഞ്ഞു ഈ വര്ഷം ദിലീപെട്ടാണ് വിജയം ഇല്ല എന്ന് , bodyguard ലോകം കണ്ട ഏറ്റവും വലിയ വിജയം കൊയ്തില്ലേ ! പപ്പി അപ്പച്ചാ ഒരു ഫാമിലി ഹിറ്റ്‌ അല്ലെ

  ReplyDelete
 13. പോടാ ചെക്കാ , bodyguard സിദ്ദിക്കിന്റെ പൂര്‍വകാല ചിത്രങ്ങള്‍ കൊയ്ത വിജയം ഒന്നും നേടിയില്ല ! നീണ്ടു പോയ schedule , ബിഗ്‌ ബജറ്റ് എന്നിവയും ആയി ഇറങ്ങിയ പടം ആദ്യ വാരം നല്ല കളക്ഷന്‍ നേടി ! എന്നാല്‍ പിന്നെ ആരും അങ്ങോട്ട്‌ തിരിഞ്ഞു നോക്കിയില്ല !

  പപ്പി അപ്പച്ചാ ആദ്യ വാരത്തില്‍ നല്ല തിരക്കായിരുന്നു എന്നാല്‍ പിന്നീട് അത് കുത്തനെ താണ് വന്‍ പരാജയം ആയി !

  ReplyDelete
 14. ശിക്കാര്‍ 55 ദിവസം തികച്ചു തീറെരുകളില്‍ ഓടിയാല്‍ നഖം വെട്ടം , പൂട പറിക്കാം എന്നൊക്കെ പറഞ്ഞ പ്രേക്ഷകന്‍ ചേട്ടന്‍ ഇന്ന് എവിടെ ! കൊഴികൊദ് , പാലക്കാട്‌, ഏറണാകുളം, തൃശൂരെ, തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍ , എന്നെ ജില്ലകളില്‍ ഈ പടം ഇപ്പോഴും രേലീസേ ചെയ്ത തീറെരുകളില്‍ തന്നെ ഓടുന്നുണ്ട് ! 110 തീറെരുകളില്‍ രേലീസേ ചെയ്ത ഒരു പടം ഇത്ര ദിവസം സാധാരണ മലയാളത്തില്‍ ഓടാറില്ല !

  ReplyDelete
 15. ദിലീപ് എന്നാ നടന്‍ നിലനില്‍ക്കുന്നത് രണ്ടേ രണ്ടു ന്യായം പറഞ്ഞു ആണ്

  ഒന്ന് താന്‍ ജനപ്രിയ താരം ആണ് എന്ന് ! മോനെ ദിലീപേ വര്ഷം 2003 ഇല് ഇത് ശരിയായിരിക്കാം അതിനു ശേഷം വര്ഷം 7 കഴിഞ്ഞില്ലേ ! എത്ര ഹിറ്റ് മോന്‍ ഈ വര്‍ഷങ്ങളില്‍ ഉണ്ടാക്കി രണ്ടോ , അതോ മുന്നോ ? പിന്നെ എങ്ങിനെ മോന്‍ ജനപ്രിയന്‍ ആകും ?

  രണ്ടു ദിലീപ് വ്യത്യസ്ത വേഷങ്ങള്‍ ചെയ്യുന്നു ! അതെ കഥാപാത്രത്തിന്റെ രൂപം പരിഗണിക്കുകയാണെങ്കില്‍ ഇത് വളരെ ശരി ആണ് ! എന്നാല്‍ കഥാപാത്രത്തിന്റെ അടിസ്ഥാന പെരുമാറ്റത്തില്‍ എന്ത് മാറ്റം ആണ് ദിലീപ് കൊണ്ട് വന്നത് ! കുഞ്ഞികൂനന്‍, ആണെങ്കിലും ചക്കരമുത്ത്, ആണെങ്കിലും കഥാപാത്രത്തിനെ കുരവുകളില്‍ ശ്രദ്ധ പതിപ്പിക്കാതെ കൊമെടിയില്‍ മുഴുകുകയായിരുന്നു പ്രസ്തുത വ്യത്യസ്ത നടന്‍ ! ചെയ്തത് എല്ലാം വ്യത്യസ്തം , എന്നാല്‍ ചെയ്ത കഥാപാത്രങ്ങള്‍ എല്ലാം കൊമെടി കഥാപാത്രങ്ങള്‍ ഇതിനെ എങ്ങിനെ മോനെ വ്യത്യസ്തം എന്ന് പറയും ?

  ഞാന്‍ ഒരു ഉദാഹരണം പറയാം 2005 എന്നാ വര്‍ഷത്തില്‍ മോഹന്‍ലാല്‍ ( കാരണം 2000 ത്തിനു ശേഷം ലാലിന്‍റെ അഭിനയം പോര എന്നാണല്ലോ പൊതുവേ ഉള്ള അഭിപ്രായം അതുകൊണ്ട് ദിലീപുമായി ഉപമിക്കാന്‍ 2000 ത്തിനു ശേഷം ഉള്ള ലാലിനെ തിരഞ്ഞെടുത്തു ) അഭിനയിച്ച രണ്ടു ചിത്രങ്ങള്‍ ഇതാ - നരന്‍ , തന്മാത്ര ! makeup ഇല് എന്ത് മാറ്റമാണ് ലാല്‍ വരുത്തിയത് ? എന്നിട്ടും നോക്ക് കഥാപാത്രത്തിന്റെ സ്വഭാവത്തില്‍ വന്ന മാറ്റം !
  പിന്നെ പ്രിത്വിയുടെ വാസ്തവം , ചോക്ലേറ്റ് എന്നെ രണ്ടു പടങ്ങള്‍ നോക്ക് , അങ്ങേരു പല്ല് വക്കുകയും , മുഖത്ത് പ്ലസ്റെര്‍ ഒട്ടിക്കുകയും ചെയ്യാതെ തന്നെ രണ്ടു വ്യത്യസ്ത കഥാപാത്രങ്ങള്‍ ആയതു കണ്ടില്ലേ , ശരിക്കും വ്യത്യസ്തത എന്ന് പറഞ്ഞാല്‍ ഇതല്ലേ !

  പിന്നെ കമല്‍ ഹസ്സന്റെ കാര്യം , അങ്ങേരു വ്യത്യസ്തത രൂപത്തില്‍ മാത്രം അല്ല കഥാപാത്രത്തിന്റെ അടിസ്ഥാന പെരുമാറ്റത്തിലും വരുത്തുന്നുണ്ട് ! എന്നാല്‍ ദിലീപ് വരുത്തുന്ന മാറ്റങ്ങള്‍ എല്ലാം കൊമെടിയില്‍ കലാശിക്കുന്നു എന്ന് മാത്രം

  ReplyDelete
 16. ആര് പറഞ്ഞു 2000 ത്തിനു ശേഷം ലാല്‍ പോര എന്ന് ?
  അത് ചില താത്പര കക്ഷികള്‍ നടത്തുന്ന കുപ്രചരണം മാത്രം ആണ് ! ലാലിന്‍റെ 2000 ത്തിനു ശേഷം ഉള്ള വിജയങ്ങള്‍ ഇതാ
  1 . നരസിംഹം/ 2 . രാവണ പ്രഭു/ 3 .ബാലേട്ടന/്‍ 4 .നാട്ടു രാജാവ്‌ /5 .ഉടയാന്‍ ആണ് താരം /6 .നരന്‍ /7 .തന്മാത്ര /8 .രസതന്ത്രം
  /9 .വടക്കും നാഥന്‍ /10 .കീര്‍ത്തി ചക്ര** /11 .chotta mumbai /12 .Hallo /13 .മാടമ്പി
  /14 .Bramaram /15 .ശിക്കാര്‍
  മൊത്തം 15 വിജയ ചിത്രങ്ങള്‍

  ഇതില്‍ തന്നെ Mr ബ്രഹ്മചാരി , മാമ്പഴക്കാലം, ഇവിടം സ്വര്‍ഗം ആണ്, ഇന്നത്തെ ചിന്താവിഷയം എന്നെ സിനിമകള്‍ രക്ഷ പെട്ടെന്നും , അതല്ല ശരാശരിക്കു താഴെ നിന്നെങ്കിലും നിര്‍മാതാവിനെ വല്ലാതെ പൊള്ളിച്ചില്ല എന്നും കേള്‍ക്കുന്നു

  ഇനി മമ്മൂക്കയുടെ കാര്യം നോക്കാം
  1 വല്യേട്ടന്‍ /2 .chronic Bachelor /3 . കാഴ്ച / 4 സേതുരാമയ്യര്‍ സിബിഐ, / 5 തൊമ്മനും മക്കളും/ 6 നേരറിയാന്‍ സിബിഐ,/7 രാജമാണിക്യം**/8 . ബസ്‌ കണ്ടക്ടര്‍ / 8 തുരുപ്പു ഗുലാന്‍ /9 മായാവി /10 അണ്ണന്‍ തമ്പി /11 കഥ പറയുമ്പോള്‍ /12 . പഴശി രാജാ / 13 പോക്കിരി രാജാ /14 പ്രഞ്ചിയെട്ടന്‍
  ഇനി തസ്കര വീരന്‍, രാപ്പകല്‍ , രൌദ്രം , ലൌദ്‌ സ്പീകേര്‍, dady കൂള്‍ എന്നാ ചിത്രങ്ങള്‍ വിജയം ആണ് എന്നും അവകാശ വാദം ഉണ്ട്

  ജനപ്രിയന്റെ കാര്യം എടുക്കാം
  1 joker / 2 Thenkasipattanam / 3 ഇഷ്ടം/4ഈ പറക്കും തളിക /5 മീശ മാധവന്‍ / 6 കുഞ്ഞികൂനന്‍ / 7 C.I.D. മൂസ/8 Runway / 9 Kochi രാജാവ്‌/ 10 വിനോദയാത്ര /11 . Twenty:20
  ഇനി തിളക്കം , പാണ്ടിപ്പട, Chess , Crazy Gopalan , പസ്സെങ്ങേര്‍,ബോഡി ഗുഅര്ദ്, പപ്പി അപ്പച്ചാ തുടങ്ങിയവ വിജയിച്ചെന്നും അല്ല ശരാശരിയില്‍ ഒതുങ്ങി എന്നും കേള്‍ക്കുന്നു

  ആരാണ് യഥാര്‍ത്ഥ ബോക്സ്‌ office winner ?

  ReplyDelete
 17. what you said was entirely correct Mr. Anony, i earlier think that lalettans performance after 2000 was very poor, but after going through these figures I felt that he has got a decent records after 2000 too
  15 super hits is not a bad number as compared with the other actors in such a 'poor idustry'

  our mammookka also done well ! these figures indicates that Mammootty and Lal ruled this decade of Mollywood, like in 80s and ൯൦സ്

  in this time I express my wishes to both of them for doing such an excellent job in these years

  ReplyDelete
 18. why these fans quarrels for Lal and Mammootty ?

  they competed in the same industry for a long period of time !they has got different attitudes towards life ! They belongs to different reliogion and community ! They looks physically diferent !Their slang is different ! The market and co-workers changed with time, but they did not change ! They are still good friends !!!!!

  കണ്ടു പടിക്കെട ആരാധക തെണ്ടികളെ ! അതാണ്‌ യഥാര്‍ത്ഥ സാഹോദര്യം , അല്ലാതെ തിയേറ്ററില്‍ കിടന്നു പട്ടികളെ പോലെ തല്ലു കൂടുന്നതും , ബ്ലോഗ്ഗില്‍ മറ്റു താരങ്ങളെ തെറിപറഞ്ഞു ഇവരുടെ മഹിമ വര്‍ണിച്ചു , വിജയ കണക്കുകള്‍ നിരതുന്നതല്ല

  ReplyDelete
 19. ശിക്കാറിന്റെ വിശേഷം ഇനിയും പറഞ്ഞു നടക്കാന്‍ നാണമില്ലേ സുഹൃത്തുക്കളെ?. അന്‍പത്തി അഞ്ചു ദിവസം കഴിഞ്ഞ ഈ ചിത്രം തിരുവനതപുരത്ത് നോണ്‍ ഷോ ആയി കിടപ്പുണ്ട് .അത് നൂറു ദിവസ പോസ്റ്റര്‍ ഇറക്കാന്‍ വേണ്ടി !! (തിരുവനതപുരം ആണ് ലാലേട്ടന്റെ ഏറ്റവും ശക്തമായ സ്ഥാലം എന്നാണ് എന്റെ വിശ്വാസം) മോഹന്‍ ലാലിന്‍റെ ഈ വര്‍ഷത്തെ മറ്റു ചിത്രങ്ങളെ നോക്കുമ്പോള്‍ ഇതു മഹാ വിജയം തന്നെ !! (നമുക്ക് അഭിമാനിക്കാം ). പ്രാഞ്ചി ഇപ്പോളെ പൂര്‍ണമായി ബി ക്ലാസ്സ്‌ പ്രദര്‍ശന ശാലയില്‍ എത്തി കഴിഞ്ഞു . ഇനി ഈ പടങ്ങളൊക്കെ നൂറു ദിവസം ഓടിയാലും എന്നിക്കൊന്നും ഇല്ല. എനിക്ക് ഇഷ്ട്ടപ്പെട്ടോ ഇല്ലയോ അതാണ് എന്റെ വിഷയം .

  പ്രിത്വിരാജ് എന്ന നടനോടുള്ള കേരള ജനതയുടെ സ്നേഹം കണ്ടിട്ട് എന്റെ കണ്ണ് നിറയുന്നു . അന്‍വര്‍ എന്ന സിനിമ കുഴപ്പമില്ല എന്ന് പറഞ്ഞതിന് ഈ ബ്ലോഗില്‍ മാത്രം , പ്രസിദ്ധീകരിക്കാത്ത കമന്റ്സ് ഒന്ന് വായിച്ചു നോക്കണം മലയാളീയുടെ സാംസ്‌കാരിക നിലവാരം അറിയാന്‍ . (അമ്മയുടെ പ്രായമുള്ള മല്ലിക സുകുമാരനെ പോലും പറയുന്ന അശ്ലീല വാക്കുകള്‍ .. കഷ്ടം എന്നേ പറയാനുള്ളൂ ). ഇതേ ആള്‍ക്കാര്‍ തന്നെയാണ് എപ്പോള്‍ പ്രിത്വിയുടെ ആരാധകരായി ഇവിടെ, ഈ പോസ്റ്റില്‍ , അവതരിച്ചിരിക്കുന്നത് .വെടക്കാക്കി തനിക്കാകുക എന്ന പരിപാടിയുടെ പുതിയ അവതാരം .

  ഈ ചിത്രത്തിന് പറയാന്‍ നൂറു കുറ്റം ഉണ്ട് (അതിപ്പോള്‍ വന്നു വന്നു പുതുമ അല്ലാതെ ആയിട്ടുണ്ട് ). പക്ഷെ എവിടെ വന്ന കമന്റ്സ് കാണുമ്പോള്‍ മനസിലാകുന്നത് ചിത്രം കാണുക പോലും ചെയ്യാതെ വിമര്‍ശിക്കുന്നവര്‍ ആണ് അധികവും എന്നാണ് . കുറെ മുകളില്‍ പറഞ്ഞ കമന്റ്‌ തികച്ചും ശരിയാണ് . തറവാട്ടില്‍ വെച്ചല്ല (അഥവാ തറവാട്ടിലെ പെണ്‍ കുട്ടികളും ആയല്ല) ഈ പറയുന്ന സംഘ നൃത്തം . അത് കൊണ്ട് മാടമ്പി ചേട്ടന്‍ അമ്പലകുളം അന്വേഷിച്ചു ഓടണ്ട !! (പകരം പടം കണ്ടിട്ട് അഭിപ്രായം പറയാനുള്ള മനസ് കാണിച്ചാല്‍ ഉപകാരം )

  ReplyDelete
 20. നിങ്ങള് തിരുവനന്ത പുറത്തെ കാര്യം മാത്രമേ കാണുന്നുള്ളൂ ?
  KOzhikod , പാലക്കാട്‌, Eranamkulam , thrissure , Kannoor , എന്നിവിടങ്ങളിലെ പ്രധാന കേന്ദ്രങ്ങളില്‍ noon ഷോ ആയും മറ്റു 50 ത്തോളം വരുന്ന B ക്ലാസ്സുകളിലും പ്രദര്‍ശനം ശിക്കാര്‍ തുടരുകയാണ് !

  എന്നാല്‍ ചേട്ടന്റെ അന്‍വര്‍ ഇപ്പോള്‍ തന്നെ NOON SHOW ആയി പോയത് 500 ദിവസത്തെ പോസ്റ്റര്‍ ഇറക്കനാണോ ചേട്ടാ ?

  ReplyDelete
 21. സുരേഷ് ഗോപി പടങ്ങള്‍ ഇല്ലാതെ വീട്ടില്‍ ഇരുന്ന കാലത്തും ലോഹിതദാസിന്റെ മരണശേഷം അദേഹത്തിന്റെ കുടുംബഅംഗങ്ങളെയും വിളിച്ചു സംസാരിച്ചു എന്ന് അവര്‍ തന്നെ പറഞ്ഞിട്ടുള്ള ചുരുക്കം ചില സിനിമ പ്രവര്‍ത്തകരുടെ കൂട്ടത്തില്‍ ദിലീപിന്റെ പേരും ഞാന്‍ കണ്ടിട്ടുണ്ട്.പക്ഷെ പറഞ്ഞു വരുമ്പോള്‍ മലയാള സിനിമയിലെ എല്ലാ കുതന്ത്രങ്ങളുടെയും പിന്നില്‍ ഈ മനുഷ്യനാണ് അഥവാ അങ്ങനെയാണ് പ്രച്ചരിപ്പിക്കപെട്ടു വരുന്നത്

  വളരെ നാളത്തെ ഒരു സംശയം കൊണ്ട് ചോദിക്കുകയ പ്രേക്ഷകന്‍ ചേട്ടാ

  താങ്കള്‍ ആ ത്രിശൂര്‍ കാരന്‍ ഗോപാലകൃഷ്ണന്റെ അനിയന്‍ 'അനൂപ്‌' അല്ലെ !

  എന്താ കൊഴലൂത് , അതുകൊണ്ട് ചോദിച്ചതാ !
  ഇതിലും വല്യ കാര്യങ്ങള്‍ മറ്റുള്ളവര്‍ ചെയ്യുമ്പോള്‍ അവന്റെ ഒരു ഫോണ കാളല്‍ (ലോഹിയുടെ വീട്ടിലേക്കു ഇവന് ഒരു ലോക്കല്‍ കാള്‍ ചാര്‍ജ് മാത്രമേ ഉള്ളു )


  പ്രതിവര്‍ഷം ആയിരങ്ങള്‍ക്ക് രക്തം നല്‍കുന്ന, PPALLIATIVE CARE.നു ലക്ഷങ്ങള്‍ കൊടുക്കുന്ന , എത്രയോ കുട്ടികള്‍ക്ക് പഠന സാമഗ്രികള്‍ വിതരണം ചെയ്യുന്ന താരങ്ങള്‍ ഇവിടെ ഉള്ളപ്പോലാണോ തന്റെ ഒരു ഫോണ്‍ കാള്‍ (അതും രണ്ടു ലോക്കല്‍ കാള്‍ )

  ReplyDelete
 22. നിര്‍മാതാവിന് കടക്കെനിയോരുക്കി കാര്യസ്ഥന്‍ പരാജയത്തിലേക്ക് !

  Flop of the year!!!

  ReplyDelete
 23. What a boring story, bloody acting. This movie wasted the money of Producer and also viewrs.

  Who cares about Dileeps 100 th movie?, and what is the importance of it infront of the people done already above 300 movies!!!

  Why Dileep, his Mimicry friends, and marketing staff(they can only tolerate) always call him 'Janapriyan'? Of course he had huge hit in 2002, but it is not important in today!

  As far as my knoledge is concerned, Mollywood has two janapriyans that is one megastar and other one is super star!and also there is a budding young superstar. The rest of the stars like Dileep has no impact in the Boxoffice

  ReplyDelete
 24. തന്റെ നൂറാമത്തെ ചിത്രം ആയതിനാല്‍ എങ്കിലും പോസ്റ്ററില്‍ 100 എന്ന് എഴുതിവച്ചു ദിലീപിന് ആശ തീര്‍ക്കാം ! കാരണം ഇനി ദിലീപ് ഒറ്റയ്ക്ക് നായകന്‍ ആയി അഭിനയിച്ച ഒരു പദത്തിന്റെയും പോസ്റ്ററില്‍ 100 എന്ന് തെളിയാന്‍ പോകുന്നില്ല !

  എന്നാല്‍ ഇനി ഇറങ്ങാന്‍ പോകുന്ന എല്ലാ പ്രിത്വിരാജ് ചിത്രങ്ങളുടെയും പോസ്റ്ററില്‍ 100 എന്ന് വെട്ടി തിളങ്ങും ! ഇവിടെ ഇനീ പ്രിത്വിരാജ് മതി ! പ്രിത്വി മാത്രം !

  സൂപ്പര്‍ താരങ്ങളെ ഞങ്ങള്‍ ബഹുമാനിക്കുന്നു അവരുടെ achievmentinte പേരില്‍ ! എന്നാല്‍ വയസു 42 ആയ കുള്ളന്മാര്‍ ജനപ്രിയന്‍ ആണ് എന്നൊക്കെ പറഞ്ഞു വന്നാല്‍ , ഉടച്ചു കയ്യില്‍ തരും ഞങ്ങള്‍ യുവാക്കള്‍ !

  ReplyDelete
 25. Anwar is the movie of the Century, now completed 75 days and collected 128.57 crore !!!!

  Be a young superstar fan and be proud of it!!!!

  ReplyDelete
 26. അന്‍വര്‍ മലയാളം കണ്ട ഏറ്റവും മികച്ച കഥ ! മലയാളം കണ്ട ഏറ്റവും വലിയ വിജയം !!!!

  അഭിനയത്തില്‍ തന്നെ വെല്ലാന്‍ ഒരു കുള്ളനും സാധിക്കില്ല എന്ന് പ്രിത്വിരാജ് തെളിയിച്ചു !

  ഞങ്ങളെ എല്ലാക്കാലവും കൂകി തോല്‍പ്പിക്കാന്‍ അല്ലെ വിടുന്ന , ദിലീപിന്റെ പതനവും , പ്രിത്വിയുടെ പരന്നുയരലും ഒന്നിച്ചു ! ഇതാണ് ദൈവത്തിന്റെ ഒരു കളി !

  2003 , 2004 , 2005 എന്നെ വര്‍ഷങ്ങളില്‍ പ്രിത്വിക്കു മലയാളത്തില്‍ ഒറ്റ ഹിറ്റും ഇല്ലാതെ പോയത് ഇവന്മാര്‍ കൂകിയത് കൊണ്ടാണ് ! എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ എല്ലാവരും പ്രിത്വിയുടെ പിന്നില്‍ പാറപോലെ ഉറച്ചു നില്‍ക്കുന്നുണ്ട് ! ഇനി ദിലീപിന്റെ പടങ്ങള്‍ വിജയിക്കുന്നത് ഞങ്ങള്‍ക്ക് ഒന്ന് കാണണം !

  ReplyDelete
 27. the Thriller , എന്നാ ചിത്രം പുറത്തിറങ്ങുന്നതോടെ പ്രിത്വി സൌത്ത് ഇന്ത്യ കീഴടക്കും ! ഉറുമി ഇറങ്ങിയാല്‍ ലോകം കീഴടക്കും ! ഇനി 'രാജു വാഴ്ച'!
  പല്ല് കൊഴിഞ്ഞ കിലവന്മാര്‍ക്ക് വീട്ടില്‍ ഇരിക്കാം ! മാര്‍ക്കറ്റ്‌ ഇല്ലാത്ത കുല്ലന്മാര്‍ക്ക് പടം നിര്‍മിക്കാം , പക്ഷെ വിജയം വേണോ രാജുവിനെ മാത്രം വച്ച് പടം ചെയ്യുക !
  രാജുവിനെ ഭാവിയില്‍ കമല്‍ ഹസ്സന്റെ അഭിനയവും രജനിയുടെ ജനപ്രീതിയും കിട്ടും ! ഇന്ത്യന്‍ സിനിമ എന്നാല്‍ പ്രിത്വിരാജ് എന്ന് ലോകം പറയും !
  ദിലീപ് എന്നാല്‍ മിമിക്രിയില്‍ നിന്നും വന്നു സിനിമ മുടിച്ച കോമാളി എന്നെ ലോകം പറയൂ //////

  ReplyDelete
 28. മമ്മൂട്ടി മനതൂന്നു വന്ന പടച്ചോന്‍ ആണ് ! ഓലെ കുറിച്ച് ആര് പറഞ്ഞാലും ഞമ്മള്‍ കൊയിക്കൊട്ടുകാര്‍ ഒലെ കൂകും !

  ReplyDelete
 29. ആര് വന്നാലും കോയിക്കോട്ടെ പാത്തുമ്മ , നബീസ , ബീവാത്തു , തള്ള ആമിന , തുടങ്ങിയവര്‍ക്ക് മമ്മൂട്ടി തന്നെ കണ്കണ്ട പടശോന്‍! ബീരാന്‍, മൊയ്തീന്‍, കുഞ്ഞഹമ്മദ് തുടങ്ങിയവര്‍ മമ്മൂട്ടിയുടെ പോസ്റ്റര്‍ എങ്കിലും കാണാതെ കഞ്ഞി വെള്ളം കുടിക്കില്ല !

  ReplyDelete
 30. ജയറാം എന്താ മോശം ആണോ ആ പരട്ട മോഹന്‍ലാലിനെ കളും അഭിനയ ശേഷി ജയരമിനാണ് ! മോഹന്‍ലാലിന്‍റെ പഴയ ചിത്രങ്ങള്‍ എല്ലാം ലാല്‍ ജയരമില്‍ നിന്ന് തട്ടി എടുത്തതാണ് ! കിരീടം പോലും ജയറാം ചെയ്താല്‍ അതിലും മനോഹരം ആയിരിക്കും

  ReplyDelete
 31. എന്റെ അന്‍വര്‍ ? ഇതു കേട്ടാല്‍ ഞാനാണ് ഈ പടമെടുതതെന്നെ ആളുകള്‍ കരുതു . അന്‍വര്‍ രണ്ടാമത്തെ ആഴ്ച കേരളത്തിലെ എല്ലാ സിനിമ ശാലകളില്‍ നിന്നും പുറത്തായാല്‍ പോലും എനിക്കൊന്നും ഇല്ല അനിയാ . തിരുവനതപുരത്ത് ജീവിക്കുന്ന എനിക്ക് അവിടത്തെ കാര്യമേ അറിയൂ . പിന്നെ അന്‍പത്തി അഞ്ചാം ദിവസം നൂണ്‍ ഷോ ആയ ചിത്രം ആണ് മഹാ വിജയമെങ്കില്‍ മഹാ കഷ്ടം എന്നേ പറയാനുള്ളൂ

  ReplyDelete
 32. ചേട്ടാ , ഇത് wide release (മലയാളത്തില്‍ മുന്‍പ് നൂറും ഇരുന്നൂറും ദിവസം ഓടി എന്ന് പറയുന്ന ചിത്രങ്ങള്‍ ഒന്നും wide release അല്ലായിരുന്നു , അതായതു 25 -45 വരെ കേന്ദ്രങ്ങളില്‍ മാത്രമേ പടം release ആകുകയുള്ളൂ, അത്തരം ചിത്രങ്ങള്‍ വിജയിച്ചു എന്ന് പറയണം എങ്കില്‍ ചേട്ടന്‍ പറഞ്ഞ പ്രകാരം മിനിമം 75 ദിവസം എങ്കിലും 4 ഷോ കളിക്കണം )ആണ് !

  110 കേന്ദ്രങ്ങളില്‍ ഇറങ്ങിയ ഈ ചിത്രം 55 ദിവസം നിലനിന്നു എന്ന് പറയുന്നത് അത്ര മോശം കാര്യം ഒന്നും അല്ല ! ഈ വര്ഷം 100 നു മുകളില്‍ കേന്ദ്രങ്ങളില്‍ ഇറങ്ങിയ എത്ര മലയാളം ചിത്രങ്ങള്‍ 35 ദിവസത്തിന് മുകളില്‍ ഓടി എന്ന് കൂടി ചേട്ടന്‍ പറയു , എന്നിട്ട് തീരുമാനിക്ക് ശിക്കാര്‍ വിജയമോ അതോ പരാജയമോ എന്ന് ?

  ReplyDelete
 33. 110 കേന്ദ്രങ്ങളില്‍ എല്ലാം ഇതു അന്‍പത്തി അഞ്ചു ദിവസം ഓടി എങ്കില്‍ ഈ പറഞ്ഞത് ശരിയാണ് . എന്റെ നാട്ടില്‍, തിരുവനന്തപുരത്ത്,ഈ ചിത്രം 3 കേന്ദ്രങ്ങളില്‍ റീലീസ് ആയി ആദ്യ അഞ്ചു ദിവസം കഴിഞ്ഞപ്പോള്‍ പടം ഒരു കേന്ദ്രത്തില്‍ ആയി.അവിടെ കിടന്നു നിരങ്ങി ആണ് ഈ അന്‍പത്തി അഞ്ചു ദിവസം തികച്ചത് . ഇനി മറ്റു സ്ടലങ്ങളില്‍ എല്ലാം ഈ ചിത്രം റീലീസ് ചെയ്ത കേന്ദ്രങ്ങളില്‍ എല്ലാം അന്‍പത്തി അഞ്ചു ദിവസം ഓടിയോ? അനിയന്റെ വിഷമം എന്നിക് മനസിലാകുന്നുണ്ട് എന്നി ഈ വര്‍ഷം വേറെ പറയാന്‍ ഒന്നുമില്ലല്ലോ അല്ലെ . എന്റെ അഭിപ്രായത്തില്‍ , ചെലവക്കിയതും collect ചെയ്തതും ആയ തകകളുടെ വ്യത്യാസം ആണ് ചിത്രത്തിന്റെ വിജയത്തിന്റെ മാനദണ്ഡം എങ്കില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങള്‍ ഹാപ്പി ഹസ്ബാന്‍ഡ് ഉം എല്‍സമ്മയും ആണ് .സൂപ്പര്‍ താരങ്ങള്‍ക്ക് അവരുടെ ആരാധകര്‍ക്കും വെറുതെ ഓരോന്ന് പറഞ്ഞു സന്തോഷിക്കാം എന്ന് മാത്രം

  ReplyDelete
 34. കിഷോര്‍, മുകളില്‍ കാണുന്ന ഒരുമാതിരി എല്ലാ അനോനികളും ഒരു IP യില്‍ നിന്നുമാണ് വരുന്നത് .(ഇതെല്ലാം പ്രബുദ്ധരായ മലയല്ലേ പ്രേക്ഷകര്‍ ആണെന്ന് വിചാരിക്കാനുള്ള മണ്ടത്തരം എന്നിക്കില്ല ) .എന്തിനു വെറുതെ സമയം പാഴാക്കുന്നു ? അതും വെറുതെ സ്വയം അപഹാസ്യനായി ?

  ReplyDelete
 35. എടൊ പ്രേക്ഷക , തന്റെ ബ്ലോഗ്ഗ് ആരും വായിക്കാന്‍ ഇല്ലാത്തതിനാല്‍ താനും കിഷോറും ഒത്തു കളിച്ചല്ലേ , ഇത്രയും കമന്റ്‌ ഇട്ടതു , അതോ കിഷോറും താനും ഒരാള്‍ തന്നെ ആണോ ?
  രണ്ടും മൂനും കമന്റ്‌ മാത്രമേ തന്റെ പോസ്റ്റുകള്‍ക്ക്‌ കിട്ടാറുള്ളൂ എന്നാ അവസ്ഥയില്‍ , മനം നൊന്തു തന്‍ തന്നെ അല്ലെ ഈ പോസ്റ്റ്‌ ഒക്കെ ഇടുന്നത് , എന്തായാലും തന്റെ പേര്‍ കൊല്ലം , കിഷോര്‍ !
  റിവ്യൂ ഇടുന്നതിനു മുന്‍പ് ആദ്യം കണ്ട പദത്തിന്റെ ടികെട്ടിന്റെ ഫോടോസ്ടറ്റ് ഒരു കോപി എടുത്തു പ്രദര്ഷിപ്പിക്കെടോ , പില്ലച്ചന്‍ ഒഴിച്ച് ഒരു മാതിരിപ്പെട്ടവര്‍ക്കൊക്കെ തന്റെ ബ്ലോഗ്ഗിനോടുള്ള മതിപ്പ് പോയി , തന്റെ ഇരട്ടത്താപ്പ് മനസ്സിലായി !

  ReplyDelete
 36. ഹാ ഹാ ഹാ ...... ഇപ്പോള്‍ എല്ലാം മനസിലായേ ആര്‍ക്കു ഇല്ലെങ്കിലും താങ്ങള്‍ക്ക്‌ നല്ല മതിപ്പ് ആന്നല്ലോ അത് മതി . (ഇതും ഇതിന്റെ മുകളില്‍ എഴുതിയ കമന്റ്‌ ഉം എല്ലാം ഞാന്‍ തന്നെ കള്ള പേരില്‍ ഇടുന്നതാണ് ). അമ്പട ഞാനേ !!!

  ReplyDelete
 37. ആഹാ..comment moderation തുടങ്ങിയോ?

  ReplyDelete
 38. തുടങ്ങിയതല്ല സുഹൃത്തേ തുടങ്ങിച്ചതാണ് . ഇതിന്റെ കൂടെ അയച്ച ലിങ്ക് കണ്ടു . ദയവായി ആ കമന്റ്‌ "താരാധനയുടെ മലയാള സിനിമ" എന്നാ പോസ്റ്റിലെ കമന്റ്‌ ആയി ഇടാമോ? അവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങളും യാണ് ആ ലിങ്കിനു കൂടുതല്‍ ബന്ധം എന്ന് തോന്നുന്നു .

  ReplyDelete