Wednesday, June 23, 2010

കണ്ടിരിക്കേണ്ട ചില ചിത്രങ്ങള്‍

മലയാള സിനിമ രംഗത്ത് വിവാദങ്ങള്‍ കോഴുക്കയാണല്ലോ. അമ്മയും തിലകനും തമ്മില്‍ , വിതരണക്കാരും തിയേറ്റര്‍ ഉടമകളും തമ്മില്‍ , അങ്ങനെ ആരൊക്കെയോ ആരൊക്കെയോ തമ്മില്‍ അടിയും തെറിയും അകെ ബഹളം .
ഇതിനിടെ ഞാന്‍ അടുത്ത് കണ്ട മൂന്ന് തമിള്‍ സിനിമകളെ പറ്റി ഉള്ളതാണ് ഈ പോസ്റ്റ്‌ . ഇതില്‍ പറയുന്ന മൂന്ന് സിനിമകളും ഏറ്റവും പുതിയ ചിത്രങ്ങള്‍ എന്ന വിശേഷണത്തിന് അര്‍ഹമല്ല. എങ്കില്‍ പോലും കേരളത്തിന്റെ തൊട്ടടുത്തു കിടക്കുന്ന , നമ്മളൊക്കെ പാണ്ടികള്‍ എന്ന് പരിഹാസ പൂര്‍വ്വം വിളിക്കുന്ന തമിള്‍ സിനിമ നമ്മളെകാളും എത്രയോ മുന്നിലാണ് എന്ന് മനസിലാക്കാന്‍ ഇതു ഒരു പക്ഷെ സഹായിക്കും . ഇതില്‍ പറയുന്ന ആദ്യ രണ്ടു ചിത്രങ്ങള്‍ ഒരു നിവര്‍ത്തി ഉണ്ടെങ്കില്‍ മിസ്സ്‌ ചെയ്യരുത് എന്നാണ് ഈയുള്ളവന്റെ എളിയ അപേക്ഷ .

1) തമിള്‍ പടം

ശ്രീ അമുതം സംവിധാനം ചെയ്ത ഈ ചിത്രം വളരെ സീരിയസ് ആയി എടുത്ത ഒരു തമാശ ചിത്രം ആണ് . ഒരു തമാശ ചിത്രം എടുക്കാന്‍ എത്ര ബുദ്ധിമുട്ടാണ് എന്നത് പ്രിയദര്‍ശന്‍ മുതലായ മഹാ സംവിധായകരുടെ തട്ടികൂട്ടു തമാശ പടങ്ങള്‍ കണ്ടു മണ്ടന്മാരെ പോലെ പൊട്ടി ചിരിച്ച നമ്മള്‍ മലയാളികളെ മനസിലാക്കി തരുന്നതാണ് ഈ ചിത്രം.തമിള്‍ സിനിമയുടെ സ്ഥിരം സാധനങ്ങളെ അഥവാ മാമൂലുകളെ കൃത്യമായി കണ്ടെത്തി കുറിക്കു കൊളളും വിധം പരിഹസിച്ചുണ്ട് സംവിധായകനും തിരകഥ കൃത്തും. കമല്‍ രജനി മുതല്‍ വിജയ്‌ അജിത്‌ തുടങ്ങിയ എല്ലാ സൂപ്പര്‍ താരങ്ങളെയും മണിരത്നം പോലെയുള്ള സംവിധായകരെയും ഒഴിവാക്കുന്നില്ല ഈ ചിത്രത്തില്‍.ഈ ചിത്രത്തിന്റെ ഏറ്റവും വലിയ മേന്മ ആയി എന്നിക് തോന്നിയത് ഒരു ഘട്ടത്തിലും ഒരു മിമിക്രി നിലവാരത്തിലേക്ക് ചിത്രം പോകുന്നില്ല എന്നതാണ്. പക്ഷെ ഇതിലെ നായകന്‍ രജനി ചിത്രങ്ങളിലെ പോലെ നിമിഷ നേരം കൊണ്ട് സമ്പന്നന്‍ ആകുന്നുണ്ട് . സമൂഹ ദ്രോഹികളായ വില്ലന്മാരെ അന്യനെ പോലെ വിചിത്രമായ രീതിയില്‍ കൊല്ലുന്നുണ്ട്‌. പോക്കിരിയിലെ പോലെ വേഷം മാറിയ പോലീസ്കാരനായി തിന്മയെ തുടച്ചു മാറ്റുന്നുണ്ട് . ചുരുകത്തില്‍ ഈ സിനിമയിലെ ഓരോ നിമിഷവും തമിള്‍ സിനിമയെ കളിയാക്കി കൊല്ലുകയാണ് ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ . ദയാനിധി അഴഗിരിയെ പോലെയുള്ള ഒരു നിര്‍മാതാവ് ഈ ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകര്‍ക്ക് ധൈര്യം പകര്‍ന്നിട്ടുണ്ടാകണം . ഇതിലെ ഗാന രംഗങ്ങള്‍ പ്രത്യേകിച്ചും പച്ച തമിഴന്‍ ... എന്ന് തുടങ്ങുന്നതും ഓഹ് മഹാസീന .... എന്ന പാട്ടും പ്രത്യേക പ്രശംസ അര്‍ഹിക്കുന്നു . (രണ്ടാമത്തെ ഗാനം തമിള്‍ സിനിമയില്‍ ഇതു വരെ ഉപയോഗിച്ചു പോന്ന അര്‍ഥമില്ലാത്ത വാക്കുകള്‍ മാത്രം ഉപയോഗിച്ചു ( ഉദാഹരണം : ഓ മഹാസീയ , രണ്ടക്ക , മുക്കാല , നക്കുമുക്ക് , ശകലക്ക ...) ഉണ്ടാക്കിയതാകുന്നു) . പക്ഷെ ആ ഗാന രംഗത്തില്‍ വരികള്‍ ഒഴികെ ബാക്കി എല്ലാം തികച്ചും സീരിയസ് ആയി എടുതിരിക്കയാണ്. മഞ്ഞില്‍ കുളിക്കും .. എന്ന ജയറാമിന്റെ മിമിക്രി ഗാന രംഗത്തിനു അപ്പുറം ഒന്നും കണ്ടിട്ടില്ലാത്ത മലയാളീ ബുജി സംവിധായകര്‍ക്കും പ്രേക്ഷകര്‍ക്കും ഈ ഗാന രംഗം തികച്ചും ഒരു പുതിയ ഒരു അനുഭവം ആയിരിക്കും .ഈ ചിത്രം കണ്ടു ചിരിക്കാന്‍ ഒത്തിരി ഒത്തിരി രംഗങ്ങള്‍ എടുത്തു പറയാന്‍ പറ്റും പക്ഷെ ആത്യന്തികമായി ഇതെല്ലാം ഇതു വരെ കണ്ടു മണ്ടന്മാരെ പോലെ രസിച്ച നമ്മെ തന്നെ പരിഹസിക്കുനതാണ് എന്നതാണ് സത്യം.പുതുമുഖങ്ങള്‍ നായികാ നായകന്മാര്‍ ആകുന്ന ഈ ചിത്രം എന്നും തമിള്‍ സിനിമക്ക് അഭിമാനിക്കാവുന്ന ഒന്നാണ്.

2) അങ്ങാടിതെരുവ്

വെയില്‍ എന്ന ചിത്രം സംവിധാനം ചെയ്ത ശ്രീ വസന്ത ബാലന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഇതു .തികച്ചും realistic എന്ന് പറയാവുന്ന ഈ ചിത്രവും പുതുമുഖങ്ങളാണ് അഭിനയിചിരിക്കുനത്.തിരകഥ നന്നായി ഉപയോഗിച്ചാല്‍ മേല്പറഞ്ഞ സാധനത്തിനു പ്രേക്ഷകരുമായി എങ്ങനെ ആശയ വിനിമയം (Communication) നടത്താം എന്ന് മനസില്ലാക്കണം എങ്കില്‍ ഈ ചിത്രം കാണുക . തമിള്‍ നാട്ടിലെ ഒരു ഉള്‍ ഗ്രാമത്തില്‍ നിന്നും കുറെ കനവുകളും ആയി വന്നു ചെന്നൈ എന്ന മഹാ നഗരത്തില്‍ വന്നു യാന്ത്രിക ജീവിതം നയിക്കുന്ന കൌമാര പ്രായക്കാരുടെ കഥ പറയുന്നതാണ് ഈ ചിത്രം . ഒരു വലിയ തുണികടയില്‍ വില്പനക്കാരായി പണിയെടുക്കുന്ന ലിങ്കു, കണി എന്നീ കൌമാര പ്രായക്കാരുടെ പ്രണയ കഥ കൂടിയാണ് ഈ ചിത്രം.ഒപ്പം തികച്ചും പോസിറ്റീവ് എന്ന് പറയാവുന്ന ഒരു സന്ദേശവും ഈ ചിത്രത്തിന് നല്‍കാനുണ്ട്.ഒരു നല്ല ചിത്രം കണ്ടു എന്ന സംതൃപ്തിയോടെ നിങ്ങള്ക്ക് പടം കണ്ടു മടങ്ങാം എന്ന് മാത്രം ആണ് എനിക്ക് ഈ പടത്തെ കുറിച്ച് നല്‍കാവുന്ന ഉറപ്പു.ഇങ്ങനെ ഒരു ചിത്രം ഒരുക്കാന്‍ സംവിധായന്‍ നടത്തിയ ശ്രമങ്ങളെ എന്ത് പറഞ്ഞു പ്രശംസിക്കണം എന്ന് സത്യത്തില്‍ എനിക്കറിയില്ല. ഇനിയും ഇങ്ങനെയുള്ള പടങ്ങള്‍ ഉണ്ടാകട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു എന്ന് മാത്രം പറഞ്ഞോട്ടെ.ഈ ചിത്രത്തില്‍ ആവശ്യം ഇല്ലാത്ത ഒരൊറ്റ കഥ പാത്രത്തെ പോലും കാണിച്ചു തരാന്‍ നിങ്ങള്ക്ക് ആകില്ല . മാത്രമല്ല എല്ലാ കഥ പത്രങ്ങളും മനസില്‍ തങ്ങി നില്കുന്നവയും ആണ്.ഒട്ടും മുഴച്ചു നില്‍ക്കാത്ത ശ്രുതി മധുരമായ ഗാനങ്ങള്‍ ഈ ചിത്രത്തിന് മിഴിവ് കൂടുന്നു.നേരത്തെ പറഞ്ഞത് പോലെ കഥാ പത്രങ്ങളുടെ വിചാര വികാരങ്ങള്‍ പ്രേക്ഷകരിലെക്കും പകര്‍ന്നു നല്ക്കപ്പെടുന്നു എന്ന ഇടതാണ് സംവിധായകനും തിരകഥയും അതിന്റെ പൂര്‍ണ വിജയം നേടുന്നത് . ഇതു വരെ ഈ പടം കണ്ടിട്ടില്ലെങ്ങില്‍ സീ ഡി എടുതെങ്ങിലും ഈ പടം കാണേണ്ടതാണ് . അല്ലെങ്ങില്‍ തികച്ചും നഷ്ടം എന്ന് പോലും പറയാം .

സിംഗം

സണ്‍ പിച്ടുരെസ്‌ നിര്‍മിച്ചു ശ്രീ ഹരി കഥയും തിര കഥയും എഴുതി സംവിധാനം ചെയ്ത ചിത്രം ആണ് സിംഗം . സൂര്യ ആണ് കേന്ദ്ര കഥപത്രമായ ദൊരൈ സിംഗം എന്നാ പോലീസ് ഓഫീസറെ അവതരിപ്പികുനത് .നായികാ ആയി പ്രത്യക്ഷപെടുന്നത് അനുഷ്ക ആണ് .comedyക്ക് വേണ്ടി വിവേകിനെയും വില്ലനായി പ്രകാശ്‌ രാജ്നെയും ഉള്‍പെടുത്തിയിട്ടുണ്ട് .ചെന്നൈ അടക്കി വാഴുന്ന മയില്‍ വാഹനം എന്ന വില്ലന്‍ പ്രകാശ്‌ രാജ് . നെല്ലൂര് എന്ന ഗ്രാമത്തില്‍ സമധാനമായി ജീവിക്കുന്ന പോലീസ് നായകന്‍ . ഒരു നാള്‍ അവര്‍ കൂടി മുട്ടുന്നു . വില്ലന്‍ പണി കൊടുക്കാനായി നായകനെ ചെന്നൈക്ക് സ്ഥലം മാറ്റം നടത്തിക്കുന്നു .നായകനെ പ്രേമിക്കുക എന്ന സ്ഥിരം ജോലി ചെയ്യാനായി നായികാ അനുഷ്ക. വില്ലന്‍ തുടക്കത്തില്‍ ഗോള്‍ അടിച്ചു മുന്നേറുകയും ഗ്വാ ഗ്വാ വിളിക്കുകയും ചെയ്യുന്നു .അവസാനം നായകന്‍ ശക്തമായി തിരിച്ചടിച്ചു അതിമ വിജയം നേടുകയും ചെയുന്നു.വിവേകിനെ വേണ്ട പോലെ ഉപയോഗിച്ചില്ല എന്നും പ്രകാശ്‌ രാജ് കുറച്ചൊക്കെ സ്ഥിരം ശൈലിലേക്ക് പോകുന്നു എന്നത് കുറ്റമായി പറയമെങ്ങിലും ആത്യന്തികമായി ഈ ചിത്രവും നമ്മെ ബോര്‍ അടിപ്പികുന്നില്ല .വിജയ്‌ പോലെയുള്ള നടന്മാരുടെ പതുവു ഫോര്‍മുലയാണ് ചിത്രത്തില്‍ ഉടനീളം കാണവുന്നതെങ്ങിലും ഹരി തന്റെ അഭിനേതാക്കളുടെ പ്രത്യേകിച്ച് സൂര്യയുടെ കഴിവും ദൌര്‍ബല്യവും മനസില്ലാക്കി തന്നെയാണ് ചിത്രം എടുത്തിട്ടുള്ളത്

തികച്ചും ഒരു മസാല ചിത്രം എന്ന് വിശേഷിപ്പികാവുന്ന ഈ ചിത്രം എന്തിനു മുകളില്‍ പറഞ്ഞ ചിത്രങ്ങളുടെ കൂടെ അവതരിപ്പിക്കുന്നു എന്നൊരു ചോദ്യം ഉണ്ടാകാം.ഇനി ഈ മൂന്ന് ചിത്രങ്ങളെയും ഒന്ന് നോക്കുക . സുഹൃത്തേ ഈ കാണുന്നതിനാണ് വ്യത്യസ്തത എന്ന് ഞാന്‍ മനസിലാക്കുനത് . ആദ്യ രണ്ടു ചിത്രങ്ങള്‍ ഇറങ്ങി വിജയിച്ചു എന്ന് കുരുതി മൂനാമത്തെ വിഭാഗത്തില്‍ പെട്ട ചിത്രങ്ങള്‍ ഇറങ്ങുന്നില്ല വിജയിക്കുന്നില്ല എന്ന് വരുന്നില്ല .ചുരുകത്തില്‍ പറഞ്ഞാല്‍ പ്രേക്ഷകര്‍ തങ്ങളില്‍ നിനും എന്ത് പ്രതീക്ഷിക്കുന്നു എന്ന് മനസിലാക്കി അത് കൊടുക്കാനുള്ള കഴിവാണ് ഒരു സിനിമ ശാഖയെ നല്ലത് ചീത്തയും ആക്കുന്നത് . അല്ലാതെ സംഘടനകളും വിലക്കുകളും നിയമങ്ങളും അല്ല . (പിന്നെ പ്രേക്ഷകന്‍ എന്ന കഴുതയ്ക്ക് ഒരല്‍പം തിരിച്ചറിവ് കൂടെ ഉണ്ടായാല്‍ നല്ലത് ).

ഇതൊക്കെ എനിക്ക് മാത്രം അറിയുന്ന മഹാ രഹസ്യങ്ങള്‍ ആണെന്ന ധാരണയില്‍ അല്ല ഇത്രയും എഴുതിയത് . അന്യ ഭാഷയിലെ നല്ല ചിത്രങ്ങള്‍ കാണാന്‍ നമുക്ക് ഒക്കെ അവസരം നിഷേധിക്കുകയും , ഇവന്റെ ഒക്കെ കച്ചറ പടങ്ങള്‍ മാത്രം കണ്ടു ജീവിച്ചോണം എന്ന് വാശി പിടിക്കുന്ന മഹാന്മാരുടെ മുഖത്ത് ഒരാട്ടു കൊടുക്കാന്‍ പോലും കഴിയാത്ത ഗതി കേടു പിടിച്ച പാവം മലയാളി പ്രേക്ഷകന്റെ ഒരു ചെറിയ പ്രതിഷേധം എന്ന് കരുതിയാല്‍ മതി

Sunday, June 20, 2010

Ravan (ഹിന്ദി )

അനിയാ ഒന്ന് നിന്നേ.

അയ്യോ തീരെ സമയം ഇല്ലല്ലോ .കുറച്ചു തിരക്കിലാ. ....

എന്തെടെ എത്ര തിരക്ക് ?

മണിരത്നം സര്‍ ഇറക്കിയ രാവണന്‍ എന്ന പടത്തിന്റെ പരസ്യം ബൂലോകത്ത് കുറച്ചു പതിക്കാനുണ്ട്.

എടെ അതിനു പടം ഇറങ്ങിയോ ? ഇവിടെ മൂന്ന് നാല് ആഴ്ച കഴിയാതെ അന്യ ഭാഷ ചിത്രങ്ങള്‍ ഇറക്കിയാല്‍ എന്തൊക്കെയോ ചെയ്തു കളയും എന്ന് ആരൊക്കെയോ ........

ചുമ്മാതി അണ്ണാ. അതൊക്കെ വല്ല പാവപെട്ട തമിള്‍ നിര്‍മ്മാതാക്കള്‍ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പടങ്ങളോട്. ഇതേ Reliance ആണ് വിതരണം.ഇവിടുത്തെ വലിയ സി പി എം നോക്കിയിട്ട് നടന്നില്ല അവന്‍മാരെ തൊടാന്‍ . പിന്നാ ഈ ചീള് കേസുകള്‍ .......
ഡേ നീ അത് വിട് നീ പടം കണ്ടോ ? ഹിന്ദിയാണോ തമിള്‍ ആണോ കണ്ടത് ?

മം പിന്നേ പടം കാണുന്നു വേറെ ജോലി ഇല്ലാലോ എനിക്ക്.വെറുതെ പൊയ് ഇടി കൊള്ളാന്‍. വല്ലവനും ഒക്കെ വെറുതെ ടിക്കറ്റ്‌ തരുന്ന കാലത്ത് നോക്കാം. പിന്നെ പടം രാമായണം അടിസ്ഥാനമാക്കി എടുത്തതാണെന്ന് എല്ലാവര്ക്കും അറിയാം .മനിരതനം പടമല്ലേ കൊള്ളില്ല എന്ന് എന്തായാല്ലും പറയാന്‍ പറ്റില്ല .ഏതു പടം ഇറങ്ങിയാലും മലയാളിക്ക് ആദ്യത്തെ കുറച്ചു ദിവസം സ്വന്തമായി അഭിപ്രായം ഇല്ലാത്തത് കാര്യങ്ങള്‍ എളുപ്പമായി.

അപ്പോള്‍ എങ്ങനാ നയം ?

മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ കുറച്ചു കുടി പരത്തി പറയും.ക്യാമറ, സംഗീതം ഇതിനെ കുറിച്ച് കുറച്ചു കേറ്റി പറയും (മണിരത്നവും സന്തോഷ്‌ ശിവനും എന്തോന്ന് നോക്കാന്‍).പടം തമിള്‍ ആണ് മികച്ചത് എന്നും വിക്രം തകര്‍ത്തു എന്നും ഐശ്വര്യ മഹാത്ഭുതം അന്നെന് കുടി പറഞ്ഞാല്‍ തികഞ്ഞു.പിന്നെ എല്ലാം നല്ലത് പറഞ്ഞാല്‍ നാളെ പടം പൊട്ടിയാല്‍ പിടിച്ചു നില്കണ്ടേ എന്നത് കൊണ്ട് പടത്തിന്റെ ഇഴചിലിനെ കുറിച്ച് ചെറിയ ഒരു പരാമര്‍ശം. കഥയില്‍ പുതുമ ഇല്ല എന്നുള്ളതിനെ കുറിച്ച് അവ്യക്തമായ ഒരു റഫറന്‍സ് .തീര്നല്ലോ സംഗതി . ഇതു നിരൂപണം ആണെന്ന് ഒരിടത്തും പറയാതിരുന്നാല്‍ തികഞ്ഞു . ഇത്രയും പറയാന്‍ എന്തിനാ അണ്ണാ പൊയ് ഇരുന്നു ആ പടം മുഴുവന്‍ സഹിക്കുന്നെ ?

ഓഹോ എന്നാല്‍ ഞാന്‍ ഇന്നലെ Ravan കണ്ടു . തമിള്‍ പടവും കുടി കണ്ടിട്ട് Ravan Vs രാവണന്‍ എന്നൊരു സാധനം എഴുതണം എന്ന് കരുതിയതാ.നടക്കും എന്ന് തോന്നുന്നില്ല . എന്നി ഒരിക്കല്‍ കുടി ഇതേ സാധനം സഹിക്കാന്‍ ഉള്ള സ്ടാമിന ഇല്ലെടെ (പ്രായം കുടി അല്ലെ വരുന്നേ ) .ഒന്ന് രണ്ടു ദിവസം കഴിഞ്ഞു നോക്കാം .

ശരി ഹിന്ദി സാധനം എങ്ങനെ ഉണ്ട് ?

പോന്നു അനിയ ബേസിക് കഥ ബീജം രാമായണം തന്നെയാണ് .തീവ്രവാദി ബീരാ (അഭിഷേക്ബച്ചന്‍ (രാവണന്‍) ), എസ് പി ദേവ് (വിക്രം (ശ്രീ രാമന്‍ ) ) , രാഗിണി (ഐശ്വര്യ, (സീത) ). ഇതൊക്കെയാണ് പ്രധാന കഥ പാത്രങ്ങള്‍. പിന്നെ സഹ നടീ നടന്മാരായി ഫോറെസ്റ്റ് ഗാര്‍ഡ് സന്ജീവിനി (ഗോവിന്ദ , (ഹനുമാന്‍)) , രവി കിഷേന്‍ (കുംഭകര്‍ണന്‍ ), പ്രിയാമണി (Shoorpanaka) എന്നിവരോക്കെയാണ്

അനിയാ സത്യം പറഞ്ഞാല്‍ ഒന്നും തോന്നരുത് . പടം എനിക്ക് തീരെ പിടിച്ചില്ല.

തിരകഥയില്‍ നിന്നും തുടങ്ങാം. ഈ സംഭവം ആരു എഴുതിയതായാലും ശ്രീ മണി രത്നത്തിന് ഈ പാപത്തില്‍ വലിയ പങ്കു ഉണ്ടെന്നു തോന്നുന്നില്ല. (ഇനി ഹിന്ദി ആയതു കൊണ്ട് തോന്നുനതും ആക്കാം) .മണിരത്നം പോലുള്ള ഒരാള്‍ ചെയ്യുന്ന പടത്തിനു സ്ക്രിപ്റ്റ്ന് ലിങ്ക് ഇല്ലാതെ പോവുന്നു എന്നത് തികച്ചും അവിശ്വസിനീയം ആണ് . സീതയെ തട്ടി കൊണ്ട് വരുന്ന രാവണന്‍ , (കൊല്ലാനാണ് തട്ടി കൊണ്ട് വരുന്നത് എന്ന് ആദ്യമേ പറയുന്നുണ്ട്).... .

അല്ല അണ്ണാ ഒരു സംശയം.കൊല്ലാന്‍ തട്ടി കൊണ്ട് വരണോ? കൊന്നാല്‍ പോരെ !!

മിണ്ടാതെ ഇരുന്നു പറയുന്നത് കേള്‍ക്കെടാ. സീതയെ രാവണന്‍ കിട്ടിയ ഉടനെ കൊല്ലാതത്തിനു പറയുന്ന കാരണം വിചിത്രമാണ് ."ല്ലവള്‍ക്കു ചാകാന്‍ പേടിയില്ല അപ്പോള്‍ എങ്ങനെ ഞാന്‍ അവളെ കൊല്ലും ?"എന്നതാണ് . നമ്മുടെ ബുദ്ധി ജീവി താടി രണ്ജിതിനോ റിട്ടയര്‍ ചെയ്ത ബുജി ജയരാജിനോ ഇപ്പിടി ഒരു ലോജിക് തോന്നുമോ എന്ന് സംശയം.പിന്നെ രവി കിഷേന്‍ അവതരിപ്പിക്കുന്ന കഥാപാത്രം ഒരുമാതിരി പഴശി രാജയിലെ പത്മപ്രിയയുടെ കാര്യം പറഞ്ഞ പോലാ. അവസാനം എങ്ങോട്ട് പോയി എന്ന് ദൈവത്തിനു മാത്രം അറിയാം.
ഒരു നല്ല തിരകഥ ഉണ്ടായിരുന്നു എന്ന് ഞാന്‍ കരുതുന്ന ചിത്രങ്ങള്‍ എല്ലാത്തിനും അഭിനയിക്കുന്ന ഏതാണ്ട് എല്ലാ കഥാപാത്രങ്ങള്‍ക്കും വ്യക്തിത്വം അഥവാ സ്വന്തമായ അഭിനയ മുഹൂര്‍ത്തങ്ങള്‍ ഉള്ളവയാണ്.ഹിന്ദി രാവണന്‍ ആ കൂട്ടത്തില്‍ വരില്ല എന്ന് ഖേദപൂര്‍വ്വം പറഞ്ഞോട്ടെ (ഇതില്‍ പ്രധാന കഥ പത്രങ്ങള്‍ക്ക് തന്നെ വ്യക്തിത്വം കഷ്ടിയാണ്‌ പിന്നെയാ ബാക്കിയുള്ളവര്‍ !!!) . തിരകഥ ശരിക്കും പരാജയപെടുന്നത് കഥയും അതിലെ സംഭവങ്ങളും പ്രേക്ഷകരിലേക്ക് സംവിധായകന്‍ ഉദേശിച്ച രീതില്‍ communicate ചെയ്യാപെടുന്നില്ല എന്ന ഭാഗത്താണ് . പിന്നെ പടം ഒരു മധ്യ ഭാഗത്തോട്ട് എത്തുമ്പോള്‍ ഈ പണ്ടാരം തീരത്തില്ലേ എന്ന് തോന്നിപ്പിക്കുന്ന ഇഴച്ചില്‍ ആണ് മറ്റൊരു ഹൈ ലൈറ്റ് .അവസാനം രാവണനെ കൊല്ലുന്ന രംഗങ്ങള്‍ മലയാളത്തിലെ ഏതോ സൂപ്പര്‍താര ചിത്രത്തില്‍ നിന്നും വെട്ടിയത് പോലെ നാടകീയം !!!

അഭിനയമോ ?
ഐശ്വര്യ റായ് ബച്ചന് ഒരു ദേശീയ പുരസ്‌കാരം ഉറപ്പു. ആദ്യ ഒരു മണിക്കൂറില്‍ ചേച്ചി മികച്ച ഭാവാഭിനയം ആണ് കാഴ്ച വെച്ചിരിക്കുനത് .ഹിസ്ടീരിയ ബാധിച്ച ആളുകളെ പോലെ ഉള്ള പ്രകടനം കണ്ടാല്‍ രാവണന് മാത്രമല്ല ആര്‍ക്കും തോന്നും ഇവര്‍ക്ക് ചാകാന്‍ ഒരു പേടിയും ഇല്ലെന്നു . പിന്നെയുള്ള ഒരു മണികൂര്‍ തികച്ചും controlled ആക്ടിംഗ് അന്ന് കഴ്ച്ചവെചിരിക്കുനത് (ദുഖവും നിര്‍വികാരതയും ചേര്‍ന്ന ഒരൊറ്റ standard ഭാവം).പിന്നെ രാവണന്‍ , ഭാര്യ ഇങ്ങനെ അഭിനയിച്ചു തകര്‍ക്കുമ്പോള്‍ ഭര്‍ത്താവിനു വെറുതെ ഇരിക്കാന്‍ പറ്റുമോ ? അഭിഷേക് ബച്ചന്‍ അഭിനയിച്ചു പൊളിച്ചു അടുക്കുനത് കണ്ടാല്‍ രാവണന് ശകലം വട്ടു ഉണ്ടായിരുന്നു എന്ന് പറയാനാണോ മണിരത്നം ശ്രമിച്ചത്‌ എന്ന് തോന്നും . ഒരു പ്രദേശത്തെ ആളുകള്‍ മുഴുവന്‍ ദൈവത്തെ പോലെ കാണുന്ന ഒരാളാണ് അഭിഷേക് എന്ന് ഒരു നിമിഷം പോലും ആര്‍ക്കും തോന്നും എന്ന് എന്നിക് തോന്നുന്നില്ല.ഗോവിന്ദ അവതരിപ്പിക്കുന്ന കഥ പാത്രം ഹനുമാന്‍ ആണെന്ന് പ്രേക്ഷകരെ ബോധ്യപെടുത്തണം എന്ന് സംവിധായകന് തോനുന്ന നിര്‍ബന്ധം (പ്രത്യേകിച്ചു ആദ്യ രംഗങ്ങളില്‍ ) ആ കഥാപത്രത്തിന്റെ മൊത്തത്തിലുള്ള രസം നശിപ്പികുന്നുണ്ട് . വിക്രം കുറച്ചു കൂടി നല്ല ഒരു ഗെറ്റ് അപ്പ്‌ ഇല്‍ വന്നിരുന്നെങ്ങില്‍ കുറച്ചു കൂടി നന്നായേനെ.പ്രിയാമണി തന്റെ ചെറിയ റോള്‍ ഭംഗിയാക്കി.

പടത്തിന്റെ മറ്റു ഘടകങ്ങള്‍ ?
എടെ പടം നല്ല ഉഗ്രന്‍ കാടും വെള്ളച്ചാട്ടവും ഒക്കെ ഉള്ളിടത്താണ് എടുതിരിക്കുനത് . അത് ഭംഗിയായി സന്തോഷ്‌ ശിവന്‍ ഒപ്പിയെടുതിടുണ്ട് . പാട്ടുകള്‍ അടുത്തടുത്ത്‌ വരുന്നത് കുറച്ചു ബോര്‍ അടിപ്പികുനുണ്ട് .സംഭാഷണം മൊത്തത്തില്‍ ഒരു തരം നാടകീയത തോന്നിപ്പികുന്നതാണ് .

അപ്പോള്‍ ഈ പടം എങ്ങനെ ഉണ്ടെന്നു ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍ എനിക്ക് പോകാമായിരുന്നു .

അനിയാ കണ്ടില്ലെങ്ങിലും തമിള്‍ രാവണന് പൊയ് തല വൈക്കുനതാകും ഭേദം എന്നാണ് എനിക്ക് തോന്നുന്നത് . വലിയ പ്രതീക്ഷ ഒന്നുമില്ലാതെ കാണാന്‍ പോകുന്ന തമിള്‍ രാവണന്‍ ഒരു പക്ഷെ നിങ്ങളുടെ കാശു പോയി എന്ന തോന്നല്‍ ഉണ്ടാക്കില്ല എന്ന് പ്രത്യാശിക്കുന്നു . ഹിന്ദി കാണാതിരിക്കയാണ് നല്ലത് .

Friday, June 18, 2010

ഒരു നാള്‍ വരും (റിവ്യൂ അല്ല )

മാന്യ പ്രേക്ഷകര്‍ക്ക്‌ ജയ് വേതാളം ചാനല്‍ ലേക്ക് സ്വാഗതം . ഈ പുതു വര്‍ഷ പുലരിയില്‍ ഞങ്ങള്‍ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു . നശൂല കൂതറ അവാര്‍ഡ്‌ . അടുത്ത ആറു മാസത്തിനുള്ളില്‍ ഇറങ്ങുന്ന ഏറ്റവും കൂതറ ചിത്രത്തിന് സമ്മനിക്കുന്ന ഈ അവാര്‍ഡ്‌ന്നു ഞങ്ങള്‍ അഭിപ്രായ വോട്ടെടുപ്പോ മറ്റു പതിവ് കൊപ്രായങ്ങലോ കാണിക്കാന്‍ ഉദ്ദേശിക്കുന്നില്ല .നിങ്ങള്ക്ക് നിങ്ങളുടെ അഭിപ്രായങ്ങള്‍ എസ് എം എസ് ആയി അയക്കവുന്നതു ആണ് . അന്തിമ തീരുമാനം ചാനല്‍ കമ്മിറ്റിയുടേത് മാത്രം ആയിരിക്കും. കണ്ണീര്‍ ഒലിപ്പികള്‍ എപ്പിസോഡുകള്‍ ഉണ്ടായിരിക്കുനതല്ല . എസ് എം എസ് അയക്കേണ്ട ഫോര്‍മാറ്റ്‌ ...........................................

Jan 31 :
പറയു തങ്കപ്പന്‍ , ഇപ്പോള്‍ എന്താണ് നില ? നമ്മുടെ പ്രേക്ഷകര്‍ ഏറ്റവും പുതിയ വിവരങ്ങള്‍ അറിയാനായി ആകാംഷയോടെ കാത്തിരിക്കുകയാണ്‌ ? എത്ര ചിത്രങ്ങളാണ് അവാര്‍ഡിന് വേണ്ടി എത്തിയിട്ടുള്ളത് ? ആരൊക്കെയാണ് മുന്നില്‍ ?

ആദ്യമാസം അതായിത് ജനുവരി അവസാനിക്കുമ്പോള്‍ നമുക്ക് കാണാന്‍ കഴിയുന്നത്‌ Happy husbands എന്ന സജി സുരേന്ദ്രന്‍ ചിത്രവും ബോഡി ഗാര്‍ഡ് എന്ന ചിത്രവുമാണ് നശൂല അവാര്‍ഡ്‌ ഇന് വേണ്ടിയുള്ള മത്സരത്തില്‍ മുന്നിട്ടു നില്‍ക്കുനതു.തുടക്കത്തില്‍ തന്നെ കടുത്ത മത്സരം ആണ് കാണാന്‍ കഴിയുന്നത്‌ . സൂപ്പര്‍ താരങ്ങള്‍ ഇതു വരെ രംഗത്ത് വന്നിട്ടില്ല എന്നതിനാല്‍ ഇനിയുള്ള ദിവസങ്ങളില്‍ മത്സരം ഇനിയും കടുപ്പം ആകും എന്ന് കരുതാതെ വയ്യ. ബോഡി ഗാര്‍ഡ് എന്ന ചിത്രത്തിന് അതിന്റെ ഭേദപെട്ട നിലവാരം അവാര്‍ഡ്‌ കിട്ടാന്‍ തടസം ആകുമ്പോള്‍ Happy Husbands ഇന് പ്രതീക്ഷ ഏറുന്നു.

അപ്പോള്‍ തങ്കപ്പന്‍ , മഹാരഥന്മാരെ തോല്‍പ്പിച്ചു , കേവലം രണ്ടു ചിത്രം മാത്രം സംവിധാനം ചെയ്ത സജി സുരേന്ദ്രന്‍ അവാര്‍ഡ്‌ കൊണ്ട് പോകും എന്നാണോ ഇപ്പോളത്തെ അവസ്ഥ ? വേഗം പറയു ? നമ്മുടെ പ്രേക്ഷകര്‍ ആകാംഷ കൊണ്ട് ശ്വാസം മുട്ടുന്നു ..

ഹാപ്പി Husbands,എന്ന പരമപുണ്യവതിയായ ഒരു കാള്‍ ഗേള്‍ ഇന്റെ കഥ പറയുന്ന,ഈ മഹത്തായ ചിത്രം ,തികച്ചും ഈ വര്‍ഷത്തെ ഏറ്റവും കൂതറ പടം എന്ന അവാര്‍ഡിന് പരിഗണിക്കാം എങ്കിലും അതിന്റെ ജനപ്രീതി അവാര്‍ഡ്‌ കിട്ടാന്‍ തടസം ആണ്.

ഒരു നിമിഷം തങ്കപ്പന്‍ . അപ്പോള്‍ പ്രേക്ഷര്‍ ആണോ ഈ അവാര്‍ഡിന് അര്‍ഹര്‍ എന്ന് ആന്നോ ഇതു സൂചിപ്പികുന്നത് ?

അത് നമുക്ക് വരും മാസങ്ങളിലെ ചിത്രങ്ങള്‍ വെച്ച് മാത്രമേ പറയാനാകു ......

തുടക്കം തന്നെ തികച്ചും ആവേശജനകം ആയിരുന്ന ഈ എപ്പി സോഡാ എവിടെ പൂര്‍ണമാകുന്നു . അടുത്ത സോഡാ അടുത്ത മാസം ....

Feb 28
ഫെബ്രുവരി അവസാനിക്കുമ്പോള്‍ നമ്മുടെ മുന്നില്‍ ഏതൊക്കെ പടങ്ങള്‍ ആണ് വന്നിട്ടുള്ളത് ? തങ്കപ്പന്‍ വീണ്ടും നമ്മോടൊപ്പം ലൈന്‍ ഇല്‍ ഉണ്ട് . പറയു തങ്കപ്പന്‍ ...

ഈ മാസത്തെ പ്രമുഖ ചിത്രം കമല്‍ അവതരിപ്പിക്കുന്ന ആഗതന്‍ എന്ന പടമാണ്. ദിലീപ് അഭിനയിക്കുന്ന ഈ ചിത്രത്തിന് അതിന്റെ ഭേദപെട്ട നിലവാരം തന്നെയാണ് അവാര്‍ഡ്‌ നെടുനതിനുള്ള തടസ്സം.ആദ്യ റൌണ്ടില്‍ തന്നെ പുറത്തു ആകാനാണ് ഈ പടത്തിന്റെ വിധി എന്ന് പറയേണ്ടി വരും .
ഒരു നിമിഷം തങ്കപ്പന്‍ , കഴിഞ്ഞ കൊല്ലം ഈ അവാര്‍ഡ്‌ ഉണ്ടായിരുനെങ്ങില്‍ അത് കണ്ണും പൂടി കൊടുക്കാവുന്ന ഒരു നടന്‍ ആയിരുന്നു ദിലീപ് . crazy ഗോപാല്‍ , ക്യാറ്റ് ആന്‍ഡ്‌ മോസ് തുടങ്ങിയ ചിത്രങ്ങള്‍ ഈ അവാര്‍ഡിന് എന്ത് കൊണ്ടും അനുയോജ്യം ആയിരുന്നു. ഇതു കൊണ്ടാണ് ഈ വര്ഷം അദേഹത്തിന് ഈ ഒരു നിലവാര തകര്‍ച്ച ഉണ്ടായതു ......

(തങ്കപ്പന്റെ മറുപടി കേള്‍ക്കാന്‍ കഴിയുന്നില്ല ..) നമുക്ക് തിരിച്ചു വരാം. ഇതു വരെ ലഭിച്ച വിവരങ്ങള്‍ വെച്ച് നോക്കുംബോള്‍ ...
ഒരു നിമിഷം .. ആവേശജനകമായ വാര്‍ത്തകളാണ് ഇവിടെ കിട്ടി കൊണ്ടിരിക്കുനത് .... ഈ മാസത്തെ എന്നല്ല ഇതു വരെ ഇറങ്ങിയ എല്ലാ കൂതറ പടങ്ങളെയും പിന്തള്ളി കൊണ്ട് , മലയാളത്തിന്റെ പടനായകന്‍ , ഭീഷ്മാചാര്യര്‍ , പല ബൂലോക സിംഹങ്ങളുടെയും ബെസ്റ്റ് Actor,മെഗാ mighty സ്റ്റാര്‍ മമ്മൂടി തന്റെ ഏറ്റവും പുതിയ ചിത്രവും ആയി എത്തിയിരിക്കുന്നു ദ്രോണ !! എന്നി ഒരുത്തനും ഈ അവാര്‍ഡിന് വേണ്ടി അടുത്ത കാലത്തൊന്നും ശ്രമികണ്ട എന്ന് ഉറക്കെ വിളംബരം ചെയുനതാണ് ഈ ചിത്രം . ഈ മത്സരം ഇന്നി തുടരുന്നതില്‍ പോലും അര്‍ഥം കാണാത്ത രീതില്‍ ഉള്ള ഒരു മുന്നേറ്റം ആണ് കടുത്ത ആരാധകരെ പോലും വെറുപ്പിക്കുന്ന ഈ ചിത്രത്തിലുടെ ശ്രീ മമ്മൂടി ഈ നടത്തിയിരിക്കുനത്.
ഈ എപ്പി സോഡാ ഇവിടെ തീരുന്നു . അടുത്ത മാസം ബാക്കി സോഡാ ....

March 31

ഡേ തങ്കപ്പാ കേള്‍ക്കമോടെ ....എന്തോക്കെയുന്ടെടെ വാര്‍ത്തകള്‍ ?

സര്‍ ഈ മാസം നമുക്ക് കാണാന്‍ കഴിയുന്നത്‌ നായകന്‍ എന്ന തെറ്റില്ലാത്ത ഒരു പടമാണ് . ഒരു പുതുമുഖ സംവിധായന്‍ എന്ന നിലയിക്ക് എത്ര ഭേദപെട്ട പടമെടുത്ത സംവിധായകനെ ഒരു വര്‍ഷത്തേക്ക് വിലക്കാന്‍ സംഘടന ആലോചിക്കുന്നുണ്ട് . കളക്ഷന്‍ നേടിയില്ല എന്ന ഒറ്റകാരണം കൊണ്ട് മാത്രം ഈ ചിത്രത്തെ പരിഗണിക്കണം എന്ന് പറയുന്നത് ന്യായം അല്ലല്ലോ .

വളരെ ശരിയാണു തങ്കപ്പന്‍ മറ്റു ചിത്രങ്ങള്‍ .

ഈ മാസം ശ്രദ്ധേയം ആയിരിക്കുനത് യുവതാരംപ്രിത്വിരാജ് അഭിനയിച്ച താന്തോന്നി എന്ന ചിത്രമാണ് . സൌദര്യം അല്ല യുവത്വത്തിലാണ് കാര്യം എന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ഈ ചിത്രം അവാര്‍ഡിന് ദ്രോണയെ തൊട്ടു തൊടില്ല എന്ന മട്ടിലാണ്‌ നില്‍ക്കുനതു.

തങ്കപ്പന്‍ , നമ്മുടെ പ്രേക്ഷകര്‍ ആവേശഭരിതര്‍ ആണ് .പറയു സൌദര്യവും യുവത്വവും തമ്മിലുള്ള ഈ മത്സരത്തില്‍ ആരു ജയിക്കും ?

ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥയാണ്‌ ഇപ്പോള്‍. അതിനിടയില്‍ മത്സരത്തില്‍ നാടകീയമായ ഒരു വഴിത്തിരിവ് ഒരു സൂപ്പര്‍ താരങ്ങളുടെയും പിന്‍ബലം ഇല്ലാതെ സ്വന്തം കഴിവ് മാത്രം ഉപയോഗിച്ച് ഉണ്ടാക്കിയെടുത്ത ഒരു കൂതറ ചിത്രവുമായി മലയാളികളുടെ അഭിമാനമായ് ഉയര്‍ന്ന സംവിധായകന്‍ ലാല്‍ (ഇന്‍ ഗോസ്റ്റ് ഹൗസ് ) എത്തിയിരിക്കുന്നു . സാമാന്യ ബുദ്ധിയെ ഇത്രയധികം വെല്ലു വിളിക്കുന്ന ഒരു പടം എന്ന നിലയ്ക്ക് അവാര്‍ഡ്‌ നിസംശയം അവകാശപ്പെടാവുന്ന ചിത്രം ആണ് ഇതു.പക്ഷെ വെറുതെ ഇരുന്നു ചിരിക്കാം എന്ന് പറഞ്ഞു കേറിയ ജനങ്ങള്‍ ശ്രീ ലാലിന്‍റെ അവാര്‍ഡ്‌ പ്രതീക്ഷകള്‍ക്ക് മങ്ങള്‍ ഏല്‍പ്പിക്കുന്നു .

പക്ഷെ തങ്കപ്പന്‍ , വെറുതെ ഇരുന്നു ചിരിക്കാന്‍ . മലയാള സിനിമ കാണാന്‍ വിധിക്കപെട്ട പ്രേക്ഷകരെ ഓര്‍ത്താല്‍ പോരെ? വെറുതെ കാശു കളഞ്ഞു .....ശരി അത് കൂടുതല്‍ ചര്‍ച്ച അര്‍ഹിക്കുന്ന ഒരു വിഷയം അന്ന് . അതിലേക്കു പിന്നീടു മടങ്ങി വരാം
തങ്കപ്പന്‍ ,വേറെ ഏതെങ്കിലും പടങ്ങള്‍ ?

Annara കണ്ണനും തന്നാലായത്‌ എന്ന് പറയുന്നത് പോലെ ശ്രീ ബി ഉണ്ണികൃഷ്ണന്‍ മമ്മൂടിയെ നായകനാക്കി എടുത്ത മാടമ്പി സോറി പ്രമാണി ഈ മാസം എത്തിയിട്ടുണ്ട് . ദ്രോണ എന്ന പടത്തിന്റെ പ്രഭയില്‍ മത്സരത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന ശ്രീ മമ്മൂടി ക്ക് ഈ ചിത്രം ഒരു ബലം ആകും എന്ന് കരുതാം .നിലവാരത്തിന്റെ കാര്യത്തില്‍ മത്സരത്തിലെ ഏതു ചിത്രത്തോടും കിട പിടിക്കും എങ്കിലും ദ്രോണക്കും, തന്തോന്നികും തൊട്ടു പിറകില്‍ തന്നെ പ്രമാണിയും ഉണ്ട് .

മാര്‍ച്ച്‌ കഴിഞ്ഞതോടെ കുടുതല്‍ താരങ്ങള്‍ മത്സരത്തിനു ഇറങ്ങുകയും സ്ഥിതി ഗതികള്‍ പ്രവചനാതീതം ആകുകയും ചെയ്തു എന്നതാണ് നമുക്ക് കാണാന്‍ കഴിയുന്നത്‌ . അടുത്ത സോഡാ യുമായി വീണ്ടു വരാം . അത് വരേയ്ക്കും വണക്കം

April 30

മത്സരത്തിന്റെ രണ്ടാം പകുതിയില്‍ നില്‍ക്കുമ്പോള്‍ ഈ മാസത്തെ പുതിയ ചിത്രങ്ങള്‍ ഏതൊക്കെയാണ്? പ്രേക്ഷകരുടെ പ്രതികരണം ? പറയു തങ്കപ്പന്‍ ?

ഏപ്രില്‍ മാസത്തില്‍ എത്തുമ്പോള്‍ നമുക്ക് ശ്രീ ദിലീപിന്റെ അവാര്‍ഡിന് വേണ്ടിയുള്ള ഒരു എളിയ ശ്രമം ആണ് കാണാന്‍ കഴിയുന്നത്‌ . പാപ്പി അപ്പച്ചാ എന്ന മാമാസ് സംവിധാനം ചെയ്ത ഈ ചിത്രം മറ്റു രണ്ടു ദിലീപ് ചിത്രങ്ങളെകാളും നിലവാരത്തില്‍ മോശം ആണെങ്കിലും . ദ്രോണ , താന്തോന്നി , പ്രമാണി , ഗോസ്റ്റ് ഹൗസ് എന്നീ ചിത്രങ്ങളുടെ അടുത്തെത്താന്‍ യോഗ്യത ഇല്ല. മാത്രമല്ല ഈ പടം നേടിയ സാമ്പത്തിക വിജയവും ദിലീപിന് പാരയാകുന്നു.ഈ മാസം മറ്റൊരു ആത്മാര്‍ത്ഥ ശ്രമം നമ്മള്‍ കണ്ടത് ശ്രീ സുരേഷ് ഗോപിയില്‍ നിന്നാണ് . തന്റെ പരിമിതികള്‍ കുള്ളില്‍ നിന്ന് കൊണ്ട് ജനകന്‍ , കടാക്ഷം എന്നീ ചിത്രങ്ങള്‍ കൊണ്ട് തന്റെ ഭാഗം അദേഹം ഭംഗിയാക്കി . അവാര്‍ഡ്‌കളോട് ഉള്ള താല്പര്യകുറവാകാം ഒന്ന് കുടി ശ്രമിചിരുന്നെങ്ങില്‍ കടാക്ഷം എങ്കിലും ഈ മത്സരത്തിനു ഒരു നല്ല സ്ഥാനാര്‍ഥി ആയേനെ . ഗ്രഹണ കാലത്ത് നീര്‍ കോലിയും ഫണം വിടര്‍ത്തും എന്ന് പറയുന്നത് പോലെ ശ്രീ ജഗതീഷ് അഭിനയിച്ച ഏപ്രില്‍ ഫൂള്‍ എന്ന ചിത്രവും പുറത്തിറങ്ങി .നിലവാരം തികച്ചും മോശം ആണെങ്കിലും ഭേജ ഫ്രൈ എന്ന ചിത്രം കണ്ടവര്‍ക്ക് മാത്രമേ ഈ ചിത്രം എത്ര കൂറയാണ് എന്ന് മനസിലാകു എന്നതിനാല്‍ ഈ ചിത്രവും പിന്തള്ളപെട്ടു.

ചുരുക്കത്തില്‍ ഈ മാസം നിലവില്‍ ലീഡ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് വെല്ലു വിളി ഉയര്‍ത്താന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല

May 31
മത്സരം അവസാന ഘട്ടത്തിലേക്ക് .. നിരവധി ചിത്രങ്ങള്‍ പറയു തങ്കപ്പന്‍ എന്താണ് ഇപ്പോളത്തെ അവസ്ഥ ?

കഥ തുടരുന്നു എന്ന ചിത്രവുമായി എത്തിയ സത്യന്‍ അന്തിക്കാടാണ് ഈ മാസത്തെ പുതിയ കഥാപാത്രം. നല്ലത് ഉണ്ടാവാന്‍ പാടില്ല എന്നത് മാത്രമല്ല മോശം ഘടകങ്ങള്‍ ഉണ്ടാവുകയും വേണം എന്ന അവാര്‍ഡ്‌ കമ്മിറ്റിയുടെ നയമാണ് സത്യന് പാര ആകുന്നത്‌ . നിറമോ മണമോ ഗുണമോ ഇല്ലാത്ത ഏതാണ്ടൊരു എ കെ ആന്റണി മോഡല്‍ പടമായ കഥ തുടരും എന്ന ചിത്രത്തെ അവഗണിച്ചതില്‍ സംവിധായകന്‍ പരാതി അറിയിച്ചിട്ടുണ്ട് .ഇതിനിടെ മമ്മി ആന്‍ഡ്‌ മി എന്ന ചിത്രവുമായി വന്ന സംവിധായകനെ ചാനല്‍ സെക്യുരിറ്റി ജീവനക്കാര്‍ തല്ലി ഓടിച്ചു.ഭേദപെട്ട നിലവാരം ഉള്ളതും സാമ്പത്തിക വിജയം നേടിയതുമായ ഈ പടവുമായി അവാര്‍ഡ്‌ കമ്മിറ്റിയെ സമീപിക്കാനുള്ള സംവിധായകന്റെ ചങ്കൂറ്റം സമ്മതികെണ്ടാതാണ്. തന്റെ ഏറെ കുറെ ഉറപ്പായ സ്ഥാനം ഒന്ന് കൂടി ഉറപ്പിക്കാന്‍ ശ്രീ മമ്മൂടി പോക്കിരിരാജാ എന്ന ചലച്ചിത്ര കാവ്യം രംഗത്തിറക്കി . പ്രിത്വിരാജ് കൂടെ അഭിനയിക്കുന്നുന്ടെകിലും പടം കൂതറ ആക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചിരിക്കുന്നത് ശ്രീ മമ്മൂടി ആയതിനാല്‍ അദേഹത്തിന് മുഴുവന്‍ ക്രെഡിറ്റ്‌ ഉം കൊടുക്കണം എന്ന് മമ്മൂടി ഫാന്‍സ്‌ ശക്തമായി അവശ്യപ്പെട്ടിടുണ്ട് . എന്തായാലും പടം നേടി എന്ന് പറയപെടുന്ന സാമ്പത്തിക വിജയം ഈ പടത്തിന്റെ സാധ്യതകളെ ഇല്ലാതാക്കി ഒപ്പം വിവാദങ്ങളെയും .

അവാര്‍ഡ്‌ പ്രഖ്യാപിക്കാന്‍ ഇനി നിമിഷങ്ങള്‍ മാത്രം. തങ്കപ്പന്‍ , ഇനി എന്തെകിലും പറയാനുണ്ടോ .മികച്ച കൂതറ ചിത്രമായി തിരഞ്ഞെടുക്കാന്‍ ഏറ്റവും സാധ്യത ഉള്ള ദ്രോണയുടെ അണിയറ പ്രവര്‍ത്തകര്‍ നമ്മോടൊപ്പം ഉണ്ട് .അവരിലേക്ക്‌ ....

ഒരു നിമിഷം സര്‍ .അവസാന നിമിഷത്തില്‍ ഗോള്‍ വീഴുന്ന ഒരു ഫുട്ബോള്‍ മത്സരം പോലെ തികച്ചും ആവേശകരമായ ഒരു വഴിത്തിരിവാണ് ഇവിടെ സംഭവിച്ചിരിക്കുന്നത് . കുറച്ചു നിമിഷങ്ങള്‍ക്ക് മുന്‍പ് നടന്ന അപ്രതീക്ഷിതമായ ഒരു നീക്കത്തില്‍ കുടി മലയാള സിനിമയുടെ അഭിമാനം , അന്യ ഭാഷാ ചിത്രങ്ങളുടെ അന്തകന്‍ , മലയാളി കുടവയറന്‍മാരുടെ എക്കാലത്തെയും ആശ്വാസം, അഭിനയ പ്രതിഭ ശ്രീ ഡോക്ടര്‍, കെര്‍ണല്‍ ,ഭരത് ,പത്മശ്രീ , ഖാദി ,വൈകിട്ടെന്താ പരിപാടി മോഹന്‍ലാല്‍ ,അതെ നമ്മുടെ സ്വന്തം ലാലേട്ടന്‍ തന്റെ വിശ്വ പ്രസിദ്ധ ചിത്രം അലക്സാണ്ടര്‍ ദി ഗ്രേറ്റ്‌ എന്ന ഒറ്റ ചിത്രത്തിലൂടെ എല്ലാവരുടെയും പ്രതീക്ഷകള്‍ അട്ടിമറിച്ചു കൊണ്ട് മുന്നേറുകയാണ്

തങ്കപ്പന്‍ എനിക്ക് വിശ്വസിക്കാന്‍ സാധിക്കുന്നില്ല. ഒരൊറ്റ ചിത്രം .. ലാലേട്ടനും മുരളി നാഗവള്ളിയും എങ്ങനെ സാധിച്ചു ഈ മാജിക്‌ ? ദ്രോണയുടെ സംവിധായനും നായകനും ഇവിടെ നമ്മോട്പ്പം നെഞ്ഞതടിച്ചു നിലവിളിക്കുന്ന കരള്‍ അലിയിപ്പികുന്ന കാഴ്ചയാണ് കാണുന്നത്. അവരുടെ ദുഃഖത്തില്‍ നമ്മളും പങ്കു ചേരുന്നു.പക്ഷെ നിയമത്തെ മാറി കടക്കാന്‍ ആവില്ലല്ലോ .അലക്സാണ്ടര്‍ ദി ഗ്രേറ്റ്‌ എന്ന ചിത്രത്തെ കുറിച്ച് ഏതാനും വാക്കുകള്‍ കുടി പറഞ്ഞിട്ട് നമുക്ക് ഈ പരിപാടി അവസാനിപ്പിക്കാം .

സൌദര്യതിലോ യുവത്വുതിലോ അല്ല കാര്യം മറിച്ചു പ്രതിഭ മാത്രമെ വിജയിക്കു എന്ന് ഒറക്കെ പ്രഖ്യാപിച്ചു കൊണ്ട് ,അലക്സാണ്ടര്‍ ദി ഗ്രേറ്റ്‌ എന്ന ചിത്രത്തിന്റെ നായകന്‍ ശ്രീ ലാലേട്ടന്‍ തന്റെ ഓരോ പടവും കഴിഞ്ഞതിനെകാള്‍ മികച്ചതാക്കുക എന്നത് മാത്രമാണ് തന്റെ ലക്‌ഷ്യം എന്നും ഭഗവന്‍ , Angel ജോണ്‍ ഇപ്പോള്‍ അലക്സാണ്ടര്‍ ദി ഗ്രേറ്റ്‌ എന്നെ ചിത്രങ്ങളിലൂടെ ഈ ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ് താനെന്നും നമ്മെ അറിയിച്ചിട്ടുണ്ട് . ഇത്രയധികം പ്രയത്നിച്ചിട്ടും പരാജയപെട്ടത്തില്‍ വിഷമം ഉണ്ടെന്നും നിരാശന്‍ ആകാതെ വീണ്ടും ശ്രമം തുടരും എന്നും മലയാളത്തിന്റെ ബെസ്റ്റ് ആക്ടര്‍ മമ്മൂടി ക്ക് വേണ്ടി ഫാന്‍സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ അറിയിച്ചിട്ടുണ്ട് . വരും കാലം യുവ തലമുറയുടെതയതിനാല്‍ തങ്ങളെ അവനഗിക്കണ്ട എന്ന് പ്രിത്വിരാജ് ഫാന്‍സ്‌ പ്രസിഡന്റ്‌ പ്രസ്താവിച്ചു.

അവസാനമായി ഈ പരിപടിയില്ലേക്ക് എസ് എം എസ് ചെയ്ത മലയാള സിനിമ പ്രേക്ഷകരോട് ഒരു വാക്ക് കൂടി ..

ഒരു നാള്‍ വരും എന്ന പ്രതീക്ഷ കൈ വിടാതെ ഇനിയും സിനിമ ശാലകളില്‍ പൊയ് മലയാള സിനിമയെ ഉദ്ധരിക്കുക .അത് മാത്രമാണ് നിങ്ങളുടെ കടമ കര്‍ത്തവ്യം

Sunday, June 6, 2010

രാജ് നീതി

ഡേ എങ്ങോട്ട് ഈ വെച്ച് പിടിക്കുന്നെ?

അന്ന അത്യാവശ്യം ആയിട്ടു പത്രം ഓഫീസ് വരെ പോകണം.ഒരു നിരൂപണം കൊടുക്കാനുണ്ട്.

ആണോ എതാടെ പടം ?

ഇതു സാധനം ഹിന്ദിയാ ചേട്ടാ . രാജ് നീതി.

അത് കണ്ടോ? എങ്ങനെ ഉണ്ടെടെ പടം . ഇതു അല്ലിയോ നമ്മുടെ സോണിയ ഗാന്ധിയെ കളിയാക്കി എന്ന് കോണ്‍ഗ്രസ്‌കാര്‍ നാട് മുഴുവന്‍ പറഞ്ഞു നടന്ന ചിത്രം .

അത് തന്നെ ചേട്ടാ . ഇതിന്റെ പേരില്‍ ബഹളം നടന്നപ്പോള്‍ എല്ലാം പാവം ഡയറക്ടര്‍ പ്രകാശ്‌ cha കരഞ്ഞു പറഞ്ഞതാ ഇതു സോണിയ അമ്മായിയുടെ പുണ്യ ചരിതം അല്ല. എന്ന് ആരു കേള്‍ക്കാന്‍?

എടേ ഇന്നലെ നിന്നെ വിളിച്ചിട്ട് കിട്ടാത്തപ്പോള്‍ ഞാനും പൊയ് കണ്ടെടെ രാജ് നീതി.

തന്നെ? പോന്നു അണ്ണാ രക്ഷിക്കണം.അത്യാവശ്യമായി നിരൂപണം വേണം എന്ന് പറഞ്ഞത് കൊണ്ട് ബൂലോകത്തെ വലിയ പുലികള്‍ പറഞ്ഞ അഭിപ്രായം വായിച്ചു എഴുതിയ നിരൂപണം ആണ് ഇതു . പടം ഞാന്‍ കണ്ടില്ല. എങ്ങനെ ഉണ്ട് സംഭവം?

അനിയാ നീ തെളിയും. ഇങ്ങനെ തന്നെ വേണം നിരൂപിക്കാന്‍.

അത് പോട്ടെ അണ്ണാ പടം എങ്ങനെ?

എടേ ഈ പടം മഹാഭാരതത്തിന്റെ ഇതു വരെ ഇറങ്ങിയതില്‍ വെച്ച് ഏറ്റവും മികച്ച adaptation ആണെന്ന് ആണ് എനിക്ക് തോന്നുന്നത് . ശ്യാം ബെനഗല്‍ സംവിധാനം ചെയ്ത കലിയുഗ് ഞാന്‍ കണ്ടിട്ടില്ല എന്ന് കുടി പറഞ്ഞോട്ടെ . ചില ഭാഗങ്ങളില്‍ ഗോഡ് ഫാദര്‍ മണക്കും എന്നല്ലാതെ ഒരു കുഴപ്പവും എനിക്ക് തോന്നിയില്ല.

അതല്ലാലോ സാറന്മാര്‍ പറയുന്നേ .വളരെ വലിയ ഒരു വിഷയത്തെ അര്‍ഹിക്കുന്ന ഗൌരവത്തോടെ സമീപിച്ചില്ല , കഥാ പത്രങ്ങളെ വേണ്ടത് പോലെ അഭിനയിപ്പിച്ചില്ല , മനസ്സില്‍ തങ്ങി നില്‍ക്കുന്നില്ല , പ്രേക്ഷക നീതി (അതെന്താണെന്ന് എന്നിക്ക് ഇപ്പോളും മനസിലായിട്ടില്ല) ഒട്ടും ഇല്ല എന്നൊക്കെയാണ് പൊതുവേ ഈ പടത്തെ കുറിച്ച് കേട്ട പരാതി.

എടേ നമ്മുടെ മണിരത്നം വരെ മഹാഭാരതം ഉണ്ടാക്കിയിട്ടുണ്ട്. (ദളപതി) പക്ഷെ ഇതിനു മുന്‍പ് ഇതു ചെയ്തവരൊക്കെ കൃത്യമായി കഥാ പത്രങ്ങളെ ഉണ്ടാക്കിയപ്പോള്‍ രാജ് നീതിയില്‍ മഹാ ഭാരതത്തിലെ പല കഥാ പത്രങ്ങളും ഒരു നടനില്‍ / നടിയില്‍ ഒതുങ്ങുന്ന കാഴ്ചയാണ് കാണുന്നത്,ഉദാഹരണമായി പറഞ്ഞാല്‍ നാന പടെകര്‍ അവതരിപ്പിക്കുന്ന ബ്രിജ് ഗോപാല്‍ എന്നാ കഥാപത്രത്തിന് തുടക്കത്തില്‍ ഭീഷ്മരുടെയും പിന്നീടു കൃഷ്ണന്റെയും ഭാവം ആണുള്ളത് . അജയ് ദേവഗന്‍ ഒറ്റ നോട്ടത്തില്‍ കര്‍ണന്‍ ആണെന്ന് പറയാം എങ്കിലും ദുശ്ശാസനന്‍, ശകുനി എന്നിവരെയും ഉള്‍കൊള്ളുന്നു രണ്ബീര്‍ കപൂര്‍ ആകട്ടെ കൃഷ്ണനെയും അര്‍ജുനനെയും ഉള്‍കൊള്ളുന്നു.ഇത്രയൊക്കെ ചെയ്താലും നിനകൊക്കെ പിടിക്കില്ല അല്ലെ?

അല്ലന്നേ നമ്മള്‍ മലയാളി ബുദ്ധി ജീവികള്‍ ഒരു ഹിന്ദി പടത്തെ പറ്റി നല്ലത് പറഞ്ഞാല്‍ .........

മലയാളി ബുദ്ധി ജീവി എന്ന് പറഞ്ഞപ്പോള്‍ ആണ് ഓര്‍ത്തത്‌ . മലയാളത്തില്‍ ആ ഇനത്തില്‍ പെട്ട ഒരു ജീവി എടുത്ത മഹാഭാരത adaptation നിനക്ക് ഓര്‍മ്മയുണ്ടോ അതിന്റെ പേരാണ് പ്രജാപതി . സംവിധാനം ബുദ്ധി ജീവി താടി രഞ്ജിത്
ഒരേ ഒരു ചോദ്യം മാത്രം നിനക്ക് നാണം ഇല്ലെടെ രാജ് നീതിയെ കുറ്റം പറയാന്‍?

അല്ല .. അത് പിന്നെ തുണി കണ്ടു പത്തു മുപ്പതു വര്ഷം മുന്‍പ് ഉപേക്ഷിച്ച കുട്ടിയെ തിരിച്ചറിയുക എന്നൊക്കെ പറഞ്ഞാല്‍ .............
എടാ പത്തു മുപതു കൊല്ലം കഴിഞ്ഞു കുട്ടിയെ തിരിച്ചറിയുന്നത്‌ കുട്ടിയെ ഉപേക്ഷിക്കുമ്പോള്‍ കൂടെ ഉണ്ടായിരുന്ന സാധനങ്ങള്‍ വെച്ച് തന്നെയാണ് . ( അല്ലാതെ പിന്നെ ഇമെയില്‍ id കൊടുത്തു വിടാന്‍ പറ്റുമോ ഉപേക്ഷിക്കുമ്പോള്‍?പിന്നെ കാണുമ്പോള്‍ തിരിച്ചറിയാന്‍ )

അപ്പോള്‍ അഭിനയം?

എല്ലാ നടന്മാരും അവരുടെ റോളുകള്‍ ഭംഗി ആക്കിയിട്ടുണ്ട് . ഒരു പത്തു നിമിഷം വരുന്ന നസുരുദിന്‍ ഷാ പോലും .പിന്നെ മനോജ്‌ വജ്പായ് അവതരിപ്പിക്കുന്ന ദുര്യോധനന്‍ തികച്ചു one dimensional ആയി പോയി എന്നൊരു പരാതി ഉണ്ട്.എങ്കില്‍ പോലും കര്‍ണനെ (അജയ് ദേവഗന്‍)ദുര്യോധനന്‍ ആദ്യം കാണുന്ന രംഗം നന്നായിട്ടുണ്ട്.

അപ്പോള്‍ സിനിമ നല്ലതാനെന്നാണോ അഭിപ്രായം ?

എനിക്ക് ബോര്‍ അടിച്ചില്ല .മാത്രമല്ല ചിത്രം ആസ്വദിച്ച് കാണുകയും ചെയ്തു .പിന്നെ ഇപ്പോള്‍ ഇറങ്ങുന്ന മലയാള മഹാ കവ്യങ്ങളെ വെച്ച് നോക്കിയാല്‍ .നമുക്ക് എന്ന് ഇങ്ങനെ ഒരു പടം ഉണ്ടാകും എന്നൊരു ദുഃഖം മാത്രമേ തോന്നു.

ഒറ്റ വാചകത്തില്‍ പടത്തെ കുറിച്ചുള്ള അഭിപ്രായം ?

സമകാലീന രാഷ്ട്രീയ പശ്ചാതലത്തില്‍ മഹാഭാരത കഥ നന്നായി അവതരിപ്പിച്ച ഒരു ചിത്രം . ഇതിനെ സോണിയ അമ്മായിയുടെ ജീവിത കഥ ആണ് എന്ന് പറഞ്ഞു വിവാദം ഉണ്ടാക്കിയത്, അതു ആരായാലും ചിത്രത്തെ അപമാനിക്കലാണ്.

അപ്പോള്‍ ഈ പടം മോശം ആണെന്ന് തോന്നുനവരോട് ഒരു വാക്ക് ...

എടെ അന്യ ഭാഷ ചിത്രങ്ങള്‍ നിരോധിക്കണം എന്ന് പറയാന്‍ തൊലിക്കട്ടി ഉള്ള ഈ നാട്ടില്‍ ആര്‍ക്കും ഇതു പടവും മോശം ആണെന് തോന്നാനുള്ള അവകാശം ഉണ്ട്. പിന്നെ മലയാളിയുടെ അടിസ്ഥാന ഭാവം കുളിചില്ലേലും (കുളിച്ചിട്ടു വര്‍ഷങ്ങള്‍ ആയാലും എന്ന് വായിക്കുക ) കോണകം പുരപ്പുറത്തു കിടക്കട്ടെ എന്നതായത്‌ കൊണ്ട് എനിക്കൊന്നും പറയാനില്ല

Saturday, June 5, 2010

റിംഗ് ടോണ്‍

എവിടുന്നേലും കുറച്ചു കഞ്ഞാവ്‌ കിട്ടാന്‍ എന്താ വഴി അനിയാ ?

മം എന്നാ പറ്റി എപ്പോള്‍ ?

അനിയാ പച്ചരി വാങ്ങാനുള്ള പാട് നിനക്ക് അറിയണോ ? പത്രാധിപരുടെ ഉത്തരവ് ഇന്നു തന്നെ ആ റിംഗ് ടോണ്‍ എന്ന പടത്തിന്റെ റിവ്യൂ കാച്ചണം എന്നാണ് . എന്തിനോ മുഴങ്ങുന്ന റിംഗ് ടോണ്‍ എന്നൊരു തലകെട്ടും എഴുതി വെചോണ്ടിരിക്കാന്‍ തുടങ്ങിയിട്ട് മണിക്കൂര്‍ രണ്ടായി . അടിച്ച സ്മാളിന്റെ പെരുപ്പും പോയി. ഇനി എഴുതമെങ്ങില്‍ കുറച്ചു കഞ്ഞാവ്‌ അടിച്ചാലെ നടക്കു. അതാ സംഗതി എവിടെ കിട്ടും എന്നു ചോദിച്ചേ..

മതി മതി നിങ്ങളുടെ ഒരു പ്രാരാബ്ദം പറച്ചില്‍ . അപ്പോള്‍ റിംഗ് ടോണും കണ്ടു അല്ലെ? പറഞ്ഞെ എങ്ങനെ ഉണ്ട് പടം ?

എടെ അജ്മല്‍ എന്ന ആളാണ് ഈ പടത്തിനു കഥയും തിര കഥയും ഉണ്ടാക്കി സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് . അദേഹം മലയാള സിനിമയിലെ പെരുന്തച്ചന്‍ എന്ന സ്ഥാനത്തിനു ഈ പടതോടെ അര്‍ഹനാണ് എന്നു നിസംശയം പറയാം.

അത്രക്ക് കിടിലമോ ? ഓഹ് എന്തായാലും മലയാള സിനിമ രക്ഷപെടുമല്ലോ അത് മതി ...
എടാ കോപ്പേ നിന്റെ മലയാള സിനിമ രക്ഷപെടുതനമെങ്കില്‍ ദൈവം വിചാരിച്ചാല്‍ പോലും നടക്കില്ല . പിന്നെ പെരുന്തച്ചന്‍ . നീ പെരുന്തച്ചന്റെ ഒരു കഥ കേട്ടിടുണ്ടോ?

ഏതാ ?

ചുരുക്കി പറയാം .ഒരിടത്തു ഒരു കുളം കുഴിക്കണം . അതിന്റെ ആകൃതി എങ്ങനെ വേണം എന്നു പൊരിഞ്ഞ തര്‍ക്കം . വൃത്തത്തില്‍ വേണമെന്ന് ചിലര്‍ , അല്ല ചതുരം വേണമെന്ന് ചിലര്‍ , ത്രികോണം മതിയെന്ന് വേറെ ചിലര്‍ . അവസാനം പെരുന്തച്ചന്‍ വന്നു കുളം ഉണ്ടാക്കി . തീര്‍ന്നപ്പോള്‍ ഓരോരുത്തരും നോക്കിയപ്പോള്‍ അവരവര്‍ക്ക് വേണ്ട ആകൃതി ആണ് തോന്നിയത് .

ശരി അതും ഈ സിനിമയും ആയുള്ള ബന്ധം ?

ഈ പടം ഒരു ത്രില്ലര്‍ പടമായോ പ്രണയ കഥയായോ കുറ്റാന്വേഷണ ചിത്രമായോ കുടുംബ ബന്ധങ്ങളുടെ കഥയായോ action ചിത്രമായോ കാണാം . എങ്ങനെ കണ്ടാലും ചിരി മാത്രമേ വരൂ.

അപ്പോള്‍ സുരേഷ് ഗോപിയുടെ വേറൊരു പന്ന പടം കുടി ...

എന്തിനെടെ ആ മനുഷ്യനെ തെറി പറയുന്നേ . അഞ്ചു സീന്‍ തികച്ചില്ലാത്ത അങ്ങേര്‍ എന്ത് ചെയ്യാന്‍ ? പിന്നെ വേണേല്‍ ഇതില്‍ അഭിനയിച്ചവരെയും സംവിധായകനെയും ഒക്കെ കുറെ തെറി പറയാം. നിരവധി ചിത്രങ്ങള്‍ ഉണ്ടാക്കിയ തഴക്കവും പഴക്കവും ഉള്ളവനോക്കെ പടച്ചു വിടുന്നത് ദ്രോണയും കഥ തുടരുന്നുഉം ആണ്. അതൊക്കെ വിഴുങ്ങുന്ന നമുക്ക് എങ്ങനാടെ ഈ പാവങ്ങളെ തെറി പറയുന്നേ .

എന്നു പറഞ്ഞാല്‍ ...... മോശം പടത്തെ നല്ലതെന്ന് പറയാന്‍ പറ്റുമോ?

പറ്റില്ല . സമതിച്ചു .പക്ഷെ മോശം പടത്തെ എല്ലാം മോശം എന്നു പറയണം . എടാ പുല്ലേ ഈയിടെ ഇറങ്ങിയ അലക്സാണ്ടര്‍ ദി ഗ്രേറ്റ്‌ എന്ന മഹത്തായ പടം പരമ കൂതറ ആണ് എന്നു പറഞ്ഞ എത്ര നിരൂപക സിംഹങ്ങള്‍ ഉണ്ടെടെ ഈ നാട്ടില്‍ ? ഇവനൊക്കെ ചെരക്കാന്‍ പൊയ്കൂടെ ഈ പണി നിര്‍ത്തി ?

അണ്ണാ ചൂടാവല്ലേ . ഇതിനെ പറ്റി പറ . എന്താ കഥ ?

കഥ എന്നു പറഞ്ഞാല്‍ . ആദ്യം നേവല്‍ അകാദമിക്ക് വേണ്ടി സ്ഥലം എടുക്കുനതിനെതിരെ നാട്ടുകാരുടെ സമരം.പതിവ് പോലെ ബാബുരാജിന്റെ നേത്രുത്വത്തില്‍ കുറെ പോലീസ് ജാഥ തടയാന്‍ നില്‍ക്കുന്നു . ലാത്തി ചാര്‍ജ് ബഹളം സമരം നയിക്കുന്ന അമ്മക്ക് തല്ലു കൊള്ളുന്നത്‌ കണ്ടു നില്കനവാതെ മോന്‍ ബാല ചാടി വീണു ബാബു രാജിനെ തല്ലി പരുവമാക്കുന്നു . കഴിഞ്ഞ കുറെ സിനിമകളിലായി തന്റെ പതിവ്ജീവിത ദൌത്യം (നായകന്റെ തല്ലു കൊള്ളല്‍) വൃത്തിയായി നിര്‍വഹിച്ചു ബാബുരാജ്‌ പണ്ടാരം അടങ്ങുന്നു (ആശുപത്രിയില്‍ ആകുന്നു) . പോലിസ് ബാലയെ തേടുന്നു . (ബാബുരാജിന്റെ മുകളില്‍ ഉള്ള ഒരു ഓഫീസര്‍ ഉണ്ട് പേരറിയില്ല .എന്തൊരു അഭിനയം ആണെന്നോ . സഹിക്കില്ല , നിര്മാതാവോ അദേഹത്തിന്റെ സുഹൃത്തോ ആകാനാണ് സാധ്യത ).ഇതിനിടെ ആശുപത്രിയില്‍ അയ അമ്മയെ കാണാന്‍ (ഇവനൊക്കെ എന്നാ ബോധം വൈക്കുന്നെ .നാട് മുഴുവന്‍ പോലിസ് നോക്കുമ്പോള്‍ ഒരു അമ്മയെ കാണല്‍. അതും നിസാര പരിക്കുകള്‍ ഉള്ള അമ്മയെ ) ബാല ഹോസ്പിറ്റലില്‍ ബോംബ്‌ വെച്ചിട്ടുണ്ട് എന്ന് പറയുന്നു .(ഇവിടെയും അജ്മല്‍ പ്രേക്ഷകനെ കൊഞ്ഞനം കാണിക്കുന്നു . ബോംബ്‌ ഭീഷണി ഉള്ളപ്പോള്‍ പോലീസ് കുടുതല്‍ കാണുകല്ലേ ചെയുന്നത്). പോലിസ് നോക്കുമ്പോള്‍ ഹോസ്പിറ്റലില്‍ ശരിക്കുള്ള ബോംബ്‌ കണ്ടെത്തുന്നു .(ബോംബ്‌ കണ്ടു പിടിക്കുന്ന രംഗങ്ങള്‍ പൊട്ടിച്ചിരിപ്പികുനതാണ് . സീരിയല്‍ ഇല്‍ പോലും ഇങ്ങനത്തെ രംഗങ്ങള്‍ കാണാന്‍ കഴിയില്ല ).അതോടെ ബാല കേസില്‍ കുടുങ്ങുന്നു .രക്ഷപെടാന്‍ വേണ്ടി ഒരു ലോറിയില്‍ കേറുന്ന ബാലാ അതെ ലോറിയില്‍ ഒളിച്ചിരിക്കുന ഒരു പെണ്‍കുട്ടിയെ (മേഘ നായര്‍) കാണുന്നു . രണ്ടു പേരും നിര്‍വികരരായി മുഖത്തോട് മുഖം നോക്കിയിരിക്കുന്നു .(ഇതെന്തോന് ആര്‍ട്ട്‌ പടമോ ?) ലോറി വഴിയില്‍ മറിയുന്നു.അതിന്റെ മുതലാളി രാജസിംഹന്‍ (രാജന്‍ പി ദേവ് ) ഒരു പരോപകാരിയും നന്മ നിറഞ്ഞവനും അയ നാട്ടു പ്രമാണി ആണ്.അദേഹം ഇവരെ കാമുകീ കാമുകന്‍മാരാണെന്ന് കരുതി വീടിലേക്ക്‌ കൊണ്ട് പോകുന്നു . ഇന്റര്‍വെല്‍ ആകുമ്പോള്‍ നൈനാന്‍ കോശി എന്ന പട്ടാള ഉദ്യോഗസ്ഥനായി സുരേഷ് ഗോപി വരുന്നു.നേരത്തെ പറഞ്ഞത് പോലെ സുരേഷ് ഗോപിക്ക് കുറച്ചു സാദാ സംഭാഷണവും അവസാനത്തെ വെടിവയിപ്പു മത്സരവും മാത്രമേ ഉള്ളു . പിന്നെ രണ്ടാം പകുതിയില്‍ ഒരു തകര്‍പ്പന്‍ ട്വിസ്റ്റ്‌ (മേഘ നായര്‍ ആന്ദ്ര പ്രദേശ്‌ ഇല്‍ നിന്നുള്ള തീവ്രവാദി ആണത്രെ !!!) പിന്നെ ഒരു കിടിലം ക്ലൈമാക്സ്‌ ഉം (പൊട്ടാറായ ബെല്‍റ്റ്‌ ബോംബ്‌ കെട്ടിയ നായികാ കൊക്കയില്‍ ചാടിയിട്ടും രക്ഷപെടുന്നതെങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം ഞാന്‍ പറഞ്ഞു രസം കളയുന്നില്ല ). ഇത്രയും പോരെടെ ?

എന്റെ അമ്മോ ഇതു എങ്ങനെ സഹിച്ചു ? അഭിനയം എങ്ങനെ ?

ബാല അഭിനയിച്ചേ അടങ്ങു എന്ന വാശിയിലാണ് . ഷക്കീല പടങ്ങളിലെ പയ്യന്മാര്‍ പോലും ഇതിലും നന്നായി അഭിനയിക്കും എന്ന് പറഞ്ഞാല്‍ അത് സത്യം മാത്രം ആണ് .മേഘ നായര്‍ ഡാന്‍സ് ഉം പിന്നെ ഒരു രണ്ടു ഭാവങ്ങളും കൊണ്ട് ജീവിച്ചു കൊള്ളാം എന്ന ഉറച്ച തീരുമാനത്തിലാണ് .വെളുത്തു കൊഴുത്തു ഇരിക്കുന്ന സായി കുമാറിനെ കണ്ടാല്‍ തന്നെ പറയും അദ്ദേഹം നിരന്തരമായി ഭരണകൂടത്തോട് സമരം (ഗറില്ല യുദ്ധം ) ചെയ്യുന്ന ഒരു വിപ്ലവകാരി ആണെന്ന് .സുരേഷ് ഗോപി എന്ന നടന്‍ ഒരല്‍പം ശരീരം നോകിയിരുന്നെകില്‍ അദേഹത്തിന് തന്നെ കൊള്ളാം.കഥ തിരകഥ സംവിധാനം എന്നിവ ലോക നിലവാരത്തില്‍ ആയതു കൊണ്ട് അവിടെ വേറെ ചോദ്യമില്ല.പിന്നെ മലയാള സിനിമക്ക് captionഉം പടവും ആയി ബന്ധം വേണമെന്ന് ഒരു നിര്‍ബന്ധവും ഇല്ലല്ലോ ഇപ്പോള്‍. അത് കൊണ്ട് an alaram before a message എന്ന് എന്തിന്നാ എഴുതി വെച്ചിരിക്കുനത് എന്ന് ചോദിക്കുനവനെ ഷോക്ക്‌ കൊടുത്തു ചികിത്സിക്കണം

അപ്പോള്‍ മലയാള സിനിമ രക്ഷപെടില്ലേ അണ്ണാ?

അന്യ ഭാഷ ചിത്രങ്ങള്‍ നിരോധിച്ചാലേ മലയാള സിനിമ രക്ഷപെടു എന്നല്ലേ ഡോക്ടര്‍ ലാലേട്ടന്‍ പറഞ്ഞെ . ഈ മഹാന്മാര്‍ ഒക്കെ കാരണം നല്ല തമിള്‍ പടം പോലും കാണാന്‍ കഴിയാതെ ആയില്ലേ. ഇവിടെ ജനം വണ്ടി പിടിച്ചു കളിയിക്കവിള തുടങ്ങിയ സ്ഥലത്തേക്ക് പോയി തുടങ്ങി . ഇനി ആഴ്ചയില്‍ ഒരു മലയാള പടം കാണാത്തവനെ പെറ്റി അടിക്കുന സംവിധാനം കൂടെ ഉണ്ടാകേണ്ടി വരും .നമ്മുടെ ജനം അല്ലെടെ. എല്ലാം സഹിച്ചോളും

ഈ പടത്തെ കുറിച്ച് ഒരു വാക്ക് കുടി പ്ലീസ്....

ഒരു നല്ല തമാശ ചിത്രം കാണാനുള്ള മൂടും വേറെ ഒന്നും ചെയാന്‍ ഇല്ല എന്ന അവസ്ഥയും ഉണ്ടെങ്കില്‍ ഒരു കൈ നോക്കാം ഇല്ലെങ്ങില്‍ ആ വഴിയെ കുറിച്ച് ചിന്തികുകയെ വേണ്ട