Sunday, June 6, 2010

രാജ് നീതി

ഡേ എങ്ങോട്ട് ഈ വെച്ച് പിടിക്കുന്നെ?

അന്ന അത്യാവശ്യം ആയിട്ടു പത്രം ഓഫീസ് വരെ പോകണം.ഒരു നിരൂപണം കൊടുക്കാനുണ്ട്.

ആണോ എതാടെ പടം ?

ഇതു സാധനം ഹിന്ദിയാ ചേട്ടാ . രാജ് നീതി.

അത് കണ്ടോ? എങ്ങനെ ഉണ്ടെടെ പടം . ഇതു അല്ലിയോ നമ്മുടെ സോണിയ ഗാന്ധിയെ കളിയാക്കി എന്ന് കോണ്‍ഗ്രസ്‌കാര്‍ നാട് മുഴുവന്‍ പറഞ്ഞു നടന്ന ചിത്രം .

അത് തന്നെ ചേട്ടാ . ഇതിന്റെ പേരില്‍ ബഹളം നടന്നപ്പോള്‍ എല്ലാം പാവം ഡയറക്ടര്‍ പ്രകാശ്‌ cha കരഞ്ഞു പറഞ്ഞതാ ഇതു സോണിയ അമ്മായിയുടെ പുണ്യ ചരിതം അല്ല. എന്ന് ആരു കേള്‍ക്കാന്‍?

എടേ ഇന്നലെ നിന്നെ വിളിച്ചിട്ട് കിട്ടാത്തപ്പോള്‍ ഞാനും പൊയ് കണ്ടെടെ രാജ് നീതി.

തന്നെ? പോന്നു അണ്ണാ രക്ഷിക്കണം.അത്യാവശ്യമായി നിരൂപണം വേണം എന്ന് പറഞ്ഞത് കൊണ്ട് ബൂലോകത്തെ വലിയ പുലികള്‍ പറഞ്ഞ അഭിപ്രായം വായിച്ചു എഴുതിയ നിരൂപണം ആണ് ഇതു . പടം ഞാന്‍ കണ്ടില്ല. എങ്ങനെ ഉണ്ട് സംഭവം?

അനിയാ നീ തെളിയും. ഇങ്ങനെ തന്നെ വേണം നിരൂപിക്കാന്‍.

അത് പോട്ടെ അണ്ണാ പടം എങ്ങനെ?

എടേ ഈ പടം മഹാഭാരതത്തിന്റെ ഇതു വരെ ഇറങ്ങിയതില്‍ വെച്ച് ഏറ്റവും മികച്ച adaptation ആണെന്ന് ആണ് എനിക്ക് തോന്നുന്നത് . ശ്യാം ബെനഗല്‍ സംവിധാനം ചെയ്ത കലിയുഗ് ഞാന്‍ കണ്ടിട്ടില്ല എന്ന് കുടി പറഞ്ഞോട്ടെ . ചില ഭാഗങ്ങളില്‍ ഗോഡ് ഫാദര്‍ മണക്കും എന്നല്ലാതെ ഒരു കുഴപ്പവും എനിക്ക് തോന്നിയില്ല.

അതല്ലാലോ സാറന്മാര്‍ പറയുന്നേ .വളരെ വലിയ ഒരു വിഷയത്തെ അര്‍ഹിക്കുന്ന ഗൌരവത്തോടെ സമീപിച്ചില്ല , കഥാ പത്രങ്ങളെ വേണ്ടത് പോലെ അഭിനയിപ്പിച്ചില്ല , മനസ്സില്‍ തങ്ങി നില്‍ക്കുന്നില്ല , പ്രേക്ഷക നീതി (അതെന്താണെന്ന് എന്നിക്ക് ഇപ്പോളും മനസിലായിട്ടില്ല) ഒട്ടും ഇല്ല എന്നൊക്കെയാണ് പൊതുവേ ഈ പടത്തെ കുറിച്ച് കേട്ട പരാതി.

എടേ നമ്മുടെ മണിരത്നം വരെ മഹാഭാരതം ഉണ്ടാക്കിയിട്ടുണ്ട്. (ദളപതി) പക്ഷെ ഇതിനു മുന്‍പ് ഇതു ചെയ്തവരൊക്കെ കൃത്യമായി കഥാ പത്രങ്ങളെ ഉണ്ടാക്കിയപ്പോള്‍ രാജ് നീതിയില്‍ മഹാ ഭാരതത്തിലെ പല കഥാ പത്രങ്ങളും ഒരു നടനില്‍ / നടിയില്‍ ഒതുങ്ങുന്ന കാഴ്ചയാണ് കാണുന്നത്,ഉദാഹരണമായി പറഞ്ഞാല്‍ നാന പടെകര്‍ അവതരിപ്പിക്കുന്ന ബ്രിജ് ഗോപാല്‍ എന്നാ കഥാപത്രത്തിന് തുടക്കത്തില്‍ ഭീഷ്മരുടെയും പിന്നീടു കൃഷ്ണന്റെയും ഭാവം ആണുള്ളത് . അജയ് ദേവഗന്‍ ഒറ്റ നോട്ടത്തില്‍ കര്‍ണന്‍ ആണെന്ന് പറയാം എങ്കിലും ദുശ്ശാസനന്‍, ശകുനി എന്നിവരെയും ഉള്‍കൊള്ളുന്നു രണ്ബീര്‍ കപൂര്‍ ആകട്ടെ കൃഷ്ണനെയും അര്‍ജുനനെയും ഉള്‍കൊള്ളുന്നു.ഇത്രയൊക്കെ ചെയ്താലും നിനകൊക്കെ പിടിക്കില്ല അല്ലെ?

അല്ലന്നേ നമ്മള്‍ മലയാളി ബുദ്ധി ജീവികള്‍ ഒരു ഹിന്ദി പടത്തെ പറ്റി നല്ലത് പറഞ്ഞാല്‍ .........

മലയാളി ബുദ്ധി ജീവി എന്ന് പറഞ്ഞപ്പോള്‍ ആണ് ഓര്‍ത്തത്‌ . മലയാളത്തില്‍ ആ ഇനത്തില്‍ പെട്ട ഒരു ജീവി എടുത്ത മഹാഭാരത adaptation നിനക്ക് ഓര്‍മ്മയുണ്ടോ അതിന്റെ പേരാണ് പ്രജാപതി . സംവിധാനം ബുദ്ധി ജീവി താടി രഞ്ജിത്
ഒരേ ഒരു ചോദ്യം മാത്രം നിനക്ക് നാണം ഇല്ലെടെ രാജ് നീതിയെ കുറ്റം പറയാന്‍?

അല്ല .. അത് പിന്നെ തുണി കണ്ടു പത്തു മുപ്പതു വര്ഷം മുന്‍പ് ഉപേക്ഷിച്ച കുട്ടിയെ തിരിച്ചറിയുക എന്നൊക്കെ പറഞ്ഞാല്‍ .............
എടാ പത്തു മുപതു കൊല്ലം കഴിഞ്ഞു കുട്ടിയെ തിരിച്ചറിയുന്നത്‌ കുട്ടിയെ ഉപേക്ഷിക്കുമ്പോള്‍ കൂടെ ഉണ്ടായിരുന്ന സാധനങ്ങള്‍ വെച്ച് തന്നെയാണ് . ( അല്ലാതെ പിന്നെ ഇമെയില്‍ id കൊടുത്തു വിടാന്‍ പറ്റുമോ ഉപേക്ഷിക്കുമ്പോള്‍?പിന്നെ കാണുമ്പോള്‍ തിരിച്ചറിയാന്‍ )

അപ്പോള്‍ അഭിനയം?

എല്ലാ നടന്മാരും അവരുടെ റോളുകള്‍ ഭംഗി ആക്കിയിട്ടുണ്ട് . ഒരു പത്തു നിമിഷം വരുന്ന നസുരുദിന്‍ ഷാ പോലും .പിന്നെ മനോജ്‌ വജ്പായ് അവതരിപ്പിക്കുന്ന ദുര്യോധനന്‍ തികച്ചു one dimensional ആയി പോയി എന്നൊരു പരാതി ഉണ്ട്.എങ്കില്‍ പോലും കര്‍ണനെ (അജയ് ദേവഗന്‍)ദുര്യോധനന്‍ ആദ്യം കാണുന്ന രംഗം നന്നായിട്ടുണ്ട്.

അപ്പോള്‍ സിനിമ നല്ലതാനെന്നാണോ അഭിപ്രായം ?

എനിക്ക് ബോര്‍ അടിച്ചില്ല .മാത്രമല്ല ചിത്രം ആസ്വദിച്ച് കാണുകയും ചെയ്തു .പിന്നെ ഇപ്പോള്‍ ഇറങ്ങുന്ന മലയാള മഹാ കവ്യങ്ങളെ വെച്ച് നോക്കിയാല്‍ .നമുക്ക് എന്ന് ഇങ്ങനെ ഒരു പടം ഉണ്ടാകും എന്നൊരു ദുഃഖം മാത്രമേ തോന്നു.

ഒറ്റ വാചകത്തില്‍ പടത്തെ കുറിച്ചുള്ള അഭിപ്രായം ?

സമകാലീന രാഷ്ട്രീയ പശ്ചാതലത്തില്‍ മഹാഭാരത കഥ നന്നായി അവതരിപ്പിച്ച ഒരു ചിത്രം . ഇതിനെ സോണിയ അമ്മായിയുടെ ജീവിത കഥ ആണ് എന്ന് പറഞ്ഞു വിവാദം ഉണ്ടാക്കിയത്, അതു ആരായാലും ചിത്രത്തെ അപമാനിക്കലാണ്.

അപ്പോള്‍ ഈ പടം മോശം ആണെന്ന് തോന്നുനവരോട് ഒരു വാക്ക് ...

എടെ അന്യ ഭാഷ ചിത്രങ്ങള്‍ നിരോധിക്കണം എന്ന് പറയാന്‍ തൊലിക്കട്ടി ഉള്ള ഈ നാട്ടില്‍ ആര്‍ക്കും ഇതു പടവും മോശം ആണെന് തോന്നാനുള്ള അവകാശം ഉണ്ട്. പിന്നെ മലയാളിയുടെ അടിസ്ഥാന ഭാവം കുളിചില്ലേലും (കുളിച്ചിട്ടു വര്‍ഷങ്ങള്‍ ആയാലും എന്ന് വായിക്കുക ) കോണകം പുരപ്പുറത്തു കിടക്കട്ടെ എന്നതായത്‌ കൊണ്ട് എനിക്കൊന്നും പറയാനില്ല

1 comment:

  1. I didn't get time to watch the movie, but now I think this is one I shouldn't miss.

    ReplyDelete