Friday, June 18, 2010

ഒരു നാള്‍ വരും (റിവ്യൂ അല്ല )

മാന്യ പ്രേക്ഷകര്‍ക്ക്‌ ജയ് വേതാളം ചാനല്‍ ലേക്ക് സ്വാഗതം . ഈ പുതു വര്‍ഷ പുലരിയില്‍ ഞങ്ങള്‍ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു . നശൂല കൂതറ അവാര്‍ഡ്‌ . അടുത്ത ആറു മാസത്തിനുള്ളില്‍ ഇറങ്ങുന്ന ഏറ്റവും കൂതറ ചിത്രത്തിന് സമ്മനിക്കുന്ന ഈ അവാര്‍ഡ്‌ന്നു ഞങ്ങള്‍ അഭിപ്രായ വോട്ടെടുപ്പോ മറ്റു പതിവ് കൊപ്രായങ്ങലോ കാണിക്കാന്‍ ഉദ്ദേശിക്കുന്നില്ല .നിങ്ങള്ക്ക് നിങ്ങളുടെ അഭിപ്രായങ്ങള്‍ എസ് എം എസ് ആയി അയക്കവുന്നതു ആണ് . അന്തിമ തീരുമാനം ചാനല്‍ കമ്മിറ്റിയുടേത് മാത്രം ആയിരിക്കും. കണ്ണീര്‍ ഒലിപ്പികള്‍ എപ്പിസോഡുകള്‍ ഉണ്ടായിരിക്കുനതല്ല . എസ് എം എസ് അയക്കേണ്ട ഫോര്‍മാറ്റ്‌ ...........................................

Jan 31 :
പറയു തങ്കപ്പന്‍ , ഇപ്പോള്‍ എന്താണ് നില ? നമ്മുടെ പ്രേക്ഷകര്‍ ഏറ്റവും പുതിയ വിവരങ്ങള്‍ അറിയാനായി ആകാംഷയോടെ കാത്തിരിക്കുകയാണ്‌ ? എത്ര ചിത്രങ്ങളാണ് അവാര്‍ഡിന് വേണ്ടി എത്തിയിട്ടുള്ളത് ? ആരൊക്കെയാണ് മുന്നില്‍ ?

ആദ്യമാസം അതായിത് ജനുവരി അവസാനിക്കുമ്പോള്‍ നമുക്ക് കാണാന്‍ കഴിയുന്നത്‌ Happy husbands എന്ന സജി സുരേന്ദ്രന്‍ ചിത്രവും ബോഡി ഗാര്‍ഡ് എന്ന ചിത്രവുമാണ് നശൂല അവാര്‍ഡ്‌ ഇന് വേണ്ടിയുള്ള മത്സരത്തില്‍ മുന്നിട്ടു നില്‍ക്കുനതു.തുടക്കത്തില്‍ തന്നെ കടുത്ത മത്സരം ആണ് കാണാന്‍ കഴിയുന്നത്‌ . സൂപ്പര്‍ താരങ്ങള്‍ ഇതു വരെ രംഗത്ത് വന്നിട്ടില്ല എന്നതിനാല്‍ ഇനിയുള്ള ദിവസങ്ങളില്‍ മത്സരം ഇനിയും കടുപ്പം ആകും എന്ന് കരുതാതെ വയ്യ. ബോഡി ഗാര്‍ഡ് എന്ന ചിത്രത്തിന് അതിന്റെ ഭേദപെട്ട നിലവാരം അവാര്‍ഡ്‌ കിട്ടാന്‍ തടസം ആകുമ്പോള്‍ Happy Husbands ഇന് പ്രതീക്ഷ ഏറുന്നു.

അപ്പോള്‍ തങ്കപ്പന്‍ , മഹാരഥന്മാരെ തോല്‍പ്പിച്ചു , കേവലം രണ്ടു ചിത്രം മാത്രം സംവിധാനം ചെയ്ത സജി സുരേന്ദ്രന്‍ അവാര്‍ഡ്‌ കൊണ്ട് പോകും എന്നാണോ ഇപ്പോളത്തെ അവസ്ഥ ? വേഗം പറയു ? നമ്മുടെ പ്രേക്ഷകര്‍ ആകാംഷ കൊണ്ട് ശ്വാസം മുട്ടുന്നു ..

ഹാപ്പി Husbands,എന്ന പരമപുണ്യവതിയായ ഒരു കാള്‍ ഗേള്‍ ഇന്റെ കഥ പറയുന്ന,ഈ മഹത്തായ ചിത്രം ,തികച്ചും ഈ വര്‍ഷത്തെ ഏറ്റവും കൂതറ പടം എന്ന അവാര്‍ഡിന് പരിഗണിക്കാം എങ്കിലും അതിന്റെ ജനപ്രീതി അവാര്‍ഡ്‌ കിട്ടാന്‍ തടസം ആണ്.

ഒരു നിമിഷം തങ്കപ്പന്‍ . അപ്പോള്‍ പ്രേക്ഷര്‍ ആണോ ഈ അവാര്‍ഡിന് അര്‍ഹര്‍ എന്ന് ആന്നോ ഇതു സൂചിപ്പികുന്നത് ?

അത് നമുക്ക് വരും മാസങ്ങളിലെ ചിത്രങ്ങള്‍ വെച്ച് മാത്രമേ പറയാനാകു ......

തുടക്കം തന്നെ തികച്ചും ആവേശജനകം ആയിരുന്ന ഈ എപ്പി സോഡാ എവിടെ പൂര്‍ണമാകുന്നു . അടുത്ത സോഡാ അടുത്ത മാസം ....

Feb 28
ഫെബ്രുവരി അവസാനിക്കുമ്പോള്‍ നമ്മുടെ മുന്നില്‍ ഏതൊക്കെ പടങ്ങള്‍ ആണ് വന്നിട്ടുള്ളത് ? തങ്കപ്പന്‍ വീണ്ടും നമ്മോടൊപ്പം ലൈന്‍ ഇല്‍ ഉണ്ട് . പറയു തങ്കപ്പന്‍ ...

ഈ മാസത്തെ പ്രമുഖ ചിത്രം കമല്‍ അവതരിപ്പിക്കുന്ന ആഗതന്‍ എന്ന പടമാണ്. ദിലീപ് അഭിനയിക്കുന്ന ഈ ചിത്രത്തിന് അതിന്റെ ഭേദപെട്ട നിലവാരം തന്നെയാണ് അവാര്‍ഡ്‌ നെടുനതിനുള്ള തടസ്സം.ആദ്യ റൌണ്ടില്‍ തന്നെ പുറത്തു ആകാനാണ് ഈ പടത്തിന്റെ വിധി എന്ന് പറയേണ്ടി വരും .
ഒരു നിമിഷം തങ്കപ്പന്‍ , കഴിഞ്ഞ കൊല്ലം ഈ അവാര്‍ഡ്‌ ഉണ്ടായിരുനെങ്ങില്‍ അത് കണ്ണും പൂടി കൊടുക്കാവുന്ന ഒരു നടന്‍ ആയിരുന്നു ദിലീപ് . crazy ഗോപാല്‍ , ക്യാറ്റ് ആന്‍ഡ്‌ മോസ് തുടങ്ങിയ ചിത്രങ്ങള്‍ ഈ അവാര്‍ഡിന് എന്ത് കൊണ്ടും അനുയോജ്യം ആയിരുന്നു. ഇതു കൊണ്ടാണ് ഈ വര്ഷം അദേഹത്തിന് ഈ ഒരു നിലവാര തകര്‍ച്ച ഉണ്ടായതു ......

(തങ്കപ്പന്റെ മറുപടി കേള്‍ക്കാന്‍ കഴിയുന്നില്ല ..) നമുക്ക് തിരിച്ചു വരാം. ഇതു വരെ ലഭിച്ച വിവരങ്ങള്‍ വെച്ച് നോക്കുംബോള്‍ ...
ഒരു നിമിഷം .. ആവേശജനകമായ വാര്‍ത്തകളാണ് ഇവിടെ കിട്ടി കൊണ്ടിരിക്കുനത് .... ഈ മാസത്തെ എന്നല്ല ഇതു വരെ ഇറങ്ങിയ എല്ലാ കൂതറ പടങ്ങളെയും പിന്തള്ളി കൊണ്ട് , മലയാളത്തിന്റെ പടനായകന്‍ , ഭീഷ്മാചാര്യര്‍ , പല ബൂലോക സിംഹങ്ങളുടെയും ബെസ്റ്റ് Actor,മെഗാ mighty സ്റ്റാര്‍ മമ്മൂടി തന്റെ ഏറ്റവും പുതിയ ചിത്രവും ആയി എത്തിയിരിക്കുന്നു ദ്രോണ !! എന്നി ഒരുത്തനും ഈ അവാര്‍ഡിന് വേണ്ടി അടുത്ത കാലത്തൊന്നും ശ്രമികണ്ട എന്ന് ഉറക്കെ വിളംബരം ചെയുനതാണ് ഈ ചിത്രം . ഈ മത്സരം ഇന്നി തുടരുന്നതില്‍ പോലും അര്‍ഥം കാണാത്ത രീതില്‍ ഉള്ള ഒരു മുന്നേറ്റം ആണ് കടുത്ത ആരാധകരെ പോലും വെറുപ്പിക്കുന്ന ഈ ചിത്രത്തിലുടെ ശ്രീ മമ്മൂടി ഈ നടത്തിയിരിക്കുനത്.
ഈ എപ്പി സോഡാ ഇവിടെ തീരുന്നു . അടുത്ത മാസം ബാക്കി സോഡാ ....

March 31

ഡേ തങ്കപ്പാ കേള്‍ക്കമോടെ ....എന്തോക്കെയുന്ടെടെ വാര്‍ത്തകള്‍ ?

സര്‍ ഈ മാസം നമുക്ക് കാണാന്‍ കഴിയുന്നത്‌ നായകന്‍ എന്ന തെറ്റില്ലാത്ത ഒരു പടമാണ് . ഒരു പുതുമുഖ സംവിധായന്‍ എന്ന നിലയിക്ക് എത്ര ഭേദപെട്ട പടമെടുത്ത സംവിധായകനെ ഒരു വര്‍ഷത്തേക്ക് വിലക്കാന്‍ സംഘടന ആലോചിക്കുന്നുണ്ട് . കളക്ഷന്‍ നേടിയില്ല എന്ന ഒറ്റകാരണം കൊണ്ട് മാത്രം ഈ ചിത്രത്തെ പരിഗണിക്കണം എന്ന് പറയുന്നത് ന്യായം അല്ലല്ലോ .

വളരെ ശരിയാണു തങ്കപ്പന്‍ മറ്റു ചിത്രങ്ങള്‍ .

ഈ മാസം ശ്രദ്ധേയം ആയിരിക്കുനത് യുവതാരംപ്രിത്വിരാജ് അഭിനയിച്ച താന്തോന്നി എന്ന ചിത്രമാണ് . സൌദര്യം അല്ല യുവത്വത്തിലാണ് കാര്യം എന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ഈ ചിത്രം അവാര്‍ഡിന് ദ്രോണയെ തൊട്ടു തൊടില്ല എന്ന മട്ടിലാണ്‌ നില്‍ക്കുനതു.

തങ്കപ്പന്‍ , നമ്മുടെ പ്രേക്ഷകര്‍ ആവേശഭരിതര്‍ ആണ് .പറയു സൌദര്യവും യുവത്വവും തമ്മിലുള്ള ഈ മത്സരത്തില്‍ ആരു ജയിക്കും ?

ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥയാണ്‌ ഇപ്പോള്‍. അതിനിടയില്‍ മത്സരത്തില്‍ നാടകീയമായ ഒരു വഴിത്തിരിവ് ഒരു സൂപ്പര്‍ താരങ്ങളുടെയും പിന്‍ബലം ഇല്ലാതെ സ്വന്തം കഴിവ് മാത്രം ഉപയോഗിച്ച് ഉണ്ടാക്കിയെടുത്ത ഒരു കൂതറ ചിത്രവുമായി മലയാളികളുടെ അഭിമാനമായ് ഉയര്‍ന്ന സംവിധായകന്‍ ലാല്‍ (ഇന്‍ ഗോസ്റ്റ് ഹൗസ് ) എത്തിയിരിക്കുന്നു . സാമാന്യ ബുദ്ധിയെ ഇത്രയധികം വെല്ലു വിളിക്കുന്ന ഒരു പടം എന്ന നിലയ്ക്ക് അവാര്‍ഡ്‌ നിസംശയം അവകാശപ്പെടാവുന്ന ചിത്രം ആണ് ഇതു.പക്ഷെ വെറുതെ ഇരുന്നു ചിരിക്കാം എന്ന് പറഞ്ഞു കേറിയ ജനങ്ങള്‍ ശ്രീ ലാലിന്‍റെ അവാര്‍ഡ്‌ പ്രതീക്ഷകള്‍ക്ക് മങ്ങള്‍ ഏല്‍പ്പിക്കുന്നു .

പക്ഷെ തങ്കപ്പന്‍ , വെറുതെ ഇരുന്നു ചിരിക്കാന്‍ . മലയാള സിനിമ കാണാന്‍ വിധിക്കപെട്ട പ്രേക്ഷകരെ ഓര്‍ത്താല്‍ പോരെ? വെറുതെ കാശു കളഞ്ഞു .....ശരി അത് കൂടുതല്‍ ചര്‍ച്ച അര്‍ഹിക്കുന്ന ഒരു വിഷയം അന്ന് . അതിലേക്കു പിന്നീടു മടങ്ങി വരാം
തങ്കപ്പന്‍ ,വേറെ ഏതെങ്കിലും പടങ്ങള്‍ ?

Annara കണ്ണനും തന്നാലായത്‌ എന്ന് പറയുന്നത് പോലെ ശ്രീ ബി ഉണ്ണികൃഷ്ണന്‍ മമ്മൂടിയെ നായകനാക്കി എടുത്ത മാടമ്പി സോറി പ്രമാണി ഈ മാസം എത്തിയിട്ടുണ്ട് . ദ്രോണ എന്ന പടത്തിന്റെ പ്രഭയില്‍ മത്സരത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന ശ്രീ മമ്മൂടി ക്ക് ഈ ചിത്രം ഒരു ബലം ആകും എന്ന് കരുതാം .നിലവാരത്തിന്റെ കാര്യത്തില്‍ മത്സരത്തിലെ ഏതു ചിത്രത്തോടും കിട പിടിക്കും എങ്കിലും ദ്രോണക്കും, തന്തോന്നികും തൊട്ടു പിറകില്‍ തന്നെ പ്രമാണിയും ഉണ്ട് .

മാര്‍ച്ച്‌ കഴിഞ്ഞതോടെ കുടുതല്‍ താരങ്ങള്‍ മത്സരത്തിനു ഇറങ്ങുകയും സ്ഥിതി ഗതികള്‍ പ്രവചനാതീതം ആകുകയും ചെയ്തു എന്നതാണ് നമുക്ക് കാണാന്‍ കഴിയുന്നത്‌ . അടുത്ത സോഡാ യുമായി വീണ്ടു വരാം . അത് വരേയ്ക്കും വണക്കം

April 30

മത്സരത്തിന്റെ രണ്ടാം പകുതിയില്‍ നില്‍ക്കുമ്പോള്‍ ഈ മാസത്തെ പുതിയ ചിത്രങ്ങള്‍ ഏതൊക്കെയാണ്? പ്രേക്ഷകരുടെ പ്രതികരണം ? പറയു തങ്കപ്പന്‍ ?

ഏപ്രില്‍ മാസത്തില്‍ എത്തുമ്പോള്‍ നമുക്ക് ശ്രീ ദിലീപിന്റെ അവാര്‍ഡിന് വേണ്ടിയുള്ള ഒരു എളിയ ശ്രമം ആണ് കാണാന്‍ കഴിയുന്നത്‌ . പാപ്പി അപ്പച്ചാ എന്ന മാമാസ് സംവിധാനം ചെയ്ത ഈ ചിത്രം മറ്റു രണ്ടു ദിലീപ് ചിത്രങ്ങളെകാളും നിലവാരത്തില്‍ മോശം ആണെങ്കിലും . ദ്രോണ , താന്തോന്നി , പ്രമാണി , ഗോസ്റ്റ് ഹൗസ് എന്നീ ചിത്രങ്ങളുടെ അടുത്തെത്താന്‍ യോഗ്യത ഇല്ല. മാത്രമല്ല ഈ പടം നേടിയ സാമ്പത്തിക വിജയവും ദിലീപിന് പാരയാകുന്നു.ഈ മാസം മറ്റൊരു ആത്മാര്‍ത്ഥ ശ്രമം നമ്മള്‍ കണ്ടത് ശ്രീ സുരേഷ് ഗോപിയില്‍ നിന്നാണ് . തന്റെ പരിമിതികള്‍ കുള്ളില്‍ നിന്ന് കൊണ്ട് ജനകന്‍ , കടാക്ഷം എന്നീ ചിത്രങ്ങള്‍ കൊണ്ട് തന്റെ ഭാഗം അദേഹം ഭംഗിയാക്കി . അവാര്‍ഡ്‌കളോട് ഉള്ള താല്പര്യകുറവാകാം ഒന്ന് കുടി ശ്രമിചിരുന്നെങ്ങില്‍ കടാക്ഷം എങ്കിലും ഈ മത്സരത്തിനു ഒരു നല്ല സ്ഥാനാര്‍ഥി ആയേനെ . ഗ്രഹണ കാലത്ത് നീര്‍ കോലിയും ഫണം വിടര്‍ത്തും എന്ന് പറയുന്നത് പോലെ ശ്രീ ജഗതീഷ് അഭിനയിച്ച ഏപ്രില്‍ ഫൂള്‍ എന്ന ചിത്രവും പുറത്തിറങ്ങി .നിലവാരം തികച്ചും മോശം ആണെങ്കിലും ഭേജ ഫ്രൈ എന്ന ചിത്രം കണ്ടവര്‍ക്ക് മാത്രമേ ഈ ചിത്രം എത്ര കൂറയാണ് എന്ന് മനസിലാകു എന്നതിനാല്‍ ഈ ചിത്രവും പിന്തള്ളപെട്ടു.

ചുരുക്കത്തില്‍ ഈ മാസം നിലവില്‍ ലീഡ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് വെല്ലു വിളി ഉയര്‍ത്താന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല

May 31
മത്സരം അവസാന ഘട്ടത്തിലേക്ക് .. നിരവധി ചിത്രങ്ങള്‍ പറയു തങ്കപ്പന്‍ എന്താണ് ഇപ്പോളത്തെ അവസ്ഥ ?

കഥ തുടരുന്നു എന്ന ചിത്രവുമായി എത്തിയ സത്യന്‍ അന്തിക്കാടാണ് ഈ മാസത്തെ പുതിയ കഥാപാത്രം. നല്ലത് ഉണ്ടാവാന്‍ പാടില്ല എന്നത് മാത്രമല്ല മോശം ഘടകങ്ങള്‍ ഉണ്ടാവുകയും വേണം എന്ന അവാര്‍ഡ്‌ കമ്മിറ്റിയുടെ നയമാണ് സത്യന് പാര ആകുന്നത്‌ . നിറമോ മണമോ ഗുണമോ ഇല്ലാത്ത ഏതാണ്ടൊരു എ കെ ആന്റണി മോഡല്‍ പടമായ കഥ തുടരും എന്ന ചിത്രത്തെ അവഗണിച്ചതില്‍ സംവിധായകന്‍ പരാതി അറിയിച്ചിട്ടുണ്ട് .ഇതിനിടെ മമ്മി ആന്‍ഡ്‌ മി എന്ന ചിത്രവുമായി വന്ന സംവിധായകനെ ചാനല്‍ സെക്യുരിറ്റി ജീവനക്കാര്‍ തല്ലി ഓടിച്ചു.ഭേദപെട്ട നിലവാരം ഉള്ളതും സാമ്പത്തിക വിജയം നേടിയതുമായ ഈ പടവുമായി അവാര്‍ഡ്‌ കമ്മിറ്റിയെ സമീപിക്കാനുള്ള സംവിധായകന്റെ ചങ്കൂറ്റം സമ്മതികെണ്ടാതാണ്. തന്റെ ഏറെ കുറെ ഉറപ്പായ സ്ഥാനം ഒന്ന് കൂടി ഉറപ്പിക്കാന്‍ ശ്രീ മമ്മൂടി പോക്കിരിരാജാ എന്ന ചലച്ചിത്ര കാവ്യം രംഗത്തിറക്കി . പ്രിത്വിരാജ് കൂടെ അഭിനയിക്കുന്നുന്ടെകിലും പടം കൂതറ ആക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചിരിക്കുന്നത് ശ്രീ മമ്മൂടി ആയതിനാല്‍ അദേഹത്തിന് മുഴുവന്‍ ക്രെഡിറ്റ്‌ ഉം കൊടുക്കണം എന്ന് മമ്മൂടി ഫാന്‍സ്‌ ശക്തമായി അവശ്യപ്പെട്ടിടുണ്ട് . എന്തായാലും പടം നേടി എന്ന് പറയപെടുന്ന സാമ്പത്തിക വിജയം ഈ പടത്തിന്റെ സാധ്യതകളെ ഇല്ലാതാക്കി ഒപ്പം വിവാദങ്ങളെയും .

അവാര്‍ഡ്‌ പ്രഖ്യാപിക്കാന്‍ ഇനി നിമിഷങ്ങള്‍ മാത്രം. തങ്കപ്പന്‍ , ഇനി എന്തെകിലും പറയാനുണ്ടോ .മികച്ച കൂതറ ചിത്രമായി തിരഞ്ഞെടുക്കാന്‍ ഏറ്റവും സാധ്യത ഉള്ള ദ്രോണയുടെ അണിയറ പ്രവര്‍ത്തകര്‍ നമ്മോടൊപ്പം ഉണ്ട് .അവരിലേക്ക്‌ ....

ഒരു നിമിഷം സര്‍ .അവസാന നിമിഷത്തില്‍ ഗോള്‍ വീഴുന്ന ഒരു ഫുട്ബോള്‍ മത്സരം പോലെ തികച്ചും ആവേശകരമായ ഒരു വഴിത്തിരിവാണ് ഇവിടെ സംഭവിച്ചിരിക്കുന്നത് . കുറച്ചു നിമിഷങ്ങള്‍ക്ക് മുന്‍പ് നടന്ന അപ്രതീക്ഷിതമായ ഒരു നീക്കത്തില്‍ കുടി മലയാള സിനിമയുടെ അഭിമാനം , അന്യ ഭാഷാ ചിത്രങ്ങളുടെ അന്തകന്‍ , മലയാളി കുടവയറന്‍മാരുടെ എക്കാലത്തെയും ആശ്വാസം, അഭിനയ പ്രതിഭ ശ്രീ ഡോക്ടര്‍, കെര്‍ണല്‍ ,ഭരത് ,പത്മശ്രീ , ഖാദി ,വൈകിട്ടെന്താ പരിപാടി മോഹന്‍ലാല്‍ ,അതെ നമ്മുടെ സ്വന്തം ലാലേട്ടന്‍ തന്റെ വിശ്വ പ്രസിദ്ധ ചിത്രം അലക്സാണ്ടര്‍ ദി ഗ്രേറ്റ്‌ എന്ന ഒറ്റ ചിത്രത്തിലൂടെ എല്ലാവരുടെയും പ്രതീക്ഷകള്‍ അട്ടിമറിച്ചു കൊണ്ട് മുന്നേറുകയാണ്

തങ്കപ്പന്‍ എനിക്ക് വിശ്വസിക്കാന്‍ സാധിക്കുന്നില്ല. ഒരൊറ്റ ചിത്രം .. ലാലേട്ടനും മുരളി നാഗവള്ളിയും എങ്ങനെ സാധിച്ചു ഈ മാജിക്‌ ? ദ്രോണയുടെ സംവിധായനും നായകനും ഇവിടെ നമ്മോട്പ്പം നെഞ്ഞതടിച്ചു നിലവിളിക്കുന്ന കരള്‍ അലിയിപ്പികുന്ന കാഴ്ചയാണ് കാണുന്നത്. അവരുടെ ദുഃഖത്തില്‍ നമ്മളും പങ്കു ചേരുന്നു.പക്ഷെ നിയമത്തെ മാറി കടക്കാന്‍ ആവില്ലല്ലോ .അലക്സാണ്ടര്‍ ദി ഗ്രേറ്റ്‌ എന്ന ചിത്രത്തെ കുറിച്ച് ഏതാനും വാക്കുകള്‍ കുടി പറഞ്ഞിട്ട് നമുക്ക് ഈ പരിപാടി അവസാനിപ്പിക്കാം .

സൌദര്യതിലോ യുവത്വുതിലോ അല്ല കാര്യം മറിച്ചു പ്രതിഭ മാത്രമെ വിജയിക്കു എന്ന് ഒറക്കെ പ്രഖ്യാപിച്ചു കൊണ്ട് ,അലക്സാണ്ടര്‍ ദി ഗ്രേറ്റ്‌ എന്ന ചിത്രത്തിന്റെ നായകന്‍ ശ്രീ ലാലേട്ടന്‍ തന്റെ ഓരോ പടവും കഴിഞ്ഞതിനെകാള്‍ മികച്ചതാക്കുക എന്നത് മാത്രമാണ് തന്റെ ലക്‌ഷ്യം എന്നും ഭഗവന്‍ , Angel ജോണ്‍ ഇപ്പോള്‍ അലക്സാണ്ടര്‍ ദി ഗ്രേറ്റ്‌ എന്നെ ചിത്രങ്ങളിലൂടെ ഈ ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ് താനെന്നും നമ്മെ അറിയിച്ചിട്ടുണ്ട് . ഇത്രയധികം പ്രയത്നിച്ചിട്ടും പരാജയപെട്ടത്തില്‍ വിഷമം ഉണ്ടെന്നും നിരാശന്‍ ആകാതെ വീണ്ടും ശ്രമം തുടരും എന്നും മലയാളത്തിന്റെ ബെസ്റ്റ് ആക്ടര്‍ മമ്മൂടി ക്ക് വേണ്ടി ഫാന്‍സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ അറിയിച്ചിട്ടുണ്ട് . വരും കാലം യുവ തലമുറയുടെതയതിനാല്‍ തങ്ങളെ അവനഗിക്കണ്ട എന്ന് പ്രിത്വിരാജ് ഫാന്‍സ്‌ പ്രസിഡന്റ്‌ പ്രസ്താവിച്ചു.

അവസാനമായി ഈ പരിപടിയില്ലേക്ക് എസ് എം എസ് ചെയ്ത മലയാള സിനിമ പ്രേക്ഷകരോട് ഒരു വാക്ക് കൂടി ..

ഒരു നാള്‍ വരും എന്ന പ്രതീക്ഷ കൈ വിടാതെ ഇനിയും സിനിമ ശാലകളില്‍ പൊയ് മലയാള സിനിമയെ ഉദ്ധരിക്കുക .അത് മാത്രമാണ് നിങ്ങളുടെ കടമ കര്‍ത്തവ്യം

2 comments:

  1. man..un beleivable work...great..keep it up...ithrayum super post njan malayalathil ithu vare vayichittilla...
    Congrats...

    ReplyDelete
  2. I watched the movie "April Fool" on TV recently.

    I was enjoying the movie, but I smelled a rat -- the girl having a personality? The guy having an affair? Those things are so outlandish, it has to be a copy of some Foreign movie... And the comedy was so terrific, I as thinking "are yeh film dekhnewalon ka to bheja fry ho jaayega" -- and I had to visit this blog to find out it was actually "Bheja Fry"! (And yes, it is a remake of a French movie.)

    ReplyDelete