മലയാള സിനിമ രംഗത്ത് വിവാദങ്ങള്‍ കോഴുക്കയാണല്ലോ. അമ്മയും തിലകനും തമ്മില്‍ , വിതരണക്കാരും തിയേറ്റര്‍ ഉടമകളും തമ്മില്‍ , അങ്ങനെ ആരൊക്കെയോ ആരൊക്കെയോ തമ്മില്‍ അടിയും തെറിയും അകെ ബഹളം .
ഇതിനിടെ ഞാന്‍ അടുത്ത് കണ്ട മൂന്ന് തമിള്‍ സിനിമകളെ പറ്റി ഉള്ളതാണ് ഈ പോസ്റ്റ് . ഇതില്‍ പറയുന്ന മൂന്ന് സിനിമകളും ഏറ്റവും പുതിയ ചിത്രങ്ങള്‍ എന്ന വിശേഷണത്തിന് അര്‍ഹമല്ല. എങ്കില്‍ പോലും കേരളത്തിന്റെ തൊട്ടടുത്തു കിടക്കുന്ന , നമ്മളൊക്കെ പാണ്ടികള്‍ എന്ന് പരിഹാസ പൂര്‍വ്വം വിളിക്കുന്ന തമിള്‍ സിനിമ നമ്മളെകാളും എത്രയോ മുന്നിലാണ് എന്ന് മനസിലാക്കാന്‍ ഇതു ഒരു പക്ഷെ സഹായിക്കും . ഇതില്‍ പറയുന്ന ആദ്യ രണ്ടു ചിത്രങ്ങള്‍ ഒരു നിവര്‍ത്തി ഉണ്ടെങ്കില്‍ മിസ്സ് ചെയ്യരുത് എന്നാണ് ഈയുള്ളവന്റെ എളിയ അപേക്ഷ .
1) തമിള്‍ പടം
ശ്രീ അമുതം സംവിധാനം ചെയ്ത ഈ ചിത്രം വളരെ സീരിയസ് ആയി എടുത്ത ഒരു തമാശ ചിത്രം ആണ് . ഒരു തമാശ ചിത്രം എടുക്കാന്‍ എത്ര ബുദ്ധിമുട്ടാണ് എന്നത് പ്രിയദര്‍ശന്‍ മുതലായ മഹാ സംവിധായകരുടെ തട്ടികൂട്ടു തമാശ പടങ്ങള്‍ കണ്ടു മണ്ടന്മാരെ പോലെ പൊട്ടി ചിരിച്ച നമ്മള്‍ മലയാളികളെ മനസിലാക്കി തരുന്നതാണ് ഈ ചിത്രം.തമിള്‍ സിനിമയുടെ സ്ഥിരം സാധനങ്ങളെ അഥവാ മാമൂലുകളെ കൃത്യമായി കണ്ടെത്തി കുറിക്കു കൊളളും വിധം പരിഹസിച്ചുണ്ട് സംവിധായകനും തിരകഥ കൃത്തും. കമല്‍ രജനി മുതല്‍ വിജയ് അജിത് തുടങ്ങിയ എല്ലാ സൂപ്പര്‍ താരങ്ങളെയും മണിരത്നം പോലെയുള്ള സംവിധായകരെയും ഒഴിവാക്കുന്നില്ല ഈ ചിത്രത്തില്‍.ഈ ചിത്രത്തിന്റെ ഏറ്റവും വലിയ മേന്മ ആയി എന്നിക് തോന്നിയത് ഒരു ഘട്ടത്തിലും ഒരു മിമിക്രി നിലവാരത്തിലേക്ക് ചിത്രം പോകുന്നില്ല എന്നതാണ്. പക്ഷെ ഇതിലെ നായകന്‍ രജനി ചിത്രങ്ങളിലെ പോലെ നിമിഷ നേരം കൊണ്ട് സമ്പന്നന്‍ ആകുന്നുണ്ട് . സമൂഹ ദ്രോഹികളായ വില്ലന്മാരെ അന്യനെ പോലെ വിചിത്രമായ രീതിയില്‍ കൊല്ലുന്നുണ്ട്. പോക്കിരിയിലെ പോലെ വേഷം മാറിയ പോലീസ്കാരനായി തിന്മയെ തുടച്ചു മാറ്റുന്നുണ്ട് . ചുരുകത്തില്‍ ഈ സിനിമയിലെ ഓരോ നിമിഷവും തമിള്‍ സിനിമയെ കളിയാക്കി കൊല്ലുകയാണ് ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ . ദയാനിധി അഴഗിരിയെ പോലെയുള്ള ഒരു നിര്‍മാതാവ് ഈ ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകര്‍ക്ക് ധൈര്യം പകര്‍ന്നിട്ടുണ്ടാകണം . ഇതിലെ ഗാന രംഗങ്ങള്‍ പ്രത്യേകിച്ചും പച്ച തമിഴന്‍ ... എന്ന് തുടങ്ങുന്നതും ഓഹ് മഹാസീന .... എന്ന പാട്ടും പ്രത്യേക പ്രശംസ അര്‍ഹിക്കുന്നു . (രണ്ടാമത്തെ ഗാനം തമിള്‍ സിനിമയില്‍ ഇതു വരെ ഉപയോഗിച്ചു പോന്ന അര്‍ഥമില്ലാത്ത വാക്കുകള്‍ മാത്രം ഉപയോഗിച്ചു ( ഉദാഹരണം : ഓ മഹാസീയ , രണ്ടക്ക , മുക്കാല , നക്കുമുക്ക് , ശകലക്ക ...) ഉണ്ടാക്കിയതാകുന്നു) . പക്ഷെ ആ ഗാന രംഗത്തില്‍ വരികള്‍ ഒഴികെ ബാക്കി എല്ലാം തികച്ചും സീരിയസ് ആയി എടുതിരിക്കയാണ്. മഞ്ഞില്‍ കുളിക്കും .. എന്ന ജയറാമിന്റെ മിമിക്രി ഗാന രംഗത്തിനു അപ്പുറം ഒന്നും കണ്ടിട്ടില്ലാത്ത മലയാളീ ബുജി സംവിധായകര്‍ക്കും പ്രേക്ഷകര്‍ക്കും ഈ ഗാന രംഗം തികച്ചും ഒരു പുതിയ ഒരു അനുഭവം ആയിരിക്കും .ഈ ചിത്രം കണ്ടു ചിരിക്കാന്‍ ഒത്തിരി ഒത്തിരി രംഗങ്ങള്‍ എടുത്തു പറയാന്‍ പറ്റും പക്ഷെ ആത്യന്തികമായി ഇതെല്ലാം ഇതു വരെ കണ്ടു മണ്ടന്മാരെ പോലെ രസിച്ച നമ്മെ തന്നെ പരിഹസിക്കുനതാണ് എന്നതാണ് സത്യം.പുതുമുഖങ്ങള്‍ നായികാ നായകന്മാര്‍ ആകുന്ന ഈ ചിത്രം എന്നും തമിള്‍ സിനിമക്ക് അഭിമാനിക്കാവുന്ന ഒന്നാണ്.
2) അങ്ങാടിതെരുവ്
വെയില്‍ എന്ന ചിത്രം സംവിധാനം ചെയ്ത ശ്രീ വസന്ത ബാലന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഇതു .തികച്ചും realistic എന്ന് പറയാവുന്ന ഈ ചിത്രവും പുതുമുഖങ്ങളാണ് അഭിനയിചിരിക്കുനത്.തിരകഥ നന്നായി ഉപയോഗിച്ചാല്‍ മേല്പറഞ്ഞ സാധനത്തിനു പ്രേക്ഷകരുമായി എങ്ങനെ ആശയ വിനിമയം (Communication) നടത്താം എന്ന് മനസില്ലാക്കണം എങ്കില്‍ ഈ ചിത്രം കാണുക . തമിള്‍ നാട്ടിലെ ഒരു ഉള്‍ ഗ്രാമത്തില്‍ നിന്നും കുറെ കനവുകളും ആയി വന്നു ചെന്നൈ എന്ന മഹാ നഗരത്തില്‍ വന്നു യാന്ത്രിക ജീവിതം നയിക്കുന്ന കൌമാര പ്രായക്കാരുടെ കഥ പറയുന്നതാണ് ഈ ചിത്രം . ഒരു വലിയ തുണികടയില്‍ വില്പനക്കാരായി പണിയെടുക്കുന്ന ലിങ്കു, കണി എന്നീ കൌമാര പ്രായക്കാരുടെ പ്രണയ കഥ കൂടിയാണ് ഈ ചിത്രം.ഒപ്പം തികച്ചും പോസിറ്റീവ് എന്ന് പറയാവുന്ന ഒരു സന്ദേശവും ഈ ചിത്രത്തിന് നല്‍കാനുണ്ട്.ഒരു നല്ല ചിത്രം കണ്ടു എന്ന സംതൃപ്തിയോടെ നിങ്ങള്ക്ക് പടം കണ്ടു മടങ്ങാം എന്ന് മാത്രം ആണ് എനിക്ക് ഈ പടത്തെ കുറിച്ച് നല്‍കാവുന്ന ഉറപ്പു.ഇങ്ങനെ ഒരു ചിത്രം ഒരുക്കാന്‍ സംവിധായന്‍ നടത്തിയ ശ്രമങ്ങളെ എന്ത് പറഞ്ഞു പ്രശംസിക്കണം എന്ന് സത്യത്തില്‍ എനിക്കറിയില്ല. ഇനിയും ഇങ്ങനെയുള്ള പടങ്ങള്‍ ഉണ്ടാകട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു എന്ന് മാത്രം പറഞ്ഞോട്ടെ.ഈ ചിത്രത്തില്‍ ആവശ്യം ഇല്ലാത്ത ഒരൊറ്റ കഥ പാത്രത്തെ പോലും കാണിച്ചു തരാന്‍ നിങ്ങള്ക്ക് ആകില്ല . മാത്രമല്ല എല്ലാ കഥ പത്രങ്ങളും മനസില്‍ തങ്ങി നില്കുന്നവയും ആണ്.ഒട്ടും മുഴച്ചു നില്‍ക്കാത്ത ശ്രുതി മധുരമായ ഗാനങ്ങള്‍ ഈ ചിത്രത്തിന് മിഴിവ് കൂടുന്നു.നേരത്തെ പറഞ്ഞത് പോലെ കഥാ പത്രങ്ങളുടെ വിചാര വികാരങ്ങള്‍ പ്രേക്ഷകരിലെക്കും പകര്‍ന്നു നല്ക്കപ്പെടുന്നു എന്ന ഇടതാണ് സംവിധായകനും തിരകഥയും അതിന്റെ പൂര്‍ണ വിജയം നേടുന്നത് . ഇതു വരെ ഈ പടം കണ്ടിട്ടില്ലെങ്ങില്‍ സീ ഡി എടുതെങ്ങിലും ഈ പടം കാണേണ്ടതാണ് . അല്ലെങ്ങില്‍ തികച്ചും നഷ്ടം എന്ന് പോലും പറയാം .
സിംഗം
സണ്‍ പിച്ടുരെസ് നിര്‍മിച്ചു ശ്രീ ഹരി കഥയും തിര കഥയും എഴുതി സംവിധാനം ചെയ്ത ചിത്രം ആണ് സിംഗം . സൂര്യ ആണ് കേന്ദ്ര കഥപത്രമായ ദൊരൈ സിംഗം എന്നാ പോലീസ് ഓഫീസറെ അവതരിപ്പികുനത് .നായികാ ആയി പ്രത്യക്ഷപെടുന്നത് അനുഷ്ക ആണ് .comedyക്ക് വേണ്ടി വിവേകിനെയും വില്ലനായി പ്രകാശ് രാജ്നെയും ഉള്‍പെടുത്തിയിട്ടുണ്ട് .ചെന്നൈ അടക്കി വാഴുന്ന മയില്‍ വാഹനം എന്ന വില്ലന്‍ പ്രകാശ് രാജ് . നെല്ലൂര് എന്ന ഗ്രാമത്തില്‍ സമധാനമായി ജീവിക്കുന്ന പോലീസ് നായകന്‍ . ഒരു നാള്‍ അവര്‍ കൂടി മുട്ടുന്നു . വില്ലന്‍ പണി കൊടുക്കാനായി നായകനെ ചെന്നൈക്ക് സ്ഥലം മാറ്റം നടത്തിക്കുന്നു .നായകനെ പ്രേമിക്കുക എന്ന സ്ഥിരം ജോലി ചെയ്യാനായി നായികാ അനുഷ്ക. വില്ലന്‍ തുടക്കത്തില്‍ ഗോള്‍ അടിച്ചു മുന്നേറുകയും ഗ്വാ ഗ്വാ വിളിക്കുകയും ചെയ്യുന്നു .അവസാനം നായകന്‍ ശക്തമായി തിരിച്ചടിച്ചു അതിമ വിജയം നേടുകയും ചെയുന്നു.വിവേകിനെ വേണ്ട പോലെ ഉപയോഗിച്ചില്ല എന്നും പ്രകാശ് രാജ് കുറച്ചൊക്കെ സ്ഥിരം ശൈലിലേക്ക് പോകുന്നു എന്നത് കുറ്റമായി പറയമെങ്ങിലും ആത്യന്തികമായി ഈ ചിത്രവും നമ്മെ ബോര്‍ അടിപ്പികുന്നില്ല .വിജയ് പോലെയുള്ള നടന്മാരുടെ പതുവു ഫോര്‍മുലയാണ് ചിത്രത്തില്‍ ഉടനീളം കാണവുന്നതെങ്ങിലും ഹരി തന്റെ അഭിനേതാക്കളുടെ പ്രത്യേകിച്ച് സൂര്യയുടെ കഴിവും ദൌര്‍ബല്യവും മനസില്ലാക്കി തന്നെയാണ് ചിത്രം എടുത്തിട്ടുള്ളത്
തികച്ചും ഒരു മസാല ചിത്രം എന്ന് വിശേഷിപ്പികാവുന്ന ഈ ചിത്രം എന്തിനു മുകളില്‍ പറഞ്ഞ ചിത്രങ്ങളുടെ കൂടെ അവതരിപ്പിക്കുന്നു എന്നൊരു ചോദ്യം ഉണ്ടാകാം.ഇനി ഈ മൂന്ന് ചിത്രങ്ങളെയും ഒന്ന് നോക്കുക . സുഹൃത്തേ ഈ കാണുന്നതിനാണ് വ്യത്യസ്തത എന്ന് ഞാന്‍ മനസിലാക്കുനത് . ആദ്യ രണ്ടു ചിത്രങ്ങള്‍ ഇറങ്ങി വിജയിച്ചു എന്ന് കുരുതി മൂനാമത്തെ വിഭാഗത്തില്‍ പെട്ട ചിത്രങ്ങള്‍ ഇറങ്ങുന്നില്ല വിജയിക്കുന്നില്ല എന്ന് വരുന്നില്ല .ചുരുകത്തില്‍ പറഞ്ഞാല്‍ പ്രേക്ഷകര്‍ തങ്ങളില്‍ നിനും എന്ത് പ്രതീക്ഷിക്കുന്നു എന്ന് മനസിലാക്കി അത് കൊടുക്കാനുള്ള കഴിവാണ് ഒരു സിനിമ ശാഖയെ നല്ലത് ചീത്തയും ആക്കുന്നത് . അല്ലാതെ സംഘടനകളും വിലക്കുകളും നിയമങ്ങളും അല്ല . (പിന്നെ പ്രേക്ഷകന്‍ എന്ന കഴുതയ്ക്ക് ഒരല്‍പം തിരിച്ചറിവ് കൂടെ ഉണ്ടായാല്‍ നല്ലത് ).
ഇതൊക്കെ എനിക്ക് മാത്രം അറിയുന്ന മഹാ രഹസ്യങ്ങള്‍ ആണെന്ന ധാരണയില്‍ അല്ല ഇത്രയും എഴുതിയത് . അന്യ ഭാഷയിലെ നല്ല ചിത്രങ്ങള്‍ കാണാന്‍ നമുക്ക് ഒക്കെ അവസരം നിഷേധിക്കുകയും , ഇവന്റെ ഒക്കെ കച്ചറ പടങ്ങള്‍ മാത്രം കണ്ടു ജീവിച്ചോണം എന്ന് വാശി പിടിക്കുന്ന മഹാന്മാരുടെ മുഖത്ത് ഒരാട്ടു കൊടുക്കാന്‍ പോലും കഴിയാത്ത ഗതി കേടു പിടിച്ച പാവം മലയാളി പ്രേക്ഷകന്റെ ഒരു ചെറിയ പ്രതിഷേധം എന്ന് കരുതിയാല്‍ മതി
"പ്രേക്ഷകര്‍ തങ്ങളില്‍ നിനും എന്ത് പ്രതീക്ഷിക്കുന്നു എന്ന് മനസിലാക്കി അത് കൊടുക്കാനുള്ള കഴിവാണ് ഒരു സിനിമ ശാഖയെ നല്ലത് ചീത്തയും ആക്കുന്നത് . അല്ലാതെ സംഘടനകളും വിലക്കുകളും നിയമങ്ങളും അല്ല"...സത്യം...പക്ഷെ മലയാള സിനിമാക്കാര്‍ ഈ സത്യം ഇനിയും മനസ്സിലാക്കിയിട്ടില്ല.
ReplyDeleteആദ്യ രണ്ടു പടങ്ങളും ഞാന്‍ കണ്ടതാണ്, രണ്ടൂം നല്ല പടങ്ങള്‍ - അങ്ങാടീത്തെരു : അതു പോലൊരു പടം മലയാള സിനിമയില്‍ ഒരു പത്തു കൊല്ലത്തേക്ക് പ്രതീക്ഷിക്കുകയും വേണ്ട!
ReplyDeleteI watched "Singam", and I liked it. Must agree with you on the review.
ReplyDeleteI have the CD of "Tamil Padam" and I liked a few scenes that I watched, but didn't get time to watch it full. (Liked the "Oh Mahaseena..." song when I heard it first on Red FM.) Didn't watch "Angaditheru".