അനിയാ ഒന്ന് നിന്നേ.
അയ്യോ തീരെ സമയം ഇല്ലല്ലോ .കുറച്ചു തിരക്കിലാ. ....
എന്തെടെ എത്ര തിരക്ക് ?
മണിരത്നം സര്‍ ഇറക്കിയ രാവണന്‍ എന്ന പടത്തിന്റെ പരസ്യം ബൂലോകത്ത് കുറച്ചു പതിക്കാനുണ്ട്.
എടെ അതിനു പടം ഇറങ്ങിയോ ? ഇവിടെ മൂന്ന് നാല് ആഴ്ച കഴിയാതെ അന്യ ഭാഷ ചിത്രങ്ങള്‍ ഇറക്കിയാല്‍ എന്തൊക്കെയോ ചെയ്തു കളയും എന്ന് ആരൊക്കെയോ ........
ചുമ്മാതി അണ്ണാ. അതൊക്കെ വല്ല പാവപെട്ട തമിള്‍ നിര്‍മ്മാതാക്കള്‍ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പടങ്ങളോട്. ഇതേ Reliance ആണ് വിതരണം.ഇവിടുത്തെ വലിയ സി പി എം നോക്കിയിട്ട് നടന്നില്ല അവന്‍മാരെ തൊടാന്‍ . പിന്നാ ഈ ചീള് കേസുകള്‍ .......
ഡേ നീ അത് വിട് നീ പടം കണ്ടോ ? ഹിന്ദിയാണോ തമിള്‍ ആണോ കണ്ടത് ?
മം പിന്നേ പടം കാണുന്നു വേറെ ജോലി ഇല്ലാലോ എനിക്ക്.വെറുതെ പൊയ് ഇടി കൊള്ളാന്‍. വല്ലവനും ഒക്കെ വെറുതെ ടിക്കറ്റ് തരുന്ന കാലത്ത് നോക്കാം. പിന്നെ പടം രാമായണം അടിസ്ഥാനമാക്കി എടുത്തതാണെന്ന് എല്ലാവര്ക്കും അറിയാം .മനിരതനം പടമല്ലേ കൊള്ളില്ല എന്ന് എന്തായാല്ലും പറയാന്‍ പറ്റില്ല .ഏതു പടം ഇറങ്ങിയാലും മലയാളിക്ക് ആദ്യത്തെ കുറച്ചു ദിവസം സ്വന്തമായി അഭിപ്രായം ഇല്ലാത്തത് കാര്യങ്ങള്‍ എളുപ്പമായി.
അപ്പോള്‍ എങ്ങനാ നയം ?
മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ കുറച്ചു കുടി പരത്തി പറയും.ക്യാമറ, സംഗീതം ഇതിനെ കുറിച്ച് കുറച്ചു കേറ്റി പറയും (മണിരത്നവും സന്തോഷ് ശിവനും എന്തോന്ന് നോക്കാന്‍).പടം തമിള്‍ ആണ് മികച്ചത് എന്നും വിക്രം തകര്‍ത്തു എന്നും ഐശ്വര്യ മഹാത്ഭുതം അന്നെന് കുടി പറഞ്ഞാല്‍ തികഞ്ഞു.പിന്നെ എല്ലാം നല്ലത് പറഞ്ഞാല്‍ നാളെ പടം പൊട്ടിയാല്‍ പിടിച്ചു നില്കണ്ടേ എന്നത് കൊണ്ട് പടത്തിന്റെ ഇഴചിലിനെ കുറിച്ച് ചെറിയ ഒരു പരാമര്‍ശം. കഥയില്‍ പുതുമ ഇല്ല എന്നുള്ളതിനെ കുറിച്ച് അവ്യക്തമായ ഒരു റഫറന്‍സ് .തീര്നല്ലോ സംഗതി . ഇതു നിരൂപണം ആണെന്ന് ഒരിടത്തും പറയാതിരുന്നാല്‍ തികഞ്ഞു . ഇത്രയും പറയാന്‍ എന്തിനാ അണ്ണാ പൊയ് ഇരുന്നു ആ പടം മുഴുവന്‍ സഹിക്കുന്നെ ?
ഓഹോ എന്നാല്‍ ഞാന്‍ ഇന്നലെ Ravan കണ്ടു . തമിള്‍ പടവും കുടി കണ്ടിട്ട് Ravan Vs രാവണന്‍ എന്നൊരു സാധനം എഴുതണം എന്ന് കരുതിയതാ.നടക്കും എന്ന് തോന്നുന്നില്ല . എന്നി ഒരിക്കല്‍ കുടി ഇതേ സാധനം സഹിക്കാന്‍ ഉള്ള സ്ടാമിന ഇല്ലെടെ (പ്രായം കുടി അല്ലെ വരുന്നേ ) .ഒന്ന് രണ്ടു ദിവസം കഴിഞ്ഞു നോക്കാം .
ശരി ഹിന്ദി സാധനം എങ്ങനെ ഉണ്ട് ?
പോന്നു അനിയ ബേസിക് കഥ ബീജം രാമായണം തന്നെയാണ് .തീവ്രവാദി ബീരാ (അഭിഷേക്ബച്ചന്‍ (രാവണന്‍) ), എസ് പി ദേവ് (വിക്രം (ശ്രീ രാമന്‍ ) ) , രാഗിണി (ഐശ്വര്യ, (സീത) ). ഇതൊക്കെയാണ് പ്രധാന കഥ പാത്രങ്ങള്‍. പിന്നെ സഹ നടീ നടന്മാരായി ഫോറെസ്റ്റ് ഗാര്‍ഡ് സന്ജീവിനി (ഗോവിന്ദ , (ഹനുമാന്‍)) , രവി കിഷേന്‍ (കുംഭകര്‍ണന്‍ ), പ്രിയാമണി (Shoorpanaka) എന്നിവരോക്കെയാണ്
അനിയാ സത്യം പറഞ്ഞാല്‍ ഒന്നും തോന്നരുത് . പടം എനിക്ക് തീരെ പിടിച്ചില്ല.
തിരകഥയില്‍ നിന്നും തുടങ്ങാം. ഈ സംഭവം ആരു എഴുതിയതായാലും ശ്രീ മണി രത്നത്തിന് ഈ പാപത്തില്‍ വലിയ പങ്കു ഉണ്ടെന്നു തോന്നുന്നില്ല. (ഇനി ഹിന്ദി ആയതു കൊണ്ട് തോന്നുനതും ആക്കാം) .മണിരത്നം പോലുള്ള ഒരാള്‍ ചെയ്യുന്ന പടത്തിനു സ്ക്രിപ്റ്റ്ന് ലിങ്ക് ഇല്ലാതെ പോവുന്നു എന്നത് തികച്ചും അവിശ്വസിനീയം ആണ് . സീതയെ തട്ടി കൊണ്ട് വരുന്ന രാവണന്‍ , (കൊല്ലാനാണ് തട്ടി കൊണ്ട് വരുന്നത് എന്ന് ആദ്യമേ പറയുന്നുണ്ട്).... .
അല്ല അണ്ണാ ഒരു സംശയം.കൊല്ലാന്‍ തട്ടി കൊണ്ട് വരണോ? കൊന്നാല്‍ പോരെ !!
മിണ്ടാതെ ഇരുന്നു പറയുന്നത് കേള്‍ക്കെടാ. സീതയെ രാവണന്‍ കിട്ടിയ ഉടനെ കൊല്ലാതത്തിനു പറയുന്ന കാരണം വിചിത്രമാണ് ."ല്ലവള്‍ക്കു ചാകാന്‍ പേടിയില്ല അപ്പോള്‍ എങ്ങനെ ഞാന്‍ അവളെ കൊല്ലും ?"എന്നതാണ് . നമ്മുടെ ബുദ്ധി ജീവി താടി രണ്ജിതിനോ റിട്ടയര്‍ ചെയ്ത ബുജി ജയരാജിനോ ഇപ്പിടി ഒരു ലോജിക് തോന്നുമോ എന്ന് സംശയം.പിന്നെ രവി കിഷേന്‍ അവതരിപ്പിക്കുന്ന കഥാപാത്രം ഒരുമാതിരി പഴശി രാജയിലെ പത്മപ്രിയയുടെ കാര്യം പറഞ്ഞ പോലാ. അവസാനം എങ്ങോട്ട് പോയി എന്ന് ദൈവത്തിനു മാത്രം അറിയാം.
ഒരു നല്ല തിരകഥ ഉണ്ടായിരുന്നു എന്ന് ഞാന്‍ കരുതുന്ന ചിത്രങ്ങള്‍ എല്ലാത്തിനും അഭിനയിക്കുന്ന ഏതാണ്ട് എല്ലാ കഥാപാത്രങ്ങള്‍ക്കും വ്യക്തിത്വം അഥവാ സ്വന്തമായ അഭിനയ മുഹൂര്‍ത്തങ്ങള്‍ ഉള്ളവയാണ്.ഹിന്ദി രാവണന്‍ ആ കൂട്ടത്തില്‍ വരില്ല എന്ന് ഖേദപൂര്‍വ്വം പറഞ്ഞോട്ടെ (ഇതില്‍ പ്രധാന കഥ പത്രങ്ങള്‍ക്ക് തന്നെ വ്യക്തിത്വം കഷ്ടിയാണ് പിന്നെയാ ബാക്കിയുള്ളവര്‍ !!!) . തിരകഥ ശരിക്കും പരാജയപെടുന്നത് കഥയും അതിലെ സംഭവങ്ങളും പ്രേക്ഷകരിലേക്ക് സംവിധായകന്‍ ഉദേശിച്ച രീതില്‍ communicate ചെയ്യാപെടുന്നില്ല എന്ന ഭാഗത്താണ് . പിന്നെ പടം ഒരു മധ്യ ഭാഗത്തോട്ട് എത്തുമ്പോള്‍ ഈ പണ്ടാരം തീരത്തില്ലേ എന്ന് തോന്നിപ്പിക്കുന്ന ഇഴച്ചില്‍ ആണ് മറ്റൊരു ഹൈ ലൈറ്റ് .അവസാനം രാവണനെ കൊല്ലുന്ന രംഗങ്ങള്‍ മലയാളത്തിലെ ഏതോ സൂപ്പര്‍താര ചിത്രത്തില്‍ നിന്നും വെട്ടിയത് പോലെ നാടകീയം !!!
അഭിനയമോ ?
ഐശ്വര്യ റായ് ബച്ചന് ഒരു ദേശീയ പുരസ്‌കാരം ഉറപ്പു. ആദ്യ ഒരു മണിക്കൂറില്‍ ചേച്ചി മികച്ച ഭാവാഭിനയം ആണ് കാഴ്ച വെച്ചിരിക്കുനത് .ഹിസ്ടീരിയ ബാധിച്ച ആളുകളെ പോലെ ഉള്ള പ്രകടനം കണ്ടാല്‍ രാവണന് മാത്രമല്ല ആര്‍ക്കും തോന്നും ഇവര്‍ക്ക് ചാകാന്‍ ഒരു പേടിയും ഇല്ലെന്നു . പിന്നെയുള്ള ഒരു മണികൂര്‍ തികച്ചും controlled ആക്ടിംഗ് അന്ന് കഴ്ച്ചവെചിരിക്കുനത് (ദുഖവും നിര്‍വികാരതയും ചേര്‍ന്ന ഒരൊറ്റ standard ഭാവം).പിന്നെ രാവണന്‍ , ഭാര്യ ഇങ്ങനെ അഭിനയിച്ചു തകര്‍ക്കുമ്പോള്‍ ഭര്‍ത്താവിനു വെറുതെ ഇരിക്കാന്‍ പറ്റുമോ ? അഭിഷേക് ബച്ചന്‍ അഭിനയിച്ചു പൊളിച്ചു അടുക്കുനത് കണ്ടാല്‍ രാവണന് ശകലം വട്ടു ഉണ്ടായിരുന്നു എന്ന് പറയാനാണോ മണിരത്നം ശ്രമിച്ചത് എന്ന് തോന്നും . ഒരു പ്രദേശത്തെ ആളുകള്‍ മുഴുവന്‍ ദൈവത്തെ പോലെ കാണുന്ന ഒരാളാണ് അഭിഷേക് എന്ന് ഒരു നിമിഷം പോലും ആര്‍ക്കും തോന്നും എന്ന് എന്നിക് തോന്നുന്നില്ല.ഗോവിന്ദ അവതരിപ്പിക്കുന്ന കഥ പാത്രം ഹനുമാന്‍ ആണെന്ന് പ്രേക്ഷകരെ ബോധ്യപെടുത്തണം എന്ന് സംവിധായകന് തോനുന്ന നിര്‍ബന്ധം (പ്രത്യേകിച്ചു ആദ്യ രംഗങ്ങളില്‍ ) ആ കഥാപത്രത്തിന്റെ മൊത്തത്തിലുള്ള രസം നശിപ്പികുന്നുണ്ട് . വിക്രം കുറച്ചു കൂടി നല്ല ഒരു ഗെറ്റ് അപ്പ് ഇല്‍ വന്നിരുന്നെങ്ങില്‍ കുറച്ചു കൂടി നന്നായേനെ.പ്രിയാമണി തന്റെ ചെറിയ റോള്‍ ഭംഗിയാക്കി.
പടത്തിന്റെ മറ്റു ഘടകങ്ങള്‍ ?
എടെ പടം നല്ല ഉഗ്രന്‍ കാടും വെള്ളച്ചാട്ടവും ഒക്കെ ഉള്ളിടത്താണ് എടുതിരിക്കുനത് . അത് ഭംഗിയായി സന്തോഷ് ശിവന്‍ ഒപ്പിയെടുതിടുണ്ട് . പാട്ടുകള്‍ അടുത്തടുത്ത് വരുന്നത് കുറച്ചു ബോര്‍ അടിപ്പികുനുണ്ട് .സംഭാഷണം മൊത്തത്തില്‍ ഒരു തരം നാടകീയത തോന്നിപ്പികുന്നതാണ് .
അപ്പോള്‍ ഈ പടം എങ്ങനെ ഉണ്ടെന്നു ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍ എനിക്ക് പോകാമായിരുന്നു .
അനിയാ കണ്ടില്ലെങ്ങിലും തമിള്‍ രാവണന് പൊയ് തല വൈക്കുനതാകും ഭേദം എന്നാണ് എനിക്ക് തോന്നുന്നത് . വലിയ പ്രതീക്ഷ ഒന്നുമില്ലാതെ കാണാന്‍ പോകുന്ന തമിള്‍ രാവണന്‍ ഒരു പക്ഷെ നിങ്ങളുടെ കാശു പോയി എന്ന തോന്നല്‍ ഉണ്ടാക്കില്ല എന്ന് പ്രത്യാശിക്കുന്നു . ഹിന്ദി കാണാതിരിക്കയാണ് നല്ലത് .
എന്നാലും എന്റെ രാവണാ..!!
ReplyDelete100% agree with you. I watched "Raavanan".
ReplyDelete"ല്ലവള്‍ക്കു ചാകാന്‍ പേടിയില്ല അപ്പോള്‍ എങ്ങനെ ഞാന്‍ അവളെ കൊല്ലും?" -- I banged my head on the front seat when Aishwarya said that phrase... ["എന്നൈ കൊല്ലത്തുക്ക് നീ യാര്?"]
ReplyDelete