പ്രിയപ്പെട്ട അനിയാ,
നീ ഇപ്പോളും നാട്ടിലെ സിനിമാ ശാലകളുടെ പിന്നാം പുറത്തു,അകത്തു കേറാന്‍ ധൈര്യമില്ലാതെ നില്‍ക്കുന്നുണ്ടാകും എന്ന് കരുതുന്നു.അതോര്‍ത്തു നീ വിഷമിക്കണ്ട അടിസ്ഥാനപരമായി ഒരു സാധാരണ മലയാളി പ്രേക്ഷകന്‍റെ അവസ്ഥയാണ് നിന്‍റെ.(വിദേശത്ത് ഇരുന്നു പണ്ട് കണ്ട നല്ല പടങ്ങളുടെ ഓര്‍മയില്‍,സിനിമയുമായി ബന്ധപ്പെട്ട പുതിയ എന്തിനെയും പുച്ചിക്കുന്ന മധ്യവയസ്കനായ പഴം മല്ലൂനെ അല്ല ഇവിടെ ഉദേശിച്ചേ).സാരമില്ല ഇന്നല്ലെങ്കില്‍ നാളെ നീ എന്‍റെ വില മനസിലാക്കും എന്ന് എനിക്കറിയാമായിരുന്നു.ഡല്‍ഹിയിലേക്കുള്ള എന്‍റെ ട്രെയിന്‍ നീങ്ങിയപ്പോള്‍ ഞാന്‍ കേട്ട വിലാപം ഒരു നിരൂപകന്‍റെ ആത്മരോദനം ആയിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു .
നാട്ടില്‍ എന്ത് ഒക്കെ ഉണ്ട് വിശേഷം? അവിടെ ഇപ്പോള്‍ സൂപ്പര്‍ ഹിറ്റ് ആയി ഓടിക്കൊണ്ടിരിക്കുന്നത് പരമ ശുദ്ധരും, നല്ലവരും അയ രണ്ടു സൂപ്പര്‍ താരങ്ങളും അവരെ വര്‍ഷങ്ങളായി പറ്റിച്ചു കൊണ്ടിരുന്ന രണ്ടു (അതോ ഒന്നോ?) ചാര്‍ട്ടേഡക്കവുഡാന്റ്റ് മാരും അഭിനയിക്കുന്ന ഒരു മെഗാ ചിത്രം ആണെന്ന് എവിടെയോ വായിച്ചു.നല്ലവരായ തങ്ങളെ വര്‍ഷങ്ങളായി പറ്റിച്ചു, കോടികള്‍ ലാഭിച്ചു തന്നു, വഞ്ചിച്ച വില്ലന്മാരെ,രണ്ടു തീപാറുന്ന വാചകങ്ങള്‍ക്ക് ശേഷം അടിച്ചു വീഴ്ത്തി പോലീസില്‍ ഏല്‍പ്പിക്കുന്ന (അതോ നേരിട്ട് തട്ടുമോ?) ക്ലൈമാക്സ് കൂടെയേ ഇനി ചിത്രീകരിക്കാന്‍ ബാക്കിയുള്ളൂ (അത് കഴിഞ്ഞാല്‍ ഉടന്‍ ആദായ നികുതി അടയ്ക്കു നാടിനെ സേവിക്കു എന്ന പരസ്യചിത്രത്തില്‍ പ്രത്യക്ഷപ്പെടാന്‍ ഉള്ളതല്ലേ !!)എന്ന് നാട്ടില്‍ നിന്നും വന്ന ഒരു പയല് പറഞ്ഞു.ഒള്ളത് തന്നെടെ?
ഇവിടെ ജീവിതം സുഖം.തിരിച്ചു വരാനുള്ള ദിവസം അടുക്കുംതോറും മടി തോന്നുന്നു എന്ന് മാത്രം സത്യം. സത്യത്തില്‍ ഒരു യാത്ര വിവരണം എഴുതാനുള്ള വകയായി എന്ന് പറയാം.പിന്നെ പറയുമ്പോള്‍ എല്ലാം പറയണമല്ലോ ഇന്നലെ ഈ ചെറു പട്ടണത്തിലെ ചെറിയൊരു കൊട്ടകയില്‍ പോയി സിന്ദഗി ന മിലെഗി ദുബാരഹ് കണ്ടു.ആരാധകരുടെ ആര്‍പ്പുവിളിയും ആരവങ്ങളും പേപ്പര്‍ എറിയലും ഇല്ലാതെ ഒരു സിനിമ കണ്ടപ്പോള്‍ എന്തൊരു സുഖം !!! (നിന്‍റെ മഹത്തായ ചിത്രവിദ്വേഷത്തില്‍ പടക്കാനായി നാട്ടില്‍ എല്ലാ സിനിമയും ഒന്നാം ദിവസം അന്നല്ലോ കാഴ്ച).ആകെ കൂടെ എനിക്ക് പിടിക്കാത്തത് ഈ ഹിന്ദിക്കാര്‍ ചവച്ചു തുപ്പുന്ന എന്തോ ഒരു സാധനത്തിന്‍റെ മുടിഞ്ഞ നാറ്റമാണ്
സോയ അക്തര്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.ഹൃതിക് റോഷന്‍,ഫര്‍ഹാന്‍ അക്തര്‍,അഭയ് ഡിയോള്‍,കത്രീന കൈഫ്,നസിറുദീന്‍ ഷാ തുടങ്ങിയവര്‍ അഭിനയിക്കുന്നു.നിര്‍മാണം ഫര്‍ഹാന്‍ അക്തറും റിതേഷ് സിധ്വനിയും.ഗാനങ്ങള്‍ ജാവേദ് അക്തര്‍.സംഗീതം ശങ്കര്‍ മഹാദേവനും ഇഷാന്‍ നൂറാനിയും ആണ്.ഇനി കഥയിലേക്ക് വരാം. മൂന്ന് സുഹൃത്തുക്കള്‍.ലണ്ടനില്‍ ഷെയര്‍ മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന അര്‍ജുന്‍ (ഹൃതിക് റോഷന്‍ ),കെട്ടിട നിര്‍മാണ ബിസ്നെസ്സ് ചെയുന്ന കബീര്‍ (അഭയ് ഡിയോള്‍).പരസ്യ ഏജന്‍സിയില്‍ കോപ്പിറൈറ്റര്‍ ആയി ജോലി ചെയുന്ന ഇമ്രാന്‍ (ഫര്‍ഹാന്‍ അക്തര്‍) എന്നീ ബാല്യകാല സുഹൃത്തുക്കളാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. നതാഷ എന്ന ആര്‍ക്കിടെക്ക്ട്ടും ആയി വിവാഹ നിശ്ചയം നടത്തുന്ന കബീറില്‍ ആണ് കഥ തുടങ്ങുന്നത്.സുഹൃത്തുക്കളുമായി പണ്ട് ഉണ്ടാക്കിയ ധാരണ അനുസരിച്ച് ബാച്ചിലര്‍ പാര്‍ട്ടിയോട് അനുബന്ധിച്ച് സ്പെയിനിലേക്ക് പ്ലാന്‍ ചെയുന്ന ഒരു യാത്രയോടെ ചിത്രം മുന്നോട്ടു നീങ്ങുന്നു. ഈ യാത്രക്കിടയില്‍ ഓരോരുത്തര്‍ക്കും താല്പര്യമുള്ള സാഹസിക വിനോദങ്ങളില്‍ ഏര്‍പ്പെടാം എന്നും അതിനു മറ്റു രണ്ടു പേരും കൂടാം എന്നും കരാറില്‍ ഉണ്ട്.കാമുകി നഷ്ടപ്പെട്ടു,സദാ പണം ഉണ്ടാക്കുന്നതിനെ പറ്റി മാത്രം ചിന്തിക്കുന്ന അര്‍ജുന്‍ ആദ്യം വരാന്‍ വിസമ്മതിക്കുന്നു എങ്കിലും ഒടുവില്‍ യാത്രക്ക് എത്തുന്നു.സ്വന്തം അച്ഛന്‍ മറ്റൊരാള്‍ ആണ് എന്ന് യാത്രക്ക് കുറച്ചു മുന്‍പ് മാത്രം അറിയുന്ന ഇമ്രാന്‍,ചിത്രത്തിന്റെ അവസാനം മാത്രം നമുക്ക് വെളിവാകുന്ന പ്രശ്നങ്ങള്‍ ഉള്ള കബീര്‍ എന്നീ മൂന്ന് പേര്‍ നടത്തുന്ന യാത്രയും.ആ യാത്രയുടെ അവസാനം അവര്‍ ഓരോത്തര്‍ക്കും അവരവരുടെ ജീവിതത്തിലും ജീവിതവീക്ഷണത്തിലും വരുന്ന മാറ്റങ്ങളും ആണ് ചിത്രത്തിന്റെ പ്രമേയം.
എടേ,അടിസ്ഥാന പരമായി എനിക്കീ വേദനിക്കുന്ന കാശുള്ള പിള്ളേരുടെ കഥ കണ്ടോടിരിക്കാന്‍ വലിയ പാടാണ് .പക്ഷെ ഈ ചിത്രത്തില്‍ എനിക്ക് ആദ്യം തോന്നിയ പ്രത്യേകത,ദില്‍ ചാഹ്ത ഹൈ എന്ന ഹിന്ദി ചിത്രവും ആയി അടുത്ത് നില്‍ക്കുന്ന പ്രമേയം (വ്യത്യസ്ത സ്വഭാവമുള്ള മൂന്ന് സുഹൃത്തുക്കള്‍,അവരുടെ ജീവിതത്തില്‍ വരുന്ന മാറ്റങ്ങള്‍ ....അങ്ങനെ ) ആ ചിത്രത്തിന്റെ ഒരു ഫീലും ഇല്ലാതെ അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് .ഇമ്രാനും അയാളുടെ അച്ഛനായി വരുന്ന നസുറുദീന്‍ ഷായും (അതിഥി താരം) ആയുള്ള രംഗങ്ങള്‍ ഒരു പകത വന്ന സംവിധായകനെ പോലെയാണ് സോയ അക്തര്‍ കൈകാര്യം ചെയ്തിരിക്കുന്നത്. അനാവശ്യമായ ഒരൊറ്റ കഥാപാത്രം പോലും ഈ ചിത്രത്തില്‍ നമുക്ക് കാണാന്‍ കഴിയില്ല.സ്പെയിനിലെ പ്രശസ്തമായ ടോമാട്ടിനോ (തക്കാളി വാരി എറിഞ്ഞു നടത്തുന്ന ആഘോഷം.നമ്മുടെ ഹോളി പോലെ ഒന്ന് ) ആഘോഷം,കൂറ്റന്‍ കാളകളെ ഓടിച്ചുള്ള വിനോദം (സംഗതിയുടെ പേര് ഓര്‍മയില്ല ) ഇവയൊക്കെ നന്നായി തന്നെ ഈ ചിത്രത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്.ലൈല എന്ന നീന്തല്‍ പരിശീലക ആയി കത്രീന കൈഫ് പോലും (പൊതുവെ കാണാന്‍ കൊള്ളാം എന്നല്ലാതെ അവരുടെ അഭിനയം പരമബോര്‍ ആയി ആണ് എന്നിക്ക് തോന്നാറ്) നന്നായി എന്ന് പറയുമ്പോള്‍ ചിത്രം എത്ര ഭേദപ്പെട്ടതാണ് എന്ന് ഊഹിക്കാവുന്നതെ ഉള്ളു (പ്രത്യേകിച്ചും ഒരു മലയാളിക്ക് ). പോസ്സസീവ് എന്ന് പറയാവുന്ന നതാഷ എന്ന കബീറിന്‍റെ ഭാവി വധുവിനെ അവതരിപ്പിച്ച നടി (പേരറിയില്ല ) തന്‍റെ കൊച്ചു വേഷം പോലും തികച്ചും സ്വാഭാവികമായി അവതരിപ്പിച്ചു.ഇതില്‍ ആരു നന്നായി ആരു മോശമായി എന്ന് ചോദിച്ചാല്‍ ഉത്തരം പറയാന്‍ വിഷമം (കുറഞ്ഞ പക്ഷം എനിക്ക് ) കാരണം ഇതില്‍ എന്നിക്ക് കഥാപത്രങ്ങളെ മാത്രമേ കാണാന്‍ കഴിഞ്ഞുള്ളൂ . ഹൃതിക് റോഷനെ പോലയുള്ള ഒരു നടന്‍ അഭിനയിക്കുന്ന സിനിമ കാണുമ്പോള്‍ അങ്ങനെ തോന്നണമെങ്കില്‍ സോയ അക്തറിനെ കണ്ടു മലയാളത്തിലെ പല ആചാര്യ സംവിധായകരും പഠിക്കേണ്ടി ഇരിക്കുന്നു എന്ന് ചുരുക്കം.യാത്രയുടെ തുടക്കത്തില്‍ പരസ്പരം രസക്കുറവു ഉള്ള അര്‍ജുനും ഇമ്രാനും (പണ്ട് അര്‍ജുന്റെ ഗേള്‍ ഫ്രണ്ട്നെ ഇമ്രാന്‍ തട്ടി എടുത്തു എന്നതാണ് പ്രശ്നം ) പിന്നീടു അതൊക്കെ മറക്കുന്നതും,അര്‍ജുന്‍ വഴിയില്‍ വണ്ടി നിര്‍ത്തി ജാപ്പനീസ് ഭാഷയില്‍ ക്ലിയന്റ്റ്നോട് വെബ് കാം വഴി ബിസ്നെസ്സ് മീറ്റിംഗ് നടത്തുന്ന രംഗത്തിലും എല്ലാം കിത്രിമത്വം അനുഭവപ്പെടുന്നില്ല എന്നിടത് ഒരു നല്ല തിരകഥകൃത്തിനെ നമുക്ക് കാണാം
എന്തിനധികം പറയുന്നു നല്ലൊരു പടം.നാട്ടിലെ തീയട്ടെരില്‍ നിന്നും പോയെങ്കില്‍ വല്ല സി ഡി വാങ്ങി എങ്കിലും കാണാന്‍ നോക്ക്.ഈ ആഴ്ച വല്ല പടവും ഉണ്ടോടെ? നാട്ടില്‍ ലാന്‍ഡ് ചെയ്തു മണിക്കൂര്കള്‍ക്കുള്ളില്‍ സിനിമാശാലയില്‍ കേറിയാല്‍ കുടുംബത്തിന്‍റെ പ്രതികരണം എന്താകും എന്നറിയില്ല . എന്തായാലും ഉടനെ സന്ദിപ്പോം. വണക്കം
എന്ന് സ്വന്തം പ്രേക്ഷകന്‍
Showing posts with label ഹൃതിക് റോഷന്‍. Show all posts
Showing posts with label ഹൃതിക് റോഷന്‍. Show all posts
Thursday, August 4, 2011
Monday, November 29, 2010
ഗുസാരിഷ് (Guzaarish)
"നീണ്ട സപര്യക്കൊടുവില്‍ പാരീസിലെ ഇരുണ്ട വീഥികളില്‍ അലഞ്ഞു നടക്കവേയാണ് എല്ലാം കീഴടക്കിയവന് ജീവിതത്തോടു ഒരു വിരക്തി തോന്നും എന്ന് ഞാന്‍..."
"ഡാ, നിറുത്തടാ ...പാരീസില്‍ അലഞ്ഞു നടന്ന് പെണ്ണ് പിടിച്ചും , വെള്ളമടിച്ചും വിരക്തനാവാന്‍ നീയാര് അഭിനവ ബുദ്ധി ജീവി താടി രഞ്ചിത്തോ?"
"അല്ലണ്ണാ, ഒരു ബുദ്ധിജീവി ലൈന്‍ ഉണ്ടാക്കിയെടുത്താല്‍ പിന്നെ ഞാന്‍ എഴുതുന്നതും പറയുന്നതും നമ്മുടെ നാട്ടിലെ കഴുതകള്‍ തൊണ്ട തൊടാതെ വിഴുങ്ങിക്കോളും എന്ന് കരുതിയാ ഞാന്‍..."
"അത് ശരി തന്നെ ...പക്ഷെ തത്കാലം നിനക്കതിന് പ്രായമായില്ല. ആകുമ്പോ പറയാം. അത് പോട്ട്, ഇപ്പൊ എന്തോന്ന് എഴുതാനുള്ള പട പുറപ്പാടായിരുന്നടെ ഈ കേട്ടത്"
"അണ്ണാ ഗുസാരിഷ് പടത്തിന്റെ ഒരു നിരൂപണം കാച്ചണം"
"ഓ , നമ്മുടെ സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്ത പടം . ഹൃതിക്ക് റോഷനല്ലേടെ നായകന്‍ ?"
"തന്നെ . ഐശ്വര്യാ റായി നായികയും "
"പൊളപ്പന്‍ ഡാന്‍സും സ്റ്റണ്ടും ഒക്കെ ഉണ്ടോടെ പടത്തില് ?"
"അണ്ണാ എന്ന് വിളിച്ച നാക്കിനു ഇങ്ങേരു വേറെ വല്ലതും വിളിപ്പിക്കും . അണ്ണാ ഹൃതിക് റോഷന്‍ അവതരപ്പിക്കുന്ന ഈതന്‍ മാസ്ക്കരേനിയസ് എന്ന കഥാപാത്രം ഒരു അപകടത്തില്‍ പരിക്കേറ്റു കഴുത്തിനു താഴേക്ക് ശരീരം തളര്‍ന്ന ലോക പ്രശസ്തനായ ഒരു മജീഷ്യന്‍ ആണ് . സ്റ്റണ്ട് ഒന്നും പടത്തില്‍ ഇല്ല . പക്ഷെ ഈതന്‍ അവതരിപ്പിക്കുന്ന മാജിക് ഷോകള്‍ ഫ്ലാഷ് ബാക്കില്‍ കാണിക്കുമ്പോള്‍ നാലഞ്ച് കലക്കന്‍ ഡാന്‍സുകള്‍ ഉണ്ട്.
അത് ഹൃതിക്ക് ഉഗ്രനായി അവതരിപ്പിച്ചിട്ടുണ്ട് എന്ന് മാത്രമല്ല കഥയുമായി നല്ലത് പോലെ ചേര്‍ന്ന് പോകുന്നുണ്ട് "
"പടത്തിന്റെ കഥ എന്തോന്നടെ? "
"മാജിക് ഷോക്കിടെ സംഭവിക്കുന്ന ഒരു അപകടത്തില്‍ ശരീരം തളരുന്ന ഈതന്‍ എന്ന മജീഷ്യന്‍ പതിനാലു വര്‍ഷങ്ങള്‍ അതെ അവസ്ഥയില്‍ , ജീവിതത്തെ കീഴടക്കുന്നു. പതിനാലു വര്‍ഷങ്ങള്‍ക്കൊടുവില്‍ സ്വന്തം ജീവിതം അവസാനിപ്പിക്കാന്‍ അയാള്‍ തീരുമാനിക്കുന്നു . അതിനായി മേര്‍സി കില്ലിംഗ് അഥവാ യൂതനേഷ്യക്കുള്ള അനുവാദം തനിക്കു നല്‍കണം എന്ന് ആത്മ സുഹൃത്ത് കൂടിയായ വക്കീല്‍ വഴി അയാള്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുന്നു. കോടതി അയാളുടെ അപേക്ഷ നിരസിക്കുന്നു. താന്‍ അവതരിപ്പിക്കുന്ന റേഡിയോ ഷോയുടെ ആരാധകര്‍ക്കിടയില്‍ തന്റെ ആവശ്യം പ്രചരിപ്പിക്കുന്ന ഈതന്‍ വീണ്ടും അതെ ആവശ്യവുമായി കോടതിയെ സമീപിക്കുന്നു. ആ കേസും , അതിന്റെ വിധിയും , തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ കഥ"
"ഹൃതിക്ക് എങ്ങനെ ഉണ്ടെടെ ? നല്ല ചുള്ളന്‍ പയ്യന്‍ വീല്‍ ചെയറിലും കിടക്കയിലും ഒക്കെയായി വൃത്തികേടായി കാണും അല്ലെ?"
'ഉള്ളത് പറഞ്ഞാല്‍ ഹൃതിക് തകര്‍ത്തിട്ടുണ്ട് അണ്ണാ. നിഗൂഡതയുടെ പരിവേഷമുള്ള മജീഷ്യനായും, നിസഹായനായ ക്വാഡ്രാപ്ലീജിക്ക് രോഗിയുമായി ഉഗ്രന്‍ പെര്‍ഫോമന്‍സ്"
"അപ്പോള്‍ ഐശ്വര്യാ റായിയും പൊലിപ്പിച്ച് കാണുമല്ലോ?"
"കുന്തം...അവരെ ഈ പടത്തില്‍ കുറച്ചു നേരം സ്ക്രീനില്‍ കണ്ടിരുന്നാല്‍ ചൊറിഞ്ഞ് വരും അണ്ണാ. ഒരു മാതിരി അറുപതുകളിലെ നാടകങ്ങളില്‍ ഒറ്റ മൈക്കിനു മുന്നില്‍ നിന്നുള്ള 'പ്രാണനാഥാ!!!' ലൈന്‍ അഭിനയം. അവര്‍ മാത്രമേ ഈ പടത്തില്‍ ഒരു ഏച്ചു കെട്ടല്‍ ഉള്ളു. ബാക്കിയുള്ളവരൊക്കെ അവരവരുടെ കഥാപാത്രങ്ങള്‍ ഭംഗിയാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് ഈതന്റെ സുഹൃത്ത് വക്കെലായി അഭിനയിച്ച ഷേര്‍നാസ് പട്ടേല്‍ "
"അപ്പൊ ബന്‍സാലി സാവരിയയുടെ ക്ഷീണം മാറ്റി , അല്ലെ?"
"ഉഗ്രന്‍ ക്യാമറ , നല്ല രസികന്‍ പശ്ചാത്തലങ്ങള്‍ , അങ്ങേര്‍ തന്നെ സംഗീത സംവിധാനം ചെയ്ത നല്ല പാട്ടുകള്‍ , ഇത്രയൊക്കെ ബന്‍സാലി ഈ പടത്തില്‍ വൃത്തിയായി ഉത്കൊള്ളിച്ചിട്ടുണ്ട് "
"അപ്പൊ ധൈര്യമായിട്ട് പോയി കാണാം , അല്ലെടെ?"
"എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന പടമാണോ ഇത് എന്ന് ചോദിച്ചാല്‍ അല്ല. പക്ഷെ ഹൃതിക്കിന്റെ കലക്കന്‍ അഭിനയം , കണ്ണിനു സുഖമുള്ള കാഴ്ച്ചകള്‍ , മേര്‍സി കില്ലിംഗ് ആണ് കഥാതന്തുവെങ്കിലും ട്രാജഡിക്കിടയിലെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ , നല്ല പാട്ടുകള്‍ , ഉഗ്രന്‍ ഡാന്‍സുകള്‍ , അതും കഥക്ക് ഒരു കോട്ടവും വരുത്താത്ത രീതിയില്‍ , ഇത്രയൊക്കെ നല്ല കാര്യങ്ങള്‍ പോരെ അണ്ണാ നമുക്ക് ഒരു പടം ധൈര്യമായി പോയി കണ്ടോ എന്ന് വേറെ ഒരാളോട് പറയാന്‍ "
"ഇന്നത്തെ കാലത്ത് ഇത്രയുമൊക്കെ വളരെ കൂടുതലാണ് ചെല്ലാ!!!"
"എന്നാ ധൈര്യമായി പോയി ഗുസാരിഷ് കണ്ടോ "

Subscribe to:
Posts (Atom)