അണ്ണാ , നിങ്ങള്‍ ആള് കൊള്ളാമല്ലോ ?
അത് നിനക്ക് ഇപ്പോഴാണോ മനസിലായത് ?
അല്ല , രതിനിര്‍വ്വേദം കൊള്ളില്ല എന്ന് പറഞ്ഞിട്ട് , ഇന്നലെ രാത്രി വീണ്ടും തിയറ്ററിലോട്ട് കേറി പോണത് കണ്ടല്ലോ ?
ഓ അതാണോ .അത് ഒരു ഹിന്ദി രതിനിര്‍വ്വേദം കാണാന്‍ പോയതാഡേ .
എന്തോന്ന് ?
ഡേ, ആ കോമ്പ്ലക്ക്സിലെ രണ്ടാമത്തെ തിയറ്ററില്‍ മര്‍ഡര്‍ 2 ഓടുന്നുണ്ട് . നീ ഇതൊന്നുമറിയാതെ നിരൂപകന്‍ ആണെന്ന് പറഞ്ഞ് തെക്ക് വടക്ക് നടന്നോ.
അണ്ണാ , മലയാള സിനിമ കഴിഞ്ഞാല്‍ ഞങ്ങള്‍ പിന്നെ ഫിലിം ഫെസ്റ്റിവെലുകളില്‍ മാത്രമേ സാധാരണ താത്പര്യം കാണിക്കാറുള്ളു
ഫ്രീ ആയിട്ടു ഇക്കിളി സിനിമകള്‍ കാണാന്‍ അല്ലെ ?
നിങ്ങള്‍ ആളെ വടിയാക്കാതെ മര്‍ഡര്‍ ൨ ന്‍റെ വിശേഷങ്ങള്‍ പറ . മല്ലിക ഷെറാവത്ത് തകര്‍ത്ത് വാരിയ പടമല്ലേ മര്‍ഡര്‍? അപ്പോള്‍ രണ്ടാം ഭാഗവും മോശമാകാന്‍ വഴിയില്ല .
എന്നൊക്കെ പ്രതീക്ഷിച്ച് തന്നെയാണ് ഞാനും പടത്തിന് പോയത് . പടം തുടങ്ങിയപ്പോള്‍ തന്നെ ഒരു കാര്യം മനസിലായി. മര്‍ഡര്‍ 2 വിന് പേരിലല്ലാതെ മര്‍ഡര്‍ എന്ന ഇമ്രാന്‍ ഹഷ്മി- മല്ലിക ഷെറാവത്ത് സിനിമയുടെ കഥയുമായി ബന്ധമൊന്നും ഇല്ല .
കഥയൊക്കെ വഴിയെ പറയാം .ആദ്യം മല്ലികയ്ക്ക് പകരം ഈ സിനിമയില്‍ അഭിനയിച്ച ജാക്വലിന്‍ ഫെര്‍ണാണ്ടെസ് എങ്ങനെ ഉണ്ടെന്ന് പറ .
നിങ്ങള്‍ പ്രൊ: നിരൂപകരുടെ വൃത്തികെട്ട ഭാഷയില്‍ പറഞ്ഞാല്‍ . മര്‍ഡറില്‍ മല്ലികയ്ക്ക് ലഭിച്ച അത്ര 'തുറന്ന് ' അഭിനയിക്കാനുള്ള അവസരങ്ങള്‍ ഈ ചിത്രം ജാക്വലിന് നല്‍കുന്നില്ല എന്നത് തികച്ചും നിരാശാജനകമാണ് .
അപ്പൊ പോയിട്ട് കാര്യമില്ല അല്ലെ ?
ഫാസ്റ്റ് ഹാഫില്‍ ചൂടന്‍ രംഗങ്ങള്‍ കുറച്ചൊക്കെ ഉണ്ട് . സെക്കണ്ട് ഹാഫ് മൊത്തം ക്രൈം ത്രില്ലര്‍ ആണ് എന്നാണ് സംവിധായകന്‍ മോഹിത് സൂരിയുടെ ഭാവം.
ഛെ , കളഞ്ഞില്ലേ. ആ പോട്ട് പുല്ല്. ത്രില്ലര്‍ എങ്കില്‍ ത്രില്ലര്‍, സംഭവം എങ്ങനെ ഉണ്ട് ?
ഡേ , മൊത്തത്തില്‍ ഒരു അലമ്പ് പടം .
അല്ല അപ്പൊ ത്രില്ലര്‍...
കുന്തം. അത് സംവിധാകന്‍റെ ആഗ്രഹം . പക്ഷെ അത് സ്ക്രീനില്‍ എത്തിയപ്പോള്‍ വെറും കൂറ പടമായി.
അഭിനേതാക്കള്‍ , സംഗീതം , ക്യാമറ , എഡിറ്റിംഗ് , ഇതൊക്കെ ?
എന്തിനാടാ നിറുത്തിയത് , വസ്ത്രാലങ്കാരം, കളറിംഗ് , ഗതാഗതം , പി ആര്‍ , ഫിനാന്‍സ് ഇതൊക്കെ കൂടി ചോദിക്ക് .
വേണ്ട അണ്ണാ. അഭിനേതാക്കള്‍ എങ്ങനെ ഉണ്ടെന്നെങ്കിലും ...
ഒരു ഹാസ്യ വിഗ്ഗും വെച്ച് , ലോകം മുഴുവന്‍ കൊച്ചിലെ പീഡിപ്പിച്ചത്(ദുഃഖങ്ങള്‍ നല്‍കിയത് കൊണ്ട്- തെറ്റിദ്ധരിക്കരുത് ) കൊണ്ട് പോലീസ് ജോലി രാജി വെച്ച് കള്ളക്കടത്ത്കാരുടെ ഗുണ്ടാപ്പണി ചെയുകയും , ഫ്രീ ടൈമില്‍ കള്ള് കുടിച്ചു പെണ്ണ് പിടിച്ച് നടക്കുകയും ചെയ്യുന്ന, വേദനിക്കുന്ന ഒരു ആത്മാവ് .അതാണ് ഇമ്രാന്‍ ഹഷ്മിയുടെ ഈ ചിത്രത്തിലെ നായക കഥാപാത്രം. മസില്‍ പിടിച്ച് നടക്കുക, ക്യാമറയിലേക്ക് തുറിച്ചു നോക്കുക , നായികയെ ഉമ്മ വെയ്ക്കുക ...ഈ മൂന്നു കാര്യങ്ങള്‍ ഇമ്രാന്‍ ഹഷ്മി ഈ പടത്തില്‍ ചെയ്തിട്ടുണ്ട് .കൂടുതല്‍ ഒന്നും അങ്ങേരെ കുറിച്ച് പറയാനില്ല . നായികാ ജാക്വലിന്‍ ആദ്യ പകുതിയിലെ മേനി പ്രദര്‍ശനം കഴിഞ്ഞ് പിന്നെ കുറെ നേരത്തേക്ക് അപ്രത്യക്ഷയാകും(ഇടയ്ക്കിടെ മിന്നി മറയും എന്ന് പറയുന്നതാവും കൂടുതല്‍ ശരി ) .ക്ലൈമാക്സില്‍ വീണ്ടും പ്രത്യക്ഷപ്പെടും. അത്ര തന്നെ .പ്രത്യേകിച്ച് അഭിനയം പോയിട്ട് ഒന്ന് നേരെ ചിരിക്കാന്‍ പോലുമുള്ള അവസരം ആ കൊച്ചിന് ഈ റോള്‍ നല്‍കുന്നില്ല .
അപ്പോള്‍ അഭിനേതാക്കള്‍ ആരും കൊള്ളില്ല, അല്ലേ ?
അല്ലഡേ , മാനസിക രോഗിയായ വില്ലനായി പ്രശാന്ത് നാരായണന്‍ തകര്‍ത്തിട്ടുണ്ട്. ഉഗ്രന്‍ പെര്‍ഫോമന്‍സ് .പക്ഷെ ഈ കൂറ പടത്തിലായിപ്പോയി എന്ന് മാത്രം .മോഹിത് സൂരി എന്ന സംവിധായകനോട് സത്യത്തില്‍ എനിക്ക് ദേഷ്യം തോന്നിയത് പ്രശാന്ത് നാരായണന്‍ അവതരിപ്പിച്ച ധീരജ് പാണ്ഡേ എന്ന കഥാപാത്രത്തെ കണ്ടപ്പോഴാണ് . സംവിധയാകാന്‍ , ക്രിയറ്റിവിറ്റി കാണിച്ചു ചളമാക്കാത്ത ഒരു സിനിമയില്‍ ആയിരുന്നു ഈ കഥാപാത്രമെങ്കില്‍ ഒരു പക്ഷേ ഹിന്ദി സിനിമ എന്നും ഓര്‍ക്കുന്ന ഒരു വില്ലന്‍ കഥാപാത്രം കൂടി ഉണ്ടായേനെ .പക്ഷെ പറഞ്ഞിട്ട് കാര്യമില്ല .
പാട്ടുകളും കൊള്ളില്ലേ അണ്ണാ ?
അതല്ലേഡേ മറ്റൊരു സങ്കടം . മര്‍ഡറില്‍ നല്ല പാട്ടുകള്‍ ഉണ്ടായിരുന്നു. മര്‍ഡര്‍ 2 വില്‍ നല്ലത് പോയിട്ട്, സഹിക്കാവുന്ന ഒരെണ്ണം പോലുമില്ല .
അപ്പോള്‍ ചുരുക്കത്തില്‍ വലിയ പ്രതീക്ഷകള്‍ ഒന്നും വേണ്ടാ എന്ന് സാരം.
നിന്‍റെ പ്രതീക്ഷ മര്‍ഡറിലെ മല്ലികയെ ഓര്‍ത്താണ് എന്ന് എനിക്കറിയാം. അത് ഏതായാലും വേണ്ട . പിന്നെ നല്ല പടമായിരിക്കും എന്നാ പ്രതീക്ഷയില്‍ വേണേല്‍ പൊയ്ക്കോ .ഒന്നാന്തരം നിരാശയോടെ മടങ്ങി വരാം .
അണ്ണന്‍ ഇതു പ്രതീക്ഷയുമായിട്ടാണ് പോയത് ?
അണ്‍ഫെയിത്ത്ഫുള്‍ എന്ന നല്ല ഇംഗ്ലീഷ് സിനിമയുടെ വൃത്തികെട്ട അനുകരണമായിരുന്നു മര്‍ഡര്‍ എന്നാണ് എന്‍റെ അഭിപ്രായം. അപ്പോള്‍ മര്‍ഡര്‍ 2 വിന് ഞാന്‍ എന്ത് പ്രതീക്ഷയും കൊണ്ടായിരിക്കും പോയിരിക്കുക ? നിനക്ക് എന്ത് തോന്നുന്നു
നായിക...
ലത് തന്നെ .പക്ഷെ തിയറ്ററില്‍ നടന്നത് ചതിയാണ് അനിയാ കൊടും ചതി !!!
Showing posts with label നിരൂപണം. Show all posts

Monday, July 11, 2011
Tuesday, July 5, 2011
ത്രീ കിംഗ്സ് -Three Kings
അണ്ണാ എങ്ങോട്ടാ ധൃതി പിടിച്ചു ....
ഒന്ന് പോടെ നിനക്കൊക്കെ വേണ്ടി കണ്ട കൂതറ പടങ്ങള്‍ കണ്ടു അഭിപ്രായം പറയുന്ന പരിപാടി നിര്‍ത്തി . ഇനി സ്വന്തമായി തിരക്കഥാ സംവിധാനം അതാണ് ഇനി എന്‍റെ ലക്ഷ്യം.
അല്ല അങ്ങനെ ഒരു കടുത്ത തീരുമാനം ഒക്കെ എടുക്കാന്‍ .. എപ്പോള്‍ എന്ത് പറ്റി?
എടേ എന്നും നിന്‍റെ കാളകൂടം പത്രത്തെയും ചിത്രവിദ്വേഷത്തിനെയും നന്നാക്കി കൊണ്ടിരുന്നാല്‍ മതിയോ എന്നിക്കും വേണ്ടേ ഒരു ജീവിതം ?
ശരി എങ്ങനത്തെ കഥയാണ് മനസ്സില്‍ .....പ്രേമം,പ്രതികാരം,ഹാസ്യം ഏതാ സംഗതി ?
അനിയാ നിന്നെ ഒക്കെ ഒരു നിരൂപകന്‍ എന്ന് വിളിക്കാന്‍ എനിക്ക് ലജ്ജ തോന്നുന്നു.എടാ ഈ കാലഘട്ടത്തില്‍ ബുദ്ധി വീട്ടില്‍ വെച്ചിട്ട് വന്നു കാണേണ്ട ചിത്രങ്ങള്‍ക്കാണ് മാര്‍ക്കറ്റ്
അതായിത് നമ്മുടെ നാട്ടില്‍ ബുദ്ധി ഇല്ലാത്തവനെ മന്ദബുദ്ധി എന്നാണല്ലോ പറയുക (ജന്മനാ ഇല്ലാത്തതോ വീട്ടില്‍ വെച്ചതോ ഏതോ ആകട്ടെ). അപ്പോള്‍ ചുരുക്കത്തില്‍ മന്ദബുദ്ധികള്‍ക്ക് വേണ്ടിയുള്ള ഒരു ചിത്രം.അതിനാണ് ഇപ്പോള്‍ ഏറ്റവും മാര്‍ക്കറ്റ്.അത് കണ്ടിട്ട് ബുദ്ധി വീട്ടില്‍ വെച്ചിട്ട് വന്നു കണ്ടത് കൊണ്ട് ആ ചിത്രം ആസ്വദിച്ച് എന്ന് അഭിമാനത്തോടെ പറയുന്ന ജീവി ഈ ലോകത്ത് മലയാളീ മാത്രമേ കാണു.
അങ്ങനെ നോക്കിയാല്‍ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടി,മോഹന്‍ലാല്‍ എന്നിവരുടെ ഈ വര്ഷം ഇറങ്ങിയ എല്ലാ ചിത്രങ്ങളും ഈ വകുപ്പില്‍പ്പെടുത്തമല്ലോ അല്ലെ ?
ചുമ്മാ പെടുത്തെടെ. ഈ ശ്രേണിയില്‍ ഉള്ള ഒരു ചിത്രം ഇന്നലെ കണ്ടതോടെയാണ് എനിക്ക് പൂര്‍ണ ധ്യൈര്യം വന്നത്. ത്രീ കിംഗ്സ് എന്ന വി കെ പ്രകാശ് ചിത്രത്തോട് ഞാന്‍ എന്നും കടപ്പെട്ടിരിക്കും.
എങ്ങനെ ഉണ്ട് പടം അണ്ണാ?
തകര്‍പ്പനല്ലേ. എടേ ഇതൊക്കെ വളരെ നിസാരം .ആദ്യം സകല നടന്മാരുടെയും അടുത്ത് പോയി ഡേറ്റ് ചോദിക്കുക.കുറെയെണ്ണം ഡേറ്റ് കൊടുക്കും . അതിനു ശേഷം മനോരമ വാരിക മുതല്‍ കളിക്കുടുക്ക വരെയുള്ള സാധനങ്ങളിലെയും തമാശകള്‍ എഴുതി എടുക്കുക.എല്ലാ നടീ നടന്മാര്‍ക്കുമായി വീതിക്കുക .ഇടയ്ക്ക് കഥ പോലെ ഒരു സാധനം ഉണ്ടെങ്കില്‍ നല്ലത്.(വേണമെന്ന് നിര്‍ബന്ധം ആണെങ്കില്‍ മാത്രം മതി).ഇങ്ങനെയായിരിക്കണം ഈ ത്രീ കിംഗ്സ് എന്ന ചിത്രം ഉണ്ടായതു .
പ്രകാശ് - രാജേഷ് (ഇദ്ദേഹമാണ് ഈ ചിത്രത്തിന്റെ തിരക്കഥ എന്ന ഫലിത ബിന്ദുക്കള്‍ എഴുതി (ശേഖരിച്ചു ) നമ്മെ ധന്യര്‍ അക്കിയിട്ടുള്ളത്) എന്നിവരുടെ അക്ഷീണ പരിശ്രമ ഫലമായി ഉണ്ടായിപ്പോയ ത്രീ കിംഗ്സ് എന്ന ചിത്രത്തിന്റെ കഥ ഇപ്രകാരമാണ്
കേരളത്തിലെ ഒരു രാജകുടുംബം അവിടെ ഒരേ സമയം ജനിക്കുന്ന മൂന്നു കുട്ടികള്‍ . ജാതകവശാല്‍ ഇവര്‍ ഒരിക്കലും ചേര്‍ന്ന് പോകില്ല പോലും.ഭാസ്കരനുണ്ണി, രാമനുണ്ണി ,ശങ്കരനുണ്ണി എന്നീ രാജകുമാരന്മാര്‍ വളര്‍ന്നു യഥാക്രമം ഇന്ദ്രജിത്ത് , ചാക്കോച്ചന്‍,ജയസൂര്യ എന്നിവരായി മാറുന്നു.അപ്പോഴും പരസ്പരമുള്ള പാരകള്‍ക്ക് ഒരു കുറവും ഇല്ല.ഇതിനകം കൊട്ടാരം അടക്കം സകല സ്വത്തുക്കളും ജപ്തി ഭീഷണിയെ നേരിടുകയാണ്.ഇതു നിമിഷവും സ്വത്തുക്കള്‍ എല്ലാം നഷ്ട്ടപ്പെടും എന്ന അവസ്ഥ.(സ്വത്തു പിടിച്ചെടുക്കാന്‍ പഴയ ആശ്രിതന്‍ ദിവാകരന്‍ (ജഗതി) എന്ന പുതു പണക്കാരന്‍ രംഗത്തുണ്ട്).ഈ മൂന്നു പേരുടെയും ഓരോ ഒപ്പ് കൊണ്ട് എല്ലാ പ്രശ്നങ്ങളും തീരും എന്ന് പറയുന്നുണ്ടെങ്കിലും (എങ്ങനെയാണാവോ ?) പരസ്പരം പാരകളായ ഇവര്‍ അതിനു സമ്മതിക്കുന്നില്ല.പകരം ഒറ്റയ്ക്ക് കാശുണ്ടാക്കി എല്ലാം അടിച്ചെടുക്കാനാണ് ഇവരുടെ പ്ലാന്‍.പെട്ടന്ന് കാശുണ്ടാക്കാന്‍ (ഇല്ലെങ്കില്‍ കുടുംബം തെരുവില്‍ ആകുമല്ലോ) ഇവര്‍ കണ്ടെത്തുന്ന വഴികള്‍ ഇപ്രകാരം
ഇന്ദ്രജിത്ത് : ഐ പി എല്‍ മത്സരത്തില്‍ ഒരു ടീമില്‍ കയറി പറ്റി ലക്ഷങ്ങള്‍ ഉണ്ടാക്കുക
കുഞ്ചാക്കോ ബോബന്‍: റിയാലിറ്റി മത്സരത്തില്‍ പങ്കെടുത്തു വിജയിക്കുക
ജയസൂര്യ : സിനിമയില്‍ അഭിനയിച്ചു കാശുണ്ടാക്കുക .
(മലയാളത്തില്‍ ഇപ്പോള്‍ പുതുമുഖ നടന്‍മാര്‍ അങ്ങോട്ട് കാശു കൊടുത്താണ് അഭിനയം എന്ന് എവിടെയോ വായിച്ചു ).
ഇത്തരം ഉട്ടോപ്യന്‍ പദ്ധതികള്‍ പരസ്പരം ഉള്ള പാരകള്‍ മൂലം നടക്കാതെ വരുന്നു (പാര വെച്ചില്ല എങ്കില്‍ പോലും ഇതൊന്നും നടക്കില്ല എന്ന് കൊച്ചു കുട്ടികള്‍ക്ക് പോലും അറിയാം).ഇത്രയും മിടുക്കന്മാരും നല്ലവരുമായ ഇവരെ പ്രേമിക്കുന്ന അഞ്ചു , മഞ്ജു,രഞ്ജു എന്നീ മൂന്ന് ബുദ്ധിശാലി പെണ്‍കുട്ടികള്‍ ആയി കാതല്‍ സന്ധ്യ,സംവൃത സുനില്‍,ആന്‍ അഗസ്റ്റിന്‍ എന്നിവര്‍ അഭിനയിക്കുന്നു.(ഇതില്‍ ഏറ്റവും മന്ദ ബുദ്ധിയെ തിരഞ്ഞെടുക്കാന്‍ ഒരു മത്സരം നടത്താവുന്നതാണ് ) പണക്കാരികളായ ഇവരെ പ്രേമിച്ചു കല്യാണം കഴിച്ചു കടം വീതം എന്ന രാജാക്കന്മാരുടെ സ്വപ്നം ഇവര്‍ ജഗതിയുടെ മക്കള്‍ ആണെന്ന് അറിയുമ്പോള്‍ തകരുന്നു. അങ്ങനെ ഒരു ഗതിയും ഇല്ലാതെ നില്‍ക്കുമ്പോളാണ് ഒത്തിരി വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവരുടെ പൂര്‍വികര്‍ ഒളിപ്പിച്ചു വെച്ചിരുന്ന ഒരു നിധിയെ കുറിച്ച് ശശി കലിംഗ അവതരിപ്പിക്കുന്ന കഥാപാത്രം പറഞ്ഞു അറിയുന്നത് (വന്നു വന്നു എന്താണ് എന്നറിയില്ല എന്നിക്ക് അങ്ങേരെ കാണുന്നതെ പേടിയായി തീര്‍ന്നിരിക്കുന്നു).കേട്ട പാതി കേള്‍ക്കാത്ത പാതി മൂന്നു പേരും അപ്ന അപ്നാ കാമുകിമാരെയും കൂട്ടി നിധി കണ്ടു പിടിക്കാന്‍ ഇറങ്ങുന്നു.നിധിയുള്ളിടത് എത്താന്‍ ഉള്ള മാപ്പിന്‍റെ മൂന്ന് കഷ്ണം മൂന്ന് പേരുടെയും കൈയിലുണ്ട്. വേലക്കാരന്‍/ ഡ്രൈവര്‍ ഓടി വന്നു മുതലാളി ഗുഹയില്‍ നിധി എന്ന് പറയുന്നതും ജഗതിയും നിധി തേടി ഇറങ്ങുന്നു . നിധിയെ കുറിച്ച് ഒളിച്ചു നിന്ന് കേള്‍ക്കുന്ന അഞ്ചു വീട്ടില്‍ അച്ചന്‍കുഞ്ഞു (സുരാജ് ) ഉം നിധി തേടി ഉണ്ട് . ഒളിച്ചിരുന്ന് കേട്ട ശ്ലോകം അനുസരിച്ച് അയാള്‍ അഞ്ചു മഞ്ച് , മൂന്ന് കൊഞ്ചു ഇതൊക്കെ കൊണ്ട് വന്നു കുഞ്ചന്‍ എന്ന നടനെ തട്ടി കൊണ്ട് വന്നു നിധി എവിടെ എന്ന് ചോദിക്കുന്നു (ഒന്നും മനസിലായില്ലല്ലോ അല്ലെ. എനിക്കും!!! )
എന്‍റെ അമ്മോ ........
ഇതൊന്നും ഒന്നുമല്ല . നിധി തേടി പോകുന്ന ഇവര്‍ കാണിച്ചുകൂട്ടുന്ന / പറയുന്ന ഫലിത ബിന്ദുക്കള്‍, കോമാളിത്തരങ്ങള്‍ , കോപ്രായങ്ങള്‍,വളിപ്പുകള്‍ ഇവയാല്‍ സമ്പന്നമാണ് രണ്ടാം പകുതി. ഇന്ത്യാന ജോണ്‍സ് ചിത്രങ്ങളെ വെല്ലു വിളിക്കുന്ന സഹസികതയിലൂടെ നിധി തേടിയുള്ള യാത്രയില്‍ സുരാജും ജഗതിയും മത്സരിച്ചു നര്‍മ്മം വിതറുന്നു.ഒരു വിമാനത്തില്‍ കയറി നിധി ഇരിക്കുന്ന ഇടത്തേക്ക് പോകുന്ന ജഗതിയും വേലക്കാരനും. വഴിക്ക് വെച്ച് പൈലറ്റ് വെള്ളമടിച്ചു മയങ്ങി വീഴുന്നു . വേലക്കാരനും ജഗതിയും കഷ്ട്ടപ്പെട്ടു വിമാനം പറപ്പിച്ചു നിലത്തു ഇറക്കുന്നു.സംഭവങ്ങളുടെ പിരിമുറുക്കം കുറയ്ക്കാന്‍ ആകണം.
അപ്പോള്‍ പടം തീരെ താങ്ങില്ല , അല്ലേ അണ്ണാ ?
ഇത്രയും നേരം ഞാന്‍ മലയാളം തന്നെയല്ലേഡാ പറഞ്ഞത് ? ശരി സ്വല്‍പ്പം കൂടി വിശദമാക്കാം. കേട്ടോ . അക്കുത്തിക്കുത്താന കളിക്കുന്ന കുട്ടികളെ ആ കളിയില്‍ പങ്കെടുപ്പിക്കാന്‍ അത്ര ശ്രമം വേണമോ , അത്രയും ശ്രമം വി കെ പ്രകാശിന്‍റെ ഭാഗത്ത് നിന്നും ഈ ചിത്രത്തില്‍ സംവിധായകന്‍റെ റോളില്‍ ഉണ്ടായിട്ടുണ്ട് . രണ്ട് മണികൂര്‍ ചില്ലറ (ഒരുപാട് കൂടുതല്‍ തോന്നിക്കും...അത് ഉറപ്പ് ) ഒന്നും ചെയ്യാനില്ലാതെ വെറുതെ കളയാന്‍ ഉണ്ടെങ്കില്‍ ....
ടൈം പാസ് പോലെ കാണാം അല്ലേ അണ്ണാ .
ഹാ ...മുഴുവന്‍ പറയട്ടെ .അത്രയും സമയം ഉണ്ടെങ്കില്‍ കടപ്പുറത്ത് പോയിരുന്നു തിര എന്നുന്നതാണ് ഈ പടം കാണാന്‍ കയറുന്നതിലും ഭേദം .
അപ്പൊ പടം പൊട്ടും .ഉറപ്പാണ് , അല്ലേ ?
പൊന്ന് മോനെ , ചൈനാ ടൌണ്‍ , സീനിയേര്‍സ് തുടങ്ങിയ സാധങ്ങള്‍ ഓടിയ (ഓടിയെന്നു പറയപ്പെടുന്ന ) ഈ നാട്ടില്‍ ചിലപ്പോള്‍ ഈ പടമാകും ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ്.
അതിരിക്കട്ടെ അണ്ണാ ...അഭിനേതാക്കള്‍ ...
ബാലരാമയിലെ മായാവിയും, പൂമ്പാറ്റയിലെ കപീഷും ഒക്കെ എല്‍ പി സ്കൂള്‍ നാടകത്തില്‍ അവതരിപ്പിക്കുന്ന പ്രകടനങ്ങള്‍ മാത്രം അവരോട് ആവശ്യപ്പെടുന്ന സിനിമയില്‍ , അവര്‍ എന്ത് ചെയ്യാനാടാ ? എങ്കിലും ഒന്ന് രണ്ട് സീനുകളില്‍ മൂന്ന് നായകന്മാരും ചില്ലറ ചിരികല്‍ക്കൊക്കെ വഴിയോരുക്കുന്നുണ്ട്. നായികമാര്‍ എല്ലാം കണക്കാ . ജഗതി, സുരാജ് , സലിം കുമാര്‍ ഒക്കെ പോസ്റ്ററില്‍ അവരുടെ തല കണ്ട് കേറുന്ന ആളുകളെ ഉദ്ദേശിച്ചു മാത്രം ഈ സിനിമയില്‍ എത്തിക്കപ്പെട്ടവരാണ്.
അപ്പോള്‍ ചുരുക്കത്തില്‍, അല്‍പ്പമെങ്കിലും ബോധാമുള്ളവന് ...
ചെയ്യാവുന്ന ഏക കാര്യം ഈ പടത്തിന്‍റെ പോസ്റ്റര്‍ പോലും കാണാതിരിക്കാന്‍ ശ്രമിക്കുക എന്നതാണ്.

Labels:
ഇന്ദ്രജിത്ത്,
കുഞ്ചാക്കോ ബോബന്‍,
ജയസൂര്യ,
നിരൂപണം,
മലയാളം സിനിമ
Tuesday, April 5, 2011
ശക്തി (Shakthi)
രാവിലെ നിരൂപണം തന്നേഡേ ആഞ്ഞു പിടിച്ചു കാച്ചുന്നത് ?
അല്ല അണ്ണാ. എനിക്ക് വിരോധം ഉള്ള ചില അവന്മാരുടെ ഒരു ലിസ്റ്റ് റെഡി ആക്കുകയാണ്
എന്തിന്? ഓഗസ്റ്റ് 15 ലെ വില്ലന്മാര്‍ ചെയ്തത് പോലെ നിന്നെ വാക്കുകളാല്‍ വേദനിപ്പിച്ചവരെ ഒന്നരക്കോടി രൂപ മുടക്കി വാടക കൊലയാളിയെ വെച്ചു കൊല്ലിക്കാന്‍ തന്നേ?
ഒന്നര കോടി ഒന്നും വേണ്ട അണ്ണാ . ഒരുത്തനെ ശരിയാക്കാന്‍ എണ്‍പത് രൂപയാണ് എനിക്ക് ചെലവ്.
മനസിലായില്ല ???
അണ്ണാ , എനിക്ക് വിരോധമുള്ള എല്ലാത്തിനും ഞാന്‍ സിറ്റിയില്‍ കിടക്കുന്ന ശക്തി,ഗെയിം എന്നീ അന്യഭാഷാ ചിത്രങ്ങളുടെ ഓരോ ബാല്‍ക്കണി ടിക്കറ്റ് ഫ്രീ ആയിട്ട് അയച്ചു കൊടുക്കാന്‍ പോകുന്നു.ശക്തി കണ്ടു അവന്മാരുടെ ഇടപാട് തീര്‍ന്നില്ലെങ്കില്‍ ഗെയിം കണ്ടു കഴിയുന്നതോടെ അത് തീരും . മൂന്നു തരം.
ഡേ ...അന്യ ഭാഷാ ചിത്രങ്ങളുടെ പ്രധാന പ്രചാരകന്‍ എന്ന ചീത്തപ്പേരുള്ള നിനക്ക് ഇത് എന്ത് ? അതും മഗധീരയെ വെല്ലും എന്ന് പരസ്യം ചെയ്തു ഇറങ്ങിയ ശക്തിയെ കുറിച്ച് വരെ ഇങ്ങനെയൊക്കെ പറയാന്‍ ?
അണ്ണാ,സത്യമായിട്ടും മഗധീരെയെയും ശക്തിയും തമ്മില്‍ താരതമ്യം ചെയ്‌താല്‍ നിങ്ങളെ ഞാന്‍ തട്ടും .
അത്ര ബോറാ ?
കൊലപാതകം അണ്ണാ . ആകപ്പാടെ ഒരു ആശ്വാസം ആ ഇല്യാനക്കുട്ടി ആണ് .
അത്ര നല്ല അഭിനയമാണ് അല്ലെ ?
അഭിനയമോ? ദൈവ ദോഷം പറയാതെ അണ്ണാ . ആ കുട്ടി അത്തരക്കാരി ഒന്നും അല്ല.അറിയാത്ത പരിപാടിക്ക് ശ്രമിക്കുക പോലുമില്ല. ഞാന്‍ പറഞ്ഞത് സ്ക്രീനില്‍ ആ കുട്ടിയെ ഇങ്ങനെ ചുമ്മാ കണ്ടോടിരിക്കുന്ന കാര്യമാണ് .
ഓ അങ്ങനെ ...കൊച്ചു കലക്കിയോ ?
ഓ ഹോ എന്നിരിക്കും .പക്ഷെ ഒന്നരക്കോടി രൂപ പ്രതിഫലം വാങ്ങിയതിന്റെ മേളം ഒന്നുമില്ല .
എന്തെരെങ്കിലും ആകട്ട് . നീ പടത്തിന്റെ കഥ ഒന്ന് പറയടെ
അണ്ണാ ... ശക്തി പീഠം എന്ന് അറിയപ്പെടുന്ന പതിനെട്ടു ദേവി ക്ഷേത്രങ്ങള്‍ കാരണമാണ് ഭാരതം ഇന്നത്തെ നിലയില്‍ ഐശ്വര്യ പൂര്‍ണ്ണമായി (???) നില നില്‍ക്കുന്നത് എന്നും ആ ദേവി ക്ഷേത്രങ്ങളുടെ എല്ലാം ആധാരമായ പത്തൊന്‍പതാമത്തെ പീഠം ഭൂമിക്കടിയിലാണ് എന്നും കഥയിലെ മിത്ത് . ആ രഹസ്യ പീഠം സംരക്ഷിക്കുന്നത് കേന്ദ്ര അഭ്യന്തരമന്ത്രി മഹാദേവരായരുടെ (പ്രഭു) കുടുമ്പമാണ്. ആ പീടത്തില്‍ എത്താന്‍ ജ്വാലാമുഖി എന്നൊരു രത്നവും രുദ്രശൂലം എന്ന വാളും ഇല്ലാതെ പറ്റില്ല. രതനം പ്രഭുവിന്റെ കയ്യില്‍ തന്നെ ഉണ്ട്. രുദ്രശൂലം പ്രഭുവിന്റെ കുടുമ്പത്തിലെ പഴയ ജോലിക്കാരനും ഇപ്പോള്‍ ദുബായിലെ ഇന്റര്‍നാഷണല്‍ കള്ളക്കടത്തുകാരനുമായ ജാക്കി (മോഹന്‍ലാല്‍ അല്ല ജാക്കി ഷ്രോഫ് ) മുപ്പതു കൊല്ലങ്ങള്‍ക്ക് മുന്‍പ് അടിച്ചോണ്ട് പോയി.ജ്വലാമുഖിയും,രുദ്രശൂലവും കൈക്കലാക്കി പത്തൊന്‍പതാമത്തെ ശക്തി പീഠം തകര്‍ത്ത് ഇന്ത്യയെ ഒരു അരുക്കാക്കാന്‍ ഒരു ഈജിപ്റ്റ് സംഘവും (പൂജ ബേഡി ആന്‍ഡ് പാര്‍ട്ടി ) ശ്രമിക്കുന്നുണ്ട് .പത്തൊന്‍പതാമത്തെ ശക്തി പീഠം തകര്‍ത്ത് അവിടെ ഇരിക്കുന്ന ത്രിശൂലം അടിച്ചുമാറ്റിയാല്‍ പിന്നെ പൂജാ ബേഡി (ഫക്തൂനി എന്നാണ് കഥാപാത്രത്തിന്റെ പേര് ) ലോക കിടിലമാകും എന്നൊക്കെ ഇടയ്ക്കു പറയുന്നുണ്ട് .
ഇതിനിടെ ജൂനിയര്‍ എന്‍ ടി ആറും, ഇല്ല്യാനയും എവിടെ ?
ഇല്യാന പ്രഭുവിന്റെ മകള്‍. പുള്ളിക്കാരിയെ തട്ടിക്കൊണ്ടു പോകാന്‍ വില്ലന്മാര്‍ ശ്രമിക്കുന്നു. രക്ഷിക്കാന്‍ എന്‍ എസ എ കമാന്‍ഡോ ജൂനിയര്‍ എന്‍ ടി ആറും . ജൂനിയറിന്റെ ഫ്ലാഷ്ബാക്കില്‍ അയാളുടെ അച്ഛന്‍ (അതും ജൂനിയര്‍ തന്നെ) പത്തൊന്‍പതാമത്തെ ശക്തി പീഠം കാത്തു രക്ഷിക്കുന്ന യോദ്ധാക്കളുടെ പരമ്പരയിലെ അതി ഭയങ്കരനായ യോധാവായ രുദ്രയാണ് എന്ന് അറിയുമ്പോള്‍ നമ്മള്‍ ആ ഫ്ലാഷ് ബാക്കും സഹിക്കണമല്ലോ എന്നോര്‍ത്ത് ഞെട്ടുന്നു. ഫ്ലാഷ് ബാക്കില്‍ പൂജ ബേഡിയുടെ ഭര്‍ത്താവിനെ തട്ടിയത് ജൂനിയറിന്റെ അച്ഛന്‍ ജൂനിയര്‍ ആണ് എന്നും പ്രതികാരത്തിനായി പൂജാ ബേഡി മന്ത്ര തന്ത്രാദികളിലൂടെ സ്വന്തം മകനെ അജയ്യനായ ഒരു പോരാളി ആക്കി എന്നും നമ്മള്‍ അറിയുന്നു. ഒടുവില്‍ തൂത്തുവാരിയിട്ടിടി , ശുഭം .
ഹോ , ഭയങ്കരം .അതാണ് .
ആക്ഷന്‍ , പാട്ടുകള്‍ , നൃത്ത രംഗങ്ങള്‍ ?
ഇത്രയൊക്കെ ഞാന്‍ പറഞ്ഞിട്ടും നിങ്ങള്‍ പടം കാണാന്‍ തീരുമാനിച്ചോ? നിങ്ങള്‍ പുലി തന്നെ? ആക്ഷന്‍ നമ്മുടെ ലോക ക്ലാസ്സിക്ക് പഴശ്ശിരാജ പോലെ തന്നെ മൊത്തം കയറാണ്.പാട്ടുകള്‍ ഇല്യാന ഉള്ളത് കൊണ്ട് കണ്ടോടിരിക്കാം .
കണ്ടിരിക്കാം.പിന്നെ ഡാന്‍സ് , ജുനിയര്‍ എന്‍ ടി ആര്‍ അതില്‍ മാത്രം തകര്‍ത്തിട്ടുണ്ട് .
അപ്പോള്‍ പോസ്റ്ററില്‍ കണ്ടത് ?
എന്തോന്ന് ?
'ജുനിയര്‍ എന്‍ ടി യാര്‍ - അഭിനയത്തിലും പൌരുഷത്തിലും മോഹന്‍ലാലിന് ഒപ്പം', അതൊക്കെ ?
ചുമ്മാതാണോ ഇല്ലിയാനയുടെ വെടിക്കെട്ട് പടങ്ങള്‍ വെച്ചിട്ടും തിയറ്ററില്‍ ആളു കേറാത്തത്?ഒര്‍ജിനല്‍ മോഹന്‍ ലാലിനെ തന്നെ ഇപ്പോള്‍ ഒറ്റയ്ക്ക് സഹിക്കാന്‍ വലിയ പാടാണ്.അപ്പോഴാണ് മോഹന്‍ലാലിന് തുല്യമായ മറ്റൊരുത്തന്‍ .
അപ്പൊ പടം കാണണ്ടാ , അല്ലെ?
നിങ്ങളോട് എനിക്ക് പ്രത്യേകിച്ച് വിരോധം ഒന്നും ഇല്ലാത്തത് കൊണ്ട് , വേണ്ട അണ്ണാ.ഈ ശക്തി താങ്ങാനുള്ള ശക്തി നിങ്ങള്‍ക്ക് ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല

Sunday, February 20, 2011
നടുനിശൈ നായ്ക്കള്‍ (Nadunisai Naaykkal)
"അനിയാ"
"ബൌ ബൌ"
"നടുനിശൈ നായ്ക്കള്‍ കണ്ടോഡേ നീ ?"
"ഞാന്‍ അതിലെ കഥാപാത്രവുമായി താദാത്മ്യം പ്രാപിക്കാനുള്ള ശ്രമത്തിലാണ് അണ്ണാ"
"എഡേ ...പട്ടിയുടെ സ്വഭാവം ഉള്ള ആളാണോ നായകന്‍"
"നായകന് മാത്രം അല്ല അണ്ണാ ...പടത്തിലെ കഥാപാത്രങ്ങളില്‍ പലരും പകല്‍ വളരെ മാന്യരും,രാത്രി തല തിരിഞ്ഞത് മുതല്‍ ആപത്കരം വരെയായ സ്വഭാവങ്ങള്‍ കാണിക്കുന്നവരാണ് .
അപ്പോള്‍ ഈ ചിത്രം മലയാളികളെ പറ്റി അഥവാ മലയാള സിനിമ പ്രേക്ഷകരെ പറ്റിയുള്ളതാണോ?
ചുമ്മാതിരി അണ്ണാ അതിനു രാത്രിയാവണ്ടല്ലോ.ഒരല്‍പം ഇരുട്ടു (അത് തീയറ്ററില്‍ എങ്കില്‍ അവിടെ) പോരെ സകലവനും നായയായി മാറാന്‍. ഇതു അങ്ങനെയല്ല ഉദാഹരണമായി മുഖ്യ സ്ത്രീ കഥാപാത്രങ്ങളില്‍ ഒരാളായ സുക്യന (സമീരാ റെഡ്ഢി )വരെ പകല്‍ അടക്കവും ഒതുക്കവും ഉള്ള നല്ല പെണ്ണും(സുകന്യയുടെ കാമുകന്റെ തന്നെ വാക്കുകള്‍) രാത്രി മതില്‍ ചാടി കാമുകന്റെ കൂടെ കറങ്ങാന്‍ പോകുന്ന ആളുമാണ്.നായകന്റെ അച്ഛനെ പറ്റി ഒക്കെയാണെങ്കില്‍ പറയുകയേ വേണ്ട അത്ര തങ്കപ്പെട്ട മനുഷ്യന്‍ "
"മൊത്തത്തില്‍ ഒരു വാശ പിശക് മണം. സമീരയുടെ കാമുകന്‍ തന്നെടെ പടത്തിലെ ഹീറോ ?"
"അല്ല അണ്ണാ ...പടത്തിലെ പ്രധാന കഥാപാത്രം സമര്‍/വീരാ (വീര ) എന്നൊരു ഭ്രാന്താണ് അയാളുടെ എട്ടു വയസ്സ് മുതല്‍ ഇരുപത് വയസ്സ് വരെയുള്ള ജീവിതകാലത്തില്‍, പെണ്‍കുട്ടികളെ അവരുടെ ശരീരത്തിനായി വേട്ടയാടുകയും, ഒടുവില്‍ കൊല്ലുകയും ചെയ്യുന്ന തരത്തിലെ മാനസികരോഗം അയാള്‍ക്ക് എങ്ങനെ പിടിപെട്ടു എന്നതാണ് കഥ. ഒരു രാത്രി കൊണ്ട് അയാളുടെ ജീവിതത്തില്‍,അവസാനത്തെ (ഉറപ്പില്ല എന്ന് അവസാന രംഗം പറയുന്നു ) ഇരയായ സുകന്യ കാരണം ഉണ്ടാവുന്ന പ്രശ്നങ്ങള്‍ (വീരയുടെ തന്നെ വാക്കുകള്‍ ) ആണ് കഥയുടെ ക്ലൈമാക്സ് . കൂടുതല്‍ എന്തെങ്കിലും ഞാന്‍ പറഞ്ഞാല്‍ , അണ്ണന്‍ പടം കാണാന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ ,അതിന്റെ രസം കൊല്ലും "
"അപ്പൊ ഗൌതം മേനോന്‍ ഇത്തവണയും നിരാശപ്പെടുത്തിയില്ല അല്ലേഡേ?"
"എന്നങ്ങ് തീര്‍ത്ത് പറയാന്‍ മനസ്സ് വരുന്നില്ല അണ്ണാ"
"അതെന്ത് അങ്ങനെ? നീ സാധാരണ വ്യക്തമായ അഭിപ്രായങ്ങളുടെ അപ്പോസ്തലന്‍ ആണെന്നാണല്ലോ സ്വയം പറഞ്ഞു നടക്കുന്നത്?"
"അതിപ്പോഴും അങ്ങനെ തന്നെ ...അല്ല്ലാതെ 'ക്യാമറ നന്നായെങ്കിലും, തിരക്കഥ പോരെങ്കിലും, സുപ്പര്‍താരം കലക്കിയെങ്കിലും , അദ്ദേഹത്തിന്‍റെ അപാരമായ അഭിനയസിദ്ധി സംവിധായകന്‍ മുഴുവനായി ചൂഷണം ചെയ്തിട്ടില്ലെങ്കിലും പടത്തിന് പത്തില്‍ അഞ്ചേമുക്കാലര മാര്‍ക്ക് കൊടുക്കാം' എന്ന പരിപാടി ഇപ്പോഴും എനിക്കില്ല"
"ഡാ...തിരിച്ച് ഇറങ്ങെഡാ കാട്ടീന്ന്...നീ ഈ പടത്തിന്റെ കാര്യം പറ "
"അണ്ണാ...പശ്ചാത്തല സംഗീതം പോലുമില്ലാതെ കണ്ടിരിക്കുന്നവന്റെ രോമം എഴുന്നേറ്റ് നില്‍ക്കുന്ന തരത്തിലെ ഒരു ത്രില്ലര്‍ എന്ന ഗൌതം മേനോന്റെ പരീക്ഷണം ഒരളവു വരെ വിജയിച്ചിട്ടുണ്ട് എന്ന് പറയാം. പക്ഷെ തിരക്കഥയില്‍ ചില കുഞ്ഞു കുഞ്ഞു പ്രശ്നങ്ങള്‍ തോന്നി എനിക്ക്.ഉദാഹരണത്തിന് വീരയുടെ കെയര്‍ ടേക്കര്‍ ആയ വക്കീല്‍ ഏതു വഴി പോയി എന്ന് പടം കഴിഞ്ഞപ്പോള്‍ എനിക്കുണ്ടായ സംശയം.ആ വക്കീലിന് വീരയുടെ ജീവിതത്തിനെ മാറ്റി മറിക്കുന്ന പ്രധാന സംഭവത്തിന്റെ (ഒരു അഗ്നിബാധ)സത്യം അറിയുകയും ചെയ്യാം.വീര തന്നെ പറയുന്നുണ്ട് കഥയുടെ സത്യങ്ങള്‍ അറിയാവുന്നവരില്‍ ഒരു ഡോക്റ്റര്‍ ഒഴികെ മറ്റാരും ജീവനോടെ ഇല്ല എന്ന്.പക്ഷേ എന്നാലും ആ വക്കീലിന്റെ കാര്യത്തില്‍ ഒരു അല്‍പ്പം കൂടി തെളിമയുള്ള വിശദീകരണം ആകാമായിരുന്നു എന്ന് എനിക്ക് തോന്നി . അത് പോലെ ചില്ലറ പ്രശ്നങ്ങള്‍ വേറെയും ഉണ്ട്. ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കില്‍ ഒഴിവാക്കാന്‍ സാധിക്കുമായിരുന്നു എന്ന് നമുക്ക് തോന്നുന്ന തരത്തിലെ ചില പൊടി രസം കൊല്ലികള്‍. അതില്ലായിരുന്നെങ്കില്‍ ഞാന്‍ ഈ പടത്തിനെ ക്ലാസ്സിക്ക് എന്ന് വിളിച്ചേനെ "
"പ്രഞ്ചിയേട്ടന്‍ ആന്‍ഡ് പുണ്യാളന്‍ ക്ലാസിക്ക് ആണെന്നും ബോക്സ് ഓഫീസ് വിജയമാണെന്നും സമ്മതിക്കാതെ നീ ഏതു പടത്തിനെ ക്ലാസ്സിക്ക് എന്ന് വിളിച്ചാലും വിവരമറിയും , പറഞ്ഞേക്കാം "
"അത് ഒള്ളതാ...എന്നാലും അണ്ണാ ഞാന്‍ പറഞ്ഞേനെ "
"ശരി...പടത്തില്‍ അഭിനേതാക്കള്‍ എങ്ങനെ ഉണ്ടഡേ?"
പുതുമുഖമായ വീരയാണ് പ്രഥാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചില സീനുകളില്‍ കമലഹാസന്റെ (ആയ കാലത്തേ കമലഹാസ്സന്റെ എന്ന് വായിക്കണേ പ്ലീസ്) ഒരു ആവേശം ഉണ്ടെന്നത് ഒഴിച്ചാല്‍ ഒരു പുതുമുഖത്തിന്റെ പരിഭ്രമമോ,പതര്‍ച്ചയോ ഇല്ലാതെ സമര്‍/വീര എന്ന കഥാപാത്ര(ങ്ങളെ) വീര (ആളുടെ യഥാര്‍ത്ഥ പേരും അത് തന്നെ) ഭംഗിയാക്കിയിട്ടുണ്ട് . പിന്നെ സമീരാ റെഡ്ഢി...ഈ പടത്തിലെ സുകന്യയെ പുള്ളിക്കാരിയുടെ കരിയറിലെ ഏറ്റവും നല്ല വേഷം എന്ന് തന്നെ പറയാം"
"അതിനു കരിയറില്‍ അവര്‍ എടുത്തു മറിക്കുന്ന വേഷങ്ങള്‍ ഒന്നും വേറെ ചെയ്തിട്ടില്ലല്ലോ?"
"അത് കൊണ്ട് തന്നെയാണ് പറഞ്ഞത് ...ഭയം,സങ്കടം ,പക , നിസ്സഹായത ഈ നാല് ഭാവങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നവര്‍ക്ക് നാടക എഫെക്റ്റ് (ഞാന്‍ മീര ജാസ്മിന്‍ എഫെക്റ്റ് എന്നും പറയും) തോന്നിക്കാതെ സമീര സുകന്യയെ അവതരിപ്പിച്ചിട്ടുണ്ട് "
"ബാക്കിയുള്ളവര്‍ ..."
"അതാണ് എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടത് ...സിനിമയില്‍ മീനാക്ഷിയമ്മ എന്നൊരു കഥാപാത്രം ഉണ്ട് . അവതരിപ്പിച്ച നടിയുടെ പേരും മീനാക്ഷി എന്ന് തന്നെ . അവര്‍ കലക്കിയിട്ടുണ് .(അവരുടെ മേക്കപ്പ് ബോറായി തോന്നിയത് ഞാന്‍ ഗൌതം മേനോന്റെ തലയില്‍ വെച്ചു). പിന്നെ എ സി പിയെ അവതരിപ്പിച്ച കാര്‍ത്തിക് . കൊച്ചു പയ്യനെ പോലെ തോന്നിക്കുമെങ്കിലും ആളുടെ അഭിനയം നന്നായി. "
"അപ്പൊ പടം കുഴപ്പമില്ല. അല്ലേ ?"
"അതെ ...കുഴപ്പമില്ല .പക്ഷേ തകര്‍പ്പന്‍ എന്ന് കാണികളെക്കൊണ്ട് പറയിപ്പിക്കാനുള്ള ഒരവസരം ഗൌതം മേനോന്‍ മിസ്സാക്കി. എന്നാലും നമ്മളെ കൊന്നു കൊലവിളിക്കാതെ രണ്ടു മണികൂര്‍ പോകുന്ന ഒരു ത്രില്ലര്‍. പല പടങ്ങളിലും മുന്‍പ് വന്നിട്ടുള്ള ചില ആശയങ്ങള്‍ (വ്യക്തമായി പറഞ്ഞാല്‍ സസ്പെന്‍സ് പോകും) ആ പടങ്ങളുടെ ഫീല്‍ തരാതെ വൃത്തിയായി പറയുന്ന കഥാ രീതി.ഒരു നായക കഥാപാത്രത്തിന്റെ ഭാരം ഇല്ലാതെ ഗൌതം മേനോന്‍ ചെയ്ത ചിത്രമായത് കൊണ്ട് സംവിധയകന് പൂര്‍ണ സ്വാതത്ര്യം ഈ ചിത്രത്തില്‍ കിട്ടിയിട്ടുണ്ട് . (സുര്യയും ചിമ്പുവും ഒക്കെ ഗൌതം മേനോന്റെ പടം ചെയുമ്പോള്‍ താരങ്ങള്‍ തന്നെ ആണല്ലോ സൂപ്പര്‍ അല്ലെന്നല്ലേ ഉള്ളു ) കഥയുടെ ചുരുള്‍ നിവര്‍ത്തുന്ന രീതി,സംഭവങ്ങളുടെ ആഖ്യാന ഘടന എന്നിവ തികച്ചു ഒരു ത്രില്ലെര്‍ ചിത്രത്തിന് ചേരുന്നതാണ് (നമ്മുടെ സ്വന്തം ത്രില്ലെര്‍ സംവിധായകന്‍ ഉണ്ണി കൃഷ്ണന്‍ കേള്‍ക്കുന്നുണ്ടോ ?).പിന്നെ തോന്നിയ ഒരു കാര്യം അവസാനത്തെ ആ സമര്‍-വീര ബന്ധം പ്രധാന കഥാപാത്രത്തെ കൊണ്ട് പറയിക്കാതെ വേറെ എങ്ങനെ എങ്കിലും ആക്കിയിരുന്നെങ്കില്‍ നന്നായേ, ഉഗ്രന്‍ ക്യാമറ (പാരാനോര്‍മല്‍ ആക്റ്റിവിറ്റി ,ദി ഇന്‍സൈഡ് മാന്‍ എന്നീ ഇംഗ്ലീഷ് സ്വാധീനം ഉണ്ടെങ്കില്‍ പോലും),കലക്കന്‍ സൌണ്ട് മിക്സിംഗ്,പിന്നെ എഡിറ്റിങ്ങും.
"ഡേ...സാങ്കേതിക വിശകലനം നടത്താന്‍ നീ യാര്‍?"
"അല്ല അണ്ണാ ...ക്യാമറയും,എഡിറ്റിങ്ങും (യഥാക്രമം മനോജ്, ആന്റണി), പിന്നെ സൌണ്ട് മിക്സിങ്ങും (പൂക്കുട്ടി അല്ല ..പക്ഷേ ആളുടെ പേര് അറിയില്ല)ഈ പടത്തിന് കൊടുക്കുന്ന ഫീല്‍ ഒന്ന് വേറെ തന്നെയാണ് "
"അപ്പോള്‍ ചുരുക്കത്തില്‍ ..."
"കുടുംബ പടമല്ല ...കാരണം പല സീനുകളും ഫാമിലി വിഭാഗത്തിന് താങ്ങാവുന്നതിലും അപ്പുറമായിരിക്കുമെന്ന് എനിക്ക് തോന്നി. സൈക്കോ ത്രില്ലര്‍ എന്ന് വിളിക്കാം. കണ്ടു കഴിയുമ്പോള്‍ കൊള്ളാം,കുഴപ്പമില്ല പക്ഷേ സംഗതി ഒന്ന് കൂടി കൊഴുപ്പിക്കാമായിരുന്നു എന്ന് തോന്നുന്നിയ പടം . പോരെ വ്യക്തത?"
"മതി...ബാക്കി കണ്ടിട്ട് പറയാം"
"അതാണ് നല്ലത് "
"എന്നാലും ചുരുക്കത്തില്‍ പറഞ്ഞാല്‍ ..."
"അണ്ണാ പ്രാഞ്ചി ഏട്ടന്‍ ആണ് ലോകത്തെ ഏറ്റവും വലിയ പരീക്ഷണം എന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം പ്രബുധരോട് ഇതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല എന്നറിയാം.എന്നാലും വല്ലവരുടെയും കുട്ടി ക്ലാസ്സില്‍ നല്ല മാര്‍ക്ക് വാങ്ങുമ്പോള്‍ നമ്മുടെ കുട്ടി(കള്‍) modaration വാങ്ങി എങ്കിലും പാസാകണം എന്ന് ആഗ്രഹിക്കുന്നത് ഒരു കുറ്റമല്ലല്ലോ "

ഗൌതം മേനോന്,
തമിഴ് പടം,
ത്രില്ലര്‍,
നിരൂപണം,
സൈക്കോ
Monday, November 29, 2010
ഗുസാരിഷ് (Guzaarish)
"നീണ്ട സപര്യക്കൊടുവില്‍ പാരീസിലെ ഇരുണ്ട വീഥികളില്‍ അലഞ്ഞു നടക്കവേയാണ് എല്ലാം കീഴടക്കിയവന് ജീവിതത്തോടു ഒരു വിരക്തി തോന്നും എന്ന് ഞാന്‍..."
"ഡാ, നിറുത്തടാ ...പാരീസില്‍ അലഞ്ഞു നടന്ന് പെണ്ണ് പിടിച്ചും , വെള്ളമടിച്ചും വിരക്തനാവാന്‍ നീയാര് അഭിനവ ബുദ്ധി ജീവി താടി രഞ്ചിത്തോ?"
"അല്ലണ്ണാ, ഒരു ബുദ്ധിജീവി ലൈന്‍ ഉണ്ടാക്കിയെടുത്താല്‍ പിന്നെ ഞാന്‍ എഴുതുന്നതും പറയുന്നതും നമ്മുടെ നാട്ടിലെ കഴുതകള്‍ തൊണ്ട തൊടാതെ വിഴുങ്ങിക്കോളും എന്ന് കരുതിയാ ഞാന്‍..."
"അത് ശരി തന്നെ ...പക്ഷെ തത്കാലം നിനക്കതിന് പ്രായമായില്ല. ആകുമ്പോ പറയാം. അത് പോട്ട്, ഇപ്പൊ എന്തോന്ന് എഴുതാനുള്ള പട പുറപ്പാടായിരുന്നടെ ഈ കേട്ടത്"
"അണ്ണാ ഗുസാരിഷ് പടത്തിന്റെ ഒരു നിരൂപണം കാച്ചണം"
"ഓ , നമ്മുടെ സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്ത പടം . ഹൃതിക്ക് റോഷനല്ലേടെ നായകന്‍ ?"
"തന്നെ . ഐശ്വര്യാ റായി നായികയും "
"പൊളപ്പന്‍ ഡാന്‍സും സ്റ്റണ്ടും ഒക്കെ ഉണ്ടോടെ പടത്തില് ?"
"അണ്ണാ എന്ന് വിളിച്ച നാക്കിനു ഇങ്ങേരു വേറെ വല്ലതും വിളിപ്പിക്കും . അണ്ണാ ഹൃതിക് റോഷന്‍ അവതരപ്പിക്കുന്ന ഈതന്‍ മാസ്ക്കരേനിയസ് എന്ന കഥാപാത്രം ഒരു അപകടത്തില്‍ പരിക്കേറ്റു കഴുത്തിനു താഴേക്ക് ശരീരം തളര്‍ന്ന ലോക പ്രശസ്തനായ ഒരു മജീഷ്യന്‍ ആണ് . സ്റ്റണ്ട് ഒന്നും പടത്തില്‍ ഇല്ല . പക്ഷെ ഈതന്‍ അവതരിപ്പിക്കുന്ന മാജിക് ഷോകള്‍ ഫ്ലാഷ് ബാക്കില്‍ കാണിക്കുമ്പോള്‍ നാലഞ്ച് കലക്കന്‍ ഡാന്‍സുകള്‍ ഉണ്ട്.
അത് ഹൃതിക്ക് ഉഗ്രനായി അവതരിപ്പിച്ചിട്ടുണ്ട് എന്ന് മാത്രമല്ല കഥയുമായി നല്ലത് പോലെ ചേര്‍ന്ന് പോകുന്നുണ്ട് "
"പടത്തിന്റെ കഥ എന്തോന്നടെ? "
"മാജിക് ഷോക്കിടെ സംഭവിക്കുന്ന ഒരു അപകടത്തില്‍ ശരീരം തളരുന്ന ഈതന്‍ എന്ന മജീഷ്യന്‍ പതിനാലു വര്‍ഷങ്ങള്‍ അതെ അവസ്ഥയില്‍ , ജീവിതത്തെ കീഴടക്കുന്നു. പതിനാലു വര്‍ഷങ്ങള്‍ക്കൊടുവില്‍ സ്വന്തം ജീവിതം അവസാനിപ്പിക്കാന്‍ അയാള്‍ തീരുമാനിക്കുന്നു . അതിനായി മേര്‍സി കില്ലിംഗ് അഥവാ യൂതനേഷ്യക്കുള്ള അനുവാദം തനിക്കു നല്‍കണം എന്ന് ആത്മ സുഹൃത്ത് കൂടിയായ വക്കീല്‍ വഴി അയാള്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുന്നു. കോടതി അയാളുടെ അപേക്ഷ നിരസിക്കുന്നു. താന്‍ അവതരിപ്പിക്കുന്ന റേഡിയോ ഷോയുടെ ആരാധകര്‍ക്കിടയില്‍ തന്റെ ആവശ്യം പ്രചരിപ്പിക്കുന്ന ഈതന്‍ വീണ്ടും അതെ ആവശ്യവുമായി കോടതിയെ സമീപിക്കുന്നു. ആ കേസും , അതിന്റെ വിധിയും , തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ കഥ"
"ഹൃതിക്ക് എങ്ങനെ ഉണ്ടെടെ ? നല്ല ചുള്ളന്‍ പയ്യന്‍ വീല്‍ ചെയറിലും കിടക്കയിലും ഒക്കെയായി വൃത്തികേടായി കാണും അല്ലെ?"
'ഉള്ളത് പറഞ്ഞാല്‍ ഹൃതിക് തകര്‍ത്തിട്ടുണ്ട് അണ്ണാ. നിഗൂഡതയുടെ പരിവേഷമുള്ള മജീഷ്യനായും, നിസഹായനായ ക്വാഡ്രാപ്ലീജിക്ക് രോഗിയുമായി ഉഗ്രന്‍ പെര്‍ഫോമന്‍സ്"
"അപ്പോള്‍ ഐശ്വര്യാ റായിയും പൊലിപ്പിച്ച് കാണുമല്ലോ?"
"കുന്തം...അവരെ ഈ പടത്തില്‍ കുറച്ചു നേരം സ്ക്രീനില്‍ കണ്ടിരുന്നാല്‍ ചൊറിഞ്ഞ് വരും അണ്ണാ. ഒരു മാതിരി അറുപതുകളിലെ നാടകങ്ങളില്‍ ഒറ്റ മൈക്കിനു മുന്നില്‍ നിന്നുള്ള 'പ്രാണനാഥാ!!!' ലൈന്‍ അഭിനയം. അവര്‍ മാത്രമേ ഈ പടത്തില്‍ ഒരു ഏച്ചു കെട്ടല്‍ ഉള്ളു. ബാക്കിയുള്ളവരൊക്കെ അവരവരുടെ കഥാപാത്രങ്ങള്‍ ഭംഗിയാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് ഈതന്റെ സുഹൃത്ത് വക്കെലായി അഭിനയിച്ച ഷേര്‍നാസ് പട്ടേല്‍ "
"അപ്പൊ ബന്‍സാലി സാവരിയയുടെ ക്ഷീണം മാറ്റി , അല്ലെ?"
"ഉഗ്രന്‍ ക്യാമറ , നല്ല രസികന്‍ പശ്ചാത്തലങ്ങള്‍ , അങ്ങേര്‍ തന്നെ സംഗീത സംവിധാനം ചെയ്ത നല്ല പാട്ടുകള്‍ , ഇത്രയൊക്കെ ബന്‍സാലി ഈ പടത്തില്‍ വൃത്തിയായി ഉത്കൊള്ളിച്ചിട്ടുണ്ട് "
"അപ്പൊ ധൈര്യമായിട്ട് പോയി കാണാം , അല്ലെടെ?"
"എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന പടമാണോ ഇത് എന്ന് ചോദിച്ചാല്‍ അല്ല. പക്ഷെ ഹൃതിക്കിന്റെ കലക്കന്‍ അഭിനയം , കണ്ണിനു സുഖമുള്ള കാഴ്ച്ചകള്‍ , മേര്‍സി കില്ലിംഗ് ആണ് കഥാതന്തുവെങ്കിലും ട്രാജഡിക്കിടയിലെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ , നല്ല പാട്ടുകള്‍ , ഉഗ്രന്‍ ഡാന്‍സുകള്‍ , അതും കഥക്ക് ഒരു കോട്ടവും വരുത്താത്ത രീതിയില്‍ , ഇത്രയൊക്കെ നല്ല കാര്യങ്ങള്‍ പോരെ അണ്ണാ നമുക്ക് ഒരു പടം ധൈര്യമായി പോയി കണ്ടോ എന്ന് വേറെ ഒരാളോട് പറയാന്‍ "
"ഇന്നത്തെ കാലത്ത് ഇത്രയുമൊക്കെ വളരെ കൂടുതലാണ് ചെല്ലാ!!!"
"എന്നാ ധൈര്യമായി പോയി ഗുസാരിഷ് കണ്ടോ "

Monday, September 6, 2010
നാന്‍ മഹാന്‍ അല്ല (Naan Mahhan Alla)
അണ്ണാ വീണ്ടും ഞാന്‍ ....
ഡേ നീ ഇത്ര പെട്ടന്ന് .....
ഇന്നലെ എനിക്ക് വേണ്ടി ഒരു പടം കണ്ടു. അതൊന്നു പറയാന്‍ വന്നതാ .
അതിനു പുതിയ പടമെല്ലാം രണ്ടു മൂന്ന് ദിവസം കൂടി കഴിഞ്ഞല്ലേ ഇറങ്ങൂ. നീ ഇതു കണ്ടത് ?
ഒരു തമിഴ് പടമാണ് സംഭവം നാന്‍ മഹാന്‍ അല്ല . .
ഓ നമ്മുടെ കാര്‍ത്തി അഭിനയിച്ച പടം .എടാ ഇതിനെ കുറിച്ച് സകലവനും കേറി അലക്കി കഴിഞ്ഞതല്ലേ ഇനി പുതിയതായി എന്ത് പറയാന്‍?
ഈ ചിത്രത്തില്‍ നായകന്‍, സൂപ്പര്‍ താരം ആകുന്നതിനു തൊട്ടു മുന്‍പുള്ള വിജയ് ചിത്രങ്ങളിലെ ഉഴപ്പനായ നായകനെ ഓര്‍മിപ്പികുന്നതാണ്.(വെണ്ണില കബഡി കൂട്ടം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സുശീന്ദ്രന്‍ സംവിധാനം ചെയ്ത ഈ ചിത്രം, ഒരു നടന്‍ എന്ന നിലയില്‍ വിജയ്‌യുടെ ഈ വര്‍ഷത്തെ ഏറ്റവും വലിയ നഷ്ടമാണ് എന്നാണ് എനിക്ക് തോന്നിയത്.വിജയ് നായകന്‍ ആയാല്‍ ഈ പടം ഇതു പോലെ കാണാന്‍ പറ്റുമായിരുന്നോ എന്ന ചോദ്യം പ്രസക്തമാണ്.പക്ഷെ ഒരു താരം എന്ന നിലയില്‍ ഇടപെടലുകള്‍ നടത്താതെ ഇതേ ചിത്രം തന്നെ അഭിനയിച്ചിരുന്നെങ്കില്‍ വിജയ്‌യുടെ ഏറ്റവും വലിയ ഹിറ്റ് ആയി മാറിയേനെ ഈ ചിത്രം.കാര്‍ത്തി ഈ ചിത്രത്തില്‍ ഒട്ടും മോശമായി എന്നല്ല ഈ പറഞ്ഞതിന് അര്‍ഥം.) വില്ലന്മാര്‍ ആയി വരുന്ന പുതുമുഖ നടന്‍മാര്‍ ആകട്ടെ വേട്ടയാടു വിളയാട് എന്ന ചിത്രത്തിലെ വില്ലന്മാരെ ഓര്‍മിപ്പിക്കുന്നു.എന്നാല്‍ ഇതൊന്നും നമുക്ക് ഈ ചിത്രം കാണുമ്പോള്‍ തോന്നില്ല എന്നിടത്താണ് സംവിധായകന്‍റെ ആത്യന്തിക വിജയം .ഈ ചിത്രത്തിലെ യഥാര്‍ത്ഥ താരം സംവിധായകന്‍ സുശീന്ദ്രന്‍ ആണ്.പുതു മുഖങ്ങളെ വെച്ച് ചിത്രം എടുക്കുനത് എങ്ങനെ എന്ന് തൊട്ടു മുന്‍പത്തെ ചിത്രത്തിലൂടെ കാണിച്ചു തന്ന ഇദേഹം ഈ ചിത്രത്തിലൂടെ താരങ്ങളെ വെച്ച് ചിത്രം എടുക്കുന്നത് എങ്ങനെ എന്ന് കാണിച്ചു തരുന്നു .അകെ ഒരൊറ്റ സംഘട്ടനമേ ഈ ചിത്രത്തില്‍ ഉള്ളു.എന്നാല്‍ രണ്ടാം പകുതി മുഴുവനും ഒരു അക്ഷന്‍ മൂഡ്‌ല്‍ കാണികളെ പിടിച്ചിരുത്താന്‍ ഈ ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
പടം കൊള്ളാമെന്നു ആരൊക്കെയോ പറഞ്ഞതായി ഓര്‍ക്കുന്നു . നിനക്ക് എന്താ ഇഷ്ടപെട്ടത് അത് പറ?
കഥ , അതിലുപരി അത് ഒഴുക്കോടെ പറഞ്ഞു വരുന്ന രീതി,ഒരു ബന്ധവും ഇല്ലാത്തത് എന്ന് തോന്നിപ്പിക്കുന്ന രണ്ടു സംഭവങ്ങളെ ഒരു ബിന്ദുവില്‍ കൊണ്ട് മുട്ടിക്കുന്ന രീതി.നടന്മാരെ കഥ പാത്രങ്ങളായി,അഥവാ കഥയ്ക്ക് വേണ്ടി ഉപയോഗിച്ചിരിക്കുന്ന സമീപനം.അങ്ങനെ പറയാനാണെങ്കില്‍ നമ്മുടെ മലയാളത്തിലെ ബുദ്ധിജീവി സംവിധായക പ്രതിഭകള്‍ വേദ പുസ്തകം ആക്കേണ്ട ഒത്തിരി കാര്യങ്ങള്‍ ഈ ചിത്രത്തില്‍ ഉണ്ട്.ഇതിലൊന്നും ഒരു കാര്യവും ഇല്ലെന്നും മലയാളത്തില്‍ ഇറങ്ങുന്ന അമ്മാവന്‍ സാഹിത്യം ആണ് മികച്ച സിനിമയെന്നും മേനി നടിച്ചു നടക്കാനല്ലാതെ നമ്മളെ എന്തിനു കൊള്ളാം? ലൈറ്റ് ആയി പോകുന്ന(ചില അക്രമ സ്വഭാവം ഉള്ള രംഗങ്ങള്‍ ഒഴിച്ചാല്‍ )ആദ്യ പകുതി.ആദ്യ പകുതിയില്‍ പ്രധാനമായും നായികാ നായകന്മാരുടെ കണ്ടു മുട്ടലും പ്രണയവും ഒക്കെയാണ് മുന്നിട്ടു നില്‍ക്കുനതു. ഒരു അപകട സൂചന പോലെ സമാന്തരമായി പോകുന്ന വില്ലന്മാരുടെ ഒച്ചപ്പടില്ലാത്ത ക്രൂരത ഇടയ്ക്കിടെ തല ഉയര്‍ത്തുന്നു എങ്കിലും ചെറുപ്പത്തിന്റെ ഉല്ലാസവും പ്രണയവും ഒക്കെ തന്നെയാണ് ആദ്യപകുതിയില്‍ മുന്നിട്ടു നില്‍ക്കുന്നത്.കാജല്‍ അഗര്‍വാള്‍ മഗധീരയില്‍ കണ്ടതിനെകാള്‍ സുന്ദരിയായിരിക്കുന്നു. ആദ്യ പകുതി ബോര്‍ അടിപ്പിക്കാതെ കൊണ്ട് പോകുന്ന ഉത്തരവാദിത്വം നായകന്റെ പ്രവചനാതീതമായ സ്വഭാവത്തിനും പെരുമാറ്റ രീതിക്കും ആണ് അത് കാര്‍ത്തി എന്ന നടന്‍ നല്ലൊരു സ്ക്രിപ്റ്റിന്റെ പിന്തുണയോടെ നന്നായി നിര്‍വഹിച്ചിട്ടുണ്ട്. എന്നാല്‍ രണ്ടാം പകുതിയില്‍ കഥ അകെ മാറുന്നു. ശാന്തമായി ഒഴുകുന്ന ഒരു നദി പെട്ടന്ന് അലറി പായുന്നത് പോലെ ചിത്രത്തിന് ഗതി വേഗം കൂടുകയും.കാഴ്ചക്കാരെ ആവേശഭരിതര്‍ ആക്കി ഓരോ നിമിഷവും ത്രില്ലിംഗ് എന്ന അവസ്ഥയിലേക്ക് എത്തിക്കുകയും ചെയുന്നു.മുഖ്യ കഥാപത്രങ്ങള്‍ മാത്രമല്ല സഹ നടന്മാരും (കാര്‍ത്തിയുടെ അച്ഛനായി അഭിനയിക്കുന്ന കഥാപാത്രം,ഗുണ്ടയും കാര്‍ത്തിയുടെ സുഹൃത്തും ആയി അഭിനയിക്കുന്ന വ്യക്തി) പ്രേക്ഷക മനസില്‍ നിറഞ്ഞു നില്‍ക്കും.അത് പോലെ നായകന്‍ ആദ്യമായി നായികയുടെ അച്ഛനുമായി സംസാരിക്കുന്ന രംഗം,ബാറില്‍ വെച്ച് നായികയുടെ അച്ഛനും ഗുണ്ടയുമായി നായകന്‍ സംസാരിക്കുന്ന രംഗം ഏതൊക്കെ എത്ര സ്വഭാവികം ആയാണ് സംവിധായകന്‍ ചിത്രീകരിച്ചിരിക്കുന്നത് എന്ന് നോക്കുക. മനോഹരം എന്നല്ലാതെ വേറൊന്നും പറയാന്‍ തോന്നുന്നില്ല.
അവസാന സംഘടനം പോലും തികച്ചും സ്വാഭാവികം ആയിട്ടാണ് എടുത്തിട്ടുള്ളത് .(നാലു നരുന്ത് ചെറുക്കന്മാര്‍ നാലു തടിമാടന്‍മാരും മാരകആയുധങ്ങള്‍ കൈയില്‍ ഉള്ളവരുമായ ഗുണ്ടകളെ ഒന്നൊന്നായി കൊന്നൊടുക്കുന്നതും.ഒടുവില്‍ നായകന്‍ അവരെ ഒരുമിച്ചു ഇടിച്ചു തോല്‍പ്പിക്കുന്നതും ആണ് അവസാന രംഗം എന്ന് കൂടി ഓര്‍ക്കണം).ഇങ്ങനെ ഒരു രംഗം ഒട്ടും അതിശയീകരണം ഇല്ലാതെ എടുക്കുക അഥവാ കണ്‍വിന്‍സിംഗ് ആയി എടുക്കുക എന്ന കൃത്യം നിര്‍വഹിച്ചിരിക്കുന്ന സംവിധായകനെ നമിക്കാതെ പിന്നെ എന്ത് ചെയ്യാനാ ?വില്ലന്മാരായി അഭിനയിക്കുന്ന പുതു മുഖങ്ങള്‍ ചിത്രത്തിന്റെ വിജയത്തിന് നല്ലൊരു പങ്കു സംഭാവന ചെയ്യുന്നു. (പ്രത്യേകിച്ചും ആ സംഘത്തിന്റെ നേതാവ് )
ഗാനങ്ങളും അവയുടെ ചിത്രീകരണ രീതിയും ഒട്ടും മുഴച്ചു നില്കാതെ ചിത്രീകരിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട് . കലാസംവിധാനം, പ്രത്യേകിച്ചു സുനാമി മൂലം ഒഴിഞ്ഞു പോയ നശിച്ച വീടുകളുടെ പശ്ചാതലത്തില്‍ ചിത്രീ കരിച്ച രംഗങ്ങളുടെ മിഴിവ് അത് ഉദേശിക്കുന്ന വികാരം പ്രേക്ഷകരിലേക്ക് കടത്തി വിടുന്നു
ഇനി ഈ സിനിമയെ ഈ ചിത്രത്തിനെ കുറിച്ച് വേണ്ട നമ്മുടെ മലയാള സിനിമ ആചാര്യന്‍ മാരോട് ചുരുക്കത്തില്‍ ഒരു വാക്ക് ...
കണ്ടു പഠിക്കിനെടാ ............................................

അഭിപ്രായം,
കാജല്‍ അഗര്‍വാള്‍,
കാര്‍ത്തി,
തമിഴ് സിനിമ,
നിരൂപണം,
സിനിമ
ഇങ്ങനെയും ഒരാള്‍ (Enganeyum oraal)
അനിയാ, തിരുവന്‍തോരംകാരന്‍ ആയതില്‍ ഒരു അഭിമാനം ഒക്കെ തോന്നുന്നെടെ ....
എന്തിനാ അണ്ണാ? നിങ്ങളുടെ എം പി മൂന്നാമത് കെട്ടിയ വാര്‍ത്ത കേട്ടിടാണോ?
ഛെ അല്ലെടെ ഈ നഗരത്തില്‍ വലിയ പരസ്യവും മറ്റു ബഹളവും ഇല്ലാതെ അങ്ങാടിതെരുവ് എന്ന തമിള്‍ പടം അമ്പതു ദിവസം ഓടി എന്ന വിവരം അറിഞ്ഞിട്ടു
ഉള്ളത് തന്നെ അണ്ണാ? പക്ഷെ റംസാന്‍ സീസണ്‍ ആയതു കൊണ്ട് പടം ഇറക്കിയാല്‍ ഓടില്ല എന്നു പറഞ്ഞു സൂപ്പര്‍ താരങ്ങള്‍ വരെ പടവും ഒതുക്കി പിടിച്ചു നില്‍ക്കുന്ന ഈ കാലത്തോ ? അത് കൊള്ളാമല്ലോ . പക്ഷെ അങ്ങാടിതെരു നല്ല പടം ആണെന്ന് അണ്ണന്‍ മുന്‍പൊരിക്കല്‍ പറഞ്ഞത് എനിക്ക് ഓര്‍മയുണ്ട്.അത് വീണ്ടും പറയാന്‍ ആയി ഇയാള്‍ ഈ വഴി വരില്ല എന്നു എനിക്ക് ഉറപ്പാ . അപ്പോള്‍ വേറെ എന്തോ വിശേഷമാ സംഗതി.
എടേ ഇതു പെട്ടന്ന് ഓര്‍മ വന്നപ്പോള്‍ പറഞു എന്നേ ഉള്ളു. ഇന്നലെ ശ്രീ കബീര്‍ റാവുത്തര്‍ സംവിധാനം ചെയ്ത ഇങ്ങനെയും ഒരാള്‍ എന്ന സിനിമ കാണാന്‍ ഇടയായി . ആ വിശേഷം ഒന്ന് പറഞ്ഞേക്കാം എന്നു കരുതിയാ ഇങ്ങോട്ട് ഇറങ്ങിയേ.
ആന്നോ നന്നായി എങ്ങനെയുണ്ട് പടം ? ആരാ ഈ സംവിധായകന്‍ ? പുതു മുഖം ആണോ ?
ആണെന്നാണ് ഞാനും കരുതിയത് പക്ഷെ ഇന്നു ഏതോ ചാനല്‍ പരിപാടിയില്‍ കാണിച്ച ആളു ആണെങ്കില്‍ പുതുമുഖം ആകാന്‍ വഴിയില്ല (കുറച്ചു പ്രായം ഉള്ള ഒരാളെയാണ് കണ്ടത്) അഭിനയിക്കുന്നത് സായി കുമാര്‍, പ്രവീണ,വിനു മോഹന്‍,സരയു, മാമുക്കോയ, ശ്രീകുമാര്‍, KPAC ലളിത, ഇന്ദ്രന്‍സ് തുടങ്ങിയവരാണ്.
കഥയെ പറ്റി പറയുകയാണെങ്കില്‍ കോളേജ് അധ്യാപകന്‍ ആയ ബാലചന്ദ്ര മേനോന്‍(സായി കുമാര്‍)പെന്‍ഷന്‍ പ്രായത്തോട് അടുക്കുന്ന ഒരു അവിവാഹിതന്‍ ആണ്. തന്‍റെ സങ്കല്പത്തിന് യോജിക്കുന്ന ഒരു പെണ്‍കുട്ടിയെ കിട്ടാത്തത് കൊണ്ടാണ് ഇയാള്‍ അവിവാഹിതന്‍ ആയി തുടരുന്നത്.ജോലിക്കാരന്‍ അപ്പുപിള്ളക്ക് (മാമുക്കോയ) മേനോന്‍ വിവാഹിതന്‍ ആയി കാണണം എന്നു അതിയായ ആഗ്രഹം ഉണ്ട്.പക്ഷെ തന്‍റെ സങ്കല്പത്തില്‍ ഉള്ള രൂപം ക്യാന്‍വാസില്‍ വരച്ചു വെച്ചിരിക്കുന്ന മേനോന്‍ വേറൊരു വിവാഹത്തിന് തയാര്‍ ആകുന്നില്ല.മുറക്ക് പെണ്ണ് കാണല്‍ നടത്തുന്നുണ്ടെങ്കിലും ആരെയും മേനോന് ഇഷ്ടപെടുന്നില്ല . സഹോദരിക്കും(KPAC ലളിത )അളിയനും(ശ്രീ കുമാര്‍)മേനോന്‍ വിവാഹിതന്‍ ആകുന്നതില്‍ വലിയ താല്പര്യം ഒന്നും ഇല്ല. അവരുടെ മകനായ രാഹുല്‍ (വിനു മോഹന്‍)കര്‍ക്കശകാരനായ മേനോനോട് ഒപ്പമാണ് താമസം.കാമുകി മീര(സരയു) പരിസരത്ത് എവിടെയോ ആണ് താമസം.ഇതിനിടെ കോളേജില്‍ ട്രാന്‍സ്ഫര്‍ ആയി എത്തുന്ന അവിവാഹിതയായ ഷീല ദേവി (പ്രവീണ) എന്ന അധ്യാപികയെ മേനോന് ഇഷ്ടപ്പെടുന്നു . എന്നാല്‍ വിവാഹ ആലോചനയും ആയി ചെല്ലുന്ന മേനോനെ അവര്‍ മടക്കി അയക്കുന്നു . നിരാശനായി ഇനി വിവാഹമേ വേണ്ട എന്നു വയ്ക്കുന്ന മേനോന്റെ മുന്നില്‍ ഒരു പാവപെട്ട കുടുംബത്തിലെ പെണ്‍കുട്ടിയായ പ്രിയംവദയുടെ (വീണ്ടും പ്രവീണ) ഫോട്ടോയും ആലോചനയും ബ്രോക്കെര്‍ (പുജപ്പര രവി ) മുന്നോട്ടു വയ്ക്കുന്നു പ്രിയംവദയില്‍ തന്‍ വരച്ചിട്ട പെണ്‍കുട്ടിയുടെ രൂപം കാണുന്ന മേനോന്‍ വിവാഹ ആലോചനയുമായി പോകുന്നു .പ്രായ വത്യാസം മൂലം ആദ്യം മടിച്ചെങ്കിലും പിന്നീടു അവരുടെ സാമ്പത്തിക ബുദ്ധി മുട്ടുകള്‍ പ്രിയംവദയെയും അച്ഛനെയും (രാഘവന്‍) ഈ വിവാഹത്തിന് അനുകൂലം ആക്കുന്നു . അങ്ങനെ വിവാഹിതന്‍ ആകുന്ന മേനോന്റെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളുടെ അവതരണത്തിലൂടെ രണ്ടാം പകുതി മുന്നോട്ടു പോകുന്നു.
ഒറ്റ നോട്ടത്തില്‍ എനിക്ക് വലിയ കുഴപ്പം തോന്നുന്നില്ലലോ.പടം എങ്ങനെ യുണ്ട് അണ്ണാ?
ഒരു സംവിധായകന്‍ എന്ന നിലയ്ക്ക് കബീര്‍ റാവുത്തര്‍ തന്‍റെ ജോലി നന്നായി ചെയ്തു എന്നാണ് എനിക്ക് തോന്നിയത് . എന്നാല്‍ നല്ല ഒരു തിരകഥയുടെ അഭാവം സിനിമയുടെ ഒഴുക്കിനെ പ്രത്യേകിച്ചു രണ്ടാം പകുതിയുടെ രണ്ടാം പകുതിയേ നന്നായി ബാധിക്കുന്നു.ഈ ചിത്രം ഒരു സീരിയല്‍ നിലവാരത്തിലുള്ള അവസാനത്തിലും മെച്ചപെട്ടത് അര്‍ഹിക്കുന്നു എന്നാണ് എന്‍റെ വിശ്വാസം.പിന്നെ എനിക്കുള്ള വേറൊരു പരാതി ഈ ചിത്രത്തിന്റെ പേരിനെ കുറിച്ചാണ് ഇങ്ങനെയും ഒരാള്‍ എന്നു പറയാന്‍ മാത്രമുള്ള സ്വഭാവ വൈചിത്രങ്ങള്‍ ഒന്നും സായികുമാര്‍ അവതരിപ്പിക്കുന്ന മേനോനില്‍ ഇല്ല.അതിനു പ്രധാനമായും ഉത്തരവാദി മേനോനെ ഏറ്റവും നന്നായി അവതരിപ്പിച്ച സായികുമാറാണ്.ശാരീരിക പ്രശ്നങ്ങള്‍ മൂലം ബുദ്ധിമുട്ടുന്ന തിലകനെ പോലെയുള്ള നടന്മാരുടെ വിടവ് നികത്താനുള്ള സായികുമാറിന്റെ ആദ്യ ചുവടുവയ്യിപ്പായി ഈ ചിത്രത്തെയും അതിലെ കഥപത്രത്തെയും കാണാവുന്നതാണ്.
അപ്പോള്‍ പടത്തിന്റെ ബാക്കി കാര്യങ്ങളോ?
അഭിനയം , സായി കുമാര്‍ അവതരിപ്പിച്ച കഥാപാത്രം ഒരു ടിപ്പിക്കല്‍ ബാലചന്ദ്ര മേനോന്‍ കഥാ പത്രം ആണ്. (അദേഹം എപ്പോള്‍ എങ്ങനെ ഒരു കഥാ പത്രം ചെയാന്‍ ശാരീരികമായി എത്രതോളം യോഗ്യന്‍ ആണ് എന്നറിയില്ല). സ്വയം സംവിധാനം ചെയ്യാത്ത ചിത്രങ്ങളില്‍ ബാലചന്ദ്ര മേനോന്‍ നന്നാകാറുണ്ട് എന്നാണ് ഈയുള്ളവന്റെ അഭിപ്രായം . എന്നാല്‍ സായി കുമാറിന്റെ കൈയില്‍ ഈ കഥാ പത്രം തികച്ചും ഭദ്രമാണ്.എന്ത് കൊണ്ടാണ് ഈ നടനെ മലയാള സിനിമ കൂടുതലായി ഉപയോഗികാത്തത് എന്ന് നമ്മള്‍ ആലോചികേണ്ടി ഇരിക്കുന്നു.നേരത്തെ പറഞ്ഞത് പോലെ കെട്ടുറപ്പുള്ള ഒരു തിരകഥയുടെ അഭാവം ആണ് ഇന്ദ്രന്‍സിനെ പോലെ ആവശ്യം ഇല്ലാത്ത കഥാപത്രങ്ങളെ കൊണ്ട് വന്നു കോമാളിത്തരം കാണിക്കാന്‍ അവസരം ഉണ്ടാക്കുന്നത്. ഇടവേളക്കു പുറത്തിറങ്ങുന്ന പ്രേക്ഷകന് ഇനി കഥ എങ്ങോട്ട് പോകും എന്നൊരു ആകാംഷ ഉളവാക്കാന്‍ അല്ലാതെ പ്രവീണയുടെ ആദ്യ കഥാപാത്രം (ഷീലാ ദേവി ) കൊണ്ട് വേറെ കാര്യം ഒന്നും ഇല്ല . പ്രവീണ തന്‍റെ കഥാപാത്രത്തെ കുറ്റം പറയാത്ത രീതിയില്‍ അവതരിപ്പിച്ചു. യുവ ജോടികളായ വിനുമോഹനും സരയുവിനും പ്രത്യേകിച്ചൊന്നും ചെയാനില്ല. (സരയുവിന്റെ അച്ഛനായി വരുന്ന നടന്‍ (പേര് അറിയാത്തതിനാല്‍ അദേഹത്തെ നമുക്ക് പാവങ്ങളുടെ മാണി സി കാപ്പന്‍ എന്ന് വിളിക്കാം ) രണ്ടു രംഗങ്ങളിലെ ഉള്ളെങ്കിലും ഒരു മൂന്ന് ദേശീയ അവാര്‍ഡിനുള്ള അഭിനയം കാഴ്ച വയ്ക്കുന്നു) . മമ്മുക്കോയയും , ശ്രീകുമാറും,ലളിതയും തങ്ങളുടെ സ്ഥിരം ശൈലിയില്‍ തന്നെ.മോഹന്‍ സിത്താര ഈണം നല്‍കിയ ഗാനങ്ങള്‍ ശരാശരിയിലും മുകളിലാണ്.ഒപ്പം നല്ല വരികളും .
ശരി അപ്പോള്‍ ചുരുക്കത്തില്‍ പറഞ്ഞാല്‍ ....
കുറ്റങ്ങളും കുറവുകളും കുറെ പറയാന്‍ ഉണ്ടെങ്കിലും,താര മൂല്യം കുറഞ്ഞ, എന്നാല്‍ കഥാപാത്രം അവശ്യപ്പെടുന്ന താരങ്ങളെ അണി നിരത്തി ചെയ്ത ഒരു കൊച്ചു ചിത്രം ആണ് ഇതു. അവസാന കുറച്ചു ഭാഗങ്ങള്‍ ഒഴികെ വേറെ ഒരിടത്തും എനിക്ക് ബോര്‍ അടിച്ചില്ല . കുറെ കൂടി മെച്ചപ്പെടുത്താമായിരുന്നു എങ്കിലും ഇപ്പോള്‍ഇറങ്ങുന്ന ചിത്രങ്ങള്‍ വെച്ച് ഭേദപ്പെട്ട ഒരു ചിത്രം തന്നെയാണ് ഇതു .

ചര്‍ച്ച,
നിരൂപണം,
മലയാള സിനിമ,
സിനിമ
Wednesday, September 1, 2010
ഫിഡില്‍ (Fiddle)
ഹാ ഹാ ഹാ ...
എന്താടെ എത്ര ചിരിക്കാന്‍ ? ഒന്ന് പറഞ്ഞിട്ട് ചിരിച്ചൂടെ?
ഹാ ഹാ ..... ഫിഡി..(ഹാ ഹാ .) ല്‍... ഹാ ഹാ ....
അനിയാ നീ ഫിഡില്‍ എന്നാ ചിത്രം കണ്ടു എന്ന് മനസിലായി .എത്രയും ചിരിക്കാന്‍ ഇതു അത്ര തമാശ ചിത്രമാണോ ? പോസ്റ്റര്‍ ഒക്കെ കണ്ടിട്ട് അത് എന്തോ ലവ് സ്റ്റോറി ആണെന്ന് ആണല്ലോ തോന്നിയത്?
ഹോ എന്‍റെ അണ്ണാ ഈ മലയാള സിനിമ പ്രേക്ഷകന്റെ ഒരു അവസ്ഥ ഓര്‍ത്തു ചിരിച്ചു പോയതാ.എന്നിട് ഇവനൊക്കെ അന്യഭാഷ ചിത്രങ്ങള്‍ക്ക് ആളു കേറുന്നതിനു പരിഭവവും .
ഹാ നീ ഒന്ന് തെളിച്ചു പറയെടെ.ഈ പടത്തില്‍ ആരൊക്കെയാ അഭിനയിക്കുന്നത് ......എന്ന് തുടങ്ങി കാര്യങ്ങള്‍ ഓരോന്നായി പോരട്ടെ.
പ്രഭാകരന്‍ മുത്താന എന്ന പ്രതിഭയാണ് ഈ പടത്തിന്റെ സംവിധായകന്‍. (വെറുതെ പ്രതിഭ എന്ന് പറഞ്ഞാല്‍ പോര ഓനൊന്നര പ്രതിഭയാണ് കക്ഷി ).അഭിനയിക്കുന്നവര്‍ മിക്കതും പുതു മുഖങ്ങളാണ്.(ഈ പുതു മുഖങ്ങളോട് വെറുപ്പ് തോന്നാന്‍ വേണ്ടി സൂപ്പര്‍ താരങ്ങള്‍ സ്പോണ്‍സര്‍ ചെയുന്നതാണോ ഈ ജാതി പരിപാടി എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു ). അറിയാവുന്നത് ആയില്യ എന്ന നായിക പിന്നെ വരുണ്‍ ജെ തിലക് എന്ന നായകന്‍ . പിന്നെ പതിവ് പോലെ പോസ്റ്റര്‍ ല്‍ തല കാണിക്കാന്‍ വേണ്ടി ഒരു ആവശ്യവും ഇല്ലാതെ വന്നു പോകുന്ന ജഗതി,സലിം കുമാര്‍,ബിന്ദു പണിക്കര്‍,ജഗദീഷ്,ടെസ്നി ഖാന്‍ മുതലായവര്‍ . പിന്നെ ഈ ചിത്രത്തിന് എടുത്തു പറയാവുന്ന ഒരു പ്രത്യേകത കൂടി ഉണ്ട് .പിന്നെ കുറെ എങ്കിലും സഹിക്കാവുന്നതായി തോന്നിയത്
ഓഹോ അതെന്താ ?
ജീവിതത്തില്‍ ആദ്യമായാണ് ഞാന്‍ ഒരു പടം തീയറെര്‍ല്‍ ഒറ്റക്കിരുന്നു കാണുന്നത് . തുടക്കത്തില്‍ വേറെ ഒരു നിര്‍ഭാഗ്യവാനും അകത്തുണ്ടായിരുന്നു. ഒരു മണികൂര്‍ കഴിഞ്ഞു നോക്കിയപ്പോള്‍ അദേഹം അപ്രത്യക്ഷന്‍ ആയി കഴിഞ്ഞിരുന്നു . ബാക്കി ഞാന്‍ ഒറ്റക്കിരുന്നു ആണ് കണ്ടു തീര്‍ത്തത് .
അപ്പോള്‍ അത്ര ബോര്‍ ആണോ സംഗതി ?
അണ്ണാ കുറെ കാലം മുന്‍പ് പുതു മുഖങ്ങളെ വെച്ച് പടം തുടങ്ങുകയും പകുതി കഴിയുമ്പോള്‍ സാമ്പത്തിക പ്രശ്നങ്ങള്‍ മൂലം ചിത്രം നിന്ന് പോകുകയും കുറച്ചു കഴിഞ്ഞു അഭിനയിക്കുന്നവരുടെയും പുറത്തു നിന്ന് ഉള്ളവരുടെയും ബിറ്റുകള്‍ (അശ്ലീല രംഗങ്ങള്‍ ) തള്ളി കേറ്റി പ്രദര്‍ശനത്തിനു വരുന്ന ഉച്ച പടങ്ങള്‍ എന്ന് വിളിച്ചിരുന്ന ചിത്രങ്ങള്‍ ഓര്‍മ്മയുണ്ടോ? ആങ്ങനെ തുടങ്ങുന്ന ഒരു ചിത്രത്തിന് ഒരു സാമ്പത്തിക പ്രതിസന്ധിയും വന്നില്ല എന്ന് കരുതുക.(അത് കൊണ്ട് അശ്ലീലം ചേര്‍ക്കേണ്ടി വന്നില്ല) അങ്ങനെ ഉള്ള ഒരു ചിത്രത്തിന്റെ നിലവാരമേ ഇതിനുള്ളൂ .
അതായിത് രതി രംഗങ്ങളോ മേനി പ്രദര്‍ശനമോ ഇല്ലാത്ത ഒരു ഉച്ച പടം . അതാണോ സംഗതി ?
കറക്റ്റ് അത് തന്നെ .
അപ്പോള്‍ കഥ ...? അഥവാ എന്ന് പറയപ്പെടുന്ന സാധനം ?
ഒരുത്തന്‍ മുതലാളി.അയാള്‍ക്ക് സ്വന്തമായി സ്വത്തൊന്നും ഇല്ല.എല്ലാം മകളുടെ പേരില്‍ (അമ്പതു കോടി സ്ഥിര നിക്ഷേപം ബാങ്കില്‍) അവളുടെ അപ്പൂപന്‍ വെച്ചിട്ടുണ്ട്. മകള്‍ക്ക് ഇരുപത്തി ഒന്ന് വയസ്സായാല്‍ മാത്രമെ അത് എടുക്കാന്‍ പറ്റു. സ്വന്തം ആയി വേറെ സെറ്റ്അപ്പ് ഉള്ള മുതലാളി മകളെ കൊല്ലാന്‍ പ്ലാന്‍ ഇടുന്നു (ഇരുപത്തി ഒന്ന് വയസ്സ് തികഞ്ഞാല്‍ ഉടനെ).ആ നാട്ടില്‍ ആറുമദിക്കാന്‍ എത്തിയ കുറെ ആണ്‍ -പെണ്‍ പിള്ളേര്‍ (ഗായക സംഘം ആണെന്നാ പറയുന്നേ) ഈ ഗൂഢാലോചന കേള്‍ക്കുന്നു. (അത് പിന്നെ തുറസ്സായ സ്ഥലത്ത് തീയും കൂടി പ്രസംഗം പോലെ കാര്യങ്ങള്‍ പറഞ്ഞാല്‍ വഴിയെ പോകുന്നവര്‍ കേള്‍ക്കില്ലേ !!)ഉടനെ മകളെ രക്ഷിക്കാന്‍ ശ്രമം . ജോഡി ഇല്ലാത്ത ഒരുത്തന് (നായകന്‍)രക്ഷിക്കാന്‍ ശ്രമിക്കുന്ന പെണ്ണിനോട് പ്രേമം.അവസാനം ആരോ മുതലാളിയെ വെടി വെച്ച് കൊല്ലുന്നു (ആരാണെന്നു കാണിക്കുന്നില്ല .കൂവല്‍ കാരണം കട്ട് ചെയ്തതോ അതോ ഷൂട്ട് ചെയ്യാന്‍ മറന്നതോ?) അടുത്ത രംഗത്തില്‍ (നായിക നായകന്മാരുടെ കല്യാണ രംഗം)എല്ലാവരും ചിരിച്ചു കൊണ്ട് നില്‍പ്പുണ്ട്.പോരെ?പിന്നെ ഒരു ആവശ്യം ഇല്ലാത്ത കുറെ കഥാപാത്രങ്ങളും .ഈ പടത്തിനു ഫിഡില്‍ എന്ന് എന്തിനു പേരിട്ടു എന്ന് ചോദികാതെ ഇരിക്കാന്‍ ആയിരിക്കണം ഒരു വൃദ്ധന്‍ എപ്പോളും വയലിന്‍ വായിച്ചു കൊണ്ടിരിക്കുനത് കാണിക്കുന്നുണ്ട് . ഇതല്ലാതെ അയാള്‍ക്ക് ഒരു സംഭാഷണമോ കഥയില്‍ ഒരു സ്ഥാനമോ ഇല്ല
എന്‍റെ അമ്മോ !! ഇതെങ്ങനെ സഹിച്ചിരുന്നെടെ നീ ?
എന്ത് പറയാനാ . ഈ പടത്തില്‍ സംവിധായകന്‍ കഴിഞ്ഞാല്‍ പിന്നെ ഉജ്വലം തിരകഥ,സംഭാഷണം എന്നിവയാണ് .പ്രസ്തുത ക്രൂര കൃത്യവും സംവിധായകന്‍ തന്നെ ആണെന്ന് കരുതുന്നു. വില്ലന്‍ മുതലാളിയുടെ രഹസ്യ കാമുകിയെ മദാലസ എന്നൊക്കെയാണ് ഗൗരവമുള്ള എന്ന് പറയപ്പെടുന്ന സംസാരത്തില്‍ മറ്റു കഥാപത്രങ്ങള്‍ വിശേഷിപ്പികുന്നത്.ഇത്തരം വാക്കുകള്‍ സാധാരണ ഹാസ്യ താരങ്ങള്‍ ആണ് ഉപയോഗിക്കാറ്.പിന്നെ "എന്ത് നല്ല സൌന്ദര്യം" മുതലായ കേട്ടാല്‍ വൃത്തികേടായി തോന്നുന്ന പ്രയോഗങ്ങള്‍ കുറേയുണ്ട്.
അപ്പോള്‍ അഭിനയം?
ജഗതി ശ്രീകുമാര്‍ കുറച്ചു എങ്കിലും പ്രേക്ഷകരോട് ദയവു കാണിക്കണം എന്നാണ് എനിക്ക് പറയാനുള്ളത് .ഇങ്ങനത്തെ പടങ്ങളില്‍ അഭിനയിച്ചു നാലാം കിട ദ്വയ അര്‍ദ്ധ പ്രയോഗങ്ങള്‍ നടത്തുന്നത് നിര്‍ത്തുന്നത് ആയിരിക്കും ലോട്ടറി മോഡല്‍ ആയി അഭിനയിക്കുനത് അവസാനിപ്പികുനതിലും ജനത്തിന് ഉപകാരം!!വില്ലനും വില്ലന്റെ ചേട്ടനും ഒരു അഭിനയ മത്സരം തന്നെ കാഴ്ച വെച്ചിരിക്കുന്നു (രണ്ടു പേരും വാശിയിലാണ് !!).നായകനെ സഹിക്കാം.പക്ഷെ നായകന്റെ സുഹൃത്തുക്കളെ സഹിക്കണമെങ്കില്‍ ഓണം ഓഫര്‍ പോലെ വല്ല LCD യോ,dvd player ഓ ഒക്കെ സൌജന്യമായി തരേണ്ടി വരും.(അതില്‍ തന്നെ ഒരു താടിക്കാരന്‍ അഭിനയിച്ചു തകര്‍ക്കുകയാണ്!!).നായികയും ബാക്കിയുള്ള സ്ത്രീ കഥാ പാത്രങ്ങളും കാശു വാങ്ങുന്നതല്ലേ എന്ന് കരുതി ഡയലോഗ് പറഞ്ഞിട്ട് പോകുന്നു .ഉള്ളതില്‍ കുറച്ചെങ്കിലും സഹിക്കാവുന്നത് രമേശ് ബാലകൃഷ്ണയും ജയനും ചേര്‍ന്നൊരുക്കുന്ന സംഗീതമാണ്.
എടെ നിന്നെ സമതിക്കാതെ വയ്യ . അതിരികട്ടെ ഈ ചലചിത്ര കാവ്യത്തെ കുറിച്ച് ചുരുക്കമായി പറഞ്ഞാല്‍ .....
വന്നു വന്നു മലയാള സിനിമക്ക് ഒരു സീരിയല്‍ നിലവാരം എങ്കിലും പ്രതീക്ഷിക്കുന്നത് അത്യാഗ്രഹം ആണെന്ന് വിളിച്ചു പറയുന്ന ഒരു ചിത്രം

Monday, August 23, 2010
ത്രീ ചാര്‍ സൗ ബീസ് (3 CHAR SAU BEES)
അനിയാ.... ഒന്ന് കണ്ണ് തുറക്കെടാ
ഏ... എവിടെയാ ഞാന്‍ ?
നീയിപ്പോള്‍ സര്‍ക്കാര്‍ ആശുപത്രിയിലെ എമര്‍ജന്‍സി വാര്‍ഡില്‍ ആണ് . റോഡില്‍ ബോധം ഇല്ലാതെ കിടന്ന നിന്നെ നാട്ടുകാര്‍ ആരോ ആണ് ഇവിടെ എത്തിച്ചത് . നേരത്തെ തുടങ്ങിയോടെ ഓണാഘോഷം ? എന്തോന്ന് അടിച്ചു കേറ്റിയത്?
അടിച്ചു കേറ്റുന്നു. അതിനെവിടെ സമയം ? ഒരു നിരൂപകന്‍ അനുഭവിക്കുന്ന ബുദ്ധി മുട്ടുകളെ പറ്റി തത്ത്വം പറഞ്ഞു നടക്കുന്ന ഇയാള്‍ക്ക് എന്തോന്നറിയാം ?
ഓഹോ അപ്പോള്‍ നീ പടം കണ്ടാണ് ഈ പരുവത്തില്‍ ആയതല്ലേ? എടാ ഏതാ പറയുന്നേ നിനക്കീ പണി പറ്റിയതല്ല എന്ന് . കൊള്ളാവുന്ന ഒരു നിരൂപകനും എല്ലാ പടവും കണ്ടിട്ടാണ് ഈ കൃത്യം നിര്‍വഹിക്കുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.(അങ്ങനെ ആരെങ്കിലും ഉണ്ടെങ്കില്‍ ദയവായി ക്ഷമിക്കുക)പിന്നെ , സത്യത്തില്‍ എനിക്കീ ബിവറേജസ് കടയുടെ മുന്നില്‍ ക്യു നില്‍ക്കുന്നവരെ കാണുമ്പോലെ ചിരിവരും.മണ്ടന്മാര്‍.ഒരൊറ്റ മലയാള പടം കണ്ടാല്‍ പോരെ രണ്ടു ദിവസത്തേക്ക് കെട്ടു വിടത്തില്ല.വിലയോ തുച്ചം ഗുണമോ മെച്ചം എന്ന ലൈന്‍.അതിരിക്കട്ടെ നീ ഏതു പടം ആണ് കണ്ടത്? ആനമയക്കി, കാലാപാനി , മണവാട്ടി എന്നൊക്കെ പറയുന്നത് പോലെ കുറെ ഇനം ഉണ്ടല്ലോ വീര്യം കൂടിയതും കുറഞ്ഞതും ആയിട്ടു ഓണം റീലീസ്.
ത്രീ ചാര്‍ സൗ ബീസ് എന്ന മഹത്തായ കലാരൂപം ആണ് എന്നെ ഈ പരുവത്തില്‍ ആക്കിയത് അണ്ണാ.പടം കണ്ടു ഇറങ്ങി വന്നതേ ഓര്‍മയുള്ളൂ.പിന്നെ കണ്ണ് തുറക്കുമ്പോള്‍ ഇവിടെയാ.
ഇതു ഏതു പടം ? പേര് കേട്ടപ്പോള്‍ ഏതോ ഹിന്ദി പടം ആണെന്നല്ലേ വിചാരിച്ചത് ?
ഞാനും അങ്ങനെ ആണ് വിചാരിച്ചത് . അത് കൊണ്ട് മലയാളത്തിലെ പ്രതിഭ ശ്രീനിവാസന്റെ ആത്മഗദ കാണാനായി പോകുന്ന വസിക്കാന് ഒരു സാമദ്രോഹി ഇതു മലയാളം പടമാണെന്ന് പറഞ്ഞു വിളിച്ചു കേറ്റിയത് . ആ നാറി ഒരു കാലത്തും ഗുണം പിടിക്കുകേല #$%%^^&&*
അടങ്ങേടെ നീ കാര്യം പറ.
അടൂര്‍ ഗോപാലകൃഷ്ണന് ശേഷം ആരു എന്ന ചോദ്യത്തിന് മലയാളത്തിന്റെ ഉത്തരമായ അടൂര്‍ ഗോവിന്ദന്‍ കുട്ടി സംവിധാനം ചെയുകയും ഒപ്പം നായകനായി അഭിനയിക്കുകയും ചെയുന ചിത്രം ആണ് ഇതു.ഇതൊന്നും പോരാത്തതിനു കഥ,തിരകഥ, സംഭാഷണം ഇവയും അദേഹം നേരിട്ടാണ് നിര്‍വഹിച്ചിരിക്കുന്നത്.ഒരു അഞ്ചു മിനിട്ട് താമസിച്ചു അകത്തു കേറിയത് കൊണ്ട് ക്യാമറയും അദേഹം തന്നെയാണോ എന്ന് അറിയില്ല . ഭാഗ്യത്തിന് സംഗീത സംവിധാനവും (ജാസ്സി ഗിഫ്റ്റ് ) നിര്‍മാണവും (വിനോദ് നായര്‍) അദേഹം സദയം മറ്റുള്ളവര്‍ക്ക് വിട്ടു കൊടുത്തിട്ടുണ്ട്.ഏതായാലും ഏറ്റെടുത്ത എല്ലാ മേഖലയും ഒരു പോലെ വൃത്തികേടാക്കാന്‍ അദേഹത്തിന് വിജയപൂര്‍വം സാധിച്ചിരിക്കുന്നു എന്നാണ് എന്നിക്ക് തോന്നിയത് . ആ കാര്യത്തില്‍ അദേഹം ഏതെങ്കിലും ഒന്നിനോട് ഒരു പക്ഷാഭേദം കാണിച്ചു എന്ന് ശത്രുക്കള്‍ക്ക് പോലും പറയാന്‍ പറ്റില്ല .ചിത്രം അവസാനിക്കുന്നത് എല്ലാ കുറ്റ ക്രിത്യങ്ങളുടെയും മാതാവ് പണം ആണ് എന്ന് എഴുതി കാണിച്ചു കൊണ്ടാണ്. പത്തു കാശു ഉണ്ടാക്കാനായി കണ്ട വഴിയാണ് ഈ രണ്ടു മണികൂര്‍ നിങ്ങള്‍ കണ്ടു കൊണ്ടിരുന്നത് എന്ന കുറ്റ സമ്മതം ആയിരിക്കണം ഇതിലൂടെ സംവിധായകന്‍ ഉദേശിച്ചത് .
എടേ നീ എങ്ങനെ കത്തി കേറാതെ കാര്യം പറ .ബാക്കി കാര്യങ്ങള്‍ എങ്ങനാ ഈ പടത്തിന്റെ.
ഈ പടത്തില്‍ എനിക്ക് ബഹുമാനം തോന്നിയത് ഇതിന്റെ നിര്‍മ്മാതവിനോടാണ്. ഒരു ബ്രമാണ്ടന്‍ സൂപ്പര്‍താര ചിത്രത്തിന്റെ നഷ്ടവും ഇങ്ങനത്തെ ഒരു പടത്തിന്റെ ചിലവും ഏതാണ്ട് ഒരു പോലെ വരും എന്നാണ് എനിക്ക് തോന്നുനത്.(നിലവാരം പിന്നെ രണ്ടിനും ഇല്ലല്ലോ) . ഒരുത്തന്റെയും മുന്നില്‍ ഒചാനിച്ചു നില്‍ക്കാതെ ചുളുവിനു നിര്‍മ്മാതാവ് ആകാം.ഞാനും ഒരു പടം പിടിച്ചല്ലോ എന്നാണ് ആലോചന അണ്ണാ ...
എടേ നീ കാടു കേറാതെ കഥ അഭിനയം ഇതിനെ പറ്റിയൊക്കെ ഒന്ന് പറഞ്ഞെ.
കഥ , എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുന്ന മൂന്ന് വിദ്യാര്‍ഥികള്‍ സെല്‍വന്‍,രാഹുല്‍,സുല്‍ഫി. ഇവര്‍ മൂന്ന് പേരും മോഷ്ടിച്ചാണ് ജീവിക്കുന്നത്. മോഷണം എന്നൊക്കെ പറഞ്ഞാല്‍ എ ടി എം കാര്‍ഡ് അടിച്ചുമാറ്റല്‍ മുതല്‍ കോളേജിലെ സേഫ് ബോംബ് വെച്ച് മതില്‍ പൊളിച്ചു അടിച്ചു മാറ്റുന്നു വരെയുണ്ട് ഇവര്‍.എന്നാല്‍ ഏതൊക്കെ ചിത്രീകരിച്ചിരിക്കുനത് സീരിയല്‍ നിലവാരം പോലും ഇല്ലാതെയാണ് എപ്പോളും പുതുമ ഉള്ള മേഖല തേടുന്ന ഇവര്‍ പണക്കാരനായ ചന്ദ്രന്‍ മുതലാളി യുടെ (സലിം കുമാര്‍) വീട് നോട്ടമിടുന്നു .മോഷ്ടിക്കാന്‍ വീട്ടില്‍ കേറുന്ന ഇവര്‍ കൊല്ലപ്പെട്ടു കിടക്കുന്ന ചന്ദ്രന്‍ മുതലാളിയെ ആണ് കാണുന്നത് .പിന്നെ പോലിസ്നെ പേടിച്ചുള്ള ഓട്ടവും കുറ്റവാളി ആരാണെന്നു കണ്ടു പിടിത്തവും പിന്നെ ഒരു തകര്‍പ്പന്‍ (കണ്ണ് നിറഞ്ഞു പോകുന്ന) ക്ലൈമാക്സ് കൂടിയാകുമ്പോള്‍ ഈ ചലച്ചിത്ര കാവ്യം അവസാനിക്കുന്നു.ക്ലൈമാക്സ് എന്നോട് ചോദിക്കല്ലേ പ്ലീസ്. എന്നെ കൊന്നാല്‍ ഞാന്‍ പറയില്ല .അത്രക്ക് കരള്‍ അലിയിപ്പികുനതാണ് സംഭവം.
പിന്നെ അഭിനയം . മുകളില്‍ പറഞ്ഞ മൂന്ന് പേര്‍ കൂടാതെ നായിക വേണമല്ലോ എന്ന് കരുതി അനു (എന്നാണെന്ന് തോന്നുന്നു ) എന്നൊരു പെങ്കൊച്ചിനെ കാസ്റ്റ് ചെയ്തിട്ടു ഉണ്ട്. അത് പോലെ പോസ്റ്റര്‍ ഇല്‍ തല കാണിക്കാന്‍ മാത്രമായി ജഗതി , സിറാജ് ,സലിം കുമാര്‍,കലാഭവന്‍ മണി,സുകുമാരി ഇങ്ങനെ കുറച്ചു പേര്‍ . സിറാജും സലിം കുമാറും ഈ ചിത്രത്തില്‍ വളരെ നന്നായി അഭിനയിചിടുണ്ട് .പ്രേക്ഷകര്‍ എത്രയും സന്തോഷത്തോടെ കണ്ടിരിക്കുന്ന അവരുടെ മറ്റു ചിത്രങ്ങള്‍ കാണില്ല . അതിനു കാരണം ഈ ചിത്രത്തില്‍ അഭിനയിക്കുന്ന അറ്റ്ലസ് രാമചന്ദ്രന്‍ നടത്തുന്ന മികച്ച അഭിനയമാണ് .ഈ മനുഷ്യന്‍ എന്തിനാണ് ഇങ്ങനെ മലയാള പ്രേക്ഷകരോട് ക്രൂരത കാണിക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസിലാകുന്നില്ല .ഇതില്‍ പക്ഷെ ഇവരെ ഒക്കെ കടത്തി വെട്ടിയിരിക്കുനത് വില്ലനും അദേഹത്തിന്റെ സഹായിയും ആണ്. ആദ്യം വില്ലനെ പറ്റി . അദേഹം ആയിരം കോടിയുടെ ആസ്തി ഉള്ള ഒരു ബിസ്നെസ്സ് രാജാവാണ് . ഈ സ്വത്തു അദേഹം സമ്പാദിച്ചത് ഇങ്ങനെ എന്നിടത്താണ് തമാശ . ആദ്യമായി അദേഹം ഒരു മണ്ടന്‍ മുതലാളിയെ കണ്ടു പിടിക്കുന്നു.(മണ്ടന്‍ ആണ് എന്ന് ഗേറ്റ് ഇല്‍ എഴുതി വയ്ക്കുന്ന മുതലാളി ആണെങ്കില്‍ പണി എളുപ്പമായി ). മണ്ടന്മാരായ മക്കള്‍ ഉള്ള മുതലാളി മാര്‍ക്ക് മുന്‍ഗണന ലഭിക്കുന്നതാണ്. അവരുമായി partnership ബിസ്നെസ്സ് തുടങ്ങുന്ന ഇദേഹം കുറച്ചു കഴിഞ്ഞു പങ്കാളിയായ മണ്ടന്‍ മുതലാളിയെ നേരിട്ട് പോയി കൊലപ്പെടുത്തി സ്വത്തു മുഴുവന്‍ അടിച്ചു മാറ്റുന്നു.(മക്കള്‍ മണ്ടന്മാര്‍ ആയതിനാല്‍ നോ പ്രോബ്ലം) വീണ്ടും അടുത്ത മണ്ടന്‍ മുതലാളിയെ തേടി പോകുന്നു.എങ്ങനെ ഉണ്ട് പരിപാടി?ഇയാളുടെ സഹായി ഒരുത്തന്‍ ഉണ്ട്. അദേഹം തല്ലു കൊണ്ട് അവശനായി കുറ്റ സമ്മതം നടത്തുന്നത് പോലും നാടകീയം ആയും അട്ടഹസിച്ചും ഒക്കെയാണ്.(അദേഹം വില്ലന്റെ HR മാനേജര്‍ ആണത്രേ !!!)ഒരു പോലിസ് ഉദ്യോഗസ്ഥനെ ആദ്യം വലിയ കൊലഹലതോടെ കാണിക്കുനത്,പകുതി കഴിഞ്ഞപ്പോള്‍ ആളു പിണങ്ങി പോയിട്ടാനെന്നു തോന്നുന്നു പിന്നെ കാണാന്‍ ഇല്ല.കോളേജ്ല്‍ വെച്ച് നടത്തുന്ന ഒരു ഡാന്‍സ് (എന്ന് ഗോവിന്ദന്‍ കുട്ടി ഉദേശിച്ച സാധനം) കാണുമ്പോള്‍ കൊറിയോഗ്രാഫിയും അടൂര്‍ തന്നെയാണോ നിര്‍വഹിച്ചത് എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു.തമിഴ് ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന സെല്‍വനും കുടുംബവും മിക്കപോളും ശുദ്ധ മലയാളത്തില്‍ (വള്ളുവനാടന്‍ സ്ലാങ്ങില്‍)അന്ന് വെച്ച് കാച്ചുന്നത്
മതി അനിയാ തൃപ്തിയായി . ഇനി ചുരുക്കത്തില്‍ ഒരു വാചകം കൂടി .
ഓണത്തിന് വേറെ ഒരു ജോലിയും ഇല്ലെങ്കില്‍ പോയി മദ്യപിക്കുക .(അതാണല്ലോ മലയാളികളുടെ ദേശീയ വിനോദം ) വഴിയിലോ വീടിലോ കിടന്നുറങ്ങുക . അല്ലാതെ എന്നെ പോലെ ഇങ്ങനെ ...................

Subscribe to:
Posts (Atom)