രാവിലെ നിരൂപണം തന്നേഡേ ആഞ്ഞു പിടിച്ചു കാച്ചുന്നത് ?
അല്ല അണ്ണാ. എനിക്ക് വിരോധം ഉള്ള ചില അവന്മാരുടെ ഒരു ലിസ്റ്റ് റെഡി ആക്കുകയാണ്
എന്തിന്? ഓഗസ്റ്റ് 15 ലെ വില്ലന്മാര്‍ ചെയ്തത് പോലെ നിന്നെ വാക്കുകളാല്‍ വേദനിപ്പിച്ചവരെ ഒന്നരക്കോടി രൂപ മുടക്കി വാടക കൊലയാളിയെ വെച്ചു കൊല്ലിക്കാന്‍ തന്നേ?
ഒന്നര കോടി ഒന്നും വേണ്ട അണ്ണാ . ഒരുത്തനെ ശരിയാക്കാന്‍ എണ്‍പത് രൂപയാണ് എനിക്ക് ചെലവ്.
മനസിലായില്ല ???
അണ്ണാ , എനിക്ക് വിരോധമുള്ള എല്ലാത്തിനും ഞാന്‍ സിറ്റിയില്‍ കിടക്കുന്ന ശക്തി,ഗെയിം എന്നീ അന്യഭാഷാ ചിത്രങ്ങളുടെ ഓരോ ബാല്‍ക്കണി ടിക്കറ്റ് ഫ്രീ ആയിട്ട് അയച്ചു കൊടുക്കാന്‍ പോകുന്നു.ശക്തി കണ്ടു അവന്മാരുടെ ഇടപാട് തീര്‍ന്നില്ലെങ്കില്‍ ഗെയിം കണ്ടു കഴിയുന്നതോടെ അത് തീരും . മൂന്നു തരം.
ഡേ ...അന്യ ഭാഷാ ചിത്രങ്ങളുടെ പ്രധാന പ്രചാരകന്‍ എന്ന ചീത്തപ്പേരുള്ള നിനക്ക് ഇത് എന്ത് ? അതും മഗധീരയെ വെല്ലും എന്ന് പരസ്യം ചെയ്തു ഇറങ്ങിയ ശക്തിയെ കുറിച്ച് വരെ ഇങ്ങനെയൊക്കെ പറയാന്‍ ?
അണ്ണാ,സത്യമായിട്ടും മഗധീരെയെയും ശക്തിയും തമ്മില്‍ താരതമ്യം ചെയ്‌താല്‍ നിങ്ങളെ ഞാന്‍ തട്ടും .
അത്ര ബോറാ ?
കൊലപാതകം അണ്ണാ . ആകപ്പാടെ ഒരു ആശ്വാസം ആ ഇല്യാനക്കുട്ടി ആണ് .
അത്ര നല്ല അഭിനയമാണ് അല്ലെ ?
അഭിനയമോ? ദൈവ ദോഷം പറയാതെ അണ്ണാ . ആ കുട്ടി അത്തരക്കാരി ഒന്നും അല്ല.അറിയാത്ത പരിപാടിക്ക് ശ്രമിക്കുക പോലുമില്ല. ഞാന്‍ പറഞ്ഞത് സ്ക്രീനില്‍ ആ കുട്ടിയെ ഇങ്ങനെ ചുമ്മാ കണ്ടോടിരിക്കുന്ന കാര്യമാണ് .
ഓ അങ്ങനെ ...കൊച്ചു കലക്കിയോ ?
ഓ ഹോ എന്നിരിക്കും .പക്ഷെ ഒന്നരക്കോടി രൂപ പ്രതിഫലം വാങ്ങിയതിന്റെ മേളം ഒന്നുമില്ല .
എന്തെരെങ്കിലും ആകട്ട് . നീ പടത്തിന്റെ കഥ ഒന്ന് പറയടെ
അണ്ണാ ... ശക്തി പീഠം എന്ന് അറിയപ്പെടുന്ന പതിനെട്ടു ദേവി ക്ഷേത്രങ്ങള്‍ കാരണമാണ് ഭാരതം ഇന്നത്തെ നിലയില്‍ ഐശ്വര്യ പൂര്‍ണ്ണമായി (???) നില നില്‍ക്കുന്നത് എന്നും ആ ദേവി ക്ഷേത്രങ്ങളുടെ എല്ലാം ആധാരമായ പത്തൊന്‍പതാമത്തെ പീഠം ഭൂമിക്കടിയിലാണ് എന്നും കഥയിലെ മിത്ത് . ആ രഹസ്യ പീഠം സംരക്ഷിക്കുന്നത് കേന്ദ്ര അഭ്യന്തരമന്ത്രി മഹാദേവരായരുടെ (പ്രഭു) കുടുമ്പമാണ്. ആ പീടത്തില്‍ എത്താന്‍ ജ്വാലാമുഖി എന്നൊരു രത്നവും രുദ്രശൂലം എന്ന വാളും ഇല്ലാതെ പറ്റില്ല. രതനം പ്രഭുവിന്റെ കയ്യില്‍ തന്നെ ഉണ്ട്. രുദ്രശൂലം പ്രഭുവിന്റെ കുടുമ്പത്തിലെ പഴയ ജോലിക്കാരനും ഇപ്പോള്‍ ദുബായിലെ ഇന്റര്‍നാഷണല്‍ കള്ളക്കടത്തുകാരനുമായ ജാക്കി (മോഹന്‍ലാല്‍ അല്ല ജാക്കി ഷ്രോഫ് ) മുപ്പതു കൊല്ലങ്ങള്‍ക്ക് മുന്‍പ് അടിച്ചോണ്ട് പോയി.ജ്വലാമുഖിയും,രുദ്രശൂലവും കൈക്കലാക്കി പത്തൊന്‍പതാമത്തെ ശക്തി പീഠം തകര്‍ത്ത് ഇന്ത്യയെ ഒരു അരുക്കാക്കാന്‍ ഒരു ഈജിപ്റ്റ് സംഘവും (പൂജ ബേഡി ആന്‍ഡ് പാര്‍ട്ടി ) ശ്രമിക്കുന്നുണ്ട് .പത്തൊന്‍പതാമത്തെ ശക്തി പീഠം തകര്‍ത്ത് അവിടെ ഇരിക്കുന്ന ത്രിശൂലം അടിച്ചുമാറ്റിയാല്‍ പിന്നെ പൂജാ ബേഡി (ഫക്തൂനി എന്നാണ് കഥാപാത്രത്തിന്റെ പേര് ) ലോക കിടിലമാകും എന്നൊക്കെ ഇടയ്ക്കു പറയുന്നുണ്ട് .
ഇതിനിടെ ജൂനിയര്‍ എന്‍ ടി ആറും, ഇല്ല്യാനയും എവിടെ ?
ഇല്യാന പ്രഭുവിന്റെ മകള്‍. പുള്ളിക്കാരിയെ തട്ടിക്കൊണ്ടു പോകാന്‍ വില്ലന്മാര്‍ ശ്രമിക്കുന്നു. രക്ഷിക്കാന്‍ എന്‍ എസ എ കമാന്‍ഡോ ജൂനിയര്‍ എന്‍ ടി ആറും . ജൂനിയറിന്റെ ഫ്ലാഷ്ബാക്കില്‍ അയാളുടെ അച്ഛന്‍ (അതും ജൂനിയര്‍ തന്നെ) പത്തൊന്‍പതാമത്തെ ശക്തി പീഠം കാത്തു രക്ഷിക്കുന്ന യോദ്ധാക്കളുടെ പരമ്പരയിലെ അതി ഭയങ്കരനായ യോധാവായ രുദ്രയാണ് എന്ന് അറിയുമ്പോള്‍ നമ്മള്‍ ആ ഫ്ലാഷ് ബാക്കും സഹിക്കണമല്ലോ എന്നോര്‍ത്ത് ഞെട്ടുന്നു. ഫ്ലാഷ് ബാക്കില്‍ പൂജ ബേഡിയുടെ ഭര്‍ത്താവിനെ തട്ടിയത് ജൂനിയറിന്റെ അച്ഛന്‍ ജൂനിയര്‍ ആണ് എന്നും പ്രതികാരത്തിനായി പൂജാ ബേഡി മന്ത്ര തന്ത്രാദികളിലൂടെ സ്വന്തം മകനെ അജയ്യനായ ഒരു പോരാളി ആക്കി എന്നും നമ്മള്‍ അറിയുന്നു. ഒടുവില്‍ തൂത്തുവാരിയിട്ടിടി , ശുഭം .
ഹോ , ഭയങ്കരം .അതാണ് .
ആക്ഷന്‍ , പാട്ടുകള്‍ , നൃത്ത രംഗങ്ങള്‍ ?
ഇത്രയൊക്കെ ഞാന്‍ പറഞ്ഞിട്ടും നിങ്ങള്‍ പടം കാണാന്‍ തീരുമാനിച്ചോ? നിങ്ങള്‍ പുലി തന്നെ? ആക്ഷന്‍ നമ്മുടെ ലോക ക്ലാസ്സിക്ക് പഴശ്ശിരാജ പോലെ തന്നെ മൊത്തം കയറാണ്.പാട്ടുകള്‍ ഇല്യാന ഉള്ളത് കൊണ്ട് കണ്ടോടിരിക്കാം .
കണ്ടിരിക്കാം.പിന്നെ ഡാന്‍സ് , ജുനിയര്‍ എന്‍ ടി ആര്‍ അതില്‍ മാത്രം തകര്‍ത്തിട്ടുണ്ട് .
അപ്പോള്‍ പോസ്റ്ററില്‍ കണ്ടത് ?
എന്തോന്ന് ?
'ജുനിയര്‍ എന്‍ ടി യാര്‍ - അഭിനയത്തിലും പൌരുഷത്തിലും മോഹന്‍ലാലിന് ഒപ്പം', അതൊക്കെ ?
ചുമ്മാതാണോ ഇല്ലിയാനയുടെ വെടിക്കെട്ട് പടങ്ങള്‍ വെച്ചിട്ടും തിയറ്ററില്‍ ആളു കേറാത്തത്?ഒര്‍ജിനല്‍ മോഹന്‍ ലാലിനെ തന്നെ ഇപ്പോള്‍ ഒറ്റയ്ക്ക് സഹിക്കാന്‍ വലിയ പാടാണ്.അപ്പോഴാണ് മോഹന്‍ലാലിന് തുല്യമായ മറ്റൊരുത്തന്‍ .
അപ്പൊ പടം കാണണ്ടാ , അല്ലെ?
നിങ്ങളോട് എനിക്ക് പ്രത്യേകിച്ച് വിരോധം ഒന്നും ഇല്ലാത്തത് കൊണ്ട് , വേണ്ട അണ്ണാ.ഈ ശക്തി താങ്ങാനുള്ള ശക്തി നിങ്ങള്‍ക്ക് ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല
ശരിക്കും ഈ ജൂനിയര്‍ എന്‍ ടി ആര്‍ മോഹന്‍ലാലിന്‍റെ ഒരു ലുക്ക് ഒക്കെ ഉള്ള ആള്‍ ആണല്ലേ ..ഇതെങ്ങിനെ സംഭവിച്ചു .മോഹന്‍ലാലിന്‍റെ മകന് പോലും ഇല്ല ആ ലുക്ക്
ReplyDelete:)
അതിന്റെയിടക്ക് ഇങ്ങനെയൊരു സംഭവം ഉണ്ടായിരുന്നോ...ഞാന്‍ അറിഞ്ഞില്ല കേട്ടോ...
ReplyDeleteഎന്തിനാ അനോണി...പോകുന്ന വഴിക്ക് ലളില്‍നിട്ടൊരു തട്ട്...
ജൂനിയറ്‍ എന്‍ ടീ ആറ്‍ അവണ്റ്റെ അപ്പൂപ്പണ്റ്റെ (എന്‍ ടീ ആറ്‍) തനി പ്പകറ്‍പ്പാണു അതു കൊണ്ടാണു അവന്‍ അവിടെ പിടിച്ച് നില്‍ക്കുന്നത് അവനു അഭിനയം ഒന്നും അറിയില്ല അതിനു അവണ്റ്റെ അപ്പൂപ്പന്‍ എന്‍ ടീ ആറിനു അറിയാമായിരുന്നോ?
ReplyDeleteഫ്ളൂക്കില്‍ അയാള്‍ തെലുങ്ക് സൂപ്പറ്‍ ഹീറോയും മുഖ്യം മന്ത്റിയും ഒക്കെ ആയി, മോഹന്‍ ലാലും എന്‍ ടീ ആറ്‍ കുടുംബവുമായി ഒരു ബന്ധവും ഇല്ല അവമാരൊക്കെ അണ്ടറ്‍വേള്‍ഡും പെണ്ണുപിടിയും ഒക്കെ തലമുറയായി നടത്തി വരുന്നവരാണു, ഇവരുടെ ഡാന്‍സു കണ്ടാല്‍ അതുപോലെ കോമഡി ഇല്ല , വെറുതെ മീശ പിരിച്ചു (അതും തലമുടിയും ഒക്കെ വെയ്പ്പാണു) നില്‍കും ഇടക്കു വയറ്‍ ഒന്നു കുലുക്കും ബാക്കി ഒക്കെ ഇല്യാന മംദ മോഹന്‍ ദാസ്, ത്റിഷ, അനുഷ്ക ഷെട്ടി എന്നിവരുടെ വയറ്‍ പൊക്കിള്‍ പ്റദറ്‍ശനം മാത്റം ഒത്താല്‍ ഒത്തു കിട്ടിയാല്‍ ഊട്ടി ഇല്ലേല്‍ ചട്ടി
ഇവ്രുടെ ഒരു തിയേറ്ററ്‍ ഉണ്ട് ഘന ഗംഭീര തിയേറ്ററ്‍ ഷേണായീസിണ്റ്റെ ഒക്കെ നാലു മടങ്ങു വരും, അകത്തെല്ലാം നിറയേ വലിയ വിഗ്രഹങ്ങള്‍ ആണു, എന്‍ ടീ ആറ്‍ ആസ് ദുശ്ശാസനന്‍ എന്‍ ടീ ആറ്‍ ആസ് കറ്‍ണ്ണന്‍ എന്‍ ടീ ആറ്‍ ആസ് ശ്രീരാമന്‍ എന്‍ ടീ ആറ്‍ ആസ് ബൊബ്ബുലി പുലി (അവിടത്തെ കമ്മീഷണറ്‍ ടൈപ് പടം) അങ്ങിനെ കുറെ ഉണ്ട്,
കഷ്ട കാലത്തിനു ഞാന്‍ ഒരു നൂണ്‍ ഷോ (ഹിന്ദി) കാണാന്‍ പോയി, ചാറ്‍ജൊക്കെ തീരെ കുറവ്, ബാല്‍ക്കണിയേക്കാറ്‍ റിസറ്‍വ്ഡിനാണു കൂടുതല്‍ (അതിണ്റ്റെ ലോജിക് ഇതുവരെ പിടികിട്ടിയില്ല) പന്ത്റണ്ടിനു തന്നെ കയറി
പക്ഷെ ഫാന്‍സ് എന്നു പറയുന്ന കുറെ ഡൈലി വേജസുകാരോ ആരോ പാല്‍ പഴം തേങ്ങ കറ്‍പ്പൂരം ഒക്കെയായി വന്നു ഈ ഓരോ വിഗ്രഹത്തിനും പൂജ തേങ്ങ എറി, ഉണ്ട ശര്‍ക്കര എറിഞ്ഞു പിടിക്കല്‍ പാലഭിഷേകം എല്ലാം കഴിഞ്ഞു ഒരു മണി ആയി പടം തുടങ്ങിയപ്പോള്‍ , ഇണ്റ്ററ്‍ വെല്‍ കഴിഞ്ഞാല്‍ ഈ ഫാമിലിയുടെ പല പടങ്ങളുടെ ട്റെയിലറ്‍ ആണു അതു ഒരു അര മണിക്കൂറ്‍ വരും, എല്ലാം കഴിഞ്ഞു നൂണ്‍ ഷോ തീരുമ്പോള്‍ മാറ്റിനിയുടെ സമയം ആകും
, പിന്നെ പെണ്ണുങ്ങളെ കൊണ്ട് പഞ്ചാര അടിക്കാന്‍ പോകുന്നവറ്‍ക്ക് ഇതൊരു പാരഡൈസ് ആണു, ലൈറ്റണച്ചാല്‍ നല്ല ഇരുട്ടാണു
അപ്പോള്‍ മോഹന്‍ ലാലിനെ ഇതില്‍ കൂട്ടിക്കുഴക്കണ്ട അണ്ണന്‍ അഭ്ഷേകിനെ ക്കള്‍ മെച്ചം ആണെന്നു മനസ്സിലായല്ലോ?
ജൂനിയര്‍ എന്‍ ടി ആറിനു അഭിനയിക്കാന്‍ അറിയില്ല എന്ന് പറഞ്ഞോ സമ്മതിച്ചു . പക്ഷെ ഡാന്‍സ്........ , ലാല്‍ സാറിന്റെ ഇരട്ടി തടി ഉണ്ടായിരുന്ന കാലത്ത് അതും വെച്ച അങ്ങേര്‍ ചെയ്ത ഡാന്‍സ് കണ്ടാല്‍ എങ്ങി പോകും.പിന്നെ തെലുങ്ക് നാട്ടിലെ താര ആരാധനയെ അങ്ങനെ കളിയാക്കണോ?പാല്‍ അഭിഷേകം (കട്ട് ഔട്ട് ല്‍) വരെ ഇവിടെ തുടങ്ങിയിട്ടുണ്ട് താര ആരാധകര്‍ . ഒരല്‍പം കൂടി കഴിഞ്ഞാല്‍ എല്ലാം കണക്കാകും
ReplyDeleteഅപ്പോള്‍ ശക്തി ആശക്തി ആയി എന്ന് സാരം....
ReplyDelete