സര് , അപ്പോള്‍ ഞാന്‍ പറഞ്ഞ കാര്യം ....?
എടൊ താന്‍ ഈ പോലീസ് സ്റ്റേഷനില്‍ വന്നു കരഞ്ഞിട്ടൊന്നും ഒരു കാര്യവും ഇല്ല. ഒരു ബാഗില്‍ നിറയെ സ്പോടക വസ്തുക്കളും ആയി ആണ് ലോ ലവനെ ഞങ്ങള്‍ പിടിച്ചത്, നങ്ങളുടെ ഈയിടെ ആയുള്ള ഏക ജോലിയായ ഹെല്‍മെറ്റ് വേട്ടക്കിടെ അറിയാതെ സംഭവിച്ചതാണ് സംഗതി .election കഴിഞ്ഞത് ഈതായാലും നന്നായി ഇല്ലെങ്ങില്‍ ഇവനൊക്കെ .......
മതി സര് ഞാന്‍ ജാമ്യത്തിനുള്ള വല്ല വഴിയും നോക്കട്ടെ .പിന്നെ എന്നിക്കൊന്നു കാണാന്‍ പറ്റുമോ ഇയാളെ ?
അധികം നേരം എടുക്കരുത് . അതിരിക്കട്ടെ ആരാ ഇവന്?
ഇയൂ അപ്പോള്‍ സാറിന് ആളെ മനസിലായില്ലേ ? ഇദേഹം ആണ് ചുരുങ്ങിയ കാലത്തിനുള്ളില്‍ ബൂലോകത്ത് പ്രശസ്തനായ യുണി വേര്സല്‍ ബ്ലോഗ്ഗര്‍ ഡോ . പ്രേക്ഷകന് .
എന്തരോ എന്തോ ? താന്‍ വേഗം പോയി കണ്ടിട്ട് സ്ഥാലം കാലി അക്കിക്കെ .
ശരി സര്.
......
ഡേ അനിയാ, പ്രേക്ഷകാ നിനക്കെന്തു പറ്റിയെടെ. നീ പടം കാണാന്‍ എന്ന് പറഞ്ഞല്ലേ ഇന്നലെ രാത്രി ഇറങ്ങിയത് . പിന്നെ.....ഇതു ?
അണ്ണാ എന്ത് പറയാനാ . എന്റെ ഒരു തല വര. ഒരു ബ്ലോഗ് ഉണ്ടായി പോയി എന്ന് വെച്ച് എന്തൊക്കെ സഹിക്കണം . എന്തൊക്കെ കാണണം . ആരുടെയൊക്കെ വായില്‍ ഇരിക്കുന്ന എന്തൊക്കെ കേള്‍ക്കണം .സഹി കേട്ടാണ് ഞാന്‍ ഇന്നലെ രാത്രി നഗരത്തിലെ സിനിമ ശാല കള്ക്കെല്ലാം ബോംബ് വെക്കാന്‍ തീരുമാനിച്ചത് .
അതിനു നിന്നോട് ബ്ലോഗ് എഴുതാന്‍ മലയാളികള്‍ ആരും ആവശ്യപ്പെടില്ലല്ലോ? വയ്യെങ്കില്‍ നിര്‍ത്തികൂടെ ?
അണ്ണന് ഒരു മാതിരി സൂപ്പര്‍ താര ആരാധകരെ പോലെ സംസാരിക്കരുത് . ഒന്നും പറയാന്‍ ഇല്ലെങ്കില്‍ നിന്നെ ആരെങ്കിലും വിളിച്ചോ പടം കാണാന്‍? എന്ന ലൈന്‍ .
ശരി അത് വിടെ ഇന്നലെ ഇതു പടപ്പാണ് നീ പോയി കണ്ടത്?
സച്ചി സേതു രചിച്ച,പുതു മുഖ സംവിധായകന് സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്ത മെഗാ താരം മമൂടി യും ഇന്നലെയുടെ താരം നദിയ മൊയ്തുവും അഭിനയിച്ചു തകര്‍ക്കുന്ന ഡബിള്‍സ് എന്നാ ചിത്രം ആണ് ഇന്നലെ കണ്ടത് .
അത്രേ ഉള്ളോ ? പേടിച്ചു പോയല്ലോ . എടാ ഇതു രണ്ടു സൂപ്പര്‍ താര ചിത്രങ്ങള്‍ അടുപ്പിച്ചു കാണുന്ന ഇതൊരു സാധാരണ പ്രേക്ഷകനും തോന്നുന്ന വികാരം ആണിത്.അത് സാരമില്ല . രണ്ടു ദിവസത്തേക്ക് സിനിമയെ പറ്റി ചിന്തിക്കാതെ ഇരുന്നാല്‍ മതി. അല്ലെങ്കില്‍ രണ്ടു അന്യ ഭാഷ ചിത്രങ്ങള്‍ കാണു.അതിരിക്കട്ടെ പടം എങ്ങനെ ഉണ്ട്?
സച്ചി സേതു എന്നെ തിരകഥ ക്രിത്തുകളില് നിന്നും തുടങ്ങാം.ഇവരെ ഞാന്‍ റേറ്റ് ചെയ്തിരിക്കുന്നത് സബി ഉടയാന്‍ ജോടിയെ കാല് മേലെയും ബോബി സഞ്ജയ് ജോടിയെകള് താഴെയുമാണ്.എന്നാല്‍ പൊതുവേ കണ്ടു വരുന്ന ഒരു പ്രവണത സൂപ്പര്‍ താരങ്ങളുടെ ഒപ്പം പ്രവര്‍ത്തിക്കുമ്പോള്‍ ഇവരുടെ താളം തെറ്റുകയും സംഗതി കുളം ആകുകയും ചെയുന്നു . സ്വതവേ പരിമിതികള്‍ ഉള്ള സച്ചി സേതുമാര്‍ ആകുമ്പോള്‍ സംഗതി ദുരന്തമാകാന്‍ വലിയ താമസം വേണ്ട. പിന്നെ സംവിധായകന് , എഴുതി വെച്ച രംഗങ്ങള്‍ ഷൂട്ട് ചെയ്യാന്‍ സഹായിച്ചു എന്നതില്‍ കവിഞ്ഞു എന്തെങ്കിലും ചെയ്തതായി എന്നിക്ക് തോന്നിയില്ല .
അപ്പോള്‍ ഈ കഥ എന്ന് പറയുന്ന സംഗതി ?
വളരെ ത്രില്ലിംഗ് ആയുള്ള ഒരു കഥയാണ് ഈ ചിത്രത്തിന്റെ .കാര്‍ അപകടത്തില്‍ കുട്ടികാലത്തെ മാതാ പിതാക്കള്‍ മരിച്ചു പോയ ഇരട്ടകളായ ഗിരി (മമൂടി) ഗൌരി (നദിയ) എന്നിവരാണ് കേന്ദ്ര കഥ പാത്രങ്ങള്‍. ഇവര്‍ക്ക് ആരെങ്കിലും റോഡ് അപകടത്തില്‍ പെട്ടാല്‍ ഉടനെ ക്രയിന്‍ , വണ്ടി, ആംബുലന്‍സ് ഇവയൊക്കെ ആയി പാഞ്ഞു എത്തി അവരെ ആശുപത്രിയില്‍ എത്തിക്കുക എന്നതാണ് . ഇതല്ലാതെ വേറെ ഒരു ജോലിയും ഇവര്‍ ചെയുന്നതായി കാണിക്കുകയോ പറയുന്നോ ഇല്ല.പക്ഷെ ഇവരുടെ ജീവിതം അകെ മൊത്തം പോഷ് ആണ്.(കാശു എവിടുന്നാണാവോ?) ഈ കലാപരിപാടിക്ക് ഇവര്‍ക്ക് കൂട്ടായി സൈജു കുറുപ്പ്, അനൂപ് ചന്ദ്രന് , ബിജു കുട്ടന് തുടങ്ങിയ ഹാസ്യ രാജാക്കന്മാരും ഉണ്ട് . ഇതൊന്നും പോരാത്തതിനു പോലീസ് ഇന്‍സ്പെക്ടര്‍ ആയി സലിം കുമാറും തൊഴില്‍ രഹിതനായ വകീല്‍ ആയി സുരാജും വരുന്നു . പോരെ പൂരം
അപ്പോള്‍ ത്രില്‍ എവിടെയാടാ?
അത് വരുന്നതെ ഉള്ളു. ഈ ഗൌരി എന്ന കഥ പാത്രത്തിനു അര വട്ടാണ് എന്നാണ് എന്നിക്ക് മനസിലാകുന്നത് . അവര്‍ക്ക് ഒരാളെ ഇഷ്ടമായിരുന്നു അയാള്‍ ശരിയല്ല എന്ന് തോന്നിയത് കൊണ്ട് സഹോദരന് വേണ്ട എന്ന് പറഞ്ഞു ഇതോടെ ഗൌരി കളയണം കഴിക്കുന്നില്ല എന്ന് തീരുമാനിച്ചു മാത്രമല്ല സഹോദരനെ കല്യാണം കഴിക്കാന്‍ സമ്മതിക്കില്ല എന്നും തീരുമാനിച്ചു .(അങ്ങനെ ഇങ്ങേരു സുഖികണ്ട എന്ന ലൈന്‍ ആകണം). ഇതൊരു ത്രില്‍ അല്ലെ ?
അല്ല ആണോ എന്ന് ചോദിച്ചാല്‍ ?
പോരെങ്കില്‍ വേറെയും ഉണ്ട് .അപകടത്തില്‍ പെടുന്ന ഒരു പെണ്‍കുട്ടിയെ ഇവര്‍ക്ക് ഏറ്റെടുക്കേണ്ടി വരുന്നു സൈറ ഭാനു (തപസി , ആടുകളം) എന്ന ഈ പെണ്‍കുട്ടി യുടെ മുഖം കാണാന്‍ (കൊച്ചു ആദ്യം കുറെ സമയം ബുര്കയിലാണ്) നായകനും മറ്റു ഹാസ്യ താരങ്ങളും കാണിക്കുന്ന പരാക്രമങ്ങള്‍ കാണികളെ പിടിചിരുതുന്നവയാണ്.(ചിരിപ്പിച്ചു കൊല്ലും ).എന്ന് കരുതി ഇതൊരു തമാശ ചിത്രം ആണെന്ന് ഒരിക്കലും കരുതരുത്.പടം ഭയങ്കര വഴി ത്തിരിവുകളില്കൂടിയാണ് പിന്നീടു കടന്നു പോകുന്നത് .കൂട്ടത്തില്‍ പറയാന്‍ മറന്നു അച്ഛന് അമ്മമാര്‍ മരിച്ചു അനാഥരായ ഈ കുട്ടികളെ ഒരു പിയറി അങ്കിള്‍ ആണ് എടുത്തു വളര്‍ത്തുന്നത് . അങ്കിള്‍ ന്റെ മകന് മിശൈല്‍ ആയിരുന്നു ഗൌരിക്ക് താല്പര്യം ഉള്ള (ഗിരി കെട്ടാന്‍ സമതിക്കാത്ത ) പയ്യന് . പോരാത്തതിനു അങ്കിള്‍ ന്റെ മകളുടെ ഭര്‍ത്താവു ലൂയി എന്നൊരാള്‍ വേറെയും (ഇവരുടെ ഒന്നും പേര് എനിക്കറിയില്ല . എല്ലാരും മുട്ടന്‍ അഭിനയമാണ്) . അപ്പോള്‍ പറഞ്ഞു വന്നത് സൈരഭാനുവിനെ അവരുടെ പ്രശ്നങ്ങള്‍ സഹിതം ഗിരി ഏറ്റെടുക്കുന്നതോടെ തുടക്കത്തിലെ അര വട്ടയിരുന്ന (എന്ന് ഞാന്‍ വിശ്വസിക്കുന്ന ) ഗൌരിക്ക് മുഴു വട്ടാകുന്നു. ഗിരിയുമായി തെറ്റുന്നു . ഇതിനിടെ പിയറി അങ്കിള്‍ ന്റെ ബിസ്നെസ്സ് ശത്രു അയ പെരുമാള്‍ എന്നൊരു വില്ലന്‍ ഉണ്ട് . ആനന്ദ രാജ് എന്ന തമിഴ് നടന് അവതരിപ്പിക്കുന്ന കഥാ പാത്രമാണ് ഈ ചിത്രത്തില്‍ എന്നെ ഏറ്റവും കൂടുതല്‍ ചിരിപ്പിച്ചത് . ആളു ഭയങ്കര വില്ലന്‍ അന്നെന് കൂടി പറഞ്ഞാലേ തമാശ പൂര്‍ത്തിയാകൂ .
എന്നി അങ്ങോട്ട് ഗിരിയും ഗൌരിയും ആയുള്ള പ്രശ്നങ്ങള്‍ തീരുമോ ? സൈരഭാനുവിന്തേ സ്വന്തം പ്രശ്നങ്ങള്‍ തീരുമോ ? ഗിരിയുമായി സൈറ യുഗ്മ ഗാനം പാടുമോ ? ഗൌരിക്ക് ഷോക്ക് കൊടുക്കുമോ ? ഈ പ്രശ്നങ്ങള്‍ ഒക്കെ ഉണ്ടാക്കിയ, ഒളിഞ്ഞിരുന്നു ഇടയ്ക്കിടെ ഭാവാഭിനയം പ്രദര്‍ശിപ്പിക്കുന്ന വില്ലന്‍ ആരു ? ജനത്തിന് ഈ ദുരിതം മുഴുവന്‍ കണ്ടു തീര്‍ന്നു എപ്പോള്‍ വീട്ടില്‍ പോകാം തുടങ്ങിയ ഉദ്വേഗ പൂര്‍ണമായ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാന്‍ എന്ന് തന്നെ കാണുക .. ഈ മഹത്തായ ചിത്രം !!
അടങ്ങേടെ അപ്പോള്‍ അഭിനയമോ ? ശ്രീ മമ്മുട്ടി ഉള്‍പ്പെടെ ഉള്ള അഭിനേതാക്കള്‍ എങ്ങനെയുണ്ട് .നദിയ മൊയ്തു ... ഹോ ഇത്ര വയസായിട്ടും അവര്‍ പഴയത് പോലെ തന്നെ ഇരിക്കുവല്ലേ .
അണ്ണാ നദിയ എന്ന നടി പ്രായം ഏറിയിട്ടും ചെറുപ്പമായി ഇരുന്നാല്‍ അവരുടെ കുടുംബക്കാര്‍ക്ക് കൊള്ളാം. നല്ല കാലത്ത് പോലും അഭിനയിച്ചു എന്നാരും അവരെ കുറിച്ച് ഒരു ഗോസ്സിപ്പ് പറഞ്ഞിട്ടില്ല . ആ കാലത്തേ അവരുടെ പ്രകടനം വെച്ച് അഭിനയ ശേഷി ഇല്ലാത്ത ഒരു മഞ്ജു വാരിയര്‍ എന്നെ പറയാന്‍ എനിക്ക് പറ്റു (നടി കാര്ത്തികയോടൊക്കെ അവരെ താരതമ്യപ്പെടുത്താം ). നല്ലൊരു കഥയോ തിരകധയോ ഇല്ലാത്ത ഈ ചിത്രത്തില്‍ അവരെ ഒക്കെ എന്ത് പറയാനാ . പിന്നെ മെഗാ താരം മമ്മുട്ടി, അദേഹം പതിവ് പോലെ തന്റെ സന്ദഹ സഹചാരിയായ കൂളിംഗ് ഗ്ലാസ്സുമായി അഭിനയിച്ചു മരിക്കുന്നു . ആദ്യം കാണിക്കുന്നത് തന്നെ അദേഹം അതി സാഹസികമായി അച്സിടെന്റില് പെട്ട ഒരു കുടുംബത്തെ രക്ഷിക്കുനതാണ് (പ്രൈസ് ദ ലോര്‍ഡ്!! ) . ചുരുക്കത്തില്‍ തമാശ നിറഞ്ഞ ഒരു സീരിയസ് കഥാപാത്രത്തെ ആണ് ഈ ചിത്രത്തില്‍ അദേഹം അവതരിപ്പിക്കുന്ന ഗിരി . പാട്ടുകള്‍ , സുരാജ്, സലിം കുമാര്‍ എന്നിവരുടെ പ്രകടനം . സൈജു കുറുപ്പ് , അനൂപ് ചന്ദ്രന് , ബിജു കുട്ടന് എന്നിവരുടെ ഭാവാഭിനയം എന്നിവയെ പട്ടി ദയവായി ഒന്നും ചോദിക്കരുത്
ശരി നീ രണ്ടു സൂപ്പര്‍ താര ചിത്രങ്ങള്‍ കണ്ടല്ലോ അതും അടുപ്പിച്ചു . കൊള്ളാം അനിയ നീ പുലി തന്നെ. ഇതില്‍ ഏതാണ് ഭേദം ?
അണ്ണാ നിങ്ങള്‍ ഒരു മോഹന്‍ ലാല്‍ ആരാധകന് ആണെങ്കില്‍ നിങ്ങള്‍ പോയി ചൈന ടൌണ്‍ എന്ന ചിത്രം കാണുക.അല്ല മമൂട്ടി ആരാധകന് ആണെങ്കില്‍ ഈ ചിത്രം കാണുക.ഇതൊന്നുമല്ല നിങ്ങള്‍ എങ്കില്‍ വീട്ടില്‍ ഇരുന്നു റിയാലിറ്റി ഷോ കാണുക
.തങ്ങളുടെ ഇഷ്ട താരത്തെ രണ്ടര മൂന്ന് മണികൂര് കാണിച്ചു കൊണ്ടിരിക്കുന്നതല്ലാതെ ഈ രണ്ടു ചിത്രങ്ങളും ഒരു പുല്ലും ചെയുന്നില്ല.മോഹന്‍ ലാലിനെ ഒറ്റയ്ക്ക് രണ്ടു മണികൂര് വെറുതെ കണ്ടു കൊണ്ടിരികാന്‍ വിരോധം ഇല്ലാത്തവര്‍ കേരളത്തില്‍ കുറവാണു എന്ന ബോധം ആയിരിക്കണം വേറെ താരങ്ങളെയും കൂടി കാണാം (കാണാം എന്ന് മാത്രം ) എന്നൊരു പ്രത്യേക ഓഫര്‍ കഴിഞ്ഞ രണ്ടു ചിത്രങ്ങളിലായി അദേഹം കൊടുക്കുന്നത് . സമാന അവസ്ഥയില്‍ ആയിരുന്ന മമ്മൂട്ടിക്ക് പ്രാഞ്ചി ഏട്ടന് എന്ന മഹാ ചിത്രമാകണം ഒറ്റയ്ക്ക് പടം ഇറക്കാനുള്ള ധൈര്യം കൊടുത്തത് (അത് കൊണ്ട് ജനം ഇനി എന്തൊക്കെ സഹിക്കണോ ആവൊ ).
അപ്പോള്‍ ചുരുക്കത്തില്‍ ..
എന്തോന്ന് ചുരുക്കം? കളഞ്ഞിട്ടു പോടേ. അറിയാത്ത പിള്ളകള് ചൊറിയുമ്പോള്‍ അറിയും അത്ര തന്നെ
Well done Century Prekshakan........
ReplyDelete**********Congrats for your 100th Post**********
Keep the good work.
ചിത്രത്തില്‍ നായികയായ തപസിയുടെ മുഖം കാണാന്‍ യുവ കോമളന് ആയ മമ്മൂട്ടി കാണിക്കുന്ന പരാക്രമങ്ങള്‍ ഹോ അസഹനീയം തന്നെ . ഇത് ചെയ്യേണ്ട പ്രായത്തില്‍ പെട്ടിയും പ്രമാണവും തൂക്കി ഒരു കുട്ടിയെ ഒക്കത്തും വച്ച് സീമയുടെ ഭര്‍ത്താവ് വേഷങ്ങള്‍ ചെയ്യുക അല്ലായിരുന്നോ ? ആ സമയത്ത് ചെയ്യനമായിര്ന്നു . ഇതൊരു മാതിരി അയ്യേ ? അന്നോ ചെയ്തില്ല , ഇനി ഇപ്പൊ ഇന്നാണോ ?(അന്ന് ഏറ്റവും നന്നായി ചെയ്തിരുന്നവര്‍ക്ക് തന്നെ പറ്റുന്നില്ല പിന്നെ ആണോ ഇയാള്‍ക്ക് ?)
ReplyDeleteനല്ല കാലത്ത് പോലും അഭിനയിച്ചു എന്നാരും അവരെ കുറിച്ച് ഒരു ഗോസ്സിപ്പ് പറഞ്ഞിട്ടില്ല . - അഭിനയത്തിന്റെ കാര്യത്തില്‍ എല്ല്ാം തിഞ്ഞ ഒരു നടി അല്ലാഇരിക്കാം പക്ഷേ നോക്കെതതാ ദൂരത്ത്....മുതലുള്ള ചിത്രങ്ങള്‍ എടുത്താല്‍ ഒരു തെറിച്ച പെണ്ണ് ടൈപ് കഥാപാത്രങ്ങള്‍ നല്ല രീതിയില്‍ അവതരിപിച്ചു വിജയിപിച്ചച നടിയാണ് അവര്‍. രേവതി, ശാരി ഒക്കെ പോലെ വളരെ ചുരുക്കം മലയാളി നടികളെ അത്തരം കഥാപാത്രങ്ങള്‍ ചെയ്തു വിജയിപിച്ചിട്ടുള്ളൂ. കാര്‍ത്തികയെ കാള്‍ കഴിവുള്ള നടി തന്നെ ആയിരുന്നു അവര്‍.
ReplyDeleteമോഹങ്ങള്‍ മുരടിച്ചു മോതിര കയ്യ് മരവിച്ചു പക്ഷെ മമ്മു ഫാന്‍സിന്റെ മനസ് മാത്രം മനസു മാത്രം മുരടിച്ചില്ല ആ ആ മുരടികുക്കയുമില്ല
ReplyDeletemammootty is the real star of malayalam
ReplyDeletegreat perfomence in doubles
അഫ്സല് താന്‍ ഒരു മണ്ടന്‍ തന്നെടെയ്
ReplyDelete