ഓള് കേരളാ പത്മശ്രീ,ഭരത്,ഫീല്‍ഡ് മാര്‍ഷല്‍,ഡോ,കാവടി ,കഥകളി യുനിവേര്സല് സുപ്പര്‍ സ്റ്റാര്‍ ഫാന്‍സ് ആന്‍ഡ് കള്‍ച്ചര്‍ തീരെ ഇല്ലാത്ത അസോസിയേഷന്,ഓള് കേരള പത്മശ്രീ,ഭരത്,ഡോ,നൃത്ത രത്ന,കോമഡി കില്ലാടി മെഗാ സ്റ്റാര്‍ ഫാന്‍സ് അസോസിയേഷന് എന്നീ ലോക പ്രശസ്ത സിനിമാ ആസ്വാദക,നിരൂപണ പടുക്കളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഈ ജനകീയ കോടതി കൂടിയിരിക്കുന്നത് വളരെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ സാഹചര്യത്തിലാണ്
എന്താണാവോ അപൂര്‍വ്വം?
പ്രതി സ്ഥാനത്തു നില്ക്കുന്ന പ്രേക്ഷകന് കോടതി പറയുന്നത് വരെ മിണ്ടാതെ നില്‍ക്കണം
ഫാന്‍സ് കോമാളികള്‍ പറയുന്നത് കേട്ട് നടക്കുന്ന ശീലം എനിക്കില്ല എന്നത് എന്നില്‍ ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായത് കൊണ്ട് അപ്പറഞ്ഞത് നടക്കില്ല
അപ്പൊ നീ ഒരു നടക്കു പോകില്ല . ഉറപ്പാണ്?
ഏതാണ്ട്
ശരി...വാദം ഒന്ന് തീരട്ടെ , ശരിയാക്കിത്തരാം
ഒവ്വ
വാദം തുടങ്ങാം . സീനിയോരിറ്റി അനുസരിച്ച് മെഗാ സ്റ്റാര്‍ ഫാന്‍സിലെ കുഴലൂത്തുകാരന് അഥവാ വക്കീല്‍ ആദ്യത്തെ ചോദ്യം ചോദിക്കും.പ്രേക്ഷകന് ഉത്തരം പറഞ്ഞാല്‍ അതിനെ തുടര്‍ന്ന് യുണിവേർസല് സുപ്പര്‍ സ്റ്റാര്‍ ഫാന്‍സ് കുഴലൂത്ത് ചോദിക്കും. അതായിരിക്കും ഈ വിചാരണയുടെ രീതി. അപ്പൊ സ്റ്റാര്‍ട്ട് ക്യാമറാ,ആക്ഷന്‍.....
മെഗാ വക്കീല്‍ : "ഉറുമി എന്ന ചിത്രം പഴശ്ശിരാജ എന്ന ലോക ക്ലാസ്സിക്കിനെക്കാള്‍ മികച്ച ചിത്രമാണ് എന്ന് നിങ്ങള്‍ പറഞ്ഞിട്ടുണ്ടോ?"
പ്രേക്ഷകന് : "പഴങ്കഞ്ഞിരാജ ലോക ക്ലാസ്സിക്കോ ? ഏതു വകുപ്പില്‍?"
മെഗാ വക്കീല്‍ : " യുവര്‍ ഓണര്‍ ...മമ്മൂട്ടി ചിത്രത്തെ ഇയാള്‍ കളിയാക്കുന്നു ...ഇങ്ങനെയാണെങ്കില്‍ ഞാന്‍ കളിക്കാന്‍ ഇല്ല ...ങ്ങു൦"
പ്രേക്ഷകന് :"പിണങ്ങാതെ വക്കീലെ ...ഉറുമി പഴശ്ശിരാജയെക്കാള്‍ എന്തുകൊണ്ടും ഭേദപ്പെട്ട പടമാണ് എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട് ."
മെഗാ വക്കീല്‍ : "അക്ഷന്തവ്യമായ കുറ്റമല്ലേ അത്? ദൈവങ്ങളായ എം ടി ,ഹരിഹരന്, മമ്മൂട്ടി തുടങ്ങിയവരുടെ ഏതൊരു പടവും നല്ലതാണ് എന്ന് പറയേണ്ടത് ഒരു മലയാളിയുടെ കടമയല്ലേ ?മാത്രമല്ല അഹങ്കാരിയായ പ്രിത്വിരാജിന്റെ പടങ്ങള്‍ മമ്മൂട്ടി ചിത്രങ്ങളേക്കാള്‍ മേലെയാണ് എന്ന് പറയാന്‍ പാടുണ്ടോ? ദോഷം കിട്ടില്ലേ?"
പ്രേക്ഷന് : "ഇരുപത്തിയേഴ് കോടി രൂപ മുടക്കി എന്ന് പറയപ്പെട്ടുന്ന പടത്തിന്റെ ഗുമ്മൊന്നും ഞാന്‍ പഴശ്ശിരാജയില്‍ കണ്ടില്ല .മാത്രമല്ല പടത്തില്‍ ആക്ഷന്‍ എന്ന പേരില്‍ കാണിച്ചിരിക്കുന്ന കോമാളിത്തരങ്ങള്‍,മമ്മൂട്ടി തുടങ്ങിയവരുടെ അഭിനയം , എം ടി തന്നെ എഴുതിയതാണോ എന്ന് തോന്നിക്കുന്ന തരത്തിലെ തറ നിലവാരമുള്ള സംഭാഷണങ്ങള്‍,ഇതൊക്കെ എനിക്ക് അസഹ്യമായി തോന്നുകയും ചെയ്തു. അങ്ങനെ ഉള്ള പടത്തിനെ വാഴ്ത്താന്‍ ഞാന്‍ ഫാന്‍സ് അസോസിയേഷനില്‍ മെമ്പര്‍ അല്ല.ആകാന്‍ ഉദ്ദേശവും ഇല്ല . പിന്നെ ഉറുമി ...ചരിത്രത്തില്‍ ഫാന്റസി കൂട്ടി ചേര്‍ത്ത് പുറത്തിറങ്ങിയ ആ പടം കണ്ടിരുന്നപ്പോള്‍ , മൂന്നു മണികൂര് നീളത്തില്‍ ഒരു സെക്കണ്ട് പോലും എനിക്ക് ബോര് അടിച്ചില്ല തന്നെയുമല്ല.പ്രിത്വിരാജ് സ്ക്രീനില്‍ അവതരിപ്പിക്കുന്ന കഥാപാത്രം നന്നായോ എന്ന് മാത്രമേ എനിക്ക് നോക്കേണ്ട കാര്യമുള്ളൂ .വ്യക്തിപരമായി അയാള്‍ അഹങ്കാരി ആണെങ്കിലും,അല്ലെങ്കിലും എനിക്ക് ഒന്നുമില്ല.ഉറുമി എന്ന ഈ ചിത്രത്തില്‍ പ്രിത്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തെ ഇന്നത്തെ ദിവസത്തില്‍ അതിലും നന്നായി അവതരിപ്പിക്കാന്‍ കഴിവുള്ള ഒരു നടനും മലയാള സിനിമയില്‍ ഇല്ലാ എന്ന് തന്നെയാണ് എന്റെ അഭിപ്രായം ."
സുപ്പര്‍ വക്കീല്‍ : "നിങ്ങള്‍ക്ക് സുപ്പര്‍ താരങ്ങളുടെ ഫാന്സിനോട് പുച്ഛമാണ് അല്ലേ ?"
പ്രേക്ഷകന് :" പുച്ഛമല്ല.പരമ പുച്ഛമാണ്. മാത്രമല്ല അവര്‍ ദൈവങ്ങളായി കാണുന്ന താരങ്ങളുടെ എല്ലാ കൂതറ പടങ്ങളെയും വാഴ്ത്തിപ്പടുക,സുപ്പറുകള്‍ ഒഴികെയുള്ള മറ്റു നടന്മാരുടെ സിനിമകള്‍ക്ക് എല്ലാം വെറുതെ കൂവുക തുടങ്ങിയ അവരുടെ ഗതികേട് കണ്ടു ചിലപ്പൊഴൊക്കെ ഇന്നത്തെ ഫാന്‍സ് എന്ന പേരില്‍ നടക്കുന്ന പോഴന്മാരോട് സഹതാപവും തോന്നാറുണ്ട്. "
സുപ്പര്‍ വക്കീല്‍ : "ഉറുമി നല്ല സിനിമ എന്ന് പറഞ്ഞ നിങ്ങള്‍ എന്തുകൊണ്ട് ക്രിസ്ത്യന്‍ ബ്രദര്‍സ്സ് മോശം പടമാണ് എന്ന് പറഞ്ഞു ?"
പ്രേക്ഷകന് : "ഈ രണ്ടു പടങ്ങളും സ്വന്തം കീശയില്‍ നിന്നും കാശ് മുടക്കി കണ്ടപ്പോള്‍ എനിക്ക് തോന്നിയ അഭിപ്രായം പറയാന്‍ പിന്നെ തന്റെ അനുവാദം വേണോ ?"
സുപ്പര്‍ വക്കീല്‍ : "ക്രിസ്ത്യന്‍ ബ്രദര്‍സ്സ് സുപ്പര്‍ ഹിറ്റായി കോടികള്‍ വാരുന്നത് നിങ്ങള്‍ അറിഞ്ഞില്ലേ?"
പ്രേക്ഷകന് :"അതിപ്പോ കേരളത്തില്‍ മദ്യപന്മാരുടെ എണ്ണം ദിവസം പ്രതി കൂടുകയല്ലേ? കേരളത്തില്‍ ബിവറേജുകള്‍ കോടികള്‍ വാരുകയും,മദ്യപാനം സുപ്പര്‍ ഹിറ്റായി ഓടുകയും ചെയ്യുന്നു എന്നു കരുതി അത് നല്ല ശീലമല്ല എന്ന എന്റെ അഭിപ്രായം പറയാന്‍ പാടില്ല എന്നുണ്ടോ ?"
സുപ്പര്‍ വക്കീല്‍ : "അപ്പോള്‍ ഉറുമി ക്രിസ്ത്യന്‍ ബ്രദര്സ്സിനെക്കാളും നല്ല ചിത്രമാണ് എന്ന അഭിപ്രായത്തില്‍ നിങ്ങള്‍ ഉറച്ചു നില്ക്കുന്നു?"
പ്രേക്ഷകന് :"തീര്‍ച്ചയായും"
സുപ്പര്‍ വക്കീല്‍ :"ഞാന്‍ പോയി അനോണിയായി തിരിച്ചു വന്നിട്ട് നിന്നെ കണ്ടോളാം "
പ്രേക്ഷകന് :"മോഡറേഷന് ഉണ്ട് മോനെ ദിനേശാ "
മെഗാ വക്കീല്‍ : "പ്രിത്വിരാജ് എന്ന നടനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ് ?"
പ്രേക്ഷകന് :"വര്‍ഗ്ഗം, വാസ്തവം,ഉറുമി പോലുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുത്ത്,ശ്രദ്ധിച്ചു മുന്നോട്ടു പോയാല്‍ മലയാളത്തില്‍ പ്രതീക്ഷ നല്കുന്ന ഒരു നടന്.താന്തോന്നി,ത്രില്ലര്‍ പോലുള്ള ചിത്രങ്ങള്‍ ആണ് ഭാവിയില്‍ അയാള്‍ തിരഞ്ഞെടുക്കുന്നതെങ്കില്‍ വല്യ താമസമില്ലാതെ പണി നിറുത്തി വീട്ടില്‍ ഇരിക്കാന്‍ സാധ്യതയുള്ള ഒരു നടന് എന്ന് കൂടി അഭിപ്രായം ഉണ്ട്."
മെഗാ വക്കീല്‍ : "പ്ര്ത്വിരാജ് അഹങ്കാരിയാണ് എന്നത് നിങ്ങള്‍ക്ക് വിഷയമല്ല എന്ന് പറഞ്ഞല്ലോ . പക്ഷേ കോടാനു കോടി മലയാളികള്‍ക്കും അയാളെ ഇഷ്ടമല്ല എന്നത് സത്യമല്ലേ?"
പ്രേക്ഷകന് : " ഈ ഇന്റര്‍നെറ്റില്‍ കിടന്ന് മേയുന്ന കുറച്ചു ഞാഞ്ഞൂലുകള് ആണോ വക്കീലേ കോടാനു കോടി ? അവന്മാരുടെ പ്രശ്നം എനിക്ക് തോന്നിയിട്ടുള്ളത് പോക്കിരിരാജയില്‍ സലിം കുമാര്‍ പറഞ്ഞ അതേ കാര്യമാണ്.അവന്മാര് എല്ലാം സ്വന്തം ഭാര്യമാരോടും,കമുകിമാരോടും പറഞ്ഞു ധരിപ്പിച്ച് വെച്ചിരിക്കുന്നത് കേരളത്തിലെ എല്ലാ ആണുങ്ങളും ഇങ്ങനെ കുടവയറും വെച്ച്, കവിളും ചാടി ഒരുമാത്രി ബൊമ്മക്കൊലു പരുവത്തിലാണ് ഇരിക്കുന്നത് എന്നാണു.അപ്പോഴാണ് ഒരുത്തന് മസിലും ഗ്ലാമറുമായി ശരപഞ്ജരത്തിലെ ജയനെ പോലെ അവന്മാരുടെ ഉറക്കം കളയാന്‍ ഇറങ്ങിരിക്കുന്നത് . വിടുമോ അവന്മാര് ? "
മെഗാ വക്കീല്‍ : " അപ്പോള്‍ പ്രിത്വിരാജിനെ കുറ്റം പറയുന്നവര്‍ എല്ലാം അസൂയ കൊണ്ടാണ് അങ്ങനെ ചെയ്യുന്നത് എന്നാണോ ?"
പ്രേക്ഷകന് :" താന്തോന്നി,ത്രില്ലര്‍ തുടങ്ങിയ പടങ്ങളില്‍ അഭിനയിച്ച പ്രിത്വിരാജിനെ കുറ്റം പറയുന്നവര്‍ ജെനുവിന് അഭിപ്രായങ്ങള്‍ പറയുന്നവര്‍ ആകാം.ആകാം എന്ന് ഞാന്‍ പറഞ്ഞത്,നേരത്തെ പറഞ്ഞ ബൊമ്മകൊലുക്കളും ഈ കൂട്ടത്തില്‍ ആവേശത്തോടെ കൂടും എന്നത് കൊണ്ടാണ്. പ്രിത്വിരാജിന്റെ കഥാപാത്രങ്ങളും,അഭിനയവും നോക്കാതെ 'ചുമ്മ മസില് പെരുക്കി നടന്നിട്ട് കാര്യമില്ല ','അവന് അഹങ്കാരമാണ് ' തുടങ്ങിയ വിമര്ശനഗല് നടത്തുന്നവര്‍ക്ക് അസൂയ തന്നെയാണ് "
മെഗാ വകീല്‍ :" അപ്പോള്‍ ഈ കൂട്ടര്‍ക്ക് സല്മാന് , ഹൃതിക്ക് തുടങ്ങിയവരോട് അസൂയ കാണുമല്ലോ ?"
പ്രേക്ഷകന് :" അന്യ നാട്ടില്‍ ഒരുത്തന് എന്ത് കാണിച്ചാലും മലയാളി കയ്യടിക്കും.നമ്മുടെ നാട്ടില്‍ ഒരുത്തന് അതേ കാര്യം തന്നെ കാണിക്കാന്‍ ശ്രമിച്ചാല്‍ അതേ മലയാളി കൂവി ഇരുത്തും. എന്നിട്ട് പ്രബുദ്ധരായ മലയാളികള്‍ അത്ര പെട്ടന്നൊന്നും ഒരാളെയും അംഗീകരിക്കില്ല എന്ന ഉഡായിപ്പ് ന്യായവും പറയം .അത് വക്കീലിന് അറിഞ്ഞൂടെ ? "
സുപ്പര്‍ വക്കീല്‍ : "ഉറുമി എന്ന ചിത്രത്തില്‍ പ്രിത്വി പ്രിത്വിരാജ് ആയിട്ട് തന്നെ കാണപ്പെടുന്നു എന്ന അഭിപ്രായത്തെ കുറിച്ച് താങ്കള്‍ എന്ത് പറയുന്നു ?"
പ്രേക്ഷകന് : "പ്രിത്വിരാജ് എങ്ങനെയാണ് ഒരു സാഹചര്യത്തോട് വ്യക്തി ജീവിതത്തില്‍ പ്രതികരിക്കുന്നത് എന്ന് പറയാന്‍ വക്കീലിന് അയാളെ അടുത്തു പരിചയമുണ്ടോ ?"
സുപ്പര്‍ വക്കീല്‍ : "ഇല്ല ...അത്...നമുക്ക് ഊഹിക്കാമല്ലോ ?"
പ്രേക്ഷകന് :" ഉറുമി എന്ന ചിത്രത്തില്‍ പ്രിത്വി അവതരിപ്പിച്ച കേളു നായനാര്‍ എന്ന യോദ്ധാവിന്റെ ശരീര ഭാഷ,ഭാവങ്ങള്‍ ഇവയൊക്കെ ഓസ്കാര്‍ നിലവാരത്തില്‍ ഇല്ലെങ്കിലും ഭംഗിയായി തന്നെ പ്രിത്വി ചെയ്തിട്ടുണ്ട് എന്നാണ് എന്റെ അഭിപ്രായം "
സുപ്പര്‍ വക്കീല്‍ : "എന്നാലും മോഹന്‍ലാല്‍ ഒക്കെ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ സംഭവിക്കുന്ന പരകായ പ്രവേശം ഉറുമിയില്‍ പ്രിത്വിരാജിനു സാധിച്ചിട്ടുണ്ടോ ?"
പ്രേക്ഷകന് :" താരതമ്യങ്ങള്‍ നടത്തി വാദിക്കാന്‍ വക്കീല്‍ പാട് പെടുന്നത് കൊണ്ട് മാത്രം പറയാം , ഉറുമിയിലെ കേളു നായനാര്‍ എന്ന യോദ്ധാവിനോട് താരതമ്യം ചെയത്തക്ക രീതിയില്‍ മോഹന്‍ലാല്‍ എന്റെ ഓര്‍മയില്‍ അവതരിപ്പിച്ച കഥാപാത്രമാണ് കടത്തനാടന്‍ അമ്പാടി .'ചൊല്ലിന് അമ്മേ...ആ കള്ള റാസ്കലിന്റെ പല്ല് ഞാന്‍ അടിച്ചു താഴെയിടട്ടെ ?" എന്ന കടത്തനാടന്‍ അമ്പാടി ടൈപ്പ് പരകായ പ്രവേശം എന്തായാലും ഇതില്‍ പ്രിത്വിക്കു സാധിച്ചിട്ടില്ല. അതിനു വ്യക്തിപരമായി ഞാന്‍ പ്രിത്വിരാജിനോട് എന്നും നന്ദിയുള്ളവനായിരിക്കും "
മെഗാ വക്കീല്‍ : "ഉറുമിയില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷ വടക്കേ മലബാറില്‍ പതിനാലാം നൂറ്റാണ്ടില്‍ നിലവില്‍ ഉണ്ടായിരുന്ന മലയാളത്തോട് നീതി പുലര്‍ത്തിയില്ല എന്ന് കേട്ടല്ലോ ?"
പ്രേക്ഷകന് :"പതിനാലാം നൂറ്റാണ്ടിലെ ഭാഷ എടുത്തു ഉപയോഗിച്ചിട്ടു വേണം,സാധാരണ പ്രേക്ഷകന് അത് മനസിലാവാന്‍ പ്രയസാമാണ് എന്ന് പുരപ്പുറത്തു കയറി നിന്ന് കൂവാന്‍ അല്ലേ? എന്റെ വക്കീലേ 'ജേഷ്ഠന് തിരുവനന്തപുരത്ത് പോയിരിക്കുകയാണ് ' എന്നൊക്കെയുള്ള പഴശ്ശിരാജയിലെ മണ്ടന്‍ സംഭാഷണങ്ങള്‍ പോലെ വൃത്തികേടാക്കാതെ ഒപ്പം സാധാരണക്കാരന് എളുപ്പം മനസ്സിലാകുന്ന സംഭാഷണങ്ങള്‍ ആണ് ഉറുമിയില്‍"
സുപ്പര്‍ വക്കീല്‍ : " പടത്തിന്റെ ട്രെയ്ലര് കണ്ടിട്ട് ത്രീ ഹണ്ട്രെഡ്,ഗ്ലാഡിയേറ്റര്‍ തുടങ്ങിയ ഇംഗ്ലീഷ് സിനിമകളുടെ വികലമായ അനുകരണമാണ് ഉറുമി എന്ന് തോന്നുന്നല്ലോ ?"
പ്രേക്ഷകന് :" അത് ശരി. അപ്പൊ വക്കീല്‍ പടം കണ്ടില്ലേ ഇതുവരെ . എന്റെ വക്കീലേ എന്റെ ബ്ലോഗില്‍ കമന്റിടുന്ന ചിലരെ പോലെ സംസാരിക്കാതെ.ഒരു സിനിമയെ കുറിച്ച് അഭിപ്രായം പറയുന്നത് റഷസ്സും, പോസ്റ്ററും മാത്രം കണ്ടിട്ടാണോ ? പടം കണ്ടിട്ട് അഭിപ്രായം പറയുന്നതല്ലേ മാന്യത ?"
സുപ്പര്‍ വക്കീല്‍ : "ഫാന്‍സിന് അവരവരുടെ ദൈവങ്ങള്‍ ആയ താരങ്ങളുടെ ഒഴികെ ബാക്കിയുള്ളവരുടെ പടങ്ങള്‍ക്ക് അഭിപ്രായം പറയാന്‍ അവ കാണണം എന്നില്ല . ഇനി ഇപ്പൊ കണ്ടാലും ഇല്ലെങ്കിലും, ദൈവങ്ങളുടെ ഒഴികെ മറ്റുള്ളവരുടെ പടങ്ങള്‍ എല്ലാം നിലവാരം ഇല്ലാത്തവ ആയിരിക്കും. അത് ഞങ്ങളുടെ സ്ഥായിയായ അഭിപ്രായമാണ്. മാറില്ല "
പ്രേക്ഷകന് :"അതാണ് സ്പിരിറ്റ് "
മെഗാ വക്കീല്‍ : "ഉറുമിയിലെ വസ്ത്രാലങ്കാരത്തെക്കുറിച്ച് എന്ത് പറയുന്നു? ഉഷ്ണ കാലാവസ്ഥ ഉള്ള കേരളത്തില്‍ ഇരുണ്ട നിറത്തിലെ വസ്ത്രങ്ങള്‍ ...എന്തൊരു ബോറാണ് "
പ്രേക്ഷകന് :"ഇതേ ചോദ്യം വേറൊരാള് ചോദിച്ചപ്പോള്‍ ആ ചിന്ത എനിക്കും ഉണ്ടായതാണ്. പക്ഷേ വിവരമുള്ളവര്‍ പറയുന്നത് പതിനഞ്ചാം നൂറ്റാണ്ടില്‍ സാമൂതിരിയുടെ അംഗരക്ഷകരായ യോദ്ധാക്കള്‍ കറുപ്പും ചുവപ്പും വസ്ത്രങ്ങളാണ് ധരിച്ചിരുന്നത് എന്നാണ്."
മെഗാ വക്കീല്‍ :" പക്ഷേ പ്ര്ത്വിരാജിന്റെ താടി ....അത് ബ്യൂട്ടി പാര്‍ലറില്‍ പോയി മിനുക്കിയത് പോലെ അല്ലേ ഇരിക്കുന്നത്?"
പ്രേക്ഷകന് :" ഒന്നാമത് ഫാന്റസി കലര്‍ന്ന കഥ .മാത്രമല്ല പിന് കുടുമി,മുന്‍ കുടുമി, വശത്തെ കുടുമി,മേല്‍ മീശ,ദീക്ഷ തുടങ്ങിയ അനേകം സ്റ്റൈല്‍ നില നിന്നിരുന്ന ഒരു കാലത്തെ സ്റ്റൈല്‍ ആയിട്ട് കണ്ടാല്‍ പോരെ അത് ?"
മെഗാ വക്കീല്‍ :" മമ്മൂട്ടി അഭിനയിച്ച പടത്തില്‍ ആയിരുന്നെങ്കില്‍ നോക്കാമായിരുന്നു.പ്രിത്വിയുടെ പടം ഇഴകീറി തന്നെ നോക്കണം .(ആത്മഗതം :അല്ലെങ്കിലും ഒരു നല്ല നാലു കൂളിംഗ് ഗ്ലാസ് ഇല്ലാതെ എന്തോന്ന് പടം ?).പിന്നെ സ്ത്രീ കഥാപാത്രങ്ങള്‍ ...."
പ്രേക്ഷകന് :"മാറ് മറച്ചതല്ലേ പ്രശനം? അതില്‍ ഫാന്‍സിന് വല്ലാത്ത വിഷമം കാണും എന്ന് എനിക്കറിയാം. കേസ്സ് കൊടുത്ത് നോക്ക് .വല്ലതും നടക്കുമായിരിക്കും "
സുപ്പര്‍ വക്കീല്‍ :" കഥ , തിരക്കഥ , അഭിനയം, സംവിധാനം ...ഇതിലെല്ലാം എന്തൊക്കെയോ പോരായ്മകള്‍ അനുഭവപ്പെട്ടു എന്ന് കണ്ടവര്‍ പറഞ്ഞല്ലോ?"
പ്രേക്ഷകന് :"എന്ത് പോരായ്മകള്‍ ?"
സുപ്പര്‍ വക്കീല്‍ :"പോരായ്മകള്‍ എന്ന് പറഞ്ഞാല്‍ പോരായ്മകള്‍ . വിശദമാക്കാന്‍ പറഞ്ഞപ്പോള്‍ അവന് പറഞ്ഞു അങ്ങനെ എടുത്തു പറയാന്‍ ഒന്നുമില്ലെങ്കിലും എന്തൊക്കെയോ പോരായ്മകള്‍ ഉണ്ടെന്ന്"
പ്രേക്ഷകന് :"ഇത് പറഞ്ഞ മഹാന് മൂന്ന് മണികൂര് നേരമുള്ള ആ പടം ബോര് അടിച്ചോ എന്ന് വക്കീല്‍ ചോദിച്ചോ ?"
സുപ്പര്‍ വക്കീല്‍ :"അതിപ്പോ...ബോര് ഒന്നും അടിച്ചില്ല എന്നാണ് പറഞ്ഞത് "
പ്രേക്ഷന് :"ബോര് അടിപ്പിക്കുന്നില്ല എന്നതാണോ അപ്പോള്‍ പോരായ്മ "
സുപ്പര്‍ വക്കീല്‍ :" നായകന്റെ ഇന്‍ട്രോ ആളിക്കത്തുന്ന തീയുടെ ഇടയില്‍ നിന്നും കയറിന്റെ സഹായത്തോടെ തലകുത്തി മറിഞ്ഞു വെടി വെക്കുന്ന രീതിയിലാണോ ? നായകന് ഷേര്‍സണ്‍, ഗദ്ധാസണ്,ലങ്കൂര്ഗ്രാന്ഡ്പാ അങ്ങനെ എന്തെങ്കിലും ഓമന പേരുകള്‍ ഉണ്ടോ? ഇതൊന്നും ഇല്ലാതെ ചുമ്മാ കേളു നായനാര്‍ എന്നൊക്കെ പറഞ്ഞു വരുന്ന കഥാപാത്രം തന്നെ ഒരു പോരായ്മ അല്ലേ ?"
പ്രേക്ഷന് :"പിന്നെ അല്ലാതെ ? എപ്പോ പോരാതായി എന്ന് ചോദിച്ചാല്‍ മതി "
സുപ്പര്‍ വക്കീല്‍ :"അതാണ്.പോരാത്തതിന് പടത്തിനു ഇടയ്ക്ക് ജനത്തിന് നേരെ തിരിഞ്ഞു "എന്നോട് കളിച്ചാല്‍ ഇങ്ങനിരിക്കും", "ഞാന്‍ ഇടിച്ചു കുത്തി പെയ്യും", "എറുമ്പ് ആനയോട് ഗുസ്തിക്ക് വരരുത് " മുതലായ ഹരം കൊള്ളിക്കുന്ന പ്രയോഗങ്ങള്‍ ഇല്ല എന്നതും ഒരു കുറവല്ലേ "
പ്രേക്ഷകന് :"ഓഫ്കോര്‍സ് .തീര്‍ച്ചയായിട്ടും വല്യ കുറവ് തന്നെയാണ് "
മെഗാ വക്കീല്‍ : "മമ്മൂട്ടി , മോഹന്‍ലാല്‍ തുടങ്ങിയ മഹാനടന്മാരോട് പ്ര്ത്വിരാജിനെ താരതമ്യം ചെയ്യുന്നത് മോശമല്ലേ ?"
പ്രേക്ഷകന് :"ഓരോരുത്തരെ കുറിച്ച് എന്റെ അഭിപ്രായം പറയാം.ആയിരത്തി തൊള്ളായിരത്തി എഴുപത്തിയൊന്നില്‍ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയിലൂടെയാണ് മമ്മൂട്ടി അഭിനയം തുടങ്ങുന്നത്.സജിന്‍ എന്ന പേരില്‍.ആദ്യത്തെ നായകനായി അഭിനയിക്കുന്നത് വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ എന്ന ചിത്രത്തില്‍. അത് എഴുപത്തി ഒന്‍പതില്‍ .അതിനു മുന്‍പുള്ള ദേവലോകം എന്ന പടം വെളിച്ചം കണ്ടിട്ടില്ല.ഇത്രയും ചരിത്രം പറഞ്ഞത് എന്തിനാണ് എന്ന് വെച്ചാല്‍ , ആയിരത്തി തൊള്ളായിരത്തി എണ്പത്തിരണ്ടില് പടയോട്ടം എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ മമ്മൂട്ടിക്ക് സിനിമയില്‍ വര്ഷക്കണക്കിലുള്ള പരിചയം പന്ത്രണ്ടു വര്‍ഷം. പടയോട്ടം എന്ന ചിത്രത്തില്‍ ഏറ്റവും മോശമായി അഭിനയിച്ചിരിക്കുന്നത് മമ്മൂട്ടിയാണ്.ആ സിനിമയില്‍ മോശമായി സ്വന്തം കഥാപാത്രത്തിനെ അവതരിപ്പിച്ചിരിക്കുന്നത് മമ്മൂട്ടി മാത്രമാണ് എന്നതാണ് സത്യം.ഈ പന്ത്രണ്ടു വര്‍ഷങ്ങളുടെ കാലയളവില്‍ ആകെ ഓര്‍ത്തിരിക്കാന്‍ പറ്റുന്ന ഒരു വേഷം മമ്മൂട്ടി ചെയ്തത് അടിയൊഴുക്കുകള്‍ എന്ന പടത്തിലാണ്.അഹിംസ,ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നൊക്കെ പേരിനു പറയാം.ആ ചിത്രങ്ങള്‍ എല്ലാം മമ്മൂട്ടിയെ നിഷ്പ്രഭമാക്കിയ ആളുകള്‍ വേറെ ഉണ്ടായിരുന്നു (അഹിംസയില്‍ ഒരു പട നായകന്മാര് , ആള്‍ക്കൂട്ടത്തില്‍ തനിയെയില്‍ ബാലന് കെ നായര്‍ ).പിന്നെ തൃഷ്ണ ...സത്യത്തില്‍ ആ പടത്തില്‍ ഏറ്റവും വലിയ മിസ് കാസറ്റ് മമ്മൂട്ടി ആണ് എന്നതാണ് എന്റെ അഭിപ്രായം.(ചുരുക്കത്തില്‍ ന്യൂഡല്‍ഹി,ആവനാഴി എന്നെ ചിത്രങ്ങള്‍ക്ക് മുന്‍പ് മമ്മൂട്ടിയെ അഭിനയ പ്രതിഭ എന്ന് ആരെങ്കിലും വിശേഷിപ്പിച്ചാല്‍ ജനം തല കുത്തി നിന്ന് ചിരിക്കുമായിരുന്നു എന്നാണ് എന്റെ വിശ്വാസം).അത് വെച്ച് നോക്കുമ്പോള്‍ അഭിനയം തുടങ്ങി പതിനൊന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ സ്റ്റോപ്പ് വയലെന്സ്,വര്‍ഗ്ഗം,വാസ്തവം,തലപ്പാവ്, അകലെ അങ്ങനെ ഓര്‍ത്തിരിക്കാവുന്ന ഒരു അഞ്ചു പടങ്ങള്‍ എങ്കിലും ഉള്ള പ്രിത്വിരാജ് അല്ലേ മമ്മൂട്ടിയെക്കാള്‍ ഭേദം ? "
സുപ്പര്‍ വക്കീല്‍ :" പക്ഷേ മഹാ നടന്മാരില് മഹാനായ മോഹന്‍ലാലുമായി താരതമ്യം ചെയ്താലോ ?"
പ്രേക്ഷകന് :" പ്രതിഭയുടെ കാര്യത്തിലാണെങ്കില്‍ മണിച്ചിത്രത്താഴ് എന്ന ചിത്രം വരെയുള്ള മോഹന്‍ലാലിന്റെ അഭിനയത്തിന്റെ കാര്യത്തില്‍ തര്‍ക്കമേ ഇല്ല . ഏതു കഥാപാത്രം ചെയ്താലും അത് ആളുകള്‍ക്ക് ഇഷ്ടമാകുന്ന രീതിയില്‍ സ്ക്രീനില്‍ അവതരിപ്പിക്കാന്‍ ഒരു പ്രത്യേക കഴിവ് തന്നെ ഉണ്ടായിരുന്നു ശ്രീ മോഹന്‍ലാലിന്. പക്ഷെ കഴിഞ്ഞ ഒരു പത്ത് കൊല്ലമായി ഞാന്‍ അകെ അങ്ങേര നന്നായി അഭിനയിച്ചു കണ്ടിട്ടുള്ളത് തന്മാത്ര എന്ന പടത്തിലാണ്.പിന്നെ കുറച്ചൊക്കെ നരനിലും."
സുപ്പര്‍ വക്കീല്‍ :" ശിക്കാര്‍ , ഭ്രമരം ..."
പ്രേക്ഷകന് :"ഈ രണ്ടു പടങ്ങളുടെ കാര്യം ചോദിച്ചത് നന്നായി.മോഹന്‍ലാല്‍ എന്ന സുപ്പര്‍ താരത്തിനെ അഭിനയിപ്പിച്ചേ അടങ്ങു അന്ന് ശപഥം ചെയ്ത് ബ്ലെസ്സി/പത്മകുമാര്‍ എടുത്ത പടങ്ങളാണ് രണ്ടും എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.ഭ്രമരത്തില്‍ ഒരല്പം മാനസിക പ്രശനം (ഭ്രാന്ത് തന്നെ) ഉണ്ട് എന്ന പേരില്‍ ;എന്തൊക്കെയോ കാട്ടിക്കൂട്ടുന്ന മോഹന്‍ലാല്‍ ,ശിക്കാറില്‍ മകളെ (ചേട്ടന്റെ മകള്‍ എന്നൊരു ഉട്ടോപ്പിയന്‍ കഥ വേറെയും) കാക്കുന്ന അച്ഛന്റെയോ,വേട്ടയാടപ്പെടുന്ന ഇരയുടെ ഭീതിയോ ഒന്നും മുഖത്തു വരാതെ ഇതൊക്കെ പത്രങ്ങളെ കൊണ്ട് മാത്രം ഭയങ്കരമായി മുഖത്തു വന്നു എന്ന് എഴുതിക്കേണ്ട ഗതികെടുള്ള മോഹന്‍ലാല്‍ ...നെഞ്ചില്‍ തൊട്ടു പറ വക്കീലേ ,മണിചിത്രത്താഴിലെ ഡോ: സണ്ണിയെയും,സദയത്തിലെ സത്യനാഥനെയും ഒക്കെ അവതരിപ്പിച്ച മോഹന്‍ലാലിന്റെ നിഴലെങ്കിലും ആണോ ഭ്രമരത്തിലും,ശിക്കാറിലും ഉള്ളത് ?"
സുപ്പര്‍ വക്കീല്‍ :"എന്നിരുന്നാലും മോഹന്‍ലാല്‍ പ്രിത്വിരാജിനെക്കാള്‍ മികച്ച നടന് തന്നെ എന്ന് നിങ്ങള്‍ സമ്മതിക്കുന്നു, അല്ലേ ? "
പ്രേക്ഷകന് :"പത്ത് കൊല്ലങ്ങള്‍ക്ക് മുന്‍പുള്ള മോഹന്‍ലാല്‍,അതേ.ഒരു സംശയവും ഇല്ല.നരസിംഹം മുതല്‍ ഇങ്ങോട്ടുള്ള മോഹന്‍ലാല്‍ ചിലപ്പൊഴൊക്കെ സുരാജ് വെഞ്ഞാറമ്മൂടിനെക്കാള് പരിതാപകരമായ കാഴ്ചയാണ്.(വക്കീലിന് ഒന്നും തോന്നരുത്) നാട്ടുരാജാവ്,ഒന്നാമന്,ഹരിഹരന്‍പിള്ള ഹാപ്പിയാണ്, വാമനപുരം ബസ് റൂട്ട്, ചന്ദ്രോത്സവം,റോക്ക് ആന്‍ഡ് റോള്‍ , അലക്സാണ്ടര്‍ ദി ഗ്രേറ്റ്,റെഡ് ചില്ലീസ്,കുരുക്ഷേത്ര,ഭഗവാന്,സാഗര്‍ അലിയാസ് ജാക്കി,കണ്ടഹാര്‍ ...ഹോ എനിക്ക് വയ്യ...ഞാന്‍ തളര്‍ന്നു .പക്ഷെ അങ്ങേരുടെ ബോറ് പടങ്ങളുടെ ലിസ്റ്റ് തീരുന്നില്ല വക്കീലേ "
സുപ്പര്‍ വക്കീല്‍ :"പ്രിത്വിക്കും ഉണ്ടല്ലോ ബോറ് പടങ്ങളുടെ നീണ്ട ലിസ്റ്റ്. "
പ്രേക്ഷകന് :"തീര്‍ച്ചയായിട്ടും ഉണ്ട്.പക്ഷേ മുപ്പത് വര്‍ഷങ്ങളുടെ പരിചയം ഈ ഫീല്‍ഡില്‍ ഉള്ള മോഹന്‍ലാല്‍ അങ്ങേരുടെ കരിയറിന്റെ പീക്കില്‍ ജനങ്ങളെ ഉപദ്രവിക്കുന്ന ഉപദ്രവം നോക്കിയാല്‍ പ്രിത്വിക്കൊക്കെ ഇനിയും ഏറെ ദൂരം മുന്നോട്ടു പോകാനുണ്ട് അവിടെ എത്താന്‍"
ഫാന്‍സ് ജനകീയ കോടതി : "ഇവന് ശരിയാവൂല ...ഡേ ...നീ വാദിച്ചു ജയിച്ചു എന്നൊന്നും കരുതേണ്ട . കോടതി ചില കാര്യങ്ങള്‍ അങ്ങോട്ട് പറയും ...അതനുസരിച്ച് വേണം ഇനി നീ മുന്നോട്ടു പോകാന്‍ . കേട്ടാ ...അക്കമിട്ടു പറഞ്ഞേക്കാം .
1) മലയാളത്തില്‍ മമ്മൂട്ടി , മോഹന്‍ലാല്‍ ഇവരുടെ ഏതു കൂതറ പടം ഇറങ്ങിയാലും ഇനിമുതല്‍ നീ മഹത്തരം എന്നേ പറയാവു. ഇല്ലെങ്കില്‍ ഫാന്‍സ് അനോണികളായി നിന്റെ നെഞ്ചത്ത് കയറി പൊങ്കാല ഇടാന്‍ കോടതി ഉത്തരവ് ഇട്ടിരിക്കുന്നു.
പ്രേക്ഷകന് :" ഫാന്‍സിനെ പേടിച്ചു സ്വന്തം അഭിപ്രായം മാറ്റാന്‍ വേറെ ആളെ നോക്ക് കോടതി "
കോടതി : "നീ വാങ്ങിച്ചു കെട്ടും ..പോട്ട് ഒരു കൊമ്പ്രമൈസ്. ഇവിടുന്നു തിരിച്ചു പോയാല്‍ ഉടന്‍ ഉറുമി ക്ലാസ്സിക് ആവാന്‍ ചെയ്യേണ്ടി ഇരുന്നത് എന്ന തലക്കെട്ടില്‍ ആ പടം ഭയങ്കര ബോറാണ്, കാണികള്‍ പകുതിക്ക് ഇറങ്ങി പോകുന്നു, പ്രിത്വിക്ക് അഭിനയം അറിയില്ല,അയാള്‍ വെറും തമിഴ് നടനാവാന്‍ മാത്രം യോഗ്യത ഉള്ളവനാണ് എന്നൊക്കെ ഒരു പോസ്റ്റ് ഇടാമോ നിനക്ക് ?"
പ്രേക്ഷകന് :"ഒന്ന് എനിക്ക് ആ പടം തീരെ ബോര് അടിച്ചില്ല ,രണ്ടു ഞാന്‍ ഉറുമി കണ്ട തിയറ്ററില്‍ ഒരൊറ്റ കുഞ്ഞു പോലും പടം തീരാതെ ഇറങ്ങി പോയില്ല (തിരുവനന്തപുരം കൈരളി ),മൂന്ന് പ്രിത്വിക്ക് അഭിനയം അറിയില്ല എന്ന് ഈ പടം കണ്ടിട്ട് എനിക്ക് തോന്നിയില്ല എന്ന് മാത്രമല്ല ഏല്‍പ്പിച്ച ജോലി അയാള്‍ ഭംഗിയായി ചെയ്തിട്ടുണ്ട് എന്നാണ് എന്റെ അഭിപ്രായം, നാല് തമിഴ് നടന് ആവാനുള്ള യോഗ്യത പ്രിത്വിരാജിനു ഇന്നത്തെ കാലത്ത് കിട്ടുന്ന ഏറ്റവും വലിയ കോമ്പ്ലിമെന്റ് ആണ്.സൂര്യ,വിക്രം ഒക്കെ പോട്ടെ തൂങ്കാനഗരം, മൈന എന്നീ പടങ്ങളില്‍ അഭിനയിച്ചിരിക്കുന്ന പുതുമുഖങ്ങള്‍ വരെ ഇന്നത്തെ അവസ്ഥയിലെ മലയാളത്തിലെ അപ്പുപ്പന്മാരെക്കാള് എന്ത് കൊണ്ടും ഭേദമാണ് . നൂറ് ഭേദം "
കോടതി :"ഡേ നീ ഒരു തരത്തിലും അടങ്ങില്ലേ ?"
പ്രേക്ഷകന് :"പ്രയാസമാണ് "
സുപ്പര്‍ വക്കീല്‍ "യുവര്‍ ഓണര്‍ ...മിനിമം ഒരു ഏപ്രില്‍ ഇരുപതാം തിയതി വരെ ഇവനെ വെളിച്ചം കാണിക്കാതെ എവിടെയെങ്കിലും പൂട്ടി ഇടാന്‍ ഉത്തരവിടണം"
കോടതി :"അതെന്തെഡേ ഇരുപതാം തീയതി വരെയുള്ള കണക്ക്?"
സുപ്പര്‍ വക്കീല്‍ : "ഏപ്രില്‍ പതിനാലാം തീയതി ചൈന ടൌണ്‍ ഇറങ്ങുന്നുണ്ട് "
മെഗാ വക്കീല്‍ :ഡബിള്‍സും . ഇവന് പുറത്തിറങ്ങിയാല്‍ ചിലപ്പോള്‍ ആ പടങ്ങളെ ഇടിച്ചു താഴ്ത്താന്‍ ശ്രമിക്കും "
പ്രേക്ഷകന് :"ഞാന്‍ ഇടിച്ചു താഴ്ത്തിയാല്‍ പ്രശ്നം ഒന്നുമില്ല എന്നല്ലേ ഫാന്‍സ് പറയുന്നത്.മാത്രമല്ല എന്നികിഷ്ടപ്പെടാത്ത പടങ്ങള്‍ തകര്‍ത്തു ഓടും എന്ന് പറയാറുണ്ട് .എനിക്ക് ഇഷ്ടപ്പെടാത്ത ക്രിസ്ത്യന്‍ ബ്രദര്‍സ് കോടികള്‍ വാരുന്നു. എനിക്ക് ഇഷ്ടപ്പെട്ട അന്‍വര്‍ പൊട്ടി ...പിന്നെന്താ പ്രശ്നം ?"
മെഗാ വക്കീല്‍ :" നിന്നെ നമ്പാന്‍ കൊള്ളില്ല . ട്രാഫിക്,മേക്കപ്പ്മാന്,മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ ചിത്രങ്ങളെ കുറിച്ച് നെറ്റില്‍ ഏറ്റവും ആദ്യം എന്തെങ്കിലും നല്ല അഭിപ്രായം പറഞ്ഞത് നീയാണ്.ആ പടങ്ങള്‍ ഓടുകയും ചെയ്ത്."
സുപ്പര്‍ വക്കീല്‍ :" അത് കൊണ്ട് നീ പുറത്തിറങ്ങുന്നത് റിസ്കാ "
പ്രേക്ഷകന് :"ആ ചിത്രങ്ങള്‍ ഓടിയത് ഞാന്‍ നല്ലത് പറഞ്ഞത് കൊണ്ടാണ്? അല്ലാതെ ഈ അപ്പുപ്പന്മാരുടെ ലോകോത്തര പടങ്ങള്‍ക്കിടയില്‍ വന്ന ഭേദപ്പെട്ട ചിത്രങ്ങള്‍ ആയതു കൊണ്ടല്ല അല്ലേ? നിങ്ങളൊക്കെ എന്ന് നന്നാകും? ഇത്രയൊക്കെ ആയിട്ടും നിങ്ങളുടെ ദൈവങ്ങളോട് നല്ല പടങ്ങള്‍ ഇറക്കാന്‍ പറയരുത് "
കോടതി :" സുപ്പര്‍ താരങ്ങള്‍ ഇതു പടം ഇറക്കിയാലും അത് നല്ല പടമായിരിക്കും. അങ്ങനെ അല്ലെങ്കില്‍ പോലും അങ്ങനെയാണ് എന്നെ പറയാന്‍ പാടുള്ളൂ "
പ്രേക്ഷന് :"ഒവ്വാ ...അതിന് കുറച്ചു പുളിക്കും "
മെഗാ വക്കീല്‍ :" ദാ... അവന് ഇറങ്ങി ഓടി ...പിടിയവനെ !!!"
കോടതി :" ഡേ സുപ്പര്‍ വക്കീലേ നിന്റെ പാറശാല യുണിറ്റ് സെക്രട്ടറി ബാബുവിനോടു പറ അവനെ ഒന്ന് ഓടിച്ചിട്ട് പിടിക്കാന്‍ "
സുപ്പര്‍ വക്കീല്‍ : "ക്രിസ്ത്യന്‍ ബ്രദര്‍സ് ഇറങ്ങിയപ്പോള്‍ മോഹന്‍ലാലിന്റെ കട്ട് ഔട്ടില്‍ പാലഭിഷേകം ചെയ്യാന്‍ കയറിയ അവന് ഇനി ചൈനാ ടൌണില്‍ കൂടി പാലഭിഷേകം നടത്തിയിട്ടേ താഴെയിറങ്ങു യുവര്‍ ഓണര്‍ ."
കോടതി :"അപ്പൊ പതിനാലാം തിയതി ഇറങ്ങുന്ന നമ്മുടെ ദൈവങ്ങളുടെ പടങ്ങള്‍ മിനിമം മനുഷ്യനെ ഇരുത്തി കൊല്ലാത്ത തരത്തില്‍ ഉള്ളവയായിരക്കണേ എന്ന് നമുക്ക് പ്രാര്‍ഥിക്കാം ...അല്ലാതെ വേറെ വഴിയൊന്നുമില്ല "
പഴശ്ശിരാജ ക്ളാസ്സിക് ആണെന്നു പറയുന്നില്ല പക്ഷെ വടക്കന്‍ വീരഗാഥ ക്ളാസ്സിക് ആണു
ReplyDeleteസന്തോഷ് ശിവന് ഒരു ക്ളാസ്സിക് ഇറക്കണമെങ്കില്‍ വേരെ ജനിക്കണം
ബഡ്ജറ്റ് ടെക്നോളജി സൂപ്പര്‍ സ്റ്റാര്‍സ് എല്ലാം ഉണ്ടായിട്ടും എമ്പറര്‍ അശോക ഒന്നും ആകാതെ പോയി
ആ നിലവാരം ഒക്കെയേ ഉറുമിക്കും ഉള്ളു, കരീന കപൂറ് മാക്സിമം എക്സ്പോസ് ചെയ്ത പടം ആണു അശോക എന്നിട്ടും ഓടിയില്ല
നായികമാര്‍ കക്ഷം വയര്‍ കാട്ടി ഇന്നുവരെ ഒരു പടവും ഓടിയിട്ടില്ല മാധവിയും ഗീതയും എക്സ്പോസ് ചെയ്തിട്ടല്ല വടക്കന്‍ വീരഗാഥ ക്ളാസ്സിക് ആയത്
മധുവും നസീറും കത്തി നിന്നപ്പോള്‍ ആണു മോഹന്‍ ലാലും മമ്മൂട്ടിയും വന്നത്
അവര്‍ പക്ഷെ നസീറിണ്റ്റെ റിട്ടയര്‍മണ്റ്റ് ആവശ്യപ്പെട്ടില്ല അതുപോലെ പ്ര്ഥ്വിരാജിനു തെളിയാന്‍ മമ്മൂട്ടി മോഹന്‍ലാല്‍ റിട്ടയര്‍ ചെയ്യേണ്ട കാര്യമില്ല
കഴിവുള്ളവര്‍ തെളിഞ്ഞു കൊള്ളും, പ്രേക്ഷകനു ബിഗ് എം ഇഷ്ടമല്ലെങ്കില്‍ കാണാന്‍ പോകണ്ട
ഉറുമിക്കു ആള് കുറയുന്നതില്‍ മോഹന്‍ലാല്‍ ഫാന്‍സ് എന്തു പിഴച്ചു?
മോഹന്‍ലാലും മമ്മൂട്ടിയും നരച്ച മീശ വച്ചും അഭിനയിക്കും അതു കാണാന്‍ ആളും കാണും , പ്ര്ഥ്വിക്ക് റേഞ്ച് പോര പരിശ്രമിക്കട്ടെ നല്ല പടം ഇറക്കട്ടെ കൊള്ളാമെങ്കില്‍ കാണും
സുകുമാരന്‍ സൂപ്പര്‍ സ്റ്റാര്‍ ആയിരുന്നില്ല കുടവയറും ഉണ്ടായിരുന്നു പക്ഷെ നല്ല അഭിനയം ആയിരുന്നു
ആഗസ്റ്റ് ഒന്നിലെ മുഖ്യ മന്ത്രി സീ ബീ ഐയിലെ വില്ലന്‍ ഇന്‍സ്പെക്ടര്‍ ഒക്കെ മമ്മൂട്ടിയെ നിഷ്പ്രഭമാക്കുന്ന സീനുകള്‍ ആയിരുന്നു, ആ റേഞ്ച് പ്ര്ഥ്വിക്കില്ല.
ഡയലോഗ് ഡെലിവറി ഒക്കെ ബിഗ് എം ണ്റ്റെ താഴെ ആണു.
പ്റേക്ഷകണ്റ്റെ എഴുത്തു വന്നു വന്നു ബെറ്ളി തോമസ് ആയിപ്പോകുന്നു കഷ്ടം തന്നെ
അവര്‍ പക്ഷെ നസീറിണ്റ്റെ റിട്ടയര്‍മണ്റ്റ് ആവശ്യപ്പെട്ടില്ല അതുപോലെ പ്ര്ഥ്വിരാജിനു തെളിയാന്‍ മമ്മൂട്ടി മോഹന്‍ലാല്‍ റിട്ടയര്‍ ചെയ്യേണ്ട കാര്യമില്ല.
ReplyDeleteഇവിടെ ആരാ ഇവരൊക്കെ ഉടനെ റിട്ടയര്‍ ചെയ്യണം എന്ന് പറഞ്ഞേ? സ്വന്തം മനസാക്ഷി ആണോ അനിയാ?
മോഹന്‍ലാലും മമ്മൂട്ടിയും നരച്ച മീശ വച്ചും അഭിനയിക്കും
എങ്ങനെ അഭിനയിച്ചാലും നല്ല സിനിമ തന്നാല്‍ സന്തോഷം.
നായികമാര്‍ കക്ഷം വയര്‍ കാട്ടി ഇന്നുവരെ ഒരു പടവും ഓടിയിട്ടില്ല
അത് ന്യായം . ഹിറ്റ് അയ എല്ലാ മലയാള ചിത്രങ്ങളിലും നായികമാര്‍ ബുര്‍ക്ക ധരിച്ചാണ് അഭിനയിച്ചിട്ടുള്ളത് .
(രതി നിര്‍വേദം മുതല്‍ വൈശാലി വരെ )
പ്റേക്ഷകണ്റ്റെ എഴുത്തു വന്നു വന്നു ബെറ്ളി തോമസ് ആയിപ്പോകുന്നു
ബെര്‍ലി തോമസ് എന്ന് പറയുന്ന ആള് മലയാള ബൂലോകത്ത് ഏറ്റവും ആദ്യം വന്ന, നിരന്തരമായി എഴുതുന്ന ഒരാള്‍ ആണ് എന്നാണ് ഞാന്‍ മനസിലാക്കിയിട്ടുള്ളത് . അങ്ങനെയാണെങ്കില്‍ ഒരു തുടക്കകാരനായ എന്റെ ബ്ലോഗു വായിച്ചാല്‍ വര്‍ഷങ്ങളായി എഴുതുന്ന ഒരാളാണെന്ന് തോന്നും എന്നാണോ പറഞ്ഞേ :) ???.
ഒന്നും തോന്നരുത് .അനിയന് ബാക്കി പറഞ്ഞതെല്ലാം വെറും പിച്ചും പേയും ആയി ആണ് എന്നിക്ക് മനസിലായത് . എന്റെ അറിവിന്റെ കുറവാകാം.ക്ഷമിക്കുക
വടക്കന്‍ വീരഗാഥയില്‍ മാധവി പോതീസ് സില്‍ക്സിന്റെ സാരി ഉടുത്തല്ലേ അഭിനയിച്ചത്. ചിത്ര, ഗീത തുടങ്ങിയവരും അങ്ങനെ തന്നെ . ഇവനൊക്കെ എവിടുന്നാണോ വരുന്നത്
ReplyDeleteപിന്നെ വടക്കന്‍ വീരഗാഥയില്‍ അഭിനയം വെച്ചു നോക്കുയാണെങ്കില്‍ ക്യാപ്റ്റന്‍ രാജു വരെ വൃത്തിയായിട്ട് അഭിനയിച്ച പടം .അപ്പോള്‍ പടം നന്നായത് മമ്മൂട്ടിയുടെ മിടുക്കോ ? അവാര്‍ഡ് കിട്ടിയ കഥ പറഞ്ഞു വരരുത് പ്ലീസ് . ജ്ഞാനപീഠം വരെ കാശ് കൊടുത്ത് മേടിക്കാം എന്ന മറുപുറം ഉള്ള നാടാണ് എന്ന് ഓര്‍മ്മ വേണം
നസീറും മധുവും കത്തി നിന്ന കാലത്തോ ? മമ്മൂട്ടി മര്യാദക്കുള്ള പടങ്ങള്‍ ചെയ്തു തുടങ്ങിയത് എന്പതിയാറിനു ശേഷമാണ് . മോഹന്‍ലാലും അങ്ങനെ തന്നെ .അപ്പോഴേക്കും നസീര്‍ ഓടി നടന്നു പദങ്ങളില്‍ അഭിനയിക്കുന്നത് നിറുത്തിയിരുന്നു . മധു അപ്പോഴേക്കും അച്ഛന് വേഷങ്ങളിലേക്ക് മാറി . സുകുമാരന്‍, സോമന് പിന്നെ ജയനാവാനുള്ള ഒരു ലോഡ് നടന്മാരും (രതീഷ് മുതല്‍ ഭീമന് രഘു വരെ ) ഉള്ള ഒരു കാലഘട്ടത്തിലാണ് മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ ഉയര്‍ന്നു വന്നത് . അത് കൊണ്ട് ആ കഥയും വിട്ടേക്ക് .
പിന്നെ ഉറുമി ...ലോക ക്ലാസിക്ക് ഒന്നുമല്ല . പക്ഷെ മലയാളത്തില്‍ ഇത്തരം ഒരു പടം ആദ്യമാണ്. ശ്രമം, അതിന്റെ വൃത്തിയായ പരിണാമം , അതിനാണ് മാര്‍ക്ക് .
ഉറുമിക്ക് ആളു കുറഞ്ഞോ ? ഇതു വകുപ്പില്‍. ഇനി ചേട്ടന്മാര് അബദ്ധത്തി ഓഗസ്റ്റ് ൧൫ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ വല്ലതുമാണോ കണ്ടത് (വല്ലയിടത്തു അത് ബാക്കിയുണ്ടെങ്കില്‍ )????
നസീര്‍, മധു, ജയന് ഇവരെയൊക്കെ ഇഷ്ടമുള്ള ആളുകള്‍ (അന്ന് ഫാന്‍സ് എന്ന അലവലാതി കച്ചവടം ഇല്ല ) മമ്മൂട്ടി, മോഹന്‍ലാല്‍ ഇവരെയൊക്കെ ഒതുക്കാന്‍ തിയറ്ററുകളില്‍ കയറി കൂവിയിരുന്നെങ്കില്‍ ഇന്നത്തെ സുപ്പര്‍ താരങ്ങള്‍ വെറും പേപ്പര്‍ താരങ്ങള്‍ ആയി ഇരുന്നേനേ. കാണികള്‍ക്ക് മാത്രമല്ല, അന്നത്തെ താരങ്ങള്‍ക്കും അരക്ഷിത ബോധം ഇല്ലായിരുന്നു. ഇന്ന് സുപ്പര്‍ താരങ്ങള്‍ ഇന്‍സെക്യുവര്‍ , അവരുടെ ഫാന്‍സ് എന്നു പറഞ്ഞു നടക്കുന്ന കൂതരകള് അതിനേക്കാള്‍ ഇന്‍സെക്യുവര്‍. സുപ്പറുകള്‍ നല്ല പടങ്ങള്‍ അഭിനയിക്കാതെ പുതിയ താരങ്ങളെ ആളെ വിട്ട് കൂവിക്കാന്‍ നടക്കുന്നു .കൂവല്‍ തൊഴിലാളികള്‍ സത്യം എന്നത് സാധാരണ പ്രേക്ഷരുടെ അനുഭവ സാക്ഷ്യം . മലയാള സിനിമയുടെ ഗതികേട് എന്നല്ലാതെ എന്ത് പറയാന്‍
ReplyDeleteബിഗ് എം ??? ബിഗ് മണ്ടന്മാര് എന്നാണോ ? അത് ബിഗ് മണകൊണാപ്പന്മാര് എന്നോ ? മലയാള പടങ്ങള്‍ വേറെയുമുണ്ട് . പറഞ്ഞാല്‍ അശ്ലീലമാകും .അത് കൊണ്ട് വേണ്ട .
ReplyDeleteമാന്യമായി വസ്ത്രം ധരിക്കുന്ന നായികമാരോട് ഒരു പ്രകോപനവും കൂടാതെ ഗ്യാപ്പില്‍ വണ്ടി കേറ്റും തുടങ്ങിയ മാന്യവും സഭ്യവുമായ മള്‍ട്ടി അര്‍ദ്ധ പ്രയോഗങ്ങള്‍ സൂപ്പര്‍ നായകന് നടത്തുന്ന ചിത്രങ്ങളും വിജയിച്ചിട്ടുണ്ട് !!!!!
ReplyDeleteസന്തോഷമായി വയര്‍ നിറഞ്ഞു
ReplyDelete:)...
ReplyDeleteദാണ്ടെ.. ആ ഫാസിലിന്റെ ലിവിങ് ടുഗതറിനെയും കൂടി ഒന്നു കശക്ക്.. പറ്റുമെങ്കി അങ്ങോരെ രണ്ട് പുളിച്ച തെറിയും പറയ്... അറിയാതെ ആ പടത്തിന്റ്റെ കുറച്ചു ഭാഗം കണ്ടുപോയി.. ആ തിക്തമായ ഓർമകൾ എന്നെ വേട്ടയാടുന്നു ഗഡീ.. പ്ലീസ്..
താങ്കൾ മഹത്തായ ഒരു സാമൂഹിക സേവനം തന്നെയാണ് ചെയ്യുന്നത്.. കീപ് ഇറ്റ് അപ്..
ഇടയ്ക്കു ഏതോ ഒരുത്തന് ഈ ബ്ലോഗില്‍ത്തന്നെ മമ്മൂട്ടി ,മോഹന്‍ലാല്‍ എന്നീ സുപ്പര്‍ അങ്കിള്സ്സിനെ സച്ചിന് തെണ്ടുല്‍ക്കറുമായി താരതമ്യം ചെയ്യുന്നത് കണ്ടു . ഇരുപത്തിയൊന്നു വര്‍ഷങ്ങളായി ശരീരത്തില്‍ സര്ജറിക്കത്തി കയറാന്‍ സ്ഥലം ഒന്നും ബാക്കി ഇല്ലാതിരിന്നിട്ടു കൂടി ,ഓരോ കളിയും ആത്മാര്‍ത്ഥമായി കളിക്കുന്ന സച്ചിന് എവിടെ നില്ക്കുന്നു, സാറ്റ്ലൈറ്റ് അവകാശം ,കോപ്പ് എന്നൊക്കെ പറഞ്ഞ് പക്കാ ഫ്രാഡ് പടങ്ങളിറക്കി ജനങ്ങളെ പറ്റിക്കുന്ന സുപ്പര്‍ അങ്കിള്‍സ് എവിടെ കിടക്കുന്നു ?
ReplyDeleteസച്ചിന് എന്നാണ് 'എല്ലാര്ക്കും' പ്രിയപ്പെട്ടവന് ആയതു എന്ന് ചിന്തിക്കണം . ഒരു 2003 വേള്‍ഡ് കപ്പ് കഴിഞ്ഞ ശേഷം അയാളുടെ സ്ഥിതി പരിതാപകരം തന്നെ ആയിരുന്നു . കളിയിലെ സ്വാഭാവികത കൈമോശം വന്നു എന്ന് വിമര്‍ശകര്‍ പറഞ്ഞു. ഒരു രണ്ടായിരത്തി ഒമ്പത് വരെ ഇതേ സ്ഥിതി തുടര്‍ന്ന് പോയി . സുനില്‍ ഗവാസ്കര്‍ ഒഴിച്ച് ഭാക്കി എല്ലാ മുതിര്‍ന്ന താരങ്ങളും അദ്ദേഹത്തെ വിമര്‍ശിച്ചു. എന്തിനു അയാള്‍ കളി നിര്‍ത്തി പോണം എന്ന് വരെ പറഞ്ഞു. അയാളുടെ പരസ്യ മൂല്യം ഇടിഞ്ഞു ധോനിക്കും ചുവട്ടില്‍ ആയി !!!! അതായതു ഒരാളുടെ കരിയര്‍ എന്ന് പറഞ്ഞാല്‍ ഉയര്‍ന്നും താഴ്ന്നും ഇരിക്കും . വിമര്‍ശിക്കാം പക്ഷെ അതിര് കടന്നു കളിയാക്കല്‍ അരുത് . മോഹന്‍ലാലിനെ കുറിച്ചൊക്കെ പറയുമ്പോള്‍ ഏതാണ്ട് കോഴിക്കോട് ഭാഗത്തൊക്കെ ഉള്ള കടുത്ത മമ്മൂട്ടി ഫാന്‍സിന്റെ നിലവാരത്തിലേക്ക് പ്രേക്ഷകനും ചിലപ്പോള്‍ താഴുന്നു. മോശം പടങ്ങള്‍ ഇറക്കുന്ന മറ്റൊരു നടനെയും ഇത്രയും ക്രൂരം അയ വാക്കുകള്‍ ഇയാള പ്രയോഗിക്കുന്നും ഇല്ല. അത്രക്കൊക്കെ വേണോ ? നിരൂപണം ഇറക്കണം എന്നാ വാശിയോടെ നല്ലതും ചീത്തയും അയ പടങ്ങള്‍ വാരി വലിച്ചു കാണാന്‍ ഇദ്ദേഹത്തോട് ആരെങ്കിലും പറഞ്ഞുവോ ? ഈ നടന്മാര് ഒക്കെ കാലു പിടിച്ചു ഇങ്ങേരെ തിയേറ്ററില്‍ കയറ്റിയ ശേഷം വഞ്ചിച്ചു എന്ന പോലെ ആണ് ഇയാള പറയുന്നത്. ഇന്ന് കേരളത്തില്‍ ഉള്ള ഏതൊരു കുട്ടിയും (ഫാന്‍സ് ഒഴികെ) സുഹൃത്തുക്കളും സിനിമ കണ്ടവരും ആയവരോട് അഭിപ്രായം തിരക്കിയ ശേഷം മാത്രമേ പോകാറുള്ളൂ, എന്നിരിക്കെ നിരൂപണം ഇടണം എന്നാ വാശിയില്‍ എല്ലാ പടത്തിനും ചാടിക്കയറി പോയിട്ട് , മമ്മൂട്ടിയും ലാലും കാശ് കളഞ്ഞു എന്ന് പറഞ്ഞാല്‍ അത് തീര്‍ത്തും ബാലിശം എന്നെ പറയാന്‍ സാധിക്കു .
ReplyDeleteബൈ
വിന്‍സ്
പ്രിയ സുഹൃത്തേ മമ്മുട്ടി യും മോഹന്‍ ലാലും മികച്ച നടന് മാര്‍ ആണെന്നതില്‍ തങ്ങള്‍ക്കു സംശയം കാണും
ReplyDeleteപക്ഷെ ബഹുഭൂരിപക്ഷം വരുന്ന മലയാളികള്‍ക്ക് ഒരു സംശയവും ഇല്ല . ഉറുമി കണ്ടു .
നല്ല ഒരു ദ്രിശ്യനുഭവം ആണ് . അല്ല എന്ന് പറയുന്നില്ല. പ്രിത്വി നല്ല തിരക്കഥക്ക് മാത്രം ഡേറ്റ് കൊടുത്താല്‍
രക്ഷപെടും എന്നുള്ളതില്‍ സംശയം ഇല്ല. പക്ഷെ മോഹന്‍ലാലിനോടും മമ്മുട്ടി യോടും താരതമ്യം ചെയ്യാന്‍
പ്രിത്വി ആയിട്ടില്ല എന്നുള്ളത് ഒരു നഗ്ന സത്യമാണ്. മൃഗയ , പൊന്തന്‍ മാട , തനിയാവര്‍ത്തനം ,
വാത്സല്യം, ഇങ്ങു ഒരേ കടല്‍ വരെയുള്ള ചിത്രങ്ങളിലെ മമ്മുട്ടി യുടെ വേഷങ്ങള്‍ ഈ ജന്മമല്ല
പല ജന്മമെടുതലും പ്രിത്വിക്കു ചെയ്യാന്‍ കഴിയില്ല . മോഹന്‍ലാലിന്റെ വാനപ്രസ്ഥം എന്നാ ഒരൊറ്റ ചിത്രം മതി
ഇന്ത്യയില്‍ ഒരു നടനും അത് ചെയ്യാന്‍ കഴിയില്ല " കമല്‍ ഹസന് ഒഴികെ " അതുകൊണ്ട് പ്രേക്ഷകന്റെ
എല്ലാ അഭിപ്രായത്തോടും യോജിക്കാന്‍ കഴിയുന്നില്ല .
വരട്ടെ നല്ല ചിത്രങ്ങള്‍ പ്രിത്വി രാജില്‍ നിന്നും .
പിന്നെ ഇതൊക്കെ ആണെങ്കിലും പ്രിത്വിരജിനെ തമിഴ് നായകരുടെ
വിക്രം, സൂര്യ എന്നിവരുടെ വാലില്‍ കെട്ടാന്‍ പോലും കൊള്ളില്ല.....
പിന്നെ അസൂയ കൊണ്ടല്ല പറയുന്നത് എന്ന് വ്യക്തമാക്കട്ടെ വിക്രം സൂര്യ തുടങ്ങിയവര്‍ അഭിനയില്ല സിനിമകള്‍ കാണാന്‍ ശ്രമിക്കുക
ആശാനേ, മലയാള സിനിമയില്‍ കഥാദാരിദ്ര്യം ആണു പ്റശ്നം ഉറുമിക്കും വലിയ കഥയില്ല, മണ്ണിണ്റ്റെ മണമുള്ള കഥകള്‍ എഴുതാന്‍ ആളില്ല, ശ്രീനിവാസണ്റ്റെ ആക്ഷേപഹാസ്യത്തിണ്റ്റെ സ്റ്റോക്ക് തീറ്ന്നു, മോഹന്‍ ലാലും മമ്മൂട്ടിയും നല്ല ഒരു കഥ തിരക്കഥ ഇല്ലാതെ എന്തു ചെയ്യും?
ReplyDeleteനല്ല ഒരു കഥ ഉണ്ടെങ്കില്‍ പണം കുറച്ച് അഭിനയിക്കാനും അവറ് റെഡി , ലാലേട്ടനു വ്യക്തി ബന്ധങ്ങള്‍ ആണു കഥയേക്കാള്‍ പ്റധാനം ഉദാഹരണം പൂറ്ണ്ണീമ ജയറാമിണ്റ്റെ മകനു വേണ്ടി ഗസ്റ്റ് അഭിനയിച്ചു ആ പയ്യനു അഭിനയം തീരെ ഇല്ല പടം പൊട്ടി
ബോക്സ് ഓഫെസില് ഇപ്പോഴും ലാലേട്ടനു ഡിമാന്‍ഡ് ഉണ്ട് പക്ഷെ പടം മോശം ആയാല്‍ ആരും കയറുകയില്ല
പണ്ടത്തെ നിലവാരം ഒന്നും ആരും പ്റതീക്ഷിക്കുന്നില്ല ബോറടിക്കരുത് അത്റെ ഉള്ളു അല്ലെങ്കില്‍ ഹാപ്പി ഹസ്ബന്‍ഡ്സ് ഒക്കെ എന്തു നിലവാരം ആണു ഉണ്ടായിരുന്നത്
എണ്റ്റെ പടം കാണണേ എന്നു പറഞ്ഞ് മോഹന്‍ ലാലോ മമ്മൂട്ടിയോ നിങ്ങളുടെ പിറകെ വന്നോ?
ഇവിടെ അന്ധമായ പ്റ്ഥിരാജ് പ്റേമം കാരണം ബിഗ് എം നെ തെറിവിളിക്കുന്ന കുറെ ആറ്ട്ടിക്കിള്സ് ആന്‍ഡ് കമണ്റ്റ്സ് ആണു കാണുന്നത്, പ്റ്‍ഥ്വിരാജ് ഒരു കോമഡി ചെയ്യു , ഇമ്മിണി പുളിക്കും, ഒരു രാജാവിണ്റ്റെ മകന് പോലെ സോളോ ചെയ്യു മാനിക്കാം, ഒരു സേതുരാമയ്യറ് ചെയ്തു കാണിക്കു മതിക്കം, ഒരു കമ്മീഷണറ് ചെയ്യു , ഇതൊന്നും ആ പയ്യനു പറ്റില്ല
പൂര്‍ണിമ ജയറാമിന്റെ മകന് അഭിനയിക്കാന്‍ അറിയില്ല എന്നൊരു കുഴപ്പം മാത്രമേ ഏയ്ഞ്ചല്‍ ജോണ്‍ എന്ന സിനിമയില്‍ ഉണ്ടായിരുന്നുള്ളൂ . ശന്തനു എന്ന ആ പയ്യന് പകരം അഭിനയം അല്‍പ്പം അറിയാവുന്ന ആരെങ്കിലും ആ പടം ചെയ്തിരുന്നെങ്കില്‍ മോഹന്‍ലാല്‍ ഒരു നാല് നാഷണല്‍ അവാര്‍ഡ് ആ പടത്തിന് മാത്രം വാങ്ങി വീട്ടില്‍ വെച്ചേനെ. പടം ഒരു രണ്ടു വര്‍ഷമെങ്കിലും തിയറ്ററില്‍ ഓടി തള്ളിയേനെ. ഭാര കൂടുതല്‍ കാരണം സ്വര്‍ഗത്തില്‍ നിന്നും നിലത്തു വീണ മാലഖയായുള്ള മോഹന്‍ലാലിന്റെ അഭിനയം കണ്ണ് നിറയിച്ചു കാണുമല്ലോ സുശീലന്റെ. എന്റെ സുശീലാ ....ഉഗ്രന്‍ കോമഡി തന്നെ.
ReplyDeleteവിന്‍സ്, ഈ കഴിഞ്ഞ പത്തു കൊല്ലമായി ആ നടന്റെ കഴിവുകള്‍ അറിയാവുന്ന മലയാളത്തിലെ ഓരോ സാധാരണ പ്രേക്ഷകനും ചെയ്തിരുന്നത് ഒരു നാള് വരും എന്ന് പ്രതീക്ഷിക്കുക മാത്രമായിരുന്നു .അക്കൂട്ടത്തില്‍ പെടുന്ന ഒരാളാണ് ഞാനും . ഞാനും നിങ്ങളും (നിലവിലുള്ള ആരാധകരും) തമ്മിലുള്ള വ്യത്യാസം സ്ടാമിന യില്‍ മാത്രമാണ് എന്ന് മനസിലാക്കുക . ഈ പോക്ക് പോകുകയാണെങ്കില്‍ ഇന്നല്ലെങ്കില്‍ നാളെ നിങ്ങളും സഹിച്ചു തളര്‍ന്നു വീഴും. പിന്നെ വിന്‍സ് അവസാനം ചോദിച്ചത് "തന്നെ ഈ പടം കാണാന്‍ ആരെങ്കിലും വിളിച്ചോ?" എന്നാണ് ഞാന്‍ മനസിലാക്കുന്നത് . ഇങ്ങനെ ചോദിക്കുന്നത് ഒരു ആരാധകന്റെ ഗതി കേടായാണ് ഞാന്‍ കാണുന്നത് . ചോദിച്ച സ്ഥിതിക്ക് പറഞ്ഞോട്ടെ . ഒരു ചിത്രം ഇറങ്ങുമ്പോള്‍ കൊടുക്കുന്ന പരസ്യങ്ങള്‍ പൊതു ജനങ്ങള്‍ക്ക് ഉള്ള ക്ഷണം ആയി ആണ് ഞാന്‍ കാണുന്നത് . പിന്നെ കണ്ടിട്ട് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നല്ലത് മാത്രം പറയാന്‍ ഇവര്‍ എനിക്ക് ലാഭ വിഹിതം ഒന്നും തരുന്നില്ലല്ലോ ? എന്റെ സ്വന്തം കാശു കൊടുത്തു കാണുന്ന ചിത്രം എനികിഷ്ടപ്പെട്ടോ എന്ന് പറയാനുള്ള സ്വാതന്ത്ര്യം എങ്കിലും എന്നിക്ക് തന്നു കൂടെ?
ReplyDeleteഇപ്പോള്‍ ഉള്ള മമ്മൂടിയെയും മോഹന്‍ലാലിനെയും ചിലപ്പോള്‍ സുരാജ്മായി പോലും താരതമ്യ പെടുത്താവുന്നതാണ് എന്നാണ് എന്റെ അഭിപ്രായം
അന്ധമായ പ്രിത്വിരാജ് പ്രേമം ആരോപിക്കുന്നവര്‍ ത്രില്ലെര്‍ , താന്തോന്നി എന്നീ ചിത്രങ്ങളുടെ അഭിപ്രായം ഒന്ന് വായിച്ചു നോക്കാന്‍ അപേക്ഷ . രണ്ടു ചിത്രങ്ങളുടെയും അഭിപ്രായം ആദ്യം നെറ്റ്ല്‍ എഴുതിയത് ഈ ബ്ലോഗില്‍ ആണ് എന്നാണ് ഓര്മ.പിന്നെ നന്നാവണം എങ്കില്‍ ആ നടന് (ഏതു യുവ നടനും ) സ്വന്തമായ വഴി കണ്ടു പിടിച്ചു മുന്നോട്ടു പോകണം എന്നാണ് എന്റെ അഭിപ്രായം . കിരീടം എന്നാ ചിത്രത്തിലെ കണീര് പൂവിന്റെ...... എന്നാ പാട്ട് എന്നി യേശു ദാസ് തല കുത്തി നിന്ന് പാടിയാലും നമുക്കിഷ്ടപ്പെടില്ല (എം ജി ശ്രീ കുമാര്‍ ന്റെ ശബ്ദത്തിലുള്ള ഗാനം ജനങ്ങളുടെ മനസ്സില്‍ അത്രക്കും പതിഞ്ഞു എന്നതാണ് ഞാന്‍ മനസിലാക്കുന്ന കാരണം ).അതിനര്‍ഥം ശ്രീ കുമാര്‍ യേശു ദാസിനെ കാള്‍ നല്ല ഗായകന് ആണെന്ന് അല്ലല്ലോ . അത് പോലെയാണ് സൂപ്പര്‍ താരങ്ങള്‍ അവരുടെ നല്ല കാലത്ത് അവതരിപ്പിച്ച കഥാപാത്രങ്ങള്‍ യുവ താരങ്ങള്‍ അവതരിപ്പിക്കാമോ എന്ന ചോദ്യം.
ഒന്ന് ചോദിച്ചോട്ടെ ഈ സൂപ്പര്‍ താരങ്ങള്‍ക്ക് അവര്‍ നല്ല കാലത്ത് അവതരിപ്പിച്ച ഒരു കഥാപാത്രത്തെ ഒന്ന് കൂടി അതേ തീവ്രതയോടെ (അല്ലെങ്കില്‍ അതിനെകാല്‍ നന്നായി ) അവതരിപ്പിക്കാമോ ? എന്നിക്ക് തോന്നുന്നില്ല ......പിന്നെയല്ലേ ഇന്നലെ വന്ന പിള്ളേര് ?
സുശീലാ,എന്താ ഈ മലയാളത്തിനു മാത്രം ഒരു കഥാ ദാരിദ്രം? എന്ത് കൊണ്ടാ സൂപ്പര്‍ താരങ്ങളുടെ എല്ലാ പടവും ഒരു പോലെ ഇരിക്കുന്നത് ?എല്ലാ പടത്തിലും എന്തിന്നാ വൃധന്മാരായ ഇവരെ ലോകത്തെ ഏറ്റവും സുമുഖന്‍,സുന്ദരന്‍ മിടുക്കന് എന്നിങ്ങനെ വിശേഷിപ്പിക്കുന്നത്? തുടക്കം മുതല്‍ അവസാനം വരെ വിജയികളായി തുടരുന്നത് എന്തിന്നാ ? അതും എല്ലാ പടത്തിനും . ഉത്തരം ലളിതം . ആരാധകര്‍ എന്ന് പറയുന്ന ഇവരുടെ കുഴ തോണ്ടികള്ക്ക് വേണ്ടിയാണു എവിടെ സൂപ്പര്‍ താര ചിത്രങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നത് .
angel ജോണ്‍ എന്ന പടം പണ്ടാരം അടങ്ങിയതിന്റെ ക്രെഡിറ്റ് ശന്തനുവിണോ? പാവം ചെക്കന് . കഥയെന്താ അത് ചിത്രീകരിച്ചാല്‍ എങ്ങനെ ഇരിക്കും എന്നൊന്നും നോക്കാതെ ബന്ധങ്ങളുടെ (വ്യക്തി) പേരില്‍ എന്നും പറഞ്ഞു ഓരോ പടം വരും.ഈ പോസ്റ്റില്‍ പറഞ്ഞിട്ടുള്ള എല്ലാ ചിത്രങ്ങളും ഉണ്ടാക്കാന്‍ കാരണം ഈ മാതിരി ബന്ധം തന്നെയാണോ ആവൊ?
താരങ്ങളെ സ്നേഹിക്കാതെ, അവര്‍ (താരങ്ങള്‍)അഭിനയിച്ചതോ അല്ലാത്തതോ അയ നല്ല സിനിമകളെ കുറിച്ച് അഭിമാനിക്കുന്ന ഒരു നാള് വരും എന്നു പ്രതീക്ഷിക്കുന്ന ഒരു സാധാരണ പ്രേക്ഷകന്
മോഹന്‍ലാല്‍ , മമ്മൂട്ടി എന്നിവര്‍ പണ്ട് നല്ല സിനിമകളില്‍ അഭിനയിച്ചത് നമുക്ക് ചെയ്തു തന്ന ഉപകാരങ്ങള്‍ ഒന്നും അല്ലാലോ? അവര്‍ നല്ല സിനിമകളില്‍ അഭിനയിച്ചപ്പോള്‍, കാശ് മുടക്കി അത് കണ്ടിട്ടുണ്ട് . പത്തു പേരോട് ആ പടം കൊള്ളാം എന്ന് പറഞ്ഞിട്ടുമുണ്ട്. അങ്ങനെ ചെയ്തിട്ടുള്ള ഒരു സിനിമാ പ്രേമിക്ക് മോഹന്‍ലാലും, മമ്മൂട്ടിയും അഭിനയിക്കുന്ന നിലവാരമില്ലാത്ത സിനിമകള്‍ കണ്ടിട്ട് അത് കൊള്ളില്ല എന്ന് പറയാന്‍ ഒരു ഫാന്സിന്റെയും സമ്മതം വേണ്ട . മറ്റുള്ള നടന്മാര് അഭിനയിച്ച നല്ല സിനിമകള്‍ നല്ലതാണ് എന്ന് പറയാന്‍ ഒരുത്തന്റെയും അസഹിഷ്ണുതയെ പേടിക്കേണ്ട കാര്യവുമില്ല .
ReplyDeleteബിഗ് എം എന്നത് ബിംഗ് മണ്ടന്മാര് എന്നാണോ ? അതോ എമ്മിന് പുറത്തു പറയാന്‍ കൊള്ളാത്ത വേറെ വല്ല അര്‍ത്ഥവും ഉണ്ടോ ? ഇന്നത്തെ അവരുടെ സ്നിമകള് കണ്ടാല്‍ എമ്മിന് കുടുമ്പ സദസ്സില്‍ പറയാന്‍ പറ്റാത്ത പല അര്‍ത്ഥങ്ങളും കൊള്ളാവുന്ന ഒരു പ്രേക്ഷന് (കൂതറ ഫാന്‍സ് അല്ല ) കൊടുത്ത് പോകും
ReplyDeleteമൃഗയയില്‍ മമ്മൂട്ടി മുഖത്തു കറുപ്പടിച്ച്, ചീവീട് കരയുന്ന സ്വരത്തില്‍ സംസാരിച്ചപ്പോള്‍ അത് ലോകോത്തര അഫിനയം . കുഞ്ഞിക്കൂനനില്‍ ദിലീപ് അതെ കാര്യം ചെയ്തപ്പോള്‍ അത് മിമിക്രി . അതില്‍ നിന്ന് തന്നെ മനസ്സിലാക്കാം അന്ധമായ പ്രേമം ആര്‍ക്കാണ് എന്ന്. ഈ ഫാന്‍സ് അസോസിയേഷനില്‍ അംഗമാകാനുള്ള അടിസ്ഥാന യോഗ്യത ജന്മനാ കിഴങ്ങന്മാര് ആയിരിക്കണം എന്നതാണോ? സ്വന്തം ആരാധ്യ പുരുഷന്മാര് നന്നാവണം എന്നല്ല , മറ്റൊരുത്തനെയും നല്ലത് ചെയ്യാന്‍ സമ്മതിക്കാതെ സ്വന്തം 'ചൂ'പ്പര് താരങ്ങളെ പോലെ തറയാക്കണം എന്ന് ഇവന്മാര്ക്ക് ഏതാണ്ട് വാശി ഉള്ളത് പോലെയാണ് .
ReplyDeleteമുകളില്‍ ബൈ വിന്‍സ് എന്ന് കമന്റ് ഇട്ടത് മലയാളം ബ്ലോഗിലെ മോഹന്‍ലാലിന്റെ പ്രമുഖ പങ്കയായ വിന്‍സ് തന്നെയാണോ? ആണെങ്കില്‍ നമിച്ചു അണ്ണാ നമിച്ചു. അണ്ണന്റെ ഔചിത്യ ബോധം കണ്ടിട്ട് എന്റെ വാക്കുകള്‍ ഇടറുന്നു, കണ്ണുകള്‍ നിറയുന്നു . മമ്മൂട്ടിയെ മമ്മുണ്ണി എന്നല്ലാതെ സംബോധന ചെയ്യാത്ത താങ്കള്‍ തന്നെ ക്രൂരതയെ കുറിച്ച് പറയണം . കോഴിക്കോട്ടുള്ള മമ്മൂട്ടി ഫാന്‍സ് മോഹന്‍ലാലിനെ ക്രൂരമായി അക്ഷേപിക്കാറുണ്ട് എന്ന് പറഞ്ഞ താങ്കള്‍ ഇതു നാട്ടുകാരനാണ് ആവോ ? അവിടെയൊക്കെ പാപ്പച്ചനെ പാപ്പുണ്ണി എന്നും വിന്‍സിനെ വിയുണ്ണി എന്നും വിളിക്കുന്നത് നാട്ടു നടപ്പാണോ ?
ReplyDeleteപിന്നെ പ്രേക്ഷകന്റെ അഭിപ്രായം എന്താണ് എന്ന് എനിക്കറിയില്ല. പക്ഷെ ഈ ബ്ലോഗില്‍ പ്രേക്ഷകന് മോഹന്‍ലാലിനെ പരിധി വിട്ട് ആക്ഷേപിച്ചത് ഞാന്‍ ഇത് വരെ കണ്ടിട്ടില്ല.
eda........koppe,,,,,,,,prithviraj,ne,yum,,mohanlali,node,,,tharathamyam,,cheyyan,,,,,,nee,,aarada,,,,,,,,pinne,,,,mohanlal,ne,vellunna,,oru,,nadan,,undaayittilla,,,undaavukayumilla,,,,,,neeyokke,,enthu,,koothara,ezhuthiyalum,,,lal,,lal,,mathram,,,,,,,,,,,,,,,,
ReplyDeleteവളരെ ശരിയാണ് . ഭഗവാന് ,അലക്സാണ്ടര്‍ ദി ഗ്രേറ്റ് ,കണ്ടഹാര്‍ ,വാമനപുരം ബസ് റൂട്ട് തുടങ്ങിയ ചിത്രങ്ങളില്‍ മോഹന്‍ലാല്‍ അഭിനയിച്ചു തകര്‍ത്തത് പോലെ അഭിനയിക്കാന്‍ പ്രിത്വിക്കെന്നല്ല ലോകത്ത് മറ്റാര്‍ക്കും പറ്റില്ല .പിന്നെ ശിക്കാരില്‍ സ്നേഹക്കൊപ്പം പ്രണയഗാനം എന്നാ പേരില്‍ കാണിച്ച ആ സംഭവവും, ഇപ്പോഴത്തെ ക്രിസ്ത്യന്‍ ബ്രദര്സ്സില് കാണിച്ച മുതു കൂത്തും അദ്ദേഹത്തിനു മാത്രമേ സാധിക്കു.കണ്ടു പഠിക്കട്ടെ പുതിയ പയ്യന്മാര് .
ReplyDeleteവളരെ ശരിയാണ് . ഭഗവാന് ,അലക്സാണ്ടര്‍ ദി ഗ്രേറ്റ് ,കണ്ടഹാര്‍ ,വാമനപുരം ബസ് റൂട്ട് തുടങ്ങിയ ചിത്രങ്ങളില്‍ മോഹന്‍ലാല്‍ അഭിനയിച്ചു തകര്‍ത്തത് പോലെ അഭിനയിക്കാന്‍ പ്രിത്വിക്കെന്നല്ല ലോകത്ത് മറ്റാര്‍ക്കും പറ്റില്ല .പിന്നെ ശിക്കാരില്‍ സ്നേഹക്കൊപ്പം പ്രണയഗാനം എന്നാ പേരില്‍ കാണിച്ച ആ സംഭവവും, ഇപ്പോഴത്തെ ക്രിസ്ത്യന്‍ ബ്രദര്സ്സില് കാണിച്ച മുതു കൂത്തും അദ്ദേഹത്തിനു മാത്രമേ സാധിക്കു.കണ്ടു പഠിക്കട്ടെ പുതിയ പയ്യന്മാര് .
ReplyDeleteഹഹഹ.. കലക്കി പ്രേക്ഷകാ. ബഹുഭൂരിപക്ഷം മലയാളി പ്രേക്ഷക്കും വേണ്ടിയാണ് താങ്കളുടെ തൂലിക ചലിക്കുന്നത്. എഴുത്ത് തുടരുക!
ReplyDeleteസ്വന്തം ബുദ്ധിയും തലച്ചോറും പണയപ്പെടുത്തിയ സൂപ്പര്‍താര ആരാധക അടിമകളെ കാര്യമാക്കതിരിക്കുക. ഞങ്ങള്‍ വലിയൊരു വിഭാഗം വായനക്കാര്‍ക്ക് താങ്കളെ ആവശ്യമുണ്ട്.. അഭിവാദ്യങ്ങള്‍ .
.'ചൊല്ലിന് അമ്മേ...ആ കള്ള റാസ്കലിന്റെ പല്ല് ഞാന്‍ അടിച്ചു താഴെയിടട്ടെ ?" എന്ന കടത്തനാടന്‍ അമ്പാടി ടൈപ്പ് പരകായ പ്രവേശം എന്തായാലും ഇതില്‍ പ്രിത്വിക്കു സാധിച്ചിട്ടില്ല.
ReplyDeleteഞാന്‍ ചിരിച്ചു ചിരിച്ചു ചാവും
ബൈ
കിഷോര്‍
കൂട്ടത്തില്‍ ഒരു കൂട്ടര് മാത്രമ കള്‍ച്ചര്‍ ഇല്ലാത്ത ഫാന്‍സ് എന്ന് താങ്കള്‍ എന്തിനു പറഞ്ഞു . മാത്രം അല്ല സൂപ്പര്‍ ഫാന്‍സ് മാത്രമേ ഇതില്‍ മണ്ടന്‍ ചോദ്യങ്ങള്‍ ചോദിക്കുന്നുള്ളൂ . മെഗാ ഫാന്‍സ് ചോദിക്കുന്ന ചോദ്യങ്ങള്‍ എല്ലാം വളരെ ദിപ്ലോമാടിക് ആയ ചോദ്യങ്ങള്‍ . ഇത് താങ്കള്‍ മനപൂര്‍വം ചെയ്തതല്ലേ ? കളിയാക്കുന്ന കാര്യത്തില്‍ പോലും വിവേചനം താങ്കള്‍ പുലര്‍ത്തുന്നു .
ReplyDeleteKerals.com : Best Malayalam Talented Hero?? [286823 votes total]
ReplyDeleteMohan lal (49274) 17%
Mammotty (46005) 16%
Suresh Gopi (13180) 5%
Jayaram (18551) 6%
Dileep (32403) 11%
Prem Nazeer (28583) 10%
Sathyan (33001) 12%
Madhu (21118) 7%
Jayan (24330) 8%
Prithviraj (20378) 7%
മുകളിലെ പോള്‍ എനിക്ക് ഇഷ്ടപ്പെട്ടു .അഭിനയം തുടങ്ങി വെറും പതിനൊന്നു വര്‍ഷങ്ങള്‍ മാത്രമായ പ്രിത്വിരാജ് മുപ്പതു കൊല്ലമായി കയില് കുത്തുന്ന ചില അമ്മാവന്മാര് നേടിയതിന്റെ ഏകദേശം പകുതി വോട്ട് നേടിയെങ്കില്‍ പയ്യന് മോശക്കാരന്‍ അല്ല , അല്ലേ?
ReplyDeleteപ്രിയ പ്രേക്ഷകന്,
ReplyDeleteതാങ്കളുടെ ഈ പോസ്റ്റ് വായിച്ച് ചിരിക്കാതിരിക്കാന്‍ ആയില്ല. പ്രത്യേകിച്ചും പ്രിഥ്വിരാജിന്റെ നല്ല ചിത്രങ്ങളുടെ ലിസ്റ്റ് കണ്ടപ്പോള്‍.
"സ്റ്റോപ്പ് വയലെന്സ്, വര്‍ഗ്ഗം, വാസ്തവം, തലപ്പാവ്, അകലെ"
താങ്കള്‍ ശരിക്കും ഈ ചിത്രങ്ങള്‍ കണ്ടശേഷമാണോ ഇങ്ങനെയൊക്കെ വിളിച്ചുപറയുന്നത്? ഈ ചിത്രങ്ങളില്‍ എവിടെയാണ് പ്രിത്വി മഹത്തായ അഭിനയം കാഴ്ചവെച്ചിരിക്കുന്നത്? വാസ്തവം ഒക്കെ നല്ല ചിത്രങ്ങളാണ്, സംശയമില്ല. എന്നാല്‍ ഈ ചിത്രങ്ങളില്‍ പ്രിഥ്വിരാജിനെക്കാള് നന്നായി അഭിനയിച്ചിരിക്കുന്നത് മറ്റഭിനേതാക്കളാണ്. രണ്ടേരണ്ടു ഭാവങ്ങളേ ഇയാളുടെ മുഖത്ത് വരൂ. ഒന്ന് ദുഃഖവും നിസ്സഹായതയും കലര്‍ന്ന ഒരു ഭാവം. മറ്റൊന്ന് അഹങ്കാരവും ദേഷ്യവും കലര്‍ന്ന ഭാവം. പ്രിത്വി നല്ല ഒരു മോഡല്‍ ആണ്. പക്ഷേ നല്ല നടനല്ല.
ഇനി ഉറുമിയെപ്പറ്റി. താങ്കള്‍ക്ക് അറിയില്ലെങ്കില്‍ പറഞ്ഞുതരാം. ഉറുമി ഉപയോഗിച്ചിരുന്ന നമ്മുടെ പഴയ പോരാളികള്‍ക്ക് ഉറുമിയെക്കാള്‍ വഴങ്ങുന്ന ശരീരമാണ് ഉണ്ടായിരുന്നത്.
"ഉറുമി എന്ന ഈ ചിത്രത്തില്‍ പ്രിത്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തെ ഇന്നത്തെ ദിവസത്തില്‍ അതിലും നന്നായി അവതരിപ്പിക്കാന്‍ കഴിവുള്ള ഒരു നടനും മലയാള സിനിമയില്‍ ഇല്ലാ എന്ന് തന്നെയാണ് എന്റെ അഭിപ്രായം ."
അതിലും നന്നായി എന്നല്ല, കേളു നായനാര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പറ്റിയ ഒരു നടനും (പ്രിഥ്വിരാജ് ഉള്‍പ്പെടെ) മലയാളത്തില്‍ ഇല്ല എന്നതാണ് സത്യം. കാരണം പഴയ പോരാളികള്‍ എല്ലാം തന്നെ തികഞ്ഞ കളരിയഭ്യാസികള് ആയിരുന്നു. ഒരു കളരിയഭ്യാസിക്കും അര്‍ണോള്‍ഡ് ഷ്വാസ്നെഗര്നെ പോലെ മസില്‍ബോഡി ഉണ്ടാവില്ല. മെലിഞ്ഞ ശരീരമാണ് നമ്മുടെ നാട്ടിലെ പഴയകാല പോരാളികള്‍ക്ക് ഉണ്ടായിരുന്നത്. കേളു നായര്‍ എന്നല്ല, ചരിത്രത്തിലെ ഒരു നായര്‍ക്കും കുറുപ്പിനും റെസ്ലിംഗ്കാരെപ്പോലുള്ള ശരീരം ഉണ്ടായിരുന്നില്ല. പഴശ്ശിരാജ ആയാലും പാലാട്ടുകോമന്‍ ആയാലും തച്ചോളി ഒതേനന് ആയാലും ഒക്കെ യഥാര്‍ത്ഥ ജീവിതത്തില്‍ മെലിഞ്ഞ ഫ്ലെക്സിബിള്‍ ശരീരം ഉള്ളവരായിരുന്നു. പ്രഭുദേവ താടിവടിച്ച് ക്ലീന്‍ ഷേവ് ആയാല്‍ ചിലപ്പോ പറ്റിയേക്കും. കളരി കൂടി പഠിക്കണം.
പിന്നെ ഈ ചിത്രത്തില്‍ എവിടെയാണ് പ്രിഥ്വിരാജ് കേളു നായനാര്‍ ആയി പ്രത്യക്ഷപ്പെടുന്നത്? പ്രിഥ്വിരാജ് വരുന്നതും പോകുന്നതും ഡയലോഗ് പറയുന്നതും ഒക്കെ പ്രിഥ്വിരാജ് ആയിത്തന്നെയാണ്. മറ്റു സൂപ്പര്‍താരങ്ങള്‍ക്ക് സംഭവിക്കുന്ന അതേ കുഴപ്പം തന്നെ ഇവിടെ പ്രിഥ്വിരാജിനും സംഭവിക്കുന്നു.
മലയാളസിനിമയില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സംഭവിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ് മസാലവല്ക്കരണം. ഗ്ലാമര്‍ കാണിക്കാനും മസില് കാണിക്കാനും വേണ്ടി ചരിത്രകഥകളെവരെ വികൃതമാക്കുന്ന രീതി. (പഴശ്ശിരാജയിലെയും ഉറുമിയിലെയും ഗാനരംഗങ്ങള്‍ മാത്രം നോക്കിയാല്‍ മതിയല്ലോ.)
ഏതായാലും ചിത്രം പിന്‍വാങ്ങി കഴിഞ്ഞു. വന്‍തുക മുടക്കി ചിത്രീകരിച്ചു എന്നവകാശപ്പെടുന്ന ഒരു ചിത്രം ഇത്തരത്തില്‍ സമ്മിശ്രമായ പ്രതികരണം ഉണ്ടാക്കിയാല്‍ മതിയോ എന്ന് കോമണ്‍ സെന്‍സുള്ളവര്‍ ചിന്തിക്കട്ടെ. ചെറിയ മുതല്‍മുടക്കുള്ള നല്ല ചിത്രങ്ങള്‍ ആണ് മലയാളത്തില്‍ ഉണ്ടാകേണ്ടത്. കൊച്ചി ലോസ്ആഞ്ചലസ് പോലെയാകണ്ട. കൊച്ചി കൊച്ചിയായാല് മതി. ലോസ്ആഞ്ചലസ് പോലെ ലോസ്ആഞ്ചലസ് ഉണ്ടല്ലോ.
മിസ്റര്‍ പ്രിത്വിരാജ് , താങ്കള്‍ ക്രിസ്ടി എന്നാ പേരില്‍ കമന്റ് ഇവിടെ ഇടാറുണ്ട് എന്ന് ഞാന്‍ ക്രൈം മാസിക വായിച്ചു മനസ്സിലാക്കി, ക്രൈം മാസിക നല്കുന്ന ന്യൂസ് മകേര് ഓഫ് ദി ഇയര്‍ താങ്കള്‍ക്ക് തന്നെ
ReplyDeleteഫാന്‍സ് അസോസിയേഷന്, വായിച്ചു ചിരിച്ചു കഴിഞ്ഞെങ്കില്‍ ഒന്ന് ചോദിച്ചോട്ടെ ഒന്നാമതായി ഈ പറഞ്ഞ ചിത്രങ്ങളില്‍ (ഉറുമി അടക്കം) ഒന്നും പ്രിത്വി എന്ന നടന് മഹത്തായ അഭിനയം കാഴ്ചവെച്ചു എന്നല്ല പറയുന്നത് മറിച്ചു ആ ചിത്രങ്ങള്‍ എന്ത് അവശ്യപ്പെടുന്നോ അത് കൃത്യമായി കൊടുക്കാന്‍ ആ നാടാണ് സാധിച്ചു എന്നാണ് എന്റെ വിശ്വാസം. നല്ല കാലത്ത് ശ്രീ ലാല്‍ ചെയ്തിരുന്നത് ഏതാണ്ട് ഇതൊക്കെ തന്നെയാണ് .
ReplyDeleteഒരു ചോദ്യം കൂടി ശ്രീ മോഹന്‍ലാല്‍ ഈ പോസ്റ്റില്‍ പറഞ്ഞ എല്ലാ ചിത്രങ്ങളിലും ആ കഥാപത്രമായി മാറി അനിയനെ രസിപ്പിച്ചല്ലോ അല്ലെ ?
പിന്നെ പാലാട്ടു കോമനും തച്ചോളി ഒതെനനും ഒക്കെ നല്ല ആന പോലത്തെ ശരീരവും കുടവയറും ആണെന്ന് കൂടി പറഞ്ഞാല്‍ തികഞ്ഞു .കായിക അധ്വാനം ചെയുന്നവന് ഉറച്ച ശരീരം ആണോ അല്ലയോ എന്നറിയാന്‍ വീട്ടില്‍ തെങ്ങ് കയറ്റ കാരന് വരുമ്പോള്‍ ഒന്ന് പുറത്തിറങ്ങി നോക്കിയാല്‍ മതി . പിന്നെ പാലാട്ടു കോമനും തച്ചോളി ഒതെനനും ഒന്നും ഫോട്ടോ തന്നിട്ടില്ലാത്തത് കൊണ്ട് അക്കെ വടക്കന്‍ പാട്ടുകളിലെ വര്‍ണനകള്‍ ആണ് ഒരു മലയാളിയുടെ ആ കാലത്തേ രൂപത്തെ കുറിച്ചുള്ള രൂപത്തിന്റെ അടിസ്ഥാനം . .അതൊക്കെ ഒന്ന് വായിച്ചു നോക്കിയാല്‍ മനസിലാകും അന്ന് മസില് ഉണ്ടായിരുന്നോ ഇല്ലയോ എന്ന് .
പിന്നെ അനിയറെ ലാലേട്ടന് ആയ കാലത്ത് പോലും വിചാരിച്ചിട്ട് നടക്കാത്ത കാര്യം ഇപ്പോളത്തെ പിള്ളേര് ചെയുമ്പോള്‍ ഒരുമാതിരി കുശുമ്പ് പിടിച്ച പെണ്ണുങ്ങളെ പോലെ .. ഛെ മോശം !!!!
പിന്നെ ഈ ചിത്രത്തില്‍ എവിടെയാണ് പ്രിഥ്വിരാജ് കേളു നായനാര്‍ ആയി പ്രത്യക്ഷപ്പെടുന്നത്? പ്രിഥ്വിരാജ് വരുന്നതും പോകുന്നതും ഡയലോഗ് പറയുന്നതും ഒക്കെ പ്രിഥ്വിരാജ് ആയിത്തന്നെയാണ്.
സുപ്പര്‍ വക്കീല്‍ : "ഉറുമി എന്ന ചിത്രത്തില്‍ പ്രിത്വി പ്രിത്വിരാജ് ആയിട്ട് തന്നെ കാണപ്പെടുന്നു എന്ന അഭിപ്രായത്തെ കുറിച്ച് താങ്കള്‍ എന്ത് പറയുന്നു ?"
പ്രേക്ഷകന് : "പ്രിത്വിരാജ് എങ്ങനെയാണ് ഒരു സാഹചര്യത്തോട് വ്യക്തി ജീവിതത്തില്‍ പ്രതികരിക്കുന്നത് എന്ന് പറയാന്‍ വക്കീലിന് അയാളെ അടുത്തു പരിചയമുണ്ടോ ?"
സുപ്പര്‍ വക്കീല്‍ : "ഇല്ല ...അത്...നമുക്ക് ഊഹിക്കാമല്ലോ ?"
പ്രേക്ഷകന് :" ഉറുമി എന്ന ചിത്രത്തില്‍ പ്രിത്വി അവതരിപ്പിച്ച കേളു നായനാര്‍ എന്ന യോദ്ധാവിന്റെ ശരീര ഭാഷ,ഭാവങ്ങള്‍ ഇവയൊക്കെ ഓസ്കാര്‍ നിലവാരത്തില്‍ ഇല്ലെങ്കിലും ഭംഗിയായി തന്നെ പ്രിത്വി ചെയ്തിട്ടുണ്ട് എന്നാണ് എന്റെ അഭിപ്രായം
അത്രേയുള്ളൂ
ഇനി സമ്മിശ്ര പ്രതികരണത്തിന്റെ കാര്യം . പടം കാണാതെ കുറെയെണ്ണം ഈ ബൂലോകത്ത് ബഹളം വൈക്കുന്നതല്ലാതെ ഈ ചിത്രം കണ്ട (നേരിട്ടറിയുന്ന) ഒരാള്‍ പോലും ഈ ചിത്രത്തെ പറ്റി എന്നോട് മോശം അഭിപ്രായം പറഞ്ഞു കേട്ടില്ല ഇതു വരെ
ReplyDeleteE cinemayil oru message undu. Ithil 'Pity'Raj Vasco Da Gamaye kollaan nadakkunnu. Last vare athinu try cheythittum nadakkunnilla. Araanu Malayalam cinemayil Vasco Da Gama? Aa peril oru character cheythathu Mohanlal aanu. Athaayathu Mohanlaline (Lalinte Stardom) illaayma cheyyuka ennathaanu PityRajinte aim . Athinu ayaalkku kazhiyilla enna message aanu ee film namukku tharunnathu.
ReplyDeleteആദ്യമേ പറയട്ടേ, ഞാന്‍ ഒരു മോഹന്‍ലാല്‍ ഫാന്‍ അല്ല. പഴശ്ശിരാജയെയും ഉറുമിയെയും വിമര്‍ശിക്കുന്നവരെല്ലാം മോഹന്‍ലാലിന്റെയോ മറ്റേതെങ്കിലും താരത്തിന്റെയോ ഫാന്‍സ് ആണെന്നു കരുതരുത്. മോഹന്‍ലാലിനോട് സഹതാപം മാത്രമേയുള്ളൂ. അയാള്‍ നല്ല ചിത്രങ്ങള്‍ ചെയ്തിരുന്നു എന്ന് നിങ്ങളൊക്കെ പറയുന്ന ഒരു കാലഘട്ടത്തിലെ രാജാവിന്റെ മകന്, കിരീടം, തേങ്ങാക്കുല തുടങ്ങിയ അങ്ങേരുടെ ചിത്രങ്ങള്‍ പോലും കൂതറ എന്നു കരുതുന്ന ഒരാളാണ് ഞാന്‍.
ReplyDeleteപിന്നെ, പ്രിഥ്വിരാജ് എങ്ങനെയാണ് യഥാര്‍ത്ഥ ജീവിതത്തില്‍ പെരുമാറുക എന്നറിയാന്‍ അയാളെ നേരിട്ട് പരിചയം ഉണ്ടാകേണ്ട കാര്യമില്ല. കോളേജ് കുമാരന് ആയി അഭിനയിച്ചാലും മെക്കാനിക്ക് ആയി അഭിനയിച്ചാലും തീവ്രവാദി ആയി അഭിനയിച്ചാലും ചരിത്രപുരുഷന് ആയി അഭിനയിച്ചാലും പോലീസ് ഓഫീസര്‍ ആയി അഭിനയിച്ചാലും പ്രിഥ്വിരാജ് സ്ക്രീനില്‍ ഒരേ ഭാവ-ചലനങ്ങളോടെയാണ് പ്രത്യക്ഷപ്പെടുക. അതില്‍ നിന്ന് തന്നെ കാര്യം മനസിലാക്കാം, ഇയാള്‍ അഭിനയിക്കുകയല്ല, അപ്പിയര്‍ ചെയ്യുക മാത്രമാണ്. ആരവങ്ങളില്ലാത്ത ഒരു ചിത്രത്തില്‍ പ്രത്യക്ഷപ്പെടാന്‍ ഇയാള്‍ക്ക് ഭയമാണ്.
താങ്കളുടെ വീട്ടില്‍ തെങ്ങുകയറുന്ന കയറ്റക്കാരനെ ഒന്നുകൂടി നോക്കൂ, മേദസ്സ് ഇല്ലാത്ത ഫിറ്റ് ശരീരമാണോ അതോ മസില് പെരുക്കിയ ബോഡിബില്‍ഡര്‍ ശരീരമാണോ എന്ന്? രണ്ടും രണ്ടാണ് സ്നേഹിതാ. എങ്ങനെയാണ് നിങ്ങളുടെ തെങ്ങുകയറ്റക്കാരന് നടക്കുന്നത്? കക്ഷത്തില്‍ ഇഷ്ടിക വെച്ചതുപോലെയാണോ? ഉറുമിയില്‍ പ്രിഥ്വിരാജും ടെര്‍മിനേറ്ററില്‍ അര്‍ണോള്‍ഡും നടക്കുന്നതുപോലെയാണോ?
തിരുവനന്തപുരത്ത് ഉറുമി ഓടിയാല്‍ അത് കേരളം മുഴുവന്‍ വിജയിച്ചതിന്റെ പ്രതിഫലനം. ക്രിസ്റ്റ്യന്‍ ബ്രദേഴ്സ് ഓടിയാല്‍ അത് തിരുവനന്തപുരത്ത് മോഹന്‍ലാല്‍ ഫാന്‍സ് കൂടുതല്‍ ഉള്ളതുകൊണ്ട് അവിടുത്തെ മാത്രം പ്രത്യേകത, അല്ലേ?
പിന്നെ ഈ സമ്മിശ്രപ്രതികരണം എന്നു പറയുന്നത് ചിത്രം റിലീസ് ചെയ്ത ദിവസങ്ങളില്‍ ഉണ്ടായിരുന്ന തള്ളിക്കയറ്റം ഇപ്പോള്‍ ഇല്ല എന്നുള്ളതാണ്. ഉറുമിയുടെ നിര്‍മാണച്ചെലവ് വെച്ചുനോക്കിയാല്‍ മിനിമം ഒരു നൂറ്റമ്പതു ദിവസമെങ്കിലും ഈ ചിത്രം ഓടിയെങ്കില്‍ മാത്രമേ വിജയചിത്രം എന്നു പറയാനാവൂ. അത് നടക്കുമെന്ന് തോന്നുന്നില്ല.
"സുകുമാരന്‍ സൂപ്പര്‍ സ്റ്റാര്‍ ആയിരുന്നില്ല കുടവയറും ഉണ്ടായിരുന്നു പക്ഷെ നല്ല അഭിനയം ആയിരുന്നു. ആഗസ്റ്റ് ഒന്നിലെ മുഖ്യ മന്ത്രി സീ ബീ ഐയിലെ വില്ലന്‍ ഇന്‍സ്പെക്ടര്‍ ഒക്കെ മമ്മൂട്ടിയെ നിഷ്പ്രഭമാക്കുന്ന സീനുകള്‍ ആയിരുന്നു, ആ റേഞ്ച് പ്ര്ഥ്വിക്കില്ല."
ReplyDeleteദാ ഈ കമന്റിന് അടിവരയിടുന്നു.
I never understood why ur bothering to answer such biased fellows.I saw the movie and really enjoyed it.I am sure the comman man really feel proud about such a movie irrespective the roumers flooded by the insecure superstar fan. and definitly this is a visual ttreat and each charecter I reapeat Every one including prithvi contributed well for the movie.I feel your review was one of the rare reviews in web which was cent persent accurate .Thanks once again for that.Keep going
ReplyDeleteAkhil
കിരീടം, തേങ്ങാക്കുല തുടങ്ങിയ അങ്ങേരുടെ ചിത്രങ്ങള്‍ പോലും കൂതറ എന്നു കരുതുന്ന ഒരാളാണ് ഞാന്‍.
ReplyDeleteഅപ്പോള്‍ പിന്നെ എന്താണ് അങ്ങേരുടെ നല്ല ചിത്രം ? കണ്ടഹാര്‍ ആണോ ?
ആരവങ്ങളില്ലാത്ത ഒരു ചിത്രത്തില്‍ പ്രത്യക്ഷപ്പെടാന്‍ ഇയാള്‍ക്ക് ഭയമാണ്
ആര്‍ക്കു ? സൂപ്പര്‍ താരങ്ങള്‍ ആരവങ്ങള്‍ ഇല്ലാതെ പ്രത്യക്ഷപ്പെട്ട ഒരു പടം പറഞ്ഞെ.മനുഷ്യന് കാണാത്ത ഒരേ കടല്‍ , മിഴികള്‍ സാക്ഷി ഈ ഐറ്റം കൊണ്ട് വരല്ലേ പ്ലീസ്.വാസ്തവത്തില്‍ , സ്റ്റോപ്പ് വിഒലെന്സ് ല്‍, തലപ്പാവില്‍ ,വര്‍ഗത്തില്‍ എവിടെ അനിയാ ആരവം ?
ആരവങ്ങള്‍ നില്ക്കട്ടെ ഒറ്റയ്ക്ക് ഒരു പടമെടുക്കാന്‍ ധൈര്യം ഇല്ലാത്ത അവസ്തയിലാണ് സൂപ്പര്‍ താരങ്ങള്‍ ഇന്നു
തെങ്ങ് കയറ്റകാരന് ഒരു ഉദാഹരണം മാത്രമാണ് . ഈ നടത്തത്തെ കുറിച്ച് പറയുന്നല്ലോ ? അനിയന് ശരിക്കും പടം കണ്ടോ ? എങ്കില്‍ ഇതു രംഗത്താണ് ഏറ്റവും കൂടുതല്‍ അത് തോന്നിയത് ? കടത്തനാടന്‍ അമ്പടിയും, പഴശി രാജയും ഒക്കെ കണ്ടപ്പോളും അനിയന് ഇതേ അഭിപ്രായം തന്നെ ആയിരുന്നോ ? അതോ അവരുടെ നടത്തം ഒക്കെ യോധക്കള്ക്ക് ചേര്‍ന്ന രീതിയില്‍ ആയിരുന്നോ ? (ചുമ്മാ അറിയാന്‍ വേണ്ടി ചോദിച്ചതാ )
തിരുവനന്തപുരത്ത് ഉറുമി ഓടിയാല്‍ ........
അനിയാ ഈ പടം ഞാന്‍ കണ്ടു .ആസ്വദിക്കുകയും ചെയ്തു ഇനി ഈ ചിത്രം മൂന്നാം ദിവസം പെട്ടിയില്‍ ആയാലും എന്നിക്കൊന്നുമില്ല . ഇതു നൂറു ദിവസം ഓടിയാല്‍ എന്നിക്ക് ലാഭവിഹിതം കിട്ടുകയും ഇല്ല. പിന്നെ പ്രിത്വിരാജ് , അയാള്‍ പടങ്ങള്‍ സൂക്ഷിച്ചു തെരഞ്ഞെടുത്താല്‍ അയാള്‍ക്ക് കൊള്ളാം . അല്ലെങ്കില്‍ അങ്ങേരു വീട്ടില്‍ ഇരിക്കും
"അയാള്‍ നല്ല ചിത്രങ്ങള്‍ ചെയ്തിരുന്നു എന്ന് നിങ്ങളൊക്കെ പറയുന്ന ഒരു കാലഘട്ടത്തിലെ രാജാവിന്റെ മകന്, കിരീടം, തേങ്ങാക്കുല തുടങ്ങിയ അങ്ങേരുടെ ചിത്രങ്ങള്‍ പോലും കൂതറ എന്നു കരുതുന്ന ഒരാളാണ് ഞാന്‍."
ReplyDeleteകാരണം വ്യക്തം ആക്കുക .....ഒന്നേ ഉള്ളു ഉള്ളുവെങ്കില്‍
ബൈ
കിഷോര്‍
അതെന്താ മിഴികള്‍ സാക്ഷി , ഒരേ കടല്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് കുഴപ്പം. പിന്നെ വര്‍ഗം , സ്റ്റോപ്പ് വയലന്‍സ് എന്നിവയൊക്കെ ജനം കണ്ടെന്നാണോ വിചാരം .
ReplyDeleteവര്‍ഗം മെഗാ ഹിറ്റ് ആയതുകൊണ്ടാണല്ലോ ഷൂട്ടിംഗ് സെറ്റില്‍ ചോറ് വിളമ്പിയ കണക്കുവരെ പൊതുജന മധ്യത്തില്‍ വിളിച്ചുപറയേണ്ടി വന്നത്
ന്യൂസ് മേക്കര്‍ ഓഫ് ദി സെന്‍ച്യുറി ആണ് ലക്ഷ്യം. ഏതിനും അവാര്‍ഡ് ദയാപൂര്‍വ്വം സ്വീകരിച്ചിരിക്കുന്നു.ഇനി ഡോക്ടര്‍ , പത്മശ്രീ , ഭരത്, ശത്രുഘനന് , ലക്ഷ്മണന് ,സംസ്കൃത പണ്ഡിതന് തുടങ്ങിയ ബിരുദങ്ങള്‍ കൂടി വഴിയെ പ്രതീക്ഷിക്കുന്നു .
ReplyDeleteമോഹന്‍ലാലിന്റെ പുതിയ ചിത്രമായ ക്രിസ്ത്യന്‍ ബ്രദേഴ്സിന് ഇരിങ്ങാലക്കുടയില്‍ വന്‍ വരവേല്‍പ്പ്. ആരാധകര്‍ മോഹന്‍ലാലിന്റെ ഫ്ളക്സ് ബോര്‍ഡില്‍ പാലഭിഷേകത്തോടെയാണ് ചിത്രത്തെ വരവേറ്റത് :_ന്യൂസ് webdhuniya
ReplyDeleteഇന്ത്യയില്‍ എങ്ങും ദാരിദ്രമാണ് അസ്ഥിപന്ജരങ്ങളായ ജനങ്ങള്‍ ആഹാരത്തിന് അലയും പോള്‍ നമ്മുക്ക് ഈ വിധമുള്ള താരാരാധന അഭിലക്ഷനിയമാണോ ? he is the god !!!!!!!!
പഴശ്ശിരാജയെക്കാളും മികച്ച ചിത്രം.
ReplyDeleteപിന്നെ ഇതിത്രേം എങ്ങനെ എഴുതി ഉണ്ടാക്കി മഹാഭാരതം പോലെയുണ്ടല്ലോ
റിവ്യൂവേ....
അതെന്താ മിഴികള്‍ സാക്ഷി , ഒരേ കടല്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് കുഴപ്പം?
ReplyDeleteഒരു കുഴപ്പവും ഇല്ല. വിജമാല്ലയിരുന്നു എന്ന് കാണിക്കാന്‍ വേണ്ടിയാണെങ്കില്‍ കണ്ടഹാര്‍ , അലക്സാണ്ടര്‍ അങ്ങനെ എത്ര പടം കിടക്കുന്നു ഞാന്‍ ഇവിടെ ആര്‍ട്ട് പടം എന്നാണ് ഉദേശിച്ചത്
മസ്സില് തീരെ ഇല്ലാതെ സര്‍ക്കസുക്കാരെ പോലെ മെയ്വഴക്കം മാത്രം ഉള്ള യോദ്ധാക്കളെ കുറിച്ചാണല്ലോ അങ്കക്കച്ച തെങ്ങില്‍ കെട്ടി മുറുക്കുമ്പോള്‍ തെങ്ങ് ഉലഞ്ഞ് കരിക്കിന് കുലകള്‍ വീണിരുന്നു എന്നും, കാരിരുമ്പിന്റെ ശരീരം ഉള്ളവര്‍ എന്നും , അജാനബാഹുക്കള് എന്നും പറഞ്ഞിരുന്നത് ?
ReplyDeleteതന്നെയുമല്ല കേരളത്തിലെ ജനങ്ങള്‍ ഒന്നൊഴിയാതെ സി വി എന്‍ കളരിയില്‍ പോയി ഉറുമി പ്രയോഗിക്കാന്‍ ഉള്ള മെയ്വഴക്കം എത്ര വേണം എന്ന് മനസ്സിലാക്കിയ ശേഷമാണല്ലോ ഈ പടം കാണാന്‍ പോകുന്നത് ? ഒന്ന് വെറുതെ ഇരിക്ക് ഭായി .പോസ്റ്റില്‍ പ്രേക്ഷകന് പറഞ്ഞത് പോലെ , ഇവിടെ ഉറുമി എന്ന സിനിമയെ ചിലര്‍ കുറ്റം പറയുന്ന രീതി കാണുമ്പൊള്‍ ഭാര്യ/കാമുകി ഇല്ലെങ്കില്‍ പൊതുവേ ഏതോ സ്ത്രീജനം പ്രിത്വിരാജിനെ ഇഷ്ടമാണ് എന്ന് പറഞ്ഞതിലെ അസൂയയാണ് എന്ന് സത്യമായും തോന്നുന്നു .അതാണ് അസുഖം എങ്കില്‍ നല്ല പോംവഴി . ഭായിയും ജിമ്മില്‍ പോയി ചേരുക എന്നതല്ലേ ? അല്ലാതെ ചുമ്മാ മസ്സില്, പ്രിത്വി , പ്രിത്വി ,മസ്സില് എന്നൊക്കെ പരദൂഷണം പറയുന്നത് മോശമല്ലേ ?
മോഹന്‍ലാല്‍ എന്ന നടന്റെ ഇന്നത്തെ ദയനീയാവസ്ഥക്കു കാരണം ഇപ്പോള്‍ പിടികിട്ടി . രാജാവിന്റെ മകന് ,കിരീടം തുടങ്ങിയ കുറ പടങ്ങളില്‍ അഭിനയിച്ചതാണ് അല്ലെ ? സ്റ്റാന്‍സ്ലോവിസ്ക്കി മുതല്‍ പേരറിയാത്ത വിസ്ക്കിമാരുടെ എല്ലാം പടങ്ങള്‍ മാത്രം കാണുന്ന ജുബ്ബ , വെങ്കായ സഞ്ചി ,നോ കുളി നന എന്നീ സിമ്പലുകള്‍ ഒന്ന് വിടാതെ സ്വയം ആവാഹിച്ച നീചന്മാരുടെ വര്‍ഗ്ഗം (കിടക്കട്ടെ ഒരു വി കെ എന്‍ ) കൂടോടെ ഭസ്മമായി എന്നാണു ഞാന്‍ കരുതിയിരുന്നത് .മസ്സില് ഫാന്‍സ് എന്ന പേരില്‍ ഈ ബ്ലോഗില്‍ വന്ന കമന്റ് കണ്ടതോടെ പ്രതീക്ഷയുടെ പുത്തന്‍ നാമ്പ് (കള്‍ ) ആ വര്‍ഗ്ഗം അവശേഷിപ്പിച്ചിട്ടുണ്ട് എന്ന് മനസ്സിലായി . ധന്യനായി മസ്സിലെട്ടാ ധന്യനായി
ReplyDelete"ഏതോ സ്ത്രീജനം പ്രിത്വിരാജിനെ ഇഷ്ടമാണ് എന്ന് പറഞ്ഞതിലെ അസൂയയാണ് എന്ന് സത്യമായും തോന്നുന്നു .അതാണ് അസുഖം എങ്കില്‍ നല്ല പോംവഴി . ഭായിയും ജിമ്മില്‍ പോയി ചേരുക എന്നതല്ലേ ?."
ReplyDeleteഹോ ഈ അണ്ണന്മാരുടെ കണ്ടുപിടുത്തം ഭയങ്കരം തന്നെ. മസിലിനോടുള്ള പേടി/അസൂയ മുഴുവന്‍ ഇയാളോട് കാട്ടാന്‍ ഇയാള്‍ ആണല്ലോ മസില് കണ്ടുപിടിച്ചത്? ഇന്ത്യന്‍ സിനിമയില്‍ ഇയാളല്ലാതെ വേറെ മസില്മാന്മാരും ഇല്ലല്ലോ അല്ലേ? നല്ല ആകാരഭംഗിയും അഭിനയശേഷിയും ഒരുപോലെയുള്ള നടന്മാര് വേറെയുണ്ട്. അവരോടൊന്നും ആര്‍ക്കും ഈ പറയുന്ന "അസൂയ" തോന്നുന്നില്ലല്ലോ? കമല്‍, വിക്രം, etc. ഉറുമി പ്രയോഗിക്കാന്‍ എത്ര മെയ്വഴക്കം വേണം എന്നുള്ളതല്ല പ്രശ്നം. ഈ കഥാപാത്രം ചരിത്രത്തോട് എത്രത്തോളം നീതി പുലര്‍ത്തുന്നുണ്ട് എന്നതാണ്.
"അങ്കക്കച്ച തെങ്ങില്‍ കെട്ടി മുറുക്കുമ്പോള്‍ തെങ്ങ് ഉലഞ്ഞ് കരിക്കിന് കുലകള്‍ വീണിരുന്നു"
ഈ അതിശയോക്തിയൊക്കെ ചരിത്രരേഖകളാണ് എന്നറിഞ്ഞിരുന്നില്ല ഇതുവരെ. അങ്ങനെയെങ്കില്‍ അഭിനയിക്കാന്‍ ഷ്..ഷ്..സ്റ്റൈല്‍ മന്നനെ തന്നെ കൊണ്ടുവരേണ്ടിവരും.
"അപ്പോള്‍ പിന്നെ എന്താണ് അങ്ങേരുടെ നല്ല ചിത്രം ? കണ്ടഹാര്‍ ആണോ ?"
"കാരണം വ്യക്തം ആക്കുക"
മോഹന്‍ലാല്‍ എന്ന കൊടികെട്ടിയ നടന്റെ അഭിനയം നാടകനിലവാരത്തില് ഉള്ളതും അമിതഭാവാഭിനയം ഉള്ളതും ആണ്. ഒരു കാലത്ത് അതാണ് ശരിയായ അഭിനയം എന്ന് ആളുകള്‍ കരുതിയിരുന്നു. അന്ന് ഇവരെയൊക്കെ അഭിനയപ്രതിഭകളായും ചക്രവര്‍ത്തിമാരായും കണക്കാക്കിയിരുന്നു. അന്ന് സീരിയലുകള്‍ ഇല്ലാതിരുന്നതിനാല്‍ സീരിയല്‍ നിലവാരത്തിലുള്ള ചിത്രങ്ങള്‍ മികച്ച കുടുംബചിത്രങ്ങള്‍ എന്നരീതിയില്‍ ഹിറ്റ് ആയിരുന്നു. അന്ന് ജനങ്ങള്‍ സിനിമ കണ്ട് കരഞ്ഞിരുന്നു. നായകന് അവതരിപ്പിക്കുന്ന നിസ്സഹായനായ കുടുംബനാഥനെ നോക്കി നെടുവീര്‍പ്പിട്ടിരുന്നു. ആ ഒരു കാലഘട്ടത്തിന്റെ സൃഷ്ടികളാണ് ചെങ്കോല്‍, വാല്‍സല്യം, തുടങ്ങിയ കണ്ണീര് സിനിമകള്‍. കുടുംബകഥകള്‍ മൊത്തത്തില്‍ സീരിയലുകള്‍ കയ്യേറിയപ്പോള്‍ അത്രയും കാലം കണ്ണീര്-കുടുംബ സിനിമകള്‍ ഇറക്കി കഞ്ഞികുടിച്ചു പോയിരുന്ന മലയാളം ഇന്‍ഡസ്ട്രി മൊത്തത്തില്‍ വഴിയാധാരമായി. ഇതിനെയാണ് ഈ പ്രതിസന്ധി, പ്രതിസന്ധി എന്നുപറയുന്നത്.
"സ്റ്റോപ്പ് വിഒലെന്സ് ല്‍, തലപ്പാവില്‍ ,വര്‍ഗത്തില്‍ എവിടെ അനിയാ ആരവം"
സ്റ്റോപ്പ് വയലന്‍സ് എന്ന ശാന്തസുന്ദരമായ ചിത്രത്തെ കുറിച്ച് ഞാന്‍ പറയാന്‍ പാടില്ലായിരുന്നു. വയലന്‍സ് എന്നു പേരിട്ട ചിത്രം അക്രമവാസനയെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് നിര്‍മ്മിക്കപ്പെട്ടത്. അതില്‍ ചില രംഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് വയലന്‍സിന് എതിരെയുള്ള ചിത്രം എന്ന തോന്നല്‍ ഉണ്ടാക്കിയതും സ്റ്റോപ്പ് എന്നു മുന്പില് ചേര്‍ത്തതും സെന്‍സര്‍ ബോര്‍ഡിന്റെ സമ്മര്‍ദ്ദം ഒന്നുകൊണ്ടു മാത്രമാണ്. പിന്നെ തലപ്പാവ്. ഇതില്‍ പ്രിത്വി അഭിനയിച്ചു തകര്‍ത്തു എന്നു ശത്രുക്കള്‍ പോലും പറയില്ല. വര്‍ഗം എന്ന ചിത്രം കാണാത്തതു കൊണ്ട് അഭിപ്രായം പറയുന്നില്ല. ആ പടം ഇറങ്ങിയിരുന്നു എന്ന് ഉറപ്പാണല്ലോ അല്ലേ.
"പഴശ്ശിരാജയെക്കാളും മികച്ച ചിത്രം."
അതു സമ്മതിച്ചു. പക്ഷേ ദൈവത്തെ ഓര്‍ത്ത് ക്ലാസിക്, ഹോളിവുഡ് നിലവാരം എന്നൊന്നും പറയരുത്, പ്ലീസ്.
തിരുവനന്തപുരത്ത് ഉറുമി ഓടിയാല്‍ ........
"ഈ പറയുന്ന ക്രിസ്ത്യന്‍ ബ്രദേര്‍സ് തിരുവനന്തപുരത്ത് (ശ്രീ മോഹന്‍ ലാലിന്റെ ഏറ്റവും കളക്ഷന്‍ കിട്ടുന്ന സ്ഥലം) ഓടുന്നെകില് അതിനെ ഉടനെ മഹത്തായ ഒരു ചിത്രമായി അംഗീകരിച്ചു കൊള്ളണം എന്ന് പറയുന്നത് മോശം അല്ലെ ? എനിക്ക് അത് ഒരു കൂറ പടം ആയി ആണ് തോന്നിയത് ."
ഇതും താങ്കള്‍ തന്നെയല്ലേ പറഞ്ഞത്?
എന്റെ മസ്സില് ഫാന്‍ അണ്ണാ , അണ്ണന് കോമഡി സുപ്പര്‍ സ്റ്റാര്‍ ആയേ അടങ്ങു എന്ന വാശിയിലാണോ ?
ReplyDeleteവിക്രം സൂര്യ ഒക്കെ അയല്‍നാട്ടില്‍ അല്ലേ ? പ്രേക്ഷകന്റെ പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെ കടമെടുത്താല്‍ പ്രിത്വിരാജ് അയല്പക്കത്തെ വീട്ടില്‍ താമസിക്കാന്‍ എത്തുംപ്പോള്‍ ആണ് സലീംകുമാര്‍ മസ്സില് കാട്ടി കുടുമ്പം തകര്‍ക്കരുത് എന്ന് പറയുന്നത്. അണ്ണനും സലീംകുമാറിന്റെ 'ഫയല്വാന് തകര്‍ത്ത ജീവിതം' എന്ന ബുക്ക് ഒന്ന് വായിക്കുന്നത് നന്നായിരിക്കും
ചെന്തെങ്ങില്‍ നിന്നുംകരിക്ക് വീഴുന്നത് ഫാന്റസി .അപ്പൊ അണ്ണന് പറഞ്ഞ ശരീര വഴക്കം ചരിത്ര രേഖയാണോ ? ഉറുമി പ്രയോഗിക്കുന്നവര്‍ക്ക് മസ്സില് പാടില്ല എന്ന അണ്ണന്റെ ചരിത്ര ലിഖിതം സ്വര്‍ണ്ണ ലിപികളില്‍ എഴുതി സൂക്ഷിച്ചിരിക്കുന്ന മ്യൂസിയം എവിടെ അണ്ണാ ? അലിബാഗിലോ ? കോമഡി കില്ലാടി ഡാ നീ . ഫാന്റസി ചിത്രത്തില്‍ വരെ ചരിത്രത്തോട് നീതി പുലര്‍ത്തണം എന്ന വാശി...ഹോ,അണ്ണനെ പോലെ ഒരു പത്തു പേര് ഉണ്ടായിരുന്നെങ്കില്‍ ,മലയാള സിനിമ ഗോകര്‍ണ്ണം കയറിയേനെ .അണ്ണനെ പോലെ വിവരക്കേട് വിളിച്ചു പറയുന്ന ബുദ്ധിജീവികളെ വെച്ചു നോക്കുമ്പോള്‍ കൂതറ ഫാന്‍സ് ഒക്കെ ഒന്നാം ക്ലാസ് നിലവാരമാണ് .
പിന്നെ മോഹന്‍ലാലിന്റെ അമിതാഭിനയത്തെക്കുറിച്ച് നോ കമന്റ്സ് .അണ്ണന് ഭാരത ശാസ്ത്ര പ്രകാരം ബാത്രൂമില്‍ പോകുന്നത് വരെ മൈന്യൂട്ട് അക്ടിങ്ങില് തന്നെ വെളിവാകുന്നതാണ് അഭിനയമെങ്കില്‍ അത് ഓരോരുത്തരുടെ അസ്വാധന നിലവാരം .
ഉറുമി തിരുവനന്തപുരത്തു ഓടി ക്രിസ്റ്റി ചാടി അതൊക്കെ നിങ്ങളും പ്രേക്ഷകനും തമ്മില്‍ . എന്നാലും എന്റെ അറിവിന്റെ സാഗരമേ ....മസ്സില് ഫാന്‍ അണ്ണാ !!! അങ്ങയെ താണ് തൊഴുതിരിക്കുന്നു
ഒരു ചെറിയ വിശദീകരണം കൂടി : ഫയല്വാന് തകര്‍ക്കുന്ന ജീവിതം മസ്സിലുള്ളയാൾ തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന പയ്യന് ആകുമ്പോള്‍ ആണ് . അല്ലാതെ അയല്‍ ഗ്രാമത്തില്‍ താമസിക്കുമ്പോള്‍ . അതാണ് വിക്രം/സൂര്യ പ്രിത്വി എന്നിവര്‍ തമ്മിലുള്ള വത്യാസം . എന്റെ മസ്സില് ഫാന്‍ അണ്ണാ , പെട്ടെന്ന് ജിമ്മില്‍ ചെറു.ഇല്ലെങ്കില്‍ ജീവിതം ഫയല്വാന് തകര്‍ക്കും .പിന്നെ ഞാന്‍ പറഞ്ഞില്ല,അണ്ണന് കേട്ടില്ല എന്നൊന്നും പറയരുത്
ReplyDeleteപ്രിയ "ഓള് ഇന്‍ഡ്യാ മസില് ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്"താങ്കളോട് ഞാന്‍ 100% യോചികുന്നു .ഇവരൊക്കെ എന്ത് കണ്ടിടാണ് പ്രിത്വി ഒരു അഭിനെതാവെന്നു പറയുന്നതെന്ന് എനിക്ക് മനസിലാകുനില്ല, അവന് 'അഭിനയിച്ചു' ഫലിപിച്ച ഏതെങ്കിലും ഒരു വേഷം പറഞ്ഞു തരാന്‍ പറ്റുമോ...പിന്നെ മലയാളത്തില്‍ ആദ്യമായി മസില് പെരുപിച്ച നടന് ഇവനെല്ലാലോ നമ്മുടെ അനശ്വരനായ 'ജയന്' പിന്നെ ആരായിരുന്നു
ReplyDeleteജയന് അഭിനയിച്ചിരുന്ന കാലത്ത് അന്നുണ്ടായിരുന്ന നസീര്‍ മുതല്‍ സോമന് സുകുമാരന്‍ വരെ ഉള്ളവരുടെ സിനിമകള്‍ ഇഷ്ടപ്പെട്ടിരുന്ന,(അവരെ ഒക്കെ ആരാധകര്‍ എന്ന് വിളിക്കുന്നത് അപമാനിക്കല്‍ ആകും)ആള്ക്കാര് ഒരിക്കലും പറഞ്ഞിട്ടില്ലതതാണ് ഇപ്പോളത്തെ ഈ സൂപ്പര്‍ ആരാധകര്‍ കാച്ചുന്നത്.അതിന്റെ പ്രധാന കാരണമായി തോന്നുന്നത് ഇവരുടെ താരങ്ങള്‍ക്കുള്ള അരക്ഷിത ബോധം തന്നെയാണ്.കഴിഞ്ഞു ഒരു അഞ്ചു കൊല്ലത്തിനുള്ളില്‍ ഈ സൂപ്പര്‍ താരങ്ങള്‍ അഭിനയിച്ചു എന്ന് സംശയം തോന്നിപ്പിക്കുന്ന ഒരു ചിത്രം പൊലുമില്ലതതു പ്രശ്നമേ അല്ല. ഇനി എത്ര കാലം വേണം എങ്കിലും വരാത്ത ഒരു സാധനത്തിനു വേണ്ടി കാത്തിരിക്കാം ഇവര്‍ക്ക് .വേറെ ആരും അഭിനയിച്ചു കൂടാ , അഥവാ അങ്ങനെ സംഭവിച്ചാല്‍ അത് അംഗീകരിക്കില്ല . അവര്‍ നന്നായി എന്ന് പറയുന്നവരെ വെച്ച് പൊറുപ്പിക്കില്ല.പ്രിത്വിരാജ് എന്ന നടന് എന്ന് മലയാള സിനിമയില്‍ ഒരു സ്ഥാനമുണ്ട്.അയാളുടെ പടങ്ങള്‍ കാണാന്‍ കുറേ പ്രേക്ഷകരും ഉണ്ട്.അത് മനസിലാക്കി ചിത്രങ്ങള്‍ തിരഞ്ഞെടുത്തു ചെയ്യേണ്ടത് അയാളുടെ ഉത്തരവാദിത്വം.ഇഷ്ടമില്ലാത്ത സൂപ്പര്‍ ആരാധകര്‍ കണ്ടഹരും ഓഗസ്റ്റ് ൧൫ ഒക്കെ വീണ്ടും കണ്ടു സന്തോഷിച്ചാള്‍ പോരെ?വല്ലവനും പടം ഇറക്കുമ്പോള്‍ ഈ അസഹിഷ്ണുത എന്തിന്നാ ?.ഒരു അഭിനേതാവിന്റെ കുറവുകള്‍/ പരിമിതികള്‍ മസില് ഉം അഹങ്കാരവും അന്നെന്നു പറയുമ്പോള്‍ കഷ്ടം എന്നെ പറയാനുള്ളൂ. ഇതൊക്കെ നോക്കുമ്പോള്‍ തമിഴന് ഒക്കെ എത്ര ഭേദം !!!
ReplyDeleteസ്ഫടികം, പവിത്രം, തേന്മാവിന് കൊമ്പത്ത്, ഗുരു, കന്മദം, വാനപ്രസ്ഥം ഇവയൊക്കെ താങ്കളുടെ സ്റ്റാന്ഡേര്ഡ്ഇല് വരുന്ന സിനിമകള്‍ അല്ലായിരിക്കും.. ? ഇവയൊക്കെ മണിച്ചിത്രത്താഴ് ഇറങ്ങിയതിനു ശേഷം റിലീസ് അയ പടങ്ങള്‍ ആണ്
ReplyDeleteഈ പറഞ്ഞതില്‍ ഏതാണ് കഴിഞ്ഞ അഞ്ചു കൊല്ലത്തിനുള്ളില്‍ ഇറങ്ങിയത്?പാലത്തിനു അടിയിലൂടെ ഒരു പാട് വെള്ളം പോയത് അറിഞ്ഞില്ലേ ?
ReplyDeleteപിന്നെ തമിഴനെ പറഞ്ഞ (ഇതൊക്കെ നോക്കുമ്പോള്‍ തമിഴന് ഒക്കെ എത്ര ഭേദം !!! ) അനോണിയോട് : അനിയാ തമിഴ് നാട്ടില്‍ പോകുമ്പോള്‍ ഒന്ന് നോക്കണം അവിടെ രജനീ കാന്തിനെ ആരാധിക്കുന്ന തമിഴന് വിജയ് യുടെയും സൂര്യയുടെയും പടം വരുമ്പോള്‍ പൊയ് കൂകാറുണ്ടോ എന്ന് .അത് പോലെ വിജയ് സൂര്യ ആരാധകര്‍ അവര്‍ക്ക് പിന്നാലെ വന്നവരുടെ ചിത്രങ്ങളെ കൂവിക്കരുണ്ടോ എന്നും . അവനൊക്കെ നമ്മളെക്കാള്‍ എത്രയോ ഉയരത്തില്‍ ആണെന്ന് പലപ്പോഴും തോന്നി പോകുന്നു
അഭിനയം എന്നത് അഭ്യാസപ്രകടനമല്ല. ഭാവാഭിനയത്തില്‍ ഇവന് ഇപ്പോളും വട്ടപ്പൂജ്യമാണ്. ഒരു തനി തമിഴ് നടനാവാനുള്ള യോഗ്യതയേ ഇവനുള്ളൂ.
ReplyDeletewhat crap is happening here? This fellow, prithviraj is hundred times better than any pot bellied, flabby oldies in mallu movies. any blind person can see that at a galance
ReplyDeleteഅരാന്നെ ആരാന്നെ ..എന്ന ഗാനത്തില്‍ പ്ര്ത്വിരാജ് നടക്കുന്നത് കാണുമ്പോള്‍ ചിരി വരുന്നു . കക്ഷത്തില്‍ ഇഷ്ടിക വച്ചപോലെ ...ഹ ഹ ..മസ്സില് ഉണ്ടെന്നു വച്ച് സൂര്യയും, സല്മാന് ഖാനും , ഹൃതിക് റോഷനും ഒക്കെ ഇങ്ങനെ ആണോ നടക്കുന്നത് . ഈ പ്രിത്വി രാജും മസ്സില് ഉണ്ടാവുന്നതിനു മുന്‍പ് എങ്ങനെ നടന്നിരുന്നു . അവന്റെ സ്വാഭാവിക നടത്തം എന്താണ് എന്നൊക്കെ എല്ലാര്ക്കും അറിയാം .
ReplyDeleteസ്വാഭാവിക നടത്തം അല്ലെങ്കില്‍ ഒരു പ്രശനം തീര്‍ന്നു. അപ്പോള്‍ സിനിമയില്‍ പ്രിത്വിരാജ് പ്രിത്വിരാജായി തന്നെ നില്ക്കുന്നു ,നടക്കുന്നു എന്ന് പറഞ്ഞത് വെറുതെ പറഞ്ഞതാ അല്ലെ? കൊച്ചു കള്ളന്മാര് . അസൂയ ,അസൂയ
ReplyDeleteഫയല്‍ വാന്‍ തകര്‍ത്ത മറ്റൊരു ദാമ്പത്യം !!!!!
ReplyDeleteഈ കള്ളു കുടിച്ചും പെണ്ണ് പിടിച്ചും കണ്ടതെല്ലാം വാരിത്തിന്നും ശരീരം തൂങ്ങി പഴുക്കുമ്പോള്‍ മസില് ഉള്ളവനെ കാണുമ്പോള്‍ ഉള്ള സ്വാഭാവിക ചൊരുക്ക് . അത്രേയുള്ളൂ
പിന്നെ താരത്തിന്റെ ഡയലോഗ് കടമെടുത്താല്‍
പ്രിത്വിക്കും arnold നും മസ്സില് ഉണ്ടെങ്കിലെ പിടിച്ചു നില്ക്കാന് ആവു . എന്നിക്കൊക്കെ മന്ദ ബുദ്ധികള്‍ അയ കുറെ ഫാന്‍സ് ഉണ്ട് . മുണ്ട് മടക്കി കുട്ടി നിന്ന് മൂത്രമൊഴിച്ചാല്‍ താഴെ ഇരുന്നു മുകളിലേക്ക് നോക്കി എന്തൊരു മഹാ അത്ഭുദം എന്ന് അത്ഭുടപ്പെടുന്ന ഇവനൊക്കെ ഉള്ളിടത്തോളം കാലം എന്നിക്ക് കുശാല്‍ .(ഈ പറഞ്ഞ അശ്ലീലം ബ്ലെസി എടുത്ത ബ്രമരം എന്നാ ലോകോത്തര സിനിമയിലെ ഒരു രംഗമാണ് )
ജോഷി സംവിധാനം ചെയ്ത ക്രിസ്ത്യന്‍ ബ്രദേഴ്സ് തിയേറ്ററുകളില്‍ പണം വാരുകയാണ്. കേരളത്തില്‍ റിലീസ് ചെയ്ത 170 കേന്ദ്രങ്ങളിലും എല്ലാഷോയും ഹൌസ്ഫുള്ളാണ്. ആദ്യവാരം 15 കോടി രൂപയോളമാണ് ക്രിസ്ത്യന്‍ ബ്രദേഴ്സ് ഗ്രോസ് നേടിയത്
ReplyDeleteThe above comment itself evidences how insecure the super star fans are .Primarly they cant take up a movie alone , which was proved and seeing some one doing the same is un thinkable for them and their fans.Wonder where mallus movie world is headed to?
ReplyDeleteമലയാളം ബ്ലോഗ്ഗില്‍ ആണോ ഇവന്റെ ഒക്കെ ഇംഗ്ലീഷ് കടന്നു പോടാ ഇവിടുന്ന്. ഞങ്ങള്‍ മമ്മൂട്ടി ഫാന്‍സിനു ഇതൊന്നും സഹിക്കില്ല കേട്ടോ ?
ReplyDeleteഇപ്പോള്‍ പറഞ്ഞത് ഫൌള് ആന്നേ .എല്ലാര്‍ക്കു അഭിപ്രായ സ്വാതത്ര്യം ഇല്ലെ ഇവിടെ? പ്രേക്ഷകന് ഉത്തരം പറയണം .
ReplyDeleteകക്ഷത്ത് ഇഷ്ടിക വച്ച് നടക്കുക എന്ന് പറഞ്ഞ അനോണി താങ്കള്‍ക്ക് എന്റെ തോളില്‍ തട്ടിയുള്ള അഭിനന്ദനം ..എനിക്കും അത് തന്നെ ആണ് തോന്നിയത് . എന്തിനാ ഇങ്ങേരു ഇത്ര ഓവര്‍ ആക്കുന്നത് . അതിനു മാത്രം മസ്സില് ഒന്നും ഇല്ലല്ലോ . ശരശരി മസ്സില് അല്ലെ ഉള്ളു .
ReplyDeleteക്രിസ്ടിയും ഉറുമിയും വിജയിച്ചു ..! ഇനി ആരുണ്ട് ഞങ്ങള്‍ മോഹന്‍ലാല്‍ -പ്രിത്വിരാജ് ഫാന്സിനോട് കളിക്കാന്‍. ഞങ്ങള്‍ തിരുവനന്തപുരക്കരോട് കളിച്ചാല്‍ വിവരം അറിയും . പല്ല് കൊഴിഞ്ഞ സിംഹത്തിന്റെ ആരാധകരോട.
ReplyDeleteബൈ
കീലേരി അച്ചു
വിനയന്റെ "യക്ഷിയും ഞാനും" എന്ന ചിത്രത്തില്‍ നായിക മരിക്കുമ്പോള്‍ കക്ഷം കാണിക്കുന്ന ഫ്രോക്ക് ഇട്ടു വേണം മരിക്കാന്‍. എന്നാലേ മേഖ്നാരാജിന് സിനിമ തീരുംവരെ ഫ്രോക്ക് ഇട്ട് പ്രേതമായി പാടി നടക്കാന്‍ പറ്റൂ. അതിന് എന്തുചെയ്യും? അതുകൊണ്ട് തിരക്കഥയില്‍ ഇങ്ങനെ ഒരു സംഭവം കൂടി ചേര്‍ത്തു. അതായത് നായികയുടെ അച്ഛന് ഏതോ തുക്കിടി സായിപ്പ് ലണ്ടനില്‍നിന്ന് ഒരു പെറ്റിക്കോട്ട് ഫ്രോക്ക് അയച്ചുകൊടുത്തു. മകളുടെ മോതിരം മാറലിന് ഇതുവേണം ഇടാന്‍ എന്ന് സായിപ്പ് പറഞ്ഞത്രേ. സായിപ്പ് പറഞ്ഞാല്‍ അനുസരിച്ചല്ലേ പറ്റൂ.
ReplyDeleteഇതുപോലെ ഉറുമിയില്‍ അറയ്ക്കല്‍ ഐഷയ്ക്ക് കോര്‍സെറ്റ് ഇട്ടു വയറും നെഞ്ചും കാണിച്ചുനടക്കാന് എന്തെങ്കിലും കാരണം സിനിമയില്‍ കാണിക്കുന്നുണ്ടോ? ഉദാഹരണത്തിന് ആയിഷ ഫുള്‍സ്ലീവ് റൌക്കയും ധരിച്ചു പാടവരമ്പിലൂടെ വരുമ്പോള്‍ കാലുതെറ്റി ചെളിയില്‍ വീഴുകയും റൌക്ക അഴുക്കായതുകൊണ്ട് കൂട്ടുകാരി അന്തര്‍ജ്ജനത്തിന്റെ ഇല്ലത്ത് പോയി ഒരു കോര്‍സെറ്റ് "നാളെത്തരാടീ" എന്നുപറഞ്ഞ് കടംവാങ്ങി ഇടുകയും പിന്നെ പെട്ടെന്നങ്ങ് ബിസിയായി പോയതുകൊണ്ട് സിനിമ തീരുംവരെ അതുതന്നെ ഇട്ടുനടക്കേണ്ടി വരികയും ....
...ഇങ്ങനെ എന്തെങ്കിലും?
NB: മൊട്ടേന്നു വിരിയാത്ത ആ ജെനീലിയക്കൊച്ചിനെക്കൊണ്ട് ഗ്ലാമര്‍ വേഷം ഇടീക്കേണ്ട ഒരാവശ്യവും ഇല്ലായിരുന്നു. അതിന് താബു, വിദ്യാബാലന് ഒക്കെത്തന്നെ ധാരാളം.
മോനേ കീലേരി അച്ചു,
ReplyDeleteമോഹന്‍ലാല്‍ പല്ലുകൊഴിഞ്ഞ സിംഹമാണ് എങ്കില്‍ പ്രിഥ്വിരാജ് എന്താണ്? ഉറുമിയില്‍ പ്രിഥ്വിരാജിനെ പല ആംഗിളിലും കാണുമ്പോള്‍ മുട്ടനാടിന്റെ ലക്ഷണമാണ് തോന്നുന്നത്. ഇനി ഇതും ഫൌള് ആണോ എന്നറിയില്ല.
മോനേ കീലേരി അച്ചു,
ReplyDeleteമോഹന്‍ലാല്‍ പല്ലുകൊഴിഞ്ഞ സിംഹമാണ് എങ്കില്‍ പ്രിഥ്വിരാജ് എന്താണ്? ഉറുമിയില്‍ പ്രിഥ്വിരാജിനെ പല ആംഗിളിലും കാണുമ്പോള്‍ മുട്ടനാടിന്റെ ലക്ഷണമാണ് തോന്നുന്നത്. ഇനി ഇതും ഫൌള് ആണോ എന്നറിയില്ല.
>> ഭാവാഭിനയത്തില്‍ ഇവന് ഇപ്പോളും വട്ടപ്പൂജ്യമാണ്. ഒരു തനി തമിഴ് നടനാവാനുള്ള യോഗ്യതയേ ഇവനുള്ളൂ. <<
ReplyDeleteഅങ്ങോട്ടു ചെന്നാല്‍ മതി. ഒന്നു ചുമ്മാതിരി ഭായി. അവിടെയൊക്കെ നേരെചൊവ്വേ അഭിനയിക്കാന്‍ അറിയാവുന്ന വേറെ ആമ്പിള്ളേര് ഉണ്ട്. വലിയ സൌന്ദര്യമോ ആകാരഭംഗിയോ ഒന്നും ഇല്ലാത്ത ധനുഷ് ഒക്കെ ഇത്രയും കാലത്തിനുള്ളില്‍ അഭിനയിച്ചിട്ടുള്ള വ്യത്യസ്ഥങ്ങളും ആഴമുള്ളവയുമായ കഥാപാത്രങ്ങളുടെ പരിസരത്തു വരുമോ ഇവന്റെയൊക്കെ മസിലുപിടുത്തം?
കുറെനാള്‍ മുന്‍പ് ഈ ബ്ലോഗില്‍ ആരോ ഇട്ട ഒരു കമന്റ്:
>> സൂപ്പര്‍ താരങ്ങള്‍ക്ക് കൈയില്‍ ഇരുപ്പിന്റെ വിശേഷം കൊണ്ട് (അഹങ്കാരം കൊണ്ടും ) ഈ വര്‍ഷം നാണം മറയിക്കാന്‍ പ്രാഞ്ചി,ശിക്കാര്‍ എന്നീ രണ്ടു കീറ കൊണകങ്ങള് മാത്രമേ ഉള്ളൂ . ഇനി അതിനു പോലും ഓട്ട ഉണ്ടോ ഇല്ലയോ എന്നതല്ലേ ഈ തര്‍ക്കം ? വിട്ടു കളയെടോ. <<
ഇതുതന്നെയാണ് ഇക്കൊല്ലം പ്രിഥ്വിരാജിന്റെയും അവസ്ഥ. പാവം ഈ ഉറുമിക്കോണകം കൊണ്ടെങ്കിലും നാണം മറച്ചോട്ടെ.
അപ്പോള്‍ പ്രാഞ്ചി ശിക്കാര്‍ മുകളില്‍ പറഞ്ഞ അഭിപ്രായം ശരി വയ്ക്കുന്നു അല്ലെ . ഉര്‍മി കോണകം മാത്രമേ ഉള്ളെങ്കില്‍ പ്രിത്വി രാജിന് കൊള്ളാം അനിയാ. എന്നിക്കോ തനിക്കോ അതിനെന്തു ? ഈ വര്‍ഷത്തെ വരുന്ന മാസങ്ങളില്‍ പടങ്ങള്‍ തെരഞ്ഞെടുത്തു അഭിനയിച്ചാല്‍ അയാള്‍ക്ക് കൊള്ളാം .ആരെങ്കിലും ഒക്കെ നല്ല പടങ്ങള്‍ തന്നാല്‍ നമുക്കും
ReplyDeleteനീ ലാലിന്റെ ഒപ്പം എത്തനമെങ്കില് പോയി ഹിമാലയത്തില്‍ ച്ചെന്നു തപസിരിക്ക് ,,,,,,,,,,,,,,ചിലപ്പോള്‍ ഫലിചേക്കും,,,,,,,,,,,,,,,,,,,,,,,,,,മലയാളി പ്രേക്ഷകരെന്താ വിഡ്ഢികലാണോ ഇവനെയും ലാലിനെയും ഒക്കെ താരതമ്യം ചെയ്യാന്‍ ,,,,,,,,ഉറുമി വന്ന വഴിക്ക് ,പോയി ക്രിസ്ത്യന്‍ ബ്രദര്‍,സ്...............ഇപ്പോളും..........തകര്ത് ഓടുകയാണ് ,,
ReplyDeleteകുറെ നാളായി മമ്മൂട്ടിക്കും മോഹന്‍ ലാലിനും വേണ്ടി നിങ്ങള്‍ ഘോരഘോരം വാദിക്കുന്നു. നിങ്ങളുടെ കമ്മിറ്റ്മെന്റ് ഞാന്‍ അഭിനന്ദിക്കുന്നു. പൃഥ്വിരാജ് ഒരു തുടക്കക്കാരന് മാത്രമാണ്, മമ്മൂട്ടി മോഹന്‍ലാല്‍ എന്നിവര്‍ പ്രേക്ഷക മനസ്സുകളില്‍ നേടിയ സ്ഥാനം കൈക്കലാക്കാന്‍ അയാള്‍ ഇനിയും സഞ്ചരിക്കേണ്ടിയിരിക്കുന്നു എന്നത് വാസ്തവം തന്നെ.
ReplyDeleteപക്ഷേ ഈ ഫാന്‍സിനോടായി ഒരേ ചോദ്യം. എന്തു കൊണ്ട് മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും നല്ല ചിത്രങ്ങള്‍ നിങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ല? കുട്ടിസ്രാങ്കും, മിഴികള്‍ സാക്ഷി, പകല്‍നക്ഷത്രങ്ങള്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ഒരു ഫാന്‍സ് അസോസിയേഷന്റേയും ആരവങ്ങളോ പിന്തുണയോ കണ്ടില്ല. അവയൊക്കെ തീയേറ്ററുകളില്‍ എത്തുന്നതിനു മുന്നെ, വന്ന വഴി മടങ്ങി. മമ്മൂട്ടിയേയും മോഹന്‍ലാലിനേയും സ്നേഹിക്കുന്നു എന്നവകാശപ്പെടുന്ന ആരാധകര്‍ എന്തു കൊണ്ടാണ് ഇത്തരം നല്ല ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കാത്തത്? സൂപ്പര്‍ താരങ്ങളുടെ ഏതു തറ പടത്തേയും ദിവ്യമൃത് എന്നു വാഴ്ത്തുന്നവര്‍ ഇത്തരം പടങ്ങളെ അവഗണിക്കുന്നു. നിങ്ങള്‍ തന്നെയല്ലേ ഈ സൂപ്പര്‍ താരങ്ങളെ ഇത്തരം തറ പടങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്?
സ്വന്തം സൂപ്പര്‍ താരങ്ങളുടെ ഭേദപ്പെട്ട ചിത്രങ്ങളെ സപ്പോര്‍ട്ട് ചെയ്യാത്ത ഈ താരാരാധന മൂത്ത ഭ്രാന്തന്മാരാണോ മറ്റുള്ളവരുടെ നല്ല ചിത്രങ്ങള്‍ കാണുകയും സപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്നത്??? ഒരിക്കലും നടക്കാത്ത മനോഹരമായ സ്വപ്നം !!!
എന്റെ പ്രേക്ഷക (ക്രിസ്ടി ),
ReplyDeleteപൊന്തന്‍ മാടയിലെയും , മൃഗയ യിലെയും മമ്മുട്ടി കരി വരി മുഘത് തേച്ചു
ചീവിട് കരയുന്ന പോലെ സംസാരിച്ചു എങ്കില്‍ പ്രിത്വിരജിനോട് പറയു കുറച്ചു കരി തേച്ചു ആ പടം ഒന്ന് അഭിനയിക്കാന്‍...
കരി ഇപ്പോളും കിട്ടുന്ന വസ്തു ആണല്ലോ..
ഞാന്‍ നല്ല പദങ്ങളെ അത് ആരുടെ ആണെങ്കിലും അങ്ങീകരിക്കുന്ന ഒരു പ്രേക്ഷകനാണ്.
പിന്നെ ദിലീപ് കാണിച്ചത് മിമിക്രി ആണെന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ പടം അത്ര നിലവാരം പുലര്‍ത്തിയില്ല എന്നുള്ളതാണ് സത്യം...
അതില്‍ ദിലീപിനെ കാള്‍ നന്നായി അഭിനയിച്ചത് സായി കുമാര്‍ ആണ്...
ഈ അനോണി യും പ്രേക്ഷകന് തന്നെ ആണോ? ആണെങ്കില്‍ കിരീടം പടത്തിനോടൊക്കെ പ്രിത്വിരജിന്റെ ഒരു സിനിമയും
താരതമ്യം ചെയ്യല്ലേ...
ഈ പാവം പ്രേക്ഷകന് ഇനിയും പറയാനുള്ളത് ഒന്ന് മാത്രം നല്ല തിരക്കഥകള്‍ മാത്രം സെലക്ട് ചെയ്തു നല്ല റോള്‍ കല് മാത്രം
അഭിനയിച്ചാല്‍ എല്ലാ താരങ്ങള്‍ക്കും നല്ലത്. പിന്നെ നമ്മള് പ്രേക്ഷകര്‍ക്ക് കാശു കൊടുത്തു കാണാനും തോന്നും... അല്ലെങ്കില്‍
അന്ന്യന്മാര്‍ വന്നു കാശു വരി പോകും...
ഒരു സിനിമ എന്നുള്ള സംരഭം കേവലം ഒരു നടന്റെയോ നടിയുടെയോ സ്വകാര്യ സ്വത്തല്ല .ഒരു സിനിമ വിജയിക്കുന്നു എന്നുളത് ആ സിനിമുയെട പിന്നില്‍ പ്രവര്‍ത്തിച്ച അല്ല അണിയറ പ്രവര്‍ത്തകരുടെയും വിജയമാണ് .അതിനാല്‍ ഉറുമി വിജയിച്ചത് പ്രിത്വിരാജ് കാരണമാണോ അല്ലെങ്കില്‍ ക്രിസ്ത്യന്‍ brothers വിജയിച്ചത് മോഹന്‍ലാല്‍ കാരണമാണോ എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല .മുകളില്‍ കണ്ട അഭിപ്രായങ്ങളില്‍ മലയാളത്തിലെ മുന്‍നിര നടന്മാര് അഭിനയിച്ച കഥാപാത്രങ്ങളെ അതി മേന്മേയോടയും (വികലമായും )താരതമ്യം ചെയ്തു കണ്ടു .എന്തിനാണ് ഹേ ഈ തര്‍ക്കം ?നടനം ഒരു കലയാണ് , സിനിമ എന്നത് യാതര്ത്യവും അതിശോയുക്തിയും ഇടകലര്‍ന്ന ഒരു നടന കൂട്ടായുമെയുടെ കലയും .രണ്ടു രണ്ടര മണിക്കൂര്‍ വിനോദത്തിനു വേണ്ടി പ്രേഷകനുമായി കലാകാരന്മാര് സംവദിക്കുന്ന ഒരു സംരഭം .അവിടെ ആരാണ് മികച്ചത് ആരാണ് മോശമായത് എന്നുള്ളതിനെക്കള് സിനിമ എന്ന സാംസ്കാരിക കലയ്ക്ക് ആ ചിത്രം പ്രചോധനമയോ എന്നെല്ലേ ചിന്തിക്കെന്ടെത് .ആണ് അല്ല , എന്നീ ഉത്തെരങ്ങള് കൊണ്ട് തീരുന്നു അത് .പിന്നിട് വേണമങ്കില്‍ ഓരോ നടിനടന്മാരെയും അവര്‍ അവതരിപിച്ച കഥാപാത്രങ്ങള്‍ ആ സിനിമെയിലെ കഥാപാത്രങ്ങളായി നീതി പുലര്‍ത്തിയോ എന്നും പരിശോദിക്കാന്‍ പ്രേഷേകന് അവകാശമുണ്ട് .എന്നാല്‍ അതിലെ കലാകാരന്മാരെ വ്യക്തിഹത്യ നടത്തുന്നത് അനുചിതും എന്നെല്ലേ പറയാവൂ .മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ (ഉദ : കിരീടം , രാജാവിന്റെ മകന്..) എന്നി ചിത്രങ്ങള്‍ ആ കാലഘട്ടത്തിന്റെ പ്രതീകമാണ് .ആവയില്‍ "+"ഉം "-"ഉം കാണാം .അന്നത്തെ യൂത്ത് ചിന്താഗതി , സാങ്കേതിക ഉപകരണങ്ങള്‍ (ഉദാ: ക്യാമറ ) എന്നിവ കൂടി കരുതി വേണും വിശകലനം ചെയ്യാന്‍ .പ്രായം എല്ലാവരെയും ബാധിക്കും .അത് പ്രിത്വിരാജ് , മോഹന്‍ലാല്‍ , മമ്മൂട്ടി എല്ലാവര്ക്കും ഒരു പോലെയെല്ലേ .ഇനി ഒരു 25 വര്ഷങ്ങള്കുള്ളില് animated നടിനടന്മാര് ആയിരിക്കും heroes .(ഇപ്പോഴേ ചില ചിത്രങ്ങള്‍ അങ്ങേനയാണ് eg :ഹോളിവുഡ് ).ഒരു നാടകത്തില്‍ അഭിനയിക്കുന്ന നടന്റെ പോരായ്മയും കഴിവും നമുക്ക് എളുപത്തില്‍ തിരിച്ചറിയാം .പക്ഷെ ഒരു സിനിമയില്‍ അത് പ്രയാസമാണ് .കാരണം സാങ്കേതികും അവിടെ സ്വാധീനും ചെലുത്തുന്നു .ഈ യഥാര്‍ത്ഥ്യം മനസ്സിലാക്കുമ്പോള്‍
ReplyDeleteപ്രിത്വിരാജ് , മോഹന്‍ലാല്‍ , മമ്മൂട്ടി ഇവരില്‍ ആരാണ് മികചെത് , എന്നുള്ളത് അപ്രസക്ക്തമാണ് .ഈവേരെല്ലാം നമ്മുടെ മലയാള സിനെമെയുടെ ambassadors ആണ് .
tail :മാര്‍ക്കറ്റിംഗ് , വിവാദും , പണം ,പ്രശസ്തി ഇവക്കു വേണ്ടിയാണ് ഈന്നത്തെ മിക്ക സിനിമയും ഉപയോഗിക്കുന്നേ.ഇതു മനസ്സിലകിയാള് വിവേകി .