Sunday, April 24, 2011

സിറ്റി ഓഫ് ഗോഡ് (CITY OF GOD )

അണ്ണാ, എന്തോന്നിത് ? നിങ്ങള്‍ നൂറടിച്ച സന്തോഷത്തില്‍ പരിപാടി നിര്‍ത്തിയോ?

ഇല്ലെടെ, പിന്നെ പുതിയ പടം വല്ലതും വേണ്ടേ വല്ലതും പറയാന്‍ ?

അത് പറയരുത് , ഇന്നലെ മലയാളവും തമിഴും ഹിന്ദിയും ഒക്കെയായി ഒരു ലോഡ് പടം ഇറങ്ങിയല്ലോ . ഒന്നും കണ്ടില്ലേ ?

കണ്ടല്ലോ . ഇന്നലെ പോയി സിറ്റി ഓഫ് ഗോഡ് കണ്ടു

തള്ളേ, ആ പടം ഇറങ്ങിയാ ? കുറെ നാളായി പോസ്റ്റര്‍ കാണാന്‍ തുടങ്ങിയിട്ട് . ഉറുമിക്ക് ശേഷം പ്രിത്വിരാജും, നായകന് ശേഷം ലിജോ ജോസും ഒരുമിക്കുന്ന ചിത്രം അല്ലെ അണ്ണാ . എങ്ങനെയുണ്ട് പടം ? കഥയൊക്കെ എങ്ങനെ ? അഭിനയം ....

എടേ പിടക്കാതെ .. പറയാം .ഒറ്റ വക്കില്‍ പറഞ്ഞാല്‍ ഈ ചിത്രം തികച്ചും ഒരു ധീരമായ ഒരു പരീക്ഷണം ആണ് . എന്നാല്‍ ഈ പരീക്ഷണം വിജയിച്ചോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നുതന്നെയാണ് എന്‍റെ ഉത്തരം (ക്ഷമിക്കണം എനിക്ക് അത്രയും വിവരമേ ഉള്ളു).ഇനി കഥയെ പറ്റി. കൊച്ചി പോലൊരു നഗരം .(ഉദരവല്കരണത്തിന്റെ ഒരു ഗുണം അധോലോക സിനിമ എടുക്കാന് എപ്പോള് ബോംബെ വരെ പോകണ്ട എന്നുള്ളതാണ് നമ്മുടെ സ്വന്തം കൊച്ചി അല്ലെ ഉള്ളത് ).അവിടെ കുറെ മനുഷ്യര് പല ജീവിത സാഹചര്യങ്ങളില് ഉള്ളവര്.സോണി (രാജീവ്‌ പിള്ള) എന്ന വ്യവസായി അയാളുടെ സഹായിയും സുഹൃത്തും ഗുണ്ടയും ആയ ജ്യോതിലാല്‍ (പ്രിത്വിരാജ് ),വ്യവസായി ആയ ഭര്‍ത്താവു കൊല്ലപ്പെട്ട വിധവ വിജി പുന്നൂസ് (ശ്വേത മേനോന്‍ ),തീരെ സന്തോഷകരം അല്ലാത്ത ജീവിതം നയിക്കുന്ന സൂര്യ പ്രഭ(റീമ കല്ലിങ്ങല്‍) എന്ന സീരിയല്‍ - സിനിമ നടി,നഗരത്തിലെ കെട്ടിടം പണിക്കു തമിഴ് നാട്ടില്‍ നിന്ന് വന്ന സ്വര്‍ണവേല്‍ (ഇന്ദ്രജിത്ത്) ഭര്‍ത്താവിനെ ഉപേക്ഷിച്ചു കേരളത്തില്‍ പണിക്കെത്തിയ മരതകം (പാര്‍വതി) എങ്ങനെ വലുതും ചെറുതും ആയ കുറെ മനുഷ്യരുടെ കഥയാണ്‌ അഥവാ ഈ മനുഷ്യര്‍ ഒക്കെ ജീവിക്കുന്ന ഒരു നഗരത്തിന്‍റെ കഥയാണ് ഈ ചിത്രത്തിലൂടെ സംവിധായകന്‍ പറയാന്‍ ശ്രമിക്കുന്നത്.അവസാനം ഇവരുടെ എല്ലാം കഥകള്‍/ജീവിതങ്ങള്‍ എല്ലാം ഒത്തു ചേരുന്നു എന്ന് പ്രതീക്ഷിക്കുനവരെ നിരാശ പ്പെടുത്തിയേക്കാം ഈ ചിത്രം .തിരകഥ ബാബു ജനാര്‍ദനന്‍.വാസ്തവം പോലുള്ള ചിത്രങ്ങള്‍ക്ക് തിരകഥ എഴുതിയ ശ്രീ ബാബുവിന്‍റെ നല്ലൊരു ശ്രമമായി ഈ ചിത്രത്തെ കാണാവുന്നതാണ്.

അപ്പോള്‍ പിന്നെ പൊളപ്പന്‍ പടം എന്ന് ധൈര്യമായി പറയാം അല്ലെ ?

അനിയാ, ഈ ചിത്രത്തില്‍ അവലംബിച്ചിരിക്കുന്ന രീതി എന്ന് പറയുന്നത് ഒരു സംഭവം, ഒരു കഥാപാത്രത്തിന്റെ വീക്ഷണത്തില്‍ അത് കാണിച്ചിട്ട് അതില്‍ എവിടെ വെച്ചെങ്കിലും കയറി വരുന്ന ഒരു കഥാപാത്രത്തിന്റെ വീക്ഷണത്തില്‍,പുറകോട്ടു പോയി,അയാള്‍ എവിടുന്നു ഈ സംഭവത്തിലേക്ക് വന്നു എന്ന് കാണിക്കുന്ന രീതിയില്‍ ആണ് പറഞ്ഞു പോകുന്നത് .ഒരു ആക്സിഡെന്‍ടോടെ തുടങ്ങുന്ന ഈ ചിത്രത്തില്‍ തുടക്കം മുതല്‍ അവലംബിക്കുന്നത് ഈ ഒരു രീതിയാണ്‌ .എന്നാല്‍ പലയിടത്തും ഈ ഒരു രീതി പടത്തിന്റെ വേഗത കുറയ്ക്കുന്നതായി എനിക്ക് തോന്നി.പിന്നെ,തിരകഥയുടെ ട്രീറ്റ്‌മെന്‍റ് മനപൂര്‍വം അങ്ങനെ ആക്കിയതാണോ എന്നറിയില്ല മൊത്തം ചിത്രത്തിന് ഒരു ഒരു blurdness അനുഭവപ്പെടുന്നു.പശ്ചാത്തല സംഗീതം പലപ്പോഴും സംഭാഷണങ്ങള്‍ അവ്യക്തം അക്കുന്നുമുണ്ട്.ഒരു രാംഗോപാല്‍ വര്‍മ ,എ കെ സാജന്‍ (സ്റ്റോപ്പ്‌ വയലെന്‍സ് ) രീതിയില്‍ ഉള്ള ചിത്രങ്ങളില്‍ നിന്നും വിഭിന്നമായി ഈ ചിത്രം വേറൊരു വഴിയിലൂടെയാണ് സഞ്ചരിക്കുന്നത്.പല തട്ടുകളില്‍ ജീവിക്കുന്ന കഥാപാത്രങ്ങള്‍ പലയിടത്തും പരസ്പരം ക്രോസ് ചെയ്യുകയും അത്യാവശ്യം പരസ്പരം ആശയവിനിമയം ചെയുന്നുന്ടെങ്കിലും ആത്യന്തികമായി ഇവരുടെ ജീവിതങ്ങള്‍ പലതും സമാന്തരമായി പോകുന്നവയാണ് (സ്വര്‍ണ്ണ വേലിന്റെയും ജ്യോതിലാലിന്‍റെയും ഉദാഹരണം).പഞ്ച് ഡയലോഗും സ്ലോമോഷന്‍ നടത്തവും ഒക്കെ പ്രതീക്ഷിച്ചു പോകുന്നവര്‍ ദയവായി ആ വഴിക്ക് കയറാതിരിക്കുക.പറയാന്‍ മറന്നു സുരാജ് ഇല്ല!!!

അപ്പോള്‍ പടം കൊള്ളില്ല എന്നാണോ ?

അങ്ങനെ ഞാന്‍ പറയില്ല . ഒന്നൊന്നായി നോക്കിയാല്‍ മോശം എന്ന് പറയാവുന്ന ഒരു സീന്‍ പോലും പറയാന്‍ ബുദ്ധിമുട്ടാണ് , ഈ ചിത്രത്തിന്‍റെ ക്യാമറ എന്നികിഷ്ടപ്പെട്ട മറ്റൊരു ഘടകമാണ് . ഓരോ ജീവിതത്തിലേക്ക് നോക്കുന്ന ക്യാമറ ഉപയോഗിക്കുന്ന കളര്‍ ബേസ് പോലും പലതാണ്.അവര്‍ അവരുടെ ജോലികള്‍ വൃത്തിയായി ചെയ്ത അഭിനേതാക്കള്‍ ,തികച്ചും സ്വാഭാവികമായി എടുത്ത സംഘട്ടന രംഗങ്ങള്‍ .അതിന്‍റെ ശബ്ദ വിന്യാസം അങ്ങനെ നല്ല ഘടകങ്ങള്‍ പലതാണ് ഈ ചിത്രത്തില്‍.(ഒരു മനുഷ്യന്‍ കുറെ ആള്‍ക്കാരെ തല്ലി വീഴ്ത്തുന്ന രംഗങ്ങള്‍ ഇത്ര നന്നായി അഥവാ സ്വാഭാവികമായി ചിത്രീകരിച്ചു കണ്ടത് ഇതിനു മുന്‍പ് ആടുകളം എന്ന ചിത്രത്തില്‍ ആണെന്നാണ് എന്‍റെ ഓര്‍മ.ചിത്രത്തില്‍ ഷൂട്ടിംഗ് സെറ്റില്‍ വെച്ച് നടക്കുന്ന സ്റ്റണ്ട് ആണ് ഇവിടെ പരാമര്‍ശിച്ചത് )അകെ തോന്നിയത് ഇതെല്ലാം ചേര്‍ന്ന് ഒരു സിനിമയായി വരുമ്പോള്‍ ഉള്ള ഒരു ഫിനിഷ് കുറവ് മാത്രമാണ് .ഒരു ചിത്രം മാത്രം പ്രായമായ ഒരു സംവിധായകന്‍ എന്നാ നിലയില്‍ ഞാന്‍ അങ്ങ് ക്ഷമിച്ചു .

അതിരിക്കട്ടെ അഭിനയം ...? അതാണല്ലോ പ്രധാനം.മറ്റെല്ലാം നമ്മള്‍ സഹിക്കും .താരങ്ങള്‍ ഇല്ലാത്ത ചിത്രങ്ങളില്‍ അഭിനയം .... ഇല്ല ഒരു വിട്ടു വീഴ്ചയും ഇല്ല.പ്രിത്വിരാജ് പ്രിത്വിരാജ് ആയി തന്നെ നില്‍ക്കുകയാണോ ഈ ചിത്രത്തില്‍ ?

അടങ്ങേടെ ,എനിക്ക് പലപ്പോഴും ചിരി വന്നിട്ടുള്ള ഒരു വാചകമാണ് ഇതു. എപ്പോള്‍ ഇറങ്ങുന്ന എന്ത് സിനിമയില്‍ ആന്നെടെ ഈ നായകന്‍ എന്ന സാധനം കഥാപാത്രമായി ഇടിച്ചു കേറുന്നത്? ഡബിള്‍സ് ആണോ അതോ ചൈന ടൌണ്‍ ആണോ? എനിക്ക് പറയാനുള്ളത് ആ കൊച്ചന്‍ അവന്‍റെ റോള്‍ വൃത്തിയായി ചെയ്തിട്ടുണ്ട്.(അയാള് മാത്രമല്ല ആ ചിത്രത്തില്‍ മോശമായി എന്ന് പറയാന്‍ അഭിനേതാക്കളില്‍ ആരുമില്ല എന്നാണ് എന്‍റെ വിശ്വാസം).പിന്നെ ഒരു കാര്യം പറഞ്ഞോട്ടെ പ്രിത്വിരജോ ഇന്ദ്രജിതോ അല്ല ഈ ചിത്രത്തിലെ നായകന്‍ അഥവാ അങ്ങനെ ഒരു സാധനം ഈ ചിത്രത്തില്‍ ഉള്ളതായി എന്നിക്ക് തോന്നിയില്ല .

എന്ന് വെച്ചാല്‍ ?

അനിയാ നമ്മളൊക്കെ ആറാം തമ്പുരാന്‍ എന്ന ചിത്രം കണ്ടതാണല്ലോ.അതിലെ ലാലിന്‍റെ ആദ്യ രംഗം (മൂനാമത്തെ പെഗ് ഒഴിക്കുന്നതിനു മുന്‍പ് ഡീല്‍ ശരിയാക്കുന്ന പരിപാടി) നമ്മളെല്ലാം ആസ്വദിച്ചതാണ് . അത് പോലൊരു രംഗം ഈ ചിത്രത്തിലും ഉണ്ട് (ഒട്ടും അതിശയീകരണം ഇല്ലാതെ എന്ന് കൂടി പറഞ്ഞോട്ടെ) . ഇതു കാണുമ്പോളാണ് മലയാള സിനിമ വളരുന്നില്ല എന്ന് പറയുന്നതിന്‍റെ അര്‍ഥം മനസിലാകുന്നത് . ഇപ്പോള്‍ ഒരു ലാല്‍ ചിത്രത്തില്‍ ആണെങ്കില്‍ എന്ന് ആ രംഗത്തില്‍ ലാലിന്‍റെ തടി ഒഴിച്ചാല്‍ ബാക്കി എല്ലാം അത് പോലെ ഉണ്ടാകും .ശരിയല്ലേ അനിയാ?

ഹാ നിങ്ങള്‍ ഇങ്ങനെ കാടു കേറല്ലേ ചുരുക്കത്തില്‍ പറഞ്ഞാല്‍ .....

കുറച്ചു കൂടെ ശ്രദ്ധിച്ചിരുന്നെങ്കില്‍ ട്രാഫിക്‌ നെ ഒക്കെ ബഹു ദൂരം പിന്നില്‍ ആക്കാമായിരുന്ന ഒരു ചിത്രം . ഇനിയും പരീക്ഷണങ്ങളും നല്ല ചിത്രങ്ങളും മലയാള സിനിമയില്‍ ഉണ്ടാകട്ടെ എന്നാശംസിക്കുന്നു


ഇന്നു വിവാഹിതന്‍ അയ ശ്രീ പ്രിത്വിരാജിനു ബാല്‍ക്കണി 40 യുടെ ആശംസകള്‍ !!

10 comments:

 1. പ്രിത്വിയുടെ കല്യാണത്തിന്റെ തിരക്കില്‍ ആയതുകൊണ്ടയിരിക്കും പോസ്റ്റ്‌ താമസിച്ചത് അല്ലെ ?

  ReplyDelete
 2. പ്രിയപ്പെട്ട മല്ലിക സുകുമാരന്‍, താങ്കള്‍ ഈ പോസ്റ്റ്‌ ഇടാന്‍ ഇത്ര വൈകിയത് പ്രിത്വിരജിന്റെ വിവാഹം ആയത് കൊണ്ട് ആയിരിക്കും അല്ലെ. എന്തായാലും അഭിനന്ദനങ്ങള്‍ നടത്തി കളഞ്ഞല്ലോ?

  പിന്നെ പ്രിത്വിയും ആയി എട്ടൊമ്പത് വര്ഷം ആയി ഞങ്ങള്‍ക്കുള്ള കുടിപ്പക ഇന്നലെ അവസാനിച്ചു . ഇനി ഒരുത്തിയും ഞങ്ങളെ വിഷമിപ്പിച്ചു കൊണ്ട് അവനെ സ്വപ്നം കാണില്ല . ഞങ്ങള്‍ക്ക് അത് മതി. ഞങ്ങള്‍ മോഹന്‍ലാലിനെയും, മമ്മൂട്ടിയും ഇഷ്ടപ്പെടുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പൊ മനസ്സിലായല്ലോ . ഒരു ഇരുപത്തഞ്ചു വര്ഷം മുന്‍പാണ് ഞങ്ങള്‍ ജീവിചിരുന്നതെന്കില്‍ മോഹന്‍ലാലിനെയും ഞങ്ങള്‍ ഇത് പോലെ വെറുത്തു പോയിരുന്നു.

  ഞങ്ങള്‍ക്ക് ഭ്രാന്ത്‌ ആണോ പ്രേക്ഷകാ ...താങ്കള്‍ തന്നെ പറയു ...


  ബൈ
  ഓള്‍ കേരള കാവടി , കൂളിംഗ് ഗ്ലാസ്‌, പട്ടാളം , മിമിക്രി കോമഡി, ഷിറ്റ്‌ ഫാന്‍സ്‌ !

  ReplyDelete
 3. പ്രിത്വിരാജിനെ ഇനി മുതല്‍ എല്ലാ പെണ്‍കുട്ടികളെ സഹോദരന്‍ ആയി കാണുക എന്ന് അഭ്യര്‍ഥിച്ചു കൊണ്ട് ..നിറ കണ്ണുകളോടെ

  സൂപ്പര്‍ , മെഗാ , ജനപ്രിയ നായക ഫാന്‍സ്‌

  ReplyDelete
 4. ആ എന്ന് വെച്ചാല്‍? അതിന് ശേഷമുള്ളതൊന്നും മനസ്സിലായില്ല......

  ReplyDelete
 5. ചങ്ങാതീ അക്ഷരപ്പിശാച്ചുക്കളെ ഒന്ന് ഒഴിവാക്കാന്‍ ശ്രമിച്ചുകൂടേ??
  പൃഥ്വിരാജ്,ഉദാരവത്കരരണംഎന്നൊക്കെയല്ലേ വേണ്ടത്‌?

  ReplyDelete
 6. ശ്രദ്ധിക്കാം സുഹൃത്തേ , നൂറു പോസ്റ്റ്‌ കഴിഞ്ഞിട്ടും ഈ പിശാചു വിടുന്നില്ല എന്ന് പറഞ്ഞാല്‍ മോശം തന്നെ അല്ലെ ?

  ReplyDelete
 7. നൂറു പോസ്റ്റ്‌ കഴിഞ്ഞു ഇനി വിഗ്രഹവല്‍ക്കരണം തുടങ്ങാം ..ആര്‍ക്കാട ഞങ്ങളുടെ പ്രേക്ഷകനോട് കളിക്കേണ്ടത് ..അദ്ദേഹത്തിന് അക്ഷര പിശാചു ഉണ്ടെങ്കില്‍ അത് ഞങ്ങള്‍ സഹിച്ചു ...നൂറു പോസ്റ്റ്‌ കഴിഞ്ഞു എസ്ടാബ്ലിഷ്‌ ആയി കഴിഞ്ഞു . എന്നും എസ്ടാബ്ലിഷ്‌ ആയ ആളുകളെ മാത്രമേ ഞങ്ങള്‍ അന്ഗീകരിക്കരുല്ല് ...ഇനി പ്രേക്ഷകന്‍ ഒന്നും ചെയ്യേണ്ട ചുമ്മാ എന്തെങ്കിലും എഴുതി തന്നാല്‍ മതി കേട്ടോ ..വായിക്കാന്‍ ഞങ്ങള്‍ ഉണ്ട് ...


  ബൈ
  ഉനിവേര്സല്‍ ലെഫ്റ്റ് നന്റ്റ്‌ കേണല്‍ പ്രേക്ഷകന്‍ ഫാന്‍സ്‌

  ReplyDelete
 8. പ്രേക്ഷകന്‍ നൂറു പോസ്റ്റ്‌ തികച്ച താങ്കളെ ഞങ്ങള്‍ ഒരു സൂപ്പര്‍ ബ്ലോഗ്ഗര്‍ പദവി നല്‍കുകയാണ് . അങ്ങോളം ഇങ്ങോളം താങ്കള്‍ക്കു ഫാന്‍സ്‌ ഉനിറ്റ്‌ തുടങ്ങും. താങ്കളുടെ ബ്ലോഗ്ഗില്‍ ഞങ്ങള്‍ പാല്‍അഭിഷേകം നടത്തും. പിന്നെ ഇത് വരെ പുലര്‍ത്തിയ നിലവാരം ഒന്നും ഇനി വേണ്ട കേട്ടോ. എന്തെങ്കിലും ഒക്കെ എഴുതിയാല്‍ മതി

  ReplyDelete
 9. നൂറു പോസ്റ്റ്‌ തികച്ചു കഴിഞ്ഞു , ഇനി ഇത്ര ബുദ്ദിമുട്ടി ഒന്നും ബ്ലോഗ്‌ എഴുതേണ്ട, ട്രയിലെര്‍ കണ്ടു എഴുതിയാല്‍ മതി കേട്ടോ. അല്ലാതെ ഇത്ര എക്സ്പീരിയന്‍സ് ആയില്ലേ ഇനിയും പടം കണ്ടിട്ടൊക്കെ വേണോ പോസ്റ്റ്‌ ഇടാന്‍? എന്തെങ്കിലും ഒക്കെ എഴുതൂ ..താങ്കള്‍ എന്തെഴുതിയാലും ഞങ്ങള്‍ക്ക് അമൃത് ആണ് !

  യുനിവേര്സല്‍ ബ്ലോഗ്ഗര്‍ പ്രേക്ഷകന്‍ ഫാന്‍

  ReplyDelete
 10. Saw this yesterday. Quite a good movie. An excellent experiment which i think went well.

  ReplyDelete