കഴിഞ്ഞ പോസ്റ്റിനു ഒരു വായനക്കാരന് ഇട്ട കമന്റ് കണ്ടപ്പോള്‍ ആണ് കഴിഞ്ഞ പോസ്റ്റ് ഈ ബ്ലോഗിലെ നൂറാമത്തെ പോസ്റ്റ് ആയിരുന്നു എന്ന് അറിയുന്നത്.ശ്രീ മമ്മുട്ടിക്ക് കൂളിംഗ് ഗ്ലാസ് എന്ന പോലെ ഈയുള്ളവന്റെ സന്ദഹസഹചാരിയായ മടി എന്ന ഉദാത്ത വികാരം കാരണം കഴിഞ്ഞ വര്‍ഷം (2010 ) ജനുവരിയില്‍ ഈ ബ്ലോഗ് തുടങ്ങുമ്പോള്‍ ഇതു എത്ര കാലം പോകും എന്ന് ഒരു ഉറപ്പും ഇല്ലായിരുന്നു .ആയതിനാല്‍ നൂറു പോസ്റ്റ് കഴിഞ്ഞു എന്ന് അറിയുമ്പോള്‍ ഒരു ഞെട്ടല്‍ തികച്ചും സ്വാഭാവികം
2007 അവസാനം ഒരു ആറു മാസം നീണ്ട വിദേശ വാസത്തിനിടയില്‍ വായിക്കാന്‍ ഒന്നും ഇല്ലാത്ത അവസ്ഥയില്‍, ഗൂഗിള്‍ല്‍ കൊടകര പുരാണം എന്ന് സേര്‍ച്ച് ചെയുന്നിടത്താണ് ബ്ലോഗുമായി എനിക്കുള്ള ബന്ധം തുടങ്ങുന്നത് .(സംഗതി ഇത്ര വലിയ ഒരു ദുരന്തത്തിലേക്ക് പോകും എന്ന് മുന്‍ കൂട്ടി അറിഞ്ഞിരുനെങ്കില്‍ ആ വിശാലമനസ്കന് ഒന്നും ഒരിക്കലും ബ്ലോഗ് എഴുതില്ലായിരുന്നു എന്ന് എന്നിക്ക് നൂറു വട്ടം ഉറപ്പാണ്.). അദേഹം എഴുതിയ ബ്ലോഗുകളിലൂടെ കൊടകര വഴി ഒന്ന് കറങ്ങി വന്നപ്പോള്‍ ലോണ്ടെ കിടക്കുന്നു വലതു വശത്ത് കുറെയധികം ലിങ്ക്കള് !!!!! . ഹുറേ ! കിട്ടിപ്പോയി!! .പിന്നെ ബ്രിജ് വിഹാര്‍ , പോങ്ങന്മൂടന്,ഇടിവാള്‍,കൊച്ചു ത്രേസ്യ.......... (കൂട്ടത്തില്‍ പറയട്ടെ അക്കുട്ടത്തില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ബ്രിജ് വിഹാര്‍ ആണ് . മനു എഴുതാതെ ഇരിക്കുന്നതില്‍ പ്രതിഷേധം ഉണ്ടെങ്കിലും, എഴുതാന്‍ തോന്നുമ്പോള്‍ എഴുതുക എന്നതാണ് നല്ലത് എന്നത് കൊണ്ട് ഒന്നും പറയുന്നില്ല).പിന്നെ കൂടുതല്‍ നോക്കിയപ്പോള്‍ ദാ കിടക്കുന്നു രാഷ്ട്രീയം,സിനിമ , വര്‍ഗീയം,ജാതീയം വിപ്ലവം ,ഹാസ്യം,കഥകളി ,കൈ കൊട്ടിക്കളി ........ എന്ന് വേണ്ട സകല കുഴി തുരുമ്പും ഉണ്ട് ഈ ബൂലോകത്ത് എന്ന് മനസിലായി.സിനിമ പണ്ടേ താല്പര്യം ഉള്ള ഒരു വിഷയം ആണ് (വിശ്വസിക്കാമെങ്കില്‍ വിശ്വസിച്ചോ രണ്ടാം ക്ലാസ്സ് മുതല്‍ വിജയകരമായി ഒറ്റയ്ക്ക് സിനിമക്ക് പോയിട്ടുള്ള ആളാണ് ആണ് ഈയുള്ളവന് !!!).നാട്ടില്‍ ഇറങ്ങുന്ന പുതിയ സിനിമകള്‍ എങ്ങനെയുണ്ട് എന്നറിയാനാണ് ആദ്യമായി സിനിമ വിഭാഗത്തിലെ ബ്ലോഗുകള്‍ നോക്കി തുടങ്ങിയത് .ഹരി (ചിത്ര വിശേഷം ),ജയകൃഷ്ണന് (ഇപ്പോളില്ല നിര്‍ത്തി ) എന്നിവരുടെ ബ്ലോഗ് ആണ് ആദ്യം കയ്യില്‍ തടഞ്ഞത് (അന്നും ഇന്നും ഞാന്‍ ജയകൃഷ്ണന്ന്റെ ബ്ലോഗ് ഇഷ്ടപ്പെടുന്ന ഒരാളാണ്.ജയന്,ഇതു താങ്കള്‍ വായിക്കാന്‍ ഇടയായാല്‍ ഓര്‍ക്കുക,ഈ ബ്ലോഗ് എന്ന കൊലപാതകം തുടങ്ങുന്നതില്‍ താങ്കള്‍ക്കുള്ള പങ്കു ചെറുതല്ല.ആരേലും പറഞ്ഞോ എഴുത്ത് നിര്‍ത്താന്‍ ?) .
നാട്ടില്‍ എത്തിയ ഉടന്‍ ഈ വാര്‍ത്ത (ബൂലോകം എന്നൊരു സ്ഥലം ഉണ്ടെന്നും അവിടെ രസമുള്ള കുറെ സംഗതികള്‍ ഉണ്ടെന്നു ഉള്ളത്) നമ്മുടെ സൌഹൃത വലയങ്ങളില്‍ നോട്ടീസ് അടിച്ചിറക്കി .പോരാത്തതിനു ദാ ഇപ്പോള്‍ എഴുതികളയും എന്ന ഭാവത്തില്‍ നടക്കുന്ന ചില ആണ് - പെണ് സിംഹങ്ങളെ കൊണ്ട് ബ്ലോഗും തുടങ്ങിച്ചു (ഉള്ളത് പറയണമല്ലോ പലതും ഇപ്പോള്‍ ഇല്ലെങ്കിലും (നമ്മുടെ അല്ലെ സുഹൃത്തുക്കള്‍ മടി എവിടെ പോകാന്‍ ) എഴുതിയ കാലത്ത് ഒന്നൊന്നര എഴുത്തായിരുന്നു (സത്യം)) . അങ്ങനെ ജീവിതം സുഖമായി മുന്നോട്ടു പോകുമ്പോളാണ് (സുഖതിനെന്താ കുറവ് ? വല്ലവന്റെയും ബ്ലോഗ് വായിക്കുക,ബുദ്ധിജീവി പോസില്‍ നാലു അഭിപ്രായം പറയുക തീര്‍ന്നില്ലേ സംഗതി !!) നമ്മുടെ ജയകൃഷ്ണന് പരിപാടി നിര്‍ത്തുന്നത് . തുലഞ്ഞില്ലേ . ഇനി? നമ്മുടെ സുഹൃത്തുക്കളെ പ്രചോദിപ്പിച്ചു നോക്കി രക്ഷയില്ല ഒരുത്തരും അടുക്കുന്നില്ല . അപ്പോളാണ് പലരും തിരിഞ്ഞു കൊത്തി തുടങ്ങിയത് .അല്ല നിനക്കെന്താ ഒരെണ്ണം തുടങ്ങിയാല്‍ എന്ന ലൈനില്‍ .അങ്ങനെ ഒടുവില്‍ തീരുമാനിച്ചു ജയന്റെ വിടവ് നികത്താന്‍ ഒരു ഭീമന് രഘു ആയി ഇറങ്ങുക തന്നെ .(ജയന്റെ ബ്ലോഗ് വായിച്ചിട്ട് ഉള്ളവര്‍ക്കറിയാം ഈ പറഞ്ഞത് തന്നെ വെറും ,ശുദ്ധ,916 ഹാള്‍ മാര്‍ക്ക് അഹങ്കാരം ആണെന്ന്. (കൂള്‍ ഗുരു കൂള്‍ !!!) )
ഈ ബ്ലോഗ് തുടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ തീരുമാനിച്ച ഒരു കാര്യം ഒരിക്കലും നിരൂപണം എഴുതില്ല എന്നതാണ്.(അതിനുള്ള വിവരം എനിക്കുണ്ടെന്ന് കരുതുന്നില്ല എന്നത് തന്നെ കാരണം) ഒരു ചിത്രം കണ്ടാല്‍ എന്റെ സുഹൃത്തുക്കളോട് ആ ചിത്രത്തെ കുറിച്ചുള്ള അഭിപ്രായം സംസാരിക്കുന്ന രീതിയില്‍ ഈ ബൂലോകത്തെ പേരറിയാത്ത സുഹൃത്തുക്കളോട് സംസാരിക്കാം എന്നതായിരുന്നു അടിസ്ഥാന ആശയം അഥവാ ആഗ്രഹം.ഇപ്രകാരം ആണ് നൂറു എപ്പിസോട് നീണ്ട ഈ കൊലപാതക പരമ്പര തുടങ്ങുന്നത് .(നമ്മുടെ സുഹൃത്ത് വലയത്തില്‍ നടക്കുന്ന സംഭാഷണത്തെ കുറിച്ച് പറഞ്ഞാല്‍ സത്യമായും ഇവനൊക്കെ വട്ടാണ് എന്നേ ആരും പറയു സാമ്പിള്‍ : പഴശി രാജാ എന്ന ചിത്രം ഇതേ കഥാപാത്രങ്ങളെ കൊണ്ട് ഒരു എഴുപതുകളുടെ അവസാനം എടുത്തിരുന്നെങ്കില്‍ ആരൊക്കെ അതിലേ കഥാപാത്രങ്ങളെ അവതരിപ്പിക്കും ?പടയോട്ടം എന്ന ചിത്രം ഇന്നു എടുക്കും എങ്കില്‍ ആരൊക്കെ ഏതൊക്കെ റോള്‍ ചെയ്യും? എന്തൊക്കെ മാറ്റങ്ങള്‍ വരും ?ഇങ്ങനെ ഉള്ള ഭ്രാന്തന് വിഷയങ്ങള്‍ ആണ് പലപ്പഴും വരാറുള്ളത് . അതൊക്കെ വെച്ച് നോക്കിയാല്‍ ഈ ബ്ലോഗൊക്കെ എത്ര ഭേദം !!)
അങ്ങനെ സംഗതി ഇതു വരെ എത്തി . ഈ കാലത്ത് എന്റെ വ്യക്തിപരമായ അഭിപ്രായം ഓരോ സിനിമയെ കുറിച്ചും പറയാന്‍ സാധിച്ചു എന്നാണ് എന്റെ വിശ്വാസം.ഒരിക്കലും ഞാന്‍ ചിന്തിക്കുന്നത് പോലെയാണ് ഇവിടുത്തെ ഓരോ പ്രേക്ഷകനും ചിന്തിക്കുനത് എന്നു പറയാന്‍ ശ്രമിച്ചിട്ടില്ല . (ഇപ്പോളത്തെ സിനിമയില്‍,അതിന്റെ വിജയത്തില്‍ പ്രേക്ഷകന് ഉള്ള പങ്കു കുറയുന്നു എന്ന അവസ്ഥയില്‍ പ്രത്യേകിച്ചും ).ഈ ചിത്രം എനികിഷ്ട്ടപെട്ടോ? ഇഷ്ടപ്പെട്ടു എങ്കില്‍ എന്ത് കൊണ്ട് ? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനാണ് പ്രധാനമായും ശ്രമിക്കാറുള്ളത് .
എത്രയും കാലം ഞാന്‍ ഈ ബ്ലോഗ് എഴുതിയതി കഴിഞ്ഞപ്പോള്‍ മനസില്‍ തോന്നുന്നത് സിനിമ, രാഷ്ട്രീയം, മതം ഇവയോടൊക്കെ ഉള്ള നമ്മുടെ ഇന്നത്തെ മനോഭാവത്തില്‍ കുറെ സാമ്യതകള്‍ ഇല്ലെ എന്ന സംശയം ആണ് .ഉദാഹരണം ആയി രാഷ്ട്രീയം എടുത്താല്‍ ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ ( വിപ്ലവമോ,വര്‍ഗീയമോ, ഖദര്‍ ഓ ഏതോ ആകട്ടെ ) ഭാഗമായി നമ്മള് ഓരോരുത്തരും സ്വയം പ്രഖ്യാപിക്കുമ്പോള്‍ , ആ നിമിഷം ആ പാര്‍ട്ടികള്‍ക്ക് നമ്മോടുള്ള ഉത്തരവാദിത്വം അവസാനിച്ചു എന്നതല്ലേ സത്യം? (പിന്നെ നമ്മള് ഒരു വോട്ട് ബാങ്കിന്റെ ഭാഗം ആയി കഴിഞ്ഞു.ആ പാര്‍ട്ടിയെ ന്യായീകരികേണ്ടത് നമ്മുടെ ആവശ്യമാകുന്നു . അവരുടെ വിജയം പരാജയം എന്നിവ നമ്മുടെതും ആയിത്തീരുന്നു. ഇവരൊക്കെ നമുക്ക് വേണ്ടി ഒന്നും ചെയ്തില്ലെങ്കില്‍ പോലും നമ്മള് ഇവര്‍ക്ക് വേണ്ടി വീറോടെ പൊരുതി മരിക്കും (വാചകത്തില്‍ ) എന്നവര്‍ക്കറിയാം) .അരല്പ്പം വ്യത്യസ്തമായ ഒരഭിപ്രായം പറയുന്നവനോട് ഉള്ള അടിസ്ഥാന സമീപനം അവനെ എന്തെങ്കിലും ആയി ബ്രാന്‍ഡ് ചെയുക എന്നതാണ് . സമാനമായ ഒരവസ്ഥ അല്ലെ ഇന്നത്തെ മലയാള സിനിമയില്‍ ഇന്നുള്ളത് ? സിനിമ കാണാന്‍ വരുന്ന പ്രേക്ഷകനോട് ഒരു പരിഗണയും കാണിക്കാത്ത അവന്റെ സാമാന്യ ബുദ്ധിയെ പരിഹസിക്കുന്ന ചിത്രങ്ങളാണ് മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ കുറച്ചു കാലമായി ഇറക്കുന്നത് എന്നാണ് എനിക്ക് തോന്നാറുള്ളത്. ഇതില്‍ മാര്‍ക്കെറ്റിംഗ് പോലെയുള്ള സംഗതികള്‍ കൊണ്ട് വിജയിക്കുന്ന ചില ചിത്രങ്ങള്‍ മറ്റുള്ളവരെയും ഇങ്ങനത്തെ ചിത്രങ്ങള്‍ എടുക്കാന്‍ എടുക്കാന്‍ പ്രേരിക്കുന്നതാകാം മലയാള സിനിമയുടെ മൊത്തത്തില്‍ ഉള്ള നിലവാര തകര്‍ച്ചക്ക് കാരണം.പിന്നെ ഒരു ജനതയ്ക്ക് അര്‍ഹിക്കുന്ന ഭരണം അഥവാ ഭരണകൂടമേ ലഭിക്കൂ എന്നു എവിടെയോ കേട്ടിടുണ്ട് ഈ സിനിമ , രാഷ്ട്രീയം , മതം ഇവയെല്ലാം യഥാക്രമം നമ്മുടെ നമ്മുടെ മാനസിക ഉല്ലാസത്തിനും,നമുക്ക് സ്വൈരമായി ജീവിക്കാനും , നമ്മളെ കൂടുതല്‍ നല്ല മനുഷ്യര്‍ അക്കാനുമുള്ള കേവലം വഴികള്‍ മാത്രമാണ്.ചുരുക്കത്തില്‍ നമ്മള് അവര്‍ക്ക് വേണ്ടി അല്ല അവരൊക്കെ നമുക്ക് വേണ്ടിയാണു എന്നും, മറിച്ചു ചിന്തിക്കുന്നത് ഭാവിയില്‍ നമുക്ക് തന്നെ വിനയാകും എന്നു മനസിലാക്കുന്ന കാലത്ത് ഈ ലോകം ഒരുപക്ഷെ ജീവിക്കാന്‍ കൂടുതല്‍ നല്ല ഒരു സ്ഥലം ആയേക്കാം .
തൊട്ടു മേലെ പറഞ്ഞ കാര്യങ്ങള്‍ പലയിടത്തായി മുന്‍പ് പറഞ്ഞിട്ടുള്ളതാണ് . ആവര്‍ത്തനം കഷമിക്കുമല്ലോ .
അപ്പോള്‍ ഈ ബ്ലോഗിലെ പടപ്പുക്കള് വായിക്കാന്‍ സമയം മിനക്കെടുതിയവരോടും , നല്ല വാക്കുകള്‍ പറഞ്ഞു പ്രോഹല്സാഹിപ്പിച്ചവരോടും , തെറി പറഞ്ഞവരോടും ഒരിക്കല്‍ കൂടി നന്ദി പറഞ്ഞു ഈ നൂറ്റി ഒന്നാമത്തെ പോസ്റ്റ് നിര്‍ത്തട്ടെ
നന്ദി നമസ്കാരം
എന്നു സ്വന്തം
പ്രേക്ഷകന്
മലയാളസിനിമ നൂറാം ദിവസം ഒക്കെ കണ്ടിട്ട് കാലം കുറേയായി. പ്രേക്ഷകനെ അഭിനന്ദിക്കാതെ വയ്യ. ഭാവുകങ്ങള്‍ നേരുന്നു.
ReplyDeleteവായിക്കുനുണ്ട്... തുടരുക... മനുജിയുടെ മറ്റൊരരാധകന്...
ReplyDeleteSantosh...
തുടരുക തുടരുക ..തുടര്‍ന്നും തുടരുക
ReplyDeleteകിഷോര്‍ കുമാര്‍
നൂറില്‍ നിന്നും ആയിരത്തിലേക്കുള്ള ദൂരം പരമാവധി കുറവായിരിക്കട്ടേ.... ആശംസകള്‍...
ReplyDelete:)
ReplyDeleteചില സിനിമകളോടൊക്കെ അഭിപ്രായവ്യത്യാസമുണ്ടെങ്കിലും(നിരൂപണത്തിന്റെ) എനിക്ക് താങ്കളുടെ അവതരണ ശൈലി വളരെയധികം ഇഷ്ടമാണ്.
പിന്നെ നമ്മളില്‍ പലരും കൊടകരപുരാണവും, ബ്രിജ്വിഹാരവും, പോങ്ങുമ്മൂടനും, മൊത്തം ചില്ലറയും കൊച്ചുത്രേസ്യയേയുമൊക്കെ വായിച്ചാണ് ഇവിടെയെത്തിപ്പെട്ടത്... :D
താങ്കളുടെ എല്ലാ പോസ്റ്റ്ഉം ആയി യോജിക്കാന്‍ കഴിയില്ല എങ്കിലും ചില കൂതറ മെഗാ, സൂപ്പര്‍ സ്റ്റാര്‍ പടങ്ങളോടുള്ള കലിപ്പ് തീരുന്നത് ഇവിടെ വന്നു റിവ്യൂ കാണുമ്പോഴാണ്. താങ്കളുടെ രഞ്ജിത്ത് നോടുള്ള അമര്‍ഷത്തോടെ യോജിക്കാന്‍ കഴിയില്ല. പക്ഷെ ആ സൂരജ് ഇതൊന്നു വായിച്ചു ഒന്ന് ഒതുങ്ങിഎങ്ങില് എന്ന് ആശിച്ചു പോകുന്നു.
ReplyDeleteഅഭിനന്ദനങ്ങള്‍ പ്രിയ പ്രേക്ഷകന്...!
ReplyDeleteതുടക്കം മുതലേ താങ്കളുടെ വായനക്കാരനായിരുന്നു. എല്ലാ പോസ്റ്റുകളും മുടങ്ങാതെ വായിക്കാറുമുണ്ട്. തീരെ ചെറിയ ചിത്രങ്ങള്‍ പോലും കണ്ടു അഭിപ്രായമെഴുതാന്‍ താങ്കള്‍ കാണിക്കുന്ന ആത്മാര്‍ഥതയും, സ്വതസിദ്ധമായ നര്‍മ്മത്തില്‍ പൊതിഞ്ഞ അവതരണവും ഏറെ ഇഷ്ടപ്പെടുന്നു. തുടരുക..
ആയിരമായിരം അഭിവാദ്യങ്ങള്‍.. :)
ആരെങ്കിലും ജയകൃഷ്ണന്റെ ബ്ലോഗ്ഗിന്റെ ലിങ്ക് തരുമോ ?
ReplyDeleteഎന്തിനാ അവിടെ കയറി തെറി വിളിക്കാന്‍ ആണോ ?
ReplyDeleteപ്രേക്ഷകന് എന്ന പേരില്‍ ബ്ലോഗ് എഴുതുന്ന മല്ലികാ സുകുമാരന്‍ എന്റെ എല്ലാവിധ ആശംസകളും.
ReplyDeleteഹഹഹ .. കവിതേ..!
ReplyDeleteഡെ പ്രേക്ഷകാ... കേക്കണത് ഒള്ളത് തന്നെടെ.. :)))
അനിയന്മാരെ , കവിതേ , അലക്സ് ,
ReplyDeleteആരു പറയുന്നു എന്ന് നോക്കുന്നതിനു മുന്‍പ് എന്ത് പറയുന്നു എന്ന് നോക്കുന്ന കാലത്തേ നമ്മള് എല്ലാം രക്ഷപ്പെടു എന്നാണ് എന്റെ വിശ്വാസം .മല്ലിക സുകുമാരനോ, പ്രിത്വിരാജ് സുകുമാരനോ ആരായാലും കൊള്ളം. അതല്ലിയോ അതിന്റെ ഒരു ശരി ഏതു?
>> ആരു പറയുന്നു എന്ന് നോക്കുന്നതിനു മുന്‍പ് എന്ത് പറയുന്നു എന്ന് നോക്കുന്ന കാലത്തേ നമ്മള് എല്ലാം രക്ഷപ്പെടു എന്നാണ് എന്റെ വിശ്വാസം>>
ReplyDeleteകറകറക്റ്റ് പ്രേക്ഷകാ. നൂറു ശതമാനം യോജിക്കുന്നു.
ജയന്റെ ബ്ലോഗ്
ReplyDeletecan u plz give the link?
http://malayalammoviereviews.com
ReplyDeleteഇപ്പോള്‍ സംഗതി നിലവിലില്ല
അത് നിലവില്‍ ഇല്ലാത്തതു മോശം ആയി അദ്ദേഹം സ്വന്തം സൃഷ്ടികള്‍ അവിടെ നിര്തിയിരുന്ണേല് അന്ന് വായിക്കാന്‍ സാധിക്കാത്തവര്‍ക്ക് എങ്കിലും വായിക്കാമായിരുന്നു . പഴയ സിനിമകള്‍ ആണെന്കിലും റിവ്യൂ വായിക്കുന്നത് ഒരു പ്രതെയെക രസം ആണ്. അന്ന് വായിക്കാന്‍ കഴിയാത്തത് ഒരു തീരാ നഷ്ടം ആയി പോയി .
ReplyDeleteകിഷോര്‍
അഭിനന്ദനം . താങ്കളുടെ ചരിത്രം വായിച്ചപ്പോള്‍ ഞാന്‍ എന്റെ ഇപ്പൊഴത്തേ അവസ്ഥ ആണ് മനസ്സില്‍ വന്നത്. പതിവായി വായിക്കാറുണ്ടെങ്കിലും ശരിക്കും മതിപ്പ് വന്നത് അന്‍വര്‍ കണ്ട ശേഷം ആയിരുന്നു. ഇനിയും നൂറല്ല തൊണ്ണൂറു കണക്കിനു നിരൂപണം വരട്ടേ. ആകാംക്ഷയോടെ കാത്തിരിക്കുന്നു
ReplyDeleteThankalude ella postulum vaayikkarundu.Yhudaruka.Ella aasamsakalum
ReplyDelete