എന്താ അനിയാ കണ്ണ് നിറഞ്ഞിരിക്കുന്നത്? നിന്നെ തിരക്കാത്ത സ്ഥലം ഇല്ലല്ലോ ? എടേ നീ ഉറുമി ഇറങ്ങിയത് അറിഞ്ഞില്ലേ? സന്തോഷ് ശിവനും പ്രിത്വിരാജും പിന്നെ ഷാജി നടേശനും ചേര്‍ന്നെടുത്ത മലയാളത്തിലെ ഒരു ബിഗ് ബജറ്റ് പടം വന്നിട്ട് ബൂലോകം മുഴുവന്‍ യുണിവെഴ്സല്‍ ബ്ലോഗ്ഗര്‍ ഡോക്ടര്‍ പ്രേക്ഷകന് എന്ത് പറയുന്നു എന്നറിയാന്‍ കാതോര്‍ത്തിരിക്കുകയാണ് എന്നറിയില്ലേ ? നീ പടം കണ്ടോ?
അണ്ണാ, നിങ്ങള്‍ ഇങ്ങനെ പഴയ തെലുങ്ക് പടങ്ങളില്‍ വില്ലന്‍ നായകന് നേരെ മിഷ്യന് ഗണ്‍ വെച്ച് ചാംബുന്നത് പോലെ ചോദ്യം വിട്ടാല്‍ ഞാന്‍ എന്തോ ചെയ്യണം ? ഒന്നൊന്നായി ചോദിക്ക് പറയാം.ഉറുമി ഇറങ്ങിയത് അറിഞ്ഞു .കാണണം എന്ന് ആഗ്രഹവും ഉണ്ടായിരുന്നു.ഇറങ്ങിയ ദിവസം പരമാവധി ശ്രമിച്ചതാ ടിക്കറ്റ് കിട്ടിയില്ല ഇന്നലെ കണ്ടു കളഞ്ഞു സംഭവം. ഇനി കണ്ണ് നിറഞ്ഞിരിക്കുന്നത്,വര്‍ഷങ്ങള്‍ക്കു ശേഷം മലയാളത്തില്‍ ഒരു താരം (പ്രിത്വിരാജ് സൂപ്പര്‍ താരം ആണെന്ന് ആണല്ലോ വെപ്പ് !) അഭിനയിച്ച നല്ലൊരു ചിത്രം കണ്ടത് കൊണ്ടാ.
അപ്പോള്‍ പടം കുഴപ്പം ഇല്ല എന്നാണോ ?
അണ്ണാ,പണ്ട് ട്വന്റി ട്വന്റി എന്നാ ചിത്രം ഇറങ്ങിയപ്പോള്‍ ഏതോ ഒരു വലിയ ബൂലോക അണ്ണന് എഴുതി സുബ്രമണ്യപുരം പോലുള്ള ചിത്രങ്ങള്‍ക്കുള്ള മലയാളത്തിന്റെ മറുപടിയാണ് ഈ ചിത്രം എന്ന് . (അന്നത് വായിച്ചു ചിരിച്ചതിനു കണക്കില്ല) . ശരിക്കും ഇതാണ് മലയാളിക്ക് അഭിമാനത്തോടെ ഏതു ഭാഷക്കാരനും കാണിച്ചു കൊടുക്കാന്‍ പറ്റിയ ചിത്രം എന്ന് എനിക്ക് തോന്നുന്നത് .ഒറ്റ വാക്കില്‍ പറഞ്ഞാല്‍ തകര്‍ത്തു .
ഒന്ന് പോടെ ദിലീപ് ഇല്ലാത്തത് കൊണ്ട് നിനക്ക് ചിത്രം ഇഷ്ടപ്പെടില്ല എന്ന് ആരോ എവിടെയോ പറഞ്ഞു കേട്ടല്ലോ ?
അണ്ണാ, ചോദിച്ച സ്ഥിതിക്ക് പറഞ്ഞോട്ടെ , ഇവിടെ ദിലീപും , പ്രിത്വിരാജും മാത്രമല്ല കുറഞ്ഞത് ഒരു അഞ്ചു ആറു താരങ്ങള്‍ എങ്കിലും മുകളില്‍ ഇരിക്കുന്ന അപ്പുപ്പന്മാരുടെ താര മൂല്യത്തിലേക്ക് വരുമ്പോലെ മലയാള സിനിമ രക്ഷപ്പെടു എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍ .ഇതിപ്പോള്‍ കേരള രാഷ്ട്രീയം പോലെയല്ലേ ഒന്നുകില്‍ ഇവന് അല്ലെങ്കില്‍ അവന് . അത് മാറിയാലേ ഇവിടെ വല്ലതും നടക്കു .
അനിയാ നീ കാടു ....
ദാ വന്നു. ഈ പടത്തെ കുറിച്ചു ആണെങ്കില്‍,മലയാള സിനിമ എന്തരോ പ്രതിസന്ധിയില്‍ ആണെന്നും വന്‍ തുക ടിക്കറ്റ് ആയി ഈടാക്കുന്ന മള്‍ടിപ്ലെക്സ് സിനിമ ശാലകളും,മള്‍ടി താര ചിത്രങ്ങളും,അന്യ ഭാഷ ചിത്ര നിരോധനവും ഒക്കെ മാത്രമാണ് അതിനു പരിഹാരം എന്ന് വാദിച്ചു തകര്‍ക്കുന്ന മലയാളി ബുദ്ധി ജീവികള്‍ക്ക് ഒരു മുഖം അടച്ചുള്ള അട്ടാകട്ടെ ഈ ചിത്രം എന്ന് ആശിച്ചു പോകുന്നു.സന്തോഷ് ശിവന്,തിരകഥ എഴുതിയ ശങ്കര്‍ രാമകൃഷ്ണന്,പ്രിത്വിരാജ് ,ജെനീലിയ, ജഗതി എന്നിവര്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു . എന്ന് കരുതി ഇവര്‍ മാത്രമാണ് നന്നായത് എന്ന് കരുതി കളയരുത്. മോശം എന്ന് പറയാന്‍ ആരും ഇല്ല എന്ന് തന്നെ പറയാം.എന്തിനു അധികം ? ഒരു പത്തു മിനിട്ട് തികച്ചില്ലാത്ത ആര്യ പോലും പാടി പുകഴ്ത്തപ്പെട്ട എടച്ചേന കുങ്കനെകാള് (പഴംകഞ്ഞി രാജ) എത്രയോ മുകളിലാണ്.ഓമനത്ത്വം /കുസൃതി നിറഞ്ഞ കഥാപാത്രങ്ങള്‍ മാത്രം ഇന്നോളം അവതരിപ്പിച്ച് കണ്ടിട്ടുള്ള ജനീലിയ എന്ന നടി ഒക്കെ ഈ ചിത്രത്തില്‍ അറക്കല്‍ ആയിഷ ആയി തകര്‍ക്കുന്നത് അവരുടെ മുന്‍പുള്ള ചിത്രങ്ങള്‍ കണ്ടവരെ ഞെട്ടിച്ചു കളയും എന്നാണ് എന്നിക്ക് തോന്നുന്നത് (ഞാന്‍ ഞെട്ടി ).ഇവരായിരിക്കും ഈ ചിത്രത്തിലെ ഏറ്റവും വലിയ മിസ്കാസ്റ്റ് എന്നായിരുന്നു പടം കാണാന്‍ പോകുന്നതിനു മുന്‍പുള്ള എന്റെ ധാരണ.പിന്നെ ഇത്രയും കാശു മുടക്കി എടുക്കുന്ന ചിത്രത്തിന്റെ തിരകഥ താരതമ്യേനെ പുതുമുഖമായ ഒരാളെ ഏല്‍പ്പിക്കാന്‍ ഈ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ കാണിച്ച ധൈര്യം തികച്ചും അഭിനന്ദിനീയമാണ്.
അല്ല സിനിമയെ കുറിച്ചു പറഞ്ഞാല്‍ ......
അതല്ലേ പറഞ്ഞു കൊണ്ടിരിക്കുന്നത് . ഇതിന്റെ കഥ ഇതിനകം എല്ലാവര്ക്കും അറിയുന്നത് ആണല്ലോ . പോര്‍ച്ചുഗീസ് നാവികന് വാസ്കോ ഡി ഗാമ യും അയാളോട് പ്രതികാരം ചെയ്യാന്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്ന കേളു നായനാരുടെ കാത്തിരിപ്പിന്റെ കഥയാണ് ഈ ചിത്രം.ഗാമയുടെ ആദ്യ വരവില്‍ (വരവുകളില്‍ ഒന്നില്‍ )മരണപ്പെടുന്ന ഒത്തിരി നാട്ടുകാരുടെ (സ്വന്തം പിതാവ് ചിറക്കല്‍ കൊത്തുവാള്‍ (ആര്യ) ഉള്‍പ്പെടെ) മരണത്തിനു പ്രതികാരം ചെയ്യാനായി വര്‍ഷങ്ങളായി കാത്തിരിക്കുന്ന ചിറക്കല്‍ കേള് നയനാരായി പ്രിത്വിരാജ് നന്നായിട്ടുണ്ട് .ഈ ചിത്രത്തെ കുറിച്ചു ആദ്യം കേട്ടപ്പോള്‍ ഒരു സാധാരണ പ്രേക്ഷകനായ എന്നിക്ക് ആദ്യം തോന്നിയത് വലിഞ്ഞു നീണ്ടു എങ്ങും എത്താതെ,ഒടുവില്‍,ഗാമയെ ഒന്ന് കൊന്നു തന്നാല്‍ വീട്ടില്‍ പോകാമായിരുന്നു എന്ന് കാണുന്നവനെ കൊണ്ട് പറയിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും ഇതു എന്നായിരുന്നു. ഈ പടത്തെ കുറിച്ചു പ്രച്ചരിപ്പിക്കപെട്ട കിംവദന്തികള്‍ അതിനു ആക്കം കൂട്ടുകയും ചെയ്തു.ഒന്ന് പറഞ്ഞോട്ടെ ഒരു നിമിഷം പോലും എന്നിക്ക് ബോര് അടിച്ചില്ല എന്ന് മാത്രമല്ല ആസ്വദിച്ച് കാണുകയും ചെയ്ത ഒരു ചിത്രമാണ് ഇതു.(എന്റര്‍ടെയിനര്‍ എന്ന വാക്ക് ഞാന്‍ ഉപയോഗിക്കാതതാണ്. അതൊക്കെ ക്രിസ്റ്റി പോലുള്ള പടങ്ങള്‍ക്ക് സ്വന്തം ).ചിത്രത്തിന്റെ തുടക്കം കണ്ടപ്പോള്‍,അതായിത് ആദ്യ ഒരു അഞ്ചു മിനിട്ടോളം,സംഗതി കൈ വിട്ടു പോയി എന്ന് ഉറപ്പിച്ചതാണ് .പക്ഷേ ഈ കാലഘട്ടത്തില്‍ നിന്നും തുടങ്ങുന്ന ചിത്രം , പതിനാറാം നൂറ്റാണ്ടില്‍ നടന്ന ഒരു കഥയിലേക്ക് പോയി അവിടെ നിന്നും വീണ്ടും തിരിച്ചു ഇന്നില്‍ എത്തി അവസാനിക്കുന്ന രീതി തികച്ചും മനോഹരമായാണ് എനിക്ക് അനുഭവപെട്ടത്.നൂറ്റാണ്ടുകള്‍ക്കു മുന്‍പ് നടന്ന കഥയ്ക്ക് ഈ കാലഘട്ടത്തിലെ പ്രസക്തി എടുത്തു കാണിക്കാന്‍ കുറച്ചൊന്നുമല്ല ഈ അവതരണ രീതി സഹായിക്കുന്നത്.ഒരൊറ്റ കൂവല്‍ പോലും തീയറ്ററില്‍ നിന്നും കേട്ടില്ല എന്നുള്ളത് താര ആരാധകര്‍ ഒരൊറ്റ ദിവസം കൊണ്ട് നന്നായി എന്ന് വിശ്വസിക്കുന്നതിനെകാള് ഈ സിനിമ അവരുടെ വായ അടച്ചു കളഞ്ഞു എന്ന് വിശ്വസിക്കാനാണ് ഒരു സാധാരണ പ്രേക്ഷകനായ എനിക്കിഷ്ടം.
മറ്റു നടീ നടന്മാര് ?
ജഗതി അവതരിപ്പിക്കുന്ന ചെജ്ജേരി കുറുപ്പ് എന്ന കഥ പാത്രം, ചിത്രത്തില്‍ ഉടനീളം സ്ത്രൈണ സ്വഭാവം കാണിക്കുന്ന കുറുപ്പിന് അവസാന രംഗങ്ങളില്‍ ആ കഥാപാത്രത്തിനു ഉണ്ടാകുന്ന ഭാവപകര്‍ച്ച , ജഗതി എന്ന നടനെ വില കുറഞ്ഞ കോമാളിത്തരത്തിന് മാത്രം ഉപയോഗിച്ച് നശിപ്പിച്ചു എന്ന കുറ്റബോധം മലയാള സിനിമക്ക് എന്നും നില നില്ക്കാന് പര്യാപ്തമാണ് . പ്രഭുദേവ അവതരിപ്പിക്കുന്ന വവ്വാലി എന്ന കഥ പാത്രം,നിത്യ മേനോന്റെ ചിറക്കല്‍ ബാല എന്നിവരും ഒട്ടും മോശം ആയിട്ടില്ല . ഈ ചിത്രത്തിലെ എന്തെങ്കിലും ചില്ലറ കുറവുകളെ കാള്‍ വലിയ മേന്മകള് പറയാനാണ് എനിക്കിഷ്ടം എന്ന് പറഞ്ഞു കൊണ്ട് തന്നെ പറഞ്ഞോട്ടെ . ഈ ചിത്രത്തില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട "ചലനം ചലനം ..... " എന്ന ഗാനം വസ്കോയുമായി അവസാന യുദ്ധത്തിനു പാഞ്ഞടുക്കുന്ന കേളുവിന്റെയും സൈന്യത്തിന്റെയും ബാക്ക് ഗ്രൌണ്ട് ആയി കൊടുത്തിരുന്നെങ്കില്‍ (യുദ്ധ ഭൂമിയിലേക്ക് കേളുവും കൂട്ടരും നീങ്ങുമ്പോള്‍ ) കുറച്ചു കൂടി മികവു ഉണ്ടാകും ആയിരുന്നില്ലേ എന്നൊരു സംശയം മാത്രം.ഗാനങ്ങള്‍ , പശ്ചാത്തല സംഗീതം ഇവയും ഇപ്പോളുള്ള മലയാള സിനിമ നിലവാരത്തിന് തികച്ചും അപരിചിതം തന്നെ (ഇങ്ങനെ ഒക്കെ ചെയ്യാന്‍ പറ്റുമോ എന്ന ഭാവം).
ഈ ചിത്രത്തിന്റെ കലാസംവിധാനം,വസ്ത്രാലങ്കാരം എന്നിവയാണ് വേറൊന്നു.പോസ്റ്റര്‍ കണ്ടപ്പോള്‍,കേരളത്തില്‍ നടക്കുന്ന ഒരു കഥയ്ക്ക് ചേരാത്ത വേഷവിധാനങ്ങള്‍ ആണ് ഈ ചിത്രത്തിന് എന്ന് തോന്നിയിരുന്നു എന്നാല്‍ ഈ ചിത്രം കാണുമ്പോള്‍ ആ ചിന്ത ഒരിക്കല്‍ പോലും മനസില്‍ വരുന്നില്ല .
അതൊക്കെ നില്ക്കട്ടെ പ്രധാന ചോദ്യം ചോദിച്ചില്ല . നായകന് പ്രിത്വിരാജ് ..... അദേഹം അത്ര പോര എന്നോ . അങ്ങേരുടെ സത്വം (അതോ സ്വത്തമോ ) എന്തരോ ഒന്ന് ഈ ചിത്രത്തില്‍ നിറഞ്ഞു നില്ക്കുന്നു എന്നും.ശരീര ഭാഷ അത്ര പോര എന്നും ആണല്ലോ കേട്ടത് ?
അണ്ണാ,ഒന്ന് പറഞ്ഞോട്ടെ ഇന്നു മലയാള സിനിമയില്‍ ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പ്രിത്വിരാജ് എന്നൊരു നടന് മാത്രമേ ഉള്ളു.തുളുമ്പുന്ന ശരീരവും കുടവയറും ഉള്ള മലയാള സിനിമയുടെ നടു (മുതു)നായകന്മാര്ക്കും കൂളിഗ് ഗ്ലാസ് ഇല്ലാതെ അഭിനയം വരാത്ത പ്രതിഭകള്‍ക്കും ഒക്കെ ഇങ്ങനത്തെ കഥാപാത്രം,ഇങ്ങനത്തെ സിനിമ ഒക്കെ ഒരു സ്വപ്നം മാത്രമായിരിക്കും.. ആ ചിത്രം ആവശ്യപ്പെടുന്നത്,അഥവാ സംവിധായകന് ആവശ്യപ്പെടുന്നത് ഈ നടന് നന്നായി ഡെലിവറി ചെയ്തു എന്നാണ് എനിക്ക് തോന്നിയത് .പ്രിത്വിക്കു എന്നും അഭിമാനിക്കാവുന്ന ഒരു ചിത്രം. അത്രയെ എനിക്ക് പറയാനുള്ളൂ .
എടേ അപ്പോള്‍ ചുരുക്കത്തില്‍ ....
ട്രാഫിക്ക് പോലെ, ഒരു പക്ഷെ അതിലുമേറെ മലയാളിക്ക് അഭിമാനിക്കാവുന്ന ഒരു ചിത്രം . പഴശിരാജ മലയാളത്തിന്റെ ബെന്ഹര് ആണെന്ന് പറഞ്ഞ മലയാളത്തിന്റെ കുലപതികളുടെ സാമാന്യ ബുദ്ധിക്കു മുന്പില് ഈ ചിത്രത്തെ കുറിച്ചുള്ള എന്റെ അഭിപ്രായം സമര്‍പ്പിക്കുന്നു
കേളു നായര്‍ പ്രിത്വിയുടെ സിനിമാ ജീവിതത്തിലെ ഏറെ കാലം ഓര്‍മിക്കപ്പെടുന്ന കഥാപാത്രം ആയിരിക്കും . കേളു നായരുടെ മുഖം ഒക്കെ നന്നായി ഇന്നത്തെ ചെറുപ്പക്കാരെ പോലെ ട്രിം ചെയ്തിരിക്കുന്നു അതിനാണ് എന്റെ കയ്യടി . ഇതില്‍ നിന്ന് എന്ത് മനസ്സിലാകം ? പതിനാറാം നൂറ്റാണ്ടിലെ ചെറുപ്പക്കാരും മീശ , താടി മുതലായവ്വ കത്തിയും കല്ലും ഉപയോഗിച്ച് ട്രിം ചെയ്തിരുന്നു . അല്ലെങ്കില്‍ അന്ന് തന്നെ ട്രിംമര് കണ്ടു പിടിച്ചിരുന്നു .
ReplyDeleteപതിനാറാം നൂറ്റാണ്ടിലെ സ്ത്രീകള്‍ മാറ് മറച്ചിരുന്നു എന്നാ തിരിച്ചറിവ് എന്നെ ഞെട്ടിച്ചു കളഞ്ഞു ..ഞാന്‍ നിരാശന്‍ ആയി പോയി
ReplyDeleteപടം വളരെ സ്ലോ ആണെന്നാണല്ലോ സൂപ്പര്‍സ്റ്റാര്‍ ഫാന്‍സ് പറയുന്നത് . ക്രിസ്ത്യന്‍ ബ്രോതെര്സിലെക്കുട്ടു
ReplyDeleteഇടിവെട്ട് ഡയലോഗ് ഒന്നും ഇല്ലത്രെ . സുരാജും സലിംകുമാറും ഒന്നും ഇല്ലാതെ ഇതെന്തു സിനിമ എന്നാണ് ഫാന്‍സ് ചോദിക്കുന്നത് .
സന്തോഷ് ശിവന് സംവിധാനിക്കാന്‍ അറിയ്യോ? ഉറുമി മറ്റൊരു അശോക ആവുമെന്നാ കരുതിയത്.. അല്ല അല്ലെ?
ReplyDeleteGood Film....Classic One....
ReplyDeleteIf any one telling as Urumi is Average...They are not film Lovers...
They are really saying for somebody( For their stars)...This is not good for Malayalam Films
I am not a fan of anybody..But i can say URUMI is a -"Good film on Recent Years"
This Year we got one Classic film Traffic and Another One Urumi
Proud to be a malayalee.
Must watch...don't miss it.
മഹാഭാരതത്തില്‍ വരെ സ്നാനഘട്ടം ,ക്ഷുരകന്മാര് എന്നീ സാമൂഹിക വ്യവസ്ഥിതികളെ കുറിച്ച് പറഞ്ഞിട്ടുല്ലപ്പോഴാണ് പതിനാലാം നൂറ്റാണ്ടിലെ താടി .ഇവനൊക്കെ എവിടുന്ന് വരുന്നു എന്ന് അറിയാതെ ചോദിച്ചു പോയാല്‍ ഒന്നും തോന്നരുത് ,പ്ലീസ് .
ReplyDeleteപിന്നെ പടം, അതിനെ കുറിച്ച് ഒറ്റ വാക്ക്, കിടിലം
രണ്ടു കിളവന് സൂപര്‍ താരങ്ങളും അവരുടെ ഫാന്‍സ് എന്ന ലേബലില്‍ മറ്റുള്ളവരുടെ സിനിമകളെ തെറി പറയാന്‍ മാത്രം നടക്കുന്ന കൂതറകളും , അതിലൊക്കെ ഉപരി സൂപ്പര്‍ അമ്മാവന്മാര് ഇന്ന് പടച്ചു വിടുന്ന കലാ സൃഷ്ടികളും മലയാള ചലച്ചിത്ര രംഗത്തിന് വല്ലാത്ത ഒരു ബാധ്യത തന്നെയാണ് . സ്വയം നന്നാവില്ല , മറ്റുള്ളവരെ വളരാന്‍ ഒരു തരത്തിലും സമ്മതിക്കില്ല . ഈ സുപ്പര്‍ ഇത്തിള്‍ക്കണ്ണികളും ഫാന്‍സും ഇല്ലയ്മപ്പെട്ടു പോയാല്‍ ഒരു പക്ഷെ ഉറുമി പോലെയുള്ള നല്ല പടങ്ങള്‍ കൂടുതല്‍ ,കൂടുതല്‍ മലയാളത്തില്‍ വരുമായിരിക്കും
ReplyDeleteഉറുമി കണ്ട് കഴിഞ്ഞപ്പോള്‍ തോന്നിയതാണ്
ട്രെയിലര്‍ കണ്ടപ്പോള്‍ തോന്നിയത് ചരിത്രകഥയെ കാല്പനിക ഹോളീവുഡ് ചിത്രങ്ങളുടെ വികലാനുകരണം ആക്കുന്നതായാണ്. അതിലെ മേയ്ക്കപ്പും വേഷവിധാനങ്ങളും ഉള്‍പടെ സകലതും കേരള സാഹചര്യങ്ങത്തിനോട് ഒട്ടും ചേരാത്തത് പോലെ തോന്നി. പിന്നെ 300 എന്ന ഫാന്റസി ചിത്രത്തിലെ മാതിരിയുള്ള ഡീറ്റെയില്‍ സ്ലോമോഷന്‍ ആക്ഷന്‍ രംഗങ്ങളും കല്ലുകടിയായി തോന്നി.മൊത്തത്തില്‍ ഒരു മ്യൂസിക്ക് ആല്‍ബത്തിന്റെയോ, അല്ലെങ്കില്‍ കേരള ടൂറിസം പരസ്യത്തിന്റെയോ കെട്ടും മട്ടും അടിമുടി. മൊത്തത്തില്‍ ഒരു പൊള്ളത്തരം! സന്തോഷ് ശിവന്റെ തന്നെ പഴയ ചിത്രങ്ങള്‍ ഇതിനെല്ലാം അടിവരയിടുന്നുമുണ്ട്. പ്രേക്ഷകന്റെ റിവ്യൂ വായിച്ചപ്പോളും സംഗതി ഇതില്‍ നിന്നും വലിയ വ്യത്യാസമൊന്നും ഇല്ല എന്ന് തോന്നുന്നു.
ReplyDeleteട്രെയിലര്‍ കണ്ടപ്പോള്‍ ഉള്ള ഫീലിംഗ് ചിത്രം കാണുമ്പോളും ഉണ്ടാകുമോ പ്രേക്ഷകാ?
ഈ പറഞ്ഞ കാര്യങ്ങള്‍ മിക്കതും ചിത്രം കാണുന്നതിനു മുന്‍പ് എനിക്കും തോന്നിയതാണ്.പക്ഷെ എന്റെ അനുഭവം ഈ ചിത്രം കാണുമ്പോള്‍ ഇതൊന്നും തോന്നില്ല എന്നതാണ്.മിസ്സ് ചെയ്യാന്‍ പാടില്ലാത്ത ഒരു ചിത്രം എന്നേ എനിക്ക് ഇതിനെ കുറിച്ച് പറയാനുള്ളൂ.ബാക്കി സ്വയം കണ്ടു തീരുമാനിക്കുക.
ReplyDeleteഈ ചിത്രത്തെ കുറിച്ച് പറഞ്ഞു കേട്ട ഒരു ആരോപണം ഇതൊരു ആര്‍ട്ട് ചിത്രം ആണ് എന്നും തിരുവനതപുരം പോലുള്ള സ്ഥലങ്ങളില്‍ പ്രദര്‍ശന ശാലകള്‍ ഒഴിഞ്ഞു കിടക്കുകയാണ് എന്നാണ്.ഞാനീ ചിത്രം തിരുവനതപുരത്ത് വെച്ചാണ് കണ്ടത് . എന്റെ കാര്യം അവിടെ ഇരിക്കട്ടെ . ഇതു തിരുവനന്തപുരത്ത് വെച്ച് കണ്ട ആരെങ്കിലും അഭിപ്രായം പറഞ്ഞാല്‍ നന്നായി .
ഒരു നല്ല സിനിമ എടുക്കാനുള്ള ശ്രമത്തെ പോലും നശിപ്പിക്കാനുള്ള നമ്മുടെ ഔത്സുക്യം .... കഷ്ടം തന്നെ
അന്‍വര്‍ ഇറങ്ങിയപ്പോള്‍ ഇതിലും ഗംഭീരം ആയിരുന്നു താങ്കളുടെ അഭിപ്രായം. എന്നിട്ടെന്തായി? ആ ചിത്രത്തിന്റെ പരാജയത്തിനു സംവിധായകനും യുവ-സൂപ്പര്‍താരവും പരസ്പരം പഴിചാരി കൊണ്ടിരുന്നപ്പോഴും താങ്കള്‍ക്ക് മാത്രം ആ പടം സൂപ്പര്‍ ഹിറ്റാണെന്ന കാര്യത്തില്‍ സംശയം ഉണ്ടായിരുന്നില്ല. ചരിത്രം വീണ്ടും ആവര്‍ത്തിക്കുന്നു എന്നു മാത്രം. വെറും കൂതറ എന്നു താങ്കള്‍ വിധി എഴുതിയ ക്രിസ്റ്റി മെഗാഹിറ്റിലേയ്ക്ക് കുതിക്കുന്നത് അറിയുന്നുണ്ടാവുമല്ലോ. ശരിയാണ്, താങ്കള്‍ താങ്കളുടെ വ്യക്തിപരമായ അഭിപ്രായമാണ് പറയുന്നത്. പക്ഷേ താങ്കളുടെ ഇഷ്ടാനിഷ്ടങ്ങള്‍ താങ്കളില്മാത്രം ഒതുങ്ങുന്നു.
ReplyDeleteപിന്നെ ഒരു കാര്യം ചോദിച്ചോട്ടെ? ഈ നിലവാരം എന്നു പറയുന്നത് ഹോളിവുഡ് ചിത്രങ്ങളെ അനുകരിക്കലാണോ? ഉഷ്ണമേഖലാ പ്രദേശമായ കേരളത്തില്‍ ജീവിച്ച കേളുനായരും കൂട്ടരും സ്പാര്‍ട്ടയിലെ ഗ്രീക്ക് പടയാളികളെ പോലെ ഇരുണ്ട നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതില്‍ താങ്കള്‍ക്ക് യാതൊരു അപാകതയും തോന്നില്ല. കാരണം മരുഭൂമിയില്‍ക്കൂടി രോമക്കുപ്പായം ധരിച്ചു നടക്കുന്ന അന്‍വറിനെ കണ്ടുകയ്യടിച്ച (ഒരേയൊരു) ആളാണല്ലോ താങ്കള്‍.
തിരുവനന്തപുരത്ത് തിയറ്റുറുകള് ഒഴിഞ്ഞു കിടക്കുകയാണ് എന്ന് പറയുന്ന ആരെങ്കിലും കൈരളി , ശ്രീ പത്മനാഭാ ഈ തിയറ്റുറുകളില്‍ അടുത്ത കുറച്ചു ദിവസത്തെ ഏതെങ്കിലും ഷോക്ക് ടിക്കറ്റുകള്‍ നാലെണ്ണം സംഘടിപ്പിച്ചു തരണം പ്ലീസ് . ഇവിടെ പടം ഒന്ന് കാണാന്‍ ഒരു ടിക്കറ്റ് സംഘടിപ്പിച്ച പാട് എനിക്കറിയാം . ഓരോരുത്തന്മാരുടെ ബാല ചാപല്യങ്ങള്‍ എന്നാലാതെ എന്ത് പറയാന്‍.
ReplyDeleteപടം ഉഗ്രന്‍ . ശരിക്കും മിസ്സ് ചെയ്യാന്‍ പാടില്ലാത്ത പടം . ആര്‍ട്ടും കോപ്പും ഒന്നുമല്ല. നല്ല ഭംഗിയായി ചെയ്ത പക്കാ കമേര്‍ഷ്യല്‍ പടം.ക്ലാസ് പ്രേക്ഷകര്‍ എന്ന് അഭിമാനിക്കുന്നവര്‍ക്ക് മസില് പിടിക്കാതെ കാണുകയും ചെയ്യാം
ക്രിസ്ടി കൂതറ ചിത്രം ആണെന്ന് ഉള്ള കാര്യത്തില്‍ കടുത്ത ആരാധകര്‍ക്ക് പോലും തര്‍ക്കമില്ല.അന്‍വര്‍ അമല്‍ നീരദ് എന്നാ സംവിധായകന്റെ ഏറ്റവും നല്ല ചിത്രം അന്ന് എന്നതാണ് എന്റെ അഭിപ്രായം .പിന്നെ കടുത്ത നിറം, ക്രിസ്ടിയില് പിന്നെ എല്ലാരും ശുഭ്ര വസ്ത്ര ധാരികള്‍ ആണല്ലോ അല്ലെ ? അനിയന് ചിത്രം കണ്ടിട്ട് ഇഷ്ടപ്പെട്ടില്ലെങ്കില്‍ എന്ത് കൊണ്ട് എന്ന് പറയുന്നതല്ലേ ശരി അല്ലാതെ പരസ്യത്തില്‍ കണ്ടതും ട്രയിലെര്‍ കണ്ടതും വെച്ച് ..... കഷ്ടം തന്നെ അനിയാ ..മലയാള സിനിമ എന്ന് രക്ഷപ്പെടാനാണ് ?
ReplyDeleteപിന്നെ ഈ നിലവാരം എന്നു പറയുന്നത് ഹോളിവുഡ് ചിത്രങ്ങളെ അനുകരിക്കലാണോ?
ഈ ചോദ്യം അനിയന് പഴശിരാജാ എന്നാ ചിത്രത്തിന്റെ ക്ലൈമാക്സ് കണ്ടപ്പോള്‍ ചോദിയ്ക്കാന്‍ തോന്നാത്തത് ...............?
കോട്ട് ആന്‍ഡ് കൂളിംഗ് ഗ്ലാസ് കുഴലൂത്ത് എന്ന് ഉദ്ദേശിച്ചത് ക്രിസ്റ്റിയുടെ കുഴലൂത്തുകാര്‍ എന്നാണോ . അല്ലാ ആ പടത്തില്‍ അമ്മാവന് കോട്ടും ,കൂളിംഗ് ഗ്ലാസും വീശോട് വീശാണേ. അത് കൊണ്ട് ചോദിച്ചതാ
ReplyDeleteമുതു കിളവന്മാര്ക്ക് അസൂയ.അവരുടെ ആരാധക തൊഴില്‍ രഹിതര്‍ക്കും .പാവങ്ങള്‍ വിട്ടേരെ . ചിത്രം ഇന്നലെയാണ് കണ്ടത് .ഗംഭീരം .ഇത്തരം പടങ്ങള്‍ ഇനിയും ഉണ്ടാകട്ടെ
ReplyDeleteമലയാളത്തില്‍ ഒരു നല്ല പടം ഇറങ്ങിയാല്‍ പിന്നെ റിവ്യൂ ചെയ്യുന്ന തെണ്ടികളും, നല്ല സിനിമയെ പ്രേമിക്കുന്ന കുറേ ചെറ്റകളും പടയായിട്ടു ഇറങ്ങും സൂപ്പര്സ്റ്റാര്സുകളേയും അവരുടെ ഫാന്സുകളേയും തെറി വിളിച്ചു കൊണ്ട്. ഇവന്മാരുടെ വിചാരം ഇവരെ കഴിഞ്ഞിട്ടേ മറ്റു ഫാന്‍സും അവരുടെ ചിന്താഗതികളും ഉള്ളൂ എന്നു. പ്രഥ്വിരാജിന്റെ ലോകം മുഴുവന്‍ ഉള്ള ഫാന്‍സുകാരും ഈ പടം എന്നല്ല പുള്ളിയുടെ ഏതൊരു പടം കാണാന്‍ ഇറങ്ങിയാലും ഈ പറയുന്ന തിരക്കുണ്ടാകില്ല. അപ്പോള്‍ ഈ ചിത്രത്തെ വിജയിപ്പിക്കുന്നത് (27 കോടി മുടക്കി ഇറക്കി എന്നു പറയുന്ന പഴശ്ശിരാജ മെഗാഹിറ്റ് ആണെന്നു പറയുന്നതു പോലെ ആണൊ എന്നെനിക്കറിയില്ല) എല്ലാ സൂപ്പര്‍താരങ്ങളുടേയും ഫാന്‍സ് കൂടിയിട്ടല്ലേ??? അതോ നല്ല സിനിമയെ മാത്രം സ്നേഹിക്കുന്ന കുറേ രണ്ടും കെട്ടവര്‍ കൂടിയിട്ടാണോ??? കഴിഞ്ഞ ഇരുപതു മുപ്പതു വര്ഷമായിട്ടു മലയാള സിനിമയെ പിടിച്ചു നിര്‍ത്തിയതു ഈ സൂപ്പര്‍സ്റ്റാര്‍സും അവരുടെ ഫാന്‍സും മാത്രം ആണു. അല്ലാതെ നെറ്റില്‍ കേറി റിവ്യൂ എഴുതുന്നവരും നല്ല സിനിമയെ സ്നേഹിച്ചൊണ്ടാക്കുന്നവരും അല്ലാ .... ഉറുമി നല്ല സിനിമ ആണെങ്കില്‍ വിജയിക്കട്ടെ. സന്തോഷ് ശിവനു നല്ലൊരു ക്യാന്‍വാസില്‍ എന്തു ചെയ്യാന്‍ കഴിയും എന്നു അദ്ധേഹം പല വട്ടം തെളിയിച്ചിട്ടുണ്ട്. അതു കൊണ്ട് ഇതൊരു വിഷ്യുല്‍ ട്രീറ്റ് ആയിരിക്കും എന്നതിനൊരു സംശയവും ഇല്ല. പിന്നെ അണ്ണാന് വാ പൊളിച്ചാല്‍ എന്തോരും പൊളിയും എന്നതു പോലെ പ്രത്വി അഭിനയിച്ചാല്‍ എന്തോരും അഭിനയിക്കും എന്നു എല്ലാവര്ക്കും അറിയാം. അതു കൊണ്ടാണെന്നു തോന്നുന്നു, പ്രിഥ്വിക്കു എന്നെന്നും അഭിമാനിക്കാന്‍ ഒരു ചിത്രം എന്നു പറഞ്ഞു റിവ്യൂ എഴുതുന്ന കൊണാണ്ടര്‍മാര്‍ എഴുതി ഒഴിവാകുന്നത്. ഇങ്ങനെ അഭിമാനിക്കാന്‍ സൂപ്പര്‍താരങ്ങള്‍ക്കു നൂറു കണക്കിനു ചിത്രങ്ങള്‍ ഉണ്ടെന്നു മറക്കരുത്!
ReplyDeleteപിന്നെ 20-20 പോലൊരു എന്റെര്ടെയ്നറിനു ശേഷം മികച്ച ഒരു ടൈം പാസ്സ് ആയിരുന്നു ക്രിസ്റ്റ്യന്‍ ബ്രദേര്‍സ്. ഇത്തരം സിനിമകള്‍ കാണാന്‍ പോവുന്നത് ഒരു ഭ്രമരം കാണാനോ തന്മാത്ര കാണാനോ അല്ലല്ലൊ. ഈ ചിത്രങ്ങള്‍ ഒക്കെ വിജയിക്കുന്നത് ഫാന്‍സ് കാരണം മാത്രമല്ല. ആ ചിത്രത്തെ തെറി വിളിച്ചു കൊണ്ട് മറ്റൊരു ചിത്രത്തെ പൊക്കി അടിക്കേണ്ട കാര്യം ഉണ്ടോ???
ReplyDeleteഈ പടത്തിനെ കുറിച്ച് പടം കാണുക പോലും ചെയ്യാത്ത ആളുകള്‍ ഇവിടെ പറഞ്ഞ അഭിപ്രായം കേട്ടിട്ട് സത്യത്തില്‍ ചിരിയാണ് വരുന്നത്. മറുപടി അര്‍ഹിക്കാത്ത അത്ര മണ്ടത്തരങ്ങള്‍ ആണ് ചോദിച്ചു കൂട്ടിയിരിക്കുന്നത് എങ്കിലും ഇരുണ്ട നിറമുള്ള വസ്ത്രങ്ങളെ കുറിച്ച് ചോദിച്ച പണ്ഡിതനോട് മാത്രം ഒരു വാക്ക് . സാമൂതിരിയുടെ അംഗരക്ഷകരുടെ വേഷം തന്നെ കറുത്ത വസ്ത്രവും ചുവന്ന അംഗകച്ചയും ആയിരുന്നു സുഹൃത്തേ . ചുമ്മാ ചരിത്രം ഒന്ന് ഓടിച്ചു നോക്കിയാല്‍ മതി.ഇല്ലെങ്കില്‍ പഴയ കാലത്തെ പെയിന്റിംഗ് വല്ലതും നോക്കിയാലും കിട്ടും ഈ വിവരം. സാമൂതിരി രണ്ടായിരത്തി പത്തിലോ പതിനോന്നിലോ ഒന്നും ജീവിച്ച ടീമുകള്‍ അല്ലല്ലോ ?
ReplyDeleteഉറുമി കണ്ടു വളരെ നല്ല ചിത്രമായിരിന്നു . പോരായ്മകള്‍ ഇല്ലാന്നല്ല പക്ഷെ മലയാളത്തില്‍ ഇപ്പോഴത്തെ സിനിമകളെ താരതമ്യം ചെയ്യുമ്പോള്‍ വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു.പിന്നെ ഹോളിവുഡ് ക്വാളിറ്റി, 300 ,shaving , തുടങ്ങിയ കമന്റുകള്‍ വായിച്ചു അപ്പോള്‍ തോന്നിയതാണ് തെറ്റുകള്‍ ചൂണ്ടിക്കനിക്കുന്നതും kuttappeduthunnathum രണ്ടും രണ്ടാണ് .ഹോളിവുഡ് സിനിമകളുടെ ക്വാളിറ്റി അവരുടെ budget ഒക്കെ ഇപ്പോഴും നമുക്ക് അന്യമാണ് അപ്പോള്ഇങ്ങനെ ഉള്ള ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുയാല്ലേ ചെയ്യേണ്ടത് രണ്ടാം ക്ലാസ്സില്‍ പഠിക്കാതെ പത്താം ക്ലാസ്സ് പരിക്ഷ പാസ്സാകാന്‍ പറ്റില്ലല്ലോ.പിന്നെ ക്രിസ്ത്യന്‍ ബ്രോതെര്സ് ,ഓഗേസ്റ്റ് 15 പോലുള്ള സിനിമകളെയും കുറ്റം പറയേണ്ട കാര്യമുണ്ടോ അതും ബിസിനസ് ആണ്, അത് ലക്ഷ്യം വയ്കുന്നത് ഒരു വിഭാഗം ആളുകളെയും .നല്ല സിനമകള്‍ കാണുമ്പോള്‍ അത്ഭുതപ്പെടുകയും എന്നങ്ങിലും നമ്മുടെ നാട്ടിലും ഇത്തരം ചിത്രങ്ങള്‍ ഉണ്ടാകും എന്ന് വിശ്വസിക്കുന്ന ഒരു പ്രേക്ഷകന്
ReplyDeleteവിന്‍സ്, എല്ലാം തികഞ്ഞ താങ്കളുടെ പുരുഷ കേസരി കുടവയറന്‍ സൂപ്പര്‍താരം ഇപ്പോള്‍ ഒറ്റയ്ക്ക് ഒരു പടം ഇറക്കാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ ആക്കിയില്ലേ നിങ്ങള്‍ ആരാധകര്‍? നിറുത്തരുത് ചങ്ങാതി ഒരു കാലത്ത് നല്ല കുറെ പടങ്ങള്‍ തന്ന അയാളെ നശിപ്പിച്ചു കുത്തു പളയെടുപ്പിച്ചു,നടന്നു തെണ്ടുന്ന അവസ്ഥ അക്കിയിട്ടെ അവസാന്നിപ്പിക്കാവൂ.എല്ലാ ആശംസകളും
ReplyDeleteഎടോ അനോണീ .... അങ്ങു ബോളിവുഡിലും, കോളീവുഡിലും, ടോളിവുഡിലും, ഇങ്ങു ഹോളിവുഡിലും സൂപ്പര്‍താരങ്ങള്‍ ഒന്നിച്ചഭിനയിക്കുന്നു. ഇതു കാണാന്‍ ഒരു രസം ഉണ്ട്. എന്തിനു സൂപ്പര്‍ഹിറ്റായ പല മെഗാതാരങ്ങളുടേയും സിനിമകളില്‍ ഗസ്റ്റ് റോളില്‍ മറ്റു സൂപ്പര്‍സ്റ്റാര്‍സ് വരുന്നു. ഈ റോളോക്കെ ആരഭിനയിച്ചാലും പടം ഹിറ്റാകും, പക്ഷേ ഇതൊക്കെ കാണാന്‍ ഒരു രസം ഉണ്ട്. അപ്പോളേക്കും ഒറ്റക്കു പടം ഇറക്കാന്‍ പറ്റില്ല, പറ്റാതാക്കി എന്നൊക്കെ പറഞ്ഞു കുറേ അവന്മാര് ഇറങ്ങു. അല്ലേലും മോഹന്‍ ലാലിന്റെ പടം എന്നിറങ്ങിയാലും പേട്ടു കാക്കാന്മാര് പടയായിട്ടു ഇറങ്ങും. ഒറ്റക്കു ഇറങ്ങിയ മെഗാതാരത്തിന്റെ പടത്തിന്റെ അവസ്ഥ കണ്ടില്ലേ! എനിവേ ഉറുമി ഇവിടെ വരുമ്പോള്‍ ഞാന്‍ കാണാന്‍ പോവും, അല്ലെങ്കില്‍ രണ്ടാഴ്ച്ച കഴിഞ്ഞു നാട്ടില്‍ പോവുന്നുണ്ട്, അപ്പോള്‍ കാണും.
ReplyDeleteഹാ ഹാ .. ഈ വര്‍ഷത്തെ മികച്ച കോമഡി .ലാലിന്റെ കഴിഞ്ഞ വര്‍ഷം ഇറങ്ങിയ അലക്സാണ്ടര്‍ മുതല്‍ കണ്ടഹാര്‍ വരെയുള്ള ചിത്രങ്ങള്‍ മലയാള ജനത (ജാതി തല്ക്കാലം നമുക്ക് വിടാം.എന്തിനും ഏതിനും ജാതി പറയുന്നവര്‍ സ്വന്തം ജാതി,മാതാപിതാക്കള്‍ എന്നിവ ഒരു മിഥ്യ ആണോ എന്ന ആകുലത അഥവാ സംശയം മനസ്സില്‍ രഹസ്യം ആയി എങ്കിലും സൂക്ഷിക്കുന്നവര്‍ ആണ് എന്നാണ് എന്റെ വിശ്വാസം)പട ആയിട്ടു പോയി കണ്ടത് ആണല്ലോ.കുറഞ്ഞ പക്ഷം വിന്‍സ് എങ്കിലും കുടുംബ സമേതം ഈ ചിത്രങ്ങള്‍ ഒക്കെ ആസ്വദിച്ച് കാണുമല്ലോ.(പാവം കുടുംബം) !!! പിന്നെ നിരത്തി പടങ്ങള്‍ പൊട്ടുമ്പോള്‍,ഇതു വരെ ഇല്ലാത്തത് പോലെ മള്‍ടി തറ ചിത്രങ്ങള്‍ ഇറങ്ങുമ്പോള്‍,അത് ചുമ്മാ എന്ന് വിശ്വസിക്കാന്‍ ഈ നാട്ടിലെ ജനങ്ങള്‍ (കുറച്ചു പേര് എങ്കിലും) സാമാന്യ ബുദ്ധി സായിപ്പിന്റെ ആസനം കഴുകാന്‍ ഉപയോഗിക്കുന്നവര്‍ അല്ലല്ലോ? ഈ ആരാധക നപുംസകങ്ങള്‍ എന്ന് അവകാശപ്പെടുന്ന ജന്മങ്ങള് താരത്തിനെ പല്ലും നഖവും ഉപയോഗിച്ച് ന്യായീകരിക്കുക എന്നതല്ലാതെ ഒരു നല്ല വിമര്‍ശനം നടത്തിയത് എന്നാണ് ? വ്യക്തി പരമായി ചോദിച്ചാല്‍ താങ്കള്‍ പോലും സ്രേഎ മോഹന്‍ ലാലിന്റെ സഹിക്കാന്‍ പറ്റാത്ത പടം വരുമ്പോള്‍ ഒരു മാതിരി പിടികിട്ടാപുള്ളികളെ പോലെ ഒളിവില്‍ പോകുകയല്ലേ പതിവ് ? ഏതൊക്കെ എന്തിനു എന്ന് സ്വയം ചോദിക്കുന്ന ദിവസം മലയാള സിനിമ രക്ഷപ്പെട്ടേക്കും . ഞാന്‍ നിറുത്തി വിന്‍സ് , എന്നി താങ്കള്‍ ആയി താങ്കളുടെ പാടായി. ഈ പറഞത് ഒന്നും വിന്സിനോട് മാത്രമല്ല സൂപ്പര്‍ താരം (ആരായാലും ) സ്ക്രീനില്‍ വന്നു തുണി പൊക്കി കാണിച്ചാലും , സ്ത്രീകളോട് അശ്ലീലം പറഞ്ഞു രസിച്ചാലും,കഥ എന്താണെന്നു ഒരു നിശ്യവും ഇല്ലാത്ത ചിത്രങ്ങളില്‍ തുടരെ അഭിനയിച്ചാലും , കോള്‍ മയിര് കൊള്ളുന്ന ഏതൊരു ആരാധകനോടും കൂടിയാണു
ReplyDeleteതാങ്കളെ പോലെ തന്നെ രാവിലെ തന്നെ പടം കണ്ട ഒരു പൃഥ്വിരാജ് ഫാന്‍ ആണ് ഞാനും.. പടം കൊള്ളാം , പക്ഷെ താങ്കള്‍ ഈ പറഞ്ഞതൊക്കെ ഇത്തിരി ഓവര്‍ ആയി പോയില്ലേ എന്ന് ഒരു സംശയം. പൃഥ്വിരാജ് കലക്കിയിടുണ്ട് ശരി തന്നെ .....പക്ഷെ തങ്ങള്‍..സത്യത്തില്പടങ്ങള് കണ്ടിടുണ്ടോ ? അല്ല സതാരണ കൂലി എഴുത്ത്കാരെ പോലെ ചുമ്മാ ആനയാണ് തേങ്ങയാണ് എന്നൊക്കെ എഴുതി വിടുകയാണോ?
ReplyDeleteDear Prekshakan,
ReplyDeleteIn Trivandrum city, Christian brothers is still playing 4 shows in two (may be more) different theatres. Then how come you say it is a "Koothara" movie?
In my opinion Urumi is a failed attempt to imitate hollywood. As far as I know Kelu Nair was a brave man who fought against the imposition of westerners' interests. But this movie is doing exactly the opposite thing. As Prithviraj is Western educated, his thoughts are terribly westernized. The makers of this movie is trying to cut their feet for hollywood shoes. In fact the lack of light-up and dark colored clothing are minus points of hollywood, not it's virtue. In real life, people use colorful dresses. But it is a bad habit in hollywood to have their frames gray colored. We think this is good and we blindly imitate it. The good side of hollywood movies is their way of storytelling, not the colorless, lightless frames. Anwar and Urumi both are just an attempt to hide an actor's inability to do realistic characters.
ലാല്‍ മള്‍ടി സ്റാര്‍ ചിത്രങ്ങളില്‍ അഭിനയിച്ചാല്‍ അതൊരു തെറ്റ് . എന്നാല്‍ ഇക്ക കഴിഞ്ഞ ഒന്നര വര്‍ഷം ആയി സുരേഷ് ഗോപിയുടെ പിന്നാലെ ആണ് . അങ്ങേരുടെ മനസ്സ് ഒന്ന് തനുത്തിട്ടു വേണം കിംഗ് ആന്‍ഡ് കമ്മീഷണര്‍ പിടിക്കാന്‍ എന്നും പറഞ്ഞു . ഇവരൊക്കെ ആണ് ലാലിനെ കളിയാക്കാന്‍ നടക്കുന്നത്. കഴിഞ്ഞ വര്‍ഷം പ്രിത്വിരജിന്റെ അവസ്ഥ മോഹന്ലാളിനെക്കള് മോശം ആയിരുന്നു എന്ന കാര്യവും ആരും മറക്കരുത് . ഒരാള്‍ക്ക് എന്തെങ്കിലും താഴ്ച അയാളുടെ ജീവിതത്തില്‍ വന്നാല്‍ അപ്പൊ ഇറങ്ങിക്കോണം.
ReplyDeleteഒരു മൂന്നു വര്‍ഷം മുന്‍പ് സച്ചിന് വിരമിക്കണം എന്നും പറഞ്ഞു ഇറങ്ങിയിരുന്നു കുറെ കൊപ്പന്മാര് .. ഇന്നവര്‍ ഒക്കെ എവിടെ ? പ്രതിഭകള്‍ക്ക് എപ്പോ വേണമെങ്കിലും നല്ല പ്രകടനം നടത്താം . പക്ഷെ കണ്ടു കമന്റ് പറഞ്ഞു , റിവ്യൂ ഇടുന്ന കൊപ്പന്മാര്‍ക്ക് പറഞ്ഞ വാക്ക് തിരിച്ചെടുക്കാന്‍ സാധിക്കുകയും ഇല്ല
പിന്നെ വിന്‍സ് ...ജാതി മതം ഒന്നും ഇവിടെ പറയരുത് (ലാലിനെ അധിക്ഷേപിക്കുന്നവര്‍ മിക്കവാറും അങ്ങിനെ ആണെന്കിലും ).
ഈ ചിത്രത്തില്‍ വെടിക്കെട്ട് ഡയലോഗ് ഉണ്ടോ ? നായകന് കൂളിംഗ് ഗ്ലാസ് വയ്ക്കുന്നുണ്ടോ ? നായകന് സിഗരെറ്റ് കടിച്ചു പിടിച്ചു വാസ്കോ ഡാ ഗാമയുടെ മുഖത്ത് തുപ്പുന്നുണ്ടോ ? നായകന് പച്ച ടി ഷര്‍ട്ടും ചുകന്ന പാന്റ്സും ധരിച്ചു ..പിടിയാന മാധയാന എന്നും പാടി ജെനീളിയക്ക് ചുറ്റും നൃത്തം വയ്ക്കുന്നുണ്ടോ ? ഇതൊക്കെ ഇല്ലേല് എന്തോന്ന് പടം ?
ReplyDeleteബൈ
കിഷോര്‍
ഓര്‍മ്മ ശരിയാണെങ്കില്‍ തമിഴില്‍ വന്ന അവസാനത്തെ പ്രധാന മള്‍ട്ടി സ്റ്റാര്‍ ചിത്രം നമ്മുടെ ഫ്രണ്ട്സിന്റെ റീമേക്ക് ആണ് . അത് ഇറങ്ങിയത് വിജയ് ഒരു ഗതിയും പരഗതിയും ഇല്ലാതെ നടക്കുന്ന സമയത്തും. രജനി ,കമല്‍ ,സൂര്യ , വിക്രം , വിജയ് , അജിത് ഈ ആറു പേരും കഴിഞ്ഞ പത്തു വര്‍ഷങ്ങളില്‍ അഭിനയിച്ച മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങളുടെ എണ്ണം എത്രയുണ്ട് എന്ന് ചുമ്മാ നോക്കിയാല്‍ അവര്‍ക്ക് ഗതികേട് ഒന്നും വന്നിട്ടില്ല എന്ന് മനസിലാവും .പിന്നെ ഹോളിവുഡ് ടോം ഹന്ഗ്സ് ,ടോം ക്രൂയിസ് , ലിയനാര്‍ഡോ ഡികാപ്രിയോ (ഇന്സെപ്ഷന് മള്‍ട്ടി സ്റാര്‍ ആണെന്ന് പറയരുത്, പ്ലീസ് ) തുടങ്ങിയവര്‍ ഒരുമിച്ചു അഭിനയിച്ച ഒരു നാല് പടങ്ങളുടെ പേര് ചുമ്മാ ഒന്ന് പറഞ്ഞു തരണം വിന്‍സ് . സ്ഫടികം മുതല്‍ ഇങ്ങോട്ട് തുടങ്ങിയ മോഹന്‍ലാലിന്റെ പതന കാലത്ത് ഉണ്ടായ ഇത്തരം ഫാന്‍സ് തന്നെയാണ് അങ്ങേരെ ഇപ്പോഴത്തെ ഗതികെട്ട പരുവത്തില്‍ ആക്കിയത്. മലയാള സിനിമയെ നില നിറുത്തിയത് ഫാന്‍സ് അല്ല വിന്‍സെ , രാജാവിന്റെ മകനും, സന്മനസുള്ളവര്ക്ക് സമാധാനവും, ഒക്കെ ഒരേ പോലെ തിയറ്ററില്‍ ആസ്വദിച്ചു കണ്ട നല്ല സിനിമയെ സ്നേഹിക്കുന്നവരാണ് . അല്ലാതെ അന്നൊന്നും കട്ട് ഔട്ടില്‍ പാലഭിഷേകം നടത്തുന്ന വിവരദോഷികള്‍ ഫാന്‍സ് എന്ന ലേബലില്‍ ഇല്ലായിരുന്നു . തിയറ്ററില്‍ കൂവല്‍ തൊഴിലാളികളും ഇല്ല അന്ന്. അതൊക്കെ ഇന്ന്...നിങ്ങളെ പോലുള്ള സാറന്മാര് അഭിനേതാക്കളെ ദൈവക്കി കഴിഞ്ഞപ്പോള്‍ ഉണ്ടായ അലമ്പുകളാണ്
ReplyDeleteഓഫ് ടോപ്പിക്കാണ് ഈ വിഷയം . എങ്കിലും ഉറുമി പോലൊരു നല്ല പടം ഇറങ്ങിയപ്പോള്‍ സുപ്പര്‍ അമ്മാവന്മാരുടെ കാലു കഴുകി വെള്ളം കുടിക്കുന്ന ഫാന്‍സിന്റെ അസഹിഷ്ണുത കണ്ടപ്പോള്‍ പറഞ്ഞു പോയതാണ് .
ഈ പറയുന്ന ക്രിസ്ത്യന്‍ ബ്രദേര്‍സ് തിരുവനന്തപുരത്ത് (ശ്രീ മോഹന്‍ ലാലിന്റെ ഏറ്റവും കളക്ഷന്‍ കിട്ടുന്ന സ്ഥലം) ഓടുന്നെകില് അതിനെ ഉടനെ മഹത്തായ ഒരു ചിത്രമായി അംഗീകരിച്ചു കൊള്ളണം എന്ന് പറയുന്നത് മോശം അല്ലെ ? എനിക്ക് അത് ഒരു കൂറ പടം ആയി ആണ് തോന്നിയത് .(അതിനുള്ള കാരണങ്ങള്‍ വ്യക്തമായി പോസ്റ്റില്‍ പറഞ്ഞിട്ടും ഉണ്ട് ). എന്നെ ഏറ്റവും വെറുപ്പിച്ചത് ശ്രീ മോഹന്‍ലാല്‍ ലക്ഷ്മി റായിയുമായി പാടി അഭിനയിക്കുന്ന പ്രണയ രംഗമാണ് .പിന്നെ എവിടെ ഈ ഉറുമി എന്ന ചിത്രത്തെ കുറിച്ച് പറഞ്ഞ കമന്റ് പലതും വായിച്ചു ചിരിച്ചു പോയി . (സമാനമായ ഒരു അവസ്ഥ എന്നിക്ക് ട്രാഫിക് എന്ന ചിത്രം ഇറങ്ങിയ സമയത്ത് പോസ്റ്റ് ചെയ്യപ്പെട്ട കമന്റ് വായിച്ചപ്പോലും ഉണ്ടായതാണ് ).ഈ കമന്റ് ഇട്ട പലതും ഈ ചിത്രം കണ്ടിട്ടുണ്ട് എന്ന് തന്നെ തോന്നുന്നില്ല . ട്രാഫിക് എന്ന ചിത്രത്തിനെ പറ്റി ഇറങ്ങിയ സമയത്ത് എഴുതി വിട്ട കമന്റ് ഇപ്പോള്‍ പോയി ഒന്ന് നോക്കിയാല്‍ മലയാള സിനിമ എന്ത് കൊണ്ട് നന്നാകുന്നില്ല എന്ന ചോദ്യത്തിന് ഉത്തരം കിട്ടും .ഉറുമിയുടെ കഥയും വ്യത്യസ്തം ആണെന്ന് തോന്നുന്നില്ല
ReplyDeleteകളക്ഷന്‍ നോക്കി ഒരു സിനിമയെ മഹത്തരം എന്ന് പറയാം എങ്കില്‍ ' കിന്നാരത്തുമ്പി' ഒക്കെ മഹത്തായ ചിത്രമാണല്ലോ
ReplyDeleteഎന്താണ് ഹോളിവുഡ്? ഇരുട്ട് കലര്‍ന്ന ഗ്രേ കളര്‍ ..അതിങ്ങനെ ആദ്യാവസാനം നിറഞ്ഞു നില്‍ക്കണം. അങ്ങിനെ ആണ് ഈ സിനിമ ഉണ്ടാക്കിയവര്‍ മനസ്സിലാക്കി വച്ചത് എന്ന് തോന്നുന്നു. നമ്മുടെ ഈ മണ്ണില്‍ പതിനാറാം നൂറ്റാണ്ടില്‍ ഒക്കെ ഇത്തരം വസ്ത്രം ഒക്കെ ഉണ്ടായിരുന്നോ ആവോ ? ആര്യ , പ്രിത്വിരാജ് എന്നിവരുടെ മുഖങ്ങള്‍ ഒക്കെ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ യുവാക്കളുടെ സ്റ്റൈല്‍ തന്നെ അല്ലെ ?
ReplyDeleteഈ സിനിമ മോശം ആണെന്ന അഭിപ്രായം ഇല്ല . ഒരു സമ്മിശ്ര പ്രതികരണം ഉണര്തിവിടുന്ന ചിത്രം. എഴുപതു കേന്ദ്രങ്ങളില്‍ ഇറങ്ങിയ ഈ ചിത്രം പണം കേരളത്തില്‍ നിന്ന് തിരിച്ചു പിടിക്കുമോ ( wide release& satellite right ഇതൊക്കെ മഹാനായ പ്രേക്ഷക തിരുവടികളുടെ അഭിപ്രായത്തില്‍ കോപി അടിച്ചു ജയിക്കുന്നത് പോലെ ആണ് ) അത് കൊണ്ട് ഈ എഴുപതു കേന്ദ്രങ്ങളില്‍ നിന്ന് തന്നെ കാശ് ഉണ്ടാക്കിയെക്കണം . ഇല്ലെങ്കില്‍ ഇതൊരു പരാജയം ആയി അങ്ങ് വിധി എഴുതും.
പിന്നെ മറ്റൊരു മള്‍ടി സ്റാര്‍ കൂതറ വിഷുവിനു വരാനും ഉണ്ട് . എങ്ങിനെ നോക്കിയാലും അത്ര ശോഭനം അല്ല കാര്യങ്ങള്‍.
പിന്നെ കാര്യങ്ങള്‍ ഒരു വെബ് ദുനിയ ശൈലിയില്‍ പറഞ്ഞാല്‍ 'ജഗതി ' ഫാന്‍സ് മാത്രം മതി ഈ സിനിമ വിജയിപ്പിക്കാന്‍
എന്നിക്ക് മനസിലാകാത്തത് ചിത്രങ്ങളുടെ വിജയത്തെ കുറിച്ച് നമ്മള് പ്രേക്ഷകര്‍ എന്തിനു ഇത്ര ആധി പിടിക്കുന്നു എന്നതാണ് .ഉദാഹരണമായി എന്നിക്ക് കലാഭവന്‍ മണി നായകനായി അഭിനയിക്കുന്ന ചിത്രങ്ങള്‍ പൊതുവേ ഇഷ്ടമല്ല.ഒന്ന് രണ്ടെണ്ണം കണ്ടു ഞാന്‍ നിര്‍ത്തി ഇനി അദേഹം അഭിനയിച്ച ഒരു സാധാരണ ചിത്രം കളക്ഷന്‍ റെക്കോര്‍ഡ് ഭേദിചാലും രണ്ടാം ദിവസം എടുത്തു മാറ്റിയാലും എനിക്കൊന്നും ഇല്ല .ആര്ക്കെങ്ങിലും അദേഹം അഭിനയിച്ച ഒരു ചിത്രം ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞാല്‍ ഞാന്‍ എന്തിനു ഈ കുരിശു കണ്ട ചെകുത്താനെ പോലെ വിറളി എടുക്കണം ? കലാഭവന്‍ മണിയുടെ ചിത്രങ്ങള്‍ പരാജയപ്പെടുത്തുന്നത് എന്റെ ജീവിത ലക്ഷ്യമാണോ ? ആ....ആര്‍ക്കറിയാം ? അല്ലെങ്കില്‍ ആര്‍ക്കു അറിയണം അല്ലെ ?
ReplyDeleteനേരത്തെ പറഞ്ഞത് പോലെ ചിത്രം കാണാതെ കാണിക്കുന്ന ഈ ആവേശം ഈ ചിത്രത്തിന്റെ നൂറിലൊന്നു നിലവാരം ഇല്ലാത്ത പഴശി രാജാ എന്ന മഹാ ചിത്രം വന്നപ്പോള്‍ കണ്ടില്ലല്ലോ? അതില്‍ ഒരു ഹോളിവൂഡ് സിനിമയുടെയും സ്വാധീനം നമ്മള് കാണുന്നില്ല .പറഞ്ഞ്ട്ട് കാര്യമില്ല .പലര്‍ക്കും സുരാജും സലിം കുമാറും ഇല്ലെങ്കില്‍ എന്ത് മലയാള ചിത്രം എന്നായിട്ടുണ്ട് . ഈശ്വരോ രക്ഷതു
കഷ്ടം !!!
പടം കണ്ടു . മലയാളത്തില്‍ ഇങ്ങനെ ഒരു ചിത്രം വന്നിട്ട് നാളുകള്‍ ഏറെയായി.ട്രാഫിക് പോലെ ഇതും ഒരു മാറ്റത്തിനുള്ള ചുവടുവൈപ്പകട്ടെ .ജഗതി,ജനീലിയ എന്നിവര്‍ ശരിക്കും ഞെട്ടിപ്പിച്ചു കളഞ്ഞു .മോശം എന്ന് പറയാന്‍ ആരുമില്ല .
ReplyDeleteഒറ്റ വക്കില്‍ പറഞ്ഞാല്‍ കണ്ടിരിക്കേണ്ട ചിത്രം
U R U M I ചെന്നു കന്ദു. രസിക്കുനില്ല. ഇഴചില്. പ്രിത്വിരാജിന്റെ അനുകംബ ഉനര്താത അഹങരിക്കുന്ന്ന അഭിനയം കാണികല്ക്കു സുഖികുന്നില്ല.
ReplyDeleteസമ്മിശ്ര പ്രതികരണം ഉണര്‍ത്തുന്ന ഈ ചിത്രം പരാജയത്തിലേക്ക് തന്നെ ..ഇരുപതു കോടി ഈ എഴുപതു തീറെരുകളില്‍ നിന്ന് തന്നെ തിരിച്ചു പിടിക്കണം . അതാണ് ഈ ബ്ലോഗ്ഗിലെ ഒരു നിയമം . അല്ലാതെ ഉള്ള വരുമാന സ്രോതസ്സുകള്‍ എല്ലാം വെറും കോപി അടികള്‍ മാത്രം ആണ് . മറ്റു ഭാഷകളില്‍ റിലീസ് ചെയ്യ്തു ലാഭം ഉണ്ടാക്കുക എന്നൊക്കെ പറഞ്ഞാല്‍ ശുദ്ദ കോപി അടിയും അശ്ലീലവും ആണ് . Wide Release എന്നൊക്കെ പറഞ്ഞാല്‍ അസംബന്ധം ആണ് .
ReplyDeleteSuperb Movie. Hat off to all worked for this movie!!
ReplyDeletePlease dont miss this movie reading all these craps
ഈ ചിത്രത്തിന് സമ്മിശ്ര പ്രതികരണം ആണ് എന്ന് പറയുന്നത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തട്ടിപ്പാണ്.ഈ ചിത്രം കണ്ട ആരും മോശമായി ഒന്നും പറഞ്ഞു കേട്ടില്ല ഇതു വരെ . മലയാളത്തില്‍ അടുത്തകാലത്ത് ഇറങ്ങിയ ഏതൊരു സിനിമയിലും വെച്ച് വളരെ ഭേദമാണ് ഈ ചിത്രം.നല്ല ചിത്രങ്ങള്‍ ഇനിയും വരട്ടെ .മലയാള സിനിമയെ കുറിച്ച് അഭിമാനത്തോടെ നമുക്ക് പറയാന്‍ പറ്റട്ടെ .
ReplyDeleteഈ ബ്ലോഗില്‍ അങ്ങനെ പ്രത്യേകിച്ചു നിയമം ഒന്നും ഇല്ല. ജനങ്ങള്‍ കണ്ടു വിജയിപ്പിക്കുന്നതാണ് വിജയം എന്നാണു ഞാന്‍ വിശ്വസിക്കുന്നത്. ഇവിടെ ഒരു സിനിമയുടെയും വിജയ പരാജയങ്ങളെ കുറിച്ച് ഞാന്‍ പറയാറില്ല മറിച്ചു ഒരു ചിത്രം കണ്ടിട്ട് വന്നാല്‍ എന്റെ ഒരു സുഹൃത്തിനോട് പറയുന്ന കാര്യങ്ങള്‍ മാത്രമേ ഈ ബ്ലോഗിലൂടെ പറയാന്‍ ശ്രമിക്കാരുള്ളു.ചിത്രത്തിന്റെ വിജയ പരാജയങ്ങള്‍ എനിക്ക് വിഷയവും അല്ല. ഞ്ഞാന്‍ ഇഷ്ടപ്പെടുന്ന ചിത്രം എല്ലാരും അങ്ങ് ഇഷ്ട്ടപെട്ടോണം എന്ന് പറയാനുള്ള വിഡ്ഢിത്തം എന്നിക്കില്ല.പിന്നെ മൂന്നു ആഴ്ച ഓടി പിന്നെ വലിച്ചു വലിച്ചു വല്ല വിധേനെയും ഒരു അമ്പതു ദിവസം തികച്ചു,പിന്നെ എന്പത്തി അഞ്ചാം ദിവസം നൂറാം ദിവസത്തിന്റെ പോസ്റ്റും ഇറക്കി,ആ പടത്തിനു ആരും കാശു മേടിച്ചില്ല എന്നും,ഗ്ലോബല്‍ relese ആയതു കൊണ്ട് വന്‍ ലാഭം ആണെന്നും,ചാനല്‍ റൈറ്റ് ആയി പടത്തിന്റെ മൊത്തം ചിലവിനെകാല് കൂടുതല്‍ കാശു കിട്ടി എന്നും പ്രചരിപ്പിച്ചു ആത്മ നിര്വൃത്തി അടയുന്നവരോട് എന്ത് കൊണ്ടോ ബഹുമാനം തോന്നുന്നില്ല അത്ര മാത്രം
ReplyDeletemikka malayalam padangalum kaanunna aal enna reethyl njan enikku thonniya kaaryangal ivide parayunnu..ningalude chila vaakkukal kadameduthu kollatte >
ReplyDeleteപതിനാറാം നൂറ്റാണ്ടിലെ ചെറുപ്പക്കാരും മീശ , താടി മുതലായവ്വ കത്തിയും കല്ലും ഉപയോഗിച്ച് ട്രിം ചെയ്തിരുന്നു . അല്ലെങ്കില്‍ അന്ന് തന്നെ ട്രിംമര് കണ്ടു പിടിച്ചിരുന്നു . >> annu oru vibhaagam aalukal,thaarathamyena keezh jaathikkar kshurakanmaar,ee pani cheythirunnu..athoru puthiya sambhavam alla.pazhassirajayil mammottykku lunar chappal idaamenkil ivarku drim cheytha meesayumayi abhinayikkam {pazhassiraja yude aniyara pravarthakare enikku neritt aryavunnathukondaanu njan aa kaaryam eduthu parayunnathu}
ഈ ചിത്രത്തെ കുറിച്ച് പറഞ്ഞു കേട്ട ഒരു ആരോപണം ഇതൊരു ആര്‍ട്ട് ചിത്രം ആണ് എന്നും തിരുവനതപുരം പോലുള്ള സ്ഥലങ്ങളില്‍ പ്രദര്‍ശന ശാലകള്‍ ഒഴിഞ്ഞു കിടക്കുകയാണ് എന്നാണ്.ഞാനീ ചിത്രം തിരുവനതപുരത്ത് വെച്ചാണ് കണ്ടത് >>> ithu paranja aal jeevithathil orikalemkilum tvm il ninnum padam kandittundo?? thaanak oru pakshe ozhinju kidakunna theatres kandathu sreekumar sreevisakh n sree aayirikkam..avide okke chakkapole ulla naayakanmaarum,janichappale ulla cooling glassum vach nadakkunna naayakanmaarum abhinayicha padangal odunund..mikkavayum holdover aayittum cash angot koduth exhibit cheyunnava.,ippol urumi odunna theatres nte avashta onnu nokku..suhruthe..
ചരിത്രം വീണ്ടും ആവര്‍ത്തിക്കുന്നു എന്നു മാത്രം. വെറും കൂതറ എന്നു താങ്കള്‍ വിധി എഴുതിയ ക്രിസ്റ്റി മെഗാഹിറ്റിലേയ്ക്ക് കുതിക്കുന്നത് അറിയുന്നുണ്ടാവുമല്ലോ. >> ee maega hit ennu udesikkunnathu enthaanu..kure thadiyanmaar angottum ingottum odikalikkunna cinema aano megahit..atho benz bmw polulla advanced vehicles illanjathu kondaano urumi kollilla ennu parayunnathu ??aa kaalahattathil kaalavandiyum kuthira vandiyum mathre undayit\runnullu mashe..
കോട്ട് ആന്‍ഡ് കൂളിംഗ് ഗ്ലാസ് കുഴലൂത്ത് എന്ന് ഉദ്ദേശിച്ചത് ക്രിസ്റ്റിയുടെ കുഴലൂത്തുകാര്‍ എന്നാണോ . അല്ലാ ആ പടത്തില്‍ അമ്മാവന് കോട്ടും ,കൂളിംഗ് ഗ്ലാസും വീശോട് വീശാണേ. അത് കൊണ്ട് ചോദിച്ചതാ >>> veroru padam vannirunnallo..oru muthu muthassante..oru 2.30hrs enfield nte advertisement,,athiluym veesunnund cooling glass..veezhathirikkam fevikwick vachu mughath ottich vacha orennam
ithoru mahathaaya film aanennu orikalum njan parayunnillaa...pure classic aanennum parayunnilla..charithram thiruthi thirakadha ezhuthiya pazhassirajayekkalum nalla padam.kaaranam sankar ramakrishnan kure resarch nu sesham aanu ithu complete cheythathu..
ReplyDeletepinne malayala cinema gathi pidikanamenkil fans kaar nannavanam..alle ketti koovikunna maha nadanmaarude naadanallo keralam. avanmaarod orapesha..dhayavayi nalla padangale support cheyukka..vayassanmaarudem politics mathram kalikunna ayalathe payyanmaarudem padangal kand janathinu bore aakumpol aake kittunna aaswasamaanu ee chithrangal..traffic nu thalayil mundimittu theatre il vanna maha nadanmaarude fans association secretary maare enikk neritt aryam..aaline ketti koovan cash enni vangunna ayalathe payyante fans bhaaravaahikalem enikkaryam..veroru kochikaaran und,,payyans irangyapol swantham veetinnu flexboard adich theatre il kond vachathu...
dhayavaayi nalla chithrangale angeekarikkuka...prolsahipikkuka..plsss..
ഉറുമി കണ്ടു. ഒത്തിരി ഇഷ്ടപ്പെട്ടു. പ്രത്വിരാജ് മനോഹരമായിട്ടുന്ടെങ്കിലും, ജഗതി, നിത്യ മേനോന്, പ്രഭുദേവ, ജെനീലിയ മുതലായവര്‍ ഒരു പടി മുന്പില് നില്ക്കുന്നു. ഒരു നല്ല ദ്രശ്യ വിരുന്നു തന്നെ. ഫ്രെയിമുകളില്‍ മണ്ണും മരങ്ങളും എപ്പോഴും മഴ നനഞ്ഞു നില്‍ക്കുന്നത് ഭംഗി കൂട്ടുന്നു. ഇടയ്ക്കൊക്കെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങളില്‍ നിന്ന് മാത്രം കഥാഗതി മനസിലാക്കേണ്ടി വരുന്നുണ്ട്. ഗ്രാഫിക്സ് മനോഹരമായി ഉപയോഗിച്ചിരിക്കുന്നു. ഒത്തിരിക്കാലം കൂടി കണ്ട ഒരു മനോഹര സിനിമ.
ReplyDeleteഈ ഫാന്‍സുകാരൊക്കെ എന്തിനാ ബഹളം വയ്ക്കുന്നത് എന്ന് മനസിലാകുന്നില്ല.
ബിബി
അവസാന വട്ട കൊമ്പ്രോമിസ് , ക്രിസ്ത്യന്‍ ബ്രോതെര്സ്, ഉറുമി വിജയം ...ആഗസ്റ്റ് പതിനഞ്ചു മാത്രം പരാജയം !!!!!!!!!!!
ReplyDeleteമമ്മൂട്ടി ഫാന്‍സുകാരെ നാണം ഇല്ലേ ?
ബൈ
കീലേരി അച്ചു
Don't miss urumi...It's a good movie...
ReplyDeleteYou too are doing a great job..Keep up your good work....Balcony 40 rockzz...
“ഇത്രയും കാശു മുടക്കി എടുക്കുന്ന ചിത്രത്തിന്റെ തിരകഥ താരതമ്യേനെ പുതുമുഖമായ ഒരാളെ ഏല്‍പ്പിക്കാന്‍ ഈ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ കാണിച്ച ധൈര്യം തികച്ചും അഭിനന്ദിനീയമാണ്.“
ReplyDeleteപ്രേക്ഷകാ, ശങ്കര്‍ രാമകൃഷ്ണന് ഒരു പുതുമുഖം അല്ല. അദ്ദേഹം സിനിമയും ആര്‍ട്ട് ഫിലിമുകളുമായി മലയാളത്തില്‍ സജീവമായുണ്ട്. അദ്ദേഹത്തെ മലയാള സിനിമാ പ്രേമികള്‍ക്ക് പരിചയമുള്ളത് ഒരു പക്ഷേ കേരളാ കഫേ എന്ന ചിത്രത്തില്‍ അദ്ദേഹം തന്നെ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത, ഐലണ്ട് എക്സ്പ്രസ്സ് എന്ന ചെറു ചിത്രത്തിലൂടെയാണ്. അന്നേ അദ്ദേഹം ശ്രദ്ധ നേടിയിരുന്നു. ആ ചിത്രത്തിലൂടെ പൃഥ്വിരാജും ശങ്കര്‍ രാമകൃഷ്ണനുമായുണ്ടായ സുഹൃദ് ബന്ധത്തില്‍ നിന്നാണ് ഉറുമി ജനിക്കുന്നത്. (കടപ്പാട് - പൃഥ്വിയുടെ ഇന്റര്‍വ്യൂ). അദ്ദേഹമത് നന്നായി ചെയ്തിരിക്കുന്നു എന്നാണ് എന്റെ അഭിപ്രായം.
ഈയിടെയായി ചിത്രം കണ്ടതിനു ശേഷമാണ് താങ്കളുടെ ബ്ലോഗ് ഞാന്‍ വായിക്കാറ്. ഒരു സത്യം തുറന്നു പറയുന്നതില്‍ വിരോധം തോന്നരുത്. താങ്കളുടെ ബ്ലോഗിനേക്കാള്‍ ഞാന്‍ ആസ്വദിക്കുന്നത്, എവിടെ വരുന്ന കമന്റുകളാണ്. മുഴുവന്‍ കോമഡി അല്ലേ. ഈ ഫാന്‍സുകളുടെ ഒരു അവസ്ഥയെ, എത്ര കൂതറ പടം കൊണ്ടു വച്ചു കൊടുത്താലും അതെല്ലാം ഹിറ്റാണെന്നു വാഴ്ത്താനാണ് അവരുടെ യോഗം. എന്നാല്‍ ഈ പുല്ലന്മാരൊന്നും ഒരൊറ്റ നല്ല ചിത്രങ്ങള്‍ കാണുകയുമില്ല, അതിന്റെ പ്രോത്സാഹിപ്പിക്കുകയുമില്ല.
വീണ്ടും താങ്കളോട് ഒരു റിക്വസ്റ്റ്. അനോണിമസ് പോസ്റ്റിങ് മാറ്റണം. കാര്യങ്ങള്‍ മുഖത്തു നോക്കി പറയാന്‍ തന്റേടമുള്ള തന്ത്ക്കു പിറന്നവര്‍ മാത്രം പോസ്റ്റിയാല് മതിയെന്നേ. എന്തിനാ ഈ ഫാന്‍സ് തെണ്ടികളെ ഇങ്ങനെ സഹിക്കുന്നത്?
താരതമ്യേനെ പുതുമുഖം എന്ന് ഉദേശിച്ചത് അത് തന്നെയാണ് .. പിന്നെ ഇരുപതു കോടി മുടക്കി എടുക്കുന്ന ഒരു ചിത്രത്തിന്റെ തിരകഥ, ഇത്രയും പരിചയം മാത്രമുള്ള ഒരാളെ ഏല്‍പ്പിക്കാന്‍ ഒരു മലയാളി നിര്‍മാതാവിന് ധൈര്യം തോന്നുന്നിടതാണ് നല്ല സിനിമകള്‍ ഉണ്ടാക്കുന്നതിന്റെ ആദ്യ പടി . അങ്ങനെ ധൈര്യം ഉള്ള കുറെ നിര്‍മാതാക്കള്‍ ഉള്ളത് കൊണ്ടാകണം തമിഴില്‍ നിരവധി പുതു മുഖ ചിത്രങ്ങളും അവയിലൂടെ പരീക്ഷണങ്ങളും ഉണ്ടാകുന്നതു.പിന്നെ താങ്കള്‍ക്ക് നേരത്തെ അറിയാമായിരിക്കും.എന്നാല്‍ ഇങ്ങനെ ഒരാള്‍ ഉണ്ടെന്നും അയാള്‍ മുന്‍പ് എന്താണ് ചെയ്തിരുന്നത് എന്നും സാധാരണ മലയാളികള്‍ അറിയുന്നത് ഉറുമി എന്ന ഈ ചിത്രത്തോടെ ആണ് എന്നാണ് എന്റെ വിശ്വാസം. ( കേരള കഫെ ല്‍ ഐലണ്ട് എക്സ്പ്രസ്സ് എന്നിക്ക് അത്ര ഇഷ്ടപെട്ടില്ല എന്ന് കൂടി പറഞ്ഞോട്ടെ )
ReplyDeleteഅന്നോണി ഓപ് ഷന് ഇപ്പോഴും നില നിര്‍ത്തുന്നതിന്റെ ഒരു കാരണം ഈ കമന്റ്കള്‍ വായിച്ചു ചിരിക്കാന്‍ കഴിയുന്നത് കൊണ്ടാണ് .ട്രാഫിക് എന്ന ചിത്രത്തിന്റെ കമന്റ് മാത്രം വായിച്ചു നോക്കിയാല്‍ പോരെ മലയാള സിനിമ എന്ത് കൊണ്ട് നന്നാകുന്നില്ല എന്ന് മനസിലാകാന്‍ ? ഇവരൊക്കെ എന്തൊക്കെ കൂകിയാലും സംഭവിക്കാനുള്ളതു സംഭവിക്കും എന്നിരിക്കെ എന്തിന്നു വെറുതെ ഉള്ള തമാശ ഇല്ലാതാക്കണം?
ചിത്രം കാണുന്നതിനു മുന്‍പായാലും ശേഷമായാലും വായിക്കുന്നല്ലോ അത് തന്നെ വലിയ കാര്യം . നന്ദി