അനിയാ ഈ ബ്ലോഗില്‍ പോള്‍ നടത്തുന്നത് എങ്ങനെയാണു? വലിയ അണ്ണന്മാരൊക്കെ ചെയ്യുന്നത് കണ്ടിട്ടുണ്ടല്ലോ.നിനക്കറിയാമോ സംഗതി?
അല്ല അണ്ണാ നിങ്ങള്‍ക്കെന്തിനാ എപ്പോള്‍ പോള്‍?മലയാളത്തില്‍ ഈ വര്‍ഷം ഇറങ്ങിയ മികച്ച ചിത്രം ഏതാണ് എന്നറിയാനാണോ?
പിന്നെ ... അതറിയാന്‍ എനിക്കെന്നല്ല ഒരു മലയാളിക്കും പോള്‍ നടത്തേണ്ട ആവശ്യമില്ല.ഇതു പിന്നെ അടുത്ത ആഴ്ച പ്രിത്വി രാജ് അഭിനയിക്കുന്ന ഉറുമി കൂടെ ഇറങ്ങി കഴിഞ്ഞു ഈ മാസം ഇറങ്ങിയ ഏറ്റവും കൂറ ചിത്രം ഏതാണ് എന്നറിയാനുള്ള ഒരു പോള്‍ നടത്താനാണ്.അത്രക്ക് വെറുത്തു ഈ മലയാള സിനിമ.അതിരിക്കട്ടെ കുറച്ചു മുന്‍പ് ആരോ ഇവിടെ പടക്കം പൊട്ടിച്ചു ആഘോഷിച്ചു എന്ന് കേട്ടല്ലോ.വല്ല രാഷ്ട്രീയക്കാരും ആണോടെ ?
അല്ല;ഒറ്റ നോട്ടത്തില്‍ അത് നമ്മുടെ തിരകഥ കൃത്ത് ശ്രീ എ കെ സാജനായിരുന്നു എന്നാ തോന്നിയേ.എന്തിനാ ആഘോഷം എന്ന് ചോദിച്ചപ്പോള്‍ ഒന്നും പറഞ്ഞില്ല .പൊട്ടിച്ചിരിച്ചു അത്ര തന്നെ .
അതിനു അങ്ങേരെ കുറ്റം പറയാമോ.ദ്രോണ എന്നാ മഹാ ക്ലാസിക് ചിത്രം എട്ടു നിലയില്‍ പൊട്ടിയതിന്റെ ഉത്തരവാദിത്വം മുഴുവന്‍ ആ മനുഷ്യന്റെ തലയില്‍ വെച്ചല്ലേ ബാക്കിയുള്ള മഹാന്മാര് അടുത്ത പടത്തിലേക്കു നീങ്ങിയത്?
ഓഹോ അപ്പോള്‍ അഗസ്റ് 15 കണ്ടിട്ടുള്ള വരവ് ആണല്ലേ ?എങ്ങനെയുണ്ട് സൂപ്പര്‍ താരത്തിന്റെ ഒറ്റക്കുള്ള പ്രകടനം ?എന്നാലും ചങ്കൂറ്റം തന്നെ അല്ലെ അണ്ണാ ഈ മള്‍ട്ടി താര ചിത്രത്തിന് ഇടയിലേക്ക് ഒറ്റയ്ക്ക് ഒരു ചിത്രവുമായി ...... സിങ്കം സിംഗിളാ വരും എന്നോ മറ്റോ ഫാന്‍സ് പറയുന്നത് കേട്ടു.
തന്നെടാ തന്നെ.... ഒരു പടം കൂടി കൊന്നു കൊലവിളിച്ചപ്പോള്‍ എല്ലാ സിംഹങ്ങള്‍ക്കും സിംഹആരാധകര്ക്കും സമാധാനം ആയി കാണുമല്ലോ ?
അതെന്താ അണ്ണാ പടം കൊള്ളുല്ലേ?
അനിയാ ഈ പടം മോശം ആക്കണം എങ്കില്‍ വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.കൃത്യമായി കാണികള്‍ക്ക് എന്താണ് വേണ്ടത് അഥവാ അവര്‍ എന്താണ് പ്രതീക്ഷിക്കുന്നത് എന്ന് വ്യക്തമായി അറിയാവുന്ന ഒരു തീം.അത് ഉദാത്തമോന്നും ആക്കണ്ട മറിച്ചു,വൃത്തികേടാക്കാതെ കൊടുക്കുക എന്ന എളിയ ജോലി മാത്രം ഒന്ന് ചെയ്താല്‍ തന്നിരുന്നേല്‍.പൊതുജനം എന്ന കഴുത വേറൊന്നും ഇല്ലാത്ത ഇന്നത്തെ അവസ്ഥയില്‍ പടം വിജയിപ്പിക്കാന്‍ ഒരു മടിയും കാണിക്കും എന്ന് എനിക്ക് തോന്നുന്നില്ല.അത് പോലും ചെയ്യാന്‍ അറിയാത്ത ഈ ടീമിനെ എന്താ വിളിക്കേണ്ടേ ?
അല്ല അതിപ്പോള്‍ .. മലയാളിക്ക് അടുത്ത കാലത്തായി കൂറ ചിത്രങ്ങളോട് എന്തരോ ഒരു ആഭിമുഖ്യം വന്നിട്ടുണ്ടെന്നും ആയതിനാല്‍ കൂറ പടങ്ങള്‍ എടുക്കാന്‍ സംവിധായകര്‍ മത്സരം ആണെന്നും,സൂപ്പര്‍ താരങ്ങള്‍ പോലും നല്ല ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള അഭിനിവേശം കടിച്ചു പിടിച്ചു കൂതറ ചിത്രങ്ങളില്‍ അഭിനയിച്ചു പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുക ആണെന്നും പറഞ്ഞു കേട്ടു.ഇതു അങ്ങനെ ആയികൂടെ? അതിരിക്കട്ടെ പടത്തെക്കുറിച്ച് പറഞ്ഞെ.
എന്ത് പറയാനാടെ? മുഖ്യമന്ത്രിയും അങ്ങേരെ കൊല്ലാന്‍ ശ്രമിക്കുന്ന ഒരു വാടക കൊലയാളിയും മന്ത്രിയെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനും ആണ് ഈ ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങള്‍ എന്ന് എല്ലാര്ക്കും അറിയാമല്ലോ. എസ് എന്‍ സ്വാമി എന്ന ഔട്ട് ഡേറ്റ് അയ ഒരു തിരകഥകൃത്ത് എഴുതി,ഷാജി കൈലാസിനെ പോലെ ഒരു പ്രതിഭ സംവിധാനം ചെയ്തു,(ഇപ്പോളത്തെ) മമ്മൂടിയെ പോലെ ഒരു നടന് അഭിനയിക്കുക കൂടി ചെയുമ്പോള്‍ വികൃതിയായ ഒരു കുരങ്ങന് നിറയെ കള്ള് കുടിച്ചു കഴിയുമ്പോള്‍ ഒരു തേള് കുത്തുന്ന അവസ്ഥ ഈ ചിത്രത്തിന് ഉണ്ടാകുന്നു.കുരങ്ങന്,കള്ള്,തേള് ഇവ യഥാക്രമം ആരാണ് എന്ന് തീരുമാനിക്കാനുള്ള അവകാശം വായനക്കാര്‍ക്ക്.
അല്ല ഇങ്ങനെ കാടു അടച്ചു വെടി വെക്കാതെ എന്താ പ്രശ്നം എന്ന് പറഞ്ഞു കൂടെ ?
പറയാമല്ലോ. ആദ്യം തിരകഥ.യാതൊരു നിലവാരവും ഇല്ലാത്തതും ഒരു നൂറായിരം ഓട്ടകളും ഉള്ള തിരകഥ ആണ് ഈ ചിത്രത്തിന് വേണ്ടി ഒരുക്കിയിരിക്കുന്നത്.(പണ്ട് പണ്ട് സംവിധായകനും നടീ നടന്മാരും പ്രസ്തുത സംഭവം വായിച്ചു നോക്കുന്ന ഒരാചാരം നിലവില്‍ ഇരുന്നു എന്ന് പറയപ്പെടുന്നു).തിരകഥയിലെ ഹൈലൈറ്റ് കള്‍ പ്രധാനമായും രണ്ടാണ്.ഒന്ന് ഈ ചിത്രത്തിന്റെ ക്ലൈമാക്സ്. കാണുന്ന ആരും ഞെട്ടി പോകുന്ന സംഭവം.രണ്ടാമതായി പാര്‍ട്ടി സെക്രടറിയും മുഖ്യ മന്ത്രിയും പരസ്പരം സ്നേഹം കൊണ്ട് വീര്‍പ്പു മുട്ടിക്കുന്ന രംഗങ്ങള്‍.പശ്ചാത്തലത്തില്‍ പാര്‍ട്ടി സൂക്തങ്ങളും.ഹാ.. എത്ര മനോഹരം !!!(ബൂലോകത്തെ ഇടത് പക്ഷ സിംഹങ്ങള്‍ വല്ല രമേശ് ചെന്നിത്തലയെയും ഉമ്മന്‍ ചാണ്ടിയെയും ആണ് ഇങ്ങനെ കാണിച്ചിരുന്നതെങ്കില്‍ നടത്തുമായിരുന്ന പഠന പരമ്പരകള്‍ ഓര്‍ക്കുമ്പോള്‍ പേടിയാകുന്നു !!)
ആ ഞെട്ടിപ്പിക്കുന്ന ക്ലൈമാക്സ് കണ്ടു കഴിയുമ്പോള്‍ പ്രേക്ഷകന് എന്ന നികൃഷ്ടജീവിയുടെ മനസ്സില്‍ വരുന്ന ആദ്യ ചോദ്യം കൊലയാളിക്ക് മുഖ്യമന്ത്രിയുമായി ഇത്ര അടുപ്പം ഉള്ളവരുമായി ബന്ധം ഉണ്ടെങ്കില്‍ എന്തിനായി അയാള്‍ പൂജപ്പര രവി അവതരിപ്പിക്കുന്ന സ്വാമി എന്ന ഉദ്യോഗസ്ഥന്റെ അടുത്ത് അച്ചന്റെ വേഷം കെട്ടി പോയി മുഖ്യമന്ത്രി എന്ന് മുതല്‍ ഓഫീസില്‍ എത്തും എന്നന്വേഷിക്കുന്നത് എന്തിനാണാവോ ?(അവിടം മുതലാണ് കൊലയാളിയെ കുറിച്ചുള്ള ആദ്യ തുമ്പ് കിട്ടുന്നത്).പിന്നെ സൈബര്‍ സെല്ലെ പോലീസ്കാരികളോട് മൊബൈല്‍ കമ്പനിലെ ചെക്കന്മാരെ പഞ്ചാര അടിച്ചു കാളുകളുടെ വിശദാംശങ്ങള്‍ ചോര്‍ത്താന്‍ പറയുന്നത് കുറച്ചു കടുംകൈ ആയി പോയി.പിന്നെ അത്യന്തം പ്രൊഫഷണലും,ആഗോള പ്രശസ്തനുമായ (കൊലയാളി തന്നെ പറയുന്നുണ്ട്,പുറം നാടുകളില്‍ ഒരുപാട് ആളുകള്‍ പുള്ളിയുടെ ജോലിയുടെ ഫിനിഷ് നോക്കിയിരിക്കുകയാണ് എന്ന് )കൊലയാളി ഒരിക്കല്‍ ചെല്ലുമ്പോള്‍ വിസിറ്റെര്സ് രജിസ്റ്റര്‍ല്‍ ബ്രദര്‍ ..... എന്നും വേറൊരിക്കല്‍ ചെല്ലുമ്പോള്‍ ഫാദര്‍ ..... എന്ന് എഴുതുന്നത് ആര്‍ക്കും വിശ്വസിക്കവുന്നത്തെ ഉള്ളു.പിന്നെ മൊത്തം മൂന്ന് വധശ്രമങ്ങള്‍ കൊലയാളി മുഖ്യമന്ത്രിക്ക് നേര്‍ക്ക് നടത്തുന്നുണ്ട് . കശുവണ്ടിയില്‍ (അല്ലെങ്കില്‍ ഉണക്ക മുന്തിരിയില്‍.നാഷണല്‍ ലാബില്‍ നിന്നും റിപ്പോര്‍ട്ട് പടം തീരും വരെ വരാത്തതിനാല്‍ പെരുമാളിന് പോലും സംഭവം വ്യക്തമല്ല) വിഷം നിറച്ചു നല്കി (ഫാദര്‍ ആയിട്ടു വേഷം മാറി) പിന്നെ സ്നൈപ്പര്‍ തോക്ക് വെച്ചു വെടി വെച്ച്,ഒടുക്കം ഒരു തിയറ്ററില്‍ പൂട്ടിയിട്ടു തീവെച്ചും (ഇന്‍ഗ്ലോറിയസ് ബാസ്സ്റ്റര്ഡ്സ് എന്നാ പടത്തിന്റെ ക്ലൈമാക്സ് വൃത്തികേടായി മോഷ്ടിച്ച് വെച്ച ഒരു തട്ടിക്കൂട്ട് ) അങ്ങനെ മൊത്തം മൂന്ന് തവണ മുഖ്യമന്ത്രിയെ കൊല്ലാന്‍ സിദ്ദിക്ക് അവതരിപ്പിക്കുന്ന കൊലയാളി ശര്മിക്കുന്നുണ്ടുണ്ട് .പുള്ളിയുടെ ബുദ്ധിപൂര്‍വ്വമായ നീക്കങ്ങള്‍ കാണുന്നവര്‍,കമഴ്ന്നു കിടന്നു ചിരിച്ചു കഴിഞ്ഞ ശേഷം കില്ലറോടുള്ള സഹതാപം കൊണ്ട് ഒന്ന് 'ആത്മഹത്യ ചെയ്തു കൊടുത്തൂടെ സാര്‍ ' എന്ന് മുഖ്യമന്ത്രിക്ക് കത്തെഴുതാന്‍ സാധ്യതയുണ്ട് .
പിന്നെ ക്ലൈമ്കസില് ഒടുക്കത്തെ ഒരു സസ്പെന്‍സ് ഉണ്ട്.തത്കാലം അത് ഞാന്‍ പൊളിക്കുന്നില്ല. പക്ഷെ നീ പടം കണ്ടു ശേഷം ആ സസ്പെന്‍സ് കണ്ടു വാപോളികുന്നതിനു മുന്‍പേ (ഒവ്വ ഒവ്വ ) എന്റെ രണ്ടു മൂന്ന് ചോദ്യങ്ങള്‍ ഒന്ന് ഓര്‍ത്തെക്കണം.ഒന്ന് ഇത്രക്കും നല്ല ഒരു സോര്‍സ് കയ്യില്‍ ഉള്ളപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രോഗ്രാം വിവരങ്ങള്‍ അറിയാന്‍ കില്ലര്‍ തുടക്കം മുതല്‍ കാണിക്കുന്ന കോമാളിത്തരങ്ങള്‍ എന്തിനായിരുന്നു? രണ്ട് ക്ലൈമാക്സിനു തൊട്ടു മുന്‍പ് മുഖ്യമന്ത്രിയുടെ അന്നേ ദിവസത്തെ പരിപാടികളില്‍ വരുത്തിയ മാറ്റം രണ്ടു ദിവസങ്ങള്‍ക്കു മുന്‍പേ ഡി ജി പിയെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും വിളിച്ചറിയിക്കുന്നുണ്ട് .ശുദ്ധനായ പെരുമാളിനോട് ഡി ജി പി അത് പറയാന്‍ മറന്നു പോകുന്നുണ്ട് (ദുഷ്ടന്,വില്ലന്മാരുടെ സഹായി പോലുമല്ലാത്ത ആ ഡി ജി പി മോഹന്‍ലാല്‍ ഫാന്‍ ആയിരിക്കണം. മൂന്ന് തരം).എങ്കില്‍ കൂടി അവസാന നിമിഷം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ബാലചന്ദ്രന് ചുള്ളിക്കാട് എന്ത് കോപ്പിനാ അതേ ഡി ജി പിയെ തന്നെ കണ്ടു പരിപാടിയിലെ മാറ്റം അറിയിക്കുന്നത്? മൂന്ന് മുഖ്യമന്ത്രിയുടെ വീട്ടിലും ഓഫീസിലും സര്‍വ്വ സ്വാതന്ത്ര്യവും ഉള്ള ആളുകള്‍ വരുതിക്കുള്ള ഉള്ള കില്ലര്‍ മുഖ്യമന്ത്രിയെ കൊല്ലാന്‍ കഷ്ട്ടപ്പെടുന്നത് കാണുമ്പോള്‍ ത്രില്‍ അടിക്കണോ അതോ കഥ,തിരക്കഥ എന്നിവ എഴുതിയവന്റെ മുഖത്തടിക്കണോ ?
സ്വാമിയെ വിട് അണ്ണാ. മമ്മുക്ക എങ്ങനെയുണ്ട് പടത്തില്‍. ഞെരിച്ചാ ?
ഞെരിച്ചെടാ,പ്രേക്ഷകന്റെ കൊരവള്ളി പിടിച്ച് ഞെരിച്ചു.അങ്ങേര് ആ പടത്തില്‍ നടക്കുന്നത് കണ്ടാല്‍ ഒരുമാത്രി മിസ്റ്റര്‍ യൂണിവേര്‍സ് മത്സരത്തിന് റാമ്പില്‍ നടക്കുന്നത് മാതിരിയാണ്.ഫുള്‍ ടൈം കൂളിംഗ് ഗ്ലാസ്സും വെച്ചു (അഞ്ചു പേരോട് പൊരിഞ്ഞ ഇടി നടത്തുമ്പോഴും, കൊലയാളിയുടെ പിന്നാലെ ഓടുന്നത് പോലെ ഭാവിക്കുമ്പോഴും {അങ്ങേര്‍ക്കു അങ്ങനാന്‍ വയ്യ എന്നാ തോന്നുന്നത്} കൂളിംഗ് ഗ്ലാസ് മമ്മൂട്ടിയുടെ മുഖത്ത് തന്നെ സ്ഥാനം തെറ്റാതെ ഉണ്ട് ) മസിലും പെരുക്കി തേരാ പരാ നടപ്പാണ് അങ്ങേരുടെ അന്വേഷണത്തിന്റെ അമ്പതു ശതമാനം.ബാക്കി അമ്പതു ശതമാനം സിംഗിള്‍ സീറ്റ് ബുള്ളറ്റില്‍ തേരാ പാരാ പോവുക.കൂളിംഗ് ഗ്ലാസും, മസിലും അപ്പോഴും ഉണ്ട് .
അഭിനയം എങ്ങനെ?
അങ്ങേരെ കൊണ്ട് പറ്റുന്ന കാര്യം വല്ലതും പറയടെ . സെക്രട്ടേറിയെറ്റില്‍ അന്വേഷണത്തിന് പെരുമാള്‍ എത്തുമ്പോള്‍ കില്ലര്‍ ആണ് എന്നറിയാതെ സിദ്ദിക്കിനെ കടന്നു പോകുന്ന ഒരു രംഗം ഉണ്ട്. 'നീ ആണ് കില്ലര്‍ എന്ന് ഈ സീനില്‍ എനിക്കറിയില്ല എന്നാണ് എസ് എന്‍ സ്വാമിയും , ഷാജിയും പറഞ്ഞത്.അത് കൊണ്ട് നിന്നെ ഞാന്‍ നോക്കില്ല' ഭാവം മുഖത്തു നിറച്ചു സിദ്ദിക്കിനെ കടന്നു പോകുന്ന മമ്മൂട്ടിയെ കണ്ടാല്‍ അങ്ങേരെ 'ടൈറ്റന് ഓഫ് ഇന്ത്യന്‍ സിനിമ' എന്ന് വിളിച്ചവന്മാരെ കുനിച്ചു നിറുത്തി കൂമ്പിനിടിക്കാന്‍ തോന്നും. പിന്നെ സംഘട്ടനം,പറഞ്ഞല്ലോ മമ്മൂട്ടിയുടെ ആക്ഷന്‍ രംഗങ്ങളുമായി വൃത്തികേടിന്റെ കാര്യത്തില്‍ താരതമ്യം ചെയ്യാന്‍ രണ്ടേ രണ്ടു കാര്യങ്ങളെ ഉള്ളു ഇന്ന്.മമ്മൂട്ടിയുടെ തന്നെ ഡാന്‍സും,(പുതിയ)മോഹന്‍ലാലിന്റെ പ്രണയ രംഗങ്ങളും .
ക്ലൈമാക്സില്‍ മമ്മുക്ക കലക്കി കടുക് വറുക്കും എന്നാണല്ലോ എവിടെയോ വായിച്ചത്?
ഉവ്വെടാ കടുക് വറുത്തു.പ്രേക്ഷകരുടെ സാമാന്യ ബുദ്ധിയെ കലക്കി കടക് വറുത്തു. ക്ലൈമാക്സില്‍ ആക്ഷന്‍ സീനുകള്‍ വൃത്തികേടാക്കിയത് പോരാത്തതിന് ഒടുക്കം ഒരു രാജകീയ പോസ്സിലെ ഇരിപ്പും കാണിച്ചു തന്ന് അങ്ങേര് കടുക് വറുക്കുന്നുണ്ട്. കൂവാനുള്ള ആരോഗ്യം പടം കഴിഞ്ഞപ്പോഴേക്കും നഷ്ടപ്പെട്ടത് കൊണ്ട് മാത്രം ഞാന്‍ കൂവീല.
അപ്പോള്‍ ഈ ചിത്രത്തിന് ഒരു പ്രത്യേകതയും ഇല്ലെന്നാണോ ?
അങ്ങനെ പറയാന്‍ പറ്റില്ല സുരാജ്,സലിം കുമാര്‍ എന്നിവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നില്ല.പകരം ലാലു അലക്സ് അവതരിപ്പിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന് ഉണ്ട് . അദേഹം മണ്ടന്‍ ആണോ,വില്ലന്‍ ആണോ,കോമാളിയാണോ എന്ന് സിനിമ തീരുന്നത് വരെ കാണികള്‍ക്ക് മനസിലാകില്ല.അത് പിന്നെ അദേഹം സീരിയല്‍ കില്ലര്‍ ആയി അഭിനയിച്ചാലും ഈ സംശയം കാണികള്‍ക്ക് ഉണ്ടാകും.
പിന്നെ അകെ പറയാനുള്ളത് സായികുമാര്‍ ആണ്.കൊടുത്ത വേഷം പുള്ളി ഭംഗിയാക്കിയിട്ടുണ്ട് . പക്ഷെ സ്വാമിയും , ഷാജിയും ആ വേഷത്തിനെ ഒരു അഴകൊഴമ്പന്‍ ലൈന്‍ ആക്കി നശിപ്പിച്ചു കൈയ്യില്‍ കൊടുത്ത്. പിന്നെ ഇടയ്ക്കു ഒരു സീനില്‍ കണ്ണൂര്‍ ഭാഷ പറയുന്ന ആ കഥാപാത്രം സിനിമയില്‍ മറ്റെല്ലായിടത്തും ആ ഭാഷ ഉപേക്ഷിച്ച ലക്ഷണമാണ്
സിദ്ദിക്ക് എങ്ങനെ ഉണ്ട് അണ്ണാ?
സിദ്ദിക്കും അയാള്‍ക്ക് കിട്ടിയ വേഷം ആത്മാര്‍ത്ഥതയോടെ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷെ തിരക്കഥയും,സംവിധായക പ്രതിഭയും ചേര്‍ന്ന് ആ കില്ലരിനെ കൊണ്ട് കാണിപ്പിക്കുന്ന ശുദ്ധ മണ്ടത്തരങ്ങളും , അയാള്‍ക്ക് നല്കിയ വേഷ ഭൂഷാധികളും ആ കഥാപാത്രത്തെ വെറും ഹാസ്യമാക്കി കളഞ്ഞു.ആരുടെയും ശ്രദ്ധയില്‍ പെടാതിരിക്കാന്‍ തിരുവനന്തപുരം നഗരത്തില്‍ ജാക്കറ്റും,പി ക്യാപ്പും വെച്ചു നടക്കുന്ന,മണ്ടത്തരങ്ങള്‍ മാത്രം കാണിക്കുന്ന (മുഖ്യമന്ത്രിയെ വീടിന്റെ സുരക്ഷാ വലയത്തില്‍ നിന്നും പുറത്തു കൊണ്ട് വരാന്‍ അയാള്‍ കാണിക്കുന്ന ചാനലുകളിലെക്കുള്ള ഫോണ്‍ വിളി ഉദാഹരണം) കില്ലര്‍ വെറും തറയായി പോയി അനിയാ.പിന്നെ കില്ലറിനെക്കൊണ്ട് കോമാളിത്തരം കാണിപ്പിക്കുന്നത് ,അതിലും വലിയ അന്വേഷണ കോമാളിത്തരങ്ങള്‍ കാണിക്കുന്ന പെരുമാളിനോട് കട്ടക്ക് നില്ക്കാന് വേണ്ടിയായിരിക്കും എന്ന് സമാധാനിക്കാം.മുഖ്യമന്ത്രിക്ക് അതിനൂതനമായ എന്തോ വിഷം ആണ് കൊടുത്തത് എന്ന് സംശയം കേള്‍ക്കുമ്പോള്‍ ഉടനെ വിക്കി പീടിയ യില്‍ poison എന്നാ വാക്ക് സെര്‍ച്ച് ചെയ്തു പെരുമാള്‍ നിരവധി വിവരങ്ങള്‍ കണ്ടെത്തുന്നുണ്ട്.ശ്വേത മേനോന്,മേഘ്ന എന്നിവര്‍ ഈ ചിത്രത്തില്‍ എന്തിനാണ് എന്ന് ആലോചിച്ചാല്‍ ഈ ചിത്രം തന്നെ എന്തിനാണ് എന്നാ മറു ചോദ്യത്തിന് ഉത്തരം പറയേണ്ടി വരും എന്നത് കൊണ്ട് ചോദിക്കുന്നില്ല.ഇതില്‍ മേഘ്നയും ആയി പെരുമാള്‍ ചില്ലറ മൂരി ശ്രീംങ്കാരവും നടത്തുന്നുണ്ട് (അതോ തിരിച്ചോ ?) എന്തായാലും ഉഗ്രന്‍ രംഗങ്ങള്‍ .കളയെടെ ഈ പുല്ലൊക്കെ പറഞ്ഞാല്‍ തീരില്ല
ജഗതി ?
പേരിനു വേണ്ടി ഉണ്ട്. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. ഇന്റര്‍വെല്‍ കഴിയുമ്പോഴേക്കും വേറെ പടത്തിന്റെ ഷൂട്ടിങ്ങിന് പോയി എന്ന് തോന്നുന്നു .
അപ്പോള്‍ ഈ പടം കൊണ്ടും ഷാജി കൈലാസ് ദ്രോണ നല്കിയ തിരിച്ചടിയില്‍ നിന്നും കര കയറില്ല അല്ലേ?
എടാ ദ്രോണ കണ്ട അതേ തിയറ്ററില്‍,വീണ്ടും ഒരു ഷാജി,മമ്മൂട്ടി പടത്തിന് പോസ്റ്ററില്‍ 'ഹിസ്റ്ററി റിപ്പീറ്റ്സ്' എന്ന് എഴുതി വെച്ചിരിക്കുന്നത് കണ്ടിട്ട് കൂടി കയറിയ ഞാന്‍ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല . എന്നാലും പറയുകയാണ് ഷാജി കൈലാസ് അപകടകാരിയാണ്...പ്രേക്ഷകര്‍ക്ക് .
അത്ര ബോറാണോ സംവിധാനം ?
ഡേ ...ഈ പടം കണ്ടു കഴിഞ്ഞപ്പോള്‍ റെഡ് ചില്ലീസ് , ദ്രോണ തുടങ്ങിയ പദങ്ങളില്‍ കുഴപ്പം എ കെ സാജന്റെ അല്ല ഷാജി കൈലാസിന്റെ തന്നെയായിരുന്നു എന്ന് എനിക്ക് തോന്നി. കൂടുതല്‍ ഞാന്‍ പറയണോ?
വേണ്ട . അപ്പൊ ചുരുക്കത്തില്‍ പടത്തെ പറ്റി പറഞ്ഞാല്‍
സിങ്കം എന്ന് സ്വയം കരുതി സിങ്കിളാ വന്ന എന്തരോ ഒരു ജീവി ശവമായി.കൂട്ടത്തില്‍ പടം കാണാന്‍ കയറിയ നമുക്കിട്ട് എട്ടിന്റെ പണിയും തന്നു
അങ്ങനെ പവനായി ശവമായി, എന്തെല്ലാം ബഹളങ്ങളായിരുന്നു, സൈലന്‍സര്‍ ഘടിപ്പിച്ച തോക്ക്, ഒറ്റ സീറ്റുള്ള ബുള്ളറ്റ്, കൂളിംഗ് ഗ്ലാസ്സ്, താര ബാഹുല്യമില്ല....ഒലക്കേടെ മൂട്, പെരുമാളെ മണ്ണിര മഴ നനഞ്ഞു വീര്‍ത്താല്‍ മൂര്‍ഖന്റെ വീട്ടില്‍ പെണ്ണു ചോദിക്കല്ലെ..... പോട്ടെ സാരമില്ല അപ്പുറത്തു ക്രിസ്റ്റിയും കൂട്ടുകാരും തകര്‍ക്കുന്നു, ഫാന്‍സൊക്കെ തല്ക്കാലം മാറ്റി വയ്ക്കം അഘോഷിക്കുക
ReplyDeleteകണ്ടഹരിനു ഉണ്ടായ അതെ അവസ്ഥ തിരക്കഥയും ഒന്നും ഇല്ല ഒരു തട്ടികകോട്ടു പടം ഞാന്‍ എനിക്ക് പടം പരാജയപ്പെട്ടതില്‍ വിഷമം ഉണ്ട് ദ്രോനയുടെ ക്ക്ഷീനം മട്ടന്‍ എടുത്ത ഇതും ഇങ്ങനെ ആയതില്‍ ഷാജി കൈലാസ് രേഞ്ഞിതിനെ പോലെ മാറി ചിന്തിക്കേണ്ടി ഇരിക്കുന്നു ഷാജി അടുത്ത പദത്തില്‍ പൂര്‍വാധികം സക്തിയോടെ തിരിച്ചു വരട്ടെ എന്ന് ആശംസിക്കുന്നു
ReplyDeleteAUGUST 15 & CHRISTIAN BROTHERS കാണിക്കലെ നിരാശരാക്കി . ഏഴുതുക്കാരും സംവിധായകരും കൂഡി ജാഡ കാണിചു സൂപ്പറ് സ്റ്റാരുകലുദെ ഉള്ള വിലയും ഇല്ലതാക്കി. ഈവര്‍ക്കു സിനിമ്യൊദു ഒരു അത്മാര്തതയും ഇല്ല. കാശാനു മുഖ്യം. കാനിക്കല്ക്കു ടിക്കട്ടു കാശ് നഷ്ടപ്പെട്ടതു മിചം.
ReplyDeleteമമ്മൂട്ടിയെക്കുറിച്ചോ? ഏറെയൊന്നും പറയാനില്ല. പെരുമാളിനെ മോശമാക്കിയില്ല. പ്രത്യേകിച്ച് ഭാവപ്രകടനമൊന്നുമില്ലാതെ ഡയലോഗ് പറയുകയും പോക്കറ്റില്‍ കൈയ്യിട്ട് നടക്കുകയും ബൈക്കോടിക്കുകയുമല്ലാതെ കൂടുതലൊന്നും ചെയ്യാനില്ലല്ലോ. പിന്നെ രണ്ട് സംഘട്ടനരംഗങ്ങളുണ്ട്. അതാണെങ്കില്‍ നനഞ്ഞ പടക്കങ്ങളായി. ഒരുകാര്യം ശ്രദ്ധിച്ചു. കടുത്ത സംഘട്ടനം നടക്കുമ്പോഴും പെരുമാളിന്റെ കൂളിംഗ് ഗ്ലാസ് ഭദ്രമാണ്. സമാധാനം!
ReplyDelete"മസിലും പെരുക്കി തേരാ പരാ നടപ്പാണ് അങ്ങേരുടെ അന്വേഷണത്തിന്റെ അമ്പതു ശതമാനം.ബാക്കി അമ്പതു ശതമാനം സിംഗിള്‍ സീറ്റ് ബുള്ളറ്റില്‍ തേരാ പാരാ പോവുക.കൂളിംഗ് ഗ്ലാസും, മസിലും അപ്പോഴും ഉണ്ട്"..really super I like it...good review..
ReplyDeleteമമ്മൂട്ടിയെക്കുറിച്ചോ? ഏറെയൊന്നും പറയാനില്ല. പെരുമാളിനെ മോശമാക്കിയില്ല. പ്രത്യേകിച്ച് ഭാവപ്രകടനമൊന്നുമില്ലാതെ ഡയലോഗ് പറയുകയും പോക്കറ്റില്‍ കൈയ്യിട്ട് നടക്കുകയും ബൈക്കോടിക്കുകയുമല്ലാതെ കൂടുതലൊന്നും ചെയ്യാനില്ലല്ലോ. പിന്നെ രണ്ട് സംഘട്ടനരംഗങ്ങളുണ്ട്. അതാണെങ്കില്‍ നനഞ്ഞ പടക്കങ്ങളായി. ഒരുകാര്യം ശ്രദ്ധിച്ചു. കടുത്ത സംഘട്ടനം നടക്കുമ്പോഴും പെരുമാളിന്റെ കൂളിംഗ് ഗ്ലാസ് ഭദ്രമാണ്. സമാധാനം!
ReplyDeleteഅതിനു കൂളിംഗ് ഗ്ലാസ് എന്താണ് എന്നറിയാനുള്ള സെന്‍സ് ഉണ്ടാകണം സെന്സിബിളിട്ടി ഉണ്ടാകണം സെന്സിടിവിടി ഉണ്ടാകണം യു ഫൂള്‍സ് !!!!!
ReplyDeleteഈ സിനിമ കണ്ട് ചിരിച്ചു ചിരിച്ചു ചിരിച്ചു കണ്ണീന്ന് വെള്ളം വന്നു. ദ്രോണ പൊളിഞ്ഞു വീട്ട്ടില്‍ ഇരുപ്പായ സാധു മനുഷ്യനെ വിളിച്ചു വരുത്തി ഡേറ്റ് കൊടുത്തു തലയില്‍ ഒരു കല്ല് കൂടി വച്ച് കൊടുത്തു. ഇക്കാര്യത്തില്‍ മാത്രം ആണ് മോഹന്‍ലാലിനോട് ബഹുമാനം ആന്റണി പെരുംബാവൂരിനെ വച്ച് ആ നഷ്ടം ഒക്കെ അങ്ങ് സ്വയം സഹിച്ചോളും . ഇതൊരുമാതിരി വീട്ടില്‍ ഇരുന്നവനെ വിളിച്ചിറക്കി പിച്ചച്ചട്ടി കയ്യില്‍ കൊടുത്ത പോലെ ആയി.
ReplyDeleteസിംഹം സിംഗിള വരും പോലും .....! അത് കേട്ടിട്ടാണ് ചിരി അടക്കാന്‍ കഴിയാത്തത് . മള്ടിസ്റാര് ചിത്രങ്ങള്‍ പെടിതോണ്ടാന്മാരുടെ ആണെന്നൊക്കെ ഉള്ള രീതിയില്‍ ആയിരുന്നു പ്രചാരണം. (ഈ സിംഗിള വന്ന സിംഹം തന്റെ കരിയര്‍ ആരംഭിച്ചപ്പോള്‍ മള്‍ടി സ്റ്റാര്‍ ചിത്രങ്ങളുടെ കാലം ആയിരുന്നു എന്ന് മറന്നാണ് ഈ പറച്ചില് )
ഡാ പെരുമാളെ ...മണ്ണിര മഴ നനഞ്ഞു വീര്‍ത്താല്‍ മൂര്‍ഖന്റെ വീട്ടില്‍ പെണ്ണു ചോദിക്കല്ലെ..... ക്രിസ്ടി റോക്ക്സ് !!!!!!!!അതെ ക്രിസ്ത്യന്‍ ബ്രദേര്‍സ് ചരിത്ര വിജയത്തിലേക്ക് ..പോക്കിരിരജയുടെ റെക്കോര്‍ഡ് ക്രിസ്ടിയുടെ മുന്നില്‍ തകര്‍ന്നു വീണു . ഇനി പെരുമാളിന്റെ കൂട്ടര്‍ക്ക് ഒന്നേ ചെയ്യാനുള്ളൂ ആസ്വദിക്കുക ജീവിതം ആസ്വദിക്കുക സില് സില ........
ReplyDeleteകഷ്ട്ടം !!! ഇവനൊക്കെ എന്ന് നന്നാകാനാണ് (മലയാള സിനിമയും) ? രണ്ടു വലിയ ചിത്രങ്ങള്‍ , ഒത്തിരി കാശും പ്രയത്നവും സമയവും ചെലവഴിച്ചു എന്ന് പറയപ്പെടുന്ന ചിത്രങ്ങള്‍ വെറും മൂന്നാം കിട . അപ്പോളും ഏതാണ് കൂടുതല്‍ തറ എന്നതിനാണ് തര്‍ക്കം . ഈ പടങ്ങള്‍ ഒക്കെ വിജയിച്ചാല്‍ (അഥവാ വിജയിച്ചു എന്ന് പറഞ്ഞാല്‍) ഇവര്‍ക്കൊക്കെ വല്ല ലാഭ വിഹിതവും കിട്ടുമോ ആവൊ ?. രണ്ടു ചിത്രങ്ങളും പ്രേക്ഷകര്‍ തള്ളി കളഞ്ഞതയാണ് എന്നിക്ക് മനസിലാകുന്നത് . എന്നി ഉറുമി, ചൈന ടൌണ്‍ എന്നെ ലോകോത്തര പടങ്ങള്‍ കൂടി വന്നു കഴിയുമ്പോള്‍ മലയള സിനിമയുടെ ദുരന്തം പൂര്‍ത്തിയാകും
ReplyDeleteതമ്മില്‍ ഭേതം cristy തന്നെയാണു......
ReplyDeleteപഴം കഞ്ഞിയെ കാള്‍ നല്ലത് പഴം ചോറ് ആണ് എന്നത് പോലെ !!!!!!!! മൂര്‍ഖനും മണ്ണിരയും എല്ലാം പ്രേക്ഷകര്‍ പാവങ്ങളുടെ പിടലിക്ക്
ReplyDeleteThis song is dedicated to Mammootty fans
ReplyDeleteആടിയും പാടിയും തീര്ക്കു നിങ്ങള്‍ മനസ്സില്നുള്ളിലെ ദുഖങ്ങള്‍ .....
കുമിള പോലുള്ള ജീവിതത്തില്‍ ഇനി സങ്കടപ്പെടുവാന്‍ നേരമില്ല .......
ആസ്വദിക്കുക ജീവിതം ..ആസ്വദിക്കുക യൌവനം
സില് സിലാ ഹേ സില് സിലാ ...സില് സിലാ ഹേ സില് സിലാ ...
സില് സിലാ ഹേ സില് സിലാ ...സില് സിലാ ഹേ സില് സിലാ ...
പെരുമാള്‍ പോട്ടിക്കൊണ്ടോടിയ നേരത്ത് മനസ്സിന്റെ ഉള്ളില്‍ ദുഖം വന്നു
സില് സിലാ ഹേ സില് സിലാ ...സില് സിലാ ഹേ സില് സിലാ ...
സില് സിലാ ഹേ സില് സിലാ ...സില് സിലാ ഹേ സില് സിലാ ...
ക്രിസ്ത്യന്‍ ബ്രദേര്‍സ് ആര് തള്ളി കളഞ്ഞു ? അസൂയക്ക് മരുന്നില്ല , ശരാശരിയിലും താഴെ ആണെന്ന് സമ്മതിച്ചു ...പക്ഷെ പടത്തിന് വമ്പന്‍ കളക്ഷന്‍ തന്നെ ! അതിപ്പോ രണ്ടു പടങ്ങള്‍ കൂതറ ആണെന്ന് വച്ച് രണ്ടും പൊട്ടും എന്നാ ലോജിക് എനിക്ക് മനസ്സിലാവണില്ല ..alaxander ദി ഗ്രേറ്റ് , പൊട്ടിയപ്പോള്‍ പോക്കിരിരാജ വിജയിച്ചില്ലേ ...അതെ പോലെ അഗസ്റ് 15 പൊട്ടി ക്രിസ്ടി വിജയിച്ചു ...
ReplyDeleteഹ ഹ ... റിവ്യൂ കലക്കി.......... സൂപ്പറുകളെക്കൊണ്ട് ഇരിക്കപ്പൊറുതിയില്ലാതായി മനുഷനു..
ReplyDeletePrekshaka,
ReplyDeleteAfter long time you did a good review (allengil Abhipraayam ezhuthal). Adhikam pottatharangalonnum illaa ee abhipraayam ezhuthalil. Poster-il okke Mammookkaye kaanana oru style okke undu. Pakshe athu maathrame ullooo ennarunjappol oru niraasha.
Ithu kandittu Christian Brothers kaanaamayirunnu. Ishtapettene.
ഇതില്‍ കമന്റെഴുതിയവരില്‍ എത്ര പേര് ശ്രിക്കും ആ സിനിമ കണ്ടിട്ടുണ്ട്? വലിയ സംബവ വികാസങ്ങളൊന്നും ഇല്ലേലും ആവശ്യത്തിനു സ്റ്റാണ്ടേര്‍ട് ഒക്കെ ഉണ്ടു...
ReplyDeleteഈ പറയുന്നവനൊക്കെ അന്യ ഭാഷാ കൂതറ ചിത്രങ്ങള്‍ക്ക് മണിക്കൂറുകളോളം ക്യൂ നിന്നു ടിക്കെറ്റെടുത്ത് സിനിമ കാണുന്നവരാണ് .. അല്ലേലും ചില അവന്മാര്ക്ക് സ്വതം വീട്ടിലെ ചൂട് ചോറിനേക്കാളും ഇഷ്ടം കണ്ടവന്റെ വീട്ടിലെ പഴയന് കഞ്ഞി ആണ് അവരോട് പറഞ്ഞിട്ടു കാര്യമില്ലല്ലൊ/
?
പ്രേക്ഷകന്,
ReplyDeleteഒറ്റച്ചോദ്യം മാത്രം. ക്രിസ്ത്യന്‍ ബ്രദേഴ്സ്, ആഗസ്റ്റ് 15 - ഏതാണ് ഭേദം? താങ്കളുടെ വ്യക്തിപരമായ അഭിപ്രായം പറഞ്ഞാല്‍ മതി.
ഒറ്റയ്ക്ക് ഒരു പടം വിജയിപ്പിക്കാന്‍ പറ്റുമോ എന്നാ പേടി കൊണ്ട് മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങളെ ആശ്രയിക്കുന്നതിന് മോഹന്‍ലാലിനെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ ? പണ്ട് കുറെ പടങ്ങള്‍ ഒറ്റയ്ക്ക് ഹിറ്റ് ആക്കിയിട്ടുണ്ട് .പക്ഷെ പല്ലിന് ശൌര്യം പണ്ടേ പോലെ ഫലിക്കുന്നില്ല എന്ന അവസ്ഥയാണ് ഇപ്പോള്‍ . എന്താ ചെയുക ,ക്രിസ്ത്യന്‍ ബ്രദേര്‍സ് പോലുള്ള മള്‍ട്ടി സ്റ്റാര്‍ പടങ്ങള്‍ക്ക് വഴങ്ങുക തന്നെ രക്ഷ. സൊ ബ്രദേര്‍സ്, ക്രിസ്റ്റിയും സഹോദരങ്ങളും ഹിറ്റാവട്ടെ. മോഹന്‍ലാല്‍ കഞ്ഞി കുടിച്ചു പോട്ടെ . പെരുമാളിന് ഉള്ളത് പെരുമാളിനും ക്രിസ്റ്റിക്കുള്ളത് ക്രിസ്റ്റിക്കും കൃത്യമായി കൊടുക്കുക .പ്രേക്ഷകര്‍ക്കുള്ള ഹല്‍വകള്‍ അവര്‍ ഇനിയും ഒരു അഞ്ചാറു കൊല്ലങ്ങള്‍ കൂടി കൃത്യമായി തരും
ReplyDeleteസിനിമ കണ്ടിട്ട് തന്നെ അഭിപ്രായം എഴുതുന്നത് . സ്റ്റാന്‍ഡേര്‍ഡ് എന്ന് വെറുതെ പറഞ്ഞാല്‍ പോര . ഒരു രണ്ടു രണ്ടര സ്റ്റാന്‍ഡേര്‍ഡ് ആണീ പടത്തില്‍.മണ്ടനായ കില്ലര്‍ , ശുദ്ധ മണ്ടനായ അന്വേഷകന് , മണ്ടന്മാരുടെ ഉസ്താദായ തിരക്കഥാകൃത്ത് ,മണ്ടന്മാരുടെ രാജാവായ സംവിധായകന് , എത്ര കിട്ടിയാലും പഠിക്കാത്ത മണ്ടന്മാരിലെ രത്നമായ നിര്‍മാതാവ് .ഇനി തിരുമണ്ടാന്മാരായ (ഞാനും താങ്കളുമൊക്കെ ആ ഗണത്തില്‍ പെടും ) പ്രേക്ഷകരെ കൂടി കിട്ടിയാല്‍ പടം നൂറു ദിവസം കടക്കും .മൂന്നു തരം
ReplyDeleteമണികുട്ടന് ഫാന്‍സ് , ഇതൊരുമാതിരി ട്രെയിന്നു തല വെക്കുന്നതാണോ ട്രാന്‍സ്പോര്‍ട്ട് ബസ് ഇടിച്ചു മരിക്കുനതാണോ ഇഷ്ടം എന്ന് ചോദിക്കും പോലെയല്ലേ ? ആണ് എന്നാണ് സാധാരണ പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ചിന്തിക്കുമ്പോള്‍ എനിക്ക് തോന്നുന്നത്
ReplyDeleteമള്‍ടി സ്റാര്‍ ചിത്രങ്ങള്‍ ഒരു പാപം അല്ല .അങ്ങിനെ എങ്കില്‍ എഴുപതുകളുടെ അവസാനം ജ്വലിച്ചുയര്‍ന്ന ജയന്റെ ഒക്കെ കാര്യമോ . ജയന്റെ ഒക്കെ മിക്ക ചിത്രങ്ങളിലും സുകുമാരന്‍ , സോമന് എന്നിവര്‍ ഒക്കെ ഉണ്ടാവും , ചില ചിത്രങ്ങളില്‍ പ്രേം നസീറും കാണും . എന്ന് വച്ച് ജയന് ആ വിജയങ്ങളില്‍ പങ്കില്ലേ ?
ReplyDeleteപിന്നെ ക്രിസ്ത്യന്‍ ബ്രോതെര്സ് കണ്ട ആരും മോഹന്‍ലാല്‍ ആ ചിത്രത്തില്‍ നായകന് അല്ല എന്നൊന്നും പറയില്ല. ആഗസ്റ്റ് പതിനഞ്ചു പൊട്ടിയതിന് വല്ലവന്റെയും മെക്കിട്ടു കയറുന്നതെന്തിനു കൂട്ടരേ ....ആഗോഷിക്ക് ക്രിസ്ടിക്കൊപ്പം ...നിങ്ങള്‍ അലക്സാണ്ടര്‍ ദി ഗ്രേറ്റ് ഇറങ്ങിയപ്പോള്‍ പോക്കിരി രാജാ അസ്വടിചെന്കില് ...ക്രിസ്ത്യന്‍ ബ്രോതെര്സും നല്ല ചിത്രം തന്നെ തീര്‍ച്ച
ഗതി കേടു കൊണ്ട് ചെയ്തു പോകുന്ന മള്‍ട്ടി താര-തറ ചിത്രങ്ങളുടെ പേരില്‍ വേണോ ഇത്രയും ഗീര്‍വാണം ? ക്രിസ്ത്യന്‍ brothers എന്നാ ചിത്രത്തില്‍ ഏറ്റവും കൂവല്‍ വാങ്ങിയത് ലാല്‍ സാറിന്റെ പ്രണയ രംഗവും ഗാനവും ആണെന്ന് പറഞ്ഞാല്‍ നെഞ്ചത്ത് കൈ വെച്ച് നിഷേധിക്കാമോ ? മൂര്‍ഖന്‍ ആണത്രേ തൂ ..................
ReplyDeleteപാവം പ്രേക്ഷകര്‍ എന്തെല്ലാം പണം കൊടുത്ത് സഹിക്കണം. നനനായിരിക്കുന്നു റിവ്യൂ..
ReplyDeleteമോഹന്‍ലാലിന്റെ പ്രണയ രംഗങ്ങള്‍ തന്നെ ആണ് മലയാളി ഇന്നോളം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ചത് എന്നാണ് ഈയുള്ളവന്റെ അഭിപ്രായം (ഇക്കഴിഞ്ഞ ഒരു അഞ്ചു വര്‍ഷങ്ങള്‍ ഒഴിച്ച് )
ReplyDeleteപണ്ടും ഒരു കിലോമീറെര്‍ അകലത് കൂടെ നായികയെ നോക്കി നടക്കാന്‍ മാത്രം വിധിക്കപ്പെട്ട മെഗാ താരത്തിന്റെ അവസ്ഥ ഇന്നും മെച്ചമാല്ലല്ലോ . പണ്ടും മോശം ..ഇന്ന് അതിലും മോശം ..
പിന്നെ പോക്കിരിരി രാജ എന്നാ സിനിമയില്‍ മമ്മൂട്ടി നൃത്തം ചെയ്യുമ്പോള്‍ കാണികള്‍ കൂവിയിരുന്നു എന്ന് വച്ച് അത് പരാജയം ആവുമോ ?
ഇനി ഒന്നും പറയാന്‍ ഇല്ല ആഗസ്റ്റ് പതിനഞ്ചു ഒരു അലക്സാണ്ടര്‍ ഡി ഗ്രെടും , ക്രിസ്ത്യന്‍ ബ്രദേര്‍സ് ഒരു പോക്കിരിരാജയും ആണ് .
ReplyDeleteഎല്ലാ അര്‍ത്ഥത്തിലും നിലവാരത്തിലും വിജയത്തിലും
ജയനെയും ,നസീറിനെയും പോലുള്ളവരെ ഇന്നത്തെ താരങ്ങളുമായി താരതമ്യം ചെയ്യുന്നത് ഒന്നുകില്‍ അറിവില്ലായ്മ അല്ലെങ്കില്‍ ശുദ്ധ മണ്ടത്തരം . അതാണ് എനിക്ക് തോന്നുന്നത് . കരിയര്‍ കത്തി നില്ക്കുമ്പോള് അവര്‍ എല്ലാം സിങ്കിളായും , കൂടാമായുമൊക്കെ വന്നിരുന്നു. ഇന്നത്തെ കിളവന്മാര് കഴിഞ്ഞ പതിനഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഏറ്റവും കൂടുതല്‍ മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങള്‍ ചെയ്യുന്നത് ഏതാണ്ട് വെടി തീരാറായ അവസ്ഥയിലാണ് . പിന്നെ മോഹന്‍ലാല്‍ തന്നെയാണ് ക്രിസ്ത്യന്‍ ബ്രദേര്‍സ് എന്ന പടത്തില്‍ നായകന് എങ്കില്‍ സുരേഷ് ഗോപിയുടെ റോളില്‍ റിയാസ് ഖാനും , ദിലീപിന്റെ റോളില്‍ കൈലാഷോ ,ബാലയോ അങ്ങനെ ആരെങ്കിലും പോരായിരുന്നോ? നിര്‍മാതാവിന് അത്രയും ചിലവും കുറഞ്ഞു കിട്ടിയേനെ . അതോ പോസ്റ്ററില്‍ ഒറ്റയ്ക്ക് തല കാണിച്ചാല്‍ ജനം തിയറ്ററില്‍ തല വെട്ടം കാണിക്കുമോ എന്ന് ഭയം കൊണ്ടാണോ സുരേഷ് ഗോപിയും , ദിലീപും പടത്തിലും പോസ്റ്ററിലും ഒക്കെ വന്നത്?
ReplyDeleteഅനോണി മോനെ , ഈ ചിത്രത്തിലെ മോഹന്‍ ലാലിന്റെ പ്രണയ പാരവശ്യത്തെ കുറിച്ച് പറയുമ്പോള്‍ നീ കേറി എണ്പതു കളിലേക്ക് ഓടാതെ !!! ഈ ചിത്രത്തില്‍ ഏറ്റവും ബോര് ആയതു ആ രംഗങ്ങള്‍ തന്നെ ആണ് . പോക്കിരി രാജാ എന്നാ ചിത്രത്തില്‍ സംവിധായകന് അഭിനന്ദനം അര്‍ഹിക്കുനത് എന്ന് എനിക്ക് തോന്നിയ കാര്യം നൃത്തം ചെയ്യാന്‍ അറിയില്ലാത്ത മമ്മുടി യെ വെച്ച് എങ്ങനെ നൃത്തം ചിത്രീകരിക്കണം എന്ന് കാണിച്ചു എന്നതിലാണ് .
ReplyDeleteപോക്കിരി രാജാ എന്നാ ചിത്രത്തില്‍ സംവിധായകന് അഭിനന്ദനം അര്‍ഹിക്കുനത് എന്ന് എനിക്ക് തോന്നിയ കാര്യം നൃത്തം ചെയ്യാന്‍ അറിയില്ലാത്ത മമ്മുടി യെ വെച്ച് എങ്ങനെ നൃത്തം ചിത്രീകരിക്കണം എന്ന് കാണിച്ചു എന്നതിലാണ് - Entammooo.....evan aalkkaare chirippichu kollum.
ReplyDeleteപ്രണയ രംഗങ്ങള്‍ എങ്ങനെ അഭിനയിക്കണം എന്നാ കാര്യത്തില്‍ ജയറാം മുതല്‍ പ്രിത്വിരാജ് വരെ ഉള്ളവര്‍ ഫോളോ ചെയ്യുന്നത് എണ്‍പതുകളില്‍ മോഹന്‍ലാല്‍ ചെയ്തത് തന്നെ ആണ് .
ReplyDeleteപിന്നെ മമ്മൂട്ടിയുടെ നൃത്തം വച്ച് നോക്കുമ്പോള്‍ മോഹന്‍ലാലിന്റെ പ്രണയ രംഗങ്ങള്‍ ഒക്കെ ഒരു വിഷയമേ അല്ല .സന്കട്ട്ന രംഗങ്ങള്‍ ആണെന്കില് ടിനി ടോം ഉള്ളത് കൊണ്ടല്ലേ മമ്മൂട്ടി പിഴച്ചു പോകുന്നത് .
മോഹന്‍ലാലിന് പന്ടെന്കിലും നന്നായി ചെയ്തിരുന്നു എന്ന് അവകാശ പെടമല്ലോ എന്നാല്‍ മെഗാ ചേട്ടന് അങ്ങനെ ആണോ , ഒരു കാലത്തും പ്രണയ , നൃത, സന്കട്ട്ന രങ്ങഗല് അദ്ദേഹം നന്നായി ചെയ്തിട്ടല്ലോ
മള്‍ടി സ്റാര്‍ ചിത്രം ഒപ്പിക്കാന്‍ വേണ്ടി ഒരു കിളവന് സുരേഷ് ഗോപിയുടെ കാലു പിടിച്ചു നടക്കാന്‍ തുടങ്ങിയിട്ട് അധിക കാലം ആയിട്ടില്ല. സുരേഷ് കനിഞ്ഞാല്‍ മാത്രം ഒരു മള്‍ടി സ്റാര്‍ ചിത്രം ഒപ്പിക്കാം എന്നാ പ്രതീക്ഷയില്‍ ആണ് അരുപതിനോട് അടുത്ത പല്ല് കൊഴിഞ്ഞ വെപ്പ് പല്ല് വച്ച ഈ സിംഹം
ReplyDeleteMammunni cinemakalil Mammunni fight scene thudangunnathu maathram kaanichittu adutha secondil "bhayankara fight aayirunnu Mammootty ellaavareyum idichu tholpichu" ennu ezhuthi kaanikkukayoo matto cheythaal upakaaram aayirunnu. ee panna pidicha nadante fight scenesum abhinayavum danceum kandu kandu manassilenkilum theri parayaney iyyaludey films kaanumbol samayamullu.
ReplyDeleteഡാ പെരുമാളെ!!! മണ്ണിര മഴനനഞ്ഞ് ചീര്തെന്നു കരുതി മൂര്‍ഖന്റെ വീട്ടില്‍ പെണ്ണ് ചോദിച്ചു വരല്ലേ ..ചവിട്ടി താഴ്ത്തും പാതാളത്തിലേക്ക് ! കണ്ടാഹാര് ഇറങ്ങി ബസ്റ്റ് ആക്ടര്‍ ഓടിയപ്പോള്‍ എന്തായിരുന്നു ബഹളം .അതിനൊക്കെ ഇനി ഒരു തിരിച്ചടി ആകാം .
ReplyDeleteസിംഹം സിന്കിലാ വരും പോലും ..സിംഹം എന്നിട്ട് എന്ത് ഒണ്ടാക്കി ....
ക്രിസ്റ്റി തകര്‍ക്കുന്നു! പെരുമാള്‍ കിതയ്ക്കുന്നു
മമ്മൂട്ടിയുടെ ആക്ഷന്‍ രംഗങ്ങള്‍ എന്നും ഒരു പോലെ തന്നെ വൃത്തികേട് ആയിരുന്നു. പക്ഷേ കുറച്ചു കാലമായി തടി അനങ്ങാതെ മോഹന്‍ലാല്‍ ചെയ്യുന്ന ആക്ഷന്‍ രംഗങ്ങളും (ശികാറിലെ ക്ലൈമാക്സ് ഫയിറ്റ് , ഖണ്ടഹാര്‍ ...ഉദാഹരങ്ങള്‍ ഏറെ ) വൃതികേടിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലാവുന്നില്ല .എണ്‍പതുകളില്‍ തുടങ്ങി നരന് വരെ ലാല്‍ തടിയനങ്ങി ആക്ഷന്‍ ചെയ്തിട്ടുണ്ട് . എന്ന് വെച്ച് ഇപ്പോഴത്തെ വൃത്തികേട് മാറ്റാന്‍ / മറക്കാന്‍ ശികാര്‍ കാണാന്‍ പോകുമ്പോള്‍ ആക്ഷന്‍ രംഗങ്ങള്‍ വരുമ്പോള്‍ മാത്രം കാണാന്‍ തിയറ്ററില്‍ ചെങ്കോലിന്റെ ഡി വി ഡി കൊണ്ട് പോകാന്‍ ഒക്കുമോ ?
ReplyDeleteശിക്കാര്‍ , കണ്ടഹാര്‍ തുടങ്ങിയ പടങ്ങളിലെ ആക്ഷന്‍ വൃത്തികെട് ആയാലെന്താ ക്രിസ്ത്യന്‍ ബ്രതെര്സില് അത് മാറിയല്ലോ. ക്രിസ്ത്യന്‍ ബ്രോതെര്സില് ആക്ഷന്‍ മോശം ആയി എന്ന് നമ്മുടെ ബ്ലോഗ്ഗര്‍ പ്രേക്ഷകന് പോലും പറഞ്ഞില്ലല്ലോ. പടം കണ്ട എനിക്കും അങ്ങിനെ തോന്നിയില്ല.
ReplyDeleteസൗത്ത് ഇന്ത്യയില്‍ ആക്ഷന്‍ രംഗങ്ങള്‍ ചിട്ടപ്പെടുത്താന്‍ പോലും പരിജ്ഞാനം ഉള്ള നടന് ആരാണെന്നു ത്യാഗരാജന് , മാഫിയ ശശി തുടങ്ങിയവരോട് ചോദിച്ചു നോക്കണം . അവര്‍ ആരുടെ പേര് പറയും എന്ന് കേള്‍ക്കാമല്ലോ . പിന്നെ ദാരിദ്ര്യം പിടിച്ച മലയാളം സിനിമ ആക്ഷന്‍ രംഗങ്ങള്‍ ചിട്ടപ്പെടുത്താന്‍ സുരക്ഷസൗകര്യം ഒരുക്കാന്‍ ഒന്നും അത്ര ശ്രദ്ദ കാട്ടുന്നില്ല. അതൊക്കെ ഉണ്ടായിട്ടും ഇത്തരം അസൗകര്യങ്ങളുടെ ഇടയില്‍ നിന്ന് കൊണ്ട് തന്നെ ആണ് ലാലോക്കെ ഇത്രയും കാലം ആക്ഷന്‍ നന്നായി ചെയ്തത്. Wresling ബാക്ക്ഗ്രൌണ്ട് ഉള്ള മോഹന്ലാലിനൊക്കെ പണ്ടേ മെച്ചപ്പെട്ട ആക്ഷന്‍ സൌകര്യങ്ങള്‍ മലയാള സിനിമ ഒരുക്കിയിരുന്ണേല് ലോകോത്തര ആക്ഷന്‍ രംഗങ്ങള്‍ തന്നെ മലയാളത്തില്‍ പിറന്നെനെ. എന്ത് ചെയ്യാം നമ്മുടെ വ്യവസായം ഇങ്ങനെ ഒക്കെ ആയി പോയി.
ശിക്കാര്‍, കാണ്ടഹാര്‍ തുടങ്ങിയ ചിത്രങ്ങള്‍ ഇറങ്ങുന്നതിനു മുന്‍പ് കൊട്ടി ഘോഷിപു നടത്തിയ അത്ര വന്നില്ല അതിലെ ആക്ഷന്‍ രംഗങ്ങള്‍, എന്ന് വച്ച് കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ അദ്ദേഹം ആക്ഷന്‍ തീരെ മോശം ആക്കി എന്ന് എങ്ങനെ പറയാന്‍ ആവും ?
ലാല്‍ ഏട്ടന്റെ സംഘട്ടന രംഗ പ്രവീണ്യ ത്തെ കുറിച്ച് അടുത്തിട വായിച്ചതു.സംവിധായകന് രംഗവും ചെയ്യേണ്ട കാര്യങ്ങളും താരത്തിനു വിശദീകരിക്കുന്നു.ടേക്ക് ആയപ്പോള്‍ പറഞ്ഞതില്‍ നിന്നും തികച്ചും വ്യത്യസ്തമായി താരം അഭിനയിക്കുന്നു (സംഘട്ടന രംഗം കൈകാര്യം ചെയുന്നു).താരത്തിന്റെ പാടവം കണ്ടു സംവിധായകനും സ്ടണ്ട് മാസ്റ്റര്‍ ഉം അന്തം വിടുന്നു.വാനോളം പുകഴ്ത്തുന്നു.ഇതൊക്കെ വായിച്ചു ഞാനും അന്തം വിട്ടതാ.
ReplyDeleteപടം കണ്ടഹാര്‍,വാര്‍ത്ത വന്നത് വെബ് ലോകത്തില്‍.ചിത്രം കണ്ടപ്പോള്‍ ആണ് മനസിലായേ സംവിധായകന് പറയുന്നു താരം തോന്നുന്നത് ചെയുന്നു.നിവര്‍ത്തി ഇല്ലാത്തത് കൊണ്ട് സംവിധായകനും സ്ടണ്ട് മാസ്റ്റര്‍ ഉം പുകഴ്ത്തുന്നു.അവസാനം പടം പുറത്തു വരുമ്പോള്‍ ജനം ഊ .. ജ്വലമാകുന്നു
അനിയാ ഇങ്ങനെ ദൈവദോഷം പറയല്ലേ . ക്രിസ്ത്യന്‍ ബ്രോതെര്സില് ആദ്യം ലാലിനെ കാണിക്കുന്നത് തീക്കു മുകളിലൂടെ പറന്നു ആരെയോ വെടി വെക്കുന്നതാണ്.അതാണോ അനിയന് ഉദേശിച്ചത്?രണ്ടു അമ്മാവന്മാരും കുറെ കാലമായി വാചകത്തില്‍ കൂടി ഉള്ള action അല്ലെ ഉള്ളു!!!
ഹ്ഹ്.. പടം കണ്ടിട്ടില്ല.. വേറൊന്നും കൊണ്ടല്ല റെഡ് ചില്ലീസും ദ്രോണയുമൊക്കെ ഞാനും കണ്ടു.. ഇനി ഈ പടം നല്ലതാണെന്ന് പറഞ്ഞാലും ഷാജി കൈലാസ് എന്നൊരു പേരു ഉള്ളിടത്തോളം ഞാൻ കാണില്ല.. ഏത് പടം പൊളിഞ്ഞാലും അതിന്റെകുറ്റാംസംവിധായകന്.. ദിലീപിന്റെ ഒരു പടമുണ്ടായിരുന്നല്ലോ അത് ഷാജികൈലാസിനെ നിർബ്ബന്ധിപ്പിച്ച് എടുപ്പിച്കതാണത്രെ പാവം ഇത്രയും നല്ലൊരു മനസ്സുള്ള ആളായി പോയി കൈലാസേട്ടൻ.........
ReplyDeleteരഞ്ജിത്ത് , രജ്ഞി പണിക്കർ ഇവരു രണ്ട് പേരുംകഴിവുള്ളവരാണെന്ന് സംവിധാനത്തിലൂടെ തെളിയിച്ചു അവരൊക്കെ ഒരുക്കികൊടുത്ത തിരക്കഥ വച്ച പേരുണ്ടാക്കി എന്നതല്ലാതെ എന്താണ് ഷാജി കൈലാസിന്റെ ക്രെഡിറ്റിലുള്ളത്.. തിരക്കഥ നല്ലതാണൊ മോശമാണൊ എന്ന് സംവിധാനം തുടങ്ങുന്നതിനു മുൻപെ തിരിച്ചറിയാൻ കഴിയാത്ത മണ്ടനാണൊ ഈ ദേഹം...... അതും പറഞ്ഞ് ഇവിടെ മോഹൻ ലാൽ മമ്മൂട്ടി ഫാൻസിന്റെ ബഹളം ഗൊള്ളാം..മോഹൻലാലിന്റെ പ്രണയരംഗങ്ങൾ ഇപ്പൊ മനോഹരമാണെന്ന് പറഞ്ഞാൽ മോഹൻലാലു പോലും അത് വിശ്വസിക്കൂല അത് പോലെ മമ്മൂട്ടിയുടെ അഭിനയം ഫൈറ്റ് ഒക്കെ.. പിന്നെ വരുന്ന പുതിയ ആളുകളും നല്ല റേഞ്ചായത് കൊണ്ട് ഇവരു തന്നെ ശരണം..........
കുറച്ച് അധികം ആളുകളെ നായകന് അടിച്ചു തറ പറ്റിക്കുന്നതാണ് സംഘട്ടനം എങ്കില്‍ പുതുമുഖങ്ങള്‍ എന്ന ചിത്രത്തിലെ അഭിനേതാക്കള്‍ ക്രിസ്റ്റിയെക്കാള് വൃത്തിയായി അത് ചെയ്തിട്ടുണ്ട്. ലാല്‍ ഫാന്‍സിന് പുതിയ പിള്ളാര് അവരുടെ ദൈവത്തെക്കാള്‍ എന്ത് വൃത്തിയായിട്ട് ചെയ്തു എന്ന് പറഞ്ഞാലും ഇഷ്ടപ്പെടില്ല . പക്ഷെ സംഗതി സത്യമാണ്. എന്ന് വെച്ച് പുതുമുഖങ്ങള്‍ ലോക സുപ്പര്‍ പടമാണ് എന്നല്ല . അതിലെ ഒരു ഫയിറ്റ് സീനിന്റെ കാര്യമാണ് പറഞ്ഞത് .
ReplyDeleteപിന്നെ അയന്, ആടുകളം തുടങ്ങിയ അന്യ ഭാഷാ ചിത്രങ്ങളില്‍ അടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന് അറിയാന്‍ ആകാംഷ ഉണര്ത്തുന്നയത്ര ത്രസിപ്പിക്കുന്ന സംഘട്ടനങ്ങള്‍ കാണാന്‍ അവസരം ലഭിക്കുന്ന ഇന്നത്തെ പ്രേക്ഷകര്‍ക്ക് ആയിരം പേര് വന്നാലും അവതാര പുരുഷന്മാരായ മമ്മൂട്ടി ,ലാല്‍ അമ്മാവന്മാര് അവരെയെല്ലാം അടിച്ചു താഴെയിടും എന്ന് അടി തുടങ്ങും മുന്‍പു തന്നെ ബോധ്യം വരത്തക്ക തരത്തിലെ സംഘട്ടന രംഗങ്ങള്‍ ബോറായി തോന്നിയാല്‍ അതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണ്? അന്യ ഭാഷാ ചിത്രങ്ങള്‍ ലാല്‍ പറഞ്ഞത് പോലെ നിരോധിച്ചാല്‍ മാത്രം പ്രശ്നം തീരില്ലല്ലോ . ഡി വി ഡി കള്‍, അന്യ നാടുകളില്‍ താമസിക്കുന്ന മലയാളികള്‍ ...അവരെയൊക്കെ എന്തോ ചെയ്യും. മൊത്തത്തില്‍ സുപ്പറുകള്‍ നിലയില്ലാ കയത്തില്‍ കൈ കാലിട്ടടിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ . കിളവന്മാര് മുങ്ങുന്ന കൂട്ടത്തില്‍ മലയാള സിനിമയെയും മുക്കുമോ എന്നത് മാത്രമാണ് എന്റെ പേടി
പുതിയ ആളുകളില്‍ നിന്നും വേണം എന്ന് ഈ താര ആരാധകര്‍ പറയുന്നത് ഈ അപ്പുപ്പന്മാര് ചെയ്ത ഏറ്റവും നല്ല ചിത്രത്തിലും മേലെ നില്ക്കുന്ന ഒന്ന് അതില്‍ കുറഞ്ഞൊന്നും ഇവനൊന്നും അങ്ങീകരിക്കില്ല.മേല്‍ പറഞ്ഞ ചിത്രങ്ങള്‍ക്ക് മുന്‍പ് ഇവര്‍ക്കൊക്കെ പെട്ടി-കുട്ടി ചിത്രങ്ങളുടെ ഒരു നീണ്ട നിരയും ബി ഗ്രേഡ് കൂറ ഇക്കിളി ഇനത്തില്‍ പെടുത്താവുന്ന ചിത്രങ്ങളുടെ കൂനയും ഉണ്ടായിരുന്നു എന്ന് മറക്കുന്നു. (ഇവരുടെ ഒക്കെ ആദ്യ അമ്പതു ചിത്രങ്ങള്‍ എടുത്താല്‍ നല്ലത് എന്ന് പറയാവുന്ന എത്ര ചിത്രങ്ങള്‍ കാണും ? അതും നല്ല ഉഗ്രന്‍ സംവിധായകരും തിരകഥ ക്രിത്തുക്കളും നിറഞ്ഞു നിന്ന കാലത്ത് ).ആ കാലത്ത് അവരെ കൂകാന്‍ അന്നത്തെ സൂപ്പര്‍ താരങ്ങള്‍ ആളെ ഇറക്കാത്തത് അവര്‍ക്കൊക്കെ മാന്യത ഉള്ളത് കൊണ്ടാവാം (സംശയം ആണേ ). അതൊക്കെ വെച്ച് നോക്കിയാല്‍ എപ്പോല്ലാതെ പിള്ളേര് എത്ര ഭേദം
ReplyDeleteedo anony .... Class ennu parayunnathu kaanaanum kaanikkaanum anpathu padam veenda. onno rando padam maathram mathi.
ReplyDeleteallathey serious scenukalil alari vilichu koovunnathum, sentimentsil nikkareel mullaan mutti nilkkunna bhaavam kaanikkunnathum alla abhinayam. ippol pokki kondu nadakkunna prithvirajinte okkey abhinayam kandaal manushyanu sankadam varum. padam pottayoo nallathoo aavattu. Kollaam ennoru scenil poolum parayippikkaatha panna pidicha nadanmar alley malayalathiley puthu mukhangal????
വയിട്ടടിച്ചിട്ടു കാര്യം ഇല്ല മലയാളം കണ്ട ഏറ്റവും വലിയ വിജയം അത് ക്രിസ്ത്യന്‍ ബ്രോതെര്സ് തന്നെ .പോക്കിരിരാജ , ട്വന്റി ട്വന്റി തുടങ്ങിയവയുടെ രേകര്ദ്കുകള് ക്രിസ്ടിക്കു മുന്നില്‍ ഉടഞ്ഞു വീണു.
ReplyDeleteഅനിയാ ഇങ്ങനെ ദൈവദോഷം പറയല്ലേ . ക്രിസ്ത്യന്‍ ബ്രോതെര്സില് ആദ്യം ലാലിനെ കാണിക്കുന്നത് തീക്കു മുകളിലൂടെ പറന്നു ആരെയോ വെടി വെക്കുന്നതാണ്.അതാണോ അനിയന് ഉദേശിച്ചത്?
ReplyDeleteഇതില്‍ നിന്ന് എന്ത് മനസ്സിലാക്കാം ഇയാള്‍ ആ പടം കണ്ടിട്ടില്ലെന്ന് മനസ്സിലാക്കാം . ആ പദത്തില്‍ ആ ഒരു സങ്കട്ടന രംഗം മാത്രമേ ഉള്ളു എന്നാണോ ? ഇത് മറ്റേതു തന്നെ ട്രെയിലര്‍ .
Hats off Vins....What you said is very very correct!!! Thonda keeri alaral aanu sentimence ennanu prekshakan adakkam ullavarude vichaaram
ReplyDeleteമോനെ വിന്‍സേ . നിന്റെ അസുഖം ഈ ബൂലോകം മുഴുവന്‍ പ്രശസ്തമാണ് . ഒന്ന് ചോദിച്ചോട്ടെ .പ്രിത്വിരാജ് മാത്രമല്ല ഇവിടെ പുതു മുഖങ്ങള്‍ ജയസൂര്യയും,നരേനും അങ്ങനെ അവസരം കിട്ടാത്തവരും ഒക്കെയായി വേറെയും ആളുകള്‍ ഉണ്ട് .എന്നാലും പറഞ്ഞ സ്ഥിതിക്ക് ചോദിച്ചോട്ടെ . വാസ്തവം,വര്‍ഗം,കനാ കണ്ടേന് തുടങ്ങിയ ചിത്രങ്ങളില്‍ ആ നടന് ചെയ്തത് പോലെയുള്ള ഒരു വേഷം തന്റെ സ്വന്തം താര അപ്പൂപ്പനോ ശത്രു താര അപ്പുപ്പനോ ഇന്നു ചെയ്യാന്‍ സാധിക്കുമോ ? (പണ്ട് ചെയ്ത കഥ അവിടെ ഇരിക്കട്ടെ). പിന്നെ എന്തോന്ന് അഭിനയം ? ഇപ്പോള്‍ കാണിക്കുന്ന കെട്ടി കാഴ്ചയോ ?
ReplyDeleteഒരു ഇരുപത്തി ആര് വയസുകാരന് ചെയ്യുന്നത് അമ്പത് വയസ്സുകാര്‍ ചെയ്യണം എന്ന് പറയുന്നതല്ലല്ലോ മാനദണ്ഡം . ഇതേ അപ്പൂപ്പന്മാര് അതെ പ്രായത്തില്‍ എന്ത് ചെയ്തു , ഇന്നിവര്‍ക്ക് എത്ര ചെയ്യാന്‍ പറ്റുന്നു എന്നെ താരതമ്യം നടക്കു .
ReplyDeleteഅങ്ങിനെ നോക്കുമ്പോള്‍ അപ്പൂപ്പന്റെ തട്ട് ഉയര്‍ന്നു നില്ക്കുന്നതയിട്ടാണ് എനിക്ക് തോന്നിയത് . മാത്രമല്ല നല്ല സിനിമയെ കുറിച്ച് തൊണ്ട കീറി ചാനലുകളില്‍ അലരാതെ തന്നെ അപ്പൂപ്പന് നല്ല സിനിമകള്‍ അന്ന് ചെയ്തിരുന്നു .
വര്‍ഗം ദേവാസുരത്തിന്റെ കോപി ആണെന്ന് യുവ സൂപര്‍ തന്നെ പറഞ്ഞല്ലോ സുഹൃത്തേ ..കനാ കണ്ടേന് എന്ന സിനിമയില്‍ എന്താ സുഹൃത്തേ ഇത്ര അധികം ആയി ഇങ്ങേര് ഉണ്ടാക്കിയത് ? ഒരു സാധാ വില്ലന്‍ വേഷം (അത്തരം നൂറു വേഷങ്ങള്‍ കൂട്ടത്തില്‍ ഒരു അപ്പൂപ്പന് അവനെക്കാള്‍ ചെറുപ്പത്തില്‍ ചെയ്തു തള്ളിയിട്ടുണ്ട് ). പിന്നെ വര്‍ഗ്ഗത്തിന്റെ കാര്യം ..ശരാശരിക്കു മുകളില്‍ മാത്രം നില്ക്കുന്ന വേഷം എന്നെ പറയാന്‍ സാധിക്കു
ബൈ എ
വിന്‍സ് ഫാന്‍
അയ്യയോ ജയസൂര്യയെ പറയരുത് . വ്യത്യസ്തത പണ്ട് ചെയ്തു എന്ന് പറയുന്ന അപ്പൂപ്പന് ഒക്കെ എണ്‍പതുകളുടെ അവസാനം കാണിച്ചത് ഒരു വ്യതസ്തത ആണോ ..അയാളുടെ ഹെയര്‍ സ്ടയില് പോലും ഒന്നല്ലേ ...ഇടതു നിന്നും വലത്തോട്ട് താണ് ഇറങ്ങുന്ന ആ ചുരുണ്ട മുടി (അന്ന് ).കഥാപാത്രത്തിന്റെ കാര്യത്തില്‍ വ്യത്യസ്തത വന്നു കാണും ..പക്ഷെ അതല്ല വ്യതസ്തത
ReplyDeleteവ്യത്യസ്തത വേണമെങ്കില്‍ ഹെയര്‍ ട്രിം ചെയ്യണം . ഒരു തവണ താടി ട്രിം ചെയ്താല്‍ ..അടുത്ത പടത്തില്‍ മുടി ട്രിം ചെയ്യണം ..അടുത്ത പടത്തില്‍ ഭാഗികം ആയി മുടി ട്രിം ചെയ്യുന്നു അതിന്റെ അടുത്ത പടത്തില്‍ മുടി നീട്ടി വളരുതുന്നു ..അടുത്ത പടത്തില്‍ മുടിയും താടിയും നീട്ടി വളര്‍ത്തുന്നു ..അടുത്ത പടത്തില്‍ ക്ലീന്‍ ആയിട്ട് വടിക്കണം മുടി ...അതിന്റെ അടുത്ത പടത്തില്‍ മൊട്ട .
അതാണ് വ്യത്യസ്തത പോരാത്തതിന് മുപ്പതു വയസ്സ് കഴിഞ്ഞാലും പയ്യന് ആയി അഭിനയിക്കണം . അതൊരു രീതിയില്‍ ഉള്ള ട്രെയിനിംഗ് ആണ് .എങ്കിലല്ലേ നമുക്കും അമ്പത് വയസാകുമ്പോള്‍ മുപ്പതു കാരന് ആയി അഭിനയിക്കാന്‍ സാധിക്കു.
സുഹൃത്തേ എന്റെ അഭിപ്രായത്തില്‍ എല്ലാവരും ഉള്ള പ്രയതിനെക്കാള് പതിനഞ്ചു വയസ്സ് കുറഞ്ഞ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതാണ് സിനിമയുടെ പ്രശ്നം . മുപ്പതഞ്ഞു വയസായ ജയസൂര്യ ഇരുപതു കാരന് ആവുന്നതും അമ്പത് വയസുകാരന് ആയ മോഹന്‍ലാല്‍ മുപ്പതഞ്ഞു വയസ്സുകാരന് ആവുന്നത് എന്റെ കണക്കില്‍ തുല്ല്യം ആണ് .
ഇതിപ്പോള്‍ വന്നു വന്നു വീണ്ടും താര ആരാധനയുടെ ആറാട്ട് ആണല്ലോ സുഹൃത്തുക്കളെ.ഇവിടെ മോഹന്‍ ലാലിന്റെയോ മമ്മൂടിയുടെയോ പ്രിത്വിരാജ് അഭിനയിച്ചതോ അയ ഏതു പടം ഹിറ്റ് ആയാലും ഇല്ലെങ്കിലും നമ്മുക്കൊന്നും നേടുകയോ നഷ്ടപ്പെടുകയോ ചെയ്യുന്നില്ല.ഇവരുടെ വിജയവും പരാജയവും നമ്മുടെതാണ് എന്ന് ഉള്ള ബോധം നമ്മളില്‍ വളരുന്നതോടെ പരാജയപ്പെടുന്നത് നമ്മള് തന്നെയല്ലേ? ഈ ഒരു ബോധം നമ്മുടെ ഓരോരുത്തരുടെയും ഉള്ളില്‍ വളരുന്നതു അനുസരിച്ച് മലയാള സിനിമയുടെ നിലവാരം കുത്തനെ താഴുന്നതും കാണാം. ഇവന്മാരുടെ ഏതൊരു കൂറ പടങ്ങളും വാശിയോടെ ന്യായീകരിക്കാനും വിജയം ആണ് എന്ന് കൊട്ടിഘോഷിക്കാനും ആളു ഉള്ളപ്പോള്‍ എന്തിനായി ഇവരൊക്കെ നല്ല പടങ്ങളില്‍ അഭിനയിക്കുന്നതിനെ പറ്റി ആലോചിക്കുക പോലും ചെയ്യണം? നഷ്ട്ടപ്പെടുന്നത് പ്രേക്ഷകരായ നമുക്ക് മാത്രം.ഒരു കാലത്ത് നല്ല ചിത്രങ്ങള്‍ ചെയ്തിരുന്ന ലാലും മമ്മൂടി യും പഴയ കാലത്തിന്റെ നിഴല്‍ പോലും അല്ലാതയിട്ടും ഇപ്പോഴും പഴയ പ്രതാപം ഓര്‍ത്തു സഹിക്കണം എന്ന് പറയുന്നത് കഷ്ടമല്ലേ? ഈ കമന്റ് മഴക്കിടയില്‍ കണ്ട ഒരു കാര്യം പ്രസക്തി ഉള്ളതായി എനിക്ക് തോന്നി . ആദ്യ മുപ്പതു നാല്‍പ്പതു ചിത്രങ്ങള്‍ എടുത്താല്‍ പ്രിത്വിരാജ് മറ്റു രണ്ടു പേരെക്കാളും ഭേദം അല്ലെ? (അന്നുണ്ടായിരുന്ന നല്ല സംവിധായകരും തിരകഥ ക്രിത്തുക്കളും വെച്ച് നോക്കുമ്പോള്‍ പ്രത്യേകിച്ചും ). പിന്നെ ദോഷം പറയരുതല്ലോ അഹങ്കാരത്തിന് ഒരു കുറവും അദ്ദേഹത്തിനില്ല. താരമാകാനുള്ള വ്യഗ്രതയില്‍ അങ്ങേരും മറ്റവരുടെ വഴിക്ക് തന്നെ.
ReplyDeleteപ്രിത്വിരജിനു ആദ്യ മുപ്പതു നാല്‍പ്പതു ചിത്രങ്ങളില്‍ എത്ര വിജയങ്ങള്‍ ? അതില്‍ തന്നെ സോളോ ഹീറോ ആയി അഭിനയിച്ച എത്ര വിജയങ്ങള്‍ ?
ReplyDeleteആദ്യത്തെ ഒരു അഞ്ചു വര്‍ഷക്കാലം വില്ലന്‍, സഹനടന്‍ വേഷം ചെയ്ത ലാലിന്റെ കാര്യം അവിടെ നില്ക്കട്ടെ . മമ്മൂട്ടി അങ്ങിനെ ആണോ ആദ്യത്തെ ഒരു നാലോ അഞ്ചോ പടം കഴിഞ്ഞാല്‍ പിന്നെ എല്ലാത്തിലും അദ്ദേഹം നായകന് ആയിരുന്നു. അദ്ദേഹത്തിന്റെ അധ്യ മുപ്പതു നാല്‍പ്പതു പദങ്ങളില്‍ എണ്പതു ശതമാനവും വിജയങ്ങളും ആയിരുന്നു .
അങ്ങിനെ നോക്കുംബോലും മമ്മൂട്ടി ആണ് മറ്റു രണ്ടു പെരെക്കാലും മുന്നില്‍ നില്‍ക്കുന്നത് .
ഇനി നായകന് ആയ ശേഷം ഉള്ള ആദ്യത്തെ നാല്‍പ്പതു പടങ്ങള്‍ പരിഗണിക്കുക ആണെന്കില് മോഹന്‍ലാല്‍ ആയിരിക്കും ഈ മൂന്നു പേരിലും മുന്നില്‍ നില്‍ക്കുന്നത് .
ഇവരുടെ വിജയവും പരാജയവും നമ്മെ സ്വാധീനിക്കാന്‍ പോകുന്നില്ല . പക്ഷെ തെറ്റായ ഇത്തരം ധാരണകള്‍ മാറ്റണം. അധ്യ നാല്‍പ്പതു പടങ്ങള്‍ ഇവരില്‍ പ്രിത്വിരാജ് നന്നായി ചെയ്തു എന്ന് പറഞ്ഞാല്‍ മമ്മൂട്ടിയുടെ കാര്യത്തില്‍ എങ്കിലും അതിനു മുകളില്‍ അല്ലെ സത്യം ?
ശ്വേത മേനോന്,മേഘ്ന എന്നിവര്‍ ഈ ചിത്രത്തില്‍ എന്തിനാണ് എന്ന് ആലോചിച്ചാല്‍ ഈ ചിത്രം തന്നെ എന്തിനാണ് എന്നാ മറു ചോദ്യത്തിന് ഉത്തരം പറയേണ്ടി വരും എന്നത് കൊണ്ട് ചോദിക്കുന്നില്ല.
ReplyDeleteപേരിനു വേണ്ടി ഉണ്ട്. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. ഇന്റര്‍വെല്‍ കഴിയുമ്പോഴേക്കും വേറെ പടത്തിന്റെ ഷൂട്ടിങ്ങിന് പോയി എന്ന് തോന്നുന്നു .
ഹ ഹ