Tuesday, March 8, 2011

ആരെടാ വലിയവന്‍? (A Film By താടി & ടീം)

നമസ്കാരം മാന്യപ്രേക്ഷകര്‍ക്ക് ജയ് വേതാളം ചാനല്‍ അവതരിപ്പിക്കുന്ന വാര്‍ത്തയും വ്യക്തിയും എന്ന പരിപാടിയിലേക്ക് സ്വാഗതം . ഇന്നു നമ്മുടെ അഥിതി ആയി ഇവിടെ എത്തിയിട്ടുള്ളത് യുണി വെഴ്സല്‍ ബ്ലോഗ്ഗര്‍ ആയ ഡോ. പ്രേക്ഷകനാണ് . അദേഹത്തിന് സ്വാഗതം പറഞ്ഞു കൊള്ളുന്നു.

പ്രേക്ഷകന്‍ : നന്ദി

പ്രേക്ഷകന്‍, താങ്കളുടെ പേരിനോടൊപ്പം കാണുന്ന ഈ ഡോക്ടര്‍ എന്നത് നിരവധി ചോദ്യങ്ങള്‍ ഉണര്‍ത്തുന്നു.വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ? ഞങ്ങളുടെ കാണികള്‍ ആകാംഷയോടെ കാത്തിരിക്കുന്നു.

ഉട്ടോപ്യന്‍ സര്‍വകലാശാല,മലയാള സിനിമ രംഗത്തെ രണ്ടു സംവിധായകര്‍ തമ്മിലുള്ള താരതമ്യപഠനം എന്ന വിഷയത്തില്‍ ഞാന്‍ നടത്തിയ ഗവേഷണത്തിനാണ് ഈ ഡോക്ടറേറ്റ് എനിക്ക് സമ്മാനിച്ചത്‌. ഭാഷാ ഉന്നമനത്തിനു നടത്തിയ മഹത്തായ സേവനങ്ങള്‍ക്ക് അല്ല എന്നു ചുരുക്കം.

അത് നില്‍ക്കട്ടെ . പ്രേക്ഷകന്‍ തങ്ങള്‍ ഏതൊക്കെ സംവിധായകര്‍ തമ്മിലുള്ള താരതമ്യ പഠനം ആണ് നടത്തിയത്?

ഹ... ബഹളം വെക്കല്ലേ .പറഞ്ഞോട്ടെ.മലയാള ബൌധിക സിനിമ ലോകത്തെ അതികായനായ ശ്രീ രഞ്ജിത്നെയും ഇപ്പോള്‍ സിനിമ രംഗത്ത് സജീവം അല്ലാത്ത വാണിജ്യ സിനിമ സംവിധയകന്‍ (ബൌധിക ഭാഷയില്‍ നികൃഷ്ട ജീവി) ആയ ശ്രീ ഐ വി ശശിയെയും ആണ് ഞാന്‍ ഒന്ന് താരതമ്യപെടുത്തി നോക്കിയത്.

ഡോക്ടര്‍ പ്രേക്ഷകന്‍,ഇതു ഒരു ഒരു വല്ലാത്ത താരതമ്യപ്പെടുത്തല്‍ ആയി പോയില്ലേ.കുറഞ്ഞ പക്ഷം ഭരതന്‍ ,പത്മരാജന്‍ എന്നിവരൊക്കെ ആയിട്ടല്ലേ രഞ്ജിത് നെ താരതമ്യപെടുത്താവൂ?അല്ലെങ്കില്‍ ബൌധിക കേരളം താങ്കളോട് ക്ഷമിക്കുമോ? ഒരു വെറും വാണിജ്യ സംവിധായകനായ ഐ വി ശശിയുമായി അദേഹത്തെ താരതമ്യപ്പെടുത്തുക എന്നൊക്കെ പറഞ്ഞാല്‍ ............. അങ്ങനെ ചിന്തിക്കാന്‍ പോലും താങ്കള്‍ക്ക് എങ്ങനെ കഴിഞ്ഞു?

ചിന്തിക്കാന്‍ എങ്ങനെ കഴിഞ്ഞു എന്ന ചോദ്യം ഇന്നത്തെ കേരളത്തില്‍ തികച്ചും പ്രസക്തമാണ്‌.(സ്വന്തം തല ഉപയോഗിച്ച് ചിന്തിക്കാന്‍ അറിയാത്തവര്‍ ആണല്ലോ മലയാളികളില്‍ ബഹു ഭൂരിഭാഗവും.എന്നാല്‍ ഭാവമോ ലോക ബുദ്ധി ജീവി എന്നും !!). ഇനി എന്‍റെ കാര്യം.ശ്രീ രഞ്ജിത്ത് സംവിധാനം ചെയ്ത നവയുഗ സിനിമ തിരകഥ ഈ അടുത്താണ് കണ്ടത്.അതിനെ കുറിച്ച് കൂടുതല്‍ പറയുന്നില്ല.കുറെ നാളുകള്‍ക്ക് മുന്‍പ് വന്ന ജനങ്ങള്‍ ഏതാണ്ട് മറന്നു തുടങ്ങിയ ആ ചിത്രത്തെ കുറിച്ച് പറഞ്ഞിട്ട് പ്രത്യേകിച്ചു വിശേഷം ഒന്നും ഉണ്ടെന്നു ഞാന്‍ കരുതുന്നില്ല.പക്ഷെ അതില്‍ കണ്ട ഒരു അനീതിയാണ് ഈ ഗവേഷണത്തിന് എന്നെ പ്രേരിപ്പിച്ചത്.

അനീതി ?അത് തമിഴ് സിനിമയിലെ ഒരു സൂപ്പര്‍ താരവും മരിച്ചു പോയ ഒരു നടിയുമായി ഉണ്ടായിരുന്നു എന്നു പറയപ്പെടുന്ന ഒരു ഹൃദയ ബന്ധത്തിന്റെ കഥയല്ലേ .ഒപ്പം സമകാലീന മലയാള സിനിമയുടെ നേര്‍ കാഴ്ചയും .....

പൊന്നു സുഹൃത്തേ.എനിക്ക് അതില്‍ ദഹിക്കാതെ പോയതും ആരും പറഞ്ഞു കാണാത്തതും ആയ ഒരു സംഗതി ശ്രീ മണിയന്‍ പിള്ള രാജു അവതരിപ്പിച്ച കോമാളിയായ ഒരു സംവിധായകനാണ്.രൂപഭാവങ്ങളില്‍ ശ്രീ ഐ വി ശശിയെ അനുകരിക്കുന്നത് എന്നു എനിക്ക് തോന്നിയ ആ കഥ പാത്രത്തിലൂടെ സംവിധായകന്‍ രഞ്ജിത് പറയാന്‍ ശ്രമിച്ചതാണ് ഈ ഗവേഷണത്തിന് എന്നെ പ്രേരിപ്പിച്ചത്.(പ്രത്യേകിച്ച് ആ കഥാപാത്രം ഉപയോഗിക്കുന്ന തൊപ്പി.എന്‍റെ അറിവില്‍ അത്തരം തൊപ്പി ഉപയോഗിക്കുന്ന സംവിധായകന്‍ ശ്രീ ഐ വി ശശി മാത്രമാണ്.പിന്നെ ആ കഥാപാത്രത്തിന്റെ ശരീര ഭാഷയും).

ശരി താങ്കളെ പ്രേരിപ്പിച്ച കാര്യങ്ങള്‍ അവിടെ നില്‍ക്കട്ടെ .മലയാളത്തിലെ ബൌധിക സിനിമ രംഗത്തെ തിളങ്ങുന്ന സംവിധായകനും പോയ കാലത്തേ വെറും ഒരു വെറും ഒരു വാണിജ്യ സംവിധായകനും തമ്മില്‍ താരതമ്യം ചെയുമ്പോള്‍ താങ്കള്‍ കാണുന്നത് .....

ഉലക്കേടെ മൂട് ... രഞ്ജിത് എന്ന വ്യക്തിയെ മലയാളി അറിഞ്ഞു തുടങ്ങുന്നത് അഥവാ ഒന്നാം നിര തിരകഥാകൃത്തുക്കളില്‍ ഒരാളായി കാണാന്‍ തുടങ്ങുന്നത് ദേവാസുരം എന്ന ചിത്രത്തോടെയാണ്.(അതിനു മുന്‍പുള്ള പെരുവണ്ണാപുരം പോലെയുള്ള ചിത്രങ്ങള്‍ മറക്കുന്നില്ല ). ഐ വി ശശി എന്ന സംവിധായകന്‍ ഇല്ലാതെ ആ ചിത്രം ഇറങ്ങിയാല്‍ അതിനെ രാവണപ്രഭു എന്നു വിളിക്കാം.ഇത്രയേ ഉള്ളു ഇവര്‍ തമ്മിലുള്ള വ്യത്യാസം.(ആനയും എലിയും തമ്മിലുള്ള വ്യത്യാസം പോലെ എന്നും പറയാം)

ഡോക്ടര്‍ പ്രേക്ഷകന്‍ മലയാളികളുടെ മനസില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്ത ശ്രീ രഞ്ജിത് ..... പലേരി മാണിക്യം,റോക്ക് ആന്‍ഡ്‌ റോള്‍,ചന്ദ്രോത്സവം,പ്രജാപതി,നസ്രാണി ... ഹോ ഓര്‍ക്കുമ്പോള്‍ തന്നെ കുളിര് കോരുന്നു.പോരാത്തതിനു കേരള കഫെ പോലുള്ള കിടിലന്‍ പരീക്ഷണങ്ങളും .കൂടുതല്‍ എന്തോ വേണം ?

സുഹൃത്തേ,ഐ വി ശശി സംവിധാനം ചെയ്ത സിനിമകളിലെ വ്യത്യസ്തത എവിടെ കിടക്കുന്നു ? രഞ്ജിത് ന്‍റെ സകലകലാവലഭ നായകന്റെ വിജയഗാഥയുടെ ബൌധിക പടപ്പുകള്‍ എവിടെ ?(അത് പ്രതികാരത്തിന്റെ കഥ പറയുന്ന "ഇതാ ഇവിടെ വരെ" ആയാലും ഒരു മാര്‍കറ്റ്ന്റെ കഥ പറയുന്ന "അങ്ങാടി" ആയാലും (ജയന്റെ ചിത്രമായി ആണ് ഇതു അറിയപ്പെടുന്നത് എങ്കിലും കേന്ദ്ര കഥാപാത്രം അങ്ങാടി തന്നെ ആണ് )."ഈ നാട് ,വാര്‍ത്ത‍" പോലയുള്ള സാമൂഹ്യ പ്രസക്തിയുള്ള ചിത്രങ്ങള്‍ ആയാലും .ബന്ധങ്ങളുടെ കഥ പറയുന്ന "അനുബന്ധം,ആരൂഡം" ഇവയൊക്കെ ആയാലും.വലിയ പശ്ചാത്തലത്തില്‍ പറഞ്ഞ ചരിത്ര പ്രസക്തിയുള്ള 1921 ആയാലും.ലാല്‍നെ ആന്റി ഹീറോ ആയി അവതരിപ്പിച്ച "ഉയരങ്ങള്‍" ആയാലും "അലവുദീനും അത്ബുധ വിളക്കും" പോലുള്ള ഫാന്‍ടസി ചിത്രങ്ങള്‍ ആയാലും ഒരു സംവിധായകന്‍ എന്ന നിലയില്‍ ഐ വി ശശി ക്ക് മുഴുവന്‍ മാര്‍ക്കും കൊടുക്കാം എന്നാണ് ഞാന്‍ കരുതുന്നത്.പത്മരാജന്‍,എം.ടി,ടി ദാമോദരന്‍,ജോണ്‍ പോള്‍,ലോഹിത ദാസ്‌ .. എന്നിങ്ങനെ ഒരു വിധം പ്രതിഭാ ശാലികള്‍ എന്നു പറയാവുന്ന തിരകഥ ക്രിത്തുക്കളോട് ഒപ്പം മികച്ച രീതിയില്‍ സഹകരിക്കാന്‍ അദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഭരതനെ,പത്മരാജനെ പോലുള്ള പ്രതിഭകള്‍ വാണിരുന്ന കാലത്തും എന്നും ഓര്‍മ്മിക്കാന്‍ കഴിയുന്ന ഒരു പിടി ചിത്രങ്ങള്‍ മലയാളത്തിനു സമ്മാനിച്ചിട്ടുണ്ട് ഐ വി ശശി.(കൂട്ടത്തില്‍ പറഞ്ഞോട്ടെ വാനപ്രസ്ഥം എന്ന ലോക ക്ലാസ്സിക്‌ ചിത്രത്തെ കാള്‍ എന്നികിഷ്ടം രംഗം എന്ന ഐ വി ശശി- മോഹന്‍ലാല്‍ ചിത്രമാണ്.ആസ്വാദന നിലവാരം അത്രേയുള്ളൂ ക്ഷമി!!).ആള്‍കൂട്ട സിനിമകളുടെ സംവിധായന്‍ എന്ന് ആ കാലത്ത് കളിയാക്കി ബുദ്ധി ജീവികള്‍ വിളിച്ചിരുന്നു എങ്കിലും ഐ വി ശശിയുടെ
ചിത്രങ്ങളില്‍ അനാവശ്യമായ ഒരൊറ്റ കഥാപാത്രത്തെ പോലും കാണാന്‍ കഴിയും ആയിരുന്നില്ല (വ്യക്തിത്വം ഇല്ലാത്ത അഥവാ മനസ്സില്‍ തങ്ങി നില്‍ക്കാത്ത ഒരു കഥാപാത്രം പോലും എന്നും വായിക്കാം).കോമാളി വേഷങ്ങള്‍ മാത്രം ചെയ്തിരുന്ന പപ്പു എന്ന നടന്‍ ശശി ചിത്രങ്ങളില്‍ ചെയ്ത കഥാപാത്രങ്ങള്‍ മാത്രം മതി ഉദാഹരണമായി.പോരെങ്കില്‍ വേണു നാഗവള്ളി ജീവിതത്തില്‍ ചെയ്തത് എന്ന് ഞാന്‍ കരുതുന്ന വ്യത്യസ്തമായ വേഷം വാര്‍ത്തയിലെ രോഷാകുലനായ സാഹിത്യകാരന്‍ ദേവനാണ് .നായകനല്ലാതെ വേറെ ഒരു കഥാപാത്രത്തിനും വലിയ പ്രസക്തി ഇല്ലാത്ത അഥവാ ഉണ്ടെങ്കില്‍ തന്നെ നായക പ്രഭ വര്‍ധിപ്പിക്കുക എന്നതല്ലാതെ മറ്റൊന്നും ചെയ്യാനില്ലാത്ത രഞ്ജിത്ത് നായകേതര കഥാപാത്രങ്ങളെ ശശി ചിത്രങ്ങളിലെ കഥാപത്രങ്ങളുമായി കൂട്ടി തോടുവിക്കാതെ ഇരിക്കുക ആണ് ഭേദം.രഞ്ജിത് ഇപ്പോളും സൂപ്പര്‍ താരങ്ങളുടെ നിഴല്‍ വിട്ടു പുറത്തു കടക്കാന്‍ ധൈര്യം കാണിക്കാത്തപ്പോള്‍ ഐ വി ശശി താരങ്ങളെ ഉണ്ടാക്കുകയിരുന്നു ചെയ്തത്.നസീറിനെ വെച്ച് ശശി ഏതോ ഒരു ചിത്രം മാത്രമേ ചെയ്തിട്ടുള്ളൂ എന്നാണ് ഓര്‍മ.ശരിയല്ലെങ്കില്‍ തിരുത്തണം.തന്‍റെ വന്‍ വിജയങ്ങളായ ചിത്രങ്ങള്‍ രണ്ടാം നിര താരങ്ങളായ സോമന്‍,സുകുമാരന്‍,ജയന്‍ , പിന്നെ തുടക്ക കാലത്തേ മമ്മൂടി,ലാല്‍ തുടങ്ങിയവര്‍ ആയിരുന്നു അദേഹത്തിന്റെ പ്രധാന താരങ്ങള്‍.ഹരികൃഷ്ണന്‍സ് പോലത്തെ സിനിമകളില്‍ ഫാസില്‍ കാണിക്കുന്ന അഭ്യാസങ്ങള്‍ കാണുമ്പോള്‍ ഇവരെ ഒക്കെ വെച്ച് സുന്ദരമായി ഐ വി ശശി എത്ര പടം എടുത്തിരിക്കുന്നു എന്ന് ഓര്‍ത്തു പോകുന്നു.

എന്നാലും കയ്യൊപ്പ് എന്നാ ഒറ്റ ചിത്രത്തിലൂടെ നമുക്ക് രഞ്ജിത് ന്‍റെ ബൌധിക നിലവാരം ....... അതൊക്കെ നോക്കുമ്പോള്‍ ഈ ഐ വി ശശി എന്ന സംവിധായകന്‍ ഒക്കെ ...?

സുഹൃത്തേ,അക്ഷരങ്ങള്‍ എന്നൊരു ചിത്രം കണ്ടിട്ടുണ്ടൊ? അതിലും കൈയോപ്പിലും ശ്രീ മമ്മൂട്ടിയാണ് നായക കഥാപാത്രമായ സാഹിത്യകാരനെ അവതരിപ്പികുന്നത്.വെറുതെ രണ്ടും ഒന്ന് കണ്ടു നോക്കു. കൂടുതല്‍ പറയേണ്ടി വരില്ല . അത് പറഞ്ഞപ്പോളാണ് ഓര്‍ത്തത്‌ ശ്രീ മമ്മൂട്ടി തന്‍റെ സുദീര്‍ഖമായ അഭിനയ ജീവിതത്തില്‍ നന്നാക്കിയ ആകെയുള്ള രണ്ടു പോലീസ് വേഷങ്ങളില്‍ ഒന്നാണ് ആവനാഴി (മറ്റേതു യവനികയും).കരിമ്പിന്‍ പൂവിനക്കരെ എന്ന തികഞ്ഞ വാണിജ്യ സിനിമ കണ്ടു നോക്കു ആദ്യത്തെ ഒരു മണിക്കൂര്‍ ഗോപിയാണ് ആ ചിത്രത്തില്‍ കേന്ദ്രം.നശിച്ചു കൊണ്ടിരിക്കുന്ന നടന്‍ മോഹന്‍ലാലിന്‍റെ ഏറ്റവും ശക്തമായ(ടഫ്)വേഷമായി ഞാന്‍ കാണുന്നത് വാര്‍ത്തയിലെ പരോള്‍ വാസുവും കരിമ്പിന്‍ പൂവിലെ ഭദ്രനും ഒക്കെയാണ്.മൃഗയ പോലുള്ള ഒരു ചിത്രത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും രഞ്ജിത് അടക്കമുള്ള എന്നുള്ള ഏതു സംവിധായകന് കഴിയും? ഈറ്റ എന്ന ചിത്രത്തില്‍ മധുവിനെകാളും കമലിനെകാളും തെളിഞ്ഞു നില്‍ക്കുനതു ഈറ്റ കാടുകളുടെ വന്യതയും അവിടുത്തെ ജീവിതവും അല്ലെ?പറഞ്ഞു തുടങ്ങിയാല്‍ തീരില്ല.നിര്‍ത്തി.

പക്ഷെ ഡോക്ടര്‍ പ്രേക്ഷകന്‍,നിലനില്‍പ്പിനു വേണ്ടി അദേഹം ചെയ്തു പോയി എന്ന് ശ്രീ രഞ്ജിത് തന്നെ പറഞ്ഞിട്ടുള്ള ചിത്രങ്ങളുടെ പേരില്‍ ഇങ്ങനെ പറയുന്നത് ശരിയാണോ ?

മലയാളത്തില്‍ ഈ ട്രെന്‍ഡ് കൊണ്ട് വന്നത് പ്രിയദര്‍ശന്‍ ആണെന്നാണ് എനിക്ക് തോന്നുന്നത്. താന്‍ അടിസ്ഥാനപരമായി ലോകോത്തര സംവിധായകനാണ് .മനസ്സില്‍ ഉള്ളത് ലോക ക്ലാസ്സിക്ക്കുകളെ വെല്ലുന്ന ചിത്രമാണ്‌.പക്ഷെ എടുക്കുന്നതെല്ലാം കൂറ പടമാകുന്നതിന്റെ കാരണം നിലനില്‍പ്പ്‌ എന്ന ഭാവം.(അതായിത് കൂറ ജനങ്ങള്‍ക്ക്‌ ഇതൊന്നും മനസിലാകില്ല എന്നും അവനൊക്കെ നൂറാം കിട ചിത്രങ്ങള്‍ മതി എന്നും വ്യംഗ്യം. അല്ലയിരുന്നെകില്‍ മലയാളത്തില്‍ ബെന്‍ഹര്‍ പോലുള്ള ചിത്രങ്ങളുടെ കളിയായേനെ!!!!).ഹരിഹരന്‍ എന്ന സംവിധായകന്‍ പ്രിയദര്‍ശന്‍ എടുതിടുള്ളതില്‍ ഏറെ ഹാസ്യ ചിത്രങ്ങള്‍ എടുത്തിട്ടുണ്ട് എന്ന് ഈ തലമുറയിലെ എത്രപേര്‍ക്കറിയാം?ഒരു അഭിമുഖത്തില്‍ പോലും അദേഹം ലേഡീസ് ഹോസ്റ്റല്‍ മുതലുള്ള ഹാസ്യ ചിത്രങ്ങളെ കുറിച്ച് അഭിമാനത്തോടെ അല്ലാതെ സംസാരിച്ചു കണ്ടിട്ടില്ല.നില നില്‍പ്പിനു വേണ്ടി ചിത്രം സംവിധാനം ചെയ്യേണ്ടി വരുന്ന സംവിധായകര്‍ ഈ ഭൂലോകത്ത് ആദ്യമായി ഇവര്‍ മാത്രം അല്ല.ഭരതന്‍ ചെയ്ത ഗുരുവായൂര്‍ കേശവന്‍ അത്തരത്തില്‍ പെട്ട ഒന്നാണ് എന്നാണ് ഞാന്‍ മനസിലാക്കുന്നത്‌) പ്രിയന്‍ കാലഘട്ടത്തിനു മുന്‍പുള്ള ഒരു സംവിധായകനും ഇങ്ങനെ ഒരു ഗതികേട് ന്യായീകരണം ആയി പറഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയം.ചുരുക്കത്തില്‍ ദേവാസുരം എന്ന ചിത്രത്തിന്റെ Template ഇനി ഉപയോഗിക്കാന്‍ പറ്റാത്ത വിധം വികൃതം ആക്കിയ സംവിധായകന് നിലനില്‍ക്കാനുള്ള പേരില്‍ ഏതു കൂറ പടവും എടുക്കാം

ഡോക്ടര്‍ പ്രേക്ഷകന്‍,നമ്മുടെ സമയം അവസാനിക്കാറായി.താങ്കള്‍ക്ക് എന്തെങ്കിലും പറയാന്‍ .....

എനിക്ക് ആകെ പറയാനുള്ളത് ശ്രീ രഞ്ജിത്നോടാണ്.താങ്കളുടെ തിരകഥ എന്ന ചിത്രത്തില്‍ മേല്പറഞ്ഞ കഥാപാത്രം സംവിധായകന്‍ ഐ വി ശശിയെ അല്ല ഉദേശിച്ചത്‌ എങ്കില്‍,ഒരാള്‍ക്കെങ്കിലും അങ്ങനെ തോന്നിയത് ഒരു സംവിധായകന്‍ എന്ന നിലയില്‍ താങ്കളുടെ (മറ്റൊരു)പരാജയമാണ്.ഇനി അല്ല,താങ്കള്‍ അങ്ങനെ തന്നെയാണ് ഉദേശിച്ചത്‌ എങ്കില്‍,അന്ന് അന്ന് കാണുന്നവരെ പിതാവേ,ജനകാ,അച്ഛാ എന്നൊക്കെ മാത്രം വിളിച്ചു ശീലിച്ച മലയാളി പ്രേക്ഷകര്‍ക്ക്‌ പ്രത്യേകിച്ചു ഒന്നും പറയാന്‍ ഉണ്ടാവില്ല.പക്ഷെ അതിനെ ശുദ്ധ പോക്രിത്തരം,നാണം ഇല്ലായിമ്മ എന്ന് പറയുന്ന കുറച്ചു പേരെങ്കിലും ഈ കേരളത്തില്‍ ഉണ്ടായേക്കാം.

അടിക്കുറിപ്പ് : മലയാളത്തില്‍ ഇന്നു സജീവം അല്ലാത്ത,നല്ല കാലം കഴിഞ്ഞ,ഒരു സംവിധായകനെ കുറിച്ച് എഴുതിയിട്ട് കാര്യം ഇല്ല എന്നറിയാം.എന്നാലും മോശമായ ഒരു കാര്യം മോശമാണ് എന്ന് പറയാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ ഈ ബൂലോകം എന്ന സാധനവും ഒരു കുഴല്‍ ഊതു മാധ്യമവും തമ്മില്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടോ ?

39 comments:

 1. തിരക്കഥ സിനിമയില്‍ IV ശശിയെ മാത്രം അല്ല പുനരവിഷ്കരിക്കാന്‍ ശ്രമിക്കുന്നത് ..അനൂപ്‌മേനോന്‍ അവതരിപ്പിക്കുന്ന കഥാപാത്രം ഇന്നുള്ള ഒരു സുപെര്താരത്തിന്റെ ഭാവചലനങ്ങള്‍ അതേപടി പകര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട് എന്ന് ചിത്രം കണ്ട എനിക്ക് തോന്നി (ശരീര പ്രകൃതിയില്‍ ഉള്ള സാമ്യം അല്ല സംസാര രീതിയിലും ശരീരഭാഷയിലും വരെ അത് എനിക്ക് ഫീല്‍ ചെയ്തു ).

  ReplyDelete
 2. "മലയാളികളുടെ മനസില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്ത ശ്രീ രഞ്ജിത് ..... പലേരി മാണിക്യം,റോക്ക് ആന്‍ഡ്‌ോള്‍,ചന്ദ്രോത്സവം,പ്രജാപതി,
  നസ്രാണി ..."

  "നസ്രാണി" was Directed by Joshyi.

  ReplyDelete
 3. "എന്നും നിറഞ്ഞു നില്‍ക്കുന്ന നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്ത ശ്രീ രഞ്ജിത് ..... പലേരി മാണിക്യം,റോക്ക് ആന്‍ഡ്‌ റോള്‍,ചന്ദ്രോത്സവം,പ്രജാപതി,നസ്രാണി"

  നസ്രാണി സം‌വിധാനം ചെയ്തത് ജോഷി ആണ് എന്നാണെന്‍റെ അറിവ്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം രഞ്ജിത്തിന്‍റേതാണ്

  ReplyDelete
 4. കഷമിച്ചു കളയു. സുഹൃത്തുക്കളെ തെറ്റിപോയി . ബാക്കി പറഞ്ഞിട്ടുള്ളതോന്നും ആരും മോശം അല്ലല്ലോ

  ReplyDelete
 5. I.V ശശി T. ദാമോദരന്‍ കൂട്ടുകെട്ട് എന്ന് പിരിഞ്ഞോ അതിന്നു ശേഷം ശശിക്ക് നല്ലൊരുസിനിമ ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. അതുപോലെ തന്നെയാണ് സിബി ലോഹിത ദാസ്, ലോഹി വേര്പിരിഞ്ഞതോടെ സിബിക്ക് പറയത്തക്ക ഹിറ്റുകള്‍ സമ്മാനിക്കാന്‍ സാധിച്ചിട്ടില്ല

  ReplyDelete
  Replies
  1. അപൂർവ രാഗം തരക്കേടില്ല

   Delete
 6. ഇത് വായിച്ചിട്ട് വെറുതെപോയ രഞ്ജിത്തിനെ "നീ ശശിയേട്ടനെ കളിയാക്കും അല്ലേടാ?" എന്നുംപറഞ്ഞ് അടി കൊടുത്തത് പോലുണ്ട്. പണ്ട് രഞ്ജിത്ത് K.G. George- നെ അവാര്‍ഡ്‌ കൊടുകാതത്തിന്റെ പേരില്‍ എന്തോ പറഞ്ഞാതായി ഓര്‍ക്കുന്നു. അത് quote ചെയ്തു ആകാമായിരുന്നു തെറിവിളി.

  I.V. ശശിയെ വെറും വാണിജ്യ സംവിധായകനെന്ന് രഞ്ജിത്എന്നല്ല ആരും പറയുമെന്ന് തോന്നുന്നില്ല.

  ReplyDelete
 7. തിരക്കഥയില്‍ മോഹന്‍ലാലിനെ വേല വച്ചു എന്ന പരിഭവമാണു മോഹന്‍ ലാലിനെ രന്‍ ജിത്തില്‍ നിന്നും അകറ്റിയത്‌, പക്ഷെ അതു മന പൂര്‍വ്വമൊന്നുമല്ല, സൂപ്പര്‍ താരത്തിണ്റ്റെ ആദ്യ പടങ്ങള്‍ ഇങ്ങിനെ ഒക്കെ ആയിരുന്നു എന്നു സൂചിപ്പിക്കാന്‍ എല്ലാവറ്‍ക്കും പരിചിതമായ മോഹന്‍ ലാലിണ്റ്റെ ഭാവ ഹാവാദികള്‍ എടുത്തു എന്നെയുള്ളു ഒരു മോഡല്‍ എതു വര്‍ക്കിനും വേണമല്ലോ

  , മമ്മൂട്ടി ക്യാമ്പിലേക്ക്‌ ചേക്കേറി മമ്മൂട്ടി പ്രതി ഫലം കുറച്ചു അഭിനയിക്കുന്നു എന്നൊക്കെയും ആരോപണമായി പറയാം

  ഐ വീ ശശി തിളങ്ങിയതൊക്കെ എഴുത്തു കാരുടെ ബലത്തിലാണു ഉഗ്രന്‍ തിരക്കഥ എം ടി, ടീ ദാമോദരന്‍ എന്നിവറ്‍ എഴുതി കൊടുത്തു തിരക്കഥ പാളുമ്പോള്‍ ഐ വി ശശിയും പാളും,

  ജോണ്‍ പോളിണ്റ്റെ തിരക്കഥയുള്ള പടം ഒന്നും ഐ വി ശശിക്കു മെച്ചപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല

  എം ടി കത്തി നിന്ന സമയം ഐ വി ശശിക്കു അനുകൂലമായി

  പ്റേക്ഷകനു ആവശ്യമില്ലാത്ത വിരോധം മോഹന്‍ ലാലിനോടും രന്‍ ജിത്തിനോടും ഉണ്ടെന്നു തോന്നുന്നു

  ReplyDelete
 8. IV ശശിയുടെ കാലത്ത് കൂകി വിളിക്കാന്‍ താര ആരാധകര്‍ ഉണ്ടായിരുന്നില്ല ..ഇന്ന് സൂപ്പര്‍, മെഗാ, ഉനിവേര്സല്‍ എന്നൊക്കെ പറയുന്നവര്‍ അദ്ദേഹത്തിന് അസംസ്കൃത വസ്തുക്കള്‍ ആയിരുന്നു ആദ്യ കാലങ്ങളില്‍ .

  എന്നാല്‍ രഞ്ജിത്തിന്റെ ഒക്കെ ഒരു കാലഘട്ടത്തില്‍ ഈ അവസ്ഥ മാറി അഥവാ ആ മാറ്റത്തിനു രഞ്ജിത്തും ഒരു പങ്കു വഹിച്ചു. രഞ്ജിത്ത് ഉപയോഗിക്കുന്നത് ഒരു തരം branded ആയിട്ടുള്ള താരങ്ങളെയും സന്ദര്‍ഭങ്ങളെയും തന്നെ ആണ് എന്നാണ് എന്റെ അഭിപ്രായം.

  പിന്നെ ശ്രദ്ദ എന്ന ചിത്രം മുതല്‍ ഉള്ള IV ശശിയുടെ ചിത്രങ്ങള്‍ രഞ്ജിത്തിന്റെ പരാജയ ചിത്രങ്ങളുടെ നിലവരതിനെക്കാള്‍ താഴ്ന്നതാണ് എന്നും എനിക്ക് തോന്നുന്നു ..എന്താ ശരി അല്ലെ ?

  ReplyDelete
 9. സാദിക്,ഞാന്‍ അതിനെ കാണുന്നത് എല്ലാത്തിനും ഒരു അവസാനം ഉള്ളത് പോലെ ആ സംവിധായകന്റെയും കാലഘട്ടം അവസാനിച്ചു എന്നത് ആണ്.പോസ്റ്റില്‍ പറഞ്ഞിട്ടുള്ളത് പോലെ നിരവധി തിരകഥക്രിത്തുകള്‍ ക്കൊപ്പം പ്രവര്‍ത്തിച്ചു കുറെയധികം നല്ല ചിത്രങ്ങള്‍ നല്കാന്‍ ഈ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.വിരലില്‍ എണ്ണാന്‍ പോലും നല്ല ചിത്രങ്ങള്‍ തരാന്‍ കഴിയതവരൊക്കെ ഇങ്ങനെ ഉള്ളവരെ കളിയാക്കുനത് കാണുമ്പോള്‍ ഒരു വിഷമം അത്രേയുള്ളൂ

  ReplyDelete
 10. കിഷോര്‍ ,ഐ വി ശശി രംഗത്ത് വരുമ്പോള്‍ നസീറും മധുവും നിറഞ്ഞു നില്‍ക്കുന്ന കാലമായിരുന്നു മലയാള സിനിമയില്‍.എന്നാല്‍ അവരുടെ വീര കഥകള്‍ പാടുന്ന സിനിമകള്‍ എടുക്കുന്നതിനു പകരം എടുക്കാന്‍ പോകുന്ന സിനിമകള്‍ക്ക്‌ ചേരുന്ന രണ്ടാം നിര നടന്മാരെ വെച്ചാണ്‌ ശശി സിനിമ എടുത്തത്‌.സൂപ്പര്‍ താരങ്ങളുടെ പുറകെ മാറി മാറി കറങ്ങുന്ന രഞ്ജിത്നെ പോലെയുള്ളവര്‍ക്ക് ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യം.
  പിന്നെ ശ്രദ്ധ മുതലുള്ള ചിത്രങ്ങള്‍ .... എല്ലാത്തിനും ഒരു അവസാനം ഉണ്ടല്ലോ.അതിനു മുന്‍പ് ശശി ചെയ്ത സിനിമകളിലെ വ്യത്യസ്തത പോലുള്ളവ അല്ലെ കൂടുതല്‍ പ്രസക്തം ?

  "I.V. ശശിയെ വെറും വാണിജ്യ സംവിധായകനെന്ന് രഞ്ജിത്എന്നല്ല ആരും പറയുമെന്ന് തോന്നുന്നില്ല."

  തിരകഥ എന്ന ചിത്രത്തില്‍ ആ കഥാപാത്രത്തെ ഒരു വിവരവും ഇല്ലാത്ത ഒരു കോമാളി ആയി ആണ് കാണിച്ചിരിക്കുന്നത്. അങ്ങനെ കാണിക്കാന്‍ രഞ്ജിത് നു തോന്നിയ ധൈര്യതെകാള്‍ എന്നെ അതിശയിപ്പിച്ചത് ഇതിനൊക്കെ എതിരെ ആരും പ്രതികരിക്കതതാണ്

  ReplyDelete
 11. ഉത്സവം മുതലുള്ള ശശി ചിത്രങ്ങള്‍ എടുത്താല്‍ അദ്ദേഹം ക്ലെച്ച്ചു പിടിക്കുന്നത്‌ ഇതാ ഇവിടെ വരെ എന്ന മധു, സോമന്‍ മള്‍ടി സ്റ്റാര്‍ പടം കൊണ്ടാണ്. പിന്നെ അദ്ദേഹത്തിനെ ഒരു ഹിറ്റ്‌ ഡയറക്ടര്‍ ആയി അന്ഗീകരിപിച്ചത് ഈറ്റ ആയിരുന്നു. അതും ഒരു മള്‍ടി സ്റ്റാര്‍ പടം. അവസാനം അന്നത്തെ സൂപര്‍ സ്റ്റാര്‍ കളായ ജയനെയും, സുകുമാരനേയും വച്ച് അങ്ങാടി എടുത്തു സൂപ്പര്‍ ഡയറക്ടര്‍ ആയി.ഇതിനിടയില്‍ എടുത്ത അവളുടെ രാവുകള്‍ ഒഴിച്ച് ഒന്നും പെരെടുതവ ആയിരുന്നില്ല.അതാതു കാലത്തെ സൂപ്പര്‍ എഴുത്ത് കാരെയും, സ്റ്റാര്‍- ഉകളെയും ശശി നല്ല രീതിയില്‍ ഉപയൊഗിച്ചു അതാണ് പുള്ളിയുടെ വിജയം.പക്ഷെ "ഇന്‍സ്പെക്ടര്‍ ബലറാം" മിനു ശേഷേം രഞ്ജിത്ത് എഴുതിയ ദേവാസുരം മാത്രമാണ് ഒരു നല്ല പടം.

  രഞ്ജിത് സൂപ്പര്‍ സ്റ്റാര്‍ കളില്ലാതെ "നന്ദനവും, മിഴി രണ്ടിലും ഒക്കെ എടുത്തില്ലേ" പിന്നെ എസ്ടബ്ലിഷ് ആവാന്‍ ലാലിനെ വച്ച് രാവണ പ്രഭു എടുത്തത്‌ ഒരു തെറ്റാണു എന്നൊന്നും തോന്നുന്നില്ല.

  പിന്നെ "പ്രേക്ഷകന്‍" മാത്രം ഇഷ്ടപെടാത്ത പാലേരി, പ്രാഞ്ചി, കയ്യൊപ്പ് തുടങ്ങിയവയില്‍ മമ്മൂട്ടിയെ അഭിനയിപ്പിച്ചത്‌ അത്തരം പടങ്ങള്‍ക്ക് മാര്‍ക്കറ്റ്‌ കിട്ടാന്‍ ഉപയോഗപെട്ടിരുന്നു. നിങ്ങള്‍ എന്തൊക്കെ പറഞ്ഞാലും ഈ പടങ്ങള്‍ നല്ലതാണെന്ന് ഭൂരിപക്ഷം സഹൃദയരും അന്ഗീകരിച്ചതാണ്.

  രഞ്ജിത്ത് തിരകഥയില്‍ പലെരെയും ഉണ്നംവച്ചുള്ള കഥാപാത്രങ്ങള്‍ ഉണ്ടാക്കി അതില്‍ ശശിയെ പറഞ്ഞപ്പോള്‍ മാത്രം വേദനിച്ചത്‌ എന്തുകൊണ്ടാണാവോ? അങ്ങിനെയെങ്ങില്‍ "ലേഖയുടെ മരണം" എന്നചിത്രമെടുതത്തിനു ബാലു മഹേന്ദ്ര K.G. George-നെ കൊല്ലണം.

  150-ഓളം പടങ്ങള്‍ എടുത്ത ഐ.വി. ശശിയും വിരലില്‍ എണ്ണാവുന്ന പടങ്ങള്‍ എടുത്ത രണ്ജിതിനെയും താരതമ്യം ചെയ്യുന്നത് തന്നെ വിഡ്ഢിത്തം.രണ്ടു പേരും അതാതു രീതിയില്‍ കഴിവ് തെളിയിച്ചവര്‍ അത്ര തന്നെ.

  അല്ലാതെ നങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത രഞ്ജിത്തിനെ കുറ്റം പറയാന്‍ ഐ.വി. ശശിയെ കൂട്ടുപിടിക്കുക. മോഹന്‍ലാലിനെയും മമ്മൂട്ടിയും കുറ്റം പറയാന്‍ നസീറിനെ കൂട്ട് പിടിക്കുക ഇതൊക്കെ ചീപ്പ്‌ അല്ലെ.

  ReplyDelete
 12. വീരകഥകള്‍ പാടുന്ന ചിത്രങ്ങള്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ കൂട്ടത്തില്‍ അതും ഉണ്ടായിരുന്നു ..IV ശശി ജയന്‍ ചിത്രങ്ങളില്‍ അത് കുറച്ചൊക്കെ ഉണ്ടായിരുന്നു ( ഇന്നത്തെ അത്ര ബോര്‍ ആകാതെ തന്നെ ), അദ്ദേഹം ആ കാലത്ത് ഒരു പ്രത്യേക കള്ളിയില്‍ ഒതുങ്ങി നിന്നില്ല . തിരക്കഥ എഴുതുന്നവര്‍ വിഷയങ്ങളുടെ ഒരു വലിയ ആകാശം അദ്ദേഹത്തിന് നല്‍കി .അതില്‍ എല്ലാം പെടും . വളരെ കൂടുതല്‍ ചിത്രങ്ങള്‍ ആ കാലത്ത് അദ്ദേഹം സൃഷ്ടിച്ചു എന്നാണ് തോന്നുന്നത് , പക്ഷെ അതൊന്നും ആസ്വാദന നിലവാരത്തെ സ്പര്‍ശിക്കാതെ നോക്കി എന്നതാണ് അദ്ദേഹത്തിന്റെ വിജയം .

  ഇന്ന് കാണുന്ന താരത്തിനെ അമിതമായി ബൂസ്റ്റ്‌ ചെയ്യുന്ന തിരക്കഥകള്‍ , സൃഷിടിക്കാന്‍ ഉണ്ടായ ആ ത്വരക്ക് ആരംഭം കുറിച്ചതില്‍ രണ്ജിതിനു ഉള്ള പങ്കു ആര്‍ക്കും വിസ്മരിക്കാന്‍ കഴിയില്ല...ആ ഒരു കളങ്കത്തില്‍ (?) നിന്ന് തടിതപ്പാന്‍ വരും തലമുറയുടെ കണ്ണില്‍ നിന്ന് അതിന്റെ ശ്രദ്ദ തിരിക്കാനും ആയിരിക്കാം ഇപ്പോഴുള്ള ബുദ്ടിജീവി ചമയല്‍

  ReplyDelete
 13. സുഹൃത്തേ,അക്ഷരങ്ങള്‍ എന്നൊരു ചിത്രം കണ്ടിട്ടുണ്ടൊ? അതിലും കൈയോപ്പിലും ശ്രീ മമ്മൂട്ടിയാണ് നായക കഥാപാത്രമായ സാഹിത്യകാരനെ അവതരിപ്പികുന്നത്.വെറുതെ രണ്ടും ഒന്ന് കണ്ടു നോക്കു. കൂടുതല്‍ പറയേണ്ടി വരില്ല .

  ഈ രണ്ടു പടതിലെയും സാഹിത്യ കാരന്മാര്‍ തമ്മില്‍ സ്വഭാവത്തില്‍ അജഗജാന്തര വ്യത്യാസമുണ്ട്. രണ്ടും രണ്ടു subject- കല്‍ അവതരിപിച്ച നല്ല സിനിമകള്‍ പിന്നെന്തിനു compare ചെയ്യണം. ഐ.വി. ശശി- രഞ്ജിത്ത്, അക്ഷരങ്ങള്‍ - കയ്യൊപ്പ് ഇനി അലുവയും-മീന്‍ കറിയും തമ്മിലാവാം...

  ReplyDelete
 14. "150-ഓളം പടങ്ങള്‍ എടുത്ത ഐ.വി. ശശിയും വിരലില്‍ എണ്ണാവുന്ന പടങ്ങള്‍ എടുത്ത രണ്ജിതിനെയും താരതമ്യം ചെയ്യുന്നത് തന്നെ വിഡ്ഢിത്തം."
  വളരെ ശരി . പക്ഷെ ഈ പോസ്റ്റിലൂടെ പറയാന്‍ ഉദേശിച്ചത്‌ 150-ഓളം പടങ്ങള്‍ എടുത്ത ഐ വി ശശി എന്ന സംവിധായകനെ ഒരു കോമാളിയായി ചിത്രീകരിക്കാന്‍ വിരലില്‍ എണ്ണാവുന്ന പടങ്ങള്‍ എടുത്ത രഞ്ജിത് നടത്തി എന്ന് എന്നിക് തോന്നിയ ശ്രമം പോക്രിത്തരം ആണെന്ന് മാത്രമാണ് .

  പിന്നെ "പ്രേക്ഷകന്‍" മാത്രം ഇഷ്ടപെടാത്ത പാലേരി, പ്രാഞ്ചി, കയ്യൊപ്പ് തുടങ്ങിയവയില്‍ .....

  പ്രാഞ്ചി നില്‍ക്കട്ടെ. പലേരിയും, കയ്യൊപ്പും തകര്‍ത്ത കളക്ഷന്‍ റെക്കോര്‍ഡ്‌കള്‍ എന്‍റെ അമ്മോ ..................(രഞ്ജിത് ഇന്റെ ചിത്രങ്ങളില്‍ പിന്നെ ആരും പ്രതിഭലം വാങ്ങാത്തത് കൊണ്ട് രണ്ടു ദിവസം ഓടിയാലും വിജയമാ)

  ലേഖയുടെ മരണം" എന്നചിത്രമെടുതത്തിനു ബാലു മഹേന്ദ്ര K.G. George-നെ കൊല്ലണം.
  ലേഖയുടെ മരണത്തില്‍ ബാലു മഹേന്ദ്രയെ ഒരു കഴിവും ഇല്ലാത്ത മണ്ടനായ ഒരാളായി ആണോ കാണിച്ചിരിക്കുന്നത് ?

  അല്ലാതെ നങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത രഞ്ജിത്തിനെ കുറ്റം പറയാന്‍ ഐ.വി. ശശിയെ കൂട്ടുപിടിക്കുക......... ഇതൊക്കെ ചീപ്പ്‌ അല്ലെ.

  അങ്ങനെ തോന്നിയത് കൊണ്ടാവാം ഇതിനെ പറ്റി ആരും ഇതു വരെ ഒന്നും പറഞ്ഞു കാണാത്തത്. എന്‍റെ അഭിപ്രായം ഞാന്‍ പറഞ്ഞു . ആരെങ്കിലും ഒക്കെ വേണമല്ലോ അതും പറയാന്‍.അല്ലെ?എല്ലാവരും അന്ന് കാണുന്നവനെ അച്ഛാ എന്ന് വിളിച്ചു തുടങ്ങിയാല്‍ പിന്നെ എന്താ അവസ്ഥ ?

  പിന്നെ ഒരു വാക്ക് കൂടി എത്രയും കാലത്തിനു ശേഷവും ശശി ചിത്രങ്ങളുടെ കഥാപാത്രങ്ങളുടെ പേര് പോലും ഒരു നെറ്റ് serach പോലും നടത്താതെ എഴുതാന്‍ കഴിയുന്നത്‌ തന്നെ ആ ചിത്രങ്ങളില്‍ താരങ്ങളില്ല കഥാപാത്രങ്ങളെ ഉള്ളു എന്നതിന്‍റെ തെളിവല്ലേ?ഒരു പ്രത്യേകതയും ഇല്ലാത്ത അഭയം തേടി യോ, ഇടനിലങ്ങലോ പോലുള്ള ഒരു ചിത്രം എങ്കിലും എടുത്തിട്ട് ആയിരുന്നെകില്‍ രസമുണ്ടായിരുന്നു എന്ന് മാത്രം

  ReplyDelete
 15. അക്ഷരങ്ങള്‍ എന്ന സിനിമ പ്രേക്ഷകന്‍ കണ്ടിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല. പക്ഷെ ഞാന്‍ കണ്ടിട്ടുണ്ട്. പ്രേക്ഷന്‍ അക്ഷരങ്ങള്‍ , കൈയൊപ്പ്‌ എന്നീ രണ്ട് ചിത്രങ്ങള്‍ തമ്മില്‍ താരതമ്യം ചെയ്ത നിലക്ക് പറയട്ടെ...
  അക്ഷരങ്ങളിലെ സാഹിത്യകാരന്‍ വളരെ യാഥാര്‍ത്ഥ്യ ബോധത്തോടെ സൃഷ്ടിക്കപ്പെട്ട ഒരു കഥാപാത്രമാണ്. കയ്യൊപ്പ് എന്ന ഊതി വീര്‍പ്പിച്ച (ഓട്ടയുള്ള ) ബലൂണിലെ സാഹിത്യകാരനാകട്ടെ ആകാശത്തു നിന്നും കെട്ടി ഇറക്കപ്പെട്ട ഒരു അഴകൊഴമ്പന്‍ സാധനവും . അങ്ങേര എഴുതിയ നോവലിന്റെ കുറച്ചു ഭാഗം വായിച്ച പ്രശസ്ത സാഹിത്യകാരന്‍ അയാളെ അത്യ്ന്നതന്‍, ഉദാത്തന്‍, മാങ്ങാത്തൊലി എന്നൊക്കെ പുകഴ്ത്തുന്നതും തിരകഥ എഴുതിയ ആളുടെ (സംവിധായകനും ആ ദേഹം തന്നെയാണല്ലോ ) ശുദ്ധ വിവരക്കേട് എന്ന് അല്ലാതെ മറ്റൊന്നും പറയാന്‍ ഇല്ല . സൊ എന്റെ കണ്ക്ലൂഷന്‍:- അക്ഷരങ്ങളിലെ ജയദേവനും കയ്യോപ്പിലെ ബാലചന്ദ്രനും തമ്മില്‍ പ്രേക്ഷകന്‍ താരതമ്യം ചെയ്തത് വളരെ മോശമായിപ്പോയി . പട്ട്നൂലിനോട് ചണനാര് ഏച്ചു കെട്ടാമോ പ്രേക്ഷകാ വെരി ബാഡ്.
  പിന്നെ രഞ്ചിത്ത് ...പദ്മരാജന് ഭരതനില്‍ ഉണ്ടായ ഭുദ്ധിജീവി മകനാണ് താന്‍ എന്ന് മലയാളികളെക്കൊണ്ട് പറയിപ്പിച്ചേ അടങ്ങു എന്ന വാശിയിലാണ് അദ്ദേഹം . അതിനിടക്ക് പേരെടുക്കാന്‍ കാരണമായ ദേവാസുരത്തിന്റെ ക്രെഡിറ്റ് മുഴവന്‍ അയാള്‍ക്ക്‌ തന്നെ വേണമായിരിക്കും . അതിനവാം ഐ വി ശശിയെ ഇടിച്ചു താഴ്ത്താന്‍ ഒരു ശ്രമം തിരക്കഥയില്‍ കൂടി നടത്തിയത്. അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ തന്നെ ജനം അത് തള്ളിക്കളഞ്ഞത് എന്തായാലും നന്നായി .

  ReplyDelete
 16. സോമന്‍ , സുകുമാരന്‍ , ജയന്‍ ഇവരൊക്കെ അഭിനയിച്ചിരുന്ന കാലത്ത് നസീര്‍ തന്നെ ആയിരുന്നു ഒന്നാമന്‍ പിന്നെ മധുവും.(ആ കാലത്ത് സിനിമ ശാലയില്‍ പോയി പടം കണ്ട ഒരാള്‍ എന്നാ നിലയ്ക്ക് പറയുകയാണ് ) . ഈ ഗ്രൂപ്പില്‍ ഏറ്റവും മുന്നില്‍ നിന്ന ജയനും നസീറും ഒരുമിച്ചു അഭിനയിച്ച ചിത്രങ്ങളില്‍ ആരായിരുന്നു പ്രധാന നായകന്‍ എന്ന് മാത്രം നോക്കിയാല്‍ മതി അത് മനസിലാകാന്‍ . (ഒരു നായാട്ടു ഒഴിച്ചാല്‍ ).പിന്നെ അക്കാലത്തു ഉണ്ടായിരുന്ന സിനിമ ‍ പ്രവര്‍ത്തകരെ നന്നായി ഉപയോഗിച്ചു വിജയിച്ചു എന്നാണു ഇവിടെ പറഞ്ഞു കണ്ട വേറൊരു കുറ്റം. അപ്പോള്‍ പ്രേക്ഷകാ ഒരു സംശയം ഇതല്ലേ ഒരു സംവിധായകന്‍ അടിസ്ഥാനപരമായി ആയി ചെയ്യേണ്ട ജോലി ?

  ReplyDelete
 17. രഞ്ചിത്തിന് ഒരു തുറന്ന കത്ത്

  ദേവാസുരം എന്ന ഒറ്റ സിനിമകൊണ്ട് മോഹന്‍ലാലിനെ ഒണ്ടാക്കുന്ന പരിപാടി താങ്കള്‍ നിര്‍ത്തിയിരുന്നെങ്കില്‍ താങ്കളോട് ബഹുമാനമേ തോന്നുമായിരുന്നുള്ളൂ. പക്ഷേ പിന്നീട് വീണ്ടും നാലാംകിട സിനിമകളെ നാണിപ്പിക്കുന്ന തരത്തില്‍ ആറാം തമ്പുരാനും നരസിംഹവുമൊക്കെ പടച്ചുവിട്ടതോടുകൂടി താങ്കള്‍ക്ക് പ്രേക്ഷകരുടെ ഇടയില്‍ ഒരു ഇമേജ് ഉണ്ടായി (അത് എന്തായാലും). പക്ഷേ അതല്ലാം കഴിഞ്ഞ് കയ്യൊപ്പെന്നും തിരക്കഥയെന്നുമൊക്കെ പറഞ്ഞ്, ഞാന്‍ ഒരു ബുദ്ധിജീവിയാണെന്ന് സ്വയം സ്ഥാപിക്കുന്ന തരത്തില്‍ കുറേ ശരാരിക്ക് താഴെ നില്‍ക്കുന്ന പടങ്ങള്‍ സംവിധാനം ചെയ്തിട്ട് അതെല്ലാം പ്രേക്ഷകര്‍ അംഗീകരിക്കണമെന്ന് പറഞ്ഞാല്‍ ശരിയാണോ?

  മാത്രമല്ല, മോഹന്‍ലാലുമായിട്ടുള്ള പ്രശ്‌നങ്ങള്‍ എന്തുതന്നെയായാലും അത് തന്റെ ഭാഗത്തു നിന്നും ന്യായീകരിക്കുവാന്‍ വേണ്ടിയാണ് മോഹന്‍ലാലിന്റെ സിനിമയില്‍ ആന്റണിപെരുമ്പാവൂരിന്റെ ഇടപെടലിനെ പറ്റി പറയുന്നത്. ആന്റണിപെരുമ്പാവൂര്‍ പറഞ്ഞിട്ടാണ് രാവണപ്രഭുവില്‍ സിദ്ദിക്കുമായിട്ടുള്ള ഫൈറ്റിംഗ് ഉള്‍പ്പെടുത്തിയത് എന്നു പറഞ്ഞ താങ്കള്‍ ആ ഫൈറ്റ് സീന്‍ ഒഴിച്ചാല്‍ അതൊരു നല്ല പടമായിരുന്നു എന്നല്ലേ ഉദ്ദേശിച്ചത്. കണ്ടവനറിയാം രഞ്ചിത്തേ ആ പടത്തിന്റെ മഹിമ. സ്‌റ്റോപ്പ് വയലന്‍സ് കോപ്പിയടിച്ച് ബ്ലാക്ക് ഒണ്ടാക്കിയിട്ട് അതും എന്റെ ഏറ്റവും നല്ല തിരക്കഥ എന്നു പറഞ്ഞുനടന്ന വ്യക്തിയല്ലേ നിങ്ങള്‍?

  രാവണപ്രഭുവിന് ശേഷം എടുത്ത ചന്ദ്രോത്സവം നിങ്ങള്‍ തന്നെ സി.ഡി. എടുത്ത് ഒന്നുകൂടെ കണ്ടു നോക്കണം. നാണിച്ചുപോകും. അതും മോഹന്‍ലാല്‍ ഇങ്ങനെയൊക്കെ ചെയ്താല്‍ മതി എന്ന് ആന്റണി പറഞ്ഞിരുന്നോ?

  പിന്നെ ഇപ്പോഴുള്ള ചില കാര്യം. പ്രാഞ്ചിയും പാലേരിയും മികച്ച പടങ്ങളാണെന്ന് ഞങ്ങള്‍ (മനഃപൂര്‍വ്വം) വിശ്വസിക്കുന്നു. പക്ഷേ അതുമാത്രമാണ് മലയാളത്തിലെ മികച്ച പടങ്ങള്‍ എന്നു പറഞ്ഞാല്‍ അതു വിശ്വസിച്ചുതരാന്‍ ഞങ്ങള്‍ ഈ സിനിമകള്‍ മാത്രം കാണുന്ന ആള്‍ക്കാര്‍ അല്ല. എന്തിന് പറയുന്നു- നിങ്ങളുടെ കഥയില്‍ ഇറങ്ങിയ പെണ്‍പട്ടണം തന്നെ പ്രേക്ഷകരുടെ മുന്നില്‍ നീണ്ടുനിവര്‍ന്ന് കിടക്കുകയല്ലേ. എന്നാല്‍ ഐ.വി. ശശി സംവിധാനം ചെയ്ത 1921 എന്ന ചിത്രം താങ്കള്‍ എടുത്ത് ഒന്നു കണ്ടുനോക്കണം. ഇത്രയും ആര്‍ട്ടിസ്റ്റുകളെ ഏകോപിപ്പിച്ച് പഴയ ഒരു കാലഘട്ടം ചിത്രീകരിക്കുവാന്‍ നിങ്ങള്‍ക്കു കഴിയുമോ?

  എന്തുതന്നെയായാലും നിങ്ങള്‍ ഇപ്പോള്‍ അറിയപ്പെടുന്നത് ദേവാസുരത്തിന്റ തിരക്കഥാകൃത്ത് എന്ന നിലയിലാണ്. അതിന്റെ സംവിധായകന്‍ ഐ.വി. ശശിയും നായകന്‍ മോഹന്‍ലാലുമാണെന്ന് മറക്കരുത്.

  താങ്കളുടെ പ്രശ്‌നങ്ങള്‍ തീരീമെന്ന വിശ്വാസത്തോടെ
  ഒരു പ്രേക്ഷകന്‍

  ReplyDelete
 18. ഐ വി ശശിക്ക് പകരം സൂപ്പര്‍ താരങ്ങളെ ആരെങ്കിലും ആയിരുന്നു ആ ചിത്രത്തില്‍ ഒരു കഴിവും ഇല്ലാത്ത ഒരു പുങ്കന്‍ ആയി കാണിച്ചതെങ്കില്‍ ഈ നാട്ടില്‍ ഉണ്ടാകുമായിരുന്ന ബഹളം ... ഹോ ആലോചിക്കാന്‍ വയ്യ. പിന്നെ ഐ വി ശശി ഇപ്പോള്‍ ദൈവമല്ലല്ലോ അപ്പോള്‍ എന്തുമാകാം

  ReplyDelete
 19. ആന്റണിപെരുമ്പാവൂര്‍ പറഞ്ഞിട്ടാണ് രാവണപ്രഭുവില്‍ സിദ്ദിക്കുമായിട്ടുള്ള ഫൈറ്റിംഗ് ഉള്‍പ്പെടുത്തിയത് എന്ന് പരസ്യമായി പറയുന്നതില്‍ ഏറ്റവും ലജ്ജിക്കേണ്ടതു ഈ അഭിനവ ബുദ്ടിജീവി രഞ്ജിത്ത് തന്നെ ആണ്. വേറെ നട്ടെല്ലുള്ള സംവിധയകരോടാണ് ആന്റണി അങ്ങിനെ പറഞ്ഞതെങ്കില്‍ മുഖം അടച്ചു ഒരു ആട്ടു കൊടുക്കുമായിരുന്നു. ഇത്തരം വിഡ്ഢികളുടെ വാക്കും കേട്ട് താന്‍ തന്നെ മുന്‍പ് എഴുതിയ ഒരു മികച്ച ചിത്രത്തിന് വികൃത വല്‍ക്കരിച്ച ഒരു രണ്ടാംഭാഗം എടുത്തു അതിലൂടെ നല്ലൊരു introduction കിട്ടിയശേഷം എല്ലാം മറ്റുള്ളവരുടെ തലയില്‍ വച്ച് കൊടുക്കുന്ന രഞ്ജിത്തിനെ കാണുമ്പോള്‍ സഹതാപം ആണ് തോന്നുന്നത് .

  ഒരു താര ആരാധകന്‍ ആയ ആന്റണി (കാലം ഇത്രയൊക്കെ ആയിട്ടും ആ ഒരു തലത്തില്‍ നിന്ന്നു ആയാല്‍ ഉയര്‍ന്നിട്ടില്ല )ക്ക് ഇത്തരം ചിത്തഭ്രമം സ്വാഭാവികം ആണ് അത് കേട്ട് , ആ കൊമാളിതരത്തിന് ഒക്കെ തുള്ളാന്‍ പോയ താരതിന്റെയും സംവിധായകന്റെയും ചന്തിക്കാന് രണ്ടു പെട കൊടുക്കേണ്ടത്

  ReplyDelete
 20. ലോഹിത ദാസ്‌ മരിച്ചു എം ടി പഴയപോലെ ആക്ടീവ്‌ അല്ല അപ്പോള്‍ രന്‍ ജിത്തിനു ഞെളിയാം, ഇപ്പോള്‍ ഉള്ളവരില്‍ മാറി ചിന്തിക്കുന്നത്‌ രന്‍ ജിത്തേ ഉള്ളു

  ഐ വി ശശി ഒരു ആവറേജ്‌ സംവിധായകന്‍ ആണു, ജോഷി എല്ലാവരെയും ഉള്‍ക്കൊള്ളിച്ചു റ്റ്വണ്റ്റി റ്റ്വണ്റ്റി ചെയ്തില്ലെ?

  തുടക്ക കാലം ലോ ബഡ്ജറ്റ്‌ ചെയ്തു പിന്നെ മള്‍ട്ടി സ്റ്റാറെ ചെയ്യു എന്നായി , ജിയോ മൂവീ നിര്‍മ്മാതാവ്‌ ജിയോ കുട്ടപ്പന്‍ പൊളിഞ്ഞത്‌ ഐ വി ശശി കാരണം ആണു, അവസാനം അവസാനം എല്ല താരങ്ങളെയും കോഴിക്കോട്ട്‌ ക്യാമ്പടിപ്പിച്ചു സെറ്റില്‍ ഇരുന്നു ദാമോദരന്‍ തിരക്കഥ എഴുതുക നിര്‍മ്മാതാവ്‌ കുത്തു പാള എടുക്കുക എന്ന ലെവല്‍ ആയി

  മണ്ണില്‍ മുഹമ്മദ്‌ തെണ്ടി പോയ പടം ആണു 1921 അയാളുടെ ഗള്‍ഫിലെ ഒരു പാട്‌ കട വില്‍ക്കേണ്ടി വന്നു എന്നാണു പുള്ളി തന്നെ പറഞ്ഞത്‌

  ആവനാഴി ഹിന്ദ്‌ സിനിമ അറ്‍ധ സത്യയുടെ ഒരു വേറ്‍ഷന്‍ ആണു അതുപോലെ ആഘാത്‌ എന്ന പടം ആണു അടിമകള്‍ ഉടമകള്‍ ആയി വന്നത്‌, കരിമ്പിന്‍ പൂവിനക്കരെ ഷോട്ട്സ്‌ പലതും ഒരു ഇംഗ്ളീഷ്‌ പടം കോപ്പി അടിച്ചതാണു, ഇണ എന്ന പടം ഹോളിവുഡ്‌ കോപ്പി ആണു

  ദേവാസുരം പൊളിഞ്ഞു നിന്ന ഐ വി ശശിയെ രക്ഷിച്ച പടം ആണു, അപ്പോള്‍ രന്‍ ജിത്തിനു അമ്പത്‌ ശതമാനം ക്റെഡിറ്റ്‌ എടുക്കാം

  മോഹന്‍ ലാലിനെ ആക്ഷേപിച്ചതല്ല ഒരു അഭിമുഖം ഇപ്പോള്‍ എന്തു കൊണ്ട്‌ മോഹന്‍ലാല്‍ പടം എടുക്കുന്നില്ല എന്നു ചോദിച്ചപ്പോള്‍ മമ്മൂട്ടി കൂടുതല്‍ അപ്പ്റോചബിള്‍ ആണു എന്നു പറഞ്ഞു എന്നേയുള്ളു

  മോഹന്‍ ലാല്‍ പൊളിഞ്ഞു പാളീസായല്ലോ , മമ്മൂട്ടി വ്യ്ത്യസ്ത കഥാപാത്റം ഉണ്ടാക്കാന്‍ കഴിയുന്നവരെ തിരയുന്നു സപ്പോറ്‍ട്ട്‌ ചെയ്യുന്നു മോഹന്‍ ലാല്‍ ആണ്റ്റണിയുടെ തടവു കാരന്‍ ആയി കഴിയുന്നു

  അതിപ്പോള്‍ രന്‍ ജിത്തിണ്റ്റെ കുറ്റം ആണോ?

  ഈറ്റ രാജാമണിയുടെ നോവല്‍ ആണു പ്റേം നസീറിനോട്‌ ശശിക്കു വിരോധം ഉണ്ടായിരുന്നു എന്നു വേണം കരുതാന്‍ നസീറിനെ ആകെ പ്രണയ സരോവര തീരം എന്ന പാട്ടുള്ള ഇന്നലെ ഇന്നില്‍ മാത്റമെ അഭിനയിപ്പിച്ചുള്ളു

  ശശിയുടെ വെള്ളത്തൂവല്‍ ഒക്കെ എന്തായിരുന്നു മോളെ നായിയ ആക്കാന്‍ നോക്കി

  സ്വന്തം പടം കുത്തുപാളയിലേക്കു ശശിയെ എത്തിച്ചു അപ്പോള്‍ അസുഖവും ആയി

  തിരക്കഥ ഇറങ്ങി മൂന്നു കൊല്ലം ആയില്ലേ ഇപ്പോള്‍ എന്തു പ്റസക്തി?

  ReplyDelete
 21. സുശീലന്‍ കലക്കി. മഹാനായ സംവ്ധായകന് രഞ്ജിത് നു മുന്നില്‍ ചീള് ഐ വി ശശി ആരു? അയാളുടെ ഒരു ഈറ്റയും,ഇതാ ഇവിടെ വരെയും , അങ്ങാടിയും,ആവനാഴിയും,ഉയരങ്ങളിലും,ഈ നാടും, മൃഗയയും ...എല്ലാം കോപ്പി !!! പൊയ് പണി നോക്കാന്‍ പറ .പ്രജാപതി പോലെ,മിഴി രണ്ടിലും പോലെ,ബ്ലാക്ക്‌ പോലെ,റോക്ക് ആന്‍ഡ്‌ റോള്‍ പോലെ,ചന്ദ്രോസവം പോലെ ഒറിജിനല്‍ ഒന്ന് എടുക്കാന്‍ പഠിക്കട്ടെ അയാള്‍ ആദ്യം.നായകനെ തുടക്കം മുതല്‍ പടത്തില്‍ അഭിനയിക്കുന്നവരെല്ലാം വാനോളം പുകഴ്ത്തുക മാത്രം ചെയ്യാത്ത പടം എന്ത് പടം?പലേരി മണിക്യത്തിലെ മമ്മൂടി എവിടെ ഉയരങ്ങളിലെ ചീള് മോഹന്‍ലാല്‍ എവിടെ? ചന്ദ്രോല്സവതിലെ ശക്തനായ ലാല്‍ എവിടെ? ആവനാഴിയിലെ പഴം മമ്മൂടി എവിടെ?(പ്രതിഭ വേണം പ്രതിഭ ).പറയാന്‍ മറന്ന ഒന്ന് ശ്രീ മമ്മൂടി എന്ന നടന്‍ ആദ്യമായി സംസ്ഥാന അവാര്‍ഡ്‌ (മികച്ച നടനുള്ള )വാങ്ങുന്നത് അടിയൊഴുക്കുകള്‍ എന്ന ശശി ചിത്രത്തില്‍ കൂടിയാണ്

  ReplyDelete
 22. എന്താണ് സുശീലേട്ടാ രഞ്ചിത്ത് മാറി ചിന്തിച്ച ആ വലിയ ചിന്ത. പ്രാഞ്ചിയെ പള്ളിയില്‍ വച്ച് പുണ്യാളനുമായി സംസാരിപ്പിച്ചതാണോ? അതോ ഭര്‍ത്താവിനേയും കളഞ്ഞിട്ട് കൂട്ടുകാരന്റെ കൂടെ വന്ന് ഒരു മുറിയില്‍ (വെറുതെ കിടന്ന്) ഉറങ്ങുന്ന യുവതിയുടെ മനോവികാരങ്ങളാണോ? എന്താണ് ആ വലിയ സംഭവം?

  സിനിമ കോപ്പിയാണെങ്കിലും പ്രേക്ഷകര്‍ കണ്ടിട്ട് കൊള്ളാം എന്ന് പറഞ്ഞാല്‍ പിന്നെ എന്താണ് പ്രശ്‌നം? നെറ്റും സൈറ്റുമൊക്കെ വന്നപ്പോഴല്ലേ നമുക്ക് കോപ്പിയേത് ഒറിജിനല്‍ ഏത് എന്നൊക്കെ അറിയാന്‍ കഴിയുന്നുള്ളൂ. അങ്ങനെ പറയുകയാണെങ്കില്‍ എല്ലാ സിനിമകളും മഹാഭാരതത്തില്‍ നിന്നും രാമയണത്തില്‍ നിന്നുമൊക്കെ കോപ്പിയടിച്ച് വേറൊരു രീതിയില്‍ അവതരിപ്പിക്കുന്നതല്ലേ. മലയാളത്തിലെ തന്നെ ഒരു പടം കോപ്പിചെയ്ത് വേറൊരു പേരില്‍ പേസ്റ്റ് ചെയ്യുമ്പോഴാണ് കോപ്പി എന്ന് നമ്മള്‍ക്ക് തീര്‍ത്തും പറയാന്‍ കഴിയുന്നത്.

  ദേവാസുരം എന്ന സിനിമയുടെ ക്ലൈമാക്‌സ് സംവിധായകന്‍ പദ്മകുമാറിന്റേതാണെന്നുള്ള ഒരു സംസാരം ഇപ്പോഴും സിനിമാ ലോകത്തുണ്ട്. പിന്നെ തിരക്കഥ ഇറങ്ങി മൂന്ന് കൊല്ലമായെങ്കിലും രഞ്ചിത്തിന്റെ അഹങ്കാര (പൊണ്ണത്തരം) ത്തിന് ഒരു കുറവുമില്ലല്ലോ.

  ReplyDelete
 23. മോഹന്‍ലാലിനു രണ്ജിതിനോട് വിരോധം ഉണ്ടോ , IV ശശിക്ക് പ്രേംനസീരിനോട് വിരോധം ഉണ്ടായിരുന്നോ എന്നൊക്കെ ചികയേണ്ട ആവശ്യം ഉണ്ടോ .
  മോഹന്‍ലാല്‍ രഞ്ജിത്ത് കൂട്ട്കെട്ടു ഒന്നിചാലെ പോയ ശ്വാസം തിരികെ വരൂ എന്നുള്ള അവസ്ഥയൊന്നും ആര്‍ക്കും ഇല്ലല്ലോ. ലാല്‍ -ശ്രീനി -സത്യന്‍ കൂട്ട് ഒന്നിച്ചിട്ട് 21 വര്ഷം ആയി . ആര്‍ക്കെങ്കിലും എന്തെങ്കിലും സംഭവിച്ചോ ..ഒന്നിക്കാത്തത് കൊണ്ട് ആ കൂട്ട്കെട്ടിന്റെ വില ഇന്നും നശിച്ചില്ല . രഞ്ജിത്തിന്റെ കാര്യത്തില്‍ അങ്ങിനെ ഒക്കെ ഉണ്ടോ ? റോക്ക് ആന്‍ഡ്‌ റോള് കണ്ട ആരെങ്കിലും ഇനി രഞ്ജിത്തും മോഹന്‍ലാലും ഒന്നിക്കണം എന്ന് പറയുമോ .

  പിന്നെ തടവറയുടെ കാര്യം പറഞ്ഞ ചേട്ടനോട് , ബല്രം V /s താരാദാസ് എന്നാ ചിത്രത്തിന്റെ നിര്‍മാതാവ് പറഞ്ഞത് ആരും മറക്കരുത് ...ശശി വിചാരിച്ച മാതിരി ആ പടം ചെയ്യാന്‍ അദ്ദേഹത്തിനെ ചിലര്‍ സമ്മതിച്ചില്ല എന്ന് . അദ്ദേഹം സെറ്റില്‍ ഇരുന്നു കരഞ്ഞു എന്ന് വരെ ആ നിര്‍മാതാവ് പറഞ്ഞു .. ഇന്ന ഭാഷയില്‍ പെട്ട ആ നടി വേണം എന്നാലെ അഭിനയിക്കു എന്നൊക്കെ വാശി പിടിച്ചു എന്നാണ് കേള്‍ക്കുന്നത് ..ശരി യാണോ സുശീലെട്ട? പഴയ നിര്‍മാതാക്കളുടെ ഒക്കെ പേരും വിലാസവും തപ്പിയ സ്ഥിതിക്ക് ഇക്കാര്യത്തിലും ഒരു അന്വേഷണം ആകാം.

  ReplyDelete
 24. മൂക്കില്ലാ രാജ്യത്ത് മുറിമൂക്കന്‍ രാജാവ്... അത് മാത്രമാണ് രന്ജിത്ത്... പിന്നെ പുള്ളിയുടെ ഡയലോഗുകള്‍ കാര്യമാക്കണ്ട..അപ്പൊ കാണുന്നവനെ അളിയാ എന്ന് വിളിച്ചാണ് ശീലം എന്ന് മുന്‍പും അങ്ങേര്‍ തെളിയിച്ചതാണ്.. പണ്ട് ലാല്‍ ക്യാമ്പില്‍ ആയിരുന്നപ്പോള്‍ ഒരു ദിവസം മമ്മൂട്ടിയെ കാണാന്‍ ഈ മഹാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് പോലും. ഉച്ച സമയം ആയതു കൊണ്ട് മമ്മൂട്ടി ഊണ് കഴിക്കാന്‍ ക്ഷണിച്ചു. രണ്ജിത്ത് ഒന്ന് മടിച്ചെങ്കിലും മീന്‍ ഉണ്ടെങ്കില്‍ ഉണ്ണാം എന്ന് പറഞ്ഞു.. മീന്‍ ഒക്കെയുണ്ട്... ഉണ്ടിട്ടു പോയാല്‍ മതി എന്ന് മമ്മൂട്ടി.. തുടര്‍ന്ന് രണ്ടു പേരും ഉണ്ട് കൊണ്ട് ഇരിക്കുമ്പോള്‍ സൂപ്പര്‍ സ്റ്റാര്‍ ഒരു ഡയലോഗ്.. നന്നായി കഴിച്ചോ.. പക്ഷെ ചോറിങ്ങും കൂറങ്ങും എന്നതാണല്ലോ ഇപ്പൊ പരിപാടി എന്ന്... അത് കേട്ട താടി അണ്ണന് പിന്നെ ഒരു ഉരുള്ള പോലും തോണ്ടെലൂടെ ഇറങ്ങിയില്ലത്ര... എത്രയും പെട്ടെന്ന് കഴിച്ചെന്നു വരുത്തി കൈ കഴുകി ഇറങ്ങി പോലും പാവം.. ഇത് അദ്ദേഹം തന്നെ ഒരിക്കല്‍ വെള്ളിനക്ഷത്രം വാരികേല്‍ എഴുതിയതാ പണ്ട്.. ഇപ്പൊ കാലം മാറി..ക്യാമ്പ് മാറി.. പണ്ടത്തെ അളിയന്‍ കോലം കെട്ടു... നമ്മള് വല്യ സംഭാവായി... പണ്ട് സഹിച്ച അപമാനം ഒക്കെ ഇങ്ങനെ തികട്ടി വരുമ്പോ ആര്‍ക്കേലും ഇട്ടു ഒരു കൊട്ട് കൊടുക്കാന്‍ തോന്നി തുടങ്ങി.. അങ്ങനെ സംഭവിച്ചതായിരിക്കണം തിരക്കഥയിലെ ചൊറിയല്‍.. പ്രതിഭയുള്ള പയ്യന്മാര്‍ മലയാളം സിനിമയില്‍ വരുന്നത് വരെ ഈ ജാതി പടപ്പുകളെയൊക്കെ സഹിക്കുക തന്നെ...

  ReplyDelete
 25. ഒരൊറ്റ ചോദ്യം.വിവിധ നിലവാരത്തില്‍ ഉള്ള പല തിരകഥകൃത്ത്കളുടെ കൂടെ ജോലി ചെയ്തു ഒര്മിക്കപ്പെടവുന്ന നിരവധി ചിത്രങ്ങള്‍ ചെയ്ത ഒരു സംവിധായകനെ,സ്വന്തം പടപ്പില്‍ നിന്ന് പോലും നേരെ ചൊവ്വേ ഒരു പടം ഉണ്ടാക്കാന്‍ അറിയാത്ത സംവിധായകന്‍, മോശക്കാരനായി ചിത്രീകരിക്കുന്നത് വെറും തെണ്ടിത്തരമല്ലേ? എന്‍റെ ഉത്തരം അതെ എന്നാണ്

  ReplyDelete
 26. എന്തായിരുന്നു ഈ താടി അമിതാബ് ബച്ചന് അവാര്‍ഡ് കിട്ടിയപ്പോള്‍ നടത്തിയ ഗര്‍ജ്ജനം ? തിലകനും , മോഹന്‍ലാലിനും അവാര്‍ഡ് നഷ്ടപ്പെട്ടപ്പോള്‍ എവിടെ പോയി ഈ താടിയുടെ ഗര്ജ്ജ്ജനം ? അമിതാബ് ബച്ചന് കിട്ടിയത് നന്നായി പോയി എന്ന് ചിന്തിച്ചു പോവുകയാണ് താടിയുടെ മുടിഞ്ഞ ജാഡ കാണുമ്പോള്‍ ..ഇടക്കെങ്കിലും ഒരു കൊട്ട് നല്ലതാണല്ലോ ...ഇറങ്ങി രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ശരാശരിയിലും താഴെ എന്ന് റിപ്പോര്‍ട്ട്‌ കിട്ടിയ പടം അങ്ങോട്ട്‌ കാശുവാരി എറിഞ്ഞു തിയേറ്ററില്‍ പിടിച്ചു നിര്തുകയനത്രേ ....കാണാന്‍ ആളില്ലെങ്കില്‍ പോലും ...താടിക്കും..,മേഗാക്കും വേണ്ടേ ഒരു 300 ദിവസം ഒക്കെ ഓടിയ പടം . കുറെ നാളായി തുടങ്ങിയിട്ട് മറ്റവന്റെ ഫാന്‍സ്‌ 366 ദിവസം ഓടിയ ചിത്രത്തിന്റെ കണക്കും പറഞ്ഞു നടക്കുന്നു ..അങ്ങോട്ട്‌ കാശു വരി എരിഞ്ഞിട്ടനെലും നമ്മള്‍ വിടുന്ന പ്രശ്നം ഇല്ല

  ReplyDelete
 27. രഞ്ജിത്ത് ന്‍റെ സ്ത്രീ കഥാ പാത്രങ്ങള്‍ പ്രത്യേക പഠനം അര്‍ഹിക്കുന്ന ഒരു വിഭാഗം ആണ് എന്നാണ് എന്നിക് തോന്നിയിട്ടുള്ളത്.ഒരു വിഭാഗം സ്ത്രീ കഥ പാത്രങ്ങള്‍ ഒരു സാധാരണ മലയാളിയുടെ ഭാര്യാ സങ്കല്പം ( ഉദാഹരണം ആറാം തമ്പുരാനിലെ മഞ്ജു വാരിയര്‍,ചന്ദ്രോസവത്തിലെ മീന ) മറ്റൊരു വിഭാഗം സ്ത്രീ കഥാപാത്രങ്ങള്‍ എന്നത് മലയാളിക്ക് അയല്പക്ക കാരന്റെ ഭാര്യയെ കുറിച്ചുള്ള സങ്കല്പം (കയോപ്പിലെ കുശ്ബൂ ആറാം തമ്പുരാനിലെ പ്രിയാ രാമന്‍,റോക്ക് ആന്‍ഡ്‌ റോള് ലെ ശ്വേത മേനോന്‍ അങ്ങനെ ). ഓരോരുത്തരുടെ ജീവിതത്തിലെ ഫ്രാസ്ട്രറേന്‍ അല്ലാതെന്തു പറയാന്‍

  ReplyDelete
 28. തൊട്ടു മുകളില്‍ പറഞ്ഞ അഭിപ്രായം എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളതാണ്.ദേവാസുരം അവസാനിക്കുന്നത്‌ രേവതിയുടെ കഥാപാത്രത്തെ ലോകമറിയുന്ന ഒരു വലിയ നര്‍ത്തകി ആക്കണം എന്ന ആഗ്രഹത്തോടെ നീങ്ങുന്ന നീലനിലാണ്.രാവണ പ്രഭുവിലാകട്ടെ ഭാനുമതി നല്ല ഒന്നാതരം അടുക്കളക്കാരിയായി കഴിഞ്ഞു മരിക്കുന്നു . ദേവാസുരത്തിലെ ഭാനുമതിക്ക് വ്യക്തിത്വം ഉള്ളപ്പോള്‍ (സ്ത്രീക്ക് വ്യക്തിത്വം ഉണ്ടാകുന്നതു പുരുഷ സുഹൃത്തിനോടൊപ്പം കറങ്ങുകയും കിടക്കുകയും ബൌധിക വാചകങ്ങള്‍ ഫിറ്റ്‌ ചെയുകയും മാത്രം ചെയുമ്പോള്‍ ആണെന്ന് വിശ്വസിക്കുന്നവര്‍ക്ക് എന്തും ആകാം) രാവണ പ്രഭുവിലെ ഭാനുമതി മുകളില്‍ പറഞ്ഞ ഭാര്യ സങ്കല്‍പ്പത്തില്‍ ഒതുങ്ങുന്നു .വിട്ടു പോയ പോയിന്റ്‌ ഓര്‍മിപ്പിച്ചതിനു നന്ദി. (അനോണികളെ കൊണ്ട് പ്രയോജനം ഇല്ല എന്ന് ആരാ പറഞ്ഞെ ? )

  ReplyDelete
 29. പുരുഷന് എങ്ങനെയൊക്കെയാണ് വ്യക്തിത്വം ഉണ്ടാകുന്നത് അതുപോലെ തന്നെയാണ് സ്ത്രീക്കും. കയ്യൂക്കിന് സര്‍വപ്രധാന്യം ഉണ്ടായിരുന്ന കാലഘട്ടങ്ങളില്‍ കയ്യൂക്ക് കൂടുതലുള്ള പുരുഷന്‍ സ്ത്രീക്കുമേല്‍ ആദിപത്യം പുലര്‍ത്തി. എന്നാല്‍ ഇന്ന് കയ്യൂക്കല്ല ആദിപത്യം നേടാനുള്ള ആയുധം മറിച് ബുദ്ധിയാണ് ആ ആയുധം എന്ന് ലോക തിരിച്ചരിയുന്നുന്ടെന്കിലും പഴയ പുരുഷന്റെ കയ്യൂക്കിനാല്‍ പിന്തള്ളപെട്ടുപോയ സ്ത്രീ ഇന്നും അതിന്റെ പ്രേതബാധയില്‍ പെട്ട് ഉഴലുകയാണ്. എന്നാല്‍ തലച്ചോറ് കാര്യങ്ങള്‍ നിയന്ത്രിക്കുന്ന ആധുനിക ലോകത്തില്‍ ആ പ്രേതബാധക്ക് ഇനി അധികനാള്‍ നിലനില്‍പ്പില്ല. രഞ്ജിത്തൊക്കെ ദേവാസുരം പോലുള്ള ചിത്രങ്ങളില്‍ സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്ന കയ്യൂക്കിന്റെ മഹത്വം(നീലകണ്‌ഠനെ ഒറ്റയ്ക്ക് നേരിടാന്‍ നിനക്കൊന്നും പറ്റില്ല എന്ന ഒരു സ്ത്രീ കഥാപാത്രത്തിന്റെ ആ മഹത്തായ തിരുവചനം പോലുള്ളവ- ഒരു വെട്ടുപോത്തിനെ നിനക്ക് ഒറ്റയ്ക്ക് നേരിടാന്‍ സാധിക്കില്ല എന്ന് പറയുന്നതില്‍ നിന്നും ഒട്ടും ദൂരെയല്ല) ഒക്കെ വല്ല മദ്ധ്യകാലഘട്ടത്തിലും ആയിരുന്നു വേണ്ടിയിരുന്നത്. രഞ്ജിത്തിനെ പോലുള്ള ബുദ്ധിജീവികള്‍ ഇപ്പോള്‍ ചില ഓണക്ക സ്ത്രീസ്വാതന്ത്ര്യ പീസുകളും, തല്ലിനും കൊല്ലിനും പോകാത്ത സൌമ്യനായ ബുജി നായകന്മാരെയും പടച്ചുവിട്ടതുകൊണ്ടോന്നും മദ്ധ്യകാലഘട്ടത്തില്‍ ജീവിക്കേണ്ടവര്‍ അല്ലാതകുന്നില്ല.

  ReplyDelete
 30. കയ്യൂക്ക് കാണിക്കുന്നെന്ടെങ്കിലും അതൊക്കെ തെറ്റാണ് ശരിയായ സമീപനം അതല്ല എന്നല്ലേ ദേവാസുരം കാണിക്കുന്നത് ? ഒരു സാധാരണ പ്രേക്ഷകന്റെ ബുദ്ടിക്ക് തോന്നിയതാണ്. പിന്നെ മധ്യകാലം ..നടുമുറ്റം ...തുളസി തറ ഇതൊക്കെ കാണുമ്പോള്‍ ചിലര്‍ക്ക് എന്തിആനു ഒരു കടി ...ഇതൊന്നും ആരെയും ഒന്നും ചെയ്യില്ലല്ലോ ..

  ReplyDelete
 31. അത് ഇതു വരെ മനസിലായില്ലേ? അതൊക്കെ ബിംബങ്ങള്‍ ആണ്. എന്തിലും ജാതിയും മതവും മാത്രം കാണുന്ന കുറെ നാറികള്‍ക്ക്‌ (പ്രയോഗം കഷമിക്കുക വേറെ ഒന്നും പറയാന്‍ തോന്നുന്നില്ല ) അതൊക്കെ കാണിക്കുമ്പോള്‍ എന്തോ ഭീകരമായ ഒരു സന്ദേശം നമ്മില്ലേക്ക് പകര്‍ന്നു കൊണ്ടിരിക്കയാണ് എന്നൊരു തോന്നല്‍ സ്ഥിരമായി ഉണ്ടായി കാണാറുണ്ട്.അത് അവന്മാരുടെ മനോരോഗം.രഞ്ജിത് എന്ന സംവിധായകന്‍ വിമര്‍ശിക്കപ്പെടെണ്ടത് എന്ന് എന്നിക്ക് തോന്നുന്നത് അര്‍ഹിക്കാത്ത ബുദ്ധി ജീവി ഭരതന്‍ പത്മരാജന്‍ പിന്നെ ഞാനും എന്ന ഭാവത്തെയും ആണ്.അയാള്‍ക്ക് തറവാടും തമ്പുരാനും മടംബിയും ഒക്കെയാണ് എടുക്കാന്‍ ഇഷ്ടമെങ്കില്‍ എടുത്തോട്ടെ.പക്ഷെ നന്നായി പടം എടുത്തു തന്നാല്‍ ഉപകാരം

  ReplyDelete
 32. കയ്യൂക്ക് കാണിക്കുന്നെന്ടെങ്കിലും അതൊക്കെ തെറ്റാണ് ശരിയായ സമീപനം അതല്ല എന്നല്ലേ ദേവാസുരം കാണിക്കുന്നത് ? ഒരു സാധാരണ പ്രേക്ഷകന്റെ ബുദ്ടിക്ക് തോന്നിയതാണ്. പിന്നെ മധ്യകാലം ..നടുമുറ്റം ...തുളസി തറ ഇതൊക്കെ കാണുമ്പോള്‍ ചിലര്‍ക്ക് എന്തിആനു ഒരു കടി ...ഇതൊന്നും ആരെയും ഒന്നും ചെയ്യില്ലല്ലോ ..

  കയ്യൂക്ക് കാണിക്കുതാണ് ഏറ്റവും മഹത്തരം എന്ന് തന്നെയാണ് ദേവാസുരം കാണിച്ചു തരുന്നത്. തലചോര്‍ ഉപയോഗിച്ച് ശത്രുവിനെ നേരിടാനുള്ള ശ്രമമൊന്നും അതിലില്ല. അതിലെന്നല്ല ഈ ജനുസില്‍ പെട്ട ഒരു സിനിമയിലും അതില്ല. ഒരു ചെറിയ ശതമാനം പേരെങ്കിലും അത് തന്നെയാണ് ജീവിതത്തിലും എന്നും വിചാരിച്ചു നടക്കുന്നുമുണ്ട്. ഇന്ന് തലയ്ക്കു വെളിവുള്ള ആരെങ്കിലും പറയുമോ ഏറ്റവും ശക്തിയുള്ളവനാണ് ഏറ്റവും വലിയവന്‍ എന്ന്? പക്ഷെ രഞ്ജിത്തിനെ പോലുള്ളവര്‍ ഇനിയും അതു പറഞ്ഞെന്നിരിക്കും. പിന്നെ മധ്യകാലഘട്ടം എന്ന് ലോകത്തെ മുഴുവനുമായും പറഞ്ഞതാണ്. അല്ലാതെ കേരളത്തെ മാത്രം അല്ല ഉദ്ദേശിക്കുന്നത്.

  ReplyDelete
 33. കയ്യൂക്ക് കൊണ്ട് ശത്രുവിനെ നേരിടുന്ന സിനിമകള്‍ തന്നെ അല്ലെ ലോക സിനിമയില്‍ തന്നെ കൂടുതല്‍ ഉള്ളത് ? ഹോളിവുഡ് ചിത്രങ്ങളില്‍ പോലും ഇത് കാണാറുണ്ട് ? ശത്രുവിനെ ബുദ്ദി പരമായി തോല്പ്പിചാലെ നല്ല സിനിമ ഉണ്ടാകു എന്നാണെങ്കില്‍ മലയാളം കണ്ട ഏറ്റവും മോശം സിനിമ ആയിരിക്കും കിരീടം അല്ലെ ? ലോകം കണ്ട ഏറ്റവും നല്ല സിനിമ സേതുരാമഅയ്യര്‍ CBI യും ആയിരിക്കും അല്ലെ ?


  സുഹൃത്തേ ശത്രുവിനെ എങ്ങിനെ കീഴ്പ്പെടുത്തുന്നു എന്നതില്‍ നിന്നൊന്നും ഒരു സന്ദേശവും ആര്‍ക്കും കിട്ടുന്നില്ല ..തടിച്ചു കൂടിയ പ്രേക്ഷകരില്‍ ഒരു ഓളം ഉണ്ടാക്കുക എന്നത് മാത്രമായിരിക്കും ഇതൊക്കെ പടച്ചു വിടുന്നവരുടെ ലക്‌ഷ്യം(ദേവാസുരത്തിന്റെ കാര്യത്തില്‍ അത് 200 ശതമാനവും വിജയിച്ചു , ആ തലചോരില്ലാത്ത കഥാപാത്രത്തെ ഇന്നും ജനങ്ങള്‍ ഓര്‍ക്കുന്നു ) .അല്ലാതെ ഒരു സന്ദേശം നല്‍കി സമൂഹത്തെ പതുക്കെ പതുക്കെ വഴി തെറ്റിക്കാന്‍ അമേരിക പണം നല്കിയതോന്നും ആയിരിക്കില്ല .

  ReplyDelete
 34. ശത്രുവിനെ ബുദ്ദി പരമായി തോല്പ്പിചാലെ നല്ല സിനിമ ഉണ്ടാകു എന്നാണെങ്കില്‍ മലയാളം കണ്ട ഏറ്റവും മോശം സിനിമ ആയിരിക്കും കിരീടം അല്ലെ ?

  പണ്ട് ജെയിംസ് ബോണ്ട്‌, ബ്രൂസ് ലീ, ചാന്‍ ചിത്രങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഹിന്ദിയില്‍, ആരംഭിച്ച്, മലയാളത്തില്‍ ജയനിലൂടെ ആരംഭിച് മലയാളം പ്രേക്ഷകരെ സിനിമ എന്നാല്‍ ഇങ്ങനെ വേണം എന്ന് പറയിപ്പിച്ച ആ കയ്യൂക്ക് രീതി അനുകരിക്കുന്നതില്‍ തെറ്റൊന്നും ഇല്ല. പക്ഷെ ശത്രുവിനെ കയ്യൂക്കുകൊണ്ട് നേരിട്ട് സമൂഹത്തില്‍ നിലയും വിലയും ഉണ്ടാക്കാം എന്നാണു ദേവാസുരം, രാവണപ്രഭു പോലുള്ളവയിലൂടെ രണ്ജിത്തൊക്കെ കാണിച്ചു തന്നത്. അതാണ്‌ രഞ്ജിത്തിന്റെ നിലവാരം.തടിച്ചു കൂടിയ പ്രേക്ഷകരില്‍ ഒരു ഓളം ഉണ്ടാക്കുക എന്നത് മാത്രമായിരിക്കും ഇതൊക്കെ പടച്ചു വിടുന്നവരുടെ ലക്‌ഷ്യം.

  അതെ അത് തന്നെ ലക്‌ഷ്യം, രണ്ജിത്തൊക്കെ സിനിമാ പണി തുടങ്ങിയത് തന്നെ ഈ ലക്‌ഷ്യം വച്ചു തന്നെയാണ്. അഥവാ അദേഹത്തിന് അതേ അന്ന് അറിയുമായിരുന്നുള്ളൂ. എസ്റ്റാബ്ലിഷ്ഡ് ആകാന്‍ വേണ്ടി ആയിരുന്നു എന്നൊക്കെ പറയുന്നത് ജാഡ ആണ്. ലളിതമായി സിനിമയെടുത്ത് എസ്ടാബ്ലിഷ്‌ ആയ എത്രയോ ആളുകള്‍ ഉണ്ട്. എന്തെ രഞ്ജിത്തിനൊന്നും അത് സാധിച്ചില്ല? എന്തു ചെയ്യാം അറിയാവുന്നതല്ലേ ചെയ്യാന്‍ സാധിക്കുകയുള്ളൂ. രഞ്ജിത്തിന്റെ ബൌദ്ധിക നിലവാരം എന്നത് രാവണപ്രഭു, വല്യേട്ടന്‍, ദേവാസുരം തുടങ്ങിയവയിലെ ആശയങ്ങളുടെ നിലവാരവുമായി വ്യത്യാസമൊന്നുമില്ല. അതിനാല്‍ തന്നെയാണ് ഇപ്പോള്‍ ബുദ്ധിജീവി ചമയാന്‍ നോക്കുമ്പോള്‍ പോലും ഞെക്കി പിഴിഞ്ഞിട്ടും യഥാര്‍ത്ഥ നിലവാരമുള്ള സൃഷ്ടികള്‍ പുറത്തുവരാത്തത്. രഞ്ജിത്താണ് ശരിക്കും ഉള്ള ബുജി എന്നൊക്കെ വല്ലവരും ധരിച്ചുവച്ചിട്ടുണ്ടെങ്കില്‍ ആ ധാരണ മാറ്റാന്‍ സമയമായി.

  ReplyDelete
 35. രഞ്ജിത്താണ് ശരിക്കും ഉള്ള ബുജി എന്നൊക്കെ വല്ലവരും ധരിച്ചുവച്ചിട്ടുണ്ടെങ്കില്‍ ആ ധാരണ മാറ്റാന്‍ സമയമായി....അങ്ങിനെ ഒക്കെ ഒരു ക്ലാസ് ഉണ്ടോ ? ശരിക്കും ഈ ബുജികള്‍ എന്നൊക്കെ പറയുന്ന ഒരു കൂട്ടരേ ഇല്ല. എഴുപതുകളിലും എന്പതുകളിലും ഒക്കെ കുളിക്കാതെ നനക്കാതെ ഈ ഒരു നാട്യവും ആയി നാറിപുഴുത്ത വേഷവും ഇട്ടു ചിലര്‍ അലഞ്ഞിരുന്നു. അവരെ ബുജി എന്നതിനേക്കാള്‍ ഉപരി ഭ്രാന്തന്‍ എന്നാണ് വിളിക്കേണ്ടത്.

  പിന്നെ ഭരതന്‍ , പദ്മരാജന്‍ ഇവരുടെ കാര്യം അവര്‍ ബുജികള്‍ ഒന്നും ആയിരുന്നില്ല. മറിച്ച് ചലച്ചിത്രത്തെ തങ്ങളുടെ ഇഷ്ടം പോലെ പകര്‍ത്തി വക്കാന്‍ കഴിവുള്ള നല്ല ചലച്ചിത്രകാരന്മാര്‍ ആയിരുന്നു ..അവര്‍ക്ക് നന്നായി മാര്‍ക്കറ്റ്‌ ചെയ്യാനും അറിഞ്ഞിരുന്നു. അവരുടെ മരണശേഷവും ഈ ഒരു മാര്‍ക്കറ്റ്‌ അതെ പടി നിലനില്‍ക്കുന്നു എന്ന് എനിക്ക് തോന്നുന്നു.

  രഞ്ജിത്ത് ഒന്നും അടുത്തൊന്നും ആ ഒരു നിലയില്‍ എത്തില്ല .
  പിന്നെ ദേവാസുരം എന്ന ചിത്രത്തിന്റെ കാര്യം , അത് എന്ത് മോശം സന്ദേശം നല്‍കിയാലും , ഞാന്‍ ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ ആസ്വദിച്ച ഇന്നും ആസ്വദിച്ചുകൊണ്ടിരിക്കുന്ന ചിത്രം ആണ് ..നമ്മുടെ പ്രേക്ഷകന്റെ (ബ്ലോഗ്ഗര്‍ ) അഭിപ്രായം എന്താണ് ഈ കാര്യത്തില്‍ ? ഇത് പോലെ തന്നെ പ്രിയദര്‍ശന്റെയും പല വന്‍ വിജയം ആയ ചിത്രങ്ങളും ഇന്ന് മോശം എന്ന് വിലയിരുത്തി വിമര്‍ശിക്കുന്നത് കാണാം. അതുകൊണ്ടൊക്കെ എന്ത് കാര്യം. പ്രസ്തുത പടങ്ങള്‍ എല്ലാം ആത്യന്തികം ആയി അതിന്റെ ലക്ഷ്യങ്ങള്‍ നിറവേറ്റി കഴിഞ്ഞു. ഇനി അതില്‍ കടിച്ചു തൂങ്ങിയിട്ടെന്തു കാര്യം?

  ReplyDelete
 36. Today's Ranjith is tomorrow's I.V. Shahi. The bloggers of 2025 will praise Ranjith and will criticize somebody else. If there was internet in Shahi’s period he also might get lots of criticisms.

  “Maavulla maavilalle kalleriyaan pattooo…”

  ReplyDelete
 37. Today's Ranjith is tomorrow's I.V. Shahi
  ഇങ്ങനെ പറഞ്ഞതിന് ദൈവം താങ്കളോട് ക്ഷമിക്കട്ടെ

  The bloggers of 2025 will praise Ranjith and will criticize somebody else
  അപ്പോള്‍ താങ്കള്‍ക്ക് ഒരു ശുഭ പ്രതീക്ഷയും ഇല്ലേ?

  “Maavulla maavilalle kalleriyaan pattooo…”
  മാങ്ങയുള്ള മാവേ .......................... ബെസ്റ്റ് അനിയാ ബെസ്റ്റ് . അത് കലക്കി .

  ദേവാസുരം എന്ന ചിത്രത്തില്‍ നിന്നും ഐ വി ശശിയെ മാറ്റിയാല്‍ അതിനെ രാവണപ്രഭു എന്ന് വിളിക്കാം എന്നാണ് ഞാന്‍ പറഞ്ഞത് .മാങ്ങയുടെ ഗുണം അറിയനമെകില്‍ അത് മാത്രം മതി

  ReplyDelete
 38. പ്രേക്ഷകനോട് ചില ചോദ്യങ്ങള്‍....നെഞ്ഞത്ത് തൊട്ട് ഉത്തരം പറ.

  1) ഒരു കമേര്‍ഷ്യല്‍ പ്രോടക്റ്റ് എന്നുള്ള നിലയില്‍ ഇപ്പോഴുള്ള രഞ്ജിത്ത് ചിത്രങ്ങള്‍ സാമാന്യം ജനങ്ങളെ രസിപ്പിക്കുകയും, മറ്റുള്ള ചവറുകളെ അപേക്ഷിച്ച് തിരക്കഥയില്‍ ഒരു ഹോം വര്‍ക്കിന്റെ ബലവും കാണുന്നില്ലേ?

  2) "പഞ്ചവടിപ്പാലം" എന്നാ ചിത്രത്തിന് ശേഷം സോഷ്യല്‍ സറ്റയര്‍ വിഭാഗത്തില്‍ വന്ന ഒരേ ഒരു ചിത്രം അല്ലെ "പ്രാഞ്ചി"?

  3) ദേവാസുരം എന്നാ ചിത്രം ഒരു തിരക്കഥാകൃത്തിന്റെ സൃഷ്ടി തന്നെയല്ലേ? അത് അംഗീകരിച്ച് കൂടെ? കഥയുടെ, കഥാപാത്ര സൃഷ്ടിയുടെ കെട്ടുറപ്പല്ലേ അതിന്റെ ശക്തി?

  4) പാലേരി മാണിക്യം എന്നാ ചിത്രത്തില്‍ താങ്കള്‍ കാണുന്ന കുറവുകള്‍ എന്തൊക്കെ? ആ നോവല്‍ നേരത്തെ വായിച്ച എനിക്ക്...മനസ്സില്‍ വരച്ച അതെ ഫ്രെയിമുകള്‍ ചിത്രത്തിലും കണ്ടപ്പോള്‍ അത്ഭുതം തോന്നി.

  5) രഞ്ജിത്ത് അഹങ്കാരം കാണിച്ചാല്‍ ആര്‍ക്കാ ചേതം? സൂപ്പര്‍ സ്ടാരുകള്‍ക്ക് പാകത്തിന് കുപ്പായം തയ്ചാല്‍ എന്താ നഷ്ടം? അവരെ വേണ്ടാതാകുംപോള്‍ ജനം ഉപേക്ഷിക്കും. ലാലും മമ്മുട്ടിയും തോക്ക് ചൂണ്ടി "കേറടാ..." എന്ന് പറഞ്ഞാല്‍ ജനങ്ങള്‍ പടത്തിനു കേറുമോ? പിന്നെ എന്തിനാ അവരോടും അവര്‍ക്ക് വേണ്ടി സിനിമ എടുക്കുന്നവരോടും വെറുപ്പ് കാട്ടുന്നത്?

  6) "ഉദയന്‍ ആണ് താരം" എന്നാ ചിത്രത്തില്‍ മോഹന്‍ലാലിനെ കളിയാക്കി കൊല്ലുന്നില്ലേ? അതിന്റെ അര്‍ത്ഥം ശ്രീനിക്കും റോഷനും ലാലിനെ വെറുപ്പ് ആണെന്നാണോ? അത് പോലെ കണ്ടാല്‍ പോരെ ഈ ശശി കേസിനെയും?

  7) വയലാര്‍ കവിത വിട്ടു പാട്ടെഴുത്ത് തുടങ്ങിയതിനാല്‍ സര്‍ഗസംഗീതം കവിത അല്ലാതെ ആകുമോ? ചുള്ളിക്കാട് സീരിയല്‍ നടനായാല്‍ അയാളുടെ കവിതകളുടെ നിറം കെട്ടു പോകുമോ? പണ്ട് നിലനിന്നു പോകാന്‍ ചില തരികിട തിരക്കഥ എഴുതിയാല്‍ പിന്നീട് എഴുതുന്നതൊക്കെയും തരികിടയായെ കാന് എന്ന് വാശി പിടിക്കരുത്.

  8 ) "പ്രാഞ്ചി നില്‍ക്കട്ടെ. പലേരിയും, കയ്യൊപ്പും തകര്‍ത്ത കളക്ഷന്‍ റെക്കോര്‍ഡ്‌കള്‍ എന്‍റെ അമ്മോ ......(രഞ്ജിത് ഇന്റെ ചിത്രങ്ങളില്‍ പിന്നെ ആരും പ്രതിഭലം വാങ്ങാത്തത് കൊണ്ട് രണ്ടു ദിവസം ഓടിയാലും വിജയമാ)" ഈ ഭാഷയുടെ അര്‍ത്ഥം പറഞ്ഞു താ. കയ്യോപ്പായാലും പാലേരി ആയാലും എത്ര കളക്ഷന്‍ റെക്കോര്ഡ് ഭേദിച്ചു എന്നതിന്റെ കണക്കില്‍ അതിന്റെ പരാജയം നിര്‍ണയിക്കരുത്. തൂവാനത്തുമ്പികള്‍, വൈശാലി, സുകൃതം, താഴ്വാരം...നല്ല ചിത്രങ്ങള്‍ എന്ന് കരുതി മനസ്സില്‍ സൂക്ഷിക്കുന്ന ചിത്രങ്ങള്‍ ഒന്നും തീയറ്റര്‍ ഇളക്കി മരിച്ച ചിത്രങ്ങള്‍ അല്ല സുഹൃത്തെ.

  ReplyDelete