Wednesday, September 1, 2010

ഫിഡില്‍ (Fiddle)

ഹാ ഹാ ഹാ ...

എന്താടെ എത്ര ചിരിക്കാന്‍ ? ഒന്ന് പറഞ്ഞിട്ട് ചിരിച്ചൂടെ?

ഹാ ഹാ ..... ഫിഡി..(ഹാ ഹാ .) ല്‍... ഹാ ഹാ ....

അനിയാ നീ ഫിഡില്‍ എന്നാ ചിത്രം കണ്ടു എന്ന് മനസിലായി .എത്രയും ചിരിക്കാന്‍ ഇതു അത്ര തമാശ ചിത്രമാണോ ? പോസ്റ്റര്‍ ഒക്കെ കണ്ടിട്ട് അത് എന്തോ ലവ് സ്റ്റോറി ആണെന്ന് ആണല്ലോ തോന്നിയത്?

ഹോ എന്‍റെ അണ്ണാ ഈ മലയാള സിനിമ പ്രേക്ഷകന്റെ ഒരു അവസ്ഥ ഓര്‍ത്തു ചിരിച്ചു പോയതാ.എന്നിട് ഇവനൊക്കെ അന്യഭാഷ ചിത്രങ്ങള്‍ക്ക് ആളു കേറുന്നതിനു പരിഭവവും .

ഹാ നീ ഒന്ന് തെളിച്ചു പറയെടെ.ഈ പടത്തില്‍ ആരൊക്കെയാ അഭിനയിക്കുന്നത് ......എന്ന് തുടങ്ങി കാര്യങ്ങള്‍ ഓരോന്നായി പോരട്ടെ.

പ്രഭാകരന്‍ മുത്താന എന്ന പ്രതിഭയാണ് ഈ പടത്തിന്റെ സംവിധായകന്‍. (വെറുതെ പ്രതിഭ എന്ന് പറഞ്ഞാല്‍ പോര ഓനൊന്നര പ്രതിഭയാണ് കക്ഷി ).അഭിനയിക്കുന്നവര്‍ മിക്കതും പുതു മുഖങ്ങളാണ്.(ഈ പുതു മുഖങ്ങളോട് വെറുപ്പ്‌ തോന്നാന്‍ വേണ്ടി സൂപ്പര്‍ താരങ്ങള്‍ സ്പോണ്‍സര്‍ ചെയുന്നതാണോ ഈ ജാതി പരിപാടി എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു ). അറിയാവുന്നത് ആയില്യ എന്ന നായിക പിന്നെ വരുണ്‍ ജെ തിലക് എന്ന നായകന്‍ . പിന്നെ പതിവ് പോലെ പോസ്റ്റര്‍ ല്‍ തല കാണിക്കാന്‍ വേണ്ടി ഒരു ആവശ്യവും ഇല്ലാതെ വന്നു പോകുന്ന ജഗതി,സലിം കുമാര്‍,ബിന്ദു പണിക്കര്‍,ജഗദീഷ്,ടെസ്നി ഖാന്‍ മുതലായവര്‍ . പിന്നെ ഈ ചിത്രത്തിന് എടുത്തു പറയാവുന്ന ഒരു പ്രത്യേകത കൂടി ഉണ്ട് .പിന്നെ കുറെ എങ്കിലും സഹിക്കാവുന്നതായി തോന്നിയത്

ഓഹോ അതെന്താ ?

ജീവിതത്തില്‍ ആദ്യമായാണ് ഞാന്‍ ഒരു പടം തീയറെര്‍ല്‍ ഒറ്റക്കിരുന്നു കാണുന്നത് . തുടക്കത്തില്‍ വേറെ ഒരു നിര്‍ഭാഗ്യവാനും അകത്തുണ്ടായിരുന്നു. ഒരു മണികൂര്‍ കഴിഞ്ഞു നോക്കിയപ്പോള്‍ അദേഹം അപ്രത്യക്ഷന്‍ ആയി കഴിഞ്ഞിരുന്നു . ബാക്കി ഞാന്‍ ഒറ്റക്കിരുന്നു ആണ് കണ്ടു തീര്‍ത്തത് .

അപ്പോള്‍ അത്ര ബോര്‍ ആണോ സംഗതി ?

അണ്ണാ കുറെ കാലം മുന്‍പ് പുതു മുഖങ്ങളെ വെച്ച് പടം തുടങ്ങുകയും പകുതി കഴിയുമ്പോള്‍ സാമ്പത്തിക പ്രശ്നങ്ങള്‍ മൂലം ചിത്രം നിന്ന് പോകുകയും കുറച്ചു കഴിഞ്ഞു അഭിനയിക്കുന്നവരുടെയും പുറത്തു നിന്ന് ഉള്ളവരുടെയും ബിറ്റുകള്‍ (അശ്ലീല രംഗങ്ങള്‍ ) തള്ളി കേറ്റി പ്രദര്‍ശനത്തിനു വരുന്ന ഉച്ച പടങ്ങള്‍ എന്ന് വിളിച്ചിരുന്ന ചിത്രങ്ങള്‍ ഓര്‍മ്മയുണ്ടോ? ആങ്ങനെ തുടങ്ങുന്ന ഒരു ചിത്രത്തിന് ഒരു സാമ്പത്തിക പ്രതിസന്ധിയും വന്നില്ല എന്ന് കരുതുക.(അത് കൊണ്ട് അശ്ലീലം ചേര്‍ക്കേണ്ടി വന്നില്ല) അങ്ങനെ ഉള്ള ഒരു ചിത്രത്തിന്റെ നിലവാരമേ ഇതിനുള്ളൂ .

അതായിത് രതി രംഗങ്ങളോ മേനി പ്രദര്‍ശനമോ ഇല്ലാത്ത ഒരു ഉച്ച പടം . അതാണോ സംഗതി ?

കറക്റ്റ് അത് തന്നെ .

അപ്പോള്‍ കഥ ...? അഥവാ എന്ന് പറയപ്പെടുന്ന സാധനം ?

ഒരുത്തന്‍ മുതലാളി.അയാള്‍ക്ക് സ്വന്തമായി സ്വത്തൊന്നും ഇല്ല.എല്ലാം മകളുടെ പേരില്‍ (അമ്പതു കോടി സ്ഥിര നിക്ഷേപം ബാങ്കില്‍) അവളുടെ അപ്പൂപന്‍ വെച്ചിട്ടുണ്ട്. മകള്‍ക്ക് ഇരുപത്തി ഒന്ന് വയസ്സായാല്‍ മാത്രമെ അത് എടുക്കാന്‍ പറ്റു. സ്വന്തം ആയി വേറെ സെറ്റ്അപ്പ്‌ ഉള്ള മുതലാളി മകളെ കൊല്ലാന്‍ പ്ലാന്‍ ഇടുന്നു (ഇരുപത്തി ഒന്ന് വയസ്സ് തികഞ്ഞാല്‍ ഉടനെ).ആ നാട്ടില്‍ ആറുമദിക്കാന്‍ എത്തിയ കുറെ ആണ്‍ -പെണ്‍ പിള്ളേര്‍ (ഗായക സംഘം ആണെന്നാ പറയുന്നേ) ഈ ഗൂഢാലോചന കേള്‍ക്കുന്നു. (അത് പിന്നെ തുറസ്സായ സ്ഥലത്ത് തീയും കൂടി പ്രസംഗം പോലെ കാര്യങ്ങള്‍ പറഞ്ഞാല്‍ വഴിയെ പോകുന്നവര്‍ കേള്‍ക്കില്ലേ !!)ഉടനെ മകളെ രക്ഷിക്കാന്‍ ശ്രമം . ജോഡി ഇല്ലാത്ത ഒരുത്തന് (നായകന്‍)രക്ഷിക്കാന്‍ ശ്രമിക്കുന്ന പെണ്ണിനോട് പ്രേമം.അവസാനം ആരോ മുതലാളിയെ വെടി വെച്ച് കൊല്ലുന്നു (ആരാണെന്നു കാണിക്കുന്നില്ല .കൂവല്‍ കാരണം കട്ട്‌ ചെയ്തതോ അതോ ഷൂട്ട്‌ ചെയ്യാന്‍ മറന്നതോ?) അടുത്ത രംഗത്തില്‍ (നായിക നായകന്മാരുടെ കല്യാണ രംഗം)എല്ലാവരും ചിരിച്ചു കൊണ്ട് നില്‍പ്പുണ്ട്.പോരെ?പിന്നെ ഒരു ആവശ്യം ഇല്ലാത്ത കുറെ കഥാപാത്രങ്ങളും .ഈ പടത്തിനു ഫിഡില്‍ എന്ന് എന്തിനു പേരിട്ടു എന്ന് ചോദികാതെ ഇരിക്കാന്‍ ആയിരിക്കണം ഒരു വൃദ്ധന്‍ എപ്പോളും വയലിന്‍ വായിച്ചു കൊണ്ടിരിക്കുനത് കാണിക്കുന്നുണ്ട് . ഇതല്ലാതെ അയാള്‍ക്ക് ഒരു സംഭാഷണമോ കഥയില്‍ ഒരു സ്ഥാനമോ ഇല്ല

എന്‍റെ അമ്മോ !! ഇതെങ്ങനെ സഹിച്ചിരുന്നെടെ നീ ?

എന്ത് പറയാനാ . ഈ പടത്തില്‍ സംവിധായകന്‍ കഴിഞ്ഞാല്‍ പിന്നെ ഉജ്വലം തിരകഥ,സംഭാഷണം എന്നിവയാണ് .പ്രസ്തുത ക്രൂര കൃത്യവും സംവിധായകന്‍ തന്നെ ആണെന്ന് കരുതുന്നു. വില്ലന്‍ മുതലാളിയുടെ രഹസ്യ കാമുകിയെ മദാലസ എന്നൊക്കെയാണ് ഗൗരവമുള്ള എന്ന് പറയപ്പെടുന്ന സംസാരത്തില്‍ മറ്റു കഥാപത്രങ്ങള്‍ വിശേഷിപ്പികുന്നത്.ഇത്തരം വാക്കുകള്‍ സാധാരണ ഹാസ്യ താരങ്ങള്‍ ആണ് ഉപയോഗിക്കാറ്.പിന്നെ "എന്ത് നല്ല സൌന്ദര്യം" മുതലായ കേട്ടാല്‍ വൃത്തികേടായി തോന്നുന്ന പ്രയോഗങ്ങള്‍ കുറേയുണ്ട്.

അപ്പോള്‍ അഭിനയം?

ജഗതി ശ്രീകുമാര്‍ കുറച്ചു എങ്കിലും പ്രേക്ഷകരോട് ദയവു കാണിക്കണം എന്നാണ് എനിക്ക് പറയാനുള്ളത് .ഇങ്ങനത്തെ പടങ്ങളില്‍ അഭിനയിച്ചു നാലാം കിട ദ്വയ അര്‍ദ്ധ പ്രയോഗങ്ങള്‍ നടത്തുന്നത് നിര്‍ത്തുന്നത് ആയിരിക്കും ലോട്ടറി മോഡല്‍ ആയി അഭിനയിക്കുനത് അവസാനിപ്പികുനതിലും ജനത്തിന് ഉപകാരം!!വില്ലനും വില്ലന്റെ ചേട്ടനും ഒരു അഭിനയ മത്സരം തന്നെ കാഴ്ച വെച്ചിരിക്കുന്നു (രണ്ടു പേരും വാശിയിലാണ് !!).നായകനെ സഹിക്കാം.പക്ഷെ നായകന്റെ സുഹൃത്തുക്കളെ സഹിക്കണമെങ്കില്‍ ഓണം ഓഫര്‍ പോലെ വല്ല LCD യോ,dvd player ഓ ഒക്കെ സൌജന്യമായി തരേണ്ടി വരും.(അതില്‍ തന്നെ ഒരു താടിക്കാരന്‍ അഭിനയിച്ചു തകര്‍ക്കുകയാണ്!!).നായികയും ബാക്കിയുള്ള സ്ത്രീ കഥാ പാത്രങ്ങളും കാശു വാങ്ങുന്നതല്ലേ എന്ന് കരുതി ഡയലോഗ് പറഞ്ഞിട്ട് പോകുന്നു .ഉള്ളതില്‍ കുറച്ചെങ്കിലും സഹിക്കാവുന്നത് രമേശ്‌ ബാലകൃഷ്ണയും ജയനും ചേര്‍ന്നൊരുക്കുന്ന സംഗീതമാണ്.

എടെ നിന്നെ സമതിക്കാതെ വയ്യ . അതിരികട്ടെ ഈ ചലചിത്ര കാവ്യത്തെ കുറിച്ച് ചുരുക്കമായി പറഞ്ഞാല്‍ .....

വന്നു വന്നു മലയാള സിനിമക്ക് ഒരു സീരിയല്‍ നിലവാരം എങ്കിലും പ്രതീക്ഷിക്കുന്നത് അത്യാഗ്രഹം ആണെന്ന് വിളിച്ചു പറയുന്ന ഒരു ചിത്രം

4 comments:

  1. എന്റെ അണ്ണാ നിങ്ങളെ നമ്മിച്ചു. ഇതിനൊക്കെ പോയി തല വെക്കുന്നതിലും ഭേദം വല്ല പാണ്ടി ലോറിയുടെ മുന്നിലും പോയി ചാടുന്നതാ..

    താങ്കളുടെ ക്ഷമാ ശീലം അപാരം...!

    ReplyDelete
  2. ഇതുപോലെയുള്ള പീഡനങ്ങള്‍ ഏറ്റു വാങ്ങുന്നതില്‍ സഹധാപം തോന്നുന്നുണ്ട് !

    മാഷേ "FIDDLE " ആണോ "NIRAKAZCHA" ആണോ മെച്ചം ? :):)

    ReplyDelete
  3. പോന്നു സുഹൃത്തുക്കളെ എങ്ങാനും ഒരു നല്ല പടം മിസ്സ്‌ ആയല്ലോ എന്ന് കരുതി മാത്രം കേറി പോയതാ . പിന്നെ ആരെങ്കിലും ഒക്കെ വേണ്ടേ ഒരു മുന്നറിപ്പ് കൊടുക്കാന്‍ !!!! നിറ കാഴ്ചയും ഫി ഡി ലും ഒന്നിനൊന്നു മെച്ചം . എവിടെയോ വായിച്ച പോലെ സര്‍കാര്‍ വണ്ടി തട്ടി ചാകണോ പ്രൈവറ്റ് ബസ്‌ ഇടിച്ചു ചാകണോ എന്ന് തീരുമാനിച്ചാല്‍ മതി !!!

    ReplyDelete
  4. ഞങ്ങള്‍ വായനക്കാര്‍ക്ക് വേണ്ടി ഘോര പീഡനങ്ങള്‍ ഏറ്റു വാങ്ങുന്ന ബാല്‍ക്കണി മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ..... :)

    എപ്പോഴത്തെയും പോലെ നല്ല നിരൂപണം സുഹൃത്തേ... നന്ദി..

    ReplyDelete