എടേ നമ്മുടെ മലയാള സിനിമയുടെ ആസ്ഥാന ബുദ്ധി ജീവിയായ സംവിധായകന്‍ രഞ്ജിത് ചിത്രങ്ങളിലെ കഥാ പാത്രങ്ങളുടെ പൊതു സ്വഭാവങ്ങള്‍ ഒന്ന് പറയാമോ?
പിന്നെ ... വലിയ ഒരു ചോദ്യം ? അണ്ണാ നിങ്ങള്‍ പരിപാടി നിര്‍ത്തി കാണും എന്നാ ഞാന്‍ കരുതിയേ. അപ്പോള്‍ നിങ്ങള്‍ പ്രാഞ്ചിയും കണ്ടു അല്ലെ?
ഞാന്‍ പരിപാടി നിര്‍ത്തുന്നതും നിര്‍താത്തതും ഇരിക്കട്ടെ നീ ചോദ്യത്തിന് ഉത്തരം പറ.
ശരി എന്നാ പിടിച്ചോ . നായകന്‍: പണം പുല്ലു പോലെ കാണുന്ന ഒരാള്‍. അതിനു കാരണം അയാള്‍ക്ക് കശുള്ളതോ അയാള്‍ക്ക് വേണ്ടി കാശു ഇറക്കാന്‍ ആള്‍ ഉള്ളതോ ആകാം .അദേഹത്തിന് ചുറ്റും എപ്പോളും ഒരു കോക്കസ് (ആ വാക്കാ ഇപ്പോളത്തെ ഒരു ട്രെന്റ് ) ഉണ്ടായിരിക്കും .നായിക ആദ്യം ചിലപ്പോള്‍ ചില്ലറ ചവിട്ടും കുത്തും ഒക്കെ കാണിച്ചാലും (കൂടി പോയാല്‍ ഒരു ഇരുപതു മിനിട്ട് ) നായകന്റെ വ്യക്തിത്വത്തില്‍ മയങ്ങി പ്രേമിക്കുന്നവള്‍. മറ്റു സ്ത്രീ കഥാപത്രങ്ങള്‍ പ്രായം ആയവര്‍ ആണെങ്കില്‍ നായകന്റെ അമ്മക്ക് തുല്യം . അല്ലെങ്കില്‍ ചെറുപ്പകാരി/ മധ്യവയസ്ക ആണെങ്കില്‍ നായകനുമായി ബൌധിക വേഴ്ച നടത്തി തൃപ്തി അടയുന്ന new generation liberated lady. ഇനി ബുദ്ധിജീവി ആകാന്‍ ഒരു സാഹചര്യവും ഇല്ലാത്തവള്‍ ആണെങ്കില്‍ നായകനെ പ്രേമിക്കാന്‍ പറ്റാത്ത വിഷമം ഉള്ളിലൊതുക്കി പടം തീരുന്നത് വരെ ജീവിക്കുന്നവള്‍.പിന്നെ വില്ലന്‍ , വര്‍ഷങ്ങളായി രാവിലെ എഴുനെല്‍ക്കുന്നത് മുതല്‍ കിടന്നു ഉറങ്ങുന്നത് വരെ നായകനെ എങ്ങനെ പണിയാം എന്ന് ചിന്തിച്ചു നടക്കുന്ന പാവം (അതിനു കുറെ കൊല്ലങ്ങള്‍ക്ക് മുന്‍പ് നടന്ന എന്തെങ്കിലും സംഭവത്തിന്റെ പേരില്‍ ).ശ്രീ രഞ്ജിത്ന്റെ ഇതു ചിത്രം എടുത്താലും ഇതില്‍ ഏതെങ്കിലും ഒക്കെ കാണും എന്നാണ് എന്റെ വിശ്വാസം .ഈ പടത്തിലും ഏതൊക്കെ തന്നെയാണോ?
നീ മോശമല്ലാലോ മോനെ . അത് നീ തന്നെ തീരുമാനിച്ചോ .അരി പ്രാഞ്ചി എന്നറിയപ്പെടുന്ന തൃശൂര്‍ക്കാരന്‍ ചിറമ്മല്‍ ഈനാശു ഫ്രാന്‍സിസ് എന്നയാള്‍ ആണ് ഇതിലെ കേന്ദ്രകഥാപാത്രം.ബിസ്നെസ്സ്കാരനും സമ്പന്നനും അയ ഇദേഹം അടിസ്ഥാനപരമായി ഒരു മണ്ടനായ മംഗലശ്ശേരി നീലന്‍ ആണ് അഥവാ അങ്ങനെയാണ് കാണുന്നവര്‍ക്ക് തോന്നുന്നത്.അദേഹത്തിന്റെ ചുറ്റും അനുയായികളുടെ ഒരു സംഘം പതിവ് പോലെ ഉണ്ട് .തന്ത്രശാലിയായ business കാരന്‍ എന്നൊക്കെ നാട്ടുകാരെ കൊണ്ട് ഇടയ്ക്കിടെ പറയിപ്പിക്കുന്നു എങ്കിലും പടത്തിന്റെ അവസാനത്തിനു ഒരു പതിനഞ്ചു മിനിട്ട് വരെ പ്രഞ്ചിയെ നാട്ടുകാര്‍ വരിക്കു നിന്ന് പറ്റിച്ചിട്ട് കാശും കൊണ്ട് പോകുന്നതാണ് കാണുന്നത്.രഞ്ജിത് ചിത്രത്തിലെ നായകന്‍ ആയതിനാലും കാശു പുല്ലായതിനാലും പ്രഞ്ചിക്ക് അതില്‍ തീരെ വിഷമം ഇല്ല.
ഹ ഇങ്ങനെ ചുമ്മാ കാടിളക്കാതെ കഥയെ പറ്റി എന്തെങ്കിലും പറഞ്ഞൂടെ ?
സമ്പന്നനായ പ്രാഞ്ചിയുടെ ഏക വിഷമം പണ്ട് സര്‍വകലാശാല എന്ന ചിത്രത്തില്‍ ഇന്ന സെന്റ് അണ്ടി പരിപ്പും മുന്തിരിങ്ങയും ഒക്കെയായി ചെന്ന് അടൂര്ഭാസിയോടു പറയുന്നതാണ് . ("എന്നിക്കിതിരി വെയിറ്റ് വേണം" ).ബാല്യ കാല സഖിയായ ഡോ ഓമനയെ (കുഷ് ബു ) അടിച്ചെടുത്ത കുട്ടികാലത്തെ എതിരാളി ഡോ. ജോണ്‍ (സിദ്ദിക് ) ആണ് ഇപ്പോളും പ്രധാന പാര. ഓമനയും പ്രാഞ്ചിയും ഇപ്പോളും സൌഹൃതത്തില്‍ ആണ് .പ്രാഞ്ചി ക്ലബ് പ്രസിഡന്റ് ആയി മത്സരിക്കുന്നു ഡോ ജോണ്‍ ജയിക്കുന്നു .പ്രാഞ്ചി ഓസ്കാര്‍ ജേതാവിന് സ്വീകരണം സ്പോണ്‍സര്‍ ചെയ്യുന്നു . അവസാനം വേദിയില്‍ ഇരിക്കാന്‍ പോലും പറ്റുന്നില്ല .കാശു കൊടുത്തു പത്മശ്രീ വാങ്ങാന്‍ ശ്രമിക്കുന്നു. നമ്പ്യാര്‍ (ബലചന്ദ്രന് ചുള്ളികാട്)എന്ന വന്‍തോക്ക് ഒന്നര കോടി രൂപ വാങ്ങി വീണ്ടും പ്രാഞ്ചിയെ പറ്റിക്കുന്നു (ഇടവേള )
ഇടവേളക്കു ശേഷം പത്മശ്രീ (പ്രിയാമണി) പൊട്ടി വീഴുന്നു . ഓമന സുഹൃത്താണെന്ന് പറഞ്ഞാണ് പരിചയ പെടുത്തുന്നത് . ബോംബയില്‍ നിന്നും വരുന്ന ഇവര്‍ ഒരു പെയിന്റിംഗ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യിക്കാന്‍ പ്രാഞ്ചിയെ ക്ഷണിക്കാന്‍ ആണ് വരുന്നത് . ഒരു രാഷ്ട്രീയ നേതാവിനേയോ,സിനിമ താരതെയോ കിട്ടാന്‍ ഒരു ബുദ്ധിമുട്ടും ഇല്ല എന്ന് പറയുന്ന ഇവര്‍ക്ക് പ്രാഞ്ചിയുടെ സംഭാവനയോ, ചിത്രം വാങ്ങുകയോ വേണ്ട.(പിന്നെ എന്താണ് ഇയാളെ ക്ഷണിക്കാന്‍ ഉള്ള പ്രചോദനം എന്ന് ചോദിച്ചാല്‍ സൂപ്പര്‍ താരം ആണ് നായകന്‍ എന്നതാണ് ഉത്തരം).അത് കൊണ്ട് തീര്‍ന്നോ.കൊച്ചു നേരെ പ്രാഞ്ചിയുടെ വീട്ടില്‍ ഇടിച്ചു കേറി സ്വീകരണമുറി പെയിന്റ് അടിച്ചു അലങ്ങരിച്ചു ചെത്താക്കി കൊടുക്കുന്നു .(പുറകെ മൊത്തം വീടും സ്വന്തം കൈ കൊണ്ട് പെയിന്റ് അടിച്ചു കൊടുത്തു പ്രാഞ്ചിയുമായി ബന്ധം ബലപ്പെടുത്തുന്നു.അവസാനം കുടുംബ സ്വത്തു മറ്റു ബന്ധുക്കളില്‍ നിന്ന് വാങ്ങാനായി പ്രാഞ്ചിയില്‍ നിന്നും ധനസഹായം കൈപറ്റുന്ന കൊച്ചു കാര്യം കഴിഞ്ഞപ്പോള്‍ പ്രണയ അഭ്യര്‍ത്ഥന നടത്താന്‍ റെഡി ആയി ഇരിക്കുന്ന പ്രാഞ്ചിക്ക് നേരെ ഒരു പോസ്റ്റ് ഡേറ്റ് ചെക്ക് ഉം കൊടുത്തു പഴയ ഒരു പ്രണയ കഥയും പറഞ്ഞു "നിങ്ങള്‍ എന്നെ ഇഷ്ടം ആണെന്ന് വല്ലതും പറഞ്ഞിരുന്നെങ്കില്‍ ആകെ ബോര്‍ ആയേനെ" എന്നൊരു ബുദ്ധിജീവി വാചകവും കാച്ചി രക്ഷപ്പെടുന്നു.പ്രാഞ്ചി വീണ്ടും വഴിയാധാരം .
അതൊക്കെ മറന്നു പ്രാഞ്ചി നാട്ടിലെ സ്കൂള്‍ ഹെഡ് മാസ്റ്ററുടെ പ്രശ്നം ഏറ്റെടുക്കുന്നു . ഈ വര്ഷം അദേഹത്തിന്റെ സ്ക്കൂളിനു നൂറു ശതമാനം റിസള്‍ട്ട് വേണമെങ്കില്‍ ഒരു ഉഴപ്പനായ വിദ്യാര്‍ഥി പരീക്ഷ ജയിക്കണം . പ്രാഞ്ചി പ്രശ്നം ഏറ്റെടുക്കുകയും പയ്യനെ ഉടനെ വീട്ടില്‍ കൊണ്ട് പോകുകയും ചെയ്യുന്നു.പയ്യനെ പഠിപ്പിക്കാന്‍ മാസ്റ്റര്‍റെ (ജഗതി ) വയ്ക്കുന്നു . ആകെ ബഹളം . ഒടുവില്‍ റിസള്‍ട്ട് വരുമ്പോള്‍ പയ്യന്‍ മാത്രം തോല്‍ക്കുന്നു .കുപിതനായ പ്രാഞ്ചി സ്ലോ മോഷനില്‍ നടന്നു പയ്യനെ പിടിക്കുബോള്‍ ആണ് ആ ഞെട്ടി പ്പിക്കുന്ന സത്യം അറിയുന്നത് .പയ്യന്റെ അച്ഛനായി വന്നയാള്‍ അവന്റെ വളര്‍ത്തു അച്ഛന്‍ ആണ് (ഇതിനിടെ അയാളും പ്രാഞ്ചി യോട് ഒരു ലക്ഷം രൂപ വാങ്ങി മുങ്ങികളയുന്നു) .യഥാര്‍ത്ഥ അച്ഛന്‍ (ബിജു മേനോന്‍) കള്ളും കഞാവും അടിച്ചു ഭാര്യയെ വെട്ടി കൊലപ്പെടുത്തി ഇപ്പോള്‍ കാന്‍സര്‍ ബാധിച്ചു ജയിലില്‍ കിടപ്പുണ്ട്.(ഈ മഹാ രഹസ്യം ആ നാട്ടില്‍ ആര്‍ക്കും അറിയില്ലായിരുന്നു !!!)ജയിലില്‍ പോയി പയ്യന്റെ അച്ഛനെ കണ്ടു മടങ്ങുന്ന പ്രാഞ്ചി പയ്യനെ വളര്‍ത്തു മകനായി ദത്തു എടുക്കാന്‍ തീരുമാനിക്കുന്നു .അതോടെ പ്രാഞ്ചി മഹാനും വിശുദ്ദനും ആയി മാറുന്നു.
ഇതിലുള്ള ഒരു പുതുമ പ്രാഞ്ചി,പയ്യനെ ഏറ്റെടുക്കാന്‍ തീരുമാനിച്ചു വരുന്ന വഴി, രാത്രി പള്ളിയില്‍ കയറുന്നു .അവിടെ വെച്ച് പ്രാഞ്ചിയുടെ മുന്നില്‍ പ്രത്യക്ഷ പ്പെടുന്ന സെന്റ് ഫ്രാന്‍സിസ് പുണ്യ വാളനോട് തന്റെ ജീവിത കഥ പറയുന്നതയിട്ടാണ് മുകളില്‍ പറഞ്ഞ കഥ കാണിച്ചിരിക്കുന്നത്.ഇവര്‍ രണ്ടു പേരും തമ്മില്‍ ഉള്ള സംഭാഷണം രചിച്ചിരിക്കുന്നിടത്ത് മാത്രമാണ് രഞ്ജിത്ത് തിരകഥ കൃത്ത് എന്ന നിലയില്‍ തന്റെ മികവു കാണിച്ചിരിക്കുന്നത് . ഇടവേള ക്ക് മുന്‍പ് നടക്കുന്ന സംഭവങ്ങള്‍ക്ക് പിന്നീടു എന്തെങ്കിലും ബന്ധം കാണും എന്ന് കരുതി എങ്കിലും അങ്ങനെ ഒന്നും ഉണ്ടായില്ല .
പറയാന്‍ മറന്നു അവസാനം പുണ്യവാളന്‍ പ്രാഞ്ചിയെ തോല്പ്പിച്ചു എന്ന് കരുതുന്നവര്‍ ആരും വിജയിചിടില്ല എന്ന് പറഞ്ഞു മൂന്ന് ദൃശ്യങ്ങള്‍ കാണിക്കുന്നു . ഒന്ന് . ഡോ.ഓമനയും ഡോ ജോണും പരസ്പരം വഞ്ചിച്ചാണ് ജീവിക്കുന്നത് .(രണ്ടു പേര്‍ക്കും ഓരോ അവിഹിതം ഉണ്ടെന്നു ചുരുക്കം ) രണ്ടു , പ്രാഞ്ചിയെ ഒന്നര കോടി (പത്മശ്രീ തരാം എന്ന് പറഞ്ഞു ) പറ്റിച്ച നമ്പ്യാരെ പോലീസെ അറസ്റ്റ് ചെയ്തു പോകുന്നു. മൂന്ന് പ്രാഞ്ചി പ്രേമിച്ച പത്മശ്രീ തിരിച്ചു വന്നു പ്രാഞ്ചിയെ പ്രേമിക്കാന്‍ തയ്യാര്‍ എടുക്കുന്നു .(നന്മ ചെയ്താല്‍ നല്ലത് വരും എന്ന് ചുരുക്കം ) .അങ്ങനെ ഒരു പൊളപ്പന്‍ സന്ദേശവും കൂടെ തന്നിട്ട് കൂടിയാണ് പടം തീരുന്നുതു.
തീര്‍ന്നോ ?
ഇല്ലല്ലോ.ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈ ലൈറ്റ് മമ്മൂടി തൃശൂര്‍ ഭാഷയാണ് ചിത്രത്തില്‍ ഉപയോഗിക്കുന്നത് എന്നതാണ് .(ഇനി മലയാള ഭാഷയിലെ രണ്ടു മൂന്ന് സ്ലാഗ് കൂടെയേ ബാക്കിയുള്ളൂ എടുത്തു അലക്കാന്‍. അത് കൂടി കഴിഞ്ഞാല്‍ അദേഹം എന്ത് ചെയ്യുമോ ആവൊ?). പിന്നെ ലോക ചരിത്രത്തില്‍ ആദ്യമായി രഞ്ജിത് ചിത്രത്തിന്റെ നായകന്‍ പാരീസില്‍ പോയിട്ടില്ല, ജെ എന്‍ യു വില്‍ പഠിക്കുകയോ സുഹൃത്തുക്കള്‍ ഉണ്ടായിരിക്കുകയോ ചെയ്യുന്നില്ല . ഇത്രയൊക്കെ പോരേടെ?
പിന്നെന്താ നല്ല സിനിമയിലേക്കുള്ള വഴികള്‍ മാത്രമാണ് സൂപ്പര്‍ ഉം അല്ലാത്തതും ആയ താരങ്ങള്‍ എന്ന് മനസിലാക്കാതെ ആ താരത്തിന്റെ പടത്തെകാല്‍ മികച്ചതാണ് ഈ താരത്തിന്റെ ചിത്രം എന്നും, മറിച്ചും പറഞ്ഞു തര്‍ക്കികുന്ന,നല്ലതായാലും ചീത്തയായാലും ഇവരുടെ ഒക്കെ പടങ്ങള്‍ വിജയിപ്പികേണ്ടത് ആരാധകര്‍ എന്ന നിലയില്‍ തങ്ങളുടെ ജീവിത ലക്‌ഷ്യം ആണെന്നും കരുതുന്ന അന്ധരായ താര ആരാധകര്‍ക്ക് ഇതൊക്കെ ധാരാളം മതി.ഇനി ഒരൊറ്റ ചോദ്യം കൂടി മലയാള സിനിമയുടെ ഏറ്റവും വലിയ ഗതികേട് എന്താണെന്നാ നീ കരുതുന്നെ ?
അത് പിന്നെ ..............
പറഞ്ഞു തരാം സൂപ്പര്‍ താരങ്ങളുടെ കാര്യം ആണെങ്കില്‍ കഴിവുള്ളവന് താല്പര്യം ഇല്ല.താല്പര്യം ഉള്ളവന് കഴിവ് പോര.വേറെ ആരും നിലവിലും ഇല്ല.
ഇനി ഈ ചിത്രത്തെ കുറിച്ച് ആണെങ്കില്‍ കുറെ സംഭവങ്ങള്‍ പരസ്പര ബന്ധം ഇല്ലാതെ അടുക്കി വച്ചിരിക്കുന്നു (നന്മ ചെയുന്നവന്‍ മാത്രമേ നന്നാകു എന്ന ലോക സിനിമയിലെ തന്നെ ഏറ്റവും പുതുമയുള്ള സന്ദേശം കാണിക്കാന്‍ ആണ് എന്ന് വേണമെങ്കില്‍ പറയാം).ശരിക്കും പ്രാഞ്ചി, പയ്യന്റെ പ്രശ്നം അറിയുന്നത് മുതലാണ് കഥ തുടങ്ങുന്നത് അത് എങ്ങനെ വലിച്ചു നീട്ടിയാലും അര മണിക്കൂറില്‍ കൂടുതല്‍ പറ്റുകയും ഇല്ല. മമ്മുട്ടിയുടെ തൃശൂര്‍ ഭാഷ ആദ്യ രംഗങ്ങളില്‍ ഇന്നസെന്റ്നെ അനുകരിക്കുനത് പോലെയാണ് തോന്നിയത്.ചുരുക്കത്തില്‍ ബുദ്ധിജീവിജാടയില്‍ പൊതിഞ്ഞ ഒരു തട്ടി കൂടു ചിത്രം ആയെ എനിക്ക് തോന്നിയുള്ളൂ .
പാവം പ്രേക്ഷകര്‍ ... അല്ലാതെ എന്ത് പറയാന്‍ ?
അത്ര മോശമാണോ പ്രാഞ്ചിയേട്ടന്‍.. ആദ്യ പകുതിയിലെ സ്വല്പം ഇഴച്ചില്‍ ഒഴിച്ചാല്‍ അത്യാവശ്യം ഡീസന്റ് ചിത്രം. രഞ്ജിത്തെന്ന സംവിധായകന്റെ തൊപ്പിയില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി. മമ്മൂട്ടി, ഇന്നസെന്റ്, മാസ്റ്റര്‍ ഗണപതി, ശശി കലിംഗ ജോറായിട്ടുണ്ട്...
ReplyDeleteപിന്നെ രണ്ടു മൂന്ന് മാജിക്കല്‍ രഞ്ജിത്ത് ടച്ചുകള്‍ കൂടി ഉണ്ടല്ലോ പടത്തില്‍
ReplyDelete1) പ്രാഞ്ചിയുടെ വീട്ടിലെ അരി വെയ്പ്പുകാരന്‍ ഈയപ്പന്‍. പ്രിയാമണി വീടിന്റെ പെയിന്റടി തുടങ്ങും വരെ 'ചോറുണ്ണാന്‍ ഇന്ന് എത്ര പേരുണ്ടാകും' എന്ന് മാത്രം ചോദിച്ചിരുന്ന ഈയപ്പന്‍ പെയിന്റടി തുടങ്ങുന്ന നിമിഷം മുതല്‍ ഷെയിക്ക്സ്പിയര്‍ ,ഷെല്ലി തുടങ്ങിയവരുടെ വചനങ്ങള്‍ മൊഴിയാന്‍ തുടങ്ങും. ഒന്നുകില്‍ ഇത് വാഴത്തപ്പെട്ട ഈയപ്പന്‍ പുണ്യാളന്‍ ആകാനുള്ള എന്തോ അത്‌ഭുതം (pസെയിന്റ്സ് എന്ന് പേരില്‍ വരണ്ട എന്ന് കരുതി രഞ്ജിത്ത് കൂടുതല്‍ വിശദീകരിക്കത്തതാകും ). അലെങ്കില്‍ ഈയപ്പന്‍ പണ്ട് ജെ എന്‍ യുവില്‍ പഠിച്ചിട്ടുണ്ട് .
2) അപ്പന്റെ കുഴിമാടത്തിന് മുന്നില്‍ നില്‍ക്കുമ്പോഴും , ഓടുന്ന കാറില്‍ ഇരുന്നു കരയുന്ന പോളിയെ ആശ്വസിപ്പിക്കുമ്പോഴും , പ്രിയാമണിയെ പ്രണയത്തോടെ നോക്കുമ്പോഴും 'ഞാന്‍ മമ്മൂട്ടി അല്ലേ ഗഡി. ചുമ്മാ ദാ ഇങ്ങനെ നിന്നാല്‍ ഒക്കെ കളറാകും' എന്ന ഭാവമാണ് മമ്മൂട്ടിയുടെ മുഖത്ത് കാണാനുള്ളൂ .ഇത് മമ്മൂട്ടി ടച്ച് ആണെങ്കില്‍ , ആരാധകര്‍ ക്ഷമിക്കണം.ആദ്യം പറഞ്ഞ രഞ്ജിത്ത് ടച്ചിനൊപ്പം അതും ചേര്‍ത്ത് ഒരു പിടിയാ പിട്ച്ച്ചാ ഒക്കെ ജോറാവും
3) ഫ്രാന്‍സിസ് പുണ്യാളന്റെ മേക്കപ്പ്. തലയില്‍ ആമത്തോട് കമഴ്ത്തിയത് പോലുള്ള ആ കഷണ്ടി മേക്കപ്പ് ചുമക്കേണ്ടി വരും എന്ന് അറിഞ്ഞിരുന്നേല്‍ പുണ്യാളന്‍ അഭിനയിക്കാന്‍ വരും വഴി ഗള്‍ഫ് ഗേറ്റ് ഹെയര്‍ ഫിക്സിങ്ങില്‍ കയറിയിട്ടേ വരുമായിരുന്നുള്ളൂ .മൂന്ന് തരം.
4) എഡിറ്റിംഗ് , ക്യാമറ : ഇടത്തോട്ടു തള്ളിയിട്ടവനെ വെട്ടുന്നത് വലത്തോട്ട്. ഓടുന്ന വണ്ടികളിലെ രംഗങ്ങള്‍ ചിലപ്പോള്‍ ഓര്‍മിപ്പിക്കുന്നത് നസീര്‍ കുലുങ്ങുന്ന ജീപ്പില്‍ ,മുന്നില്‍ അതിലും കുലുക്കമുള്ള കാറില്‍ പോകുന്ന ഉമ്മറിനെ ചെയിസ് ചെയ്യുന്നതും , സൈഡില്‍ സ്ക്രീനില്‍ പ്രകൃതി ഓടി മറയുന്നതും. നല്ല ബെസ്റ്റ് വര്‍ക്കാ, ട്ടാ!!!
സെയിന്റിനെ കണ്ടിട്ട് പോയി ഒരു പയിന്റ് അടിച്ചിട്ടും സങ്കടം തീരുന്നില്ലല്ലോ , എന്റെ പുണ്യാളാ!!!
"പറഞ്ഞു തരാം സൂപ്പര്‍ താരങ്ങളുടെ കാര്യം ആണെങ്കില്‍ കഴിവുള്ളവന് താല്പര്യം ഇല്ല.താല്പര്യം ഉള്ളവന് കഴിവ് പോര.വേറെ ആരും നിലവിലും ഇല്ല."
ReplyDeleteee otta dialogue mathi... thangalude nilvaram... no comments....
പ്രാഞ്ചിയേട്ടനും വല്യ മോശമില്ല എന്നാണല്ലോ കേട്ടത്?
ReplyDeleteഅത് വായിച്ചവര്‍ ഇതും നിരീക്ഷണം വായിച്ഛങ്ങട് നോക്ക്
ReplyDeleteThis comment has been removed by the author.
ReplyDeleteസോറി അതിവിടെ പോസ്റ്റാന്‍ ഇരുന്നതല്ല...:)
ReplyDeleteഅത്ര മോശമാണോ പൊതുവെ ആവറേജ് മലയാള സിനിമയെപ്പോലും കൊന്നു കുല വിളിക്കുന്ന റെഡിഫ് റേറ്റിങ് ഇതിനു 3.50 പൊതുവെ നല്ല അഭിപ്രായവുമാണ് കേള്‍ക്കുന്നത് താങ്ങളൊരു മമ്മൂട്ടി-രഞ്ജിത്ത് വിരോധിയാണോ?
ReplyDeleteരഞ്ജിത്ത് സിനിമകളുടെ പൊതു സ്വഭാവം ഞാനും ശ്രദ്ധിച്ചിട്ടുണ്ട്. പക്ഷെ എന്റെ സംശയം അതല്ല. ഒരു സിനിമയെ വെറും വരികളായി വായിച്ചെടുക്കുന്നത് ശരിയാണോ? എങ്കില്‍ കഥയും സിനിമയും തമ്മില്‍ എന്താണ് വ്യത്യാസം?
ReplyDeleteഅത്ര മോശമാണോ പൊതുവെ ആവറേജ് മലയാള സിനിമയെപ്പോലും കൊന്നുകൊല വിളിക്കുന്ന റെഡിഫ് റേറ്റിങ് ഇതിനു 3.50 പൊതുവെ നല്ല അഭിപ്രായവുമാണ് കേള്‍ക്കുന്നത് താങ്ങളൊരു മമ്മൂട്ടി-രഞ്ജിത്ത് വിരോധിയാണോ?
ReplyDeleteda kannali ninakku entho oru kuzhappam undu... aadya chila movie revies vaayichapol istapettu... bt than ippo kuttam maathram kadupidanllo shavi... mammukayum lalettanum lookathile thane eetavum mikacha nadanmar aanu.. thaan avarde padagale enthina ingane adachaksepikunathu?? (chila potta padagal undu, samathikunmnu..)ninte e vattu udane maatikko gadi... ilenkil fans pilleru vannu ninte atholokam vare thakarkum..
ReplyDeletee pdavum shikarum nallathenna kandavar okke parayunathu... mosham abiprayam Elsamakkanu... athu tyhanikku nallathanelle?? kollam... appo gadi nammukku kanaaammm....
(oru request unduttta... ithu del cheyale.. ente aakshepahasyavum mattulavar kandotte..)
പൊതുവേ ഈ കമന്റ്‌കള്‍ക്ക് മറുപടി പറയാന്‍ പോകരുത് എന്ന് ആണ് പൊതുവേ ആഗ്രഹം .മുന്‍പ് പലപ്പോഴും പറഞ്ഞത് പോലെ എന്നിക് ഇഷ്ടപെടാത്ത ഒരു ചിത്രം വേറെ ആര്‍ക്കെങ്കിലും ഒക്കെ ഇഷ്ടപ്പെട്ടെങ്കില്‍ അവരുടെ ഒക്കെ കാശു മുതലായത്തില്‍ എന്നിക് അസൂയയെ ഉള്ളു . ആയതിന്നാല്‍ എന്റെ കാശും മുതല്‍ ആയതായി ഞാന്‍ സങ്കല്പ്പിചോണം എന്ന് പറഞ്ഞാല്‍ അതെന്തു ന്യായം ?
ReplyDeleteരണ്ടാമത്തെ കമന്റ് ഇട്ട അന്നോണി യോട് : ആദ്യത്തെയും നാലാമത്തെയും പോയിന്റ്സ് എനിക്കും തോന്നിയതാണ് .എഴുതി വന്നപ്പോള്‍ വിട്ടു പോയതാണ് .ഓര്‍മ്മിപ്പിച്ചതിനു നന്ദി .രണ്ടാമത്തെ പോയിന്റിനോട് എനിക്ക് കടുത്ത വിയോജിപ്പ് ആണ് ഉള്ളത് .പൊന്നനിയാ കൈയില്‍ ആകെപ്പാടെ ഉള്ളതല്ലേ എടുത്തു കാണിക്കാന്‍ പറ്റു ? (ഒരേ ഭാവത്തെ കുറിച്ചാണ് എവിടെ പറഞ്ഞത് ). ഇല്ലാത്തത് എടുത്തു കാണിക്കാന്‍ അദേഹം അരാടെ മുതുകാടോ ?
ഇനി മനസ്സില്‍ അകാത്തവരോട് ഒരു വാക്ക് ,കഴിവുള്ളവന് ആഗ്രഹം ഇല്ല എന്ന് പറഞ്ഞത് ലാലിനെ പറ്റിയും . ആഗ്രഹം ഉള്ളവന് കഴിവ് പോര എന്ന് പറഞ്ഞത് മമ്മൂടിയെ പറ്റിയും ആണ്
ഇനി മനസ്സില്‍ അകാത്തവരോട് ഒരു വാക്ക് ,കഴിവുള്ളവന് ആഗ്രഹം ഇല്ല എന്ന് പറഞ്ഞത് ലാലിനെ പറ്റിയും . ആഗ്രഹം ഉള്ളവന് കഴിവ് പോര എന്ന് പറഞ്ഞത് മമ്മൂടിയെ പറ്റിയും ആണ്
ReplyDelete-----------------------------------------------
ഇപ്പോ കാര്യം മനസ്സിലായി... വണ്ടി പോട്ടെ... ടിം ടിം...
Boss, thaangalude review style varala ishtamaanu. Ranjith cinemakale kurichu thaangal point cheytha kaaryangalum shari thanne. Pakshe praanchiyettan oru aashvaasamaanu , malayaala cinemekku. nirdoshamaaya kurachu chiri ee chithrathil aadyaavasaanam undu. athum valare lalithamaayi thanne pranjittundu. aadyathe kurachu scenil mammootty innocentine anukarikkannuthu poleyum thonni. paskhe pinneedathundaayilla. Ee chithram vijayikkatte ennaashamsikkunnu
ReplyDeleteഇനി മനസ്സില്‍ അകാത്തവരോട് ഒരു വാക്ക് ,കഴിവുള്ളവന് ആഗ്രഹം ഇല്ല എന്ന് പറഞ്ഞത് ലാലിനെ പറ്റിയും . ആഗ്രഹം ഉള്ളവന് കഴിവ് പോര എന്ന് പറഞ്ഞത് മമ്മൂടിയെ പറ്റിയും ======= ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത കമന്‍റ്
ReplyDeleteഇനി മനസ്സില്‍ അകാത്തവരോട് ഒരു വാക്ക് ,കഴിവുള്ളവന് ആഗ്രഹം ഇല്ല എന്ന് പറഞ്ഞത് ലാലിനെ പറ്റിയും . ആഗ്രഹം ഉള്ളവന് കഴിവ് പോര എന്ന് പറഞ്ഞത് മമ്മൂടിയെ പറ്റിയും
ReplyDeleteagreed 100% correct
"ഇനി മനസ്സില്‍ അകാത്തവരോട് ഒരു വാക്ക് ,കഴിവുള്ളവന് ആഗ്രഹം ഇല്ല എന്ന് പറഞ്ഞത് ലാലിനെ പറ്റിയും . ആഗ്രഹം ഉള്ളവന് കഴിവ് പോര എന്ന് പറഞ്ഞത് മമ്മൂടിയെ പറ്റിയും ആണ്"
ReplyDeleteCouldn't agree more...
ഗണപതി നീയാണഡാ യഥാര്‍ത്ഥ താരം.........
ReplyDeleteആഗ്രഹം ഉള്ളവന് കഴിവ് പോര എന്നത് ഒരു പരിധി വരെ ശരി തന്നെയാണ്....കാരണം "പഴശിരാജ മമ്മൂട്ടിയായ" വിചിത്രമായ കാഴ്ച മറക്കാനുള്ള സമയമായില്ലല്ലോ...പിന്നെ ഉള്ളത് "കഴിവുള്ളവന്‍" എന്ത് "കഴിവ്" അഭിനയതിലാണോ? അങ്ങേരു വര്‍ഷം 2000ഇല്‍ യമലോകം പൂകിയല്ലോ..ഇപ്പോഴുള്ളത് പ്രേതം മാത്രം...
ReplyDelete"കഥാപാത്രങ്ങള്‍ താരങ്ങള്‍ ആവുന്നത്" കണ്ടു കൈയടിക്കുന്ന നമ്മള്‍ ഇവരെ ലോകത്തിലേക്കും തന്നെ ഏറ്റവും "വലിയ നടന്മാരായി" കാണുന്നതില്‍ അത്ഭുതമില്ല....കഷ്ടം എന്നെ പറയാനുള്ളൂ...
മമ്മൂട്ടി മഹാ നടനല്ല..വളരെ ശരി
ReplyDeleteഇതിന്റെ മറവില്‍ മോഹന്‍ലാലിനെ പൊക്കുന്നവര്‍ ഉണ്ടെങ്കില്‍, അവരോട്..
മോഹന്‍ ലാലിന്റെ അഭിനയം ഇവിടെയുള്ളവര്‍ ഇഷ്ടപെടുന്നു...അതായത് അയാളുടെ ചില ഗോഷ്ടികളും, ചരിഞ്ഞുനടത്തവും, ഇത്തിരി പതിഞ്ഞതും, തേനില്‍ പൊതുയുന്ന മാതിരിയുള്ള ഡയലോഗുകളും തമാശകളും തന്നെ ഇതുവരെ അഭിനയിച്ച എല്ലാ ചിത്രത്തിലും കാണാന്‍ കഴിയുന്നത്..ഒരു കഥാപാത്രമഅയി ജീവിക്കുക എന്നതൊന്നും മോഹന്‍ലാല്‍ ഇതുവരെ ചെയ്തിട്ടില്ല. മോഹന്‍ലാലിന്റെ പൊതുവേദിയിലെ പെരുമാറ്റങ്ങളും സംസാര രീതിയും മാത്രമെ അയാളുടെ സിനിമയിലും കാണാന്‍ കഴിയൂ. ജീവിതത്തിലെ മോഹന്‍ലാല്‍ തന്നെ എല്ലാ സിനിമയിലും... നേരിയ ഒരു അപവാദമെങ്കിലും കാണാന്‍ കഴിഞിട്ടുള്ളത് സത്യന്‍ അന്തിക്കാട്/മോഹന്‍ലാല്‍ ടീമിന്റെ നാടോടിക്കാറ്റ് പോലുള്ള ആദ്യകാല രണ്ടുമൂന്ന് ചിത്രങ്ങളില്‍ മാത്രം, ഇത്തിരി മണ്ടനെ(പാവം) പോലെ നമുക്കു തോന്നിക്കുന്നവ. പിന്നെയൊക്കെ കണക്കുതന്നെ. അവസാനമായി നരന്‍ അല്പം വ്യത്യസ്ഥമായിരുന്നു.
ഹോ SMASH ഏട്ടനെ സമ്മതികണം... യ്യോ.. എന്നാ കണ്ടുപിടുത്തമാ...
ReplyDeleteപറഞ്ഞു തരാം സൂപ്പര്‍ താരങ്ങളുടെ കാര്യം ആണെങ്കില്‍ കഴിവുള്ളവന് താല്പര്യം ഇല്ല.താല്പര്യം ഉള്ളവന് കഴിവ് പോര.വേറെ ആരും നിലവിലും ഇല്ല.
ReplyDeleteദിതൊന്ന് വിശദീകരിക്കാമോ?
സോറി മറ്റ് കമന്റുകള്‍ ഇപ്പളാ വായിച്ചേ, അപ്പോ എന്റെ ഡൌട്ട് ഞാന്‍ വിചാരിച്ച പോലെത്തന്നെയാണ്...
ReplyDeleteThis comment has been removed by the author.
ReplyDeletesuper
ReplyDelete