Thursday, September 16, 2010

പ്രാഞ്ചിയും ശിക്കാറും പിന്നെ ഞാനും .

ഇങ്ങോട്ട് മാറി നില്‍ക്കെടാ. നീ ആണല്ലേ പ്രേക്ഷകന്‍ .

അതെ സര്‍. ആ പേരില്‍ എഴുതുന്നത്‌ ഞാന്‍ ആണ് .എന്നോട് ഇങ്ങോട്ട് വരാന്‍ പറഞ്ഞത് .......

അതൊക്കെ പറയാം . നീ നിരൂപകന്‍ അണോടെ? സത്യം പറയണം ?

ഞാനോ ? ഇന്നോളം അങ്ങനെ ഒരു വൃത്തികെട് ഞാന്‍ ചെയ്തിട്ടില്ല.

അപ്പോള്‍ ബാല്‍ക്കണി 40 എന്ന ബ്ലോഗില്‍ എഴുതുന്നതോ ? അതിനെ പറ്റി ചില പരാതികള്‍ ഇവിടെ കിട്ടിയിട്ടുണ്ട് അത് ചോദിക്കാനാ തന്നെ ഇങ്ങോട്ട് വിളിപ്പിച്ചേ.

പോന്നു സാറെ ആ ബ്ലോഗില്‍ ഒരു പടം കണ്ടു കഴിഞ്ഞാല്‍ എനിക്ക് ആ ചിത്രം ഇഷ്ടപെട്ടോ. ഉണ്ടെങ്കിലോ ഇല്ലെങ്കിലോ എന്ത് കൊണ്ട് എന്ന ചോദ്യത്തിന് ഉത്തരം പറയുക ഇവ മാത്രമേ ഞാന്‍ ചെയ്യാര്‍ ഉള്ളു .

അത് മാത്രമല്ലോ . തനിക്കു പൊതുവേ സൂപ്പര്‍ താര ചിത്രങ്ങളെ ഒരു മാതിരി പുച്ഛം ആണെന്നും . അതിനെ തെറി പറയല്‍ ആണ് തന്റെ വിനോദം എന്നും ആണല്ലോ പരാതി.അനിയാ തനോടുള്ള സ്നേഹം കൊണ്ട് പറയുകയാ . ആദ്യം എന്തെങ്കിലും പറയുന്നതിന് മുന്‍പ് ഒന്ന് ശ്രദ്ധിക്കണം,ചുറ്റും നോക്കണം.പൊതുവേ ഉള്ള ഒരു ട്രെന്റ് എങ്ങോട്ടാണെന്ന് അത് മനസിലാക്കി കഴിഞ്ഞാല്‍ പിന്നെ ബാക്കിയുള്ളവന്‍ പറഞ്ഞതില്‍ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ഒക്കെ പറഞ്ഞെന്നു വരുത്തി ഒരെണ്ണം കാച്ചിയാല്‍ പോരെ.പിന്നെ ചിത്രം ഹിറ്റ്‌ ആകുമോ എന്ന് ചെറിയൊരു സംശയം ഉണ്ടെങ്കില്‍ നമ്മള്‍ ഒരിക്കലും അടച്ചു തെറി പറയരുത് .ജനകൂട്ടത്തിലെ നാലാമത് നില്‍ക്കുന്ന കഷണ്ടിക്കാരന്‍ വളരെ മോശമായെങ്കിലും സൂപ്പര്‍ താരം തകര്‍ത്തു എന്ന ലൈന്‍.പിന്നെ ഒരു രക്ഷയും ഇല്ലെങ്കില്‍ സൂപ്പര്‍ താരത്തെ ഇതില്‍ പ്രയോജനപ്പെടുത്താന്‍ സംവിധായകന് കഴിഞ്ഞില്ല എന്നായി ക്കോണം കിടക്കട്ടെ അവന്റെ തലയില്‍ !!! ഇത്ര എളുപ്പമുള്ള ഒരു പണി വേറെ ഇല്ല.

അല്ല സാറെ പടം ഹിറ്റ്‌ ആകുന്നതും എനിക്ക് പടം ഇഷ്ടപ്പെടുന്നതും തമ്മില്‍ എന്താ ബന്ധം?

അതെന്താ എന്ന് ചോദിക്കല്ലേ. അതങ്ങനാ . നീ തന്നെ നിന്റെ കമന്റ്‌ നോക്ക് ശിക്കാര്‍ എന്ന ചിത്രത്തെ കുറിച്ച് ആള്‍ക്കാര്‍ പറയുന്നേ ഈ ചിത്രം ഒരു ഹിറ്റ്‌ ആണെന്നാണ് . പിന്നെ മോഹന്‍ലാല്‍ എന്ന നടന്‍ തന്റെ നഷ്ടപ്പെട്ടു എന്ന് പറയപ്പെടുന്ന ഇനിഷ്യല്‍ തിരിച്ചു പിടിച്ചു എന്നാണ് ഈ ചിത്രത്തിന്റെ വേറൊരു ഹൈ ലൈറ്റ്.ഇതൊക്കെ ഉണ്ടെങ്കില്‍ നീ പടം ഇഷ്ടപ്പെട്ടോണം.വേറെ ചോദ്യം ഒന്നും ഇല്ല.

അല്ല ഈ ഇനിഷ്യല്‍ തിരിച്ചു പിടിച്ചുഎന്ന് വെച്ചാല്‍ മോശപ്പെട്ട ഒരു ചിത്രം സൂപ്പര്‍ താരത്തിന്റെ പേര് കൊണ്ട് കുറെ ജനങ്ങളെ കയറ്റി മണ്ടന്‍മാര്‍ ആക്കുന്നതില്‍ ഈ ചിത്രം വിജയിച്ചു എന്നല്ലേ അര്‍ഥം ? സ്വയം മണ്ടന്മാര്‍ ആയിട്ടു അത് അഭിമാനത്തോടെ വിളിച്ചു പറയുന്നവര്‍ നമ്മള്‍ മാത്രമേ കാണു.

നിനക്ക് നന്നാകാന്‍ ഒരു ഉദ്ദേശവും ഇല്ലെടെ? പിന്നെ നിനക്ക് വിമര്‍ശിച്ചേ പറ്റു എന്നുണ്ടെങ്കില്‍ ഒരാളെ മാത്രം വിമര്‍ശിക്കു . അപ്പോള്‍ മറ്റേ താരത്തിന്റെ ആരാധകര്‍ നിന്നെ ഏറ്റെടുതോളും.

സാറിന് ഇതൊക്കെ എങ്ങനെ അറിയാം ?

എടേ നേരത്തെ പറഞ്ഞത് പോലെ ഏതൊക്കെ വളരെ എളുപ്പമുള്ള പണിയല്ലേ .ഏതു പോലീസ് കാരനും (സോറി ) ഈ പണി ചെയ്യാം . സ്വന്തമായി ഒരിക്കലും ഒരു ചിത്രത്തെ പറ്റി ഒരു അഭിപ്രായം ഇല്ലെങ്കില്‍ നീയാണ് പ്രതിഭ .ഉദാഹരണം ആയി ശിക്കാര്‍ എന്ന പടത്തെ കുറിച്ച് ഞാന്‍ എഴുതിയ നിരൂപണം ഇതാ പിടി വായിച്ചു പഠിക്കെടാ.....


മലയാള സിനിമയുടെ അഭിമാന സ്തംഭങ്ങളായ സര്‍വശ്രീ പത്മകുമാറും ഭരത് മോഹന്‍ലാലും ചേര്‍ന്നൊരുക്കുന്ന ചിത്രമാണ് ശിക്കാര്‍.പേര് സൂചിപ്പികുന്നത് പോലെ ഇതു ഒരു ത്രില്ലെര്‍ ചിത്രം ആണ്.ചിറ്റാഴ എന്ന മലയോര ഗ്രാമത്തില്‍ തന്‍റെ മനസ്സില്‍ എരിയുന്ന കനലുകള്‍ അടക്കിപ്പിടിച്ചു സാധാരണക്കാരനായി ജീവിക്കുന്ന ബലരാമന്‍ എന്ന കഥാപാത്രത്തെ തന്‍റെ സ്വസിദ്ധമായ അഭിനയ ശൈലിയിലൂടെ ശ്രീ ലാല്‍ അനശ്വരം ആക്കിയിരിക്കുന്നു.അദേഹത്തിന്റെ മികച്ച പത്തു കഥാപത്രങ്ങളുടെ പേര് എടുത്താല്‍ അതില്‍ ആദ്യത്തെ മൂന്ന് എണ്ണത്തില്‍ ഒരെണ്ണം ബലരാമന്‍ ആയിരിക്കും എന്ന് ഉറപ്പ്.നൃത്ത രംഗങ്ങളില്‍ അദേഹം പ്രകടിപ്പിക്കുന്ന അനായാസത മലയാളത്തിലെ മറ്റു നടന്മാര്‍ക്ക് മാതൃക ആകേണ്ടതാണ്. തുടക്കത്തില്‍ തന്നെ പ്രേക്ഷകരെ ആവേശത്തിന്റെ കൊടുമുടികളില്‍ എത്തിക്കുന്ന ഒരു രംഗത്തോടെ ചിത്രത്തിലേക്ക് വരുന്ന ലാല്‍ അതെ അനായാസതയോടെ പ്രേക്ഷകരുടെ മനസ്സിലേക്കും കയറി പറ്റുന്നു .മനസിലെ കനലുകള്‍ ചിത്രം കണ്ടു കൊണ്ടിരിക്കുന്ന പ്രേക്ഷകര്‍ക്ക്‌ പോലും മനസിലാകാത്ത രീതിയില്‍ അടക്കിപ്പിടിച്ചുള്ള നിയന്ത്രിത അഭിനയത്തിലൂടെ മുന്നേറുന്ന ലാല്‍ സംഘടന രംഗങ്ങളിലും ശോഭിക്കുന്നു.ജോണ്‍ കൊക്കന്‍ അവതരിപ്പിക്കുന്ന തമ്പി മുതലാളി എന്ന വില്ലനെ വിറപ്പിച്ചു ചിത്രത്തില്‍ നിന്ന് തന്നെ അപ്രത്യക്ഷന്‍ ആക്കാന്‍ ലാലിന്‍റെ തീ പാറുന്ന അഭിനയ പാടവത്തിനു കഴിഞ്ഞിട്ടുണ്ട്.ഹസ്യാഭിനയത്തിനു പുതിയ ഭാഷ്യങ്ങള്‍ രചിക്കുന്ന ജഗതിയും സുരാജും ചിരിയുടെ മലപടക്കങ്ങള്‍ ഒന്നാം പകുതിയില്‍ ഉടനീളം പൊട്ടിക്കുന്നു.കഥയ്ക്ക് വേഗത കൂട്ടാന്‍ താടി ലാലിന്‍റെ നേത്രുത്വത്തില്‍ നടക്കുന്ന ഗാന നൃത്ത രംഗം ആ മലനാടിന്‍റെ പരുക്കന്‍ സൌന്ദര്യം പ്രേക്ഷകനെ കാണിച്ചു തരുന്നു.നൃത്തത്തിന്റെ അവസാനം അതില്‍ പങ്കെടുത്തു ചില ചുവടുകള്‍ വയ്ക്കുന്ന ലാലേട്ടന്‍ അല്‍പ്പം ഒന്ന് തഴോട്ടിറങ്ങിയ പ്രേക്ഷകനെ വീണ്ടും ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിക്കുന്നു.നായകന് ആ ഗ്രാമവാസികളും ആയുള്ള ആത്മബന്ധത്തിന്റെ ഒരു സജീവ ചിത്രം സംവിധായകനും തിരകഥാകൃത്തും ചേര്‍ന്ന് തെളിവോടെ വരച്ചിട്ടിരിക്കുന്നു.മൈഥിലി അവതരിപ്പിക്കുന്ന രമണി എന്ന കഥാപാത്രത്തെ നായകന്‍ തന്‍റെ ജീവിതത്തിലേക്ക് ക്ഷണിക്കുമോ ഇല്ലയോ എന്ന ആകാംഷ പ്രേക്ഷകര്‍ക്ക്‌ ചിത്രാവസാനം വരെ നില നിര്‍ത്തി കൊണ്ട് പോകാന്‍ തിരകഥക്രിത്തിനു കഴിഞ്ഞിട്ടുണ്ട്.ചിത്രം കഴിയുമ്പോളും ആ കഥാപാത്രം ഒരു തീരാനൊമ്പരവും ചോദ്യചിന്നവും ആയി അവശേഷിപ്പിക്കുനത് സംവിധായകന്റെ പാടവം വ്യക്തമാക്കുന്നു.കലാഭവന്‍ മണിയും ലാലു അലെക്സും കാമ്പുള്ള വേഷങ്ങളിലൂടെ തങ്ങളുടെ അഭിനയ തികവ് പ്രദര്‍ശിപ്പിക്കുന്നു. ഈ ചിത്രത്തില്‍ ആകെ മുഴച്ചു നില്‍ക്കുന്ന കഥാപാത്രം സ്നേഹയുടെ ആണ്.ചില രംഗങ്ങളില്‍ പ്രായകൂടുതല്‍ കൊണ്ടാകണം ഈ നടിക്ക് ലാലേട്ടന്മായി ഒരു ചേര്‍ച്ച കുറവ് തോന്നി.ചെറുപ്പകാല രംഗങ്ങളില്‍ മെലിഞ്ഞു സുന്ദരനായി പ്രത്യക്ഷപ്പെടുന്ന ലാലേട്ടന്‍ എണ്‍പത്കളിലേക്ക് നമ്മെ കൂട്ടി കൊണ്ട് പോകുന്നു.

ഇത്രയും ചടുലമായി പോകുന്ന ഒന്നാം പകുതി കഴിയുമ്പോള്‍ പിന്നെ ആണ് കഥ കൂടുതല്‍ ആഴങ്ങളിലേക്ക് ഊളിയിടുന്നതു.നായകന്റെ നിഗൂഡമായ ഭൂത കാലവും മനസ്സില്‍ കനലായി എരിയുന്ന കുറ്റ ബോധത്തിന്റെ നീറുന്ന കഥകളും പ്രേക്ഷകന്റെ മുന്നിലേക്ക്‌ കോരിയിടുന്നത് രണ്ടാം പകുതിയിലാണ്.ആന്ദ്ര പ്രദേശിലെ വരണ്ട മണ്ണില്‍ പൊട്ടി മുളൈക്കുന്ന തീവ്രവാദത്തിന്റെ വേരുകള്‍ ഒരു കൊച്ചു കുട്ടിയുടെ കൌതുകത്തോടെ നോക്കി നില്‍ക്കുന്ന നായകന്റെ നിഷ്കളങ്കനായ പോലീസ് കോണ്‍സ്റ്റബിള്‍ ആരിലും കൌതുകം ഉണര്‍ത്തും. നായകനുമായി ജേഷ്ടന്റെ മകള്‍ക്കുള്ള ആത്മ ബന്ധം ഈ ചിത്രത്തിന്റെ ഒരു സുപ്രധാന ഭാഗമാണ് . അവസാന രംഗങ്ങളില്‍ ഒരു ത്രില്ലെര്‍ ചിത്രത്തിന്റെ പൂര്‍ണതയില്‍ എത്തുന്ന ചിത്രം പ്രകൃതിയുടെ അത്യന്തം അപകടകരമായ മേഖലകളില്‍ വെച്ച് ചിത്രീകരിച്ചു പ്രേക്ഷകനെ ആവേശത്തിന്റെ കൊടുമുടിയില്‍ നിന്നും ഒരു തരത്തിലും ഇറങ്ങാന്‍ സമ്മതിക്കുന്നില്ല. .ജേഷ്ടന്റെ മകളെ സ്വന്തം മകളായി കണ്ടു സ്വന്തം ജീവിതം പോലും ശ്രദ്ധിക്കാതെ മുന്നോട്ടു പോകുന്ന ഈ ചിത്രത്തിലെ നായകനെ ലാലേട്ടന്‍ തന്റെ സ്വസിദ്ധമായ ശൈലിയില്‍ അവതരിപ്പിച്ചു വിജയിപ്പിച്ചു. മെഗാഹിറ്റിലേക്ക് കുതിക്കുന്ന ഈ ചിത്രം നല്ല ചിത്രങ്ങള്‍ മാത്രം എന്നും സ്വീകരിച്ചിട്ടുള്ള മലയാളി ഇതൊരു മികച്ച ചിത്രം ആണെന്ന് നല്‍കുന്ന അംഗീകാരം ആണ്.അവസാന രംഗങ്ങളില്‍ നായകന്‍ പോലീസ്കാരോട് നടത്തുന്ന വിലാപം അഥവാ ആത്മ രോദനം ഇതൊരു ശിലാഹൃദയന്റെയും മനസ് അലിയിക്കും..........

ഇനി ഇതു പോലെ പോയി പ്രാഞ്ചിയെ കുറിച്ച് ഒരു റിവ്യൂ എഴുതിയേ നോക്കട്ടെ .ആദ്യ ഒരു ചോദ്യം പ്രാഞ്ചി ഏട്ടന്‍ എന്ന ചിത്രത്തില്‍ ഏറ്റവും നല്ല ഘടകം എന്താണെന്നാ നിനക്ക് തോന്നിയത് ?

ശ്രീ മമ്മൂട്ടി ആരാധകരെ ഹരം കൊള്ളിക്കാനായി കാലാ കാലങ്ങളായി ഇറക്കുന്ന ഒരു മോഹോതര കലാരൂപം (അദേഹത്തിന്റെ ഡാന്‍സ് )ഈ ചിത്രത്തില്‍ ഇല്ല .ശരിയല്ലേ

എടെ നീ നന്നാവില്ല എന്ന വാശിയില്‍ ആണോ ? നിനക്ക് ഇതാണോ എത്രയും പറഞ്ഞിട്ട് മനസിലായത് ?

സാറെ സാറു കടയില്‍ പോകുമ്പോള്‍ മനോഹരായ ഒരു മുട്ടായി പെട്ടി കാണുന്നു. പെട്ടിയുടെ ഭംഗിയില്‍ ആകൃഷ്ടനായ സര്‍ അത് വാങ്ങി വീട്ടില്‍ ചെന്ന് തുറന്നു നോക്കുമ്പോള്‍ പുഴു അരിച്ച പഴകിയ ചോക്ലേറ്റ് ആണ് അകത്തു . സാറു ആ ചോക്ലേറ്റ് ദൂരെ കളഞ്ഞിട്ടു പെട്ടി വേറെ എന്തിനെങ്കിലും ഉപയോഗിക്കാം എന്ന് കരുതുന്നു . ഇതു തന്നെ അല്ലെ സാറെ ആ ചിത്രം?. പുണ്യ വാളനും ആയുള്ള സംസാരം എന്നാ മുട്ടായി പെട്ടി മാറ്റി നിര്‍ത്തിയാല്‍ പഴയ പുഴു അരിച്ച പരസ്പര ബന്ധം ഇല്ലാത്ത കുറെ സംഭവങ്ങള്‍ അല്ലെ ആ ചിത്രം?

ഇനി ശിക്കാറിനെ കുറിച്ച് ഒരു വാക്ക് കൂടി . ഒന്നാലോചിച്ചു നോക്കു. ചിറ്റാഴ എന്നാ ഗ്രാമത്തില്‍ ലോറി ഡ്രൈവര്‍ ആയി ജോലി നോക്കുന്ന ബലരാമന്‍ . ആരോടും അധികം അടുക്കാതെ സ്വന്തം കാര്യം മാത്രം നോക്കി, (മിത ഭാഷിയായി ) ജീവിച്ചു പോകുന്ന അയാള്‍ക്ക് ആ ഗ്രാമത്തില്‍ അകെ അടുപ്പം ഉള്ളത് ലാലു അലക്സ്‌ അവതരിപ്പിക്കുന്ന ചായകടക്കാരനോട് മാത്രമാണ് .(പിന്നെ കിളിയായ കലാഭവന്‍ മണിയോടും ).അയാള്‍ക്ക് അകെ ഉള്ളത് നഗരത്തില്‍ പഠിക്കുന്ന മകളാണ് . ഇത്രയും ആദ്യത്തെ ഒരു പതിനഞ്ചു മിനിറ്റില്‍ പറഞ്ഞു തീര്‍ത്തിട്ട് കഥ ശരിക്കും തുടങ്ങുന്നത് നാട്ടിലേക്കു വരുന്ന മകളെ കാണാതെ ആകുന്നു എന്നിടത് നിന്നായാലോ ? മകളെ തിരക്കി അലയുന്ന നായകന് ഇടയ്ക്കിടെ വരുന്ന വില്ലന്റെ സന്ദേശങ്ങള്‍ . ആ തിരച്ചിലിനിടയില്‍ ചുരുള്‍ നിവരുന്ന അയാളുടെ ഭൂത കാലം . പിന്നെ വെട്ടയടപ്പെടുന്നവനും വേട്ടയാടുന്നവനും തമ്മിലുള്ള എലി പൂച്ച കളി . ഇതിനിടയില്‍ എവിടെയോ വെച്ച് വെട്ടയടപ്പെടുന്നവന്‍ വേട്ടക്കാരന്‍ ആകുന്നു . ... ഏതു പോലെ ഇത്ര സാദ്ധ്യതകള്‍ ഉള്ള ഒരു കഥയെയാണ് ഇങ്ങനെ സൂപ്പര്‍ താരത്തിന്റെ പതിവ് കോപ്രായം ആക്കി മാറ്റി ഇരിക്കുന്നത് ?

ഇത്ര അലക്ഷ്യമായി എടുത്ത ഈ ചിത്രങ്ങളെ വാഴ്ത്തുക വഴി മലയാള സിനിമയെ കുറെ കൂടി നശിപ്പികുക എന്നാ സല്‍കൃത്യം ചെയാന്‍ ഞാന്‍ ഉദ്ദേശി ക്കുന്നില്ല .

എടാ മമ്മൂടിയെയും മോഹന്‍ലാലിനെയും പോലുള്ള താരങ്ങള്‍ ഇത്ര മഹത്തായ ചിത്രങ്ങള്‍ അഭിനയിച്ചു വിജയിപിച്ചവര്‍ ആണ് .അവരെ ഒക്കെ കുറിച്ച് എങ്ങനെ പറയുക എന്ന് പറഞ്ഞാല്‍ .....

സാറെ ആ പടങ്ങള്‍ ഒക്കെ ഒന്നിലേറെ തവണ കണ്ടു സൂപ്പര്‍ ഹിറ്റും മെഗാ ഹിറ്റും ഒക്കെ അക്കിയവരില്‍ ഒരാളാണ് ഞാനും . ഇപ്പോളും അക്കാലത്തെ നല്ല ഒരു ചിത്രം ടി വി യില്‍ വന്നാല്‍ കാണാറും ഉണ്ട്.എന്ന് വെച്ച് ഇവരൊക്കെ പടച്ചു വിടുന്ന ഏതു കൊപ്രയത്തെയും വാഴ്ത്തണം എന്ന് പറഞ്ഞാല്‍ കുറച്ചു കഷ്ടം അല്ലെ ?

എന്നാലും സമീപ കാലത്ത് ഇറങ്ങിയ ചിത്രങ്ങള്‍ വെച്ച് നോക്കുമ്പോള്‍ .......

സമീപ കാലത്ത് ഇറങ്ങിയ ചിത്രങ്ങള്‍ (സൂപ്പര്‍ താരങ്ങളുടെതടക്കം) ഇത്ര തറ ആയതിനു പ്രധാന കാരണം അനവശ്യമായുള്ള സൂപ്പര്‍ താരങ്ങളെ വാഴ്ത്തി പാടാന്‍ മദ്യമങ്ങളും , മറ്റു നിരൂപക ബുദ്ധി ജീവികളും കാണിക്കുന്ന വെപ്രാളം ആണെന്നാണ് എന്റെ വിശ്വാസം.അത് പൂര്‍വാധികം ശക്തിയായി തുടരുന്ന പക്ഷം മലയാള സിനിമ വീണ്ടും താഴേക്ക്‌ തന്നെ പോകും

24 comments:

  1. ഇപ്പൊ മനസ്സിലായെടാ ഗൊച്ചു ഗള്ളാ... നീ പ്രിത്വിരാജ് ഫാന്‍ ആണല്ലേ... :) :)

    ReplyDelete
  2. ചില കാര്യങ്ങളോട് എനിക്ക് എതിര്‍പ്പുണ്ട് ! മോഹന്‍ലാല്‍ , മമ്മൂട്ടി എന്നിവര്‍ മാറി നില്‍ക്കണം അഥവാ അവര്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന രീതി മാറ്റണം എന്നതില്‍ . കൂടാതെ നിങ്ങളുടെ ബ്ലോഗില്‍ അനാവശ്യമായി അന്യ ഭാഷാ ചിത്രങ്ങളെ പുകഴ്ത്തുന്നത് കണ്ടു ...നമ്മുടെ ചിത്രത്തിന്റെ രീതി അല്ല അവരുടേത് ... ദശരഥം പോലുള്ള ചിത്രങ്ങള്‍ ഇന്നും കാണുന്നവരാണ് മലയാളികള്‍ .. ആ ചിത്രത്തില്‍ ഒരു പ്രണയ രംഗമോ നായകന്റെ ജോടിയോ നമ്മുക്ക് കാണാന്‍ പറ്റില്ല ! പക്ഷേ തമിള്‍ ചിത്രം ഈ രീതി യില്‍ ഒരിക്കലും വിജയിക്കില്ല .. കൂടാതെ തമിള്‍ ചിത്രങ്ങള്‍ violence ന്റെ അതിപ്രസരം തന്നെയാണ് .. എന്റെ അഭിപ്രായത്തില്‍ "എ" സര്‍ട്ടിഫിക്കറ്റ് കൊടുക്കണ്ട ചിത്രങ്ങളാണ്‌ ഒട്ടു മിക്കതും .. violence ഇല്ലാത്ത ചിത്രങ്ങള്‍ വളരെ വിരളം ആണ് താനും ...നാന്‍ മഹന്‍ അല്ല എന്ന ചിത്രത്തിന്റെ റിവ്യൂ ഞാന്‍ വായിച്ചു .. പക്ഷേ അരോചകം ഉളവാക്കുന്ന രംഗം കള്‍ ഒരു ശരാശരി മലയാളി പ്രേക്ഷകര്‍ക്ക്‌ ഉള്‍കൊള്ളവുന്നത്തിലും അപ്പുറത്താണ് .. ഒരു പക്ഷേ ആ ചിത്രങ്ങള്‍ ഒരിക്കലും വിജയിക്കാന്‍ ഇടയില്ല.. അതുമല്ല പല തമിള്‍ ചിത്രങ്ങളുടെയും തുടര്‍ച്ചയായി ആണ് എനിക്ക് തോന്നിയത് ... സരോജ പോലുള്ള തമിള്‍ ചിത്രങ്ങളെ മറന്നു കൊണ്ടല്ല ഞാന്‍ ഈ പറയുന്നത് .. കാര്‍ത്തിക് കാള്ളിംഗ് കാര്‍ത്തിക് എന്ന ഫിലിമിന്റെയ് നിങ്ങളുടെ റിവ്യൂ വായിച്ചു .. ഒരു സാധാരണ ഹോളിവുഡ് കോപ്പി അടി ചിത്രം എന്നതിനപ്പുറം അതിനു ഒരു സ്ഥാനവും ഇല്ല ....ശിക്കാര്‍ നിങ്ങള്‍ പറ യുന്നത്‌ പോലെ ഒരു കുഴപ്പം പിടിച്ച ചിത്രമായി എനിക്ക് തോന്നിയില്ല ..കൂടുതല്‍ വര്‍ക്ക്‌ ചെയ്തിരുന്നേല്‍ മനോഹരം ആക്കാം ആയിരുന്ന ഒരു ചിത്രം ആയിരുന്നു അത് .. പക്ഷേ സമീപ കാലത്തിറങ്ങിയ ചിത്രങ്ങളെ ക്കള്‍ എന്തുകൊണ്ടും മികച്ചത് തന്നെ ! പിന്നെ ചിത്രത്തിന്റെ ചെറിയ "defects " കള്‍ പെരുപ്പിച്ച്
    കാണിക്കുന്നത് മോശം പ്രവണത അല്ലേ ?? പാട്ടുകളും , പഞ്ച് ഡയലോഗ് കളും ഒരു വിഭാഗം കാണികള്‍ക്ക് വേണ്ടി ഒരു entertainment ചിത്രത്തില്‍ ഉപയോഗിക്കുന്നതില്‍ എന്ത് തെറ്റാനുള്ളത് ? അവാര്ദിനോന്നും വേണ്ടി അല്ലല്ലോ ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത് ...

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. രാജാവ് നഗ്നനാണെങ്കില്‍ അത് വിളിച്ചു പറയുക തന്നെ വേണം. എഴുത്ത് തുടരുക ആശംസകള്‍ .

    ReplyDelete
  5. ചക്രവര്‍ത്തിയുടെ ചോദ്യത്തില്‍ തന്നെ അതിനുള്ള ഉത്തരവും ഉണ്ടല്ലോ.ദശരഥം എന്നത് ഒരു ഇരുപതു വര്ഷം മുന്‍പ് വന്ന പടമല്ലേ? ഇതു പോലത്തെ ചിത്രങ്ങള്‍ ഇനിയും വരണം എന്ന് ആഗ്രഹിക്കുന്ന മലയാള സിനിമ പ്രേക്ഷകനാണ് ഞാനും . ഒന്നോ രണ്ടോ കൊല്ലാതെ കാര്യം വിട്ടേക്ക്.കഴിഞ്ഞ അഞ്ചു കൊല്ലത്തിനുള്ളില്‍ വന്ന സൂപ്പര്‍ താരങ്ങളുടെ ഒരു നല്ല ചിത്രം (വേണ്ട നല്ല ചിത്രം ഉണ്ടാക്കാനുള്ള ശ്രമം) ഒന്ന് പറഞ്ഞേ ? പിന്നെ ഞാന്‍ മഹാന്‍ അല്ല പോലുള്ള സിനിമകള്‍ മലയാളത്തില്‍ നല്ലവണ്ണം collect ചെയ്തവയാണ് എന്നാണ് മനസിലാക്കുന്നത്‌ . അപ്പോള്‍ മലയാളിക്ക് യോജിക്കാന്‍ പറ്റില്ല എന്ന് പറയുന്നതില്‍ എന്ത് അര്‍ഥം ? (എപ്പോള്‍ വന്നു വന്നു ചെറുപ്പക്കാരായ സ്ത്രീകള്‍ പോലും അന്യ ഭാഷ ചിത്രങ്ങള്‍ കാണാന്‍ തുടങ്ങി എന്നതാണ് സത്യം ) . പിന്നെ കാര്‍ത്തിക് കാളിംഗ് കാര്‍ത്തിക് എന്ന ചിത്രവും അതിന്റെ ഒറിജിനലും ഭ്രമരം എന്ന ചിത്രവും അതിന്റെ ഒറിജിനലും ഒന്ന് കണ്ടു നോക്കു . നന്നായി കോപ്പി അടിക്കാന്‍ പോലും അറിയാത്തവരാണ് നമ്മള്‍ എന്ന് മനസിലാകും. പിന്നെ പറയാന്‍ ഉദേശിച്ചത്‌ സൂപ്പര്‍ താരങ്ങള്‍ മാറി നില്‍ക്കണം എന്നല്ല .മറിച്ച് ,നമ്മള്‍ പ്രേക്ഷകര്‍,അവന്റെ ചിത്രമാണോ ഇവന്റെ ചിത്രമാണോ എന്ന് തര്‍ക്കിച്ചു സമയം പാഴാക്കാതെ (രണ്ടും കണക്കാണ് എന്നത് സത്യം) നല്ല സിനിമക്ക് വേണ്ടി നില എ കൊണ്ടാല്‍ മാത്രമേ ഇവിടെ നല്ല സിനിമ വരൂ എന്നാണ് എന്റെ എളിയ ധാരണ .(രണ്ടു മുന്നണികള്‍ ഒരു നല്ല ഭരണത്തില്‍ ലേക്കും, വിവിധ മതങ്ങള്‍ നല്ല മനുഷ്യരെ വാര്‍ത്തു എടുക്കുന്നതിലെക്കും,എന്ന പോലെ സൂപ്പര്‍ ഉം അല്ലാത്തതും അയ താരങ്ങള്‍ നല്ല സിനിമ എന്ന ലക്ഷ്യത്തിലേക്കുള്ള കേവലം വഴികള്‍ മാത്രം അല്ലെ ? പിന്നെ ഇക്കാലത്ത് ഏതു വഴിയാണ് മെച്ചം അഥവാ ഒന്നിനേക്കാള്‍ മറ്റൊന്ന് എന്ത് കൊണ്ട് മെച്ചം എന്നാണ് തര്‍ക്കം .ലക്ഷ്യത്തില്‍ എത്തിയോ ഇല്ലയോ എന്ന് ആര്‍ക്കറിയണം ?)

    ReplyDelete
  6. ഇനി മനസ്സില്‍ അകാത്തവരോട് ഒരു വാക്ക് ,കഴിവുള്ളവന്

    ആഗ്രഹം ഇല്ല എന്ന് പറഞ്ഞത്‌ ലാലിനെ പറ്റിയും . ആഗ്രഹം

    ഉള്ളവന് കഴിവ് പോര എന്ന് പറഞ്ഞത് മമ്മൂടിയെ പറ്റിയും

    ridiculous statement....

    ee comment'nu thangale nirashanaya oru hidden mohanlal fan aano ennu polum samshayikkendi varum... (nishpakshan ennu swayam prekyapichanu palappozhum review'ukal ezhutharu..)

    nalla cinemakal and nalla performance'ukal onnum thangal kandittilla ennu thonnunnu.... :-P

    ee randu thaarangaleyum vrashangalayi njan close aayi watch cheyyunnund...

    They a have their own strengths and weaknesses...

    incomparable stars...

    what you said is "Shudha Mandatharam"...

    enthokkeyo arivund enn swayam vicharikkukayum ennal adisthana rehithamaya commentukal parayukayum aayo maashe thangalude pani..?

    ingane oru comment parayumpol ath kazhiyavunna

    reethiyil prove cheyyan sramikkanamennoru apekshayode nirthatte...

    ReplyDelete
  7. കഴിവുള്ളവന് ആഗ്രഹം ഇല്ല എന്ന് പറഞ്ഞത്‌ ലാലിനെ പറ്റിയും . ആഗ്രഹം ഉള്ളവന് കഴിവ് പോര എന്ന് പറഞ്ഞത് മമ്മൂടിയെ പറ്റിയും

    ദാ തെളിവ്
    http://www.youtube.com/watch?v=6VpiFoIFXjc

    ReplyDelete
  8. സുഹൃത്തേ,
    താങ്കളുടെ വികാരം മനസ്സിലാക്കുന്നു. ഇവിടുത്തെ സൂപ്പര്‍ സ്റ്റാറുകളുടെ ചില ഫാന്‍സ്, ഏതു തറപ്പടം ഇറങ്ങിയാലും അതിനെ മഹത്തായ ചിത്രം എന്നു വാഴ്ത്തുന്നവരാണ്. അതൊരു സത്യമാണ്. ഒരു ചിത്രം മോശമെങ്കില്‍, അതു തുറന്നെഴുതുന്ന ബൂലോകത്തെ നിരൂപകരെ ഒളിഞ്ഞും തെളിഞ്ഞും ചീത്ത വിളിക്കുക എന്നത് അവരില്‍ ചിലരുടെ ശീലമായിപ്പോയി. പല പല ബ്ലോഗുകളില്‍ നാമത് കാണുന്നതുമാണ്. എനിക്കു തോന്നുന്നത് ശിക്കാറിനെക്കുറിച്ചുള്ള വിമര്‍ശനങ്ങളാണ് ബാല്‍ക്കണിയില്‍ ഇപ്പോള്‍ വിവാദമായി കത്തി നില്‍ക്കുന്നത്. ശിക്കാറിന്റെ നിരൂപണത്തെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയായി താങ്കള്‍ അവരോട് 10 ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. അതിനൊന്നു പോലും മറുപടി പറയാന്‍ കഴിയാതെ വന്ന് ചീത്ത വിളിക്കുന്ന ഇവരെ ഒക്കെ താങ്കള്‍ മൈന്‍ഡ് ചെയ്യേണ്ട എന്നാണ് എനിക്കു പറയാനുള്ളത്. താങ്കളുടെ ശൈലി തുടരുക. ഈ ബ്ലോഗിനെ പിന്തുടരുന്നവര്‍ എന്നുമുണ്ടാകും.

    ReplyDelete
  9. This comment has been removed by the author.

    ReplyDelete
  10. ഇദ്ദേഹത്തിന്റെ പത്തു ചോദ്യങ്ങള്‍ വായിച്ചാല്‍ ചിരി വരും !! ലാലിന്‍റെ അവിസ്മരണീയമായ വേഷങ്ങളില്‍ ഒന്നനെങ്ങിലെ പടം കാണാവൂ ? ഹിറ്റ്‌ ആയ എത്ര ചിത്രങ്ങള്‍ക് ഉണ്ട് യുക്തിഭദ്രമായ കഥ ?പിന്നെ മോഹന്‍ ലാലിന്‍റെ തടി10 കൊല്ലം മുന്‍പേ കേള്‍ക്കാന്‍ തുടങ്ങിയതാണു . ലാലിന്‍റെ തടി കൊണ്ട് പദത്തിന് പ്രത്യേകിച്ച് ഒരു കുഴപ്പവും വന്നെന്നു തോന്നുന്നില്ല . ദയവായി ഇങ്ങനത്തെ ചോദ്യങ്ങള്‍ ചോദിച്ചു സ്വയം അപഹസ്യനവരുത് !

    ReplyDelete
  11. കിഷോര്‍ , ഇരുപതു ദിവസം കൊണ്ട് ഈ ചിത്രം പതിനാല് കോടി രൂപ ഉണ്ടാക്കി എങ്കില്‍ സൂപ്പര്‍ താരങ്ങള്‍ ശമ്പളം കുറക്കണം എന്ന് പറയുന്നവനെ ഒക്കെ തല്ലണ്ടേ?. ഇങ്ങനെ ഒരു ചിത്രം ഒരു നൂറു ദിവസം ഓടിയാല്‍ കിട്ടുന്ന കാശു നോക്കിയാല്‍ പഴശി രാജാ പോലും ലാഭം ആകേണ്ടത് അല്ലെ ? പിന്നെ അതൊക്കെ ചിത്രം നിര്‍മിക്കുന്നവരുടെ കാര്യം . ഈ ചിത്രം എന്നിക് ഇഷ്ടപെട്ടോ ഇല്ലയോ എന്നാണ് ഞാന്‍ പറയാന്‍ ശ്രമിക്കുന്നത് .പല വട്ടം പറഞ്ഞതാണ്‌ എങ്കിലും ആവര്‍ത്തികട്ടെ തങ്ങള്‍ക്കു ഇഷ്ടപ്പെട്ടു എന്നത് കൊണ്ട് എനിക്ക് ഇഷ്ടപെട്ടോണം എന്ന് പറയുന്നത് ന്യായം അല്ലല്ലോ സ്നേഹിതാ .തങ്ങള്‍ക്കു ഇഷ്ടപ്പെട്ടു എങ്കില്‍ എന്ത് കൊണ്ട് എന്ന് പറയുന്നതകില്ലേ കൂടുതല്‍ നല്ലത് . ഇവിടെ ഇഷ്ടപ്പെട്ടു എന്ന് പറയുന്നവര്‍ക്ക് പറയാനുള്ള കാരണങ്ങള്‍ ലാല്‍ അഭിനയപ്രതിഭയാണ് (അത് കൊണ്ട് ഇഷ്ടപെട്ടോണം ) ഈ ചിത്രം നല്ല initial നേടി (അത് കൊണ്ട് ഇഷ്ടപെട്ടോണം ) എന്നിങ്ങനെയാണ് . അധികം എഴുതാന്‍ സമയം ഇല്ല.ശങ്കറും (തമിള്‍ ) ജോഷിയും (മലയാളം ) വെയിറ്റ് ചെയുന്നു കോടികളുമായി !!!!! പൊയ് വാങ്ങിയിട്ട് അവരുടെ ചിത്രങ്ങളെ രക്ഷിക്കാന്‍ നോക്കട്ടെ !! (അന്‍പത്തി അഞ്ചു ദിവസം കഴിഞ്ഞു ഇത്ര ഭയങ്കരമായ ചിത്രം എത്ര സിനിമ ശാലകളില്‍ ഉണ്ടെന്നു അറിയിച്ചാല്‍ ഉപകാരം )

    രേജിത്, കാണാന്‍ പോകുന്ന മലയാള ചിത്രത്തിന് യുക്തി ഭദ്രമായ ഒരു തിരകഥ വേണം എന്ന് പറഞ്ഞതോര്‍ത്താല്‍ എന്നികും ചിരി വരും സത്യം !!! പിന്നെ തടി അനങ്ങാതെ ഉള്ള അഭിനയത്തെ കുറിച്ച് എന്നിക്ക് വലിയ മതിപ്പില്ല .ദേഹം അനങ്ങി അഭിനയിക്കാന്‍ വയ്യെങ്ങില്‍ പണി നിര്‍ത്തുകയാണ് നല്ലത്

    ReplyDelete
  12. THIS IS TRUE STORY:

    Once there was a good police officer.
    He did all good things for the department.
    But, one day, he was misunderstood by his superiors.
    He threw his uniform & wandered here & there.
    By wandering, he became a terrorist.
    He worked as a terrorist.
    A girl influenced his life.
    He shared his mind to her.
    Some days later, he planned a huge work.
    He said it to her.
    But alas, she was police spy.
    Police try to stop their activities.
    But, he did his job.

    That police officer was PRITHVIRAJ, the girl was MAMTHA. You just read the story of 'ANWAR' :)

    ReplyDelete
  13. This comment has been removed by the author.

    ReplyDelete
  14. This comment has been removed by the author.

    ReplyDelete
  15. എന്ത് ലാലും മമ്മൂട്ടിയും ? മലയാള സിനിമയെ രക്ഷിക്കാന്‍ വന്ന മാലാഖ ആണ് പ്രിത്വിരാജ് ! പ്രിത്വി ദൈവം ആണ് ! അദ്ദേഹത്തിന്റെ ഭാര്യാ പദവി എന്ന് പറഞ്ഞാല്‍ ഇന്ത്യന്‍ പ്രസിഡന്റ്‌ പടവിയെക്കള്‍ മുന്തിയതാണ് ! അതുകൊണ്ട് എല്ലാരും വേഗം പ്രിത്വി ഫാന്‍സ്‌ അസ്സോസിഅറേനില്‍ ചേക്കേറുക

    ReplyDelete
  16. ഇപ്പോള്‍ കാര്യം പിടികിട്ടി ! കഴിഞ്ഞ വര്ഷം കുറെ മമ്മൂട്ടി -ലാല്‍ ഫാന്‍സുകാര്‍ പ്രിത്വി ഫാന്സില്‍ ചേര്‍ന്നിരുന്നു ! അവിടെ ചെന്നപ്പോലും അവര്‍ തനി സ്വഭാവം പുറത്തെടുത്തു ! പൊള്ളയായ ആരാധനയും പുകഴ്ത്തലും ! ഈ പയ്യനും ഇനി മര്യാദക്ക് അഭിനയിക്കില്ല, ഇവര്‍ അവനെ അങ്ങ് വഹിചോളും!!

    ReplyDelete
  17. ഇത് ബ്ലോഗ്ഗോ അതോ മഞ്ഞ പത്രമോ ? അതോ വെബ്‌ ദുനിയയോ ?

    ReplyDelete
  18. മോഹന്‍ലാല്‍ വിമര്‍ശനത്തിന് അതീതനാണെന്ന വാദം തെറ്റാണ് സുഹൃത്തുക്കളേ.. മോഹന്‍ലാലിന്റെ അടുത്തിറങ്ങിയ പല ചിത്രങ്ങളും ഇതിലുമേറെ ദയനീയമായിരുന്നു എന്നതാവാം, 'ശിക്കാര്‍' വിജയിച്ചു പോകുവാന്‍ കാരണമായത് എന്ന സത്യം കടുത്ത മോഹന്‍ലാല്‍ ഫാനുകള്‍ പോലും അംഗീകരിക്കുന്ന ഈ സമയത്ത് ചിത്രത്തിന്റെ മേന്മ കൊണ്ടാണ് ഇതു ഹിറ്റായതെന്ന വാദം വെറും പൊള്ളയാണ്.

    ReplyDelete
  19. പിള്ളച്ചോ!! തന്‍ പോയി ഈ ബ്ലോഗ്‌ എഴുതുന്നവന് കുഴല്‍ വിളിക്കെടോ ! അതിനോക്കെയെ തന്നെ കൊണ്ട് പറ്റുകയുള്ളു ! ഇന്ന് ഈ പടം 45 ദിവസം തികയുന്നു ! യന്തിരന്‍ വന്നപ്പോളും കുറച്ചെങ്കിലും പിടിച്ചു നിന്നത് ഈ ചിത്രം മാത്രം ആണ് !

    ReplyDelete
  20. പിള്ലാച്ചോ !! ആരും ഒന്നിനും അതീതര്‍ ആണ് എന്ന് ഒന്നും ആരും പറഞ്ഞില്ല ! മേലനങ്ങാത്ത കിഴവന്‍ മേഗതാരത്തെ കുറിച്ച് പ്രസ്തുത ബ്ലോഗ്ഗര്‍ ഒന്നും പറഞ്ഞു കണ്ടില്ല ! പകരം അത് ആകെ ചെയ്യുന്ന ആളെ വിമര്‍ശിക്കുകയും ചെയ്താലോ !
    വിശ്വാസം ഉണ്ടെങ്കില്‍ മതി ! 2006 നു ശേഷം നമ്മുടെ മെഗാതാരം വിലക്കെടുതതാണ് ചില ബ്ലോഗ്ഗര്‍ മാരെ ! സംശയം തോന്നാതിരിക്കാന്‍ പേരിനു ഒന്ന് വിമര്‍ശിക്കും പ്രസ്തുത താരത്തെ , എന്നാല്‍ എഹിരലിയായ താരത്തെ കുറിച്ച് ആയാലോ ഒരു പേജ് മുഴുവന്‍ കാണും ഇവന്റെ ഒക്കെ വിമര്‍ശനം !

    ReplyDelete
  21. അനോണി ചേട്ടോ കഴിഞ്ഞ മാസം ഒന്‍പതാം തീയതി ഇറങ്ങിയ പടം ഇന്നു (ഒക്ടോബര്‍ പതിമൂന്നിനു )നാല്പത്തി അഞ്ചു ദിവസമോ?നൂറു ദിവസം എന്നു തികച്ചു പറഞ്ഞൂടെ.ശിക്കാര്‍ എന്ന പടത്തില്‍ ലാല്‍ അമ്മാവന്‍ മേലനങ്ങി അഭിനയിച്ചു എന്ന മഹാ പാപം പറയല്ലേ.ദോഷം കിട്ടും . തല്ലിയാലും തുപ്പിയാലും പിന്നെയും ഇവന്മാരെ (ബഹു വചനം ) ന്യായീകരിക്കാന്‍ നട്ക്കുനവന്നൊക്കെ പണ്ടാരം അടങ്ങുന്നത് വരെ തമിഴ് ഹിന്ദി സിനിമ ഒക്കെ തന്നെ ശരണം .(അതും നിരോധിക്കാന്‍ നടക്കുകല്ലെ നാണം കേട്ട കിളവന്മാര്‍ )

    ReplyDelete
  22. കിലവന്മാര്‍ക്ക് ഒന്നിനും പാടില്ലെന്ന് എവിടെയെങ്കിലും എഴുതി വച്ചിട്ടുണ്ടോ ചേട്ടാ ? ഉണ്ടെങ്കില്‍ അത് ഒന്ന് കാണിച്ചു തരുമോ ?

    ReplyDelete
  23. വിമര്‍ശന ശരങ്ങള്‍ വെറുതെ ആയി , യന്തിരന്‍ വന്നിട്ടും തീറെരുകളില്‍ കുറച്ചെങ്കിലും പിടിച്ചു നിന്നത് 'ശിക്കാര്‍' മാത്രം

    ReplyDelete
  24. ആ പോലീസുകാരന്‍ എഴുതിയ നിരൂപണം കലക്കി...

    ReplyDelete