Saturday, October 2, 2010

യെന്തിരന്‍ (Yenthiran)

അനിയാ.... നീ എന്നെ ഒന്ന് സഹായിക്കണം

മം എന്താ കാര്യം?

നീയാണ് അഥവാ നിന്റെ ബ്ലോഗ്‌ ആണ് എല്ലാ സിനിമകളുടെയും വിജയ പരാജയങ്ങളെ നിശ്ചയിക്കുന്നത് എന്നാണല്ലോ പറയപ്പെടുന്നത്‌ .

അതെപ്പോള്‍? എന്ന് മുതല്‍ ?

നീ കമന്റ്‌ ഒന്നും വായിക്കാറില്ലേ അനിയാ . അതെന്തോ ആകട്ടെ .പറയാന്‍ വന്നത് അതല്ല .ഞാന്‍ ഒരു പടം ചെയ്യാന്‍ പോകുന്നു നീ അതൊന്നു എഴുതി വിജയിപ്പിക്കണം .

അപ്പോള്‍ നിങ്ങളും തുടങ്ങിയോ പരിപാടി ? ഇരിക്കട്ടെ എന്താ കഥ ? ഒന്ന് പറയാമോ ?

പിന്നെ എന്താ . പക്ഷെ സംഗതി രഹസ്യം ആയിരിക്കണം .കഥ രണ്ടു അധോലോകനേതാക്കളെ ചുറ്റി പറ്റിയാണ് .ചെറുപ്പക്കാരനും നല്ലവനും ആയ നായകന്‍ നയിക്കുന്ന ഒരു സംഘം . കുറച്ചു പ്രായം ചെന്ന ആളും ദുഷ്ടനുമായ വില്ലന്‍ നയിക്കുന്ന വേറൊരു സംഘം .മിടുക്കനായ നായകന്റെ മുന്നില്‍ ആദ്യം മുതലേ നിഷ്പ്രഭന്‍ ആകുന്ന വില്ലന്‍ .നായകന് ഒരു കാമുകിയും ഉണ്ട് . ഇനിയാണ് കഥയുടെ വഴിത്തിരിവ് നായകന്‍ ഒരു ദിവസം തികച്ചു യാദ്രിച്ചികമായി ഒരു ചേരിയില്‍ കഷ്ടപ്പെട്ട് ജീവിക്കുന്ന ഉപനായകനെ കാണുന്നു ഒറ്റ നോട്ടത്തില്‍ തന്നെ ഇയാളില്‍ ഒത്തിരി കഴിവുകള്‍ ഉണ്ടെന്നു മനസ്സില്‍ ആക്കുന്ന നായകന്‍ ഉപനായകനെ സംഘത്തില്‍ ചേര്‍ക്കുന്നു ഉപനായകന്റെ കഴിവ് കൊണ്ട് നേട്ടങ്ങള്‍ ഉണ്ടാകുന്നു . അപ്പോളാണ് ഉപനായകന് നായികയോട് മുടിഞ്ഞ പ്രേമം .(വണ്ണ്‍ വേ.നായികക്ക് സൌഹൃതം മാത്രം ) നായകനോട് പ്രേമം തുറന്നു പറയുന്ന ഉപനായകനെ നായകന്‍ തല്ലി ചതച്ചു മരിച്ചു എന്ന് കരുതി ഉപേക്ഷിച്ചു പോകുന്നു .വില്ലന്‍ ഉപനായകനെ രക്ഷപെടുത്തുന്നു .പ്രതികാര ദാഹിയായ ഉപനായകന്‍ നായികയെ നേടാനും നായകനെ നശിപ്പിക്കാനും തുനിഞ്ഞിറങ്ങുന്നു . ഒരു ഘട്ടത്തില്‍ എതിര്‍ക്കുന്ന വില്ലനെ പോലും ഉപനായകന്‍ കാച്ചുന്നു .നായികയെ തട്ടി കൊണ്ട് പോകുന്ന ഉപനായകനെ ബുദ്ധിപരമായ തന്ത്രങ്ങള്‍ ഉപയോഗിച്ച് കീഴടക്കുന്ന നായകന്‍ .അവസാനം ഉപനായകന്‍ പശ്ചാത്തപിച്ചു തെറ്റുകള്‍ ഏറ്റു പറഞ്ഞു പണ്ടാരം അടങ്ങുന്നു . എങ്ങനെ ഉണ്ട് കഥ ?

പോന്നു ചേട്ടാ ഒന്നും തോന്നല്ലേ ഈ കഥ ഒരു പതിനായിരം പ്രാവശ്യം പറഞ്ഞതാണ്‌.ഇതില്‍ എന്തോന്ന് പുതുമ ? കേട്ടിട്ട് തന്നെ മടുപ്പ് തോന്നുന്നു .

ഡേ നീ മലയാളി തന്നെ അല്ലെ ? ഇത്ര മൊട വേണോ? ശരി പുതുമ ഉണ്ടെങ്കിലെ നിനക്ക് ഇറങ്ങു എങ്കില്‍ എന്നാ പിടിച്ചോ പുതുമ . കഥ രണ്ടു അധോലോകനായകന്‍മാര്‍ എന്നത് മാറ്റി രണ്ടു ശാസ്ത്രന്ജ്ജര്‍ (scientists) എന്ന് ആക്കിയാലോ. പിന്നെ ഒരു പ്രശ്നം ഉള്ളത് ഉപനായകന് നായകന്റെ അത്രയും തന്നെ പ്രാധാന്യം ഉള്ളത് കൊണ്ട് ഒരു ഡബിള്‍ റോള്‍ ആകാനാണ് സാധ്യത . അപ്പോള്‍ നായകന് വില്ലന്‍ പരിവേഷം കൊടുക്കാന്‍ പറ്റുമോ ?

അപ്പോള്‍ ....

ഐഡിയ . ഉപനായകനെ നമ്മള്‍ നായകന്‍ ഉണ്ടാക്കിയ ഒരു യന്ത്ര മനുഷ്യന്‍ ആക്കുന്നു . എന്നിട്ട് മനുഷ്യരെ പോലെ അല്ലെങ്കില്‍ അതിനെക്കാളും ഒത്തിരി കഴിവുകള്‍ ഉള്ള ആ യന്ത്രത്തിന് ഒരു ഘടത്തില്‍ മനുഷ്യരെ പോലെ ഉള്ള വികാരങ്ങളും കൊടുപ്പിക്കുന്നു (നായകനെ കൊണ്ട് ) . അപ്പോള്‍ നായികയോട് പ്രേമം തോന്നാന്‍ ഉപനായകന് ഒരു കാരണവും ആയി .മാത്രമല്ല വില്ലന്‍ രക്ഷിക്കുന്ന ഉപനായകന്റെ സ്വഭാവത്തില്‍ മാറ്റം വരുത്താന്‍ എളുപ്പമാണ് . യന്ത്രം അല്ലെ പ്രോഗ്രാം മാറ്റി എഴുതിയാല്‍ മതി .പോരെ? മനുഷ്യ സ്ത്രീയോട് യന്ത്രത്തിന് തോന്നുന്ന പ്രേമം ഹോ കോരി തരിക്കുന്നെടെ!!! എത്രയും പുതുമ പോരെ നിനക്ക് ?

അല്ല ഇതൊക്കെ കേട്ടിട്ട് എന്തോ പോലെ .....

അനിയാ ഇതാണ് ശങ്കര്‍ സംവിധാനം ചെയ്ത യെന്തിരന്‍ എന്ന ബ്രമാണ്ട ചിത്രത്തിന്റെ കഥ . ഇതില്‍ സംവിധായകന്‍ ആകെ ചെയ്ത നല്ല കാര്യം ഇതിലെ നായക കഥാപാത്രത്തെ അഥവാ പാത്രങ്ങളെ രജനി കാന്ത് എന്ന നടനെ കൊണ്ട് ചെയ്യിച്ചു എന്നതാണ് . വേറെ ഏതു നടന്‍ ചെയ്താലും ഒരു ആഴ്ചയില്‍ കൂടുതല്‍ ഈ ചിത്രം ഓടുമെന്നു എന്നിക് തോന്നുന്നില്ല .ശങ്കര്‍ എന്ന സംവിധായകന്‍ പ്രേക്ഷക മനസുകളെ ഒരു നിമിഷം എങ്കിലും ചിന്തിപ്പിക്കുന്ന തിരകഥകള്‍ വിട്ടിട് കെട്ടി കാഴ്ചകള്‍ നിറഞ്ഞ ബ്രമാണ്ട സ്വഭാവത്തിലേക്കു കൂടുതല്‍ മുഴുകുന്ന കാഴ്ചയാണ് എനിക്ക് കാണാന്‍ കഴിഞ്ഞത് .സംവിധായകന്‍ എന്ന നിലയില്‍ ശങ്കറിന്റെ താഴോട്ടുള്ള പോക്കിന് തുടക്കം ആകാതിരിക്കട്ടെ ഈ ചിത്രം എന്ന് അത്മാര്തമായി ആഗ്രഹിച്ചു പോകുന്നു .

അപ്പൊ ചിത്രം കൊള്ളില്ല എന്നാണോ പറഞ്ഞു വരുന്നത് .

തീര്‍ച്ചയായും പറഞ്ഞേനെ. നേരത്തെ പറഞ്ഞത് കൂടാതെ ആസ്ഥാനതുള്ളതും വലിയ രസമൊന്നും തോന്നാത്തതും ആയ ഗാനങ്ങള്‍ (ചിലപ്പോള്‍ കുറെ പ്രാവശ്യം കേള്‍ക്കുമ്പോള്‍ ഭേദമായി തോന്നിയേക്കാം),യുക്തിക്ക് നിരക്കാത്ത സംഭവങ്ങള്‍ അങ്ങനെ എന്തെല്ലാം.പക്ഷെ ഇതെല്ലാം ഉണ്ടായിട്ടും ഈ ചിത്രം താങ്ങി നിര്‍ത്തുന്നത് രജനികാന്ത് എന്ന നടന്റെ സാന്നിധ്യം മാത്രമാണ്.ഐശ്യര്യ റായിയെ പോലെയുള്ള ഒരു നായികയുടെ കാമുകനായ നായകനെ എത്ര സ്വാഭാവികമായാണ് അറുപതു കഴിഞ്ഞ അദേഹം അവതരിപ്പികുന്നത് .(സാഗര്‍ ഏലിയാസ്‌ ജാക്കി എന്ന ചിത്രത്തില്‍ രജനിയെകാള്‍ പ്രായം കുറഞ്ഞ ലാലേട്ടന്റെ പ്രണയ രംഗങ്ങള്‍ ജനം കൂകി തള്ളിയത് ഈ അവസരത്തില്‍ സ്മരണീയമാണ് ). മനുഷ്യനെകാളും വളരെ ബുദ്ധിമാനും മിടുക്കനും ആയ റോബോടിനെ പറ്റിക്കാനായി , ആ പ്രദേശത്തെ കറന്റ്‌ കട്ട്‌ ചെയ്തു കഴിഞ്ഞു,നായികയെ കൊണ്ട് റോബോട്ടിന്റെ ചാര്‍ജ് തീരുന്നത് വരെ മാദക നൃത്തം ചെയിക്കുന്ന നായകന്റെ തന്ത്രത്തെ നമിച്ചു പോകും.ഗ്രാഫിക്സ് (ആനിമട്രോണിക്സ് എന്നാണ് പറയേണ്ടത് എന്ന് ഒരു സുഹൃത്ത്‌ ) നിറഞ്ഞ ക്ലൈമാക്സ്‌ രംഗങ്ങള്‍ കുറച്ചു ഓവര്‍ ഡോസ് ആയില്ലേ എന്നാണ് എനിക്ക് തോന്നിയത്.ക്ലൈമാക്സ്‌ രംഗങ്ങളില്‍ നായകന്‍ യന്ത്രത്തെ തോല്‍പ്പിക്കാന്‍ ചെയുന്ന കാര്യങ്ങള്‍ ഒരു സാധാരണ തമിഴ് പ്രേക്ഷകന് മനസിലാകുമോ എന്ന് കണ്ടു തന്നെ അറിയാം.(അഥവാ എന്നാല്‍ ഇതൊക്കെ ഇയാള്‍ക്ക് ആദ്യമേ ചെയ്തു കൂടെ എന്ന് തോന്നിയാല്‍/ചോദിച്ചാല്‍ കുറ്റം പറയാന്‍ പറ്റുമോ?).പിന്നെ ശങ്കര്‍ തന്റെ പതിവ് ആശയം,ഒരാള്‍ സമൂഹത്തെ നന്നാകുക എന്ന സംഭവം ഈ ചിത്രത്തില്‍ ഉപേക്ഷിച്ചിരിക്കുന്നു.ചില രംഗങ്ങള്‍ ഉദാഹരണമായി റോബര്‍ട്ട്‌ (ചിത്തി) കൊതുക്കളുമായി സംസാരിക്കുന്ന രംഗം പോലെയുള്ളവ ബോര്‍ അടിപ്പിച്ചു എന്ന് പറയാതെ വയ്യ . (ശങ്കറിന്റെ ചിത്രത്തില്‍ ഇങ്ങനെ തോന്നുന്നത് ആദ്യമായാണ്).കലാഭവന്‍ മണി ഒരു ചെറിയ വേഷത്തില്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.കൊച്ചിന്‍ ഹനീഫയും ഒരു രംഗത്ത് പ്രത്യക്ഷ പ്പെടുന്നുണ്ട് . ഒരു പക്ഷേ ഇതു അദേഹത്തിന്റെ അവസാനത്തെ ചിത്രം ആവാനാണ് വഴി .


രജനികാന്ത് എന്ന നടനെ പറ്റി പറയുമ്പോള്‍ പലപ്പോഴും തോന്നിയിട്ടുള്ള ഒരു കാര്യം അദേഹത്തിന്റെ വിജയ രഹസ്യം പ്രേക്ഷകര്‍ അദ്ദേഹത്തില്‍ നിന്നും എന്ത് പ്രതീക്ഷിക്കുന്നു എന്ന് മനസിലാക്കി അത് കൊടുക്കാന്‍ കഴിയുന്നു എന്നതാണ് എന്നാണ് . ഈ ചിത്രത്തിലും അതിനു ഒരു മാറ്റവും ഇല്ല .ശങ്കര്‍ ,ഈ ചിത്രത്തിലൂടെ തനിക്കു അതിനു കഴിഞ്ഞോ എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.

പക്ഷെ അണ്ണാ ഒരു രജനി ചിത്രം എന്ന നിലയ്ക്ക് കണ്ടാല്‍ ......

ഒരു രജനി ചിത്രം എന്ന നിലയക്ക്‌ കണ്ടാല്‍ ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പോരായ്മ ശക്തനായ ഒരു വില്ലന്‍ ഇല്ല എന്നതാണ് .ഡാനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന് ശക്തമായ ഒരു വ്യക്തിത്വം നല്‍കുന്നതില്‍ സംവിധായകന്‍ പരാജയപ്പെട്ടിരിക്കുന്നു . പിന്നെ റോബോടിനെ വില്ലനാക്കുമ്പോള്‍ ഒരു പരിധിയില്‍ കൂടുതല്‍ നെഗറ്റീവ് ആക്കാനുള്ള ധൈര്യം രജനികാന്ത് എന്ന നടന്റെ ഇമേജും ഇരുനൂറു കോടിയും ഓര്‍ക്കുമ്പോള്‍ ശങ്കറിനല്ല ആര്‍ക്കും ഉണ്ടാകും എന്ന് തോന്നുന്നില്ല (ഇരുനൂറു കോടി രൂപ ചിലവാക്കാന്‍ പ്രേക്ഷകന്‍ പറഞ്ഞോ എന്ന ചോദ്യം ചോദിക്കല്ലേ പ്ലീസ്!). ഒരു രജനി ചിത്രം എന്ന നിലയിലും ചിത്രം ശരാശരി ആയിട്ടാണ് എനിക്ക് തോന്നിയത് . ( അപ്പോള്‍ മലയാളത്തിലെ സൂപ്പര്‍ താര കെട്ടി കാഴ്ചകളെ എന്ത് വിളിക്കും എന്ന മനസാക്ഷിയുടെ ചോദ്യം എന്തെ മുന്നില്‍ ഉണ്ട് !!)


എന്നാലും ഇരുനൂറു കോടി മുടക്കി എടുത്ത ഒരു ചിത്രത്തെ പറ്റി ഇങ്ങനെ പറഞ്ഞാലോ ?

അനിയാ മുടക്കാന്‍ കൈയില്‍ കാശു ഉണ്ടായിട്ടാണ് സണ്‍ പോലെയുള്ള നിര്‍മാതാക്കള്‍ ഈ പടത്തിനു കാശു മുടക്കുനത് .അതിനു ഞാന്‍ എന്ത് വേണം ? എന്റെ അഭിപ്രായം ആണ് ഇവിടെ പറയുന്നത് .നിങ്ങള്ക്ക് യോജിക്കാം യോജിക്കാതിരിക്കാംനാളെ ഈ ചിത്രം ഒരു മഹാ വിജയം ആയാല്‍ ഉടനെ ഈ അഭിപ്രായം മാറ്റി ചിത്രത്തെ മഹത്തരവും ഉജ്വലവും ആയി വഴ്തിക്കോണം എന്ന് പറഞ്ഞാല്‍ പാടാണ് എന്നാണ് ഉത്തരം .

അപ്പോള്‍ ചുരുക്കത്തില്‍ പറഞ്ഞാല്‍ ......

മാനം മുട്ടുന്ന പ്രതീക്ഷകളും ആയി പോയാല്‍ നിങ്ങള്‍ക്ക് ഒരു പക്ഷെ നിരാശര്‍ ആകേണ്ടി വന്നേക്കാം.വലിയ പ്രതീക്ഷകള്‍ ഇല്ലാതെ പോയാല്‍ ഒരു ശരാശരി entertainer ചിത്രം കണ്ടു വീട്ടില്‍ പോകാം

8 comments:

  1. ആറു ബോറന്‍ ചിത്രം ...ഞാന്‍ ഇടയ്ക്കു ഉറങ്ങി പോയി അവസാനം ഇതിനും മാത്രം റോബോ ട്ടിനെ ആര് ഉണ്ടാക്കി എന്ന് ഒരു പിടുത്തവും കിട്ടുന്നില്ല .. പെറ്റു പെരുകിയതാണോ ആവോ ?? അതോ ഞാന്‍ ഉറങ്ങിയ സമയത്ത് ഉണ്ടായതാണോ ??.... 2000 ത്തില്‍ ഇറങ്ങണ്ട പടം 2010 ത്തില്‍ ഇറങ്ങി യാല്‍ ഇങ്ങനിരിക്കും ..2000 ത്തില്‍ ആയിരുന്നു എങ്കില്‍ ഗ്രാഫിക്സ് കണ്ടു കണ്ണും മിഴിചിരിക്കാം ആയിരുന്നു .. ട്രാന്‍സ്ഫോര്‍മര്‍ പോലുള്ള ചില പടങ്ങളില്‍ വന്ന ചില ഗ്രാഫിക്സ് തന്നെ .. ഇതിലും എത്രയോ നല്ലതാ ലാലേട്ടന്റെ ശിക്കാര്‍ :D

    ReplyDelete
  2. റോബോട്ട് ആയിട്ട് മമ്മുക്കയും ലാലേട്ടനെയും ഒന്ന് സങ്കല്‍പ്പിച്ചു നോക്കൂ .... നല്ല കോമഡി തന്നെ ആയിരിക്കും ..... അല്ലെങ്കിലും നമ്മുക്ക് പറ്റിയത് ശിക്കാര്‍ പോലെ ഉള്ള സിനിമകളാ.........

    ReplyDelete
  3. യന്ത്രം ആണെന്ന് പറയുന്നില്ലെന്നെ ഉള്ളു (ഏതാണ്ട് യന്ത്രം പോലെ തന്നെ) നായകനും വില്ലനുമായി മമ്മൂട്ടി അഭിനയിച്ച ബാള്‍റാം താരാദാസ് ലവ് സ്റ്റോറി ഈ അവസരത്തില്‍ സ്മരിക്കവുനതാണ്

    ReplyDelete
  4. രണ്ടു ദിവസം കൊണ്ട് കോടി നേടിയ യെന്തിരന് എവിടെ? മലയാള ബ്ലോഗിലെ മാക്രികള്‍ നടത്തുന്ന നിരൂപണ വിസര്‍ജന്ങ്ങള്‍ എവിടെ? . (നമുക്ക് വിനയന്റെ ഗ്രാഫിക്സും സൂപ്പര്‍ അമ്മാവന്മാരുടെ ചത്ത ഡയലോഗും ഒക്കെയെ പറഞ്ഞിട്ടുള്ളൂ

    ReplyDelete
  5. @ Rajiv I agree with you mostly. This same critic was saying Elsamma -- was excellent - Mr. Santhyan Anthikkad should watch it etc...
    The first time North Indian critics and media are giving thumbs up to a South Indian movie, the Malayaale critics cant digest it.
    Endhiran is definitely an above average Entertainer. May be these guys would have said the opposit, had it been a Hollywood production with white actors.

    ReplyDelete
  6. http://bollymoviereviewz.blogspot.com/2010/10/robot-review.html


    u can find robot reviews from indias top critics from above link

    ReplyDelete
  7. ഇതൊന്നു നൊക്കൂ http://goo.gl/ewks

    ReplyDelete
  8. But you will have to face the consequences if you openly criticise a film
    see this
    http://www.newshouse.in/cover-story/yenthiran-different-view.html

    ReplyDelete