Saturday, October 16, 2010

അന്‍വര്‍ (Anwar)

അന്‍വര്‍ എന്ന ചിത്രം മലയാള സിനിമ ചരിതത്തിലെ ഏറ്റവും പന്ന, കൂതറ ....%%^$^%££

എന്തുവാടെ?രാവിലെ ആരോടാ ഈ കത്തിക്കുന്നെ?

അണ്ണാ ഇന്നലെ അന്‍വര്‍ എന്ന ചിത്രം ഇറങ്ങിയില്ലേ . അതിന്റെ നിരൂപണം എഴുതാന്‍ തയാര്‍ എടുക്കുകയായിരുന്നു?

അന്നോ ? എങ്ങനെയുണ്ട് പടം നിനക്ക് ഇഷ്ടപെട്ടോ?

എവിടുന്നു? തനി കൂതറ പടമല്ലേ ഇതു ? ഇംഗ്ലീഷ് ലെ traitor എന്ന് പേരുള്ള പടത്തിന്റെ കോപ്പി അടി അല്ലെ ഇതു. പോരാത്തതിനു അമല്‍ നീരദ് എന്ന സംവിധായകന്റെ സ്ഥിരം ശൈലിയും.മലയാളീ,മലയാള പടം എന്നൊക്കെ വെച്ചാല്‍ എന്താണെന്നാണ് ഇവന്റെ ഒക്കെ വിചാരം.(പുറത്തു പറയണ്ട ഈ ചിത്രത്തെ പരമാവധി നാറ്റിക്കണം എന്ന് രഹസ്യമായി ബൂലോക നിരൂപക സംഘടന ,പാര്‍ട്ടി സര്‍കുലര്‍/ ഇടയ ലേഖനം അയച്ചിട്ടുണ്ട് )

എന്താണീ സംഗതി? മലയാളീ മലയാള പടം എന്നൊക്കെ ഉള്ളത് ഒന്ന് വിശദം ആക്കാമോ?

അല്ല അത് പിന്നെ ഈ കിരീടം,മൃഗയ, ദശരഥം, വടക്കന്‍ വീരഗാഥ ...... എങ്ങനെ ഒക്കെയുള്ള നിലവാരത്തില്‍ ഒള്ള ചിത്രങ്ങള്‍ അല്ലെ നമുക്ക് വേണ്ടത്?

ശരി നീ ഈ പറഞ്ഞ ചിത്രങ്ങളൊക്കെ ഏതാണ്ട് പതിനഞ്ചു കൊല്ലത്തിനു മുന്‍പ് വന്നതാണ്‌. അതൊക്കെ കഴിഞ്ഞു മലയാള സിനിമ രാജ ഭരണത്തിന്‍ കീഴില്‍ ആയതും സിനിമ വിജയിപ്പിക്കാന്‍ പൊതു ജനം കേറേണ്ട എന്ന അവസ്ഥ ആയതും നീ അറിഞ്ഞില്ലേ.പിന്നെ ഇങ്ങനത്തെ കുറച്ചു പടങ്ങളില്‍ അഭിനയിച്ചിരുന്നു എന്ന ഒറ്റ പേരില്‍ ആണല്ലോ നമ്മള്‍ പാവം മലയാളികള്‍ രണ്ടു താര അപ്പുപ്പ രാജാക്കന്മാരെ ഇപ്പോഴും ചുമക്കുന്നത് . അതൊക്കെ ഇരിക്കട്ടെ ഒരൊറ്റ ചോദ്യം നീ ശരിക്കും അന്‍വര്‍ കണ്ടോ?

അത് പിന്നെ ....

പറയെടാ സത്യം *&**&%%^^$$...

പടം ഞാന്‍ കണ്ടില്ല പിന്നെ പൊതുവായുള്ള ഒരു അഭിപ്രായം വെച്ച് പറഞ്ഞതല്ലേ .

ഈ ചിത്രം ഇറങ്ങുന്നതിനു മുന്‍പേ തുടങ്ങിയതാ ഈ പൊതു അഭിപ്രായം. ഈ വിമര്‍ശിക്കുന്നവര്‍ ഒക്കെ അമല്‍ നീരദ് സാറിന്റെ സാഗര്‍ ജാക്കി ബാലെ ഇറങ്ങിയപ്പോള്‍ എവിടെ ആയിരുന്നു? പടം പെട്ടിയില്‍ കേറി കഴിഞ്ഞാണല്ലോ സിംഹങ്ങള്‍ക്ക് ധൈര്യം വെച്ചത് ? പിന്നെ മലയാളത്തില്‍ കൂവല്‍ തൊഴിലാളികള്‍ ഉണ്ട് എന്ന് ഇന്നലെ മനസ്സിലായി. പടം തുടങ്ങിയ നിമിഷം മുതല്‍ ഒരു ഭാഗത്ത്‌ നിന്നും നിറുത്താതെ കൂവല്‍.ഒരു മോശമായ രംഗം കണ്ടതിനു ശേഷമാണെങ്കില്‍ മനസിലാക്കാം . ചുമ്മാതാണോ മലയാളീ കുടുംബങ്ങള്‍ സിനിമ ശാലകളുടെ പരിസരത്തോടു അടുക്കാത്തത്.പടം കാണുന്നതിന്റെ രസം കുറച്ചൊന്നുമല്ല ഈ ..... കള്‍ നശിപ്പികുന്നത് .

അണ്ണാ കാടു കേറാതെ അണ്ണന്‍ കണ്ടെങ്കില്‍ പറ എന്താ അഭിപ്രായം ?

അനിയാ ഈ ചിത്രത്തെ കുറിച്ച് നല്ലതും ചീത്തയും പറയാന്‍ ഉണ്ട്.ഒരു യുവ താരം നായകന്‍ ആയ ചിത്രം അല്ലെ, ആദ്യം നല്ലത് തന്നെ പറഞ്ഞേക്കാം.ആദ്യമേ പറയട്ടെ അമല്‍ നീരദ് എടുത്ത മൂന്ന് ചിത്രങ്ങളിലും വെച്ച് നല്ലത് ഇതാണ് .തികച്ചും സമകാലീനം എന്ന് പറയാവുന്ന ഒരു വിഷയം. അതും കേരളത്തില്‍ തീവ്രവാദത്തിന്റെ വേരുകള്‍ പടരുന്ന ഈ കാലത്ത് എടുക്കാന്‍ ധൈര്യം കാണിച്ച ഈ ചിത്രത്തിന്റെ നിര്‍മാതാവ്,സംവിധായകന്‍ ,നായകന്‍ എന്നിവരെ അഭിനന്ദികേണ്ടി ഇരിക്കുന്നു..അതും അറിയപ്പെടുന്ന ഒരു സമുദായ നേതാവുമായി ഈ ചിത്രത്തിലെ ലാല്‍ അവതരിപ്പിക്കുന്ന ബാബു സേട്ട് എന്ന കഥാപാത്രതിനുള്ള സാദൃശ്യം പരിഗണിക്കുമ്പോള്‍.(കുറെ കാലം മുന്‍പ് പ്ലാന്‍ ചെയ്ത ഈ ചിത്രത്തില്‍ ഈ വന്ന സമകാലീന പ്രസക്തി യദ്രിചികം ആകാനും മതി )തികച്ചും balanced ആയി എഴുതിയ തിരകഥയില്‍ അനാവശ്യമായ ഒരൊറ്റ കഥാപാത്രം പോലും ഇല്ല. ഉള്ള കഥാ പാത്രങ്ങളെല്ലാം വ്യക്തിത്വം ഉള്ളവയും ആണ്.ഒന്നോ രണ്ടോ രംഗത്ത് മാത്രം വരുന്ന കഥാപാത്രങ്ങള്‍ പോലും മനസ്സില്‍ നില്‍ക്കുനവയാണ്(സായി കുമാര്‍,ഗീത, പോലും ).മലയാള സിനിമയില്‍ ഈ ഒരൊറ്റ കാര്യം (അനാവശ്യ കഥാപത്രങ്ങള്‍ ഇല്ലാതിരിക്കല്‍ ) ഉണ്ടായിരുന്ന ഇതിനു മുന്‍പുള്ള സിനിമ ഏതായിരുന്നു എന്നോര്‍ക്കുമ്പോള്‍ ആണ് നമ്മുടെ ഗതി കേടിന്റെ ഭീകര രൂപം നമുക്ക് മനസിലാകുന്നത്.ചിത്രത്തിലുള്ള രണ്ടു ഗാനങ്ങളും (അവസാനം കാണിക്കുന്ന നായകനും നായികയും നേരിട്ട് പാടിയ പാട്ടിനെ ഉപേക്ഷിച്ചു!)നന്നായി ചിത്രീകരിച്ചവ ആണ്.പിന്നെ പറയാനുള്ളത് പ്രിത്വിരാജ് എന്ന നടനെ പറ്റിയാണ് .നാളെയുടെ താരം താന്‍ ‍ആണെന്ന് സംശയാതീതമായി ഈ ചിത്രത്തിലൂടെ ഈ നടന്‍ തെളിയിച്ചിരിക്കുന്നു.താന്തോന്നി,പോക്കിരി രാജ എന്നെ ചിത്രങ്ങളോടെ പ്രിത്വിരാജിനെ ചെറുതായി പേടിച്ചു തുടങ്ങിയ മലയാളികള്‍ക്ക് ഈ ചിത്രം മറിച്ചു ഒരഭിപ്രായം ഉണ്ടാകാന്‍ സഹായിച്ചേക്കും.കല്യാണ പ്രായം കഴിഞ്ഞു പഴുത്തു പുരനിറഞ്ഞു നില്‍ക്കുന്ന അവിവാഹിതരായ സകലകലാവല്ലഭന്‍മാരെ കണ്ടു പ്രാന്തായ ആരെങ്കിലും ഒക്കെ ഉണ്ടെങ്കില്‍ അവര്‍ക്ക് ഈ ചിത്രവും അതിലെ നായകനും ഒരു ആശ്വാസം ആയേക്കും. എല്ലാ നടീ നടന്മാരും നന്നയിട്ടുന്ടെങ്കിലും പ്രിത്വിരാജ്,പ്രകാശ്‌ രാജ്,ലാല്‍ എന്നെ നടന്മാരുടെ പ്രകടനം എടുത്തു പറയേണ്ടതാണ്‌.അതില്‍ തന്നെ ചിത്രം പൂര്‍ണമായും ചുമലില്‍ ഏറ്റി ഇരിക്കുന്നത് നായകന്‍ പ്രിത്വിരാജ് ആണ്.സംഘടന രംഗങ്ങള്‍ നന്നായി എടുത്തിട്ടുണ്ട് ഈ ചിത്രത്തില്‍.(ചെറുപ്പക്കാരനായ നായകന്‍ ഒരുപക്ഷെ അതിനെ നന്നകുന്നതില്‍ ഒരു ഘടകം ആയിരിക്കാം).

ഇനി ചീത്ത കാര്യങ്ങള്‍.അമല്‍ നീരദ് ഇന്റെ സ്ലോ മോഷന്‍ രംഗങ്ങളെ മലയാളികള്‍ക്ക് സാഗര്‍ ജാക്കിക്ക് ശേഷം ശരിക്കും പേടിയാണെന്ന സത്യം സംവിധായകന്‍ മനസിലാക്കണം.മറ്റു രണ്ടു ചിത്രങ്ങളെകാളും സ്ലോ മോഷന്‍ രംഗങ്ങള്‍ കുറവാണെങ്കിലും ഉള്ളത് തന്നെ ദാ ഇയാള്‍ പിന്നെയും തുടങ്ങി എന്ന തോന്നല്‍ ആണ് ഉണ്ടാക്കുന്നത്.കലാസംവിധാനം കുറച്ചു കൂടെ ശ്രദ്ധിക്കാവുന്ന ഒരു വിഭാഗം ആയിരുന്നു . മിക്ക രംഗങ്ങളിലേയും പശ്ചാത്തലം ഈ സംവിധായകന്റെ കഴിഞ്ഞ ചിത്രങ്ങളെ ഓര്‍മിപ്പിക്കുന്നു. അടുത്തടുത്ത്‌ വരുന്ന രണ്ടു ഗാനങ്ങള്‍ കഥയുടെ ഒഴുക്കിനെ ബാധിക്കുന്നു.ട്രെയിലര്‍ കണ്ടിട്ട് ചിത്രം കാണാന്‍ വരുന്ന പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന വൈവിധ്യം ചിത്രത്തിന്റെ കഥയില്‍ ഇല്ല .ഇതു പോലെ ഒരു ചിത്രത്തില്‍ കൊള്ളാവുന്ന ട്വിസ്റ്റ്‌ ഉണ്ടായിരുന്നെങ്കില്‍ നന്നായേനെ എന്നൊരു അഭിപ്രായം ഉണ്ട്.സാധാരണ അമല്‍ നീരദ് ചിത്രങ്ങളില്‍ ഉള്ളത് പോലെ തന്നെ ഇതിലും സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ജോലി കുറവാണു .തിരകഥകൃത്ത് എന്ന നിലയില്‍ അമല്‍ നീരദ് നന്നായിട്ടുന്ടെങ്കിലും സംവിധായകന്‍ എന്ന നിലയില്‍ ഒട്ടും പുരോഗമിച്ചിട്ടില്ല എന്ന് പറയേണ്ടി വരും

ഇത്രയേ ഉള്ളോ ഇതു പറ്റില്ല . എല്ലാവനും കൊട്ട കണക്കിന് തെറി എഴുതുമ്പോള്‍ ഞാന്‍ മാത്രം ..... അണ്ണാ എനിക്കും ഇല്ലെ ആഗ്രഹങ്ങള്‍ ?

എനിക്ക് ഇത്ര ഒക്കെയേ തോന്നിയുള്ളൂ. അനിയാ ഞാന്‍ കുറ്റം കണ്ടു പിടിക്കാന്‍ അല്ല സിനിമക്ക് പോകുന്നത് . എന്‍റെ അധ്വാനിച്ചുണ്ടാക്കിയ കാശു മുതലയോ . ഏതൊക്കെ ഉണ്ടായിരുന്നെങ്കില്‍ കൂടുതല്‍ മുതല്‍ ആകുമായിരുന്നു എന്നത് മാത്രം ആണ് എന്‍റെ വിഷയം .

ഇനി കഥയെ പറ്റി രണ്ടു വാക്ക് .

കോയമ്പത്തൂര്‍ ഒരു തുണി കടയില്‍ ബോംബ്‌ പൊട്ടുന്നത് കാണിച്ചാണ് ചിത്രം തുടങ്ങുന്നത്.അന്വേഷണം നടത്തുന്ന സ്റ്റാലിന്‍ മണിമാരന്‍ (പ്രകാശ്‌ രാജ് ) കേരളത്തിലെ സമുദായ പ്രമാണിയായ ബാബു സേട്ടിനെ (ലാല്‍)അറസ്റ്റ് ചെയ്യുന്നു.ജയിലില്‍ കഴിയുന്ന ബാബുസേട്ടും അനുയായികളും അതെ ജയിലില്‍ ഒരു ഹവാല കേസ്ല്‍ അകത്താക്കുന്ന അനാഥനായ അന്‍വര്‍നെ കാണുന്നു പരിചയപ്പെടുന്നു . അടുപ്പം വര്‍ധിച്ചു പുറത്തിറങ്ങുന്ന ബാബു സേട്ടിന്റെ വിശ്വസ്തനായി മാറുന്നു അന്‍വര്‍. രണ്ടാം പകുതി,പകുതിയോളം ആകുമ്പോള്‍ ആണ് അന്‍വര്‍ ഇന്‍റെ ഭൂത കാലം ചുരുള്‍ അഴിയുന്നത്. ഈ ചിത്രത്തില്‍ എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒരു രംഗം പറഞ്ഞോട്ടെ (ചിത്രം കണ്ട ആരും ഒരു പക്ഷെ ശ്രദ്ധിച്ചു എന്ന് തന്നെ വരില്ല) തീവ്രവാദികള്‍ ആയുധം വണ്ടികളില്‍ കയറ്റുമ്പോള്‍ പോലീസ് രംഗത്ത് വരുന്നു.നോ പാര്‍ക്കിംഗ് സ്ഥലത്ത് വണ്ടി പാര്‍ക്ക്‌ ചെയ്തതിനു പെറ്റി അടിച്ചതിനു ശേഷം സാധനം കയറ്റാന്‍ സഹായിക്കുന്നു പോലും ഉണ്ട് പോലീസ് !!

പിന്നെ കൂട്ടായ എല്ലാ ആക്രമണത്തെയും അതിജീവിച്ചു ഈ ചിത്രം വിജയിച്ചാല്‍ സൂപ്പര്‍ താര ആരാധകര്‍ക്ക് ആശ്വസിക്കാനായി തുടക്കത്തില്‍ (അവസാനവും?) മമ്മൂടിയുടെ ഒരു വോയിസ്‌ ഓവര്‍ ഉണ്ട് . അതാണ് സംഗതി പറ്റിച്ചത് എന്ന് പറഞ്ഞാല്‍ മതിയല്ലോ !!

അപ്പോള്‍ ചുരുക്കമായി പറഞ്ഞാല്‍ ...

ഇപ്പോളത്തെ മലയാള മുഖ്യ ധാര സിനിമകളില്‍ വെച്ച് കാണാന്‍ കൊള്ളാവുന്ന ഒരു ചിത്രം . ഒപ്പം സാമൂഹ്യ പ്രസക്തി ഉള്ള കഥയും അത് പകരുന്ന സന്ദേശവും .

55 comments:

 1. Njanum cinema kandu. Ennikum thonni orupadu rangangalil kandu madutha paschathalangal. Amal Neerad iniyengilum ee paschathalavum stiram framukalum maatunathu nannayirikum ex. slow motion, mazhiyil ulla varavu etc. Avasanathe action kalaki.Avasana song serikum kelkaan pattiyilla atrakum koovalayirunnu.

  ReplyDelete
 2. ഇപ്പോളത്തെ മലയാള മുഖ്യ ധാര സിനിമകളില്‍ വെച്ച് കാണാന്‍ കൊള്ളാവുന്ന ഒരു ചിത്രം - ദോണ്ടേ ഇത്രയേ ഉള്ളൂ. ഫസ്റ്റ് ഹാഫില്‍ സംവിധായകന്റെ ജാക്കി ഹാന്ഗ് ഓവര്‍ ശരിക്കും കാണാനുണ്ട്. ചിത്രത്തെ മൊത്തത്തില്‍ രക്ഷിച്ചെടുത്തത് second half തന്നെ. ആ രണ്ടാമത്തെ പാട്ടോഴിച്ചാല്‍.
  പക്ഷെ മലയാലതിനഭിമാനിക്കാവുന്ന ഒരു പടം ഒന്നും ആയിട്ടില്ല. സംവിധായകന്‍ അതൊട്ട്‌ ഉധേസ്സിച്ചിട്ടും ഇല്ല.
  മോഹന്‍ലാല്‍ സാറിന്റെ ജാക്കി ആയിട്ട് നോക്കുമ്പോള്‍ വളരെ നല്ല സിനിമ
  ഈ ചിത്രത്തില്‍ എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒരു രംഗം പറഞ്ഞോട്ടെ (ചിത്രം കണ്ട ആരും ഒരു പക്ഷെ ശ്രദ്ധിച്ചു എന്ന് തന്നെ വരില്ല) തീവ്രവാദികള്‍ ആയുധം വണ്ടികളില്‍ കയറ്റുമ്പോള്‍ പോലീസ് രംഗത്ത് വരുന്നു.നോ പാര്‍ക്കിംഗ് സ്ഥലത്ത് വണ്ടി പാര്‍ക്ക്‌ ചെയ്തതിനു പെറ്റി അടിച്ചതിനു ശേഷം സാധനം കയറ്റാന്‍ സഹായിക്കുന്നു പോലും ഉണ്ട് പോലീസ് !! അതെ നല്ല സീന്‍ തന്നെ. - (ചിത്രം കണ്ട ആരും ഒരു പക്ഷെ ശ്രദ്ധിച്ചു എന്ന് തന്നെ വരില്ല)- ഇതിത്തിരി കൂടി പ്പോയില്ലേ

  ReplyDelete
 3. ജാക്കി സര്‍ ഇന്‍റെ ഹാങ്ങ്‌ ഓവര്‍ തോന്നുനതിന്റെ കാരണം പ്രധാനമായി എനിക്ക് തോന്നിയത് കലാസംവിധാനം എന്ന വിഭാഗത്തിലാണ് .മറ്റെല്ലാ വിഭാഗത്തിലും കൊടുത്തിരിക്കുന്ന വ്യത്യസ്തത ഈ ഒരൊറ്റ രംഗത്തെ ആവര്‍ത്തനം കാരണം വെള്ളത്തില്‍ വരച്ച വര പോലെ ആയി എന്നാണ് എനിക്ക് തോന്നിയത് . പിന്നെ ആരും ശ്രദ്ധിച്ചു കാണില്ല എന്ന് ആ പെറ്റി രംഗത്തെ കുറിച്ച് പറഞ്ഞത് അത്ര casual ആയി വന്നു പോകുന്ന ഒരു രംഗമായിരുന്നു അത് എന്നത് കൊണ്ടാണ്. ഇപ്പോളും എനിക്ക് ചോദിക്കാനുള്ളത് ഇത്ര അധികം വിമര്‍ശനം ഈ ചിത്രം അര്‍ഹിക്കുന്നുണ്ടോ എന്നാണ് .പ്രത്യേകിച്ചു എപ്പോള്‍ ഇറങ്ങുന്ന ചിത്രങ്ങളുമായി നോക്കുമ്പോള്‍ ? ഒരിക്കലും ഇല്ല എന്നാണ് എന്റെ ഉത്തരം

  ReplyDelete
 4. സാറ് പ്രിത്വി ഫാന്‍ ആണെന്ന് വച്ച എല്ലാരും അങ്ങനെ അകനമെന്നുണ്ടോ? മോശം രംഗങ്ങള്‍ കണ്ടാല്‍ അവര്‍ കൂവും.ഇതേ കാണികള്‍ തന്നെ ആണ് ചോക്ലാറെഉം ,പുതിയമുഖവും ഒക്കെ കണ്ടു കയ്യടിച്ചത്.പിന്നെ പ്രിത്വി പോലും പറയില്ല കൂവാന്‍ ആളെ ഇറക്കി എന്ന്. പ്രിത്വി നന്നയി അഭിനയിച്ചു സരി തന്നെ അതുകൊണ്ട് മാത്രം എല്ലാം ആയില്ല.പുതുമുഖങ്ങളുടെ പടം ആണെന്ന് വച്ച് എല്ലെം അങ്ങ് കയ്യടിച്ചു പാസാക്കാന്‍ പറ്റുമോ ? അന്‍വര്‍ ന്റെ വിധി എന്തായാലും എഴുതപ്പെട്ടു കഴിഞ്ഞു ഇനി പറഞ്ഞിട്ട് കാര്യമില്ല .ബിഗ്ബ് തന്നെ അമലിന്റെ ഏറ്റവും നല്ല ചിത്രം. അതിന്റെ ഏഴയലത്ത് വരില്ല ഈ സാധനം.

  ReplyDelete
 5. കലാ കാലത്ത് ഇങ്ങനെ കുറെ കേട്ടിട് ഉള്ളതാണ് സുഹൃത്തേ.കുറച്ചു കാലം മുന്‍പ് ഞാന്‍ മമ്മൂടി ഫാന്‍ ആയിരുന്നു . അതിനു മുന്‍പ് എപ്പോഴോ ദിലീപ് ഫാന്‍ ആയിരുന്നു എന്നാണ് ഓര്‍മ . ഈ പടം നാളെ സിനിമ ശാലയില്‍ നിന്നും എടുത്തു മാറ്റിയാലോ അല്ല നൂറ്റി അമ്പതു ദിവസം ഓടിയാലോ എനിക്ക് ഒന്നുമില്ല മാത്രമല്ല എന്റെ അഭിപ്രായം ഇതു തന്നെ ആയിരിക്കുകയും ചെയ്യും.പിന്നെ സഹോദരന്‍ സാഗര്‍ ജാക്കി ആണ് ഏറ്റവും നല്ലത് എന്ന് പറഞ്ഞില്ലല്ലോ സന്തോഷം .പിന്നെ പുതു മുഖങ്ങളുടെ പടം അങ്ങനെ ഇങ്ങനെ ഒന്നും നല്ലത് എന്ന് പറഞ്ഞു കൂടാ (പ്രിത്വി രാജും അമല്‍ നീരദ് ഉം പുതു മുഖങ്ങള്‍ ആണെന്നല്ല ) ഏറ്റവും കുറഞ്ഞത്‌ ഒരു കിരീടം അല്ലെങ്കില്‍ വടക്കന്‍ വീര ഗാഥ അത്രയും ഇല്ലെങ്ങില്‍ പിന്നെ എന്തോന്ന് പടം ? മുന്‍പൊരിക്കല്‍ പറഞ്ഞത് പോലെ നടക്കാന്‍ പഠിക്കുന്ന കുട്ടി കാലിടറി വീഴുമ്പോള്‍ എഴുനേല്‍ക്കാന്‍ നമുക്കാവുന്നതു ചെയുന്ന മനസ്ഥിതി പ്രായ പൂര്‍ത്തി അയ ഒരുത്തന്‍ കള്ള് കുടിച്ചു നാട് റോഡില്‍ വീഴുമ്പോള്‍ എന്നികുണ്ടാകില്ല .(പുതു മുഖ താര/സംവിധായകന്‍ മാരും സൂപ്പര്‍ താര സംവിധായകന്‍ മാരും ഇറക്കുന്ന ചിത്രങ്ങളെ ഞാന്‍ സമീപിക്കുന്ന രീതിയാണ്‌ പറഞ്ഞത് ). കമന്റ്സ് ഇന് മറുപടി പറയരുത് എന്ന് കരുതിയതാണ് . ഇനി ചെയതിരിക്കാന്‍ ശ്രമിക്കാം

  ReplyDelete
 6. ഇത്രക്ക് പ്രതികരണ ശേഷി ഉള്ള ജനങ്ങള്‍ എന്ത് കൊണ്ട് ദ്രോണ, ഒരു നാള്‍ വരും,അലക്സാണ്ടര്‍ ദി ഗ്രേറ്റ്‌,പ്രമാണി തുടങ്ങിയ ചിത്രങ്ങള്‍ (ഇവയെല്ലാം അന്‍വര്‍നെ കളും മോശപ്പെട്ട ചിത്രങ്ങള്‍ ആണ്)കാണുമ്പോള്‍ പ്രതികരിക്കുന്നില്ല?ഒരൊറ്റ കൂവല്‍ പോലും കേട്ടതായി ഓര്‍ക്കുന്നില്ല

  ReplyDelete
 7. ഇനി സിനിമ കാണുന്നതിനു മുന്പ് സംവിധായകന് എന്ടാണ് പ്രായം ഇതിനു മുന്പ് എത്ര പടം ചെയ്തിട്ടുണ്ട്,അഭിനയിക്കുന്ന നടന്റെ പ്രായം എത്ര എന്നിങ്ങനെ ഉള്ള കാര്യങ്ങള്‍ പധിച്ചിട്ടു വേണം നമ്മളൊക്കെ ഒരു പടം നല്ലതോ മോശമോ എന്ന് വിധി ഇരുത്താന്‍.ഇങ്ങനെ ഉള്ള നിരൂപണം ഒക്കെ എഴുതുന്നതിനു മുന്പ് കുറച്ചു സിനിമകള്‍ എന്ഗിലും കാണാന്‍ ശ്രമിക്.എന്നിട്ട് എഴുത്തിലേക്ക്‌ കടക്കു

  ReplyDelete
 8. Q: ഇരുട്ട് + കറുപ്പ് + സ്ലോമോഷന്‍ + സ്ക്രിപ്റ്റില്ലായ്മ + ____ = അമല്‍ നീരജ്?
  Ans: മോഷണം
  (FOUR BROTHERS --> Big B
  Traitor --> Anwar)


  എടോ പ്രേക്ഷകാ,

  താന്‍ ഈ നാട്ടിലൊന്നും അല്ലേ? പ്രിത്വിരാജും താന്‍ ഈ പറയുന്ന സൂപ്പറുകളുടെ കൂട്ടത്തില്‍ പെട്ടതാണെന്ന് അറിയില്ലേ? തിയേറ്ററുകള്‍ക്ക് മുന്‍പില്‍ തലങ്ങും വിലങ്ങും വെച്ചിരിക്കുന്ന Prithviraj Fans and welfare Association-കളുടെ ഫ്ലക്സും ബാനറും ഒന്നും താന്‍ കണ്ടില്ലേ? അതോ ഇതെല്ലാം സ്ഥാപിച്ചത് താന്‍ തന്നെയാണോ?

  ReplyDelete
 9. മലര്‍വടിയം അപൂര്‍വരാഗവും ഇറങ്ങിയപ്പോള്‍ ഈ സ്നേഹം ഒന്നും കണ്ടില്ലല്ലോ സാറെ .സാറു പറയുന്നത് പോലെ ഇത് 100 ദിവസം ഓടിയാല്‍ എനിക്കൊന്നുമില്ല. വിമര്സനം എല്ലാ പട്തിനെയും ഒരുപോലെ വേണം. അല്ലത ഇഷ്ടമില്ലതാച്ചി തൊട്ടതെല്ലാം കുറ്റം എന്നാ രീതിയിലാവരുത് . അതുകൊണ്ടാ.
  #Anony പിന്നെ ചെവിയില്‍ പഞ്ഞി വച്ച് കൊണ്ടാണോ തന്‍ ഈ പടങ്ങള്‍ കാണാന്‍ പോയത്?

  ReplyDelete
 10. അപൂര്‍വരാഗം എന്ന ചിത്രത്തെ കുറിച്ച് നല്ല അഭിപ്രായം എഴുതിയ അപൂര്‍വ്വം ബ്ലോഗ്‌ ഇതാണ് എന്നാണ് എന്‍റെ ഓര്‍മ.മലര്‍വാടി എനിക്ക് ഇഷ്ടപെട്ടില്ല . (എന്ത് കൊണ്ട് എന്ന് വിശദമായി പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്) . പിന്നെ അന്‍വര്‍ എന്നിക്ക് ഇഷ്ടപെട്ടതില്‍ സുഹൃതിനെന്താ ഇത്ര വിഷമം? ഈ ചിത്രം കണ്ടിട്ട് ഇറങ്ങുന്നവരെ പോലും കൂകാന്‍ ആളുകള്‍ വെളിയില്‍ നില്‍ക്കുന്നു എന്നാണ് കേട്ടത് .ഇത്രയധികം വിമര്‍ശനം ഈ ചിത്രം അര്‍ഹിക്കുന്നു എന്ന് എനിക്ക് തോന്നുന്നില്ല. അത്രമാത്രം.
  പിന്നെ ഈ വര്‍ഷം ഇറങ്ങിയ ഇതിലും മെച്ചപെട്ട അഞ്ചു ചിത്രങ്ങളുടെ പേരൊന്നു പറഞ്ഞെ ? സുഹൃത്തിന്റെ സ്വന്തം അഭിപ്രായം മതി .വെറുതെ ഒന്നറിയാന്‍ മാത്രം

  ReplyDelete
 11. 1.കഥ തുടരുന്നു 2.മലര്‍വാടി 3.അപൂര്വരാഗം 3.പ്രഞ്ചിയെട്ടന്‍ 4.ശികാര്‍ 5.എല്‍സമ്മ
  ഞാന്‍ കണ്ട പടങ്ങള്‍ മാത്രമാണേ ഇത്. പിന്നെ പോക്കിരിരാജ എന്ന entertainer ഈ ലിസ്റ്റില്‍ വരില്ല കേട്ടോ.അത് മോശം പടങ്ങളുടെ കൂടത്തില്‍ വരും . കണ്ടത്തില്‍ മോശം വേറെ ചിലത് ,ദ്രോണ ,യക്ഷിയും ഞാനും, ഒരു നാള്‍ വരും പിന്നെ ഒരെണ്ണം ഉള്ളത് ഞാന്‍ പറയണ്ടല്ലോ സാമൂഹ്യ പ്രസക്തി ഉള്ള കഥയും അത് പകരുന്ന സന്ദേശവും ഉള്ള ചിത്രം.ഇത്രയും പറഞ്ഞ സ്ഥിതിയ്ക്ക് പ്രിത്വി യുടെ എനിക്കിഷ്ടപെട്ടെ പടങ്ങള്‍ കൂടി ഇരിക്കട്ടെ(ഈ വര്‍ഷത്തെ അല്ല) - വര്‍ഗം, വാസ്തവം, ചോക്ലേറ്റ്,സ്വപ്നക്കൂട്, അമ്മക്കിളിക്കൂട് ,പുതിയ മുഖം etc..

  ReplyDelete
 12. പിന്നെ ഈ പുറത്തിറങ്ങുമ്പോ ഉള്ള കൂവലിന്റെ കാര്യം ഞാനും കേട്ടു. എനിക്ക് തോന്നുന്നത് ഈ ചിത്രത്തിലെ 1st ഹാഫ് ലെ ചില dialogum മറ്റും ചില പ്രതേയക വിഭാഗക്കാരെ പ്രകോപിച്ചിട്ടുണ്ട് എന്നാണ് .എന്റെ തോന്നലാണോ എന്തോ

  ReplyDelete
 13. എല്‍സമ്മ എനിക്ക് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞതിന് ഞാന്‍ കേട്ട തെറി ...... എന്റമ്മോ . അപൂര്‍വ രാഗവും എന്നിക് ഇഷ്ടപെട്ട ചിത്രം ആയിരുന്നു . ബാക്കി ചിത്രങ്ങളെല്ലാം സുഹൃത്തിനു ഇഷ്ടപ്പെട്ടു എന്നും കാശു പോയില്ല എന്നും അറിയുന്നതില്‍ സന്തോഷം ഉണ്ട് .എനിക്ക് ഇഷ്ടപ്പെട്ടില്ല (കാശു പോയി ). അലക്സാണ്ടര്‍ ദി ഗ്രേറ്റ്‌ എന്ന ചിത്രം കണ്ടിട്ട് ( പ്രസ്തുത സംഭവം കണ്ട അക്കെ കുറച്ചു പേര്‍ മാത്രമേ ഈ കേരളത്തില്‍ ഉള്ളു ) പോക്കിരി രാജ എന്ന ചിത്രം കണ്ടാല്‍ ഭേദം എന്ന് മാത്രമേ പറയാന്‍ പറ്റു എന്നാണ് എന്റെ വിശ്വാസം.(ഞാന്‍ രണ്ടു ദിവസത്തെ വ്യത്യാസത്തിലാണ് ഈ ചിത്രങ്ങള്‍ കണ്ടത് ) . പിന്നെ ആ ചിത്രം നേടി എന്ന് പറയുന്ന സാമ്പത്തിക വിജയത്തിന് ബാക്കി ക്രെഡിറ്റ്‌ ശ്രീ മമ്മൂടിക്ക് കൊടുക്കാവുന്നതാണ് . അദേഹത്തിന്റെ വേഷവും മീശയും പിന്നെ പോക്കിരി രാജ എന്ന പേരും എല്ലാം കൂടി ആകുമ്പോള്‍ ഒരു പ്രതീക്ഷയും ഇല്ലാതെ ആയിരിക്കണം ജനം കേറുന്നത് .(ഈ ബ്ലോഗ്‌ ഇല്ലായിരുന്നേല്‍ ഞാനൊന്നും ആ വഴിക്ക് തിരിഞ്ഞു നോക്കില്ലായിരുന്നു )

  ReplyDelete
 14. 'Anwar'is the WORST MOVIE OF THE YEAR!!!

  ReplyDelete
 15. കൂ ......കൂ .....
  ഹ ഹ , ഇതാണ് ശരിക്കും വിനോദം. എന്ടനെ കൂകതിരിക്കും അത്രക്കും മോശം അല്ലെ ഓരോ സീനും ! തിയേറ്ററില്‍ കൂകി , തൊണ്ട പൊട്ടി ! പോരാത്തതിനു പടം കണ്ടു ഇറങ്ങുന്നവരെയും , വരുന്നവരെയും കൂകി !

  ReplyDelete
 16. മോനെ പ്രേക്ഷക , നീ പറഞ്ഞല്ലോ
  "ഒരു കിരീടം അല്ലെങ്കില്‍ വടക്കന്‍ വീര ഗാഥ അത്രയും ഇല്ലെങ്ങില്‍ പിന്നെ എന്തോന്ന് പടം ? "

  അങ്ങനെ വിചാരിക്കുന്നതില്‍ എന്തോന്നാ ഇത്ര തെറ്റ് ?
  കിരീടം ഇറങ്ങുമ്പോള്‍ മോഹന്‍ലാലിനു ഇരുപത്തി ഏഴോ, ഇരുപത്തി എട്ടോ , ഇരുപത്തി ഒന്‍പതോ വയസു കാണും , അത്രക്കൊക്കെ ഇപ്പോള്‍ പ്രിത്വിയും ആയിട്ടുണ്ട്‌ മോനെ ! അവന്‍ പതിനെട്ടു വയസുള്ള പയ്യന്‍ ഒന്നും അല്ല !അവന്റെ പ്രായത്തില്‍ ഒറ്റ വര്ഷം എട്ടു സൂപ്പര്‍ ഹിറ്റ്‌ വരെ സൃസ്ടിചിട്ടുണ്ട് ലാലേട്ടന്‍ !

  ReplyDelete
 17. അങ്ങനെ ഞങ്ങളുടെ മൌത്ത് പുബ്ലിസിടിക്കു ഫലം ഉണ്ടായി , പടം മൂക്ക് കുത്തി , താഴോട്ട് !! ചില കേന്ദ്രങ്ങളില്‍ ഇന്റര്‍വല്‍ കഴിയും മുന്‍പേ ജനം പുറത്തിറങ്ങി ഓടുന്നു ! ഹ ഹ സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ !! എന്തൊക്കെ ആയിരുന്നു വിപ്ലവം ആണ് പോല്‍ , വിപ്ലവം ! അതും ഞങ്ങളൊക്കെ ഇവിടെ ഉണ്ടാവുമ്പോള്‍

  ReplyDelete
 18. ട്രിടോര്‍ കോപ്പി അടിച്ച കൂറ ഡയറക്ടര്‍ ഉണ്ടാക്കിഎടുത്ത തറ പടം .. ഒരുത്തരും ആ വഴിക്ക് പോയെക്കരുതേ .. ഒരു തറ നടന്റെ എയര്‍ പിടുത്തം കാണാം .. മസില്‍ മാന്‍ നടക്കുന്നു ഫു ...

  ReplyDelete
 19. The victory of Pazhassi raja is only due to the Voice over of Mohanlal

  ReplyDelete
 20. " രാഹുല്‍ ഗാന്ധി, ചെരുപ്പ് വില്‍ക്കാന്‍ ഇറങ്ങിയ പോലുണ്ട് പ്രിത്വിരജിനെ ഈ സിനിമയില്‍ കണ്ടാല്‍ "

  ഈ കമന്റിട്ട ചേട്ടന് ഒരു തോളില്‍ തട്ടിയുള്ള അഭിനന്ദനം എന്റെ വക.

  പ്രിത്വിരാജ്‌ ഒരു നല്ല നടനാണ് എന്നു തന്നെയാണ് എന്റെ അഭിപ്രായം. ഇത്തരം ചവറുകളില്‍ അഭിനയിക്കുന്നതിനു പകരം തമിഴ് സിനിമകള്‍ തെരഞ്ഞെടുക്കുമ്പോള്‍ കാണിക്കുന്ന choosiness ഇവിടെയും കാണിക്കാന്‍ ഇയാള്‍ തയ്യാറാകണം. ഒരു പക്ഷേ അമലിന്റെ പ്രിയപ്പെട്ടവളായ മമ്ത പ്രിഥ്വിയുടെയും അടുത്ത സുഹൃത്ത് (?) ആയതുകൊണ്ടാവാം അങ്ങേര്‍ക്ക്‌ ഡേറ്റ് കൊടുത്തത്‌.

  സൂപ്പര്‍താരലോബികളുടെ ബലിയാടായി സ്വയം അവതരിപ്പിക്കുന്ന വിലകുറഞ്ഞ തന്ത്രം ഇനിയെങ്കിലും ഇയാള്‍ ഉപേക്ഷിച്ചിരുന്നെങ്കില്‍! ഇക്കാര്യത്തില്‍ സംവിധായകന്‍ വിനയനാനെന്നു തോന്നുന്നു ഇയാളുടെ ഗുരു. സൂപ്പര്‍താരലോബികള്‍ക്ക് ബദലായി പ്രിഥ്വിരാജിനെ കാണുന്നവര്‍ ചതിക്കപ്പെടുകയാണ്. കൈലാഷിനെയും, മണിക്കുട്ടനെയും പോലുള്ളവരാണ് ഇത്തരം ലോബികളുടെ യഥാര്‍ത്ഥ ഇരകള്‍. അല്ലാതെ പ്രിഥ്വിയെയും കുഞ്ചാക്കോയെയും പോലെ സിനിമാപാരമ്പര്യം ഉള്ളവര്‍ക്ക്‌ ആ പ്രശ്നമില്ല.

  ReplyDelete
 21. പഴുത്ത കൂഴ ചക്ക പോലെ ഇരിക്കുന്ന സൂപ്പര്‍ താരത്തിനും ആരാധകര്‍ ബാക്കി !!!!!!!കുട വയറന്‍ മാരായ കുറെ മലയാളീ കളുടെ ഏക ആശ്വാസമായ ഈ നടന്റെ ആരാധകര്‍ക്ക് മസില്‍ കണ്ടാല്‍ എന്താണ് എന്നറിയില്ല രണ്ടു ദിവസത്തേക്ക് വയറ്റീന് പോകുല്ല!!!!! പാവങ്ങള്‍

  ReplyDelete
 22. പ്രിത്വിരാജ് എന്നാ യന്ഗ് സൂപ്പര്‍ താരത്തിന്റെ ചില നേട്ടങ്ങള്‍

  1 താന്‍ ഒരു സൂപ്പര്‍ താരം ആയി എന്ന് TV പ്രോഗ്രമിളുടെ ആദ്യമായി സ്വയം പറഞ്ഞ താരം.
  2 8 വര്ഷം 59 ചിത്രങ്ങള്‍ 4 സൂപ്പര്‍ ഹിറ്റ്‌ 54 ഫ്ലോപ്പ് !!! ഇത്രയും കുറഞ്ഞ കാലത്തിനിടക്ക്, അതും വെറും 28 വയസിനുള്ളില്‍ 54 പേരെ കുത്തുപാള എടുപ്പിക്കുക എന്നൊക്കെ പറഞ്ഞാല്‍ ചില്ലറ നേട്ടം ആണോ ?
  3. സൂപ്പര്‍ താരങ്ങള്‍ പ്രായം മറന്നു അഭിനയിക്കുന്നു എന്ന് പറയുമ്പോള്‍ തന്നെ ,വര്‍ഷങ്ങള്‍ക്കു മുന്‍പ് സുകുമാരന്‍ എന്നൊരു താരം ഉണ്ടായിരുന്നു എന്നും പുള്ളി പ്രായത്തിനു യോജിച്ച വേഷങ്ങള്‍ തന്നെ ആണോ ചെയ്തിരുന്നത് എന്നും ഒന്ന് ഉറപ്പു വരുത്താമായിരുന്നു (കുടവയറും വച്ച് അദ്ദേഹവും പതിനെഴുകരികളുടെ കൂടെ പ്രണയ രംഗങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് )
  4 തന്റെ ആരാധകര്‍ ചെയ്യുന്ന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളെ കുറിച്ച് പരസ്യമായി ചാനലില്‍ വാചാലനായ ഒരേ ഒരു താരം.

  5 സെറ്റില്‍ എല്ലാവര്ക്കും ചോറ് വാങ്ങികൊടുത്തു എന്ന് പരസ്യമായി വിളിച്ചു പറഞ്ഞ ഒരേ ഒരു രാജ് (അത് പച്ച കള്ളം ആണെന്ന് നിര്‍മാതാവ് )

  ReplyDelete
 23. പ്രേക്ഷകന്‍ ഇവനെ ഒക്കെ ആണോ മുട്ട് കുത്തി നടക്കുന്ന കുഞ്ഞിനോട് ഉപമിച്ചത് ! പാരമ്പര്യത്തിന്റെ പേരില്‍ കടന്നുവരവ് പരമസുഖം ! പക്ഷെ പിടിച്ചു നില്‍ക്കനമെങ്ങില്‍ കഴിവ് വേണം ! അതിനു ചില്ലറ കസര്‍ത്ത് ഒന്നും പോര എന്ന് പുള്ളി മനസിലാക്കിയത് 2006 ഇല മാത്രം !
  ഉടനെ തുടങ്ങുന്നു TV അഭിമുഖങ്ങളുടെ പെരുമഴ ! തന്നെ പലരും വേട്ട അടുകയനെന്നും, താനാണ് ഭാവിയെന്നും മറ്റും ദ്വാനിപ്പിക്കുന്ന സംഭാഷണങ്ങള്‍ ! തന്റെ വ്യത്യസ്ത കാഴ്ച പാടുകള്‍ അക്ക മിട്ടു നിരത്തല്‍ ! പിന്നെ അല്‍പ്പം മസ്സില്‍ പെരുപ്പിക്കലും ! കാമം മൂത്ത് നില്‍ക്കുന്ന കലാലയ പെണ്ണുങ്ങള്‍ ഫ്ലാറ്റ് !!!

  ReplyDelete
 24. സൂപ്പര്‍ താരം പഴുത്ത ചക്ക പോലെയോ , വീപ പോലെയോ എങ്ങനെ വേണമെങ്ങില്‍ ഇരുന്നോട്ടെ ! അതല്ലല്ലോ ഇവിടത്തെ വിഷയം ! അന്‍വര്‍ പൊട്ടി എന്ന വിഷയം ആണല്ലോ ?

  പിന്നെ മസ്സില്‍ ആണ് അഭിനയം എങ്കില്‍ റിയാസ് ഖാന്‍ ആണ് മലയാളം കണ്ട മഹാ നടന്‍

  ReplyDelete
 25. താരടിപത്യത്തിന്റെ ഇര അല്ല പ്രിത്വിരാജ് , അതിന്റെ ഒരു ഉല്‍പ്പന്നം മാത്രം ആണ് ! കഴിഞ്ഞ വര്ഷം അയാള്‍ സൂപ്പര്‍ താരം ആണ് എന്ന് സ്വയം പ്രഖ്യാപിക്കുകയും ചെയ്തു !
  യദാര്‍ത്ഥത്തില്‍ പ്രേക്ഷകന്‍ സപ്പോര്‍ട്ട് ചെയ്യേണ്ട മുട്ട് കുത്തി നടക്കുന്ന കുട്ടികള്‍ കൈലാഷ്, അസിഫ് അലി, നിഷാന്‍, തുടങ്ങിയവര്‍ അല്ലെ ?

  അല്ലാതെ പാരമ്പര്യത്തിന്റെ പാതയില്‍ ഉള്ള ഇവനൊക്കെ ഇത് മലയിറക്കം പോലെ സുഖം ആണ് ! എന്നാല്‍ അല്ലാത്തവര്‍ക്ക് ഇത് കഠിനം ആണ് ! അവരെ പ്രോട്സഹിപ്പികുക

  ReplyDelete
 26. Feel the power of youth, the energy, and the strength.

  http://www.youtube.com/watch?v=V0LHdjmIYC0

  its not like the dead frog like prithviraj with stone like face!
  if we dont like prithviraj dont argue and try to persuade to accept him , we will wait for the arriva of next generation!!

  ReplyDelete
 27. If you not satisfied this is another youthful song

  http://www.youtube.com/watch?v=BslbyhEQ0Ak

  the real power and energy of youth, even inspires the youth of today, not like todays dead frog stony face stupids

  ReplyDelete
 28. എടൊ പ്രേക്ഷക ,
  28 വയസുള്ള വെരോലാല്‍ അഭിനയിക്ക്ന്നത് നോക്കെടോ ,
  http://www.youtube.com/watch?v=NI09SCi1Hx8&feature=related

  അയാള്‍ക്ക് കുടുംബ പാരമ്പര്യത്തിന്റെ യോ , തന്നെ പോലുള്ള ബ്ലോഗ്ഗര്‍ മാരുടെ പിന്തുണയോ അന്നുണ്ടായിരുന്നില്ല , എന്നിട്ടും നോക്കെടോ അങ്ങേരുടെ പ്രകടനം !!!
  തന്‍ തന്റെ മുട്ട് കുത്തി നടക്ക്ന്ന രാജുമോനേം താങ്ങി ഇരുന്നോ

  ReplyDelete
 29. മലയാളീയുടെ താര ആരാധനയുടെ ഭീകര മുഖം കുറച്ചു കഷ്ടം തന്നെ .കൈലാഷ്,അസിഫ്,നിഷാന്‍ ഇവര്‍ ആരെങ്കിലും ഒരു ചിത്രം ഒറ്റയ്ക്ക് വിജയിപ്പിക്കുന്ന അവസ്ഥയില്‍ ഒന്ന് എത്തികോട്ടെ. അപ്പോള്‍ കാണാം ഈ പഴുത്ത അപൂപ്പന്‍മാരുടെ ആരാധകര്‍ അവരുടെ നേരെയും വാള്‍ എടുക്കുന്നത്.ഈ ചിത്രത്തിന്റെ കുറവുകള്‍ ആഘോഷം ആക്കുന്നവര്‍,പടം കണ്ടു ഇറങ്ങുന്നവരെ പോലും കൂകി വിളിക്കുന്നവര്‍,കാണിക്കുന്നത് സാംസ്‌കാരിക ഫാസിസം ആണ്.തനിക്കു ഇഷ്ടമല്ലാത്ത ഒന്ന് ഇഷ്ടപ്പെട്ടു എന്ന് പറയുന്നവനെ ആക്രമിക്കുന്ന രീതി തമിഴ് നാട്ടില്‍ പോലും കാണില്ല.ദ്രോണയോ,ശിക്കാരോ,ഒരുനാള്‍ വരുമോ,പ്രമാണിയോ ഒക്കെ ഇറങ്ങി പൊട്ടി തകരുമ്പോള്‍ കാണിക്കാത്ത ഈ നല്ല സിനിമക്ക് വേണ്ടിയുള്ള വെമ്പല്‍ തികചും സൂപ്പര്‍ താരങ്ങളോടുള്ള അടിമത്ത മനോഭാവത്തില്‍ നിന്നുള്ളതാണ്.ഈ ചിത്രം കണ്ട എനിക്ക് ഇതു ഒരു മഹത്തായ ചിത്രം ആണെന്ന് തോന്നിയെ ഇല്ല.കുറവുകള്‍ കുറെ ഉണ്ട് താനും.സംഭാഷണം എഴുതുന്നതില്‍ നന്നയിട്ടുന്ടെങ്കിലും സ്ക്രീന്‍ പ്ലേ ഇപ്പോഴും അമല്‍ സാറിന് ബാലികേറാമലയാണ്.പ്രിത്വിരാജ് തന്റെ ഭാഗം നന്നാക്കി.തകര്‍ത്തു എന്ന് തന്നെ പറയാം.ഇവരോടൊക്കെ തര്‍ക്കിച്ചു സമയം പാഴാക്കാതെ അക്രോഷിന്റെ (ഹിന്ദി) റിവ്യൂ എഴുതി കൂടെ ?

  ReplyDelete
 30. മലയാളികളുടെ സ്വകാര്യ അഹങ്കാരം ആണെടോ ലാലേട്ടന്‍ .. നല്ല ലക്ഷണം ഒത്ത കൊമ്പന്‍ ആനയെ പോലാടോ .. സ്ക്രീനില്‍ അങ്ങനെ വിരിഞ്ഞു കണ്ടാല്‍ മതി ... അതിനു തുല്യം നില്ക്കാന്‍ ഒരു രാജു മോനും ഗോപു മോനും ആയിട്ടില്ലടോ ...അവനൊക്കെ പത്തു ജന്മം ജനിച്ചാലും ആ മഹാ നടന്റെ കാല് കഴികാനുള്ള അര്‍ഹത കിട്ടില്ലടോ ...

  ReplyDelete
 31. മോഹന്‍ലാല്‍ എന്ന ഇന്നലെയുടെ നല്ല നടനെ പറ്റി ഈ ഒരൊറ്റ പരാതിയെ എന്നിക്ക് ഉള്ളു.അദേഹം കുറച്ചു കാലമായി തന്റെ ചിത്രങ്ങളില്‍ വെറുതെ വിരിഞ്ഞു നില്‍ക്കുന്നെ ഉള്ളു .മറ്റൊന്നും ചെയ്യുന്നില്ല മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതലുള്ള അദേഹത്തിന്റെ നല്ല ചിത്രങ്ങള്‍ തീയററ്റില്‍ പോയി കണ്ടു വളര്‍ന്ന എനിക്ക് അദേഹത്തിന്റെ ഇപ്പോളത്തെ വെറും വിരിഞ്ഞു നില്‍ക്കല്‍ തീരെ ഇഷ്ടപ്പെടുന്നില്ല.എന്ത് ചെയ്താലും അതിനെയൊക്കെ കണ്ണടച്ച് വാഴ്ത്തുന്ന ആരാധകരാണ് ആ വലിയ നടനെ ഈ അവസ്ഥയില്‍ എത്തിച്ചത് എന്ന് മാത്രമേ എനിക്ക് പറയാന്‍ ഉള്ളു.പിന്നെ കിഷോര്‍ എന്ന സുഹൃത്തിനോട്‌.തങ്ങള്‍ ചെയ്തത് മോശമായി.കമന്റ്‌ ഡിലീറ്റ് ചെയേണ്ടി വന്നതില്‍ ഖേദിക്കുന്നു

  ReplyDelete
 32. പ്രേക്ഷകാ നടെനന്ന നിലയില്‍ മോഹന്‍ലാല്‍ അത്യു ന്നതങ്ങളില്‍ വിരാജിക്കു കയാണ് .. അദ്ദേഹത്തിന്റെ നടന ചാതുര്യം മുതലാക്കാന്‍ തക്ക വണ്ണം ഉള്ള ഒരു പദ്മരജനോ അരവിന്ദനോ ഇന്ന് ഇല്ല ..ലാലിന്റെ പ്രതിഭയെ ഉപയോഗിക്കാന്‍ കഴിയാത്ത ചില മണ്ടന്മാരാണ് ഇന്ന് മലയാള സിനിമയില്‍ സിംഹ ഭാഗവും ... പഴയ ചില പല്ല് കൊഴിഞ്ഞ സിംഹങ്ങള്‍ക്ക് പഴയത് പോലെ ഹോളിവുഡ്‌ ചിത്രങ്ങള്‍ കോപ്പി അടിക്കാനും പറ്റുന്നില്ല ... ആ മഹാ നടന്റെ നടന വൈഭവം കുറ ച്ചെ ങ്കിലും ഉപയോഗിക്കാന്‍ കഴിയുന്ന ഒരു ചലച്ചിത്രകാരെനേ കാത്തു മഴ കാത്തിരിക്കുന്ന വെഴംബലിനേ കണക്കു കാത്തിരിക്കുവ ഞങ്ങള്‍ ആരാധകര്‍ .. അതിനിടെ ഈ മാതിരി ന്ജഞ്ഞുലുകള്‍ ഹിന്ദി ക്കാരെ പോലെ മസിലും പെരിപ്പിച്ചു വന്നാല്‍ ഞങ്ങള്‍ മലയാളികള്‍ ഇലയും കൂട്ടി പുറത്തു കളയും ..

  ReplyDelete
 33. സുഹൃത്തേ നമ്മള്‍ തമ്മിലുള്ള ഏക വ്യത്യാസം stamina യില്‍ മാത്രമാണ് . കുറെ കാലം ഒരു നാള്‍ വരും എന്ന് പ്രതീക്ഷിച്ചിരുന്ന ഞാന്‍ മടുത്തു തളര്‍ന്നു നിറുത്തി . കൂടുതല്‍ stamina ഉള്ള തങ്ങള്‍ പ്രതീക്ഷ കൈവിടാതെ കാത്തിരിപ്പു തുടരുന്നു .എപ്പോള്‍ എന്നെ സംബന്ധിച്ചിടത്തോളം മമ്മൂടി, മോഹന്‍ലാല്‍ തുടങ്ങി സുരാജ് വരെയുള്ള നടന്‍മാര്‍ എന്നെ entertain ചെയ്യുക എന്ന പണി ചെയുന്നവര്‍ ആണ് . ഒരിക്കലും ഞാന്‍ അവര്‍ക്ക് വേണ്ടി അല്ല . മറിച്ചു അവര്‍ എനിക്ക് വേണ്ടി ഉള്ളവര്‍ ആണ് . നിങ്ങളുടെ ഒരു കുടുംബ അംഗം ചെയുന്നതെല്ലാം നിങ്ങള്‍ ന്യയീകരിക്കുകയാണോ അതോ നല്ലൊരു വിമര്‍ശകന്‍ ആകുകയാണോ അയാള്‍ നന്നാകാന്‍ വേണ്ടത് ഒരു നിമിഷം ആലോചിക്കുക.പിന്നെ പ്രിത്വി രാജ് എന്ന നടനെ ഇവരുമായി താരതമ്യം ചെയുന്നത് പോലും ശരിയല്ല കാരണം അയാളുടെ പ്രായവും സൂപ്പര്‍ താരങ്ങളുടെ experince ഉം ഏതാണ്ട് തുല്യമാണ് എന്നത് കൊണ്ട് തന്നെ.പിന്നെ അന്‍വര്‍ എന്ന പടം മോശമില്ല എന്ന് തോന്നുന്ന ഞാനും മോശമാണ് എന്ന് തോന്നുന്ന നിങ്ങളും സിനിമ ശാലയിലേക്ക് തിരിഞ്ഞു നോക്കാത്ത ഭൂരിപക്ഷം മലയാളികളെയും പ്രതിനിധീകരിക്കുന്നില്ല എന്നിരിക്കെ നമ്മള്‍ എന്തിനു വെറുതെ തര്‍ക്കിക്കണം ?

  ReplyDelete
 34. Anwar the biggest FLOP!

  ReplyDelete
 35. Dont try to persuade us to accept prithviraj, We will wait for the arrival of another generation with Good Skills, without the support of "kula mahima"

  ReplyDelete
 36. എപ്പോള്‍ ഈ യുവാക്കള്‍ എന്ന് പറഞ്ഞു ഇടിച്ചു കയറിയവരെ തന്നെ അങ്ങ് അന്ഗീകരിചെക്കണം എന്ന് നിര്‍ബന്ധം പിടിക്കാന്‍ പ്രേക്ഷക നിനക്ക് എന്ത് അധികാരം !
  ഞങ്ങള്‍ കാത്തിരിക്കട്ടെ ലാലിനെയും , ഇക്കയെയും അഭിനയം കൊണ്ട് കടത്തി വെട്ടുന്ന ഒരു തലമുറയെ .

  നിര്‍ഭാഗ്യവശാല്‍ അത് ഇന്നീ കാണുന്ന ഒരു കോന്തനും അല്ല !
  അവര്‍ വരന്‍ പോകുന്നെ ഉള്ളു !

  ReplyDelete
 37. അശരീരികള്‍ മാത്രമേയുള്ളോ...? ഊരും പേരുമുള്ള ആരും ഇവിടെ ഇല്ലേ?

  അന്‍വറിനെ മോശം ചിത്രമായി കണക്കാക്കേണ്ട കാര്യമില്ല. അമല്‍ നീരദിന്റെ മികച്ച ചിത്രമാണിത് എന്നു പറയാനുള്ള അഹങ്കാരം ഇല്ലാ. എന്നാലും പറയാം, ജാക്കിയേക്കാള്‍ നൂറു മടങ്ങ് ഭേദം തന്നെ ഈ ചിത്രം.

  പ്രിഥ്വിരാജെന്ന നടനെ ആരാധിക്കുകയോ വെറുക്കുകയോ എന്തു വേണമെങ്കിലുമാവാം. എത്രയോ നല്ല ചിത്രങ്ങള്‍ (കളക്ഷനെ ആധാരമാക്കിയുള്ളതല്ല) ആ നടന്‍ അഭിനയികുകയുണ്ടായി. അതിനെ സപ്പോര്‍ട്ട് ചെയ്യുക. അല്ലാതെ അന്ധമായ വിരോധം കൊണ്ട് ഒന്നും നേടാന്‍ പോകുന്നില്ല. അതു കൊണ്ട് ആ നടന് ഒന്നും സംഭവിക്കുവാനും പോകുന്നില്ല. ചിലപ്പോള്‍ 10 പേരെ നിങ്ങള്‍ക്ക് ഒരു ചിത്രം കാണുന്നതില്‍ നിന്നു തടയാന്‍ കഴിഞ്ഞേക്കും. അല്ലാതെ ഈ ചീത്ത വിളികൊണ്ട് ആ നടനെ നശിപ്പിക്കാന്‍ നിങ്ങള്‍ക്കാര്‍ക്കും കഴിയില്ലല്ലോ..അതു പോലെ തന്നെ, അനാവശ്യമായി തീയേറ്ററുകളില്‍, ഇരുട്ടിന്റെ മറവില്‍ കൂവുന്നതാരാണെന്നു നമുക്കെല്ലാം അറിയാം. അതിനെക്കുറിച്ചു തര്‍ക്കിക്കേണ്ട കാര്യമില്ല. കഴുത കാമം കരഞ്ഞു തീര്‍ക്കും, .............. (Fill in the blanks with proper words!!!)

  ഞാന്‍ എഴുതിയത് ഇവിടെ വായിക്കുക്ക...

  NB: Please don't make me a Prithwiraj Fan.

  ReplyDelete
 38. പ്രിത്വിരാജ് ദൈവം ആണ് , അദ്ദേഹത്തിന് വേണ്ടി എന്ത് ചെയ്യാനും ഞങ്ങള്‍ ഫാന്‍സ്‌ തയ്യാറാണ്, കൊല്ലാനും ചാവാനും ഞങ്ങള്‍ തയ്യാറാണ് !
  ദില്ലീപ് ആണ് ഞങ്ങളുടെ മുഖ്യ ശത്രു ! കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ ആയി ഞങ്ങള്‍ ദിലീപിന്റെ പടങ്ങള്‍ നിലം തോടുവിചിട്ടില്ല ! ഇനി ഞങ്ങള്‍ക്ക് ആ പാട് കിളവന്‍ മാരെയും തകര്‍ക്കണം ! അതോടെ മലയാളം സിനിമ ഞങ്ങളുടെ രാജുവിന്റെയും, അവന്റെ ചേട്ടന്റെയും, അമ്മയുടെയും കൈകളില്‍ ഭദ്രം !!

  ReplyDelete
 39. പ്രിത്വിരാജ് മാനത്തുനിന്നും ഇറങ്ങി വന്ന താരതംപുരന്‍ ആണ് , ലോകം കണ്ട ഈറ്റവും വലിയ നടന്‍ പ്രിത്വിരാജ് ആണ് !
  ജയ്‌ പ്രിത്വിരാജ് ! കിലവന്മാര്‍ക്ക് അഭിനയിക്കാന്‍ അറിയില്ല കിരീടം , ദശരതം, കിലുക്കം ,അമരം , കാഴ്ച എല്ലാ പൊട്ടാ പടങ്ങള്‍ ആണ് , അവയുടെ CD കല്‍ പോലും കത്തിച്ചു കളയണം !
  ദിലീപിന്റെ പടങ്ങള്‍ക്ക് കൂവണം ! ഇവിടെ ഇനി ഞങ്ങളുടെ ഏകദിപത്യം ആണ് ! ഞങ്ങള്‍ക്ക് ഒരു രാജാവ്‌ മതി അത് പ്രിത്വിരാജ് ആണ് ! അദ്ദേഹം രണ്ടു മണിക്കൂര്‍ സ്ക്രീനില്‍ നിറഞ്ഞു നിന്നാല്‍ മാത്രം മതി , കഥ ഞങ്ങള്‍ക്ക് ഒരു പ്രശ്നം അല്ല !

  ReplyDelete
 40. പ്രിത്വിരാജ് ദൈവം ആണ് , അദ്ദേഹത്തിന്റെ ഭാര്യാ ആവാന്‍ പെണ്‍കുട്ടികള്‍ സ്വപ്നം കാണുന്നു !
  അതില്‍ തെറ്റില്ല, കാരണം അത് രാഷ്‌ട്രപതി പദവി യെക്കാള്‍ മഹത്തരം ആണ് !

  ReplyDelete
 41. ഓം നമോ പ്ര്ത്വിരജയ നമ :ഓം നമോ പ്ര്ത്വിരജയ നമ :ഓം നമോ പ്ര്ത്വിരജയ നമ :ഓം നമോ പ്ര്ത്വിരജയ നമ :ഓം നമോ പ്ര്ത്വിരജയ നമ :ഓം നമോ പ്ര്ത്വിരജയ നമ :ഓം നമോ പ്ര്ത്വിരജയ നമ :ഓം നമോ പ്ര്ത്വിരജയ നമ :ഓം നമോ പ്ര്ത്വിരജയ നമ :

  ReplyDelete
 42. പ്രിത്വി നസറുദീന്‍ ശായെക്കള്‍ നല്ല നടന്‍ ആണ് , ഭരത് ഗോപി പ്രിത്വിക്കു മുന്‍പില്‍ വെറും തൃണം ആണ് ! കിളവന്‍ മാര്‍ക്ക് അഭിനയം അറിയില്ല , മമ്മൂട്ടി മോഹന്‍ലാല്‍ തുടങ്ങിയവര്‍ അഭിനയം അറിയാത്ത ശിശുക്കള്‍ ആണ് !
  കുള്ളന്‍ ദിലീപിനെ മലയാള സിനിമയില്‍ നിന്ന് കേട്ട് കെട്ടിക്കണം ! സിനിമയില്‍ രാജുവും കുടുംബവും മതി

  ReplyDelete
 43. ഒരു നാള്‍ വരും (കാത്തിരുന്നാ മതി!!!)October 22, 2010 at 3:25 PM

  ഛെ , ചേട്ടന്മാരെ , അങ്ങനെ പറയരുത് . ഇത്ര പെട്ടെന്ന് നിരാശരായാലോ ? ഒരു രണ്ടു കൊല്ലം കൂടി നിങ്ങള്‍ മനക്കട്ടി വിടാതെ പ്ര്ത്വിയുടെ പടങ്ങള്‍ (നല്ലതായാലും , കൂതറയായാലും ഒരു പോലെ ) കൂവി , കൂവി തറ പറ്റിക്കാന്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കുക . അത് കഴിയുമ്പോള്‍ നമ്മള്‍ പ്രണവ് മോഹന്‍ലാലിനെയും , സല്‍മാന്‍ മമ്മൂട്ടിയെയും ഫീല്‍ഡില്‍ ഇറക്കില്ലേ. പിന്നെ നിങ്ങള്ക്ക് പുതിയ ജോലിയായില്ലേ? ഇരുപതു കൊല്ലം മുന്‍പേ അപ്പന്‍ അഭിനയിച്ച ദശരഥം മുറ്റു പടമായത് കൊണ്ട് പ്രണവ് മോഹന്‍ലാല്‍ മുറ്റന്‍ അഭിനേതാവ് ആണെന്നും , പ്രാഞ്ചിയേട്ടനില്‍ നല്ല ഒന്നാതരം കോമാളി വേഷം കെട്ടിയ മമ്മൂട്ടിയുടെ മകന്‍ എന്തായാലും മോശമാവില്ല എന്നും ഒക്കെ നമുക്ക് കുഴലൂതാം . നിങ്ങള് കല്ല്‌ പോലെ നില്‍ക്കെന്ന്...

  ഇനി തമാശയായിട്ട് ഒരു കാര്യം ...ഇരുപതു കൊല്ലം മുന്‍പ് നാല്‍പ്പത്തി രണ്ട് അടി പോള്‍ വാള്‍ട്ട് ചാടിയ കായികതാരം തന്നെയാണ് ഇരുപതു കൊല്ലങ്ങള്‍ക്ക് ശേഷം നടക്കുന്ന മത്സരത്തിലും സ്വര്‍ണ്ണം വങ്ങേണ്ടത് എന്ന് വാശി പിടിക്കുമ്പോലെ അല്ലെ , ദശരഥം , ഭരതം, തുടങ്ങിയ പടങ്ങളില്‍ അഭിനയിച്ച മോഹന്‍ലാലും , കുറെ കാലം ഞാണിന്മേല്‍ കളിച്ചു ജീവിച്ച മമ്മൂട്ടിയും ഇന്നും സുപ്പര്‍ അഭിനയമാണ് കാഴ്ച്ച വെയ്ക്കുന്നത് എന്ന് മറ്റുളവര്‍ സമ്മതിച്ചു തരണം എന്ന നിങ്ങളുടെ വാശി? എന്‍റെ ഒരു ഡൌട്ട് ആണേ? ചുമ്മാ , തമാശക്ക് :)

  ReplyDelete
 44. അതെ കഴുത കരഞ്ഞു തീര്‍ക്കുകയാണ് ! ചന്നലുകളികൂടിയും മറ്റും , എന്നെ ഒതുക്കാന്‍ നോക്കി , എന്നെ അന്ഗീകരിക്കുന്നില്ല , എന്നെ ഇവര്‍ അഭിനന്ദിച്ചു എന്നാല്‍ ചിലര്‍ അത് ചെയ്തില്ല , ഞാന്‍ ചോറ് വാങ്ങിക്കൊടുത്തു എന്നൊക്കെ ആണ് കഴുത കരയുന്നത്

  ReplyDelete
 45. ച്ചുകുമാരന്റെ മക്കള്‍ക്ക്‌ ആകാമെങ്കില്‍ എന്തുകൊണ്ട് ഇവര്‍ക്കും ആയിക്കുട ,why not?

  ReplyDelete
 46. പ്രിത്വിയെ കുറ്റം പറഞ്ഞവര്‍ മരണം അര്‍ഹിക്കുന്നു , കാരണം അദ്ദേഹം ദൈവം ആണ്

  ReplyDelete
 47. അതെ പ്രേക്ഷകന്‍ ചേട്ടോ , ഞാനൊരു കാര്യം ചോദിച്ചോട്ടെ, ഈ പ്രിത്വിരാജ് എന്ന് പറയുന്ന നടന്‍, താങ്കള്‍ പുച്ഛത്തോടെ കാണുന്ന ഇതര സൂപ്പര്‍ താരങ്ങളുടെ ഇടയില്‍ പെടുത്താവുന്ന ഒരു മൊതല് തന്നെ ആണ് ! മനം മുട്ടെ ഫ്ലെക്ഷ് അടിക്കാനും , ചെണ്ട കൊട്ടി ബഹളം വച്ച് കാണികളെ ശല്യം ചെയ്യാനും ഇവന്റെ ഫാന്‍സും പിറകിലല്ല ! 'താന്തോന്നി' എന്നാ ചിത്രത്തിന് കുടുംബ സമേതം പോയി പരിഹസ്യനായ ഞാന്‍ പിന്നെ ഇവനെയും രണ്ടു കിലവന്മാരെയും ഒരേ പട്ടികയില്‍ ആണ് ഉള്പെടുതുന്നത്( അവര്‍ പിന്നെയും ഈ പ്രായത്തില്‍ ഇത്രയ്ക്കു കുഴപ്പം ഇല്ലാത്തവര്‍ ആയിരുന്നു )

  ReplyDelete
 48. ഇപ്പോള്‍ ഒരു കാര്യം വ്യക്തമായി സൂപ്പര്‍ താരങ്ങള്‍ക്ക് അഥവാ അവരുടെ ആരാധകര്‍ക്ക് പ്രിത്വിരാജ് എന്ന നടനെ അഥവാ താരത്തെ നല്ല പേടിയുണ്ട് . ഒരു കുഞ്ചാക്കോ ബോബന്‍ ചിത്രമോ ജയസൂര്യ ചിത്രമോ വിജയിക്കുമ്പോള്‍ കാണിക്കാത്ത വെപ്രാളം ഈ ചിത്രത്തോട് കാണിക്കുന്നത് തന്നെ അതിനു തെളിവല്ലേ ? ഇനി ഇതു ഒരു മോശപ്പെട്ട ചിത്രം ആണെന്ന് തോന്നുന്നു എങ്കില്‍ തന്നെ മലയാളത്തില്‍ ഈ വര്‍ഷം ഇറങ്ങുന്ന ഏക മോശ ചിത്രം അല്ലാലോ ഇതു? ഈ ആവേശം മറ്റു മോശം ചിത്രങ്ങളോട് കാണിക്കാത്തത് ........?

  ReplyDelete
 49. Anwar the worst movie of the year

  ReplyDelete
 50. പടം കണ്ടില്ല. ഈ പടത്തില്‍ വില്ലന്മാര്‍ ഏതു മതക്കാരാണ് ? അമല്‍ നീരജിന്റെ സ്ഥിരം ലൈന്‍ (വില്ലന്മാര്‍ ക്രിസ്ത്യാനികള്‍) തന്നെയാണോ ഇതിലും?

  ReplyDelete
 51. ഇത്ര മോശം ചിത്രം ഞാന്‍ എന്റെ ആയുസില്‍ കണ്ടിട്ടില്ലേ ...
  ഈ വര്‍ഷത്തെ സുപ്രധാന മോശം ചിത്രങ്ങള്‍
  1 അന്‍വര്‍
  2 താന്തോന്നി
  3 പോക്കിരി രാജാ
  4 അലക്സാണ്ടര്‍ ദി ഗ്രേറ്റ്‌
  5 പപ്പി അപ്പച്ചാ
  6 ദ്രോണ ( മോശമെങ്ങിലും ഹൈന്ദവ ഫാസിസം മനം കുളിര്‍പ്പിച്ചു )
  7 ഒരു നാള്‍ വരും

  ReplyDelete
 52. This comment has been removed by a blog administrator.

  ReplyDelete
 53. മഹാന്മാരായ സൂപ്പര്‍ താര ആരാധകരുടെ(അതോ ഒരേ ഒരു അനോണി ആരാധകന്റെ മാത്രമോ?).. നിലവാരം ഈ ഒരൊറ്റ പോസ്റ്റൊടെ മനസിലായി. സൂപ്പറുകള്‍ ഇതെങ്ങാനും വായിച്ചാല്‍ സിനിമാ ഫീല്‍ഡില്‍ ഇറങ്ങിയത് തന്നെ അബദ്ധമായി എന്ന് അവര്‍ ചിലപ്പോള്‍ ചിന്തിക്കും.

  ReplyDelete