Friday, October 29, 2010

ഫോര്‍ ഫ്രണ്ട്സ് (4 friends)

മുളക് പാടം ഫിലിംമസ് അവതരിപ്പിക്കുന്ന മുളകുപാടം ടോമിച്ചന്‍ നിര്‍മ്മിക്കുന്ന ......

അണ്ണന്‍ എന്താ ചാനലില്‍ വാര്‍ത്ത‍ വായിക്കാന്‍ പോകുന്നോ? അതോ അതിനു പഠിക്കുന്നോ?

അനിയാ, സ്വന്തം അഭിപ്രായം വ്യക്തമായി (അത് എന്ത് തന്നെ ആയാലും ) പറയുന്ന ഒരു ബ്ലോഗ്‌ ആയിരിക്കണം എന്ന ആഗ്രഹത്തോടെയാണ് ഈ സാധനം ആരംഭിച്ചത്.പക്ഷെ ഈ നാട്ടിലെ പ്രബുദ്ധരായ താര ആരാധകര്‍ അതിനു സമ്മതിക്കും എന്ന് തോന്നുന്നില്ല .

അതിത്ര പറയാന്‍ എന്തിരിക്കുന്നു? സമാധാനമായി ഒരു പടം കാണാന്‍ പോലും ഇവനൊന്നും സമ്മതിക്കില്ല .പിന്നെയല്ലേ അഭിപ്രായം പറയുന്നത് . അതൊക്കെ (പടം കണ്ടു കൊണ്ടിരിക്കുമ്പോള്‍ കൂവുന്നതും ബഹളം വൈക്കുന്നതും ) അവരുടെ അവകാശം ആണെന്നല്ലേ ഒരു ആരാധക മാന്യന്‍ പറഞ്ഞിട്ട് പോയത് .

അപ്പോള്‍ കാശു കൊടുത്തു പടം കാണാന്‍ കേറുന്ന മറ്റുള്ളവരോ? അവനൊന്നും ഒരു അവകാശവും ഇല്ലെ ? ഇതു ഒരുമാതിരി നോക്ക് കൂലി പോലെ അല്ലെ? എന്നാല്‍ പോട്ടെ ഇവനൊക്കെ ധൈര്യം ഉണ്ടോ തമിഴ് നടന്‍ വിജയ്‌ പോലെയുള്ള ഒരു നടന്റെ മൂന്നാം കിട ചിത്രം ഇറങ്ങുമ്പോള്‍ പോലും ചെന്ന് ഈ പരിപാടി ഇറക്കാന്‍? ചെന്നാല്‍ മതി.മടുത്തെടെ എനിക്ക്.

അതൊക്കെ വിട്ടേ അണ്ണാ. കാര്യം പറ ഫോര്‍ ഫ്രണ്ട്സ് എങ്ങനെയുണ്ട് ?

ഈ വര്‍ഷത്തെ താര ചിത്രങ്ങളില്‍ (ജയറാം താരം ആണ് എന്നാണ് എന്റെ വിശ്വാസം ) ഏറ്റവും വലിയ വിജയം ആയ ഹാപ്പി ഹസ്ബന്‍സ് എന്ന ചിത്രത്തിന്റെ പിന്നണി കാരായ സജി സുരേന്ദ്രനും,കൃഷ്ണ പൂജപ്പരയും വീണ്ടും ഒത്തു ചേരുന്ന ചിത്രമാണ് ഫോര്‍ ഫ്രണ്ട്സ് .കഴിഞ്ഞ ചിത്രത്തിലേത് പോലെ നായകനിരയില്‍ ജയറാമും,ജയ സൂര്യയും ഉണ്ട് പുതിതായി കുഞ്ചാക്കോ ബോബനും.നായിക ആയി മീരാ ജാസ്മിന്‍ . അഥിതി താരമായി കമലഹാസ്സനും അഭിനയിക്കുന്നുണ്ട് .സലിംകുമാര്‍,സുരാജ് ,സരയു,ലാലു അലക്സ്‌,സീമ എന്നിവര്‍ മറ്റു നടീ നടന്മാരില്‍ പെടുന്നു.സംഗീതം ജയചന്ദ്രന്‍ . ഇതാണ് സംഗതി ചുരുക്കത്തില്‍ .

ഹ....... എത്രയും പറഞ്ഞു നിര്‍ത്തിയാലോ . കഥ , അഭിനയം , പിന്നെ മാര്‍ക്ക്... ഇതൊക്കെ വേണ്ടേ .....

കഥ പറഞ്ഞാല്‍ ......... വ്യവസായ പ്രമുഖനായ റോയ് (ജയറാം ),കൊട്ടേഷന്‍ തൊഴിലാളി ആയ (ഗുണ്ട എന്നൊന്നും ഇപ്പോള്‍ പറഞ്ഞു കൂടാ )അമീര്‍ (ജയ സൂര്യ). കോളേജ് കുമാരന്‍ അമീര്‍ (കുഞ്ചാക്കോ) മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഗൌരി (മീര) എന്നിവര്‍ ആണ് ഈ ചിത്രത്തിലെ നാലു സുഹൃത്തുക്കള്‍.തികച്ചും വ്യത്യസ്തങ്ങളായ ജീവിത സാഹചര്യങ്ങളില്‍ നിന്നും വരുന്ന ഇവര്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ ഒരുമിച്ചു കൂടുന്നതും പിന്നീടു അവര്‍ക്കിടയില്‍ സൌഹൃതം വളരുന്നതും പിന്നീടു അവര്‍ ഒരുമിച്ചു ജീവിതത്തില്‍ മുന്നോട്ടു നീങ്ങുനതും ആണ് ചിത്രത്തിന്റെ പ്രമേയം.

ഹോ അപ്പോള്‍ പതിവ് രീതിയില്‍ ഒരു തമാശ ചിത്രം തന്നെ അല്ലെ ?

അതാണ് ഞാനും പ്രതീക്ഷിച്ചത് .പക്ഷെ നേരത്തെ പറഞ്ഞ ഈ പ്രത്യേക സാഹചര്യം എന്നത് ഇവര്‍ എല്ലാവരും കാന്‍സര്‍ രോഗികള്‍ ആണെന്നും അതിനുള്ള ചികിത്സക്ക് വരുന്ന ആശുപത്രിയില്‍ വെച്ചാണ്‌ പരിചയപ്പെടുന്നത് എന്നും ആയാലോ ?

അപ്പോള്‍ ...

ഇവര്‍ നാലു പേരും കാന്‍സര്‍ രോഗികള്‍ ആണ് . മൂന്നു പേര്‍ക്കും (കുഞ്ചാക്കോ ഒഴികെ ) ഈ വിവരം നേരത്തെ അറിയുന്നവരാണ് . അത് മറച്ചു വെച്ച് രഹസ്യമായി ചികിത്സിച്ചു പോരുന്നവരാണ്‌ റോയ് യും അമീറും .ഗൌരി അവിടെ admitted ഉം കുഞ്ചാക്കോ പുതിതായി വരുന്ന ആളും ആണ് . അവിടെ വെച്ച് പരിചയപ്പെടുകയും സൈഹൃതത്തില്‍ ആകുകയും ചെയ്യുന്ന ഇവര്‍ ബാക്കിയുള്ള കാലം ആശുപത്രി മുറിയില്‍ ഒതുങ്ങാതെ ലോകം ചുറ്റി കാണാനും ഇഷ്ടം ഉള്ളതൊക്കെ ചെയ്യാനുമായി യാത്ര തിരിക്കുന്നു .ഒറ്റ വാക്കില്‍ പറഞ്ഞാല്‍ വല്ല തമിഴിലെയും പുതിയ പിള്ളേര്‍ക്ക് സംവിധാനം ചെയ്യാന്‍ കൊടുത്തിരുന്നേല്‍ പൊളിച്ചു അടുക്കി തരുമായിരുന്ന സംഭവം.

അതെന്താ സജി സുരേന്ദ്രനും കൃഷ്ണ പൂജപ്പരയും മോശക്കരാണോ ?

എന്ന് പറയുന്നില്ല . പക്ഷെ കുറെയെങ്കിലും പ്രേക്ഷകര്‍ കണ്ട രണ്ടു ചിത്രങ്ങളിലെ അണിയറക്കാര്‍ എന്ന നിലയ്ക്ക് പ്രേക്ഷകര്‍ തങ്ങളില്‍ നിന്നും എന്താണ് പ്രതീക്ഷിക്കുനത് എന്ന് തിരിച്ചറിയാനും അതില്‍ നിന്നും വ്യത്യസ്തമായ ഒന്നാണ് കൊടുക്കാന്‍ ആഗ്രഹിക്കുനതെങ്കില്‍ അത് എന്താണെന്നു ചിത്രത്തിന്റെ പ്രചാരണ വേളയില്‍ ജനങ്ങളിലേക്ക് പരമാവധി എത്തിക്കുക എന്നതല്ലേ ചെയേണ്ടത്. അത് എത്രത്തോളം നന്നായി ചെയ്തിട്ടുണ്ട് എന്ന് എനിക്ക് സംശയം ഉണ്ട്.പകരം കമലഹാസ്സന്‍ അഭിനയിക്കുന്ന ചിത്രം എന്ന രീതിയിലുള്ള പ്രചരണം ആണ് കാണുന്നത് .

അതിരിക്കട്ടെ പിന്നെ എന്ത് സംഭവിക്കുന്നു ? യാത്ര തുടങ്ങിയിട്ട് ....

അവിടെയല്ലേ സംഗതി.പിന്നെ ഒന്നും സംഭവിക്കുന്നില്ല .അകെ സംഭവിക്കുന്നത്‌ അവരെല്ലാം കൂടി മലേഷ്യക്ക് പോകുന്നു . വിമാന തവത്തില്‍ വച്ച് കമലഹാസ്സനെ കാണുന്നു.മലേഷ്യയില്‍ എത്തി സൂര്യയുടെ പഴയ കാമുകിയെ (സരയു) കാണുന്നു.(അവള്‍ പൊയ് പണി നോക്കാന്‍ പറയുന്നു ).പിന്നെ ശൂ എന്നൊരു ക്ലൈമാക്സ്‌ ഉം

എന്നാലും ഈ കാന്‍സര്‍ പിടിച്ചു മറിക്കാന്‍ കിടക്കുന്നവര്‍ എല്ലാം കൂടി ലോക പര്യടനത്തിനു പോകുക എന്ന് ഒക്കെ പറഞ്ഞാല്‍ ....

അവിടെയാണ് സംവിധായകന്‍ ബുദ്ധിപൂര്‍വ്വം കമലഹാസ്സനെ കൊണ്ട് വന്നിരിക്കുന്നത് എന്ന് എനിക്ക് തോന്നുന്നു. പത്തു വര്‍ഷം കാന്‍സര്‍മായി മല്ലടിച്ച് നിരവധി നല്ല ചിത്രങ്ങളില്‍ അഭിനയിച്ച സത്യനെ പോലെയുള്ള ഒരു നടന്റെ കാര്യം അത് നേരില്‍ കണ്ട വേറൊരു നടനില്‍നിന്നും കേള്‍ക്കുമ്പോള്‍ തീര്‍ച്ചയായും പ്രേക്ഷകരില്‍ വിശ്വസിനീയത ഉളവാക്കാന്‍ സഹായിച്ചേക്കും.
ചിത്രത്തിന്റെ തുടക്കം തന്നെ ഷോലേ എന്നാ ചിത്രത്തിലെ യെ ദോസ്തി ...... എന്ന പാട്ട് റീ മിക്സ്‌ ചെയ്തു കാണിച്ചു കൊണ്ടാണ്.(ഈ മഹാ പാപത്തിനു ജയചന്ദ്രന് ദൈവം മാപ്പ് തരട്ടെ !).എനിക്ക് കേടായ കാസ്സെറ്റ്‌ ല്‍ നിന്നും ആ പാട്ട് കേള്‍ക്കുന്നത് പോലെയാണ് തോന്നിയത് .മറ്റു പാട്ടുകള്‍ കഷ്ടിച്ചു സഹിക്കാം എന്നാണ് തോന്നുന്നത് .

അപ്പോള്‍ അഭിനയം ?

അത് ചോദിക്കാനുണ്ടോ ? സാക്ഷാല്‍ മീര ജാസ്മിന്‍ ഉള്ളപ്പോള്‍ വേറെ ആരു അഭിനയിച്ചാല്‍ ഏല്‍ക്കും? ഓരോ ഫ്രെയിമിലും അഭിനയിച്ചു തകര്‍ക്കുകല്ലേ പുള്ളിക്കാരി. കുഞ്ചാക്കോ ബോബന്‍ ഈ ചിത്രത്തില്‍ ഗുണവും ഇല്ല ദോഷവും ഇല്ല എന്ന രീതിയില്‍ തന്‍റെ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട് . ജയറാം ഈ ചിത്രത്തില്‍ കാണിക്കുന്ന നിലവാരത്തില്‍ ഉള്ള ഒരു പണക്കാരന്‍ ആയ റോയിയെ അവതരിപ്പിക്കാന്‍ (ആരാധകര്‍ കഷമിക്കുക )പോര.(കാണിക്കുന്ന നിലവാരം ഹെലികോപ്റെരില്‍ വന്നിറങ്ങി ലിമോസിന്‍ കയറി പോകുന്ന ഒരാളായാണ്).ആകെ ഭേദം ജയസൂര്യയാണ്. സിദ്ദികു കഴിഞ്ഞാല്‍ make up , appearence എന്നിവയില്‍ വ്യത്യസ്തത കൊണ്ട് വരാന്‍ ശ്രമിക്കുന്ന നടന്മാരില്‍ ഒരാള്‍ ജയസൂര്യയാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് . കോമഡി രംഗങ്ങളില്‍ ഉള്ള നല്ല ടൈം മിംഗ് ഈ നടനെ ചിത്രത്തില്‍ സഹായിക്കുന്നുണ്ട്. സലിം കുമാര്‍,സുരാജ് എന്നിവര്‍ പതിവ് വളിപ്പുകളും ആയി രംഗത്തുണ്ട്.ആരോ ഈ ചിത്രത്തിലെ നടന്മാര്‍ക്ക് സൌജന്യമായി വിഗ് കൊടുത്തോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു . ഗണേശന് വരെ ഉണ്ട് അരോചകമായ ഒരു വിഗ് !!!!

പിന്നെ ഇങ്ങനെ ഒരു ചിത്രം എടുക്കുമ്പോള്‍ .ഞങ്ങള്‍ ഒരു കഥ പറയാം എന്ന മട്ടിലുള്ള തുടക്കത്തിനും , ആദ്യമേ എല്ലാരും കാന്‍സര്‍ രോഗികള്‍ ആണെന്നുള്ള സത്യം പറയുന്നതിനും പകരം അവസാനത്തോട് അടുപ്പിച്ചു ഇതൊക്കെ പറഞ്ഞിരുന്നെങ്കില്‍ രണ്ടാം പകുതി കുറെ കൂടി നന്നായേനെ . പിന്നെ രണ്ടു ചിത്രം വിജയിച്ചു എന്ന് വെച്ച് സജി സുരേന്ദ്രനും ഇല്ലെ പരിമിതികള്‍ !!!

അവസാനിപ്പിക്കുനതിനു മുന്‍പ് ഒരു വാക്ക് കൂടി മലയാളത്തില്‍ ഒരിക്കലും സാമ്പത്തിക മാന്ദ്യം വരും എന്ന് ഞാന്‍ കരുതുന്നില്ല . ഒന്നും ഇല്ലാതായാല്‍ നിങ്ങള്ക്ക് ചെയ്യാന്‍ രണ്ടു തൊഴിലുകള്‍ ഉണ്ട്.രാവിലെ ജാഥക്ക് പോകാം.ഉച്ച കഴിഞ്ഞാല്‍ സിനിമക്ക് കൂകാന്‍ കേറാം.ഹാപ്പി ഹസ്ബന്‍സ് പോലെ തന്നെ നിലവാരം ഇല്ലാത്ത ചിത്രം ആണ് ഇതെങ്കിലും എന്തെങ്കിലും പൊട്ട ഭാഗ്യം കൊണ്ട് ഇതെങ്ങാനും ഓടിപ്പോയല്ലോ എന്ന് ഭയന്നാകണം തുടക്കം മുതലേ കൂവല്‍ തൊഴിലാളികള്‍ ആക്റ്റീവ് ആണ് .(ക്ഷമിക്കണം ചിത്രത്തിന്റെ തുടക്കം മുതല്‍ ഒരു പ്രകോപനവും ഇല്ലാതെ കൂവുന്നവനെ എന്ത് വിളിക്കണം എന്ന് എനിക്കറിയില്ല ).കാശു കൊടുത്തു സിനിമ കാണാന്‍ വരുന്നവരുടെ നേരെ ഉള്ള ഈ കുതിര കേറ്റം എന്ന അഭ്യാസത്തിനു തെമ്മാടിത്തരം എന്നേ പറയാനാവു.ഇങ്ങനെ ബഹളം വെച്ച് ജനങ്ങളെ സിനിമാശാലകളില്‍ നിന്നും അകറ്റുന്ന സിനിമ പ്രേമികളോട് ഒരു വാക്ക് ഇങ്ങനെ പോയാല്‍ നിങ്ങള്ക്ക് കൂകാന്‍ അധിക കാലം മലയാള സിനിമ ഉണ്ടായെന്നു വരില്ല.ബഹളം വെച്ചത് കൊണ്ട് ചിത്രീകരിച്ചു കഴിഞ്ഞ ഒരു പടം മാറാന്‍ പോകുന്നില്ല. ഇഷ്ടപ്പെട്ടില്ലെങ്കില്‍ പുറത്തു പോവുക എന്നതല്ലേ മാന്യമായ പരിപാടി?(ഇതൊക്കെ ആരോട് പറയാന്‍ ?)

6 comments:

 1. ഈ സിനിമയില്‍ നിന്നും അടിച്ചുമാറ്റിയതാണ്‌ എന്ന് പറയുന്നു. കാര്യമുണ്ടോ?

  ReplyDelete
 2. "പിന്നെ ഇങ്ങനെ ഒരു ചിത്രം എടുക്കുമ്പോള്‍ .ഞങ്ങള്‍ ഒരു കഥ പറയാം എന്ന മട്ടിലുള്ള തുടക്കത്തിനും , ആദ്യമേ എല്ലാരും കാന്‍സര്‍ രോഗികള്‍ ആണെന്നുള്ള സത്യം പറയുന്നതിനും പകരം അവസാനത്തോട് അടുപ്പിച്ചു ഇതൊക്കെ പറഞ്ഞിരുന്നെങ്കില്‍ രണ്ടാം പകുതി കുറെ കൂടി നന്നായേനെ" അണ്ണാ , അങ്ങിനെ പറഞ്ഞാല്‍ ശരിയാവില്ല. കാര്യം Bucket List എന്നാ മനോഹരമായ ഒരു സിനിമ ഉണ്ടേ, അതില്‍ ആദ്യം തന്നെ രോഗം ആണ് എന്ന് പറഞ്ഞു പോയി. Jack Nicolson & Morgan Freeman (അതില്‍ 2 രോഗികലെയുള്ളൂ കേട്ടോ) കൂടി നന്നാക്കിയ ഒരു പടമല്ലേ. അത് നമ്മള്‍ അതെ പോലെ തന്നെ adapt ചെയ്തു, അത്രേയുള്ളൂ.
  ഈ സജി സുരേന്ദ്രന്റെ ഒക്കെ സിനിമ രേലീസേ ചെയ്തു ഉടനെ പോയി കാണുന്നുണ്ടല്ലോ, സമ്മതിക്കണം.

  ReplyDelete
 3. ബക്കറ്റ്‌ ലിസ്റ്റ് എന്നൊക്കെ പറഞ്ഞു പൂജപ്പുരയുടെ ഒറിജിനല്‍ ഭാവനയെ നായ നക്കിക്കരുത്.ഇതൊരു ക്ലാസ് ചിത്രം .
  എന്റെ മാഷേ ഈ പടത്തിനൊക്കെ കേറിയിട്ടു കൂവാതെ ഇറങ്ങി പോകാന്‍ ഗാന്ധിജിക്ക് പോലും പറ്റുമെന്ന് തോന്നുന്നില്ല.
  സജി സുരേന്ദ്രനോപ്പം വേറെയും കുറെ ടി.വി സംവിധാന ശൂരര്‍ പുതിയ ചിത്രങ്ങളും പ്ലാനുകളും ഒക്കെ അന്നൌന്‍സ് ചെയ്തു കേട്ട്.
  പേടിയാവുന്നു.

  ReplyDelete
 4. ഇവര്‍ വിവാഹിതരായാല്‍, ഹാപ്പി ഹസ്ബന്‍ഡ്സ് എന്നിങ്ങനെ രണ്ടു തറപ്പടങ്ങള്‍ എടുത്ത സജി സുരേന്ദ്രന്റെ നിലവാരം ഊഹിക്കാവുന്നതേയുള്ളൂ.. (അതൊക്കെ കണ്ടു ഹിറ്റ് എന്നു പറയുന്നവരെ ഓടിച്ചിട്ടു തല്ലണം) അയാളില്‍ നിന്ന് ഇത്തരം ഒരു തറപ്പടമേ പ്രതീക്ഷിക്കുന്നുള്ളൂ... പ്രതീക്ഷ തകര്‍ത്തില്ല സുരേന്ദ്രന്‍.. കോപ്പിയടിക്കാന്‍ അറിയാന്‍ പാടില്ലെങ്കില്‍ അതു ചെയ്യാതിരുന്നു കൂടെ.. സുരേന്ദ്രന്‍ പോയി കോക്ക് ടെയിലോ അന്‍വറോ കാണട്ടേ.. ആ കല കണ്ടു പഠിക്കട്ടേ... സജി സുരേന്ദ്രനു പറ്റിയ ഫീല്‍ഡ് സീരിയലാ.. അയാള്‍ പോയി ആ പണി ചെയ്യട്ടേ...

  ReplyDelete
 5. ഹാപ്പി ഹസ്ബന്‍സ് തറ പടം ആണെന്ന് പറഞ്ഞതിനോട് നൂറു ശതമാനം യോജിപ്പുണ്ട്.പക്ഷെ റീലീസ് ചെയ്ത കേന്ദ്രത്തില്‍ (കുറഞ്ഞ പക്ഷം തിരുവനന്തപുരത്ത് എങ്കിലും )നൂറു ദിവസത്തില്‍ കൂടുതല്‍ ഓടിയ ഒരു പടത്തെ ഹിറ്റ്‌ എന്നല്ലാതെ എന്താ വിളിക്കുക? സജി സുരേന്ദ്രന്റെ സമയം അല്ലാതെന്തോന്നു

  ReplyDelete
 6. അതു തന്നെ.... സജി സുരേന്ദ്രന്റെ സമയം...!!!

  ReplyDelete