Tuesday, October 12, 2010

ചേകവര്‍ (chekavar)

ഹലോ എങ്ങോട്ടാ അണ്ണോ?

മടുത്തെടെ ഈ നാട് ഒരു കാലത്തും നന്നാകില്ല . നന്നാകണം എന്നു ആര്‍ക്കും ആഗ്രഹവും ഇല്ല.

ഇതെന്തു പറ്റി ഒരു നിരാശ ലൈന്‍?

പിന്നെ എന്ത് പറയാനാ? ഒരു സൂപ്പര്‍ അപ്പുപ്പന്റെ ചിത്രം ഇഷ്ടപെട്ടില്ല എന്നു പറഞ്ഞാല്‍ അങ്ങേരുടെ ആരാധകരുടെ കണ്ണില്‍ നമ്മള്‍ മറ്റേ അപ്പുപ്പന്റെ ആളു ആയി. അല്ലെങ്കില്‍ തിരിച്ചും. പൊന്നനിയാ നീ തന്നെ പറ ഇവനൊക്കെ ഇഷ്ടപ്പെട്ടു എന്ന ഒരൊറ്റ കാരണം കൊണ്ട് ഇഷ്ടപെട്ടോണം എന്നു പറയുന്നത് കഷ്ടമല്ലേ .

അതൊക്കെ തന്നെ .പക്ഷെ മലയാളീ അടിസ്ഥാനപരമായി ബുദ്ധി ജീവികള്‍ അല്ലെ ? അപ്പോള്‍ ......

നീ എന്നെ കൊണ്ട് ബ്ലോഗില്‍ അശ്ലീലം പറഞ്ഞു എന്ന പഴി കൂടെ കേള്‍പ്പിക്കും . എടാ മലയാള സിനിമയുടെ നിലവാരം താഴോട്ടാണ് എന്നു എല്ലാരും സമ്മതിക്കുമല്ലോ ? അപ്പോള്‍ ഈ നിലവാര തകര്‍ച്ചക്ക് മുപ്പതും അന്‍പതും വര്‍ഷങ്ങളായി അഭിനയിച്ചു തകര്‍ക്കുന്നവര്‍ക്ക് ഒരു പങ്കും ഇല്ലെന്നും അല്ലെങ്കില്‍ ഇവര്‍ വിചാരിച്ചാല്‍ ഒന്നും നടക്കില്ലെന്നും ഉറച്ചു വിശ്വസിക്കുന്നവനെ ബുദ്ധി ജീവി എന്നല്ല വേറെ ചിലതാണ് വിളികേണ്ടത്.

ശരി അതൊക്കെ വിട്ടേ .ഇപ്പോള്‍ വന്നത് ..... ഇന്നലെ തിരക്കിട്ട് പോകുന്നത് കണ്ടല്ലോ ? ഇനി ഏതു പടം ബാക്കി?

ഒന്നുമില്ലേ?

ഇനി ... അന്‍വര്‍ ഇറങ്ങിയില്ലല്ലോ ?

എടാ ഇതൊക്കെ കൊണ്ടാണ് എവിടെ നല്ല സിനിമ ഉണ്ടാകാത്തത് .കഴിഞ്ഞ ആഴ്ച ചേകവര്‍ എന്നൊരു കൊച്ചു ചിത്രം ഇറങ്ങിയത്‌ അറിഞ്ഞയിരുന്നോ?സജീവന്‍ എന്ന പുതുമുഖ സംവിധായകനാണ് ഈ ചിത്രത്തിന് പിന്നില്‍.അഭിനയിക്കുന്നവര്‍ ഇന്ദ്രജീത്ത്,കലാഭവന്‍ മണി,സംവൃത സുനില്‍,സരയു,സുരാജ്,ജഗതി.നിര്‍മാണം പെന്റഗണ്‍ .

ശരി ഈ ഇന്ദ്രജീത്തിന്റെയും കലാഭവന്‍ മണിയുടെയും പടമൊക്കെ കാണാന്‍ ... വേറെ പണിയൊന്നുമില്ലേ ?

ഇതാണ് കുഴപ്പം .ഒരു പുതിയ സംവിധായകന്‍ അയാള്‍ എങ്ങനെ അയാളുടെ ജോലി ചെയ്തു എന്നറിയാന്‍ എവിടെ ആര്‍ക്കും താല്പര്യം ഇല്ല . പക്ഷെ മലയാള സിനിമ നന്നായേ പറ്റു. അതില്‍ ഒരു വിട്ടു വീഴ്ചയും ഇല്ല.അതിരിക്കട്ടെ പടം എങ്ങനെയുണ്ട്?

എനിക്ക് തോന്നിയത് ബന്ധപെട്ട എല്ലാവരും അവര്‍ അവരുടെ ജോലി വൃത്തിയായി ചെയ്ത ഒരു കൊച്ചു ചിത്രം എന്നു പറയാം .മുന്‍പ് പറഞ്ഞത് പോലെ താര മൂല്യം കുറഞ്ഞ നടന്മാരെ വെച്ച് ഒരു പടം ചെയാനുള്ള വിഷമതകളെ കുറിച്ച് അറിയുന്നത് കൊണ്ട് കണ്ണടച്ച് കുറ്റം പറയാന്‍ എന്തോ മനസാക്ഷി സമതിക്കുന്നില്ല.പിന്നെ കുറ്റം പറഞ്ഞെ പറ്റു വെങ്കില്‍ സ്ഥിരം കഥ, പ്രവചിക്കാവുന്ന അവസാനം,അഭിനേതാക്കളുടെ വിമ്മിഷ്ടം എങ്ങനെ ഒക്കെ പറയാം.

അതൊന്നും പറഞ്ഞിട്ട് കാര്യമില്ല അണ്ണാ. പ്രബുദ്ധരായ മലയാളീ പ്രേക്ഷകരാണ് ഞങ്ങള്‍.കിരീടത്തിലും ഒരു വടക്കന്‍ വീരഗാഥയിലും കുറഞ്ഞ ഒരു പടവും നമ്മള്‍ സ്വീകരിക്കില്ല.പ്രതേകിച്ചും സൂപ്പര്‍ അല്ലാത്ത താരങ്ങളുടെ.അതിരിക്കട്ടെ കുറച്ചു കാലമായി ഞങ്ങള്‍ ശ്രദ്ധിക്കുന്നു പുതു മുഖങ്ങളുടെ ചിത്രങ്ങളോട് ഇങ്ങേര്‍ക്ക് ഒരു സോഫ്റ്റ്‌ കോര്‍ണര്‍ ഉണ്ടല്ലോ?

എടേ ഒരു കൊച്ചു കുട്ടി പിച്ച വെച്ച് നടക്കുമ്പോള്‍ വീഴുന്നതും പ്രായ പൂര്‍ത്തിയായ ഒരുത്തന്‍ വെള്ളമടിച്ചു ആടിയാടി വീഴുന്നതും ഒരു പോലെ കാണണം എന്നാണെങ്കില്‍ ബുദ്ധിമുട്ടാണ്.

അത് ഇരിക്കട്ടെ സിനിമയെ പറ്റി....... കഥ ?

എടേ കാശിനാഥന്‍ എന്ന എസ് ഐ (ഇന്ദ്രജീത്ത്) ഗരുഡന്‍ രാഘവന്‍ എന്ന സെമി റിട്ടയേര്‍ഡ്‌ അധോലോക രാജാവ്‌ (കലാഭവന്‍ ‍മണി) ഇവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍ .സ്വന്തം ജോലി മര്യാദക്ക് ചെയ്തു ജീവിച്ചു പോകുന്ന കാശിനാഥന്‍, ആ കഥാപാത്രത്തെ വളരെ സ്വാഭാവികമായാണ് വരച്ചു കാണിക്കുന്നത്. എന്നു വെച്ചാല്‍ ഭയങ്കര ധാര്‍മിക രോഷം ഉള്ളവനോ മഹാ പേടിച്ചു തൂറിയോ അല്ലാത്ത ഒരു സാധാരണ മധ്യ വര്‍ഗ കുടുംബത്തില്‍ നിന്നും വരുന്ന പോലീസുകാരന്‍. ട്രാന്‍സ്ഫര്‍ ആയി നഗരത്തില്‍ എത്തുന്ന കാശി തുടക്കത്തില്‍ തന്നെ ഗരുഡന്‍ രാഘവനുമായി പ്രശ്നത്തില്‍ ആകുന്നു.തികച്ചും യദ്രിചികം ആയി നടക്കുന്ന ആ സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നില്ലെങ്കിലും.രാഘവന്‍റെ അനുജന്‍ അനുജന്‍ റോക്കി ജയിലില്‍ നിനും പുറത്തു എത്തുന്നതിനെ തുടര്‍ന്ന് കാശിക്കും രാഘവനുമിടയില്‍ പ്രശ്നങ്ങള്‍ കൂടുന്നു.റോക്കി കാശിയുടെ അനുജത്തി ഗൌരിയെ വിവാഹം കഴിക്കണം എന്നു വാശി പിടിക്കുകയും അത് നടത്തി കൊടുത്തു അനുജനും തന്നെ പോലെ അധോലോകം വിടുമെന്ന് കരുതുന്ന (രാഘവന്‍ വിവാഹത്തോടെ ആണ് അധോലോകം വിട്ടത്)രാഘവനും മുന്നിട്ടു ഇറങ്ങുമ്പോള്‍ അതിനെതിരെയുള്ള കാശിയുടെ ചെറുത്തു നില്‍പ്പുകളിലൂടെ ചേകവര്‍ പുരോഗമിക്കുന്നു.ക്ലീന്‍ action മൂഡില്‍ എടുത്ത നല്ലൊരു ചെറിയ ചിത്രം എന്നു ഈ ചിത്രത്തെ വിശേഷിപ്പിക്കാം.ഇതിനു തൊട്ടു മുന്‍പ് ഇന്ദ്രജിത്ത് അഭിനയിച്ചത് എല്‍സമ്മയിലെ കഥാപാത്രം ആയിരുന്നു എന്നോര്‍ക്കുമ്പോള്‍ ഈ നടന്‍ എത്ര മുന്നോട്ടു വന്നിരിക്കുന്നു എന്നു മനസിലാകു.

അനുജനോടുള്ള വാത്സല്യത്തിലും തെറ്റ് ചെയേണ്ടി വരുന്നതിനും ഇടയില്‍ വിഷമിക്കുന്ന രാഘവനെ കലാഭവന്‍ മണി തന്നാല്‍ ആകുന്ന വിധം നന്നാക്കിയിട്ടുണ്ട്.എങ്കിലും സായികുമാറിനെ പോലുള്ള ഒരു നടന്‍ ആയിരുന്നില്ലേ കുറച്ചു കൂടി ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ യോഗ്യന്‍ എന്നാണ് എനിക്ക് തോന്നിയത്.സരയു (ഗൌരി),സംവൃത സുനില്‍, ജഗതി,സുരാജ് ഇവര്‍ക്കൊന്നും കാര്യമായി അല്ലെങ്കില്‍ വലുതായി ചിത്രത്തില്‍ ഒന്നും ചെയ്യാന്‍ ഇല്ല.

ഒരു നാള്‍ വരും എന്ന ഒരിക്കലും തീരാത്ത പ്രതീക്ഷയും മായി ഇന്നും സൂപ്പര്‍ താര/സംവിധായകരുടെ കോപ്രായങ്ങള്‍ വാഴ്ത്തി പാടാന്‍ ഇവിടത്തെ മാധ്യമങ്ങളും മറ്റും നിരക്കുമ്പോള്‍,അത് തൊണ്ട തൊടാതെ വിഴുങ്ങുന്ന ആരാധകവൃന്ദവും നിറഞ്ഞ ഈ നാട്ടില്‍ ഇതു പോലെ ഒരു കൊച്ചു ചിത്രത്തിന് ഏറെയൊന്നും പ്രതീക്ഷിക്കാന്‍ ഉണ്ടെന്നു തോന്നുന്നില്ല. എങ്കിലും ഇതിന്റെ സംവിധായകനോട് ഒരു വാക്ക് പറഞ്ഞോട്ടെ താങ്കള്‍ താങ്കളുടെ ജോലി വൃത്തിയായി ചെയ്തു. അഭിനന്ദനങ്ങള്‍ .ഒപ്പം ഇന്ദ്രജിത്തിനും മലയാള സിനിമയില്‍ ഒരു നല്ല ഭാവി നേരുന്നു.ഈ ചിത്രം ഒരു നല്ല തുടക്കം ആകട്ടെ

3 comments:

  1. “ഒരു പുതിയ സംവിധായകന്‍ അയാള്‍ എങ്ങനെ അയാളുടെ ജോലി ചെയ്തു എന്നറിയാന്‍ എവിടെ ആര്‍ക്കും താല്പര്യം ഇല്ല . പക്ഷെ മലയാള സിനിമ നന്നായേ പറ്റു. അതില്‍ ഒരു വിട്ടു വീഴ്ചയും ഇല്ല“
    ഇതന്നെ കാര്യം...

    താരം/സംവിധായകന്‍ അസൂപ്പര്‍ ആണെങ്കിലും ഒന്ന് കേറിക്കാണാം എന്ന് ആരെങ്കിലും ചിന്തിച്ചാല്‍, അതിനും കുറച്ച് നന്ദി തമിഴന്മാരോട് പറയാം..

    ReplyDelete
  2. ഓഹോ ! സജീവന്‍ പുതുമുഖം ആണെങ്കില്‍ മറ്റുള്ളവര്‍ കേറിയങ്ങ് കണ്ടോണം , അല്ലെ ? താങ്കളാണോ സജീവന്റെ അങ്കിള്‍ !

    ReplyDelete
  3. ഒരിക്കല്‍ ടി. വി. ഓണ്‍ ചെയ്തപ്പോള്‍ വിജയരാഘവന്‍റെ സ്ഥിരം അച്ചായന്‍ കഥാപാത്രം നിന്ന് ആരോടോ dialog വീശുന്നു. നോക്കിയപ്പോ കലാഭവന്‍ മണി. ഗംഭീര കോമഡി ആവും എന്ന് കരുതി കണ്ടു തുടങ്ങിയതാണ്‌. എന്നാല്‍ ഇവിടെ പറഞ്ഞത് പോലെ, കുറവുകള്‍ ഒന്നും കുറവുകള്‍ ആയി കാണാന്‍ തോന്നിയില്ല. കാരണം പ്രതീക്ഷിച്ചത് പോലെ പടം ബോറടിപ്പിച്ചില്ല. (തിരക്കഥ ടി. എ. റസാഖ്.) തന്നെയല്ല, നായകനും വില്ലനും തമ്മിലുള്ള ബന്ധം -- അത് ഏതു കൊച്ചു കുട്ടിക്കും ഊഹിക്കാവുന്നതേ ഉള്ളൂ എങ്കിലും -- സിനിമയില്‍ വെളിപ്പെടുത്തുന്ന രംഗം വളരെ ഭംഗിയായി കൈകാര്യം ചെയ്തിരുന്നു. അത് പോലെ കൈവിട്ടു പോകാമായിരുന്ന പല രംഗങ്ങളും നന്നായി എടുത്തിട്ടും ഉണ്ടായിരുന്നു. മൊത്തത്തില്‍ പടം എനിക്ക് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞാല്‍ കഴിഞ്ഞല്ലോ. സിനിമയുടെ പേര് "മത്സരം". ഈ സിനിമയും ആ വകുപ്പില്‍ പെടുന്നതാണോ?

    ReplyDelete