എന്താ ഇതു? നിങ്ങളുടെ ബ്ലോഗില്‍ ആകെ തീയും പുകയും ആണല്ലോ?
എന്ത് പറയാനാ അന്‍വര്‍ എന്ന പടം എനിക്ക് കുഴപ്പം ഇല്ല എന്നാണ് തോന്നിയത് എന്ന് പറഞ്ഞു പോയി അനിയാ. അത് ഇന്ത്യന്‍ നിയമ പ്രകാരം വധ ശിക്ഷ അര്‍ഹിക്കുന്ന കുറ്റം ആണെന്ന് ഞാന്‍ അറിഞ്ഞില്ല.പിന്നെ ഒരാഴ്ചയായി ഭയങ്കര തിരക്കായിരുന്നു . അമല്‍ സാറിന്റെയും പ്രിത്വി രാജിന്റെയും വക ദുബായില്‍ വെച്ചൊരു സല്കാരം.അവരുടെ പടം വിജയിപ്പിച്ചത് ഞാനല്ലേ .അത് കഴിഞ്ഞു ഇറങ്ങുബോള്‍ ദേ ജോഷിയും ഷാജി കൈലാസും കാണാന്‍ കാത്തു നില്‍ക്കുന്നു.ഇപ്പോഴത്തെ കാലത്ത് ജോലിയും തൊഴിലും ഇല്ലാത്തവനെ മറ്റു നടന്മാരുടെ സിനിമക്ക് കൂകാനും സ്വന്തം പടങ്ങള്‍ക്ക് കടലാസ്സു മുറിച്ചു എറിയാനും ഇറക്കിയിട്ട് വലിയ വിശേഷം ഒന്നും ഇല്ലെന്നു അവസാനം മനസിലായി എന്നാണ് തോന്നുന്നത്.പിന്നെ മലയാസിനിമ കാണാനോ വേണ്ടയോ എന്ന് ജനങ്ങള്‍ ഇപ്പോള്‍ തീരുമാനിക്കുന്നത് ഈ ബ്ലോഗ് വായിച്ചാണല്ലോ. അത് കൊണ്ട് എങ്ങനേലും ഒന്ന് എഴുതി അവരുടെ പടത്തെ ഒന്ന് രക്ഷിക്കണം എന്ന് അപേക്ഷിക്കനാ വന്നത്.ഞാന്‍ പിന്നെ നോക്കാം എന്ന് പറഞ്ഞു.വീട്ടില്‍ എത്തിയപ്പോള്‍ ജെയിംസ് കാമറൂണ്‍ ഇന്റെയും ശങ്കറിന്റെയും വക ഈരണ്ടു മിസ്സ് കാള്‍ (എന്തൊരു ശല്യം)!!! ഞാന്‍ പിന്നെ തിരിച്ചു വിളിക്കാന്‍ ഒന്നും പോയില്ല.വേണേല്‍ ഇനിയും വിളിക്കട്ടെ.അല്ല പിന്നെ !
അണ്ണാ ഇത്രക്ക് വേണോ? ഇതല്ല ഏതൊരു മലയാളം ബ്ലോഗും വായിക്കുന്നത്,വെള്ളമടിക്കാനും കോഡ് അടിക്കാനും കൂടെ സമയം തികയാത്ത ഐ റ്റി തൊഴിലാളി അല്ലെങ്കില്‍ ഭാരതം വര്‍ഷങ്ങള്‍ക്കു മുന്‍പ് കണ്ട വിദേശ മലയാളി.ഈ രണ്ടു വിഭാഗം ജന്തുകള്‍ക്കും എന്ത് തോന്നിയാലും അത് മലയാള സിനിമയെ ഒരു തരത്തിലും ബാധിക്കില്ലല്ലോ ?
അതൊക്കെ നീ എന്ത് വേണേല്‍ പറഞ്ഞോ അങ്ങനെ അല്ല സംഗതികള്‍ എന്ന് എനിക്ക് ഈ അടുത്താണ് മനസിലായത് .
ശരി അത് നമുക്ക് പിന്നെ തര്‍ക്കിക്കാം . എപ്പോള്‍ പറയാന്‍ വന്നത് ....
ഇന്നലെ കോക്ക് ടെയില്‍ എന്ന സിനിമ കണ്ടു ..
എന്നിട്ട് ...
സംവിധാനം പുതുമുഖം അരുണ്‍ കുമാര്‍.അഭിനയിക്കുനത് അനൂപ് മേനോന്‍ ,സംവൃത സുനില്‍,ജയസൂര്യ .സംഭാഷണം അനൂപ് മേനോന്‍.നിര്‍മാണം മിലന്‍ ജലീല്‍
അപ്പോള്‍ കഥ ..?
നഗരത്തിലെ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ പ്രൊജക്റ്റ് മാനേജര്‍ ആണ് രവി എബ്രഹാം.സ്നേഹ സമ്പന്നനായ ഒരച്ഛനും ഭര്‍ത്താവും .ഭാര്യ പാര്‍വതി മകള്‍ അമ്മു എന്ന കുട്ടി. സന്തോഷ പൂരണമായ ജീവിതം.ജോലി കൂടാതെ സ്വന്തമായി റിയല്‍ എസ്റ്റേറ്റ് കച്ചവടവും ഉണ്ട് രവിക്ക്.ഓഫീസില്‍ ബോസ്സിന്റെ കണ്ണിലുണ്ണി.സഹപ്രവര്‍ത്തകര്‍ക്ക് ഉള്ള ഒറ്റപെട്ട അസൂയ ഒഴിച്ചാല്‍ മൊത്തത്തില്‍ ഒരു മിടുക്കന്‍ ഇമേജ്.ഇങ്ങനെ സമാധാന പൂര്‍ണമായി ജീവിക്കുന്ന രവിയുടെയും പാര്‍വതിയുടെയും ജീവിതത്തിലേക്ക് വഴിയില്‍ വെച്ച് ലിഫ്റ്റ് ചോദിച്ചു കയറുന്ന ഒരു അപരിചിതന്‍ കണ്ടന്നു വരുന്നു. മകളായ അമ്മുവിന്‍റെ ജീവന്‍ വെച്ച് വിലപേശുന്ന അയാളുടെ മുന്നില്‍ രവിയും പാര്‍വതിയും തളരുന്നു . പിന്നെ അയാള്‍ പറയുന്നത് അനുസരിക്കുക അല്ലാതെ വേറെ മാര്‍ഗമില്ലതായ അവര്‍ അയാള്‍ക്കൊപ്പം നീങ്ങുന്നു . പിന്നീടുള്ള കുറെ മണികൂറുകള്‍ കഥയെ മുന്നോട്ടു നയിക്കുന്നു. വര്‍ഷങ്ങളായി രവി നേടിയെടുത്തവ എല്ലാം (പണം,ജോലി , സല്പേര് അങ്ങനെ എല്ലാം )ഒന്നൊന്നായി നശിക്കുനത് അഥവാ നശിപ്പിക്കപെടുന്നത് രവിക്കും പാര്‍വതിക്കും നിസഹായരായി കണ്ടു നില്‍ക്കേണ്ടി വരുന്നു.എന്തായിരുന്നു ആ അപരിചിതന്റെ ഉദേശം അഥവാ എന്തിനായി അയാള്‍ ഇതൊക്കെ ചെയ്യിക്കുന്നു എന്ന ചോദ്യം ക്ലൈമാക്സ് വരെ കാണികളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കും .
അപ്പോള്‍ പടം ഉഗ്രന്‍ ആണെന്നാണോ പറയുന്നേ ?
ഒരേ ഒരു കാര്യം ചെയ്തില്ലായിരുന്നെങ്കില്‍ പൂര്‍ണ തൃപ്തനായി ഞാന്‍ ഇറങ്ങി വന്നേനെ . shattered അല്ലെങ്കില്‍ butterfly on a wheel എന്നെ പേരുകളില്‍ അറിയപ്പെടുന്ന ഒരു ഇംഗ്ലീഷ് ചിത്രം കണ്ടിട്ടില്ലയിരുന്നെങ്കില്‍ കിടിലം പടം എന്ന് പറയാമായിരുന്നു.മേല്പറഞ്ഞ ചിത്രം കണ്ടിട്ടില്ലാത്ത ആര്‍ക്കും ഈ ചിത്രം ആസ്വദിച്ച് കാണാന്‍ കഴിയും എന്നാണ് എന്‍റെ വിശ്വാസം.വല്ലവന്റെയും കഥ മോഷ്ടിച്ച് കഥ,തിരകഥ എന്ന് വെച്ച് ഞെളിയാതെ മാന്യമായി സംഭാഷണം അനൂപ് മേനോന്‍ എന്ന് എഴുതി കാണിക്കാനുള്ള വിവേകം ഇതിന്റെ അണിയറക്കാര്‍ കാണിച്ചിട്ടുണ്ട്.പിന്നെ ഒരു ഹോളിവൂഡ് ചിത്രം മര്യാദക്ക് കോപ്പി അടിച്ചതിനു എനിക്ക് അരുണ്‍ കുമാറിനോട് നന്ദിയുണ്ട് .
അതെന്താ അങ്ങനെ ? ഫ്രെയിം ടു ഫ്രെയിം കോപ്പി അടിക്കുന്നത് എത്ര വലിയ കഴിവാണോ ?
അനിയാ, മേല്‍ പറഞ്ഞ ഹോളിവൂഡ് ചിത്രം അത്ര പ്രശസ്തം ഒന്നും അല്ല.പഴയ ബോണ്ട് Pierce Brosnan അഭിനയിക്കുന്നു എന്നതല്ലാതെ ശ്രദ്ധ ആകര്‍ഷിക്കുന്ന ഒരു കാര്യവും ഈ ചിത്രത്തില്‍ ഇല്ല.പിന്നെ ഈ ചിത്രം കാണാനുള്ള പ്രചോദനം കഴിഞ്ഞ വര്‍ഷം മലയാള പ്രേക്ഷകരുടെ മനസിനെ പിടിച്ചു കുലുക്കിയ ഭ്രമരം എന്ന ചിത്രം ഇതിന്റെ കോപ്പി ആണെന്ന് കേട്ട വാര്‍ത്തയാണ് .ഭ്രമരവും ഈ ചിത്രവും (അല്ലെങ്കില്‍ ഇതിന്റെ ഒറിജിനലോ) കണ്ടാല്‍ പണ്ട് നല്ല ചിത്രങ്ങള്‍ തന്നിരുന്ന നല്ല രണ്ടു നടന്‍മാര്‍ സൂപ്പര്‍ താരങ്ങളായി മാറിയതോടെ മലയാള സിനിമക്ക് എങ്ങനെ ഒരു ബാധ്യത ആയി മാറുന്നു എന്ന് മനസിലാകും. തീയറ്റര്‍ വിട്ടതിനു ശേഷം ഭ്രമരം എന്ന മഹാ സംഭവത്തെ പറ്റി ആരും അതിന്റെ സംവിധായകനോ,നടനോ,ആരാധകരോ,ദേശീയ അവാര്‍ഡ് കാരോ ഒന്നും ഒരിടത്തും പറഞ്ഞു കണ്ടില്ല.ആയതിനാല്‍ മറന്നു പോയെങ്കില്‍ ഒന്ന് ഓര്‍ത്തു എടുത്തു കൊള്ളുമല്ലോ?സൂപ്പര്‍ താരത്തിന്റെ ഭാര്യക്ക് വിവാഹേതര ബന്ധം ഉണ്ടെന്നു പറഞ്ഞാല്‍ ആരാധകര്‍ക്ക് സുഖിക്കുമോ എന്ന് പേടിച്ചു കാണിക്കുന്ന വളയം ഇല്ലാ ചട്ടങ്ങള്‍ ഓര്‍ക്കുമ്പോള്‍ ബ്ലെസി എന്ന സംവിധാന പ്രതിഭയോട് തോന്നുന്ന ആദരവു ഭീകരം!!!!(ഇതേ താരം പണ്ട് നടന്‍ ആയിരുന്നപ്പോള്‍ അമ്മയെ പോലെ കാണുന്ന ചേട്ടത്തി അമ്മയെ കേറിപ്പിടിക്കുന്ന കഥാപാത്രമായും (അട്ടകലാശം) ജേഷ്ടന്റെ ഭാര്യയും ആയി അവിഹിത ബന്ധം പുലര്‍ത്തുന്ന കഥാപാത്രമായും അഭിനയിച്ചിട്ടുണ്ട് (ലക്ഷ്മണ രേഖ, ജേഷ്ടന്‍ മമ്മൂടി ).എന്നിട്ട് ജനങ്ങള്‍ ഇങ്ങേരെ ഓടിച്ചിട്ട് തല്ലിയോ? രണ്ടു ചിത്രങ്ങളും വന്‍ വിജയം ആയിരുന്നു എന്നാണ് ഓര്മ.
നിങ്ങള്‍ ഇനിയും പഠിച്ചില്ലേ .അതിരിക്കട്ടെ കാടു കേറാതെ ഈ ചിത്രത്തിലേക്ക് വരാം. അഭിനയം എങ്ങനെയുണ്ട് ?
പ്രധാനമായും മൂന്ന് കഥാ പാത്രങ്ങള്‍ ആണ് ഈ ചിത്രത്തില്‍ ഉള്ളത്. മൂന്ന് പേരും ഒന്നിനൊന്നു മെച്ചമയാണ് അഭിനയിച്ചിരിക്കുനത്. സംഭാഷണം എഴുതിയത് അനൂപ് മേനോന്‍ ആയതു കൊണ്ടാകണം ഒരല്‍പം (ഒരു പൊടിക്ക് ) ചായവു ആ കഥാപത്രത്തിന് കൊടുത്തിണ്ട്.പ്രത്യേകിച്ചു അവസാന രംഗങ്ങളില്‍.അനൂപ് മേനോന് അടിസ്ഥാനപരമായി മോഹന്‍ ലാലിന്‍റെ ശരീര പ്രകൃതി കൂടെ ആകുമ്പോള്‍ ഒരല്‍പം മോഹന്‍ലാല്‍ വന്നാല്‍ പോലും മിമിക്രി ആയി മാറും എന്ന് ഓര്‍ക്കുക.ജയസൂര്യ സ്വയം നന്നാകാന്‍ അത്മാര്തമായി ശ്രമിക്കുന്ന ഒരു നടന്‍ ആണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഈ ചിത്രത്തിലും അദേഹം ഒരു പടി കൂടെ മുന്നോട്ടു നീങ്ങിയിരിക്കുന്നു.സംവൃത സുനില്‍ തന്റെ റോള്‍ നന്നാക്കി (ഏതെങ്കിലും നടിയെ പറ്റി എങ്ങനെ ഒക്കെ പറയാന്‍ പറ്റുന്നത് തന്നെ വലിയ കാര്യം).ചായഗ്രഹണവും ഗാനങ്ങളും ഒട്ടും മുഴച്ചു നില്‍ക്കാതെ ചിത്രത്തിന്റെ മൊത്തത്തിലുള്ള മൂഡ്‌മായി ചേര്‍ന്ന് പോകുന്നു.
അപ്പോള്‍ ഈ ചിത്രത്തെ കുറിച്ച് ചുരുക്കത്തില്‍ ഒരു വാക്ക്.
ഒറിജിനല്‍ ഇംഗ്ലീഷ് ചിത്രം കണ്ടിട്ടില്ലെങ്കില്‍ സുഖമായി ആസ്വദിച്ച് കാണാവുന്ന ഒരു ചിത്രം.
ഓള്‍ കേരളാ പ്രിഥ്വിരാജ്-ഇന്ദ്രജിത്ത്-ജയസൂര്യ-കുഞ്ചാക്കോ ഫാന്‍സ് അസോസിയേഷന്‍ കീ ജയ്...
ReplyDeleteവിനു മോഹന്‍ ഫാന്‍സ് അസോസിയേഷന്‍ കീ ജയ് ! വിനു മോഹന്‍ ദൈവം ആണ് ! നസറുദീന്‍ ഷാ , ഭരത് ഗോപി, തിലകന്‍, ഓം പുരി എന്നിവര്‍ വിനുമോഹന്റെ മുന്നില്‍ ത്രുനങ്ങള്‍ ആണ് ! അപ്പോള്‍ പിന്നെ മമ്മൂട്ടി, മോഹന്‍ലാല്‍, കമല്‍ ഹസ്സന്‍, ഷാരൂഖ് ഖാന്‍, അമീര്‍ ഖാന്‍ എന്നീ താരതമ്യേന അഭിനയം അറിയാത്ത പുല്ലുകളേ കുറിച്ച് എന്ത് പറയാന്‍ !
ReplyDeleteഎന്തായാലും വിനുമോഹന്‍ തന്നെ ലോകം കണ്ട മികച്ച നടന്‍
നിങ്ങള്ക്ക് എല്ലാവര്ക്കും തെറ്റി മേല്‍ പറഞ്ഞ യുവതാരങ്ങള്‍ ഒന്നും അല്ല നല്ല നടന്‍മാര്‍ ! അത് ഫാസിലിന്റെ മകന്‍ ഷാന് ആണ് !
ReplyDeleteആദ്യ സിനിമ ഇറങ്ങിയിട്ടില്ലെങ്കിലും സിബി മലയിലിന്റെ മകന്‍ ആണ് മികച്ച നടന്‍
ReplyDeleteഒറ്റ പദത്തില്‍ അഭിനയിക്കാത്ത ഞങ്ങളുടെ നാട്ടിലെ ദിവാകരേട്ടന്‍ ആണ് മികച്ച നടന്‍
ReplyDeleteകഷ്ടം.വെറുതെയാണോ മലയാള സിനിമക്ക് ഈ ഗതി വന്നത് !!
ReplyDeleteAre You interested in including posts in boolokamonline.com under the category cinema?the reviews?
ReplyDelete>>കഷ്ടം.വെറുതെയാണോ മലയാള സിനിമക്ക് ഈ ഗതി വന്നത് !! << ഞാനും അടിവരയിട്ടെക്കാം !!! ... കോക്ക്‌റെയില്‍ കണ്ടു ..ഒറിജിനല്‍ കണ്ടിട്ടില്ല...കൊള്ളാം....സംവിധായകന്റെ നല്ലൊരു തുടക്കം...
ReplyDelete(ഇതേ താരം പണ്ട് നടന്‍ ആയിരുന്നപ്പോള്‍ അമ്മയെ പോലെ കാണുന്ന ചേട്ടത്തി അമ്മയെ കേറിപ്പിടിക്കുന്ന കഥാപാത്രമായും (അട്ടകലാശം) ജേഷ്ടന്റെ ഭാര്യയും ആയി അവിഹിത ബന്ധം പുലര്‍ത്തുന്ന കഥാപാത്രമായും അഭിനയിച്ചിട്ടുണ്ട് (ലക്ഷ്മണ രേഖ, ജേഷ്ടന്‍ മമ്മൂടി ).എന്നിട്ട് ജനങ്ങള്‍ ഇങ്ങേരെ ഓടിച്ചിട്ട് തല്ലിയോ? രണ്ടു ചിത്രങ്ങളും വന്‍ വിജയം ആയിരുന്നു എന്നാണ് ഓര്മ.
ReplyDeleteDid you watch the movie 'PakalNakshathrangal' written by the same anoop menon! Through this movie Mohanlal tried to break the so called 'image', but we malayalees not accepted it at the same time we accepted the movie like 'Maadampi', You said who has the problem, the actor? or his so called FANS?
many of the super star fans has some mental problems, they wished to satisfy which is uncapable to them through the stars! If the star does not has a "good physique" their madness doubles( like in the case of Rajni kanth)
വിനു മോഹന്‍ താര തമ്പുരാന്‍ ആണ് ! നസരുധീന്‍ ഷാ, ഭരത് ഗോപി , തിലകന്‍ , തുടങ്ങിയവര്‍ വിനു മോഹന്റെ മുന്നില്‍ പുല്ലാണ് , പിന്നെ അല്ലെ , ലാല്‍ , മമ്മു , കമല്‍, രജനി, ഷാരൂഖ്, സല്‍മാന്‍, അമീര്‍ തുടങ്ങിയ മോശം നടന്‍മാര്‍ !
ReplyDeleteഅതെ എനിക്കും അത് തോന്നാറുണ്ട് , വിനു മോഹന് കഴിഞ്ഞ വര്‍ഷത്തെ ഓസ്കാര്‍ കൊടുക്കേണ്ടതായിരുന്നു ! അവന്റെ ആ ബാവ പ്രകടനം , കണ്ടിട്ട് കോരി തരിച്ചു പോകുന്നു a
ReplyDeleteവിനു മോഹന്റെ അനിയന്‍ അനു മോഹനും വലിയ നടന്‍ ആണ് ! റോബര്‍ട്ട് ടെ നീരോ പോലും അനു മോഹന്റെ മുന്നില്‍ ഒന്നും അല്ല !
ReplyDeleteഅനു മോഹന് വേണ്ടി ക്ഷേത്രം പണിയാന്‍ ഞങ്ങള്‍ ഒരു ക്ഷേമ നിധി രൂപീകരിച്ചിട്ടുണ്ട് ! ഒരു പുഷ്പാഞ്ജലി പ്രേക്ഷകന്റെ പേരിലും കഴിചെക്കം ! അവിടെ ഉപ ദേവന്മാരായി പ്രിത്വി, ജയസുര്യ, ചോക്കൊച്ചന്‍ (ഉഗ്ര മൂര്‍ത്തി), അനൂപ് മേനോന്‍(ക്ഷിപ്ര കോപി), സംവൃത സുനില്‍ (വര ദായിനി) എന്നിവരും ഉണ്ട് !
ReplyDeleteവിനു മോഹ ഭഗവാന്‍ നമ്മളെ കാക്കട്ടെ ! അദ്ദേഹത്തിന്റെ വരന്‍ പോകുന്ന 'കൂട്ടുകാര്‍' എന്ന സിനിമ എല്ലാവരും വായ പൊതി അന്ഗീകരിചെക്കണം , അല്ലെങ്കില്‍ വിനു മോഹ ഭഗവാന്‍ കോപിക്കും, പ്രേക്ഷകന്‍ തെറി വിളിക്കും
ഞങ്ങള്‍ കൊയികോട്ടു ഒരു വിനുമോഹന്‍ മഹാ ക്ഷേത്രം പണി കഴിപിചാലോ എന്ന് കരുതുകയാണ് ! ഉപ ദേവന്മാരായി ഭാമ (രൌദ്ര മൂര്‍ത്തി), ഇദ്രജിത് (ചാത്തന്‍), എന്നിവരെയും കുടി ഇരുതിയാലോ എന്ന് കരുതുന്നുണ്ട് !
ReplyDeleteഹ ഹ ഹ , അത്രക്കായോ എങ്കില്‍ ഞാന്‍ മലപ്പുറത്ത് ഒരു അസിഫ് അലി മസ്ജിദ് പണി കയിപ്പിക്കും ! അവിടെ വെച്ച് ഞങ്ങള്‍ അസിഫ് അലിയെ ആരാധിക്കും
ReplyDeleteനിങ്ങള്‍ ഇത്രയൊക്കെ പറഞ്ഞെങ്കില്‍ ഞാന്‍ എന്റെ ഒരു അഭിപ്രായം പറയാം , നമുക്ക് കഞ്ഞിരപ്പല്ലിയില്‍ ഒരു .st. Chakochan ബസലിക്ക പണിതാലോ ?
ReplyDeleteഈ സിനിമ കാണണം എന്നുണ്ട്.. ബട്ടര്‍ ഫ്ലൈ ഓണ്‍ വീല്‍സ് കണ്ടതാണ് എന്നിരുന്നാല്‍ കൂടി. മൂലകഥയോട് നീതി പുലര്‍ത്തിയിരിക്കുന്നു ഈ ചിത്രമെന്നാണ് എന്നാ നിരൂപണങ്ങളും പറയുന്നത്. അതു കൊണ്ട് മുന്‍വിധികളോടെയല്ല ചിത്രം കാണുവാന്‍ പോകുന്നത്.. കണ്ടതിനു ശേഷം അഭിപ്രായം എഴുതാം..
ReplyDelete"ജയസൂര്യ സ്വയം നന്നാകാന്‍ അത്മാര്തമായി ശ്രമിക്കുന്ന ഒരു നടന്‍ ആണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്."
ReplyDeleteThat's something I totally agree with. "ക്ലാസ്മേറ്റ്സ് "-ല്‍ തുടങ്ങിയാണ് ജയസൂര്യയില്‍ ഈ ഒരു കാര്യം ഞാന്‍ ശ്രദ്ധിക്കുന്നത്. ഒരു രാഷ്ട്രീയ നേതാവിന്‍റെ ശരീര ഭാഷയും സംഭാഷണ രീതിയും കൊണ്ടുവരാന്‍ നന്നായി ശ്രമിച്ചിട്ടുണ്ട്. മറ്റു സിനിമകളിലും ഈ നടന്‍ കഥാപാത്രത്തിന് ചേരുന്ന പെരുമാറ്റ രീതികള്‍ സ്വീകരിക്കുവാന്‍ ശ്രമിക്കുന്നത് പ്രതീക്ഷക്കു വക നല്‍കി. കങ്കാരു എന്ന കൂതറ സിനിമയെ ഒരു പരിധി വരെയെങ്കിലും watchable ആക്കിയത് ജയന്‍റെ വില്ലനായുള്ള പെര്‍ഫോര്‍മന്‍സ് മാത്രമാണ് എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. മലയാള സിനിമയില്‍ പ്രതീക്ഷക്ക് വകയുണ്ട്!