മനുഷ്യന് വന്നു വന്നു കാശിനു വേണ്ടി എന്തും ചെയ്യാം എന്നായിട്ടുണ്ട് ......
ഇതെന്തു പറ്റി ഒരു തത്വ ചിന്ത ലൈന്‍ ...?
അനിയാ ഇന്നലെ പോയി സദ്‌ഗമയ എന്ന ചിത്രം കണ്ടതിനു ശേഷം അങ്ങനാ. എന്ത് കണ്ടാലും ഒരു തത്വ ചിന്താപരമായ വീക്ഷണം ആണ് വരുന്നത്.ഒന്ന് രണ്ടു ദിവസത്തിനകം ശരിയായേക്കും.
മനസിലായില്ലലോ ഇതിപ്പോള്‍ പടം നല്ലതാണെന്നോ ചീത്ത ആണെന്നാണോ പറയുന്നേ?എന്നാലും അണ്ണന്റെ ഒരു ധൈര്യം സമ്മതിക്കണം.എങ്ങനെ ഇതിനൊക്കെ കേറുന്നു?
അത് അനിയാ ഫലം ആഗ്രഹിക്കാതെ കര്‍മം ചെയ്യണം എന്നല്ലേ വെപ്പ് ?
ഓഹോ അപ്പോള്‍ അണ്ണന്‍ ആളു ബി ജെ പി ആണല്ലേ ?
എടാ ഇതാണ് നമ്മുടെ ആളുകളുടെ കുഴപ്പം.എന്തെങ്കിലും പറഞ്ഞു പോയാല്‍ അപ്പോള്‍ ബ്രാന്‍ഡ് ചെയ്തു കളയും. ഇടതു പക്ഷത്തെ കുറ്റം പറഞ്ഞാല്‍ അപ്പോള്‍ അവന്‍ കോണ്‍ഗ്രസ് ആയി ഇല്ലേല്‍ വര്‍ഗീയ വാദി. അത് പോലെ തിരിച്ചും .ഇയാള്‍ പറയുന്നതെന്താ? അതില്‍ കാര്യം ഉണ്ടോ? ആര്‍ക്കു അറിയണം ? ഇന്‍ശ അള്ള എന്നത് പോലെ മനോഹരമായ ഒരു വാക്ക് (ദൈവഹിതം അങ്ങനെ ആണെങ്കില്‍ എന്നതാണ് ഞാന്‍ മനസിലാക്കുന്ന അര്‍ഥം. അക്ഷര തെറ്റ് ഉണ്ടെങ്കില്‍ ക്ഷമിക്കുക ) മറ്റൊരു മത വിഭാഗത്തിലും ഞാന്‍ കണ്ടിട്ടില്ല എന്ന് പറഞ്ഞാല്‍ അപ്പോള്‍ ഞാന്‍ മുസ്ലിം ആയി.മതം ഏതായാലും മനുഷ്യന്‍ നനായാല്‍ മതി എന്ന് പറഞ്ഞാല്‍ അപ്പോള്‍ ഞാന്‍ എസ് എന്‍ ഡി പി കാരന്‍ അല്ലാതെ മറ്റാര് ? ഇതൊക്കെ നോക്കിയാല്‍ എന്‍റെ ബ്ലോഗില്‍ വന്നു അലമ്പ് പറഞ്ഞു പോകുന്ന പാവങ്ങളെ ഞാന്‍ എന്തിനു ചീത്ത പറയണം?പാവങ്ങള്‍ അവരും ഈ ലോകത്തല്ലേ ജീവിക്കുന്നെ.
എന്‍റെ അമ്മോ .. ഒരു പടം കണ്ടാല്‍ ഇങ്ങനെ ഒക്കെ ആകുമോ ? എന്തായാലും കാടു കേറാതെ (പതിവ് പോലെ) സിനിമയെ പറ്റി പറയാമോ ?
അനിയാ ക്ഷമി .പറയാം.മന്ദാര്‍ ഫിലിംസ് ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.ഗോകുലം ഫിലിംസ് വിതരണം .സംവിധാനം ഹരി കുമാര്‍(ജാലകം,സുകൃതം തുടങ്ങിയ നല്ല ചിത്രങ്ങള്‍ എടുത്തിട്ടുണ്ട് കക്ഷി.അവസാനം ചെയ്തത് പറഞ്ഞു തീരാത്ത വിശേഷങ്ങള്‍).കഥ,തിരകഥ (?) ശത്രുഘ്നന്‍.അഭിനയിച്ചു തള്ളുന്നവര്‍ സുരേഷ് ഗോപി,ശ്വേത മേനോന്‍,നവ്യ നായര്‍, ജഗതി,അംബിക,ശ്രീകുമാര്‍ തുടങ്ങിയവര്‍.കുറെ കാലം മുന്‍പ് സുരേഷ് ഗോപി,നവ്യനായര്‍ അഭിനയിക്കുന്ന അള്‍ട്രവയലെറ്റ് സൈക്കോ ത്രില്ലെര്‍ സിനിമയെ പറ്റി കേട്ടിരുന്നു.അത് തന്നെയാണോ ഇതു എന്നറിയില്ല.ഇതും മനശാസ്ത്രകഥയാണ് ഉദ്ദേശിച്ചിട്ടു ഉള്ളത്.ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത ആയി എനിക്ക് തോന്നിയത് ചില ക്ലാസ്സിക് എന്ന് പറയുന്ന ഹോളിവൂഡ് ചിത്രങ്ങളില്‍ കാണുന്ന ഒരു പ്രതേകത, അതായതു ഒറ്റ നോട്ടത്തില്‍ വലിയ ബന്ധം ഒന്നും ഇല്ലാത്തത് എന്ന് തോന്നുന്ന കുറെ സംഭവങ്ങള്‍.അവസാനം ക്ലൈമാക്സ് ആകുമ്പോള്‍ ആണ് കാണികള്‍ക്ക് ഈ രംഗങ്ങള്‍ ഒക്കെ എന്തിനായിരുന്നു എന്ന് മനസിലാകുന്നത്,അത് ഈ ചിത്രത്തില്‍ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്.
അന്നോ? അപ്പോള്‍ മലയാള സിനിമയില്‍ മാറ്റത്തിന്റെ കൊടും കാറ്റു എന്ന് തന്നെ ആയികൊട്ടെ തലക്കെട്ട് അല്ലെ? ശരി,ഇനി കഥയെ പറ്റി?
കല്യാണം നിശ്ചയിച്ചു ചെറുക്കനുമായി പഞ്ചാര അടിച്ചു കഴിയുന്ന യമുന (നവ്യ)എന്ന പെണ്‍കുട്ടി.ഒരു ദിവസം അവള്‍ക്കു ഉണ്ണി നെടുങ്ങാടി എന്നയാള്‍ അയച്ച,ഒന്ന് അവിടം വരെ വരണം എന്ന് അവശ്യ പ്പെടുന്ന കത്ത് കിട്ടുന്നു.ഡ്രൈവര്‍ നെ കൂടി പോകുന്ന യമുനയുടെ ഓര്‍മയിലൂടെ കഥ ചുരുള്‍ നിവരുന്നു.പണ്ട് കോളേജില്‍ പഠിക്കുമ്പോള്‍ ഒരു ദിവസം ക്ലാസ്സ് നടന്നു കൊണ്ടിരിക്കുമ്പോള്‍ നിലവിളിച്ചു കൊണ്ട് ഓടുന്നു യമുന (പഠിക്കുന്ന കാലത്ത് ചില ക്ലാസ്സ്കളില്‍ നിന്നും ഇതു പോലെ തന്നെ ഓടണം എന്ന് തോന്നിയിട്ടുള്ളത് കൊണ്ടാകണം എനിക്ക് അസ്വഭാവികം ആയി ഒന്നും തോന്നിയില്ല).പക്ഷെ അതിനു ശേഷം യമുനക്ക് ഇടയിക്ക് ഇടയിക്ക് തന്നെ ഒരു വലിയ കഴുകന്‍ ആക്രമിക്കാന്‍ വരുന്നതായി തോന്നുന്നു.എല്ലാത്തിനെയും പേടി.മൊത്തത്തില്‍ മനോരോഗം.ആശുപത്രി,ഷോക്ക് കൊടുക്കല്‍,താത്കാലിക ശാന്തി,വീണ്ടും രോഗം അങ്ങനെ പോകുന്നു.റിട്ടയേര്‍ഡ് പ്രൊഫസര്‍ (മനോരോഗം)തിലകന്‍ വരുന്നു .കൈ മലര്‍ത്തുന്നു.തന്റെ ശിഷ്യന്‍ രവിവര്‍മ (സുരേഷ് ഗോപി) ആണ് ഇതിനു പറ്റിയത് എന്ന് പറയുന്നു. അങ്ങോട്ട് പോകുന്നു.മണിചിത്രത്താഴ് എന്ന ചിത്രത്തിന് ശേഷം മലയാള സിനിമയിലെ മനോരോഗവിദഗ്ദന്‍മാരെല്ലാം തന്നെ (നായകന്‍ ആണെങ്കില്‍) വിചിത്ര സ്വഭാവികള്‍ ആയിരിക്കണം എന്ന നിയമം ഉള്ളതിനാല്‍ ഇവിടെയും അങ്ങനെ തന്നെ.ഭാര്യ ജ്യോതി (ശ്വേത മേനോന്‍)ഭര്‍ത്താവിന്റെ വിചിത്ര സ്വഭാവത്തില്‍ ദുഖിച്ചു , ഇപ്പോള്‍ കളഞ്ഞിട്ടു പോകും എന്ന് വിരട്ടാന്‍ ശ്രമിച്ചു നടക്കുന്നവള്‍.വേലക്കാരന്‍ ഉണ്ണി നെടുങ്ങാടി (ജഗതി).യമുനയെ രവി വര്‍മയെ ഏല്‍പ്പിച്ചു വീട്ടുക്കാര്‍ മടങ്ങി പോകുന്നു.
കുറെ കഴിഞ്ഞു(ഈ സമയം കാണികള്‍ക്ക് പുറത്തു പോയി ചായ കുടിക്കുകയോ അകത്തു നടക്കുന്ന സുരേഷ് ഗോപിയുടെയും നവ്യ നായരുടെയും ഭാവാഭിനയം,ശ്വേത മേനോന്റെ വശീകരണ നൃത്തം,ബാക്കി കഥാപത്രങ്ങളുടെ തലങ്ങും വിലങ്ങും ഉള്ള നടത്തം ഇവ ആസ്വദിക്കുകയോ ചെയ്യാം. തികച്ചും ഉങ്കള്‍ ചോയ്സ് !!) യമുനയെ ഹിപ്നോടിസ് ചെയുന്ന രവിക്ക് യമുന കുട്ടികാലത്ത് സര്‍പ്പകാവില്‍ പോയപ്പോള്‍ ഒരു വലിയ കഴുകനെ കണ്ടു പേടിച്ചു എന്നും അതാണ് ഉപബോധ മനസ്സില്‍ കേറി കൂടി വര്‍ഷങ്ങള്‍ക്കു ശേഷം ഒരു പ്രകോപനവും കൂടാതെ പുറത്തു വന്നു പേടിപ്പികുനത് എന്നും മനസിലാക്കുന്നു.ഉടനെ ഒരു സര്‍പ്പം പാട്ട് നടത്തി പുല്ലു പോലെ യമുനയെ സുഖപ്പെടുത്തുന്നു.ഇതിനിടെ യമുനയുടെ ചേച്ചിയുടെ കല്യാണത്തിന് (വട്ടയത് കൊണ്ട് അനിയത്തി ദൂരെ പഠിക്കാന്‍ പോയിരിക്കയാണ് എന്നാണ് യമുനയുടെ വീടുകര്‍ പറഞ്ഞിരിക്കുന്നത് ) യമുനയുടെ നിര്‍ബന്ധ പ്രകാരം രവി വീടിലേക്ക് കൊണ്ട് പോകുന്നു.പൂര്‍ണമായും സുഖപെടാത്ത മകളെ കൊണ്ട് വന്നതിനു യമുനയുടെ അച്ഛന്‍ പരസ്യമായി,യമുനയുടെ മുന്നില്‍ വെച്ച് കയര്‍ക്കുന്നു.(അയാള്‍ക്കും വട്ടായോ ആവൊ ?).
തിരിച്ചു രവിയുടെ വീട്ടില്‍ എത്തിയ യമുന രവിയെ കെട്ടി പിടിച്ചു പോട്ടികരയുന്നത് കണ്ടു വരുന്ന ജ്യോതി പിണങ്ങി പിരിയുന്നു.പൂര്‍ണമായും സുഖമായ യമുനയെ വീടുകര്‍ കൊണ്ട് പോകുന്നു.ഫ്ലാഷ് ബാക്ക് തീര്‍ന്നു . യമുന രവിയുടെ വീട്ടില്‍ എത്തുന്നു.അവിടെ രവി,താടിയും മുടിയും വളര്‍ന്നു,വട്ടായി ചങ്ങലക്കു ഇട്ടിരിക്കുന്നത് കാണുന്നു (ഭാര്യ പിരിഞ്ഞു വേറെ കെട്ടിയ ദുഃഖം ആണ് കാരണം.പിന്നെ മനോരോഗ വിദഗ്ദന്‍ ആയതു കൊണ്ട് എപ്പോള്‍ ഭ്രാന്ത് വരും എന്നറിയാവുന്നതു കൊണ്ട് വട്ടു വരുന്ന സമയം ആകുമ്പോള്‍ നെടുങ്ങടിയോടു ചങ്ങലക്കു ഇടാന്‍ പറയും അത്രെ !!പണ്ട് പരിചയം ഉള്ളവരെ കണ്ടാല്‍ കുറവുണ്ടാകുമോ എന്ന് നോക്കാനായി രവി ബോധം ഉള്ളപ്പോള്‍ പറഞ്ഞത് അനുസരിച്ചാണ് കത്തെഴുതിയത്.) ഇതു കാണുന്നതോടെ യമുന താന്‍ ഇനി തിരിച്ചു വരുന്നില്ല എന്ന് ഡ്രൈവെരോട് വീട്ടില്‍ പറയാന്‍ പറയുന്നു.ശുഭം .
കേട്ടിട്ട് തന്നെ പേടിയാകുന്നു ? ഇതെങ്ങനെ കണ്ടു കൊണ്ടിരുന്നു ? അഭിനയം എങ്ങനെ?
നവ്യ നായര്‍ മണിചിത്രത്താഴിലെ ശോഭനയെ പിച്ചചട്ടി എടുപ്പിക്കുന്ന അഭിനയം ആണ് കാഴ്ച വൈക്കുന്നത്.(മീരാ ജാസ്മിന്‍ ആയിരുന്നു നല്ലത് എങ്കില്‍ സംഗതി ഒന്ന് കൂടെ ഒന്ന് കൊഴുത്തെനെ!!!).അല്പം excentric എന്ന് ആദ്യമേ പറയുന്നത് കൊണ്ട് സുരേഷ് ഗോപിക്ക് ഇതില്‍ എന്തും ചെയ്യാന്‍ ഉള്ള ലൈസന്‍സ് കിട്ടിയിട്ടുണ്ട് .(കുരങ്ങന് കള്ള് കൊടുത്തു എന്നത് പോലെ ).എന്തായാലും കാണികള്‍ക്ക് രവിവര്‍മ്മക്കാണോ യമുനക്കണോ കൂടുതല്‍ ഭ്രാന്ത് എന്ന് തോന്നിയാല്‍ അത്ബുധം ഇല്ല.ഒരു ഗാന രംഗത്ത് ഒഴികെ ശ്വേത മേനോന് ചിത്രത്തില്‍ ഉടനീളം ഒരേ വേഷവും,ഭാവവും,സംഭാഷണവും ആണ് .
അല്ല.... അണ്ണന്‍ ആദ്യം പറഞ്ഞ ആ ഹോളി വുഡ് സംഗതി ..... അതെവിടെയാ ഇതില്‍ വരുന്നേ ?
അതല്ലേ രസം.ഈ ചിത്രത്തിന്റെ അവസാന രംഗം (താന്‍ തിരികെ പോകുന്നില്ല എന്ന് യമുന പ്രസ്താവന ഇറക്കിയതിനു ശേഷം ) പുറത്തു മഴ പെയുന്നു.രവിയുടെ വീടിന്റെ വരാന്തയില്‍ നില്‍ക്കുന്ന രവിയും യമുനയും. ഒന്നിന് പുറകെ ഒന്നായി രണ്ടു പേരും കൈ മഴ യിലേക്ക് നീട്ടുന്നു.മഴ നനയുന്ന രണ്ടു പേരുടെയും കൈകളുടെ ക്ലോസ് അപ്പ്.എന്‍റെ അടുത്തിരുന്നു സിനിമ കണ്ടിരുന്ന സുഹൃത്ത് ശ്രീനിയുടെ നിലവിളി "മഹാ പാപി ...ബ്ലാക്ക് എന്ന ഹിന്ദി ചിത്രം ആണെടാ ഇതു വരെ നമ്മളെ കാണിച്ചത് ".പെട്ടന്നു ആണ് എനിക്കെല്ലാം പകല്‍ പോലെ വ്യക്തം ആയതു.രോഗം ബാധിച്ച പെണ്‍കുട്ടി,അവളെ സുഖപെടുത്താന്‍ ശ്രമിക്കുന്ന ഒരാള്‍, ഒടുവില്‍ പെണ്‍കുട്ടിക്ക് സുഖമാകുമ്പോള്‍ അയാള്‍ക്ക് ആ രോഗം പിടി പെടുന്നു.പെണ്‍കുട്ടി അയാളെ സഹായിക്കാന്‍ തീരുമാനിക്കുന്നു.ഇതു പറയാനാണ് സംവിധായകന്‍ ഈ കണ്ട/മേല്‍ വിവരിച്ച പരാക്രമം എല്ലാം കാണിച്ചത് എന്ന് അവസാന രംഗത്താണ് കാണികള്‍ക്ക് മനസിലാകുന്നത്.ഇവിടെ സംവിധായകന്‍ നൂറില്‍ നൂറു മാര്‍ക്കും നേടുന്നു.അവസാന രംഗം വരെ ആര്‍ക്കും ഒരു സംശയവും തോന്നില്ല !!!
അപ്പോള്‍ ചുരുക്കമായി ഈ ചിത്രത്തെ കുറിച്ച് പറഞ്ഞാല്‍ .....
ഇത്രയും പറഞ്ഞിട്ട് നിനക്ക് മനസിലായില്ലെങ്കില്‍ പൊയ് കണ്ടു തന്നെ അനുഭവിച്ചോ . അല്ലെങ്കിലും ചൊറിഞ്ഞാലും പഠിക്കാത്ത വര്‍ഗം ആണല്ലോ നമ്മള്‍ മലയാളികള്‍ .
ഹൊ, കേട്ടിട്ട് പേടിയാവുന്നു...
ReplyDeleteഷിറ്റ് ഗോപി തുന്ത(കവിൾ) കുലുക്കി മരിക്കും..
താങ്കള്‍ പഴേ malayalammoviereviews എഴുതുന്ന ജയനല്ലേ ?
ReplyDeletekalakkaan review
ReplyDeleteKollaaam... :)
ReplyDeleteഅതെ , ഇതേ വേഷം പ്രിത്വിരാജ് ആണ് ചെയ്തതെങ്കില്‍ ഇയാള്‍ പറയും ഈ ചിത്രമാണ് ലോകോത്തര സിനിമ എന്ന് ! തന്റെ ഒക്കെ ഈ കുഴലൂത്ത് കാണുമ്പോള്‍ പുച്ഛം തോന്നുന്നു!
ReplyDeleteഅത്ര പുച്ഛം ഉണ്ടെങ്കില്‍ പിന്നെന്തിനാ ഇത് വായിക്കുന്നത് എന്ന് തന്‍ ചിന്ടിചെക്കം, അതിനുള്ള ഉത്തരം ഇതാണ് : തനിക്കു പുച്ഛം ആയിട്ടുകൂടി താന്‍ സൂപ്പര്‍ താര ചിത്രങ്ങള്‍ ഒന്നും ഒഴിവാക്കാതെ കാണുന്നില്ലേ അതുപോലെ ഒരു പ്രക്രിയ തന്നെ ആണ് ഇത് !
പ്രേക്ഷകാ..
ReplyDeleteസമ്മതിച്ചേക്ക്, താൻ പൃഥ്വി ഫാൻ മാത്രമല്ല ഏസി കൂടിയാണെന്ന്.
ആ ചെങായി കൊറെയായില്ലേ ചൊറിയുന്നത്. അയാക്കും ഒരിമ്പം കിട്ടട്ടെടോ...
സുഹൃത്തേ,വായിക്കാന്‍ തന്നെയാണ് പോസ്റ്റ് ഇടുന്നത് .അത് വായിക്കാന്‍ തന്നെ വിളിച്ചോ എന്ന് ചോദിക്കുന്നതില്‍ പ്രത്യേകിച്ചു അര്‍ഥം ഒന്നും കാണുന്നില്ല. താതോന്നി എന്ന പ്രിത്വിരാജ് ചിത്രത്തെ കുറിച്ച് ഈ ബ്ലോഗില്‍ എഴുതിയിരുന്നത് കൂടി വായിച്ചിട്ട് ഇങ്ങനെ ഒരു വിധി എഴുതുന്നത് സന്തോഷം.പുച്ഛം തോന്നുനതും തോന്നതിരിക്കുന്നതും ഒക്കെ അവര്‍ അവരുടെ ഇഷ്ടം.വായിക്കുന്നവരുടെ ബഹുമാനം ഉണ്ടാക്കാനല്ല പോസ്റ്റ് ഇടുന്നത് എന്ന് മാത്രം പറഞ്ഞോട്ടെ .
ReplyDeleteജയ കൃഷ്ണന്റെ നിരൂപണം ഭയങ്കര ഇഷ്ടം ആയിരുന്നു.ബൂലോകത്ത് ഏറ്റവും നല്ല മലയാള സിനിമ നിരൂപണം എഴുതിയിരുന്നത് ജയനാണ് എന്നാണ് എന്‍റെ അഭിപ്രായം.ശ്രീനി എന്ന പേരില്‍ നിന്നാകണം ഈ സംശയം ഉണ്ടായതു.അത് വെറുതെ,ജയന്റെ വിടവ് നികത്താന്‍ ശ്രമിക്കുന്ന ഒരു പാവം ഭീമന്‍ രഘുവിന്റെ തമാശ ...!!!
അതങ്ങനെയല്ലേ വരൂ? ഇനി ഉറുമി എന്ന മഹാസംഭവം ഇറങ്ങുന്നതു വരെ എല്ലാപ്പടങ്ങളും കോപ്പിയടി, നിലവരമില്ലാത്തത്, കൂതറ, etc...അല്ല്ലേ?
ReplyDeleteMallika times:
ReplyDeleteBreaking news:
Prithvi bags Oscar for his performance in 'thanthonni'
Indrajith bags the oscar award for best supporting actor!
Best actress is Namitha !
the award for worst actress is bagged by Mohanlal, Mammootty, Kamal Hassan, nasaruddheen sha !
പ്രിത്വി ദൈവം ആണ് , അല്ലെ പ്രേക്ഷക !
ReplyDeleteനമുക്ക് പ്രിത്വിരജിനു വേണ്ടി ഒരു ക്ഷേത്രം പനികഴിപ്പിചാലോ പ്രേക്ഷക ! അത് വളരെ നന്നായിരിക്കും ! ഉപ ദേവന്മാരായി വിനു മോഹന്‍ (സൃഷ്ടാവ്), ജയസുര്യ (പരിപാലകന്‍), അനൂപ് മേനോന്‍ (സംഹാര രുദ്രന്‍ ) എന്നിവരെയും പ്രതിസ്ടിചാലോ ?
ReplyDeleteപിന്നെ ദേവി ഭാവത്തില്‍ സംവൃത, ഭാമ തുടങ്ങിയവരെയും പ്രതിസ്ഥിചാലോ ?
അത് ശരിയാവില്ല , അങ്ങനെ ആണെങ്കില്‍ ഞങ്ങള്‍ ചാക്കോച്ചനു വേണ്ടി ഒരു ക്രിസ്ത്യന്‍ പള്ളി പണി കഴിപ്പിക്കും
ReplyDeleteഅങ്ങനെ ആണെങ്കില്‍ ഞങ്ങള്‍ കഞ്ഞിരപ്പല്ലിയില്‍ ഒരു അസിഫ് അലി മസ്ജിദ് ഉണ്ടാക്കും
ReplyDeleteമോനെ കിഷോറെ നീ എന്നെ കൊണ്ട് ഈ അന്നോണി option പൂട്ടിച്ചേ അടങ്ങു അല്ലിയോ ?
ReplyDeleteഎന്ത് പറഞ്ഞാലും ക്രെഡിറ്റ് എല്ലാം കിശോരിനു മാത്രം !! ഞങ്ങള്‍ വേറെയും സൂപ്പര്‍ താര ആരാധകര്‍ ഉണ്ട് ഇവിടെ ! ഞങ്ങള്‍ രാപകല്‍ അദ്വാനിച്ചു തന്നെ വിമര്‍ശിച്ചു കൊമ്മേന്റ്റ് ഇട്ടതൊക്കെ ഇപ്പൊ വെറുതെ ! എല്ലാം ചെയ്തത് കിഷോര്‍ മാത്രം ! കമന്റ് ഒന്നിന് എത്ര പണമാണ് ഞങ്ങള്‍ക്ക് കിട്ടുന്നതെന്ന് പ്രേക്ഷകന്‍ ആയ തനിക്കു വല്ല നിശ്ചയവും ഉണ്ടോ ! ഇതൊക്കെ രാത്രി വേണ്ടപെട്ടവര്‍ വേരിഫ്യെ ചെയ്യുന്നുണ്ട് ! എന്നിട്ടേ ഞങ്ങള്‍ക്ക് പണം തരു !
ReplyDeleteIf you have courage, then close the anony option man , Barking dogs are seldom bite
ReplyDeleteമുകളില്‍ പറഞ്ഞ ഒരൊറ്റ കാരണം (barking.....bite) കൊണ്ട് മാത്രമാണ് ആ option ഇപ്പോളും തുറന്നു കിടക്കുന്നത് :(
ReplyDeleteപ്രിത്വിരാജ്, വിനു മോഹന്‍ , കുഞ്ചാക്കോ ബോബന്‍ , അസിഫ് അലി തുടങ്ങിയവര്‍ക്ക് വേണ്ടി നിങ്ങള്‍ എല്ലാവരും കൂടി അമ്പലം, പള്ളി മുതലായ പുണ്യ സ്ഥലങ്ങള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ച സ്ഥിതിക്ക് എനിക്ക് ഒരു സജഷന്‍ ഉണ്ട് . മമ്മൂട്ടി , മോഹന്‍ലാല്‍ എന്നീ പുരാതന ഡിനോസറുകള്‍ക്ക് വേണ്ടി ഒരു മ്യൂസിയവും കൂടി പണിയണം (ലാലേട്ടന്‍ സൈസ്സ് കൊണ്ട് കൃത്യമായിരിക്കും.) ഒരു രണ്ടു മൂന്ന് കൊല്ലങ്ങള്‍ കാത്തിരുന്നാല്‍ നിങ്ങളൊക്കെ വാഴ്ത്തി പാടുന്ന നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഇറങ്ങിയ (ഭരതം, വടക്കന്‍ വീര ഗാഥ) ഉജ്ജ്വല പടങ്ങളില്‍ അഭിനയിച്ച സുപ്പര്‍ പ്രതിഭകളുടെ ഫോസ്സിലുകള്‍ നിങ്ങള്‍ക്ക് കിട്ടുകയും ചെയ്യും. അത്തരത്തിലല്ലേ കിഴവന്മാരുടെ ജനങ്ങളെ വെറുപ്പിക്കല്‍? പിന്നെ വല്ല പിള്ളാരുടെയും പടത്തിനും കിടന്നു ഗ്വാ ഗ്വാ വിളിക്കാതെ പോയി ശിക്കറിനും പ്രാഞ്ചിയേട്ടനും പത്തു ആളെ കേറ്റാന്‍ നോക്ക് പിള്ളേരെ . അല്ലെങ്കില്‍ നാല്‍പ്പതാം ദിവസത്തില്‍ നൂറിന്റെ പോസ്റ്റര്‍ ഒട്ടിക്കാന്‍ പോലും പാട് പെടും . ഈച്ച പോലും ഇല്ലാതാ തിരുവനന്തപുരം ശ്രീകുമാര്‍ തിയറ്റര്‍ കിടക്കുന്നത് . കൃപയും കണക്കാ ...
ReplyDeleteFight against the Nair lobby in Malayalam cinema. Mohanlal, Suresh Gopi, Prithvi Raj, Dileep, Indrajith, Anoop Menon, etc all are Nairs. They became Stars because of their caste. Only one who became Mega Star with his talent is Mammootty. He became what he is now despite all the conspiracy by Nair lobby..
ReplyDeleteശിക്കാര്‍ കണ്ട സൈന്റ്റ് ചേട്ടനോട്
ReplyDeleteഅതെ ശിക്കാര്‍ 48 അം ദിവസത്തില്‍ ആണ് ഈച്ച പോലും ഇല്ലാതെ കിടക്കുന്നതെങ്കില്‍ ഇറങ്ങി വെറും 8 ദിവസം ആയ നിങ്ങളുടെ ഭാവി പ്രതീക്ഷ പ്രിത്വിരാജ് നടിച്ച അന്‍വര്‍ ഇറങ്ങിയ നൂറു തീറെരുകള്‍ ഈച്ച പോലും കയറാതെ കിടക്കുന്നതിനെ കുറിച്ച് എന്താണ് നിങ്ങള്ക് പറയാനുള്ളത് !
പടം ഹിറ്റാണ് യന്തിരന്റെ കളക്ഷന്‍ തകര്‍ത്തു എന്നൊക്കെ അല്ലെ അമല്‍ നീരദ് സാറ് വീമ്പിളക്കിയത് , 8 അം ദിവസം ഒക്കെ ശിക്കാര്‍ ഹൌസ് ഫുള്‍ തന്നെ ആയിരുന്നു !എന്നാല്‍ അന്‍വര്‍ അങ്ങനെ ആണോ ? തകര്‍ന്നു തരിപ്പണം ആയില്ലേ !!! ഇങ്ങനെ ഒക്കെ ഉണ്ടോ ഒരു പരാജയം !
സൂപ്പര്‍ താരങ്ങളെയും യുവ താരങ്ങളെയും അങ്ങനെ വേര്‍തിരിച്ചു കാണാതെ തന്നെ ഞാന്‍ പറയാം
ഈ വര്‍ഷത്തെ എണ്ണം പറഞ്ഞ പരാജയങ്ങള്‍
1 ദ്രോണ 2010
2 താന്തോന്നി
3 അലക്സാണ്ടര്‍ ദി ഗ്രേറ്റ്
5 വന്ദേ മാത്രം
6 അന്‍വര്‍
( ഒരു നാള്‍ വരും , പ്രഞ്ചിയെട്ടന്‍ എന്നീ ചിത്രങ്ങള്‍ പരാജയങ്ങള്‍ തന്നെ ആണ് എങ്കിലും , ആദ്യ ആഴ്ച്ചയോക്കെ മെച്ചം ആയിരുന്നു )
Fight against the Nair lobby in Malayalam cinema. Mohanlal, Suresh Gopi, Prithvi Raj, Dileep, Indrajith, Anoop Menon, etc all are Nairs. They became Stars because of their caste. Only one who became Mega Star with his talent is Mammootty. He became what he is now despite all the conspiracy by Nair lobby..
ReplyDeleteഅമല്‍ നീരദും , പ്രിത്വിരാജും (ആ ചെക്കന്‍ പിന്നെ വാ തുറന്നാല്‍ വല്യ വര്‍ത്തമാനമേ പറയു, എന്ത് ചെയ്യാനാ?) എന്തെങ്കിലും വിടുവാ പറയട്ടെ. കണ്ണിനു മുന്‍പില്‍ കാണുന്ന കാര്യങ്ങളെ കുറിച്ചു നമുക്ക് സംസാരിക്കാം. ഇരുപത്തിയാറാം തീയതി രാത്രി സെക്കന്റ് ഷോ എന്തായാലും തിരുവനന്തപുരം ന്യൂ തിയറ്ററില്‍ സാമാന്യം നല്ല ജനത്തിരക്ക് ഉണ്ടായിരുന്നു. ശിക്കാര്‍ രണ്ടാഴ്ച്ച കൊണ്ട് പതിനെട്ടു കോടി (എന്റെ അമ്മോ !!!) ഉണ്ടാക്കി , പ്രാഞ്ചി തൂത്തു വാരി തുടങ്ങിയ ഫാന്‍ ഗ്വാ ഗ്വാകളെക്കാള്‍ ഇത്തരം നേര്‍ക്കാഴ്ച്ചകള്‍ തന്നെയല്ലേ നല്ലത്?
ReplyDeleteപിന്നെ നായര്‍ ലോബി വാദക്കാരനോട് , തീര്‍ത്ത് ശരിയാണ്. മലയാളത്തിലെ നിത്യ ഹരിത നായകന്‍റെ പേര്‍ നസീര്‍ നായര്‍ എന്നായിരുന്നല്ലോ?
To:
ReplyDeleteശിക്കാര്‍ കണ്ട Saint
From
ഒരു യദാര്‍ത്ഥ പ്രേക്ഷകന്‍(പക്ഷപാതി ആയ ഇവിടത്തെ ആളല്ല കേട്ടോ )
ചേട്ടാ ചേട്ടന്‍ ഈ പറഞ്ഞ കാര്യങ്ങള്‍ ഒന്നും ശരി അല്ല .ചില സൂപ്പര്‍ താര ആരാധകര്‍ കലി കൊണ്ട് തുള്ളുന്നത് വേറൊന്നും കൊണ്ട് അല്ല! യുവാക്കള്‍ ആയിപോയി എന്നാ ഒറ്റ കാരണം കൊണ്ട് മോശം ചിത്രങ്ങളെ പിന്താങ്ങണം എന്നൊന്നും ഇല്ലല്ലോ! ഈ പിന്താങ്ങല്‍ വല്ലതും ഉണ്ടായിട്ടാണോ മേല്‍ പറഞ്ഞ സൂപ്പര്‍ താരങ്ങള്‍ ഉയര്‍ന്നുവന്നത് ? പിന്നെ കഴിവുള്ളവരെ തടയാന്‍ ഏതു പ്രടിബണ്ടാങ്ങള്‍ക്ക് സാധിക്കും ? ഈ ബ്ലോഗ്ഗില്‍ അതിന്റെ ബ്ലോഗ്ഗര്‍ പറഞ്ഞ മുട്ടുകുത്തി നടക്കുന്ന കുട്ടിയുടെ ന്യായം ഒട്ടും വിലപ്പോവില്ല കാരണം പ്രേക്ഷകന്‍ അത് പറഞ്ഞത് എട്ടു വര്ഷം പ്രവര്‍ത്തി പരിചയവും പാരമ്പര്യത്തിന്റെ പരിചയവും (ജനിച്ചത് മുതല്‍ക്കു സിനിമ അന്യമല്ലാത്ത ആള്‍) ഉള്ള ഒരുത്തന്‍ അഭിനയിക്കുകയും, സിനിമ സംവിധാനം ഇപ്പോള്‍ ഉള്ള പല പരിജയസംപന്നരെക്കളും അരച്ച് കലക്കി കുടിച്ച ഒരു സംവിടയകനെകുരിച്ചും ആണ് ! എന്നാല്‍ ഇതേ പ്രേക്ഷകന്‍ തന്നെ 'ഫിഡില്‍ ' എന്നാ ചിത്രത്തില്‍ ആദ്യമായി മുഖം കാണിക്കുന്ന പാവം ഒരു താടിക്കാരനെ പോലും കളിയാക്കുന്നുണ്ട് താനും ! അപ്പോള്‍ ഞങ്ങള്‍ പാവം പ്രേക്ഷകര്‍ എന്താണ് വിശ്വസിക്കേണ്ടത് !
ശിക്കാര്‍ കണ്ട ഡാഷ് മോനോട്,
ReplyDeleteനസീറും റഹ്മാനും മമ്മൂട്ടിയുമൊക്കെ നായര്‍ ലോബ്ബിയുടെ കുതന്ത്രങ്ങളെ അതിജീവിച്ചു മുന്നേറിയവര്‍ ആണ്.
ലോകത്തിന്റെ തലസ്ഥാനം വെച്ചോന്നും അളക്കാനുള്ള ആമ്പിയര്‍ ഒന്നും ശിക്കാര്‍ , പ്രാഞ്ചിയേട്ടന്‍ എന്നീ സിനിമകള്‍ക്ക് ഇല്ല അനിയാ. തത്കാലം കേരളം എന്ന ഇട്ടാ വട്ടത്തില്‍ നിന്ന് കളിക്ക്. അതിന്റെ തലസ്ഥാനം തിരുവനന്തപുരം തന്നെ അല്ലെ? (ഞാന്‍ ഇന്നത്തെ പത്രം വായിച്ചില്ല, തലസ്ഥാനം മാറിയെങ്കില്‍ ദയവു ചെയ്തു പറയണം) മോഹന്‍ലാലിന്‍റെ ഇതു പടവും കണ്ണടച്ചു എഴുപത്തിയഞ്ച് ദിവസങ്ങള്‍ മിനിമം ഓടിയിരുന്ന സ്ഥലമാണ് തിരുവനന്തപുരം . ഇപ്പോഴല്ല , പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ്. ലാല്‍ ചിത്രങ്ങള്‍ തിരുവനന്തപുരത്ത് റിലീസ് ചെയ്യുന്ന പ്രധാന തിയറ്റര്‍ ആണ് ശ്രീകുമാര്‍. പിന്നെ അനിയന്മാരുടെ ഭാഷ ; അത് നിങ്ങളുടെ ആരാധന പത്രങ്ങളുടെ സമീപ കാല ചിത്രങ്ങള്‍ പോലെ വെറും തറ ആകുന്നതില്‍ വല്യ അത്ഭുതം ഒന്നും ഇല്ല. സ്ഥിരം സഹവസിക്കുന്ന അപ്പുപ്പന്മാരുടെ നിലവാരമല്ലേ നിങ്ങള്‍ക്കും ഉണ്ടാകു. അതിനൊപ്പം വിവരക്കേട് കൂടിയാകുമ്പോള്‍ തികഞ്ഞു. സഹതാപമുണ്ട് . പക്ഷെ എന്ത് ചെയ്യാനാ?
ReplyDeleteനായര്‍ ലോബി അനിയാ ,വിന്‍സെന്റ് , അച്ഛന്‍ കുഞ്ഞ്, ജഗതി ശ്രീകുമാര്‍ തുടങ്ങിയ പേരുകള്‍ കൂടി അതിജീവനത്തിന്റെ ലിസ്റ്റില്‍ ചേര്‍ത്തോ . എന്നാലെ സംഗതികള്‍ വരൂ.
യഥാര്‍ത്ഥ പ്രേക്ഷകനോട് :
ReplyDeleteഈ ബ്ലോഗിലൂടെ ഞാന്‍ പറയാന്‍ ശ്രമിക്കുന്നത് എന്‍റെ അഭിപ്രായം മാത്രം ആണ്.നിങ്ങള്‍ ആരോടും അങ്ങനെ ചെയ്തു കൊള്ളണം എന്ന് ഞാന്‍ പറയുന്നില്ല.എന്‍റെ വിശ്വാസം അനുസരിച്ച് സച്ചിന്‍ തുടര്‍ച്ചയായി അലക്ഷ്യം ആയി കളിച്ചാല്‍ എന്നിക്ക് തോന്നുന്ന ദേഷ്യം വിരാട് കൊഹ്ളി കളിയ്ക്കാന്‍ ശ്രമിച്ചു പരാജയപ്പെടുന്നത് കാണുമ്പോള്‍ ഉണ്ടാകുന്നതിനെകാളും കൂടുതല്‍ ആയിരിക്കും. പിന്നെ ഇപ്പോളത്തെ സൂപ്പര്‍ താരങ്ങള്‍ ആദ്യകാലത്ത് പെട്ടി കുട്ടി പടങ്ങളും (മമ്മൂടി) നീണ്ട മുടിയും ബെല്‍ബോട്ടം പാന്റ്സ് ഇട്ട പരട്ട വില്ലനും (ലാല്‍) കളിച്ചു നടന്ന സമയത്ത് ഇവരുടെ ഒക്കെ പടങ്ങളെ ആളെ വിട്ടു കൂവിക്കാന്‍ അന്നത്തെ സൂപ്പര്‍ താരങ്ങള്‍ ശ്രമിച്ചിരുന്നോ എന്ന് അന്വേഷിച്ചു നോക്കുക. പിന്നെ അന്‍വര്‍ എന്ന ചിത്രം മോശം ആണ് എന്നോ പരാജയം അന്ന് എന്നോ ഇരിക്കട്ടെ . ഈ വര്‍ഷത്തെ ഏറ്റവും മോശം ചിത്രം അന്‍വര്‍ ആണോ ? അല്ലെങ്കില്‍ ഏക മോശം ചിത്രം അന്‍വര്‍ മാത്രം ആണോ ? ( അത് ആണെന്ന് ഒരു ആരാധകനും പറയും എന്ന് തോന്നുന്നില്ല ) .അല്ലെങ്കില്‍ നിങ്ങള്‍ക്കൊക്കെ അന്‍വര്‍ എന്ന ചിത്രത്തെ കുറിച്ച് ഇത്ര പ്രതീക്ഷ ആയിരുന്നോ ? അപ്പോള്‍ ശരിക്കും പ്രിത്വിരാജ് എന്ന നടനെ ദൈവമായി കാണുന്നത് ഞാനോ നിങ്ങളോ ?
ജാതി പോലെയുള്ള തരം താണ വാദങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക . ജാതി ആരുടെയും choice അല്ലല്ലോ ? ജന്മം കൊണ്ട് നമ്മില്‍ അടിചെല്‍പ്പികപ്പെടുന്നതും നമ്മെ ഭിന്നിപ്പിച്ചു ഭരിക്കാന്‍ വിവരം ഉള്ളവര്‍ ഉപയോഗിക്കുനതുമായ ഒരു സംഗതി ആയി യാണ് ഞാന്‍ ഇതിനെ കാണുന്നത് . ആയതിനാല്‍ ദയവായി ഇങ്ങനത്തെ വാദങ്ങള്‍ ഒഴിവാക്കുക .
ഞാന്‍ മാത്രമല്ല മലയാളത്തിലെ ഏതൊരു സാധാരണ പ്രേക്ഷകനും സിനിമ കാണാന്‍ കേറുന്നത് ഒരു നല്ല ചിത്രം കാണാന്‍ വേണ്ടിയാണു . അല്ലാതെ സ്വന്തം ജാതികാരന്റെ പടം കാണാന്‍ അല്ല . അപ്പോള്‍ ചുരുക്കത്തില്‍ മോഹന്‍ ലാലും , പ്രിത്വിരാജും, ദിലീപും എല്ലാം ഒറ്റകെട്ടും മമ്മൂടി മാത്രം ഒറ്റക്കും അല്ലെ . അനിയാ നമിച്ചേ .
പിന്നെ ഈ ചിത്രത്തെ കുറിച്ച് പറയുമ്പോള്‍ അതിനെ കുറിച്ചുള്ള അഭിപ്രായം പറയാനാണ് കമന്റ് എന്നൊരു section ഉള്ളത് .മറ്റ് ചിത്രങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ അവിടെ പറയാമല്ലോ .
മാന്യമായി കമന്റ്സ് എഴുതാന്‍ അപേക്ഷ
പിന്നെ ഇപ്പോളത്തെ സൂപ്പര്‍ താരങ്ങള്‍ ആദ്യകാലത്ത് പെട്ടി കുട്ടി പടങ്ങളും (മമ്മൂടി) നീണ്ട മുടിയും ബെല്‍ബോട്ടം പാന്റ്സ് ഇട്ട പരട്ട വില്ലനും (ലാല്‍) കളിച്ചു നടന്ന സമയത്ത് ഇവരുടെ ഒക്കെ പടങ്ങളെ ആളെ വിട്ടു കൂവിക്കാന്‍ അന്നത്തെ സൂപ്പര്‍ താരങ്ങള്‍ ശ്രമിച്ചിരുന്നോ എന്ന് അന്വേഷിച്ചു നോക്കുക.
ReplyDeleteഅതെ അന്നത്തെ കാലത്ത് മൂടുതാങ്ങുന്ന ബ്ലോഗ്ഗര്‍ മാരും ഉണ്ടായിരുന്നില്ല ! ഒരുത്തന്‍ ഇറങ്ങുമ്പോള്‍ തന്നെ അവനെ അങ്ങ് പൊതിഞ്ഞു രാജകുമാരന്‍ ആക്കുന്ന ചന്നലുകരും ഉണ്ടായിരുന്നില്ല ! വിരട്ട് കോഹ്ലി ഒരു ഫോര്‍ അടിക്കുംബോലെക്കും ഇവന്‍ സച്ചിന്റെ പിന്ഗാമി തന്നെ എന്ന് പറയുന്ന കലവും അന്നുണ്ടായിരുന്നില്ല ! ഒറ്റ പദത്തിന്റെ ബാല്കനി തിരകായാല്‍ പോലും ഞാന്‍ ഒരു സൂപ്പര്‍ താരമയിതീര്‍ന്നു എന്ന് കരുതുന്ന യുവാക്കളും അന്നില്ല ! പത്തു ചിത്രങ്ങള്‍ എങ്കിലും അഭിനയിച്ചലെ അന്ന് ആളുകളെ താരം ആയി കണക്കാകൂ ! ഇന്ന് ചന്നലില്‍ ഒരു പട്ടു പാടിയാല്‍ അവന്‍ താരം തന്നെ ആണ് ! അര്‍ഹതയില്ലാത്ത പ്രശസ്തി ലഭിച്ചാല്‍, ഇത്തരം കൃത്രിമമായ പ്രതിബണ്ടാങ്ങളെ നേരിടേണ്ടി വരും ! അല്ലാതെ ആര്‍ക്കും സുഖം ആയി ഒന്നും ആയി തീരാന്‍ പറ്റില്ല, അതിനൊട്ടു സമ്മതിക്കുകയും ഇല്ല !
അതായിത് അന്നുണ്ടായിരുന്ന നാന തുടങ്ങിയ സിനിമ വരികകകള്‍ മമ്മൂട്ടി യെയും ലാലിനെയും പറ്റി എന്തേലും നല്ലത് (അവരുടെ ആരംഭ കാലത്ത്) എഴുതിയത് അന്നത്തെ സൂപ്പര്‍ താരങ്ങളുടെ കണ്ണില്‍ പെടാത്തത് നമ്മുടെ ഭാഗ്യം .അല്ലേല്‍ അവര്‍ അന്നേ കൂവാന്‍ ആളെ വിട്ടു,(കഷ്ടപ്പെടുത്തി )ഇവന്മാരെ ശരിയാക്കിയേനെ !!! അങ്ങനെ തന്നെ അല്ലെ പറഞ്ഞത് ?
ReplyDeleteകൂവാനുള്ള സ്വാതന്ത്ര്യം ടിക്കറ്റ് വാങ്ങിക്കുന്ന ഏതൊരാള്‍ക്കും ഉണ്ട് ! ഞങ്ങള്‍ കൂവുന്നത്തെ ടിക്കറ്റ് വാങ്ങിയിട്ട് തന്നെ ആണ് ! തന്‍ എന്തോ ചെയ്യും !
ReplyDeleteപിന്നെ ലാല്‍ സൂപ്പര്‍ താരം ആയതു 1986 ആണ് 26 അം വയസ്സില്‍ ! (അതായതു ഏറ്റവും ചെറുപ്പത്തില്‍ സൂപ്പര്‍ താരം ആയി എന്നാ റെക്കോര്‍ഡ് ഇപ്പോള്‍ ഉള്ള ആരും തകര്ത്തിട്ടില്ല )
പ്രസ്തുത വര്‍ഷത്തില്‍ തന്നെ 8 ഓളം സൂപ്പര്‍ ഹിറ്റുകളും ഉണ്ടാക്കി ! ഇപ്പോള്‍ ഇതാ ഞാന്‍ ചോദിക്കുന്ന മുപ്പതിന്റെ പടിവാതുക്കല്‍ എത്തിയ രാജുമോന്‍ തന്റെ മൊത്തം സിനിമ ജീവിതത്തില്‍ എത്ര ഹിറ്റ് ഉണ്ടാക്കി ? നാലോ അതോ അന്ജോ?
ഇവനെ ഒക്കെ ആര്‍ക്കാണ് പേടി ! ഒരു സുഹുര്‍ത്ത് പറഞ്ഞു കൂവുന്നത് പേടി കൊണ്ട് ആണ് എന്ന് , ഒട്ടും അല്ല , ഇവനെ ഒക്കെ സഹിക്കേണ്ടി വരുന്നതില്‍ ഉള്ള ആത്മ നിന്ദ കൊണ്ടാണ് !
പൊന്നനിയാ, കൂവുന്നതിനു ഇവിടുത്തെ സാധാരണ പ്രേക്ഷകര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ പറ്റിയിരുന്നേല്‍ എന്നേ അതൊക്കെ ചെയ്തെന്നേ .അകെ ചെയ്യാന്‍ പറ്റുന്നത് സിനിമാശാലകളില്‍ പോകാതിരിക്കുക എന്നതാണ്.അതിവിടത്തെ കുടുംബങ്ങള്‍ ഏതാണ്ട് വൃത്തിയായി ചെയുന്നും ഉണ്ട്.പിന്നെ ആത്മ നിന്ദ.ഈ കാലത്ത് കേരളത്തില്‍ ജീവിക്കുന്ന ഒരു സാധാരണ മനുഷ്യന് ആത്മ നിന്ദ തോന്നുന്ന നൂറു കാര്യങ്ങള്‍ ദിവസവും കാണാന്‍ കഴിയും . അപ്പോഴൊക്കെ ഉറക്കെ കൂവുക എന്നതാണോ നയം? ഇനി സിനിമക്ക് മാത്രം ആണ് ഈ ആത്മ നിന്ദ തോന്നുന്നു ഉള്ളു എങ്കില്‍ (അവിടെ മാത്രമല്ലേ ഇരുട്ടു ഉള്ളു ) അലക്സാണ്ടര്‍ ദി ഗ്രേറ്റ് കണ്ടപ്പോള്‍ ഇതു തോന്നിയോ?എനിക്ക് ഇപ്പോഴും മനസിലാകാത്തത് തങ്ങള്‍ക്ക് അന്‍വര്‍ ഇഷ്ടപ്പെട്ടില്ല എന്ന് വെച്ച് ഞാനും അത് ഇഷ്ടപ്പെടരുത് എന്ന് പറയുന്നതിലെ ലോജിക് ഇല്ലായിമ്മയാണ് . മോഹന്‍ലാല്‍ എന്നാ നടന്‍ ഇരുപത്തി ആറാമത്തെ വയസ്സില്‍ സൂപ്പര്‍ താരം ആയതും ( ഇതു ഒരു പത്താമത്തെ പ്രാവശ്യമാണ് അനിയന്‍ പറയുന്നത് )കുറെ ഹിറ്റുകളും അല്ലാത്തതുമായ നല്ല ചിത്രങ്ങളുടെയും ഭാഗമായി എന്നതും കൊണ്ട് (ആ ചിത്രങ്ങളുടെ എല്ലാം ഡി വി ഡി കാശു കൊടുത്തു വാങ്ങി വീട്ടില്‍ സൂക്ഷിച്ചു ഇടയ്ക്കിടെ കാണാറുള്ള ഒരു പഴയ ആരാധകന്‍ തനെയാണ് സുഹൃത്തേ ഞാനും)മറ്റാരുടെയും ചിത്രങ്ങള്‍ ഇഷ്ടപ്പെടരുത് എന്ന് പറഞ്ഞാല്‍ പാടാണ്.അനിയന്‍ വിഷമിക്കണ്ട . പ്രിത്വിരാജ് ഇന്റെ അടുത്തചിത്രം ത്രില്ലെര്‍ തങ്ങളെ പോലെ ഉള്ളവര്‍ക്ക് നല്ല ഒരവസരം തന്നേക്കും.ബി ഉണ്ണികൃഷ്ണന്‍ അല്ലെ സംവിധാനം.പ്രിത്വിരാജ് സൂപ്പര്‍ താരം ആയാലും ഇല്ലെങ്കിലും എനിക്കൊന്നും ഇല്ല.ഒരു നാള്‍ വരും എന്നാ പ്രതീക്ഷ മടുത്തു അത്ര തന്നെ
ReplyDeleteടിക്കറ്റ് വാങ്ങിയത് കൊണ്ട് കൂകും എന്ന് അഭിമാനത്തോടെ പറയുന്ന ഈ മാന്യന്മാര്‍ ഭാരതത്തിനു പുറത്തു പടം കാണാന്‍ പോയാല്‍ പോപ് കോണ്‍ പോലും നുണഞ്ഞു ഇറക്കുന്ന കാഴ്ച കാണാം .(കടിച്ചു തിന്നാല്‍ ശബ്ദം കേട്ടാലോ !!!)
ReplyDeleteനിങ്ങള്ക്ക് വേറെ ജോലി ഇല്ലെ ഇവരോടൊക്കെ തര്‍ക്കിക്കാന്‍? ഇനിയും അഭിപ്രായം എഴുതുമല്ലോ.keep the good work
ഇത് തര്കം ഒന്നും അല്ല, ഇടുന്ന കംമെന്റിനൊക്കെ ബ്ലോഗ്ഗര്‍ തന്നെ മറുപടി എഴുതണം എന്നൊനും ആരും പറയുന്നില്ല ! പക്ഷെ ബ്ലോഗ്ഗെര്‍ക്ക് തര്‍ക്കിക്കണം അതാണ് കാര്യം ! വേറെ എത്ര ബ്ലോഗ്ഗുകള്‍ ഉണ്ട് അവിടെയൊന്നും ഇങ്ങനെ അല്ലല്ലോ. പിന്നെ തനിക്കു ഇഷ്ട പെട്ട കാര്യങ്ങള്‍ ബ്ലോഗ്ഗെര്‍ക്കും ഇസ്ടപെട്ടോണം എന്ന് പറയുന്നത് ഫാസിസം തന്നെ ആണ് !
ReplyDeleteഅയാള്‍ക്കും കാണില്ലേ അയാളുടെ അഭിപ്രായങ്ങള്‍ !
ഇനി ഞാന്‍ എന്റെ ഒരു അഭിപ്രായം പറയാം ,
പോന്നു ബ്ലോഗ്ഗേറെ , താങ്കള്‍ ദയവു ചെയ്തു ഒരു സിനിമ ഇറങ്ങി രണ്ടു ആഴ്ചക്കുള്ളില്‍ നിരൂപണം ഇടരുത് !(എല്ലാ ബ്ലോഗ്ഗര്‍ മാരോടും ഉള്ള അപേക്ഷ ആണ് ). നിങ്ങള്‍ ഒരു പദത്തെ പുകഴ്ത്തിയാല്‍ കമന്റ് ഇടുന്ന നാരികള്‍ പദത്തെ താഴ്ത്തി കെട്ടും, നിങ്ങള്‍ മോശം അഭിപ്രായം പറഞ്ഞാലോ മിനിമം കുറച്ചു അലെങ്കിലും പോകില്ല ( ചില ബ്ലോഗ്ഗര്‍ മാര്‍ക്ക് പടം പൊളിക്കാന്‍ പോലും ഉള്ള സ്വാദീന ശക്തി ഉണ്ട് ), അപ്പോള്‍ മൊത്തത്തില്‍ ചെയ്യേണ്ടത് ഇത്രയാണ് , രണ്ടു ആഴ്ചയെങ്കിലും ചിത്രത്തെ അതിന്റെ പാട്ടിനു വിടുക , എന്നിട്ട് പോരെ പോസ്റ്റ് മോര്ടം? നിരൂപണം എന്ന് പറഞ്ഞത് രണ്ടു ദിവസം കൊണ്ട് എഴുതിയില്ലെങ്കില്‍ ചത്ത് പോകതോന്നും ഇല്ലല്ലോ ?