അണ്ണോ അണ്ണന്‍ ശിക്കാര്‍ എന്ന പടത്തെ കുറിച്ച് പറഞ്ഞ അഭിപ്രായം .....
മം .. അഭിപ്രായത്തിന് എന്താ കുഴപ്പം ?
അല്ല മാക്രികുട്ടന്‍ എന്ന വായനക്കാരന്‍ അണ്ണന്‍ ഉടനെ ഒരു പടം എടുത്തു മലയാള സിനിമയെ രക്ഷിക്കണം എന്ന് പറഞ്ഞിരിക്കുന്നു.
എടെ നീ ആരു? മലയാള പത്രപ്രവര്‍ത്തകനോ? ഉടനെ പ്രതികരണം അറിയാന്‍? എന്തായാലും പറയാം എന്നെ പോലെ തന്നെ മലയാള സിനിമയുടെ നിലവാര തകര്‍ച്ചയില്‍ വിഷമം ഉള്ള ഒരാള്‍ ആണ് അദേഹവും എന്നാണ് എനിക്ക് മനസിലായത് . പിന്നെ എന്നെ പോലെ ഒരു സാധാരണ ആസ്വാദകന് പടം എടുത്തു രക്ഷപെടുതെണ്ട ഗതി കേടു മലയാള സിനിമയ്ക്ക് വന്നിട്ടില്ല എന്ന് ഇന്നു എനിക്ക് അഭിമാനത്തോടെ പറയാന്‍ പറ്റും .ഇന്നലെ അത് പറ്റുമായിരുന്നില്ല.
അതെന്താ ഇന്നു രാവിലെ സ്പീല്‍ബെര്‍ഗ് അമ്മയില്‍ അംഗത്വം എടുത്തോ ?ഇത്ര ധൈര്യമായി പറയാന്‍ ?
അല്ലെടാ ഇന്നു രാവിലെ പോയി എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രം കണ്ടു.
അണ്ണന്‍ പ്രാഞ്ചി ഏട്ടന്‍ കാണുമെന്നാ ഞാന്‍ കരുതിയത് . അതിരികട്ടെ പടം എങ്ങനെ ഉണ്ട് ?
രണ്ടു മലയാള സൂപ്പര്‍ താര ചിത്രങ്ങള്‍ അടുപ്പിച്ചു താങ്ങാനുള്ള ശേഷി ഇല്ലെടെ. പിന്നെ ഈ പടം .. എന്റെ പോന്നനിയ, കുറെ അധികം കാലത്തിനു ശേഷം സന്തോഷത്തോടെ ഒരു മലയാള ചിത്രം കണ്ടു ഇറങ്ങിയത് ഇന്നാണ്.
അപ്പോള്‍ പടം കൊള്ളമെന്നാണോ അഭിപ്രായം?
കൊള്ളാമെന്നോ ? ഈ വര്ഷം ഇതു വരെ വന്ന മലയാള ചിത്രങ്ങളില്‍ വെച്ച് ഏറ്റവും നല്ല ചിത്രം ഇതാണെന്നാണ് എനിക്ക് തോന്നിയത് . (പ്രാഞ്ചി മാത്രം കണ്ടില്ല ) .
ചുമ്മാ തള്ളല്ലേ പുതുമുഖ നായികയും കുഞ്ചാക്കോ ബോബനും അഭിനയിക്കുന്ന പടം ഈ വര്‍ഷത്തെ ഏറ്റവും നല്ല ചിത്രം ആണെന്ന് പറഞ്ഞാല്‍ ......
എടേ നീ സമാധാനമായി ഒന്ന് കേള്‍ക്കു . ലാല്‍ ജോസ് ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സംഗീതം രാജാമണി. പേര് സൂചിപ്പിക്കുന്നത് പോലെ ഇതു എല്‍സമ്മ എന്ന തന്റെടിയായ കുടുംബ ഭാരം മുഴുവന്‍ ഒറ്റയ്ക്ക് ചുമക്കുന്ന ഒരു പെണ്‍കുട്ടിയെ കേന്ദ്രമാക്കി മുന്നോട്ടു പോകുന്ന കഥയാണ് .ബാലന്‍ പിള്ള സിറ്റി എന്ന മലയോര ഗ്രമം ആണ് പശ്ചാത്തലം . ഈ കഥയില്‍ പുതുമ ഉണ്ടെന്നു ഞാന്‍ പറയില്ല .സ്വപ്നകൂടിലെ മീരയും കന്മദം എന്ന ചിത്രത്തില്‍ മഞ്ജുവും ഒക്കെ ഇങ്ങനത്തെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് .പക്ഷെ ഇവിടെയാണ് ലാല്‍ ജോസ് എന്ന സംവിധായകന്റെ മികവു നമ്മള്‍ കാണുന്നത് . ഈ ചിത്രം കണ്ടിരിക്കുമ്പോള്‍ ഒരിക്കല്‍ പോലും മേല്‍ പറഞ്ഞ കഥാപാത്രങ്ങള്‍ മനസിലേക്ക് കടന്നു വരുന്നില്ല.തികച്ചും ഫ്രഷ് എന്നു പറയാവുന്ന ഒരു ചിത്രം എന്നു ഒറ്റ വാക്കില്‍ പറയാം .ചായാഗ്രഹണം നിര്‍വഹിച്ച ശ്രീ വിജയ് , ബാലന്‍ പിള്ള സിറ്റി എന്ന മലയോര ഗ്രാമം ഇത്ര മനോഹരമായി എങ്ങനെ ഒപ്പിയെടുത്തു എന്നു പ്രേക്ഷകരെ ചിന്തിപ്പിക്കുന്നതാണ് ചായാഗ്രഹണം. ഗാനങ്ങള്‍ ഒരെണ്ണം(ഏറ്റവും അവസാനത്തെ ) ഒഴിവാക്കി ഇരുന്നെങ്കില്‍ നന്നായിരുന്നു.മറ്റെല്ലാം ഒട്ടും മോശം ആയിട്ടില്ല .
നല്ലൊരു ഗാനത്തോടെ (നന്നായി ചിത്രീകരിച്ച എന്നു കൂടി പറഞ്ഞോട്ടെ)ചിത്രം തുടങ്ങുന്നു.മലയോര ഗ്രാമത്തിലെ മരിച്ചു പോയ വാറ്റുകാരന്‍ പൂക്കുല വര്‍ക്കിയുടെ നാലു പെണ്മക്കളില്‍ മൂത്തവള്‍ ആണ് എല്‍സമ്മ (ആന്‍). പത്ര വിതരണം,പത്രത്തിന്റെ പ്രാദേശിക ലേഖിക,റബ്ബര്‍ ഷീറ്റ് അടിക്കല്‍ അങ്ങനെ കുറെ ജോലികള്‍ ചെയ്താണ് എല്‍സമ്മ കുടുംബം പുലര്‍ത്തുന്നത്.അടുത്തുള്ള സമ്പന്നനായ കുന്നേല്‍ പാപ്പന്‍ (നെടുമുടി വേണു)നും ഭാര്യയും എല്‍സമ്മ യുടെ കുടുംബവും നല്ല അടുപ്പത്തില്‍ ആണ്.പഞ്ചായത്ത് മെമ്പര്‍ രമണന്‍ (ജഗതി),സ്ഥലം അബ്‌കാരി കൊട്ടപ്പള്ളി സുഗുണന്‍ (വിജയ രാഘവന്‍)എന്നിവരുടെ കണ്ണിലെ കരടാണ് ആണ്‍കുട്ടിയുടെ തന്റെടമുള്ള എല്‍സമ്മ. ഇവര്‍ എല്‍സമ്മ യെ ഒതുക്കാന്‍ ശ്രമിക്കാറുണ്ട് എങ്കിലും സ്ഥാലം എസ് ഐ സുനന്ദപ്പന്‍ (മണിയന്‍ പിള്ള രാജു )ന്റെ പിന്തുണയോടെ എല്‍സമ്മ അതെല്ലാം നേരിടുന്നു.എല്‍സമ്മയുടെ ഒരേ ഒരു സുഹൃത്താണ് ഗ്രാമത്തിലെ പാല്‍ വില്പനക്കാരന്‍ ആയ പാലുണ്ണി എന്ന ഉണ്ണികൃഷ്ണന്‍ (കുഞ്ചാക്കോ ബോബന്‍).പാപ്പന്റെ മരുമകളുടെ മരണത്തെ തുടര്‍ന്ന് കൊച്ചു മക്കളായ എബിയും (ഇന്ദ്രജിത്ത് ) ഷെറിനും എറണാകുളത്തു നിന്നും മുത്തച്ഛന്റെ കൂടെ താമസിക്കാനായി ബാലന്‍ പിള്ള സിറ്റിയില്‍ എത്തുന്നതോടെ കഥ പുരോഗമിക്കുന്നു . പിന്നീടു എബിയുടെ മൂനംഗ സുഹൃത്തുക്കളായ ജെറി(മണിക്കുട്ടന്‍)യും സംഘവും മലയോര ഗ്രാമത്തില്‍ എത്തുന്നതോടെ എല്‍സമ്മ യുടെ ജീവിതത്തിലും ആ ഗ്രാമ വാസികളുടെ ജീവിതത്തിലും വരുന്ന മാറ്റങ്ങള്‍ ലൂടെ കഥ പുരോഗമിക്കുന്നു.ബാക്കി നീ നേരിട്ട് പോയി പടം കണ്ടു മനസില്ലാക്കിയാല്‍ മതി.
ശരി അങ്ങനെ ആയിക്കോട്ടെ .ചിത്രത്തിന്റെ ബാക്കി ഘടകങ്ങളോ ?
ആദ്യമായി ഈ ചിത്രത്തിന്റെ പേരില്‍ അഭിനന്ദിക്കേണ്ടത് സംവിധായകന്‍ ലാല്‍ ജോസിനെയാണ് .അനാവശ്യം എന്നു പറയാവുന്ന ഒരൊറ്റ കഥാപാത്രം ഈ ചിത്രത്തില്‍ ഇല്ല. നായിക പുതുമുഖം ആന്‍ Augustineനെ ഒരു പുതു മുഖത്തിന്റെ ഒരു പതര്‍ച്ചയും ഇല്ലാതെ ടൈറ്റില്‍ റോള്‍ നന്നാക്കി . ഇനി നടന്‍ Augustineനു മകളുടെ പേരില്‍ അറിയപ്പെടെണ്ടി വന്നേക്കും എന്നു തോന്നിപ്പിക്കുന്ന പ്രകടനം ആണ് ആന്‍ ഈ ചിത്രത്തില്‍ കാഴ്ചവെച്ചിരിക്കുന്നത്.എന്നാല്‍ ഇവരൊന്നും അല്ല കുഞ്ചാക്കോ ബോബന്‍ എന്ന നടന്‍ ആണ് പ്രേക്ഷകരെ ശരിക്കും അബ്ബരപ്പികുന്നത് . പാലുണ്ണി എന്ന കഥാപാത്രമായി കുഞ്ചാക്കോ തകര്‍ത്തിരിക്കുന്നു എന്നു പറഞ്ഞാല്‍ ഒട്ടും അധികം ആകില്ല.വേഷത്തിലും,രൂപത്തിലും ശരീര ഭാഷയിലും കാണിക്കുന്ന പുതുമ , കോമഡി രംഗങ്ങളിലെ കയ്യടക്കം, അഭിനയം എന്നിങ്ങനെ എല്ലാ മേഖലകളിലും ശോഭിച്ചിട്ടുണ്ട് കുഞ്ചാക്കോ ബോബന്‍ ഈ ചിത്രത്തില്‍ . അദേഹത്തിന്റെ,ഇതു വരെ അഭിനയിച്ചതില്‍ ഏറ്റവും മികച്ച ചിത്രമായി ഈ ചിത്രത്തെ കാണുന്നതില്‍ തെറ്റില്ല.ബാക്കി നടീ നടന്‍ മാരെല്ലാം അവരവരുടെ കഥാ പാത്രങ്ങളെ ഭംഗിയാക്കി എങ്കിലും എടുത്തു പറയേണ്ട മറ്റൊരാള്‍ ജഗതി ശ്രീകുമാര്‍ ആണ് . പഞ്ചായത്ത് മെമ്പര്‍ രമണന്‍ ആയി അദേഹം ആദ്യന്തം നിറഞ്ഞു നില്‍ക്കുന്നു ,കുറെ കാലത്തിനു ശേഷം ജഗതിയെ ഒരു ചിത്രത്തില്‍ നന്നായി ഉപയോഗിച്ച് കാണുന്നത് പ്രേക്ഷകര്‍ക്ക് മറ്റൊരു സന്തോഷത്തിനു വക നല്‍ക്കും . മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രത്തില്‍ സലിം കുമാര്‍ നായക കഥാപാത്രങ്ങളോട് , ദൂരെ നിന്ന് നോക്കിയാല്‍ കയര്‍ക്കുകയാണ് എന്നു തോന്നിപ്പികുകയും എന്നാല്‍ യദാര്‍ത്ഥത്തില്‍ കാല് പിടിക്കുകയും ചെയ്യുന്ന ഒരു രംഗമുണ്ട് . അത് പോലെ ഒരു രംഗം ഈ ചിത്രത്തില്‍ ജഗതി കൈകാര്യം ചെയുന്നത് കാണുമ്പോള്‍ ഇവര്‍ തമ്മിലുള്ള വ്യത്യാസം മനസിലാകും.സുരാജ് പോലും നന്നായിട്ടുണ്ട് എന്നു പറഞ്ഞാല്‍ ചിത്രം എത്ര നല്ലതാണു എന്നു ഊഹിക്കവുനത്തെ ഉള്ളു.കെ പി എസ് സി ലളിതയും നെടുമുടി വേണുവും തങ്ങളുടെ റോളുകള്‍ നന്നായി ചെയ്തു.ഇന്ദ്രജിത്ത് തന്റെ അഭിനയ ജീവിതത്തില്‍ ഒരു പടി കൂടെ മുന്നേറിയിരിക്കുന്നു
ഈ ചിത്രം ആദ്യം കാണേണ്ടത് ശ്രീ സത്യന്‍ അന്തിക്കാടാണ് എന്നാണ് എനിക്ക് തോന്നുന്നത് . ഇതു കാണുമ്പോള്‍ അദേഹത്തിന് എന്താണ് തന്റെ ചിത്രങ്ങളില്‍ നഷ്ടപ്പെട്ട് കൊണ്ടിരിക്കുനത് എന്നു ഒരു പക്ഷെ മനസ്സില്‍ ആയേക്കും.സത്യന്‍ അന്തിക്കാടിന്റെ നല്ല ചിത്രങ്ങളെ ഓര്‍മിപ്പിക്കുന്നതാണ് ഈ ചിത്രം എന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തി ആവില്ല
ശരി എങ്ങനെ ഒക്കെയുള്ള ഒരു പടം ഇറങ്ങിയിട്ട് പ്രേക്ഷകപ്രതികരണം എങ്ങനെ ഉണ്ട്? സൂപ്പര്‍ താരങ്ങള്‍ ഉണ്ടെങ്കില്‍ അല്ലെ initial കളക്ഷന്‍ കിട്ടുകയുള്ളൂ?
അനിയാ ഈ സൂപ്പര്‍ താരങ്ങള്‍ ഉണ്ടെങ്കിലെ ആദ്യ ദിവസങ്ങളില്‍ ആളു കയറു എന്നത് ബോധ പൂര്‍വ്വം പ്രച്ചരിപ്പിക്കപെടുന്ന ഒരു മിത്ത് ആണെന്നാണ് എനിക്ക് തോന്നുന്നത് . ഈ ചിത്രത്തിന്റെ കാര്യം പറയാം . മഴ ഉള്ള സമയത്ത് രണ്ടു മണിക്കുള്ള ഷോ ക്കാണ് ഞാന്‍ പോയത് .Balcony ഫുള്‍ ആയിരുന്നു ഞാന്‍ എത്തുമ്പോള്‍ .താഴെ ഏറ്റവും മുന്‍ നിരയില്‍ ഇരുന്നാണ് ഈ ചിത്രം കണ്ടത് എന്നു മാത്രമല്ല എന്റെ തൊട്ടു പിന്നിലത്തെ നിരയില്‍ പോലും സ്ത്രീകള്‍ ഉള്‍പ്പെടുന്ന കുടുംബ പ്രേക്ഷകര്‍ ഈ ചിത്രം കാണുന്നുണ്ടായിരുന്നു. കൂവല്‍ തൊഴിലാളികള്‍ എന്നു കരുതാവുന്ന കുറച്ചു പേര്‍ ചിത്രം കാണാന്‍ എത്തിയിരുന്നു എങ്കിലും സിനിമ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ അവരും മര്യാദക്ക് ഇരുന്നു ചിത്രം കണ്ടു തുടങ്ങി.
അപ്പോള്‍ ചുരുക്കത്തില്‍ പറഞ്ഞാല്‍ ?
തീര്‍ച്ചയായും കണ്ടിരികേണ്ട ചിത്രം പിന്നെ, അനിയാ ഈ മാസം അവസാന ആഴ്ചയാണ് എന്നു പറയപ്പെടുന്നു യന്തിരന്‍ എന്ന മെഗാ ചിത്രം റീ ലീസ് ചെയ്യപ്പെടുന്നത് . ആ കൊടുങ്കാറ്റില്‍,അല്ലെങ്കില്‍ ഓളത്തില്‍ മലയാളത്തിലെ താര രാജാക്കന്‍മാരുടെ കൊപ്പിരട്ടികള്‍ നിലം തൊടാതെ തെറിക്കുമ്പോള്‍ ഒരു കൊച്ചു ചിത്രം മാത്രം തല ഉയര്‍ത്തി, നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടര്‍ന്നേക്കാം . അങ്ങനെ സംഭവിക്കുക ആണെങ്കില്‍ അതായിരിക്കും മലയാള സിനിമയുടെ,മലയാള പ്രേക്ഷകന്റെ യഥാര്‍ത്ഥ വിജയം അഥവാ അഭിമാന നിമിഷം
ശിക്കാര്‍ മെഗാ ഹിറ്റിലേക്ക് ! എടൊ താന്‍ എന്ത് പറഞ്ഞാലും ശിക്കാര്‍ കളക്ഷന്‍ റെക്കോര്‍ഡ് തകര്‍ത്തു മുന്നേറുന്നു ! അല്ലെങ്കിലും തന്റെ ഒക്കെ നിരൂപണത്തിന് എന്ത് വിലയടോ ജനം കല്പിക്കുന്നത് !
ReplyDeleteലാല്‍ജോസിന്റെ ചിത്രം എന്ന് പറയുമ്പോള്‍ തന്നെ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു. അത് നിലനിര്‍ത്താനായി എന്ന് അറിയുന്നതില്‍ സന്തോഷം
ReplyDeleteസുരാജ് പോലും നന്നായിട്ടുണ്ട് എന്നു പറഞ്ഞാല്‍ ചിത്രം എത്ര നല്ലതാണു എന്നു ഊഹിക്കവുനത്തെ ഉള്ളു. ഹി ഹി
ReplyDeleteഅങ്ങനെ സംഭവിക്കുക ആണെങ്കില്‍ അതായിരിക്കും മലയാള സിനിമയുടെ,മലയാള പ്രേക്ഷകന്റെ യഥാര്‍ത്ഥ വിജയം അഥവാ അഭിമാന നിമിഷം
നല്ല ചിത്രങ്ങള്‍ വിജയിക്കട്ടെ. നമുക്ക് ഇരുകൈയും നീട്ടി സ്വീകരിക്കാം..
പടം കണ്ടില്ല കാണണം.നല്ല ചിത്രങ്ങള്‍ വിജയിക്കട്ടെ
ReplyDeleteവളരെ പ്രതീക്ഷ ഉണര്‍ത്തിയ ചിത്രം നിരാശപ്പെടുത്തിയില്ല എന്നറിയുന്നതില്‍ സന്തോഷം. റിവ്യൂ നന്നായി. ശിക്കാറിന്റെ റിവ്യൂ വിന് ഒരു സുഹൃത്ത് ഇട്ട കമന്റ് കണ്ടിട്ടാണ് നിങ്ങളുടെ പോക്കിരി രാജാ എന്ന സിനിമയുടെ റിവ്യൂ വായിച്ചത്. നിങ്ങളുടെ ഇരുപതോളം പോസ്റ്റുകള്‍ വായിച്ചതിനു ശേഷം നിങ്ങളെ പറ്റി ഉണ്ടായിരുന്ന ഒരു അഭിപ്രായംഅതോടെ പോയി കിട്ടി. ആ പടം "നമ്മളെ കൊല്ലുന്നില്ല" എന്ന് പറയുന്നതിലെ ഇരട്ടത്താപ്പ് എനിക്ക് മനസ്സിലാവുന്നില്ല. അതോ വേറെ ആരോ ആണോ ആ റിവ്യൂ എഴുതിയത്?
ReplyDeleteGood review boss
ReplyDeleteJustin Aloor എഴുതിയതിനു താഴെ എന്റെയും ഒരു ഒപ്പ്... സിനിമ നന്നായി എന്നറിയുന്നതില്‍ സന്തോഷം...റിവ്യൂ നന്നായി...
ReplyDelete>>സുരാജ് പോലും നന്നായിട്ടുണ്ട്<< ഒരു നടനെ വളര്‍ത്തുന്നതും തളര്‍ത്തുന്നതും സംവിധായകനും തിരക്കഥാകൃത്തും കൂടിയല്ലേ... അല്ലാതെ സുരാജ് മോശമാക്കുന്നതായി തോന്നിയിട്ടില്ല...അയാളെക്കൊണ്ട് സ്ഥിരം ഫോര്‍മുലയില്‍ ചെയ്യിച്ചു പ്രേക്ഷകരെ ബോറടിപ്പിക്കുന്നു എന്ന് മാത്രം...ജഗതിയും ഇടയ്ക്കു അങ്ങനെയൊക്കെയല്ലേ..
മാങ്ങതോലി....... ഈ അലമ്പ് പടത്തിനാണോ ഇയാള്‍ മഹത്തായ എന്തോ ആണെന്ന രീതിയില്‍ റിവ്യൂ എഴുതിയത്.....സത്യം പറയാലോ മഹാ തല്ലിപൊളി ആണ് .....ഇദ്ധേഹം എഴുതുന്ന റിവ്യൂ വായിച്ചു ആരും ഒരു പടവും കാണുകയോ കാണാതിരിക്കുകയോ ചെയ്യുന്നത് മണ്ടത്തരമായിരിക്കും.....ലാല്‍ ജോസിന്റെ ഏറ്റവും മോശം സിനിമ എന്ന് തന്നെ പറയാം(രസികന്‍ മുഴുവന്‍ കണ്ടിട്ടില്ല ). പാലുണ്ണി എന്ന കഥാപാത്രവും അത് ചെയ്ത ചാക്കോച്ചനും മാത്രം മനസ്സില്‍ നില്കും
ReplyDeleteലാല്‍ ജോസ് ചിത്രങ്ങളില്‍ നിന്നു പ്രതീക്ഷിക്കുന്ന പുതുമ ഇതിലുണ്ട് എന്നറിയുന്നതില്‍ സന്തോഷം.. പടം കാണാന്‍ പറ്റുമോ എന്നു നോക്കട്ടേ.. അഭിപ്രായം അതിനു ശേഷം പറയാം...
ReplyDeleteKathu neendu poyathil kshamikkanam.. :)
ReplyDeleteFor me shikkaar was onetime watchable... lal intey munpulla kootharakal vachu nokkiyaal bhedam..(last watched Angel john and Janakan stuff..)
Praanchi ranjithintey cliche kaaranam deshyam vannu..
aa randu review um njaan paathi ok parayaam.. (korachu viyojippukale ulloo.. fans parayunnathu pole kottikhoshikkenda padam alla randum..)
But elsammaye patti ee ezhuthiyathu kaanumbo aa ann augustine chettantey bandhu aano ennu oru samshayam.. =P...
laljose ithu vare parichayappeduthiyathile ettavum koothara actress.. thumbiye kondu kalleduppikkunnathu pole ulla oru kadhapaatravum .. satyam parayaam kandaal ningal chirikkum... atrakkium onnum illaatha oru kadha.. poyi kaanunnavantey vidhi enne parayoo...
baaki ellaa chitrangalum keeri murichappo ee chitravum anganey keeraathathu entaanu ennu manasilaakunnilla...
for example.. "elsamma 10 aam class thottaval aanu.. but kudumbathintey motham bhaaravum thaangunnaval aanu...
orikkal aniyathi pareekshakku tholkkumbo elsamma avaley thalangum vilangum thallunnu... appo aniyathi "pathu thotta chechi enney thallendaa ..." ennu parayunnu... elsamma apamaanithayaayi onnum mindaathey irangi pokunnu...
odukkam elsamma and family palliyil pokumbol aanu... koodey padicha meera nandan(aval ipo medicinu padikkunnu..) parayunnu elsamma 10 thottilla .. aval DISTINCTION(rank aayirunnenkil oru Ranjith touch kittiyene.. =P) odey pass aayathaanu!!!... veetukaar ellaarum njettunna aa manohara mohoorthathil njangal theatreil chiri aayirunnu... :)
Alla athinu elsamma parayunna nyaayam aanu tamaasha.. kudumbathiley ellaavarum kashtapedumbo thanikku maatram padikkenda ennu teerumaanichathrey elsamma
Kudumbathintey muzhuvan praarabdhavum whole sale aayi chumallil idunna naayakanmaarey undaaki pizhachu pokunna TA Shahid TA rasaak intey(Balettan, Vesham,Bus Conductor..) cinemakalil polum itrayum "Bheekaram" aaya tyaagam njaan kandittilla...
pulichu thikattunna.. aavarthana virasamaaya... oru family sentiments maatram aanu elsamma.. story okkey nammal balettan, bus conductor okke kanda kadhayudey female version.. :P..
atharam oru kadhayil lajose um camera manum thala kuthi marinjitt enthu kaaryam..?? .. Kadha/thirakadha nallathu allenkil entu circus kaanichaalum karyamilla.. athu laljose aayaalum shari amal neerad aayaalum shari..
itrayum pokki parayunnathu kelkkumbo chettan aano screen play ennu vare doubt undu.. =P
To conclude.. ipraavashyam yakshiyum njaanum kazhinjaal njaan mark idunnathu elsammakkaanu..
kendra kadhaapaatrathey abhinayichu bhalippikkaan ithiriyenkilum vakatirivulla naayikaye kittiyirunnenki padam pakuthiyeniilum convincing aayene..
illenki poyi padam kandu nokku.. appo ariyaam naayikayudeyum kadhayudeyum guttens.. :P
--
Nivin
Nivin:
ReplyDeleteKathu korachu adhikam undu.. kshamikkanam.. :)
For me shikkaar was onetime watchable... lal intey munpulla kootharakal vachu nokkiyaal bhedam..(last watched Angel john and Janakan stuff..)
Praanchi ranjithintey cliche kaaranam deshyam vannu..
aa randu review um njaan paathi ok parayaam.. (korachu viyojippukale ulloo.. fans parayunnathu pole kottikhoshikkenda padam alla randum..)
But elsammaye patti ee ezhuthiyathu kaanumbo aa ann augustine chettantey bandhu aano ennu oru samshayam.. =P... [.. cont]
Nivin--
ReplyDeleteMukalil njaan itta review il elsamma mosham ennu enikku thonniyathu.. randu kaaryangal undaakaam..
Laljose enna director ippozhulla directors il sense ulla oru director aanu ennanu nammudey ellavarudeyum expectation.. Classmates,Arabikadha, Chaandu pottu.. Neelathaamara(That was also decent.. to say.. ) okkey kanda nammal orikkalum adheham oru V M VINU level il ninnu kadha parayum ennu pratheekshikkilla... kaaranam.. kadha parayaan midukkilla laljose thiranjeduthirunna kadhakalum nannaayirunnu (mikkathum) ... pakshey ithu .. =( ..
Casting.. ivaley entinaano cinemayil eduthathu ennu manasilaakunnilla.. poster kandappo "pennu kozhappam illallo.." ennu paranja njangal padathil avaludey abhinayam kandappo veruthu poyi.. manasilaakaathathu ithaanu.. arabikadhayil.. chang shu min enna chinakaariyey kondu polum abhinayippicha lal jose aano ee pennine inganey abhinayikkaan vittathu.. aru bore acting aanu..
nannaayathu ennu parayaan,.. Nedumudi, Indrajith, Kunchacko ennivar okkey aanu.. Jagathyudey pathivu comedy okke thanne..
Rasikan, Pattaalam ennathil okkey paranja kadhayude standard maatrame ithinullu.. :(
പ്രാഞ്ചി, ശിക്കാര്‍, എല്‍സമ്മ റിവ്യൂസ് വായിച്ചു. ഏതു പടം കാണണം എന്ന തീരുമാനത്തില്‍ എത്തി. ദാങ്ക്സ്!
ReplyDeleteലാല്‍ ജോസ് കുളിച്ചാല്‍ സത്യന്‍ അന്തിക്കാട് ആകില്ല !!!
ReplyDeleteഇന്ദ്രജിത്ത് മണിക്കുട്ടന്‍ എന്നിവര്‍ കുളിച്ചാല്‍ മുകേഷും, ജഗദീഷും ആകില്ല !
നായികയുടെ കാര്യം പറയുകയേ വേണ്ട ! ആ നദിയുടെ മുഖത്ത് പേരിനു പോലും ഒരു ഭാവവും വരുന്നില്ലല്ലോ ?
ഇത്രയും മോശവും മടുപ്പുലവക്കുന്നതും ആയ ഒരു മോശം ചിത്രം ഞാനെന്റെ ആയുസില്‍ കണ്ടിട്ടുണ്ടെങ്കില്‍ അത് പ്രഞ്ചിയെട്ടന്‍ മാത്രം ആണ് !!!