Monday, August 30, 2010

നിറക്കാഴ്ച (Nirakazcha)

വെറുതെയാണോ ഈ നാട്ടില്‍ മാവോവാദികളും നക്സലെട്ടുകളും ഒക്കെ ഉണ്ടാകുന്നതു ? ഈ നാട്ടില്‍ എന്തെങ്കിലും,എന്തിനെങ്കിലും ഒരു വ്യവസ്ഥയുണ്ടോ ?

അണ്ണന്‍ രാവിലെ ഒരു വിപ്ലവ മൂഡില്‍ ആണല്ലോ ? എന്താ ഒരു ധാര്‍മിക രോഷം?

അനിയാ ഈ നാട്ടില്‍ ഏതൊരു വ്യക്തിക്കും സിനിമ സംവിധാനം ചെയ്യാമെന്നും,സിനിമ നിര്‍മിക്കാമെന്നും ആയിട്ടുണ്ട്.ഇതിനൊന്നും ചോദിയ്ക്കാന്‍ ആരുമില്ലേ?

അണ്ണാ ഇതില്‍ എന്തോന്ന് ചോദിയ്ക്കാന്‍?കാശുള്ളവന്‍ അത് കൊണ്ട് പടം എടുക്കുന്നു.സൗകര്യം ഉള്ളവന്‍ കണ്ടാല്‍ മതി തീര്‍ന്നില്ലേ?

തന്നെടെ.എന്റെ ഒരു മനോവിഷമമം കൊണ്ട് പറഞ്ഞു പോയതാ.ഇന്നലെ നിറക്കാഴ്ച പോയി കണ്ടു.അതിന്റെ വിഷമം തീര്‍ത്തതാ.

നിറക്കാഴ്ച കണ്ടോ? സംഗതി ഒരു ഇന്‍ഡോ ഇറ്റാലിയന്‍ പ്രണയ കാവ്യം ആണെന്നും.ഭരതന്‍ ടച്ച്‌ ഉള്ള പടം ആണെന്നും ആണല്ലോ കേട്ടത്.ശരിയാണോ?

ഇവിടെയാണ് എന്റെ ശരിക്കുള്ള പരാതി.ഒരു പടം തല്ലി പൊളി ആണെങ്കില്‍ അത് ജനങ്ങളോട് വിളിച്ചു പറയേണ്ട ചുമതല ഇവിടത്തെ മാധ്യമങ്ങള്‍ക്കും നിരൂപകര്‍ക്കും ഇല്ലെ?

ഉണ്ടോന്നു ചോദിച്ചാല്‍ .......

ഉണ്ട് എന്നത് തന്നെയാണ് ഉത്തരം. അതിനാദ്യം ഈ നിരൂപകന്‍ എന്ന തെണ്ടിക്ക് (നീയടക്കം) സ്വന്തമായി ഒരു അഭിപ്രായം വേണം.മനസിലായോടാ?

ശരി അതിരിക്കട്ടെ പടം എങ്ങനെ ഉണ്ട്?

അനീഷ്‌ ജെ കരിനാട് എന്ന പുതു മുഖ സംവിധായകനാണ് ഈ സംഭവത്തിന്റെ കഥയും തിരകഥയും നിര്‍മിച്ചു സംവിധാനം ചെയ്തിരിക്കുന്നത് . ഇതൊന്നും പോരാത്തതിനു അദേഹം ഒരു കോമഡി കം വില്ലന്‍ കഥാപത്രത്തെയും അവതരിപ്പികുന്നുണ്ട്.നിര്‍മാണം എനിക്ക് മനസിലായത് സോമതീരത്തിന്റെ മുതലാളിയും പിന്നെ കുറെ ജര്‍മന്‍ NRI ആള്‍ക്കാരും ആണെന്നാണ്.

അപ്പോള്‍ കഥ?

കഥ എന്ന് പറയപ്പെടുന്ന സാധനം ഇതാണ്.ഒരു ഇറ്റാലിയന്‍ സായിപ്പു.ചിത്രകാരന്‍ ആണ്.രവിവര്‍മ വരച്ചു പൂര്‍ത്തി ആക്കാത്ത ഒരു ചിത്രം വരയ്ക്കുക എന്നതാണ് ലക്‌ഷ്യം.പടത്തിന്റെ മോഡല്‍ ആയി ഇയാള്‍ക്ക് തിരഞ്ഞെടുക്കുനത് ശില്പയെ (മമത മോഹന്‍ദാസ്‌ )ആണ്.ശില്പയുടെ മുറ ചെറുക്കനായ ശ്രീ കുട്ടന് (മനോജ്‌ കെ ജയന്‍)ഇതു തീരെ ഇഷ്ടമല്ല.അത് പിന്നെ അദേഹത്തെ കുറ്റം പറയുന്നത് എങ്ങനാ ? അങ്ങേരു കാണുമ്പോള്‍ ഒക്കെ മുറപെണ്ണ് സായിപ്പിന്റെ മുന്നില്‍ അര്‍ദ്ധ നഗനയായി നില്‍ക്കുന്നു . സായിപ്പാകട്ടെ പടം വരയ്ക്കാന്‍ ഒരു പരിപാടിയും ഇല്ലാത്തത് പോലെ മമതയുടെ ദേഹത്ത് വെള്ളം കോരി ഒഴിക്കുക,ദേഹത്ത് പിടിക്കുക മുതലായ കലാപരിപാടികളില്‍ മുഴുകുന്നതാണ് കാണുന്നത്.ഫലം ശ്രീ കുട്ടനും സായിപ്പും നേരില്‍ കണ്ടാല്‍ അപ്പോള്‍ ശ്രീ കുട്ടന്‍ സായിപ്പിന്റെ കുത്തിനു പിടിക്കുകയും തെറി വിളിയും സ്ഥിരം പരിപാടി ആക്കുന്നു . ശില്പ കാശു വാങ്ങിയതല്ലേ ജോലിയല്ലേ എന്നൊക്കെ പറയുകയും ശ്രീ കുട്ടന്റെ നെഞ്ചില്‍ ചാരി നിന്ന് കരയുകയും ഒക്കെ ചെയുന്നുന്ടെങ്കിലും ബാക്കി സമയം മുഴുവന്‍ സായിപ്പുമായി കെട്ടിമറിയല്‍ ആണ്. (മിടുക്കി ).ഇതിന്ടെ ശില്പയുടെ ലൈന്‍ (സായിപ്പും ആയുള്ള ) പൊട്ടുന്നു .കാരണം സിമ്പിള്‍. ഒരു ദിവസം ഹോട്ടല്‍ മുറിയില്‍ വെച്ച് ശില്പ സായിപ്പിന്റെ ലാപ്‌ ടോപ്‌ ഇല്‍ സായിപ്പു മറ്റൊരു മദാമ്മയും ആയി കെട്ടി മറിയുന്ന ചിത്രങ്ങള്‍ കാണുന്നു.അത് പഴയ കാമുകി ആണെന്നും ഒരു കൊല്ലമേ ഒരുമിച്ചു ജീവിച്ചുള്ളു എന്നും സായിപ്പു കരഞ്ഞു പറഞ്ഞിട്ടും ഒരു രണ്ടാം കേട്ടുകാരനെ കെട്ടാന്‍ വയ്യ എന്ന കാരണം പറഞ്ഞു (സത്യമായും പറയുന്നുണ്ട് ) ഹിസ്ടീരിയ ബാധിച്ചവളെ പോലെ ശില്പ സായിപ്പിനെ കളയുന്നു.പിന്നെ ഒരു കൊല്ലം കഴിഞ്ഞു കേരളത്തില്‍ രാജാ രവി വര്‍മയുടെ ഒരു ദമയന്തി ചിത്രം മോഷണം പോകുന്നു.മന്ത്രിസഭ കൂടി രവിവര്‍മ ചിത്രങ്ങള്‍ വരച്ചു പ്രശസ്തനായ നമ്മുടെ പഴയ സായിപ്പിനെ കൊണ്ടുവന്നു വേറൊരെണ്ണം വരപ്പിക്കാന്‍ തീരുമാനിക്കുന്നു.(നാളെ നിങ്ങളുടെ ഭാര്യയോ ഭര്‍ത്താവോ കാണാതാകുന്നു എന്നും നിങ്ങള്‍ പരാതിപ്പെടുന്നു എന്ന് കരുതുക.രൂപ സാദൃശ്യം ഉള്ള ഒരാളെ ഉടനെ കൊണ്ട് വന്നു തന്നു നിങ്ങളുടെ പരാതി പരിഹരിക്കും!!!!)സായിപ്പു സ്റ്റേറ്റ് ഗസ്റ്റ് ആയി കേരളത്തില്‍ എത്തുന്നു.അയാള്‍ താമസിക്കുന്ന റിസോര്‍ട്ട്ലെ ടൂര്‍ മാനേജര്‍ ആണ് ശില്പ.കാര്യമായ പണി ഒന്നും ഇല്ലെങ്കിലും ശ്രീകുട്ടനെ അവിടെയൊക്കെ കാണാം.വീണ്ടും സായിപ്പു "വൈ ശില്പ വൈ " എന്ന് ചോദിച്ചു ശില്പയുടെ പുറകെ.ശ്രീകുട്ടന്‍ വീണ്ടും കണ്ണ് ഉരുട്ടലും സായിപ്പിന്റെ കുത്തിനു പിടിക്കലും ആയി പുറകെ.ഇതിനിടെ സായിപ്പിന്റെ അനിയത്തി അനാലിസ (എന്തൊരു പേര് !!!)റിസോര്‍ട്ടില്‍ എത്തുന്നു (ദോഷം പറയരുതല്ലോ നല്ല ഉഗ്രന്‍ ഒരു മദാമ്മ !!!!)വേറെ പണിയൊന്നും ഇല്ലാതെ റിസോര്‍ട്ടില്‍ കാണപ്പെടുന്ന മൂന്നാര്‍ മത്തായി എന്ന ഹാസ്യ (?) കഥാപാത്രം പറയുന്നത് അനുസരിച്ച് ശ്രീകുട്ടന്‍ അനാലിസയെ പ്രേമിക്കുനതായി അഭിനയിക്കുന്നു .(സായിപ്പിന് പണി കൊടുക്കാന്‍!!!).അവസാനം രണ്ടാം കെട്ട് എങ്കില്‍ രണ്ടാം കെട്ട്,ഉള്ളതാകട്ടെ എന്ന് കരുതി (ആകണം)ശില്‍പ്പ സായിപ്പുമായി യോജിപ്പില്‍ എത്തുന്നു.ഇതിന്ടെ മൂന്നാര്‍ മത്തായി സ്വപ്നത്തില്‍ കാണുന്ന,ശില്പയോടും അനാലിസയോടും ഒപ്പം ഉള്ള ഒരു നൃത്തവും ഉണ്ട് !!! ഇതിനിടെ സായിപ്പിനെ ആരോ തലക്ക് അടിച്ചു വീഴ്ത്തുന്നു.ശ്രീ കുട്ടനെ സംശയിക്കുന്നു എങ്കിലും അവസാനം അയളല്ല എന്ന് തെളിയുന്നു.ആരാണ് ആ സല്‍കര്‍മ്മം ചെയ്തത് എന്ന് കണ്ടു പിടിക്കുന്നതോടെ(ആരായാലും വലിയ വിശേഷം ഒന്നും ഇല്ല) സായിപ്പും ശില്‍പ്പയും തമ്മിലും ശ്രീകുട്ടനും അനാലിസയും കെട്ടുന്നതോടെ നിറക്കാഴ്ച എന്ന ചലചിത്ര മഹോത്സവം അവസാനിക്കുന്നു.

മേല്‍പറഞ്ഞത്‌ കൂടാതെ താഴെ പറയുന്ന കഥ പത്രങ്ങള്‍ ഈ ചിത്രത്തില്‍ ഉണ്ട് . ഇവരൊക്കെ എന്തിനാണ് എന്ന് കാഴ്ചക്കാര്‍ തന്നെ കണ്ടു പിടിക്കുക

ജഗതി : പോലീസ് സീ ഐ.orginal ദമയന്തി ചിത്രം കണ്ടു പിടിക്കാന്‍ കുറച്ചു മണ്ടത്തരങ്ങള്‍ കാണിക്കുന്നു (വളിപ്പുകള്‍ എന്ന് വായിക്കുക)

കല്‍പ്പന : സായിപ്പിനെ മലയാളം പഠിപ്പിക്കാന്‍ വരുന്ന അക്ഷരവല്ലി. (വളിപ്പ് ഒരു പത്തു മിനിട്ട് സഹിച്ചാല്‍ മതി )

മാമുകോയ : ഇറ്റാലിയന്‍ പഠിപ്പിക്കുന്ന സര്‍ .ജഗതി സായിപ്പിനെ തെറി വിളിക്കാനായി ഇറ്റാലിയന്‍ പഠിക്കാന്‍ ഇവിടെ വരുന്നു.

സുരാജ് : പൂവാര്‍ പൂകുട്ടി. സായിപ്പിനെ പട്ടു പഠിപ്പിക്കാന്‍ വരുന്ന ഫ്രാഡ് (അസഹിനീയം)

ഇന്ദ്രന്‍സ് : ഒരു രംഗത്തില്‍ മാത്രം.(സ്ഥിരം വളിപ്പ് തന്നെ)

ബിജുകുട്ടന്‍ : ഏതെങ്കിലും മദാമ്മയെ കല്യാണം കഴിക്കാന്‍ വേണ്ടി റിസോര്‍ട്ടില്‍ താമസിക്കുന്ന ദരിദ്രവാസി .

അപ്പോള്‍ മറ്റു കഥാ പാത്രങ്ങളോ?
പാവം സായിപ്പു.അയാളെ കൊണ്ട് ചെയ്യിപ്പികാത്തത് ഒന്നുമില്ല (പുലി കളി,തെങ്ങ് കേറ്റം,നാട്ടുകാരുടെ മുഴുവന്‍ തെറി കേള്‍ക്കല്‍ ......). പടം വരക്കുന്നത് ഒഴികെ വേറെ എല്ലാത്തിലും അദേഹത്തിന് താല്പര്യം ഉണ്ട്.(പാട്ട് പഠിക്കല്‍, കളരി പഠിക്കല്‍, പ്രേമിക്കല്‍ , ... എന്ത് വേണം ?)

രണ്ടാം പകുതിയോടെ പടം വരക്കുന്നതിനെ പറ്റി ആരും സംസാരിക്കുന്നതു പോലും ഇല്ല (പാവം ദമയന്തി ചിത്രം!!) .മമത ലങ്കക്ക് ശേഷം ഇത്ര തുറന്നു അഭിനയിക്കുന്നത് ആദ്യമാണ്. പാവം ഇത്രയും "അഭിനയം" വല്ല തെലുങ്കിലോ തമിഴിലോ കാണിച്ചിരുന്നെങ്കില്‍ കൊച്ചു ഒരു നിലയ്ക്ക് ആയേനെ. സംവിധായകന്‍,സായിപ്പിനെ തലയ്ക്കടിച്ച കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍ എന്നിവരെ പറ്റി സഭ്യതയുടെ പരിധിക്കുള്ളില്‍ നിന്നും എന്തെങ്കിലും പറയാന്‍ എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല.
പിന്നെ എന്റെ അറിവില്‍ രവി വര്‍മ എന്നത് ഭാരതത്തില്‍ പോലും അത്ര ഭയങ്കര സംഭവം ആയി അറിയപ്പെടുന്ന ആളായിരുന്നില്ല എന്നാണ്.അദേഹത്തിന്റെ പടങ്ങള്‍ വരച്ചു ഒരാള്‍ ലോക പ്രശസ്തന്‍ ആവുക എന്നൊക്കെ പറഞ്ഞാല്‍ .... പിന്നെ പടം മൊത്തം കാണുന്നവനെ പരിഹസിക്കുനത് ആയതു കൊണ്ട് ഇതിനെ പറ്റി ഒന്നും പറയുന്നില്ല.മനോജ്‌ കെ ജയന്‍ സായിപ്പിനോട്‌ കളരി പയറ്റു പോലും നടത്തുന്നുണ്ട് (പാവം!!!).

എന്നാലും അണ്ണാ.ഇതെങ്ങനെ സഹിച്ചിരുന്നു?

ഉപദ്രവം രണ്ടു മണികൂര്‍ കൊണ്ട് തീരും എന്നൊരു ഉപകാരം ചെയുന്നുണ്ട് . (കൂടുതല്‍ ഹരം പകരുന്ന രംഗങ്ങള്‍ പ്രേക്ഷക പ്രതികരണം സഹിക്കാന്‍ വയ്യാതെ തീയറെര്‍ ഉടമകള്‍ വെട്ടി കളഞ്ഞത് ആണോ എന്ന് സംശയം ഉണ്ട്).

അപ്പോള്‍ ചുരുക്കത്തില്‍ പറഞ്ഞാല്‍ .....

ഒരു തൊഴിലും അറിയാത്തവന് പരീക്ഷിച്ചു നോക്കാവുന്ന ഒന്നാണ് മലയാള സിനിമ എന്ന് അടിവര ഇട്ടു പറയുന്ന ഒരു ചിത്രം

6 comments:

 1. നല്ല റിവ്യൂ , മലയാളത്തില്‍ ഈ കൊല്ലം ഇതുവരെ ഒരു ശരാശരി ചിത്രം എന്ന് പറയാവുന്നത് "അപൂര്‍വ രാഗം " മാത്രമേ ഒള്ളു എന്നത് കഷ്ടം തന്നേ

  ReplyDelete
 2. ഒരു തൊഴിലും അറിയാത്തവന് പരീക്ഷിച്ചു നോക്കാവുന്ന ഒന്നാണ് മലയാള സിനിമ എന്ന് അടിവര ഇട്ടു പറയുന്ന ഒരു ചിത്രം :) :) :)

  ReplyDelete
 3. ചുരുക്കത്തില്‍, ത്രീ ചാര്‍ സൊ ബീസ് ആണോ അതോ ഇതാണോ ഏറ്റവും മികച്ച ഓണച്ചിത്രം?!

  >>മലയാളത്തില്‍ ഈ കൊല്ലം ഇതുവരെ ഒരു ശരാശരി ചിത്രം എന്ന് പറയാവുന്നത് "അപൂര്‍വ രാഗം "<< ശരാശരിക്കു മുകളില്‍ നില്‍ക്കുന്ന വേറൊരു സിനിമ ഇറങ്ങിയിരുന്നു. ആ, അത് ആരും കാണാതെ പെട്ടെന്ന് തന്നെ തീയേറ്ററുകള്‍ വിട്ടു പോയല്ലോ...

  ReplyDelete
 4. @വിനയന്‍ .... "T D Dasan Standard VI B "അല്ലാതെ ഒരു ചിത്രത്തിന്റെയും പേര് മനസ്സില്‍ വരുന്നില്ല ! പക്ഷേ ഇത് കാണാനും പറ്റിയില്ല :(

  ReplyDelete
 5. രാജാവേ T D Dasan Standard VI B തന്നെയാണ് ഞാനും ഉദ്ദേശിച്ചതു :))

  ReplyDelete