എടാ നിനക്കിതു തന്നെ വേണം .
മനസിലായില്ല.എന്ന് വെച്ചാല്‍ ?
ഒരായിരം പ്രാവശ്യം പറഞ്ഞതാ പോയി Once upon a time in mumbai കാണാന്‍. നല്ല പടം ആണെന്നാ കേട്ടത്.അപ്പോള്‍ നിനക്ക് മലയാള സിനിമയെ ഉധരിച്ചേ പറ്റൂ അല്ലെ ?
അപ്പോള്‍ അണ്ണന്‍ ഞാന്‍ അവന്‍ കാണാന്‍ പോയത് അറിഞ്ഞു അല്ലെ ?
ശരി കണ്ടതോ കണ്ടു ഇനി പറ എങ്ങനെയുണ്ട് പടം ?
തകര്‍പ്പന്‍ അല്ലെ . ബാല, മുക്ത , വിജയ രാഘവന്‍ , റിയാസ് ഖാന്‍ ... അങ്ങനെ പ്രശശ്തര്‍ അണി നിരക്കുന്ന പടം അല്ലിയോ സംഭവം.സംവിധാനം മറ്റൊരു പുതു മുഖം ആണെന്ന് തോന്നുന്നു നന്ദഗോപന്‍ കാവില്‍ .
ഡേ നില്ല്... നില്ല്.... നീ ഈ പറഞ്ഞ താര നിരയില്‍ വിജയ് യേശുദാസ്‌ന്‍റെ പേര് പറഞു കണ്ടില്ലല്ലോ ? പോസ്റ്റര്‍ മുഴുവന്‍ ബാലയും അങ്ങേരുമാണല്ലോ നിറഞ്ഞു നില്‍ക്കുന്നത് .
പോന്നു അണ്ണാ അത് ഈ വര്‍ഷത്തെ ഏറ്റവും വലിയ കബളിപ്പിക്കല്‍ ആണ് . പഴയ കാലത്തേ ജയന്‍ നസീര്‍ ചിത്രങ്ങളുടെ പോസ്റ്ററില്‍ രണ്ടുപേരും ഒരുമിച്ചു നില്‍ക്കുന്ന പോലെയല്ലേ ഇവരെയും കാണിച്ചിരിക്കുന്നത്.എന്നാല്‍ ഈ പടത്തില്‍ ശ്രീ വിജയ് യേശുദാസ് പ്രത്യക്ഷപെടുന്നത് ഒരു മൂന്നോ നാലോ സീനില്‍ മാത്രമാണ് പിന്നെ ഒരു പാട്ടും.ഇതിനാണ് ഈ ബഹളം ഉണ്ടാക്കിയിരിക്കുന്നത്.
നീ കത്തി കേറാതെ എന്താ പടത്തെ കുറിച്ചുള്ള അഭിപ്രായം അത് പറ?
ചേട്ടാ എല്ലാ പടത്തിലും പുതുമയുള്ള കഥ വേണം എന്ന് പറയുന്നതില്‍ ഒരു ന്യായവും ഇല്ല. ഇപ്പോള്‍ ഇറങ്ങുന്ന പടത്തില്‍ എല്ലാം ഒടുക്കത്തെ പുതുമ ആണോ എന്ന് ചോദിച്ചാല്‍ അല്ല / ഇല്ല എന്ന് തന്നെ ആണ് ഉത്തരം . പക്ഷെ പറഞ്ഞു പഴാകിയ ഒരു തീം വെച്ച് പടമെടുക്കുമ്പോള്‍ അവതരണത്തില്‍ എങ്കിലും കുറച്ചു പുതുമ കൊണ്ട് വന്നു കൂടെ എന്ന് ചോദിക്കുനത് ന്യായം മാത്രം ആയിരിക്കും .
അപ്പോള്‍ ഈ പടത്തിന്റെ തീം,അവതരണം ഇതില്‍ രണ്ടിലും ഒരു പുതുമയും ഇല്ലെ ?
ആദ്യം തീം.അച്ഛനില്ലാത്ത,ദുര്‍നടപ്പ് കാരിയായ അമ്മ,സംഗീതത്തില്‍ താല്പര്യമുള്ള രോഷാകുലനായ പയ്യന്‍ മകന്‍ .അടുത്ത വീട്ടിലെ ഭാഗവതരുടെ (ദേവന്‍)മകനായ അപ്പു ആണ് സുഹൃത്ത്.രോഷം മൂത്ത് അമ്മയുടെ കസ്റ്റമര്‍ ആയ പോലീസ്കാരനെ വെട്ടി ഓടി രക്ഷപെടുന്ന കൃഷ്ണന്‍ (അതാ മകന്റെ പേര് ) .നഗരത്തില്‍ എത്തുന്ന കൃഷ്ണന്‍ ധര്‍മന്‍ (റിയാസ് ഖാന്‍) മായി ചേര്‍ന്ന് വലിയ ഗുണ്ട ആകുന്നു . ഉയര്‍ന്നു വരുന്ന ഗായകന്‍ രാമാനുജത്തെ (വിജയ് യേശുദാസ്) കൊല്ലാന്‍ കരാര്‍ ഉറപ്പിക്കുന്ന കൃഷ്ണന്‍ കൊല്ലുനതിനു തൊട്ടു മുന്‍പ് ആണ് രാമാനുജം പഴയ സുഹൃത്ത് അപ്പു ആണെന്ന് മനസിലാക്കുന്നത്.അതും ചുമരിലെ ഫോട്ടോ കണ്ടിട്ട് !!!(കഥ നാടകീയമായ വഴിത്തിരിവില്‍ !!!).രാമാനുജത്തെ കൊല്ലാന്‍ ശ്രമിച്ച കുറ്റത്തിന് കൃഷ്ണന്‍ അകത്താകുന്നു.(സത്യം സുഹൃത്തിനെ നേരില്‍ കണ്ടു ബോധിപ്പിക്കാന്‍ പോകുമ്പോള്‍ ആണ് സംഭവം ).അവസാനം എല്ലാര്‍ക്കും എല്ലാം മനസിലായി കഴിയുമ്പോള്‍ കൃഷ്ണനെ ആരോ വെടി വെച്ച് കൊല്ലുന്നു. ശുഭം .(വാളെടുത്തവന്‍ വാളാല്‍ എന്ന തത്വം ആകണം എവിടെ ഉദേശിച്ചത്.)
എന്റെ അമ്മോ ഇതു 2010ല്‍ ഇറങ്ങിയ സിനിമ തന്നെ അല്ലെ?
ആണ് എന്ന് മാത്രമല്ല ഇതു അവതരിപ്പിച്ചിരിക്കുന്ന രീതി ഇതിലേറെ കിടിലം ആണ് . ഒരു റിയാലിറ്റി ഷോ ക്രൈം ആന്‍ഡ് മ്യൂസിക് . ജയില്‍ പുള്ളികളാണ് ഇതില്‍ പങ്കെടുക്കുനത് . ഇതില്‍ പങ്കെടുക്കുനവര്‍ക്കെല്ലാം (മത്സരം ഒന്നും നടക്കുനതായ് കാണിച്ചിട്ടില്ല)പരോള്‍ കിട്ടുമത്രേ!! (അതിനു അഭ്യന്തര മന്ത്രിയോട് നന്ദിയും പറയുന്നുണ്ട്) . നീതി ന്യായ വ്യവസ്ഥയെ കളിയാക്കുക എന്നാണോ സംവിധായകന്‍ ഇതു കൊണ്ട് ഉദേശിച്ചത് എന്ന് വ്യക്തമല്ല . ഈ പരിപാടിയില്‍ പങ്കെടുക്കുന്ന നായകന്‍ തന്റെ ജീവിത കഥ പറയുന്നതായിട്ടാണ് മേല്പറഞ്ഞ കഥ അവതരിപ്പിച്ചിരിക്കുന്നത്. ഇത്ര ബോറായ ഒരു കഥ കേട്ട് കഴിയുമ്പോള്‍ റിയാലിറ്റി ഷോയുടെ പ്രേക്ഷകര്‍ കരയുന്നു കണ്ണ് തുടൈക്കുന്നു ആകെ ബഹളം. സ്ഥിരം പ്രേക്ഷകനായ കോട്ടയം നസീര്‍ ഇത്രയും ദുഃഖ കഥകള്‍ താങ്ങാനുള്ള അമ്പിയെര്‍ ഇല്ലാത്തതിനാല്‍ ഇനി ഈ പരിപാടി ക്ക് വരുന്നില്ല എന്ന് പ്രഖ്യാപിക്കുന്നു. അത് മാത്രമോ നായകന്‍ പണ്ട് കൊന്ന ഒരു പയ്യന്റെ അച്ഛന്‍, നായകനെ കൊല്ലാനായി തോക്കുമായി,പ്രേക്ഷകനായി വന്നിരുപ്പുണ്ട്.അങ്ങേരു പോലും മനസ്സ് മാറി നായകന് കൈ കൊടുത്തു പോകുന്നു .(നായകന്റെ കഥ വെച്ച് നോക്കുമ്പോള്‍ സ്വന്തം മോന്‍ ചത്ത് പോയത് എത്ര നിസ്സാരം !!!).എല്ലാം കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ നായകനെ അഞ്ജതരായ ആള്‍ക്കാര്‍ വെടി വെച്ച് കൊല്ലുമ്പോള്‍ പടം തീരുന്നു
അപ്പോള്‍ അഭിനയമോ ?
ബാല തന്‍റെ സ്ഥിരം മാനറിസങ്ങള്‍ കൃത്യമായി കാണിച്ചു ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. വിജയ രാഘവന്‍ കഷ്ടിച്ച് സഹിക്കാം എന്ന അവസ്ഥ.പുലി ബിജു (അനൂപ് എന്നല്ലേ പേര് ആ നടന്റെ ?) ആണ് ഉള്ളതില്‍ ഭേദം . പിന്നെ നായകന് ഒരു നായികാ വേണമല്ലോ എന്ന് കരുതി കോളനിലെ ഒരു പെണ്‍കുട്ടിയായി മുക്തയെ കാസ്റ്റ് ചെയ്തിടുണ്ട്. കഥാപാത്രത്തിന് വലിയ പ്രസക്തി ഒന്നും ഇല്ലെങ്കിലും മുക്ത മെലിഞ്ഞു കുറച്ചു കൂടി സുന്ദരിയായി കാണപ്പെടുന്നു എന്നുള്ളതാണ് പറയാവുന്ന ഒരു നല്ല കാര്യം. ജഗതി വീണ്ടും ഒരിക്കല്‍ കൂടി പാഴാക്കപെട്ടിരിക്കുന്നു.രണ്ടു സീനിലേക്ക് ജഗതിയെ അഭിനയിക്കാന്‍ വിളിക്കുന്നവര്‍ പ്രേക്ഷകരെ കളിയാക്കുകയാണ് ചെയ്യുന്നത്. മറ്റു പലരെയും പോലെ തലൈവാസല്‍ വിജയ്ക്കും വേറെ പ്രത്യേകിച്ചു കാര്യം ഒന്നും ഇല്ല . റിയാസ് ഖാന് പോലും വിജയ് യേശുദാസ്‌നെകാള്‍ റോള്‍ ഉണ്ട് ഈ ചിത്രത്തില്‍.
തിരകഥ എഴുതിയത് സംവിധായകന്‍ നേരിട്ട് ആണെന്നാണ് ഓര്‍മ (അല്ലെങ്കില്‍ ക്ഷമിക്കു ) അതിനെ പറ്റി ഇനി ഒന്നും പറയാനില്ല. മൊത്തത്തില്‍ ലവന്‍ ഒരു അനുഭവം ആയിരുന്നു.പിന്നെ ഗാനങ്ങള്‍ കുറച്ചു ഭേദം ആണെന്നാണ് തോന്നിയത് (ചിലതെങ്കിലും). പക്ഷെ പുട്ടിനു തേങ്ങ ഇടുന്നത് പോലെ പാട്ടുകള്‍ വരുന്നത് അതിന്റെ സുഖവും കളഞ്ഞു .സംഗതി റിയാലിറ്റി ഷോ ആയതു കൊണ്ട് എപ്പോള്‍ വേണേലും പാട്ട് ഇടാമല്ലോ ?
എന്നാലും ചുരുക്കത്തില്‍ ഒരു അഭിപ്രായം .....
തെറി പറയാന്‍ വയ്യ സഹോദരാ. എന്നാലും നിങ്ങളുടെ ഏറ്റവും വലിയ ശത്രുവിനെ കയറ്റിവിടാന്‍ പറ്റിയ പടം. ഇങ്ങനത്തെ പടങ്ങള്‍ ഇനി ഉണ്ടാവാതിരിക്കട്ടെ .പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ നിരവധി സമ്മാനങ്ങള്‍ നറുക്കെടുപ്പിലുടെ വാഗ്ദാനം ചെയ്യുന്നുണ്ട് . ഒപ്പം അടുത്ത ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരവും !! ഒരു ചിത്രം കാണാന്‍ സമ്മാനം കൊടുക്കുനത് ദേനീയമാണ് . (ഫ്രീ ടിക്കറ്റ് ഒക്കെ അത് തന്നെയാണ് അല്ലെന്നല്ല ) എങ്കിലും ഈ ചിത്രം കാണുന്ന എല്ലാര്‍ക്കും സമ്മാനം കൊടുക്കണം എന്നാണ് എന്റെ അഭിപ്രായം
അപ്പോള്‍ എല്ലാം റിയാലിടി ഷോ കള്‍ ആണ് അല്ലെ ....
ReplyDeleteതെറി പറയാന്‍ വയ്യ സഹോദരാ. എന്നാലും നിങ്ങളുടെ ഏറ്റവും വലിയ ശത്രുവിനെ കയറ്റിവിടാന്‍ പറ്റിയ പടം. എങ്കിലും ഈ ചിത്രം കാണുന്ന എല്ലാര്‍ക്കും സമ്മാനം കൊടുക്കണം എന്നാണ് എന്റെ അഭിപ്രായം :) :) :)
ReplyDeletehahahahahahaha
വിജയ് നായകനായി 'അവന്‍'
ReplyDeletehttp://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?pageType=Article&contentType=EDITORIAL&programId=1073752864&articleType=English&tabId=4&contentId=7671815&BV_ID=@@@
വളരെ മികച്ച നിരൂപണം. ഒരു പരിഭവം മാത്രം... താങ്കളുടെ Font Colour തീരെ light gray ആയതു കാരണം വായിക്കാന്‍ വിഷമമുണ്ട്... അത് ബ്ലാക്ക് ആക്കരുതോ...
ReplyDeleteഎല്ലാ ഭാവുകങ്ങളും നേരുന്നു....