ഭരത് ധനുഷ് അഭിനയിക്കുന്ന ......
എന്തുവാ അണ്ണാ കണ്ട പാണ്ടികളെ ഒക്കെ കേറി ഇത്ര ബഹുമാനം കൊടുക്കണോ?
അനിയാ നീ പറഞ്ഞത് പറഞ്ഞു.ഇന്നത്തെ മലയാള സിനിമയുടെ അവസ്ഥ വെച്ച് നോക്കിയാല്‍ നീ പറയുന്നതിന് അഹങ്കാരം എന്നല്ല അതില്‍ കൂടുതല്‍ വല്ലതും പറയേണ്ടി വരും.പിന്നെ ഭരത് എന്ന് പറഞ്ഞത് .... മികച്ച നടനുള്ള അവാര്‍ഡിനെ ഭരത് അവാര്‍ഡ് എന്ന് പറയാറില്ല എന്ന് അറിയഞ്ഞല്ല.പക്ഷെ ഈ സൂപ്പര്‍ താരങ്ങള്‍ പേരിന്‍റെ മുന്‍പിലുള്ള അനേകം സാധനങ്ങളുടെ കൂടെ ഭരത് എന്ന വാക്കും ലാവിഷ് ആയി ഉപയോഗിക്കുന്നത് കണ്ടു പറഞ്ഞു പോയെന്നെ ഉള്ളു.ആടുകളം എന്ന ചിത്രത്തിലെ പ്രകടനത്തിന് ധനുഷിന് ദേശീയ അവാര്‍ഡ് കിട്ടിയതില്‍ നമ്മുടെ നാട്ടില്‍ പലര്‍ക്കും ഉള്ള വിഷമം മാറി കാണില്ല.(അതിലും വിഷമം കോമാളി കളിച്ചു നടന്ന സലിം കുമാറിനും കിട്ടിയത് ആണെന്ന് ഇവിടെ പറയണ്ട ).
ശരി എനിക്ക് വഴക്കുണ്ടാക്കാന്‍ വയ്യ . അപ്പോള്‍ അണ്ണന്‍ ധനുഷ് തമന്ന ജോഡി അഭിനയിച്ച വേങ്കൈ എന്ന പടം കണ്ടു അല്ലെ.അത് പറയാനാണോ എത്രയും ബില്‍ഡ് അപ്പ് ?
തന്നെടെ തന്നെ ഇന്നലെ തന്നെ പോയി സംഭവം കണ്ടു . ഇവരെ കൂടാതെ പ്രകാശ് രാജ്,രാജ് കിരണ്‍,ഉര്‍വശി,സുധാ ചന്ദ്രന്‍,ഗന്ജാ കറുപ്പ്,ലിവിംഗ്സ്റ്റണ്‍,ചാര്‍ലി തുടങ്ങിയവരും ഈ ചിത്രത്തില്‍ ഉണ്ട് . സംവിധാനം ഹരി .
ആരു നമ്മുടെ സിംഗം എടുത്ത ഹരിയോ ?
തന്നെ എന്നാണ് തോന്നുന്നത് . ഇങ്ങേരുടെ പടത്തില്‍ നമ്മുടെ സത്യന്‍ അന്തിക്കാടിന്‍റെ പഴയ പടങ്ങളില്‍ കാണുന്ന ഗ്രാമവും, നിഷ്കളങ്കരും,ചായക്കടയും എന്ന പോലെ ആണ് കുഗ്രമവും,വലിയ,ഷര്‍ട്ട്‌നകത്ത് വയ്ക്കുന്ന നീളമുള്ള വെട്ടുകത്തിയും,പിന്നെ വെട്ടും കുത്തും.ഈ പടത്തിലും സംഗതി അതൊക്കെ തന്നെ .
അല്ല ധനുഷ് .....
ധനുഷ്നെ വെച്ച് തികഞ്ഞ ഒരു ഫോര്‍മുല മസാല ചിത്രമാണ് ഹരി ഇതിലൂടെ എടുത്തു വെച്ചിരിക്കുന്നത്.പാണ്ടിയപുരം എന്ന ഗ്രാമം,അവിടത്തെ എം എല്‍ എ രാജപണ്ടി (പ്രകാശ് രാജ്,കണ്ടാല്‍ തന്നെ പറയും ആളു വില്ലന്‍ ആണെന്ന് ). ആ നാട്ടിലെ എല്ലാരും ബഹുമാനിക്കുന്ന വീരപാണ്ടി (രാജ് കിരണ്‍,മീശയുടെ കാര്യത്തില്‍ കട്ടക്ക് നില്‍ക്കും) മകന്‍ സെല്‍വം (ധനുഷ് ).സ്വന്തം നിലയ്ക്ക് തന്നെ നല്ലൊരു ഗുണ്ടയായ (എന്ത് കാര്യം? നല്ലവനായി പോയി ).(പാണ്ടിയപുരം, രാജപാണ്ടി , വീരപാണ്ടി ... ആ പാവം ദിലീപ് ഒരു പാണ്ടിപ്പട എടുത്തപ്പോള്‍ ഇവിടെ എന്തൊരു ബഹളം ആയിരുന്നു !!!!)
വീരപാണ്ടി ഉള്ളത് കൊണ്ട് രാജ പാണ്ടിക്ക് വലിയ തരികിടകള്‍ ഒന്നും കാണിക്കാന്‍ കഴിയുന്നില്ല.(പുള്ളിയെ എം എല്‍ എ ആക്കിയത് മറ്റും വീരപാണ്ടി ആണേ).എന്നാലും അദേഹം ആവും പോലെ ഒക്കെ ശ്രമിക്കുന്നുണ്ട് (ഒരു വില്ലനായി ജനിച്ചാല്‍ എന്തൊക്കെ പാടുകള്‍ !!!)പ്രശ്നങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താനായി മകനെ വീരപാണ്ടി നഗരത്തിലേക്ക് അയക്കുന്നു.അവിടെ ചെല്ലുന്ന ശെല്‍വം പഴയ ക്ലാസ്സ്‌മേറ്റ് രാധികയെ (തമന്ന)കാണുന്നു.ആദ്യത്തെ കുറച്ചു മസില് പിടിത്തം കഴിയുമ്പോള്‍,നായകന്‍റെ വീര പരാക്രമങ്ങള്‍ കാണുമ്പോള്‍, കൊച്ചു നേരെ പോയി സെല്‍വയെ പ്രേമിക്കുന്നു.ഇവിടെയാണ് ഹരി വ്യത്യസ്തനാകുന്നത്.കൊച്ചു പ്രേമിക്കുനത്.കുട്ടി ഉടുപ്പും ഇട്ടു രണ്ടു മൂന്ന് പട്ടു പാടാന്‍ വേണ്ടി മാത്രമല്ല (അത് ചെയുന്നില്ല എന്നല്ല ) മറിച്ച് പണ്ട് വീരപാണ്ടി കൊല ചെയ്തു എന്ന് പറയപ്പെടുന്ന അച്ഛന് വേണ്ടി പ്രതികാരം ചെയ്യാനാണ് !!! അവസാനം വീരപണ്ടിയല്ല കൊല ചെയ്തത് എന്നറിയുന്നതോടെ കൊച്ചു പശ്ചാത്താപ വിവശയായി ഒരു പാട്ടു കൂടി പാടി (വിത്ത് കുട്ടി ഉടുപ്പ്) സംഗതി അവസാനിപ്പിക്കുന്നത്.ഇതിനിടയില്‍ പുട്ടിനു പീര ഇടുന്നത് പോലെ രാജപാണ്ടി ഓരോ നമ്പറുകള്‍ ഇറക്കുകയും സെല്‍വവും കൂട്ടരും ചേര്‍ന്ന് അതൊക്കെ പൊളിക്കുകയും തുടര്‍ന്നുള്ള ഗ്വാ ഗ്വാ യും വേറെ . എല്ലാം സഹിക്കാം ആ ഗന്ജ കറുപ്പ് എന്ന നടന്‍ അവതരിപ്പിക്കുന്ന കുറെ കോമഡി രംഗങ്ങള്‍ ഉണ്ട് ഈ ചിത്രത്തില്‍ .തിരുവനന്തപുരം ഭാഷയില്‍ പറഞ്ഞാല്‍ പെറ്റ തള്ള സഹിക്കില്ല !!!(വടിവേലുവിനൊക്കെ ഇതു വെച്ച് നോക്കിയാല്‍ ഓസ്കാര്‍ രണ്ടെണ്ണം കൊടുക്കണം !!)
ശരി ബാക്കിയുള്ളവരോ ?
അനിയാ ഈ ചിത്രം നേരത്തെ പറഞ്ഞത് പോലെ സ്ഥിരം ഫോര്‍മുലയില്‍ ഉണ്ടാക്കിയെടുത്തതാണ് . അത്തരമൊരു ചിത്രം വിജയിപ്പിക്കാനുള്ള സ്ക്രീന്‍ പ്രസന്‍സ്സ് എന്ന സാധനം ധനുഷിന് ആവശ്യത്തിനു ആയോ എന്നതിന് ഉത്തരം ഈ ചിത്രത്തിന്‍ന്‍റെ വിജയ പരാജയങ്ങള്‍ പറയും. വിജയ്, സൂര്യ, വിക്രം എന്നിവര്‍ക്ക് നൂറു ശതമാനം ചെയ്യാന്‍ പറ്റുന്ന വേഷമാണ് ഇതിലെ ശെല്‍വം എന്ന് മാത്രം പറഞ്ഞോട്ടെ . ഈ ചിത്രത്തിലെ കഥാപാത്രങ്ങള്‍ എല്ലാം തന്നെ നല്ലവരോ ചീത്ത ആള്‍ക്കാരോ ആണ് .(ഹരിയുടെ എല്ലാ നാട്ടിന്‍ പുറങ്ങളിലും അങ്ങനെയാണ് ).സംഘട്ടന , ഗാന രംഗങ്ങള്‍ ധനുഷ് നന്നായി കൈകാര്യം ചെയുന്നു . ചില രംഗങ്ങളില്‍ കുറച്ചു രജനീകാന്തിനെ അനുകരിക്കുന്നത് ഞാന്‍ കണ്ടില്ല എന്ന് നടിച്ചു .മൊത്തത്തില്‍ ധനുഷ് എന്ന നടന്‍റെ താര മൂല്യം മാത്രമാണ് ഈ ചിത്രത്തെ രക്ഷിക്കാന്‍ സാധ്യത ഉള്ള ഏക ഘടകം .പ്രകാശ് രാജ് തമാശ വില്ലന്‍ ചെയ്തു തുടങ്ങിയതിനു ശേഷം അദേഹം ഒരു സീരിയസ് വില്ലന്‍ വേഷം ചെയ്താല്‍ പോലും തമാശ ഭാവം കടന്നു വരുന്നതായി തോന്നുന്നു.ഗാനങ്ങള്‍ ഒന്ന് രണ്ടെണ്ണം ആരാധകരെ ഇളക്കി മറിക്കാന്‍ ഉദേശിച്ചു ഉള്ളവയാണ് .
അപ്പോള്‍ ചുരുക്കത്തില്‍......
തമിഴ് സിനിമ രംഗത്ത് പ്രതീക്ഷ നല്‍ക്കുന്ന താരങ്ങളില്‍ ഒരാളാണ് ധനുഷ് .ഇമ്മാതിരി ചിത്രങ്ങള്‍ ഒന്നോ രണ്ടോ ഒക്കെ പ്രേക്ഷകര്‍ സഹിച്ചു എന്നിരിക്കും പക്ഷെ ദയവായി മലയാളത്തിലെ സൂപ്പര്‍ താരങ്ങളെ പോലെ പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്നത് ഒരു ശീലം ആക്കാതിരിക്കുക.
Showing posts with label തമിഴ് സിനിമ. Show all posts

Thursday, July 7, 2011
Monday, September 6, 2010
നാന്‍ മഹാന്‍ അല്ല (Naan Mahhan Alla)
അണ്ണാ വീണ്ടും ഞാന്‍ ....
ഡേ നീ ഇത്ര പെട്ടന്ന് .....
ഇന്നലെ എനിക്ക് വേണ്ടി ഒരു പടം കണ്ടു. അതൊന്നു പറയാന്‍ വന്നതാ .
അതിനു പുതിയ പടമെല്ലാം രണ്ടു മൂന്ന് ദിവസം കൂടി കഴിഞ്ഞല്ലേ ഇറങ്ങൂ. നീ ഇതു കണ്ടത് ?
ഒരു തമിഴ് പടമാണ് സംഭവം നാന്‍ മഹാന്‍ അല്ല . .
ഓ നമ്മുടെ കാര്‍ത്തി അഭിനയിച്ച പടം .എടാ ഇതിനെ കുറിച്ച് സകലവനും കേറി അലക്കി കഴിഞ്ഞതല്ലേ ഇനി പുതിയതായി എന്ത് പറയാന്‍?
ഈ ചിത്രത്തില്‍ നായകന്‍, സൂപ്പര്‍ താരം ആകുന്നതിനു തൊട്ടു മുന്‍പുള്ള വിജയ് ചിത്രങ്ങളിലെ ഉഴപ്പനായ നായകനെ ഓര്‍മിപ്പികുന്നതാണ്.(വെണ്ണില കബഡി കൂട്ടം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സുശീന്ദ്രന്‍ സംവിധാനം ചെയ്ത ഈ ചിത്രം, ഒരു നടന്‍ എന്ന നിലയില്‍ വിജയ്‌യുടെ ഈ വര്‍ഷത്തെ ഏറ്റവും വലിയ നഷ്ടമാണ് എന്നാണ് എനിക്ക് തോന്നിയത്.വിജയ് നായകന്‍ ആയാല്‍ ഈ പടം ഇതു പോലെ കാണാന്‍ പറ്റുമായിരുന്നോ എന്ന ചോദ്യം പ്രസക്തമാണ്.പക്ഷെ ഒരു താരം എന്ന നിലയില്‍ ഇടപെടലുകള്‍ നടത്താതെ ഇതേ ചിത്രം തന്നെ അഭിനയിച്ചിരുന്നെങ്കില്‍ വിജയ്‌യുടെ ഏറ്റവും വലിയ ഹിറ്റ് ആയി മാറിയേനെ ഈ ചിത്രം.കാര്‍ത്തി ഈ ചിത്രത്തില്‍ ഒട്ടും മോശമായി എന്നല്ല ഈ പറഞ്ഞതിന് അര്‍ഥം.) വില്ലന്മാര്‍ ആയി വരുന്ന പുതുമുഖ നടന്‍മാര്‍ ആകട്ടെ വേട്ടയാടു വിളയാട് എന്ന ചിത്രത്തിലെ വില്ലന്മാരെ ഓര്‍മിപ്പിക്കുന്നു.എന്നാല്‍ ഇതൊന്നും നമുക്ക് ഈ ചിത്രം കാണുമ്പോള്‍ തോന്നില്ല എന്നിടത്താണ് സംവിധായകന്‍റെ ആത്യന്തിക വിജയം .ഈ ചിത്രത്തിലെ യഥാര്‍ത്ഥ താരം സംവിധായകന്‍ സുശീന്ദ്രന്‍ ആണ്.പുതു മുഖങ്ങളെ വെച്ച് ചിത്രം എടുക്കുനത് എങ്ങനെ എന്ന് തൊട്ടു മുന്‍പത്തെ ചിത്രത്തിലൂടെ കാണിച്ചു തന്ന ഇദേഹം ഈ ചിത്രത്തിലൂടെ താരങ്ങളെ വെച്ച് ചിത്രം എടുക്കുന്നത് എങ്ങനെ എന്ന് കാണിച്ചു തരുന്നു .അകെ ഒരൊറ്റ സംഘട്ടനമേ ഈ ചിത്രത്തില്‍ ഉള്ളു.എന്നാല്‍ രണ്ടാം പകുതി മുഴുവനും ഒരു അക്ഷന്‍ മൂഡ്‌ല്‍ കാണികളെ പിടിച്ചിരുത്താന്‍ ഈ ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
പടം കൊള്ളാമെന്നു ആരൊക്കെയോ പറഞ്ഞതായി ഓര്‍ക്കുന്നു . നിനക്ക് എന്താ ഇഷ്ടപെട്ടത് അത് പറ?
കഥ , അതിലുപരി അത് ഒഴുക്കോടെ പറഞ്ഞു വരുന്ന രീതി,ഒരു ബന്ധവും ഇല്ലാത്തത് എന്ന് തോന്നിപ്പിക്കുന്ന രണ്ടു സംഭവങ്ങളെ ഒരു ബിന്ദുവില്‍ കൊണ്ട് മുട്ടിക്കുന്ന രീതി.നടന്മാരെ കഥ പാത്രങ്ങളായി,അഥവാ കഥയ്ക്ക് വേണ്ടി ഉപയോഗിച്ചിരിക്കുന്ന സമീപനം.അങ്ങനെ പറയാനാണെങ്കില്‍ നമ്മുടെ മലയാളത്തിലെ ബുദ്ധിജീവി സംവിധായക പ്രതിഭകള്‍ വേദ പുസ്തകം ആക്കേണ്ട ഒത്തിരി കാര്യങ്ങള്‍ ഈ ചിത്രത്തില്‍ ഉണ്ട്.ഇതിലൊന്നും ഒരു കാര്യവും ഇല്ലെന്നും മലയാളത്തില്‍ ഇറങ്ങുന്ന അമ്മാവന്‍ സാഹിത്യം ആണ് മികച്ച സിനിമയെന്നും മേനി നടിച്ചു നടക്കാനല്ലാതെ നമ്മളെ എന്തിനു കൊള്ളാം? ലൈറ്റ് ആയി പോകുന്ന(ചില അക്രമ സ്വഭാവം ഉള്ള രംഗങ്ങള്‍ ഒഴിച്ചാല്‍ )ആദ്യ പകുതി.ആദ്യ പകുതിയില്‍ പ്രധാനമായും നായികാ നായകന്മാരുടെ കണ്ടു മുട്ടലും പ്രണയവും ഒക്കെയാണ് മുന്നിട്ടു നില്‍ക്കുനതു. ഒരു അപകട സൂചന പോലെ സമാന്തരമായി പോകുന്ന വില്ലന്മാരുടെ ഒച്ചപ്പടില്ലാത്ത ക്രൂരത ഇടയ്ക്കിടെ തല ഉയര്‍ത്തുന്നു എങ്കിലും ചെറുപ്പത്തിന്റെ ഉല്ലാസവും പ്രണയവും ഒക്കെ തന്നെയാണ് ആദ്യപകുതിയില്‍ മുന്നിട്ടു നില്‍ക്കുന്നത്.കാജല്‍ അഗര്‍വാള്‍ മഗധീരയില്‍ കണ്ടതിനെകാള്‍ സുന്ദരിയായിരിക്കുന്നു. ആദ്യ പകുതി ബോര്‍ അടിപ്പിക്കാതെ കൊണ്ട് പോകുന്ന ഉത്തരവാദിത്വം നായകന്റെ പ്രവചനാതീതമായ സ്വഭാവത്തിനും പെരുമാറ്റ രീതിക്കും ആണ് അത് കാര്‍ത്തി എന്ന നടന്‍ നല്ലൊരു സ്ക്രിപ്റ്റിന്റെ പിന്തുണയോടെ നന്നായി നിര്‍വഹിച്ചിട്ടുണ്ട്. എന്നാല്‍ രണ്ടാം പകുതിയില്‍ കഥ അകെ മാറുന്നു. ശാന്തമായി ഒഴുകുന്ന ഒരു നദി പെട്ടന്ന് അലറി പായുന്നത് പോലെ ചിത്രത്തിന് ഗതി വേഗം കൂടുകയും.കാഴ്ചക്കാരെ ആവേശഭരിതര്‍ ആക്കി ഓരോ നിമിഷവും ത്രില്ലിംഗ് എന്ന അവസ്ഥയിലേക്ക് എത്തിക്കുകയും ചെയുന്നു.മുഖ്യ കഥാപത്രങ്ങള്‍ മാത്രമല്ല സഹ നടന്മാരും (കാര്‍ത്തിയുടെ അച്ഛനായി അഭിനയിക്കുന്ന കഥാപാത്രം,ഗുണ്ടയും കാര്‍ത്തിയുടെ സുഹൃത്തും ആയി അഭിനയിക്കുന്ന വ്യക്തി) പ്രേക്ഷക മനസില്‍ നിറഞ്ഞു നില്‍ക്കും.അത് പോലെ നായകന്‍ ആദ്യമായി നായികയുടെ അച്ഛനുമായി സംസാരിക്കുന്ന രംഗം,ബാറില്‍ വെച്ച് നായികയുടെ അച്ഛനും ഗുണ്ടയുമായി നായകന്‍ സംസാരിക്കുന്ന രംഗം ഏതൊക്കെ എത്ര സ്വഭാവികം ആയാണ് സംവിധായകന്‍ ചിത്രീകരിച്ചിരിക്കുന്നത് എന്ന് നോക്കുക. മനോഹരം എന്നല്ലാതെ വേറൊന്നും പറയാന്‍ തോന്നുന്നില്ല.
അവസാന സംഘടനം പോലും തികച്ചും സ്വാഭാവികം ആയിട്ടാണ് എടുത്തിട്ടുള്ളത് .(നാലു നരുന്ത് ചെറുക്കന്മാര്‍ നാലു തടിമാടന്‍മാരും മാരകആയുധങ്ങള്‍ കൈയില്‍ ഉള്ളവരുമായ ഗുണ്ടകളെ ഒന്നൊന്നായി കൊന്നൊടുക്കുന്നതും.ഒടുവില്‍ നായകന്‍ അവരെ ഒരുമിച്ചു ഇടിച്ചു തോല്‍പ്പിക്കുന്നതും ആണ് അവസാന രംഗം എന്ന് കൂടി ഓര്‍ക്കണം).ഇങ്ങനെ ഒരു രംഗം ഒട്ടും അതിശയീകരണം ഇല്ലാതെ എടുക്കുക അഥവാ കണ്‍വിന്‍സിംഗ് ആയി എടുക്കുക എന്ന കൃത്യം നിര്‍വഹിച്ചിരിക്കുന്ന സംവിധായകനെ നമിക്കാതെ പിന്നെ എന്ത് ചെയ്യാനാ ?വില്ലന്മാരായി അഭിനയിക്കുന്ന പുതു മുഖങ്ങള്‍ ചിത്രത്തിന്റെ വിജയത്തിന് നല്ലൊരു പങ്കു സംഭാവന ചെയ്യുന്നു. (പ്രത്യേകിച്ചും ആ സംഘത്തിന്റെ നേതാവ് )
ഗാനങ്ങളും അവയുടെ ചിത്രീകരണ രീതിയും ഒട്ടും മുഴച്ചു നില്കാതെ ചിത്രീകരിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട് . കലാസംവിധാനം, പ്രത്യേകിച്ചു സുനാമി മൂലം ഒഴിഞ്ഞു പോയ നശിച്ച വീടുകളുടെ പശ്ചാതലത്തില്‍ ചിത്രീ കരിച്ച രംഗങ്ങളുടെ മിഴിവ് അത് ഉദേശിക്കുന്ന വികാരം പ്രേക്ഷകരിലേക്ക് കടത്തി വിടുന്നു
ഇനി ഈ സിനിമയെ ഈ ചിത്രത്തിനെ കുറിച്ച് വേണ്ട നമ്മുടെ മലയാള സിനിമ ആചാര്യന്‍ മാരോട് ചുരുക്കത്തില്‍ ഒരു വാക്ക് ...
കണ്ടു പഠിക്കിനെടാ ............................................

Labels:
അഭിപ്രായം,
കാജല്‍ അഗര്‍വാള്‍,
കാര്‍ത്തി,
തമിഴ് സിനിമ,
നിരൂപണം,
സിനിമ
Subscribe to:
Posts (Atom)